പ്രിയത്തില് ഇക്കാക്ക വായിക്കുന്നതിനായി സൂറാബി എഴുത്ത് .
ഇക്കാക്ക് അവിടേ സുഖം തന്നെ എന്ന് കരുതുന്നു ,പടച്ചോന് സഹായിച്ചു ഈ അല്ലംപ്ര കുന്നില്‍ ഞമ്മള്‍ക്കും അങ്ങിനെ തന്നെ !!
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നിങ്ങള്‍ എന്റെ അടുത്ത് വരുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് പെരുത്ത് സന്തോഷായിരുന്നു ,ന്നാല് യാത്ര "ടെറര്‍ ഇന്ത്യ യില്‍" ആണ് ന്നു കേട്ടപ്പോള്‍ ,ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചുതും പോരാഞ്ഞു അതിന്റെ മേലെ പാണ്ടി ലോറി കേറിയ പോലെയായി ന്റെ അവസ്ഥ !!
നിങ്ങള്‍ക്ക് വലിയ കുഴപ്പമൊന്നും ഇല്ലാതെ ഇവിടെയെത്താന്‍ ഞാന്‍ ഞമ്മളെ പള്ളി ദര്സില് ക്ക് നേര്‍ച്ച നേര്‍ന്നിട്ടുണ്ട് .സുഖായി എത്താന്‍ ഇങ്ങളും ദുആരക്കണം ,ടെറര്‍ ഇന്ത്യ ആയതു കൊണ്ട് എത്തിയാല്‍ എത്തി .കണ്ടാല്‍ കണ്ടു ന്നാണല്ലോ ,അത് കൊണ്ടാ എനിക്കി ത്രക്ക് ബേജാര് !
ഇങ്ങള് നാളെ എയര്‍പോര്‍ട്ടില്‍ ന്നു ബോഡിംഗ് പാസ് കിട്ടി ,വിമാനത്തില്‍ കേറിയാല്‍ എന്നെ വിളിക്കണം .അതറിഞ്ഞിട്ടു വേണം ഞമ്മള്ക്ക് തിരുവനന്തപുരത്തുക്കും കൊച്ചീക്കും മംഗലാപുരത്തുക്കും ഓരോരോ വണ്ടി അയക്കാന്‍ ! ഇങ്ങള് കൊയിക്കൊട്ടെക്ക് ആണ് ടിക്കറ്റ് എടുത്തത് എങ്കിലും ഞാന്‍ അങ്ങോട്ടു വരണില്ല,"ടിക്കറ്റ് എടുത്ത സ്ഥലത്ത് വിമാനം ഇറക്കില്ല " എന്നാണല്ലോ ഓലെ പുതിയ പോളിസി ,അത് കൊണ്ടാണ് ഞമ്മള് കോഴിക്കോട്ടെക്ക് വരാത്തത് .
ഇങ്ങള് നാളെ അവിടെന്നു പോരുന്നുണ്ട് ങ്കിലും എന്ന് ഇവിടെ എത്തും എന്ന് ഒരു ഉറപ്പും ഇല്ലല്ലോ ,അത് കൊണ്ട് ങ്ങള് കൊണ്ടോരുന്ന പെട്ടി കാണാനും ങ്ങളെ കാണാനുമൊക്കെ ഇടങ്ങേറായി ഇങ്ങട്ട് വരണ്ട ന്ന് ഞാന്‍ ങ്ങളെ അളിയന് മാരോടും പെങ്ങന്‍ മാരോടുമൊക്കെ പറഞ്ഞിട്ടുണ്ട് . പിന്നെ ഞാന്‍ ഇന്നലെ ഞമ്മളെ അസീസ് വക്കീലിനെ കണ്ടിരുന്നു . . കോക് പിറ്റില്‍ ക്ക് പാര്‍ത്തു നോക്കുന്നോല്ക്ക് ഇപ്പോള്‍ ,മുന്‍കൂര്‍ ജാമ്യം കിട്ടും ന്നാ മൂപ്പര് പറയുന്നത് .നിയമത്തില്‍ ഭേദഗതി ചെയ്തൂന്ന് .അത് കൊണ്ട് ആ ബേജാറെ ഇല്ല .
ഇക്കാക്ക,ഇങ്ങള് വിമാനത്തില്‍ കേറിയാല്‍ ആ മുന്നിലുള്ള കമ്പി നല്ലോണം പിടിച്ചിരുന്നോളി .സീറ്റ് ബെല്‍റ്റിനു ങ്ങളെ മൊബൈല്‍ താങ്ങാനുള്ള ആവാതെ ഉണ്ടാവൂ . പിന്നെ അടിയന്തിര സഹായം നേരിടാന്‍ ഒന്ന് രണ്ടു ബലൂണ്‍ കൂടി വീര്‍പ്പിച്ചു കയ്യില്‍ വെക്കണം ട്ടോ ഓക്സിജന്‍ കിട്ടാഞ്ഞാല്‍ അതില്‍ നിന്നും ങ്ങള്‍ക്ക് ശ്വാസം വലിക്കാലോ ? എങ്ങിനെയുണ്ട് ഞമ്മളെ ബുദ്ധി ?
ഇക്കാക്ക ഒരു കാര്യം പറയാന്‍ മറന്നു , ഇങ്ങള് വരുമ്പം "വെരല്മ്മലെ സൂര്യന് ന്നു പരസ്യത്തില്‍ കാണുന്ന ബ്രൈറ്റ് ലൈറ്റ് ടോര്‍ച്ചും കൂടി കയ്യില്‍ പിടിച്ചോളൂ " .ടെറര്‍ ഇന്ത്യയില്‍ ഇരു പത്തിനാല് മണിക്കൂര്‍ പവര്‍കട്ട് ആയതിനാല്‍ വെളിച്ചം കിട്ടൂല ,
അഥവാ ഇങ്ങക്കെങ്ങാനും മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ ബാത്ത് റൂമില്‍ അതും കത്തിച്ചു പോകാലോ ,മാത്രമല്ല ഇരുട്ടത്തു തട്ടി തടഞ്ഞു ബല്ല എയര്‍ ഹോസ്റ്റസ് മാരെയും അറിയാതെ മുട്ടി പ്പോയാല്‍ ,ന്റെ പൊന്നേ ഞമ്മള്ക്ക് സഹിക്കൂല ,ഞമ്മള്ക്ക് ഇങ്ങളെ വിശ്വാസമാണ് ന്നാലും ഒന്ന് പറഞൂന്നെയുള്ളൂ . .വിമാനം റാഞ്ചിയാല്‍ ജാമ്യം കിട്ടും എന്നാല്‍ ഓളെങ്ങാനും ങ്ങള് ഓളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ ജാമ്യം പോയിട്ട് ങ്ങളെ എനിക്ക് കാണാന്‍ പോലും കിട്ടൂല ,അത് കൊണ്ട് സൂക്ഷിച്ചാല്‍ ങ്ങള്‍ക്ക് കൊള്ളാം.അല്ലേല്‍ ടെറര്‍ ഇന്ത്യക്ക് കൊള്ളാം !!
നല്ലോണം ഭക്ഷണമൊക്കെ കഴിച്ചു കേറിക്കോള്ണ്ടി ..വിമാനത്തില്‍ ന്നും എന്തേലും കിട്ടുംന്ന് വിചാരിച്ച് ഒന്നും തിന്നാതെ പോരണ്ട ..ആ കാര്യത്തില്‍ ഇങ്ങള്ക്ക് വല്യ ബേജാര് ണ്ടാവൂ ലാ ന്ന് ഇന്ക്ക് അറിയാം .നാല് കുബ്ബൂസില്‍ നാലോസം കയ്യുണ ങ്ങള്‍ക്ക് അതൊരു വിഷയോം അല്ല ന്നാലും ഒരു ബേജാര്, ഇതിപ്പം ടെറര്‍ ഇന്ത്യയിലായതു കൊണ്ട് എത്രോസം പട്ടിണി കിടക്കണം ന്നു അറിയൂലല്ലോ !
പിന്നെ ഫോണ്‍ എടുക്കാന്‍ മറക്കണ്ട ട്ടോ മൊബൈലില്‍ നല്ല മാപ്പിള പാട്ടും സിനിമാ പാട്ടും ഒക്കെ കേറ്റിക്കോളി ,,അല്ലേല്‍ ങ്ങള്‍ക്ക് ബോറടിക്കും .പാട്ടും കൂത്തം കേള്‍ക്കാന്‍ മാത്രമല്ലട്ടോ ങ്ങള് ഏതു എയര്‍ പോര്‍ട്ടിലാണ് ഇറങ്ങിയത് ന്നു ഫോണ്‍ കയ്യില്‍ ണ്ടെല് അറിയാലോ !! ചെലവു ചുരുക്കാന്‍ എസി ഉണ്ടാവില്ലന്നു പത്രത്തില്‍ കണ്ടു .അത് കൊണ്ട് ങ്ങള്‍ക്ക് വിയര്‍ക്കുമ്പോള്‍ വീശാന്‍ ഒരു വിശറികൂടി എടുക്കാന്‍ മറക്കണ്ട !
ഇപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഒരു സാധനവും വാങ്ങണ്ടാട്ടോ ,ഗള്‍ഫ് സാധനങ്ങള്‍ക്ക് പൂതി ഇല്ലാഞ്ഞിട്ടല്ല ,ഇങ്ങള് കണ്ണില്‍ കണ്ടതൊക്കെ വാങ്ങി പെട്ടീലാക്കി ലഗേജില്‍ ഇടും ,അത് ടെറര്‍ ഇന്ത്യ ക്കും അവരെ പണിക്കാരും അടിച്ചു മാറ്റും എന്തിനാ കിട്ടാത്ത സാധനത്തിനു ഞാന്‍ വെറുതെ പൂതി വെക്കണത് .!
പിന്നെ ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ പൈലറ്റ് മാര്‍ വിമാനം ഓടിക്കൂല ന്നാ ണല്ലോ ഞമ്മളെ മന്ത്രി പറഞ്ഞത് . അത് കേട്ടപ്പം മുതലാ ഞമ്മള്ക്ക് ബേജാറ് കൂടിയത് .വിമാനം ആകാശത്തിനു മുകളില്‍ എത്തുമ്പോഴങ്ങാനും ഒലെ ഡ്യൂട്ടി സമയം തീര്‍ന്നാലോ പടച്ചോനെ , ആകാശത്ത് വിമാനം നിര്ത്തിടണ്ടി വെരൂലെ ? പിന്നെ വേറെ ഡ്രൈവര്‍ വരാനൊക്കെ കുറെ സമയം എടുക്കും .അത് വരെ ആകാശത്ത് ങ്ങളെങ്ങനെ ചൂടും കൊണ്ട് നിക്കും ? അത് കൊണ്ട് ഒരു നല്ല കുട കയ്യില്‍ പിടിക്കാന്‍ മറക്കണ്ട ട്ടോ ,.അതാകുമ്പോള്‍ മഴയും കൊള്ളൂല ല്ലോ ,.
വിമാനം ങ്ങള് വിചാരിച്ച സ്ഥലത്ത് ഇറങ്ങില്ലേല് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോള്ണ്ടി മന്സ്യാ ,,എന്തേലും മുണ്ട്യാല് പിന്നെ ങ്ങളെ ഞമ്മള് ങ്ങളെ ടി വി ന്യൂസ് ലെ കാണാന്‍ പറ്റൂ !! ജീവന് പോയാലും ആ കോക് പിറ്റിന്റെ ഭാഗത്തേക്ക് നോക്കും കൂടി ചെയ്യരുത് ട്ടോ പറഞ്ഞേക്കാം ,ങ്ങളെങ്ങാനും ടെറര്‍ ഇന്ത്യ വിമാനം റാഞ്ചി ന്നു ആരേലും പറഞ്ഞാല്‍ ആ നാണക്കേട് മാറൂല .ഇനി അഥവാ ഒരു അങ്ങിനെ ഒരു പൂതി മനസ്സിലുണ്ടങ്കില് വല്ല ശ്രീ ലങ്കന്റെയോ ,ബംഗ്ലാദേശ് ന്റെയോ വിമാനം റാഞ്ചി ക്കൊളീ .ഒന്നും ല്ലെലും അതിന്റെ ടയറെങ്കിലും മറിച്ചു വിക്കാലോ ?
ഇനി കൂട്ടുതല്‍ ഒന്നും എന്നും എഴുതുന്നില്ല .ടെറര്‍ ഇന്ത്യയിലെ സാഹസിക യാത്ര നിങ്ങളെ അന്ത്യ യാത്രയാകാതിരിക്കാന് പടച്ചോനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് .അള്ളാന്റെ വിധിയുണ്ടെങ്കില്‍ ജീവനോടെ കാണാം അല്ലേല്‍ പരലോകത്തില്‍ വെച്ചും !!.
സ്നേഹത്തോടെ .
ഇക്കാക്ക ഒരു കാര്യം പറയാന്‍ മറന്നു , ഇങ്ങള് വരുമ്പം "വെരല്മ്മലെ സൂര്യന് ന്നു പരസ്യത്തില്‍ കാണുന്ന ബ്രൈറ്റ് ലൈറ്റ് ടോര്‍ച്ചും കൂടി കയ്യില്‍ പിടിച്ചോളൂ " .ടെറര്‍ ഇന്ത്യയില്‍ ഇരു പത്തിനാല് മണിക്കൂര്‍ പവര്‍കട്ട് ആയതിനാല്‍ വെളിച്ചം കിട്ടൂല ,
ReplyDeleteഅഥവാ ഇങ്ങക്കെങ്ങാനും മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ ബാത്ത് റൂമില്‍ അതും കത്തിച്ചു പോകാലോ
നല്ലോണം ഭക്ഷണമൊക്കെ കഴിച്ചു കേറിക്കോള്ണ്ടി ..വിമാനത്തില്‍ ന്നും എന്തേലും കിട്ടുംന്ന് വിചാരിച്ച് ഒന്നും തിന്നാതെ പോരണ്ട ..ആ കാര്യത്തില്‍ ഇങ്ങള്ക്ക് വല്യ ബേജാര് ണ്ടാവൂ ലാ ന്ന് ഇന്ക്ക് അറിയാം .നാല് കുബ്ബൂസില്‍ നാലോസം കയ്യുണ ങ്ങള്‍ക്ക് അതൊരു വിഷയോം അല്ല ന്നാലും ഒരു ബേജാര്, ഇതിപ്പം ടെറര്‍ ഇന്ത്യയിലായതു കൊണ്ട് എത്രോസം പട്ടിണി കിടക്കണം ന്നു അറിയൂലല്ലോ !
ReplyDeleteനല്ല കിടുംബന്‍ കത്ത്...ഹഹഹ
സൂറാബി റോക്ക്സ്
ഹഹഹ ആദ്യ പ്രതികരണവും റോക്സ് !!
Deleteസ്നേഹത്തോടെ സൂറാബി അറിയാന്‍... അന്റെ ഒലക്കമ്മലെ പ്രാര്‍ത്ഥന പോലെ തന്നെ ആയി - കൊണ്ഫുടയില് നിന്ന് നാലുമണിക്കൂര്‍ കാറില്‍ വന്നു ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ബീബാനം പന്ത്രണ്ടു മണിക്കൂര്‍ ലേറ്റ് ആണ് എന്ന് അറിയിപ്പ്-അതെങ്ങനാ - കൊയിക്കോട്ടുന്നു പൊന്തിയ സാധനം പിന്നെ ആരെങ്ങിലും കണ്ടിട്ട് മാണ്ടേ... ഒരുദിവസം എയര്‍ പോര്‍ട്ടില്‍ കുബ്ബൂസും തിന്നു കൂടി . പിറ്റേന്ന് ചെന്നപ്പം ബീമാനാം എത്തിയിട്ടുണ്ട് -പൈലറ്റ് ഇല്ല എന്ന് പറഞ്ഞു- പിന്നെ എല്ലാരോടും എയര്‍ പോര്ടിനടുത്തു വല്ല പരിചയക്കാരെ റൂം ഉണ്ടേല്‍ അവിടെ കൂടാന്‍ പറഞ്ഞു - അങ്ങിനെ ഞാന്‍ ആ വട്ട്പോയിലിന്റെ റൂമില്‍ നിന്നാണ് ഈ എഴുത്ത് എഴുതുന്നത് ...എപ്പോ പുറപ്പെടും എന്ന് ആല്ലാഹു ആലം ...:)
ReplyDeleteഹഹഹ് ഞാന്‍ ആയുധം വെച്ച് കീഴടങ്ങി ഗുരൂ !!!
Deleteഎത്ര കിട്ടീട്ടും കൊണ്ടിട്ടും പിന്നീം പിന്നീം എന്തിന് മനുസ്യാ ഇങ്ങള് ഈ ടെറര്‍ ഇന്ത്യയില്‍ പിടിച്ച് തൂങ്ങാൻ നിക്കണത്..??
ReplyDeleteഇനി ആരും തൂങ്ങരുത് മന്സ്യാ ,,അതിനല്ലേ ഈ കത്ത് !!.
Deleteപഴയ മലബാറി ഭാഷ ഉഷാറായി ചിലയിടങ്ങളില്‍ മാറിയതായും കാണുന്നു ആകെ മൊത്തം ചിരിക്കാനുള്ള വകയുണ്ട് ...ഭാവുകങ്ങള്‍
ReplyDeleteവായനക്ക് നന്ദി ജലീല്‍ !!
Deletesoothrathil kaaryam paranjalle?? nannaayi..
ReplyDeleteനന്ദി സംഗീത് !!
Deleteഇങ്ങള് പറഞ്ഞമാരി ഈ പഹയന്മാര് ഡ്യൂട്ടി കയിഞ്ഞുന്നും പറഞ്ഞ് ആകാസത്
ReplyDeleteബീമാനം നിര്ത്തിടോ?................ന്റെ മമ്പുറം ബദ്രീങ്ങളെ.................
ഹാഹ്ഹ ഞമ്മളെ ടെറര്‍ ഇന്ത്യ അല്ലെ !!! എന്തും സംഭവിക്കും !!
Deleteഇത്താത്ത ഇട്ട പേര് കലക്കി " ടെറര്‍ ഇന്ത്യ". പടച്ചോനെ സൂറാബിത്താടെ കത്ത് വായിച്ചാ പേടിച്ചിട്ടു ഒരു മനുഷ്യനും ആ വഴി നടക്കൂലാ...
ReplyDeleteനന്നായിട്ടുണ്ട് ഫൈസല്‍
ഹഹഹ് ആരും നടക്കരുത് !,അതു തന്നെയാണ് സൂറാബി പറയുന്നതും !!
Deleteകത്ത്പാട്ടിന്റെ സുല്‍ത്താന്‍ എസ്.എ.ജമീലിനെ (യശ:ശരീരന്‍ )ഓര്‍ത്തു.ഞാനും ഓര്‍ത്തിരുന്നു എന്റെ കഴിഞ്ഞ പോസ്റ്റില്‍ .ഇവിടെ എയര്‍ ഇന്ത്യയുടെ നിഷ്ടൂരതകള്‍ സഖിയുടെ കത്തിലൂടെ അനാവരണം ചെയ്യുന്ന പോസ്റ്റു കാലിക പ്രസക്തമായി.
ReplyDeleteഒന്ന് ശ്രമിക്കൂ ഇക്ക നന്നാവും !!
Deleteകത്ത് കലക്കി. ഇപ്പോള്‍ ഓരോ പ്രവാസിക്കും യാത്ര എന്ന് കേട്ടാലേ പേടിയാണ്. അവനെ കൂട്ടാന്‍ നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് അതിലേറെ. ടാക്സിക്കാര്‍ വരാന്‍ തയ്യാറാകുന്നില്ല. പണ്ടൊക്കെ എയര്‍പോര്‍ട്ട് വാടക എന്ന് കേട്ടാല്‍ തലേ ദിവസമേ കാര്‍ ഒക്കെ തുടച്ചു തയ്യാറാവുന്ന ടാക്സിക്കാര്‍ ആയിരുന്നു.
ReplyDeleteകാലം കലികാലം അല്ലെ നിസ്സാര്‍ ..നന്ദി വായനക്ക്
Deleteinthetthaappo parayaa...ussaraayikkanu sooraatthaante katthu....
ReplyDeleteഇത് കേട്ടപ്പം ഞമ്മക്കും
Deleteസൂറാബിന്റെ കത്ത് കലക്കി... :)
ReplyDeleteഇന്ത്യക്കാരോട് ഈ ടെറേര് ഇന്ത്യക്കാരുടെ പെരുമാറ്റം കാണുമ്പോള്‍ ഇവരെ പാകിസ്താന് ഏറ്റെടുത്തോ എന്നൊരു സംശയം ഇല്ലാതില്ല !! എന്താലും സൂറാബിയുടെ ദുബായ് കുത്ത് അല്ല കത്ത് കലക്കി ! വിമാനം ഓടിക്കാനുള്ള ലൈസെന്‍സ് വാങ്ങാന്‍ കിട്ടുമെങ്കില്‍ രണ്ടെണ്ണം വാങ്ങി കയ്യില്‍ വെക്കണം ! എപ്പോഴാ ഈ പൈലറ്റ്മാരുടെ ഷിഫ്റ്റ് തീരുക എന്ന് പറയാന്‍ പറ്റില്ലല്ലോ :-)
ReplyDeleteഹാഹ അത് കൊള്ളാം ...ഒരു ലൈസെന്‍സ് ഉണ്ടാകുന്നത് ,!!
Deleteസൂറാബീടെ കത്ത് കലക്കി...സൂറാബീടെ ഇതു വായിക്കുന്ന ഏതൊരുത്തനും ഇനി ട്ടെരെര് ഇന്ത്യയില്‍ കയറില്ല .. അത് ഉറപ്പാണ്... രസകരമായി കത്ത്..അഭിനന്ദനങ്ങള്‍..
ReplyDeleteനന്ദി ഷൈജു !!
Deleteന്നാലും ന്റെ സൂറാബിത്താ... ചിരിപ്പിച്ചൂ കുറെ....
ReplyDeleteഅനാമിക ചിരിച്ചല്ലോ ,,അപ്പോള്‍ സൂറാബി യും ചിരിച്ചു കാണും
Deleteഗ്രേറ്റ് ടെറര്‍ ഇന്ത്യ
ReplyDelete<<>>
ReplyDeleteആരും ഈ ബ്ലോഗ് വായിച്ചു കുടുങ്ങരുത് ..."ടെറര്‍ ഇന്ത്യ" എന്ന് വിളിച്ചതിന് പോലീസ് ഫൈസലിനെ അന്വേഷിച്ചു ഊര്ക്കടവില് എത്തിയിട്ടുണ്ട്... ...
ഹഹ ഞാന്‍ ഐക്കരപ്പടി വഴി വരാന്‍ പറയുന്നുണ്ട് !!
Deleteവിമാനം ങ്ങള് വിചാരിച്ച സ്ഥലത്ത് ഇറങ്ങില്ലേല് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോള്ണ്ടി മന്സ്യാ ,,എന്തേലും മുണ്ട്യാല് പിന്നെ ങ്ങളെ ഞമ്മള് ങ്ങളെ ടി വി ന്യൂസ് ലെ കാണാന്‍ പറ്റൂ !! ജീവന് പോയാലും ആ കോക് പിറ്റിന്റെ ഭാഗത്തേക്ക് നോക്കും കൂടി ചെയ്യരുത് ട്ടോ പറഞ്ഞേക്കാം ,ങ്ങളെങ്ങാനും ടെറര്‍ ഇന്ത്യ വിമാനം റാഞ്ചി ന്നു ആരേലും പറഞ്ഞാല്‍ ആ നാണക്കേട് മാറൂല .ഇനി അഥവാ ഒരു അങ്ങിനെ ഒരു പൂതി മനസ്സിലുണ്ടങ്കില് വല്ല ശ്രീ ലങ്കന്റെയോ ,ബംഗ്ലാദേശ് ന്റെയോ വിമാനം റാഞ്ചി ക്കൊളീ .ഒന്നും ല്ലെലും അതിന്റെ ടയറെങ്കിലും മറിച്ചു വിക്കാലോ ?
ReplyDeleteഅപ്പൊ ങ്ങള് വരുമ്പൊ അറിയിക്കണം ട്ടോ ഇക്കാ. ഒന്നുമല്ല പത്രം അടുത്ത ദിവസം നോക്കാനാ, അതിൽ കാണാം വിമാനം റാഞ്ചിയ ഫൈസൽ ബബുവിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാൻഡിലയച്ചു. അങ്ങനൊരു വാർത്ത യ്ക്ക് വായിക്കേണ്ടി വരുമല്ലോ ന്റെ പടച്ചോനേ..... ആശംസകൾ.
ഹഹ മനു ,,വാര്‍ത്ത വായിച്ചാല്‍ മാത്രം പോര ജാമ്യത്തില്‍ ഇറക്കാനും വരണം മനു !!
Deleteഒരു പാട് ചിരിച്ചു എയര്‍ ഇന്ത്യക്ക് കണക്കിന് കൊടുത്തിട്ടുണ്ടല്ലോ നല്ല ആക്ഷേപ ഹാസ്യം
ReplyDeleteവായിച്ച് ഒരു പാട് ചിരിച്ചു.. പൈലറ്റ് ട്യൂട്ടി സമയത്തില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ പാടില്ലായെന്നത് അവരുടെ റൂളാണ്. ഇന്നലെയും ഒരു എയര്‍ക്രാഫ്റ്റ് ഇന്‍വസ്റ്റിഗേഷന്‍ കണ്ടു. അതില്‍ വീമാനം ഇടിച്ചിറങ്ങി ആള്ക്കാര് മരിച്ചത് പൈലറ്റുമാര്‍ 16 മണിക്കൂറായി ഡ്യൂട്ടിയിലായിരുന്നു എന്ന കാരണത്തിലാണ്.. അതു പോലെ വരാതിരിക്കാന്‍ കറക്ട് സമയത്ത് ഡ്യൂട്ടി മാറിയേ പറ്റൂ..
ReplyDeleteഹഹഹ് ആ ഡ്യൂട്ടി സമയം തീരുന്നത് ആകാശത്ത് ആയാലോ എന്നാണു സൂരാബിയും ചോദിക്കുന്നത് !!
Deleteഹ.. ഹ...ഹാ ഫൈസലെ ..
ReplyDeleteആക്ഷേപഹാസ്യ രംഗത്ത് ജ്ജ് ഒരു പാട് മുന്നോട്ടു പോയി കോയാ....
ഈയിടെ നടന്ന സംഭവ വികാസങ്ങളും ഈ കത്തും ചേര്‍ത്തും വായിച്ചാല്‍ ചുണ്ട് എത്ര അമര്‍ത്തി പിടിച്ചാലും ചിരി പൊട്ടും പഹയാ...
ഇങ്ങള് നാളെ അവിടെന്നു പോരുന്നുണ്ട് ങ്കിലും എന്ന് ഇവിടെ എത്തും എന്ന് ഒരു ഉറപ്പും ഇല്ലല്ലോ ,അത് കൊണ്ട് ങ്ങള് കൊണ്ടോരുന്ന പെട്ടി കാണാനും ങ്ങളെ കാണാനുമൊക്കെ ഇടങ്ങേറായി ഇങ്ങട്ട് വരണ്ട ന്ന് ഞാന്‍ ങ്ങളെ അളിയന് മാരോടും പെങ്ങന്‍ മാരോടുമൊക്കെ പറഞ്ഞിട്ടുണ്ട് .
പടച്ചോനെ .. ഞമ്മളെ കാത്തോളീ :)))
ഞമ്മളെയും വേണുജി !!
Deleteഹഹ ... ടെറർ ഇന്ത്യ!!! അദന്നെ
ReplyDeleteഅതെന്നെ
Deleteഅടിപൊളി ആക്ഷേപ ഹാസ്യം.. :) കലക്കീട്ടുണ്ട്
ReplyDeleteഹ ഹ തകര്‍ത്തൂട്ടാ...
ReplyDeleteഫൈസലിക്ക കലക്കി...
ReplyDeleteനന്ദി രജനീഷ്
Deleteഫൈസല്‍ ,
ReplyDeleteതമാശ ആയി അല്ല കാര്യത്തില്‍ തന്നെ ഇങ്ങിനെ ഒരു കത്ത് എഴുതിക്കാണും പലരും .
ഒക്കെ സംഭവിക്കുന്നതും സംഭിക്കാന് ഇരിക്കുന്നതും..
നല്ല നര്‍മ്മ ഭാവനയോടെ എഴുതി .
ആശംസകള്‍
സൂരാബിയെ സ്വീകരിച്ചതിനു നന്ദി മന്‍സൂര്‍
Deleteടയറിന്ഡ്യയില് ഒരിക്കള്‍ ടിക്കറ്റെടുത്തവര്‍ക്ക് സൂറാബീടെ കത്തിലൊട്ടും അതിശയോക്തി കാണാനാവില്ല. ഇതിലപ്പുറവും ആ ചകടത്തില് സംഭവിക്കും. ആക്ഷേപഹാസ്യത്തിന്റെ ഉസ്താദിനോട് പോസ്റ്റ് നന്നായെന്ന് പറയേണ്ടതില്ലല്ലോ..
ReplyDeleteനന്ദി ഇലഞ്ഞി ...ഈ മനസ്സ് തുറന്ന വായനക്ക്
Deleteപെരുത്തിഷ്ട്ടായി ഭായ്..
ReplyDeleteഇങ്ങളാ കൊമ്പനേം കൂട്ടി ഇതിനൊരു ട്യൂണിട്ട് യുട്യൂബിലാക്ക് .. ബാക്കി മ്മളേറ്റു
ഹാഹ് എന്നിട്ട് വേണം മറ്റൊരു സന്തോഷ് പണ്ഡിറ്റ് എന്ന് കമന്റാന്‍ അല്ലെ
Deleteഇക്കാക്ക,ഇങ്ങള് വിമാനത്തില്‍ കേറിയാല്‍ ആ മുന്നിലുള്ള കമ്പി നല്ലോണം പിടിച്ചിരുന്നോളി .സീറ്റ് ബെല്‍റ്റിനു ങ്ങളെ മൊബൈല്‍ താങ്ങാനുള്ള ആവാതെ ഉണ്ടാവൂ . പിന്നെ അടിയന്തിര സഹായം നേരിടാന്‍ ഒന്ന് രണ്ടു ബലൂണ്‍ കൂടി വീര്‍പ്പിച്ചു കയ്യില്‍ വെക്കണം ട്ടോ ഓക്സിജന്‍ കിട്ടാഞ്ഞാല്‍ അതില്‍ നിന്നും ങ്ങള്‍ക്ക് ശ്വാസം വലിക്കാലോ ? എങ്ങിനെയുണ്ട് ഞമ്മളെ ബുദ്ധി ?
ReplyDeleteഎന്നാലും ഇക്കാക് കയറാന്‍ തോനിയ ഒരു സാതനം ...ഞാനേതായാലും അതില്‍ കയറാനില്ല...
ഇങ്ങള് നാളെ അവിടെന്നു പോരുന്നുണ്ട് ങ്കിലും എന്ന് ഇവിടെ എത്തും എന്ന് ഒരു ഉറപ്പും ഇല്ലല്ലോ ,അത് കൊണ്ട് ങ്ങള് കൊണ്ടോരുന്ന പെട്ടി കാണാനും ങ്ങളെ കാണാനുമൊക്കെ ഇടങ്ങേറായി ഇങ്ങട്ട് വരണ്ട ന്ന് ഞാന്‍ ങ്ങളെ അളിയന് മാരോടും പെങ്ങന്‍ മാരോടുമൊക്കെ പറഞ്ഞിട്ടുണ്ട് .
എയര്‍ ഇന്ത്യയെക്കളും അടി പൊളിഞ്ഞു പോയല്ലോ എന്റെ ഫൈസൂ നിന്റെ സുഹറാബിക്കുള്ള കത്ത് ..അതില്‍ പവര്‍ കട്ടായിരുന്നു ..ഇബടെ ഞമ്മള് ചിരിച്ചു ചിരിച്ചു ..കണ്ണിലും മൂക്കിലൂടെയും പേമാരി പെഴ്തു ...
നന്ദി ,ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരു പാടു സന്തോഷവും
Deleteഅല്ല മക്കളെ ഇങ്ങക്ക് ഈ ടെറർ ഇന്ത്യേനെ അങ്ങോട്ട് മൊഴി ചൊല്ലിക്കൂടെ... എത്ര പുളപ്പൻ സാധനങ്ങളാ ഇമ്മളെ കരിപ്പൂര്‍ വന്നെറങ്ങ്ന്നത്.... ഇങ്ങക്ക് ഓല്യൊപ്പം കൂടിക്കൂടെ... ഓല് പോരെ ഇങ്ങക്ക്....
ReplyDeleteചിലപ്പോഴെങ്കിലും സ്വാകാര്യവത്കരണത്തിന്റെ നല്ല വശങ്ങളെക്കുറിച്ച് നാം ചിന്തിച്ചുപോവാറുണ്ട് ഫൈസൽ..... പൊതുമേഖലയെ തകർക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥജാടകളുമാണെന്നും തോന്നിയിട്ടുണ്ട്..
ആക്ഷേപഹാസ്യത്തിലൂടെ പറഞ്ഞതത്രയും പരമാർത്ഥം.....
"ഗതി കേട്ടാല്‍ പ്രവാസി എയര്‍ ഇന്ത്യയിലും കയറും !!"
Deleteഅല്ല ഇക്കാക്കെ .. ബേറെ എത്ര ബീമാനം ഇക്കെടക്ക്ണ അറബിക്കടലും കടന്നു ബെരുന്ന്ണ്ട്.. അയ്നോന്നും കേരാണ്ട് ഈ ടെറർ ഇന്ത്യേല് കേറി തൂങ്ങേണ്ട വല്ല കാര്യവുമുണ്ടോ ..
ReplyDeleteഅല്ലേലും ഇങ്ങക്ക് പണ്ടേകാള വണ്ടീലും റാളി വണ്ടീലും കേറാനാണല്ലാ ഇസ്ട്ടം ..!!
സംഗതി നിങ്ങള്‍ ഉഷാറാക്കീട്ടോ .... ആശംസകള്‍.....
ഇഷ്ടം കൊണ്ടല്ല ശലീര്‍ ഗതി കേടു കൊണ്ടാ !!
Deleteതിരിച്ചും ഒരു സ്മൈലി !!
ReplyDeleteനമ്മുടെ പ്രതിഷേധം എല്ലാം ഇതില്‍ അടങ്ങീട്ടുണ്ട്.....
ReplyDeleteസന്തോഷം !!
Deleteആശംസകള്‍......
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്........ വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു........
തീര്‍ച്ചയായും ,,,വായന ഇഷ്ടമായത് കൊണ്ട് വരാതിരിക്കാന്‍ കഴിയില്ല
Deleteഹഹഹഹാ!
ReplyDeleteകലക്കി മച്ചാ കലക്കി!
നന്ദി കണ്ണൂരാന്‍ ജി
Deleteഎന്തൊക്കെ പറഞ്ഞിട്ട് എന്താ അല്ലെ?
ReplyDeleteആക്ഷേപഹാസ്യം കൊഴുത്തു.
പ്രതിഷേധം പലവഴി !!
Deleteഹഹ സൂറാബി കലക്കി
ReplyDeleteനന്ദി അബ്സാര്‍
Deleteഫൈസല്‍ ഇപ്പോള്‍ എവിടെയാ? ജയിലില്‍ സുഖം ആണല്ലോ അല്ലെ..?
ReplyDeleteആക്ഷേപഹാസ്യം കലക്കി മാഷെ.
പക്ഷെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സ്വകാര്യ വിമാനകമ്പനികള്‍ ചെയ്യിപ്പിക്കുന്നതല്ലേ ഇതെന്നു വര്‍ണ്യത്തില്‍ ആശങ്ക.
ശ്രീ ,,,,എന്നെ ജയിലില്‍ കയറ്റാന്‍ ഉള്ള പരിപാടിയാണ് അല്ലെ !!!തീര്‍ച്ചയായും ഇതിനു പിന്നില്‍ അത്തരം ഒരു ദുഷട്ടലാക്ക് ഉണ്ട്
Deleteഫൈസലേ.. ഇജി ആനുകാലികങ്ങളിലേക്ക് ചുവട് എടുത്തുവെക്കുന്നുണ്ടോ... എമേര്‍ജിംഗ് കേരളയും ഇപ്പൊ ടെറര്‍ ഇന്ത്യയും ഒക്കെ കണ്ടപ്പോള്‍ ഒരു സംശയം...
ReplyDeleteഎന്തായാലും സംഭവം ജോറായിക്ക്ണ്... എയര്‍ ഇന്ത്യേല് ഒന്നുരണ്ടാള് പോന്നീന്യല്ലോ ഇങ്ങോട്ട്... വല്ല വിവരോം ഉണ്ടോ..?
ഹാഹ് സുരക്ഷിതമായി എത്തി എന്നത് എന്റെ ഒരു വിശ്വാസം മാത്രം ,,ബാക്കിയൊക്കെ പടച്ചോനെ അറിയൂ !!
Deleteഇജ്ജ് ന്റെ സുറാബെയ് ഇങ്ങനെക്കെ ഔത്തീറ്റ് ബല്ല കാര്യോംണ്ടോ?.ഇജ്ജ് ഞമ്മള്ളാ പ്രയാസമന്ത്രില്ലെ? ഓന്നൊര് കത്തയ്ത് പഹച്ചി..എന്നാപിന്നെ ഇതൊക്കെ ഓൻസരിയാക്കൂലേന്ന്...അതിനല്ലെ ആ രവിനെങ്ങട് ബോട്ട് കുത്തിബിട്ടത്ന്ന്. എത്താണ് ഇജ്ജ് ഈ പറേണതന്ന്? ആ ബീമാനം പറത്ത്ണോലൊക്കെ ബല്ല അമേരിക്കകാരന്ന്റ്റേയും പെണ്ണുങ്ങളാകുംന്ന്..ഓൽക്ക്ണ്ടോ ഞമ്മളെ പേടി? ഞമ്മളെ കലാമ്മ്ക്കാന്റെ കുപ്പായം കഴിപ്പിച്ചോലാ പഹയമാര്...മ്മ്ളെ അബ്ദുകലാമിന്റെ,,അനക്കറീലെ ..പിന്നൢല്ലെ അന്റെ ഈ എണ്ണൂറ് റിയാലിന്ന് കൈല്‍ കുത്തുന്ന ഒണക്കമാപ്പള!!! ഇജ്ജ് ബുട്ടാള ന്റെ സുഹാബിയെ...അതപ്പനക്ക് നല്ലത്...
ReplyDeletehahha അളിയോ ഇങ്ങള് പുലിയാണ് കേട്ടോ !!!!
Deleteവായിച്ച് ഒരു പാട് ചിരിച്ചു.
ReplyDeleteടറര്‍ ഇന്ത്യ..!!
ReplyDeleteഹ..ഹ..ഹ..
ഇഷ്ടപ്പെട്ടു.. പഹയാ..
ഈ കമന്റ് ഞമ്മക്കും ഇഷ്ട്ടായി പഹയാ
Deletemachaaaa...vayichu..chinthichu..kure chirichu
ReplyDeleteനന്ദി ഹാഷിം
Deleteടെറര്‍ ഇന്ത്യ എന്ന പേരാണ് കലക്കിയത്. സമകാലിക എയര്‍ ഇന്ത്യ സംഭവങ്ങളെ നല്ല ഹാസ്യത്തില്‍ അവതരിപ്പിച്ചു.
ReplyDeleteനന്ദി സലാം ക്ക
Deleteഇന്ഷാഅള്ള! ഇങ്ങടെ ബീവിടെ ആഗ്രഹംപോലെ തന്നെ ബരട്ടെ!
ReplyDeleteഹഹഹ് ഒരു നിലക്കും വിടൂല അല്ലെ !!
Deleteവിമാനം ങ്ങള് വിചാരിച്ച സ്ഥലത്ത് ഇറങ്ങില്ലേല് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോള്ണ്ടി മന്സ്യാ ,,എന്തേലും മുണ്ട്യാല് പിന്നെ ങ്ങളെ ഞമ്മള് ങ്ങളെ ടി വി ന്യൂസ് ലെ കാണാന്‍ പറ്റൂ !! ജീവന് പോയാലും ആ കോക് പിറ്റിന്റെ ഭാഗത്തേക്ക് നോക്കും കൂടി ചെയ്യരുത് ട്ടോ പറഞ്ഞേക്കാം ,ങ്ങളെങ്ങാനും ടെറര്‍ ഇന്ത്യ വിമാനം റാഞ്ചി ന്നു ആരേലും പറഞ്ഞാല്‍ ആ നാണക്കേട് മാറൂല .ഇനി അഥവാ ഒരു അങ്ങിനെ ഒരു പൂതി മനസ്സിലുണ്ടങ്കില് വല്ല ശ്രീ ലങ്കന്റെയോ ,ബംഗ്ലാദേശ് ന്റെയോ വിമാനം റാഞ്ചി ക്കൊളീ .ഒന്നും ല്ലെലും അതിന്റെ ടയറെങ്കിലും മറിച്ചു വിക്കാലോ ?
ReplyDeleteഹിഹിഹി ഒന്നൊന്നര കത്തായി, തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിച്ചു, രസിച്ച് വായിച്ചു. എയർ ഇന്ത്യയെ ഇത്രയും സമർത്ഥമായി ഉപയോഗിക്കാൻ ഫൈസലിന് കഴിഞ്ഞു... കൊള്ളാം, ആശംസകൾ ;)
നന്ദി മോഹി ,,,പോസ്റ്റുകള്‍ വായിക്കുകയും പ്രോത്സാഹനം നല്‍കിയതിനും !!
Deleteപ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteസമകാലീന സംഭവം ആസ്പദമാക്കി, നര്‍മം വാരി വിതറിയ പോസ്റ്റ് വളരെ ഇഷ്ടായി.:)
ആശംസകള്‍ !
സസ്നേഹം,
അനു
വീണ്ടും കണ്ടതില്‍ സന്തോഷം അനു ,ഇഷ്ടമായി എന്നറിഞ്ഞതില്‍ അതിലേറെയും
Deletetx for reading razla
ReplyDeleteസ്മൈലി യില്‍ ഒതുക്കിയല്ലേ !!!!
ReplyDeleteThis comment has been removed by the author.
ReplyDeleteസംഗതി കസറി.. എന്നാലും ഫൈസലിന്റെ ഫുള്‍ ഫോമില്‍ എത്തിയോ എന്നൊരു സംശയമുണ്ട്.
ReplyDeleteഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം ബഷീര്‍ക്ക !!
Deleteഹ..ഹ..നേരെ ഊര്ക്കടവില് ഇറങ്ങാനും ചിലപ്പോ
ReplyDeleteഅവസരം കിട്ടും...ഫൈസലേ..
എന്നാലും ആകാശത്തില്‍ എങ്ങാനും വെച്ച് പഹയന്മാരുടെ
ഡ്യൂട്ടി സമയം തീര്‍ന്നാല്‍...(നല്ല പഞ്ചുകള്‍)...
ഇഷ്ട പ്പെട്ടു ഫൈസല്‍..വിമാനത്തിന്റെ ചിത്രം
അതിലേറെ...ആശംസകള്‍...
വിനസ്ന്റ്റ് ചേട്ടാ പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം !!
Deleteനര്മ്മത്തിലൂടെയിട്ടു നന്നായൊന്നു കൊട്ടീ...ല്ലേ..ഫയ്സൂ......
ReplyDeleteനന്നായിരിക്കുന്നു..............................................................
നന്ദി സഹീര്‍ !!
Deleteഅഥവാ ഇങ്ങക്കെങ്ങാനും മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ ബാത്ത് റൂമില്‍ അതും കത്തിച്ചു പോകാലോ , വെള്ളം ചോദിച്ചാ മൂത്രം കുടിചോളാന് പറയാനാ ടീമുകളാണ് അപ്പൊ അതിനും ഉപകാരപ്പെടും .കൊള്ളാം ...ഒരു കോപ്പി ടെറര്‍ ഇന്ത്യക്ക് കൂടി പോകട്ടെ.
ReplyDeleteഹഹഹ ആ കോപ്പി കൂടി പോയി കിട്ടും ,അല്ലാതെന്താ ??
Deleteഹഹ ഈ ആക്ഷേപ ഹാസ്യം കലക്കീട്ടുണ്ട്.
ReplyDelete
ReplyDeleteനല്ല ആക്ഷേപ ഹാസ്യം.
നന്ദി ഈ വഴി വന്നതില്‍
Deleteനല്ലൊരു കൊട്ട്...നമുടെ മന്ത്രിജി വരുന്നു...അങ്ങോര്‍ക്കും കൂടി വേണം ഒന്ന് കേട്ടോ !
ReplyDeleteഹഹഹ ,,,പുള്ളിയെ നമുക്ക് എയര്‍ ഇന്ത്യയില്‍ കൊണ്ട് വന്നലോ ??
Deleteഫൈസല്‍ നര്‍മ്മത്തില്‍ താങ്കള്‍ മറ്റു പല ബ്ലോഗ്ഗെര്സിനെക്കള് കാതങ്ങള്‍ക്ക് മുന്നിലാണ്. എന്നാല്‍ ഈ പോസ്റ്റ് അതിനൊരു ഉദാഹരണം അല്ല എന്നാണ് തോന്നുന്നത്
ReplyDeleteഒരു ചിന്ന സ്മെയിലി !!!
Deleteഅസ്സലായിട്ടുണ്ട് കേട്ടൊ ഭായ് കൊട്ടുകയാണേൽ ഇതുപോലെ കൊള്ളുമ്പോലെ തന്നെ കൊട്ടണം..!
ReplyDeleteനന്ദി ,,,മുരളിയേട്ടാ !!
Deleteകോമഡിക്കത്ത് കിടുക്കി..എയർ ഇന്ത്യയുടെ കളികളെക്കുറിച്ച് കുറേ ഹാസ്യങ്ങൾ ഉണ്ടായിട്ടുണ്ട്.കാലമെത്ര മാറിയാലും പുതിയ കഥകളിറക്കാൻ എയറ് ഇന്ത്യ റെഡിയായിത്തന്നെ നിൽക്കുകയാണല്ലോ.
ReplyDeleteഹഹഹ് അതെ ,,,ഇത് ഇതുകൊണ്ടൊന്നും നില്‍ക്കൂല !!
Delete("കോക് പിറ്റില്‍ ക്ക് പാര്‍ത്തു നോക്കുന്നോല്ക്ക് ഇപ്പോള്‍ ,മുന്‍കൂര്‍ ജാമ്യം കിട്ടും ന്നാ മൂപ്പര് പറയുന്നത് .നല്ലോണം ഭക്ഷണമൊക്കെ കഴിച്ചു കേറിക്കോള്ണ്ടി ..എത്രോസം പട്ടിണി കിടക്കണം ന്നു അറിയൂലല്ലോ ! ങ്ങള് ഏതു എയര്‍ പോര്‍ട്ടിലാണ് ഇറങ്ങിയത് ന്നു ഫോണ്‍ കയ്യില്‍ ണ്ടെല് അറിയാലോ !!വിമാനം ങ്ങള് വിചാരിച്ച സ്ഥലത്ത് ഇറങ്ങില്ലേല് മിണ്ടാതെ അടങ്ങി ഒതുങ്ങി ഇരുന്നോള്ണ്ടി മന്സ്യാ ,,എന്തേലും മുണ്ട്യാല് പിന്നെ ങ്ങളെ ഞമ്മള് ങ്ങളെ ടി വി ന്യൂസ് ലെ കാണാന്‍ പറ്റൂ !!") കാലിക വാര്‍ത്താ ഹാസ്യവത്കരണത്തില് കേമനാണ് ട്ടോ...
ReplyDeleteശുക്രന് തുമ്പി !!
Deleteന്നാലും ന്റെ ചെങ്ങായെ,, ഇജ്ജ് ഇമ്മാതിരി എയുത്തോക്കെ എയുതി ഞമ്മളെ സ്വന്തം ഏറോ പ്ലെയിനിനെ കളിയാക്കാതെ,.. ഒന്നൂല്ലേലും ആയിമ്മല് ഞമ്മളെ രാസ്യത്തിന്റെ പേരില്ലേ.? രാജ്യ സ്നേഹം ല്ല്യാത്ത അന്നോടൊക്കെ പറഞ്ഞിട്ടൊരു കാര്യോമ്ല്ല്യ. ഇജ്ജെത്താച്ചാ കാട്ട് .!
ReplyDeleteഹഹഹ് അത് കലക്കി
Deleteഹെഹെ.. ഇതും പോസ്ടാക്കി..
ReplyDeleteകൊള്ളാം ഇങ്ങളെ കത്തും, കുത്തും..
നന്ദി കാധു !!
Deleteകേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം
ReplyDeleteഎയര്‍ ഇന്ത്യയെന്ന് കേട്ടാല്‍ തിളക്കണം അന്തരംഗം
പ്രവാസി ഒരു ഞരമ്പ് രോഗിയല്ലെന്നും
തിളക്കുന്ന യുവത്വം ബാക്കിയുണ്ടെന്നും
ഇനിയും ഇനിയും തെളിയിക്കപ്പെടെണ്ടി വരും!
http://lovelykavitha.blogspot.com/2012/11/blog-post_4402.html
സര്‍വ്വ ഭാവുകങ്ങളും
haha പുതിയ ചൊല്ല് കൊള്ളാം !!
Deleteഎന്റെ പയര്‍ ഇന്ത്യ അമ്മച്ചി ചദിക്കല്ലേ ഇനിയും കൊച്ചിന്റെ പെരുന്നാളിന് അഗെതിയെക്കാം എന്നെട്ടതാ എത്തിയതിഒക്കാടെ കല്യാണത്തിനും ..നമിച്ചു ഗുരുവേ .,.,സുഹരാവെന്റെ ദുവായും പയര ഇന്ത്യയുടെ സല്‍ഗുണങ്ങളും ചേര്‍ന്നപ്പോള്‍ ജോറായി .,.ഇങ്ങള് നാളെ അവിടെന്നു പോരുന്നുണ്ട് ങ്കിലും എന്ന് ഇവിടെ എത്തും എന്ന് ഒരു ഉറപ്പും ഇല്ലല്ലോ ,അത് കൊണ്ട് ങ്ങള് കൊണ്ടോരുന്ന പെട്ടി കാണാനും ങ്ങളെ കാണാനുമൊക്കെ ഇടങ്ങേറായി ഇങ്ങട്ട് വരണ്ട ന്ന് ഞാന്‍ ങ്ങളെ അളിയന് മാരോടും പെങ്ങന്‍ മാരോടുമൊക്കെ പറഞ്ഞിട്ടുണ്ട് .
ReplyDeleteഇതു മാത്രം അളിയന് മാരൂ കേള്‍ക്കണ്ട .,.,അഭിനന്ദനങ്ങള്‍ .,.,.,.,
haha "അളിയന് മാരും പെങ്ങന്മാരും "
Deleteടെറര്‍ ഇന്ത്യ പരിപാടി നിര്‍ത്തിയോ ആവോ? ഉഷരായിട്ടുന്റ്റ്
ReplyDeleteനന്ദി അലി !!
Deleteസംഗതി ഉഷാറായി ഫൈസൂ
ReplyDeleteവായിച്ചപ്പോ മനസ്സില്‍ വന്നത് ഇങ്ങനെയാണ്
കാതില്‍ ബിമാനത്തിന് ഇരമ്പലു ഞാന്‍ കേള്‍ക്കുമ്പം
കരിപ്പൂര്‍ കറക്കി കോയ-മ്പത്തൂര്‍ ഇറക്കുമ്പം
കരളിലെ കുളിര് മാറ്റുണ മരുന്ന് ങ്ങള് കുടിക്കുമ്പം
കരിമഷിയിട്ട തമിഴ് പെണ്ണുങ്ങള് ചിരിക്കുമ്പം
കരളൊന്നു പതറീടല്ലേ
ഖല്‍ബിന്നുള്ളില്‍ പൂതി ഞമ്മക്കുമില്ലേ
അത് കൊണ്ട് പെട്ടി കെട്ടി തട്ടി മുട്ടി
തുട്ടു ലേശം ഉണ്ടാക്കി ക്കൊളീ ...........
ബിമാനം തല്ക്കാലം മാറ്റി ക്കൊളീ
നല്ല വരികള്‍ കേട്ടോ !!!
Deleteനല്ല രസമുള്ള എഴുത്ത് ...... ഈ എഴുത്തിനു മലബാറി ഭാഷ മാറ്റ്കൂട്ടിയിരിക്കുന്നു .... അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി ആശാ
Deleteസൂറാബിന്റെ കത്ത് ഇപ്പോളാണല്ലോ കാണാന്‍ സാധിച്ചത് ...:)
ReplyDeleteസൂറാബിടെ ടെറര്‍ ഇന്ത്യ കലക്കീ ട്ടോ ..:)
കൊച്ചു !!!! ഈ വഴി വീണ്ടും അല്ലെ !!
Deleteഇങ്ങനെ ചിരിപ്പിച്ചതിനു ഒത്തിരി നന്ദി. ടെറര്‍ ഇന്ത്യ എന്ന പേരിനു ഒരു സ്പെഷ്യല്‍ അഭിനന്ദനം.
ReplyDeleteEchmukutty" ഇഷ്ടമായി എന്ന് കേള്‍ക്കുന്നതില്‍ ഒരു പാട് സന്തോഷം !
Deleteഫൈസല്‍ എയര്‍ ഇന്ത്യയെ നന്നായി അലക്കിയല്ലോ..മിടുക്കന്.
ReplyDeleteവായിക്കാന്‍ അല്പം താമസിച്ചു പോയി..
വൈകിയെങ്കിലും വായിച്ചല്ലോ ....നന്ദി
Deleteഫൈസല്‍ ഒരു കലക്കന്‍ സദ്യ തന്നെ
ReplyDeleteഇഷ്ടായി
ആശംസകള്‍
നന്ദി ഗോപന് !!
Deleteസങ്കതി കൊള്ളാം
ReplyDeleteഇയ്മ്മല് ഇങ്ങനൊരു പോസ്റ്റ് വന്നത് അറിഞ്ഞില്ലാരുന്നു ,,ടെറര്‍ ഇന്ത്യയെ ഇങ്ങനെ പരിഹസിക്കുവാന്‍ ഫൈസലിനെ കഴിയൂ ,ആക്ഷേപഹാസ്യം തികച്ചും അതിന്റെ ലക്ഷ്യത്തില്‍ തന്നെ എത്തുന്നുണ്ട് ..ഏറെ ചിരിച്ചു .
ReplyDeleteഹഹ്ഹ ,,,വായിച്ചു ചിരിച്ചതില്‍ സന്തോഷം !!
Deleteന്റെ മന്സാ ങ്ങള് മ്മടെ പണി കളയൂല്ലോ... വല്ലാത്ത പോസ്റ്റ് തന്നെ.. ഇരുന്ന ഇരുപ്പില്‍ ചിരിച്ച് ചിരിച്ച് മരിച്ച്..
ReplyDeleteഈശ്വരാ ഇനി മോളിലത്തെ ക്യാമറ അതു മുഴുവൻ ഒപ്പിയെടുത്തിട്ടുണ്ടാവും (മ്മടെ സിസിടിവി) ന്തൂട്ട്രാ ചെയ്യാ.. രാവിലെ ആ പഹയനോട് അത് ഓണാക്കാൻ മറന്നു പോയാ മതിയാരുന്നു. ഇനി പോസ്റ്റിടുമ്പോൾ ലേബൽ: ചിരി എന്നു കൊടുത്തോ അതാവുമ്പോൾ വീട്ടിൽ പോയിരുന്നു വായിച്ചാൽ മതിയല്ലോ..
അഹഹ്ഹ പടച്ചോനെ നിങ്ങളെ ആ സീന്‍ ഒക്കെ കാണേണ്ടി വരുമോ ന്റെ കമന്റ് ഭഗവതീ !!
Deleteഒപ്പം നടക്കുന്ന കൂട്ട്കാരനെ കല്യാണത്തിന് വിളിക്കാന്‍ മറന്നെന്നു പറഞ്ഞപോലെയാണ്...ഇവിടെ വരാന്‍ വൈകിയത്തില്‍ ക്ഷമിക്കുമല്ലോ !
ReplyDeleteഒട്ടോകൂലി തരണം ഫൈസല്‍...
കത്ത് വായിച്ചു ഒരു കമന്റു ഇടാന്നു വെച്ചപ്പോ മുകളിന്നു താഴേക്ക് പോരാന്‍ ഓട്ടോ വിളിക്കേണ്ടി വന്നു..അതും ഒടുക്കത്തെ മിനിമം ചാര്‍ജും ..ഹോ !
എന്തായാലും കത്ത് കലക്കി...കത്തുകള്‍ തുടരട്ടെ ...
ആശംസകളോടെ
അസ്രുസ്
ഇവിടെ ഒരു ലിങ്ക് ഇടാതെ നിരവാഹമില്ല ..കാരണം എയര്‍ ഇന്ത്യ !
http://asrusworld.blogspot.com/
ഞാന്‍ കണ്ടു ആ ലിങ്ക് കുഞ്ഞു വരയില്‍ കൂടിയും നല്ല പ്രതിഷേധം !!
Deleteനന്നായിട്ടുണ്ട് വീണ്ടും വളരെ ഒത്തിരി പോരട്ടെ
ReplyDeleteഎന്റെ ബ്ലോഗ് വിസിറ്റ് ചെയ്തതില്‍ നന്ദി ശ്രീ Faisal
വീണ്ടും വരിക ... സ്നേഹ പൂര്‍വ്വം സന്തോഷ് നായര്‍
നന്ദി സന്തോഷ് വീണ്ടും കണ്ടതില്‍ !!!
ReplyDeleteഎത്ര വേണ്ടെന്നു വെച്ചാലും ഓടി ചെല്ലുമ്പോള്‍ ഈ പണ്ടിലോരിയെ ഉണ്ടാവു
ReplyDeleteഎയര്‍ ഇന്ത്യ അല്ല ടെറര്‍ ഇന്ത്യ ഇതൊന്നും ഒരിക്കലും നന്നാകാന്‍ പോവില്ല സൂറാബി,
ReplyDeleteനല്ല ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിച്ചു. ആശംസകള്‍
ഇപ്പാ ബായിക്കൻ പറ്റിയെ..പെരിത്തിഷ്ടായ് ട്ടോ....
ReplyDeleteHi Faizal.. sharikku manassilaayilla engilum nannaayi rasichu.
ReplyDeleteMalabar maappila bhaasha alpam kashtam aane manassilaakaan..
veendum ezhuthuka...
ഹാ ഹാ ഹാ , നര്‍മത്തില്‍ അവതരിപ്പിച്ചു
ReplyDeleteകലക്കി , .ഫൈസല്‍
ReplyDeleteഇവിടെ നേരത്തെ വന്നിരുന്നു.
ReplyDeleteവായിച്ചിരുന്നു. പക്ഷെ ഒരു കമന്റു വീശാന്‍ വിട്ടു പോയി.
വീണ്ടും ഇന്നെത്തി, ഒരാവര്‍ത്തി കൂടി വായിച്ചു.
ടെറര്‍ ഇന്ത്യയുടെ അല്ല എയര്‍ ഇന്ത്യയുടെ പരിതാപാവസ്ഥ
വളരെ സരളമായി ഹാസ്യ രൂപത്തില്‍ ബീവിയുടെ കത്തിലൂടെ
അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. എഴുതുക ഇത്തരം നര്‍മ്മ രസമൂറും കഥകള്‍.
ലേബലില്‍ ചിരി നര്‍മ്മം യെന്നോതുക്കാതെ സമകാലികം എന്നു കൂടി ചേര്‍ത്തത് നന്നായി.
ടെറര്‍ ഇന്ത്യയുടെ ഈ ദുരവസ്ഥ സമീപ കാലത്തെങ്ങാനും മാറാന്‍ സാദ്ധ്യത ഉണ്ടോ ഫൈസലേ :-)
വീണ്ടും കാണാം
വൈകി വായിക്കേണ്ടി വന്നുവെങ്കിലും ഇപ്പോഴും എപ്പോഴും പ്രസക്തിയുള്ള വിഷയമായതുകൊണ്ട് വായിച്ചാസ്വദിച്ചു.ഓരോരൊ നര്‍മ്മ സൂചനകളിലും മര്‍മ്മത്തില്‍ തന്നെ കയറുന്ന ഓരോ സൂചിയും ഉണ്ട്.ഉഗ്രന്‍ കുത്ത്..അല്ല,കത്ത്.
ReplyDeleteസുഹൃത്ത് അപ്പൊ വിമാനത്തില്‍ കയറി എന്ന് മാത്രമല്ല നല്ലൊരു പണിയും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു .....സൂരാബിയുടെ അടുത്ത കത്തിനായി കാത്തിരിക്കുന്നു ,,,,,
ReplyDeleteപണ്ട് കരിപ്പൂര്‍ വിമാനത്തവളത്തില്‍ വിമാനം വരുമ്പോള്‍ ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവരെല്ലാം ,വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ മുന്‍പ് തന്നെ വാതിലിന്റെ അടുത്ത് പോയി നില്ക്കും .നാട്ടില്‍ ബസിലൊക്കെ ആദ്യം ഇറങ്ങാന്‍ വേണ്ടി ആളുകള്‍ കാട്ടുന്ന അതെ പോലെ .......എന്തൊരു നോസ്ടല്ജിക്.....പിന്നെ എയര്‍ ഹോസ്ട്ടിനോട് മദ്യവും മറ്റു സാധനങ്ങളും വാങ്ങുന്നു പിന്നെ ഒരു കമെന്റും....'''കായി തന്നിട്ടലടീ കൊണ്ടുവാ .......
ReplyDeleteവീണ്ടും വീണ്ടും :) :)
ReplyDelete" ഇക്കാക്ക,ഇങ്ങള് വിമാനത്തില്‍ കേറിയാല്‍ ആ മുന്നിലുള്ള കമ്പി നല്ലോണം പിടിച്ചിരുന്നോളി .സീറ്റ് ബെല്‍റ്റിനു ങ്ങളെ മൊബൈല്‍ താങ്ങാനുള്ള ആവാതെ ഉണ്ടാവൂ . പിന്നെ അടിയന്തിര സഹായം നേരിടാന്‍ ഒന്ന് രണ്ടു ബലൂണ്‍ കൂടി വീര്‍പ്പിച്ചു കയ്യില്‍ വെക്കണം ട്ടോ ഓക്സിജന്‍ കിട്ടാഞ്ഞാല്‍ അതില്‍ നിന്നും ങ്ങള്‍ക്ക് ശ്വാസം വലിക്കാലോ ? എങ്ങിനെയുണ്ട് ഞമ്മളെ ബുദ്ധി ?."
ReplyDeleteനർമ്മഭാവന കൈമോശം വരാതിരിയ്ക്കട്ടെ. നല്ല കത്ത്. അഭിനന്ദനങ്ങൾ പ്രിയ ഫൈസൽ.
"എയര്‍ ഇന്ത്യ" എങ്ങിനെയാണ് എന്ന് ഇതുവരെ അനുഭവിച്ചിട്ടില്ല. പക്ഷെ എയര്‍ഇന്ത്യ എക്സ്പ്രസ്സില്‍ പലതവണ പോയിട്ടുണ്ട്. ഒരുതവണ ഒന്‍പതു മണിക്കൂര്‍ വൈകിയിട്ടും ഉണ്ട്. ആ വൈകല്‍ ക്ഷമിക്കാനുള്ള കഴിവ് അന്നത്തെ യാത്രക്കാര്‍ക്ക് ഉണ്ടായത്കൊണ്ട് അതൊരു വാര്‍ത്തയായില്ല. നല്ല പെരുമാറ്റമായിരുന്നു. ഒരു ടിക്കറ്റ് കൂടി എടുത്ത് വെച്ചിട്ടുണ്ട്. എത്രയായാലും എയര്‍ ആരെബ്യയെക്കാള് മെച്ചമാണ്. കുടിക്കുന്ന വെള്ളത്തിന് പൈസ ചോദിക്കില്ലല്ലോ. വേണമെങ്കില്‍ കൂടുതലും തരും. എഴുത്ത് തുടരൂ..നന്മകള്
ReplyDeleteകാലപ്പഴക്കത്തിലും നര്മ്മഭാവനയ്ക്ക് തിളക്കം!!!
ReplyDeleteഹൃദയംനിറഞ്ഞ ഓണാശംസകള്‍
ഇത് ഒരു ഒന്നൊന്നര കത്താണല്ലോ.. കിടിലന്‍.
ReplyDeleteഫൈസൽ ചേട്ടാ,
ReplyDeleteചിരിപ്പിച്ചു പണ്ടാരടക്കി.
രൂക്ഷഹാസ്യം അതിന്റെ മൂർദ്ധന്യത്തിൽ!!!!!!
ഇത്ര നല്ല ഐറ്റംസ് ഞാൻ കാണാതെ പോയല്ലോ.
നല്ല എഴുത്ത്. പക്ഷെ ഇപ്പോഴൊക്കെ കുറെ മാറ്റമുണ്ടെന്ന് തോന്നുന്നു.
ReplyDelete