ദിവ്യന്‍റെ കൊറോണ പ്രവചനം !.


മിത്രോം .. പത്ത് വർഷങ്ങൾക്ക് മുമ്പ് എനിക്ക് കിട്ടിയ ഒരു സന്ദേശമാണിത് , ഇത് വായിക്കുമ്പോൾ നിങ്ങളെന്നെ സംഘിയാക്കും , എന്നാലും ഞാൻ എൻ്റെ രക്ഷക്കായി ഷെയർ ചെയ്യുന്നു 
" എൻ്റെ ഭാരത പര്യാടനത്തിൽ ഗുജറാത്തിലെ ഒരു ചായക്കട സത്രത്തിൽ ഞാൻ തളർന്നുറങ്ങുകയായിരുന്നു , ചായക്കട മുതലാളി , കുടിച്ച ചായയുടെ ക്യാഷ് കൊടുക്കാത്തതിനാൽ തീരുമ്പോൾ തീരുമ്പോൾ പണി തന്നു അറഞ്ചം പുറഞ്ചം എന്നെക്കൊണ്ട് ഗ്ലാസ് കഴുകിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ജ്ഞാനി എൻ്റെ അടുത്തുവന്നത്
എന്നിട്ട് എന്നോട് ഇങ്ങിനെ പറഞു .

'' മകനെ ആര്യപുത്രാ , നമ്മുടെ അഖണ്ഡ ഭാരതത്തിൽ
ചൈനയിൽ നിന്നും ഇന്നേക്ക് കൃത്യം 10 വർഷങ്ങൾക്ക് ശേഷം ഒരു വൈറസ് പൊട്ടി പുറപ്പെടും , അത് ലോകമാകെ സഞ്ചരിക്കും , യൂറോപ്യൻ രാജ്യങ്ങളിൽ കൂടി അത് അമേരിക്കയിലെത്തും, യൂറോപ്പിൽ കോവിഡ് 19 എന്ന മതത്തിൽ ആ വൈറസ് വിശ്വസിക്കും അമേരിക്കയിൽ എത്തുമ്പോൾ " ചൈനാ വൈറസെന്ന മതത്തിലേക്കത് വിശ്വാസം മാറ്റും ,
പിന്നീട് ലോകത്തിൻ്റെ പല ഭാഗങ്ങളിൽ കൂടി അത് , കോസ്മിക്ക് രശ്മി എന്ന സ്വയം നിർമ്മിത സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിഗ്രേഷൻ കൗണ്ടറുകളെ സൂത്രത്തിൽ കണ്ണുവെട്ടിച്ച് ഒര ദിവസമത് ഭാരതത്തിലെ മനോരമ 24 ചാനലുകളിൽ എത്തിച്ചേരും , അവിടെ നിന്നുമത് മതം മാറി " തബ്ലീഗ് കൊറോണ " എന്ന പുതിയ പേര് സ്വീകരിച്ച് ഇന്ത്യയൊട്ടുക്കും സഞ്ചരിക്കും .
മകനെ ഭയപ്പെടേണ്ട , ഈ മാഹാമാരിയിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ ഒരാൾ അവതാരമെടുത്തിട്ടുണ്ട് , കൃത്യ സമയത്ത് അയാൾ പ്രത്യക്ഷപ്പെടും ,നിങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും അദ്ധേഹം കൊറോണയെ ഓടിക്കുന്ന രീതി പ്രപഞ്ചത്തിനാകെ മാതൃകയായിരിക്കും ,
ഒരു അര്‍ദ്ധരാത്രി അദ്ദേഹം നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടും , എന്നിട്ട് "മങ്കി" ബാത്തിലെ ശ്ലോകങ്ങൾ ഉദ്ദരിച്ച്‌ ഇങ്ങിനെ അരുള്‍ ചെയ്യപ്പെടും !,
" കൊറോണയെ തുരത്താന്‍ ഞാന്‍ പറയുന്നത് അനുസരിച്ചാലും സതീര്‍ത്ഥ്യന്സ് ..ആദ്യമായി നിങ്ങള്‍ കൊറോണയെ സ്നേഹ പൂര്‍വ്വം വീട്ടിലേക്ക് വിളിക്കുക  വെല്‍ക്കം ഡ്രിങ്ക് ആയി ഗോ മൂത്രം കുടിപ്പിക്കുക ,അങ്ങിനെ ചെയ്യുന്ന വശം കൊറോണ വയറിളക്കം പിടിച്ചു നാം ഭാരതത്തിലേക്ക് സംഭാവന ചെയ്ത "ശോചനാലായത്തിലേക്ക് " ഓടും ,ഉടന്‍ നിങ്ങള്‍ ആ വാതില്‍ അടക്കുക  കൊറോണ ചമ്മി പ്പോവും .എന്നിട്ട് ഒരു ദിവസം മുഴുവന്‍ നിങ്ങള്‍ വീട്ടില്‍ തന്നെ ഒന്നും കഴിക്കാതെയിരിക്കുക .അന്നേരം കൊറോണക്ക് ബോറടി തുടങ്ങി പുറത്തേക്ക് ഇറങ്ങാന്‍ തോന്നും ഈ സമയം നിങ്ങള്‍ അടുക്കളയിലുള്ള പാത്രങ്ങള്‍ കൊട്ടി കൊറോണയെ അവിടെ തെന്നെ ഇരുത്തുക ..പതിമൂന്നാം ദിവസം അത് സംഭവിക്കും , അര്‍ദ്ധ രാത്രി നിങ്ങള്‍ ലൈറ്റ് അണക്കുക ,,എല്ലാരും ഉറങ്ങിയെന്നു കരുതി കൊറോണ പുറത്തേക്ക് ഇറങ്ങും, കണ്ണ് കാണാത്തതിനാല്‍ കൊറോണ നട്ടം തിരിയുമ്പോള്‍ പെട്ടന്നു എല്ലാവരും വിളക്കു കത്തിക്കുക ..വിളക്കിനരികിലേക്ക് ഓടിയെത്തുന്ന കൊറോണകള്‍ ഓരോന്നായി എരിഞ്ഞടങ്ങും "
അങ്ങിനെ ഭക്തജനങ്ങള്‍ "പൂജ്യ"നേ സാഷ്ടാംഗം നമിക്കുകയും രാജ്യത്ത് ഐശ്വര്യം വിളയാടുകയും ചെയ്യും 
മകനെ ഈ വിവരം നീ ഫേസ് ബുക്ക് വഴി എ ല്ലാവരെയും അറിയിക്കുക , നൂറുപേര്‍ക്ക് ഷെയര്‍ ചെയ്യുക , ഇത് വായിച്ചു ലൈക് അടിക്കാതെ പോവുന്നവര്‍ക്ക് വലിയ അപകടം സംഭവിക്കും ,,അല്ലാത്തവര്ക്ക് ഐശ്വര്യം വന്നു ഭവിക്കും ..
ഇത്രയൊക്കെ നല്ല ഉപദേശം തന്ന ആ മനുഷിക്ക് ഒരു ചായ കൊടുക്കാന്‍ ഞാന്‍ തിരിഞ്ഞതും അയാൾ അപ്രത്യക്ഷമായതും ഒന്നിച്ചായിരുന്നു..
അദ്ദേഹം ഇതില്‍ നിന്നും പറഞ്ഞപോലെ ചെയ്യാനുള്ള സമയമായിരിക്കുന്നു , ആയതിനാൽ ഈ വിവരം ഞാന്‍ നിങ്ങളെ അറിയിക്കുകയാണ് !
എനിക്ക് രക്ഷപ്പെടാന്‍ വേണ്ടി 

5 comments:

  1. കുറെയായി ബ്ലോഗ്‌-ല്‍ വന്നിട്ട്.ആര്‍ക്കും വേണ്ടാതായി എല്ലാം!'കൊറോണ'ക്കാലം ഇങ്ങിനെയോക്കെ ആയിരിക്കും.നമ്മുടെയെല്ലാം ആ ബ്ലോഗ്‌ ബന്ധങ്ങളും fb-കൂട്ടായ്മയുമൊക്കെ
    തളര്‍ന്നും തകര്‍ന്നും പോയി ......പോസ്റ്റ്‌ പുതിയ സാഹചര്യത്തില്‍ "കല്‍ക്കി"ട്ടോ ?ആശസകള്‍ !അഭിനന്ദനങ്ങള്‍ !!

    ReplyDelete
  2. ഞാനും 9 മണിക്ക് ഒരു തീക്കൊള്ളിയെടുക്കും. ഒരു വിൽസിന്റെ മൂട്ടിൽ തീെ കെളുത്തും. 9 മിനിട്ട് ....... 9.8.7.6.5.4.3.2.1. ലാ

    ReplyDelete
  3. എന്തായാലും കൊറോണദുരിതങ്ങൾ നമ്മെ വിട്ടൊഴിയുമെന്നു ആശിക്കാം .. അതിനായി നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം .
    എല്ലാം മാറും എന്ന ശുഭാപ്‌തിവിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.

    ReplyDelete
  4. ഊർക്കടവിലെ ഓരോ പോസ്റ്റിലും ഫൈസലിന്റെ സവിശേഷമായ സർഗ്ഗാത്മക ശൈലിയുടെ മികവ് തെളിഞ്ഞു കാണാം. ഈ പോസ്റ്റിലും അതുണ്ട്.എന്നാലും ലോകത്തെ ഒന്നടങ്കം ഗ്രസിച്ച,മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ ആശങ്കപ്പെടുത്തുന്ന ദുരിതനിമിഷങ്ങളിലൂടെ കടന്നുപോകുന്ന മനസ്സിന് വരികൾക്കിടയിലെ ആക്ഷേപഹാസ്യം അതിന്റെ ഗൗരവത്തോടെ ഉൾക്കൊള്ളാൻ ആവിന്നില്ല..വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം..

    ReplyDelete
  5. യൂറോപ്പിൽ കോവിഡ് 19 എന്ന മതത്തിൽ
    ആ വൈറസ് വിശ്വസിക്കും അമേരിക്കയിൽ
    എത്തുമ്പോൾ " ചൈനാ വൈറസെന്ന മതത്തിലേക്കത്
    വിശ്വാസം മാറ്റും ,പിന്നീട് ലോകത്തിൻ്റെ പല ഭാഗങ്ങളിൽ
    കൂടി അത് , കോസ്മിക്ക് രശ്മി എന്ന സ്വയം നിർമ്മിത സാങ്കേതിക
    വിദ്യ ഉപയോഗിച്ച് എമിഗ്രേഷൻ കൗണ്ടറുകളെ സൂത്രത്തിൽ കണ്ണുവെട്ടിച്ച്
    ഒര ദിവസമത് ഭാരതത്തിലെ മനോരമ 24 ചാനലുകളിൽ എത്തിച്ചേരും , അവിടെ നിന്നുമത് മതം മാറി " തബ്ലീഗ് കൊറോണ " എന്ന പുതിയ പേര് സ്വീകരിച്ച് ഇന്ത്യയൊട്ടുക്കും സഞ്ചരിക്കും ...''
    മനുഷ്യൻ ഇതിനെ പേടിച്ച് വിഹലതയിൽ
    ഇരിക്കുമ്പഴാണ് ചിരിപ്പിക്കാനായി  ഓരോ ദിവ്യൻമാർ ...!

    കൊള്ളാം ഭായ് നല്ല  ആക്ഷേപ ഹാസ്യം ...!

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.