Sunday, February 12, 2017

വിദേശത്ത് പാസ്പോര്‍ട്ട്‌ പുതുക്കാന്‍ RENEW YOUR PASSPORTS


വിദേശത്ത്
പാസ്പോര്‍ട്ട്‌ പുതുക്കാന്‍ എന്താണ് ചെയ്യേണ്ടത് ? എന്തൊക്കെ രേഖകള്‍ ഹാജരാക്കണം ?
പലരും ചോദിക്കുന്ന സംശയത്തിന് ഒരു മറുപടി!!.
പാസ്പോര്‍ട്ട് പുതുക്കാന്‍
---------------------------------
1) പാസ്പോര്‍ട്ട് കോപ്പി
2) ഇഖാമ കോപ്പി
3) പുതുക്കേണ്ട പാസ്പോര്‍ട്ട്
4) ഇന്ത്യയില്‍ നിന്നാണ് പാസ്പോര്‍ട്ട് നല്‍കിയത് എങ്കില്‍ 5 കോപ്പി ഫോട്ടോ
5) വിദേശത്തു നിന്നാണ് എങ്കില്‍ 3 കോപ്പി ഫോട്ടോ
6) ഫോട്ടോകള്‍ വെളുത്ത ബേഗ്രൌണ്ട് ആയിരിക്കണം .
7) ഫോട്ടോ വലിപ്പം 3:3.5 cm x3.5 cm ഉള്ളതായിരിക്കണം.
8) പാസ്പോര്‍ട്ട് പുതുക്കാന്‍ 334 റിയാല്‍ ജിദ്ദക്ക് പുറത്തും, ജിദ്ദയില്‍ നേരിട്ട് സമര്‍പ്പിക്കുകയാണങ്കില്‍ 304 റിയാലുമാണ് ഫീസ്‌.
9) പാസ്പോര്‍ട്ട്‌ പുതുക്കാന്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക.
10) നേരിട്ട് ഹാജരാവാതെ മറ്റുള്ള രീതിയില്‍ പുതുക്കാന്‍ ശ്രമിക്കരുത്. അത് നിയമ വിരുദ്ധവും പിടിക്കപ്പെട്ടാല്‍ നിയമ നടപടികളും ശിക്ഷയും അനുഭവിക്കേണ്ടി വരും. പുതുക്കിതരാം എന്ന് പറഞ്ഞു അമിത പണം ഈടാക്കി ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കുക.
11) അപേക്ഷാ ഫോം http://cgijeddah.mkcl.org/Content.aspx?ID=732&PID=684 എന്ന സൈറ്റില്‍ സൌജന്യമായി ഡൌന്‍ലോഡ് ചെയ്യാം. ഇരു പേജുകളും ഒരു പേപ്പറിന്‍റെ ഇരുവശവുമായി പൂരിപ്പിക്കുക.

12) പാസ്പോര്‍ട്ട് പുതുക്കേണ്ടേ ഫോം നമ്പര്‍ 1.

Saturday, February 4, 2017

ഫിഫ.മാന്ത്രിക മലയിലെ മായാവിസ്മയങ്ങള്‍.

വിനോദ സഞ്ചാരമല്ല ..ഫിഫയിലെ സാധാരണ ജീവിതം .
മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത് .
ഫുട്ബോളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന "ഫിഫ"യെന്ന പദം ഒരു നൊമ്പരമായി മാറിയത്‌ തികച്ചും അവിചാരിതമായിരുന്നു.സൌദി അറേബ്യയില്‍ നിരോധനമുള്ള "ഗാത്ത്"എന്ന ലഹരി ഇല കടത്തിയതുമായി ബന്ധപെട്ട കേസില്‍ വിധി കാത്തു കിടക്കുന്ന പ്രവാസിക്ക് നിയമസഹായത്തിനായി ഒരിക്കല്‍ ജയിലില്‍ പോവേണ്ടി വന്നു. പ്രവാസത്തിലെ ചതിക്കുഴികളെ  മനസ്സിലാക്കാതെ ഗാത്ത് കടത്തിയ കേസില്‍ അറസ്റ്റിലായതായിരുന്നു അയാള്‍.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗദിയിലെത്തിയ ആ നിര്‍ഭാഗ്യവാന്‍ സൌദി അറേബ്യയിലെ യമനുമായി അതിര്‍ത്തി പങ്കിടുന്ന ജസാനില്‍ നിന്നും ജിദ്ദയിലേക്ക് പോവുന്ന ട്രക്കിലെ ഡ്രൈവറായിരന്നു. ജസാനിലെ ജയിലുകളില്‍ എളുപ്പത്തില്‍ പണക്കാരാനാവാന്‍ മോഹിച്ചോ ചതിയില്‍ കുടുങ്ങിയോ ഇങ്ങിനെ വിധി കാത്തു കിടക്കുന്ന നിരവധി പേരുണ്ട്.നിരോധിത ലഹരിയായ ഗാത്ത് കൃഷി ചെയ്യാന്‍ അനുമതിയുള്ള സൌദിഅറേബ്യയിലെ ഏക പ്രദേശമാണ് "ഫിഫ" 

Sunday, January 29, 2017

സരിതാ നായര്‍ ടു ലക്ഷ്മി നായര്‍.

 സോഷ്യല്‍ മീഡിയകള്‍ എന്തെങ്കിലുമൊന്നു ആഘോഷിക്കണമെങ്കില്‍ രണ്ട് മൂന്ന് കാരണങ്ങള്‍ ഉണ്ടാവും .സെലിബ്രിറ്റികളെ കുറിച്ച് പറയാനും പ്രതികരിക്കാനും ഞാനടക്കമുള്ള മലയാളികളെ കഴിഞ്ഞേ ലോകത്തില്‍ ആരുമുള്ളു..സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മറിയ ഷറപ്പോവയുടെ ഫെസ്ബുക്ക് സ്റ്റാറ്റസില്‍ പച്ച മലയാളത്തില്‍ സച്ചിനെ പരിചയപ്പെടുത്തുന്നതിലും ,പാകിസ്ഥാന്‍ പട്ടാള മേധാവിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ന്യൂ ജനറെഷന്‍" E"മിസൈല് വാക്കുകള്‍ കൊണ്ട് കൊന്നു കൊലവിളിച്ചതും ,ഞാനും ഞാനുമെന്റെയാളും ആ നാല്പതുപേരുമായിരുന്നല്ലോ ..

Friday, November 4, 2016

ചില പ്രവാസ ചിന്തകള്‍ !.


നാടും വീടും വിട്ടു പ്രവാസജീവിതം നയിക്കാന്‍ നാടുകടന്നവരാണ് നാം പ്രവാസികള്‍. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന തിരക്കില്‍ കൂടെയുള്ളവരില്‍ പലരും നമ്മെ വിട്ടു പോയി.ദീര്‍ഘകാലം പ്രവാസം നയിച്ചിട്ടും കടവും കുറെ രോഗവുമായി ആര്‍ക്കും വേണ്ടാത്ത പ്രായത്തില്‍ പ്രവാസജീവിതമുപേക്ഷിച്ചു നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ഒഴിഞ്ഞ കീശയും ക്ഷയിച്ച ആരോഗ്യവും, രോഗം കവര്‍ന്ന വാര്‍ധക്യവും മാത്രമാണ് ഒരു ശരാശരി പ്രവാസിയുടെ സമ്പാദ്യം !!.
പത്തും ഇരുപതും വര്ഷം പ്രവാസത്തില്‍ തളച്ചജീവിതത്തിന്‍റെ നേട്ടം എന്ത് എന്ന് എല്ലാം കഴിഞ്ഞു ഉമ്മറകോലായില്‍ കാലും നീട്ടിയിരുന്നു ചിന്തിക്കുമ്പോള്‍ നഷ്ടങ്ങളുടെ ഓര്‍മ്മയല്ലാതെ  എന്തുണ്ട് പ്രവാസിക്ക്!.?