ഒരു മൊബൈല്‍ ഫോണ്‍ ഹിഡന്‍ ടോക്ക് !!!!!



കാലത്ത് എണീറ്റപ്പോഴാ ഒരു കാര്യം ഓര്‍മ്മവന്നത്, അവളെ വിളിച്ചിട്ട് മൂന്നു ദിവസമായി ..എന്താ ചെയ്യുക ? ഒരൊഴിവ് കിട്ടണ്ടേ ..രാവിലെ ഓഫീസില്‍ പോവണം .ബോസ്സ് കാണാതെ കഷ്ട്ടപെട്ടു ബ്ലോഗ്‌ വായിക്കണം ,ഫേസ് ബുക്കില്‍ ലൈക്കണം ഒളിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന കൂട്ടുകാരോടോക്കെ ചാറ്റണം ,,അത് കഴിഞ്ഞു രാത്രി വന്നാല്‍ വായിച്ചു തീര്‍ത്ത ബ്ലോഗിന് കമന്റണം ,,,കുറെ ക്കാലമായി ഇപ്പോള്‍ വെപ്പും തീനും പ്രകാശിന്റെ സോളാര്‍ മെസ്സില്‍ നിന്നാണ് ( മെസ്സ് നടത്തുന്ന പ്രകാശ്‌ ഹാഫ്‌ വേവില്‍ ചോറും കറിയും വെച്ചുണ്ടാക്കി പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞു പുറത്തെ ഡോറില്‍ കെട്ടി തൂക്കും .അതവിടെ ക്കിടന്നു സോളാര്‍ എനര്‍ജിയില്‍ ബാക്കിയുള്ള മണിക്കൂറില്‍ വെന്തോളും,, ഗ്യാസും ലാഭം സമയവും ലാഭം )

,എന്തായാലും അവളെ ഒന്ന് തണുപ്പിക്കാം, എന്തും നേരിടാന്‍ തയ്യാറെടുത്തു ഫോണ്‍ റിംഗി
അരികില്‍ വന്നാലും പറയുവാനറിയുമോ ...സ്നേഹം ...ഫോണ്‍ റിംഗന്റെ അവസാനം അവളുടെ കിളിനാദം
"ഹലോ ...ഹലോ ." ഒരു ചെറിയ മൌനത്തിനു ശേഷം അവള്‍ പരിധിക്ക് അകത്തു വന്നു .
"ഏ ഇങ്ങളാ..." എന്തേ പ്പം വിളിക്കാന്‍ തോന്നിയെ ??" ഹാവൂ ഇന്നത്തെ ദിവസം കൊള്ളാം,പ്രതീക്ഷിച്ചതു പോലെ തന്നെ !!
"ഓ അതെന്താ മോളെ നീ അങ്ങിനെ പറഞ്ഞെ? നിന്നെയല്ലാതെ ഞാന്‍ പിന്നെ ആര്‍ക്കാണ് വിളിക്കുക ?
"മതി പഞ്ചാര ,, എന്താ ങ്ങള് വിളിച്ചത് അത് പറ എനിക്ക് വിടെ ഒരു പാട് പണിയുണ്ട്
"ഹും അല്ലെലും അനക്ക്‌ ഇപ്പോള്‍ എന്നോട് തീരെ സ്നേഹം ഇല്ല " സെന്റി അടിച്ചു പറഞ്ഞാലും കോമഡിന്നല്ലേ പറയുള്ളൂ..(ഒരു മുളം നീട്ടിയെറിയാം,അല്ലേല്‍ ഇതേ വാക്ക്‌ അവള്‍ എനിക്കിട്ടു തട്ടും )

"എന്തേ ഇന്നലെയും മിനിഞ്ഞാന്നും വിളിക്കാഞ്ഞേ ?"
"നല്ല തിരക്കായിരുന്നു രണ്ടു ദിവസം,,പുതിയ പ്രൊജക്ട് ഇന്നലെ സബ്മിറ്റ് ചെയ്തു (രണ്ടു ദിവസമായി ഒരു പുതിയ പോസ്റ്റ്‌ എഴുതുന്ന തിരക്കിലായിരുന്നു ആ ടെന്‍ഷന്‍ വല്ലതും ഇവള്‍ക്കറിയുമോ ,,)
"എന്താ നല്ല ലാഭം കിട്ടുമോ ഇക്ക ?"
"പിന്നേ കിട്ടും പക്ഷെ ഇപ്പോള്‍ ഓഫ്‌ സീസണാണ് എന്നാലും വലിയ കുഴപ്പമില്ല പത്തിരൂപത് പേരെങ്കിലും നല്ല അഭിപ്രായം പറഞ്ഞു ഇനിയും കുറച്ചു പേര്‍ കൂടി വരുംന്നാണ് പ്രതീക്ഷ,,"
അല്ലേലും ഇങ്ങള്ക്ക് ഇപ്പോള്‍ നല്ല കാലാന്നു ഇന്നാള് ന്റെ കൈ നോക്കിയ കുറത്തി പറഞ്ഞിരുന്നു...എന്തായാലും വേഗം നോക്കൂ, നമുക്ക് ഇതില്‍ നിന്നും കിട്ടിയിട്ട് വേണം വീട് പണി തീര്‍ക്കാന്‍ ..(പിന്നേ ബ്ലോഗു കമന്റിനു ഇപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ്ല്ലേ )
"അതൊക്കെ പോട്ടേ ഞാന്‍ എന്താ വിളിച്ചത് എന്നറിയുമോ ?
"ഇല്ല, ങ്ങള് പറയാതെ ഞാന്ങ്ങനാന്നു അറിയാ "
"നാളത്തെ ദിവസത്തിനു ഒരു പ്രത്യേകതയുണ്ട് അതറിയുമോ?
"ഇല്ലല്ലോ എന്താ"
ഒന്ന് ഓര്‍ത്തു നോക്ക്
"എന്താ ഇങ്ങളെ ബര്‍ത്ത്ഡേ ആണോ ?
"അതൊന്നും അല്ല ,,പറഞ്ഞപോലെ അതിപ്പം എന്നാ ??
"ഹും ,,പിന്നെന്താ ഇങ്ങള് വേഗം പറയൂന്നേ" ...
"തിരക്കാക്കല്ലേ ഞാന്‍ പറയാം വേണമെങ്കില്‍ ഒരു ക്ലു തരാം ,,
"ക്ലു വേണ്ട ഞാന്‍ പറയാം നമ്മളെ വെഡ്ഢിഗ് ഡേ ആയിരിക്കും .".
"കുന്തം!! എനിക്ക് പറ്റിയ അബദ്ധങ്ങള്‍ ഞാനോര്‍ക്കാറില്ലന്നറിയില്ലേ "
"അതൊന്നും ങ്ങള് ഇപ്പോള്‍ ഓര്‍ക്കൂല ,കല്യാണം കഴിഞ്ഞ അന്ന് ങ്ങള് ന്റെ അമ്മായിന്റെ മോളെ കാതുകുത്ത് ദിവസം വരെ മറക്കൂലായിരുന്നു ..അല്ലേലും ഗള്‍ഫില്‍ പോയി അവിടുത്തെ പെണ്ണുങ്ങളെ കണ്ടപ്പോള്‍ ന്നെ വേണ്ടാതായി ..
"എടീ അത് മാത്രം പറയരുത്..ഞാന്‍ നാട്ടില്‍ വരണവരെ നിന്നെയല്ലാതെ ആരെയും നോക്കാറില്ല ,സത്യം "
"ഹും അതവിടെ എല്ലാരും പര്‍ദ്ദയിട്ട് മുഖവും മൂടിക്കെട്ടിയിട്ടല്ലേ ,ഇങ്ങള് കാര്യം പറയുന്നുണ്ടോ ,,എനിക്ക് തിരക്കുണ്ട്‌ ഇസ്മായില്‍ കൊണ്ട് വന്ന മത്തി കണ്ടന്‍ പൂച്ചനെ കാവല് നിര്‍ത്തിയാ ഞാന്‍ പോന്നത് " ന്നെ പട്ടിണി ആക്കരുത് ,,അല്ലേലും "ഇങ്ങള്‍ക്ക് പ്പം ന്താ ,,നല്ല സുഖല്ലേ എന്നും കുബ്ബൂസുണ്ടല്ലോ അവിടെ തിന്നാന്‍ "
"കുബ്ബൂസല്ല അല്‍മറായി തൈരും കിട്ടും നല്ല കോമ്പിനേഷനാണ് ന്നെ കൊണ്ട് നീ പറയിപ്പിക്കേണ്ട "
"ഇങ്ങള് വെറുതെ കൊന്ജ്ജാതെ പറയുന്നുണ്ടോ ഞാന്‍ പോവാണ്"
"പോവല്ലേ ഞാന്‍ പറയാം" .."ഞാനൊരു ബ്ലോഗ്‌ തുടങ്ങിയിട്ട് നാളേക്ക് ഒരു വര്‍ഷമാകുന്നു ന്നു ..അത് പറയാനാ വിളിച്ചത് മനസ്സിലായോ ?
"ഏ ഇത് പറയാനാണോ ഈ നേരംല്ല്യാത്ത നേരത്ത് ന്നെ വിളിച്ചത് ,ങ്ങള്‍ക്ക് വേറെ പണിയൊന്നുംല്ലേ മനുഷ്യാ ?"
"എടീ നീ എന്ത് വേണമെങ്കിലും പറഞ്ഞോ പക്ഷെ എന്റെ ബ്ലോഗില്‍ തൊട്ടു കളിക്കരുത്" .."ബ്ലോഗിനെ ക്കുറിച്ച് നിനക്കെന്തറിയാം ? ബ്ലോഗര്‍ , ആ പദവിയുടെ അര്‍ത്ഥമെന്താണന്നു അറിയുമോ നിനക്ക് ? അതറിയണമെങ്കില്‍ ആദ്യം ബ്ലോഗ് എന്തെന്നറിയണം ,ബ്ലോഗേര്‍സ് ആരെന്നറിയണം ,ബസ്സ്‌ സ്റ്റോപ്പ്‌ ചുമരുകളില്‍ കരിക്കട്ട കൊണ്ട് എഴുതിക്കൂട്ടിയ നീ കണ്ട സാഹിത്യമല്ല ,യാഥാര്‍ത്ഥ ബ്ലോഗ്‌ ,ലക്ഷകണക്കായ കവികളുടെയും കലാകാരന്‍മാരുടെയും ബ്ലോഗ്‌ ,അനോണികളുടെയും സനോണികളുടെയും ,പാവപ്പെട്ട കമന്റുര്‍മാരുടെയും ബ്ലോഗ്‌ ,ഫേസ്ബുക്ക് മാരുടെയും ,ഗൂഗിള്‍ പ്ലസ്സ് മാരുടെയും ബ്ലോഗ്‌ ,വിവാദങ്ങളുണ്ടാക്കി കമന്റുകളുടെ എണ്ണം കൂട്ടുന്നവരുടെ ബ്ലോഗ്‌ ,പെണ്ണിന്റെ പേര് വച്ച് വരുന്ന ബ്ലോഗിനു കമന്റ് നു നീളം കൂടിയതിനു കൂട്ടം കൂടി ആക്രമിച്ചു ഒറ്റപ്പെടുത്തുന്നവുരുടെ ബ്ലോഗല്ല ,നല്ല നല്ല പോസ്റ്റുകള്‍ എഴുതി, നശിച്ചു പോകുന്ന വായനയെ തിരിച്ചു പിടിക്കാന്‍ ജോലിക്കിടയില്‍ ബോസ്സ് കാണാതെ പോസ്റ്റ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ ,ഇപ്പോള്‍ നീ കളിയാ ക്കിയില്ലേ ,എന്നെപ്പോലെയുള്ളവരുടെ ത്യാഗത്തിന്റേയും നോമ്പരത്തിന്റേയും ബ്ലോഗ്‌ ..ബ്ലോഗ്‌ എന്ന മഹാ പ്രസ്ഥാനത്തിന്റേ സോള്‍ ആത്മാവ്‌ ,അതറിയണമെങ്കില്‍ ,എന്നും അടുക്കളയിലും ടി വിക്കും മുമ്പില്‍ സമയം കളയുന്ന നിന്നെ പ്പോലത്തെ വീട്ടമ്മമാര്‍ക്ക് ബ്ലോഗു വായിക്കാനുള്ള സെന്സുണ്ടാവണം സെന്‍സിബിലിറ്റിയുണ്ടാവണം,സെന്റര്‍ ബോള്‍ട്ട് ഉണ്ടാവണം !!
"അതിനു എനിക്ക് വട്ടുണ്ടാവണം ഞാന്‍ പോണ് " .
".ഞാന്‍ ഒരു കാര്യം പറയട്ടെ ഇനി രണ്ടു മൂന്നു ദിവസം നിന്നെ വിളിക്കില്ല ,എന്റെ ബ്ലോഗ്‌ വാര്ഷികമായിട്ടു കുറച്ചു തിരക്കിലാണ് കുറെ പരിപാടികള്‍ ഉണ്ട് ..നീ അത്യാവശ്യം വല്ലതുമു ണ്ടങ്കില്‍ മിസ്സ്‌ അടി'
"ങ്ങള്‍ക്ക് എന്താന്നു വട്ടായോ ,,"
"അല്ലടീ കാര്യമായി പറഞ്ഞതാ നീ വേണമെങ്കില്‍ പോഗ്രാം നോട്ടീസ് കേട്ടോ ,,


വ്യാഴം രാത്രി 10 മണിക്ക് ..ജിദ്ദ ബ്ലോഗ്‌ പുലികള്‍ക്ക് പരമ്പരാഗത കേരളീയ രീതിയില്‍ .കൈ കൊടുത്തു സ്വീകരണം.
10 .15 നു .കോഴിക്കോടന്‍ സ്പെഷ്യല്‍ ,ബദാം .ഐസ് ക്രീം. അണ്ടിപ്പരിപ്പ് പാല്‍ മുതലായവ ചേര്‍ത്ത കാരറ്റ് ജ്യുസ് (ഹോം മെയ്ഡ് )
10.30 പ്രത്യേകം തയ്യാറാക്കിയ ടെന്റിലേക്ക് (എന്റെ കാര്‍ സ്റ്റാര്‍ട്ടായാല്‍ അകമ്പടിയുണ്ടാകും )
10.30 രജിസ്ട്രേഷന്‍ : നൂറിന്‍റെ ഒറ്റ നോട്ടോ അമ്പതി ന്‍റെ ഇരട്ട നോട്ടോ. ക്രഡിറ്റ്‌ കാര്‍ഡ്‌ സ്വീകരിക്കില്ല )
10.45. ബ്ലോഗ്‌ മീറ്റ്‌ ..കുന്ഫുധ കാലിദിയ ബീച്ചിലെ ഒഴിവുള്ള ഒരു സ്ഥലത്ത്. ബലദിയ (മുന്‍സിപ്പാലിറ്റി )മുന്‍കൂര്‍ ബുക്കിംഗ് സ്വീകരിക്കാത്തത് കൊണ്ട്‌ കിട്ടുന്ന സ്ഥലം സമ്മേളന നഗരി .
11.00. ബ്ലോഗേര്‍സ് കൂക്കിംഗ് ( ചുട്ടകോഴി ,അല്ലേല്‍ ഫ്രഷ്‌ മീന്‍ ,അടുപ്പ് ,കരി എന്നിവ ഉണ്ടാകും ,,വിശപ്പുള്ളവര്‍ക്ക് പാചകം ചെയ്യാം ..പക്ഷെ ഇതിന്റെ ബില്‍ ആദ്യം അടക്കണം .ബ്ലോഗേര്‍സ് ഉണ്ടാക്കുന്ന ഫുഡ്‌ ആയത് കൊണ്ട് അതിന്‍റെ ടേസ്റ്റ് .......പടച്ചോനെ കാക്കണേ )
11.45..ബ്ലോഗേര്‍സ് പഠന ക്യാമ്പ്‌ ..(വിഷയാവതരണം,,അതിന്‍റെ തിരഞ്ഞെടുപ്പ്‌ ,,എന്നിവ വള്ളിക്കുന്ന് ..)
12.45..ഉസ്മാന്‍ ഇരിങ്ങാട്ടിരി ,പുതിയ ബ്ലോഗര്‍ ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
1.00 .കവിയരങ്ങ് ..പ്രശസ്ത കവി ചാലിയാര്‍ തന്‍റെ "മൊന്ത" എന്ന കവിത അവതരിപ്പിക്കുന്നു .
കൂടാതെ വട്ടപ്പൊയിലിന്റെ : വിരഹം എന്ന കവിതയുടെ രംഗാവിഷ്ക്കാരം )
1.30: 'ബലദു മുതല്‍ ഷറഫിയ വരെ' ..(ഇ.പി. സലിം ജിദ്ദയിലെ ബലദ് എന്ന സ്ഥലത്തില്‍ നിന്നും ഷറഫിയയിലേക്ക്‌ (നാല് കിലോമീറ്റര്‍ ദൂരം ) നടത്തിയ സാഹസിക യാത്രയുടെ അനുഭവം പങ്കു വെക്കുന്നു ..
2.30: രമേശ്‌ അരൂര്‍ അവതരിപ്പിക്കുന്ന .നെടുവീര്‍പ്പ് : തുടങ്ങി കുടുങ്ങിയ ബ്ലോഗേര്‍സ് റേഡിയോ (റേഡിയോ ബ്ലോഗേര്‍സ് ,ബ്ലോഗിലെങ്ങും കാണാതായി) യെ കുറിച്ച് ഒരു ചരമാവലോകനം ,
1.30 പ്രശസ്ത പാരഡി കവി കൊമ്പനും ,കുന്ഫുധയിലെ സന്തോഷ്‌ പണ്ഡിറ്റ് ആയ ഞാനും നയിക്കുന്ന ഗാനമേള ,
2.30 നു .പോലീസ്‌ പിടിച്ചില്ലേല്‍ വീണ്ടും ടെന്റിലേക്ക്‌ ,,(അവിടെ കവിത എഴുതാന്‍ അവസരമുണ്ട് ,അത് കൊണ്ട് കടലാസ് പേന ,എന്നിവ കയ്യില്‍ കരുതാം ..(ഇവിടെ 12 മണി കഴിഞാല്‍ ബുക്ക് സ്റ്റാള്‍ തുറക്കില്ല )..
അത് കഴിഞ്ഞു .ഉറക്കം ...(വരുമെങ്കില്‍ )

വെള്ളി


6.15 ..കുന്ഫുധയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഹനായിഷ്‌ ബീച്ചിലേക്ക് പടയോട്ടം!!
കാലാവസ്ഥ അനുകൂലമെങ്കില്‍ .കപ്പിത്താന്‍ യഹിയ മങ്കീറി ന്റെ കൂടെ ബാബ്ത്തെയിന്‍ ദ്വീപിലേക്ക്‌ യാത്ര ..
യാത്രക്കിടയില്‍ ബോട്ട് ഓടിക്കാനുള്ള അവസരം .(.മറ്റുള്ള ബ്ലോഗേര്‍സ് അനുവദിക്കുമെങ്കില്‍ല്‍ മാത്രം )
ഈ സമയം യഹിയ യുടെ ബെല്ലി ഡാന്‍സ്‌ ..ആര്‍ക്കും കൂടെ ക്കൂടാം .ടിപ്സ് വേണ്ട ..

7.30 ബാബ്ത്തെയിന്‍ ദ്വീപില്‍ കൈ കുത്തല്‍ ( കാലുകുത്താന്‍ കഴിയില്ല ബോട്ട് ഉയരം കൂടുതല്‍ ഉള്ളതിനാല്‍ ചാടണം ..)
അവിടെ ബ്രേക്ക്‌ ഫാസ്റ്റ്‌ ..കുന്‍ഫുധയിലെ പ്രശസ്തമായ "ഫൂല്‍ ബദവി" യും തമീസും ..

8.00..ദ്വീപ്‌ തെണ്ടല്‍ ,,ബാബ്ത്തെയിന്‍ ദ്വീപ് ചുറ്റി ഒരു പദയാത്ര
9.00 വിസ്തരിച്ചു ഒരു കുളിയും നീന്തലും ( യഹിയയുടെ മണല്‍ മസ്സാജ് ആവശ്യമുള്ളവര്‍ക്ക് ലഭ്യമാകും )
10..ബാബ്ത്തെയിന്‍ ദ്വീപ് വിട പറഞു ബോട്ടില്‍ ചെങ്കടലിനു നടുക്കുള്ള മല യിലേക്ക്‌ ...
അതിനു ശേഷം ..മീന്‍ പിടുത്ത പരിശീലനം ..( ചൂണ്ടല്‍ കൊണ്ട് വരേണ്ട ..അതും ഇരയും എന്‍റെ വക )
11.മണിക്ക് ശേഷം മടക്കയാത്ര ...
1 മണിക്ക് ബ്ലോഗേര്‍സ് വല്ല മീനും പിടിച്ചിട്ടുണ്ടങ്കില്‍ മത്താംജമീ ലില്‍ കൊടുത്തു സൗദി സ്റ്റൈല്‍ ഫ്രൈ ..അല്ലങ്കില്‍ മീന്‍ കാശ് കൊടുത്തു വാങ്ങി ഫ്രൈ ...
2.30 യാത്രയപ്പ് ..സൌദി സ്റ്റൈലില്‍ ( കെട്ടി പ്പിടിച്ചു ) ,,,ഹാവൂ ആശ്വാസമായി !!

"ചുരുക്കിപ്പറഞ്ഞാല്‍ ഈ മാസവും ഇങ്ങള് ചിലവിനു പൈസ അയക്കില്ല എന്നര്‍ത്ഥം"
"അതവിടെ നിക്കട്ടെ അതൊക്കെ ഞാന്‍ സൂത്രത്തില്‍ അവരുടെ കയ്യില്‍ നിന്നും ഈടാക്കും ഞാനാരാ മോന്
"ആ ഒരു കാര്യത്തില്‍ മാത്രം ഞാന്‍ നിങ്ങളെ സമ്മതിച്ചു ..എന്നാലിനി ഒക്കെ കഴിഞ്ഞു വിളിക്ക് ഞാന്‍ പോവാണ്"
=====================================================================
പ്രിയമുള്ളവരെ
 .ബൂലോകത്തെക്ക് വന്നിട്ട് ഇന്നേക്ക് ഒരു വര്ഷം തികയുന്നു ,,എന്റെ പോസ്റ്റുകള്‍ വായിക്കുകയും സത്യസന്ധമായി അഭിപ്രായങ്ങള്‍ പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കുക്കയാണ് . തുടര്‍ന്നും നിങ്ങളുടെ വായന പ്രതീക്ഷികുകയാണ് .. തുടക്കം മുതല്‍ എന്നെ വിടാതെ പിന്തുടരുന്ന മന്‍സൂര്‍ ചെറുവാടി (സെന്റര്‍ കോര്‍ട്ട്) സലാം (കല്‍പ്പകഞ്ചേരി ക്രോനിക്സ്‌ ),അരീക്കോടന്‍ മാഷ്‌ ,ബഷീര്‍ വള്ളിക്കുന്ന് ,രമേശ്‌ അരൂര്‍ ,മുരളി മുകുന്തന്‍ (ബിലാത്തിപട്ടണം )കൊമ്പന്‍ മൂസ്സ ,നാമൂസ് ,ചാലിയാര്‍ ,റിയാസ്‌ തളിക്കുളം ,ഹനീഫ മാസ്റ്റര്‍ (അത്താണി) .കെ വി നൗഷാദ്, ഷാജു (അടയാളങ്ങള്‍ ) ഇസ്മായില്‍ തണല്‍ ,കണ്ണൂരാന്‍ ,പ്രദീപ് ,അജിത്‌ ,വേണുഗോപാല്‍ ,മെയ്‌ഫ്ലവര്‍ , ,അനുവിന്റെ സ്വപ്നങ്ങള്‍ ,ചെറിയ ലിപികള്‍ ,കുസുമം ആര്‍ പുന്നപ്ര ,അപ്ന അപ്ന റഷീദ്‌ ,ഷാനവാസ്‌ (ആലപ്പുഴ പുരാണം ) മുഹമ്മദു കുട്ടി (ഓര്‍മ്മ ചെപ്പ്) ,ആഫ്രിക്കന്‍ മല്ലു ,ഐക്കരപ്പടിയന്‍ ,എന്റെ ലോകം വിന്‍സന്റ് ,ഒരു ദുബായിക്കാരന്‍ ഷജീര്‍ ,തിരിച്ചിലാന്‍ ,വി പി അഹമ്മദ്‌ (സുറുമ) ,ഖാദു .സിയാഫ്‌ ,ഷൈജു ,കൊച്ചുമോള്‍ (കുങ്കുമം ) .റൈന്‍ഡ്രോപ്സ്,, നിലപാട്‌, അബ്ദുല്‍ ജബ്ബാര്‍ (വട്ടപ്പോയിലിന്റ വട്ടുകള്‍) ഹക്കീം മോന്‍സ്‌ (തനിയെ) അലി ,എക്സ്പ്രാവാസിനി ,മനാഫ്‌ ,ജെഫു ,മുല്ല ,ആചാര്യന്‍ ,വയല്‍പ്പൂവുകള്‍
പുലരി ,റാംജി ,ഉമ്മു അമ്മാര്‍ ,ഹാഷിക്ക് ,ഇസ്ഹാക്ക് ,ആയിരങ്ങളില്‍ ഒരുവന്‍ ,(ആരെയെങ്കിലും വിട്ടു പോയെങ്കില്‍ ക്ഷമിക്കുമല്ലോ )കൂടാതെ എന്റെ എല്ലാ ഫോളോവേഴ്സ്നും ,മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിനും ,ബൂലോകം ഓണ്‍ ലൈനും ,നല്ല വായനക്കാര്‍ക്കും ,പിന്നെ കുന്ഫുദയില്‍ എന്നെ സഹിക്കുന്ന എന്റെ എല്ലാ നല്ല കൂട്ടുകാര്‍ക്കും !!





84 comments:

  1. നല്ല തിരക്കായിരുന്നു രണ്ടു ദിവസം,,പുതിയ പ്രൊജക്ട് ഇന്നലെ സബ്മിറ്റ് ചെയ്തു (രണ്ടു ദിവസമായി ഒരു പുതിയ പോസ്റ്റ്‌ എഴുതുന്ന തിരക്കിലായിരുന്നു ആ ടെന്‍ഷന്‍ വല്ലതും ഇവള്‍ക്കറിയുമോ ,,)
    "എന്താ നല്ല ലാഭം കിട്ടുമോ ഇക്ക ?"
    "പിന്നേ കിട്ടും പക്ഷെ ഇപ്പോള്‍ ഓഫ്‌ സീസണാണ് എന്നാലും വലിയ കുഴപ്പമില്ല പത്തിരൂപത് പേരെങ്കിലും നല്ല അഭിപ്രായം പറഞ്ഞു ഇനിയും കുറച്ചു പേര്‍ കൂടി വരുംന്നാണ് പ്രതീക്ഷ,,"
    അല്ലേലും ഇങ്ങള്ക്ക് ഇപ്പോള്‍ നല്ല കാലാന്നു ഇന്നാള് ന്റെ കൈ നോക്കിയ കുറത്തി പറഞ്ഞിരുന്നു...എന്തായാലും വേഗം നോക്കൂ, നമുക്ക് ഇതില്‍ നിന്നും കിട്ടിയിട്ട് വേണം വീട് പണി തീര്‍ക്കാന്‍ ..(പിന്നേ ബ്ലോഗു കമന്റിനു ഇപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റ്ല്ലേ )
    "അതൊക്കെ പോട്ടേ ഞാന്‍ എന്താ വിളിച്ചത് എന്നറിയുമോ ?

    ReplyDelete
  2. എന്റെ ഗോള്‍ ആദ്യം അടിക്കുന്നു ,,ഇത് കുന്ഗ് ഫുധയിലെ കൊടുങ്കാറ്റ് ആകട്ടെ ..:) മംഗളം ഭവന്തു ..

    ReplyDelete
    Replies
    1. കൊടുങ്കാറ്റ് ആയില്ലേലും ഒരു നേര്‍ത്ത കാറ്റാവാനെങ്കിലും കഴിയുമോ ആവോ ...നന്ദി രമേശ്‌ സര്‍ ഈ വായനക്ക്‌ ..

      Delete
  3. സര്‍വ്വൈശ്വര്യ പ്രദായകനായ ബ്ലോത്തന്‍ സ്വാമികളുടെ അനുഗ്രഹം എന്നും ഈ ബ്ലോഗിന് ഉണ്ടാവട്ടെ :)

    മഗളം സുഖിനോ ഭവന്തു

    ReplyDelete
    Replies
    1. മനോരമാ വെള്ളിനെക്ഷത്രം നാനാ ഭവന്തു !!!

      Delete
  4. രസകരമായി വായിച്ചു വന്നതാണ് ആ ചാട്ടത്തിന്റെ അവിടെയെത്തിയപ്പോള്‍ കാലൊന്നു ഉളുക്കി .അരൂര്‍ വൈദ്യരുടെ കുശുമ്പ് അലമ്പാതി വേവലാതി തൈലം കൂടെ കരുതാം അല്ലെ? എന്നെ പോലെ ഒരു യുവാവ് ഈ വയസ്സന്മാര്‍ക്കിടയില്‍ ഇങ്ങനെ വെപ്രാളപ്പെട്ടാലോ പാവം വെപ്രാളത്തിനുമില്ലേ ഒരു മണിപ്രവാളം

    ReplyDelete
    Replies
    1. ഇങ്ങനെ പേടിച്ചാലോ ..ഞാനില്ലേ കൂടെ (ഉന്തി തള്ളിയിടാന്‍ ).നന്ദി ഈ വരവിനു

      Delete
  5. അപ്പൊ അതാണ്‌ സംഗതി. ഇൻവിറ്റേഷൻ കലക്കി. ഇനിയിപ്പോ കുന്ഫുധ.. ഒന്നിനും ഒരു കുറവു വരുത്തണ്ട. ഹൃദയം നിറഞ്ഞ ബ്ലോഗാശംസകൾ..

    എന്തേ പ്പം വിളിക്കാന്‍ തോന്നിയെ ??ഈ വാക്കിനു ആർക്കെങ്കിലും റോയല്റ്റി ഉണ്ടെങ്കിൽ അവനിന്നു ലക്ഷപ്രഭു ആയേനെ. :)

    ReplyDelete
    Replies
    1. ഹഹഹ,,ജെഫു അത് കലക്കി അപ്പോള്‍ എല്ലാര്ക്കും ഇത് തന്നെയാണ് അനുഭവം അല്ലെ ...ഇപ്പോഴാ സമാധാനമായത് ...ജെഫു എന്റെ എല്ലാ പോസ്റ്റുകളും വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി ...

      Delete
  6. മിക്കവാറും എന്റെ പാട്ടിന്റെ ഊക്കു കൊണ്ട് ബാക്കി എട്ടുപേരും എന്നെ കൊണ്ട് വരാതെ പോരുമോ എന്നാണു എന്റെ പേടി ഹഹഹഹ്

    ReplyDelete
    Replies
    1. കോമ്പാ ധൈര്യമായി വാ ....സന്തോഷ്‌ പണ്ഡിറ്റ്‌ ആയ ഞാനില്ലേ ഇവിടെ ....

      Delete
  7. അപ്പോള്‍ പിറന്നാളിന്റെ ചെലവ് ആണല്ലേ? നേരത്തെ പോയ ആ സ്ഥലത്ത്‌ തന്നെയാണോ മീന്‍ ഫ്രൈ ആക്കുന്നത്? എങ്കില്‍ ഞാനും വരാം.

    ReplyDelete
    Replies
    1. അല്ല ,അത് ഇവിടുന്നു നൂറ്റി ഇരുത് കിലോമീറ്റര്‍ പോവണം ..ഇത് കുന്ഫുധ സിറ്റിയില്‍ .....നന്ദി രാംജി !!

      Delete
  8. ബ്ലോഗ്‌ വാര്‍ഷിക ദിനാശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഈ വായനക്ക് ,പ്രോത്സാഹനത്തിനും

      Delete
  9. ന്നാലും ഹോ വാര്‍ഷികമായി അല്ലെ?

    ReplyDelete
    Replies
    1. ആയി ....അങ്ങിനെയൊക്കെ സംഭവിച്ചുപോയി ..നന്ദി വരവിനും അഭിപ്രായങ്ങള്‍ക്കും

      Delete
  10. അപ്പൊ ഇങ്ങളെ ബ്ലോഗ്ഗിന്റെ ഹാപ്പി ബര്‍ത്ത്ഡേ ആയി അല്ലെ ...
    നടക്കട്ടെ ആഘോഷങ്ങള്‍..
    ഇനിയും ഒരുപാട് കാലം , ചിരിക്കാനും, ചിന്തിപ്പിക്കനുമുള്ള വിഭവങ്ങളുമായി ഇവിടെയൊക്കെ തന്നെ കാണണം..
    പ്രാര്‍ഥിക്കുന്നു...ആശംസിക്കുന്നു ...

    ReplyDelete
  11. ആശംസകള്‍ ആശംസകള്‍...

    ReplyDelete
  12. ബ്ലോഗാശംസകള്‍
    ദീര്‍ഘ-ബ്ലോഗീ ഭവ:!

    ReplyDelete
  13. റൈന്‍ ...April 11, 2012 at 9:56 PM

    ഒരായിരം ആശംസകള്‍ .....എന്നും ..

    ReplyDelete
  14. ഏതായാലും ബ്ലോഗ്‌ വാര്‍ഷിക പരിപാടി ഉഷാറായി...ആശംസകള്‍

    ReplyDelete
  15. ബ്ലോഗ് വാർഷികം അടിച്ചുപൊളിച്ചു കെട്ടോ.....തുടർന്നു.ഇവിടെ ഇതുപോലെ മണ്ടത്തരങ്ങളുമായ് കാണണേ....ഓ ചുമാതെ മണ്ടത്തരമെന്നു പറഞ്ഞതാണേ..

    ReplyDelete
  16. നീ അവിടെ മീന്‍ പിടിക്ക് .
    ഞാനിവിടെ ചാലിയാറില്‍ മീന്‍ പിടിക്കാണ്. നല്ല ഇരിമീന്‍ ഉണ്ടെടാ ....
    അപ്പോള്‍ ഒരു വര്‍ഷം അല്ലേ..? സന്തോഷം. പക്ഷെ സമാധാനം ഇല്ലല്ലോ . തുടരുകയല്ലേ..? :)
    തമാശയും കളിയും കാര്യവും എല്ലാം നിറഞ്ഞ ഊര്‍ക്കടവ് ബ്ലോഗ്‌ നിന്‍റെ നാട്ടിലെ പാലത്തില്‍ നിന്ന് നോക്കിയാല്‍ ഉള്ള മനോഹരമായ കാഴ്ച പോലെ ഇനിയും മുന്നോട്ട് പോകട്ടെ.
    സ്നേഹം നിറഞ്ഞ ആശംസകള്‍ ഫൈസല്‍

    ReplyDelete
  17. ബ്ലോഗര്‍ , ആ പദവിയുടെ അര്‍ത്ഥമെന്താണന്നു അറിയുമോ നിനക്ക് ? അതറിയണമെങ്കില്‍ ആദ്യം ബ്ലോഗ് എന്തെന്നറിയണം ,ബ്ലോഗേര്‍സ് ആരെന്നറിയണം ,ബസ്സ്‌ സ്റ്റോപ്പ്‌ ചുമരുകളില്‍ കരിക്കട്ട കൊണ്ട് എഴുതിക്കൂട്ടിയ നീ കണ്ട സാഹിത്യമല്ല ,യാഥാര്‍ത്ഥ ബ്ലോഗ്‌ ,ലക്ഷകണക്കായ കവികളുടെയും കലാകാരന്‍മാരുടെയും ബ്ലോഗ്‌ ,അനോണികളുടെയും സനോണികളുടെയും ,പാവപ്പെട്ട കമന്റുര്‍മാരുടെയും ബ്ലോഗ്‌ ,ഫേസ്ബുക്ക് മാരുടെയും ,ഗൂഗിള്‍ പ്ലസ്സ് മാരുടെയും ബ്ലോഗ്‌ ,വിവാദങ്ങളുണ്ടാക്കി കമന്റുകളുടെ എണ്ണം കൂട്ടുന്നവരുടെ ബ്ലോഗ്‌ ,പെണ്ണിന്റെ പേര് വച്ച് വരുന്ന ബ്ലോഗിനു കമന്റ് നു നീളം കൂടിയതിനു കൂട്ടം കൂടി ആക്രമിച്ചു ഒറ്റപ്പെടുത്തുന്നവുരുടെ ബ്ലോഗല്ല ,നല്ല നല്ല പോസ്റ്റുകള്‍ എഴുതി, നശിച്ചു പോകുന്ന വായനയെ തിരിച്ചു പിടിക്കാന്‍ ജോലിക്കിടയില്‍ ബോസ്സ് കാണാതെ പോസ്റ്റ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ ,ഇപ്പോള്‍ നീ കളിയാ ക്കിയില്ലേ ,എന്നെപ്പോലെയുള്ളവരുടെ ത്യാഗത്തിന്റേയും നോമ്പരത്തിന്റേയും ബ്ലോഗ്‌ ..ബ്ലോഗ്‌ എന്ന മഹാ പ്രസ്ഥാനത്തിന്റേ സോള്‍ ആത്മാവ്‌ ,അതറിയണമെങ്കില്‍ ,എന്നും അടുക്കളയിലും ടി വിക്കും മുമ്പില്‍ സമയം കളയുന്ന നിന്നെ പ്പോലത്തെ വീട്ടമ്മമാര്‍ക്ക് ബ്ലോഗു വായിക്കാനുള്ള സെന്സുണ്ടാവണം സെന്‍സിബിലിറ്റിയുണ്ടാവണം,സെന്റര്‍ ബോള്‍ട്ട് ഉണ്ടാവണം !!

    ഫൈസലിക്ക വീണ്ടും ഫൈസലിക്കയായി. ആ തമാശകളുടെ ഉണർവ്വ് കാണാനുണ്ട്. സന്തോഷ ജന്മദിന ആശംസകൾ ഫൈസലിക്കാ ബ്ലോഗ്ഗിന്.

    ReplyDelete
    Replies
    1. @മനേഷ് ..നന്ദി ഹൃദയം നിറഞ്ഞ ആശംസകള്‍ക്കും കമന്റിനും....

      Delete
  18. പ്രോഗ്രാമില്‍ ചെറിയ ഒരു മാറ്റം....
    10 .15 നു .കോഴിക്കോടന്‍ സ്പെഷ്യല്‍ ,ബദാം .ഐസ് ക്രീം. അണ്ടിപ്പരിപ്പ് പാല്‍ മുതലായവ ചേര്‍ക്കാത്ത കാരറ്റ് ജ്യുസ് (ഹോം മെയ്ഡ് )
    10.30 രജിസ്ട്രേഷന്‍ : നൂറിന്‍റെ ഒറ്റ റിയാലോ അമ്പതി ന്‍റെ ഇരട്ട റിയാലോ മാത്രം. ക്രഡിറ്റ്‌ കാര്‍ഡ്‌ സ്വീകരിക്കില്ല )

    കാക്കാക്കും കൊടുത്തു ഒരു കൊട്ട് അല്ലേ?

    ഒരു വര്‍ഷം മാത്രം?കുറേ മുമ്പേ വായിക്കാന്‍ തുടങ്ങിയ പോലെ....ആശംസകള്‍

    ReplyDelete
  19. പുലികളും സിംഹങ്ങളും എലികളും പാറ്റകളും മറ്റു ക്ഷുദ്ര ജീവികളും വിരാജിക്കുന്ന ബൂലോകത്ത് ഒരു വര്‍ഷം തികയുന്ന പ്രിയ സുഹൃത്ത് ഫൈസലിനു എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഒരുപാടു വര്‍ഷം നീ ബൂലോകത്ത് തുടരട്ടെ എന്നും, നിന്നെ സഹിക്കാന്‍ ഞങ്ങള്‍ക്ക് ത്രാണി നല്കണേ എന്നും പടചോനോട് പ്രാര്‍ഥിക്കുന്നു :-)

    എന്നാലും എന്റെ ഫൈസലേ നീ വെളഞ്ഞ വിത്ത് തന്നെ ...ഓടുന്ന ബ്ലോഗര്‍ക്ക് ഒരു മുഴം മുന്‍പേ എരിയുന്ന നിന്റെ വിദ്യ കൊള്ളാം...കുന്‍ഫുധയിലോട്ട് വരുന്നവര്‍ തിന്നും കളിച്ചും കുളിച്ചും ആര്‍മാദിച്ചു പൊടിയും തട്ടി പോകുമെന്നും അവസാനം നിന്റെ കയ്യിലെ കാശ് പോകും എന്ന് നേരത്തെ അറിഞ്ഞു അവരെ ഒതുക്കനല്ലേ നീ പോസ്റ്റ്‌ ഇട്ടതു !! " ചുരുക്കിപ്പറഞ്ഞാല്‍ ഈ മാസവും ഇങ്ങള് ചിലവിനു പൈസ അയക്കില്ല എന്നര്‍ത്ഥം" എന്ന് ഭാര്യയെ കൊണ്ട് പറയിപ്പിച്ചതിന്റെ രഹസ്യം അത് തന്നെയല്ലേ ???

    രണ്ടു ദിവസത്തെ നിങ്ങടെ പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു...ഫോട്ടോകളും വിശദമായ ഒരു പോസ്റ്റും പ്രതീക്ഷിക്കുന്നു.

    ReplyDelete
  20. "ലപ്പൊ ലതാണു കാര്യം..."

    ഒന്നാം വാര്‍ഷികമാഘോഷിക്കുന്ന ഊര്‍ക്കടവ് ബ്ലോഗിനും അതിന്റെ
    പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഭായിക്കും ഒരായിരം ആശംസകള്‍....
    ഇനിയും ഒരുപാട് നാള്‍ ഭൂലോകത്തും, ബൂലോകത്തും വിരാജിക്കട്ടെ
    എന്നു ആശംസിക്കുന്നു...
    വാര്‍ഷിക പോസ്റ്റ് കലക്കീണ്ട്‌ട്ടാ.....

    ReplyDelete
  21. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ബ്ലോഗിനും ബ്ലോഗനും ആശംസകള്‍. ഇത്ര വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്ന ബ്ലോഗര്‍മാരുമുണ്ട് എന്നറിയുമ്പോള്‍ അത്ഭുതം!

    ജെഫുവിനെ കമന്റിനൊരു ലൈക്ക്.

    ReplyDelete
  22. അത് ശരി, ഇന്ന് ബ്ലോഗിന്റെ ബര്‍ത്ത് ഡേ ആണല്ലേ...ദീര്‍ഘ കാലം ബ്ലോഗെഴുതി ആളുകളെ ബോറടിപ്പിക്കാന്‍ ഇടയാക്കട്ടെ എന്ന് ശപിക്കുന്നു....!

    അപ്പോള്‍ അതിലേക്കു ഈ പാവങ്ങളെ വലിചിഴക്കുകയായിരുന്നു....
    ഒക്കെ ശരിയാക്കി തരാം....

    ReplyDelete
  23. അത് ശരി, ഇന്ന് ബ്ലോഗിന്റെ ബര്‍ത്ത് ഡേ ആണല്ലേ...ദീര്‍ഘ കാലം ബ്ലോഗെഴുതി ആളുകളെ ബോറടിപ്പിക്കാന്‍ ഇടയാക്കട്ടെ എന്ന് ശപിക്കുന്നു....!

    അപ്പോള്‍ അതിലേക്കു ഈ പാവങ്ങളെ വലിചിഴക്കുകയായിരുന്നു....
    ഒക്കെ ശരിയാക്കി തരാം....

    ReplyDelete
  24. ഒന്നാം വാര്‍ഷിക മഹോത്സവത്തിന് തിരശീല ഉയരട്ടെ .....ഒരായിരം ആശംസകള്‍ ............:)

    ReplyDelete
  25. ( ഡയലോഗ് കലക്കി )
    അപ്ന അപ്ന ബ്ലോഗ്‌ കമ്മറ്റിയുടെ പൊളപ്പന്‍ ആശംസകള്‍ ..

    ReplyDelete
  26. ഒരു വര്‍ഷമേ ആയിട്ടുള്ളൂ?
    അവിശ്വസനീയം.
    കാര്യപരിപാടി ഗംഭീരായി, ട്ടോ.

    ReplyDelete
  27. വാര്‍ഷികം സരസമായിതന്നെ അവതരിപ്പിച്ചു ..........ഒരായിരം ആശംസകള്‍ .............

    ReplyDelete
  28. "പിന്നേ കിട്ടും പക്ഷെ ഇപ്പോള്‍ ഓഫ്‌ സീസണാണ് എന്നാലും വലിയ കുഴപ്പമില്ല പത്തിരൂപത് പേരെങ്കിലും നല്ല അഭിപ്രായം പറഞ്ഞു ഇനിയും കുറച്ചു പേര്‍ കൂടി വരുംന്നാണ് പ്രതീക്ഷ,,"

    Happy Birthday to Oorkkadavu Blog..
    (ഇനിയിപ്പോ ഈ ഒ(കൊ)ത്തുകൂടലിന്റെ ബഡായി പോസ്റ്റും സഹിക്കണല്ലോ ന്റെ പടച്ചോനെ..!!!!!!)

    ReplyDelete
    Replies
    1. ഹാഹ്ഹ ,,ഇതൊക്കെ അനുഭവിക്കാന്‍ നീ എന്തോ പാപം ചെയ്തിട്ടുണ്ട് ,,,,,,നന്ദി ഈ വരവിനു

      Delete
  29. ബ്ലോഗ്‌ വാര്‍ഷിക ദിനാശംസകള്‍ !!
    ഇനി എപ്പോളാണ് കേക്ക് മുറിക്ക...:)

    ReplyDelete
  30. ബ്ലോഗ്‌ വാര്‍ഷിക ദിനാശംസകള്‍ !!

    ReplyDelete
  31. ബ്ലോഗ്‌ വാര്‍ഷിക പരിപാടി ഉഷാറായി...ആശംസകള്‍

    ReplyDelete
  32. ബ്ലോഗ്‌ ജന്മദിനാശംസകള്‍.
    ഒരു പാട് വിഷുവും പെരുന്നാളും ഈ പോസ്റ്റുകളില്‍ വിടരട്ടെ.
    നിര്‍മലമായ ചിരിയും, ഇരുത്തം വന്ന ചിന്തയും ചേര്‍ത്തെഴുതുന്ന ഫൈസലേ,
    ആശംസകള്‍.

    ReplyDelete
  33. നന്നായി എഴുതി....ഒരായിരം പൂച്ചെണ്ടുകള്‍

    ReplyDelete
  34. പ്രഥമ വാര്‍ഷികാഘോഷം ഗംഭീരമായി. "ഊര്ക്കടവ്" നീണാള്‍ വാഴട്ടെ.

    ReplyDelete
  35. ആശംസകൾ. സ്നേഹത്തോടെ www.pravaahiny.blogspot.com

    ReplyDelete
  36. ബ്ലോഗിന് ജന്‍മ്മദിനാശംസകള്‍.......

    ReplyDelete
  37. നൂറു ജന്മദിനം ആഘോഷിക്കട്ടെ ഈ ബ്ലോഗ്‌ .ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞങ്ങളുണ്ടാകും കൂടെ ..:)

    ReplyDelete
  38. "cheathas4you-safalyam.blogspot.com"

    ReplyDelete
  39. വാര്‍ഷികാകോഷത്തിന് എല്ലാവിധ ആശംസകളും....
    കൂടുതല്‍ പോസ്റ്റുകള്‍ ജന്മമെടുക്കട്ടെ എന്നാശംസിക്കുന്നു...

    മുന്‍ക്കൂട്ടി അറിയിച്ചിരുന്നെങ്കില്‍ നമ്മുക്ക് എക്സ്പയറി ഡേറ്റ് കഴിയാറായ കഷായം സൌജന്യമായി നല്‍കിക്കൊണ്ട് ഒരു സൗജന്യചികിത്സാ ക്യാമ്പും സംഘടിപ്പിക്കാമായിരുന്നു....
    ഹഹ..:)

    ReplyDelete
  40. മാസങ്ങളുടെ ഇടവേള കഴിഞ്ഞുള്ള ബ്ലോഗുവായനയില്‍ നല്ലൊരു ചിരിക്ക് വകയുണ്ടായി.
    രസകരമായി എഴുതിയിരിക്കുന്നു.
    കൂട്ടത്തില്‍ പേരെടുത്ത് പറഞ്ഞു ഓര്‍മിച്ചതിന് നന്ദി.സന്തോഷം.
    വാര്‍ഷികാഘോഷത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
    Replies
    1. ഇതെവിടെ പ്പോയി ?? കുറെ നാളായി പോസ്റ്റ്‌ ഒന്നുമില്ലേ ...??? എന്തായാലും ഇടവേളക്ക് ശേഷം ഈ ബ്ലോഗില്‍ തന്നെ വന്നു കുടുങ്ങിയല്ലേ .....സന്തോഷം !!!

      Delete
  41. വാര്‍ഷികാശംസകള്‍...

    പല കഥാപാത്രങ്ങളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. താങ്കളെപോലെ ഒരാളെ ആദ്യം!
    ശരീര ഭാഷയും ശൈലിയും സമീപനവും എഴുത്തും എല്ലാം വ്യത്യസ്തം
    സമൂഹത്തിലും ബ്ലോഗു ലോകത്തും വിശാല സൌഹൃദ വലയത്തിലും താങ്കള്‍ക്കുള്ള space-ന്‍റെ രഹസ്യവും മറ്റൊന്നല്ല.
    ഇനിയും ഉയരങ്ങള്‍ താണ്ടുവാന്‍ അനുഗ്രഹമുണ്ടാവട്ടെ ഫൈസല്‍ ജീ. മനസ്സില്‍ തൊട്ട് നന്മകള്‍ നേരുന്നു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട മനാഫ്‌ മാഷെ ,,,
      ജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു വലിയ അംഗീകാരമായി ഞാനീ കമന്റിനെ ഹൃദയത്തോടു ചേര്‍ത്ത് വെക്കുന്നു ,,,,ആയിരം നന്ദി

      Delete
  42. Nice work.
    welcome to my blog

    blosomdreams.blogspot.com
    comment,follow and support me

    ReplyDelete
  43. പോസ്റ്റിന്റെ അവസാന ഭാഗത്തുള്ള അറിയിപ്പ് ഏറെ രസകരം. ആ പരിപാടി കഴിഞ്ഞിട്ടിപ്പോള്‍ കുറച്ചു നാളായി അല്ലേ..? ഫോട്ടോസും യാത്രാ വിവരണവും സഹിതം രണ്ട് ബ്ലോഗു പോസ്റ്റുകള്‍ വായിച്ചു. എന്തായാലും, പലരും അഭിപ്രായപ്പെട്ടത് പോലെ.. സൌഹൃദങ്ങളുടെ ആഴങ്ങളിലേക്ക് ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് കൊണ്ട് കടന്നു പോകുന്ന താങ്കളുടെ ഈ കഴിവുണ്ടല്ലോ അപാരം.!

    വരും നാളിലും ഏറെ ശബ്ദത്തോടെ കടവില്‍ നിന്നും ഒച്ച ഉയരട്ടെ... ചിരി എന്നാല്‍ അതൊരു കേവല ചിരിയില്ല. ഇടക്കെങ്കിലും അതു അതിന്റെ അടിയില്‍ അമര്‍ഷത്തിന്റെ ചില അട്ടികളും ഒളിപ്പിച്ചു വെക്കാറുണ്ട് എന്നോര്‍മ്മിപ്പിക്കുന്നു. എന്റെയും പേരെടുത്തു പറഞ്ഞു ഓര്‍ത്തതില്‍ സന്തോഷം.. എന്നും നന്മകള്‍..!

    ReplyDelete
  44. പേരില്‍ ഞാനില്ല....പക്ഷെ ഫോട്ടോയിലുണ്ട്....hhah hahahha...
    ബ്ലോഗില്‍ ഞാന്‍ തുടക്കക്കാരനാണു...വെറും 5 മാ‍സം പ്രായമായ ശിശു...ഫൈസല്‍ഭായുടെ എല്ലാ പോസ്റ്റും വായിച്ചില്ല ...അവസാനം എഴുതിയ 3 എണ്ണം വായിചിട്ടുണ്ട്....എനിയും ഒരുപാട് എഴുതാന്‍ കഴിവ് സര്‍വ്വശക്തന്‍ തരട്ടെ എന്നു ആത്മാര്‍തമായി പ്രാര്‍ഥിക്കുന്നു...

    ReplyDelete
  45. ബ്ലോഗിന്റെ വാര്‍ഷികത്തിന് എഴുതിയ പോസ്റ്റ്‌ അസ്സലായി. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  46. ഫൈസൂ ..
    ഞാന്‍ നാട്ടില്‍ ആയിരുന്നു .. ലേറ്റ് ആയി ..ലേറ്റ് ആയി ...
    തലങ്ങും വിലങ്ങും കുടഞ്ഞു മനുഷ്യന്‍ വലഞ്ഞല്ലോ.. റബ്ബേ ..
    വാര്‍ഷിക പോസ്റ്റ്‌ വെടികെട്ടു പോസ്റ്റ്‌ ആയി എന്ന് പറയാതെ വയ്യ !!!

    ഇത്രയും തന്മയത്വത്തോടെ വാമഭാഗവുമായുള്ള ഒരു ഫോണ്‍ സംഭാഷണം വായിക്കുമ്പോള്‍ ഭാര്യ നാട്ടില്‍ ഉള്ള ഏതു പ്രവാസിയും ഒരു വേള അവളുടെ ചിന്തകളിലേക്ക് മുങ്ങാംകുഴി ഇടും എന്ന് ഞാന്‍ നൂറു ശതമാനം ഗ്യാരന്റിയോടെ പറയും. എല്ലാത്തിലും ഉപരിയായി സരസമായ കൊച്ചു കൊച്ചു പ്രയോഗങ്ങള്‍ പോസ്റ്റില്‍ ഉടനീളം ചിരി വിതച്ചു. അവസാനം ഒരുക്കിയ വാര്‍ഷികാഘോഷ പരിപാടികള്‍ പോലും നര്‍മ്മത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ ആണ്...

    നന്ദി സ്നേഹിതാ ... ഊര്‍കടവ് ഇനിയും വിജയപ്രദമായി ബഹുദൂരം താണ്ടട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  47. ഫൈസല്‍ ഭായ്....

    വളരെ സന്തോഷം....ഇനിയും ഒത്തിരിയൊത്തിരി പിറന്നാളുകളാഘോഷിക്കാനിടവരട്ടെ....

    ആശംസകള്‍...

    ReplyDelete
  48. എന്റെ മാത്രം പേരില്ല ......ഞാന്‍ കൂട്ടില്ല !!!!!!!!
    സംഗതി കൊള്ളാം ...നര്‍മം ആസ്വദിച്ചു ..(ചിരിപ്പിച്ചു) !!മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ഒരു വല്യ ഭാഗ്യം തന്നെ ..കൂടെ ഈ നല്ലമനസ്സും കൂടിയാക്‌മ്പോള്‍ നല്ലൊരു മനുഷ്യനെ കാണാന്‍ ഒക്കൊന്നുണ്ട് എനിക്ക് !!ബ്ലോഗിന് ഒരു നൂറു ആയുസ്സുണ്ടായിരിക്കട്ടെ ബ്ലോഗര്‍ക്കും!! ............പ്രാര്‍ത്ഥനയോടെ സൊനെററ്

    ReplyDelete
    Replies
    1. ആശംസകള്‍
      സാഹസപ്പെട്ടു ഊര്‍ക്കടവില്‍ പോയി മീന്‍ വാങ്ങി കഴിച്ചിട്ടു വര്‍ഷം കുറെ ആയി. അതിനു ശേഷം ശുദ്ധ ജല മത്സ്യം തിന്നിട്ടില്ല.

      Delete
  49. ബ്ലോഗ്‌ വാര്‍ഷികത്തിനു ആശംസകള്‍

    ReplyDelete
  50. ha.. ഇത് സസ്പെന്‍സ് ആയിരുന്നല്ലോ സംഗതി....
    ഒരു മണിക്കൂര്‍ നേരത്തെ ബ്ലോഗ് പ്രഭാഷണത്തിന്
    (ബ്ലോഗ് എന്ത് എന്ന് അറിയണം....) കൂള്‍ ആയി ബീവി
    തന്ന മറുപടി കലക്കി..അതിനു വട്ടു ഉണ്ടാവണം...!!

    രസകരം ആയി എഴുതി..ഇനിയും "പ്രൊജെക്ടുകള്‍
    ഒത്തിരി ഉണ്ടാവട്ടെ..നല്ല ലാഭം കൊയ്യട്ടെ"..
    എല്ലാവിധ ആശംസകളും ബ്ലോഗ് പിറന്നാള്
    മംഗളങ്ങളും നേരുന്നു....‍

    ReplyDelete
  51. ഹാപ്പി ബ്ലോഗ്‌ ആനിവേര്‍സറി ഫൈസല്‍ക്കാ ..

    ReplyDelete
  52. ഞാന്‍ പെണ്ണ് കെട്ടിയിട്ടില്ലാത്തതോണ്ടു ചോദിക്കാ ബ്ലോഗ്‌ ഒന്നും വായിക്കാന്‍ സാധ്യതയില്ലാത്ത ഒരു പെണ്ണിനെ കണ്ടു പിടിക്കുന്നതാ ഒരു ബ്ലോഗ്ഗര്‍ എന്ന നിലക്ക് ആരോഗ്യകരം അല്ലെ.. നന്നായിട്ടുണ്ട് എന്നാ സ്ഥിരം ക്ലീഷെ ഒഴിവാക്കുകയാണെ. ഇഷ്ടായി..

    ReplyDelete
  53. "ഹൃദയം നിറഞ്ഞ വൈകിയ വാര്‍ഷികാശംസകള്‍ ഫൈസല്‍ .. "
    ഇനിയും എഴുത്തിന്റെ പുതിയ തുരുത്തുകളില്‍
    മനസ്സിനേ ചേക്കേറിപ്പിച്ച് പുതിയ പുതിയ
    തീരത്തേക്ക് , ഒരൊ മനസ്സിലേക്ക് വരികള്‍
    മഴയായ് പെയ്തിറങ്ങട്ടെ .. പ്രാര്‍ത്ഥനകള്‍ ..
    ഞാന്‍ ചിരിച്ചു പൊയേട്ടൊ .. ഇടക്കൊക്കെ ..
    എനിക്ക് വല്ലാണ്ടങ്ങ് ഇഷ്ടവുമായീ ..
    വൈകി പൊയ്യി എന്നൊരു ഖേദം മാത്രം ..
    സ്നേഹപൂര്‍വം .. റിനീ ..
    "" നമ്മളേ കൂട്ടുകാരനായി കൂട്ടിയില്ലാല്ലേ ): ""

    ReplyDelete
    Replies
    1. hridayam niranja abhinandanangal............ blogil puthiya post..... CINEMAYUM PREKSHAKANUM AAVASHYAPPEDUNNATHU........ vaayikkane............

      Delete
  54. hridayashamsakal....

    new post ille..

    ....rain.....
    ........

    ReplyDelete
  55. ഹ ഹ ഹ നല്ല ഗംഭീര മായ തമാശ ഒരു പാടിഷ്ടമായി ഒരു വര്ഷം നികച്ചതിന്റെ എല്ല്ലാ വിധ ആശംസകളും നേരുന്നു പുണ്യാളന്‍

    ReplyDelete
  56. Replies
    1. നല്ല നല്ല പോസ്റ്റുകള്‍ എഴുതി, നശിച്ചു പോകുന്ന വായനയെ തിരിച്ചു പിടിക്കാന്‍ ജോലിക്കിടയില്‍ ബോസ്സ് കാണാതെ പോസ്റ്റ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ ,ഇപ്പോള്‍ നീ കളിയാ ക്കിയില്ലേ ,എന്നെപ്പോലെയുള്ളവരുടെ ത്യാഗത്തിന്റേയും നോമ്പരത്തിന്റേയും ബ്ലോഗ്‌ ..ബ്ലോഗ്‌ എന്ന മഹാ പ്രസ്ഥാനത്തിന്റേ സോള്‍ ആത്മാവ്‌ ,അതറിയണമെങ്കില്‍ ,എന്നും അടുക്കളയിലും ടി വിക്കും മുമ്പില്‍ സമയം കളയുന്ന നിന്നെ പ്പോലത്തെ വീട്ടമ്മമാര്‍ക്ക് ബ്ലോഗു വായിക്കാനുള്ള സെന്സുണ്ടാവണം സെന്‍സിബിലിറ്റിയുണ്ടാവണം,സെന്റര്‍ ബോള്‍ട്ട് ഉണ്ടാവണം !!

      വായിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല വാര്‍ഷിക പോസ്റ്റ്‌..
      കാണാന്‍ വൈകിയതില്‍ ഖേദം തോന്നുന്നു.
      ഈ സഹൃദയന് ബൂലോകത്ത് എന്നെന്നും വെന്നിക്കൊടി പാറിക്കാന്‍ ദൈവം സഹായിക്കട്ടെ..

      Delete
    2. വൈകിയാണെലും വായിച്ചല്ലോ സന്തോഷം ,,തുടക്കം മുതല്‍ ഈ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഏറെ നന്ദി യുണ്ട് കേട്ടോ ....

      Delete
  57. അതിനു എനിക്ക് വട്ടാവണം.......

    വായിച്ചു രസിച്ചു.

    ReplyDelete
  58. ഹ ഹ സോളാർ മെസ്സ് ..
    ഈ സോളാറിന്റെ ഒരു പവര്
    ഇപ്പൊ ഒരു മന്ത്രി സഭ വരെ സോളാ റിൽ വെന്തു തിളക്കുമ്പോ പ്രകാശിന്റെ മെസ്സിൽ ഒരു പുതുമയും ഇല്ല

    ReplyDelete
  59. ബ്ലോഗെഴുത്ത് നിങ്ങളുടെ വീക്കനസ് ആണെല്ലേ

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.