സൈക്കോ കൊറോണ


കൊറോണ മൂലം എന്നും ഇങ്ങിനെ സങ്കടപ്പെട്ടിട്ടു കാര്യമില്ലല്ലോ , 😀ആകെ മൊത്തം  റൂമിലിരുന്നു ബോറഡിടിച്ച് പണ്ടാരടങ്ങിയപ്പോഴാണ് എനിക്ക് അങ്ങാടിയിൽ കൂടിയൊന്ന് നടക്കണമെന്ന് തോന്നിയത് . ഡോറടച്ചു പുറത്തിറങ്ങി, ദാ കിടക്കുണു കറുത്ത പോലിസ്കാർ

" ഹാത് ഇകാമ ജീബ് പതിനായിരം റിയാല്‍ "

വെറുതെ ഒന്ന് വാച്ചിൽ നോക്കി ,കര്‍ഫ്യൂ സമയം കഴിഞ്ഞിരിക്കുന്നു 😌 ലാഹൌലാ


ചിലപാട്ടുകള്‍ അങ്ങിനെയാണ് 😄 നമുക്ക് ആവശ്യം വരുമ്പോള്‍ ഓര്‍മ്മ വരില്ല , പക്ഷെ എനിക്കപ്പോ വന്നു

"വന്നേലും വേഗത്തിൽ നിന്നെ നിന്നേലും വേഗത്തില്‍ പോയെ "
പൊന്നീച്ച പറക്കുന്നല്ലോ പേഴ്സിന്നുള്ളിൽ .🤣🤣

 പാടിയതാണോ അലറിയാതാണോ എന്ന് ഓര്‍മ്മയില്ല  ഓടി റൂമില്‍ കയറി .

മക്രോണ തിന്നു സഹ മുറിയന്‍ നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു .

കൊറോണ വന്നതില്‍ പിന്നെ അവനു മക്രോണയോട് വല്ലാത്ത മുഹബ്ബത്താണ് 😬

 അല്ലങ്കിലും ഉറങ്ങി ക്ഷീണിച്ചിരിക്കുമ്പോള്‍ എങ്ങിനെയാ ഹെവി ഫുഡ് ഒക്കെ ഉണ്ടാക്കുക .ശോ ശിമ്പിള്‍ അവന്‍ അങ്ങിനെ അവിടെ കിടക്കട്ടെ

മുറിയില്‍ കയറി ഫോണെടുത്തു , ഇനിയിപ്പോ സൈബര്‍ തെരുവിലൂടെ നടക്കാം ,

മൊബൈലിനും ലോക് ഡൌണ്‍ ആണെന്ന് തോന്നുന്നു തെരു വെല്ലാം  വിജനമാണ് .

മുഖത്തു "അഡ്മിന്‍ എന്ന ഫ്ല്ക്സും" അടിച്ചു സോറി മാസ്കും ധരിച്ചു ഒരാളുണ്ട്, തെരുവുകള്‍ ക്ലീന്‍ ചെയ്യുന്നു :)

"എന്തു പറ്റി സഹോ ? ഒറ്റക്കാണല്ലോ, "
"ഒന്നും പറയണ്ട ബ്രോ കൊറോണയല്ലേ  മുഴുവന്‍ ചവറുകളും ഇവിടെ ഫോര്‍വേഡി  എല്ലാരും  പോയി കിടന്നുറങ്ങി ,
 ഞാനിതൊക്കെ ഒന്ന്‍ ക്ലീന്‍ ചെയ്യാണ്  ഗ്യാലറി ഫുള്‍ ആയി"

" കുപ്പയിലും മാണിക്യം ഉണ്ടാവും സഹോ,എല്ലാം ഒന്നു അരിച്ചു പെറുക്കിയേക്ക് , പറഞ്ഞ വാക്കും ഡിലീറ്റിയ മെസേ ജും പിന്നെ തിരകെ എടുക്കാനാവില്ല "

" പിടിച്ച്  ബ്ലോക്കാപ്പീസിക്ക് അയക്കണതിനു മുന്നേ താന്‍ ഒന്ന് പോയി തരാവോ, നാല് മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം കൊറോണ മെസേജുകളാ വന്നത്  ഇവിടെ കൊണ്ടിട്ടവന്‍ തന്നെ ഇതൊക്കെ വായിക്കുന്നോ ആവോ ? "

" സഹോ പറഞ്ഞതിലും കാര്യമുണ്ട്. അല്ലേലും ഇതൊക്കെ വായിക്കാന്‍ ആര്‍ക്കാ സമയം ? എവ്ടുന്നോ കിട്ടുന്നു ഇവടെ കൊണ്ട് പോയി തള്ളനു .അത്രേ ഉള്ളൂ"

ഞാന്‍ മുന്നോട്ടു പോയി.
ഫാമിലി തറവാട് വീട് ഉച്ചമയക്കത്തിലാണ് എന്ന് തോന്നുന്നു. ആദ്യമായി ചായ ഉണ്ടാക്കിയ ത്രില്‍ ഫോട്ടോക്ക് ലൈക്കും കാത്തിരിക്കാണ് "കെട്ടുപ്രായം കഴിഞ്ഞു നിക്കണ പെങ്ങളെ ചെക്കന്‍ :)  ഒരു ഉഷാറായിക്കുന്നു ഇമോജിയുമിട്ട്  ഞാന്‍ പോന്നു,  ചേതമില്ലാത്ത ഒരു ഉപകരമല്ലേ , ഓന് പെണ്ണ് കെട്ടിയിട്ട് ഓന്റെ ഓളെ ഒന്ന് ഇമ്പ്രസ് ചെയ്യാലോ :)

സ്കൂൾ ഗ്രൂപ്പ് ഒക്കെ   ഇപ്പൊ സയലന്റ് ആണ് . കൊറോണ ലോക് ഡൗൺ  എഫ്ക്സ്റ്റ് സിണ്ട്രം അനുസരിച്ച് പഴയ ക്ലാസ് മേറ്റ്സുന്ദരികളൊക്കെ ഭാര്യമാരെ  സഹായിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ പിന്നെ സരിതയെയും രജനിയെയും ‍ഫത്തിമയെയുമൊക്കെ ഗ്രൂപ്പില്‍ സഹായിക്കുന്നത് കെട്ടിയവൻ  മാരാണ് എന്ന് തോന്നുണു. പഴയ നൊസ്റ്റിിക്കൊന്നും അത്ര മധുരമില്ല  :)

" ഞാൻ പോവാണ് " ,
" പോവല്ലേടാ മൽസരമുണ്ട് ഇന്നത്തെ വിഷയം , സ്കൂൾ പ്രണയം, "

 സത്യായിട്ടും ഇത് ഫാത്തിമ ൻ്റെ പ്രേതം കൂടിയ കെട്ടിയോനാണ് അല്ലങ്കിൽ ഇങ്ങിനെ ഒരു  വിഷയം മത്സരത്തിന്    വെക്കൂേല

" മോഹിച്ച പെണ്ണിനെ കിട്ടിയില്ലങ്കിൽ കിട്ടിയ പെണ്ണിനേ സ്നേഹിക്കു എന്ന് എനിക്ക് ഓട്ടോ ഗ്രാഫിനൊപ്പം തേപ്പ് പെട്ടി സമ്മാനിച്ച എന്നോട് തന്നെ വേണോ ദാസാ ഈ കൊലച്ചതി ? ഞാൻ പോവാണ് "

കുറെ മുന്നോട്ടു പോയപ്പോഴാണ് അടുത്ത തെരുവിൽ ഭയങ്കര ബഹളം കേൾക്കുന്നത് .ഹാവൂ ഇവടെ കൂടാം ഇനി :)

അടി എന്നു വെച്ചാ എമ്മാതിരി അടി, ഞാൻ ചെറുതായി ഒന്നു ലൈക് അടിച്ചതാണ് സിമ്പൽ മാറി പോയി

" ആരാ ? എന്താ ഈ ചുറ്റമ്പലത്തിൽ കാര്യം ? "
"ഒരു വഴി പോക്കാനാണേ പൊറുക്കണം :)

"ഗ്രൂപ്പ് നിയമങ്ങൾ ഒന്നും അറിയില്യാന്നുണ്ടോ ആൾക്ക് ?

"  തുടരണമെങ്കിൽ ഫോട്ടൊ ഇട്ടങ്ങട്ട് സ്വയം പരിചയപ്പെടുത്തുക , ആണ്ടിനോ സംക്രാന്ത്രിക്കോ അങ്ങട് കയറി വരും ന്നിട്ട് പൊട്ടൻ കളിക്കും ?

"പൊറുക്കണം അഡ്മിനം ബ്രാ , ഒന്നും അറിഞില്ല , ഒരു വഴി പോക്കനായതോണ്ട് പരിചയപ്പെടുത്താൻ പറ്റിയ ഫോട്ടൊ ഒന്നും കയ്യിലില്ല , ഞാൻ താണു വണങ്ങി പറഞ്ഞു ,

"തൽക്കാലം ഇയാൾ പടിക്ക് പുറത്ത് നിക്ക് "  " മൂത്ത അഡ്മിനമ്പ്രാനേക്കാൾ മൂത്ത ഇളയ അഡ്മിൻ കൽപ്പിച്ചു ,

ഇറങ്ങി വരുമ്പോൾ പടിപ്പുരയിലൊരാൾ നിൽക്കുന്നു

എന്തായി പ്പം , ഉണ്ടായെ , ?
"കപ്പിൾ ചലഞ്ച് മൽസരത്തിനിട്ട
ഒരുത്തൻ്റെ പോസ്റ്റിൽ അറിയാതെ ആദരാഞ്ജലി സ്റ്റിക്കർ വീണു  പോയി "

" എന്നാലും ഇത് വല്ലാത്ത ചതിയായി പോയി "  ,. ഞാൻ ഒന്നു സെൻ്റിയായി ,

അതല്ലടേ ,, രണ്ട് മൂന്ന് ദിവസം ഗ്രൂപ്പിലുള്ള അനുസ്മരണ മൽസരത്തിൽ ഇട്ടതാ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ കറങ്ങി തിരിഞ്ഞ് കല്യാണ ഫോട്ടോയുടെ   അടിയിലായി പോയി .അത് വീണത് , പുല്ല് ടവറിനെതിരെ സമരം ചെയ്യ ണ്ടായിരുന്നു :)

ഞാൻ ഇറങ്ങി ഓടിക്കേറിയത് അതിലും വലിയൊരു മാളത്തിലായിരുന്നു ,

വളരെ ഗൗരവമായ വിഷയമാണ് , ചർച്ചാ  വിഷയം പ്രവാസികൾ ,ഹാവൂ നമ്മുടെ ഫീൽഡാണ് കൂടിക്കളയാം ,

" പ്രവാസികളെ നിങ്ങകിപ്പം വേണ്ട ,"

" വേണ്ടാ എന്നിപ്പം ആരോ പറഞ്ഞോ ?

" ഇപ്പോൾ വേണ്ട , നിങ്ങളാണ് കൊറൊണ പരത്തുന്നത് "

"ഞങ്ങളെ പറ്റില്ല  ഞങ്ങടെ ക്യാഷ് പറ്റുമോ ?

" എന്തായാലും നിങ്ങൾ ഇപ്പോൾ തിരികെ വരരുത് , "

" വന്നാൽ ?
" കൊറോണ കുടും ,
" വരും "
" വരണ്ട ,"
" വരണ്ടണം "

തർക്കം മൂത്തപ്പോൾ അഡ്മിൻ ഇടപെട്ടു .,

" ശൈലൻസ് സ് സ് സ് സ്
ഞാൻ പറയാം തീരുമാനം , അഥവാ നിങ്ങൾ തിരികെ വന്നാൽ , വരുമ്പോ
ലഗേജ് ഒന്നും കൊണ്ട് വരരുത് ? "

" ങ്ങേ അതെന്താ കാര്യം ," ?
" നിങ്ങൾ കൊണ്ട് വരണ പെട്ടിയിലാണ് കൊറൊണ ആരും കാണാതെ ഒളിച്ചിരിക്കണത് "
"  അത് കൊണ്ട് നിങ്ങൾ  വന്നോളൂ പക്ഷേ പെട്ടി വേണ്ട ? ഇനി അഥവാ ആരേലും കൊണ്ട് വരാണേൽ ആള് വീട്ടിൽ പോവട്ടെ  പെട്ടി ക്വാറൻ്റയിനിൽ നിൽക്കട്ടെ :)

ഇതിലും നല്ലത് കൊറൊണ വന്നു ചാവുന്നതാ , തൽക്കാലം നാട്ടിലേക്കില്ല ,

എല്ലാ മനഃസമാധാനവും പോയി , ഇനിയിപ്പം അവളോട് ഇതൊക്കെ സങ്കടം പറയാം ,

" ഹായ് "
"കുറെ നേരായല്ലോ പച്ച വെളിച്ചം കത്തിച്ച് നിക്കണത് , മൈൻഡ് ചെയ്യണ്ട "
മൂഡ് ശരിയല്ല എന്ന് തോന്നുന്നു ,
ഞാൻ ഉണ്ടായതൊക്കെ പറഞ്ഞു , തെളിവിന് സ്ക്രിൻ ഷോട്ടും കൊടുത്തു ,

സമാധാനത്തിൻ്റെ വെള്ളക്കൊടി കാണിച്ചു ,
പ്രണയത്തിൻ്റെ ഇമോജി വന്നു , ലോകത്തിൻ്റെ മനസമാധാനക്കേട് മുഴുവൻ അനാവശ്യ ഫേക്കുകൾ ആണന്ന് മനസ്സിലായില്ലേ ? ഉള്ള സമയം എൻ്റെ കൂടെ നിക്കാതെ കറങ്ങിയിട്ട് വല്ല കാര്യവുമുണ്ടായോ ,

''.നീ ഉറങ്ങിക്കോ , സമയം കുറെ ആയില്ലേ ? മക്കളൊക്കെ കിടന്നോ

അത് സാരമില്ല , നമുക്ക് കഥ പറത്തിരിക്കാം " പോവല്ലെ , ശുഭം
Faisal Babu  ( ഫൈസൽ ബാബു )

7 comments:

  1. ഇപ്പഴാ ഞാനും ആലോചിച്ചേ, സൈബർ തെരുവൊന്നു ക്ലീൻ ചെയ്യണമല്ലോ! കൊറോണായാണ് ക്കൂടുതലും... ഇനി നല്ലതും ചീത്തയും വേർത്തിരിച്ചെടുക്കണം.
    ആശംസകൾ ഫൈസൽ സാർ

    ReplyDelete
  2. നടക്കട്ടെ .. നടക്കട്ടെ ... കൊറോണക്കാലം എന്നൊരു കാലം വയസ്സ് കാലത്ത് ഓർമ്മിക്കാൻ ചില അനുഭവങ്ങൾ

    ReplyDelete
  3. "അത് സാരമില്ല നമുക്ക് കഥ പറഞ്ഞിരിക്കാം .. പോവല്ലെ...." ഈ വാചകം മനസ്സിൽ തട്ടി. നല്ല പോസ്റ്റാണ് . :)

    ReplyDelete
  4. ലണ്ടനിൽ രൗദ്ര താണ്ഡവമാടുന്ന 
    കൊറേനേച്ചിയെ പേടിച്ചിരിക്കുമ്പോൾ
    ഇത്തരം മനോധർമ്മങ്ങൾ വായിക്കുമ്പോഴുണ്ടാകുന്ന
    ആശ്വാസം ഒന്ന് പറഞ്ഞറിയിക്കുവാൻ സാധിക്കാത്തതാണ് 
    കേട്ടോ ഭായ്  

    ReplyDelete
  5. https://m.facebook.com/story.php?story_fbid=pfbid02tE6RDtaAMjPFHK8A5tV6VgRgRGbsDJhmKkDF5y9UsPw1KBqDP2H3YDjk4Xrznj9Ll&id=100001268148354

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.