Friday, November 14, 2014

വായനശാല തുറക്കുമ്പോള്‍ !.


വായനാ ലോകം അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുകയാണ് .അച്ചടി മാധ്യമങ്ങളില്‍ നിന്നു മാത്രം കഥയും കവിതയും ആനുകാലികങ്ങളും മാത്രം വായിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും എഡിറ്റ്റും, എഴുത്തുകാരും ,പ്രസാധകരും, നിരൂപണവുമൊക്കെ സ്വയം നിര്‍വ്വഹിക്കുന്ന ഇന്റര്‍നെറ്റ് ലോകത്തിലേക്ക് ഇന്ന്  നാം മാറിക്കഴിഞ്ഞു.ഗൂഗിള്‍ ഏര്‍പ്പെടുത്തിയ ബ്ലോഗര്‍ സംവിധാനത്തിലൂടെ ഇന്ന് ലക്ഷകണക്കിന് പേര്‍ പുറം ലോകവുമായി സംവദിക്കുന്നു.പതിനായിരത്തിലേറെ മലയാളം ബ്ലോഗുകള്‍ ഇന്നും സജീവമായി ഇ ലോകത്തിലുണ്ട്. വായനശാല ബ്ലോഗ്‌ ആപ്പ്. മലയാളത്തിലെ ആദ്യത്തെ ഓഫ് ലൈന്‍ വായനാസംവിധാനമാണ്. ഇന്റര്‍ നെറ്റ് കണക്ഷന്‍ ഇല്ലാതെ എവിടെ നിന്നും Android സിസ്റ്റത്തില്‍  പ്രവര്‍ത്തിക്കുന്ന , മൊബൈല്‍ , ടാബ് ലെറ്റ്‌ ,എന്നിവ ഉപയോഗിച്ച്  മലയാളം ബ്ലോഗുകള്‍ വായിക്കാം എന്നതാണ് ഈ ശ്രമത്തിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഇഷ്ടപെട്ട ബ്ലോഗര്‍മാരുമായി ഇ- മെയില്‍ , ഫെസ്ബുക്ക് , ഗൂഗിള്‍+ ടെലിഫോണ്‍,വാട്ട്സ് ആപ്പ് എന്നിവ വഴി ബന്ധപ്പെടാനും ഇത് വഴി സാധിക്കും. ഭാവിയില്‍ ഫെസ്ബുക്കുമായി കണക്റ്റ് ചെയ്തു E ലോകത്തെ കൂടുതല്‍ എഴുത്തുകാരെ ആപ്പിലെക്ക് ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്.

Monday, November 3, 2014

മറൈന്‍ ഡ്രൈവിലെ സമരവും ഫ്രീക്കന്‍റെ സ്റ്റാറ്റസും!!.


ഇന്നാണ് ആ മഹാ സംഭവം !! നവംബര്‍ രണ്ട്, !ഇങ്ങള്‍ കോഴിക്കോട്ടെ ആണുങ്ങളെ കണ്ടുക്കോന്നും പറഞ്ഞ്,ഏതോ ടിവിയില്‍ ഏതോ ഒരു ബ്രെയ്ക്കിംഗ് ന്യൂസും വായിച്ചു ആണ്‍കുട്ട്യോള്‍ കേറി മേഞ്ഞതിനു  പ്രതിഷേധം, അത് തന്നെ  ചുംബന സമരം!.

കഥ തുടങ്ങുന്നത് പക്ഷേ വിശ്വപ്രസിദ്ധമായ ആ ദിവസത്തിന്റെ  പിറകിലെ,പിന്നെയും പിറകിലെ ദിവസമായിരുന്നു.ഫെസ് ബുക്കില്‍ പച്ച വെളിച്ചം കത്തിയപ്പോള്‍ ഡോളി കൈ പൊക്കുന്നു.
"ഹായ്"
"ഹെലോ"
"ഡാ ഹൌ ആര്‍ യു"
"ഫൈന്‍ ഡാ"
സസ്പെന്‍സ് കളയാതെ ഇനി  നായികയെ  പരിചയപ്പെടാം, മീരാ ജാസ്മിന്റെ രൂപവും കാവ്യാ മാധവന്റെ കണ്ണും,ഐശ്വര്യാറായിയുടെ ചിരിയും ഫോട്ടോഷോപ്പില്‍ കൂടിചേര്‍ന്നപ്പോള്‍ ജനിച്ച ഒന്നാം തരം സുന്ദരി തരുണി, ചുംബന സമരത്തില്‍ പ്രതിഷേധിക്കാനായുണ്ടാക്കിയ ഗ്രൂപ്പില്‍
"ചുംബിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ വേണേല്‍ തുണിയുരിഞ്ഞും പ്രതിഷേധിക്കാന്‍ തയ്യാറാണ് എന്ന ഡോളിയുടെ കിടിലന്‍  സ്റ്റാറ്റസില്‍ ലൈക് അടിച്ചും, പൊങ്കാലയിടാന്‍ വന്ന സദാചാരക്കമ്മറ്റി സംസ്ഥാന പ്രസിഡന്റിനെ കമന്റ്റ് അഭിഷേകം കൊണ്ട് ആട്ടിയോടിച്ചതിനു ശേഷവുമാണ് ഡോളിയും ഫ്രീക്കനും ചാറ്റിതുടങ്ങുന്നത്.