എന്റെ രണ്ടാം കെട്ടു കഥ !!

                                        
ഇതെന്റെ രണ്ടാം കെട്ടിന്റെ കഥ. നിങ്ങള്‍ നെറ്റി ചുളിക്കാന്‍ വരട്ടെ. സാഹചര്യങ്ങളാണല്ലോ മനുഷ്യരെ പോലീസാക്കുന്നതും രണ്ടാം കെട്ടുകാരന്‍ ആകുന്നതുമെല്ലാം. രണ്ടും മൂന്നും കെട്ടുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ കെട്ടിയവനെ അതിന്‍റെ ദണ്ണം അറിയൂ. ഒന്നുള്ളതിനെ തന്നെ മേയ്ക്കാന്‍ പാടുപെടുന്ന എന്‍റെ ദുരിത വര്‍ത്തമാന കാലത്തിലെക്കാന് രണ്ടാം കെട്ടിന്റെ കഥ നീളുന്നത്.
നിലവില്‍ ഒരു ഭാര്യയും രണ്ടു മക്കളുമുള്ള എനിക്ക് ഒടുവില്‍ അതു ചെയ്യേണ്ടി വന്നു. കഥ ഇങ്ങിനെ....

സൌദിയില്‍ നിന്നും ചെറിയ ഇടവേളക്ക് നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണാസംഭവ ബഹുലമായ രണ്ടാം കെട്ടിന്റെ മോഹത്തിനു മനസ്സില്‍ തുടക്കം കുറിക്കുന്നത് .അതിരാവിലെ കട്ടന്‍ ചായയും കടിയായി ന്യൂസ്‌പേപ്പറും വായിച്ചിരിക്കുമ്പോഴായിരുന്നു, ഞാനാ നാലുവരി പെട്ടിക്കോളം വാര്‍ത്ത കാണുന്നത് ,തിരിച്ചറിയല്‍ കാര്‍ഡു ഇത് വരെ കിട്ടാത്തവര്‍ക്ക് ഒരവസരം കൂടി ഞങ്ങളുടെ വില്ലേജ്‌ ഓഫീസില്‍ വരുന്നു ,കൂടാതെ ആധാര്‍ കാര്‍ഡ്‌ ഉണ്ടാക്കാനും ഒരവസരവുമുണ്ട് എന്നതായിരുന്നു അതിലെ ഉള്ളടക്കം .

നൂറ്റി ഇരുപതു കോടി ഇന്ത്യന്‍സിനെക്കുറിച്ചുള്ള എല്ലാ വിവരവും കൂടി ആധാര്‍ എന്ന പദ്ധതിവഴി കമ്പ്യൂട്ടറില്‍ ചേര്‍ത്ത് സൌദിയില്‍ ഞാന്‍ അസൂയയോടെയും ആദരവോടെയും കാണാറുള്ള "പത്താക്ക " ( യുനീക്ക്‌ ഐ ഡി )കാര്‍ഡ്‌ സകല മലയാളീസിനും കൂട്ടത്തില്‍ ,എനിക്കും കിട്ടാന്‍ പോകുന്നു . അതായത്‌ ഇനി മുതല്‍ ഞാനും ഒരു കഫീല്‍ ( സ്പോണ്സര്‍ ) ആകും ,എന്നിട്ട് വേണം വീട്ടില്‍ സ്ഥിരമായി തോട്ടപ്പണി ചെയ്യാന്‍ വരുന്ന ബംഗാളി പയ്യന്‍ രാജുവിന്റെ തനാസില്‍ ഉപ്പയുടെ പേരില്‍ നിന്നും എന്റെ പേരിലേക്ക്‌ മാറ്റാന്‍ ..മാത്രല്ല കയ്യില്‍ കുറച്ചു കാശ് വരുമ്പോഴേക്കും ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിര്‍ത്തി വെച്ച് നാട്ടിലേക്ക് പോവുന്ന അവന്റെ സ്വഭാവം ഞാന്‍ ആദ്യം നിര്‍ത്തും. കൂടാതെ ഇത് കിട്ടി സൗദിയിലെത്തിയിട്ട് വേണം എന്റെ ബോസ്സിനെ കാണിച്ചു ഞാനും ഒരു കഫീലായ തെളിവ്‌ കാണിച്ചു ഒന്ന് ഞെട്ടിക്കാന്‍ !! ഇതൊക്ക ആലോചിച്ചപ്പോഴാണ് എന്ത് വന്നാലും ഒരു "പത്താക്ക" എനിക്കും വേണമെന്ന മോഹം ഒന്നും കൂടി കലശലായത് ,

ആദ്യപടി പഞ്ചായത്തു ആപീസില്‍ നിന്നും തന്നെ തുടങ്ങാം, അതിരാവിലെ തന്നെ അവിടെയെത്തിയ ഞാന്‍ കണ്ടത് ഒരു കൂട്ടം ജനങ്ങള്‍ ഒരു കൗണ്ടറിനു മുമ്പില്‍ കൂട്ടം കൂടി നില്‍ക്കുന്നു ,അവരും എന്നെപ്പോലെ പത്താക്ക ഉണ്ടാക്കാന്‍ വന്ന കഫീലന്‍ മാരായിരിക്കുമോ ? .തിക്കി തിരക്കി ഒരു വിധം മുമ്പിലെത്തിയപ്പോഴാണ് മനസ്സിലായത് അവര്‍ക്കൊന്നും കഫീലന്‍ മാരാകണ്ട ,പകരം ചാലിയാറിലെ തടിയതും നേരിയതുമായ മണല്‍ മതി .അതിനുള്ള പാസ്‌ ഒപ്പിക്കാനാണീ അടിപിടി .തൊട്ടപ്പുറത്ത് ന്യൂസ്‌ പേപ്പര്‍ വായിച്ചു ചുമ്മാ സമയം കളയുന്ന വേറൊരു സാറിനെ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത് ..അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് ഞാന്‍ ചോദിച്ചു.
"സാര്‍ എനിക്കും ഭാര്യക്കും തിരിച്ചറിയല്‍ കാര്‍ഡും ,ആധാര്‍ കാര്‍ഡും വേണം". മൂക്കിന്‍ തുമ്പില്‍ കണ്ണട വെച്ച് ഗ്ലാസിനു പുറത്തു കൂടി ചെറുതായൊന്നു നോക്കി, വീണ്ടും പത്രത്തിലേക്ക് തന്നെ ഷട്ടര്‍ താഴ്ത്തി (ഇയാളെന്താ വല്ല പരീക്ഷക്കും പഠിക്കുന്നോ ?) അദ്ദേഹം പറഞ്ഞു ,
"ഭാര്യക്ക് റേഷന്‍ കാര്‍ഡില്‍ പേരുണ്ടോ ?"
"ഇല്ല സാര്‍, അവള്‍ക്കവളുടെ വീട്ടിലെ റേഷന്കാര്‍ഡിലാണ് പേരുള്ളത്‌ ,‍പക്ഷേ അവള്‍ എന്റെ കൂടെയാണ് താമസം"
"കല്യാണം രജിസ്റ്റര്‍ ചെയ്തോ ?"
"ഇല്ല "
"അപ്പോള്‍ പ്രശ്നമാണ് ,അവള്‍ നിങ്ങളെ കൂടെയായിരിക്കും താമസം പക്ഷെ നിങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചിട്ടില്ല"
"എന്താ സാര്‍ ഈ പറയുന്നത്‌ ? എനിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് .പത്തഞ്ഞൂറു പേരെ വിളിച്ചു കോഴി ബിരിയാണിയും പൊരിച്ചതും കരിച്ചതും കൊടുത്തു ഞാന്‍ ഒരുവളെ കെട്ടിയിട്ടു ,ഇപ്പോള്‍ പറയുന്നു ഞാന്‍ കെട്ടിയിട്ടില്ലന്ന് ,

"എടൊ താന്‍ പോയി വിവാഹം രജിസ്റ്റര്‍ ചെയ്യ്‌ ,അല്ലാതെ നിനക്ക് ഒരു കാര്‍ഡും കിട്ടില്ല " ഇയാളിതെവിടെന്നു വരുന്നു ? പുതിയ നിയമം ഒന്നും അറിയില്ലേ ?"
ജോലിസമയത്തെ വിശ്രമത്തെ ഞാന്‍ തടസ്സപ്പെടുത്തിയത് കൊണ്ടാവാം ഒരു എടുത്തടിച്ച മറുപടി അദ്ദേഹം എനിക്ക് തന്നത് ,പക്ഷെ ഇത് കൊണ്ടൊന്നും ഞാന്‍ പിന്‍മാറില്ല ,എന്റെ അന്തിമ ലക്‌ഷ്യം പത്താക്കയും കഫീലുമാവണമെന്നതാണ് ,ഒരു പ്രവാസിയായതിനാല്‍ ഞാന്‍ ഒരു ഇന്ത്യന്‍ പൗരനാകാതിരിക്കുന്നില്ല ,പ്രതികാര ദാഹിയെപ്പോലെ പഞ്ചായത്ത്‌ ഓഫീസിനു പുറത്തു വന്നപ്പോഴാണ് പ്യുണ്‍ കൃഷ്ണേട്ടന്‍ എന്റെ മുമ്പില്‍ അവതാരമെടുത്തത്,
"എന്നേ വന്നത് ,സുഖാണോ " തുടങ്ങിയ പതിവ് കുശലാന്വേഷണം നടത്തിയ ശേഷം ഒരു  'കേരള' സത്യം എന്നോട് പറഞ്ഞു .
"നീ ഗള്‍ഫിലാണ് എന്ന് ഇവിടെ ആരോടും പറയണ്ട ,,പറഞ്ഞാല്‍ എത്ര കല്യാണം കഴിച്ചിട്ടും കാര്യമില്ല , ഒരു തിരിച്ചറിയല്‍ കാര്‍ഡും കിട്ടില്ല" (ഒരു നുണ ഏതു ബ്ലോഗര്‍ക്കും പറയാമല്ലോ തല്‍ക്കാലം അത് മറച്ചു വെക്കാം ,അല്ലെ ).കല്യാണം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം ,അങ്ങിനെ ഞാന്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റിനായി പള്ളിയിലെ മുസ്ല്യാരുടെ അടുത്തെത്തി .
"അസ്സലാമു അലൈക്കും ,
"വ അലൈക്കുമുസ്സലാം എന്നെ വന്നത് പുതിയാപ്ലെ ?"
"ഇങ്ങള് കണ്ണൂരാണോ ഉസ്താതെ ?"
"അതെ അനക്ക് എങ്ങിനെ മനസ്സിലായി ?"
"അല്ല നിങ്ങള് കണ്ണൂര്‍ക്കാരാണല്ലോ ഏതു കിളവന്‍മാരെയും പുതിയാപ്ലാന്നു വിളിക്കല് അത് കൊണ്ട് ചോദിച്ചു പോയതാ .."
"അതൊക്കെ പോട്ടേ മുസ്ല്യാരെ കുറച്ചു കൊല്ലം മുമ്പ് ഞാനീ പള്ളിയില്‍ നിന്നും നിക്കാഹ് കഴിച്ചിരുന്നു .എനിക്ക് അതിന്റെയൊരു സര്ട്ടിഫിക്കറ്റ് വേണം ഞാന്‍ ഇപ്പോള്‍ അതിനാണ് വന്നത് ,കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കല്യാണ രജിസ്റ്റര്‍ എടുത്തു കുറെ തിരഞ്ഞു വെങ്കിലും എന്റെ പേര് മാത്രം കണ്ടില്ല ,തിരച്ചില്‍ അവസാനിപ്പിച്ചു അദ്ധേഹം പറഞ്ഞു ,
"ഇനിഎന്താണ് ചെയ്യുക ?ഇതില്‍ അങ്ങിനെയൊരു പേര് ഇല്ലല്ലോ".
അല്‍പ്പം നിരാശയോടെ ഞാന്‍ പറഞ്ഞു ,
" ഒരു പത്താക്ക ഇല്ലാതെ ഞാന്‍ തിരിച്ചു പോകില്ല മുസ്ല്യാരെ"
"എങ്കില്‍ പിന്നെ ഒരു മാര്‍ഗ്ഗമേയുള്ളൂ ,ഒന്നും കൂടി കെട്ടുക "
പടച്ചോനെ ഒന്ന് തന്നെ അഡ്ജസ്റ്റ് ചെയ്യാന്‍ പെടുന്ന പാട് എനിക്കെ അറിയൂ അപ്പോഴാണ് മൂപ്പര് രണ്ടാം കെട്ടുമായി വരുന്നത്
,"എങ്കില്‍ പുയ്യാപ്ല ഒരു കാര്യം ചെയ്യ്‌ ,പോയി പള്ളിക്കമ്മറ്റി പ്രസിഡന്റ്നെ പോയിക്കാണ് ,ഇതിനു മുമ്പുള്ള ബുക്ക് അവരുടെ കയ്യിലുണ്ടാകും" ബുക്കും മടക്കി മൂപ്പര് കൈമലര്‍ത്തി .
അന്നത്തെ ദൌത്യം അവിടെ അവസാനിപ്പിച്ചു വീട്ടിലെത്തിയപ്പോള്‍ ശ്രീമതിയുടെ വക ഒരു മാതിരി ആക്കിയൊരു ചോദ്യം ? "രാവിലെ പോയ പോക്കാണല്ലോ ,എന്തായി ഇങ്ങളെ പത്താക്ക കിട്ടിയോ ?"
"കിട്ടും പക്ഷെ ഞാന്‍ ഒന്നും കൂടി പെണ്ണ് കെട്ടണം ",
"ആയിക്കോ. എന്നിട്ട് സ്ഖയിട്ടു ജീവിച്ചോ. ഞാന്റെ വീട്ടീ പൊയ്ക്കോളാം"
"നീ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ ആശിപ്പിക്കല്ലേ. ഇപ്പൊ അതല്ല പ്രശ്നം"
"അന്നെ ഞാന്‍ കെട്ടിയിട്ടില്ല എന്നാണിപ്പോള്‍ എല്ലാരും പറയണതു ,അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടു മതി ഇനി ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കല്‍"
"ഇങ്ങള് എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ പക്ഷെ ആ പൂതി മാത്രം മനസ്സില്‍ വെച്ചാല്‍ മതി" ..അവളുടെ ആ പിറു പിറുക്കല്‍ സൈലന്‍റ് മോഡില്‍ ആയിരുന്നുവെങ്കിലും എന്റെ ചെവിയില്‍ അതൊരു വൈബ്രേഷന്‍ ആയിട്ടാണ് റിംങ്ങിയത് . .
എന്തായാലും ഇനി പിന്മാറില്ല ,പിറ്റേന്ന് രാവിലെ നേരെ പ്രസിഡന്റിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദമായി പറഞ്ഞു,കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം അദ്ധേഹം ഞാന്‍ കല്യാണം കഴിച്ചന്നതിന് തെളിവ് നല്‍കി ,അതും കൊണ്ട് ഞാന്‍ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ സമയം വൈകിയിരുന്നു ..എന്നെ കണ്ടതും സാര്‍ പറഞ്ഞു "നാളെ മണവാട്ടിയെയും രണ്ടു സാക്ഷികളെയും കൂട്ടി വാ" ..

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല ,പിറ്റേന്ന് നടക്കാന്‍ പോകുന്ന എന്റെ രണ്ടാം കല്യാണമായിരുന്നു മനസ്സ് നിറയെ ,നാളെ നടക്കാന്‍ പോകുന്ന കല്യാണവും അത് കഴിഞ്ഞുള്ള സല്‍ക്കാരവും ആദ്യരാത്രിയുമൊക്കെ കിനാക്കണ്ടിരിക്കുമ്പോഴാണ് അവളുടെ വരവ്
"അതേയ് ഇങ്ങള് എനിക്ക് ആദ്യത്തെ കല്യാണത്തിന് വാങ്ങി തന്ന ആ സറാറയുടെ സെലക്ഷന്‍ തീരെ ശെരിയായില്ല . നാളെ കല്യാണപ്പെണ്ണായി ഇങ്ങളെ കൂടെ വരണമെങ്കില്‍ പുതിയ ചുരിദാര്‍ വാങ്ങി തരണം ".. പടച്ചോനെ ഇവള് ആളു തരക്കേടില്ലല്ലോ ,പുര കത്തുമ്പോഴാണ് അവളുടെ വാഴ വെട്ട് !!
രാവിലെ തന്നെ കുളിച്ചു മാറ്റി വെള്ള 'എം സി ആര്‍' ഡബിള്‍ മുണ്ടുമുടുത്ത് ഞാന്‍ പഞ്ചായത്ത് ഓഫീസിലെത്തി ,തികച്ചും ഒരു മണവാളന്‍ സ്റ്റൈലില്‍ ,ഇനി അതിന്റെ പേരില്‍ ഒരു മുടക്കം വരരുതല്ലോ ..

"അതേയ് നിങ്ങള്‍ രണ്ടാളും മത്ത്രമേ ഉള്ളൂ."
"അല്ല സാര്‍ ബാക്കിയുള്ളോരോക്കെ വീട്ടിലാ"
"എടൊ അതല്ല. സാക്ഷികള്‍ വേണം. നിങ്ങള്‍ കല്യാണം കഴിച്ചു എന്നുള്ളതിന്. എന്നാലേ ഇത് നടക്കൂ ,
അപ്പോഴാണ്‌ ഞാന്‍ സാക്ഷികളെ കൂട്ടാന്‍‍ മറന്ന കാര്യം ഓര്‍ത്തത്‌ ..ഇനിയും ഈ കെട്ടു നീളുമോ റബ്ബേ ,,? അപ്പോഴാണ്‌ കാറിലിരിക്കുന്ന മോളെ ഓര്‍മ്മ വന്നത് ..ഒരിക്കലും കൂറ് മാറാത്ത ഒരു സാക്ഷി ,,ഇവളെ ക്കാള്‍ യോഗ്യത വേറെ ആര്‍ക്കുണ്ട് ? .അങ്ങിനെ അവളെ തന്നെ ഒന്നാം സാക്ഷിയാക്കി ,തിരിച്ചറിയല്‍ കാര്‍ഡിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി പുറത്തിറങ്ങി ,,ഉപ്പയുടെയും ഉമ്മുടെയും രണ്ടാം കെട്ടിന് സാക്ഷിയായ മോള്‍ക്ക്‌ "ഒപ്പ് കൂലിയായി" ഒരു ഐസ്ക്രീം വാങ്ങി ക്കൊടുത്തു ,ഹണിമൂണ്‍ ആഘോഷിക്കാനായി മക്കളെയും കൂട്ടി കോഴിക്കോട് ബീച്ചിലേക്ക് ഒരു യാത്ര .....ഇനി നിങ്ങള്‍ പറയൂ ,,ഞാന്‍ കെട്ടിയ രണ്ടാം കെട്ടില്‍ വല്ല തെറ്റുമുണ്ടോ ?

163 comments:

 1. "രാവിലെ പോയ പോക്കാണല്ലോ ,എന്തായി ഇങ്ങളെ പത്താക്ക കിട്ടിയോ ?"
  "കിട്ടും പക്ഷെ ഞാന്‍ ഒന്നും കൂടി പെണ്ണ് കെട്ടണം ",
  "ആയിക്കോ. എന്നിട്ട് സ്ഖയിട്ടു ജീവിച്ചോ. ഞാന്റെ വീട്ടീ പൊയ്ക്കോളാം"
  "നീ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ ആശിപ്പിക്കല്ലേ. ഇപ്പൊ അതല്ല പ്രശ്നം"
  "അന്നെ ഞാന്‍ കെട്ടിയിട്ടില്ല എന്നാണിപ്പോള്‍ എല്ലാരും പറയണതു ,അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടു മതി ഇനി ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കല്‍"
  "ഇങ്ങള് എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ പക്ഷെ ആ പൂതി മാത്രം മനസ്സില്‍ വെച്ചാല്‍ മതി" ..

  ReplyDelete
 2. രണ്ടാമത്‌ ഒന്ന് കൂടി കെട്ടിയോളെ തന്നെ കെട്ടുമ്പോള്‍ ആദ്യത്തെ കെട്ടില്‍ വിട്ടുപോയത്‌ എല്ലാം പൂരിപ്പിക്കാമല്ലോ? അതും രസമാണ്.
  വളരെ സരസമായി നമ്മുടെ നൂലാമാലകളെ അവതരിപ്പിച്ചു.

  ReplyDelete
  Replies
  1. ഹഹ്ഹ രാംജി ഒന്നും കൂടി ട്രൈ ചെയ്യണോ ??നന്ദിട്ടോ വന്നതില്‍

   Delete
 3. രണ്ടാം കെട്ടില്‍ ഒരു തെറ്റുമില്ല മോനെ.
  കാലത്ത് മുതല്‍ അഗ്രിഗേറ്റര്‍ റിഫ്രഷ് ചെയ്തു ഇരിക്കായിരുന്നു ഒരു രസികന്‍ പോസ്റ്റ്‌ വായിക്കാന്‍ .
  കാലത്ത് ഇട്ട് തുടങ്ങിയ ചൂണ്ടയില്‍ ഇപ്പോഴാ നിന്‍റെ പോസ്റ്റ്‌ കൊളുത്തിയത്.
  രണ്ടാം കെട്ടിനും ബിരിയാണി അടിച്ച രുചിയുണ്ട് . നല്ല രസായി വായിച്ചു.
  "അല്ല നിങ്ങള് കണ്ണൂര്‍ ക്കാരാണല്ലോ ഏതു കിളവന്‍മാരെയും പുതിയാപ്ലാന്നു വിളിക്കല് അത് കൊണ്ട് ചോദിച്ചു പോയതാ .."
  എന്നാലും ഇത്ര കിളവനാണെന്ന് നീ സമ്മതിച്ചല്ലോ. എന്തൊരു നല്ല മനസ്സ് .
  പോസ്റ്റ്‌ ഇടിവെട്ട് ട്ടോ
  --

  ReplyDelete
  Replies
  1. ആഹഹ എനിക്ക് നിങ്ങളെ പ്പോലെ അങ്ങിനെ കിളവന്‍ ആണെന്ന വലിയ അഹങ്കാരം ഒന്നുല്ലാട്ടോ ..നന്ദിട്ടോ വായിച്ചതില്‍ !!

   Delete
 4. ഇങ്ങള് വെര്‍തെ ആളെ പൂതിവെപ്പിച്ചു...
  എങ്ങനാപ്പത് കൈകാര്യം ചെയ്തത്?
  അതിന്റെ റിയാക്ഷന്‍സ് എന്തൊക്കെ?
  എങ്ങനെയൊക്കെ കാര്യങ്ങള്‍ മുന്നോട്ട് നീക്കി
  ആരൊക്കെ ഒപ്പം നിന്നു?
  ആരൊക്കെ കാലുമാറി?
  എത്ര അടി വരെ കിട്ടി അല്ലെങ്കില്‍ കിട്ടാം...
  എന്നൊക്കെ അറിയാനക്കൊണ്ട് ഓടി വന്നതാ....

  ങാ സാരല്ല....കെട്ട്യോള്‍ വെറുതെ ഇങ്ങളെ പൂതി വെപ്പിച്ചു..
  ഇങ്ങള് ഞമ്മളേം!

  (ഹ ഹ ..നര്‍മ്മം നന്നായി എഴുതി കെട്ടോ ഫൈസല്‍ ഭായ്!)

  ReplyDelete
  Replies
  1. ഇങ്ങള്‍ ക്കു ഇത്ര വേഗം പൂതിയായോ ?? നന്ദി ട്ടോ

   Delete
 5. അപ്പൊ അതും കഴിഞ്ഞു .............................. :)

  ReplyDelete
  Replies
  1. അതെ ഇനി അടുത്തതില്‍ നോക്കാം !!!

   Delete
 6. നമ്മുടെ നാടല്ലെ.... ചിലപ്പോള്‍ ഇനിയും കെട്ടേണ്ടി വരും... എന്നാലും മകളെ സാക്ഷിയാക്കി കെട്ടാനുള്ള ഭാഗ്യമുണ്ടായല്ലോ....ഇതിലപ്പുറം ഇനിയെന്ത് വേണം ....

  നര്‍മ്മത്തിന്റെ മര്‍മത്തില്‍ പിടിക്കാന്‍ ഇങ്ങള്‍, ഞമ്മള്‍ കന്നൂര്‍കാരുടെ കര്‍മ്മം നടത്തിയല്ലേ... മാഷേ... കന്നൂര്കാര് ഒന്ന് കെട്ടിയാല്‍ മതി... മരിക്കുന്നതുവരെ പുയ്യാപ്ല തന്നെയാണ്...ട്ടാ.... അത് നിങ്ങളൊന്നും നാല് കെട്ടിയാലും കിട്ടൂല... :)

  ReplyDelete
  Replies
  1. ആ പുയ്യാപ്ല വിളിയില്‍ ഉള്ള അസൂയ കൊണ്ട് എഴുതിയതാട്ടോ !!!നന്ദി

   Delete
 7. മാര്യേജ് സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയായിട്ടു ആദ്യം തന്നെ ആ മോളെയങ്ങ് കാണിച്ചാല്‍ പോരായിരുന്നോ? എന്നിട്ട് കിട്ട്യോ പത്താക്ക?
  രണ്ടാംകെട്ട് ഗംഭീരമാക്കി !!

  ReplyDelete
  Replies
  1. എവിടെ കിട്ടാന്‍ ? നമ്മുടെ നാടല്ലെ ,,പോസ്റ്റ്‌ വഴി വരും എന്ന് പറഞ്ഞു ,വരും വരാതിരിക്കില്ല !!

   Delete
 8. എന്റെ ഫൈസല്‍ബാബു. ഈ തമാശക്കുള്ളില്‍ നേരിയതല്ലാത്ത ഒരു സാമൂഹികവിമര്‍ശനം ഫീല്‍ ചെയ്യുന്നുണ്ടല്ലോ..... സരസമായി., ആരെയും വേദനിപ്പിക്കാതെ., കൊള്ളേണ്ടിടത്ത് കുറിക്കു കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഈ കഴിവിന് അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. മാഷേ ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം !! നന്ദി

   Delete
 9. ഹായ്,

  നന്നായിട്ടുണ്ട്,

  എന്റെ എല്ലാ ആശംസകളും..

  അഭിനന്ദനങ്ങള്‍ .

  -----

  ReplyDelete
 10. രസായി അവതരിപ്പിച്ചു. നമ്മുട നാട്ടിലെ ചില നൂലാമാലകള്‍ നര്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചു.

  ReplyDelete
 11. ഒട്ടും മുഷിപ്പുണ്ടാക്കാത്ത പോസ്റ്റ്‌.
  നാട്ടിലെ അധികാരനൂലാമാലകളെ നന്നായി പരിഹസിച്ചു.
  കാദുവിന്റെ കമന്റും കൊള്ളാം.


  (ആരാണ്ട്രാ, ഇബടെ കണ്ണൂരുകാരെ പരിഹസിക്കുന്നത്!

  ആക്കരുത് ഫൈസൂ ആക്കരുത്.
  കിളവനായാലും എന്നല്ല, ഖബറിടം ചൂണ്ടിക്കൊണ്ട് പറയുന്നത് പോലും അത് നമ്മുടെ പുതിയാപ്പിളയുടെ ഖബര്‍ എന്നാണു. ലോകത്ത് മറ്റൊരിടത്തും കിട്ടാത്ത, മറ്റു ദേശക്കാര്‍ നാലല്ല നാല്‍പ്പതു കെട്ടിയാലും കിട്ടാത്ത ബഹുമാനം കണ്ണൂരില്‍ കിട്ടും.
  ചുമ്മാതാണോ ഞാന്‍ കണ്ണൂരില്‍ ജനിച്ചത്‌! !!
  ഹഹഹാ..!)


  **

  ReplyDelete
  Replies
  1. അഹഹ് പരിഹസിച്ചതല്ല ട്ടോ ,,അസൂയ കൊണ്ടാ !!

   Delete
 12. വെറുതേ മനുഷ്യനെ പേടിപ്പിക്കാന്‍ !!. തലക്കെട്ട്‌ കണ്ടു ഞാനൊന്ന് ഞെട്ടി. :)

  ReplyDelete
  Replies
  1. പേടിക്കല്ലേ ,,ഇങ്ങള്‍ അറിയാതെ ഞമ്മള്‍ അത് ചെയ്യുമോ ??

   Delete
 13. രണ്ടല്ല ഇങ്ങനെ ങ്ങള് നാല് കേട്ട്യാലും ഞമ്മക്ക് ബിരോദം ഇല്ലാ ,എപ്പളാ ഞമ്മക്ക് ബിരിയാണീം പൊരിച്ചതും കരിച്ചതും , നര്‍മ്മം നന്നായി,,ആശംസകള്‍

  ReplyDelete
  Replies
  1. ഇന്ഷ അള്ളാ നാട്ടില്‍ വന്നിട്ട് നേരിട്ട തരാം !!

   Delete
 14. നര്‍മ്മം ഗംഭീരം.. നല്ല ഒഴുക്കുള്ള വായന സമ്മാനിച്ചു..

  ReplyDelete
 15. നമ്മുടെ നാട്ടില്‍ ഇപ്പൊ ഇത് പോലെ ഒരുപാടാളുകള്‍ ഇത് പോലെ രണ്ടംകെട്ടു നടത്തിയിട്ടുണ്ട്...
  നാട്ടില്‍,ഹണിമൂണ്‍ തീരുന്നതിനു മുന്പായി എനിക്കും,അവളെ ഇത് പോലെ ഒന്നൂടെ കെട്ടേണ്ടി വന്നിരുന്നു,,,

  ReplyDelete
  Replies
  1. ഹഹഹഹ് അപ്പോള്‍ തുല്യ ദുഖിതര്‍ !! നന്ദി സഹീര്‍ !!

   Delete
 16. മല പോലെ വന്നു മഞ്ഞു പോലെ പോയി. ഞാന്‍ കരുതി ആ അത്യാഹിതം സംഭവിച്ചു എന്ന്. സംഗതി ഇത്രേള്ളൂ അല്ലെ...
  നല്ലത്.

  സര്‍ക്കാര്‍ നടപടികളെ ഒന്ന് കുടഞ്ഞത് നന്നായി.

  ReplyDelete
  Replies
  1. ഹഹഹ വെറുതെ ആശിപ്പിച്ചു വല്ലേ !!

   Delete
 17. ഇവിടെ കൂത്താട്ടുകുളം ഗ്രാമ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടായിരത്തി എട്ടില്‍ പോയപ്പോള്‍ ആദ്യം തന്നെ ചോദിച്ചത് കല്യാണ ഫോട്ടോ ആയിരുന്നു. എന്നാല്‍ അത് കൊടുത്തു കഴിഞ്ഞപ്പോള്‍ സെക്രടരിക്ക് അത് പോര എന്ന് തോന്നി കല്യാണത്തിന്റെ വീഡിയോ തന്നെ വേണം എന്ന് നിര്‍ബന്ധം.കൈയിലുണ്ടായിരുന്ന ലാപ്‌ ടോപ്പില്‍ കല്യാണത്തിന്റെ സി ഡി എട്ടു കണ്ടു കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് ഒപ്പിടാന്‍ നേരം ആണ് അദ്ദേഹം ഒരു മിശ്ര വിവാഹം ആണ് എന്ന് മനസ്സിലായത്.ഉടനെ തന്നെ ഭാഷ ന്യൂന പക്ഷമായ ഭാര്യയെകൊണ്ട് ഇദ്ദേഹത്തിന്റെ കൂട്ടുകാരനോട് സംസരിപ്പിച്ചതിനു ശേഷമേ അദ്ദേഹം സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുള്ളൂ.

  എന്തായാലും അന്ന് കിട്ടിയത് നന്നായി പരത്തി ഡി ഡി പി ക്കും രാജിസ്ട്രാര്‍ക്കും ഒന്നും കൊടുക്കാതെ തന്നെ കഴിഞ്ഞു കിട്ടി.

  പക്ഷെ ഇതുപോലുള്ള പ്രകാശം പരത്തുന്നവര്‍ ആണ് നാടിന്‍റെ ശാപം

  ReplyDelete
  Replies
  1. ഹഹഹഹ് അപ്പോള്‍ തുല്യ ദുഖിതര്‍ !!

   Delete
 18. read, will be commented tomorrow... :
  )

  ReplyDelete
 19. ഈ ആധാര്‍ സര്‍ട്ടിഫിക്കറ്റിനു ഒരിക്കല്‍ ഞാനും അക്ഷയ സേന്ററില്‍ പോയി നോക്കിയതാ..ഫോറം വാങ്ങിയപ്പോഴാണ് ഇനി കുറെ ദിവസങ്ങള്‍ കഴിഞ്ഞേ പറ്റുകയുള്ളുവെന്നു. തല്‍ക്കാലം അതവിടെ നിര്‍ത്തി. ഇനി സര്‍ക്കാര്‍ തലത്തില്‍ തന്നെ നിര്‍ബന്ധമായി വരട്ടെ അപ്പോള്‍ നോക്കാം. ഒരിക്കല്‍ വില്ലേജ് ഓഫീസില്‍ നികുതിയടക്കാന്‍ ചെന്ന എന്നോട് എന്റെ സ്വത്ത് എന്റേതാണ് എന്നതിനു രേഖയായി കുടിക്കട സര്‍ട്ടിഫിക്കറ്റ് വേണമെന്നു ശഠിച്ചതും പിന്നെ അതുണ്ടാക്കി നികുതിയടച്ചതും ഓര്‍മ്മ വരുന്നു. നമ്മുടേ നാട്ടിലെ ഓരോ നിയമവും അതു നടപ്പാക്കുന്നതിലെ ഊരാക്കുടുക്കുകളും വളരെ സരസമായി ഫൈസല്‍ബാബു വിവരിച്ചു.പെഷന്‍ വാങ്ങാന്‍ ജീവിച്ചിരിക്കുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ചോദിക്കും പോലെ ഓരൊ നിയമങ്ങള്‍!....

  ReplyDelete
  Replies
  1. നാട്ടില്‍ നില്‍കുന്ന നിങ്ങളെ സ്തിഥി ഇങ്ങനെയാണങ്കില്‍ പ്രവാസികളെ കാര്യം പറയണോ ?? നന്ദി ട്ടോ

   Delete
 20. പ്രിയപ്പെട്ട ഫൈസല്‍ബാബു,
  സുപ്രഭാതം!
  ഞാനും രണ്ടാഴ്ച മുന്‍പ് പോയിരുന്നു, ആധാര്‍ കാര്‍ഡിന്. പ്രശ്നമൊന്നുമുണ്ടായില്ല.ചിലപ്പോള്‍ പ്രവാസലോകം ആയതു കൊണ്ടാകും. സഹായിക്കാന്‍ സുഹൃത്ത്‌ ഉണ്ടായിരുന്നു. [ഈ വക ഇടപാടിനു പോകുമ്പോള്‍, ആദ്യം പശ്ചാത്തലം ശരിയാക്കണം]. :)
  രസകരമായ പോസ്റ്റ്‌ ! നര്‍മത്തില്‍ ചാലിച്ച വരികള്‍ !ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി![അഭിനന്ദനങ്ങള്‍] !
  ''അദ്ദേഹം '' ആണ് ശരി!
  മനോഹരമായ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 21. ഈ കോലത്തിലാണ്‌ ആധാറെങ്കിൽ ഭൂരിപക്ഷം പേരും രണ്ടാമതും കെട്ടേണ്ടി വരും.. :) രസകരമായി അവതരിപ്പിച്ചു..

  ReplyDelete
  Replies
  1. ജെഫു ,,ഒന്ന് ട്രൈ ചെയ്ത് നോക്കൂന്നെ ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ ?

   Delete
 22. മോനെ ഫൈസലേ പോസ്റ്റ്‌ ഉഗ്രന്‍........,,,,,, എനിക്കും പഞ്ചായത്താപ്പീസില്‍ നിന്ന് ഇങ്ങനെ ഒരനുഭവം ഉണ്ടായിരുന്നു. അവിടുത്തെ ക്ലെര്‍ക്കിനു നമ്മള്‍ പ്രവാസികളെ കാണുമ്പൊള്‍ ഒരു പുച്ഛം ...ഉള്ളവന് ഇല്ലാത്തവനോടുള്ള അസൂയ തന്നെ...പല പല ഒടക്കുകള്‍ പറഞ്ഞു അവന്‍ എന്റെ മാര്യേജ് സെര്ടിഫികാറ്റ് വൈകിപ്പിക്കാന്‍ ശ്രമിച്ചു..എന്റെ സ്വഭാവം വെച്ച് അവന്റെ തന്തയ്ക്കു പറഞ്ഞു ഇങ്ങു പോന്നേനെ!!! പക്ഷെ മാര്യേജ് സെര്ടിഫികാറ്റ് ഇല്ലാതെ ഭാര്യയ്ക്ക് വിസ കിട്ടില്ല എന്നോര്‍ത്ത് വിട്ടതാ :-) നിന്റെ തമാശയൊക്കെ അടിപൊളി..ആശംസകള്‍.

  ReplyDelete
  Replies
  1. ഹഹഹ ,,അത് കലക്കി ,,ക്ഷമിക്കുക തന്നെ പ്രധിവിധി !! നന്ദി ശജീര്‍

   Delete
 23. "... പഴയ ഒരു ലൂസ്ഫിറ്റ് ഷർട്ടെടുത്തിട്ട്, ഒറ്റമുണ്ടുടുത്ത്, റിസ്റ്റ് വാച്ച് ഒഴിവാക്കി, പാരഗൺ രണ്ടുവാറിൽ കയറി ....", ഇങ്ങനെയേ പഞ്ചായത്താപ്പീസിൽ പോകാവൂ. അവർക്ക് വരുന്നവരോട് വൃത്തിയായി വസ്ത്രം ധരിച്ച് വരുന്നത് ചന്തയിലെ കച്ചവടക്കാർക്ക് ‘കലിപ്പാ’ണു.

  ചുവപ്പു നാടയിലെ കുരുക്കുകൾ സരസമായി വരച്ചുകാട്ടി, ഫൈസൽ!

  അഭിനന്ദനങ്ങൾ!

  ReplyDelete
 24. പഞ്ചായത്തിലന്വേഷിച്ചാലറിയാം ആരൊക്കെ പുതിയ (പഴയകല്യാണം)നടത്തിയെന്ന് ,എനിക്കറിഞ്ഞ് ഇതുംക്കൂടികൂട്ടി 3 ആയ്.
  ആശംസകൾ.കളിയായും കാര്യമായും പറഞ്ഞത് അസ്സലായ്..

  ReplyDelete
  Replies
  1. ഇനിയും ചാന്‍ സുണ്ട് ഒന്ന് ട്രൈ ചെയ്യണോ ??

   Delete
 25. അവളുടെ ആ പിറു പിറുക്കല്‍ സൈലന്‍റ് മോഡില്‍ ആയിരുന്നുവെങ്കിലും എന്റെ ചെവിയില്‍ അതൊരു വൈബ്രേഷന്‍ ആയിട്ടാണ് റിംങ്ങിയത് . .
  സംഭവം കിടു....
  മര്മത്തില്‍ കൊള്ളുന്ന നര്‍മം..

  http://mazhanilaav.blogspot.com/

  ReplyDelete
 26. ഫൈസല്‍ ഭായ് ..നന്നായിട്ടുണ്ട് പോസ്റ്റ്‌.ബട്ട്‌ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോകുമ്പോള്‍ വിളിക്കണം

  ReplyDelete
  Replies
  1. പേര് പറഞ്ഞിരുന്നെങ്കില്‍ വിളിക്കാമായിരുന്നു ,,ഇതിപ്പം അനോണി ആയിപോയില്ലേ ??

   Delete
 27. രണ്ടാമത് കെട്ടിയതിന് ഒരു കുഴപ്പവുമില്ല.... എന്നാല്‍.... .... ഞങ്ങള്‍ക്കുള്ള ബിരിയാണിയും കോഴി പൊരിച്ചതും എപ്പോ തരും..... ?

  ReplyDelete
  Replies
  1. ഇ മെയില്‍ വഴി അയച്ചു തരാം നൌഷു!!

   Delete
 28. രണ്ടാം കെട്ടിന്റെ ആദ്യരാത്രിയും ഹണിമൂണും ഒക്കെ കഴിഞ്ഞു പത്താക്ക കിട്ടിയോ? കഫീലായൊ?

  ReplyDelete
  Replies
  1. ശ്ശെവിടെ ?? ചുമ്മാ ആശിച്ചു !!

   Delete
 29. ന്നാലും ന്റെ പഹയാ അന്നെ തമ്മയ്ച്ച ണം ട്ടോ
  ഇനി നിനക്ക് ഖഫാല വാങ്ങാം കൊടുക്കാം ഹുരൂബ് ആക്കാം അല്ലെ ആപാവം ബംഗാളികളെ

  സര്‍ക്കാര്‍ ഓഫീസിലെ നൂലാ മാലകള്‍ക്ക് ഇട്ടു നല്ലൊരു കൊട്ടായി ഈ പോസ്റ്റ് ആശംസകള്‍

  ReplyDelete
  Replies
  1. ഒരാഗ്രഹം പറഞ്ഞതാ കോമ്പാ !! നന്ദി വന്നതില്‍ !!

   Delete
 30. This comment has been removed by the author.

  ReplyDelete
 31. നന്നായിട്ടുണ്ട്....

  ReplyDelete
 32. ഒരു തെറ്റുമില്ല ഫൈസലേ. ഗംഭീരന്‍ ചിരിക്കു വക നല്‍കി. എനിക്ക് തോന്നുന്നു ഫൈസലിന്‍റെ one of the best humor പോസ്റ്റ്‌ ഇതാണെന്ന്. keep this up.
  by the way, ഊര്‍ക്കടവിന്‍റെ ആ bird view ബ്ലോഗിന് മീതെ കൊടുത്തത് really eye catching and beautiful.

  ReplyDelete
  Replies
  1. നന്ദി സലാം ക്ക ഇഷ്ടമായി എന്നരിഞ്ഞതില്‍ !!

   Delete
 33. This comment has been removed by the author.

  ReplyDelete
 34. നന്നായിട്ടുണ്ട്, എന്റെ എല്ലാ ആശംസകളും..

  ReplyDelete
 35. ഹഹഹ.. ഇന്നലെ തന്നെ ഒന്ന് ഒാടിച്ച്‌ വായിച്ചിരുന്നു, വിശദമായി ഒന്ന് കൂടി വായിച്ചു. പള്ളി കമ്മിറ്റിക്കാരുടെ കയ്യില്‍ കല്ല്യാണം കഴിച്ചതിന്‌റെ രേഖകളില്ലേല്‍ അതെന്ത്‌ പള്ളിക്കമ്മിറ്റിയാ... ഇനി ഏതെങ്കിലും കാരണത്താല്‍ മൊഴി ചൊല്ലേണ്‌ടി വന്നാല്‍ ആകെ പുലിവലാകുമല്ലോ കോയാ.. മോള്‌ തന്നെ ഉപ്പാന്‌റെ രണ്‌ടാം കെട്ടിന്‌ സാക്ഷിയാവേണ്‌ടി വന്ന അപൂര്‍വ്വം സ്ഥിതി വിശേഷങ്ങളില്‍ ഒന്നാവട്ടെ ഇത്‌. സത്യം പറഞ്ഞാല്‍ ഞാനും ഇതുവരെ പഞ്ചായത്താഫീസില്‍ എന്‌റെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. അപ്പോള്‍ എനിക്കും ഒന്ന് കൂടെ കെട്ടേണ്‌ടി വരുമെന്ന് ചുരുക്കം. :) വളരെ സരസമായി പറഞ്ഞു ഫൈസല്‍. ആശംസകള്‍ !

  ReplyDelete
  Replies
  1. ഒന്ന് പോയി നോക്കൂ മോഹി ..അപ്പോള്‍ കാണാം പുലിവാല്‍ ,വീണ്ടും വന്നതില്‍ സന്തോഷം !!

   Delete
 36. ഇത് കലക്കീട്ടിണ്ട് കേട്ടൊ ഫൈസൽ...
  നർമ്മത്തിൽ പൊതിഞ്ഞ് തനി ആക്ഷേപഹാസ്യത്തിലൂടെ മനോഹരമായ ഒരു ‘കെട്ടു’കഥ
  പരത്തി കൊടുത്താൽ ഏത് പത്താക്കയും നാട്ടിൽ കിട്ടുമല്ലോ അല്ലേ

  ReplyDelete
  Replies
  1. പിന്നെ എപ്പോള്‍ കിട്ടി എന്ന് ചോദിച്ചാല്‍ മതി ,നന്ദി മുരളിയേട്ടാ !!

   Delete
 37. നല്ല രസകരമായി വായിച്ചവസാനിപ്പിച്ചു. ങ്ങളടെ മൊകം കണ്ടാ അറിയാ ങ്ങള് അതിനുള്ള കൊപ്പിലൊന്നൂമല്ലാ ന്ന്. ന്നാലും വെറുതേ ഒരു മോഹം രണ്ടാം കെട്ടിനേപ്പറ്റി വായിക്കാൻ. 'ഇത്താക്ക', 'കഫീല്' ഇതൊക്കെ വായിക്കുമ്പൊ എനിക്ക് ആ 'തേന്മാവിൻ കൊമ്പത്തി'ലെ 'മുത്തുഗൗ' ഓർമ്മ വന്നു. നല്ല വാക്കുകൾ, നല്ല പോസ്റ്റ്. ആശംസകൾ.

  ReplyDelete
  Replies
  1. ആഹഹഹ മനു ,,ഗള്‍ഫില്‍ ക്ക് വാ ഒക്കെ പഠിക്കാം !നന്ദി !!

   Delete
 38. പലര്‍ക്കും പൂതി നല്‍കി അല്ലേ... നന്നായി തമാശ. അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. hahaa എന്നേ കൊണ്ട് ഇത്രയൊക്കെയെ പറ്റൂ !!

   Delete
 39. വളരെ രസകരമായി. അഭിനന്ദനങ്ങള്‍!

  ReplyDelete
 40. പഞ്ചായത്താപ്പീസറല്ല, പടച്ചമ്പ്രാൻ പറഞ്ഞാൽപ്പോലും ഇയ്യ് രണ്ടാമത് കെട്ടാൻ പോവ്വൂല്ലാന്ന് നുമ്മക്കറിയാം..!ഒന്നു കെട്യേന്റെ കേട് ഇപ്ലും തീർന്നില്ല ഉവ്വോ...!!

  നന്നായെഴുതി പുയ്യാപ്ലേ..!
  ആശംസോള്..പുലരി

  ReplyDelete
 41. മൂന്നാം കെട്ട് എപ്പോഴാ ?

  ReplyDelete
 42. ഓരോരുത്തരുടെ ഓരോ പൂതി, എഴുതിയെങ്കിലും തീര്‍ക്കുക തന്നെ."സത്യ വിശ്വാസിയെ ഒരേ മാളത്തില്‍ നിന്നും രണ്ടു വട്ടം പാമ്പ് കടിക്കില്ല" ഓര്‍ക്കുന്നത് നന്ന്.

  ReplyDelete
  Replies
  1. ഹഹഹ് നന്ദി ട്ടോ എന്നെ ഒരു സത്യവിശ്വാസി ആക്കിയതില്‍ !!

   Delete
 43. വിചിത്രങ്ങളായ നമ്മുടെ സര്‍ക്കാര്‍ രീതികളും നര്‍മ്മം തുളുമ്പുന്ന പോസ്റ്റും,,,,,,,,,,,,,,,,,,,
  പിന്നെ, പുയ്യാപ്പിള കണ്ണൂര് മാത്രമല്ല ട്ടോ.

  ReplyDelete
  Replies
  1. അങ്ങിനെ പറഞ്ഞു കൊട് ഇക്ക

   Delete
 44. ഞങ്ങള്‍ക്ക്‌ എന്നാ പാര്‍ട്ടി.....
  സര്‍ക്കാര്‍ ഉണ്ടാക്കിയ ഓരോ ഹിക്ക്മത്ത്‌....
  എന്തായാലും നല്ലൊരു പോസ്റ്റ്‌ പിറവി എടുത്തല്ലോ....
  ആശംസകള്‍ ഫൈസൂ...

  ReplyDelete
  Replies
  1. നാട്ടില്‍ വന്നിട്ട് തരാം ട്ടോ

   Delete
 45. ഇനി റേഷൻകാർഡ് എടുക്കണമെങ്കി മൂന്നാമതും കെട്ടേണ്ടി വരും..!! ഹമ്മോ ഇങ്ങള ഒടുക്കത്തെ ഒരു യോഗം..!!

  ReplyDelete
 46. ഹഹ്ഹഹാ ചിരിച്ചു പോയി
  എന്റെ ഭായി നിങ്ങളെ രണ്ടാകെട്ടിന്റെ കഥ ഒരു രസകരമായ് സ്കിറ്റ് അക്കാന്‍ പറ്റും അത്ര രസം തനെ ,
  ആശംസകള്‍

  ReplyDelete
 47. ഈ കാര്‍ഡു നമ്മക്കും ഒന്ന് എടുക്കണം ചിലപ്പം ശരിക്കും രണ്ടാമത് കെട്ടാന്‍ സമ്മയിച്ചാലോ.കലക്കി കേട്ടോ ഭായ്

  ReplyDelete
  Replies
  1. ഹയ്യ്യട ആഫ്രിക്കക്കാരന്റെ ഒരു പൂതിയെ

   Delete
 48. ഹഹ രണ്ടാമത്തെ കേട്ട് കൊള്ളാം ....

  ReplyDelete
 49. എഴുതാന്‍ വിചാരിച്ചതൊക്കെ ഈ കണ്ണൂരാന്‍ എഴുതിക്കളഞ്ഞല്ലോ..
  പുരകത്തുന്നതിനിടക്ക് ബീഡിക്ക് തീ കൊടുത്തു കളഞ്ഞു അല്ലെ?
  ഏതായാലും പോസ്റ്റ്‌ വായിച്ച് നന്നായി ചിരിച്ചു.

  ReplyDelete
  Replies
  1. ഹാഹ്ഹ നന്ദി ട്ടോ വായിച്ചു ചിരിച്ചതില്‍ !!

   Delete
 50. രണ്ടാം കെട്ട് ചിരിപ്പിച്ചു. കെട്ട്യാലും കെട്ടീന്ന് ഇപ്പഹേന്‍മാര്‍ സമ്മതിക്കാതിരുന്നാലെന്തിര്ത്താ കാട്ടാ.. ല്ലെ?

  ReplyDelete
 51. രസകരമായ അവതരണം പ്രീയ കൂട്ടുകാര ..
  നന്നായി മനസ്സു നിറഞ്ഞു വായിച്ചേട്ടൊ ..
  കൂടെയുള്ള കണ്ണൂരുകാരെ അരികിലേക്ക്
  വിളിപ്പിച്ചു കാണിച്ചൂ ആ വരികള്‍ ..
  എന്നിട്ട് ഞങ്ങള്‍ എല്ലാം കൂടീ ചിരിച്ചേട്ടൊ
  ആ പാവങ്ങള്‍ രണ്ടും ഉള്ളില്‍ ഫൈസലിനെ
  ശപിക്കുന്നുണ്ടാവാം ..:)ഓന്‍ കണ്ണുരല്ല അല്ലേ ?
  എന്ന ചോദ്യവും ..അവതരണം പുഴ പൊലെ
  ശൈലീയും ഇഷ്ടായീ,തലകെട്ട് വായിച്ചപ്പൊള്‍
  ഈ പഹയന്‍ ആളു കൊള്ളാലൊന്ന് വിചാരിച്ച്
  പിന്നേ താഴോട്ട് വന്നപ്പൊഴല്ലെ ചുമ്മാ ആശിപ്പിച്ചു എന്നു മനസ്സിലായേ :)
  ഇനിയും വരും,ഈ വരികളേ വായിക്കുവാന്‍ ..

  ReplyDelete
  Replies
  1. നന്ദി റിനി ഹൃദയത്തില്‍ നിന്നും !!

   Delete
 52. മുണ്ടോളി ആദ്യരാത്രി ന്നു പറഞ്ഞു ആളെ വിളിചൂട്ടി ... ചെന്നപ്പോ മുണ്ടൂരി കഥ.
  ഇത് ഫൈസലിന്റെ രണ്ടാംകെട്ട് എന്ന് കേട്ട് വന്നോരോക്കെ അലകുലിത്തിലായല്ലോ റബ്ബേ..

  കേരളത്തിലെ ചില കടലാസ്സു കടമ്പകള്‍. അത് ശരിക്കും സാധാരണക്കാരനെ വെട്ടിലാക്കാറുണ്ട്. നര്‍മ്മത്തില്‍ പൊതിഞ്ഞു ഫൈസല്‍ പറഞ്ഞ കാര്യങ്ങള്‍ കുത്തഴിഞ്ഞ ഗവണ്മെന്റ് നിയമങ്ങളുടെ മര്മ്മത്തിനുള്ള ഒരു തോഴി കൂടിയാണ്.

  ആശംസകള്‍

  ReplyDelete
  Replies
  1. ഹഹ്ഹ്ഹ കമന്റ് ചിരിപ്പിച്ചൂട്ടോ വേണുവേട്ടാ !!

   Delete
 53. ഞാന്‍ തലകെട്ട് കണ്ടു ഒന്ന് ഉഷാറായി ..
  വായിച്ചു തുടങ്ങിയതിനു ശേഷം മനസ്സില്‍ ഇപ്പൊ കെട്ടും , ഇപ്പൊ കെട്ടും എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടിരിന്നു ,, അവസാനം പഴുക്കാന്‍ വേണ്ടി നിര്‍ത്തിയ ചക്ക പൊട്ടന്‍ കിണറ്റിലേക്ക് വീണ പോലെയായി :) അവതരണം മനോഹരം , സരസം അഭിന്ദനങ്ങള്‍ ഇക്കോ

  ReplyDelete
  Replies
  1. തിരക്കാക്കല്ലേ റഷീ ,,,ഇപ്പോള്‍ ശെരിയാക്കി തരാം ട്ടോ !!

   Delete
 54. തിരിച്ചറിയൽ കാർഡിനു വെക്കേഷൻ സമയത്ത് രണ്ടു തവണ വില്ലേജ് ഓഫീസിൽ പോയി, കാര്യമില്ല, ഇലക്ഷൻ സമയത്ത് പോയാൽ എല്ലാം പെട്ടൊന്നു ശരിയാകും, തിരഞ്ഞെടുപ്പിനുമാത്രമാണ് കാർഡുകളെന്നു തോന്നും. അപ്പോ രണ്ടാം കെട്ട് കങ്ങിയില്ല, കലക്കി.. :D

  ReplyDelete
 55. ഫൈസല്‍ ഭായ്...
  ഇങ്ങളെ ബ്ലോഗ് പേജ് ഓപ്പണാവാന്‍ കുറെ സമയമെടുക്കുന്നു.
  എന്നാലും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വായിച്ചു...
  നന്നായി അവതരിപ്പിച്ചു...

  ReplyDelete
  Replies
  1. കഷ്ടപെട്ടാലും വായിചൂലോ നന്ദി

   Delete
 56. രണ്ടാംകെട്ടും, ഹണിമൂണും ഓക്കെ കഴിഞ്ഞു ,പക്ഷെ പത്താക്കയുടെ കാര്യം മറക്കണ്ടാ. നന്നായി ആസ്വദിച്ചു, ആശംസകള്‍

  ReplyDelete
 57. ഹ ഹ ഹ അങ്ങനെ ഒന്നും രണ്ടും കെട്ടു കഴിഞ്ഞു ...അടുത്തത് ഇനി ഉണ്ടോ ...:)

  തലക്കെട്ട്‌ കണ്ടു ആദ്യം ഒന്ന് ഞെട്ടി ..ന്നാലും ഈ ഫൈസല്‍ ആളു കൊള്ളാല്ലോന്നു വിചാരിച്ചു ..
  "അല്ല നിങ്ങള് കണ്ണൂര്‍ ക്കാരാണല്ലോ ഏതു കിളവന്‍മാരെയും പുതിയാപ്ലാന്നു വിളിക്കല് അത് കൊണ്ട് ചോദിച്ചു പോയതാ .."
  ഇത് എനിക്ക് പുതിയ അറിവാണ് ട്ടോ ..ന്നാലും കിഴവന്‍മാരെ ഒക്കെ പുതിയാപ്ലാന്നു വിളിക്കാന്നു പറയുമ്പോള്‍ ഹ ഹ ഹ എനിക്ക് ചിരിക്കാന്‍ വയ്യ ..
  നര്‍മ്മം ആണേലും ഇപ്പോളത്തെ കാര്യം തന്നാണ് പറഞ്ഞത് ..വലിയ പാടാന് ഇപ്പോളത്തെ ഓരോരോ നിയമങ്ങള്‍ ..

  "ഇങ്ങള് എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ പക്ഷെ ആ പൂതി മാത്രം മനസ്സില്‍ വെച്ചാല്‍ മതി" ..ഇങ്ങനെ പറഞ്ഞ തന്റെ ഭാര്യക്ക് ന്റെ വക ഒരു അഭിനന്ദനങ്ങള്‍ ട്ടോ ...

  ReplyDelete
  Replies
  1. ഞാന്‍ അറിയിച്ചിട്ടുണ് ട്ടോ ,,നന്ദി

   Delete
 58. ഉം നന്നായിടുണ്ട് .......ആശംസകള്‍

  ReplyDelete
 59. രണ്ടാം കെട്ടിനെ ഇത്ര ഹാപ്പിയായി പറയുന്നല്ലൊ എന്ന് ഓര്‍ത്തു വായനയുടെ ആരംഭത്തില്‍. പുതിയാപ്ല എന്ന് പറയുന്നത് കണ്ണൂര്‍ക്കാര്‍ മാത്രമല്ലാട്ടൊ.. ഒരു കൊല്ലത്തുകാരി വല്ല്യുമ്മ എപ്പഴും പറയും "തങ്കേടെ പുതിയാപ്ലയും പ്രേമേടേ പുതിയാപ്ലയും ഒക്കെ വലിയ കൂട്ടാണ് " എന്നൊക്കെ...
  രസികന്‍ പോസ്റ്റ്...കൊള്ളാരുന്നു

  ReplyDelete
 60. ഞാന്‍ കരുതിയത്..പാവം പിള്ളാരെ വളത്താന്‍ രണ്ടാം കെട്ടു നടത്തിയതായിരിക്കും എന്ന്. വായിച്ചു വന്നപ്പോളല്ലേ കഥ...

  ReplyDelete
 61. ഞാനിപ്പോളാ കല്യാണക്കാര്യം അറിഞ്ഞേ ... ഏതായാലും അവളുടെ വാഴ വെട്ടു എനിക്കിഷ്ട്ടായി... നമ്മുടെ നാട്ടിലെ ഓരോ കുരുക്കുകള്‍ വളരെ രസകരമായി തന്നെ അവതരിപ്പിച്ചു.... ആശംസകള്‍...

  ReplyDelete
 62. അതേയ് ഇങ്ങള് എനിക്ക് ആദ്യത്തെ കല്യാണത്തിന് വാങ്ങി തന്ന ആ സറാറയുടെ സെലക്ഷന്‍ തീരെ ശെരിയായില്ല . നാളെ കല്യാണപ്പെണ്ണായി ഇങ്ങളെ കൂടെ വരണമെങ്കില്‍ പുതിയ ചുരിദാര്‍ വാങ്ങി തരണം ..പടച്ചോനെ ഇവള് ആളു തരക്കേടില്ലല്ലോ ,,പുര കത്തുമ്പോഴാണ് അവളുടെ വാഴ വെട്ട് !!
  അത് കലക്കീ.....അത് മാത്രമല്ല ഒപ്പ് കൂലിയായി ഐസ്ക്രീം മേടിച്ച മകളും കലക്കീ.....ഉമ്മാന്റല്ലേ മോള്‍....?
  നന്നായി അവതരിപ്പിച്ചു.

  ReplyDelete
 63. ചിരിച്ചു തലയുംകുത്തി വീഴാനാ ഇന്ന് വീണ്ടും വന്നത്.
  ഹഹഹഹാ!
  ഇനിയും വരും!

  ReplyDelete
 64. അടിപൊളി മച്ചാ.... പഴയ first Night ലെ പോരായ്മകള്‍ ഇതില്‍ തീര്തില്ലേ....

  ReplyDelete
 65. ഇതാ ഇന്ന് ഇവിടെ വീണ്ടും വന്നു വായിക്കാന്‍ ഒരവസരം കിട്ടി ..
  നേരത്തെ ഒന്നും കമന്റാതെ പോയതായിരുന്നു ..പിന്നെ വരാം എന്ന് കരുതി ..
  ഇപ്പൊ എന്തോ അങ്ങനെ പോവാന്‍ തോന്നിയില്ല
  അതോണ്ട് ചിരിച്ചു ,രസിച്ചു , കൂടെ നമ്മളെ നാടിലെ നൂലാമാലകളെ ശപിച്ചു .
  പിന്നെ കാണാം ..ഇന്ഷ അല്ലാ

  ReplyDelete
 66. കലക്കി മച്ചാ കലക്കി.

  ReplyDelete
 67. ചെലവ്‌ ഒണ്ട് ട്ടോ...............
  ഞാനും ഇതുപോലൊരു സാക്ഷി ആയി 2 വയസ്സില്‍ പങ്കെടുത്ത കല്യാണത്തിനു.

  ReplyDelete
 68. ഇങ്ങള് വെറുതെ മനുസനെ കൊതിപ്പിച്ചു രാവിലെ തന്നെ ഒരു ബിരിയാനീന്റെ മനം അടിച്ചത് വെറുതെ ,.,ഈ കാര്ടിനുവേണ്ടി കഴിഞ്ഞവര്ഷ എനിക്കും ഇതുപോലെ ഒരനുഭവം ഉണ്ടായതാ .,.,വിസ കാന്‍സെല്‍ ആക്കിയതിന്റെ കോപ്പിവേണം പോലും അതും ഒരു കൊല്ലം മുന്‍പേ ഞാനാരാ മോന്‍ കൊടുത്ത് ഖത്തറില്‍ വിസയടിക്കുമ്പോള്‍ പഴയത് കാന്‍സെല്‍ ആക്കുന്ന കോപ്പി 98ല്‍ ഐര്പോര്ട്ടില്‍ ഇറങ്ങിയ തിയതിയും അറബിയില്‍ ഉള്ളത് മൂപ്പര്‍ക്ക് സന്തോഷമായി എനിക്കും .,.,.ഹിഹി,.,ഇനിയെങ്കിലും എങ്ങനെ കൊതിപ്പിക്കല്ല് കേട്ടോ ..,നന്നായിരിക്കുന്നു .,.,.,സബാഷ് .,.,

  ReplyDelete
 69. ഞാന്‍ വീണ്ടും വായിച്ചു, വീണ്ടും ചിരിച്ചു... ങ്ങക്ക് രണ്ട് കെട്ടാമെങ്കില്‍ എനിക്ക് രണ്ടാം വട്ടം വായിച്ചാലെന്താ...

  ReplyDelete
  Replies
  1. ഹഹ വായിച്ചോ പക്ഷേ വട്ടാകരുത് :)

   Delete
 70. പടച്ചോനെ ഇവിടെ ഭാര്യയാണെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ നെട്ടോട്ടം ഓടിക്കൊണ്ടിരിക്കുകയാ . അടുത്ത ആഴ്ച മിക്കവാറും രേഖകളിലും ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് സമ്മതിക്കും . :)

  ReplyDelete
 71. എഴുത്ത് കേമം. അഭിനന്ദനങ്ങള്‍. വെറുതെയല്ല, ആധാര്‍ ക്ലച്ച് പിടിക്കാഞ്ഞത്.....

  ReplyDelete
  Replies
  1. ഹഹ ഞാന്‍ വണ്ടി വിട്ടേ !! :)

   Delete
 72. Kollaam kalakki maashe...
  Enthaayaalum njangalude Kottayathu oru chollundu Äppante kalyaanathinu Uppu vilambi"ennu.
  Enthaayaalum Äppante kalyaanathinu oppittu ennu ini maattendi varumo?

  ReplyDelete
 73. hum kollaam.
  njaan oru copy eduthu

  ReplyDelete
 74. ഇപ്പൊ പുതിയ ചില കാർഡുകൾ കൂടി ഉണ്ട് .
  എം. പി ആറോ, മറ്റോ
  എനിക്ക് ഈ വക യാതൊരു വക കാര്ഡും ഇല്ല .എന്നാലും ഇടയ്ക്കു വന്നു ഇതൊക്കെ ഒന്ന് വായിക്കും
  എടുക്കേണ്ടി വരുമ്പോ നിയമങ്ങളരിഞ്ഞിരിക്കുന്നത് നല്ലതാണല്ലോ
  ഇല്ലാത്ത കാർഡൊക്കെ എടുത്ത്
  ഈ പ്രാവശ്യം വേണമെങ്കില ഒന്ന് കൂടി കെട്ടിക്കോ

  ReplyDelete
  Replies
  1. ഹഹ മിക്കവാറും വേണ്ടി വരും :)

   Delete
 75. ഞാനിപ്പോളാ കല്യാണക്കാര്യം അറിഞ്ഞേ..നീ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ ആശിപ്പിക്കല്ലേ. ഇപ്പൊ അതല്ല പ്രശ്നം""അന്നെ ഞാന്‍ കെട്ടിയിട്ടില്ല എന്നാണിപ്പോള്‍ എല്ലാരും പറയണതു ,അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടു മതി ഇനി ബാക്കിയുള്ള കാര്യങ്ങള്‍ തീരുമാനിക്കല്‍"
  "ഇങ്ങള് എന്ത് വേണമെങ്കിലും തീരുമാനിച്ചോളൂ പക്ഷെ ആ പൂതി മാത്രം മനസ്സില്‍ വെച്ചാല്‍ മതി" ..

  ReplyDelete
 76. നല്ല രസമുള്ള വായന നല്കിയതിന് പെരുത്ത് നന്ദി..
  ബ്ലോഗ് എഴുതിത്തുടങ്ങുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് പുതു വഴികള്‍ കാണിച്ചു തരുന്ന ശൈലി...

  ReplyDelete
 77. രണ്ടാം കെട്ടെന്ന് കേട്ടപ്പോഴേ ആദ്യത്തെ പെണ്ണിന്റെ കണ്ണീര് കാണാന്‍ വന്നതാ...ദാണ്ടെ കെടക്കണു...കശ്മലന്‍...നന്നായി രസിപ്പിച്ചൂട്ടൊ...പുതിയ ചുരിദാര്‍ ആവശ്യപ്പെട്ടതും, ആ വൈബ്രേഷന്‍ പറച്ചിലുമെല്ലാം...ഞാന്‍ വരാന്‍ താമസിച്ചല്ലോ..രണ്ടാം കെട്ടിന്...

  ReplyDelete
  Replies
  1. വൈകിയാണങ്കിലും വന്നല്ലോ സന്തോഷം തുമ്പി :)

   Delete
 78. ഇന്‍റെ പൊന്നു ഫൈസല്‍ ഭായ് ഞാന്‍ ചിരിച്ചു ചിരിച്ചു ചിരിച്ചു..... ഇത് സൂപ്പര്‍ ആയി ട്ടാ....ഒരുപാടു കാലത്തിനു ശേഷം മനസ്സറിഞ്ഞു ചിരിച്ചു.... ഇതാണ് ഞമ്മടെ നാട്....

  ReplyDelete
  Replies
  1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം ഉമ്മര്‍ ജി :)

   Delete
 79. സർക്കാർ ഓഫീസിൽ ഉള്ള ഒരാളെങ്കിലും ഈ പോസ്റ്റ്‌ ഇൽ കയരിയിരുന്നെൽ ............
  ഇക്ക കലക്കി

  ReplyDelete
 80. ഹഹ്ഹ.. പുയ്യാപ്ലെ.. തഹര്‍ത്തു ട്ടാ.. ങ്ങടെ രണ്ടാം കേട്ടിനും നുമ്മക്ക് എത്താന്‍ പറ്റിയില്ല.. ഗ്രൂപ്പില്‍ ആരോ ലിങ്ക് ഇട്ടപ്പോഴാണ് ഇവിടെ എത്താന്‍ കഴിഞ്ഞത്.. ന്തായാലും രണ്ടാം നിക്കാഹ് ബിസേഷം ഉസാറായിക്കാണ്.. ഇനി കെട്ടുംബ്ലെങ്കിലും ന്നെ നേരത്തേം കാലത്തേം ബിളിക്കാന്‍ മറക്കല്ല്.. ഒരു നിക്കാഹ് കൂടി ബിരിയാണി കയിക്കാന്‍ ബല്ലാത്ത പൂതി..

  ReplyDelete
  Replies
  1. ഹഹ രണ്ടെല്ല നാലെണ്ണം കെട്ടും ഇങ്ങിനെ പോയാല്‍ :)

   Delete
 81. ഹഹഹ..പിന്നെ പിന്നെ, മൂന്നു തവണ എന്റെ സ്വന്ത്ം കെട്ട്യോനെ തന്നെ കെട്ടിയ(കെട്ടിയിട്ടതല്ലാട്ടോ) എന്നോടാ ഈ വീരവാദം....

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.