അഭയ , ചേകനൂര്‍ .......പിന്നെ ജിഷയും ?


അഭയ, സുകുമാരക്കുറുപ്പ്, ചേകനൂര്‍ ,കേസുകളെ പോലെ ജിഷയുടെ കൊലപാതകവും, ഉത്തരമില്ലാത്ത ചോദ്യമാവുകയാണോ ? . വേണ്ടത്ര ടെക്നോളജി വികസിച്ചിട്ടില്ലാത്ത കാലത്താണ് തുമ്പില്ലാതെ പോയ ഈ കൊലപാതകങ്ങള്‍ എങ്കില്‍ ഇത്രയും വികസിച്ച  വിവരസാങ്കേതിക വിദ്യകളും കുറ്റാന്വേഷണ രീതികളും മാറിയിട്ടും. നാളിത് വരെയായും കുറ്റവാളികളെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല എന്നത് വിരല്‍ ചൂണ്ടുന്നത് തെളിയിക്കാതെ പോവുന്ന കേസുകളുടെ കൂട്ടത്തിലേക്ക് ജിഷയുടെ പേരും കൂടി എഴുതി ചേര്‍ക്കേണ്ടി വരുമോ എന്നതിലേക്കാണ്.

 അന്വേഷണത്തില്‍ പാക പിഴവുകള്‍ വന്നിട്ടുണ്ടോ? കുറ്റവാളികളെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടോ? അന്വേഷണം മന:പൂര്‍വ്വം ആരെങ്കിലും അട്ടിമറിക്കുന്നുണ്ടോ? എന്ന കാര്യത്തിലൊക്കെ  ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയായപ്പോള്‍ കേസിന് രാഷ്ടീയ മാനം കൈവരികയും ചെയ്തു.
കേസിന്റെ തുടക്കത്തില്‍ ഒരു സാധാരണ കൊലപാതകം പോലെയായിരുന്നു  അന്വേഷണം. ആദ്യ നാളുകളില്‍ മെല്ലെ ഇഴഞ്ഞു നീങ്ങിയ കേസിന് എന്നാല്‍  അഞ്ചാം ദിവസം മുതല്‍ മാറ്റൊരു മുഖം കൂടി കൈവന്നു. സോഷ്യല്‍ മീഡിയകള്‍  ഇത് ഏറ്റെടുക്കുകയും .പാവപെട്ട ദളിത്‌ കുടുംബത്തിലെ അംഗം.ദല്‍ഹി മോഡല്‍ പീഡന കൊലപാതകം .അഞ്ചു ദിവസ്മായിട്ടും കൊലപാതകിയിലേക്ക് എത്താനുള്ള ഒരു സൂചനയും ഇല്ലാതിരിക്കല്‍, എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഉയര്‍ത്തിക്കാട്ടി  വരികളിലൂടെയും    ഹാഷ്ടാഗില്‍ കൂടിയും ലക്ഷകണക്കിന് പേര്‍  ഫേസ്ബുക്കിലൂടെ  പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മാറ്റിവെച്ച് ജിഷക്കു വേണ്ടിയുള്ള നീതിക്കായി ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടി വന്നു അധികാരികള്‍ക്ക് !.
അസൗകര്യമുള്ള, പൊളിഞ്ഞു വീഴാറായ വീടാണ് ജിഷയുടേത്. ദരിദ്യ കുടുംബത്തിലെ അംഗവും .അത് കൊണ്ട് തന്നെ അധികം വൈകാതെ വൈകാതെ സാധാരണ കൊലപാതകങ്ങളെപ്പോലെ എത്രയും വേഗം  കൊലയാളിയിലേലേക്ക് എത്താന്‍ കഴിയും എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയാണ്  കൊലയാളി തകര്‍ത്തത് .ഏതു കൊലപാതകത്തിനു പിന്നിലും കൊലയാളിറിയാതെ ബാക്കി വെക്കുന്നഎന്തെങ്കിലും ഒരു തെളിവ് അന്വേഷണ  ഉദ്യോഗസ്ഥരെ കാത്തിരിക്കും. .കൊലപാതകിയിലേക്ക് എത്താനുള്ള ദൈവത്തിന്റെ കയ്യ്. ജിഷയുടെ കേസില്‍ ആ കൈ  ഇത് വരെ സഹായത്തിനായി വന്നിട്ടില്ല എന്നത് കൊണ്ട് തന്നെ മുന്‍കൂട്ടി  ആസൂത്രണം ചെയ്ത ഒരു കൊലപാതകമാണ്  ജിഷയുടെത് എന്ന് നിസ്സംശയം പറയാം.
അതിലേക്ക് വിരല്‍ ചൂണ്ടുന്ന ചില നിഗമനങ്ങള്‍!.
കൊലപാതകമാണ് എന്നറിഞ്ഞിട്ടും അന്ന് രാത്രി തന്നെ തിടുക്കപെട്ടു മൃതദേഹം ദഹിപ്പിച്ചതിനു പിന്നില്‍ അസ്വാഭാവികത ഇല്ല എന്ന് പോലീസ് പറയുമ്പോഴും.ഇത്രയും ക്രൂരമായ ഒരു കൊലപാതകത്തിന്റെ ശേഷിക്കുന്ന തെളിവുകളും ഇല്ലാതാക്കുന്ന രീതിയില്‍ മൃതദേഹം കത്തിച്ച് കളയണമായിരുന്നോ എന്ന ചോദ്യം ബാക്കിയാവുന്നു.പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജിഷ മാരകമായ  ബലാല്‍സംഘത്തിനു വിധേയയായിട്ടില്ല.എങ്കില്‍  കേസ് വഴിമാറ്റി വിടാന്‍ വേണ്ടി കൊലപാതകിയുടെ ബുദ്ധിയാവുമോ ബലാല്‍സംഘവും അതിനു ശേഷമുണ്ടാക്കിയ  മുപ്പതിലധികം മാരകമായ മുറിവുകളും?.പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ജിഷയുടെ ആന്തരിക അവയവ പരിശോധനയില്‍ മരണ ദിവസം  പുറത്തു നിന്നുള്ള  ഭക്ഷണംകഴിച്ചിരുന്നു. അങ്ങിനെയാണങ്കില്‍ പാര്‍സല്‍ വാങ്ങിയതിന്റെ പ്ലാസ്റ്റിക് കൂടുകളോ പൊതിയോ കാണേണ്ടതാണ്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് ക്രത്യം നടത്തിയത് എങ്കില്‍ കൊലയാളി അത്രയും സൂക്ഷ്മമായി അതെല്ലാം അവിടെ നിന്ന് മാറ്റി എന്ന് വേണം അനുമാനിക്കാന്‍. 

അന്വേഷണം ശരിയായ ട്രാക്കില്‍ കൂടിയാണ് നടക്കുന്നത് എന്ന് പറയുമ്പോഴും പോലീസിനെ കുഴക്കുന്ന ചോദ്യം ഇതാണ് . എന്തായിരുന്നു കൊലപാതകിയുടെ മോട്ടിവേഷന്‍? ഏത് കൊലപാതകത്തിനു പിന്നിലും ഒരു ലക്‌ഷ്യം ഉണ്ടാവും.കേസിന്റെ നിര്‍ണ്ണായക  അന്വേഷണം നീങ്ങുന്നത് ഈ വഴിയേയാണ്.ഈ നിമിഷം വരെ എന്തായിരുന്നു കൊലപാതകിയുടെ ലക്ഷ്യം എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല എന്ന് വാര്‍ത്തകളില്‍ കാണുന്നു. അത് കൊണ്ട് തന്നെയാണ് അന്വേഷണം വഴിമുട്ടി എന്ന് പോലീസിന് തന്നെ പറയേണ്ടി വരുന്നതും.

ജിഷയുടെ സഹോദരിയുടെ സുഹൃത്തായ "ഭായി"എന്ന പേരില്‍ മൊബൈലില്‍ സ്റ്റോര്‍ ചെയ്യപ്പെട്ട ആ അക്ഞാത ഇതര സംസ്ഥാന തൊഴിലാളി എന്തിനു തിരശ്ശീലക്ക് പിന്നില്‍ നില്‍ക്കുന്നു?. എന്തു കൊണ്ട് ജിഷയുടെ സഹോദരി ദീപയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നില്ല?. മാത്രമല്ല പോലീസ് കണക്ക് പ്രകാരം പെരുമ്പാവൂരില്‍  നാല് ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്.   ഇവരില്‍ നിന്നും എങ്ങിനെ ഭായി യെ തിരിച്ചറിയും എന്നതും  ഉദ്യോഗസ്ഥരെ കുഴക്കുന്നു.

എന്ത് തന്നെയായാലും  ഒരു കാര്യം ഉറപ്പാണ് .അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ വീഴ്ചയുണ്ടായി എന്ന് സംശയിക്കമെങ്കിലും ഇപ്പോള്‍നീങ്ങുന്നത്  ശരിയായ രീതിയില്‍ തന്നെയാണ്.പത്തോളം വിഭാഗമായി തിരിഞ്ഞ് ഇരുപത്തിനാല് മണിക്കൂറും അവര്‍ ജാഗരൂകാരായി അന്വേഷണത്തില്‍ മുഴുകുന്നു.ഒരു പക്ഷേ ഇങ്ങിനെയൊരു അന്വേഷണം കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാവും.പ്രധാനമന്ത്രി മുതല്‍ വാര്‍ഡ്‌ മെമ്പര്‍ വരെയുള്ളവരുടെ സമ്മര്‍ദ്ദം ദളിത്‌ പെണ്കുട്ടിയുടെ കൊലപാതകം എന്നതൊക്കെ ഇതിനു കാരണമാവാം എങ്കിലും അതിനേക്കാള്‍ കേരള പോലീസിന്റെ അഭിമാന പ്രശ്നവും കൂടിയായി മാറുന്നു ഇപ്പോള്‍ ജിഷയുടെ മരണം.

അന്വേഷണത്തില്‍ ചുരുളഴിയാന്‍ കിടക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത രീതിയില്‍ ആസൂത്രണം ചെയ്തു നടത്തിയ  ഒരു കൊലപാതകേസിന്റെ പിന്നാമ്പുറരഹസ്യമാണ്. മരണത്തിനു കുറച്ചു ദിവസം മുമ്പ് ജിഷ  പെന്‍ക്യാമറ വാങ്ങിയെന്നും  അത് ഉപയോഗിക്കാന്‍ അമ്മയെ പഠിപ്പിച്ചിരുന്നു എന്നും കേള്‍ക്കുന്നു.ജിഷ ആരെയാണ് ഭയപെട്ടിരുന്നത് .ഇത്രയും ക്രൂരമായി ജിഷയെ വധിക്കാന്‍ മാത്രം എന്ത് രഹസ്യമാണ് അവര്‍ കൊണ്ട് നടന്നത് .ദളിത്‌ പീഡനം എന്ന പേര് മാറി കേരളത്തെ നടുക്കിയ പ്രൊഫഷനല്‍ കൊല എന്ന രീതിയിലേക്ക്  വഴിമാറിയ ഈ കേസിന്റെ  വഴിത്തിരിവ്  എന്തായിരിക്കും ? നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാതെ വ്യക്തമായി തെളിവില്ല എന്ന പേരില്‍ ഫയല്‍ മടക്കിവെച്ചാല്‍ .ജിഷമാര്‍ ഇനിയും ഉണ്ടാവും .പിന്നീട്  പെരുമ്പാവൂരില്‍ നിന്നും  നമ്മുടെ വീട്ടിലേക്ക് അധികം ദൂരമുണ്ടാവില്ല.


21 comments:

 1. പേടിച്ചു പേടിച്ചു ..'അത്' കഴുത്തിന്‍റെ തൊണ്ടകുഴിയില്‍ വരെ എത്തി
  ഇനി നമുക്ക് കണ്ണടച്ചിരിക്കാം..ഒരു പേടിപ്പെടുത്തുന്ന മരണത്തിയ് !!

  ReplyDelete
 2. ഒരു സഹോദരിയുടെ ദാരുണമായ മരണം
  ആ മരണത്തിനുത്തരവാദി ആരായാലും
  പിടിക്കപ്പെടണം.... പക്ഷേ
  പിടിക്കപ്പെടുന്നവനെ മറ്റൊരു ഗോവിന്ദചാമിയാക്കാൻ സാമൂഹ്യബോധമുള്ള സമൂഹത്തോട്‌ ബാധ്യതയുള്ള ഒരൊറ്റ കേരളീയനും
  വിട്ടുകൊടുക്കരുത്‌...!!!

  ReplyDelete
 3. യഥാർത്ഥ പ്രതിയെ കണ്ടെത്തണം എങ്കിൽ പോലീസിനു സാവകാശം കൊടുത്തേ മതിയാകൂ .എല്ലാവരുമായും അകലം പാലിച്ചിരുന്ന കുടുംബത്തിലെ കുട്ടിയാണ് മരിച്ചത് .സ്ഥിരം പരാതിക്കാരിയായ പാവപ്പെട്ടവലുടെ വീട്ടിലെ മരണം ലോക്കൽ പോലീസും പരിഗണിച്ചില്ല .യഥാർത്ഥ പ്രതിയെ പിടി കൂടുന്നത് കാത്തിരിക്കാം

  ReplyDelete
 4. ലേഖനത്തിലെ ആദ്യ ഭാഗത്തോട് വിയോജിക്കുന്നു. അഭയ പിന്നെ സുകുമാരക്കുറുപ്പ് എല്ലാം ആരാണ് ചെയ്തത് എന്ന് തെളിഞ്ഞതാണ്. അഭയ കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുകുമാരക്കുറുപ്പ് പിടിയിലാവാതിരിക്കാന്‍ മറ്റു പല കാരണങ്ങളും ഉണ്ട്.

  ReplyDelete
 5. ഇലക്ഷൻ അടുത്തു, ഇനി ഏതെങ്കിലും ബംഗാളിയെ അറസ്റ്റു ചെയ്യാം.

  ReplyDelete
 6. വേണ്ടത്ര ടെക്നോളജി വികസിച്ചിട്ടില്ലാത്ത
  കാലത്താണ് തുമ്പില്ലാതെ പോയ ഈ കൊലപാതകങ്ങള്‍
  എങ്കില്‍ ഇത്രയും വികസിച്ച വിവരസാങ്കേതിക വിദ്യകളും കുറ്റാന്വേഷണ രീതികളും മാറിയിട്ടും. നാളിത് വരെയായും കുറ്റവാളികളെ കുറിച്ച് വ്യക്തമായ
  ഒരു സൂചനയും ലഭിച്ചിട്ടില്ല എന്നത് വിരല്‍ ചൂണ്ടുന്നത് തെളിയിക്കാതെ പോവുന്ന കേസുകളുടെ കൂട്ടത്തിലേക്ക് ജിഷയുടെ പേരും കൂടി എഴുതി ചേര്‍ക്കേണ്ടി വരുമോ എന്നതിലേക്കാണ്...

  പ്രതി ജിഷയോട് പ്രതികാരം നടത്തിയതാണ് , അത് ഇത്രയും ദാരുണമയി നടത്താനുള്ള കാരണമാണ് ആദ്യം കണ്ടത്തേണ്ടത്...അപ്പോൾ പ്രതിയേയും കണ്ടെത്താം...

  ReplyDelete
 7. കേരള പോലീസ് എങ്ങനെ കേസ് നടത്തണമെന്ന് മീഡിയകൾ പറഞ്ഞു ചെയ്യിക്കേണ്ടി വരുന്ന ഗതികേടാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

  ReplyDelete
 8. മാ സ്റ്റേഷനിലെ ഒരു പൊലീസുകാരൻ എന്റെ ഫ്രണ്ട് ആണ്. ഇരുട്ടിൽ തപ്പുകയാണവർ എന്ന് വ്യക്തമായി പറഞ്ഞില്ലെങ്കിലും എനിക്കങ്ങനെയാണ് മനസ്സിലായത്. ഏത് ക്രൈം ആയാലും അത് നടന്നയുടനെയാണ് തെളിവുകൾ ശേക്ഖരിക്കേണ്ടത്. താമസിക്കുംതോറും തെളിവുകൾ മാഞ്ഞുകൊണ്ടിരിക്കും, പ്രതി രക്ഷപ്പെട്ടുകൊണ്ടിരിക്കും. വിവരം അധികാരികൾ അറിഞ്ഞ ഉടനെ തന്നെ "വല്യ പബ്ലിസിറ്റി ഒന്നും കൊടുക്കേണ്ട" എന്ന് ഓർഡർ മുകളിൽ നിന്ന് വന്നു എന്നും ഏതോ പത്രത്തിൽ ന്യൂസ് വന്നത് വായിച്ചിരുന്നു. ഇലക്ഷൻ കാലത്ത് വിവാദങ്ങളൊന്നും ഉണ്ടാകണ്ട എന്ന് കരുതീട്ടാവണം. എന്തായാലും വിവാദമായ സ്ഥിതിക്ക് എല്ലാ പാർട്ടികളും മറ്റുള്ളവരെ കുറ്റപ്പെടുത്തി വോട്ട് നേടാനുള്ള പരക്കം പാച്ചിലാണ്. ഈ ചെറ്റത്തരം കാണുമ്പോഴാണ് എനിക്ക് പാർട്ടികളോടുള്ള അറപ്പ് കൂടുന്നത്

  ReplyDelete
 9. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പോലീസിനും തിടുക്കം , രാഷ്ട്രീയക്കാര്‍ക്കും തിടുക്കം...ഫലമോ പ്രതി എവിടെയോ ഭദ്രം.പക്ഷേ കേരള പോലീസ് അവരുടെ അഭിമാനം കാക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

  ReplyDelete
 10. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടാൻ കഴിയട്ടെ. ഇനിയും ഇതുപോലെ ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളിക്ക് തക്കതായ ശിക്ഷ കൊടുക്കുകയും വേണം.

  ReplyDelete
 11. കോരനെന്നും കുമ്പിളിൽ കഞ്ഞി എന്നു പറയുമ്പോലെ...നീതിയും ന്യായവുമൊക്കെ അങ്ങിനെയൊക്കെത്തന്നെ

  ReplyDelete
 12. ഓണ്‍ലൈനില്‍ നിന്നും ഓഫ്‌ ലൈനില്‍ നിന്നും മാറിനില്‍ക്കുന്നതിനാല്‍ ഈ വിഷയത്തെ കുറിച്ച് അറിവ് പരിമിതമാണ്. എനിക്ക് തോന്നുന്നത് ഇതില്‍ ഗൂഡാലോചനയൊന്നും നടന്നിട്ടില്ല എന്നാണു. കേരളത്തില്‍ ഒരു വീടിനകത്ത് ഇങ്ങനെ ഒരു ദാരുണ സംഭവം നടന്നിട്ടും അയല്‍വാസികള്‍ക്ക് അതിനെ കുറിച്ച് കൃത്യമായ ഒരു ഐഡിയ, അല്ലെങ്കില്‍ പ്രതിയെ കുറിച്ചോ മറ്റോ വിവരങ്ങളോ നല്‍കാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും ഭീതിച്നകം. ഈ കൊലപാതകം പോലും ഉയര്‍ത്തികൊണ്ട് വന്നത് ജിഷയുടെ സഹപാഠികള്‍ ആണെന്നതും ശ്രദ്ദേയം. കേരള പോലീസ് അവരുടെ ജോലിയില്‍ അഗ്രകന്ന്യര്‍ തന്നെയാണ്. സാവകാശം കിട്ടിയാലും എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ അവരെന്തു ചെയ്യും ? ഇലക്ഷന്‍ കഴിയുന്നത്‌ വരെ മാത്രം ജിഷ കേസ് ഉണ്ടാവൂ, അതിനു ശേഷം നമുക്ക് മറ്റൊരു കേസ് ലഭിക്കും

  ReplyDelete
 13. ശക്തമായ തെളിവോടെ കുറ്റവാളിയെ കസ്റ്റഡിയിലെടുക്കാന്‍ കഴിയട്ടെ!
  കൊലപാതകിയിലേക്ക് എത്താനുള്ള ദൈവത്തിന്‍റെ കൈ 'തുമ്പ്‌'വേഗം
  എത്തിച്ചേരട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം................

  ReplyDelete
  Replies
  1. കൊലപാതകിയെ എത്രയും വേഗം പിടികിട്ടട്ടെ . ഇനിയും ഇങ്ങനെയുള്ള ദാരുണ സംഭവങ്ങൾ ആവർത്തിക്കാതെയും ഇരിക്കട്ടെ . ഗൾഫ്‌ നാടുകളിലെ പോലെ തല വെട്ടിക്കളയുക തന്നെയാണു ഇക്കൂട്ടർക്കു കിട്ടണ്ട കുറഞ്ഞ ശിക്ഷ . പെട്ടെന്നു ജീവൻ പോകുമല്ലോ എന്നോർത്താണു കുറഞ്ഞ ശിക്ഷ എന്നു പറഞ്ഞതു . എന്നെങ്കിലും ഈ മോഹങ്ങൾ സഫലമാകട്ടെ .

   Delete
 14. ഇതിങ്ങിനെയൊക്കെ തന്നെയാണ്. നമ്മൾ തന്നെ വരുത്തി വച്ച വിന. നിയമത്തിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ ഓരോരുത്തരും വളഞ്ഞ വഴി തേടും. അധികാരത്തിന്റെ അനധികൃത ഇടപെടലിന് രാഷ്ട്രീയ ക്കാരെ സമീപിക്കും. നിയമം വളച്ചോടിക്കും. ഇത് മറ്റൊരാളുടെ കാര്യത്തിൽ സംഭവിക്കുമ്പോൾ നാം കുറ്റപ്പെടുത്തും. നാമും ഇത് തന്നെ ചെയ്യും. ഇതിന്റെ ഇരകളുടെ വേദനനമ്മുടെ സ്വന്തം ആൾക്കാർ ഇര ആകുമ്പോൾ മാത്രമാണ് അറിയുന്നത്.

  ReplyDelete
 15. എല്ലാ തിരക്കും കഴിഞ്ഞില്ലേ? ഇനിയെന്ന്...

  ReplyDelete
 16. ഇനിയും ഒന്നുമായിട്ടില്ല.. ഈ പറയുന്ന ഭായിയെ സംശയിക്കുന്നുവെങ്കിൽ ജിഷയുടെ സഹോദരിക്ക് ജോലി കൊടുക്കുന്നതിനേക്കാൾ പ്രധാനം അവർക്കെന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുകയല്ലേ.. പറയാൻ വിട്ടു പോയെന്നു തോന്നുന്നു റോജിയെന്ന പെണ്കുട്ടിയുടെ അസ്വാഭാവിക മരണം

  ReplyDelete
 17. കുറ്റവാളിയെ കണ്ടെത്തുമായിരിക്കും. എന്നിട്ടെന്താ? ആ വ്യക്തിക്ക് കാറ്റും വെയിലും കൊള്ളണ്ടാ, മണിയടിച്ചാല്‍ ശാപ്പാട്. ബഹുസുഖം. അതല്ലേ ഉണ്ടാവുക.

  ReplyDelete
 18. കുറ്റവാളിയെന്നാരോപിച്ചൊരാളെ പിടിച്ചെങ്കിലും എല്ലാം പുകമറയ്ക്കുള്ളിൽ നിൽക്കുന്നു.

  അവരുടെ അച്ഛനെന്തിനാണു
  ഉപേക്ഷിച്ച്‌ പോയതെന്ന് മുതലുള്ള കാര്യങ്ങൾ ചികയേണ്ടി വരും.

  രാജേശ്വരിക്കറിയാം
  എല്ലാം
  . .

  ReplyDelete
 19. നെറിയും നെറികേടും, നീതിയും അനീതിയും ഒക്കെ തമ്മിലുള്ള അന്തരം മാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ദുഃഖ കാലം. കെട്ട കാലം.

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.