ബിലാത്തിപട്ടണത്തിലെ കളിയും കാര്യവും !!!.


ബിലാത്തിപട്ടണം നേരില്‍ കാണാനുള്ള മോഹം 'എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോഴാണ്, ബിലാത്തിപട്ടണത്തിലെ വിശേഷങ്ങള്‍ ബ്ലോഗുകളില്‍ക്കൂടി പങ്കുവെക്കുന്ന മുരളിമുകുന്ദനെ പരിചയപ്പെടാന്‍ കഴിഞ്ഞത്. ലണ്ടനിലെ കളിയും കാര്യവുമൊക്കെ വേറിട്ട ശൈലിയിലൂടെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന ഇദ്ദേഹത്തിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. 2008 മുതല്‍ ലണ്ടനില്‍ പ്രവാസജീവിതം നയിച്ചുവരുന്ന മുരളി മുകുന്ദന്‍, ബ്ലോഗെന്നപോലെ മാജിക്കിനെയും ഏറെ ഇഷ്ടപ്പെടുന്നു. ലണ്ടനില്‍ പോവാന്‍ കഴിഞ്ഞില്ല എങ്കിലും മഴവില്‍ മാഗസിന് വേണ്ടി ചില ബിലാത്തിവിശേഷങ്ങള്‍ അറിയാന്‍ നടത്തിയ ഒരു എളിയ ശ്രമത്തില്‍നിന്നും...


1. 'മണ്ടന്മാര്‍ ലണ്ടനില്‍' എന്നൊരു സിനിമയുണ്ടായിരുന്നു. ഇപ്പോഴും ലണ്ടനില്‍ മണ്ടന്മാരുണ്ടോ? 

ആ സിനിമയ്ക്ക്  മുമ്പുണ്ടായിരുന്ന ഒരു പഴഞ്ചൊല്ലായിരുന്നു  ‘മണ്ടന്മാർ ലണ്ടനി‘ലെന്നത്... 'പഴഞ്ചൊല്ലിൽ പതിരില്ല' എന്ന് പറയുമെങ്കിലും, ഇപ്പോൾ ഞങ്ങളൊക്കെക്കൂടി അതിനെ ‘ലണ്ടന്മാർ മണ്ടനിൽ' എന്നാക്കി കേട്ടോ. 

2) ബിലാത്തിപട്ടണത്തിലെ വിശേഷങ്ങള്‍ കുറഞ്ഞവാക്കില്‍? 
ബിലാത്തിപട്ടണമെന്ന ലണ്ടനിൽ എന്നുമെന്നും കണ്ടും കേട്ടും കൊണ്ടിരിക്കുന്ന അനേകം കാര്യങ്ങൾ നാട്ടിലൊക്കെ തീർത്തും കാണാക്കാഴ്ചകളാണ്...!അതിനാൽ പങ്കുവെക്കുവാൻപ്രത്യേകിച്ച് ലാത്തിയടിക്കുവാൻ പറ്റിയ സംഗതികളാണ് ഈ വിശേഷങ്ങളൊക്കെ...! Sure.. London should be a 'be latthi pattanam'  

3)  മാജിക് ഒരു പാഷന്‍ ആയി കൊണ്ടുനടക്കുന്നയാളാണല്ലോ ഏട്ടന്‍. എന്ത് ജാലവിദ്യ കാണിച്ചാണ് ചേച്ചിയെ ജീവിതസഖിയാക്കിയത്? 
അതിനിപ്പോന്താത്ര സംശയം..? കല്യാണിക്കുന്നതിനുമുമ്പേ എന്റെ മാന്ത്രികദണ്ഡിന്റെ പ്രഭാവലയത്തില്‍ അവളകപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ...!

4) ബിലാത്തിപട്ടണത്തിലെ പ്രധാനമന്ത്രിയായാല്‍ ആദ്യം കാണിക്കുന്ന മാജിക്? 
സകലമാന മലയാള ബൂലോഗർക്കും ബിലാത്തിപട്ടണം  സന്ദർശിക്കുവാൻ ‘ഫ്രീ വിസ’ വന്നുകൊണ്ടിരിക്കുന്ന ഒരു പ്രൊഡക് ഷൻ ബോക്സ് വിദ്യ! 

5) ബ്ലോഗിങ്ങിലെ 'ബ്ലോക്കിങ്ങി'നെ പറ്റി ? 
ബ്ലോഗിങ്ങിലെ 'ബ്ലോക്കിങ്ങി'നെ മാറ്റുവാൻ 'ബ്ലോക്കിങ്ങി‘ലെ രാജാവിനെ(‘ക്കിങ്ങി’) മാറ്റിയിട്ട്,
സുന്ദരിയായ ഒരു റാണിയെ (‘ഗിങ്ങി’) അവരോധിച്ചാൽ മതി

6) കോഴവിവാദങ്ങളുടെ കാലമാണല്ലോ ഇപ്പോള്‍, ഒരവസരം കിട്ടിയാല്‍ ആവശ്യപ്പെടുന്ന കോഴ എന്തായിരിക്കും? 
ഒരു അമ്മിയും അമ്മിക്കൊഴവിയും (എന്നിട്ട് എന്റെ ഗെഡിച്ചികളെകൊണ്ട് നല്ല ചമ്മന്തി അരപ്പിക്കണം... 
ഹൌ... ആ എരിവുള്ള ചമ്മന്തിയുടെ ഒരു രസം.......) 

7)  ഇന്ത്യയിലുള്ളതും ലണ്ടനില്‍ ഇല്ലാത്തതുമായത് എന്ത്? 
പരസ്പരമുള്ള പാരവെപ്പുകൾ...! 

8)  എത്ര ശ്രമിച്ചിട്ടും നടക്കാതെ പോയ ഒരാഗ്രഹം? 
കടിഞ്ഞൂൽ പ്രണയത്തിലെ നായികയെ സ്വന്തമാക്കാൻ പറ്റാതിരുന്നത്...! 

9)  ഈ പ്രായത്തിലും സൗന്ദര്യത്തിന്റെ രഹസ്യം? 
മറ്റുള്ള എല്ലാവരുടേയും സൗന്ദര്യം എന്നേക്കാൾ മികച്ചതായി കാണുന്നതുകൊണ്ട്... 

10) ലണ്ടനില്‍ക്കൂടി നടന്നുപോയ ഒരു മദാമ്മയെ കണ്ണിറുക്കിയതിന് സായിപ്പ് തന്ന സമ്മാനം ആരും കാണാതിരിക്കാനാണ് ഈ കണ്ണട വച്ചത് എന്ന് ഞാന്‍ സ്വകാര്യം പറഞ്ഞാല്‍??
സായിപ്പുമാർ നമ്മുടെയത്ര ചീപ്പല്ല കേട്ടോ, ചിലപ്പോൾ അയാൾ ഇത് കണ്ടാൽ എന്നെ ഒരു ട്രയാംഗിള്‍ സെറ്റപ്പിന് വിളിച്ചേക്കാം...! 

11) പപ്പരാസികളും ബ്ലോഗര്‍മാരും തമ്മിലുള്ള വ്യത്യാസം? 
പപ്പരാസികൾ എല്ലാം നേരിട്ട് കണ്ടറിയും... ബ്ലോഗർമാർ പിന്നീട് എല്ലാം കൊണ്ടറിയും... 

12)  പ്രവാസം ഒരു പ്രയാസമായി തോന്നിയത് എപ്പോഴാണ്? 
സായിപ്പിന്റെ ഭക്ഷണമേശയിൽ ഇരിക്കുമ്പോൾ (ആട് തിന്നുന്നപോലെ കുറെ ഇലകളും, എരിവും പുളിയുമൊന്നുമില്ലാത്തതുമൊക്കെ വെട്ടിവിഴുങ്ങേണ്ട ഗതികേടോർത്ത്) 

13) ഇനിയൊരു  ജന്മമുണ്ടായാല്‍ ആരാവാനാണ് ഇഷ്ടം?
ഒരു പെണ്ണായി ജനിക്കുവാൻ ...

14) സൂപ്പര്‍സ്റ്റാറുകള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സമയം സിനിമയില്‍ കൂടെ  അഭിനയിക്കാന്‍ വിളിച്ചാല്‍ ആരുടെ ക്ഷണം ആദ്യം സ്വീകരിക്കും
അഭിനയം വശമില്ലാത്തതിനാൽ രണ്ടുപേരോടും നന്ദി പറഞ്ഞ് സുല്ല് പറയും... 

15)  ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ വിഡ്ഢിത്തം? 
കല്യാണിച്ചത്...!    


E എഴുത്തിന്റെ വഴിയിലേക്കുള്ള  തുടക്കം എങ്ങിനെയായിരുന്നു ? 

ചെറുപ്പത്തിലേ തന്നെ വായനയുടെ ഒരു ദഹനക്കേടുണ്ടായിരുന്നു. എഴുത്തിന്റെ ഒരു ചെറിയ കൃമിശല്യം കാരണം  സ്കൂൾ/കോളേജ് തലങ്ങളിൽ കഥാ/കവിതാ രചനകളിൽ ചിലപ്പോൾ സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നു. പിന്നീട് ബാലപംക്തി, ചില്ലറ ലോക്കൽ ആനുകാലികങ്ങളിലെ രചനകളൊക്കെ  മാജിക്കും പ്രണയവും കച്ചവടവുമൊക്കെ തലയിൽ കയറിയതോടെ ഉപേക്ഷിച്ചതായിരുന്നു. ഏതാണ്ട് ഇരുപതുകൊല്ലത്തിനുശേഷം, ബിലാത്തിയിൽ വന്ന് കൊല്ലം കുറെ കഴിഞ്ഞപ്പോൾ ഒരു ആശുപത്രി ( മാർച്ച് 2008 ) വാസത്തിലാണ് ഇ-വായന തുടങ്ങിയതും പല ഗെഡികളുടേയും ഗെഡിച്ചികളുടേയും (ബൂലോഗരായ ജെ.പി, മാർജാരൻ, കുട്ടന്മേനോൻ, സമദ് വക്കീൽ, മേരിക്കുട്ടി, പ്രദീപ് ജെയിംസ്, വിഷ്ണു...) പ്രേരണയാലും സഹായത്താലും ഒറ്റവിരൽ കുത്തിക്കുത്തി വരമൊഴി ഉപയോഗിച്ചുള്ള ടൈപ്പിംഗ് നടത്തി ബൂലോഗ പ്രവേശം ചെയ്തതും.
നിലവാരമുള്ള ഒരുപിടി നല്ല പോസ്റ്റുകളുള്ള ഒരു ബ്ലോഗായിട്ടാണ്  ബിലാത്തിപട്ടണം തോന്നിയിട്ടുള്ളത്‌. ഒരു പോസ്റ്റ്‌ മികവുറ്റതാക്കാനുള്ള ടിപ്സ് വായനക്കാര്‍ക്കായി പങ്കുവെക്കാമോ? 
നിലവാരം എന്നൊന്നും പറയണ്ടാ. ഞാൻ കണ്ടതും കേട്ടതുമായ കാര്യങ്ങളൊക്കെ, സ്വയം ഒരു കഥാപാത്രമായിനിന്ന് എനിക്ക് തോന്നുന്നപോലെ, സമയം കിട്ടുകയാണെങ്കിൽ ബൂലോഗത്ത് വെച്ച് കാച്ചുകയാണെന്ന് മാത്രം..! എന്‍റെ നിരീക്ഷണത്തിലെ  ടിപ്പിക്കൽ ടിപ്സ് നിങ്ങള്‍ക്കായി, 
നല്ല നിരീക്ഷണസ്വഭാവവും, അറിവുകളുണ്ടാകുന്ന വായനയുണ്ടെങ്കിലേ നല്ല എഴുത്തും ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് എഴുതുന്നതിനേക്കാൾ കൂടുതൽ വായിക്കുക. എപ്പോഴും എഴുതിയതിനുശേഷം, സ്വയമുള്ള ഒന്നു രണ്ട് വായനകൾക്ക് ശേഷം പ്രസിദ്ധീകരിക്കുകയാണെങ്കിൽ, ആയതിലെ മിക്ക പോരായ്മകളും സ്വയം തിരുത്താനാകും. എന്ത് എഴുതിയിടുമ്പോഴും അതിനോടനുബന്ധിച്ച പടങ്ങളോ വരകളോ ആ രചനയോടൊപ്പം ചേർക്കുമ്പോൾ വെറുതെ വായിച്ച് പോകുന്നതിനേക്കാൾ ഒരു പ്രത്യേക ഇമ്പം വായനയ്ക്കുണ്ടാകും. വായനക്കാരെ മാനിക്കുകയും, അവരുടെയൊക്കെ നല്ല അഭിപ്രായങ്ങളേയും വിലയിരുത്തലുകളേയും സ്വീകരിക്കുകയും ചെയ്യുക.
ലോകത്തെവിടെ പോയാലും മലയാളികളും മലയാളി കൂട്ടായ്മകളും ഉണ്ട്. ലണ്ടനിലെ മലയാളി അസോസിയേഷനുകളെയും  അവയുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച്? 

ലോകത്തെവിടെ പോയാലും,  മലയാളി അവന്റെ  ശീലം മറക്കുമോ? നാല് മലയാളി കൂടിയാൽ അവിടെ ഒരു സമാജമുണ്ടാക്കും..! ഇവിടെ യുകെയിൽ തന്നെ 109 മലയാളി സംഘടനകളുണ്ട്, ഇതിലും കൂടുതൽ ആളുകളുള്ള ഗുജറാത്തികൾക്കും പഞ്ചാബികൾക്കും തമിഴർക്കും ഇതിന്റെ പകുതി പോലും സംഘങ്ങളില്ല. പക്ഷേ ഇവരെപ്പോലെയൊന്നും ഒരേഭാഷ സംസാരിക്കുന്നവരുടെ കൂട്ടായ്മയും കെട്ടുറപ്പും നമ്മുടെ മലയാളീസിനില്ല. അത് കട്ടായം! പിന്നെ ഇവിടെയുള്ള മലയാളികൾക്കിടയിൽ മത, ജാതി, ജില്ലാ ഗ്രൂപ്പുകൾ ഇല്ല കേട്ടോ. നാട്ടിലേക്കാൾ നന്നായി ഓരോ സമിതിയും നമ്മുടെ എല്ലാവിധ സാംസ്കാരിക ഉത്സവാഘോഷങ്ങളും സദ്യവട്ടങ്ങളും സാഹിത്യസല്ലാപങ്ങളും അതാതുസമയങ്ങളിൽ  നിർലോഭം നടത്തിപ്പോരുന്നുണ്ട്. 1940 കളിൽ ആരംഭം കുറിച്ച ലണ്ടനിലുള്ള മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ യാണ് ബിലാത്തിയിലെ ഏറ്റവും വലിയ മലയാളി സംഘടന.
ബ്ലോഗുകളില്‍ ഇഷ്ടപ്പെടാത്ത പ്രവണതകള്‍? 
ഗ്രൂപ്പിസവും പരസ്പരം കരിവാരിതേയ്ക്കലുകളും
പൂര്‍വ്വാശ്രമത്തിലെ മുരളിയേട്ടന്‍?  
നാട്ടിൽ വച്ചുതന്നെ സ്വന്തമായുള്ള കൃഷിയിടത്തിലെ പണികൾ തൊട്ട് പലചരക്ക് സാധനങ്ങൾ പൊതിയൽ വരെ, ഓട്ടൊമൊബൈൽ റെപ്രസെന്റേറ്റീവ്, ശാസ്ത്രസാഹിത്യ പരിഷത്ത്, മാജിക് ടീച്ചർ, പക്ക കച്ചോടക്കാരൻ..... നാട്ടിലെ  ബിസിനസിനു കോട്ടം തട്ടിയപ്പോൾ പ്രവാസിയായുള്ള ബിലാത്തിപ്രവേശത്തിൽ ബേക്കറിപ്പണി, സിനിമാശാല ജോലിക്കാരൻ, ഹോട്ടൽ വെയ്റ്റർ, സെക്യൂരിറ്റി ഗാർഡ് മുതൽ വോളണ്ടിയര്‍ വരെയുള്ള അനേകം ജോലികൾ (ബീജദാതാവായ് വരെ) ചെയ്തുകൂട്ടിയിട്ടുണ്ട്. അതായത് ഒന്നിലും ഉറച്ച് നിൽക്കുന്നവനല്ല എന്നർത്ഥം.എനിക്ക് പറ്റിയില്ലെങ്കിൽ ഏത് തലതൊട്ടപ്പനോടും 'പോടാ പട്ടി...' എന്ന് സലാം പറഞ്ഞ് പോരും. പിന്നെ ഏത് പണിയിലും ആത്മാർത്ഥത പുലർത്തുക എന്നുള്ളത് എന്റെ ഒരു ഗുണവശമാണ് കേട്ടോ. ഇപ്പോൾ സി.സി.ടി.വി ഓപ്പറേറ്ററായും, മലയാളി അസോസിയേഷൻ ഡയറക്റ്ററായും ചാ(ജാ)രപ്പണി ജോലികളുമായും വല്ലാത്ത അല്ലലോട് കൂടി അലഞ്ഞുകൊണ്ടിരിക്കുന്നു.
ചിരിച്ചും ചിന്തിപ്പിച്ചും ബിലാത്തിപട്ടണത്തില്‍ക്കൂടി നല്ലൊരു വായനാനുഭവം സമ്മാനിക്കുന്ന മുരളി മുകുന്ദന്‍റെ കടുംബത്തെപ്പറ്റി അറിയാതെ ഒന്ന് ചോദിച്ചുപോയി. ദേ വരുന്നു, സ്വതസിദ്ധമായ ആ ശൈലിയില്‍ ഒരു മറുപടി  -
"എന്നെ സഹിച്ചും സ്നേഹിച്ചും ഇപ്പോഴും പ്രണയിച്ച് കൊല്ലുന്ന ഔദ്യോഗികമായുള്ള ഒരു ഭാര്യയിൽ രണ്ടുമക്കള്‍ ഉണ്ട്. മകൾ എഞ്ചിനീയറിങ് ഡിഗ്രിക്കും മകൻ എട്ടാംതരത്തിലും പഠിക്കുന്നു. സന്തുഷ്ടകുടുംബമാണെന്ന് ചുറ്റുമുള്ളവർ പറയുന്നു!! ഇമ്മടെ വീടിനുള്ളിലെ വെടിക്കെട്ട് ഇമ്മക്കല്ലേ അറിയുള്ളൂ..!

ബോഗ് - ബിലാത്തിപട്ടണം  ( http://bilattipattanam.blogspot.in/ ) 2008 ല്‍ 10, 2009 ല്‍ 20, 2010 ല്‍ 19, 2011 ല്‍ 11, 2012 ല്‍ 10, ഈ വര്‍ഷം ഇതുവരെ 5പോസ്റ്റുകള്‍ അടക്കം ആകെ 75പോസ്റ്റുകള്‍.. 358 പേര്‍ ഈ ബ്ലോഗ്‌ ഫോളോ ചെയ്യുന്നു... 

69 comments:

  1. ലോകത്തെവിടെ പോയാലും, മലയാളി അവന്റെ ശീലം മറക്കുമോ? നാല് മലയാളി കൂടിയാൽ അവിടെ ഒരു സമാജമുണ്ടാക്കും..! ഇവിടെ യുകെയിൽ തന്നെ 109 മലയാളി സംഘടനകളുണ്ട്, ഇതിലും കൂടുതൽ ആളുകളുള്ള ഗുജറാത്തികൾക്കും പഞ്ചാബികൾക്കും തമിഴർക്കും ഇതിന്റെ പകുതി പോലും സംഘങ്ങളില്ല. പക്ഷേ ഇവരെപ്പോലെയൊന്നും ഒരേഭാഷ സംസാരിക്കുന്നവരുടെ കൂട്ടായ്മയും കെട്ടുറപ്പും നമ്മ മലയാളീസിനില്ല. അത് കട്ടായം!

    ReplyDelete
  2. ബിലാത്തിപ്പട്ടണ വിശേഷങ്ങൾ രസകരമായി വായനക്കാർക്കു നിർല്ലോഭം പകർന്നു നൽകണ നമ്മടെ ബിലാത്തി ഭായിയുമായുള്ള നര്മ്മ സംഭാഷണം അല്ല സീരിയസ് സംഭാഷണം വളരെ ഭേഷായി ഇവിടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഫൈസലിനു സലാം. പിന്നെ ബിലാത്തി ഒടുവിൽ പറഞ്ഞ കാര്യങ്ങളോട് യോജിക്കാൻ തോന്നുന്നില്ല കാരണം ഇത്ര സരസ്സനായോ ഒരാളിന്റെ വീട്ടിൽ ഇത്തരം വെടിക്കെട്ടോ!!! No Chance!!! "ഇമ്മടെ വീടിനുള്ളിലെ വെടിക്കെട്ട് ഇമ്മക്കല്ലേ അറിയുള്ളൂ..!"
    അതൊരു വെറും വെടിക്കട്ടു മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു! അത് അങ്ങനെ തന്നെ ആകട്ടെ എന്നും ആശംസിക്കുന്നു, സന്തോഷം മാത്രം

    ReplyDelete
    Replies
    1. നന്ദി ഫിലിപ് ജി ആദ്യ വായനക്ക്

      Delete
  3. സരസ്സമായി, കുറിക്കുകൊള്ളുന്ന വിധത്തില്‍ വരുന്ന "ബിലാത്തിപ്പട്ടണം" കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍.ഇടവേളകള്‍ കൂടുന്നു എന്നൊരു പരാതി ഇപ്പോഴുണ്ട്. ഒരു രസികന്‍ മനസ്സിന്‍റെ ഉടമയ്ക്കേ ഇങ്ങിനെ എഴുതാന്‍ കഴിയൂ.

    ReplyDelete
  4. കുറിക്കു കൊള്ളുന്ന നര്മ്മം കലര്ന്ന മറുപടികൾ, ആക്ഷേപ ഹാസ്യങ്ങൾ.... ഈ ബിലാത്തിക്കാരന്റെ പ്രത്യേകതകൾ...
    ആശംസകൾ. പെട്ടെന്ന് പണ്ടെങ്ങോ കേട്ട ഒരു ബാലകവിത അതാ ആരോ ആലപിക്കുന്നതുപോലെ....
    കറുത്ത കോട്ടും കാലുറയും
    കുറിക്കു കൊള്ളും കൌശലവും
    കാക്കേ നീയൊരു വക്കീലോ
    പക്ഷിക്കോടതി വക്കീലോ...

    ReplyDelete
    Replies
    1. കവിത കൊള്ളാം ഡോക്റ്റര്‍

      Delete
  5. തൃശ്ശൂർക്കാർക്ക് അവരുടെ ഭാഷയുടെ സവിശേഷമായ പ്രത്യേകതകളോട് ചേർത്ത് വെച്ച സഹജമായ ഒരു നർമ്മബോധവുമുണ്ട്. ബിലാത്തിവിശേഷങ്ങളിൽ ആ തൃശ്ശൂർ സ്ളാങ്ങുള്ള നർമ്മം ആവോളം അനുഭവിക്കാറുണ്ട്. തുടർച്ചയായി പോസ്റ്റിട്ട് തന്റെ വായനക്കാരെ മടുപ്പിക്കാതിരിക്കുകയും, എന്നാൽ കൃത്യമായ ഒരു ഇടവേള പാലിച്ച് സ്ഥിരമായി പോസ്റ്റുകൾ ഇടുകയും ചെയ്യാറുള്ള ബിലാത്തിവിശേഷം ബ്ലോഗിന്റെ അനേകം ആരാധകരിൽ ഒരാളാണ് ഞാനും.....

    ചോദ്യങ്ങൾക്കെല്ലാം ഉരുളക്ക് ഉപ്പേരിപോലെ കരുതിവെച്ച മറുപടികൾ. അതിൽ ചിന്തയുടേയും ചിരിയുടേയും തൂവലുകൾ..... - ഹൃദ്യമായ ഒരു അഭിമുഖഭാഷണം

    ReplyDelete
  6. ബിലാത്തിക്കാരനല്ലേ


    ഒട്ടും മോശമാക്കുകയില്ലല്ലോ

    ReplyDelete
    Replies
    1. അതെ അജിത്‌ ഏട്ടാ ഒട്ടും മോശം വരില്ല

      Delete
  7. മഴവില്ലിൽ വായിച്ചിരുന്നു...ഒന്നൂടെ ഇതിലൂടെ ഓടി...
    ബോറഡിപ്പിക്കാത്ത സല്ലാപങ്ങൾ.. :)

    ReplyDelete
  8. ഞാനും കൂടി കുറെ നേരം ബിലാത്തിയില്‍.. വിശേഷങ്ങളുമായി...
    നല്ല പോസ്റ്റ്‌.. :)

    ReplyDelete
  9. ബിലാത്തിപട്ടണത്തിലെ തൃശ്ശര്‍ വിശേഷങ്ങളും താല്പര്യത്തോടെ
    വായിക്കാറുണ്ട്.പട്ടണത്തിലെ രസകരമായ വിവരങ്ങളും.
    നന്നായിരിക്കുന്നു കളിയും,കാര്യവും.
    ആശംസകള്‍

    ReplyDelete
  10. കല്യാണിക്കുന്നതിനുമുമ്പേ എന്റെ മാന്ത്രികദണ്ഡിന്റെ പ്രഭാവലയത്തില്‍ അവളകപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ...!...........

    ഇന്റര്‍വ്യൂ ...നന്നായി രസിച്ചൂട്ടോ

    ReplyDelete
  11. മുരളിയേട്ടന്‍ ഞമ്മക്ക് പുത്യാളല്ലല്ലോ; ബിലാത്തിയുടെ സ്വന്തം മുത്തല്ലേ..
    ബൂലോകരുടെ ബിലാത്തിയിലെ ആസ്ഥാന റിപ്പോര്‍ട്ടര്‍/നായകന്‍...അങ്ങനെ അങ്ങനെ !!!
    ചോദ്യങ്ങളും ഉത്തരങ്ങളും രസകരം തന്നെ !!

    ReplyDelete
  12. ചോദ്യങ്ങള്‍ ശരമായിരുന്നെങ്കില്‍ ഉത്തരങ്ങള്‍ മരമായിരുന്നുവെന്ന് വേണം പറയാന്‍ . അങ്ങിനെ ഇലയും പൂവും കായുമെല്ലാം കൂടിച്ചേര്‍ന്ന ഉത്തരങ്ങള്‍ ഹൃദ്യമായ ഒരനുഭവമായി..
    ആശംസകളോടെ..

    ReplyDelete
  13. ബിലാത്തിപ്പട്ടണത്തിലെ പ്രിയപ്പെട്ട മൂശേട്ടനെ നേരിട്ട് കാണാനും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് രുചികരമായ ഭക്ഷണം കഴിക്കാനും രണ്ടു തവണ അവസരം ലഭിച്ചതില്‍ നോം അതീവ സന്തുഷ്ട്നാണ്. രണ്ടു കൊല്ലം മുന്‍പ് ഈ കാര്യം നമ്മുടെ ബ്ലോഗ്ഗില്‍ എഴുതിയിരുന്നു. നമ്മുടെ ലോക പര്യടനത്തിനിടയില്‍ മൂശേട്ടനെ വീണ്ടും കണ്ടുമുട്ടും എന്ന് തന്നെയാണ് പ്രതീക്ഷ. അദ്ധേഹത്തിന്റെ അളവില്ലാത്ത പ്രോല്‍സാഹനം ഒന്ന് കൊണ്ട് മാത്രമാണ് ഇടക്കെങ്കിലും നോം എഴുതുന്നത്‌. നമ്മുടെ പോസ്റ്റിന്‍റെ ലിങ്ക് താഴെ ഉണ്ട്.
    http://mystictalk-mystictalk.blogspot.in/2011/02/blog-post.html

    ReplyDelete
    Replies
    1. ആഹാ ബിലാത്തിയെ കണ്ട വേറെ ഒരാളെ കണ്ടല്ലോ സന്തോഷം:)

      Delete
  14. മുരളീ മുകുന്ദന്‍റെ ഉരുളക്കുപ്പേരി എന്ന് തോന്നിക്കുന്ന രസകരമായ മറുപടി വളരെ ഇഷ്ടപ്പെട്ടു.മുരളിയുടെ ബിലാത്തി ബ്ലോഗ്സില്‍ ഞാനും ഒരു ബ്ലോഗര്‍ ആണ് .എന്റെ ബ്ലോഗിലെ സന്ദര്‍ശകന്‍ കൂടിയാണ് മുരളി .

    ReplyDelete
    Replies
    1. നന്ദി വിജയ ലക്ഷ്മി ഈ വരവിനു .

      Delete
  15. സല്ലാപം നന്നായി രസിപ്പിച്ചു.
    ആശംസകൾ

    ReplyDelete
  16. ഈ തടിയന്മാര്ക്ക് , ചില കുഴപ്പങ്ങൾ ഉണ്ട്‌
    പൊതിവിൽ പാട്ടും എഴുത്തും വശമല്ല മറിച് സ്വല്പ്പം ഗുണ്ടയിസം
    പൊങ്ങച്ചം ഇതൊക്കെ പറ്റൂ . ഇതിനൊ ക്കേ ഒരു അപവാദമാണ്
    ഞങ്ങളൂ ടെ ബിലാത്തി മുരളി (തൃശ്ശൂർ കരക്ക് വിട്ടു തരില്ല )

    നരമ്മവും കാര്യവും ഇടകലര്ത്തി എഴുതുന്ന ഒന്നാം കിട മലയാളി എഴുത്തുകാരുടെ കൂടെ
    നിറുത്തുവാൻ കഴിയുന്ന ആളാണ്‌ ശ്രീ മുരളി, ഇദ്ദേഹം ലണ്ടൻ കാരുടെ സ്വന്തം ചന്ദ്രലെഖ്യാണ് (രാജഹംസം FAME )
    കാട്ടാൻ കാപ്പിയിലും കവിതയിലും 2 വര്ഷം മുന്പ് ഉള്ള ഒരു പോസ്റ്റിങ്ങ്‌ ചര്ച്ച ചെയ്തിരുന്നു
    സുഗതൻ

    ReplyDelete
  17. ബിലാത്തി ലാത്തിക്ക് ആശംസകൾ,അവതരിപ്പിച ഫൈസലിനു0

    ReplyDelete
  18. മഴവില്ലില്‍ വായിച്ചിരുന്നു.അവതരണം നന്നായി.

    ReplyDelete
  19. എഴുത്ത് പോലെ തന്നെ നേരില്‍ സംസാരിക്കുമ്പോഴും ഇങ്ങിനെ സരസമായി തന്നെ ജാഡ ഒന്നുമില്ലാതെ.... സഹായിക്കുക, സ്നേഹിക്കുക എന്ന സ്വഭാവത്തിന്റെ ഉടമ.
    ഒരു ദിവസം അദ്ദേഹത്തോടൊപ്പം അദേഹത്തിന്റെ വീട്ടില്‍ താമസിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
    ചിന്തിപ്പിക്കുന്ന, രസിപ്പിക്കുന്ന, പലരും പറയാന്‍ ധൈര്യപ്പെടാത്ത സരസസംഭാഷണം നന്നായി.

    ReplyDelete
    Replies
    1. നന്ദി രാംജി ,, ഒരിടവേളക്ക് ശേഷം വീണ്ടും കണ്ടതില്‍.

      Delete
  20. നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും പ്രോത്സാഹന കമന്റുകളിലൂടെ മനസ്സുകൊണ്ട് നല്ല അടുപ്പം സ്ഥാപിച്ചെടുത്ത ഒരു മുതിർന്ന ബ്ലോഗറാണ് മുരളിയേട്ടൻ. സരസവും സരളവുമായ അദ്ദേഹത്തിന്റെ കുറിപ്പുകൾ, വിശേഷിച്ചും യാത്രാ കുറിപ്പുകൾ പലപ്പോഴും പ്രചോദനമായിട്ടുണ്ട്.

    ReplyDelete
  21. ബി ലാത്തി ഫ്രം ലണ്ടൻ .. കളിയും കാര്യവുമുള്ള ലാത്തികൾ തന്നെ :)

    ReplyDelete
  22. രണ്ടും മജീഷ്യൻമാർ തന്നെ വായിക്കുമ്പോൾ ചോദ്യവും ഉത്തരവും മാജിക്‌ കാണിക്കുന്നുണ്ട് പരിചയപ്പെടുത്തൽ നന്നായി

    ReplyDelete
  23. മുരളിയേട്ടന്‍........ഈ പ്രായത്തിലും........ ആളൊരു...................ഹും!!

    ReplyDelete
    Replies
    1. ജോസൂട്ടി ...........................ഹും

      Delete
  24. ഈ പരിജയ പെടുത്തല്‍ നന്നായി ...

    ReplyDelete
  25. ഹ ഹ ഹ രസകരമായ ഇന്റർവ്യൂ. 
    അല്ല മുരളിജി അല്ലെ എങ്ങനെ രസകരമാകാതിരിക്കും?
    എന്നാലും കല്യാണിക്കുന്നതിന് മുൻപെ മാന്ത്രികദണ്ഡി ന്റെ പ്രഭാവലയം എന്നൊക്കെ വായിച്ചപ്പോൾ ചങ്കിടിച്ചു പോയി 

    ReplyDelete
    Replies
    1. :) അതാണ്‌ നമ്മുടെ ബിലാത്തി

      Delete
  26. നന്നായി രസിപ്പിച്ച ഇന്റർവ്യൂ.. ക്ഷ പിടിച്ചിരിക്കുന്നു നോമിന് .. ഭാവുകങ്ങൾ സഹോരാ .. :)

    ReplyDelete
  27. വായിച്ചു രണ്ടാളും ചിരിപ്പിച്ചു

    ReplyDelete
  28. ഫൈസൽ ബാബുവടക്കം
    ഇവിടെ വന്നുപോയവരും , വരാൻ
    പോകുന്നവരുമായ എല്ലാ പ്രിയപ്പെട്ട
    മിത്രങ്ങൾക്കും ഒരുപാടൊരുപാട് നന്ദി...


    ഉരുള ഉരുട്ടി തരുകയാണെങ്കിൽ ..
    ദേ ഇതുപോലെ ഫൈസലിനെ പോലെ ഉരുട്ടിയുരുട്ടി തരണം..
    അപ്പോൾ ഏതോരുവന്റേയും കൈയ്യിലെ ഉപ്പേരിപ്പൊതി എപ്പ്യോ ..
    പൊട്ടിച്ചു എന്ന് ചോദിച്ചാൽ മതിയല്ലോ അല്ലേ

    കുറേ നാൾ മുമ്പ് മലയാളം
    ബ്ലോഗേഴ്സ് ഗ്രൂപ്പിൽ എന്നെ പരിചയപ്പെടുത്തൽ..
    ഇപ്പോളിതാ മഴവിൽ മാഗസനിൽ എന്റെ ഒരു സൂപ്പർ
    ക്യാരിക്കേച്ചറടക്കം വരപ്പിച്ചിട്ട് ആണിയടിച്ച് കുടിയിരുത്തിയിരിക്കുന്നൂ ..!

    ഇതെല്ലാം കാണൂമ്പോൾ
    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യാ...
    ഇതൊന്നും വെറും നന്ദിയിൽ ഒതുക്കാവുന്ന കാര്യങ്ങളല്ലല്ലോ അല്ലേ

    കള്ള് കുടിക്ക്യണ ആളായിരുന്നെങ്കിൽ
    രണ്ട് കുപ്പി സ്കോച്ച് കൊടുക്കാമായിരുന്നൂ...!

    പെണ്ണങ്ങാനുമായിരുന്നെങ്കിൽ ഒന്ന് കെട്ടിപ്പിടിച്ച്
    ഇഷ്ട്ടം പോലെ മതിയാവോളം ഉമ്മ കൊടുക്കാമായിരുന്നൂ ...!

    ഇതിനൊക്കെ എന്നെങ്കിലും ഞാൻ പകരം വീട്ടും കേട്ടോ ഫൈസലേ

    ReplyDelete
    Replies
    1. നന്ദി ഞാന്‍ അങ്ങോട്ട്‌ പറയുന്നു , ബ്ലോഗില്‍ ഏറെ ഇഷ്ടപെടുന്ന അങ്ങയുമായി സംവദിക്കാന്‍ അവസരം ലഭിച്ചതില്‍

      Delete
  29. Nalla chodhyangal ..nalla utharangal

    ReplyDelete
  30. Nalla chodhyangal ..nalla utharangal

    ReplyDelete
  31. ബിലാത്തിയില്‍ നിന്നൊരു ലാത്തിയടി!!! കൊള്ളാം :)

    ReplyDelete
  32. നര്‍മ്മത്തിന് പഞ്ഞമില്ല...വളരെ രസകരം.

    ReplyDelete
  33. ബിലാത്തിയിലെത്തിയാൽ അറിവു മാത്രമല്ല കുറേയേറെ സന്തോഷവുമായി മടങ്ങാമെന്ന് ഗാരണ്ടിയുള്ള ഒരിടമാണ് ഈ ബിലാത്തിപ്പട്ടണം.
    അഭിനന്ദനങ്ങൾ ബിലാത്തിച്ചേട്ടാ...
    (ഇനി പെണ്ണൊരുത്തി ഒരു ഇന്റർവ്യൂവിനായി മാന്ത്രികനെത്തേടിച്ചെല്ലില്ലെന്ന് ഉറപ്പായി...!)

    ReplyDelete
  34. കലക്കി.

    നല്ല ശ്രമം! അഭിനന്ദനങ്ങള്‍!
    ഒപ്പം ഇതിവിടെ പങ്കുവച്ചതിനു ന്നദി.

    ബിലാത്തിപ്പട്ടണത്തിനും മുരളി മാഷിനും ഭാവുകങ്ങള്‍! :)

    ReplyDelete
  35. ഇമ്മ്ടെ മുരളിഭായ് ആളൊരു ജഗജില്ലിയാണെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്... ആശംസകൾ ഫൈസൽബാബു...

    ReplyDelete
    Replies
    1. നന്ദി വിനുവേട്ടാ ഊര്ക്കടവില്‍ വന്നതിനു

      Delete
  36. ബിലാത്തി വിശേഷങ്ങളുടെ സല്ലാപം മനോഹരമാക്കി

    ReplyDelete
  37. വളരെ രസകരമായ ഇന്റര്‍വ്യൂ ...എനിക്കിതില്‍ ഏറെ ഇഷ്ടായത് ഫൈസലിന്റെ നാലാമത്തെ ചോദ്യവും മുരളിയേട്ടന്റെ മറുപടിയുമാണ്‌ !ദൈവമേ .മുരളിയേട്ടന്‍ ബിലാത്തിയിലെ പ്രധാനമന്ത്രിയായാല്‍ ..............(അങ്കമാലിയിലെ പ്രധാനമന്ത്രിയെ പോലെ )

    ReplyDelete
    Replies
    1. ഹഹ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം മിനി

      Delete
  38. സരസമായ ശൈലിയിലുള്ള ഈ ഇന്റർവ്യൂ നന്നായി രസിപ്പിച്ചു. ഇനിയും തുടരുകയീ ശ്രമങ്ങൾ. ഫൈസലും ബിലാത്തിച്ചേട്ടനും ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി കാസിം , ഈ വഴി ആദ്യമായി വന്നതില്‍

      Delete
  39. ബിലാത്തി ലാത്തിയും വിശേഷങ്ങളും നന്നായി. ആശംസകൾ

    ReplyDelete
  40. ഈ ബിലാത്തിയടി വിശേഷമായി. ഞാനൊരിക്കല്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്...മുരളീ ഭായിന്‍റടുത്ത്..
    ഫൈസലിന്‍റെ ചോദ്യങ്ങള്‍ കേമമായിരുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.