Friday, December 13, 2013

ബിജി മോളുടെ ഫേസ് ബുക്ക് പ്രണയം !!! .....ഒരു ചീ(ചാ)റ്റിംഗിന്റെ കഥ.

തിയായ പ്രൊഫഷന്‍ ഇല്ല ,അങ്ങിനെയാണ് പതിനായിരം റിയാല്‍ എണ്ണി കൊടുത്ത്  ആശാനും പലരെയുംപോലെ ഒരു ഫാമിലി വിസ ഒപ്പിച്ചെടുത്തത്. വിസ കിട്ടി പ്രിയതമ ഗള്‍ഫിലേക്ക് പറക്കുന്നു എന്ന് കേട്ടപ്പോള്‍ അളിയന്‍മാരും പെങ്ങള്‍മാരും അത് വരെയില്ലാത്ത ഒരു 'ഉമ്മ' സ്നേഹം. അവള്‍ പോയാല്‍ പിന്നെ ഉമ്മയെ ആര് നോക്കും ? വീട് അടച്ചിട്ടാല്‍ എല്ലാം നാശമാകും. വര്‍ഷത്തില്‍ ഒരു മാസത്തില്‍ അവന്‍ വന്നു പോകുന്നില്ലേ? ഇനിയിപ്പം അങ്ങോട്ട്‌ പോയിട്ട് എന്ത് കിട്ടാനാ?. 

വിസ കിട്ടാന്‍ ഒഫീസുകളില്‍ കയറി ഇറങ്ങാനും 'വാസ്ത'യില്‍ ഒരു വിസ ഒപ്പിക്കാനും ഇത്ര പ്രയാസം ഉണ്ടായിരുന്നില്ല.ഇതിപ്പോള്‍ വിഴിഞ്ഞം തുറമുഖ വികസനംപോലെ മുട്ടിനു മുട്ടിനു തടസ്സം തന്നെ തടസ്സം. അവസാനം അതുതന്നെ ചെയ്തു, മൂത്ത അളിയന് ഒരു വിസ, പെങ്ങള്‍മാര്‍ക്കൊക്കെ 'ചട്ടിയും കലവും' പിന്നെ മൊബൈല്‍ ഫോണുമൊക്കെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയപ്പോള്‍ തടസ്സങ്ങള്‍  മാറി വിമാനം പൊങ്ങി.

ഫാമിലി വരുന്നു എന്ന് അറിഞ്ഞാല്‍ ആദ്യം തിരയുന്നത്  ഒരു ഫ്ലാറ്റ് ആണ്. തൊട്ടടുത്തു ഒരു ഫ്ലാറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്നറിഞപ്പോഴാണ് ആശാന്‍  ഞങ്ങളെ തിരഞ്ഞു വന്നത്.റൂം ശരിയാക്കി തരാം എന്നാല്‍ ഇടയ്ക്കിടക്ക്  ആ 'വളയിട്ട' കൈ കൊണ്ട് വല്ലതും  ഉണ്ടാക്കി ഞങ്ങളെയും സല്‍ക്കരിക്കണം.തിരിച്ച്   ഉപാധികളൊന്നുമില്ലാതെ ആശാന്‍ അന്നുമുതല്‍  ഞങ്ങളുടെ അയല്‍വാസിയായി.

Tuesday, November 19, 2013

നിതാഖാത്തും ഇന്ത്യന്‍ എംമ്പസിയും -അറിവിലേക്കായി ചില ചിന്തകള്‍.!!


           
ആറു മാസങ്ങള്‍ക്കുമുമ്പ് പത്രത്താളുകളിലും ടെലിവിഷന്‍ , വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു സൗദി അറേബ്യയിലെ നിതാഖാത്തും അനുബന്ധ ചര്‍ച്ചകളും. ​സൗദി അറേബ്യയില്‍ എന്തോ വലിയ യുദ്ധസമാനമായ അന്തരീക്ഷമാണ് എന്നും, കര്‍ശനപരിശോധന മൂലം ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്നില്ല, താമസസ്ഥലങ്ങളില്‍ വരെ കയറി പരിശോധന നടത്തുന്നതുകാരണം പലരും പട്ടിണിയാണ് എന്നുംവരെ ആവേശത്തില്‍ ന്യൂസ് ഹവറുകാര്‍ സ്ക്രോള്‍ ന്യൂസ്‌ പായിപ്പിച്ചു. പ്രവാസലോകത്തിലെങ്ങും  ഒരു ശോകഭാവം. തിരിച്ചു വരുന്നവരെ സ്വീകരിക്കാനും  സൗദിയിലെ "ഗുരുതര പ്രതിസന്ധി" അപ്ഡേറ്റ് ചെയ്യാനും ചാനലുകള്‍ മത്സരിച്ചു. ചെറിയ തോതിലെങ്കിലും റിയല്‍ എസ്റ്റേറ്റ് രംഗവും ഒന്ന് തണുത്തു. അപ്രതീക്ഷിതമായ നിയമം പല പ്രവാസികുടുംബങ്ങളിലും നിരാശയുടെ കരിനിഴല്‍ വീഴ്ത്തി, ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് നിതാഖാത്ത് കാലാവധി  നീട്ടിയ വാര്‍ത്ത  ഭരണാധികാരിയുടെ ആശ്വാസമുള്ള വാക്കുകളായി പുറത്തു വന്നത് പലര്‍ക്കും പുതിയ പ്രതീക്ഷ നല്‍കി. 

സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇത്രയും ഉദാരമായ ഒരു സമീപനം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

Friday, October 25, 2013

ബിലാത്തിപട്ടണത്തിലെ കളിയും കാര്യവും !!!.


ബിലാത്തിപട്ടണം നേരില്‍ കാണാനുള്ള മോഹം 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോഴാണ്, ബിലാത്തിപട്ടണത്തിലെ വിശേഷങ്ങള്‍ ബ്ലോഗുകളില്‍ക്കൂടി പങ്കുവെക്കുന്ന മുരളിമുകുന്ദനെ പരിചയപ്പെടാന്‍ കഴിഞ്ഞത്. ലണ്ടനിലെ കളിയും കാര്യവുമൊക്കെ വേറിട്ട ശൈലിയിലൂടെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന ഇദ്ദേഹത്തിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 2008 മുതല്‍ ലണ്ടനില്‍ പ്രവാസജീവിതം നയിച്ചുവരുന്ന മുരളി മുകുന്ദന്‍, ബ്ലോഗെന്നപോലെ മാജിക്കിനെയും ഏറെ ഇഷ്ടപ്പെടുന്നു. ലണ്ടനില്‍ പോവാന്‍ കഴിഞ്ഞില്ല എങ്കിലും മഴവില്‍ മാഗസിന് വേണ്ടി ചില ബിലാത്തിവിശേഷങ്ങള്‍ അറിയാന്‍ നടത്തിയ ഒരു എളിയ ശ്രമത്തില്‍നിന്നും...

Saturday, September 28, 2013

മീന്‍ ചാറും ചാലിയാറും പിന്നെ ബൂലോക ചാരന്മാരും!!

രു മടക്കയാത്രക്കുള്ള ഒരുക്കത്തിന്‍റെ അവസാന നാളുകളിലായിരുന്നു ആ ഫോണ്‍ വന്നത്  , 
" ഹെലോ അസ്സലാമുഅലൈക്കും  കേയ്ഫല്‍ ഹാല്‍ " 
അങ്ങിനെ കേള്‍ക്കുന്ന ഒരേയൊരു സ്വരം വട്ടപ്പൊയിലിന്‍റെതാണ്. "പിന്നെ  ഞാന്‍ ആറു ദിവസത്തെ  ലീവിന് വരുന്നുണ്ട് , നമുക്ക് എവിടേക്കെങ്കിലും ഒരു ടൂര്‍ പോകണം"  ജബ്ബാര്‍ക്ക ആയത് കൊണ്ട് നടന്നത് തന്നെ ,  മുന്നൂറ്റി അറുപത്തിയാറ്  ദിവസവും  തൊട്ടടുത്ത്  ഉണ്ടായിട്ടും ഒന്ന് കാണാന്‍ വരാത്ത ആളാണ്‌  ആറുദിവസത്തെ ഒഴിവില്‍ വന്നിട്ട് ടൂര്‍ പോകുന്നത് .അത് കൊണ്ട് അതത്ര കാര്യമാക്കാതെ സുഖമായി കിടന്നുറങ്ങി.! 

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വിളി . നാട്ടില്‍ എത്തിട്ടോ ,, നമുക്ക് ഒന്ന് കൂടെണ്ടേ ? ജബ്ബാര്‍ക്കതന്നെയായിരുന്നു  ഫോണില്‍. "ഒരു ടൂര്‍ പോവാന്‍ ഇനി സമയം ഇല്ല ,എന്നാല്‍ നമുക്ക് ഒന്ന് കൂടാം" . നേരിട്ട്  കാണാത്ത വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നു നാട്ടില്‍ ,അങ്ങിനെയാണ് ചാലിയാര്‍ പുഴയുടെ നടുക്കുള്ള തുരുത്തില്‍ ഒരു മീറ്റ് ആയാലോ എന്ന ചിന്ത പോയത്.

ചാലിയാറിലെ തുരുത്ത് ഒരു വിദൂര ദൃശ്യം                  

Wednesday, September 4, 2013

ഒരു ദര്‍ശന സുഖവും സൈനാത്തയുടെ ഇറച്ചിപത്തിരിയും!!

"എന്താ ഇക്കാക്ക  ഉറക്കം വരുന്നില്ലേ? എന്നേം  മക്കളെയും വിട്ടു നിക്കണതിലുള്ള സങ്കടംണ്ടെന്നറിയാം എന്ത് ചെയ്യാം എല്ലാ സൌഭാഗ്യങ്ങളും പടച്ചോന്‍ ഒന്നിച്ചു തരില്ലല്ലോ ? ഇങ്ങള് പോയിട്ട്  വേഗം വന്നാല്‍ മതി". 

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത് അവളെയും മക്കളെയും പിരിഞ്ഞിരിക്കുന്നതിലുള്ള  വിഷമം കൊണ്ടാണന്നാവും  ആ പാവം വിചാരിച്ചത് , പിറ്റേന്ന് നടക്കുന്ന ബ്ലോഗര്‍ ഓഫ് ദി വീക്കില്‍ പങ്കെടുക്കുന്ന ടെന്‍ഷനാനെണന്ന് എനിക്കെല്ലേ അറിയൂ. അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഷൂട്ടിംഗ് ഓര്‍ത്ത് ഇരിക്കാനും വയ്യ കിടക്കാനും വയ്യ, എന്നാലും എന്താകും റിയാസിനു എന്നോട് ചോദിക്കാനുണ്ടാവുക?. സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ കിടുകിടെ വിറച്ചു മൈക്ക് താഴെ പോവുമോ?

Monday, May 13, 2013

അരീക്കോടന്‍ മാഷുമൊത്തൊരു അര നാഴിക നേരം.!!



ബൂലോകത്തെ പ്രശസ്തരായവരുടെ ബ്ലോഗുകള്‍ വായന തുടങ്ങി പിന്നെ സ്വന്തമായി ഒരു ബ്ലോഗു മുതലാളിയായതില്‍ രണ്ടു വര്‍ഷം പിന്നിട്ടു. എങ്കിലും വളരെ കുറച്ചു പേരെ മാത്രമേ നേരില്‍ കാണാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളൂ. ആഴ്ച തോറും ഇറങ്ങുന്ന പ്രതിവാര കുറിപ്പുകളും, പിന്നെ സമയം കിട്ടുമ്പോഴോക്കെ ആനുകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് വായനക്കാര്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്ന  അരീക്കോടന്‍ മാഷിനെ  വളരെ യാദ്രിശ്ചികമായാണ് ഒരു അവധിക്കാലത്ത് നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചത്. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു മാഷിനെ മഴവില്‍ മാഗസിന്  വേണ്ടി പരിചയപ്പെടുത്താന്‍ കിട്ടിയ അവസരം. 

Tuesday, April 2, 2013

ഗാര്‍ഹിക പീഡന രസായനവും ഊര്‍ക്കടവിലെ രണ്ടാം പിറന്നാളും !!



നമസ്ക്കാരം,ഗാര്‍ഹിക പീഡന രസായന പാചകത്തിലേക്ക് സ്വാഗതം ,
-----------------------------------------------------------------------
ഇന്ന് നമ്മള്‍ വ്യത്യസ്ത മായ ഒരു പാചകമാണ് പരിചയപ്പെടുന്നത് ,
ഇതിലേക്ക് ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം 
ഭാമിനി തങ്കച്ചി - ഒരു ന്യൂസ്‌ ഹവര്‍ ,
മിനിസ്റ്റര്‍ പ്രകാശന്‍ - അടി പിടി യോട് കൂടിയത് . നാല് കപ്പ്‌ 
ഗോപാല കൃഷ്ണ പിള്ള - ഇണക്കം രണ്ടു കപ്പ്‌ - പിണക്കം ഒരു കപ്പ്‌ 
ടി സി ജോര്‍ജ്ജ് - ധിക്കാരത്തോടെ അരിഞ്ഞത്  രണ്ടു  കപ്പ്‌ , മാപ്പ് അപേക്ഷിച്ചത്  അര  ടേബിള്‍ സ്പൂണ്‍.
ഉമ്മന്‍ കോശി - തൊലിക്കട്ടിയോടു കൂടിയത്  -അര നുള്ള് 
ഗാര്‍ഹിക പീഡനം, രാജി - ആവശ്യത്തിനു .
ഒളി ക്യാമറ - ഷര്‍ട്ടില്‍ ഫിക്സ് ചെയ്യുന്നത് ഒന്ന് - കിടപ്പറയില്‍ ഘടിപ്പിക്കാവുന്നത് - നാലെണ്ണം 
ന്യൂസ്‌ ഹവര്‍ - നാല് മണിക്കൂര്‍ ഫ്ലാഷ് ന്യൂസോട് കൂടിയത് - അര മണിക്കൂര്‍.
 ബ്രേക്കിംഗ് ന്യൂസ്‌ വലിയ അക്ഷരത്തോട് കൂടിയത് - നാല് കപ്പ്‌ 

Thursday, February 7, 2013

മീസാന്‍ സൂക്ക് .!!

                                                 
ശീതീകരിച്ച മുറിയില്‍ മൂടിപ്പുതച്ചുള്ള മയക്കത്തില്‍ നിന്നും അതിരാവിലെയുണര്‍ന്നത്  മൊബൈല്‍ ഫോണിന്റെ  നിലയ്ക്കാത്ത ശബ്ദം കേട്ടായിരുന്നു.

"മുജീബിനു നിന്നെ അവസാനമായി കാണണമെന്നു .അധികം വൈകാതെ വരില്ലേ ?".ഫോണിനു മറുതലയ്ക്കല്‍ ജയില്‍ ഓഫീസര്‍ അലി ഹസ്സന്‍ ആയിരുന്നു .എല്ലാം നിര്‍വ്വികാരനായി മൂളികേള്‍ക്കാനേ അപ്പോള്‍ കഴിഞ്ഞുള്ളൂ .ഇനി ജീവനോടെ അവനെ കാണാനുള്ള അവസാന അവസരമാകുമോ ഇത് ?  ആവരുതേയെന്നു മനസ്സില്‍ ഇതിനകം പലതവണ പറഞ്ഞു കഴിഞ്ഞു . മറിച്ചൊരത്ഭുതം പ്രതീക്ഷകള്‍ക്കുമപ്പുറമാണ് .

കാര്‍ സ്റ്റാര്‍ട്ടാക്കി  സെന്‍ട്രല്‍ ജയിലിലേക്ക് കുതിക്കുമ്പോഴേക്കും വീശിയടിക്കുന്ന മണല്‍ കാറ്റ് അന്തരീക്ഷം പൊടിപടലമാക്കിയിരുന്നു .അസഹനീയമായ ഉഷ്ണത്തില്‍ നിന്നും തണുപ്പിലേക്ക് മാറാനുള്ള പ്രകൃതിയുടെ പുറപ്പാടാണെന്നു തോന്നുന്നു ഈ മണല്‍ കാറ്റ് , .മുന്നോട്ട് കുതിക്കുംതോറും കാറ്റിനും ശക്തി കൂടുന്നു ,കഷ്ട്ടിച്ച് മൂന്നു മീറ്ററിലധികം ദൂരം, കാഴ്ച ദുഷ്കരം  തന്നെ ,എങ്കിലും മുജീബിനെ കാണാനായുള്ള യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയില്ല. .

Saturday, January 5, 2013

ഒട്ടക ജീവിതം - ഹാറൂണിന്റെയും അലിയുടെയും കഥ !!




 ഹാറൂണിന്‍റെ  ഒട്ടക ജീവിതം വായിക്കുന്നതിനു മുമ്പ് .ഹാറൂണിനെ ഒന്ന്  പരിചയപ്പെടാം.ഗള്‍ഫ് ഒരേ സമയം സമ്പന്നതയുടെയും  ദാരിദ്ര്യത്തിന്റെയും ചതിയുടെയും ആഡംബരത്തിന്റെയും ലോകമാണ് ,,അങ്ങിനെ ഒരു ചതിയുടെ ഇരയാണ് ഹാറൂണ്‍. നാട്ടില്‍ അമ്മയും അനുജത്തിയും സഹോദരനുമടങ്ങുന്ന കുടുംബം ,പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ഹാറൂണ്‍ തുടര്‍ന്നു  പഠിക്കാനല്ല പോയത് , കൂട്ടുകാരനുമൊത്ത് പെയിന്റിഗ് ചെയ്യാനും നാടന്‍ ജോലികള്‍ക്കുമായിരുന്നു .അന്നന്നു കിട്ടുന്ന ചെറിയ വരുമാനത്തില്‍ സന്തോഷത്തോടെയും പരിഭവത്തോടെയും ആ ചെറിയ കുടുംബം കഴിഞ്ഞു വന്നു ,അതിനിടക്കാണ് സഹോദരിയുടെയും , ജീവിത യാത്രയില്‍ കണ്ടുമുട്ടി പിന്നെ പ്രണയത്തിലേക്ക് നീങ്ങിയ  ഹാറൂണിന്റെയും വിവാഹങ്ങള്‍  നടക്കുന്നത് ..സഹോദരിയുടെ വിവാഹം വരുത്തിവെച്ച  വന്‍ സാമ്പത്തിക  ബാദ്ധ്യതയില്‍ നിന്നും കരകയറാനാണ്  പലരെയും പോലെ ഹാറൂണിന്റെ കിനാവുകളിലും എണ്ണപ്പാടവും കടന്നു വരുന്നത് . അങ്ങിനെയാണ് കൊല്ലം ജില്ലയില്‍ നിന്നും ,ഭാര്യയുടെ അവശേഷിക്കുന്ന സ്വര്‍ണ്ണവും വിറ്റ്‌ ഒരു പരിചയക്കാരന്റെ കയ്യില്‍ നിന്നും അറുപതിനായിരം രൂപക്ക്  വിസ വാങ്ങുന്നതും റിയാദ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതും.  ഗള്‍ഫിലെ "സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാനാവാന്‍  പുറപ്പെട്ട ഹാറൂണ്‍ പ ക്ഷെ എത്തിപ്പെട്ടത്  1500 കിലോമീറ്റര്‍ അകലെയുള്ള ഒരു മസ്രയില്‍ ആയിരുന്നു.