ന്യൂസ്‌ ഹവറില്‍ കണ്ട ഒളിംമ്പിക്സ് ധമാക്ക !!

വായനക്ക് മുമ്പ് : ഒളിമ്പിക്സ്ല്‍ ചെറുതെങ്കിലും ഇന്ത്യ നേടിയ മെഡല്‍ നേട്ടത്തില്‍ നിങ്ങളെപ്പോലെ ഞാനും അഭിമാനം കൊള്ളുന്നു .ആ നേട്ടത്തെ വില  കുറച്ചു കാണിക്കാനല്ല ഈ പോസ്റ്റ്‌ .വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ ഒളിമ്പിക്സ് പോരാട്ടം എന്റെ ഭാവനയില്‍ ഒരു നര്‍മ്മ വീക്ഷണത്തില്‍ ഇവിടെ കുറിക്കുന്നു എന്ന് മാത്രം !! 
"നമസ്ക്കാരം ഇന്നത്തെ ന്യൂസ്‌ ഹവറിലേക്ക് സ്വാഗതം ,ഒളിമ്പിക്സില്‍ ഇന്ത്യ വീണ്ടും പരാജയപെട്ട് അത്ഭുതം സൃഷ്ട്ടിക്കുന്നു ,ഈ വിഷയമാണ് ഇന്ന് ന്യൂസ്‌ ഹവറില്‍ ചര്‍ച്ച ചെയ്യുന്നത് ,ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം സ്റ്റുഡിയോയില്‍ നിന്നും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീ ജാസുരേന്ദ്ര വാഭു ,കൊച്ചി സ്റ്റുഡിയോയില്‍ നിന്നും ന്യൂസ്‌ ഹവര്‍ ചര്‍ച്ച സ്പെഷ്യലിസ്റ്റ് മാനുകുട്ടന്‍ വള്ളിക്കുന്ന്, കോട്ടയം സ്റ്റുഡിയോയില്‍ നിന്നും ലോമോന്‍ പഴയപുരക്കല്‍ എന്നിവര്‍ പങ്കെടുക്കുന്നു ,കൂടാതെ സ്പോര്‍ട്സ്‌ മിനിസ്റ്ററെയും കേരള സ്പോട്സ് കൌണ്‍സില്‍ സിക്രട്ടറി ശ്രി അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും ടെലിഫോണില്‍ പ്രതീക്ഷിക്കുന്നു "
"ആദ്യം ചര്‍ച്ചയിലേക്ക് പോകുന്നതിനു മുമ്പ്‌ ലണ്ടനില്‍ നിന്നും ഞങ്ങളുടെ സ്പോര്‍ട്സ്‌ ലേഖകന്‍ സീജു ശിവദാസ്‌ ഏറ്റവും പുതിയ വിവരങ്ങളുമായി ലൈനില്‍ ഉണ്ട് ,
സീജു എന്താണ് അവിടുന്നു നല്‍കാന്‍ കഴിയുന്ന പുതിയ വിവരങ്ങള്‍ ?"
"ഹാഷ്മി ,പ്രതീക്ഷിച്ചതുപോലെ തന്നെ ഇന്ത്യന്‍ ടീമിന് ഇന്ന് തോല്‍വിയോടെ നല്ല തുടക്കമായിരുന്നു ,ഇന്ന് മല്‍സരത്തില്‍ ഇറങ്ങിയ എല്ലാവരും യോഗ്യത നേടാതെ തന്നെ പുറത്തു പോയി, എന്നാല്‍ നിരാശ പെടുത്തുന്ന വാര്‍ത്ത വന്നത് ഇന്ത്യയുടെ ബജേന്ദ്ര സിംഗ് ബോകിസിങ്ങില്‍ ആദ്യ റൌണ്ടില്‍ കടന്നു എന്നതാണ് " .
"ശ്രി ജാസുരേന്ദ്ര വാബു ,എങ്ങിനെ നോക്കിക്കാണുന്നു ഇന്ത്യയുടെ ഈ ഗംഭീരന്‍ പെര്‍ഫോമന്‍സിനെ" ?
"ഗവണ്‍മെന്റ് ന്‍റെ ഒരു പരാജയമായി കാണണമിത് ,ഈ പരാജയം നമ്മള്‍ പ്രതീക്ഷിച്ചതാണ് ,കാരണം കഴിഞ്ഞ ഒളിമ്പിക്സിലെ നമ്മുടെ നേട്ടം എന്ന് പറയുന്നത് ആപേക്ഷികമായിരുന്നു ,അമ്പെയ്ത്തിലും ബോക്സിങ്ങിലും ഷൂട്ടിങ്ങിലുമൊക്കെ യായിരുന്നല്ലോ നേട്ടം ,എന്നാല്‍ മാറി വന്ന ഗവണ്‍മെന്റ്കള്‍ ഇത്തരം കലാ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് വേണം പറയാന്‍ ,ഉദാഹരണമായി ഈ അടുത്ത് കൊണ്ട് വന്ന ഗുണ്ടാ ആക്റ്റ്‌ ,ആയുധ പരിശീലന നിരോധന നിയമം ഒക്കെ ഈ മേഖലയില്‍ ഉള്ള വരെ പിറകോട്ട് നയിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ് ,,
"ശ്രി ജാസുരേന്ദ്ര ബാബു ഒന്നിടപെട്ടോട്ടെ ,ഇപ്പോള്‍ ഒളിമ്പികസിലെ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ബിനു ചേരുന്നു, ബിനു താങ്കള്‍ ഇപ്പോള്‍ ക്യാമ്പിലാണെന്ന് തോന്നുന്നു ,എന്താണീ ദൃശ്യങ്ങളില്‍ കാണുന്നത് ,ഇത്രയും നല്ല മത്സരം നടക്കുമ്പോഴും അവിടെ ആരാണവിടെ കിടന്നുറങ്ങുന്നത്" ?
"ഹാഷ്മി ഇത് ആരും ഉറങ്ങുന്നതല്ല ഇന്ത്യയുടെ ഫുട്ബോള്‍ ക്യാപ്റ്റനാണ് ,അദ്ദേഹം അടുത്ത കളി കാമറൂണുടമായിട്ടാണ് എന്ന് കേട്ടപ്പോള്‍ ബോധം കേട്ടതാണ് ,,ബോധം തെളിയുമ്പോള്‍ കളി കഴിഞ്ഞോ എന്ന് ചോദിക്കും ഇല്ല എന്ന് പറയുമ്പോള്‍ വീണ്ടും ബോധം കെടും, വിദഗ്ധ മെഡിക്കല്‍ സംഘം കൂടെയുള്ളതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല "
"തൊട്ടപ്പുറത്ത് ആരാണ് ബിനു മുഖം വീര്‍പ്പിച്ചിരിക്കുന്നത് ?അദേഹത്തിനു പല്ലുവേദനയാണ് എന്ന് തോന്നുന്നു, നന്നായി വീങ്ങിയിട്ടുണ്ടല്ലോ" ?
"അത് പല്ലു വേദനയല്ല ഗുസ്തി മല്‍സരത്തില്‍ പങ്കെടുക്കാന്‍ വന്ന കേരളത്തിലെ അത്‌ലറ്റ് ആണ് ,വഴിയെ പോയ മദാമ്മയെ കണ്ണിറുക്കിയതിന് സായിപ്പ്‌ കൊടുത്ത തലോടലാണ്  എന്നാല്‍ ഇത് കൊണ്ടൊന്നും താന്‍ പിന്മാറില്ല എന്നാണദ്ദേഹം പറയുന്നത്   "
"ബിനു അവിടെ രണ്ടു പേര്‍ നന്നായി പരിശീലനം നടത്തുന്നുണ്ടല്ലോ ഗുസ്തിയില്‍ മത്സരിക്കാന്‍ വേണ്ടിയാണോ ?
"അയ്യോ ഹാഷ്മി അത് ഗുസ്തിയല്ല ,ഇന്ത്യയുടെ ടെന്നീസ്‌ താരങ്ങളായ പെയ്സും മനേഷ് ധൂപതിയുമാണ് ,ആര് കളിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനമാകാനുള്ള അവസാന അങ്കമാണ്,തര്‍ക്കത്തിനിടയില്‍ മത്സരം കഴിഞ്ഞു പോയത് അവര്‍ അറിഞ്ഞില്ല എന്ന് വേണം കരുതാന്‍" ,
"തിരിച്ചു വരാം ബിനു ദയവു ചെയ്ത് മൊബൈലില്‍ കാശുണ്ടെങ്കില്‍ ലൈനില്‍ തന്നെ തുടരുക " "ഇപ്പോള്‍ സ്പോര്‍ട്സ്‌ കൌണ്‍സില്‍ സിക്രട്ടറി നമ്മോടൊപ്പം ലൈനില്‍ ചേരുന്നു ,"ശ്രീ ഗഫൂര്‍ കേള്‍ക്കാമോ ??
"ഹലോ ഹലോ അതെ കേള്‍ക്കാം പറഞ്ഞോളൂ"
"ഒളിമ്പിക്സ്ല്‍ ഇന്ത്യ യുടെ പ്രകടനത്തെ എങ്ങിനെ നോക്കിക്കാണുന്നു ?"
"ഇത്തവണ എല്ലാവരും നോക്കുന്നത് പോലെയല്ല ഞാന്‍ ഒളിമ്പിക്സിനെ നോക്കി കാണുന്നത് ,കഴിഞ്ഞ തവണ സാധാ ടെലിവിഷന്‍ ആയിരുന്നു.എന്നാല്‍ ഇപ്രാവശ്യം എല്‍ സി ഡി മോണിറ്റര്‍ വഴിയാണ് നോക്കുന്നത് ",,
"ഞാന്‍ ഉദേശിച്ചത്‌ ആ നോട്ടമല്ല ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രകടനത്തെ എങ്ങിനെ കാണുന്നു എന്നതാണ്" ?
"ഇന്ത്യക്ക് നല്ല തുടക്കമായിരുന്നുവല്ലോ ഇന്നലെ ,ഇന്ന് പവര്‍ കട്ട് കാരണം കാണാന്‍ കഴിഞ്ഞില്ല ,സ്പോര്‍ട്സ്‌ കൌണ്‍സിലില്‍ ഒരു സ്പ്ലിറ്റ്‌ എസിയും ഇന്‍വെര്‍ട്ടറും വെക്കാന്‍ പറഞ്ഞിട്ടു വര്ഷം മൂന്നായി ,തികഞ്ഞ അവഗണനയാണ് മാറി മാറി വരുന്ന ഗവണ്‍മെന്റ്‌കള്‍ ഈ ഓഫീസിനോട്  കാണിക്കുന്നത്" ,
"എന്റെ ചോദ്യം മനസ്സിലായില്ല എന്ന് തോന്നുന്നു ,,ഹലോ ഹലോ", "അദ്ധേഹവുമായുള്ള ടെലിഫോണ്‍ ബന്ധം നഷ്ട്ടമായെന്നു തോന്നുന്നു ,ഇപ്പോള്‍  ഞങ്ങളുടെ പ്രതിനിധി ജമാല്‍ വരദൂര്‍ ഒളിമ്പിക്സിലെ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു" "ശ്രീ ജമാല്‍ പറയൂ എന്താണ് പുതിയ വിവരം"
"ഹാഷ്മി ,,ഞാനിപ്പോള്‍ നില്‍ക്കുന്നത്‌ ഊട്ടുപുരയിലാണ് ,ഇവിടുത്തെ ഭക്ഷണത്തെ ക്കുറിച്ച് ചോദിച്ചറിയാന്‍ മെസ്സ് മനോജ് നമ്മോടൊപ്പമുണ്ട് ,മനോജ്‌ പറഞ്ഞോളൂ"
"ഭക്ഷണം ഇന്ത്യന്‍ രീതിയില്‍ തന്നെയാണ് കൊടുക്കുന്നത് ,ഒരു നേരം കഞ്ഞിയും രണ്ടു നേരം ചോറും പയറും ആഴ്ചയില്‍ രണ്ടു തവണ മാന്‍ മാര്‍ക്ക്‌ ബിരിയാണിയും നല്‍കുന്നു ,താരങ്ങളുടെ പ്രതിരോധ ശേഷി കൂട്ടാന്‍ എഫ് സി ഐ ലെ അരിയും ,പരിക്ക് പറ്റുമ്പോള്‍ മുറിവില്‍ വെക്കാന്‍ ശവര്‍മയും മായനയ്സും ഉണ്ട് ".
"ഒരു കാര്യം കൂടി ജമാല്‍ ,എന്താണ് കേരള താരങ്ങളെ കണ്ടിട്ട് ഒരു ഉന്മേഷമില്ലാത്തത് ,വേഷം കണ്ടിട്ട് മൂന്ന് നാല് ദിവസമായി കുളിച്ചിട്ട് എന്ന് തോന്നുന്നല്ലോ" ?
"അതെ പറഞ്ഞത് വളരെ ശെരിയാണ് ,കാരണം ഈ ക്യാമ്പില്‍ താരങ്ങള്‍ക്ക് ആവശ്യമായ ജലം വിതരണം ചെയ്യുന്നത് വൈക്കോ യുടെ അളിയന്‍ ആണ് ,,മുല്ല പ്പെരിയാര്‍ കാര്യത്തില്‍ ഒരു തീരുമാനമാകുന്നത് വരെ ഒരു തുള്ളിജലം ആര്‍ക്കും വിട്ടു കൊടുക്കില്ല എന്നാണു അദ്ദേഹം പറയുന്നത് ",
"ജാമാല്‍ ഹാളിനു പുറത്ത് ഒന്ന് രണ്ടു പേര്‍ കഠിന പരിശീലനം നടത്തുന്നുണ്ടല്ലോ,കണ്ടിട്ട് ഇന്ത്യക്കാരല്ല എന്ന് തോന്നുന്നു".
"അതെ ഹാഷ്മി അത് ചൈനീസ്‌ താരങ്ങളാണ് ,,രണ്ടായിരത്തി ഇരുപതിലേ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ..എട്ടു വര്‍ഷം കഴിഞ്ഞു വരാനുള്ള മല്‍സരത്തിനു ഇപ്പോഴെ തുടങ്ങുന്നു എന്ന് മാത്രം" ,,
"ജമാല്‍ ‍അവരെ ഇന്ത്യന്‍ ‍ക്യാമ്പ്‌ കൊണ്ട്  പോയി കാണിക്കൂ,മത്സരമാരംഭിക്കുന്നതിന്റെ 
വെറും എട്ടു ദിവസം മാത്രം പരിശീലനം നടത്തുന്ന നമ്മുടെ താരങ്ങളെ കണ്ടു പഠിക്കാന്‍ പറയൂ" ,,
"ജമാലിലേക്ക് ഉടന്‍ തിരിച്ചു വരാം ഇപ്പോള്‍ ട്രാക്കില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് കാണുന്നത് ,,നൂറു മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന്‍ ബോള്‍ട്ട്നു തൊട്ടു പിറകില്‍ ഇന്ത്യന്‍‍ താരം ഫിനിഷിംഗ് പോയന്റിലേക്ക് ,,ലോകം മുഴുവന്‍ ഇന്ത്യക്ക്‌മുമ്പില്‍ ഇതാ തലകുനിക്കാന്‍ പോകുന്നു ,,വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ലോക ഒളിമ്പിക്സ് ചരിത്രത്തിലേക്ക് ഒരു ഇന്ത്യാക്കാരന്‍ കൂടി ഓടിയടുക്കുന്ന ദ്രിശ്യങ്ങളാണ് നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് , സീജു ,,ഇന്ത്യക്ക് അപമാനം വരുത്താന്‍ പോകുന്ന ആ താരം ആരാണ് ? അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കു വെക്കാമോ ??.
"ഹാഷ്മി ഇത് നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ഇന്ത്യക്ക് വേണ്ടി ഓടുന്ന നൂറുമീറ്റര്‍ താരമല്ല ,ഇന്നു രാവിലെ നടന്ന പതിനായിരം കിലോമീറ്റര്‍ മത്സരത്തില്‍ ഓടിയ നമ്മുടെ പഞ്ചാബി താരമാണ് അദ്ദേഹം ഫിനിഷിംഗ് പോയന്റ കണ്ടു പിടിക്കുന്നതിനായി ഹുസ്സയിന്‍ ബോള്‍ട്ടിന് പിറകെ ഓടുന്ന ദ്രിശ്യങ്ങളാണ് നമ്മള്‍ കണ്ടത് "
"ഇപ്പോള്‍ നീന്തല്‍ കുളത്തില്‍ നിന്നും അടൂര്‍ ബോബി നമുക്കൊപ്പം ചേരുന്നു ,ബോബി എന്താണ് അവിടുത്തെ പുതിയ വിവരങ്ങള്‍  പ്രേക്ഷകരുമായി ഒന്ന് പങ്കു വെക്കാമോ" ?
"ഹാഷ്മി ,നീന്തല്‍ കുളത്തില്‍ എത്തുന്നതിനു മുമ്പ് തന്നെ മുങ്ങിയ താരം ഇതു വരെ പൊങ്ങിയിട്ടില്ല എന്ന വാര്‍ത്തയാണ്  ഇവിടെ നിന്നും നല്‍കാന്‍ കഴിയുന്നത് .അദ്ധേഹത്തിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്" .
"ബോബി ആശങ്കപ്പെടാന്‍ എന്തെങ്കിലും ഉണ്ടോ മെഡല്‍ പ്രതീക്ഷിക്കാമോ ?
"തീര്‍ച്ചയായും ,മുങ്ങാനും പൊങ്ങാനും നമ്മളെ വെല്ലാന്‍ ആരും ഇല്ലാത്തതിനാല്‍ ഈ ഇനത്തില്‍ ഒരു മെഡല്‍ നമുക്ക് പ്രതീക്ഷിക്കാം , മറ്റൊരു പുതിയ വാര്‍ത്ത അദ്ദേഹം കൂടെയുള്ളവരുടെ പാസ്സ്പോര്‍ട്ടും ഷര്‍ട്ടും പാന്റും മറ്റു രേഖകളും ,ആയിരത്തില്‍ താഴെ രൂപയുമായിട്ടാണ് മുങ്ങിയത് അത് കൊണ്ട്തന്നെ അത് തീര്‍ന്നു കഴിഞ്ഞാല്‍ തീര്‍ച്ചയായും പൊങ്ങും എന്ന് പ്രതീക്ഷിക്കാം"
"മറ്റൊരു പ്രധാന വാര്‍ത്ത ഹോക്കിയില്‍ ഇന്ത്യ വീണ്ടും തോല്‍‌വിയില്‍ ആധിപത്യം ഉറപ്പിച്ചു ,നവാഗതരായ മാലി യോട് എതിരില്ലാത്ത പതിനഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ഈ പരാജയം ഉറപ്പിച്ചത് .അവസാന നിമിഷം വരെ പൊരുതിക്കളിച്ചെങ്കിലും വമ്പന്മാരായ മാലി യോട് പിടിച്ചു നില്‍ക്കാന്‍ കഴിഞില്ല എന്ന് വേണം അനുമാനിക്കാന്‍ ,എങ്കിലും കഴിഞ്ഞ തവണ നേപ്പാളിനോട് വാങ്ങിയ പന്ത്രണ്ട് ഗോള്‍ എന്ന നില മെച്ചപ്പെടുത്തി എന്നത് കുറച്ചു കാണാന്‍ കഴിയില്ല ".
"ഈ പരാജയത്തെ കുറിച്ച് കോച്ച് എന്തു പറയുന്നു ,അദ്ധേഹത്തെ ഗ്രൗണ്ടില് കാണാനേയില്ലല്ലോ ?എന്താണ് സംഭവിച്ചത് "
ഹാഷിമി ലണ്ടനിലെ കടുത്ത തണുപ്പ് കാരണം കോച്ച് കോച്ചുവാതം പിടിച്ചു കിടപ്പിലായിരുന്നു. അസുഖം മാറിയാല്‍ അദ്ധേഹം ഇവിടുത്തെ മലയാളി സമാജം ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കും എന്നറിയിച്ചിട്ടുണ്ട് ".
"തീര്‍ച്ചയായും അവിടെ നിന്നുള്ള തല്‍സമയ സംപ്രേക്ഷണം പ്രതീക്ഷിക്കാം എന്ന് തോന്നുന്നു ".
"വീണ്ടും ട്രാക്കില്‍ നിന്നും ഒരു വാര്‍ത്ത വന്നിരിക്കുന്നു ,കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂര ഓട്ടക്കാരന്‍ ജബ്ബാര്‍ ഈ ഇനത്തില്‍ മെഡല്‍ നേടിയിരിക്കുന്നു .അങ്ങിനെ ആദ്യമായി ഒരു മെഡല്‍ കേരളത്തിനു കിട്ടിയിരിക്കുന്നു ,ജബ്ബാറിന്റെ വീട്ടില്‍ നിന്നും കുടുംബത്തോടൊപ്പം ഈ സന്തോഷം പങ്കിടാന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ബിന്ദു നമ്മോടൊപ്പം ചേരുന്നു ,ബിന്ദു എങ്ങിനെ പ്രതികരിക്കുന്നു ജബ്ബാറിന്റെ വീട്ടുകാര്‍ ?
എല്ലാവരും വളരെ നല്ല സന്തോഷത്തിലാണ് ഇവിടെ,മധുര പലഹാരങ്ങളും പടക്കവുമൊക്കെ പൊട്ടിച്ച്‌ ഒരുത്സവ പ്രതീതിയിലാണ് എല്ലാവരും ".
"സന്തോഷിക്കാന്‍ വരട്ടെ ,ഒരു നിരാശ നല്‍കുന്ന വാര്‍ത്ത വന്നിരിക്കുന്നു .ജബ്ബാര്‍ ഉത്തേജക മരുന്ന് കഴിച്ചു എന്ന ഒഫീഷ്യല്‍ തീരുമാനം വന്നിരിക്കുന്നു ,വിശദവിവരവുമായിമായി വീണ്ടും ജമാല്‍ വരദൂര്‍ ലൈനില്‍ ഉണ്ട്
ശ്രീ ജമാല്‍ പറയൂ ,,ഈ പ്രതീക്ഷിക്കുകയും അവസാനിക്കുകയാണോ "?
"എന്ന് വേണം പറയാന്‍ ,എന്നാല്‍ പരിശോധനയില്‍ എന്തോ മരുന്നു കഴിച്ചതായി കണ്ടെത്തി ഈ മത്സരഫലം റദ്ദ് ചെയ്യുന്നതായി ഒളിമ്പിക്സ് കമ്മറ്റി അറിയിച്ചിരിക്കുന്നു.നിജസ്ഥിതി അറിയാന്‍ ആരോപണ വിധേയനായ ജബ്ബാര്‍ തന്നെ ഇപ്പോള്‍ നമ്മോടൊപ്പമുണ്ട് ,നമുക്ക് ചോദിക്കാം"
"എന്താണ് ജബ്ബാര്‍ സംഭവിച്ചത് "
"ഞാന്‍ മരുന്നടിച്ചു എന്ന് പറയുന്നത് പൂര്‍ണ്ണമായും നിഷേധിക്കുന്നു .മത്സരത്തിനു മുമ്പ് ഒരു രൂപയുടെ അരിയുടെ കഞ്ഞി കുടിച്ചു എന്നതു മാത്രമാണ് ഞാന്‍ ചെയ്ത തെറ്റ്" . ?അത് ഉത്തേജക മരുന്നാണ് എന്ന കണ്ടെത്തലിനെതിരെ അപ്പീല്‍ പോവാനുള്ള തീരുമാനത്തിലാണ് ഞാന്‍ ".
"അങ്ങിനെ അവസാന മെഡലും നഷ്ടപ്പെടുത്തി ഇനി അടുത്ത ഒളിമ്പിക്സില്‍ പൊരുതി തോല്‍ക്കാം എന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ താരങ്ങള്‍ അടുത്തയാഴ്ച്ച നാട്ടില്‍ തിരിച്ചെത്തുന്നു .താരങ്ങളെ സ്വീകരിക്കാനായി വന്‍ ഒരുക്കങ്ങളാണ് ഏര്‍പ്പാടാക്കി യിരിക്കുന്നു ,,,ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീ ജാസുരേന്ദ്ര വാഭു,മാനുകുട്ടന്‍ വള്ളിക്കുന്ന്,ലോമോന്‍ പഴയപുരക്കല്‍ നന്ദി .മറ്റു വാര്‍ത്തകളിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു ചെറിയ ഇടവേള !!

97 comments:

  1. "അയ്യോ ഹാഷ്മി അത് ഗുസ്തിയല്ല ,ഇന്ത്യയുടെ ടെന്നീസ്‌ താരങ്ങളായ പെയ്സും മനേഷ് ധൂപതിയുമാണ് ,ആര് കളിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനമാകാനുള്ള അവസാന അങ്കമാണ്,തര്‍ക്കത്തിനിടയില്‍ മത്സരം കഴിഞ്ഞു പോയത് അവര്‍ അറിഞ്ഞില്ല എന്ന് വേണം കരുതാന്‍" ,
    "തിരിച്ചു വരാം ബിനു ദയവു ചെയ്ത് മൊബൈലില്‍ കാശുണ്ടെങ്കില്‍ ലൈനില്‍ തന്നെ തുടരുക "

    ReplyDelete
  2. പോത്തിന്റെ ചൊറിച്ചിലും തീരും,കാക്കയുടെ വിശപ്പും മാറും...അതാ നമ്മളും വാര്‍ത്താക്കാരും!!

    ReplyDelete
  3. ഹഹഹഹ നല്ല വെപ്പാണല്ലൊ
    നമ്മളെ നികേശൊന്നും ഇത് കാണേണ്ട ഹഹ്ഹ
    പാവം ചാനലുക്കാർ എന്തെങ്കിലും ഒന്ന് കിട്ടാൻ ഇരിക്കാ

    ഇക്കാ ഇത കലക്കി ട്ടൊ

    ReplyDelete
  4. പഞ്ചാബി താരത്തിന്റെ മികച്ച പ്രകടനം കലക്കി.
    ന്യൂസ് ഹവര്‍ വല്ലാത്തൊരു ഹവരായി.

    താരങ്ങള്‍ തിളങ്ങിയില്ലെന്കിലെന്താ ഇന്ത്യന്‍ അജ്ഞാത സുന്ദരി തിളങ്ങിയില്ലേ.. :)

    ReplyDelete
  5. hai,

    news report kalakki.. .oru change..

    narmmam sooper..

    ente aashamsakal...

    .......rain.....

    ReplyDelete
  6. ഇത് ന്യൂസ് ഹവര്‍ അല്ലാട്ടോ
    നോസ് ഹവര്‍ ആണ്

    (എനിയ്ക്ക് ആ നീലേം ചോപ്പും യൂണിഫോമിട്ട അത് ലറ്റിനെയാണിഷ്ടപ്പെട്ടത്. എന്താ ഒരു ചുറുചുറുക്കും മന്ദസ്മിതവും)

    ReplyDelete
  7. ആ പേസിന്റെയും ഭൂപതിയുടെയും തല്ലിനാണ് ആദ്യത്തെ മാര്‍ക്ക്.

    പിന്നെ ഫിനിഷിംഗ് പോയിന്റ് കണ്ടെത്താന്‍ ഓടുന്ന താരവും.

    പോസ്റ്റില്‍ ആദ്യം മുന്‍‌കൂര്‍ ജാമ്യം എടുത്ത സ്ഥിതിക്ക് ആ രീതിയില്‍ വിമര്‍ശിക്കുന്നില്ല. തമാശ എന്ന നിലയില്‍ ഈ പോസ്റ്റ്‌ നന്നായി. നല്ല രസികന്‍ നര്‍മം ഉണ്ട് .
    പക്ഷെ പേസ്. ഭൂപതി പ്രശ്നമൊക്കെ നന്നായി വിമര്‍ശിക്കപ്പെടെണ്ടത്‌ തന്നെ.
    അതോടൊപ്പം മെഡല്‍ എല്ലാ കായികതാരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ .

    ReplyDelete
    Replies
    1. നന്ദി ചെറുവാടി ,,, നിങ്ങളെയൊക്കെ പേടിച്ചാ മുന്‍‌കൂര്‍ ജാമ്യം :)

      Delete
  8. ഈ ബ്ലോഗ്‌ ഹവര്‍ കലക്കി മൊത്തം ഇന്ത്യന്‍ താരങ്ങളെയും പ്രതിശേദം അറിയിച്ചു കഴിഞ്ഞല്ലോ അല്ലെ ഇപ്പോള്‍

    ReplyDelete
  9. ഹഹഹ കലക്കി.....നല്ല രസികന്‍ പോസ്റ്റ്....

    ReplyDelete
  10. ആശംസകള്‍ ഫൈസല്‍ ബാബു.

    ReplyDelete
  11. പഞ്ചാബി താരത്തിന്റെ ഓട്ടം ഉഷാറായി. ആക്ഷേപഹാസ്യത്തിലൂടെ നമ്മുടെ അവസ്ഥ വരച്ചു അല്ലെ? കൂട്ടത്തില്‍ മാധ്യമ ചര്‍ച്ചയും,ഭക്ഷണം..!

    ReplyDelete
  12. ആകെ കൂടെ അവല് കുഴച്ച പരുവമാക്കി കയ്യില്‍ കൊടുത്തു .... ന്യൂസ് ഹവര്‍ കിടുക്കി കളഞ്ഞു ആശംസകള്‍.....

    ReplyDelete
  13. ന്യൂസ് അവര്‍ കലക്കി ..എന്നാല്‍ പലരുടെയും പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ട് ഇന്ത്യ ഇത്തവണ കൂടുതല്‍ മെഡല്‍ വാങ്ങി എന്നതില്‍ അഭിമാനിക്കുന്നു .. ഒളിമ്പിക്സിനെ കുറിച്ച്
    ഞാനും ഒരെണ്ണം എഴുതിയിരുന്നു.. അവിടെ തിരി കൊളുത്തുന്നതിനു മുന്‍പ്
    http://swanthamsuhruthu.blogspot.com/2012/07/blog-post.html

    ReplyDelete
    Replies
    1. വായിച്ചിരുന്നു , നന്ദി ജിമ്മി .

      Delete
  14. ഇത് വായിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ നികേഷ്‌ കുമാറിന്‍റെ ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു... ആദ്യം ജാമ്യം എടുത്തത്‌ എന്‍റെ ഭാഗ്യം ഇല്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ ഭാരതത്തെ അപമാനിച്ചു എന്ന് പറഞ്ഞു കാറാന്‍ തുടങ്ങിയെനെ... T.V വഴി നോക്കി കാണുന്നതും, പേസ്‌ ആന്‍ഡ്‌ ഭൂപതി അടിയും രണ്ടു രൂപ അരിയും ശരിക്കും പൊളിച്ചു. നമ്മുടെ 'ജീര്‍ണ്ണലിസ്റ്റ്' പുലികളുടെ അപ്പ്രോച്ചിനുള്ള ഹാസ്യാത്മകമായ വിമര്‍ശനം നന്നായിരിക്കുന്നു.... ആശംസകള്‍ ഇക്കാ.... (രാവിലെ നെറ്റ് പോയി അതാ ഫുള്‍ വായിക്കാതെ പോയത്. പിന്നെ ഓണാഘോഷം ആയിരുന്നു. അത് കഴിഞ്ഞു സുഹ്രത് വീട്ടില്‍ നിന്ന് വീണ്ടും വന്നു എങ്കിലും മലയാളം ഫോണ്ട് അതില്‍ ഇല്ലാഞ്ഞതിനാല്‍ കമന്‍റ് ഇട്ടില്ല... റൂമില്‍ വന്ന് വീണ്ടും വായിച്ചിട്ടാണ് കമന്‍റ് ഇടുന്നത്.. അഭിപ്രായം രേഖപെടുതാന്‍ വൈകിയത്‌ അത് കൊണ്ടാണ്.) ആശംസകള്‍ ഇക്കാ... ഓണാശംസകള്‍ ഒപ്പം നേരുന്നു

    ReplyDelete
  15. അയ്യോ ഹാഷ്മി അത് ഗുസ്തിയല്ല ,ഇന്ത്യയുടെ ടെന്നീസ്‌ താരങ്ങളായ പെയ്സും മനേഷ് ധൂപതിയുമാണ് ,ആര് കളിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനമാകാനുള്ള അവസാന അങ്കമാണ്,തര്‍ക്കത്തിനിടയില്‍ മത്സരം കഴിഞ്ഞു പോയത് അവര്‍ അറിഞ്ഞില്ല എന്ന് വേണം കരുതാന്‍" . അത് കലക്കി.. ശരിക്കും ഒളിമ്പിക്സില്‍ ഒക്കെ നമ്മള്‍ പരിഹാസ്യരായി തോന്നും മെഡല്‍ നില കാണുമ്പോള്‍. എന്തായാലും ഈ വര്‍ഷം കുറച്ചു മെച്ചമാണ്

    ReplyDelete
  16. നര്‍മ്മം കൊള്ളാം ട്ടോ ....:)

    ReplyDelete
  17. ശരിക്കും ചിരിച്ച ഒരു പോസ്റ്റ്‌ . മുന്‍‌കൂര്‍ ജാമ്യം എടുത്തത്‌ നന്നായി . ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  18. നമ്മുടെ സുന്ദരികുട്ടി അത്ലറ്റിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അതൊരു കോംബെറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ടാണോ? ചിരിപ്പിച്ചു എങ്കിലും നൂറു കോടി ജനങ്ങളുടെ പരിതാപ അവസ്ഥയോര്‍ത്തു ദുഃഖം തോന്നതെയുംമിരുന്നില്ല.

    ReplyDelete
    Replies
    1. ഒരിക്കല്‍ നമ്മുടെ മാവും പൂക്കാം :)

      Delete
  19. ഇഷ്ടായേട്ടൊ .. ഇതിനുമൊരു കഴിവു വേണമേ ...
    നര്‍മ്മം രസകരമായി തന്നെ അവതരിപ്പിച്ചു ..
    തനത് ശൈലിയിലൂടെ തന്നെ , രണ്ടു വട്ടം വായിച്ചേട്ടൊ ..

    " ഹൃദ്യമായ ഓണാശംസ്കള്‍ സഖേ "

    ReplyDelete
    Replies
    1. തിരക്കിനിടയിലും രണ്ടു തവണ വായിച്ചു എന്നറിയുമ്പോള്‍ ഉള്ള സന്തോഷം ചെറുതല്ല റിനി .

      Delete
  20. "മറ്റൊരു പ്രധാന വാര്‍ത്ത ഹോക്കിയില്‍ ഇന്ത്യ വീണ്ടും തോല്‍‌വിയില്‍ ആധിപത്യം ഉറപ്പിച്ചു ,നവാഗതരായ മാലി യോട് എതിരില്ലാത്ത പതിനഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ഈ പരാജയം ഉറപ്പിച്ചത് .അവസാന നിമിഷം വരെ പൊരുതിക്കളിച്ചെങ്കിലും വമ്പന്മാരായ മാലി യോട് പിടിച്ചു നില്‍ക്കാന്‍ കഴിഞില്ല എന്ന് വേണം അനുമാനിക്കാന്‍ ,എങ്കിലും കഴിഞ്ഞ തവണ നേപ്പാളിനോട് വാങ്ങിയ പന്ത്രണ്ട് ഗോള്‍ എന്ന നില മെച്ചപ്പെടുത്തി എന്നത് കുറച്ചു കാണാന്‍ കഴിയില്ല"

    ഇന്ത്യന്‍ ഹോക്കിയുടെ പരിതാപകരമായ അവസ്ഥയെ ഇതിലും നന്നായി കളിയാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഓരോന്നോരോന്നായി എടുത്തു പറയുന്നില്ല ...എല്ലാം കൂടി തകര്‍ത്തു ഫൈസലേ .

    ReplyDelete
  21. മുന്‍കൂര്‍ ജാമ്യമെടുത്തതുകൊണ്ട് നീ രക്ഷപെട്ടു... അല്ലെങ്കില്‍ ഞാന്‍ രണ്ട് വാക്ക് പറഞ്ഞേനെ.

    പോസ്റ്റ് ഉസ്സാറായിക്ക്ണ്..

    ReplyDelete
  22. സൂപ്പര്‍....!!! നര്‍മം അസ്സലായീട്ടോ...!ആശംസകള്‍...!

    ReplyDelete
  23. ഹോക്കിയിൽ ഇന്ത്യ തോൽ വിയിൽ ആധിപത്യമുറപ്പിച്ചു... ഹഹഹ

    രസകരമായിരിക്കുന്നു പോസ്റ്റ്.

    ReplyDelete
  24. "ഞാന്‍ മരുന്നടിച്ചു എന്ന് പറയുന്നത് പൂര്‍ണ്ണമായും നിഷേധിക്കുന്നു .മത്സരത്തിനു മുമ്പ് ഒരു രൂപയുടെ അരിയുടെ കഞ്ഞി കുടിച്ചു എന്നതു മാത്രമാണ് ഞാന്‍ ചെയ്ത തെറ്റ്" . ?അത് ഉത്തേജക മരുന്നാണ് എന്ന കണ്ടെത്തലിനെതിരെ അപ്പീല്‍ പോവാനുള്ള തീരുമാനത്തിലാണ് ഞാന്‍ ".

    :):)

    ReplyDelete
  25. കലക്കി.ന്യൂസ് ഹവര്‍ വല്ലാത്തൊരു ഹവരായി.

    ReplyDelete
  26. കുറിക്കുകൊള്ളുന്ന കുറെ കാര്യങ്ങള്‍,!
    നന്നായ്‌ എഴുതി ഫൈസല്‍.,,,:)

    ReplyDelete
  27. നര്‍മം കലക്കി. ആശംസകള്‍

    ReplyDelete
  28. ഹ ഹഹാ പോസ്റ്റ് കലക്കീട്ടോ...

    സംസാര രീതി അല്ലേ...അപ്പൊ ഓരൊരുത്തരും സംസാരിക്കുന്നത് വരികള്‍ക്കിടയില്‍ ഒരു ഗ്യാപ്പ് ഇട്ട് എഴുതിയിരുന്നെങ്കില്‍ കുറച്ച് കൂടി നന്നാകുമായിരുന്നു എന്നൊരു തോന്നല്‍..

    ReplyDelete
  29. ഹഹഹ... ഇത് കലക്കി... ഒരു സംശയവും ഇല്ല...

    പിന്നെ ഇപ്പോള്‍ ടി വിക്കാരുടെ ഒപ്പം ആണല്ലോ കൂടിയിരിക്കുന്നത്... ഗുണ്ടെശ്വരന്‍ വായിച്ചു സുരേഷ് ഗോപി ആ പരിപാടി അവസാനിപ്പിച്ചു എന്ന് കേട്ടു....

    ഞമ്മിന്റെ ഒളിമ്പിക്സ്‌ പോസ്റ്റ്‌ഇതാ....
    http://absarmohamed.blogspot.in/2012/08/blog-post_13.html

    ReplyDelete
  30. കൊള്ളേണ്ടിടത്തു കൊണ്ടിരുന്നെങ്കില്‍ ..സരസമായി കാര്യങ്ങള്‍ പറഞ്ഞ നല്ല പോസ്റ്റ്.

    ReplyDelete
  31. ആക്ഷേപഹാസ്യം നന്നായിട്ടുണ്ട് ട്ടോ...

    ReplyDelete
  32. ഇതല്പം വൈകിപ്പോയി. പോസ്റ്റ്‌ ഇടാന്‍ നിങ്ങളും വായിക്കാന്‍ ഞാനും.......... എങ്കിലും കുഴപ്പമില്ല... ആക്ഷേപഹാസ്യം പതിവുപോലെ കലക്കി ...

    ReplyDelete
  33. ഇത്‌ ശരിക്കും ഹരമായി.
    ഇതിൽപരം നന്നായി ഇവരെ കളിയാക്കാൻ പറ്റുമെന്നു തോന്നുന്നില്ല. ഒരു രൂപയുടെ അരിയിലെ "ഉത്തേജക മരുന്ന്" അവിസ്മരണീയമായി!
    ഓണാശംസകൾ.

    ReplyDelete
  34. ഇതിലും നല്ലൊരു ഒളിമ്പിക്സ് ചർച്ച കേട്ടിട്ടില്ല!Indian ഹോക്കിയെ ഇത്ര മനോഹരമായി വിലയിരുത്തിയത് നന്നായി. പിന്നെ പതിനായിർമ് കിലോമീറ്ററുളത് അൽപ്പം കുറച്ച് മീറ്ററാക്കിയാല് നന്ന്. സ്പോർട്ട്സ് കൗൺസില് സെക്രട്ടറിയുടെ പരിവേദനങ്ങളും സൂപ്പറായി. അതായത് ആകെ മൊത്ത അടിച്ചു പൊളിച്ചൂന്ന്.

    ReplyDelete
  35. നര്‍മ്മം ആസ്വദിച്ചു ..നര്‍മ്മത്തിലെ മര്‍മ്മവും അറിഞ്ഞു ...ആശംസകള്‍

    ReplyDelete
  36. ഫൈസലേ ബഹു കേമമായി ഒരു ലിങ്ക് മെയില്‍ ചെയ്യാറുണ്ടായിരുന്നു അത് ഉണ്ടായില്ല എന്നതില്‍ ചെറിയ ഒരു പരിഭവം ഇല്ലാതില്ല .എന്തിനും ഭരണത്തെ കുറ്റം പറയുന്ന ശ്രിജാസുരേന്ദ്ര വാബു വിന്റെ പ്രതികരണം അടിപൊളി ആയിരുന്നു .ദരിദ്രനായി ജീവിക്കുന്ന പണക്കാരായ ഗള്‍ഫു കാരെ കുറിച്ച് ഒരു പോസ്റ്റ്‌ എയുതണം ആവശ്യമായ ഫോട്ടോകള്‍ ഞാന്‍ വിട്ടു തരാം ...................

    ReplyDelete
  37. "ഹാഷ്മി ഇത് ആരും ഉറങ്ങുന്നതല്ല ഇന്ത്യയുടെ ഫുട്ബോള്‍ ക്യാപ്റ്റനാണ് ,അദ്ദേഹം അടുത്ത കളി കാമറൂണുടമായിട്ടാണ് എന്ന് കേട്ടപ്പോള്‍ ബോധം കേട്ടതാണ് ,,ബോധം തെളിയുമ്പോള്‍ കളി കഴിഞ്ഞോ എന്ന് ചോദിക്കും ഇല്ല എന്ന് പറയുമ്പോള്‍ വീണ്ടും ബോധം കെടും, വിദഗ്ധ മെഡിക്കല്‍ സംഘം കൂടെയുള്ളതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല "

    ഇന്ത്യന്‍ ഫുട്ബാളിന് ഇതിലും നല്ലൊരു വിലയിരുത്തല്‍ ഉണ്ടാവില്ല.

    ആക്ഷേപഹാസ്യം കിടു .. കിക്കിടൂ

    ReplyDelete
  38. മര്‍മം നോക്കിയുള്ള നര്‍മം കലക്കി...
    നാട്ടില്‍ നിന്നും ആശംസകള്‍....!

    ReplyDelete
  39. ഒരു രൂപയുടെ അരിയും ഉത്തേജക മരുന്നും, ഒളിമ്പിക് പെര്ഫോമാന്സും, വായിച്ചു ആസ്വദിച്ചു ചിരിച്ചു.
    ഗുണ്ടേശ്വരന് ശേഷം ഒരു ലോങ്ങ്‌ ബ്രേക്ക് ആയിരുന്നു അല്ലെ. വെറുതെ ആയില്ല. നല്ല ആക്ഷേപ ഹാസ്യം കലര്‍ന്ന ഒരു പോസ്റ്റ്‌ വായിച്ചു.

    ReplyDelete
  40. കലക്കി ന്യൂസ് ഹവര്‍ വല്ലാത്തൊരു ഹരമായല്ലോ ഞാന്‍ നാല് വട്ടം വായിച്ചു വീണ്ടും ചിരിച്ചു നര്‍മ്മം കലക്കി .

    ReplyDelete
  41. ഉം..മുന്‍കൂര്‍ ജാമ്യം എടുത്തതുകൊണ്ട് ങ്ങക്ക് ഈ കമന്റ് വായിക്കാനൊത്തു..!
    ല്ലേ കാണാര്‍ന്നു..!!
    ചില പോയിന്റുകള്‍ സാമാന്യ ബുദ്ധിക്കു നിരക്കാത്തതെങ്കിലും,നര്‍മ്മഭാവന നന്നായി.
    റ്റീവിയും, അവതാരകരുമൊക്കെയായി..ങ്ങള് കലക്കണ്ണ്ട്..!
    ആശംസകള്‍ ചങ്ങാതീ..!
    സസ്നേഹം ..പുലരി

    ReplyDelete
  42. ഫലിത രീതിയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.. ഭാവുകങ്ങള്‍...

    ഈ കൊച്ചു ഗള്‍ഫു രാജ്യത്ത്‌ നിന്നും പോയി ഒളിമ്പിക്സില്‍ മെഡലുകള്‍ വാങ്ങുന്നത് 100 കോടി ജനങ്ങള്‍ ലജ്ജയോടു കൂടി നോക്കി കാണുന്നു....

    ReplyDelete
  43. കഴിഞ്ഞ തവണ സാധാ ടെലിവിഷന്‍ ആയിരുന്നു.എന്നാല്‍ ഇപ്രാവശ്യം എല്‍ സി ഡി മോണിറ്റര്‍ വഴിയാണ് നോക്കുന്നത് ",,
    ചിരി നിര്‍ത്താന്‍ കഴിയുന്നില്ല..
    അടുത്ത ഒളിമ്പിക്സിലേക്ക് ഒരു ഹാസ്യ റിപ്പോര്‍ട്ടറെ ആവശ്യമുണ്ടെന്നു കേട്ടു.താമസിക്കാതെ അപേക്ഷിച്ചോളൂ..

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. കാലം പോയൊരു പോക്കെ

      Delete
    3. ഒന്ന് അപേക്ഷിച്ചാലോ :)

      Delete
  44. ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്.. കുറേ ചിരിച്ചു...

    ReplyDelete
  45. ഇങ്ങിനെയൊരു റിപ്പോർട്ട് ഇവിടെയൂണ്ടായിരുന്നത് ഇന്നാ കണ്ടത്...

    ഇംഗ്ലണ്ടിന്റെ ഒരു സംസ്ഥാനത്തുള്ളവർ പോലും (യോർക്ക്ഷയർ/ കൌണ്ടി)
    12 സ്വർണ്ണവും,15 വെള്ളിയും.13 ഓടും വാങ്ങി ആഹ്ലാദപ്രകടനം നടത്തുമ്പോൾ...
    അവരുടെ ഒരു താരം നേടിയതുപോലും (ഡേവിഡ് സ്വാൻ - 6 മെഡൽ)നമ്മൾ മൊത്തത്തിൽ ഇന്ത്യക്കാർക്കുപറ്റിയില്ലല്ലോ എന്നോർക്കുമ്പോഴാന് ...
    ഈ ആക്ഷേപഹാസ്യത്തിന്റെ ‘ഊന്നൽ’ ശരിക്കും മനസ്സിലാക്കുവാൻ പറ്റുക..!!

    ReplyDelete
    Replies
    1. വൈകിയാലും വായിച്ചല്ലോ സന്തോഷം .

      Delete
  46. "ഒളിമ്പിക്സ്ല്‍ ഇന്ത്യ യുടെ പ്രകടനത്തെ എങ്ങിനെ നോക്കിക്കാണുന്നു ?"
    "ഇത്തവണ എല്ലാവരും നോക്കുന്നത് പോലെയല്ല ഞാന്‍ ഒളിമ്പിക്സിനെ നോക്കി കാണുന്നത് ,കഴിഞ്ഞ തവണ സാധാ ടെലിവിഷന്‍ ആയിരുന്നു.എന്നാല്‍ ഇപ്രാവശ്യം എല്‍ സി ഡി മോണിറ്റര്‍ വഴിയാണ് നോക്കുന്നത് ",,

    ഇങ്ങനെത്തന്നെയാവണം ഉദ്യോഗസ്ഥര്‍ കായികരംഗത്തെ നോക്കിക്കാണുന്നത്..എല്ലാം വളരെ നന്നായിരുന്നു.

    ReplyDelete
  47. നല്ല രസമുണ്ടു . നന്നായി അവതരിപ്പിച്ചു . @PRAVAAHINY

    ReplyDelete
  48. ഇന്ത്യയുടെ ടെന്നീസ്‌ താരങ്ങളായ പെയ്സും മനേഷ് ധൂപതിയുമാണ് ,ആര് കളിക്കണം എന്ന കാര്യത്തില്‍ ഒരു തീരുമാനമാകാനുള്ള അവസാന അങ്കമാണ്,തര്‍ക്കത്തിനിടയില്‍ മത്സരം കഴിഞ്ഞു പോയത് അവര്‍ അറിഞ്ഞില്ല എന്ന് വേണം കരുതാന്‍". .

    ഇതിലീ പരഞ്ഞ മനേഷ് ധൂപതി എന്ന കഥാപാത്രം, എന്നെ കരിവാരിത്തേക്കാനും,നാണം കെടുത്താനുമായി കെട്ടിയുണ്ടാക്കിയതാണെന്ന് ഞാൻ പറഞ്ഞാൽ അത് നിഷേധിക്കാൻ താങ്കൾക്കാകുമോ ? ആ വട്ടപ്പോയിലിക്കയുടെ നർമ്മകഥയിൽ ഞാൻ വാരിയെടുത്ത ലൈക്കുകളുടെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ച് അസൂയ പൂണ്ട്, തീരുമാനിച്ചതാണ് ഈ പോസ്റ്റിൽ മനേഷ് ധൂപതി എന്ന കഥാപാത്രത്തെ കൊണ്ടു വരാൻ എന്ന സത്യം എനിക്ക് മനസ്സിലാവുന്നു.! ആയതിനാൽ ഞാനീ പോസ്റ്റിന്റെ ഗൗരവഭാവത്തെ എമ്പാടും തള്ളിക്കളഞ്ഞ് നർമ്മത്തെ സ്വീകരിക്കുന്നു. ആശംസകൾ.

    ReplyDelete
  49. ആഹാ! കൊള്ളാം. നന്നായി എഴുതി. അഭിനന്ദനങ്ങള്‍.

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.