മസ്രയില്‍ കാണാതായ പ്രവാസി !!



ല്ഫായിജ് എന്നത് കുന്ഫുധയില്‍ നിന്നും കിലോമീറ്റര്‍ അകലെയുള്ള ഒരു  ഉള്‍ഗ്രാമ മാണ് റോഡിനു ഇരുവശവും ഏക്ര കണക്കിന്  കൃഷിയിടങ്ങള്‍ ,,ജോലിയുടെ ഭാഗമായി പലതവണ ഞാനവിടെ പോയിട്ടുണ്ട് ,ദൂരം കൂടുതലായതിനാലും ശെരിയായ വഴിയല്ലാത്തതിനാലും ഫോര്‍വീല്‍ ഡ്രൈവ്  വാഹനത്തില്‍ വേണം അവിടെയെത്താന്‍   ,ഒരിക്കല്‍  അല്‍വതനിയ പേപ്പര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ കൂട്ടുകാരന്‍ അഷറഫുമായി  അവിടെപ്പോയി വരുമ്പോള്‍ അവിടെ കണ്ട  മസ്രയില്‍ (കൃഷി തോട്ടം )  ഞങ്ങളിറങ്ങി ,

തോട്ടം പണിക്കാരന്‍ ഒരു ഈജിപ്ത് കാരനായിരുന്നു,,മസ്രയിലെ വിശേഷങ്ങളറിയാന്‍ ഞങ്ങള്‍ അടുത്ത് കൂടി ,,അയാളെയൊന്നു സന്തോഷിപ്പിക്കാനായി അഷ്‌റഫ്‌ തന്റെ വണ്ടിയില്‍ നിന്നും പഴയ ഈജിപ്ഷ്യന്‍ മാസികയും രണ്ടു നാള്‍ പഴക്കമുള്ള ന്യൂസ്‌ പേപ്പറും കൊടുത്തപ്പോള്‍  താല്‍പര്യത്തോടെ വാങ്ങി,ഏറെ ക്കാലത്തിനു ശേഷമായിരിക്കും അയാള്‍ നാട്ടിലെ വാര്‍ത്തകള്‍ വായിക്കുന്നതെന്ന്  ആ മുഖഭാവം കണ്ടാലറിയാം ,മാസികയും ന്യൂസ്‌പേപ്പറും അയാളുടെ കുടില്‍ പോലെയുള്ള ഷെഡ്‌ല്‍ കൊണ്ടുവെച്ചു അയാള്‍ ചോദിച്ചു 
"നിങ്ങള്‍ ഹിന്ദി യാണോ അതോ ബംഗാളി ??
ഷര്‍ട്ടും പാന്‍റുമിട്ടവരെ കണ്ടാല്‍  ഗള്‍ഫില്‍ ചോദിക്കുന്ന ഒരു സാധാരണ  ചോദ്യമാണിത് ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ വല്ലാത്ത ദേഷ്യമായിരുന്നു..ജാതി ചോദിക്കരുത്,, നാട് ചോദിക്കരുത് എന്നൊക്കെ  പറയാന്‍ നമ്മള്‍ ശ്രീനാരായണഗുരു വിന്‍റെ നാട്ടില്‍ ഒന്നുമല്ലല്ലോ ബംഗാളി അല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാവും അഷ്‌റഫ്‌ നെഞ്ച് വിരിച്ചു പറഞ്ഞു ,,
"ഞങ്ങള്‍ ഹിന്ദികളാണ് "..
"മാഷാ അല്ലഹ്...ഇവിടയും ഒരു ഹിന്ദിയുണ്ട്  .ദാ ആതോട്ടത്തിലുണ്ടാവും അയാളോട് പറഞ്ഞു ആവശ്യമുള്ള പച്ചക്കറികള്‍ വാങ്ങിക്കോ"
"ഹിന്ദി ആണെങ്കില്‍ അത് മലയാളിയാവും ഉറപ്പാ" അഷ്‌റഫ്‌ പറഞ്ഞു  
"ആളും മനുഷ്യനും കുറവായ  ഈ മരുഭൂമിയിലും ഒരു മലയാളിയോ??.എങ്കില്‍ ഈ പാവത്തിനെയാരോ   വിസ കൊടുത്തു പറ്റിച്ചതാവും വാ പോയിനോക്കാം ".  ഞങ്ങള്‍ "ഹിന്ദി" യെക്കാണാനായി മസ്രയിലെക്കിറങ്ങി .
 
 വലിയ ഒരു മസ്രയായിരുന്നു അത് ,,സൂര്യകാന്തിക്ക് പുറമേ കയ്പ്പയും വെണ്ടയും പയറും തക്കാളിമൊക്കെയായി  തോട്ടം പച്ചക്കറികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു .മസ്ര ക്ക് നടുക്കുള്ള വലിയ ഒരു കിണറില്‍ നിന്നാണ്  ആവശ്യമുള്ള ജലം എടുക്കുന്നത് ..നാട്ടിലെപ്പോലെ മഴയൊന്നും കിട്ടാത്ത ചുട്ടു പൊള്ളുന്ന മരുഭൂമിയിലെ ഈ പച്ചപ്പുള്ള കൃഷിത്തോട്ടം ഈജിപ്ഷ്യന്‍ കാരെന്റെയും ഹിന്ദിയുടെയും വിട്ടുവീഴ്ചയില്ലാത്ത അധ്വാനത്തിന്‍റെ ഫലമാണന്ന്  ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും ..
 അറബിക്കഥ യിലെ ശ്രീനിവാസനെപ്പോലെ നീണ്ട തോപ്പും പണ്ടത്തെ കാജാ ബീഡിയിലെ പരസ്യം പോലെ ഒരു തലേക്കെട്ടുമായിരുന്നു അയാളുടെ വേഷം, ഒറ്റനോട്ടത്തില്‍ അയാളൊരു മലയാളിയാണെന്ന് മനസ്സിലാക്കാന്‍ പ്രയാസം തന്നെ പാകമായ വെണ്ട ഒരു ചാക്കില്‍ നിറയ്ക്കുകയാണ് അയാള്‍ .

"അസ്സലാമുഅലൈക്കും" അഷ്‌റഫ്‌ സലാം ചൊല്ലി .അപരിചിത ശബ്ദം കേട്ടപ്പോള്‍ അയാള്‍ തിരഞ്ഞു നോക്കി
"വ അലൈക്കുമുസ്സലാം" എവിടുന്നാ ങ്ങള്‍ രണ്ടാളും "
ഞങ്ങള്‍ കുന്ഫുധയില്‍ന്നാണ് ,,അല്ഫായിജിയില്‍ കുറച്ചു പണിയുണ്ടായിരുന്നു ,അത് കഴിഞ്ഞു വരുമ്പോള്‍ ഒന്നിറങ്ങിയതാ "
"എവിടെയാ നാട്ടില്‍?
"ഞാന്‍ ഊര്ക്കടവില്‍ ഇവന്‍ കൊടുവള്ളിയിലും" "ഇക്ക എവിടെയാണ് ?"  ഞാന്‍ ചോദിച്ചു
"ഞാന്‍ പെരിന്തല്‍മണ്ണ പള്ളിപ്പടിയില്‍ ,അറിയുമോ" ?
"ഇല്ല പെരിന്തല്‍മണ്ണ വന്നിട്ടുണ്ട് പിന്നെ കുന്ഫുധയില്‍ പെരിന്തല്‍മണ്ണക്കാരാണ് കൂടുതല്‍ "
അയാള്‍ ഞങ്ങളെയും കൂട്ടി റൂമിലേക്ക് വന്നു ,അവിടേയ്ക്കുള്ള നടത്തത്തില്‍ ഞാനയാളെ ശ്രദ്ധിച്ചു നോക്കി ,എവിടെയോ ഇയാളെ ഞാന്‍ കണ്ടിട്ടുണ്ട് ,,മനസ്സില്‍ തോന്നിയ ഒരു സംശയം ഉറപ്പിക്കാന്‍ വേണ്ടി ഞാനയാളോട് ചോദിച്ചു ,,"നിങ്ങള്‍ നാട്ടില്‍ നിന്നും വന്നിട്ട് എത്ര വര്‍ഷമായി ?"  .അതിനു മറുപടി ഒരു ചിരിയായിരുന്നു ."അധികം ഒന്നുമില്ല മോനെ ഒരു പതിനെട്ടു വര്ഷം" .

എന്റെ സംശയം ശരിയായിരുന്നു ,അപ്പോള്‍ ഇയാള്‍ ഞാന്‍ വിചാരിച്ച ആള്‍ തന്നെയാണ് ,പ്രവാസ ജീവിതത്തിന്റെ തുടക്കം മുതലേ ഞാന്‍ കാണുന്ന ഒരു ടി വി പ്രോഗ്രാമാണ് കൈരളി ടി വി യിലെ പ്രവാസലോകം എന്ന പരിപാടി ,ഗള്‍ഫില്‍ കാണാതാവുന്നവരെ ക്കുറിച്ച് അന്വേഷിക്കുകയും .അവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയും ചെയ്യുന്ന ഒരു നല്ല ഷോ എന്ന നിലയില്‍  അത് മുടങ്ങാതെ കാണാറുണ്ട്‌ .അതില്‍ ഇയാളെക്കുറിച്ച് ഒരിക്കല്‍ വന്നിരുന്നു ,അയാളുടെ ഭാര്യയും കെട്ടിക്കാന്‍ പ്രായമായ ഒരു മകളും  ക്യാമറക്ക്‌ മുന്നില്‍ നിന്നും കരയുന്ന രംഗം മനസ്സിലേക്കോടിയെത്തി. അതെ ഇതയാള്‍ തന്നെ ,,ഞാന്‍ അഷറഫിനോട് സ്വകാര്യത്തില്‍ പറഞു ,

"എടാ ഭാഗ്യമുണ്ടെങ്കില്‍ നമുക്ക് രണ്ടു പേര്‍ക്കും ടി വി യില്‍ മുഖം കാണിക്കാം ,ലോകം മുഴുവന്‍ നമ്മളെയറിയാനുള്ള വഴിയാണ് ഈ  മുന്നില്‍ പോകുന്നത് .ടി വിയില്‍ ഇയാളെ കണ്ട കാര്യം പറഞ്ഞപ്പോള്‍ അവനും  താല്പര്യം കൂടി ,ഞാന്‍ ചോദിച്ചു
"ഇക്ക പതിനെട്ടു വര്‍ഷമായിട്ടും എന്താ നിങ്ങള് നാട്ടില്‍ പോവാത്തത് ? അവിടെ നിങ്ങള്‍ക്ക് ആരും ഇല്ലേ ?
എല്ലാരും ഉണ്ട് ഭാര്യയും കുട്ടിയുമൊക്കെ പക്ഷെ ഞാന്‍ പോണില്ല അത്ര തന്നെ ".ആ മറുപടിയില്‍ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല ,ഗള്‍ഫില്‍ ഇത്തരം കഥകള്‍ ഒരു പാട് കേള്‍ക്കാറുണ്ട് ,
".എന്താ കാര്യം ? കഫീല്‍ (സ്പോണ്സര്‍ ) വിടാഞ്ഞിട്ടാണോ ,എങ്കില്‍ നമുക്ക് പരിഹാരമുണ്ടാക്കാം"
"അല്ല ഞാന്‍ കഫീലിനെ വിടാഞ്ഞിട്ടാണ്"
"ഡാ മൂപ്പര്  നമ്മളെ  ആക്കിയതാ ട്ടോ ,വിട്ടേക്ക് "..അഷറഫ്‌ പറഞ്ഞു ,,
"എടാ എന്നാലും അങ്ങിനെ വിടാന്‍ പറ്റുമോ ,,ഞാനാപരിപാടി അന്ന് കണ്ടതാ ഒരു ഹെല്‍പ്‌ ചെയ്‌താല്‍ രണ്ടുണ്ട് കാര്യം ,ഒന്ന് ഒരു പുണ്യകര്‍മ്മം ,രണ്ടാമത്തെതു ടിവിയില്‍ വരും ,പ്രവാസലോകത്തിലെ ഞങ്ങളുടെ പ്രധിനിധി ഫൈസല്‍ ബാബു കുന്ഫുധയില്‍ നിന്നും നല്‍കുന്ന വിവരം എന്ന ടി വി വാര്‍ത്ത ,അത് റെക്കോഡ്‌ ചെയ്തു  ഗ്രൂപ്പായ ഗ്രൂപ്പില്‍ ലിങ്കും കൊടുത്തു ആയിരം ലൈക്കും കമന്റുമായി ഞാന്‍ ഞെളിഞ്ഞു നില്‍ക്കുന്നത്‌ ,,ഹോ എനിക്ക് വയ്യ ,,എടാ പൊന്‍മുട്ടയിടുന്ന ഈ കാക്കാനെ വിടല്ലേ ,,ഇത് പുറം ലോകം അറിയണം ,,അയാളെ നാട്ടിലെത്തിക്കക്കണം ,നീ ഒന്നു കൂടെ നിന്നാല്‍ മതി ബാക്കി ഞാനേറ്റു" ,,
"എന്താ ങ്ങള് പിറുപിറു ക്കുന്നത് ? ദാ സുലൈമാനി കുടിക്കൂ ,,,അയാള്‍ നീട്ടിയ കട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു "ഈ മസ്രയും ആടും ഒക്കെയായി കഴിഞ്ഞാല്‍ മതിയോ ,നാട്ടില്‍ നിങ്ങളെക്കാത്ത് ഒരു കുടുംബമുണ്ട് , ഭാര്യയുണ്ട് മകളുണ്ട് ,,അതൊന്നും എന്താ ആലോചിക്കാത്തത്."?
"എന്റെ മനസ്സില്‍ ഇപ്പോഴതൊന്നുമില്ല ,,ഇനിപ്പം ഈ വയസ്സുകാലത്ത് അവിടെപ്പോയാല്‍ തന്നെ ആരും ഇന്നേ അറിയൂല ,,അതൊക്കെ എല്ലാരെയും പറഞ്ഞു മനസ്സിലാക്കുമ്പോഴേക്കും അസ്രായീല് ന്നെയും കൊണ്ട് പോകും ,,ഇങ്ങള്‍ക്ക് വേറെ എന്തേലും പറയാനുണ്ടോ " .ഞങ്ങളെ സംസാരം അയാളെ മുഷിപ്പിച്ചു എന്ന് ആ വാക്കില്‍ ഉണ്ട് എന്നാലും വേണ്ടീല ,,ഒരു നല്ല കാര്യത്തിനല്ലേ ,ഞാന്‍ പിന്മാറില്ല ,,ശെരി , നിങ്ങള്‍ നാട്ടില്‍ പോവേണ്ട എന്നാലും എന്തേലും ഒരു കാരണം ഉണ്ടാകുമല്ലോ,,  നാട്ടില്‍ പോകാതിരിക്കാന്‍ അതൊന്നു പറഞ്ഞൂടെ,നിങ്ങളെങ്ങിനെയാ ഈ പട്ടിക്കാട്ടിലെത്തി ന്നെങ്കിലും ?
"എനിക്ക് ഇങ്ങട്ട് വരാന്‍ തീരെ ഇഷാട്ടമുണ്ടായിട്ടല്ല ,,എന്നെ ഉന്തി തള്ളി ഇങ്ങട്ട് വിട്ടതാ ,,ആദ്യം ന്‍റെ അമ്മോന്‍ ന്നെ കോഴിക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടോന്നു വണ്ടി കേറ്റി,,അവര് കുടീല് എത്തുന്നതിനു മുമ്പേ ഞാന്‍ കെട്ട്യോളെ അടുത്തെത്തി ,അങ്ങിനെ അത് കാന്‍സല്‍ ആയി ,,പിന്നെ കൊണ്ടോട്ടിന്നു അക്ബര്‍ ട്രാവല്‍സിന്‍റെ ബസ്സില്‍ കേറ്റി വിട്ടു  ,, കണ്ണൂരില്‍ ഭക്ഷണം  കഴിക്കാന്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ ഞാന്‍ കോഴിക്കോട് ബസ്സില്‍ക്ക് മാറിക്കേറി ,,ന്നിട്ടും ഓല് വിട്ടില്ല ,മൂന്നാമത്തെ തവണ അമ്മോനും ,അമ്മോഷനും കൂടി ഇടത്തും വലത്തും നിന്ന് ,ബോംബെ വരെ കൂടെ വന്നു പ്ലയിനില്‍ കേറ്റി ,,ആ വരവ്  വന്നിട്ട് പിന്നെ പോയില്ല "
"എന്ത് പറ്റി ങ്ങളെ കഫീല്‍ നാട്ടിലേക്ക് വിടാഞ്ഞിട്ടാണോ ?
എനിക്ക് കൂടുതല്‍ അയാളുടെ കഥ അറിയാന്‍ താല്പര്യമായി ,
"ആദ്യം വന്നത്  ഒരു ക്ലീനിംഗ് കമ്പനിയിലേക്കായിരുന്നു ,,അവിടെ ഒരു അഞ്ചു കൊല്ലം പണിയെടുത്തു ,നാട്ടിലെ കടങ്ങളൊക്കെ  വീട്ടി ,നാട്ടിലേക്ക്‌ പോവാനായി ഒരുങ്ങുമ്പോഴാണ് ആ കമ്പനി പൂട്ടുന്നത്,പിന്നെ കുറച്ചു കാലം പണിയൊന്നും കിട്ടിയില്ല ,,അതിനു ശേഷം കാറ് കഴുകിയും വെള്ളം വിറ്റും പണിയെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഈ കഫീലിനെ പരിചയപ്പെടുന്നതും ഈ മസ്രയില്‍ വരുന്നതും ,,ഞാന്‍ ഇവിടെ വന്നപ്പോള്‍ വെറും ഒരു മരുഭൂമിയായ ഈ തോട്ടം  ഈ കാണുന്ന കോലത്തിലാക്കി വന്നപ്പോഴേയ്ക്കും കാലം കുറെ കടന്നു പോയി" ..

"എടാ ഇയാളുടെ ബ്ലാക്ക് ആന്‍റ് വൈറ്റ്‌ കഥ കേള്‍ക്കാനാണോ നമ്മള്‍ വന്നത് ,വാ നമുക്ക് പോവാം" ,അഷ്‌റഫ്‌  തിരക്ക് കൂട്ടി ,
"എന്തായാലും നിങ്ങള്‍ ചെയ്തത് തീരെ ശെരിയായില്ല ,നിങ്ങളെ ഭാര്യയെക്കാളും കുട്ടികളെക്കാളും വലുതാണോ ഈ മസ്ര?
ഇത്രയും കാലം നിങ്ങളെ ഭാര്യ നിങ്ങളും വരുന്നതും കാത്തിരുന്നു ,അവര്‍ എങ്ങിനെ ജീവിക്കുന്നു എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? " ഞാന്‍ ചോദിച്ചു ,
"അതൊന്നും എനിക്ക് ചിന്തിക്കണ്ട കാര്യല്ല ,,ഇത്രയും കാലം ഓള്‍ എങ്ങിനെ ജീവിച്ചോ അത് പോലെ ഇനിയും അങ്ങിനെയങ്ങ് പോയ്ക്കോളും നിങ്ങള്‍ രണ്ടു പേരും അതോര്‍ത്തു ബേജാരാവണ്ട മനസ്സിലായോ" ?
"നിങ്ങളെ കഫീല്‍ വിടാഞ്ഞിട്ടാണോ പോകാത്തത് ? അതോ പൈസ ഇല്ലാഞ്ഞിട്ടോ ?"
അതോന്നും കൊണ്ടല്ല സ്വന്തം മക്കളെക്കാളും കാര്യമാ എന്നെ ,,എനിക്ക് താല്പര്യമില്ലാ എന്ന് പറഞ്ഞില്ലേ ?വേറെഎന്തേലും പറയന്നുണ്ടോ ,എനിക്ക് പണി കുറെ ബാക്കിയുണ്ട്‌ ,അവറാന് ഇല്ലാത്ത ബേജാറ് അയമ്മു വിനു  വേണ്ട മനസ്സിലായില്ലേ?"
അയാള്‍ ദേഷ്യം കൊണ്ട് കയര്‍ത്തു ,
"ചൂടായിട്ടു കാര്യമില്ല പ്രശസ്ത മാധ്യമ പ്രവര്‍ത്തകനാണ് ഞാന്‍ ,ഞാനിത് പേപ്പറില്‍ കൊടുത്തു എല്ലാരെയും അറിയിക്കും "

അഷ്‌റഫ്‌ അത് പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത് ,അവനെ ന്നോട് പറഞ്ഞു ,"ചിരിക്കണ്ട പത്രം വിതരണം ചെയ്യുന്നതും മാധ്യമ പ്രവര്‍ത്തനം തന്നെയാണ് , "..
"ഒന്ന് പോയ്ക്കൊളി ങ്ങള്‍ ,,എന്നെ നാറ്റിക്കാന്‍ ഓളും നാട്ടുകാരും ന്‍റെ ഫോട്ടോ ടിവിയില്‍ കൊടുത്തിട്ടുണ്ട് എന്നിട്ട് ഞാന്‍ പോയില്ല പിന്നെല്ല അന്‍റെ ഒലക്കമ്മലെ ഒരു പത്രം "
"ഇക്ക നിങ്ങള്‍ ഈ പറഞ്ഞ ടിവി പരിപാടി ഞാനും കണ്ടതാ ,,കല്യാണം കഴിക്കാന്‍ പ്രായമായ നിങ്ങളെ മോളെയെങ്കിലും നിങ്ങള്‍ ഓര്‍ത്തു നോക്കൂ ,,ആ കുട്ടിയെ കല്യാണം കഴിച്ചു വിടെണ്ടെ"
"ന്നെ പ്പറ്റി ടി വി യിലൊക്കെ കൊടുക്കാന്‍ ആളുണ്ടല്ലോ അവര് തന്നെ കല്യാണവും കഴിപ്പിച്ചോളും ".പരമാവധി ന്നെ നാണം കെടുത്താനല്ലേ അവര് അത് ചെയ്തത്.ഇനി എനിക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ ? ഞാനെങ്ങനെ നാട്ടുകാരെ മുഖത്ത് നോക്കും ?.ഇനി  നാട്ടുകാര്  അതൊക്കെ മറക്കട്ടെ ,എന്നിട്ടാകാം ഇനി നാട്ടില്‍ പോണത് ,ഇനി ഞാന്‍ നാട്ടില്‍ പോകാന്നു തന്നെ വിചാരിച്ചോ എന്‍റെ  ,തോട്ടം ,കൃഷി ഇതൊക്ക ആര് നോക്കും "

 അധികം ദൂരയല്ല്ലാത്ത അല്ഫായിജ് എന്ന ഗ്രാമത്തില്‍ അയാള്‍ ഇടയ്ക്കിടക്ക് പോവാറുണ്ട് ,അങ്ങിനെയാണ്  അയാളാ ആ ടി വി പരിപാടി കാനാനിടയായത് എന്ന്  പിന്നീടുള്ള സംസാരത്തില്‍ നിന്നും ഞങ്ങള്‍ക്ക്  മനസ്സിലായി ,,വര്‍ഷങ്ങളായി അയാളുടെ ജീവിതവും ഈ മരുഭൂമിയിലെ മസ്രയും തമ്മില്‍ അത്രയ്ക്കും ഇഴകി ചേര്‍ന്നിരിക്കുന്നു .ഭാര്യ ,കുട്ടികള്‍ കുടുമ്പം ഒക്കെ ഇയാള്‍ക്ക് ഒരു ഓര്‍മ്മ മാത്രം ,ഇവരെക്കാളും അയാള്‍ക്ക് വലുതും അടുപ്പവുമുള്ളത്  ഈ തോട്ടവും മസ്രയുമോക്കെയാണ് , ഇവിടെ ഞങ്ങള്‍ എന്ത് കുടുമ്പകാര്യം  പറഞ്ഞാലും അയാളുടെ തലയില്‍ കയറില്ല ,മാത്രമല്ല  എന്തു പറഞ്ഞാലും  അതിനെ ന്യയീകരിക്കാന്‍ അയാള്‍ക്ക്  മറുവാദങ്ങളും ഉണ്ടാവും ,അത്ര പെട്ടൊന്നും ഇയാളുടെ മനസ്സ് മാറ്റാന്‍ കഴിയില്ല എന്ന്  ഞങ്ങള്‍ക്ക് മനസ്സിലായി .
ഇനിയും കൂടുതല്‍ സമയം  അയാള്‍ക്കൊപ്പം  നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല  ,നൂറ്റമ്പതു കിലോമീറ്ററില്‍ അധികം മരു ഭൂമിയില്‍ കൂടി ഞങ്ങള്‍ക്ക്  യാത്ര ചെയ്യണം എന്നാലെ കുന്ഫുധയിലെത്താനാവൂ .,മാത്രമല്ല വഴിയില്‍ മണല്‍ കാറ്റ് വന്നാല്‍ വഴി മണല്‍ മൂടും പിന്നെ  യാത്ര ദുസ്സഹമാണ് .അതൊക്കെ അഷ്‌റഫ്‌ ഓര്‍മ്മിച്ചപ്പോള്‍ അയാളോട് സലാം പറഞ്ഞു ഞങ്ങള്‍ വണ്ടിയില്‍ കയറി .

തിരിച്ചുള്ള യാത്രയില്‍ അയാളെ കുറിച്ചും കണ്ണീരോഴുക്കി ടി വി ക്ക് മുമ്പില്‍ വന്ന അയാളുടെ ഭാര്യ യുടെയും കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന അയാളുടെ മകളുടെ രൂപവും മാത്രമായിരുന്നു മനസ്സില്‍ .എന്നെങ്കിലും ഒരിക്കല്‍ വീണ്ടും അയാളെ  കാണാന്‍ കഴിഞ്ഞാല്‍ ഒന്നും കൂടി പറഞ്ഞു നോക്കാം എന്നായിരുന്നു കരുതിയിരുന്നത് ,എന്നാല്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അവിടേക്കുള്ള യാത്ര തരപ്പെട്ടത് ,സാധാരണ അത്രയും ദൂരെയുള്ള യാത്ര ഇഷ്ടമല്ലായിരുന്നു എന്നാല്‍ ഇത്തവണ അയാളെ കാണാനുള്ള തിടുക്കത്തില്‍ ഞാന്‍ വേഗം പുറപ്പെട്ടു ,,മസ്രയില്‍ എത്തിയ ഞങ്ങള്‍ക്ക് പക്ഷെ ,അയാള്‍ ക്ക്  പകരം  മറ്റൊരു ബംഗാളി യായിരുന്നു കാണാന്‍ കഴിഞ്ഞത്  ,അയാളെ കുറിച്ച് തിരക്കിയപ്പോള്‍  ബംഗാളിക്ക്  ഒരു വിവരവും തരാന്‍ കഴിഞില്ല ,നിരാശയോടെ ഞങ്ങള്‍ അവിടെ നിന്നും   മടങ്ങി ,

എന്തു പറ്റിയിരിക്കും അയാള്‍ക്ക്  എന്നറിയാന്‍ അല്ഫായിജിലും ഒന്ന് തിരക്കി ,അവിടെയുള്ളവരും അയാളെ കണ്ടിട്ട് ദിവസങ്ങളായിരുന്നു ,ഒരു പക്ഷെ അയാള്‍ താന്‍ പിടിക്കപെടും എന്ന് കരുതി ആരും കാണാത്ത മറ്റൊരു മസ്രയില്‍ ജോലി ചെയ്യുന്നുണ്ടാവാം ,അല്ലേല്‍ ഒരു വീണ്ടു വിചാരം വന്നു നാട്ടിലേക്ക്  തിരിച്ചു പോയിക്കാണുമോ ,അതോ എന്തേലും അപകടം ? ആ മിസ്സിംഗ്‌  ഇന്നും ദുരൂഹമായി തുടരുന്നു .അയാളെ ക്കുറിച്ചുള്ള എന്‍റെ അന്വഷണവും!!.
 
 
 

92 comments:

  1. എന്തു പറ്റിയിരിക്കും അയാള്‍ക്ക് എന്നറിയാന്‍ അല്ഫായിജിലും ഒന്ന് തിരക്കി ,അവിടെയുള്ളവരും അയാളെ കണ്ടിട്ട് ദിവസങ്ങളായിരുന്നു ,ഒരു പക്ഷെ അയാള്‍ താന്‍ പിടിക്കപെടും എന്ന് കരുതി ആരും കാണാത്ത മറ്റൊരു മസ്രയില്‍ ജോലി ചെയ്യുന്നുണ്ടാവാം ,അല്ലേല്‍ ഒരു വീണ്ടു വിചാരം വന്നു നാട്ടിലേക്ക് തിരിച്ചു പോയിക്കാണുമോ ,അതോ എന്തേലും അപകടം ? ആ മിസ്സിംഗ്‌ ഇന്നും ദുരൂഹമായി തുടരുന്നു

    ReplyDelete
  2. ഞാന്‍ വീണ്ടും ആദ്യം എത്തി... ഇനി വായിച്ച് പറയാം

    ReplyDelete
  3. ഒരു ദുരൂഹതയുണ്ടല്ലോ???? അയാള്‍ നാട്ടില്‍ മടങ്ങിപ്പോയിക്കാണില്ല. ഇക്ക വീണ്ടും വന്നാലോ എന്ന് വെച്ച് അവിടുന്ന് മാറി വേറെ എവിടെ എങ്കിലും അതേ അറബിയുടെ കീഴില്‍ പണി എടുക്കുകയായിരിക്കും. പിന്നെ എന്നാലും ഇക്കയുടെ പ്രൊഫൈല്‍ പിക് കണ്ടാല്‍ പറയില്ല കേട്ടോ ലൈക്‌ ആന്‍ഡ്‌ കമന്‍റ് ഇത്ര താല്പര്യം ഉള്ള ആള്‍ ആണെന്ന്.

    മരുഭൂമിയില്‍പെട്ട പ്രവാസിയുടെ കഥ നന്നായിട്ടുണ്ട്...

    ReplyDelete
  4. ഒരര്‍ഥത്തില്‍ ചില മനുഷ്യരെ നാം സ്നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുമ്പോള്‍ അതവരെ തന്നെ ഇല്ലാതാക്കല്‍ ആവുന്നു
    അത്തരത്തില്‍ ഒന്നാണ് ഈ ഇക്കായില്‍ സംഭവിച്ചത്
    അയാളെ വെക്തിത്ത്വം മാത്രമല്ല അയാളെ തന്നെ നിസ്കാസനം ചെയ്ത സ്നേഹം ആയി കുടുബത്തിന്റെത്
    മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ ഖല്‍ബ് കരിങ്കല്ലായ കാക്ക എന്നും പറയാം
    എന്നാലും അയാളുടെ കുടുംബത്തെ അറിയിക്കല്‍ ഫൈസലിനും സുഹ്രത്ത് നും ബാദ്യത ഉണ്ട്

    ReplyDelete
    Replies
    1. കൊമ്പന്‍ ,കമന്റിനു നന്ദി !! അയാള്‍ അവിടെയുള്ള കാര്യം അവര്‍ക്കും അറിയാം എന്ന് എനിക്ക് അയാളുടെ സംസാരത്തില്‍ നിന്നും മനസ്സിലായിരുന്നു ,ഒരാള്‍ സ്വയം പോകില്ല എന്ന് തീരുമാനിച്ചാല്‍ പിന്നെ എന്ത് ചെയ്യും ?

      Delete
  5. അയാള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിപോകുകയാ. ആത്മാര്‍ഥമായ പണിയില്‍ സംഭവിക്കാവുന്ന ആത്മബന്ധം കുടുമ്പത്തെ പോലും മറക്കാന്‍ പ്രേരിപ്പിക്കുക എന്നത്. താലപര്യമില്ലാതെ നിര്‍ബന്ധപൂര്‍വ്വം എത്തിപ്പെടുന്ന അവസ്ഥയില്‍ ഇഷ്ടമില്ലാത്തിടത്തും ഇഷ്ടപ്പെടാന്‍ കാണിച്ച വാശിയും സാഹചര്യവും അയാളെ അങ്ങിനെ ആക്കി തീര്ത്തിരിക്കാം.
    അവസാനം രണ്ടാമത്‌ എത്തിയപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് കേട്ടപ്പോള്‍ പ്രയാസം ഉണ്ടാക്കി. അല്ലെങ്കില്‍ ഒരു പക്ഷെ മനസ്സ്‌ മാറ്റിയെടുക്കാന്‍ കഴിഞ്ഞേനെ.
    ഇതുപോലെ എത്രയോ ജീവിതങ്ങള്‍ അറിയാതെ ഈ മരുഭൂമിയില്‍....
    വേദനയെന്കിലും സരസമായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. അതെ രാംജി ,മനസ്സില്‍ ഒരു വിഷമം ഇപ്പോഴുമുണ്ട്.ഞാന്‍ ഒന്നും കൂടി ആക്ടിവ് ആയിരുന്നുവെങ്കില്‍ ഒരു പക്ഷെ അയാള്‍ നാട്ടില്‍ എത്തുമായിരുന്നു .

      Delete
  6. ഒന്നും പറയാനില്ല ഫൈസല്‍.....................

    ReplyDelete
    Replies
    1. തിരക്കിനിടയിലും വായിച്ചല്ലോ അത് മതി !!

      Delete
  7. ഒരിക്കലും മനസ്സിലാകാത്ത മനുഷ്യമനസ്സിന്റെ മരീചികകൾ...
    അയാൾക്ക് എന്തു സംഭവിച്ചിരിക്കും.? പ്രവാസലോകത്തിലോ അയാളുടെ വീട്ടിലോ അയാളെ കണ്ട വിവരമെങ്കിലും അറിയിക്കാമായിരുന്നില്ലേ..

    ReplyDelete
    Replies
    1. അലി :ഏറെക്കാലത്തിനു ശേഷം ബ്ലോഗില്‍ കണ്ടത്തില്‍ സന്തോഷം ട്ടോ !!

      വീടുകാര്‍ക്ക് അറിയാം അയാള്‍ അവിടെയുള്ളത് ,എന്നാല്‍
      മാനസികമായി ഒരു തിരിച്ചു പോക്ക് അയാള്‍ ആഗ്രഹിക്കുന്നില്ല അത് കൊണ്ടാവാം ഒരു താല്‍പര്യവും കാണാതിരുന്നത് ,ഒരു പക്ഷെ ഒന്നോ രണ്ടോ കൌണ്‍സില്‍ കൊടുത്തിരുന്നു വെങ്കില്‍ ഒരു പക്ഷെ അയാള്‍ വീട്ടില്‍ എത്തിയേനെ ആ സ്ഥലത്തേക്കുള്ള ദൂരം ജോലി തിരക്ക് ഒക്കെ അതിനു ഒരു തടസ്സമായി എന്ന് വേണേല്‍ പറയാം എന്നാലും ഒരു കുറ്റബോധം മനസ്സില്‍ കിടക്കുന്നു ,,,എന്ന് ഇപ്പോഴും ആലോചിക്കാറുണ്ട്

      Delete
  8. ഇതു സത്യമായിരുന്നെങ്കിൽ പ്രവാസലോകത്തിൽ അന്നേ അറിയിക്കാമായിരുന്നു.
    വരച്ചു കാട്ടിയ ജീവിതം വല്ലാത്തത് തന്നെ

    ReplyDelete
    Replies
    1. ഇത് സത്യമായത് കൊണ്ടാണല്ലോ ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് !!

      Delete
  9. സങ്കടങ്ങളുടെ ഭാണ്ഡവും പേറി നടക്കുന്ന മറ്റൊരു പ്രവാസിയും അയാളുടെ കുടുംബവും!

    ReplyDelete
    Replies
    1. അതെ ആയിരങ്ങളില്‍ ഒരു വനായി ഇയാളും

      Delete
  10. പലപ്പോഴും മനസ്സ് നമുക്കറിയാത്ത ഒരു പ്രതിഭാസമാണ്. ചിലതിനോടൊക്കെ ഒരുപാട് ഇഴുകിചേര്‍ന്നാല്‍ പിന്നെ ജീവിതം അത് മാത്രമാകും. ആ സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോകാന്‍ മനസ്സ് അനുവദിക്കില്ല. നമുക്കൊക്കെ വീടും കുടുംബവും ഒക്കെ ഏറെ വിലയുള്ളതാകുന്നത് അതെപ്പോഴും നമ്മുടെ ഹൃദയത്തോടു ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാണ്. അങ്ങനെ അല്ലാത്ത അവസ്ഥയില്‍ എത്തുമ്പോള്‍ മനസ്സ് ഇങ്ങനെ മാറുമായിരിക്കും. ഒരുപാട് മനസ്സിനെ സ്പര്‍ശിച്ചു..

    ReplyDelete
    Replies
    1. ആര്‍ക്കും പിടികിട്ടാത്ത മന്‍സ്സിന്റെ പ്രതിഭാസം നിസ്സാര്‍ !!

      Delete
  11. മാസ്റ കേട്ടപ്പോള്‍ ആദ്യം ഓര്‍മ വന്നത് ആടുജീവിതത്തിലെ നജീബിനെ..
    പക്ഷെ,ഈ മാസ്റ എത്ര സ്വര്‍ഗം!
    അയാള്‍ ചിലപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കാം.പ്രവാസലോകത്തിന്റെ പ്രതിനിധികളെ ഒന്ന് ബന്ധപ്പെട്ടു നോക്കൂ.ഫോട്ടോ വന്നില്ലെങ്കിലും ദുരൂഹതക്കൊരു പരിഹാരമാകുമല്ലോ.

    ReplyDelete
    Replies
    1. അയാള്‍ അവിടേ എത്തിയിരുന്നു വെങ്കില്‍ അത് ആ പരിപാടിയില്‍ കൂടി തന്നെ കാണിക്കുമായിരുന്നു ,ഇന്നും എന്‍റെ അന്വഷണം തുടരുന്നു ,നന്ദി ഈ വായനക്ക് !

      Delete
  12. മനുഷ്യന്മാര്‍ പല തരത്തില്‍ ഉണ്ടെന്നു അറിയാം...പക്ഷെ ഇതൊരു വല്ലാത്ത ജന്മം തന്നെ ! ഒരു കൊല്ലം ഇവിടെ പിടിച്ചു നില്‍ക്കാന്‍ പെടുന്ന പാട് എനിക്കെ അറിയുള്ളൂ ! അയാളെ അന്വേഷിച്ചു കൊണ്ടെയിരിക്കൂ ഫൈസലേ..ചിലപ്പോള്‍ നിന്റെ മുന്നില്‍ വന്നു പെട്ടേക്കാം .

    ReplyDelete
    Replies
    1. അതെ ഷജീര്‍ ആ ഒരു പ്രതീക്ഷയിലാണ് ഞാനും .

      Delete
  13. അയാള്‍ മാനസികമായി നോര്‍മല്‍ ആയിരിക്കില്ല എന്നാണെനിക്ക്‌ തോന്നുന്നത്. അതല്ലെങ്കില്‍ അത്രമേല്‍ സ്നേഹിച്ച നാടിനെയും വീടിനെയും ഇക്കോലത്തില്‍ വേരുക്കുമോ? ടി.വിയില്‍ കൊടുത്തത് നാട്ടില്‍ പോകാതിരിക്കാന്‍ തല്‍ക്കാലം അയാള്‍ ഉപായമായി പറഞ്ഞതാകാം. കാരണം ടി.വിയില്‍ വരുന്നതിന് മുന്‍പും നാട്ടില്‍ പോകാന്‍ അയാള്‍ സന്മനസ്സ് കാണിചില്ലല്ലോ. എന്‍റെ ഒരു ബന്ധുവുണ്ട്. ഒരു കുഴപ്പവും പെരുമാറ്റത്തിലൊന്നും ഇല്ല.സൂപ്പര്‍ സ്വഭാവം, സത്യസന്ധന്‍,തമാശക്കാരന്‍., പതിനാലാം വയസ്സില്‍ തുടങ്ങിയ നാട് ചുറ്റലാണ്. ഇടക്ക് കല്യാണം കഴിച്ചു. കുട്ടികളുണ്ടായി ഭാരയോട് പോലും പറയാതെ രാവിലെ (അര്‍ദ്ധരാത്രിക്ക് ശേഷം അല്പം കഴിഞ്ഞ്) പുറപ്പെടും. ബോംബെ ആണ് യഥാര്‍ത്ഥ താവളം അവിടേക്കാണ് പോവുക. ഒരിക്കല്‍ അവിടെ നിന്ന് പിടിച്ചു കൊണ്ട് വന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ കാണാനില്ല. പോയി. ഇപ്രാവശ്യം ബോംബെ ആണെങ്കി അടുത്ത പ്രാവശ്യം കൊല്‍കൊത്ത, പിന്നെ ബാംഗളൂര്‍, അടുത്തത് കാട്ട്മാണ്ടു, ദല്‍ഹി. ഏതു ഭാഷയും സംസാരിക്കും, എന്ത് പണിയുമെടുക്കും. വീട് മാത്രം നോക്കില്ല. ഇപ്പോള്‍ ഈ എഴുപതാം വയസ്സില്‍ കുറെ രോഗങ്ങളുമായി തിരിച്ചെത്തിയിരിക്കുന്നു. നമുക്കാര്‍ക്കും വായിച്ചെടുക്കാനാകാത്ത പ്രകൃതം. അവരെ വഴിക്ക്‌ വിടുന്നതാണ് നല്ലത്. ഈ പ്രപഞ്ചത്തിന്റെ വിട്ട ഭാഗം പൂരിപ്പിക്കാനായി കുറെ ജന്മങ്ങള്‍.,,,

    ReplyDelete
    Replies
    1. അതെ അയാളുടെ സംസാരത്തില്‍ നിന്നും എനിക്ക് അത് മനസ്സിലായി ,നാട്ടിലേക്ക് പോവാതിരിക്കാന്‍ അയാള്‍ പറയുന്ന കാരണങ്ങള്‍ ഒന്നും യുക്തിക്ക് നിരക്കുന്നതല്ല ,എന്ത് പറഞ്ഞാലും മറുവാദങ്ങളുമായി അയാള്‍ ന്യായീകിരിക്കുന്നു .നീണ്ട പതിനട്ടു വര്ഷം അയാളില്‍ നാട് ,വീട് ,ബന്ധങ്ങള്‍ എല്ലാം ഒരു കഥപോലെ മാത്രമേ കാണൂ ...നന്ദി ആരിഫ്ക്ക വിശദമായ വായനക്കും മറ്റൊരു അനുഭവം പങ്കുവെച്ചതിനും

      Delete
  14. This comment has been removed by a blog administrator.

    ReplyDelete
  15. ഓരോ മനുഷ്യരുടെ ഉള്ളിലും ആരും കാണാതെ തിരിച്ചറിയപ്പെടാതെ നോവിച്ചുകൊണ്ടിരിക്കുന്ന ചില മുറിവുകള്‍ ഉണ്ടാകും..ചിലര്‍ക്ക് അതൊക്കെ ഭംഗിയായി ഒളിപ്പിച്ചു വച്ച് പുറം ലോകത്തോട് സംവദിക്കാനും സഹകരിക്കാനും ചിരിക്കാനും കഴിയും ..ഒരു തരത്തില്‍ ഉള്ള അഭിനയമോ adjustment ഓ ആണത് ..ചിലര്‍ക്ക് തീരെ അഭിനയിക്കാനോ യാഥാര്‍ത്ഥ്യങ്ങളോട് പോരുത്തപ്പെടാനോ ആകില്ല .ശരിക്കും ഉള്ളതോ അല്ലെങ്കില്‍ അയഥാര്‍ത്ഥമോ ആയ ചില ഉറച്ച ധാരണകളില്‍ ആ മനുഷ്യനും പെട്ട് കാണാം ..അതില്‍ വിശ്വസിച്ചു അയാള്‍ ജീവിക്കുന്നു ..അല്ലെങ്കില്‍ ഇഷ്ടമില്ലാത്ത പ്രവാസത്തിലേക്കു തന്നെ തള്ളിവിട്ട വീട്ടുകാരോടുള്ള പ്രതികാരവുമായി അയാള്‍ ജീവിക്കുന്നു ..ഇങ്ങനെയും ചില ജന്മങ്ങള്‍ എന്നെ പറയാന്‍ കഴിയൂ ..

    ReplyDelete
    Replies
    1. പ്രാവാസ ലോകത്തില്‍ ഇത്തരം ഒരു പാട് പേരെ കാണാം ..ഗള്‍ഫിന്റെ സുഖലോലുപതയില്‍ പെട്ട് വീടും കുടുമ്പവും ഉപേക്ഷിച്ചു കഴിയുന്നവര്‍ ,എന്നാല്‍ ഇയാള്ക്കിഷ്ടം ശിഷ്ട ജീവിതം ഈ മസ്രയില്‍ കാഴിയാനാവണം!!! വിശദമായ വായനക്ക് നന്ദി !!

      Delete
  16. എന്താ പറയാ...... :(

    ReplyDelete
    Replies
    1. ചിലത് കേള്‍ക്കുമ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല നൌഷു !!

      Delete
  17. ആദ്യം അമ്മാവനും അമ്മായിഅപ്പനും ചേര്‍ന്ന് നാടുകടത്തി. ഇപ്പോള്‍ നിങ്ങളും അയാളെ അവിടെനിന്നും ഓടിച്ചു. മനുഷ്യനെ ഒരിടത് സമാധാനമായി ജീവിക്കാന്‍ അനുവതിക്കില്ല എന്ന് വന്നാല്‍ എന്ത് ചെയ്യും.
    ഏതായാലും അശ്രഫിനെപോലെ ഒരാള്‍ കൂടെ ഉണ്ടായത് നന്നയി ഇല്ലെങ്കില്‍ തടി കേടയേനെ.

    ReplyDelete
    Replies
    1. ഹ്ഹ്ഹ ,,ഇങ്ങിനെയുള്ളവര്‍ അങ്ങിനെ മനസ്സമാധാനത്തോടെ ജീവിക്കണ്ട !!

      Delete
  18. നല്ലൊരു പ്രോഗ്രാം ആണു പ്രവാസലോകം.പലരെം ഇവ്വിധം കണ്ടെത്തിയിട്ടുണ്ട് താനും. പിന്നെ ചില ആളുകൾ ഇങ്ങനെയാണു, തന്നിലെക്ക് തന്നെ വലിയുന്ന സ്വഭാവം,ആരു പറഞ്ഞാലും കാര്യമില്ല. പോസ്റ്റ് നന്നായി കേട്ടൊ.

    ReplyDelete
    Replies
    1. തീര്‍ച്ചയായും എല്ലാ പ്രവാസികളും ഈ പരിപാടി കാണണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം !

      Delete
  19. എന്താ പറയാ ഭായി
    അയാൾക് ചിലപ്പൊ മറ്റെന്തിങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കും

    ReplyDelete
    Replies
    1. അതെ ഷാജു ,,നമുക്കും അങ്ങിനെ ആശ്വസിക്കാം !!

      Delete
  20. മാനസിക നില ശരിയല്ലാതെയോ, അതോ മനപ്പൂര്‍വമോ അങ്ങനെയൊരു തീരുമാനമെടുത്തെന്കില്‍ പിന്തിരിപ്പിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നുവരില്ല. അയാള്‍ പറഞ്ഞപോലെ അവിടെ ചെന്നുപെട്ടാലും അവഗണനയും അവഹേളനവുമാകും കാത്തിരിക്കുക. അയാളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ!

    ReplyDelete
    Replies
    1. അതെ നമുക്കും പ്രാര്‍ത്ഥിക്കാം !!

      Delete
  21. tv yil mukham kaikkan valiya ishtamanu alle?..sakadam ayi ee lekhanam...

    ReplyDelete
    Replies
    1. പിന്നെ ,,,കിടക്കട്ടെ ഞമ്മളെ ഫോട്ടോയും ടി വി യില്‍ !!

      Delete
  22. കുറച്ചുകൂടി ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ നീക്കിയിരുന്നെന്കില്‍ എന്തെങ്കിലും ഫലം കാണുമായിരുന്നില്ലേ? (കുടുംബത്തെ വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഇങ്ങനെയൊരാള്‍ തിരികെ നാട്ടിലെത്തിയിട്ടും എന്ത് കാര്യം എന്നത് മറ്റൊന്ന് )

    ReplyDelete
    Replies
    1. നാം മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ ഒരു പാട് പരിമിതികള്‍ ഉണ്ട് ഹാഷിക്ക് ,,എന്നാലും എന്റ അന്വേഷണം ഞാന്‍ നിര്‍ത്തിയിട്ടില്ല !!

      Delete
  23. പണ്ട്, ടി.വ്വി കാണുന്ന കാലത്ത്, മുടങ്ങാതെ കണ്ടിരുന്ന പരിപാടിയായിരുന്നു പ്രവാസലോകം. ആരാന്റെ കണ്ണീര് കാണാനല്ല. അൽ ഖൂസിലോ, ദേരാ അബ്രക്കടുത്തോ മിന്നി മറയുന്ന നിരവധി മുഖങ്ങളിലൊന്നിനെ ഇവിടെ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് കരുതിയിട്ട്. അതൊരിക്കലും നടന്നില്ല.

    പക്ഷേ, 12 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിപ്പോയ ഒരു ബംഗാളിയെ എനിക്ക് അടുത്ത് പരിചയമുണ്ട്. ഒരു നിഷ്കളങ്കൻ. അവസാനം ഒരു ഇറാഖി പണവും സ്വാധീനവും ഉപയ്യോഗിച്ച് ഔട്ട് പാസും ടിക്കറ്റും സംഘടിപ്പിച്ചു കൊടുത്തപ്പോൾ അയാൾ കരഞ്ഞത് ഇനി ഞാനെങ്ങനെ കുടുംബത്തെ പുലർത്തും എന്നാലോചിച്ചായിരുന്നു!

    ReplyDelete
    Replies
    1. അന്‍വര്‍, മനസ്സില്‍ തട്ടി ആ ബംഗാളിയുടെ അവസ്ഥ !!

      Delete
  24. എനിക്ക് ഇതിനെ പറ്റി ഒന്നും പറയാനില്ല ....

    ReplyDelete
    Replies
    1. അതെ ചിലപ്പോള്‍ നമുക്ക് വാക്കുകള്‍ കിട്ടില്ല !!

      Delete
  25. അയാളുടെ വാക്കുകളില്‍ ചില ശരികളുണ്ട്‌ എന്നു തോനുന്നു...
    ഇഷ്ടമില്ലാഞ്ഞിട്ടാണ്‌ അയാള്‍ പ്രവാസിയായത്‌...
    ഭാര്യയേയും മകളേയും പിരിയാന്‍ ഇഷ്ടമില്ലാഞ്ഞിട്ട്‌ തിരികെ എത്തിയ അയാളുടെ മനസ്സ്‌ ഒരുപാട്‌ കുത്തുവാക്കുകളാല്‍ മുറിഞ്ഞിരിക്കാം...
    കടം വീട്ടി തിരികേ പോകേണ്ട സമയത്ത്‌ കഴിഞ്ഞില്ല...
    ഇപ്പോള്‍ അയാള്‍ക്ക്‌ കുടുംബത്തേക്കാള്‍ അത്മബന്ധം മസ്രയോടാണ്‌.ഇനി അയാള്‍ നാട്ടിലെത്തിയാലും ഒരു പരിഹാസകഥാപാത്രമാകും എന്നു അയാള്‍ ഭയക്കുന്നു...
    അയാളുടെ മനസ്സില്‍ മായാതെ കിടക്കുന്ന് പഴയ ഓര്‍മകള്‍ അതിനെ ഭലപ്പെടുത്തുന്നുണ്ടായിരിക്കും..
    അയാള്‍ക്ക്‌ ഒരിക്കലും മസ്രവിട്ടുപോകാനാവില്ല...
    അയാള്‍ അവിടെതന്നെ തിരിച്ചെത്തും ...

    ഫൈസല്‍ ഭായ്‌..
    പ്രവാസിയും അയാളുടെ കുടുംബവും മനസ്സിനെ ഒരുപാട് സ്പര്‍ശിച്ചു...!!

    ReplyDelete
    Replies
    1. പ്രിയ രജനീഷ് ,വായനക്ക് നന്ദി ,ഈ വഴി വന്നതിലും ,
      അയാളുടെ ഭാഗത്ത്‌ നിന്നും ചിന്തിച്ചാല്‍ രജനീഷ് പറഞ്ഞപോലെ ശേരിയാവാം ,എന്നാല്‍ ഇന്ന് വരും നാളെ വരും എന്ന് കരുതി ഒരു ജീവിതം അയാള്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചുകൊണ്ടിരിക്കുന്ന ആ കുടംമ്പത്തെ കുറിച്ചായിരുന്നു എനിക്ക് കൂടുതല്‍ വിഷമം !!

      Delete
  26. ഇതൊരു വിത്യസ്തമായ അനുഭവം ആണല്ലോ ഫൈസല്‍
    ഒരു പക്ഷെ അയാളെ നിര്‍ബന്ധപൂര്‍വ്വം അങ്ങോട്ട്‌ അയച്ച കുടുംബക്കാരോടുള്ള പ്രതിഷേധമാവാം അങ്ങിനെ ഒരു തീരുമാനത്തില്‍ എത്തിച്ചത്.
    ഏതായാലും അയാള്‍ക്ക്‌ ഒന്നും സംഭവിക്കല്ലേ എന്നും കുടുംബത്തോടൊപ്പം ചേരാന്‍ കഴിയട്ടെ എന്നും പ്രാര്‍ഥിക്കുന്നു

    ReplyDelete
  27. പെരിന്തൽമണ്ണ പള്ളിപ്പടി, എന്റെ നാടിനടുത്താണ്....

    ഇയാളെ നിർബ്ബന്ധിപ്പിച്ച് ഗൾഫിൽ പറഞ്ഞയക്കാൻ വാശി കാണിച്ച ബന്ധുക്കളോടുള്ള ഒരു സൈസ് പ്രതികാരമാവാമിത്. ഉള്ളിൽ അയാൾക്ക് നാട്ടിൽ പോകണമെന്നുണ്ട്. ഇല്ലെങ്കിൽ ഇയാൾക്ക് പിന്നിൽ എന്തെങ്കിൽ നിഗൂഢതകൾ ഉണ്ടാവാം...

    ReplyDelete
  28. പ്രവാസലോകം ഗള്‍ഫില്‍ നിന്ന് പോരുന്നത് വരെ സ്ഥിരമായി കണ്ടിരുന്നു. ഇവിടെ വന്നതിനു ശേഷം കാണാന്‍ സാധിച്ചിട്ടില്ല. ഫൈസല്‍, വായിച്ചപ്പോള്‍ വിഷമം തോന്നുന്നു. എത്രയോ മസ്രകളില്‍ പുറംലോകം അറിയാതെ ജീവിച്ചു തീരുന്ന ജന്മങ്ങള്‍ ഉണ്ട്. അയാള്‍ നിങ്ങളില്‍ നിന്ന് എന്തോ മറച്ചു വെച്ചിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ പിഴുതെറിഞ്ഞപ്പോള്‍ തോന്നിയ പ്രതികാരമാകാം. സ്നേഹിച്ചവരോട് തോന്നിയ നിസ്സംഗതയാവാം.. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാം ഇന്ഷാ അല്ലാഹ്

    ReplyDelete
  29. നാടിനോടും വേണ്ടപ്പെട്ടവരോടും അലിഞ്ഞു ചേര്‍ന്ന് ജീവിക്കുന്ന ചില മനുഷ്യരുണ്ട്. ആ ചുറ്റുപാടുകളില്‍ നിന്നും നിര്‍ബന്ധപൂര്‍വം അവരെ പറിച്ചു നടാന്‍ ശ്രമിച്ചാല്‍ ഒരുതരം മാനസിക വിരക്തി അവരില്‍ രൂപപ്പെടും. പിന്നീട് പുതിയ ലോകത്തില്‍ അവരുടെ വേരോട്ടം തുടങ്ങുമ്പോള്‍ ആ സുന്ദരമായ പഴയലോകത്തെ അവര്‍ ഓര്‍ക്കാന്‍ പോലും ഇഷ്ട്ടപെടില്ല. നിര്‍ബന്ധിച്ചു പ്രവാസി പട്ടം അണിയിച്ചു വിമാനം കയറ്റി വിട്ട ഈ മനുഷ്യനിലും സംഭവിച്ചത് അതാകാം ഒരു പക്ഷെ...

    എല്ലാവരില്‍ നിന്നും ഒരു ഒളിച്ചോട്ടം. അതാണ്‌ തന്നെ നിര്‍ബന്ധിച്ചു കടല്‍ കടത്തിയവര്‍ക്കുള്ള വലിയ ശിക്ഷ എന്നയാള്‍ കരുതി കാണും. പതിയെ ആ ഒറ്റപെടല്‍ അയാള്‍ എന്നെന്നേക്കുമായി ഏറ്റെടുത്തു കാണണം. കാലം പോകെ പോകെ നാടും ഗൃഹാതുരത്വചിന്തകളും അയാള്‍ക്ക്‌ അന്യമായി കാണും. വീണ്ടും ഒരു തിരിച്ചു പോക്ക് അയാള്‍ ഇഷ്ടപെടുന്നില്ലായിരിക്കാം. അതാണല്ലോ മസ്രയില്‍ നിന്നും മുങ്ങിയത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്...

    ഇതുപോലെ വിവധ കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ മൂലകളില്‍ ഒളിച്ചു കഴിയുന്നവര്‍. തങ്ങള്‍ക്കായി ഇനിയും വറ്റാത്ത മിഴികളും നെഞ്ചില്‍ സ്നേഹവുമായി ചില ജന്മങ്ങള്‍ കാത്തിരുപ്പുണ്ടെന്ന ബോധം അവരില്‍ പകരാന്‍ പ്രവാസലോകം വലിയ അളവില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സ്തുത്യര്‍ഹം...

    എന്നെങ്കിലും ആ ഇക്കാക്ക് വെളിവുണ്ടാകട്ടെ... അന്വേഷണം തുടരുക ഫൈസല്‍ ...

    നല്ല പോസ്റ്റ്‌ .. ആശംസകള്‍

    ReplyDelete
  30. വളരെ ടച്ചിംഗ് അയ അനുഭവം .നിങ്ങള്‍ എന്ത് ചെയ്താലും അയാളെ രക്ഷിക്കാന്‍ കഴിയില്ല .അയാള്‍ അയാളുടെ വിധി തിരിച്ചറിഞ്ഞിരിക്കാം.

    ReplyDelete
    Replies
    1. അതെ ,,അയളുടെതാണല്ലോ അന്തിമ തീരുമാനം

      Delete
  31. "നീയൊക്കെ മനുഷ്യനാണോ നിന്റെ കാലൊക്കെ അടിച്ചു തകര്‍ക്കാന്‍ ആളില്ലാഞ്ഞിട്ട" എന്നൊക്കെ പ്രവാസക്കാരന്‍ പറഞ്ഞു കാണും,ആ പാവം പേടിച്ചിട്ടുമുണ്ടാവും..സമാധാനത്തോടെ മരുഭൂമിയില്‍ പോലും ഒരാളെ ജീവിക്കാന്‍ സമ്മതിക്കരുത്.തൃപ്തിയായല്ലോ.

    ReplyDelete
    Replies
    1. ഹ്ഹ്ഹ്ഹ ,,,അങ്ങിനെ മറ്റുള്ളവരുടെ സമാധാനം കെടുത്തി അയാള്‍ സമാധാനിക്കണ്ട !!

      Delete
  32. കല്ല്യാണം കഴിക്കാത്ത മകന്‍ ഗള്‍ഫില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞ് ലീവ് കിട്ടിയ വിവരം നാട്ടില്‍ വിളിച്ചറിയിച്ചപ്പോള്‍ അവന്റെ ഉപ്പ പറഞ്ഞു 'ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂ.. കുറച്ചൂടെ കഴിഞ്ഞൊക്കെ പോന്നാല്‍ മതി' എന്ന്. ഉപ്പ പറഞ്ഞത് ശരിക്കും അവനെ വിഷമിപ്പിച്ചതുകൊണ്ട് 15 വര്‍ഷത്തിനുശേഷം ഉപ്പയുടെ മരണശേഷമാണ് അവന്‍ നാട്ടില്‍ പോയത്. (ആരോ പറഞ്ഞുകേട്ടതാണ്)

    ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ വന്നത്.

    ReplyDelete
    Replies
    1. അതെ ഷബീര്‍ ,,പ്രവാസലോകത്തില്‍ നാം കേള്‍ക്കാത്ത ഒരു പാട് കഥകളില്‍ ഒന്ന് മാത്രം ഇതും

      Delete
  33. നാട്ടിൽ പോകാൻ സാധ്യത കുറവാണ്..അവസരം ഉണ്ടാകുമ്പോഴൊക്കെ അന്വഷിച്ച്കൊണ്ടിരിക്കുക.. ചിലപ്പോൾ കണ്ടെത്തിയേക്കാം..!!

    ReplyDelete
    Replies
    1. അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ !!നോക്കാം

      Delete
  34. മനുഷ്യമനസ്സ് ഒരു മരീചികയായി തോന്നുന്നുത് ഇത്തരം ആളുകളെ അറിയുമ്പോഴാണ്. ചിലര്‍ അങ്ങനെയാണ്. എന്തായാലും അപകടം ഒന്നും സംഭാവിച്ചതാകാതിരിക്കട്ടെ. നല്ല അനുഭവക്കുറിപ്പ് ........സസ്നേഹം

    ReplyDelete
    Replies
    1. വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം !! നന്ദി

      Delete
  35. പ്രവാസത്തിന്റെ ഓരോ സംഭവങ്ങള്‍ കഥകളായി ഫൈസല്‍ എഴുതുമ്പോള്‍ അതിനു ഒരു പ്രത്യേകത വായിക്കുമ്പോള്‍ അനുഭവപ്പെടാറുണ്ട് . അത് ഈ എഴുത്തിലും ഉറഞ്ഞു കിടപ്പുണ്ട്.
    അവസാനം ഇനി എന്തുണ്ടായി എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ഇനി ഇതിന്റെ അടുത്ത ഭാഗം ശുഭമായി പര്യവസാനിക്കട്ടെ എന്നാശംസിക്കുന്നു..
    വന്നതിലും കണ്ടതിലും ഒരു പാട് നന്ദി .. വീണ്ടും കാണാം..

    ReplyDelete
    Replies
    1. ഒരു ശുഭ പര്യവസാനത്തിനായി നമുക്കും പ്രാര്‍ഥിക്കാം

      Delete
  36. നാടുജീവിതത്തേക്കാൾ അഭികാമ്യം ഇത്തരം ആടുജീവിതമാണെന്നുള്ള ബൊധ്യമാവാം ഇദ്ദേഹത്തെ ഈ അവസ്ഥാവിശേഷത്തിലെത്തിച്ചത്..!

    ReplyDelete
    Replies
    1. അതെ, മനസ്സിലാകാത്ത ചില ജീവിതങ്ങള്‍

      Delete
  37. മനുഷ്യ മനസ്സ് അതേറെ സങ്കീര്‍ണ്ണം.

    ReplyDelete
    Replies
    1. മനസ്സിലാകാത്ത മനസ്സുകള്‍ !!

      Delete
  38. വായിച്ചു ഫൈസല്‍..., ഇതില്‍ കൂടുതല്‍ എന്തുപറയണമെന്നറിയില്ല.

    ReplyDelete
  39. വായിച്ചു..
    നന്നായി..

    ReplyDelete
  40. വായിച്ചു ഫൈസല്‍........-----

    ReplyDelete
  41. അന്വേഷിച്ചു കൊണ്ടെയിരിക്കൂ... കണ്ടു മുട്ടാതിരിക്കില്ല..

    ReplyDelete
  42. എന്തല്ലാം ജീവിതങ്ങള്‍....അല്ലെ...

    നാല് കൊല്ലം പോവാതെ നിന്നാല്‍ ഞമ്മക്കും പോകാന്‍ തോന്നൂലാ (അനുഭവം)

    ReplyDelete
    Replies
    1. ഹാഹ് അത് എന്താന്നു എനിക്കറിയാം സലിം ക്ക !!

      Delete
  43. ഫൈസൽ ബാബു..സുഖമല്ലേ.വായനയ്ക്കായി എത്തിച്ചേരുവാൻ ഏറെ താമസിച്ചുപോയി...

    എല്ലാവരിലുംനിന്ന് ഒളിച്ചോടി ജീവിയ്ക്കുന്ന പ്രവാസികളിലൊരു വിഭാഗത്തിന്റെ പ്രതിനിധിയെ ആ മനുഷ്യനിൽ കാണുവാൻ സാധിയ്ക്കുന്നുണ്ട്..എത്ര ആഴത്തിൽ ചികഞ്ഞാലും ഒരിയ്ക്കലും ചിലരുടെ മനസ്സിലെ വികാരങ്ങളും, ചിന്തകളും മനസ്സിലാക്കുവാൻ മറ്റുള്ളവർക്ക് കഴിഞ്ഞെന്നുവരില്ലല്ലോ.. അത്തരത്തിൽ ഒരാളാകാം ആ വ്യക്തിയും... അദ്ദേഹത്തിന്റെ മനസ്സിലെ വിചാരങ്ങൾ എന്തൊക്കെയെന്ന് ഒരുപക്ഷേ നമുക്കും പെട്ടന്ന് മനസ്സിലാക്കുവാൻ ആയെന്നുവരില്ല.പറയുവാൻ അയാൾക്കും ആഗ്രഹമുണ്ടായെന്നു വരില്ല. ചിലപ്പോൾ മറക്കുവാനാക്കാത്ത എന്തെങ്കിലും വേദനകളുടെ പേരിലാകാം അയാൾ മടങ്ങിപ്പോകുവാൻ ആഗ്രഹം പ്രകടിപ്പിയ്ക്കാത്തത്.. അല്ലെങ്കിൽ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ പ്രവാസിയായി ജീവിയ്ക്കേണ്ടിവന്നതിന്റെ ഗതികേട് ഓർത്തുണ്ടായ നിരാശാബോധമാകാം മറ്റൊരു കാരണം.. കാരണങ്ങൾ എന്തുതന്നെയായാലും കാത്തിരിയ്ക്കുന്ന കുടുംബാംഗങ്ങളുടെ വേദന മനസ്സിലാക്കി അയാൾ തിരികെയെത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിയ്ക്കുന്നു... എല്ലാം നന്നായിത്തന്നെ പര്യവസാനിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു... അന്വേഷണം തുടരുക.. ആശംസകൾ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും..

    ReplyDelete
    Replies
    1. ഷിബു ,സുഖം തന്നെ ..ഒരു പാട് സന്തോഷം വീണ്ടും കണ്ടതില്‍ ...ഷിബു പറഞ്ഞപോലെ അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല ,,,

      Delete
  44. ഫൈസലേ സത്യത്തില്‍ എന്നെ നെട്ടിച്ചത് നിനക്ക് വന്ന കമന്റ്സ് ആണ് ഇത്രെയും ആളുകള്‍ എവിടന്നാ ഒപ്പിച്ചത് .....എന്തായാലും സൂപ്പര്‍ സ്റ്റോറി ആയിരുന്നു ഇതുപോലെത്തെ ഒരു പാട് ആളുകള്‍ ജിദ്ദയിലും മറ്റും ഉണ്ട് അവരുടെ നാട്ടിലെ സഹാജരിയം ആണ് ഇവിടെ പിടിച്ചു നിര്‍ത്തുന്നത് എനിക്ക് പരിജയമുള്ള ഒരാള്‍ ഉണ്ട് അയാള്‍ക്ക് 4 പെണ്‍കുട്ടികള്‍ കെട്ടിക്കാന്‍ പ്രായമായി നില്‍ക്കുന്നു .....ഇയാളെ നാട്ടില്‍ എത്തിക്കുന്നതിന് പകരം ഈ കുട്ടികളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കാനല്ലേ നാം പ്രവാസികള്‍ നോക്കേണ്ടത് അത് തന്നെയാവും ഫൈസലിന്റെ കഥാപാത്രത്തിനും ഒരു പക്ഷെ പ്രശ്നം ..............................

    ReplyDelete
    Replies
    1. ഇതൊക്കെയാണ് നജീബ് ഗള്‍ഫിന്റെ മറ്റൊരു മുഖം !!വായനക്ക് നന്ദി !!

      Delete
  45. നമ്മള് അന്ന് പോയ മസ്റയില്‍ കണ്ടതില്‍ നിന്ന് തീര്‍ത്തും വിപരീതമായ ഒരു ചിത്രം. വല്ലാതെ വിഷമം തോന്നുന്നു. അയാള്‍ക്ക്‌ എന്ത് പറ്റി ആവോ?

    ReplyDelete
  46. മറ്റൊരു പ്രവാസി, മറ്റൊരു നോവ്‌, പ്രവാസികള്‍ക്ക് മാത്രം മനസ്സില്‍ ആവുന്ന പ്രവാസ വേദന

    ReplyDelete

  47. നാം കാണുന്ന ഓരോ ജീവിതങ്ങളും ഓരോ കഥകള്‍ ആണ് . നമ്മുടെതടക്കം. ..
    ചിലത് നമുക്ക് മനസ്സിലാകും . ചിലത് നമുക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറം ,
    എങ്കിലും നന്മ ഉദ്ദേശിച്ചു മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഉള്ള ഈ ത്വര കൈമോശം വരാതിരിക്കട്ടെ .
    നന്മകള്‍ നേരുന്നു

    ReplyDelete
  48. അത്ഭുതം തോന്നുന്നു.ഇങ്ങനെയും മനുഷ്യരുണ്ടോ...?
    ചിലപ്പോള്‍ പ്രവാസ കാലത്ത് അയാള്‍ ഭാര്യയുമായി എന്തെങ്കിലും രസക്കേട് ഉണ്ടായി കാണും.
    എന്നാലും അതിനു ശേഷം അയാള്‍ എങ്ങോട്ട് മറഞ്ഞു.മസ്രയോടു അത്രയ്ക്ക് ഇഴുകി ചേര്‍ന്ന ആള്‍...?

    ReplyDelete
  49. മനുഷ്യരുടെ മനസ്സ് സഞ്ചരിക്കുന്ന വഴികള്‍ വളരെ വിചിത്രമാണ്. എന്നാലും ആ മനുഷ്യന്‍ എവിടെ പോയ് മറഞ്ഞു?
    വളരെ ഭംഗിയായി എഴുതി. അഭിനന്ദനങ്ങള്‍.

    ReplyDelete
  50. എല്ലാം നന്നായിത്തന്നെ പര്യവസാനിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു... അന്വേഷണം തുടരുക.. ആശംസകൾ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.