ചില പ്രവാസ ചിന്തകള്‍ !.


നാടും വീടും വിട്ടു പ്രവാസജീവിതം നയിക്കാന്‍ നാടുകടന്നവരാണ് നാം പ്രവാസികള്‍. ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന തിരക്കില്‍ കൂടെയുള്ളവരില്‍ പലരും നമ്മെ വിട്ടു പോയി.ദീര്‍ഘകാലം പ്രവാസം നയിച്ചിട്ടും കടവും കുറെ രോഗവുമായി ആര്‍ക്കും വേണ്ടാത്ത പ്രായത്തില്‍ പ്രവാസജീവിതമുപേക്ഷിച്ചു നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ഒഴിഞ്ഞ കീശയും ക്ഷയിച്ച ആരോഗ്യവും, രോഗം കവര്‍ന്ന വാര്‍ധക്യവും മാത്രമാണ് ഒരു ശരാശരി പ്രവാസിയുടെ സമ്പാദ്യം !!.
പത്തും ഇരുപതും വര്ഷം പ്രവാസത്തില്‍ തളച്ചജീവിതത്തിന്‍റെ നേട്ടം എന്ത് എന്ന് എല്ലാം കഴിഞ്ഞു ഉമ്മറകോലായില്‍ കാലും നീട്ടിയിരുന്നു ചിന്തിക്കുമ്പോള്‍ നഷ്ടങ്ങളുടെ ഓര്‍മ്മയല്ലാതെ  എന്തുണ്ട് പ്രവാസിക്ക്!.?


സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവാനാണ് പ്രവാസിയെന്ന പതിവ് ക്ലീഷേയല്ല പറഞ്ഞു വരുന്നത് . ഈ അടുത്ത് ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ  ഒരു മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. സ്വന്തമായി എന്‍ ആര്‍ ഐ അക്കൌണ്ട് ഇല്ലാത്തവരായിരുന്നു.അതില്‍ പ്രവാസത്തില്‍ രണ്ടു പതിറ്റാണ്ടായവര്‍ക്ക് പോലും!. 
കിട്ടുന്ന പണം മുഴുവന്‍ “കുഴലൂതി” നാട്ടിലെ കല്യാണവും ആഘോഷവും നടത്തി വീട്ടുകാരുടെ മുമ്പില്‍”അന്തസ്സ് കാക്കുമ്പോഴും,ഉണങ്ങിയ രണ്ടു കുബ്ബൂസ് ഒരു റിയാലിന്റെ തൈരില്‍ മുക്കി.വികാരങ്ങളെയും വിചാരങ്ങളെയും ഉള്ളിലൊതുക്കി കഴിയുന്നവനാണ് ഓരോ സാധാരണ പ്രവാസിയും.

ഇരുപതു വര്‍ഷം  പ്രവാസത്തില്‍ നിന്നിട്ടും ഒരു സുപ്രഭാതത്തില്‍ മരിച്ചുപോയ ഒന്നിലധികം പ്രവാസികളെ അറിയാം!.കടം മാത്രം ബാക്കിയായി അവസാനം പിരിവെടുത്തു നാട്ടിലേക്ക്കയറ്റിവിട്ടു.പ്രവാസികളില്‍ നിന്നും പിരിവെടുത്ത് ബാക്കി വന്ന പണം നാട്ടിലേക്ക് അയച്ചു  കൊടുത്തു. കിട്ടിയോ എന്നറിയാന്‍ ബാങ്കിലേക്ക് വിളിച്ചപ്പോള്‍ അക്കൌണ്ട് ഫ്രീസ് ആവാതിരിക്കാനുള്ള അഞ്ഞൂറില്‍ താഴെ മാത്രം രൂപയായിര്‍ന്നു ഉണ്ടായിരുന്നത്.ഇരുപത് വര്‍ഷത്തെ അയാളുടെ ഏക സമ്പാദ്യം ആ അഞ്ഞൂറ് രൂപയും അവസാനയാത്ര ചെയ്ത ഫ്രീസര്‍ ബോക്സും .
 
ആറുമാസമായി മൈലാഞ്ചി ചെടിക്കരികില്‍ കൂടണയുന്നതും കാത്തു ഫ്രീസറില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ബംഗാളിയെ കുറിച്ച് പറഞ്ഞത് മുസ്‌തഫക്കയും ജാഫറുമാണ്.നാട്ടിലെത്തിക്കാന്‍ പണമില്ലാതെ അവന്‍റെ കൂട്ടുകാരന്‍ നെട്ടോട്ടമോടുകയാണ്..ഒട്ടും വ്യതസ്തമായിരുന്നില്ല പണമില്ലാത്തതിനാല്‍ യാത്ര മുടങ്ങിയ പഞ്ജാബിയുടെയും അവന്റെ കൂടെ പോവാനുള്ള കൂട്ടുകാരന്‍റെ മൃതദേഹത്തിന്‍റെയും കഥയും

.വാട്സ് ആപ് ഗ്രൂപ്പിലെ സുമനുസ്സുകള്‍ക്ക് ജാതി മത ഭാഷ ദേശം ഒന്നും വ്യതസ്തമായിരുന്നില്ല..അര ദിവസം കൊണ്ട്,തികയാതെ വന്ന പണം സ്വരൂപിച്ചു കൊടുക്കുന്ന നേരവും അയാളുടെ ഇല്ലാത്ത സമ്പാദ്യത്തെക്കുറിച്ചും ഇനിയെനെങ്ങിനെ ജീവിതം ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്ന അയാളുടെ കുടുംബത്തെ കുറിച്ചുമായിരുന്നു..മൃതദേഹം  അനുഗമിക്കുന്നയാള്‍ പറഞ്ഞു കൊണ്ടിരുന്നത് !!.

ഇങ്ങിനെയോട് കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, ഞാനറിയുന്ന ഒരു പ്രവാസിയുടെ അനുഭവമാണ്.ഒരു ആയുഷ്ക്കാലം മുഴുവന്‍ അയാള്‍ അധ്വാനിച്ച പണം മുഴുവന്‍ ഇന്ന് കുടുംബത്തിനയച്ചതും പെങ്ങള്‍ മാരെ കല്യാണം കഴിച്ചതും കുടുംബം നോക്കിയതും "വാക്കാല്‍ പറഞ്ഞതുമൊന്നും    ഇപ്പോള്‍ ആരുടേയും കണക്കിലില്ല.സ്വത്ത് ഭാഗം വെച്ചപ്പോള്‍ മുമ്പ് പറഞ്ഞതോന്നും ആര്‍ക്കും ഓര്‍മ്മയില്ല.

 ഇനി എല്ലാം ഒന്നില്‍ നിന്നും തുടങ്ങണം. അതിനുമാത്രമുള്ള പ്രായമോ ആരോഗ്യമോ ഇനിയില്ല.പത്തേമാരി സിനിമകണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഇത് അയാളുടെ ജീവിതമാണ് എന്നാണു.അല്ല ഒരു പാട്പ്രവാസികളുടെതാണ് പത്തേമാരിയും വരവേല്‍പ്പുമൊക്കെ,,കഥാപാത്രങ്ങളെ മാറുന്നുള്ളൂ കഥ അത് തന്നെ !.

ഈ കുറിപ്പ് വായിക്കുന്ന പ്രവാസികളോട് എനിക്ക് ഒന്നേ പറയാനുള്ളൂ!ഒരു ചെറിയ സമ്പാദ്യം നിങ്ങള്‍ക്കായി മാത്രം മാറ്റി വെക്കുക. ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ ജോലി ശമ്പളം. എന്നിവയെങ്കിലും വീട്ടുകാരോട് പറയുക.വരവിനു അനുസരിച്ച് ചിലവു നിയന്ത്രിക്കാന്‍ മക്കളോടും കുടുംബക്കാരോടും പറയുക.കാരണം ഇന്നത്തെ അവസ്ഥയില്‍ പ്രവാസം അധികം ഉണ്ടാവും എന്ന് കരുതാന്‍ വയ്യ. സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവല്‍ക്കരണവും ഗള്‍ഫിന്‍റെ നിറം കെടുത്തുന്നു!!.
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട !!.ഇന്നത്തെ സമ്പാദ്യം നാളത്തെ ആശ്വാസം.
 പ്രവാസം അവസാനിക്കുന്നില്ല  പ്രവാസ കഥകളും !!. 
ഫൈസല്‍ ബാബു.

50 comments:

  1. ഗൾഫ് എന്നാൽ നിറമുള്ള സ്വപ്നം മാത്രമല്ല .ചുട്ടു നീറുന്ന ഓർമകളും ചിതറിപ്പോയ സ്വപനങ്ങളും ,ആരുടെയൊക്കെയോ കാത്തിരിപ്പിന്റെയും വേദനകളും ആണ്

    ReplyDelete
    Replies
    1. അതെ അതിനുമപ്പുറം എന്തോ

      Delete
  2. 😰😰ഒന്നും അറിയാഞ്ഞിട്ടല്ല എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ നടിക്കുന്ന പ്രവാസികളും ഏറെയുണ്ട്‌..,,, "സ്വൊന്തംകുടുംബത്തിനുവേണ്ടി "
    ഫൈസൽക്ക പറഞ്ഞപോലെ..,, ഇനിയും എത്രനാൾ ഈ പ്രവാസം തുടരാൻ കഴിയുമെന്നറിയില്ല..!!
    ""കാണണം കണ്ണിലെ അകക്കണ്ണിനാലെ നീ..
    നാളെയുടെ നിൻ ജീവിത നേർരേഖ""

    ReplyDelete
    Replies
    1. അതെ ഒരു ചിന്തക്ക് സമയമായി.

      Delete
  3. അതെ ഫൈസൽ... ഓരോ പ്രവാസിയുടെയും ജീവിതം ഇങ്ങനൊക്കെ തന്നെ...... കഷ്ടപ്പെട്ട് ഉള്ള സമ്പാദ്യം....പിന്നെ കടം......എല്ലാം കൊണ്ട് വീടുപണി... പിന്നെ മക്കളെ കല്യാണം കഴിപ്പിക്കൽ... അതും ഏറ്റവും ആർഭാടമായി... ഇതൊക്കെ എപ്പോഴും കേൾക്കുന്ന കാര്യങ്ങളെങ്കിലും..... ഇത് പ്രവാസികൾക്കുള്ള ഓർമ്മപ്പെടുത്തൽ ആകുന്നു...

    ReplyDelete
    Replies
    1. നമുക്ക് ചുറ്റും കാണുന്നതും അറിയുന്നതും

      Delete
  4. അതെ ഫൈസൽ... ഓരോ പ്രവാസിയുടെയും ജീവിതം ഇങ്ങനൊക്കെ തന്നെ...... കഷ്ടപ്പെട്ട് ഉള്ള സമ്പാദ്യം....പിന്നെ കടം......എല്ലാം കൊണ്ട് വീടുപണി... പിന്നെ മക്കളെ കല്യാണം കഴിപ്പിക്കൽ... അതും ഏറ്റവും ആർഭാടമായി... ഇതൊക്കെ എപ്പോഴും കേൾക്കുന്ന കാര്യങ്ങളെങ്കിലും..... ഇത് പ്രവാസികൾക്കുള്ള ഓർമ്മപ്പെടുത്തൽ ആകുന്നു...

    ReplyDelete
  5. "പ്രതീക്ഷയോടെ ഓടിവന്ന് ഒന്നും നേടാതെ നിരാശയോടെ തിരിച്ച് പോവുന്ന തിരമാലകളെ പോലെയാണ് പ്രവാസികളിൽ കൂടുതലും.."
    നല്ല ലേഖനം,

    ReplyDelete
    Replies
    1. ശരിയാണ് ..നല്ല നിരീക്ഷണം ..

      Delete
  6. അപ്പോൾ നാട്ടിൽ വരുമ്പോൾ ചെത്താൻ പറ്റോ ...?
    മക്കളെക്കൊണ്ട് ചെത്തിക്കാൻ പറ്റോ...?
    പെങ്ങന്മാർക്കും അളിയന്മാർക്കും ചെത്താൻ ഒരു കാരണം വേണ്ടേ ...?

    നിങ്ങളിങ്ങനെ ഓരോ പ്രവാസീനേം നന്നാക്കാൻ തുടങ്ങിയാൽ ഞങ്ങടെ കാര്യം കട്ടപ്പൊക....!!

    പെങ്ങൾ - അളിയൻ-മക്കൾ സംഘം വിജയിക്കട്ടെ..
    പ്രവാസികളായ പൊങ്ങച്ചക്കാർ തുലയട്ടെ .... !!

    ReplyDelete
    Replies
    1. ഹഹ ഒരു എക്സ് പ്രവാസി തന്നെ ഇത് പറയണം :)

      Delete
  7. വിറ്റും കടം വാങ്ങിയും വിദേശത്തു പോകുന്ന ഒരു ശരാശരി മലയാളിയുടെ കഥ ആണ് ഇവിടെ പറയുന്നത്. കടം തിരിച്ചടയ്ക്കാൻ കുറെ നാൾ. അത് കഴിഞ്ഞാൽ തീരുന്നില്ല. പിന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ ... അങ്ങിനെ പോകുന്നു.

    ഇതിനു വിധിയെ പഴിച്ചിട്ടു കാര്യമില്ല. സ്വയം വരുത്തി വയ്ക്കുന്നത് തന്നെയാണ് 99 ശതമാനവും. അദ്ധ്വാനിക്കാൻ മടി കാണിക്കുന്ന കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിൽ ഏറ്റുന്നു. പിന്നെ കുറെ പൊങ്ങച്ചം.(തിരുവനന്തപുരം വിമാനത്താവളത്തിൽ കുവൈറ്റിൽ നിന്നും ഉള്ള ഫ്ളൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഡ്യൂട്ടി ഫ്രീ ഷോപ്പുകാർ ബ്ളാക് ലേബൽ നിരത്തും. ('അമേരിക്കയിൽ നിന്നും മറ്റും വരുന്ന അച്ചായന്മാർ ബി.എൽ. മാത്രമേ വാങ്ങൂ എന്നാണു അവിടത്തെ വിൽപ്പനക്കാരൻ പറയുന്നത്.--കോട്ടയം അച്ചായൻ-മലപ്പുറം കാക്ക എന്നൊക്കെ അവിടത്തെ കോഡ് കളാണ്...ജാതി-വർഗീയത കാണണ്ട) വലിയ വീട്(രണ്ടു പേർക്ക് താമസിക്കാൻ 2000 sq ft ,കാർ തുടങ്ങി പലതും. ലീവിന് ആഘോഷവും അനാവശ്യ ചിലവുകളും. ചോദിച്ചാൽ ഒരു സ്ഥിരം മറുപടി. ":അവിടെ കിടന്നു ഒരു വർഷം കഷ്ട്ടപ്പെട്ടതല്ലേ".

    ഇപ്പോൾ മാറ്റമുണ്ട്. കാരണം പഴയതു പോലെ ദിറാംസ്‌ കിട്ടുന്നില്ല. ഫൈസൽ ഇത് ഗൾഫ് കൂട്ടായ്മായിൽ അവതരിപ്പിക്കണം.അവിടെ.

    ReplyDelete
    Replies
    1. ശെരിയാണ് ..ഇനിയെങ്കിലും ഒരു തിരിച്ചറിവുണ്ടാവട്ടെ

      Delete
  8. ഈ ഓണക്കാലത്ത് “പത്തേമാരി” കണ്ടതിന്റെ വിങ്ങലായിരുന്നു... ഇന്ന് ഫൈസല്‍‌ഭായിയുടെ പോസ്റ്റ് വായിച്ചതിന്റെ വിങ്ങലിലും...

    ഒരു കാര്യം ശരിയാണ്... ഭൂരിഭാഗം പ്രവാസികളും ഇവിടുത്തെ നിജഃസ്ഥിതി തങ്ങളുടെ വീട്ടുകാരെ അറിയിക്കുന്നില്ല... ഒരു റിയാലിന്റെ കുബ്ബൂസും രണ്ട് റിയാലിന്റെ കറിയും കൊണ്ട് ഒരു ദിനം കഴിയുന്ന പ്രവാസി ആ കഷ്ടപ്പാട് വീട്ടുകാരോട് പങ്ക് വയ്ക്കുക തന്നെ വേണം...

    പിന്നെ എന്തൊക്കെ ചെയ്താലും അശോകേട്ടന്‍ പറഞ്ഞത് പോലെ ഇത്തിക്കണ്ണികള്‍... കടമ എന്നത് പ്രവാസികള്‍ക്ക് മാത്രമേ ഉള്ളൂ എന്ന് തോന്നും....

    ഫൈസല്‍‌ഭായിയുടെ ഈ കുറിപ്പിന്റെ സാരാംശം എല്ലാ പ്രവാസികളും മനസ്സില്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല...

    ReplyDelete
  9. മറ്റുളളവര്‍ക്ക്മെഴുകുതിരി വെളിച്ചമായി ഉരുകിത്തീരുന്ന ചില ജീവിതങ്ങള്‍....
    ആശംസകള്‍

    ReplyDelete
  10. ഉണങ്ങിയ രണ്ടു കുബ്ബൂസ് ഒരു റിയാലിന്റെ തൈരില്‍ മുക്കി.വികാരങ്ങളെയും വിചാരങ്ങളെയും ഉള്ളിലൊതുക്കി കഴിയുന്നവനാണ് ഓരോ സാധാരണ പ്രവാസിയും.

    ഉള്ളിൽ തട്ടിയ വാക്കുകൾ . ഗൾഫ് പ്രവാസിയുടെ പ്രശ്നങ്ങൾ ആർക്കും മനസിലാകുകയില്ല . നല്ല എഴുത്ത് .ആശംസകൾ

    ReplyDelete
    Replies
    1. വരവിനും വായനക്കും നന്ദി പുനലൂര്‍ ജി

      Delete
  11. പലപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളുമായി ഇടപഴകുന്നത് കൊണ്ടാണ് ഫൈസലിന്റെ ഈ ചെറിയ കുറിപ്പിലെ ഓരോ വരിയിലും ഒരു പാട് നൊമ്പരങ്ങള്‍ പേറുന്ന മനുഷ്യരുടെ മുഖം കാണാന്‍ സാധിക്കുന്നത്,
    രാവിലെയുള്ള എഴുന്നേല്‍ക്കല്‍ മുതല്‍,കുളി, പ്രഭാത കര്‍മ്മങ്ങള്‍, ഭക്ഷണം, തുടങ്ങിയ എല്ലാം തൊട്ട് രാത്രി കിടക്കുന്നത് വരെ വളരെ കൃത്യമായ ഒരു ക്രമത്തില്‍ പാകപ്പെടുത്തിയെടുക്കുന്ന പ്രവാസികള്‍ക്ക് സാമ്പത്തികമായ അച്ചടക്കത്തിന്റെ കാര്യത്തില്‍ മാത്രം ഒരു വീണ്ടുവിചാരമില്ല എന്നതാണ് സത്യം,
    ബാബു പറഞ്ഞ പോലെയുള്ള പ്രവാസികളുടെ ഒരു കാലം കഴിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്ന് യൂ ഏ യിലെയൊക്കെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ തോന്നാറുണ്ട്,
    പുതിയ ജനെരേശന്‍ കുട്ടികളില്‍ ഒരു വലിയ വിഭാഗമെങ്കിലും പരമാവധി ഈ "പുറം വാസത്തെ " അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്,
    പക്ഷെ അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്, സ്വന്തമായി നാളേക്ക് വല്ല കരുതലുമുണ്ടോ എന്ന്,
    നല്ല എഴുത്ത് , ആശംസകള്‍ ബാബൂസ്

    ReplyDelete
    Replies
    1. രാവിലെയുള്ള എഴുന്നേല്‍ക്കല്‍ മുതല്‍,കുളി, പ്രഭാത കര്‍മ്മങ്ങള്‍, ഭക്ഷണം, തുടങ്ങിയ എല്ലാം തൊട്ട് രാത്രി കിടക്കുന്നത് വരെ വളരെ കൃത്യമായ ഒരു ക്രമത്തില്‍ പാകപ്പെടുത്തിയെടുക്കുന്ന പ്രവാസികള്‍ക്ക് സാമ്പത്തികമായ അച്ചടക്കത്തിന്റെ കാര്യത്തില്‍ മാത്രം ഒരു വീണ്ടുവിചാരമില്ല എന്നതാണ് സത്യം, <3

      Delete
  12. പണ്ടത്തെ പ്രവാസികളെപ്പോലെ എന്തിനാണ് ഇന്നത്തെ പ്രവാസിയും ഇക്കാണാവുന്ന സമ്മാനങ്ങളും കൊട്ടിപ്പൊതിഞ്ഞു വരുന്നത്.ഇപ്പൊ നാട്ടില്‍ കിട്ടാത്തത് എന്താ ഉള്ളത്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാന്‍ ഇല്ലാത്തത് ഉണ്ടെന്നു കാണിക്കാനുള്ള വ്യഗ്രത പ്രവാസി ഉപേക്ഷിക്കൂ. ഉപ്പാക്ക് ഗള്‍ഫില്‍ എന്താ കിട്ടുന്നത്, എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് മക്കളോടും വ്യക്തമായി പറയൂ.

    ReplyDelete
    Replies
    1. അതെ ..സത്യമാണ് ..എന്നാലും നാട്ടില്‍ പോവുമ്പോള്‍ പെട്ടിയില്ലാതെ പ്രവാസി പുറത്ത് ഇറങ്ങില്ല

      Delete
  13. നല്ല ലേഖനം ഫൈസല്‍..

    ReplyDelete
  14. നിവൃത്തിയുണ്ടെങ്കിൽ ഗൾഫിൽ പോകാതിരിക്കുക.
    നാട്ടിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ദേശത്ത് കഴിയുന്നതിലും ജീവിതം മെച്ചമാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഗൾഫിൽ പോവുക.

    നല്ല ലേഖനം. ആശംസകൾ

    ReplyDelete
    Replies
    1. അതെ ..അത് തന്നെയാണ് വേണ്ടത്

      Delete
  15. മരുഭൂമിയുടെ സ്പന്ദനങ്ങള്‍ ആവാഹിക്കുന്ന വരികള്‍

    ReplyDelete
    Replies
    1. ഇക്ക ..പ്രവാസത്തിന്റെ എല്ലാം ആവാഹിച്ച നിങ്ങളോട് ഇതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ

      Delete

  16. പത്തും ഇരുപതും വര്ഷം പ്രവാസത്തില്‍
    തളച്ചജീവിതത്തിന്‍റെ നേട്ടം എന്ത് എന്ന് എല്ലാം
    കഴിഞ്ഞു ഉമ്മറകോലായില്‍ കാലും നീട്ടിയിരുന്നു ചിന്തിക്കുമ്പോള്‍
    നഷ്ടങ്ങളുടെ ഓര്‍മ്മയല്ലാതെ എന്തുണ്ട് പ്രവാസിക്ക്...!....?

    നാടും വീടും വിട്ടു പ്രവാസജീവിതം നയിക്കാന്‍
    നാടുകടന്നവരാണ് നാം പ്രവാസികള്‍. ജീവിതത്തിന്‍റെ
    രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന തിരക്കില്‍ കൂടെയുള്ളവരില്‍
    പലരും നമ്മെ വിട്ടു പോയി.ദീര്‍ഘകാലം പ്രവാസം നയിച്ചിട്ടും കടവും
    കുറെ രോഗവുമായി ആര്‍ക്കും വേണ്ടാത്ത പ്രായത്തില്‍ പ്രവാസജീവിതമുപേക്ഷിച്ചു
    നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ ഒഴിഞ്ഞ കീശയും ക്ഷയിച്ച ആരോഗ്യവും, രോഗം കവര്‍ന്ന വാര്‍ധക്യവും മാത്രമാണ് ഒരു ശരാശരി പ്രവാസിയുടെ സമ്പാദ്യം !!.


    Well said Bhai..
    Congratulations ...!

    ReplyDelete
  17. ഫൈസല്‍ബാബു ... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
    (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

    ReplyDelete
  18. നാം പ്രവാസികള്‍ എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. പ്രവാസികളല്ലാത്ത, പ്രവാസികളാകാന്‍ സാധ്യതയുളള വായനക്കാരുമുണ്ടേ. എന്തായാലും എഴുത്തുകാരന്‍ ചൂണ്ടിക്കാണിച്ചത് പോലെ മുന്‍ കരുതല്‍ എപ്പോഴും നല്ലതാണ്. പക്ഷേ ഭാവിയെ മുന്‍ കൂട്ടിക്കണ്ട് സ്വകാര്യ സമ്പാദ്യം മാറ്റിവെയ്ക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമോ എന്നതും ചോദ്യമാണ്.

    ReplyDelete
    Replies
    1. നാം പ്രവാസികള്‍ എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. പ്രവാസികളല്ലാത്ത, പ്രവാസികളാകാന്‍ സാധ്യതയുളള വായനക്കാരുമുണ്ടേ :)

      Delete
  19. This comment has been removed by the author.

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. വായിച്ചിരുന്നതാണല്ലോ.അഭിപ്രായം പറഞ്ഞിരുന്നു.ഇപ്പോ നോക്കിയിട്ടു് കാണുന്നില്ലല്ലോ.

    ReplyDelete
    Replies
    1. ആണോ വീണ്ടും വന്നല്ലോ നന്ദി സുധി

      Delete
  22. oru pravaciyude hridayamkondulla ezhuth

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.