ഗാര്‍ഹിക പീഡന രസായനവും ഊര്‍ക്കടവിലെ രണ്ടാം പിറന്നാളും !!



നമസ്ക്കാരം,ഗാര്‍ഹിക പീഡന രസായന പാചകത്തിലേക്ക് സ്വാഗതം ,
-----------------------------------------------------------------------
ഇന്ന് നമ്മള്‍ വ്യത്യസ്ത മായ ഒരു പാചകമാണ് പരിചയപ്പെടുന്നത് ,
ഇതിലേക്ക് ആവശ്യമായ ചേരുവകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം 
ഭാമിനി തങ്കച്ചി - ഒരു ന്യൂസ്‌ ഹവര്‍ ,
മിനിസ്റ്റര്‍ പ്രകാശന്‍ - അടി പിടി യോട് കൂടിയത് . നാല് കപ്പ്‌ 
ഗോപാല കൃഷ്ണ പിള്ള - ഇണക്കം രണ്ടു കപ്പ്‌ - പിണക്കം ഒരു കപ്പ്‌ 
ടി സി ജോര്‍ജ്ജ് - ധിക്കാരത്തോടെ അരിഞ്ഞത്  രണ്ടു  കപ്പ്‌ , മാപ്പ് അപേക്ഷിച്ചത്  അര  ടേബിള്‍ സ്പൂണ്‍.
ഉമ്മന്‍ കോശി - തൊലിക്കട്ടിയോടു കൂടിയത്  -അര നുള്ള് 
ഗാര്‍ഹിക പീഡനം, രാജി - ആവശ്യത്തിനു .
ഒളി ക്യാമറ - ഷര്‍ട്ടില്‍ ഫിക്സ് ചെയ്യുന്നത് ഒന്ന് - കിടപ്പറയില്‍ ഘടിപ്പിക്കാവുന്നത് - നാലെണ്ണം 
ന്യൂസ്‌ ഹവര്‍ - നാല് മണിക്കൂര്‍ ഫ്ലാഷ് ന്യൂസോട് കൂടിയത് - അര മണിക്കൂര്‍.
 ബ്രേക്കിംഗ് ന്യൂസ്‌ വലിയ അക്ഷരത്തോട് കൂടിയത് - നാല് കപ്പ്‌ 


ഇനി പാചകം ചെയ്യുന്ന വിധം .
-----------------------------------------
മറ്റൊരു പ്രധാന വാര്‍ത്തയും  ഇല്ലാതെ ബോറടിക്കുമ്പോഴാണ്‌  ഈ മെനു തയ്യാറാക്കാന്‍  പറ്റിയ  ബെസ്റ്റ് ടൈം. .ആദ്യമായി ന്യൂസ്‌  ഓവന്‍ ഓണ്‍ ചെയ്തു  ഒരു ചെമ്പു നിറയെ ബിന്ദു കൃഷ്ണകുമാര്‍, നൂര്‍ജഹാന്‍, വിജയ്‌ ഘോഷ് എന്നിവ ചേര്‍ത്ത് ചര്‍ച്ച ചൂടാക്കുക. അല്പം ചൂടായ ചര്‍ച്ചയിലേക്ക്  നേരത്തെ തയ്യാറാക്കി വെച്ച ഭാമിനി തങ്കച്ചിയെയും  ചേര്‍ത്തിളക്കുക. അതിനു ശേഷം അല്പം എരിവു കൂട്ടുന്നതിനായി ഗോസിപ്പ് വാഴക്കന്‍, താജ് മോഹന്‍ ഉണ്ണിചേട്ടന്‍ ,ഡോക്ടര്‍ ചൊറിയന്‍ സായിപ്പ്  എന്നിവരെ ചേര്‍ത്തു ചര്‍ച്ച ചൂടാക്കുക .

ഇങ്ങനെ ചൂടായ ലായനിയില്‍ മിനിസ്റ്റര്‍ പ്രകാശനെ അടി പിടി ഗാര്‍ഹിക പീഡന ലേപനത്തില്‍ മുക്കി വറുത്തെടുത്തതിന് ശേഷം  ഇണക്കം കുറഞ്ഞ  ഗോപാല കൃഷ്ണ പിള്ളയെയും ചേര്‍ത്ത്  വഴറ്റുക. ഈ സമയം  "ങേ" എന്ന ശബ്ദം കേള്‍ക്കാം,അങ്ങിനെ വരുമ്പോള്‍  അര കപ്പ്  "പിണക്കം" ചേര്‍ത്തു ചര്‍ച്ച തണുപ്പിക്കുക .ആ സമയം മിനിസ്റ്റര്‍ പ്രകാശന്‍- ഗോപാല കൃഷ്ണ പിള്ള ചേരുവകള്‍ തമ്മില്‍ ഒരു ഇണങ്ങാനുള്ള പ്രവണത കാണിക്കും . ഇതിനവസരം കൊടുക്കാതെ ടി സി ജോര്‍ജ്ജ് - ധിക്കാരത്തോടെ അരിഞ്ഞത്  രണ്ടു കപ്പ്‌ അതില്‍ ചേര്‍ത്ത് ഇളക്കുക .(എരിവു പോരാത്തവര്‍ക്ക്  "സാമുദായിക സന്തുലനം" ചേര്‍ക്കാവുന്നതാണ്‌) . അപ്പോള്‍ ചര്‍ച്ച കൂടുതല്‍ പതഞ്ഞു നുര പോലെ വരുന്നതു കാണാം . ഇനി  ചര്‍ച്ച വേവ് പാകമാവുന്നതി     നായി അഞ്ചു മിനുട്ട്  കവര്‍ സ്റ്റോറി ഉപയോഗിച്ച്  അടച്ചു വെക്കുക, ഈ സമയം ബോറടിക്കാതിരിക്കാന്‍ ചാനല്‍ മാറ്റി "അമ്മ അമ്മായി അമ്മ " റിയാലിറ്റി ഷോ കാണാവുന്നതാണ്‌ . ഗാര്‍ഹിക പീഡന അമ്മായി അമ്മ മരുമകള്‍ സൂപ്പ് ഉണ്ടാക്കാന്‍  സമാധാന കുടുംബം നയിക്കുന്നവര്‍ക്കും സിമ്പിളായി ടിവേര്സ്  ആഗ്രഹിക്കുന്നവര്‍ക്കും  ഇത് ഉപകരിക്കും . 

സമയം അഞ്ചു മിനുട്ട് കഴിഞ്ഞു ,  ഇനി അടച്ചു വെച്ച ചര്‍ച്ചാ പാത്രം പതുക്കെ തുറക്കുക , ഇപ്പോള്‍ ചേരുവകള്‍ ഒരു കലാപ കലുഷിത ഗ്രേവി ആയി മാറിയിരിക്കുന്നത്  കാണാം.  ഈ സമയം തൊലിക്കട്ടി കളഞ്ഞ ഉമ്മന്‍ കോശി യെ കൂടി ഇതിലേക്കിടുക. ഇപ്പോള്‍ ഇതെല്ലാം കൂടി ഒരു നല്ല കരിഞ്ഞ മണം വരുന്നത് കാണാം . ഇതിനെ നമ്മള്‍ രാജി മണം എന്ന് പറയുന്നു.  ഇനി അഥവാ രാജി മണം വന്നില്ലേല്‍  ആരും കാണാതെ ഒളിക്യാമറ ഷര്‍ട്ടില്‍ വെച്ച് ഇളക്കുക. ഈ സമയം ന്യൂസ്‌ ഓവനില്‍ ഒരു ബ്രേക്കിംഗ് ന്യൂസ്‌ വലിയ അക്ഷരത്തോട് കൂടിയത്  മിന്നി മറയുന്നത് കാണാം പേടിക്കേണ്ട അത് ഒളി ക്യാമറ എഫക്റ്റ് ആണ് . ദുര്‍ബല ഹൃദയരും ഗര്‍ഭിണികളും ഇത് കാണാതിരിക്കുകയാവും നല്ലത്. ഇനി നമ്മള്‍ ചേര്‍ക്കാന്‍ പോകുന്നതാണ്  ഇപ്പോള്‍ നാം കണ്ടു കൊണ്ടിരിക്കുന്ന ഗാര്‍ഹിക പീഡന രസായനം. അതിലേക്കായി കിടപ്പറയില്‍ ഘടിപ്പിച്ച ഒളി ക്യാമറ കൊണ്ടുവന്നു ഒഴിക്കുക, ഇങ്ങിനെ ഒഴിക്കുമ്പോള്‍ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കേണ്ടതാണ് . യാതൊരു കാരണവശാലും ഇത് കണ്ണ്കൊണ്ട് നേരിട്ട് കാണരുത് .അതിനായി നല്ല ഖദര്‍ മുണ്ടോ ,പരുക്കന്‍ മുണ്ടോ ഉപയോഗിക്കാവുന്നതാണ് . 

ഏകദേശം നമ്മുടെ രാഷ്ട്രീയ രസായനം തയ്യാറായിരിക്കുന്നു ,ഇനി വേണ്ടത്  രാജി ലേപനം ഉപയോഗിച്ചു ഗാര്‍ണിഷ്  ചെയ്യുകയാണ്  ,അതിനായി പഴകിയ ആരോപണം,  കൂട്ട രാജി , ഇറങ്ങി പോക്ക്, ഹര്‍ത്താല്‍, പണിമുടക്ക് എന്നിവ ചേര്‍ക്കുക  . വൈകുന്നോരങ്ങളിലോ "മുടുക്കി റിയാലിറ്റി "  കാണുന്ന സമയങ്ങളിലോ പ്രധാന ഡിഷ്‌ ആയോ സ്നാക്കായോ ഒക്കെ ഇത്  കഴിക്കാവുന്നതാണ്.തീര്‍ച്ചയായും നിങ്ങളെല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക  , പിന്നെ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കാനുള്ളത് പാചകം കഴിഞ്ഞാലുടന്‍ ന്യൂസ് ഓവന്‍ ഓഫ്‌ ചെയ്യാനോ തല്ലി പൊട്ടിക്കാനോ ശ്രമിക്കരുത് .കാരണം പ്രഫസര്‍ ജമന്തിയും ശാലിനിയും ചെമ്പരത്തി പൂവുമായി നിങ്ങളെ കാത്തിരിക്കുന്നു .   മറ്റൊരു നല്ല ടിഷുമായി  ഇത് വായിച്ചു സമയം പോയവര്‍ തല്ലി കൊന്നില്ലേല്‍ അടുത്തയാഴ്ചയില്‍ വീണ്ടും കാണാം ,നന്ദി നമസ്കാരം . 
-------------------------------------------------------------------------------------------------------

പ്രിയ സ്നേഹിതരെ,  അങ്ങിനെ വിജയകരമായി ഈ എളിയ ബ്ലോഗും രണ്ടാം വയസ്സിലേക്ക് കടക്കുന്നു . ഇത്രയും കാലം നിങ്ങള്‍ തന്ന പ്രോത്സാഹനത്തിനും വായനക്കും വാക്കുകളില്‍ ഒതുങ്ങാത്ത നന്ദി . ബൂലോകത്തെ നല്ല ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയ ആവേശത്തില്‍   ഒരു കൌതുകത്തിനു വേണ്ടിയായിരുന്നു ഞാനും ബ്ലോഗ്‌ തുടങ്ങിയത് . തുടക്കത്തില്‍ സ്ഥിരമായി വായിച്ചിരുന്ന പല  ബ്ലോഗുകളും ഇന്ന്  കാണുന്നില്ല . സജീവമായി എഴുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരു പിടി  നല്ല ബ്ലോഗര്‍ മാരെ നഷ്ടപെട്ട വര്‍ഷം കൂടിയായിരുന്നു 2012 എന്ന് വേണമെങ്കില്‍ പറയാം . സ്ഥിരമായി സന്തര്‍ശിക്കുന്ന ബ്ലോഗുകള്‍ പരിശോധിച്ചാല്‍ 2010-2011 വര്‍ഷത്തില്‍  ഇറങ്ങിയ പോസ്റ്റുകളുടെ പകുതി പോലും ഈ വര്‍ഷം വന്നിട്ടില്ല എന്ന് കാണാം. പരസ്പരം ബ്ലോഗ്‌ പോസ്റ്റുകളില്‍ കൂടി മാത്രം ആശയവിനിമയവും വിഷയവുമായി ബന്ധപെട്ട ചര്‍ച്ചകളിലും സജീവമായിരുന്ന പലരും മൈക്രോ ബ്ലോഗിംഗ് എന്ന് വിശേഷിപ്പിക്കാവുന്ന ഫേസ്ബുക്കില്‍ ചേക്കേറിയപ്പോള്‍ ബൂലോകത്തിനു  നഷ്ടപട്ടത്  നല്ല   സൃഷ്ടികളാണെന്നു പറയാം . എഴുത്തില്‍ കൂടി മാത്രം പരിചയപ്പെട്ടവര്‍ക്കു നേരില്‍ കാണാവുന്ന  വേദികളായിരുന്നു ഇടക്കൊക്കെ നടക്കാറുള്ള ബ്ലോഗ്‌ മീറ്റുകളും അവിടെതുടങ്ങുന്ന കളങ്കമില്ലാത്ത സൗഹാര്‍ദ്ധങ്ങളും . എന്നാല്‍ ഫേസ് ബുക്ക് ബ്ലോഗര്‍ മാര്‍ക്ക് സംവദിക്കാനുള്ള വേദിയായി മാറിയപ്പോള്‍ ,അത് പരസ്പരം പക പോക്കാനും പാരവെക്കാനുമുള്ള വേദിയായി മാറി എന്ന് പറയാതെ വയ്യ .ആര്‍ക്കും ആരെയും വിശ്വാസമില്ല . സ്വകാര്യമായി പറയുന്നത് പോലും അവസരം കിട്ടുമ്പോള്‍ സ്ക്രീന്‍ ഷോട്ടുകളായി പുറത്തു വരുന്നു . സ്ഥിരമായി ചാറ്റില്‍ വന്ന സുഹുര്‍ത്തു ഒരിക്കല്‍ "അനോണി യാണോ " എന്ന ചോദ്യത്തിനു , നിങ്ങള്‍ ചോദിച്ചപ്പോള്‍ എനിക്കും ഒരു സംശയം ,ഒരു നിമിഷം ഞാന്‍ എന്നെ തന്നെ ഒന്ന് തൊട്ടു നോക്കട്ടെ" എന്ന്  തമാശയായി പറഞ്ഞത് ഓര്‍ത്ത് പോകുകയാണ് .നല്ല എഴുത്തുകള്‍ പ്രോത്സാഹിപ്പിക്കാനായി ഇറങ്ങുന്ന ഓണ്‍ ലൈന്‍ മാസികകളോ , ബ്ലോഗ്‌ അവലോകനങ്ങളോ  ഷെയര്‍ ചെയ്യാനോ വിശകലനം ചെയ്യാനോ നമുക്ക് സമയമില്ല , എന്നാല്‍ വിവാദങ്ങളുണ്ടാക്കാനും അതില്‍ ആനന്ദം കണ്ടെത്താനും ഓരോരുത്തരും  പരസ്പരം മത്സരിക്കുന്നു .ബ്ലോഗു മീറ്റുകള്‍ സൌഹൃദങ്ങള്‍ക്കുള്ള വേദിയാകുന്നതിനു പകരം ,വ്യക്തി വൈരാഗ്യം  തീര്‍ക്കാനുള്ള വേദിയിലേക്ക് വഴി മാറുന്നുവോ ?.  .ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരി തിരിവുകള്‍ ഉണ്ടാക്കുന്നത് പോലെ ഗ്രൂപിന്റെ പേരില്‍ നല്ല പോസ്റ്റുകളെയും ബ്ലോഗര്‍ മാരെയും ബഹിഷ്ക്കരിക്കുന്നു , അങ്ങിനെ നിരാശ മാത്രം നല്‍കി കൊണ്ടാണ് ബൂലോക സഞ്ചാരം എന്ന്  തുറന്നു പറയേണ്ടിയിരിക്കുന്നു .എന്നാല്‍ അതിനിടയിലും പുതിയ ബ്ലോഗുകളും പ്രിന്റ്‌ മീഡിയകളെ വെല്ലുന്ന സൃഷ്ട്ടികളും വരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല . 

ഗ്രൂപ്പിലും ബ്ലോഗിലും വരുന്നത്  പരാസ്പരം അടി കൂടാനാവാതിരിക്കട്ടെ , അവിടെ നല്ല വായനയും നല്ല അറിവുകളും  ലഭിക്കാനാവട്ടെ നമ്മുടെ ശ്രമം , എഴുത്തില്‍ കൂടി പരസ്പര സ്നേഹത്തിനെകുറിച്ച് വാതോരാതെ പോസ്റ്റുകള്‍ എഴുതി ഗ്രൂപ്പിലും സ്റ്റാറ്റസുകളില്‍ കൂടിയും  അതെ സ്നേഹത്തെ "കൊലവരി "നാടത്താതെ നമുക്ക് മുന്നോട്ടു പോകാം, അങ്ങിനെ നഷ്ടപെട്ടുപോയ ആ പഴയ സുവര്‍ണ്ണ കാലഘട്ടം നമുക്ക് തിരിച്ചു പിടിക്കാം , അതിനായി നമുക്ക് ഒന്നിച്ചു കൈ കോര്‍ക്കാം,അടുത്ത് നടക്കാന്‍ പോകുന്ന തുഞ്ചന്‍ പറമ്പിലെ ബ്ലോഗ്‌ മീറ്റ് അതിനുള്ള വേദിയാകട്ടെ ..നന്ദി .  

98 comments:

  1. വാകുകളിലൊതുങ്ങാത്ത നന്ദി !! ഹൃദയത്തില്‍ നിന്നും !!

    ReplyDelete
  2. ആക്ഷേപഹാസ്യ രചന... കാലിക പ്രശക്തം .......രാഷ്ട്രീയ ,മാധ്യമ ശിഖണ്ടികള്‍ക്ക് കണക്കിന് കൊടുത്തു ...........ആശംസകള്‍

    ReplyDelete
  3. രസായനക്കൂട്ട് വായിച്ചു ചിരിക്കുവാനാണു സാധാരണ തോന്നേണ്ടത്., പക്ഷേ ഈ ആക്ഷേപഹാസ്യം വായിച്ചപ്പോൾ, നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ദുഷ് പ്രവണതകളെയോർത്ത് സങ്കടമാണു തോന്നുന്നത്. വളരെ ശോചനീയമാണു നമ്മുടെ സമൂഹ്യാവസ്ഥ. ഇനിയൊരു തിരിച്ചുപോക്കു പോലും അന്യമാണോ എന്നു പോലും സംശയം തോന്നത്തക്ക രീതിയിലാണു കാര്യങ്ങളുടെ പോക്കു. അതിനിടയിൽ വിദ്യാസമ്പന്നരെന്നും, എഴുത്തിന്റെ പ്രണയിക്കുന്നവരുമെഗ്രൂപ്പിലും ബ്ലോഗിലും വരുന്നത് പരാസ്പരം അടി കൂടാനാവാതിരിക്കട്ടെ , അവിടെ നല്ല വായനയും നല്ല അറിവുകളും ലഭിക്കാനാവട്ടെ നമ്മുടെ ശ്രമം , എഴുത്തില്‍ കൂടി പരസ്പര സ്നേഹത്തിനെകുറിച്ച് വാതോരാതെ പോസ്റ്റുകള്‍ എഴുതി ഗ്രൂപ്പിലും സ്റ്റാറ്റസുകളില്‍ കൂടിയും അതെ സ്നേഹത്തെ "കൊലവരി "നാടത്താതെ നമുക്ക് മുന്നോട്ടു പോകാംന്നൊക്കെ മേനി നടിക്കുന്ന ബ്ലോഗർമാരുടെ അനാവശ്യ വിവാദങ്ങളും..

    ഈ പാരഗ്രാഫിനാണു എന്റെ വോട്ട് മുഴുവൻ.. ആശംസകൾ..ഫൈസൽ ഭായ്..

    ReplyDelete
    Replies
    1. തീര്‍ച്ചയായും എല്ലാം നേരെയാകുന്ന ഒരു കാലം വരട്ടെ ..വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി നവാസ് ബായ് .

      Delete
  4. നർമ്മത്തിന്റെ ഈ പാചക കൂട്ട് എറെ ആസ്വാദ്യകരമായിരിക്കുന്നു .

    എത്ര പോസ്റ്റുകൾ ഇട്ടു എന്നതിനേക്കാൾ ഇട്ട മികവാർന്ന പോസ്റ്റുകൾ ആണ് ഊർകടവിനെ മികവുറ്റതാക്കുന്നത് .

    ആശംസകൾ ഫൈസൂ .......

    ReplyDelete
  5. ആദ്യം രണ്ടാം പിറന്നാള്‍ ആശംസകള്‍ ....

    പിറന്നാള്‍ ആഘോക്ഷിക്കാന്‍ തയ്യാറാക്കിയ ഈ രസായനം നന്നേ ബോധിച്ചു.

    മാധ്യമ ലോകം അതിന്റെ പ്രവര്‍ത്തന രീതി വഴി തെറ്റിക്കുന്ന നാറുന്ന ഒരു പ്രവണതയാണ് ഇന്നത്തെ പത്രക്കാരും ചാനലുകാരും അവലംബിക്കുന്നത്. ഈ ദുഷിച്ച പ്രവണതക്കെതിരെയുള്ള ഒരു ശരിയായ കൊട്ട് ഈ ആക്ഷേപഹാസ്യത്തിലൂടെ ഫൈസലിന് നല്‍കാന്‍ കഴിഞ്ഞു.

    വൈവിധ്യമാര്‍ന്ന നിരവധി എഴുത്തുകളുമായി ഊര്‍ക്കടവ് ഇനിയും മുന്നോട്ടു കുതിക്കട്ടെ ...

    ആശംസകള്‍

    ReplyDelete
    Replies
    1. വേണുവേട്ടാ ഈ വരവിനും അനുഗ്രഹത്തിനും ഹൃദയം നിറഞ്ഞ നന്ദി

      Delete
  6. ഈ രാസായനം കലക്കി ഫൈസല്‍ ഇനി ബ്ലോഗില്‍ ജൈത്രയാത്ര തുടരട്ടെ

    ReplyDelete
  7. പിറന്നാള ആശംസകൾ നേരുന്നു.. പുതിയ സൃഷ്ടി കലക്കി.. :)
    എന്റെ കണ്ണൂര് പാസ്സഞ്ചർ നാളെ രണ്ടു വര്ഷം പൂര്തിയക്കുന്ന വിവരവും സന്തോഷപൂര്വം അറിയിച്ചു കൊള്ളുന്നു .. :D
    http://kannurpassenger.blogspot.in/

    ReplyDelete
    Replies
    1. കണ്ണൂര്‍ പാസ്സഞ്ചർ നും എന്റെ ആശംസകള്‍

      Delete
  8. നർമ്മത്തിന്റെ കൂട്ട് ഇഷ്ടായി...........

    ReplyDelete
  9. ഊര്‍ക്കടവിനു കുങ്കുമത്തിന്റെ പിറന്നാളാശംസകള്‍ ..
    ഇനിയും മുന്നേറിക്കൊണ്ടിരിക്കട്ടെ ..

    പിന്നെ ഈ നര്‍മ്മത്തില്‍ പൊതിഞ്ഞ പാചകക്കൂട്ട് 'ക്ഷ' ബോധിച്ചൂ ട്ടാ ...:)

    ReplyDelete
    Replies
    1. കൊച്ചുമോളെ പാചകത്തിനോട് മത്സരിക്കാന്‍ ഞാനില്ലേ !!! നന്ദി കൊച്ചു

      Delete
  10. പിറന്നാൾ ആശംസകൾ, പിറന്നാൾ  "ഡിഷ്യും" നന്നായി. " എരിവു പോരാത്തവര്‍ക്ക് "സാമുദായിക സന്തുലനം" ചേര്‍ക്കാവുന്നതാണ്‌"...നല്ല ഒരു കയ്യടി തരട്ടെ!
    ബ്ലോഗുലകത്തെപ്പറ്റിപ്പറഞ്ഞത് കേട്ട് മൗനത്തോടെ ഇരിക്കട്ടെ, എന്തെങ്കിലും മിണ്ടിയാൽ...എന്റെ മണ്ട...!

    ReplyDelete
  11. പിറന്നാള്‍ റെസിപ്പി പൊളിച്ചു. :)
    ആശംസകള്‍.

    ReplyDelete
  12. പിറന്നാളിന് വിളമ്പിയ സദ്യ സൂപ്പര്. രണ്ടാം ഭാഗം കൂടുതൽ ചിന്തിക്കപ്പെടെണ്ടതാണ് . ബ്ലോഗിന് പിറന്നാൾ ആശംസകൾ..

    ReplyDelete
    Replies
    1. തുടക്കം മുതലേ എന്നെ പ്രോത്സാഹിപ്പിക്കുന്ന ജെഫു വിനു ഹൃദയം നിറഞ്ഞ നന്ദി

      Delete
  13. ഫേസ് ബുക്ക് ബ്ലോഗര്‍ മാര്‍ക്ക് സംവദിക്കാനുള്ള വേദിയായി മാറിയപ്പോള്‍ ,അത് പരസ്പരം പക പോക്കാനും പാരവെക്കാനുമുള്ള വേദിയായി മാറി എന്ന് പറയാതെ വയ്യ .ആര്‍ക്കും ആരെയും വിശ്വാസമില്ല . സ്വകാര്യമായി പറയുന്നത് പോലും അവസരം കിട്ടുമ്പോള്‍ സ്ക്രീന്‍ ഷോട്ടുകളായി പുറത്തു വരുന്നു .....

    ഊര്ക്കടവിലെ പ്രിയ സുഹുര്‍ത്തിന്റെ ബ്ലോഗിന് പിറന്നാള്‍ ആശംസ അതെന്നെ ഇനിയും നല്ല നല്ല രചനകളുമായി മുടങ്ങാതെ മുന്നോട്ടു മുന്നോട്ട് പോകട്ടെ...

    ReplyDelete
  14. പ്രിയ ഫൈസൽ,
    രണ്ടാം പിറന്നാളിന് വിളമ്പിയ
    ഈ പീഡനരസായനത്തേക്കാൾ ഉപരി
    ബൂലോഗത്തിന്റെ ഇന്നുള്ള നിജസ്ഥിതികളെ
    കുറിച്ച് വിലയിരുത്തിയതിനോട് തീർത്തും യോജിക്കുന്നു...

    പിന്നെ നിങ്ങളെപ്പോലെയുള്ള ഭാവനാ സമ്പന്നരായവർ ഇതൊന്നും
    കണ്ട് ബൂലോഗപ്രവേശം നടത്താതിരിക്കെരുതെന്നുള്ള അപേക്ഷയും
    ഞാനിതിനോടോപ്പം സമർപ്പിക്കുന്നു കേട്ടൊ ഭായ്

    “സജീവമായി എഴുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന
    ഒരു പിടി നല്ല ബ്ലോഗര്‍ മാരെ നഷ്ടപെട്ട വര്‍ഷം കൂടിയായിരുന്നു
    2012 എന്ന് വേണമെങ്കില്‍ പറയാം . സ്ഥിരമായി സന്ദര്‍ശിക്കുന്ന ബ്ലോഗുകള്‍
    പരിശോധിച്ചാല്‍ 2010-2011 വര്‍ഷത്തില്‍ ഇറങ്ങിയ പോസ്റ്റുകളുടെ പകുതി പോലും
    ഈ വര്‍ഷം വന്നിട്ടില്ല എന്ന് കാണാം.
    പരസ്പരം ബ്ലോഗ്‌ പോസ്റ്റുകളില്‍ കൂടി മാത്രം ആശയവിനിമയവും
    വിഷയവുമായി ബന്ധപെട്ട ചര്‍ച്ചകളിലും സജീവമായിരുന്ന പലരും
    മൈക്രോ ബ്ലോഗിംഗ് എന്ന് വിശേഷിപ്പിക്കാവുന്ന ഫേസ്ബുക്കില്‍ ചേക്കേറിയപ്പോള്‍
    ബൂലോകത്തിനു നഷ്ടപട്ടത് നല്ല സൃഷ്ടികളാണെന്നു പറയാം..!
    എഴുത്തില്‍ കൂടി മാത്രം പരിചയപ്പെട്ടവര്‍ക്കു നേരില്‍ കാണാവുന്ന
    വേദികളായിരുന്നു ഇടക്കൊക്കെ നടക്കാറുള്ള ബ്ലോഗ്‌ മീറ്റുകളും അവിടെതുടങ്ങുന്ന
    കളങ്കമില്ലാത്ത സൗഹാര്‍ദങ്ങളും .
    എന്നാല്‍ ഫേസ് ബുക്ക് ബ്ലോഗര്‍ മാര്‍ക്ക് സംവദിക്കാനുള്ള വേദിയായി
    മാറിയപ്പോള്‍ ,അത് പരസ്പരം പക പോക്കാനും പാരവെക്കാനുമുള്ള വേദിയായി
    മാറി എന്ന് പറയാതെ വയ്യ .ആര്‍ക്കും ആരെയും വിശ്വാസമില്ല...”

    ReplyDelete
    Replies
    1. നന്ദി മുരളിയേട്ടാ ,ഈ വരവിനും പ്രോത്സാഹനത്തിനും .

      Delete
  15. രസായനം ഞാന്‍ നിരസിച്ചു. പക്ഷെ, രണ്ടാം പിറന്നാളിനു ഇട്ട ഓര്‍മ്മകുറിപ്പ് അസ്സലായി. ശരിയാണ് പല ബ്ലോഗുകളും ഇപ്പോള്‍ മാറാല കെട്ടിക്കിടക്കുന്നു.ഉള്ളവര്‍ തന്നെ പരസ്പരം കടിച്ചു കീറുന്നു. ബ്ലോഗ്‌ എന്ന ആധുനിക സാഹിത്യ മാധ്യമത്തെയാണ് നശിപ്പിക്കുന്നത് എന്ന് ഒട്ടും ഓര്‍ക്കാത്ത ചില ഒട്ടകകൂട്ടങ്ങള്‍. നമുക്ക് ഒരുമിച്ചു പ്രോത്സാഹിപ്പിക്കാം ബ്ലോഗ്‌ സാഹിത്യത്തെ. എല്ലാവര്‍ക്കും നല്ലത് വരട്ടെ. ഊര്‍ക്കടവിനു സ്നേഹം നിറഞ്ഞ രണ്ടാം പിറന്നാള്‍ ആശംസകള്‍ !

    ReplyDelete
    Replies
    1. ശേരിരാണ് അംജത് ,,,താങ്കളെ പോലെയുള്ള ചിലരെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു ,നന്ദി ഈ വരവിനു .

      Delete
  16. ഈ സ്വരക്കൂട്ടത്തിനും അതിലെ ആക്ഷേപ രസത്തിനും ആശംസ.. കൂടെ, പിറന്ന ഡേ വാഴ്ത്തുക്കളും.!

    ReplyDelete
  17. ഹഹഹഹ...ഹ്ഹിഹിഹി...

    ആദ്യം ചിരിയിൽ തന്നെ തുടങ്ങട്ടെ....

    ചിരിയുടെ മാലപ്പടക്കമല്ല ; ചിരിയുടെ കുഴി മിന്നികൾ തീർത്ത ഈ മനോഹരമായ ആക്ഷേപഹാസ്യ രചന അതി ഗംബീരം. ഇങ്ങനെ ഒരു രചന ഫൈസലിനു മാത്രമേ കഴിയൂ. വളരെ പ്രതീക്ഷയോട് കൂടിയാണ്
    വായന തുടങ്ങിയത്‌ . പക്ഷെ പ്രതീക്ഷയുടെ അതിര് വരമ്പുകൾ മറികടന്നു കൊണ്ട് ഈ ഹാസ്യ സുനാമി ചിരിപ്പിച്ചു കൊല്ലുകയും അതുപോലെ അവസാനം നല്ല ചിന്തകള്ക്ക് ഇടം നല്കുകയും ചെയ്തു.

    ഒരായിരം അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ഫൈസൽ
    ഒപ്പം പിറനാൾ ആശംസകൾ കൂടി നേരുന്നു

    സസ്നേഹം

    ReplyDelete
  18. Replies
    1. നന്ദി അജിത്‌ ഏട്ടന്‍ .

      Delete
  19. അക്ഷരങ്ങൾക്ക് ആശംസകൾ.

    സുജ

    ReplyDelete
    Replies
    1. ഏ ? അപ്പോള്‍ എനിക്കില്ല അല്ലെ :)

      Delete
  20. രണ്ടാം പിറന്നാള്‍ വിഭവം നന്നായി രുചിച്ചു.
    ആശംസകള്‍

    ReplyDelete
  21. പിറന്നാളാശംസകള്‍. ഇന്നലെ ബാലന്‍ പിള്ളയുടെ പ്രസ്താവന കണ്ടു."നേരത്തെ രാജി വെച്ചിരുന്നെങ്കില്‍ മാനം കെടില്ലായിരുന്നു" ഈ മാന്യ ദേഹത്തിന് കൊടുക്കാന്‍ അവാര്‍ഡുകള്‍ എന്തെങ്കിലും ഉണ്ടോ?

    ReplyDelete
    Replies
    1. ഹഹഹ് കാണും കാണും ...നന്ദി വെട്ടത്താന്‍ സര്‍

      Delete
  22. രസായനം രസകരം.
    രണ്ടാം പിറന്നാളിന് ആശംസകള്‍.

    ReplyDelete
  23. ഊര്‍ക്കടവിനും,
    സാരഥി ഫൈസല്‍ ബാബുവിനും
    ഈ മംഗളവേളയില്‍
    ആശംസകള്‍ നേരുന്നു.

    ReplyDelete
  24. ഇനി അടച്ചു വെച്ച ചര്‍ച്ചാ പാത്രം പതുക്കെ തുറക്കുക , ഇപ്പോള്‍ ചേരുവകള്‍ ഒരു കലാപ കലുഷിത ഗ്രേവി ആയി മാറിയിരിക്കുന്നത് കാണാം...! രസായനം നന്നായിട്ടാ ...:)

    ഊര്‍ക്കടവിനു പിറനാൾ ആശംസകൾ നേരുന്നു...!!!

    ReplyDelete
  25. ഹാപ്പി ബര്‍ത്ത്ഡേ ഊര്‍ക്കടവ്..

    രസകരമായ രസായനം.

    ReplyDelete
  26. രസായനം നല്ല രസകരമായി .

    പിന്നെ ബൂലോക വിശേഷം . അതാണ്‌ കൂടുതൽ ഇഷ്ടായത് .
    പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ ഫൈസലും ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട് . സാമൂഹികമായി കൂടുതൽ ഇടപെടാൻ അവസരം ലഭിക്കുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു മാനുഷിക പരിഗണനകൾ ലഭിക്കേണ്ട വിഷയങ്ങളും മനുഷ്യരുടെ നൊമ്പരങ്ങളെ കാണിക്കുന്ന കുറെ വിഷയങ്ങളും പരിചയപ്പെടുത്താൻകഴിഞ്ഞത് . നല്ല വായനയും അതോടൊപ്പം ചില കാണാപ്പുറങ്ങളിലേക്കുള്ള യാത്രയും കൂടിയായിരുന്നു അതൊക്കെ . തമാശക്കൊപ്പം അത്തരം വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നു എന്നത് നല്ല കാര്യം തന്നെ .
    പുതിയ വർഷത്തിൽ മികച്ച രചനകളുമായി ഒരുപാട് ദൂരം പോകാൻ എന്റെ പ്രിയ സുഹൃത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു .
    സ്നേഹം സന്തോഷം പ്രാർത്ഥന

    ReplyDelete
    Replies
    1. തുടക്കം മുതലേ എന്നെ വിടാതെ പിടിക്കൂടുന്ന ചെറുവാടിക്ക് വാക്കുകളില്‍ ഒതുങ്ങാത്ത നന്ദി .

      Delete
  27. പിറന്നാൾ സദ്യ ഉണ്ടെന്ന് കേട്ടറിഞ്ഞ് വന്നപ്പോൾ അതൊരു തരം ഹലുവയും മത്തിക്കറിയും പോലെ ആയിരിക്കുമെന്ന് കരുതിയില്ല. (ആക്ഷേപ മില്ലാത്ത ആക്ഷേപ ഹാസ്യം കാലികപ്രസക്തം) എന്നിരുന്നാലും ഹലുവ കഴിക്കുന്നു. മത്തിക്കറി അല്പം പാർസലാക്കി കൊണ്ടു പോകുന്നു.

    സമൂഹത്തിന്റെ രീതികൾ പ്രതിഫലിക്കുന്നത് നാം കൈകാര്യം ചെയ്യുന്ന എല്ലാ മേഖലകളിലും ആവുമെന്നതിനാൽ ബ്ലോഗിലൂം ഫേസ് ബുക്കിലും എന്തിനു മാധ്യമങ്ങളിൽ പോലും അപവാദം ഉണ്ടാവാൻ തരമില്ല. സഹിഷ്ണുത യും ക്ഷമയും ദൗർലഭ്യമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ അംഗങ്ങൾ എന്നതു കൊണ്ട് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തം അവ ഇണക്കി ചേക്കുന്നതിലാവട്ടെ.

    ആശംസകൾ സഹോദരാ ... !!

    ReplyDelete
    Replies
    1. നന്ദി സമീര്‍ ,,ചിന്തിപ്പിക്കുന്ന വരികള്‍

      Delete
  28. ആശംസകൾ ............ :)

    ReplyDelete
  29. രണ്ടാം പിറന്നാൾ ആശംസകൾ ...........
    പ്രാവസത്തിലും ബ്ലോഗിലും സാമൂഹ്യ പ്രവര്ത്തനം നടത്തുന്നയാളാണ് ബാബു ..
    ബാബു വിന്റെ എല്ലാ ശ്രമങ്ങളും വിജയിക്കട്ടെ എന്നും ആശംസിക്കുന്നു .

    ReplyDelete
  30. എന്റെ തൈലവാ, സമ്മതിച്ചൂ
    ഇത് കലക്കി ഭായി
    ഇങ്ങള് ഒരു പുലിയാണ്, രസായനം രസ്സായി
    ആശംസകൾ

    ReplyDelete
  31. ചിരിക്കുമ്പോള്‍ ചിന്തിപ്പിക്കുകയും ചെയ്യുന്നു.അങ്ങിനെത്തന്നെ വേണം.ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഇക്ക ഈ വരവിനും അഭിപ്രായത്തിനും .

      Delete
  32. hi,
    ...randam pirannalin ente ella ashamsakalum....
    ...

    ReplyDelete
  33. ആശംസകള്‍ ..!
    മൂന്നും നാലും ......നൂറും എല്ലാം ഇതു പോലെ കേമമായിതന്നെ ആഘോഷിക്കാനാവട്ടേ ഫൈസല്‍ , രസായനത്തിനാവശ്യമായ നീരീക്ഷണത്തിന്റെ പറയാത്ത അളവിന് അഭിനന്ദനങ്ങളും..:)

    ReplyDelete
    Replies
    1. ഇസ്ഹാക്ക് ഇക്ക നന്ദി പെരുത്ത്‌ നന്ദി....

      Delete
  34. പാചകം നന്നായി. രണ്ടാം ബ്ലോഗൻ ആശംസകൾ

    ReplyDelete
  35. ഇത്രേം ടി വി കാണാന്‍ നേരം കിട്ടാറുണ്ടെന്ന് രസായനം വായിച്ചപ്പോഴാ മനസ്സിലായത്...

    പിറന്നാള്‍ ആശംസകള്‍ കേട്ടൊ.

    ഇനീം നല്ല രചനകളുമായി വരണമെന്ന ആഗ്രഹത്തോടെ...

    ReplyDelete
    Replies
    1. നന്ദി എച്മു !! ഈ മുടങ്ങാതെയുള്ള വരവിനു .

      Delete
  36. മലയാളം ബ്ലോഗെഴുത്ത് ഇപ്പോഴം ശൈശവം പിന്നിട്ടിട്ടില്ല. ബ്ലോഗർമാരുടെ ശക്തമായ കൂട്ടായ്മയിലൂടെ മാത്രമെ അത് വളർത്തിയെടുക്കാനും, ആശയവിനിമയ രംഗത്ത് മുഖ്യധാരയെ വെല്ലുന്ന ശക്തിയായി വളർത്തിയെടുക്കാനും സാധ്യമാവുകയുള്ളു. എല്ലാം അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് മലയാളത്തിലെ ബ്ലോഗെഴുത്തുകാർ ഒത്തൊരുമയോടെയും, സഹകരണ മനോഭാവത്തോടെയും മുന്നോട്ടു പോവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം....

    ബ്ലോഗെഴുത്തിന്റെ രണ്ടാം വാർഷിക ആഘോഷവേളയിൽ ഫൈസൽ പങ്കുവെച്ച ചിന്ത അങ്ങേയറ്റം പ്രസക്തമാണ്.... അതിനുമുന്നോടിയായി പറഞ്ഞ കേരളരാഷ്ട്രീയത്തിലെ സമാകാലിക സംഭവവികാസങ്ങളെക്കുറിച്ച് കൂടുതൽ അറിവില്ലാത്തതുകൊണ്ട് ഒന്നും പറയാനാവുന്നില്ല.....

    ReplyDelete
    Replies
    1. നന്ദി മാഷേ ഈ വിശദമായ വിലയിരുത്തലിനു .

      Delete
  37. ആക്ഷേപഹാസ്യം ഉഗ്രൻ.

    ''മടുക്കാതെ മൂന്നു നേരം കഴിച്ചാൽ
    നിന്റെ......... പറ പറക്കും.''
    :)

    ReplyDelete
  38. പ്രിയ സുഹൃത്തിനു എല്ലാവിധ ആശംസകളും

    ReplyDelete
  39. എന്നാല്‍ വിവാദങ്ങളുണ്ടാക്കാനും അതില്‍ ആനന്ദം കണ്ടെത്താനും ഓരോരുത്തരും പരസ്പരം മത്സരിക്കുന്നു .ബ്ലോഗു മീറ്റുകള്‍ സൌഹൃദങ്ങള്‍ക്കുള്ള വേദിയാകുന്നതിനു പകരം ,വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള വേദിയിലേക്ക് വഴി മാറുന്നുവോ ?. .ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരി തിരിവുകള്‍ ഉണ്ടാക്കുന്നത് പോലെ ഗ്രൂപിന്റെ പേരില്‍ നല്ല പോസ്റ്റുകളെയും ബ്ലോഗര്‍ മാരെയും ബഹിഷ്ക്കരിക്കുന്നു , അങ്ങിനെ നിരാശ മാത്രം നല്‍കി കൊണ്ടാണ് ബൂലോക സഞ്ചാരം എന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു.

    ഫൈസലിക്കാ പതിവിൽ നിന്ന് വ്യത്യസ്തമായി ഞാൻ വെറും ഒരു വരി കമന്റ് മാത്രം എഴുതുന്നു.
    ഈ പോസ്റ്റിന് ഫൈസലിക്കയുടെ മനസ്സിനെ പ്രേരിപ്പിച്ച നമ്മുടെ രാഷ്ട്രീയ മേലാളന്മാർക്കും നമ്മുടെ ബൂലോക ഫേയ്സ് ബുക്ക് ഗ്രൂപ്പുകളുടെ അധികാരികൾക്കും, ഞാൻ നിറഞ്ഞ മനസ്സോടെ ഒരു ലോഡ് ടിപ്പർ ലോറി പുച്ഛം വിതറുന്നു.!

    ReplyDelete
    Replies
    1. മനൂ ...എന്നും നല്‍കുന്ന ഈ പ്രോലസഹനത്തിനു ,

      Delete
  40. ഊർക്കടവിനു പിറന്നാൾ ആശംസകൾ.......

    സറ്റയർ നന്നായി വഴങ്ങുന്നു ബാബുവിന്. മുന്നോട്ട്.......

    ReplyDelete
  41. ഇച്ചിരി തണുത്തിട്ടാ ഈ രസായനം കണ്ടത്...രസായി...മലയാളിയുടെ ഒളിഞ്ഞുനോട്ട സുഖം ഒരു നുള്ള് കുറവുണ്ട്..ഡഗ ഡഗാ...

    ReplyDelete
  42. ബ്ലോഗിന് ജന്മദിനാശംസകൾ! ഫൈസലിന്റെ മികച്ച ഒരു പാട് പോസ്റ്റുകൾ വായിച്ചതുകൊണ്ടാവും രസായനം എനിക്കിഷ്ട്ടമായിട്ടില്ല.കുഴപ്പം എന്റെതുമാകാം!

    ReplyDelete
  43. രണ്ടാം പിറന്നാള്‍ ആശംസകള്‍ .കലക്കീട്ടൊ..ഈ രസായനം. നര്‍മ്മം ചേര്‍ത്ത ഈ വിഭവം കഴിക്കുമ്പോള്‍ ആ കൈപ്പുണ്യം അറിയുന്നു.

    ReplyDelete
  44. രസായനക്കൂട്ട് കലക്കി..
    വിഭവം നേരത്തെ വിളമ്പിയായിരുന്നല്ലേ.. ഞാന്‍ കഴിക്കാന്‍ വന്നപ്പോ തണുത്തുപോയി,.. എന്നാലും രുചിയുണ്ട്..
    ശുദ്ധനര്‍മ്മത്തിന്റെ മധുരം.. :)

    ReplyDelete
  45. "പിന്നെ ഒരു കാര്യം പ്രത്യകം ശ്രദ്ധിക്കാനുള്ളത് പാചകം കഴിഞ്ഞാലുടന്‍ ന്യൂസ് ഓവന്‍ ഓഫ്‌ ചെയ്യാനോ തല്ലി പൊട്ടിക്കാനോ ശ്രമിക്കരുത് .കാരണം പ്രഫസര്‍ ജമന്തിയും ശാലിനിയും ചെമ്പരത്തി പൂവുമായി നിങ്ങളെ കാത്തിരിക്കുന്നു . മറ്റൊരു നല്ല ടിഷുമായി ഇത് വായിച്ചു സമയം പോയവര്‍ തല്ലി കൊന്നില്ലേല്‍ അടുത്തയാഴ്ചയില്‍ വീണ്ടും കാണാം ,നന്ദി നമസ്കാരം . "

    നമ്മുടെ മാധ്യമ രീതികളെ കണക്കറ്റു കളിയാക്കുന്ന ഈ പോസ്റ്റിൽ കാഴ്ചക്കാരന്റെ നിസ്സഹായതയും നിറയുന്നു. രണ്ടു വയസ്സ് പിന്നിട്ട ബ്ലോഗ്ഗില് ഇനിയും നല്ല രചനകൾ നിറയട്ടെ

    ReplyDelete
  46. ടി.വി കാണാത്തതുകൊണ്ട് കൂടുതല്‍ മനസ്സിലായില്ല....രണ്ടാം വാര്‍ഷികം സൌദിയില്‍ അടിച്ചുപൊളിക്കുന്നുണ്ടാകും എന്ന് കരുതുന്നു.

    ReplyDelete
  47. രണ്ടാം പിറന്നാള്‍ ആശംസകള്‍ അറിയിക്കെട്ടെ ബൂലോകത്ത് ഒരു പാട് മുന്നോട്ടു ജൈത്രയാത്ര തുടരട്ടെ .പിറന്നാളിനു വിളമ്പിയ ഈ രാസായനം കലക്കി വയറു നിറയെ കയിച്ചു എന്തിനാ കൂടുതല്‍ പോസ്റ്റുന്നത് ഇതു പോലെ ഒന്ന് പോരെ എന്‍റെ ഫൈസൂ..

    ReplyDelete
  48. പരിഹാസത്തിന്റെ കൂർത്തുമൂർത്ത അമ്പുകൾകൊണ്ട് ഇന്നത്തെ പോക്കണംകെട്ട രാഷ്ട്രീയത്തെ പൊളിച്ചടുക്കി കാണിച്ച ശ്രീ.ഫൈസൽ ബാബുവിന് അഭിനന്ദനങ്ങൾ...!!!

    ReplyDelete
  49. ആക്ഷേപ ഹാസ്യം കലക്കി ഊർക്കടവുകാരാ --- കൊള്ളാം .. നിങ്ങളെ ആദ്യമായി വായിക്കുന്നു .

    ReplyDelete
  50. ഊര്‍ക്കടവിനു പിറനാൾ ആശംസകൾ, രസായനക്കൂട്ട് ഇഷ്ടമായില്ല

    ReplyDelete
  51. പിറന്നാളോക്കെ ആയിരുന്നോ ? ആശംസകള്‍ ആക്ഷേപഹാസ്യത്തിനും പിറന്നാളിനും .

    ReplyDelete
  52. സമകാലികസംഭവങ്ങളെ വേവിച്ചെടുത്ത വൈഭവത്തിനു ആദ്യമേ അഭിനന്ദനങ്ങള്‍ .....പിന്നെ നമ്മുടെ fb-blog-എഴുത്തുകാര്‍ 'കുലംകുത്തി'കളാവാതിരിക്കട്ടെയെന്ന പ്രാര്‍ഥനയും!!ബ്ലോഗെഴുത്തിന്റെ ഇരുവര്‍ഷം, ഇനിയുമിയും മുന്നോട്ടു ഗമിക്കാനുള്ള പ്രചോദനം നല്‍കട്ടെ!ഭാവുകങ്ങള്‍ !

    ReplyDelete
  53. ഫൈസൽ
    ഇവിടെ ഞാൻ തുടക്കത്തിലേ ഒന്ന് വന്നെങ്കിലും ഒരു കമന്റു വീശിയതായാണോർമ്മ
    വീണ്ടും ഒന്ന് പരതി നോക്കിയപ്പോൾ കാര്യം പിടികിട്ടി പോസ്ടാൻ വിട്ടു.
    ഇതാ വരുന്നു ഏരിയലിന്റെയും സംഘത്തിന്റെയും ആശംസകൾ.ഈ രണ്ടാം വാർഷികത്തിൽ.
    പിറന്നാൾ ആഘോഷങ്ങൾക്കായി ഓടിയെത്തിയവർക്ക് ഈ പുളിക്കുന്നതും കൈക്കുന്നതുമായ ഈ രസായനം വിളമ്പിയത് ഏതായാലും ശരിയായില്ല, അതുകൊണ്ട് ആരോ പറഞ്ഞതുപോലെ അത് ഞാനും സ്നേഹ പുരസ്സരം നിരസിക്കുന്നു. ഈ സന്തോഷ സന്ദർഭത്തിൽ അല്പ്പം മധുരം തന്നെ വേണം ഞങ്ങള്ക്ക് !!! ഇങ്കുലാബ് സിന്ദാബാദ് !!!
    എന്തായാലും ഇന്നത്തെ രാഷ്ട്രിയ കോളിളക്കങ്ങൾ കുടുംബ കലഹങ്ങളുമായി സമാസമം ചെര്തിലാക്കി നല്ല മേമ്പാടിയും ചേർത്ത് നൽകിയ വായിച്ചു ശരിക്കും ചിര്ച്ചുപോയി. ഒപ്പം നമ്മുടെ നാട്ടിലെ ഈ നാറിയ പരിതസ്ഥിതി കണ്ടും വായിച്ചും ഉള്ളൊന്നു പിടയുകയും ചെയ്തു,
    പിന്നെ
    ബ്ലോഗുലകത്തിലെ മാറിവരുന്ന ചുറ്റുപാടിനെപ്പറ്റി ഒരു വിലാപവും ഇവിടെക്കുരിച്ചത് തികച്ചും കാലോചിതമായി ബ്ലോഗുലകത്തിൽ നമുക്കെല്ലാം സുപരിചിതനായ അജിത്‌ മാഷിന്റെ ബ്ലോഗ് ബാനറിനു താഴെ കുറിച്ചിരിക്കുന്ന വാക്കുകളാണ് വീണ്ടും ഓർമ്മയിൽ ഓടിയതുന്നത് "മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ.." അതേ എന്തിനീ വഴക്കും വയ്യവേലിയും പലതും നിസ്സാര കാര്യങ്ങൾക്കു വേണ്ടിയും ഫൈസൽ പറഞ്ഞതുപോലെ ബ്ലോഗുലകം വിട്ടു മൈക്രോ ബ്ലോഗെന്ന facebook തന്നെ ഇവിടെ കള്പ്രിറ്റ് എന്ന് തോന്നുന്നു, ഇവിടെപ്പറഞ്ഞത്‌ പോലെ സോഷ്യൽ സൈറ്റുകളിൽ നിന്നും ബ്ലോഗിലേക്ക് ഒരു മടങ്ങിവരവിന്റെ ആവശ്യവും ഈ കുരികൾ വിളിച്ചറിയിക്കുന്നു
    ഫൈസൽ
    വീണ്ടും കാണാം
    ഈ ജൈത്ര യാത്ര തുടരാൻ സർവ്വേശ്വരൻ സഹായിക്കട്ടെ എന്ന ആശംസകളോടെ
    സസ്നേഹം
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  54. Hrudayam niranja aashamsakal priya sahodara....
    kure naalukalaayi Blog lokathekku varunnathe undaayilla, alpam thirakkaayirunne .. (Feb kazhinjathil pinne ee aazhcha aanu ivide ethi nokkiyathu thanne)...
    thankalkku aashamsakal nalkaan thaamasichathil kshama chodikkunnu..
    bhagavaan thaankale kaathu rakshikkatte.

    ReplyDelete
  55. This comment has been removed by the author.

    ReplyDelete
  56. പാചകവും വാചകങ്ങളും നന്നായിരിക്കുന്നു .ആക്ഷേപഹാസ്യ രചന കാലിക പ്രശക്ത...ആശംസകള്‍ ...

    ReplyDelete
  57. Late Entry!!ഇതാണ് പറയുന്നത് നേരത്തിനും കാലത്തിനും ഒക്കെ വരണം എന്ന്.. പഴകിയ വാര്ത്ത എങ്കിലും ഉഷാർ തന്നെ!

    ReplyDelete
  58. aashamsakal ......

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.