നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ !!


"വെല്‍ക്കം റ്റു ദ ബ്രാന്‍ഡ് ന്യൂ എപ്പിസോഡ് ഓഫ് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ ,
പാകതയൊത്ത ഗുണ്ടകളെ കണ്ടെത്താന്‍ നടത്തുന്ന ലോക ടെലിവിഷന്‍ ചരിത്രത്തിലെ ആദ്യത്തെ റിയാലിറ്റി ഷോയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം .എന്‍റെ കയ്യിലെ ചോദ്യം പത്ത് , നിങ്ങളുടെ തലമണ്ടയിലെ ഉത്തരം പത്ത്. പത്തില്‍ പത്തും ശെരിയായാല്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍".
"കേരളത്തിലെ അറിയപ്പെടുന്ന പത്തു ഗുണ്ടകള്‍ വേഗ വിരല്‍ ചോദ്യത്തിനായി കാത്തിരിക്കുന്നു. ഇവരില്‍ ആരായിരിക്കും ആദ്യം ഹോട്ട് സീറ്റില്‍ എത്തുന്നത് എന്നറിയാനുള്ള വേഗവിരല്‍ ചോദ്യം ഇതാ."

താഴെ പറയുന്നവയില്‍ മണി പറഞ്ഞ രീതി അനുസരിച്ച് കൊല്ലപ്പെട്ടവര ഒന്നാമന്‍ രണ്ടാമന്‍ മൂന്നാമന്‍ എന്ന രീതിയില്‍ ക്രമപ്പെടുത്തുക. ആന്‍ഡ്‌ ദി ഓപ്ഷന്‍സ് ആര്‍ ....
A തല്ലിക്കൊന്നു B കുത്തിക്കൊന്നു C വെടി വെച്ചു കൊന്നു D കൊന്നില്ല
"ശരിയായ ഉത്തരം രേഖപ്പെടുത്തിയത് ഗുണ്ട വിനുവാണു. വെല്‍ക്കം മിസ്റ്റര്‍ ഗുണ്ട വിനു. ഹോട്ട് സീറ്റിലേക്ക് സ്വാഗതം. എന്താണ് താങ്കള്‍ക്കു പ്രേക്ഷകരോട് പറയാനുള്ളത് ".
"ഞാന്‍ ഗുണ്ട വിനു. കുറെ കാലമായിട്ടു പണി ഒന്നും കിട്ടുന്നില്ല. നേരത്തെ മാസത്തില്‍ മൂന്നു നാല് ക്വട്ടേഷനെല്ലാം കിട്ടിക്കൊണ്ടിരുന്നതാണ് . ഇപ്പൊ രാഷ്ട്രീയക്കാര്‍ ഗുണ്ടാ പണി നേരിട്ട് ചെയ്യുന്നത് കൊണ്ട് ഞങ്ങളുടെ കാര്യം കഷ്ടമാ. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം . .ഈ ഷോയില്‍ ഞാനൊരു ഗുണ്ടേശ്വരനായാല്‍ കേരളത്തില്‍ ഗുണ്ടാപ്പണിയില്ലാതെ കഷ്ടതയനുഭവിക്കുന്നവര്‍ക്കായി ഒരു ഗുണ്ടാകോളേജ് തുടങ്ങാനാണ് ആഗ്രഹിക്കുന്നത് എല്ലാവരും ക്വട്ടേഷന്‍ തന്ന് അനുഗ്രഹിക്കണം ."
"നല്ലൊരു കയ്യടി കൊടുക്കൂ ഗുണ്ടാ വിനുവിന് , അപ്പോള്‍ മത്സരത്തിലേക്ക് പോകാം"
"പോകാം"
"തയ്യാറാണോ "
"ആണ്‌, അല്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ട് വരുമോ" ?
"വിനുവിന് വേണ്ടി നിയാമാവലി ഒരിക്കല്‍ കൂടി പറയാം ,ആകെ പത്ത് ചോദ്യങ്ങള്‍ ,ആദ്യത്തെ മൂന്നു ചോദ്യങ്ങള്‍ ശെരിയായാല്‍ ഏരിയാ ഗുണ്ടയാവാം. ,ആറാമത്തെ ചോദ്യത്തില്‍ അടുത്ത സുരക്ഷിത ഒളിത്താവളത്തിലെത്തിയാല്‍ ജില്ലാ ഗുണ്ട. ,പത്താമത്തെ ചോദ്യത്തിന് ശെരിയായ ഉത്തരം നല്‍കിയാല്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ ,മൂന്നു ലൈഫ്‌ ലൈന്‍ ,ഗുണ്ടാ ചോയ്സ് പോള്‍, ഫോണ്‍ എ ഫ്രണ്ട്‌ ,ഫിഫ്റ്റി ഫിഫ്റ്റി,, ഉത്തരം നല്‍കേണ്ടത് നാല്പതു സെക്കന്റ് നുള്ളില്‍ ,ഉത്തരം പറയുന്നത് വരെ അയമുട്ടി ഓടിക്കും ,ശ്രദ്ധിക്കുക."
"അപ്പോള്‍ ചോദ്യം തരട്ടെ."
""വേണം സര്‍ "
"ശരി,, ലോക്കല്‍ ഗുണ്ടയാവാനുള്ള ആദ്യചോദ്യം ദാ പിടിച്ചോ"
സഖാവ് ടി പി യേ ആക്രമിക്കാന്‍ കൊലയാളികള്‍ ഉപയോഗിച്ച വാഹനം ഏത്..?
"ഓപ്ഷന്‍സ് തരട്ടെ?"
"വേണ്ടാ"
"വേണ്ടേ"
"വേണം സര്‍ "
"ഗുരുജി ഓപ്ഷന്‍സ് പ്ലീസ് "
A)ഹെലികോപ്റ്റര്‍ B) കപ്പല്‍ C) ട്രെയിന്‍ D) ഇന്നോവാ കാര്‍
"ഓപ്ഷന്‍ ഡി ഇന്നോവാ കാര്‍ "
"ശെരിക്കും ആലോചിച്ചിട്ട് തന്നെയാണോ ഈ ഉത്തരം പറഞ്ഞത് ?"
"അതെ ഇന്നോവാ കാര്‍ തന്നെയാണ് ഉറപ്പാണ്"
"വിലങ്ങു വെക്കട്ടെ "
"വിലങ്ങു വെച്ചോളൂ"
"ഗുരുജി...ഓപ്ഷന്‍ ഡി വിലങ്ങു വെക്കൂ......."
--------------------------------------------
ശരിയായ ഉത്തരം ഓപ്ഷന്‍ D,
"വെല്‍ മിസ്റ്റര്‍ ഗുണ്ടവിനു ,പഞ്ചായത്ത്‌ തല ഗുണ്ടയാവാനുള്ള അടുത്ത ചോദ്യം തരട്ടെ ?"
"ഓക്കെ തന്നോളൂ".
"താഴെ തന്ന ചോദ്യത്തിന് ശരിയായ വാക്ക് ഉപയോഗിച്ച് മുഴുവനാക്കുക ആന്‍ഡ്‌ ചോദ്യംഈസ്‌ .
 ചെണ്ട കൊട്ടുകാരന്റെ പട്ടി.. ?"
ഓപ്ഷന്‍സ തരട്ടെ."
"വേണമെന്നില്ല എന്നാലും തന്നോളൂ സാര്‍ "
A.)ഉടുക്ക് കൊട്ടിയാല്‍ പേടിക്കും.B )അന്വേഷണ സംഘത്തെ കണ്ടാല്‍ പേടിക്കും
C )പോളിറ്റ് ബ്യുറോയേ കണ്ടാല്‍ പേടിക്കും D )പാര്‍ട്ടി സെക്രട്ടറിയെ കണ്ടാല്‍ പേടിക്കും
""പ്ലീസ്‌ വിലങ്ങ് വെക്കൂ ..ഓപ്ഷന്‍ ബി അന്വേഷണ സംഘത്തെ കണ്ടാല്‍ പേടിക്കും"
"ഉറപ്പാണോ"
"ഉറപ്പാണ് പക്ഷെ ഒരു കണ്ഫ്യൂഷന് സി ആണോ അതോ ഡി ആണോ എന്ന് "
എന്തായാലും പെട്ടൊന്ന് തീരുമാനിക്കൂ ,അയമുട്ടി ഓടി തുടങ്ങി ,പത്ത്, ഒമ്പത്, എട്ട്."....
"ഉറപ്പിച്ചു ഓപ്ഷന്‍ ബി, വിലങ്ങു വെച്ചോളൂ".
"ഗുരുജി...ഓപ്ഷന്‍ ബി അന്വേഷണ സംഘത്തെ കണ്ടാല്‍ പേടിക്കും വിലങ്ങു വെക്കൂ....... "
"അയമുട്ടി പ്ലീസ്‌ ഓട്ടം നിര്‍ത്തു,,ഗുണ്ടവിനു ഓപ്ഷന്‍ ബി വിലങ്ങു വെച്ചിരിക്കുന്നു,ആന്‍ഡ്‌ ഗുരുജി പ്ലീസ്‌ ആന്‍സര്‍ "
ശരിയായ ഉത്തരം ഓപ്ഷന്‍ B
"ഗുഡ് പ്ലെയിംഗ് വിനു ആദ്യത്തെ ഒളിത്താവളമായ ഏരിയാ തല ഗുണ്ട ആവാനുള്ള അടുത്ത ചോദ്യം തരട്ടെ". ?
"തന്നോളൂ "
"ചോദ്യം തരാം പക്ഷെ അതിനുമുന്‍പ് ഒരു ഷോര്‍ട്ട് ബ്രയിക്ക്‌ ,ദേ...മുങ്ങി ,,ദാ പൊങ്ങി ..."
-------------------------------------------------------------------------------
"വെല്‍ക്കം ബാക്ക്‌ റ്റു "നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍" ഹോട്ട് സീറ്റില്‍ നമ്മോടോപ്പമുള്ളത് മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ഏരിയ ഗുണ്ടായാവാന്‍ മത്സരിക്കുന്ന ഗുണ്ടവിനു ",
"റൈറ്റ്‌ വിനു ,,നമുക്ക് അടുത്ത ചോദ്യത്തിലേക്ക് കടക്കാം ,ദാ പിടിച്ചോ അടുത്ത ചോദ്യം."
ഏറനാട്ടിലെ തമാശക്കാരന്‍ ആര് ?? .
"ആന്‍ഡ്‌ ഗുരുജി ഓപ്ഷന്‍ പ്ലീസ്‌ "
A എ എം മണി B) TK ഹംസ C ) കുഞ്ഞാലിക്കുട്ടി D) അബ്ദുള്ളക്കുട്ടി
"ഓപ്ഷന്‍ ബി  റ്റി ക്കെ ഹംസ"
"ഉറപ്പാണോ? ,"
"ഉറപ്പാണ് സര്‍ "
"വിലങ്ങു വെക്കട്ടെ
വിലങ്ങു വെച്ചോളൂ
"ഗുരുജി...ഓപ്ഷന്‍ ബി  റ്റി ക്കെ ഹംസയേ വിലങ്ങു വെക്കൂ......"
---------------------------------------------
ശരിയായ ഉത്തരം ഓപ്ഷന്‍ B  
"നല്ലൊരു കയ്യടി കൊടുക്കൂ ",
"വെല്‍ഡന്‍ വിനു ഒരു ലൈഫ്‌ ലൈന്‍ പോലുംഉപയോഗിക്കാതെ ആദ്യത്തെ ഒളിത്താവളത്തില്‍ ഏരിയാഗുണ്ടയായിരിക്കുന്നു"
"എന്തു തോന്നുന്നു ഇപ്പോള്‍ ?"
"സന്തോഷം സര്‍ ,,രണ്ടില്‍ ഒന്ന് അറിഞ്ഞിട്ടേ ഞാനിവിടെനിന്നും പോകൂ ,",
"ഏരിയാ ഗുണ്ടയായ വിനുവിനു നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ നല്‍കുന്ന ആദ്യത്തെ സമ്മാനമായ മലപ്പുറം കത്തി ദാ സമ്മാനിക്കുന്നു" ,,
"താങ്ക്യൂ സര്‍, ഈ കത്തി ഞാന്‍ എന്‍റെ അടുത്ത ക്വട്ടേഷനില്‍ ഉപയോഗിക്കുന്നതാണ് ,
"നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനില്‍ ‍ജില്ലാ ഗുണ്ടയാവാനുള്ള മല്‍സരത്തില്‍ നമുക്കൊപ്പം വിനു. വിനു ജില്ലാ ഗുണ്ടയാവുമോ ?അതറിയാന്‍ കുറച്ചു കൂടി കാത്തിരിക്കാം ഒരു അതിനുമുന്‍പ് ഒരു ഷോര്‍ട്ട് ബ്രയിക്ക്‌ ,ദേ...മുങ്ങി ,,ദാ പൊങ്ങി ..."
--------------------------------------------------------------------------------
"സ്വാഗതം ഒരിക്കല്‍ കൂടി നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനിലേക്ക് ,ഹോട്ട് സീറ്റില്‍ നമുക്കൊപ്പം ഗുണ്ടവിനു ,,ജില്ലാ ഗുണ്ടയാവാന്‍ വിനു റെഡിയായിരിക്കുന്നു,,"
"വിനു നാലാമത്തെ ചോദ്യത്തിലേക്ക്‌ പോകാം?"
"പോകാം"
"തയ്യാറാണോ"
"തയ്യാറല്ല "
"ചോദ്യം തരട്ടെ.?"
"വേണം"
"എന്നാല്‍ ഇതാ പിടിച്ചോ ചോദ്യം
ഞ്ജാനപീഠം ലഭിച്ചവര്‍ക്ക് ഇല്ലാത്തത് എന്ത് ?
"ഓപ്ഷന്‍സ് തരട്ടെ ?
"തന്നോളൂ നേരിടാന്‍ തയ്യാറാണ് സര്‍ ,
"എന്നാല്‍ ഇതാ.......
A)  ധൈര്യം B )ജ്ഞാനം C ) ഉളുപ്പ് D ) പീഠം
"ഉത്തരം."വേഗം പറയൂ...അയമുട്ടി മണ്ടിത്തുടങ്ങി "
"സാര്‍....ലൈഫ് ലൈന്‍".
"ഏതു ലൈഫ് ലൈന്‍ വേണം. 50 / 50 , ഫോണ്‍ എ ഫ്രണ്ട് ,ഗുണ്ടാ പോള്‍സ് ചോയ്സ് ".
"ഫോണ്‍ എ ഫ്രണ്ട്"
ഓക്കേ മൂന്നു പേരെ തന്നിട്ടുണ്ട് . ജിതേന്ദ്ര കുമാര്‍, ബി സുധാകരന്‍ , ഡി സി ജോര്‍ജ്ജ് ,
ജിതേന്ദ്ര കുമാര്‍ മതി സര്‍,
"ഗുരുജി പ്ലീസ് കണക്റ്റ്‌ ജിതേന്ദ്ര കുമാര്‍ ഓണ്‍ ലൈന്‍ ,,"
"ഹലോ സര്‍ ,,ഞാന്‍ സുരേഷാണ്,,
"എന്തൊക്കെ സുരേഷ് സുഖമാണോ" ,,
"അതേ സാര്‍ ,അങ്ങിനെ പോണു ,സാര്‍ ഞാന്‍ വിളിക്കുന്നത് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനില്‍ നിന്നാണ് ,ഇവിടെ എന്നോടൊപ്പം ഗുണ്ട വിനുവുണ്ട് ,,അദ്ദേഹമിപ്പോള്‍ ഏരിയാ ഗുണ്ടയായിരിക്കുന്നു ,ജില്ലാ ഗുണ്ടയാവാനുള്ള യാത്രയില്‍ ഒരു സംശയം , അതൊന്നു തീര്‍ക്കാനാണ് വിളിച്ചതു ,ഇനി അങ്ങ് കേള്‍ക്കുന്ന ശബ്ദം ഗുണ്ട വിനുവിന്‍റെതാണ്,
"ശരി ചോദിച്ചോളൂ."..
"ജിതേന്ദ്ര കുമാര്‍ സാര്‍..ജ്ഞാനപീഠം ലഭിച്ചവര്‍ക്ക് ഇല്ലാത്തത് എന്ത് ? മൂന്നു ഓപ്ഷന്‍ ഉണ്ട് എ ധൈര്യം  ബി ജ്ഞാനം സി ഉളുപ്പ് ഡി പീഠം "
"ഉത്തരം മര്യാദ "
സാര്‍ അങ്ങിനെയൊരു ഒപ്ഷന്‍ ഇതില്‍ ഇല്ലല്ലോ ??
"ഞാന്‍ പറഞ്ഞ ഉത്തരം ശെരിയാണ് സുരേഷ് ചോദിച്ച ചോദ്യം തെറ്റായിരിക്കും "
"ഹലോ ഹലോ .."
കട്ടായി അല്ലെ ,,ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ അയമുട്ടി വെറുതെയിരിക്കില്ല ഓടിക്കുമെന്ന് സംശയം ഉണ്ടങ്കില്‍ മല്‍സരത്തില്‍ നിന്നും പിന്മാറാം ..
"ഇല്ല സാര്‍ ഉത്തരം ഞാന്‍ പറയാം ഓപ്ഷന്‍ ‍ബി ജ്ഞാനം" ,,
"എന്ത് പറയുന്നു. ജ്ഞാനം വിലങ്ങു വെക്കാമോ "?
"വെക്കാം സാര്‍
"ഗുരുജീ....ജ്ഞാനത്തെ വിലങ്ങു വെക്കൂ.."
ശരിയായ ഉത്തരം ഓപ്ഷന്‍ B

"ഉത്തരം ശരിയാണ്." നാലാമത്തെ ചോദ്യത്തിനും ശെരിയുത്തരം നല്‍കി വിനുവിപ്പോള്‍ മണ്ഡലം ഗുണ്ടയായിരിക്കുകയാണ് ,താലൂക്ക്‌ ഗുണ്ടയാവാനാനുള്ള അടുത്ത ചോദ്യം ,,"
 ദാ വന്നു പോയി ദേ വന്നു എന്ന് പറയാവുന്ന ഒരു രാഷ്ട്രീയനേതാവ്"?
"ആന്‍ഡ്‌ ദ ഓപ്ഷന്‍സ് ആര്‍ "
A ) മുരളീധരന്‍, B ) ശെല്‍വരാജ് , C ) ബാല കൃഷ്ണ പിള്ള, D )അബ്ദുള്ള കുട്ടി"
"വിനു എന്താണ് ആലോചിക്കുന്നത് ?"
"അറിയാവുന്ന ഉത്തരമാണ് എന്നാലും ചില സംശയം" ..
"ദേ അയമുട്ടി റെഡിയായി,,ഇപ്പോള്‍ ഓടി തുടങ്ങും ,,പെട്ടന്നു തീരുമാനിക്കൂ ..കിട്ടിയാല്‍ ഒരു മണ്ഡലം ഗുണ്ട പോയാല്‍ തിരിച്ച് പഴയ ലോക്കല്‍ ഗുണ്ടയിലേക്ക് മടക്കം "
" ഒപ്ഷന്‍ ബി ശെല്‍വരാജ്,,"
"ഗുരുജി പ്ലീസ്‌ ലോക്ക് ഒപ്ഷന്‍ ബി ശെല്‍വരാജ്‌ ",
ശരിയായ ഉത്തരം ഓപ്ഷന്‍ B
 "ഗുരുജി തന്ന ഉത്തരം ശെരിയാണ് ,,"വെല്‍ വിനു ,,ദാ വരുന്നു ജില്ലാ ഗുണ്ടയാവനുള്ള അടുത്ത ചോദ്യം .ഇത് പക്ഷേ ഒരു ഓഡിയോ ആണ് ,ഒരു ഗാനം കേള്‍പ്പിക്കും ,അതിനു ശേഷം ചോദ്യം ,,ആന്‍ഡ്‌ ഗുരുജി പ്ലീസ്‌ പ്ലേ സോങ്ങ്സ് ഫോര്‍ ഗുണ്ട വിനു" ,,
"വാക്കുകള്‍ കൂരമ്പായ് കുത്തി തറക്കുന്നു ,,
വാക്യങ്ങള്‍ ഒരീര്‍ച്ചവാളായറുക്കുന്നു ,,
കത്ത് പിടിച്ചേ യെന്‍ കൈകള്‍ വിറയ്ക്കുന്നു "

ഗാനം കേട്ടല്ലോ ,,,ചോദ്യം ഇതാണ് ,,
പ്രശസ്തമായ ഈ ദുബായി കത്ത് പാട്ടില്‍ , സ്വകാര്യമായി അയച്ച കത്തുകള്‍ പരസ്യമാക്കിയ " വെറുതെയല്ല ഭാര്യയെ" എങ്ങിനെ നേരിടാനാണ് കവി ആഹ്വാനം ചെയ്യുന്നത് ?
"ഒപ്ഷന്‍സ്‌ ആര്‍" ,
A) കൂരമ്പു കൊണ്ട് കുത്തി കൊല്ലുക, .B ) ഈര്‍ച്ച വാളുകൊണ്ട് അറുത്തു കൊല്ലുക .C ) കൈകള്‍ വിറപ്പിച്ചു കൊല്ലുക .D )മറുപടി കൊടുത്തു നിലക്ക് നിര്‍ത്തുക
"സര്‍ ലൈഫ് ലൈന്‍ വേണം"
"രണ്ടു ലൈഫ്‌ ലൈന്‍ ബാക്കിയുണ്ട് .അതില്‍ ഏതു വേണം" ?
"ഗുണ്ടാ ചോയിസ് പോള്‍ എടുക്കാം സര്‍" .
"ഓക്കെ ഗുണ്ടാ ചോയിസ് പോളില്‍ അറുപത് ശതമാനം പേര്‍ പറയുന്നു ഒപ്ഷന്‍ ഡി , മുപ്പതു ശതമാനം പേര്‍ പറയുന്നത് ഒപ്ഷന്‍ സി ബാക്കിയുള്ളവര്‍ ഒപ്ഷന്‍ എ , വിനു ആരെക്കൂടെ പോകും. "?
"സര്‍ ഞാന്‍ ഗുണ്ടാക്കൂട്ടുകാരുടെ കൂടെ പോകുന്നു ,ഓപ്ഷന്‍ ഡി മറുപടി കൊടുത്തു നിലക്ക് നിര്‍ത്തുക" ,
"ഗുരുജി പ്ലീസ് വിലങ്ങു വെക്കൂ ഓപ്ഷന്‍ ഡി )മറുപടി കൊടുത്തു നിലക്ക് നിര്‍ത്തുക "
"ഇത്തരം കൊലവെരി നടത്തിയവരെ നിലക്ക് നിര്‍ത്തണം എന്ന് തന്നെയാണ് ഗുരുജിയുടെയും അഭിപ്രായം,ആന്‍ഡ്‌ ഓപ്ഷന്‍ ഡി  ഈസ്‌ ദ റൈറ്റ്‌ ആന്‍സര്‍ വിനു ," സഹായിച്ച ഗുണ്ടാ കൂട്ടുകാരോട് നന്ദി പറഞ്ഞോളൂ" ,,
"താങ്ക്യൂ താങ്ക്യൂ"
"ആറാമത്തെ ഒളിത്താവളവും ,ജില്ലാ ഗുണ്ടയുമാവാന്‍ വിനുവിന് വേണ്ടത് ഒരേയൊരു ചോദ്യവും ഒരു ഉത്തരവും ,,ജില്ലാ ഗുണ്ടയാവാനുള്ള ആ ചോദ്യം എന്താണെന്ന് അറിയേണ്ടേ ? അതിനു മുന്‍പ്‌ ഒരു ഷോട്ട് ബ്രയിക്ക്,,ദേ...മുങ്ങി ,,ദാ പൊങ്ങി ..."
-----------------------------------------------------------------------

"വെല്‍ക്കം ബാക്ക്‌ വണ്‍സ് എഗൈന്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ ,,ഹോട്ട് സീറ്റില്‍ വിനു വീണ്ടും നമുക്കൊപ്പം "
"എന്ത് തോന്നുന്നു വിനു ? ഗുണ്ടേശ്വരന്‍ ആകുമോ"
"തീര്‍ച്ചയായും,,സര്‍ "
"വിനുവിനു കൂട്ടായി വന്ന സുഹുര്‍ത്തായ വടിവാള്‍ വാസു വിനോട് ചോദിക്കാം ,,വാസു എന്ത് പറയുന്നു കൂട്ടുകാരന്‍ ഗുണ്ടേശ്വരന്‍ ആകുമോ" ??
"തീര്‍ച്ചയായും സര്‍ ,,സ്കൂളില്‍ പഠിക്കുന്ന കാലത്ത് കോപംസ് ഉപയോഗിച്ച് തൊട്ടടുത്തിരിക്കുന്ന കുട്ടിയുടെ തലയ്ക്കു കുത്തിയപ്പോഴേ എല്ലാവരും പറഞ്ഞിരുന്നു വിനു കേരളമറിയുന്ന ഗുണ്ടയാവുമെന്നു ..എനിക്ക് പ്രതീക്ഷയുണ്ട് സര്‍ അവന്‍ എവിടെയെങ്കിലും എത്തുമെന്ന്"
"എനിക്കും പ്രതീക്ഷയുണ്ട് ആ പ്രതീക്ഷ ശെരിയാവാന്‍ ദാ വരുന്നു അടുത്ത ചോദ്യം ,,
"താഴെ പറയുന്നവയില്‍ കേരളത്തില്‍ മാത്രം നിര്‍മ്മിക്കുന്ന ആയുധം ഏതാണു?".
"ദാ വരുന്നു ഗുരുജിയുടെ ഉത്തരങ്ങള്‍"

A )റിവാള്‍വര്‍,B ) മെഷിന്‍ ഗണ്‍,C ) AK47  D ) S ക്കത്തി ,
"സര്‍ ഈ സ്റ്റേജില്‍ ഇങ്ങനെയൊരു ചോദ്യം ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല കണ്ണും പൂട്ടി പറയുന്നു "ഒപ്ഷന്‍ ഡി എസ്‌ കത്തി "
"അറിയാവുന്ന ചോദ്യമാണല്ലേ"? ,
"അതെ സാര്‍ ഈ കത്തി ഞങ്ങളുടെ അന്ന ദാതാവല്ലേ  ,,പിന്നെന്താ സംശയം ,,വിലങ്ങ് വെച്ചോളൂ ഗുരുജി '
"വിനുവിന് സംശയമില്ലങ്കില്‍ ഗുരുജിക്കും സംശയമില്ല ഉത്തരം ശെരിയാണ്..വാവ്‌ വിനു കണ്ഗ്രാജുലേഷന്‍,,ജില്ല ഗുണ്ടയായതില്‍,,"
"എനിക്കും സന്തോഷം സാര്‍ ,,"
"ശെരി ഈ സന്തോഷം പങ്കിടുവാന്‍ ഞാനിപ്പോള്‍ ഒരു സര്‍പ്രൈസ് തരാന്‍ പോകുന്നു ,,,വിനു ഏറെ ഇഷ്ട്ടപെടുന്ന ഒരാളെ ഇപ്പോള്‍ ലൈനില്‍ കണക്റ്റ്‌ ചെയ്യാന്‍ പോകുന്നു ,,ഗുരുജി പ്ലീസ്‌ കണകറ്റ് ...
"ഹലോ ,,,,ആരാണ് ??
"പോസ്റ്റര്‍ സുനിയല്ലേ ? ഞാന്‍ നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനില്‍ നിന്നും സുരേഷ് ,,ഇവിടെ സുനിയുടെ ഒരു ആരാധകന്‍ ജില്ലാ ഗുണ്ടയായിരിക്കുകയാണ് ,,,സംസാരിച്ചോളൂ,,
"ഹലോ പോസ്റ്റര്‍ സുനിയേട്ടാ വല്ലാത്ത സന്തോഷം സംസാരിക്കാന്‍ പറ്റിയതില്‍ ,,അണ്ണന്‍ എന്നും എന്റെ റോള്‍ മോഡല്‍ ആണ് ,,ഇപ്പോള്‍ എവിടെയാണ് .?
"ഞാനിപ്പോള്‍ സത്യമംഗലം വനത്തിലാണ് ,,ജില്ലാ ഗുണ്ടയായതില്‍ അഭിനന്ദനങ്ങള്‍ ,,അടുത്ത ചോദ്യവും ശെരിയായി ആന്‍സര്‍ ചെയ്യൂ ,,ഇനി ഗുണ്ടേശ്വരന്‍ ആയില്ലേല്‍ ഒന്നും നോക്കണ്ട ആ ചോദ്യം ചോദിക്കുന്നവനെ അങ്ങ് തട്ടിയേക്ക് ബാക്കി നമുക്ക് നോക്കാം ,,
"ഓക്കെ,,സുനിയേട്ടാ ,,കാണാം ..ബൈ "
ശെരി വിനു ടെന്‍ഷന്‍ മാറിയല്ലോ ഇനി ജില്ലാ ഗുണ്ടയായതില്‍ ഗുരുജി നല്‍കുന്ന സമ്മാനം കൂടി വാങ്ങൂ ,,ഒരു മടവാള്‍ ആണ് ജില്ലാ ഗുണ്ടക്ക് നല്‍കുന്ന സമ്മാനം ,,പ്ലീസ്‌ ...ഡിയര്‍ ഓടിയന്‍സ്‌ നല്ലൊരു കൈകൊടുക്കൂ മിസ്റ്റര്‍ വിനുവിന് ".
"ഇനി രണ്ടേ രണ്ടു ചോദ്യം ബാക്കി, രണ്ടു ചോദ്യം രണ്ടു ഉത്തരം ,,ലോകമറിയുന്ന ഇന്ത്യ അറിയുന്ന കേരളമറിയുന്ന ഗുണ്ടയിലേക്കുള്ള അടുത്ത ചോദ്യം ദാ വരുന്നു ,,ആന്‍ഡ്‌ ദ ചോദ്യം ഈസ്‌" ,,
കേരളത്തില്‍ ഗ്രേസ് എന്നു പേര് മാറ്റിയ ഒരു നദി?
"ഓപ്ഷന്‍ തരട്ടെ" ?
"നോക്കാം സര്‍" ,
"ഗുരുജി പ്ലീസ്‌ ഓപ്ഷന്‍ ",,
A)പമ്പ , B) യമുനാ, C) കാവേരി, D)ഗംഗ
"കുഴപ്പിക്കുന്ന ചോദ്യമാണല്ലോ സര്‍ ,,എനിക്ക് ലൈഫ്‌ ലൈന്‍ വേണം ,,
ഓക്കെ മൂന്നാമത്തെയും അവസാനത്തെയും ലൈഫ്‌ ലൈന്‍ ആയ ഫിഫ്ടി ഫിഫ്ടി ദാ വരുന്നു ,,ഗുരുജി പ്ലീസ്‌ ഇതില്‍ തെറ്റായ രണ്ടു ഉത്തരം എടുത്തു മാറ്റൂ ",,
"ദാ ഗുരുജി രണ്ടു തെറ്റുത്തരം മാറ്റിയിരിക്കുകയാണ് ,അവശേഷിക്കുന്ന രണ്ടു ഉത്തരങ്ങള്‍" ,
 C) കാവേരി, D) ഗംഗ"
'എന്താ വിനു ആലോചിക്കുന്നത് '?
'വീണ്ടും കണ്ഫ്യൂഷന് ആണ് സര്‍' ,
"രണ്ടു ഉത്തരമല്ലെയുള്ളൂ ശെരിക്കും ആലോചിച്ചു പറയൂ ,,കുടിക്കാന്‍ വല്ലതും വേണോ "?
"വേണം സര്‍ ഒരു സ്മാള്‍ കിട്ടിയാല്‍ കുഴപ്പമില്ല ( മദ്യപാനം ആരോഗ്യത്തിനു ഹാനികരം )
സമയം ദാ പോകുന്നു ,,പെട്ടന്നു പറയൂ ",,
"പറയാം സര്‍ ഓപ്ഷന്‍ ഡി ഗംഗ വിലങ്ങു വെക്കാം "
"ഉറപ്പാണോ" ?
"ഉറപ്പില്ല എന്നാലും ഉറപ്പാണ്" ,,
"വിലങ്ങു വെക്കട്ടെ"
"വെച്ചോളൂ സര്‍" ..
"ഗുരുജി ഓപ്ഷന്‍ ഡി യെ വിലങ്ങു വെയ്ക്കൂ" ,,
"ശെരിയായ ഉത്തരം "
"നല്ലൊരു കയ്യടി കൊടുക്കൂ ,,ലോക ചരിത്രത്തിലാദ്യമായി ഒരാള്‍ ഇതാ ഗുണ്ടേശ്വരനാവാന്‍ പോകുന്നു..തീര്‍ച്ചയായും എല്ലാ ഗുണ്ടകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടം ഇതാ ഒരൊറ്റ ചോദ്യമകലേ മാത്രം ",,
"വിനു തയ്യാറാണോ "?
"റെഡി സാര്‍" ,,
"വിനു റെഡിയാണ് ഗുരുജിയും ,,പക്ഷെ അതിനു മുന്‍പ്‌ ഒരു ഷോട്ട് ബ്രയിക്ക്,,ദേ...മുങ്ങി ,,ദാ പൊങ്ങി "..."
--------------------------------------------------------------------
"വെല്‍ക്കം ബാക്ക് ,,,ഇതാ ഗുണ്ടേശ്വരനാവാനുള്ള അവസാന ചോദ്യത്തിനായി വിനുവും ഞാനും ഗുരുജിയും തയ്യാറായിരിക്കുകയാണ് ,,അധികം വൈകിക്കാതെ ദാ പിടിച്ചോ അവസാന ചോദ്യം" ,,
താഴെ പറയുന്നവയില്‍ ഗുണ്ടകള്‍ക്ക് ഒളിത്താവളം ആക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഏത് ?
"ഓപ്ഷന്‍ തരട്ടെ ",,
"തന്നോളൂ സര്‍" ,,
"ടെന്‍ഷന്‍ ഉണ്ടോ വിനു" ?
"ഉണ്ട് "
"ഉണ്ടോ എങ്കില്‍ അത് മാറ്റാന്‍ ഞാനൊരു പാട്ടു പാടി തരാം "
"വേണ്ട സാര്‍ , അതിനും നല്ലത് ടെന്‍ഷന്‍ ഉള്ളതാ പ്ലീസ് ,,,,വേണ്ട സാര്‍ ,,
"എങ്കില്‍ ദാ വരുന്നു അവസാനത്തെ ചോദ്യത്തിന്‍റെ ഓപ്ഷന്‍സ്" ,,
A)ചമ്പല്‍ കാട് B)കര്‍ണാടക വനം C)നിയമ സഭ D)മുത്തങ്ങ വനം
"പറയൂ വിനു ഏതാണ് ശരിയുത്തരം" ?
"ആകെ കുഴപ്പമാണല്ലോ സര്‍ ,,കറക്കി കുത്താം അല്ലേ" ,,
"അതൊക്കെ വിനുവിന്‍റെയിഷ്ട്ടം എന്തായാലും വേഗം വേണം" ,,
"സര്‍ പ്ലീസ്‌ വിലങ്ങു വെക്കൂ ,,ഓപ്ഷന്‍ ഡി മുത്തങ്ങ വനം.".
"ഉറപ്പിക്കാമോ" ?
"ഷുവര്‍ സാര്‍"
"എന്ത് കൊണ്ട് മറ്റു ഓപ്ഷന്‍ ആയിക്കൂടാ"
"എന്ത് കൊണ്ട് ഞാന്‍ പറഞ്ഞ ഓപ്ഷന്‍ ആയിക്കൂടാ.? ഒന്ന് പോ സാറേ എന്നെ പുറത്താക്കാനുള്ള പരിപാടിയാണല്ലേ ,,ഞാന്‍ പിന്മാറില്ല ഓപ്ഷന്‍ ഡി യില്‍ ഉറച്ചു നില്‍ക്കുന്നു ,,വിലങ്ങു വെച്ചോളൂ,,
"ശെരി എല്ലാം വിനുവിന്‍റെ ഇഷ്ടം ,,ഗുരുജി ഓപ്ഷന്‍ ഡി വിലങ്ങു വെക്കൂ ",,
"അയാം വെരി സോറി വിനു ഇറ്റ്‌ വാസ് എ റോങ്ങ്‌ ആന്സ്ര്‍ ,,ബാഡ്‌ ലക്ക്‌ വിനു ,,ഗുണ്ടേശ്വരനില്‍ നിന്നും വിനു വീണ്ടും ആ പഴയ ലോക്കല്‍ ഗുണ്ടയിലേക്ക് തന്നെ പോയിരിക്കുന്നു ,,നനന്നായി കളിച്ചു വിനു പക്ഷേ എന്ത് ചെയ്യും ,,സാരമില്ല വീണ്ടും ഒന്ന് രണ്ടു കൊല നടത്തി മത്സരത്തിലേക്ക് തിരിച്ചു വരാവുന്നതാണ്. "ആള്‍ ദ ബെസ്റ്റ്‌ ..
-----------------------------------------------------------------------------------
"ചില ദിനങ്ങള്‍ ചിലര്‍ക്കിങ്ങനെയാണ് ,,ഗുണ്ടകള്‍‍ക്കായി ഒരു കോളെജ് തുടങ്ങാന്‍
മോഹിച്ചു വന്നു അവസാനചോദ്യത്തില്‍ ലോക്കല്‍ ഗുണ്ടയായി വിനു പടിയിറങ്ങുന്നു ,,വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പണവും ഗുണ്ടകളു മുള്ളിടത്തോളം കാലം ഈ ഷോ തുടരുക തന്നെ ചെയ്യും ,,മറ്റൊരു മത്സരാര്‍ത്ഥിയുമായി വീണ്ടും കണ്ടുമുട്ടാം ഏറ്റുമുട്ടാം ശുഭരാത്രി ശുഭനിദ്ര ,ആന്‍ഡ്‌ ഗുഡ്‌ നൈറ്റ്‌" !!
--------------------------------------------------------------(ശുഭം )

87 comments:

 1. "വാക്കുകള്‍ കൂരമ്പായ് കുത്തി തറക്കുന്നു ,,
  വാക്യങ്ങള്‍ ഒരീര്‍ച്ചവാളായറുക്കുന്നു ,,
  കത്ത് പിടിച്ചേ യെന്‍ കൈകള്‍ വിറയ്ക്കുന്നു "

  ഗാനം കേട്ടല്ലോ ,,,ചോദ്യം ഇതാണ് ,,
  പ്രശസ്തമായ ഈ ദുബായി കത്ത് പാട്ടില്‍ , സ്വകാര്യമായി അയച്ച കത്തുകള്‍ പരസ്യമാക്കിയ " വെറുതെയല്ല ഭാര്യയെ" എങ്ങിനെ നേരിടാനാണ് കവി ആഹ്വാനം ചെയ്യുന്നത് ?
  "ഒപ്ഷന്‍സ്‌ ആര്‍" ,
  A) കൂരമ്പു കൊണ്ട് കുത്തി കൊല്ലുക, .B ) ഈര്‍ച്ച വാളുകൊണ്ട് അറുത്തു കൊല്ലുക .C ) കൈകള്‍ വിറപ്പിച്ചു കൊല്ലുക .D )മറുപടി കൊടുത്തു നിലക്ക് നിര്‍ത്തുക
  "സര്‍ ലൈഫ് ലൈന്‍ വേണം"
  "രണ്ടു ലൈഫ്‌ ലൈന്‍ ബാക്കിയുണ്ട് .അതില്‍ ഏതു

  ReplyDelete
 2. ...................................

  BEST OF LUCK


  ( bakki vayichit parayaam)

  ...........................................

  ReplyDelete
 3. ഹൂയ് ഹായ്...സൂപ്പര്‍ഡോയ്..ഗുണ്ടേശ്വരന്‍.

  ReplyDelete
 4. ശുഭം?? അടുത്തയാഴ്ച ഇതേ സാമയം ഇതേ ദിവസമില്ലേ?? എനിയും എന്തൊക്കെ വരാനിനിരിക്കുന്നു!!നാടകമേ ഉലകം...അല്ല ഉലകമേ ഗുണ്ടകള്‍...

  ReplyDelete
 5. ഹഹ... ഗുണ്ട്വേശരന്‍ എളുപ്പമുള്ള ചോദ്യം തെറ്റിച്ചു കളഞ്ഞല്ലോ... ഉണ്ട്വേശ്വരന്‍..

  ReplyDelete
  Replies
  1. കോടീശ്വരനെയും ഇപ്പോഴത്തെ കേരള രാഷ്ട്രീയ സംഭവ വികാസങ്ങളെയും ഒന്ന് നന്നായി അലക്കി..
   മല പോലെ വന്ന് എലിയായ കോടീശ്വരന് ഇത് വേണം.
   വെല്‍ഡണ്‍ മൈ ബോയ്‌!!

   Delete
  2. ഹലോ സര്‍ ,,ഞാന്‍ സുരേഷാണ്,,
   "എന്തൊക്കെ സുരേഷ് സുഖമാണോ" ,,
   "അതേ സാര്‍ ,അങ്ങിനെ പോണു ,സാര്‍ ഞാന്‍ വിളിക്കുന്നത് നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരനില്‍ നിന്നാണ് ,ഇവിടെ എന്നോടൊപ്പം ഗുണ്ട വിനുവുണ്ട് ,,അദ്ദേഹമിപ്പോള്‍ ഏരിയാ ഗുണ്ടയായിരിക്കുന്നു ,ജില്ലാ ഗുണ്ടയാവാനുള്ള യാത്രയില്‍ ഒരു സംശയം , അതൊന്നു തീര്‍ക്കാനാണ് വിളിച്ചതു ,ഇനി അങ്ങ് കേള്‍ക്കുന്ന ശബ്ദം ഗുണ്ട വിനുവിന്‍റെതാണ്,
   "ശരി ചോദിച്ചോളൂ."..
   "ജിതേന്ദ്ര കുമാര്‍ സാര്‍..ജ്ഞാനപീഠം ലഭിച്ചവര്‍ക്ക് ഇല്ലാത്തത് എന്ത് ? മൂന്നു ഓപ്ഷന്‍ ഉണ്ട് എ ധൈര്യം ബി ജ്ഞാനം സി ഉളുപ്പ് ഡി പീഠം "
   "ഉത്തരം മര്യാദ "
   സാര്‍ അങ്ങിനെയൊരു ഒപ്ഷന്‍ ഇതില്‍ ഇല്ലല്ലോ ??
   "ഞാന്‍ പറഞ്ഞ ഉത്തരം ശെരിയാണ് സുരേഷ് ചോദിച്ച ചോദ്യം തെറ്റായിരിക്കും "

   Delete
 6. ദേ മുങ്ങി ദേ പൊങ്ങി ....ആക്ഷേപ ഹാസ്യം കലക്കി ഫൈസലേ !
  അവസാന ചോദ്യം തെറ്റിച്ചത് കൊണ്ട് ഷോയില്‍ നിന്നും ഔട്ട്‌ ആയ ഗുണ്ട വിനു അവതാരകനെ അടിച്ചിട്ട് സമ്മാനവും കൊണ്ട് പോകുന്ന തരത്തിലുള്ള ഒരു ക്ലൈമാക്സ്‌ ആക്കിയെങ്കില്‍ കുറച്ചു കൂടെ നന്നാകുമായിരുന്നു !

  ReplyDelete
 7. ഹഹ ഫൈസെലെ നന്നായിട്ടുണ്ട് ...നെക്സ്റ്റ് എപ്പിസോടിനായി ആകാംഷയോടെ കാത്തിരിക്കുന്നു ...

  ReplyDelete
 8. ഞാന്‍ ദേ വന്നു ദേ പോയി ....................~~!!

  ReplyDelete
 9. ബല്യ ബല്യ സാറന്മാരുടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടുന്നുണ്ട്,അല്ലെങ്കില്‍ ഉത്തരം പറയിക്കുന്നുണ്ട്. ഇവ്ടെ പാവപ്പെട്ട ജനം ചങ്കുപൊട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മേലാളന്മാര്‍ക്ക് ഉത്തരമില്ല..!കൊള്ളയും കൊള്ളിവയ്പ്പുമായി നാടുപുരോഗമിക്കട്ടെ..!

  എഴുത്തിന് ആശംസകള്‍ നേരുന്നു ഫൈസല്‍..!
  സസ്നേഹം..പുലരി

  ReplyDelete
 10. "ചില ദിനങ്ങള്‍ ചിലര്‍ക്കിങ്ങനെയാണ് ,,ഗുണ്ടകള്‍‍ക്കായി ഒരു കോളെജ് തുടങ്ങാന്‍
  മോഹിച്ചു വന്നു അവസാനചോദ്യത്തില്‍ ലോക്കല്‍ ഗുണ്ടയായി വിനു പടിയിറങ്ങുന്നു ,,വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പണവും ഗുണ്ടകളു മുള്ളിടത്തോളം കാലം ഈ ഷോ തുടരുക തന്നെ ചെയ്യും ,,മറ്റൊരു മത്സരാര്‍ത്ഥിയുമായി വീണ്ടും കണ്ടുമുട്ടാം ഏറ്റുമുട്ടാം ശുഭരാത്രി ശുഭനിദ്ര ,ആന്‍ഡ്‌ ഗുഡ്‌ നൈറ്റ്‌" !!

  ഫൈസലിക്കാ, കിടിലൻ കിക്കിടിലൻ ട്ടോ ഈ ആക്ഷേപഹാസ്യം.അതിന്റെ മുനകൾ തറക്കേണ്ടിടത്ത് ആഞ്ഞു തറച്ചു എന്ന് നമുക്ക് കരുതാം.! എത്രത്തോളം മുന്നൊരുക്കങ്ങളും റഫറിംഗും നടത്തിയിട്ടുണ്ടാകും ഫൈസലിക്കാ എന്ന് എനിക്കീ പോസ്റ്റിന്റെ രസം കണ്ടാൽ,വായിച്ചനുഭവിക്കുമ്പോൾ അറിയാവുന്നതാണ്.സമ്മതിച്ചിരിക്കുന്നൂ ഇക്കാ, അസൂയയോടെ. അതില്ലാതെ എനിക്കഭിനന്ദിക്കാൻ കഴിയില്ല കാരണം ഞാനൊരു പോസ്റ്റിടുന്നതിന് മുൻപെ ഇതിന്റെ പത്തിലൊരു ഭാഗം റഫറിംഗ് നടത്തിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. കാരണം എനിക്കറിയാം ഞാനെന്ത് കോപ്പാ ഓരോ പോസ്റ്റിന് മുൻപ് ചെയ്യുന്നത് എന്ന്. ഇത്രയൊക്കെ കരുതലും ശ്രദ്ധയും എടുത്തതിന്റെ ഗുണം ഈ പോസ്റ്റിൽ കാണാനും അറിയാനുമുണ്ട്. വളരെ വളരെ നന്നായിരിക്കുന്നു ഫൈസലിക്കാ. ആശംസകൾ.

  ReplyDelete
 11. വളരെ നന്നായി, ആശംസകള്‍.

  ReplyDelete
 12. ഫൈസലിന്റെ ആക്ഷേപ ഹാസ്യം കൊള്ളാം ട്ടോ...:))

  ReplyDelete
 13. ഹഹഹ്ഹഹാ
  ഭായി ചിരിപ്പിച്ചുകളഞ്ഞല്ലൊ
  കലക്കി, ഇത് ഓടും, ഒന്നും പറയാൻ ഇല്ല  സല്ല  വിശയം ഹാസ്യത്തിൽ അലിയിച്ചു

  ആശംസകൾ

  ReplyDelete
 14. അത് ശരി....ഈ കളി അപ്പോള്‍ ഇങ്ങനെയൊക്കെയാണല്ലേ?റിയാലിറ്റി ഷോ ഇതുവരെ കാണാത്ത ഞാന്‍ അന്തം വിട്ടുപോയി....

  ReplyDelete
 15. ആദ്യം സ്റ്റാര്‍ സിംഗര്‍, ദേ ഇപ്പോള്‍ ഗുണ്ടേശ്വരന്‍. ഇത് തുടരാനാണ് പരിപാടിയെങ്കില്‍ ഈ ചാനല്‍ നിങ്ങള്‍ക്കുള്ള കൊട്ടേഷന്‍ ഗുണ്ട വിനുവിന് തന്നെ കൊടുക്കും. :-)

  സംഗതി ഇഷ്ടപ്പെട്ടു.

  ReplyDelete
 16. ഹിഹിഹിഹിഹിഹി.....

  തകര്‍ത്തു എന്ന് വെച്ചാല്‍ തകര്‍ത്തു തരിപ്പണമാക്കി....
  ഫോണ്‍ എ ഫ്രണ്ട് എന്നതിനു പകരം ഫോണ്‍ എ ഗുണ്ട എന്നാക്കിയാല്‍ മതിയായിരുന്നു എന്നൊരു അഭിപ്രായം മാത്രം....

  ഇത് സുരേഷ് ഗോപി വായിച്ചാല്‍ വിനുവിനു ആദ്യ ക്വട്ടേഷന്‍ മൂപ്പര് തന്നെ കൊടുക്കും...
  ഒരു ഊര്‍ക്കടവ്കാരന്റെ ബ്ലോഗ്‌ ലിങ്കായിരിക്കും ഇര...

  നന്നായി ചിരിപ്പിച്ചതിനു നന്ദി... നന്ദി....

  ReplyDelete
 17. നീ ഒരു ശുംബനും ഇതൊരു കുലം കുത്തി പ്രയോഗവുമാണ്

  ReplyDelete
 18. ഭാവന സൂപ്പര്‍ ആയി !! പക്ഷെ മണിക്ക് ഒരു നമ്പര്‍ കൂടി ഇടാന്‍ ഇങ്ങനെ പോസ്ടിടുന്നത് വഴി ഒരു ചാന്‍സ്‌ കൊടുക്കരുത് കേട്ടോ ..
  നിങ്ങള്‍ക്കുമാകാം "ബ്ലോഗേശ്വരന്‍" എന്നതും ഒന്ന് പരീക്ഷിക്കൂ ....
  ആശംസകള്‍ നേരുന്നു

  ReplyDelete
 19. :) :) എല്ലാം സമന്വയിപ്പിച്ച്ചു കൊണ്ടുള്ള ഈ പോസ്റ്റ്‌ അടിപൊളിയായിട്ടോ. അഭിനന്ദനങ്ങള്‍ ഈ റിയാലിറ്റിക്ക് ..

  ReplyDelete
 20. ദേ മുങ്ങി ദാ പൊങ്ങി!

  ഇത്. ഇതാണ് ഇതിലെ പഞ്ച്!!

  (കൊള്ളാമെഡാ ഈ ആക്ഷേപം. എന്നാലും നടുപ്പുറം കലങ്ങാതെ നോക്കിക്കോ)

  ReplyDelete
 21. ഫൈസലിന്റെ നിലവാരത്തിന്റെ അടുത്തെങ്ങും എത്തിയില്ല. ഏറെ പ്രതീക്ഷയോടെ വന്നു, പക്ഷേ നിരാശനാായി, ദേ പോണൂ.

  ReplyDelete
  Replies
  1. അന്‍വര്‍ക്ക ,,ആസ്വാദനം ഓരോരുത്തര്‍ക്കും വ്യത്യസ്തമാണല്ലോ ,,അത് കൊണ്ടാവാം അങ്ങിനെ തോന്നിയത് ,, വായനക്കും വിമര്‍ശനത്തിനും നന്ദി ..

   Delete
 22. ഗുണ്ടകള്‍ക്ക് ഒളിത്താവളം ആക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഏത് ?
  ചോദ്യം അവിടെ ഇപ്പഴും ബാക്കി !
  ഉത്തരം എല്ലാവര്‍ക്കും അറിയാമെന്നതിനാല്‍ പറയുകയും വേണ്ട ല്ലെ.
  സുരേഷ് ഗോപിയുടെ 'കോടീശ്വരന്‍'ഇതുവരെ കണ്ടിട്ടില്ലാത്ത എനിക്ക് അത്രക്കങ്ങു പോകില്ല .
  വായന രസമായിരുന്നു.

  ReplyDelete
 23. ദാ മുങ്ങി ,,ദേ പൊങ്ങി ..നന്നായിരിക്കുന്നു ഹാസ്യം ..

  ReplyDelete
 24. ദേ മുങ്ങി, ദേ പൊങ്ങി. കലക്കിയിട്ടുണ്ട്

  ReplyDelete
 25. രണ്ടു മൂന്നു കൊലനടത്തി വീണ്ടും വരാം ട്ടാ
  ജഗ ജില്ലി ഹാസ്യം ..
  ഇത്രയും സൂക്ഷമമായി പോസ്റ്റ്‌ തയ്യാറാക്കിയതിനു പ്രത്യേക അഭിനന്ദനം ..
  ആശംസകള്‍ ഇക്ക

  ReplyDelete
 26. നല്ല ശ്രമം നടത്തി തയ്യാറാക്കിയ ഒരു ആക്ഷേപഹാസ്യം. ഫൈസലിന്റെ പഴയ പോസ്റ്റുകള്‍ വായിച്ചു രസിച്ച ഒരാള്‍ എന്ന നിലയില്‍ ഇത്തിരി കൂടി പഞ്ച് കൊണ്ടുവരാമായിരുന്നു എന്ന് തോന്നി. എന്നിരുന്നാലും സമകാലീന കേരള രാഷ്ട്രീയത്തെ ഊറ്റി പിഴിഞ്ഞ് നര്‍മ്മം കലര്‍ത്തി തയ്യാറാക്കിയ ഈ പോസ്റ്റ്‌ രസിച്ചു വായിച്ചു.

  ,ഗുണ്ടേശ്വരനില്‍ നിന്നും വിനു വീണ്ടും ആ പഴയ ലോക്കല്‍ ഗുണ്ടയിലേക്ക് തന്നെ പോയിരിക്കുന്നു ,,നനന്നായി കളിച്ചു വിനു പക്ഷേ എന്ത് ചെയ്യും ,,സാരമില്ല വീണ്ടും ഒന്ന് രണ്ടു കൊല നടത്തി മത്സരത്തിലേക്ക് തിരിച്ചു വരാവുന്നതാണ്. "ആള്‍ ദ ബെസ്റ്റ്‌ ..

  ReplyDelete
 27. വളരെ നന്നായിട്ടുണ്ട്. രസിച്ചു വായിച്ചു.

  ReplyDelete
 28. ഡായ് ,,,എന്നാ കീറാനെടാ മച്ചാ. റൊമ്പ സൂപ്പര്‍ . അടടാ .

  കേരളത്തില്‍ ഗ്രെയിസ്‌ എന്ന് പേര് മാറ്റിയ നദി. അതൊരു സൂപ്പര്‍ ചോദ്യം.

  നന്നായി നര്‍മ്മം പതിവുപോലെ.

  ReplyDelete
 29. ഹ..ഹാ, കൊള്ളാം!

  ReplyDelete
 30. ഹ ഹ ഹ ...... വാറ്റ്‌ ആന്‍ ഐഡിയ , സൂപ്പര്‍ പുണ്യാളനിഷ്ടമായി

  ReplyDelete
 31. ഹഹഹഹ...ഗുണ്ടേശ്വരന്‍...!!!!..???
  ഫൈസല്‍ ബാബു..അഭിനന്ദനങ്ങള്‍ ഇങ്ങനെ ഒരു പുതിയ വാക്ക് കണ്ടു പിടിച്ചതിനു..ഹിഹിഹിഹി
  ഇനി ഇതിന്റെ കുറവും കൂടിയേ ഒള്ളൂ..ബാകി എല്ലാം തികഞ്ഞു.. ഇപ്പോള്‍ വേശ്യാ നെറ്റില്‍ "ചെറ്റ ഗേള്‍സ്‌" നടക്കുകയല്ലേ... ബാബു..ഈ പരിപാടിക്ക് സ്പോണ്‍സര്‍ ആരാണ്. ഇതും ലോകാവസാനത്തിന്റെ ഒരു ലക്ഷണം ആയി എടുക്കാം അല്ലേ...

  www.ettavattam.blogspot.com

  ReplyDelete
 32. ഹി ഹി.. കൊളളാം.. കുറിക്കു കൊളളുന്ന ചോദ്യങ്ങളും, ഉത്തരവും.
  ഇതു വരെ ആരും ചെയ്തിട്ടില്ലെന്ന് തോന്നുന്നു ഇങ്ങനെ...

  ReplyDelete
 33. അടുത്ത എപിസോഡില്‍ ഒന്നു ശ്രമിച്ചുനോക്കാം .. !
  അഭിനന്ദനങ്ങള്‍ ..

  ReplyDelete
 34. പക്ഷെ വിനു വീണ്ടും വരും. അതിനുള്ള സാധ്യതകള്‍ പാര്‍ട്ടി തുറന്നിട്ടിട്ടുണ്ട്.
  സമകാലിക സംഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ച് അതീവ രസകരമായി
  അവതരിപ്പിച്ചു. വണ്‍ ടു ത്രീ സ്റ്റൈലില്‍ വായിച്ചു പോവാന്‍ കഴിഞ്ഞു.
  നല്ല രാഷ്ട്രീയ നര്‍മ്മം

  ReplyDelete
 35. ഹിഹി.. രസിച്ചു വായിച്ചു..

  ReplyDelete
 36. ആരെയും വെറുതെ വിട്ടില്ല അല്ലെ...

  ReplyDelete
 37. ഞാന്‍ ഈ പ്രോഗ്രാം കണ്ടിട്ടില്ല! എന്നാലും ഇവിടെ വായിച്ചു രസിച്ചു.

  ReplyDelete
 38. ഞാൻ ഈ പരിപാടിക്ക് മുന്നിൽ ഇരുന്നിട്ടില്ല... അരീക്കോടൻ മാഷ് പറഞ്ഞ പോലെ ഇങ്ങിനെയൊക്കെയാണല്ലെ..??

  ReplyDelete
 39. ഇത്‌ ഞാന്‍ നമ്മുടെ സുരേഷ കോപിയെ കളിയാക്കാനുള്ളതാണെന്ന് ആദ്യമേ വിചാരിച്ചിരുന്നു. എന്നാല്‍ വായന തുടങ്ങിയപ്പോള്‍ വളരെ രസകരമായി സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചും, കോടീശ്വരനെ (ഞാന്‍ ആ പരിപാടി കാണാറില്ല) അവതരിപ്പിക്കുന്ന നടന്‌റെ ശൈലിയില്‍ ഒരു അലക്ക്‌ അലക്കിയത്‌ ഇഷ്ടപ്പെട്ടു.. :) ഇത്‌ വായിച്ച്‌ ആരെങ്കിലും ഗുണ്‌ടേശ്വരനാകുമോ?

  ReplyDelete
 40. ആക്ഷേപഹാസ്യത്തിലൂടെ സൂപ്പറായി
  അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ ഭായ്
  അഭിനന്ദനങ്ങൾ...!

  ReplyDelete
 41. ഹ ഹ ഹ ... ഗുണ്ടേശ്വരന്‍.!! കൊള്ളാം നല്ല ചോദ്യങ്ങളും ഉത്തരങ്ങളും ... രസിച്ചുവായിച്ചു.. ആശംസകള്‍

  ReplyDelete
 42. കലക്കീ മച്ചൂ ..
  ശ്ശോ വായിക്കാന്‍ താമസിച്ചു പൊയല്ലൊ ..
  ഒന്നും കളയാതെ എല്ലാത്തിനേയും കൂട്ടി കേട്ട ..
  ദാ മുങ്ങി .. ദേ പൊങ്ങീ .. സമ്മതിച്ചേട്ടൊ ..
  സമകാലിനമായ എല്ലാത്തിനേയും നര്‍മ്മത്തിന്റെ
  രസ ചരട് പൊട്ടിക്കാതെ ചേര്‍ത്ത് വച്ചു ..
  അഭിനന്ദനങ്ങള്‍ ..

  ReplyDelete
 43. കോടീശ്വരന്‍ പരിപാടി കണ്ടിട്ടില്ല ഇപ്പൊ അതിന്റെ ഒരു നിലവാരം മനസ്സിലായി .ഫൈസല്‍ ഭായിയുടെ മേല്‍ ഗുണ്ട വിളയാട്ടം ഉണ്ടാവാതിരിക്കാന്‍ ജഗദീശ്വരന്‍ സഹായിക്കട്ടെ .....ടെന്‍ഷന്‍ ഉണ്ടോ എങ്കില്‍ അത് മാറ്റാന്‍ ഞാനൊരു പാട്ടു പാടി തരാം "
  "വേണ്ട സാര്‍ , അതിനും നല്ലത് ടെന്‍ഷന്‍ ഉള്ളതാ പ്ലീസ് ,,,,അത് കിടു

  ReplyDelete
 44. എന്നെ കൊണ്ട് ടി. വി. കാണിക്കുമെന്നാ തോന്നുന്നെ ............
  ഇത്രയും രസമുള്ള പരിപാടിയാണിതെന്നു അറിഞ്ഞിരുന്നില്ല.

  ReplyDelete
 45. ഹ ഹ ഞാന്‍ ഇതിന്റെന്നു മാത്രമല്ല എല്ലാ "കോമഡിഷോ കളുടെയും ഒരു സ്ഥിരം പ്രേക്ഷകന്‍ ആണ് .. വളരെ രസായിട്ടു എഴുതി . അയമുട്ടി കറങ്ങുന്നു .ദാ..ഞാന്‍ "ക്വിറ്റ്..ചെയ്തു ,,,,,,:)

  ReplyDelete
 46. ആക്ഷേപ ഹാസ്യം ഇഷ്ട്ടപ്പെട്ടു..

  ( ക്വട്ടെഷന്കാരോക്കെ ഇപ്പൊ സ്ട്രോങ്ങാ ഭായ്...ഞാന്‍ ദേ പോയി )

  ReplyDelete
 47. എന്റെ ബ്ലോഗിലെ കമന്റ് കണ്ടാണ് ഇവിടെ വന്നത്. നിങ്ങള്‍ക്കുമാകാം ഗുണ്ടേശ്വരന്‍ കലക്കി ഫൈസലേ... സൂപ്പര്‍ര്‍ര്‍ര്‍ര്‍.... .... ഇത് കോമഡി സ്റ്റാര്‍സ്കാര്‍ കണ്ടാല്‍ അടിച്ചു മാറ്റും തീര്‍ച്ച... ഗുണ്ട വിനു അവസാനത്തെ ചോദ്യത്തില്‍ പൊട്ടുമെന്ന് എനിയ്ക്ക് ആദ്യമേ തോന്നിയിരുന്നു. അതോടെ അവന്‍ സുരേഷ് ഗോപിയെ തട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഏതായാലും അതുണ്ടായില്ലല്ലോ ഭാഗ്യം. അല്ലെങ്കില്‍ സുരേഷ് ഗോപി ഫാന്‍സ് ഫൈസലിനെ തട്ടിയേനേ... ദേ മുങ്ങി, ദാ പൊങ്ങി പ്രയോഗത്തിന് പ്രത്യേകം അഭിനന്ദനങ്ങള്‍...

  ReplyDelete
 48. നന്നായി നര്‍മ്മം പതിവുപോലെ.

  ReplyDelete
 49. രസിച്ചു, ചിരിച്ചു, അഭിനന്ദനങ്ങള്‍

  ReplyDelete
 50. അതുല്യം, ഇതിലെ നർമ്മം.. രസിച്ചു വായിച്ചു. അഭിനന്ദനങ്ങൾ.
  അഭിനന്ദനങ്ങൾ.

  ReplyDelete
 51. ഞാന്‍ ഈ പരിപാടി പലപ്പോഴും കണ്ടിട്ടുണ്ട്...ഫൈസലും ഇതു കാണറുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷം..നല്ലൊരു കോമഡി ഷോ ആണ് ആ പ്രോഗ്രാം, താങ്കള്‍ ഗൌരവമായി അവതരിപ്പിച്ചു അടുത്തഗുണ്ടിനായി കാത്തിരിക്കുന്നു..:)

  ReplyDelete
 52. കലക്കി ഇക്ക മനോഹരം ..... ഹാസ്യത്തില്‍ കോര്‍ത്ത പരിഹാസങ്ങള്‍ പലര്‍ക്കും കൊള്ളുന്നവയാണ് .....
  ആശംസകള്‍...:))

  ReplyDelete
 53. പോസ്റ്റ്‌ അടിപൊളിയായിട്ടോ. ആക്ഷേപഹാസ്യം സൂപ്പര്‍...! ചോദ്യങ്ങളും, ഉത്തരവും രസിച്ചു... അഭിനന്ദനങ്ങള്‍...!!!

  ReplyDelete
 54. ദേ മുങ്ങി, ദാ പൊങ്ങി..
  അത് കലക്കി. ഇതാണ് പഞ്ച് ഡയലോഗ്. സൂപ്പര്‍..

  ReplyDelete
 55. ഹഹഹ.. ഗുണ്ടേശ്വരന്‍ തകര്‍ത്തു വാരി.. ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ ശരിക്കും സുരേഷ് ഗോപി ലൈനില്‍ വായിച്ചതു കൊണ്ട് കൂടുതല്‍ മനോഹരം ആയി.. കിടിലന്‍ ചോദ്യങ്ങള്‍, അതിനേക്കാള്‍ കിടിലന്‍ ഉത്തരങ്ങള്‍.. ഭാവുകങ്ങള്‍..

  ദാ വന്നു പോയി ദേ വന്നു എന്ന് പറയാവുന്ന ഒരു രാഷ്ട്രീയനേതാവ്"?
  ഹഹ.. :)

  ReplyDelete
 56. ഹൊ!..........ഈ ഫൈസലി൯റെ ഒരു തല!

  ReplyDelete
 57. ദേവന്നു....
  ഹാ..ഹാ..ഹാ..
  പോസ്റ്റ് നന്നായി...

  ReplyDelete
 58. ആറാമത്തെ ചോദ്യത്തില്‍ അടുത്ത സുരക്ഷിത ഒളിത്താവളത്തിലെത്തിയാല്‍ ജില്ലാ ഗുണ്ടായാകും

  ഞാൻ വീണ്ടും വീണ്ടും വായിച്ചു .പത്താമത്തെ ചോദ്യത്തിൽ ഉത്തരം തെറ്റിയാൽ എങ്ങനെ ലോക്കൽ ഗുണ്ടയാകും.ജില്ലാ ഗുണ്ടയെ ലോക്കൽ ഗുണ്ടയാക്കിയ നടപടി ഒട്ടും ശരിയായില്ല കെട്ടൊ....

  ReplyDelete
 59. kidilolkkidilam!

  നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 60. ഗുണ്ട്വേശരന്‍ എളുപ്പമുള്ള ചോദ്യം തെറ്റിച്ചു കളഞ്ഞല്ലോ .ദേ മുങ്ങി, ദാ പൊങ്ങി,
  അത് കലക്കി ഇതാണ് ഡയലോഗ്. സൂപ്പര്‍...

  ReplyDelete
 61. ഇവിടെയെത്താന്‍ വളരെ വൈകി
  എങ്കിലും എത്തിയത് നഷ്ടായില്ല
  ഇന്നത്തെ ചിരിക്കും നാളത്തെ ചിരിക്കും
  ഇതു വക നല്‍കിയെന്ന് പറയാന്‍ സന്തോഷം
  ഇനിയും വരിക ഇത്തരം സംഭവങ്ങളുമായി
  ഇനിയും ഇവിടെ ഗുണ്ടേശ്വരന്‍മാര്‍ ഉണ്ടാകട്ടെ
  പക്ഷെ അതിനുമുന്‍പെ സുരേഷും കൂട്ടരും മുങ്ങിയല്ലോ
  ഇനിയവര്‍ പൊങ്ങുമോ എന്ന സംശയവും ഉണ്ട്
  ഏതായാലും This Post Made My Day,
  Thanmks Faisal for sharing
  Best Regards
  philip

  ReplyDelete
 62. വളരെ നന്നായി.... സുരേഷ് ഗോപി.. മുങ്ങി.... ഇനി ഇത് വായിച്ചാല്‍ ഒരു പക്ഷെ ഒരിക്കലും തിരിച്ചു പോങ്ങുകയില്ല... ഭാവുകങ്ങള്‍.

  ReplyDelete
 63. അയ്യോ എന്നെ അങ്ങു കൊല്ല്. എനിയ്ക്കു ഇങ്ങനെ ചിരിക്കാന്‍ വയ്യേ . നന്നായിറ്റുണ്ട് . ആശംസകള്‍ സ്നേഹത്തോടെ PRAVAAHINY

  ReplyDelete
 64. നിരീക്ഷണ പാടവവും, അര്‍പ്പണ ബോധവും,നര്‍മ്മഭാവനയും ഈ ലൈവ് ഷോയെ മനോഹരമാക്കിയിരിക്കുന്നു.മറ്റ് പോസ്റ്റുകളൊന്നും ഞാന്‍ വായിച്ചിട്ടില്ല.ഇപ്പോള്‍ എന്റെ കണ്ണ് അത്ഭുതം കൊണ്ട് മിഴിഞ്ഞിരിക്കയാണ്. ഇനി ഞാന്‍ അത് തള്ളിപ്പൊട്ടിക്കും. വരാട്ടോ..പൂച്ചക്കണ്ണാ...

  ReplyDelete
 65. സുരേഷ് ഗോപി ഇതൊന്നും കാണുകയില്ലല്ലോ.....

  ചിരിച്ച് മതിയായി....അഭിനന്ദനങ്ങള്‍

  ReplyDelete
 66. ത് വായിച്ചവരാണോ ''കോട്ട് ഈശ്വരൻ'' തുടങ്ങീത് ന്നു നുമ്മൾക്കൊര് സന്ദേഹം.

  ഹേയ്, ന്താ പറയ്വാ. അസ്സലായിരിക്ക്ണൂ :)

  ReplyDelete
 67. അഭിനന്ദനങ്ങള്‍

  ReplyDelete
 68. ഇതാണ് 'കോട്ട് ഈശ്വരൻ' !! ഹ..ഹ.. ഗുഡ്!

  ReplyDelete
 69. ഹി ഹി..ആക്ഷേപഹാസ്യം നന്നായി...

  ReplyDelete
 70. വീണ്ടും വായിച്ചു ..
  ഇപ്പൊ തോന്നിയ അഭിപ്രായം ഈ രചനയെ കുറിച്ചല്ല
  രചയിതാവിനെ കുറിച്ചാണ്
  ഡോ. പൊളിച്ചടുക്കി .എം,എ ബി .എഡ്.

  ReplyDelete
 71. ഏറ്റവും ഇഷ്ടമുള്ളതും നന്നായി ആസ്വദിക്കുന്നതും എന്നാൽ എനിക്ക് തീരെ വഴങ്ങാത്തതുമായ ഹാസ്യം - ഞാൻ മുമ്പും വായിച്ചതാണ് എന്ന് തോന്നുന്നു. കമെന്റ് ഇട്ടിരുന്നോ ആവോ ? ഇടക്കൊക്കെ ഒരൗത്തർക്കുല്ല കൊട്ട് നന്നായി
  ഹാസ്യയീ ഭവന്തു: ആശംസകൾ -
  റെന്ഷനില്ലാതെ അനായാസ വായന

  ReplyDelete
 72. രസകരമായ പോസ്റ്റ്‌ ഫൈസല്‍, വായിച്ചു ചിരിച്ചു, ഇഷ്ടപ്പെട്ടു. ആശംസകള്‍!

  ReplyDelete
 73. ഫൈസല്‍ ഭായ്. സംഭവം കസറി.... തകര്‍പ്പന്‍.

  ReplyDelete
 74. ഹാസ്യത്തിന്റെ നറുമുത്തുകള്‍ അങ്ങനെയങ്ങനെ പൊഴിയട്ടെ..

  ReplyDelete
 75. സംഭവം പുതിയതിനൊപ്പം ഉള്ളതായിരിക്കും എന്ന് കരുതി പേജു തുറന്നപ്പോഴല്ലേ
  സംഭവം പഴയതു തന്നെ എന്നു മനസ്സിലായത്‌ എങ്കിലും വീണ്ടും ഒരാവർത്തി കൂടി
  വായിച്ചു. ഫൈസലിന്റെതല്ലെ സംഭവം എന്തെങ്കിലും വീണ്ടും തടയാതിരിക്കില്ല എന്ന് കരുതി വായന തുടർന്ന് !
  ചില കാര്യങ്ങൾ കൂടി പറയാതിരിക്കാൻ കഴിയിയുന്നില്ല
  ഇതാ വന്നു ഇതാ പിടിച്ചോ!!!

  പാവം വിനു ഗുണ്ടേശ്വരനാകാനുള്ള ആശ വെടിഞ്ഞു വേദി കാലിയാക്കി കടന്നു പോയി, പക്ഷെ മാഷെ ആ ശരിയുത്തരം കൂടി വിനുവിനു പറഞ്ഞു കൊടുക്കേണ്ടതായിരുന്നു എങ്കിൽ അയാൾ അടുത്ത ഇലക്ഷന് നിന്ന് മത്സരിച്ചു ആ ഒളിത്താവളത്തിൽ കയറിക്കൂടിയേനെ, ഒരു അസ്സൽ ഗുണ്ട ആയി മാറിയേനെ, അല്ലെങ്കിൽ അതിനുള്ള ട്രെയിനിംഗ് അവിടെ നിന്നും നേടിയെനേം !
  ​​അതെന്തായാലും മോശായിപ്പോയിട്ടോ!
  എന്തായാലും ഇന്നലെ തുടങ്ങിയ പുതിയ കോടീശ്വര ചരിതം ഇപ്പോൾ അവധി ദിനങ്ങൾ ആയതിനാൽ കാണാൻ കഴിഞ്ഞു കണ്ണൂർക്കാരി ആ പാവം കുട്ടി 10000 വുമായി പടിയിറങ്ങി എങ്കിലും നമ്മുടെ ഗോപി മാഷ്‌ ആ കുട്ടിക്കു തുടർന്ന് പഠിക്കാൻ ആശക്ക്‌ വക നൽകിയത് തികച്ചും അഭിനന്ദനാർഹം തന്നെ
  നമ്മുടെ മറ്റു തല മൂത്ത സിനിമാ നായകന്മാർ സുരേഷ് ഗോപിയുടെ പുസ്തകത്താൾ തുറന്നു ചില പാഠങ്ങൾ പഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പഠിച്ചില്ലെങ്കിലും വേണ്ട "കേരളക്കാർ മുഴുവൻ മദ്യ പാനികൾ" ആണെന്ന് തുടങ്ങിയ ഭോഷത്തങ്ങൾ ഇനിയും എ ഴുന്നെള്ളിക്കാതിരുന്നാൽ മതിയായിരുന്നു.
  പുതുവത്സര ആശംസകൾ ഫൈസൽ
  Philip V Ariel, Secunderabad,

  ReplyDelete
 76. ഗൂഗിൾ ​പ്ലസ് കമന്ടു ബ്ലൊക്സ്സിലൂടെ കമന്റു എഴുതുന്നവർ ശ്രദ്ധിക്കുക പബ്ലിഷ് ബട്ടണ്‍ അമർത്തുന്നതിനു മുന്നേ അതിന്റെ ഒരു കോപ്പി സേവ് ചെയ്തു വെക്കുക ആദ്യത്തെ പോസ്റ്റിൽ അത് പലപ്പ്പോഴും പ്രസിദ്ധീകൃതം ആകില്ല വീണ്ടും ഒരിക്കൽക്കൂടി അയച്ചെങ്കിൽ മാത്രമേ അത് പബ്ലിഷ് ആകൂ ! ജാഗ്രത സേവ് ചെയ്യൂ സമയം ലാഭിക്കൂ !!
  ​ആശംസകൾ ​

  ReplyDelete
 77. ഫൈസലേ ഇവിടൊരു ഷെയർ ബട്ടണ്‍ കൂടി പിടിപ്പിക്കെന്നേ . ഒരു കമ്പ്യുട്ടർ geek ഉം തല മൂത്തബ്ലോഗ്ഗറും ആയ താങ്കൾക്ക് ഇതു ​പറഞ്ഞു തരണോ ഇതൊന്നു വീണ്ടം ഷെയർ ചെയ്യാം എന്നു കരുതി നോക്കിയപ്പോൾ അത് കാണാനില്ല ഗൂഗിളിന്റെ G + ബട്ടണ്‍ മാത്രം കണ്ടു :-)

  ReplyDelete
 78. നർമ്മത്തിൽ ചാലിച്ച ഒരു പോസ്റ്റ്‌ ... ബ്ലോഗിലും ഇപ്പോൾ ഈ പരിപാടിയുടെ ആഘോഷമായി അല്ലെ? കേരളത്തില്‍ ഗ്രെയിസ്‌ എന്ന് പേര് മാറ്റിയ നദി...അത് വളരെ ഇഷ്ടമായി ... എന്നാണ് അടുത്ത എപ്പിസോഡ് ഫൈസൽ? ആശംസകൾ

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.