സ്നേഹം നിറഞ്ഞ കൂട്ടുകാരിക്ക് !!
പടച്ചവന്റെ അനുഗ്രഹത്താല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന "ഗള്‍ഫില്‍" സുഖമായെത്തി, ,,വിമാനത്താവളത്തിലും ,വിമാനത്തിലും ചില എടങ്ങേറ് ഒക്കെ ഉണ്ടായിരുന്നെങ്കിലും യാത്ര യൊക്കെ നല്ല സുഗമായിരുന്നു !! കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇക്കാക്കും എനിക്കും രണ്ടു കൊല്ലത്തിനു വേണ്ട എല്ലാ സാധങ്ങളും കുത്തി നിറച്ച "അഞ്ചു ,പെട്ടി"യും അവര് കയ്യില്‍ നിന്നും വാങ്ങി ഒരു ഓട്ടയില്‍ കൂടി അങ്ങട്ട് വിട്ടപ്പം ന്റെ അടിവയറ്റിലൊന്നു കാളി ,അതില് ഏതേലൊന്നു പോയാല് എന്തിനു നന്നും !! നബീസു പോരണന്നു നാല് പെട്ടീം കൊണ്ടാ പോന്നത് ,അതാ ഞാന്‍ അഞ്ചെണ്ണം തന്നെ വേണംന്നു വാശി പിടിച്ചത് !! ഞാന്‍ ഓളെക്കാളും അത്ര മോശമാകാന്‍ പാടില്ലല്ലോ ..
എന്നാലും അവര് അതീന്നു കുറെ സാദനം ഒക്കെ ഒഴിവാക്കി അതാ സങ്കടം ,,ഒരു കണക്കിന് അവരെ കുറ്റം പറഞ്ഞിട്ടും കാര്യല്ല ,,,പുഴമീന് വാങ്ങുംമ്പം തന്നെ കുറച്ചു ചീഞീരുന്നു ,അത് പൊരിച്ചു കൊണ്ടുവരാം ന്നു പറഞ്ഞിട്ടു ഇക്കാക്ക് പറ്റില്ല ,,ഇക്ക നമ്മളെ പുഴ കണ്ടിട്ട് കാലം കുറെ ആയില്ലേ ,അത് കൊണ്ടാ പുഴകൊണ്ട് വരാന്‍ പറ്റാത്തതു കൊണ്ട് പുഴമീന്‍ "ലൈവ് ആയി" കൊണ്ട് വരാന്‍ പറഞ്ഞത് ,,സംഗതി കുഴപ്പം ഒന്നും ഇല്ലായിരുന്നു ,പക്ഷേ ഞമ്മളെ എയര്‍ഇന്ധ്യ അല്ല്ലേ ,,"വെറും പതിനൊന്നു" മണിക്കൂറേ വൈകീട്ടുള്ളൂ ,,കുറച്ചു കഴിഞ്ഞപ്പം തന്നെ ഒരു ചീഞ്ഞ മീന്‍ മണമെനിക്ക് ഫീലിയിരുന്നു !! ,,ബോര്‍ഡിങ്ങില്‍ എത്തിയപ്പോള്‍ വല്ലാത്ത നാറ്റം ,,അത് എന്റെ ലഗേജില്‍ന്നാന്നു അവര്‍ക്ക് മനസ്സിലായതുകൊണ്ട് കൊണ്ട് ബോര്‍ഡിംഗ് പാസ് വേഗം കിട്ടി ,, !!ഏതായാലും ആ മീന്റെ കബറടക്കാനുള്ള യോഗ ഭാഗ്യം എയര്‍പോര്‍ട്ടിലെ കുപ്പ തൊട്ടിക്കാന്നു കൂട്ട്യാല്‍ മതി !!,വേറയും കുറേ ചിരട്ടയും ചേരിയും വരിക്കച്ചക്കന്റെ ചുളയും മാങ്ങയും തേങ്ങയും വിളഞ്ഞിയും ഒക്കെ ആ 'പഹയന്മാര് ' വലിച്ചെറിഞ്ഞു!! ഒണക്കമത്തി അവര് കണ്ടില്ല അത് ഇക്കാക്ക് ഞാന്‍ പ്രത്യേകം വാങ്ങിയ "അടല്‍സ്ഒണ്‍ലി" ഷര്‍ട്ടില്‍ പൊതിഞതു കൊണ്ട് ഭാഗ്യം !! ഇക്കാക്ക് മണ്ണിന്റെ രുചിയുള്ള കറിവെക്കാന്‍ കൊണ്ടോന്ന മണ്‍ചട്ടിയുടെ വക്ക് ഒന്നും പൊട്ടീല്ലങ്കിലും അടീയില്‍ ഒരു ചെറിയ ഓട്ടവീണു ,, വേറെ പരിക്കൊന്നുമില്ല!!
വിമാനം ഒരു സംഭവം തന്നെ മോളെ ,,,അതങ്ങട്ട് പൊന്തുംമ്പം നേരെ മഹ്ശറയില്‍ പോവാന്നെന്നെ ഞാന്‍ വിജാരിച്ചത്!! ഇജി എന്നെങ്കിലും ഇങ്ങട്ട് വരാണെങ്കില് അന്നെ യാത്രയാക്കാന്‍ അയല്‍പക്കക്കാരും ,കുടുംമ്പക്കാരുമൊക്കെ വരും ,അപ്പോള്‍ അവര്‍ക്ക് കഴിക്കാനുണ്ടാക്കുന്ന കോഴിയും പത്തിരിയും ഒക്കെ ഗമകാട്ടി വിമാനത്തില്‍ നിന്നും കിട്ടുംന്നു വിചാരിച്ചു തിന്നാണ്ട് പോരണ്ട ,ഒരു പ്ലേറ്റില്‍ നാല് പിടി ചോറും നാല്പതു സ്പൂണും തരും ,,കത്തിയും മുള്ളും ഒക്കെ ഉപയോഗിച്ചിട്ടാത്രേ അത് തിന്നണ്ടത് ,,ഓരോരുത്തരു അതും വെച്ചു കളിക്കണതു കാണുമ്പോള്‍ ,എനിക്ക് പണ്ട് ഞമ്മളെ കണ്ടന്‍ പൂച്ച കഞ്ഞിക്കലത്തില്‍ തലയിട്ടു കുടുങ്ങിയതാ ഓര്‍മ്മവരണത്, ഞാന്‍ ന്റെ കയ്യോണ്ട് നല്ലോണം കൊയച്ചു അങ്ങട്ടു തിന്നു എനിക്കങ്ങനത്തെ ഗള്‍ഫില്‍ക്കാ പോണത് എന്നുള്ള അഹങ്കാരമൊന്നുമില്ല ,,, വിമാനം പൊങ്ങുംപോഴും താഴുംപോഴും സീറ്റ് ബെല്‍റ്റ് കെട്ടണം ,അത് കെട്ടാന്‍ നല്ല എളുപ്പമാ ,പക്ഷേ അഴിക്കാന്‍ ഇച്ചിരി പാടാ എന്ന് ഐസുമ്മു ഇന്നാളു ഫോണ്‍ വിളിച്ചപ്പം പറഞ്ഞിരുന്നു ,അത് കൊണ്ട് ഞാന്‍ അത് ആ ഓട്ടയില് കുത്താതെ കൈ കൊണ്ട് ആരും കാണാതെ മറച്ചു വെച്ചു പിടിച്ചു ,,!! സംഗതി എന്തൊക്കെയായാലും ,അതിലെ വേലക്കാരികള്‍ ഒക്കെ നല്ല വൃത്തിയും വെടിപ്പും ഉള്ളവരാ ,,ചായയും കാപ്പിയും ഒക്കെ ഇഷ്ടംപോലെ കിട്ടും ,,ഒറ്റ കുഴപ്പമേയുള്ളൂ ,പഞ്ചസാരയും ,ചായപ്പൊടിയും ,പാലും ഒക്കെ നമ്മള് തന്നേ കൂട്ടി ചായ ഉണ്ടാക്കണം ,വീട്ടമ്മമാര്‍ വിമാനത്തിലായാലും സ്വയം ചായയിട്ട് കുടിക്കണം !!
എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയാല്‍ ഇവിടുത്തെപോലീസുകാര്‍ എന്തു ചോയ്ചാലും മാഫി മാഫീ എന്ന് പറഞ്ഞാല്‍ മതി ,ഒരിക്കലും എസ്.എസ് എന്ന് മിണ്ടി പ്പോകരുത് .ഞാന്‍ തന്നേ കുടുങ്ങി പ്പോയതാ ,,എന്നോടവര് ഈ ലഗേജു കണ്ടിട്ട് ,ഇന്‍ത്തി മന്ദൂപ് ഗുമാം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മനസ്സിലായത് പോലെ ഇംഗ്ലീഷില്‍ ,എസ് എസ് എന്ന് പറഞ്ഞു ,അത് കേട്ടപ്പോള്‍ അവര് വല്ലാത്ത ചിരി ,,,അതിന്റെ അര്‍ഥം പിന്നെ ഇക്ക പറഞ്ഞപ്പോഴാ എനിക്കും മനസ്സിലായത് ,,അനക്കു അവിടെ ആക്രി ക്കച്ചവടാണോ ന്നാ അയാള്‍ ചോദിച്ചതത്രേ അതിനു മാത്രം കച്ചറ സാധനങ്ങളല്ലേ അതില് ഉണ്ടായിരുന്നത് !!!
നമ്മളെ നാട്ടിലെ പ്പോലെ ഹലാക്കിന്റെ വീടൊന്നും ഇവിടെ ഇല്ല ,ഒരു കണക്കിന് അത് നല്ലതാ ,,എപ്പോഴും തുടച്ചു വൃത്തിയാക്കണ്ടല്ലോ ,,ആ പണി എളുപ്പമായി ,ടൈല്‍സിനു മുകളില്‍ കൂടി കാര്‍പ്പെറ്റ് ഇട്ടതു കൊണ്ട് അത് ക്ലീന്‍ ചെയ്യുന്ന ജോലി ഇക്ക ഏറ്റെടുത്തു, ആ മെഷീന്‍ ഉപയോഗിക്കുന്നതൊന്നും ഞമ്മക്ക് ഉപയോഗിക്കാന്‍ അറിയാത്ത പോലെ അഭിനയിച്ചാല്‍ മതി ,,നാറ്റം റൂം സ്പ്രയില്‍ നിന്നും "കൈവിട്ടു" പോകുമ്പോള്‍ അതൊക്കെ ഇക്ക താനേ ചെയ്തോളും ,,അടുക്കള രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ആയത് കൊണ്ട് ക്ലീന്‍ ചെയ്യാനും വേഗം കഴിയും !! മാസത്തില്‍ ഒരിക്കല്‍ ഗ്യാസ് വണ്ടി വരുന്നതും കാത്തു ഞമ്മള് രാവിലെ മുതല്‍ വൈകുന്നേരം വരെ റോട്ടില്‍ നില്‍ക്കണ്ട ,,, അതൊക്കെ ഇക്ക തന്നെ കൊണ്ടുവരും !!ഇക്ക ആ കുറ്റിയും താങ്ങി നാലാം തട്ടിലെ ഞങളെ ഫ്ലാറ്റില്‍ക്ക് വരുന്നത് കാണാന്‍ നല്ല ചേലാണ് !! നാട്ടില്‍ വന്നാല് ഗ്യാസ് കുറ്റി അകത്തുവെക്കുന്നത് പോയിട്ട് ,അതൊന്നു വിളിച്ചു ബുക്ക് ചെയ്യാന്‍ പോലും മടിയുള്ള ആള് ആ കുറ്റിയും ഏറ്റി വരുന്നത് കാണുമ്പോള്‍ കുഞ്ഞിക്കൂനനിലെ ദിലീപ് ആണോ ആ വരുന്നത് എന്ന് തോന്നി പ്പോകും !!
വേറെ ഏറ്റവും വലിയ സുഖം കിണറില്‍ പതിനാറാം പടവു വരെ ബക്കറ്റു താഴ്ത്തണ്ട !! ,പകരം കാശ് കൊടുത്താല്‍ വെള്ളം വാങ്ങാന്‍ കിട്ടും ,,പതിനാറ് ലിറ്ററുള്ള രണ്ടു ബോട്ടില്‍ ഇക്ക രണ്ടു കയ്യിലും തൂക്കി ബാലന്‍സ് കീപ് ചെയ്തു ആടിയാടിയുള്ള ഒരു വരവുണ്ട് , അത് കാണുമ്പോള്‍ നമ്മളെ വേലായുധേട്ടന്‍ പേടങ്ങലില്‍ പോയി അടിച്ചു പാമ്പായി വരുന്നത് പോലെ തന്നെ തോന്നിപ്പോകും !!!, പിന്നെ ഞാന്‍ ഇവിടെ വന്നപ്പോള്‍ എന്നെക്കാണാന്‍ നമ്മുടെ നാട്ടുകാരൊക്കെ വന്നിരുന്നു ,എല്ലാരെയും ഞാന്‍ "കോഴിക്കറി" വെച്ച് സല്‍ക്കരിച്ചു,നാടന്‍ കോഴിയല്ല അഞ്ചു കൊല്ലം മുമ്പ് ബ്രസീലില്‍ നിന്നും പുറപ്പെട്ട കോഴി ,,അതും ഒരു എളുപ്പമാ കോഴീനെ കൊല്ലാന്‍ മുല്ലാക്കാനെ തിരയണ്ട !! വിരുന്നുകാര് വന്നാല് തൊടി നിറച്ചും ഓടി നടന്നു കോഴിയെ പിടിക്കണ്ട ,,,പ്ലാസ്റ്റിക് ബാഗില്‍ കയ്യും കാലും മടക്കിവെച്ച് സുഗമായുറങ്ങുന്ന ആ കോഴീനെ കാണാന്‍ തന്നെ എന്തൊരു മൊഞ്ജാണെന്നോ !! ഇറച്ചിയും മീനും പിന്നെ പറയും വേണ്ട!! നാട്ടില്‍ ഇസ്മായില്‍ന്റെയും ഉസ്മാന്ക്കന്റെയും മീന്‍ കൊട്ടയും കാത്തു ഒരു ദിവസം അങ്ങനെ പോയിക്കിട്ടും ,,ഇവിടെ അതല്ല സ്ഥിതി ,,അത് ഇക്ക തന്നെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി വെട്ടി വൃത്തിയാക്കി കൊണ്ട് വരും !! എന്ന് വെച്ചിട്ട് എനിക്ക് പണിയില്ലാ എന്ന് നീ കരുതരുത് ,അത് കഴുകി വെച്ചുണ്ടാക്കി വിളമ്പി കൊടുക്കല്‍ ഒരു പണിതന്നെയല്ലേ !!
ഇവിടെ ഞാന്‍ കാണുന്ന വേറൊരു സുഖം അമ്മായിഅമ്മ ,നാത്തൂന്‍ പോര് ഇല്ലേയില്ല !! നാട്ടില്‍ അഞ്ചു മണിക്ക് സുബഹി ബാങ്കിനു എണീറ്റില്ലേല്‍ ഒരു സ്വയ് ര്യവും അമ്മായിമ്മ തരില്ല !! രാവിലെ ബെഡ് കോഫി കിട്ടിയില്ലങ്കില്‍ അപ്പൊ തുടങ്ങും നാത്തുന്‍ പീഡനം!! ഇവടെ സുബഹി എന്നൊരു നിസ്ക്കാരമുള്ള കാര്യം തന്നെ എനിക്കറിയൂല ,, പന്ത്രണ്ടു മണിക്ക് ഇക്ക വന്നു വാതില്‍ക്കല് മുട്ടുമ്പോഴാണ് സമയം എത്രയാണ് എന്ന് അറിയല്‍ തന്നെ !!
വേറെയും എന്തൊക്കെ സുഖം !! വേസ്റ്റ് അടുക്കളയില്‍ തന്നെ ഒരു ബക്കറ്റില്‍ വെച്ചാല്‍ മതി ,,അതും ഇക്ക തന്നെ കൊണ്ട് പോയി തട്ടിക്കോളും,,പീടികയില്‍ പോവലും സാധനം വാങ്ങലും ഒക്കെ ഇക്ക !! അനുഭവിക്കട്ടെ ,,നാട്ടില്‍ ഇതൊക്കെ ഞാന്‍ കുറേ തനിയെ ചെയ്തതല്ലേ ഇവരും അറിയട്ടെ ഇതിന്റെയൊക്കെ ഒരു ബുദ്ധിമുട്ട് !!
വ്യാഴ്ചയായാല്‍ ഞങ്ങള്‍ക്ക് ഒരു കറക്കമുണ്ട് !! അന്നാണ് മോളേ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നതും ഇനി നടക്കാനുള്ള തുമായ എല്ലാ കാര്യങ്ങളും ഞങള്‍ "പാവം ഹൌസ് വൈഫുമാര്‍" പാര്‍ക്കില്‍ ഇരുന്നു ചര്‍ച്ച ചെയ്യാര്‍ !! ഓരോരുത്തര്‍ അമ്മായിഅമ്മ ക്കിട്ടു "താങ്ങിയതും" നാത്തൂന്‍ മാര്‍ക്കിട്ട് "കൊട്ടിയതും" കേള്‍ക്കുമ്പോള്‍ നമ്മള്‍ ചെയ്തത് ഒന്നുമല്ല മോളെ !! അനക്ക് കേള്‍ക്കണോ ന്നെ ഒന്ന് ഇങ്ങോട്ട് കൊണ്ടുവരാന്‍ വേണ്ടി ഇക്ക ഇക്കാന്റെ മ്മാനോട് സങ്കടം അഭിയിച്ചു പറഞ്ഞു "ഉമ്മാ എനിക്ക് അവളില്ലാതെ ഇവിടെ നിക്കാന്‍ കഴിയൂല" ,അപ്പോള്‍ ഉമ്മ പറഞ്ഞു "അത്ര ബുദ്ധി മുട്ടാണങ്കില്‍ മോനെ ഇജി ഗള്‍ഫ് ഒഴിവാക്കി ഇങ്ങോട്ട് പോരാടാ ,ഓള് അങ്ങട്ടു വന്നാല്‍ നിനക്ക് അവളെ മാത്രമേ കാണാനൊക്കൂ ഇജി ഇങ്ങോട്ട് വന്നാല്‍ അനക്ക് എല്ലാരേയും കാണാലോ ,,എന്ന് "അത്രയ്ക്ക് സ്നേഹാ ഉമ്മാക്ക് ഇക്കാനോട് !!
ഞാന്‍ അന്നു പോരുമ്പോള്‍ ഒറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ ,ഹരച്ചന്ദനം സീരിയലില്‍ ,ഉണ്ണിമായയും ഹരിസാറും എന്താകും എന്ന ഒറ്റ വിഷമം ,ആ മഹാ ദേവനങ്ങാനും ഉണ്ണി മായേ കൊന്നാലോ ? വിമാനത്തില്‍നിന്നും അതൊക്കെ ആലോചിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി ,ഇവടെയെത്തിയപ്പോഴാ സമാധാനമായത് ,,അവിടുത്തെ സീരിയല്‍ ഒക്കെ രണ്ടു ദിവസം കഴിഞ്ഞിട്ടാ ഇവിടെ കിട്ടുന്നത് !! അത് കൊണ്ട് അതൊന്നും മിസ്സായില്ല !! ഇവിടെ എല്ലാ സീരിയലും മുടങ്ങാതെ കാണാം !! നാട്ടിലെ ഒടുക്കത്തെ പവര്‍കട്ട് കാരണം നീ ഏതെങ്കിലും ഭാഗം കാണാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ എന്നോട് പറയണം ,,ഞാന്‍ പറഞുതരുന്നുണ്ട് കഥ !!ഇന്റര്‍നെറ്റ് വഴി വിളിക്കുമ്പോള്‍ നാട്ടിലെ വെറും ഒരു ഉറു പ്പ്യെ മിനുട്ടിന് വരൂ !! ഒന്നിനും സമയം കിട്ടുന്നില്ല അതാണ് എന്റെ പ്രശനം ,സ്റ്റാര്‍സിങ്ങറിനും ,കുങ്കുമപ്പൂവിനും ഇടക്കുള്ള "വാര്‍ത്ത"ക്കിടയിലാണ് കുക്കിംഗ് ടൈം , ഇന്റെര്‍നെറ്റില്‍ തിരഞ്ഞാല്‍ "വാചകറാണി" ചേച്ചിയുടെ പല തരത്തിലുള്ള കറികളും ഉണ്ടാക്കി പഠിക്കാം ,,ഇത്ര ധൈര്യമായി നമുക്ക് ഇവിടുന്നല്ലേ പരീക്ഷണം നടത്താന്‍ പറ്റൂ !! പക്ഷെ അതിനു ആ കമ്പ്യൂട്ടര്‍ ഒന്ന് ഒഴിഞ്ഞിട്ടു വേണ്ടേ ? ഇക്ക എപ്പോഴും അതിന്‍റെ മുമ്പില്‍ തന്നെ !! എന്തു പറഞ്ഞാലും ഒരു മൂളല് മാത്രം !വല്ലാണ്ട് ചൊറിഞ്ഞപ്പോള്‍ ഇക്ക എനിക്കും വാങ്ങി തന്നു ഒരു കമ്പ്യൂട്ടര്‍, അതു കൊണ്ട് സമയം എളുപ്പം പോകും !!എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഞാന്‍ മെസന്‍ജറില്‍ കേറി ഇക്കാനോട് ചാറ്റും,,അതാകുമ്പോള്‍ എന്താ എന്നറിയില്ല മറുപടി വേഗം കിട്ടുന്നുണ്ട് ,,ഇക്കണക്കിനു പോയാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കിനി മെയില്‍ അയക്കേണ്ടി വരുംന്നാ തോന്നുന്നത്
ഒന്നു പറഞ്ഞാല്‍ ഇവരുടെയൊക്കെ കാര്യം കഷ്ട്ടം തന്നെ ,,ആകെ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന നാല്പതു ദിവസം കുടുംമ്പക്കാരെയും കൂട്ടുകാരെയും സന്തര്‍ശിച്ചു ,,സല്‍ക്കാരവും ടൂറും കഴിഞ്ഞാല്‍ പിന്നെയെവിടയാ നമുക്കൊപ്പം ജീവിക്കാന്‍ സമയം ? അത് കൊണ്ട് ഇതൊക്കെ ഒരു തമാശയായും ഉള്ള സൗകര്യങ്ങല്‍ പരമാവധി അഡ്ജസ്റ്റ് ചെയ്തും ഞാന്‍ ഇവിടെ "ഹാപ്പി വൈഫ്" ആയി ജീവിക്കുന്നു ജീവിതത്തിന്റെ നല്ലഭാഗം തനിയെ ജീവിച്ചു ,ജീവിക്കുന്ന ഭൂരിഭാഗം ഗള്‍ഫുകാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ നമ്മളൊക്കെ എത്രയോ ഭാഗ്യവതികളല്ലേ ? നീ യുംനിന്റെ ഇക്കാനോട് പറഞ്ഞു വേഗം ഒരു വിസ ഒപ്പിച്ചു ഇങ്ങോട്ട് വാ ,,,എന്റെ ഇക്കയുടെതു "ലേബര്‍വിസ" ആയത് കൊണ്ട് പതിനെട്ടായിരം റിയാലെ വിസ്സക്കായുള്ളൂ ,,,നിന്റെ ഇക്കാക്ക് ഇത്രയൊന്നും പണം കൊടുക്കാതെ കിട്ടും എന്ന് എല്ലാരും പറയന്നു ,,എത്രയും വേഗം എനിക്കൊരു കൂട്ടായി നീയും ഇവിടെയെത്തും എന്ന് പ്രതീക്ഷിച്ചു കൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു !! അതോടെ നിന്റെ ഇക്കാന്റെ മനസ്സമാധാനം പോയിക്കിട്ടുമല്ലോ ? ബാക്കി നേരില്‍, നിര്‍ത്തുന്നു ,
(സ്നേഹത്തോടെ നിന്റെ കളിക്കൂട്ടുകാരി ,,)
എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയാല്‍ ഇവിടുത്തെപോലീസുകാര്‍ എന്തു ചോയ്ചാലും മാഫി മാഫീ എന്ന് പറഞ്ഞാല്‍ മതി ,ഒരിക്കലും എസ്.എസ് എന്ന് മിണ്ടി പ്പോകരുത് .ഞാന്‍ തന്നേ കുടുങ്ങി പ്പോയതാ ,,,,
ReplyDelete--------------------------
അനുഗ്രഹിച്ചാലും .......................
പാവം ഇക്കാന്റെ നടുവൊടിഞ്ഞാലെന്താ...ഗൾഫിലെ ഹാപ്പി വൈഫിന്റെ ജീവിതം അടിപൊളി.
ReplyDeleteനല്ല നർമ്മം...
ആശംസകൾ!
Ammayamma , nathoon porilla....., power cut illathe serial kanam...., enthoke gunangal..., nalla post....,
ReplyDeletesuper comedy!
ReplyDeleteകൊള്ളാമല്ലോ സംഗതി...
ReplyDeleteനന്നായി..അഭിനന്ദനങ്ങൾ..പിന്നെ ഇപ്പോഴത്തെ കുട്ടികൾ ഇതുപൊലൊന്നുമല്ല കേട്ടോ..എല്ലാവരും വളരെ അഡ്വാൻസ്ഡ് ആണ്.
ReplyDeleteha ha ha Kalakki faisel!!!!!
ReplyDeleteസ്ത്രീ പക്ഷത്തുനിന്നുള്ള ഒരു ഗള്‍ഫ് ചിത്രം,
ReplyDeleteആക്ഷേപ ഹാസ്യത്തിലൂടെ നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.
ഫൈസൂ........എന്താ പറയാ ................ ഒന്നും പറയാനില്ല ..............
ReplyDeleteഎല്ലാം നേര്‍ ചിത്രങ്ങള്‍ .............അടി പൊളി
പണ്ടാരടങ്ങെ ഉള്ളൂ ...ഹി..ഹി........സസ്നേഹം
ReplyDeleteHai..
ReplyDeleteIthrak pratheekshichilla,valare nannayittunde ee gulf dairy kurip..
Iniyum narmmavum ,kadhakalum pradheekshikkunnu...
Wish you a Happy Life...
ഇപ്പോള്‍ ഒരു സംശയം, ഫൈസല്‍ എന്ന് തന്നെയാണോ പേര്? വല്ല ആള്‍മാറാട്ടവും .................?
ReplyDeleteനന്നായി. ഇത് നാട്ടിലുള്ള എല്ലാ ഭാര്യമാര്‍ക്കും എത്തിച്ചാല്‍ ഉപകാരമായിരുന്നു. അവര്‍ എന്തിനു നാട്ടില്‍ കഷ്ടപ്പെടണം?
നര്‍മത്തില്‍ ചാലിച്ചാണ് എഴുതിയിരിക്കുന്നതെങ്കിലും ഒക്കെ ജബ്ബാര്‍ക്ക പറഞ്ഞതുപോലെ നേര്‍കാഴ്ചകള്‍ തന്നെ..പാവം ഗള്‍ഫു വീട്ടമ്മമാരെയും വെറുതേ വിടില്ല അല്ലേ..? അവര് ആക്രിയാകുന്നത് ആര്‍ക്കു വേണ്ടിയാ? മഞ്ചട്ടിയില്‍ വെച്ച മീന്‍കറി കഴിക്കാന്‍ നിങ്ങള്‍ക്കുള്ള കൊതി അറിയുന്നത് കൊണ്ടല്ലേ അവളതു കൊണ്ടു വരുന്നേ.. എന്നാലും ഒരു പെണ്മനസ്സിന്റെ വക്കത്തു നിന്നു ഇത്രയും നന്നായി ചിന്തിച്ചതിനു അഭിനന്ദിക്കാതെ വയ്യ.
ReplyDeleteപഹയാ ..
ReplyDeleteരാവിലെ തന്നെ വെറും വയറ്റില്‍ ചിരിച്ചിട്ട് ഒരുമാതിരിരി ആയി.
ഓഫീസില്‍ നിന്നെങ്ങാനും വായിക്കേണ്ടി വന്നെങ്കില്‍ ഇന്ന് തന്നെ കേറ്റി വിട്ടേനെ. അസുഖമാണ് എന്ന് കരുതി.
ഇടക്കൊക്കെ എന്നെ തന്നെ വായിച്ചു പോയോ എന്നൊരു സംശയം. കാര്യം നടക്കണമെങ്കില്‍ കെട്ട്യോള്‍ മെയില്‍ അയക്കേണ്ടി വരും.
നല്ല നര്‍മ്മം. ഒത്തിരി ഇഷ്ടായി
കസറിയിട്ടുണ്ട് മോളേ..
ReplyDeleteകലക്കന്‍. നര്‍മ്മം ആണെങ്കിലും പറഞ്ഞതെല്ലാം ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍. മേശക്കടിയിലൂടെ പതിനെണ്ണായിരം കൊടുത്ത് കുടുംബത്തെ കൊണ്ടുവരുന്ന പ്രാരാബ്ധക്കാരെ ഓര്‍ത്ത് പോകുന്നു.
ReplyDeleteഇവിടെ ഹാപ്പി ഹസ്ബന്റ് ആയി ജീവിച്ചിരുന്നതാ. അടങ്ങാന്‍.അവളെ കെട്ടിയെടുത്തു എന്ന് ഇക്കയും ഡയറിയില്‍ എഴുതിയിട്ടുണ്ടാകും.. കലക്കീട്ടൊ..
ReplyDeleteനര്‍മ്മത്തില്‍ പോതിഞാണെങ്കിലും പറഞ്ഞത് കാര്യങ്ങള്‍ തന്നെ...നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട് കേട്ടോ...ഒത്തിരി ചിരിച്ചു.. ആശംസകള്‍..
ReplyDeleteഇഷ്ടപ്പെട്ടു. അഭിനന്ദനം.
ReplyDeleteചിരിയുടെ കൂടെ ഇക്കാന്റെ പ്രാരാബ്ധങ്ങളുടെ നൊമ്പരങ്ങളും ..... ഒരു കത്തിന്റെ രൂപത്തില്‍ ഇത്രയും കൂടുതല്‍ കാര്യങ്ങള്‍ ... അത് തന്നെ മിടുക്ക് ... ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട്.... നല്ല നര്‍മ്മം.. :)
ReplyDeleteന്റെ പഹയാ ഒടുക്കത്തെ പഞ്ച് സ്വന്തം ഭര്‍ത്താവിനോട് ചാറ്റിലൂടെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ പറയുന്ന ഒരു ഹൌസ് വൈഫ് വീട്ടമ്മയെ എനിക്കും അറിയാം
ReplyDeleteസംഗതി കലക്കി എന്ന് പറഞ്ഞാല്‍ കല കലക്കി
This comment has been removed by the author.
ReplyDeleteരസകരമായി സര്‍വ്വസ്പര്‍ശിയായി എഴുതി.
ReplyDeleteഗള്‍ഫ് ഭാര്യമാര്‍ എന്ത് അഭിപ്രായപ്പെടുന്നു എന്ന് അറിയാന്‍ താല്പര്യമുണ്ട്.
മലയാളി ആവുമ്പോള്‍ കുറ്റം പറയണമെല്ലോ അതുകൊണ്ട് പറയാ
ReplyDeleteരാവിലേ ബൂഫിയയില്‍ Q നില്‍ക്കുന്ന ഇക്കാനെയും പ്രകാശന്‍ മെസ്സ് വാങ്ങുന്ന QUENFUDHA ഇക്കമാരെയും ഉള്പെടുതാമായിരുന്നു
കൊള്ളാല്ലോ വീഡിയോണ്‍... ഗള്‍ഫ് ഹൗസ് വൈഫ്സിനിട്ടൊരു പണി... ഹ..ഹ...
ReplyDeleteഅതോടെ നിന്റെ ഇക്കാന്റെ മനസ്സമാധാനം പോയിക്കിട്ടുമല്ലോ ? You said it!
ReplyDeleteNANNAAYITTUND...
ReplyDeleteALL THE BEST.......
“പക്ഷെ അതിനു ആ കമ്പ്യൂട്ടര്‍ ഒന്ന് ഒഴിഞ്ഞിട്ടു വേണ്ടേ ? ഇക്ക എപ്പോഴും അതിന്‍റെ മുമ്പില്‍ തന്നെ !!“
ReplyDelete..ഉം.. മൂപ്പരിപ്പോ ബല്യ.പുള്ളിയാ..ദേ..ഇത്രേം ബല്യ ബ്ലോഗിന്റെ ഒറ്റ മൊതലാളി..! അതിന്റൊരു ഗമ കാണാണ്ടിരിക്യോ..!
നന്നായീട്ടോ
ആശംസകളോടെ...
faisalka super aayittund. tension pidicha jeevithathil kurach neram orth chirikkan pattiyathil, thanks.
ReplyDeleteഹ ഹ അത് കലക്കി.
ReplyDeleteഏറെക്കുറെ 'പെണ്‍ ജാതിയെ' പറയുന്നതില്‍ കൂട്ടുകാരി വിജയിച്ചിരിക്കുന്നു., ആശംസകള്‍..!!
ReplyDeleteസംഭവം തകര്‍ത്തു കേട്ടോ..
ReplyDeleteതുടക്കം മുതല്‍ ഒടുക്കം വരെ..
ചിരിച്ചു ചിരുച്ചു ഒരു സൈഡ് ആയി..
എനിക്കഭിമാനിക്കം ഇത്ര നന്നയെഴുതുന്ന
ഒരു അയല്‍ക്കാരനെ കിട്ടിയതില്‍...
----- മോന്‍സ്
ഫൈസലേ കലക്കി..മര്‍മ്മം ഉള്ള നര്‍മ്മം..ചിരിപ്പിച്ചു പഹയാ. ..
ReplyDeleteഇത് ഡയറികുറിപ്പല്ലലോ, കത്തല്ലേ മന്‍സ്യാ!
ReplyDeleteഗള്‍ഫീന്നുള്ള പല കുറിപ്പുകളും കണ്ടിട്ടുണ്ട്, അതിന്‍റെ ഉള്ളടക്കം ഏകദേശം ഒന്നാവുമെങ്കിലും, ഇത്പോലൊരെണ്ണം ഇതാദ്യാണേ. നര്‍മ്മത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തപോലെ തോന്നാത്ത നല്ല റിയല്‍ സന്ദര്‍ഭങ്ങള്‍. ഇക്കയുടെ കൂട്ട് പിടിച്ച് രസായി തന്നെ പറഞ്ഞു. അതും ഒരു വീട്ടമ്മയുടെ കണ്ണിലൂടെ. അതാണ് ഇഷ്ടപെട്ടത്.
അപ്പൊ ആ കൈയിങ്ങ് കൊട്ത്തേ, ഒന്ന് കുലുക്കിയേച്ചും രണ്ട് പോട്ടം പിടിക്കാം. :)
ആശംസോള്ട്ടാ!
nallezhutthukal...
ReplyDeleteപ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteസുപ്രഭാതം!
വിമാന യാത്ര,ഗള്‍ഫ് ജീവിതം,പ്രവാസിയുടെ മാറുന്ന മുഖങ്ങള്‍,ജീവിതം കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാട് എല്ലാം വളരെ മനോഹരമായി നര്‍മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ രസകരമായി...അഭ്നന്ദനങ്ങള്‍!
ജനപ്രിയ എഴുത്തുകാര,അക്ഷര തെറ്റുകള്‍ ഒന്ന് തിരുത്തുമല്ലോ!
ഇനി ഇക്ക കൂട്ടുകാരന് അയക്കുന്ന എഴുത്തും വരട്ടെ!
സസ്നേഹം,
അനു
നര്‍മത്തില്‍ പൊതിഞ്ഞ റിയലിസ്റ്റിക് ആയ കുറിപ്പ്...!
ReplyDelete..ഇക്കണക്കിനു പോയാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കിനി മെയില്‍ അയക്കേണ്ടി വരുംന്നാ തോന്നുന്നത് ..
ReplyDeleteകലക്കീറ്റ്ണ്ട്.
നാട്ടില്‍ വന്നാല് ഗ്യാസ് കുറ്റി അകത്തുവെക്കുന്നത് പോയിട്ട് ,അതൊന്നു വിളിച്ചു ബുക്ക് ചെയ്യാന്‍ പോലും മടിയുള്ള ആള് ആ കുറ്റിയും ഏറ്റി വരുന്നത് കാണുമ്പോള്‍ കുഞ്ഞിക്കൂനനിലെ ദിലീപ് ആണോ ആ വരുന്നത് എന്ന് തോന്നി പ്പോകും !!
ReplyDeleteആക്ഷേപ ഹാസ്യത്തിലൂടെ നന്നായി അവതരിപ്പിച്ചു... .ഒത്തിരി ചിരിച്ചു.. നര്‍മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ രസകരമായി...അഭ്നന്ദനങ്ങള്‍!.
"ഇത്ര ധൈര്യമായി നമുക്ക് ഇവിടുന്നല്ലേ പരീക്ഷണം നടത്താന്‍ പറ്റൂ !" ശരിയാ... :)) കലക്കീട്ടാ.
ReplyDeleteകലക്കി കേട്ടോ. ഒരുപാടിഷ്ടപ്പെട്ടു.നര്‍മ്മത്തില്‍ കൂടി എല്ലാകാര്യങ്ങളും പറഞ്ഞിരിക്കുന്നു. ഇതു വായിച്ചപ്പോള്‍ ആദ്യമായി international flightil കേറിയ പ്പോളുണ്ടായ പല കഥകളും മിന്നി മറഞ്ഞു.
ReplyDeletealla oru shamshayam... ee "maaphee maaphee" ennu paranjaal enthaanu?
ReplyDeleteenthaayaalum gulfile happi wives engane ithra "melinjiikkunnathennu" ippol manassilaayi... superb writing.
ഫൈസലെ ഇതും കലക്കി. ഇത് കലകലക്കി.
ReplyDeleteനര്‍മ്മത്തില്‍ അല്പം അതിശയോക്തിയാവം.
അത് അമിതമാവാതെ ശരിക്കും ചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയും ചെയ്തു. നല്ല പോസ്റ്റുകള്‍
ഇനിയും വരട്ടെ. നര്‍മ്മം നന്നായി വഴങ്ങുന്നു.
This comment has been removed by the author.
ReplyDeleteനര്‍മ്മത്തിലൂടെ ഗള്‍ഫ് ജീവിതത്തിന്റെ ഒരു നേര്‍ചിത്രം തന്നെ വരച്ചു വെച്ചിരിക്കുന്നു.
ReplyDeleteനര്‍മ്മം ഇഷ്ടപ്പെട്ടു...
അഭിനന്ദനങ്ങള്‍....../
അപ്പൊ കാര്യങ്ങള്‍ ഇവിടം വരെ എത്തി അല്ലെ ...നര്‍മ്മത്തിലൂടെ മര്‍മ്മം നോക്കി കുത്തി അല്ലെ ..വീട്ടില്‍ നിന്നും പുറപ്പെട്ട അപ്പൊ തുടങ്ങിയ കുശുംബാണല്ലോ നബീസൂന്റെ പെട്ടി എണ്ണിയതില്‍ തുടങ്ങിയതാ അല്ലെ..വളരെ നന്നായിട്ടുണ്ട് ... ഇതില്‍ പറഞ്ഞത് മൊത്തം ശരിയാണെന്ന് അഭിപ്രായം ഇല്ലാതില്ല .(അതോടെ നിന്റെ ഇക്കാന്റെ മനസ്സമാധാനം പോയിക്കിട്ടുമല്ലോ ഈ വരി മാത്രം അവിടെ ചേരാത്ത പോലെ അതുവരെ ഒറ്റക്കെട്ടായി നിന്ന് ഭര്‍ത്താവിനിട്ടു താങ്ങിയിട്ടു അവിടെ എത്തുമ്പോള്‍ ഒരു കല്ല് കടി... ഉള്ളത് പോലെ.. ) ഒരു സംശയം ഇത് പെംന്ബെര്‍ന്നോള്‍ കൂടെ ഉണ്ടായ സമയത്ത് എഴുതി വെച്ചതാണോ ... പെന്‍ പക്ഷ കുശുംബ് അതി മനോഹരമായി അവതരിപ്പിച്ചു ...ആശംസകള്‍...
ReplyDeleteന്റെ ഫൈസലേ പോസ്റ്റ് വായിച്ചതിന ക്കാളും ചിരിവന്നത് ചിലരെ കമെന്റ് കണ്ടപ്പോയാ
ReplyDeleteനല്ല നര്‍മ്മം, നല്ല ഭാഷ, നല്ല കെട്ട്യോന്‍..ഹഹ
ReplyDeleteഹിതാരപ്പാ....സുകുമാറോ..? അതോ കൃഷ്ണ പൂജപ്പുരയോ? ഏതായാലും ആ ശ്രേണിയിലേക്ക് എടുക്കാ൯ കൊള്ളാം!കുറിക്കുകൊള്ളുന്ന ന൪മ്മം ,നിരീക്ഷണപാടവം--വീവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റം കുടുംബ ബന്ധങ്ങളിലെ സ്വാഭാവികമായ ആശയവിനിമയത്തിനുപോലും തടസ്സം നില്‍ക്തുന്ന കാഴ്ച വേദനയോടെയാണെങ്കിലും അംഗീകരീക്കാതിരിക്കാനാകില്ല.
ReplyDelete@അലി :ആദ്യ കമന്റിനും വരവിനും നന്ദി
ReplyDelete@ഓര്‍മ്മകള്‍:വീണ്ടും കണ്ടതില്‍ സന്തോഷം ,,
@ഐക്കരപ്പടിയന്‍ :ആദ്യമായി വന്നതിലും അഭിപ്രായത്തിനും നന്ദി :
@സങ്കല്‍പ്പങ്ങള്‍ :നന്ദി
@എഡിറ്റര്‍ :സാര്‍ ,വീണ്ടും കണ്ടതില്‍ സന്തോഷമായി
@നൗഷാദ് :കണ്ണൂര്‍ മീറ്റ് അടിപൊളി അടിപൊളി :നന്ദി ഈ വരവിനു
@അഷ്‌റഫ് :സുഗല്ലേ ,,നന്ദി ട്ടോ
@വട്ടപൊയില്‍ :ഹഹഹ ,ഇക്ക ആ ദുഫായിക്കത്ത് ഇപ്പോഴും വായിച്ചു ചിരിച്ചു പോകും
@യാത്രികന്‍ :യാത്രയൊക്കെ സുഗായിരുന്നോ >യാത്രാവിവരണം നന്നായീട്ടോ ...
വളരെ നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു..
ReplyDelete>>എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഞാന്‍ മെസന്‍ജറില്‍ കേറി ഇക്കാനോട് ചാറ്റും,,അതാകുമ്പോള്‍ എന്താ എന്നറിയില്ല മറുപടി വേഗം കിട്ടുന്നുണ്ട് ,,ഇക്കണക്കിനു പോയാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കിനി മെയില്‍ അയക്കേണ്ടി വരുംന്നാ തോന്നുന്നത്
ReplyDelete<<
ചില നേര്‍ക്കാഴ്ചകള്‍ .. ചിരിക്കാതിരിക്കാന്‍ ആര്‍ക്കു കഴിയും. പക്ഷെ ചിരിക്കിടയിലും ..ഈ വരികള്‍ ചിലര്‍ക്കെങ്കിലും ചിന്തയ്ക്ക് വഴി നല്‍കും..
അഭിനന്ദനങ്ങള്‍
ഹി ഹി..കൊള്ളാം കേട്ടോ.. ഇതൊക്കെ നടക്കുന്നത് തന്നെയാ അല്ലെ??
ReplyDeleteതാങ്കള്‍ വളരെ വലിയ ഒരു സത്യം പറഞ്ഞു, ഈ പെണ്ണുങ്ങള്‍ ഇവിടെ വന്ന് ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്, ചില പെണ്ണുങ്ങള്‍ക് നാട്ടില്‍ പോകാനെ ഇഷ്ടല്ല് പോലും, ഹൊ എന്തൊരു പെണ്‍ബുദ്ധി
ReplyDeleteആശയം കൊള്ളാം
ആശംസകള്‍
ഹി ഹി ഭാര്യമാര്‍ അല്ലെങ്കിലും ഇങ്ങനാ.. എന്തിലും ചിരിക്കാന്‍ ഉള്ള വക അവര്‍ ഉണ്ടാക്കിക്കോളും.. നന്നായി അവതരിപ്പിച്ചു.
ReplyDeleteവളരെ നന്നായിട്ടുണ്ട് .
ReplyDelete"നാടന്‍ കോഴിയല്ല അഞ്ചു കൊല്ലം മുമ്പ് ബ്രസീലില്‍ നിന്നും പുറപ്പെട്ട കോഴി ,," ആ പണ്ടാരടങ്ങിയ കോഴി തന്നെയാണ് ഇവിടേം .അതിനെ കണ്ടാലെ കലി വരും .
നല്ല നര്‍മ്മം .
ഉക്രൻ ഇനി ചിരിക്കാൻ ഇവിടെ വരാം :)
ReplyDeleteപെണ്ണുങ്ങളായ പ്രവാസികളെ നിങ്ങളെ കാണുന്നില്ലേ ... നിങ്ങളെ കുറ്റം പറയുന്നത് ,നിങ്ങളെ മാത്രമല്ല നിങ്ങള്‍ നാട്ടില്‍ നിന്നും കെട്ടി കൊണ്ട് വന്ന വസ്തുക്കളെ പോലും ,കൂടെ നിങ്ങള്‍ കെട്ടിയോന്മാരെ ഇട്ടു ചക്ര ശ്വാസം വലിപ്പിക്കുന്നത് പോലും ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നു . (പെണ്ണുങ്ങളെ മനസിലാക്കിയത്തില്‍ താങ്കള്‍ക്കു നൂറില്‍ നൂറു മാര്‍ക്ക് ..) എന്റമ്മോ വന്നതേയുള്ളൂ ഇതൊക്കെ കാണുമ്പോള്‍ ഇവിടെ നിക്കണോ അതോ ബൂലോഗം വിടണോ എന്നാ സംശയത്തിലാ ... വരുന്നെടത് വെച്ച് കാണാം .
ReplyDelete@റൈന്‍ ഡ്രോപ്സ്:നന്ദി ഈ വരവിനും അഭിപ്രായത്തിനും !! ഇത്രയൊക്കെ അനുഭവിക്കുമ്പോള്‍ എന്തോന്ന് "ഹാപ്പി ലൈഫ് ടേ ?
ReplyDelete@വിപി :ഇക്ക സംശയം വേണ്ട ഇത് ഞാന്‍ തന്നെ !!
നാട്ടിലൊക്കെ അവര്‍ക്കു എന്നാ കഷ്ട്ടപ്പാടാ ന്നേ...
നന്ദി !!
@ജാസിം കുട്ടി :
(പാവം ഗള്‍ഫു വീട്ടമ്മമാരെയും വെറുതേ വിടില്ല അല്ലേ)അവര് മാത്രം എന്തിനു വെറുതേ വിടണം ?
കിടക്കെട്ടെ ഒരു കൊട്ട് അവര്‍ക്കും
ആദ്യമായി ഇവിടെ വന്നതില്‍ കമന്റിയതില്‍ പെരുത്ത് സന്തോഷയീ ട്ടോ !!
@ചെറുവാടി ::അപ്പോള്‍ കമ്പനിക്ക് ആളായല്ലോ ഈ ഫാമിലീസിന്റെ യൊരു പ്രോബ്ലെമ്സേ,,,,നന്ദി ട്ടോ
@വള്ളിക്കുന്ന് :ഒരിക്കലും പ്രതീക്ഷിച്ചില്ല ട്ടോ ഇവിടെ വരുമെന്ന്
@ഹാഷിക്ക് :അതെ ശെരിയാണ് ഇരുപതിനായിരം കൊടുത്തു വിസയെടുത്തവരെ എനിക്കറിയാം ..നന്ദീ ഈ വരവിനു
@ജെഫു :അങ്ങിനെയും എഴുതിക്കാണും !! നന്ദി ഈ വരവിനും അഭിപ്രായത്തിനും !!
ഹ ഹ നന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteരസകരം. ഇംഗ്ലീഷ് വാക്കുകൾ പലതും ഒഴിവാക്കിയിരുന്നെങ്കിൽ അൽപ്പം കൂടി സ്വാഭാവികത കൈവരുമായിരുന്നു. ആശംസകൾ.
ReplyDeleteഫൈസല്‍....വളരെ സൂക്ഷ്മ നിരീക്ഷണത്തോടെ അവതരിപ്പിച്ച ഈ ഗള്‍ഫ് വിശേഷങ്ങള്‍ ഒത്തിരി ഇഷ്ടപ്പെട്ടു...
ReplyDeleteഒരു നാടന്‍ വീട്ടമ്മയുടെ അവതരണം അതി മനോഹരം ആക്കി..അതി ഭാവുകത്വം ഇല്ലാതെ തന്നെ..പഞ്ചുകള്‍ എല്ലാം സൂപ്പര്‍...നന്നായി ചിരിച്ചു...നാല് പിടി ചോറും നാല്പതു സ്പൂണും തുടങ്ങി പാവം ഭര്‍ത്താവ് ഗള്‍ഫില്‍ ഒരു പരാതിയും ഇല്ലാതെ enjoy ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ ഒരു 'പരാതിയും' ഇല്ലാതെ enjoy ചെയ്യുന്ന വീട്ടമ്മ ഒരു സംഭവം തന്നെ..അഭിനന്ദനങ്ങള്‍ ...
വേറെ ഏറ്റവും വലിയ സുഖം കിണറില്‍ പതിനാറാം പടവു വരെ ബക്കറ്റു താഴ്ത്തണ്ട !! ,പകരം കാശ് കൊടുത്താല്‍ വെള്ളം വാങ്ങാന്‍ കിട്ടും ,,പതിനാറ് ലിറ്ററുള്ള രണ്ടു ബോട്ടില്‍ ഇക്ക രണ്ടു കയ്യിലും തൂക്കി ബാലന്‍സ് കീപ് ചെയ്തു ആടിയാടിയുള്ള ഒരു വരവുണ്ട് , അത് കാണുമ്പോള്‍ നമ്മളെ വേലായുധേട്ടന്‍ പേടങ്ങലില്‍ പോയി അടിച്ചു പാമ്പായി വരുന്നത് പോലെ തന്നെ തോന്നിപ്പോകും
ReplyDeleteഹ ഹ ഹാ ഫൈസല്‍ ഇക്ക സൂപ്പര്‍ കുറെ ചിരിച്ചു ഇനിയും യെഴുതനെ .. ബൈ എം ആര്‍ കെ റഷീദ്
കലക്കന്‍ പോസ്റ്റ്......
ReplyDeleteവിമാനം ഒരു സംഭവം തന്നെ മോളെ ,,,അതങ്ങട്ട് പൊന്തുംമ്പം നേരെ മഹ്ശറയില്‍ പോവാന്നെന്നെ ഞാന്‍ വിജാരിച്ചത്!!
....ഇഷ്ടപ്പെട്ടു.. ആശംസകള്‍..
നര്‍മം നന്നായി ആസ്വദിച്ചു..
ReplyDeleteഅഭിനന്ദനങ്ങള്‍ ..
നര്‍മ്മം എത്ര ഭംഗിയായി കൈകാര്യം ചെയ്യുന്നു നിങ്ങള്‍ ...ഒരു സ്ത്രീ പക്ഷ രചന ,ശുദ്ധ ഹാസ്യത്തിന്റെ അകമ്പടിയോടെ ..
ReplyDeleteഫൈസല്‍ ഭായ്,,, സൂപ്പറായിട്ടുണ്ട്,,, നര്‍മ്മത്തില്‍ ചാലിച്ചു കൊണ്ടുള്ള എഴുത്ത് ഇഷ്ടമായി,,,, ഇനിയും പ്രതീക്ഷിക്കുന്നു,,,,,,
ReplyDeleteഫൈസൽ ഭായ്...
ReplyDeleteഗൾഫ് ജീവിതം വളരെ രസകരമായും സത്യമായും അവതരിപ്പിച്ചിരിക്കുന്നു...
വളരെ നന്നായി ഈ പോസ്റ്റ്.. എല്ലാ ആശംസകളും
കലക്കന്‍. നര്‍മ്മം
ReplyDeleteഹഹഹഹ..കലക്കി ഫൈസല്‍..ശരിക്കും കുറെ ചിരിച്ചു കേട്ടോ. വളരെ രസമാരമായി അവതരിപ്പിച്ചു.
ReplyDeleteതമാശയിലൂടെ കുറെ സത്യങ്ങള്‍ തുറന്നു പറഞ്ഞു. ഒത്തിരി ഇഷ്ട്ടമായി..അഭിനന്ദനങ്ങള്‍...
എന്റെ എളിയ കഥ വായിച്ചു അഭിപ്രായം അറിയിച്ചതില്‍ ഒത്തിരി നന്ദി..സന്തോഷം..
സമയം കിട്ടിയാല്‍ ഇടക്ക് വരിക.. സസ്നേഹം
ഇക്ക ആ കുറ്റിയും താങ്ങി നാലാം തട്ടിലെ ഞങളെ ഫ്ലാറ്റില്‍ക്ക് വരുന്നത് കാണാന്‍ നല്ലചേലാണ് !!ഹ ഹ അത് കലക്കി. നര്‍മ്മത്തില്‍ കൂടി എല്ലാകാര്യങ്ങളും പറഞ്ഞിരിക്കുന്നു...നന്നായി.
ReplyDeleteനന്നായിട്ട് ഒന്ന് ചിരിച്ചു . നന്ദി. വീണ്ടും എഴുതുക.ഭാവുകങ്ങള്‍ ...!
ReplyDeleteThis comment has been removed by the author.
ReplyDeleteനമ്മുടെ ഇടയില്‍ മാത്രമേ ഇത്ര നിഷ്കളന്ഗമായ വാശി കാണൂ...ആ വാല്‍ വളഞ്ഞ് തന്നെ... നല്ല ഡയറിക്കുറിപ്പ്, നല്ല നര്‍മം..
ReplyDeleteമര്‍മം അറിയുന്ന നര്‍മം. കളിയും കാര്യവും കൈ കോര്‍ക്കുമ്പോള്‍ ഹാസ്യം അതിന്‍റെ ലക്‌ഷ്യം നേടുന്നു. നന്നായിട്ടുണ്ട് ,നന്മ വരട്ടെ,....
ReplyDeleteഹാസ്യം അര്‍ത്ഥവത്താകുന്ന രചനാ രീതി ...നന്മാവരട്ടെ.
ReplyDeleteചിരിയും ചിന്തയും ധാരാളം....നല്ല പോസ്റ്റ്
ReplyDeleteഎന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഞാന്‍ മെസന്‍ജറില്‍ കേറി ഇക്കാനോട് ചാറ്റും,,അതാകുമ്പോള്‍ എന്താ എന്നറിയില്ല മറുപടി വേഗം കിട്ടുന്നുണ്ട്
ReplyDeleteആത്മാംശമുള്ള വരികള്‍
അനുഭവ ഗുരു അല്ലെ :)
ഊര്‍ക്കടവില്‍ ആദ്യമായാണ് തോണി ഇറങ്ങുന്നത്....മിനിക്കഥ ഇഷ്ടമായി....കുറഞ്ഞ വാക്കുകളില്‍ നര്‍മം പറഞ്ഞു...നന്നായി...ആശംസകള്‍
ReplyDelete[എന്‍റെ ഒരു കുഞ്ഞു ബ്ലോഗ് ഉണ്ട്....സ്വാഗതം......]
@ഷാനവാസ്;ഇക്ക ഓരോ തവണ പോസ്റ്റിടുമ്പോഴും ഓടിയെത്തി നല്‍കുന്ന ഈ പ്രോല്‍സാഹനത്തിനു ,നിറഞ്ഞ നന്ദി !!
ReplyDelete@സി യേല്‍ എസ് :നന്ദി ഈ ആദ്യവരവിനും കമന്റിനും
@ഓടുവതൊടി:ഇഷ്ടായീ ട്ടോ ഈ വാക്കുകള്‍
@കൊച്ചു ബി ബി :ആളും അത്ര മോശമല്ല കേട്ടോ
@കൊമ്പന്‍ :നിങ്ങളൊക്കെ അലക്കുന്ന ഓരോ അലക്ക് കാണുമ്പോള്‍ ,ഇതൊക്കെ ,പപ്പു പറഞ്ഞ പോലെ "ഇത് വെറും സിംമ്പിള്‍,,," വീണ്ടും വന്നതില്‍ സന്തോഷം !!!
@തണല്‍ :അത് അറിയാന്‍ മ്മക്കും ഒരു കൊതി ...നന്ദി
@നജീബ് :മിണ്ടല്ലേ ചങ്ങാതി പ്രകാശന്‍ പിണങ്ങും ...നന്ദി
ReplyDelete@തിരിചിലാന്‍ :നാട്ടില്‍ നിന്നും തിരിഞ്ഞു കളിക്കാതെ വേഗം വന്നു ആ തിരുമണ വിശേഷം പറ ..നന്ദി
@ഹനീഫ് ക്ക :ഹഹഹ ..അത് കൊള്ളാം
@ജാബിര്‍ :നന്ദി വീണ്ടും വരില്ലേ ?
@പ്രഭന്‍:പ്രബെട്ടോ >..ഹഹ്ഹ നമ്മള്‍ ക്കിട്ടു താങ്ങി അല്ലെ ,നന്ദി ട്ടോ
@ഫവാസ് :അല്‍പ്പം ചിരിക്കെന്നെ ...ടെന്‍ഷന്‍ ഒന്ന് കുറയട്ടെ ...നന്ദി
@മനോജ് >നന്ദി
@നാമൂസ് :ഈ വായനക്കും അഭിപ്ര്യായത്തിനും ഒരു പാട് നന്ദി :
ReplyDelete@മോന്‍സ് :മോന്സും ആളു മോശമില്ല കേട്ടോ !! അവസാന പോസ്റ്റു രസകരാമായി അവതരിപ്പിച്ചു
@ഷജീര്‍:പുതിയ പോസ്റ്റ് ഒന്നും ഇല്ലെ ...?എഫ് ബി യില്‍ കരങ്ങിനടക്കാതേ ആ പോസ്ടിന്റെ ബാക്കി എഴുതൂട്ടോ
@ചെറുത് :ചെറുതെ ഈ വരവിനു ഒരു പാട് നന്ദി !എന്നും കാണുന്നവരെ സ്ഥിരമായി കാണാഞ്ഞാല്‍ ഒരു വിഷമമാ ....ഞാന്‍ വിചാരിച്ചു നാട്ടില്‍ പോയീന്ന്
@നസീര്‍ :നസീര്‍ ജി നന്ദി
@അനു :തെറ്റുകള്‍ തിരുത്തി കേട്ടോ ,,തുറന്ന അഭിപ്രായത്തിനു നന്ദി !!
@കുഞ്ഞൂസ് :ഈ ആദ്യവരവിനും അഭിപ്രായങ്ങള്‍ക്കും നന്ദി
ReplyDelete@കുമാരന്‍ :ഹൃദയം നിറഞ്ഞ നന്ദി
@നെല്ലിക്ക : ഹാവൂ ,ഇടവേളയ്ക്കു ശേഷം വന്ന ആ പോസ്റ്റ് ഉഗ്രന്‍ കേട്ടോ !!
@ലിപി :ലിപി എന്ത് പറ്റി ?പുതിയ പോസ്റ്റുകള്‍ ഒന്നുമില്ലേ
@പുന്നപ്ര :ചേച്ചി ആ ഓണക്കവിത രസകരമായി ട്ടോ ...
@sandynair: എല്ലാ പോസ്റ്റുകളും വായിച്ചു കമന്റിയതിനു ഒരു പാട് നന്ദി !!
@സലാം :സലാംക്ക ,,ഹൃദയത്തില്‍ തട്ടിയ അഭിനന്ധനങ്ങള്‍
@അസീസ് :അസീസ് ബായ് >>സുഗല്ലേ ..നന്ദി
@പേര് പിന്നെ പറയാം :പേര് പറഞ്ഞാലും ഇല്ലെല്ലും സംഗതി താങ്കളുടേത് നല്ല ബ്ലോഗാണ് കേട്ടോ ...
@ഉമ്മു അമ്മാര്‍ :അമ്മാരിന്റെ ഉമ്മേ ..പാവം ഇക്കാനോട് ഇതൊന്നും കാണിക്കല്ലേ ..നന്ദി
@സുഗന്ധി :നന്ദി ഈ വരവിനു
@സ്മിത :നന്ദി .ബ്ലോഗു അടിപോളിയാകുന്നുണ്ട് കേട്ടോ
@ഷാ :ആദ്യമായിട്ടാണല്ലോ ഇവിടെ ..നന്ദി വീണ്ടും വരണേ
ReplyDelete@ബഷീര്‍ :ബഷീര്‍ ജി ,നമുക്ക് ചുറ്റുപാടുമുള്ളതിനെ വെറുതെ ഒന്ന് നിരീക്ഷിക്കുന്നു ..നന്ദി ,,
@ഇന്ടിമേറ്റു സ്ട്രയിന്ജര്‍ :ഹഹഹ ചില കാഴ്ചകള്‍ ,,
@ഷാജു : ഒരു പാടു നന്ദി; ഈ സ്നേഹാദരങ്ങള്‍ക്ക്
@അര്‍ജുന്‍ :ഹഹഹ നല്ല കമന്റ്
@ആഫിക്കന്‍ മല്ലൂസ് :ആ കോഴി അവിടെയും വരുന്നുവല്ലേ ,,ഞാന്‍ വിചാരിച്ചു ഇത് ഞങള്‍ സൗദിയില്‍ മാത്രമുള്ള പ്രതിഭാസമാണ് എന്ന്
@ഹൈന :ഹൈന മോളു നല്ല വരയാണ് കേട്ടോ
@ഫൂലന്‍ :ബൂലോകത്തിലേക്ക് സ്വാഗതം
@മണ്‍സൂണ്‍ :ആദ്യ വരവിനു നന്ദി
@പള്ളിക്കരയില്‍ :തെറ്റുകള്‍ കാണിച്ചതിന് നന്ദി ,ഈ വരവിനും
@എന്റെ ലോകം :എവിടെപ്പോയി ?കുറെ നാളായല്ലോ ഒരു പുതിയ പോസ്റ്റ് കണ്ടിട്ട് ...സുഗമായിരിക്കുന്നല്ലോ ല്ലേ
@എം ആര്‍ കെ :റഷീദ് ,,കലക്കനാ നിന്റെ ബ്ലോഗുകള്‍ :നന്ദി
ReplyDelete@khaadu :നന്ദി :ഈ ആദ്യവരവിനും അഭിപ്ര്യായത്തിനും
@മജീദ് :നന്ദി ഈ വരവിനും അഭിപ്രായത്തിനും!!
@സിയാഫ് :നന്ദി ഈ സെന്ഹാശംസകള്‍ക്ക്
@മുസ്തു :നന്ദി ,തീര്‍ച്ചയായും
@നസീഫ് :വീണ്ടും വരില്ലേ നന്ദി ട്ടോ
@അരീക്കാടന്‍ :മാഷെ കണ്ണൂര്‍ മീറ്റിന്റെ പോസ്റ്റില്‍ ഫോട്ടോ കണ്ടു ,,അഞ്ഞൂറ് പോസ്റ്റ് തികച്ചു അല്ലെ ...
@ഷൈജു :തീര്‍ച്ചയായും വരാം കേട്ടോ .നന്ദി
@കുങ്കുമം :നന്ദി ഈ വരവിനും സന്ദര്‍ശനത്തിനും
@ആശിദ് "നന്ദി ഈ വരവിനു
@അപരിചിതന്‍ :നല്ല കഴിവുള്ളയാളാനു കേട്ടോ ;;തുടര്‍ന്നും നല്ല കവിതകള്‍ എഴുതുക
@അനോണിമസ്:ഞാന്‍ അറിയാത്ത എന്റെ ബ്ലോഗ് ഇഷ്ട്ടപ്പെടുന്ന ,അക്ഞാത സുഹുര്‍ത്തെ ഈ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി
@അനാമിക :ടീച്ചര്‍ സുഗ്മായിരിക്കുന്നുവല്ലേ ..നന്ദി
@അജിത് :നാട്ടിലോ ഇവിടെയോ ?
@റഷീദ് :ഹഹ്ഹ ..അനുഭവം ഗുരു ...
@ഇസ്മായില്‍ :അതോളിക്കഥകള്‍ അടി പൊളി ബ്ലോഗാണ് കേട്ടോ ...നന്ദി
ഫൈസലേ, കേറിക്കേറി മുറത്തിക്കേറി കൊത്താന്‍ തുടങ്ങി അല്ലേ?
ReplyDeleteനടക്കട്ടെ,നടക്കട്ടെ..
വാമഭാഗം ഇതിനൊക്കെ മറുപടി തന്നോളും.
തുടക്കം മുതലൊടുക്കം വരെ നര്‍മത്തോട് നര്‍മം..സംഗതി സൂപ്പര്‍!
@mayflower :വീണ്ടും വന്നതിലും കമന്റിയതിലും ഒരു പാട് നന്ദി !! "ഒരു കുടുംബ കലഹം മുന്നില്‍ കണ്ടു വാമഭാഗത്തിന്റെ അനുവാദം ആദ്യമേ ഉറപ്പാക്കി !!ഞാനാരാ മോന്‍ ?
ReplyDeleteഓരോ വരികളിലും ചിരിക്കാനുള്ള വകയുണ്ട്.
ReplyDeleteനര്‍മ്മം സൂപര്‍..
ഇത് സത്യത്തില്‍ "ആരെങ്കിലും: എഴുതിയതു തന്നെയോ..?
ലിങ്ക് അയച്ചു തന്നു വായിക്കാന്‍ അവസരം നല്‍കിയതിനു നന്ദി.
പച്ചയായ യാഥാര്‍ത്ഥ്യം ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ചു, അഭിനന്ദനങ്ങള്‍...
ReplyDeleteപിന്നെ നമ്മുടെ നല്ലപാതി ഇത് കാണാതിരിക്കട്ടെ!!! ഇരുപതിനായിരം റിയാലിനെക്കുറിച്ചോത്ത് ഇപ്പോഴെ വേവലാതിപ്പെടെണ്ടല്ലോ...
ഇവിടെ ഞാന്‍ കാണുന്ന വേറൊരു സുഖം അമ്മായിഅമ്മ ,നാത്തൂന്‍ പോര് ഇല്ലേയില്ല !! നാട്ടില്‍ അഞ്ചു മണിക്ക് സുബഹി ബാങ്കിനു എണീറ്റില്ലേല്‍ ഒരു സ്വയ് ര്യവും അമ്മായിമ്മ തരില്ല !! രാവിലെ ബെഡ് കോഫി കിട്ടിയില്ലങ്കില്‍ അപ്പൊ തുടങ്ങും നാത്തുന്‍ പീഡനം!! ഇവടെ സുബഹി എന്നൊരു നിസ്ക്കാരമുള്ള കാര്യം തന്നെ എനിക്കറിയൂല ,, പന്ത്രണ്ടു മണിക്ക് ഇക്ക വന്നു വാതില്‍ക്കല് മുട്ടുമ്പോഴാണ് സമയം എത്രയാണ് എന്ന് അറിയല്‍ തന്നെ !!............... കഷ്ടം...പ്രിയ സഹോദരിമാരെ ആരും ഈ ഗള്‍ഫ് ജീവിതം കോപ്പിയടിക്കല്ലെ....
ReplyDeleteനര്‍മ്മത്തിലൂടെ ഗള്‍ഫ് ജീവിതത്തിന്റെ ഒരു നേര്‍ചിത്രം തന്നെ വരച്ചു വെച്ചിരിക്കുന്നു.
നര്‍മ്മം ഇഷ്ടപ്പെട്ടു...
അഭിനന്ദനങ്ങള്‍....
@സബിത ::എല്ലാ പോസ്റ്റുകളും വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ,,
ReplyDeletesory for dely ...
ReplyDeletesuperb.............like it :)
@കടവത്ത്:എന്നാലും ഒന്ന് ട്രൈ ചെയ്യെന്നെ ..നന്ദി ട്ടോ വായനക്ക്
ReplyDelete@മൈ ഡ്രീംസ് :വൈകിയാണെലും വായിച്ചല്ലോ നന്ദി
നാടന്‍ കോഴിയല്ല അഞ്ചു കൊല്ലം മുമ്പ് ബ്രസീലില്‍ നിന്നും പുറപ്പെട്ട കോഴി ആ പണ്ടാരടങ്ങിയ കോഴി തന്നെയാണ് ഇവിടേം .അതിനെ കണ്ടാലെ കലി വരും .
ReplyDeleteപറയെട്ടെ പെണ്ണുങ്ങളെ കുറ്റം...എന്നാലും കഥ ഇഷ്ടമായി
ഹഹ ,,,അനുഭം ഗുരു അല്ലെ !!
Deleteha ha ha....aubhavam.......anu alle?gud 1 faizal...abhinadhanangal...ashamsal..........
ReplyDeleteഅതെ നിങ്ങളെപോലെയുള്ളവരുടെ അനുഭവം :)
Delete:)
ReplyDeleteഇത് ഞാന്‍ നേരത്തെ വയിച്ച് ഇഷ്ടപ്പെട്ടതാണു.....എന്തായാലും കേമായിട്ട്ണ്ട്.
ReplyDeleteനന്ദി !! എച്ചുമു ഈ വഴി വന്നതില്‍
Deleteപ്രിയപ്പെട്ട ഫൈസല്‍.....
ReplyDeleteഎങ്ങിനെയോ വഴി മാറി എത്തിയതാണ് ഇവിടെ .......വളരെ നര്‍മത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു ...
അഭിനന്ദനങ്ങള്‍ .......ഇനിയും എഴുതുക.....
സ്നേഹപൂര്‍വ്വം
രാജേഷ് പൊറ്റെക്കാട്
നന്ദി രാജേഷ് ..അത് വഴി നിങ്ങളുടെ ബ്ലോഗിലേക്കും വഴി തുറന്നതിനു
Deleteനര്‍മ്മത്തിലൂടെയാണെങ്കിലും പറഞ്ഞതെല്ലാം കാര്യങ്ങളും സങ്കടങ്ങളുമാണ്, അതു പ്രവാസിയായി വായികുമ്പൊഴെ നന്നായി മനസ്സിലാകു....നന്നായിരിക്കുന്നു
ReplyDelete
ReplyDeleteഫൈസലിന്റെ ബ്ലോഗുകളിൽ ആദ്യം വായിക്കാൻ തോന്നിയത്. കാരണം ഞാനും ഒരു പ്രവാസി വീട്ടമ്മ. എത്ര രസകരമായി എഴുതിയിരിക്കുന്നു. ചില കാര്യങ്ങൾ വായിച്ചപ്പോൾ ഞാനും എന്റെ ആദ്യമായുള്ള വരവ് ഓർത്തു പോയി. ഈ കൂട്ടായ്മയിലേക്ക് വളരെ വൈകി വന്നതാണ് ഞാനെങ്കിലും എന്റെ ആശംസകൾ കൂടി അറിയിക്കട്ടെ.
കുറെ നാളുകള്‍ക്ക് ശേഷം വായിച്ച ഒരു ബ്ലോഗ് പോസ്റ്റ്...
ReplyDeleteമര്‍മ്മത്തില്‍ കൊള്ളുന്ന നര്‍മ്മം...രസകരമായ അവതരണം.
ഈ പോസ്റ്റ് നേരത്തെ വായിക്കുകയും,അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് എന്‍റെ ഓര്‍മ്മ! നര്‍മ്മത്തിന്‍റെ വര്‍ണ്ണക്കൂട്ടുകളാല്‍ എന്നെന്നും പുതുമ നശിക്കാതെ ഈ നേര്‍ചിത്രങ്ങള്‍ ഒരുക്കിവെക്കാന്‍ കഴിഞ്ഞിരിക്കുന്നു!
ReplyDeleteആശംസകള്‍
കൊള്ളാം രസാവഹമായി അവതരിപ്പിച്ചു
ReplyDeleteതകര്‍ത്തു,വിശദമായി തന്നെ......!!! ആശംസകള്‍...
ReplyDeleteകൊള്ളാം , ഞാനിത് മുന്പ് വായിച്ചിട്ടുണ്ട്
ReplyDeleteAdipoli....enjoyed well
ReplyDeleteexcellent writing...