കഥ ഇത് വരെ !!
(ചെറിയ പെരുന്നാളിന് കിട്ടിയ മൂന്നു ദിവസത്തെ ലീവ് എവിടെപ്പോയി അടിച്ചു പൊളിക്കണം എന്ന് രണ്ടു ബാച്ചിലേഴ്സും ,രണ്ടു നോണ്‍ ബാച്ചിലേഴ്സും കൂടി കുന്ഫുധയിലെ ഒരു ഫാസ്റ്റു ഫുഡ് സെന്ററില്‍ വെച്ച് ഗൂഡാലോചന നടത്തുന്നു !! കൂടെയുള്ള നോണ്‍ ബാച്ചിലേഴ്സിന്റെ "പാതികളെ" ഒഴിവാക്കിയാവണം യാത്ര ,,ഏറെ നേരത്തെ ആലോചനകള്‍ക്ക് ശേഷം നോണ്‍ ബാച്ചികള്‍ , ബ്രോസ്റ്റും ,കുറച്ചു സ്വീറ്റ്സും , ഐസ്ക്രീമുമായി ഫ്ലാറ്റില്‍ പോയി ,താഴ്ന്നു വണങ്ങി പത്തി മടക്കി ,സ്നേഹം കൊണ്ട് ഇങ്ങനെ മൊഴിഞ്ഞു
",ഞങ്ങള്‍ ഒരു യാത്ര പോവുന്നു, തിരികെ വരുമ്പോള്‍ വിലപ്പെട്ട സമ്മാനങ്ങളുമായി ഒരു ദിനം കഴിഞ്ഞു വരാം , അതു വരെ ,,വല്ല വിരഹ ഗാനങ്ങളും കേട്ടിരിക്കൂ , "പ്രിയതമ ഇല്ലാതെയുള്ള ഒരു ടൂര്‍ ഇഷ്ട്ടമുണ്ടായിട്ടല്ല ,,കൂടെയുള്ള ബാച്ചികളെ പിണക്കാന്‍ പറ്റാത്തത് കൊണ്ടാണ് പോവുന്നത്" എന്നൊക്കെ ഒരു വിധം സെന്റിയടിച്ചു വിശ്വസിപ്പിച്ചു, ജിസാനില്‍ നിന്നും അമ്പത് കിലോ മീറ്ററില്‍ ദൂരെ ചെങ്കടലിനു നടുക്കുള്ള ഫര്‍സാന്‍ എന്ന ദ്വീപിലേക്ക് യാത്രയാവുന്നു ,,തൊണ്ണൂറു മോഡല്‍ കൊറോള കാറില്‍ രാത്രി പത്തു മണിക്കായിരുന്നു നാല്‍വര്‍സംഘം,യാത്ര പുറപ്പെട്ടത്,,,,രാത്രിയാണെങ്കി
ആരെയും കണ്ണില്‍ നോക്കി പേടിപ്പിക്കാതിരിക്കാന്‍ ,,ഹെഡ് ലൈറ്റ് ഇല്ലാത്ത കാറില്‍ ,സീറോ ബള്‍ബു വെട്ടത്തില്‍ ആ വെള്ള ക്കുതിര കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു ,,യാത്രയില്‍ ഉറക്കം വരാതിരിക്കാന്‍ ,ഇടക്ക് വെച്ചു പേടകത്തിലെ പൈലറ്റും കോ പൈലറ്റും കൂടി ,നാല് ബൈസണ്‍ എനര്‍ജി ഡ്രിങ്ക് വാങ്ങി എല്ലാവര്‍ക്കും കുടിക്കാന്‍ കൊടുക്കുന്നു ,അത് വാങ്ങി കുടിച്ചതും വൈകാതെ പിറകില്‍ ഇരിക്കുന്ന സാഹസിക സഹായാത്രികര്‍ ,ഫസ്റ്റു ഗീര്‍ മാറ്റി ടോപ് ഗീറില്‍ കൂര്‍ക്കം വലിതുടങ്ങി !! തട്ടാതെയും മുട്ടാതെയും നാല് മണിക്കൂറ് കൊണ്ട് തീരേണ്ട യാത്ര ആറു മണിക്കൂര്‍ സമയമെടുത്ത് ലക്ഷ്യ സ്ഥാനം കാണുന്നു !! ജീവതത്തില്‍ ആദ്യമായി ഒരു സുബഹി നമസ്ക്കാരത്തില്‍ ജമാഅത്ത് ആയി പങ്കെടുത്ത "സന്തോഷം " പരസ്പരം പങ്കുവെച്ചു കൊണ്ട് ,അവര്‍ നേരെ ദ്വീപിലേക്കുള്ള കപ്പലില്‍ കയറുന്നതിനായി ഓഫീസി ല്‍ എത്തി ,,അവിടെ കണ്ട കാഴ്ച അവരെ അക്ഷാരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു !!,അത്രയും തിരക്ക് അവര്‍ക്ക് കോഴിക്കോട് അപ്സര തിയേറ്ററില്‍ രജനി കാന്തിന്റെ "ബാഷ" റിലീസ് ചെയ്ത അന്ന് മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ ,,രാവിലെ പത്തു മണിക്ക് പുറപ്പെടുന്ന കപ്പലിലെ ടിക്കറ്റിനാണ് ,രാവിലെ ആറു മണിക്ക് ക്യു നില്‍ക്കുന്നതു എന്ന നടുക്കുന്ന വാര്‍ത്ത കേട്ടു അവര്‍ ഞെട്ടി !!,,നേരാം വണ്ണം നീണ്ട വരിയില്‍ നിന്നാല്‍ പാസ്സ് കിട്ടില്ല എന്നു മനസ്സിലാക്കിയ ബാച്ചികള്‍ ,വല്ല നിലക്കും ഇടയ്ക്കു തള്ളിക്കേറി നില്‍ക്കാനായി നടത്തിയ ശ്രമം ,അതിലും നേരത്തെ ആയരത്തഞ്ഞൂര്‍ കിലോ മീറ്റര്‍ അകലെ നിന്നും ദ്വീപ് കാണാന്‍ വന്നു ക്യു നിന്നു മടുത്ത മറ്റൊരു മലയാളി ബാച്ചി ക്കൂട്ടം തകര്‍ത്തു !!
അവിടെ കപ്പല്‍ പാസിനായി തിക്കി തിരക്ക് കൂട്ടുന്ന ജനക്കൂട്ടത്തില്‍ കൂടുതലും "മലബാരികള്‍" ആയതിനാല്‍ ,ബാച്ചികളും അവരെ കൂടെ കൂടി വരിയില്‍ ഇടിച്ചു കയറി മലയാളികളുടെ മാനം കാത്തു .ഒരു നീണ്ട യുദ്ധത്തിനൊടുവില്‍ ദ്വീപില്‍ പോകാനുള്ള പാസ് ഒപ്പിച്ചു !! ഹെന്റമ്മോ ,,ടൂര്‍ പോകാന്‍ മലയാളികളുടെ യത്ര താല്‍പ്പര്യം ലോകത്ത് വേറെയാര്‍ക്കുമില്ല്ലേ .....ഇത്രയൊക്കെ ഉന്തിയും തള്ളിയും പാസ് ഒപ്പിച്ചു ദ്വീപില്‍ എത്തിയപ്പോള്‍ ,എന്ത് സംഭവിച്ചു ??? അതറിയാന്‍ തുടര്‍ന്ന് കാണുക ..ദേ ഈ വിഡിയോ വഴി !!
ഈ യാത്രക്ക് ശേഷം മറ്റൊരു യാത്രയ്ക്കു തയ്യാറെടുക്കുന്നു ,,നാളികേരമുണ്ടായിട്ടും അത് പറിക്കാന്‍ ആളെ കിട്ടാനില്ലാത്ത സ്വന്തം നാട്ടിലേക്ക് ,,,ഞാന്‍ നേരിട്ട് കാണാത്ത ,,എന്നെ ഒട്ടും കാണാത്ത ,ഞങളുടെ തറവാട്ടിലെ മൂന്ന് മാസം മാത്രം പ്രായമായ ,"മോനൂസിനെ കാണാന്‍ !! ബോസ്സുമായുള്ള ഒരു യാത്രക്കിടയില്‍ ,അദ്ധേഹത്തിന്റെ ഒടുക്കത്തെ ചോദ്യം "ഫൈസല്‍ എന്താണ് നിന്റെ ഏറ്റവും വലിയ ആഗ്രഹം"
''സാര്‍ ഇത്തവണയെങ്കിലും മൂന്നു മാസം നാട്ടില്‍ നില്‍ക്കണം" രണ്ടാമത് ഒന്ന് ആലോചിക്കാതെയുള്ള എന്റെ മറുപടിയില്‍ വല്ലാണ്ട് ഇഷ്ട്ടം തോന്നി "മൂന്നാഴ്ച ലീവ് തന്ന് എന്നെ ശിക്ഷിച്ച "ബോസ്സിന്" ഈ പോസ്റ്റു സമര്‍പ്പിച്ചു കൊണ്ട്, ഒരു ചെറിയ ഇടവേളക്ക് ശേഷം ,എന്റെ ബ്ലോഗു വായിച്ചു വട്ടായ ഏതെങ്കിലും ബ്ലോഗറുടെ ബന്ധുക്കള്‍ തല്ലിക്കൊന്നില്ലേല്‍ വീണ്ടും കാണാം !!(ഇ .അ)
''സാര്‍ ഇത്തവണയെങ്കിലും മൂന്നു മാസം നാട്ടില്‍ നില്‍ക്കണം" രണ്ടാമത് ഒന്ന് ആലോചിക്കാതെയുള്ള എന്റെ മറുപടിയില്‍ വല്ലാണ്ട് ഇഷ്ട്ടം തോന്നി "മൂന്നാഴ്ച ലീവ് തന്ന് എന്നെ ശിക്ഷിച്ച "ബോസ്സിന്" ഈ പോസ്റ്റു സമര്‍പ്പിച്ചു കൊണ്ട്, ഒരു ചെറിയ ഇടവേളക്ക് ശേഷം ,എന്റെ ബ്ലോഗു വായിച്ചു വട്ടായ ഏതെങ്കിലും ബ്ലോഗറുടെ ബന്ധുക്കള്‍ തല്ലിക്കൊന്നില്ലേല്‍ വീണ്ടും കാണാം !!(ഇ .അ)
സന്തോഷ് ജോര്‍ജ് ഊര്‍ക്കടവ് ആണോ അവതാരകന്‍...?
ReplyDelete@ഷബീര്‍ .....ഒരു പാവം ഇന്ത്യന്‍ ലേബര്‍ അവതരണം ...(ഒരിക്കല്‍ കൂടി സലാം ....)
ReplyDeleteVery good.
ReplyDeletesuperrrrrrrrrrrrrrrrrrrrrr
ReplyDeleteThis comment has been removed by the author.
ReplyDelete@അരീക്കോടന്‍ !! മാഷെ നാട്ടില്‍ നിന്നും കാണാം (ഇ.അ)നന്ദി!!
ReplyDelete@നിഷാദ് :നന്ദി ഈ വരവിനും കാണലിനും !!
കൊള്ളാം. നല്ലൊരു യാത്ര ആശംസിക്കട്ടെ, മബ്രൂക്
ReplyDeleteശുഭയാത്ര....ഇവിടത്തെ തമാശകൾ ഒക്കെയായി ഒരു സൂപ്പർ കോമഡി കം ട്രാവലോഗ് പ്രതീക്ഷിക്കുന്നു.
ReplyDeleteസസ്നേഹം,
പഥികൻ
നൂറു കി.മി .സ്പീഡില്‍ പായുന്ന ഹെവിലോഡ് വാഹനങ്ങള്‍ തങ്ങളേക്കാള്‍ വേഗതയില്‍ ചീറിപ്പാഞ്ഞു പോകുന്നതിനെ ,കൊഞ്ഞനം കുത്തിയും കളിയാക്കിയും ,മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ സ്പീഡില്‍ ആ പാവം കാറിനെക്കൊണ്ട് തങ്ങളുടെ ഭാരവും ചുമപ്പിച്ചായിരുന്നു സഞ്ചാരം !!
ReplyDeleteവിവരണം ഗംഭീരം.. ബഫരിംഗ് ഉണ്ട് ..
നാട്ടില്‍ പോയി വരൂ
അപ്പൊ ഈ "തന്‍ചാരം" ഇവിടെ തുടങ്ങുന്നു അല്ലെ ...................
ReplyDeleteപറഞ്ഞ പോലെ ഇവിടെ വന്നു ജിദ്ദ മീറ്റും കഴിഞു പോയാല്‍ മതി .................
ഇത് കൊള്ളാലോ പരിപാടി.....
ReplyDeleteമുഴുവന്‍ കണ്ടു.....
ഒരു കാര്യം പറയാം വീഡിയോ എഡിറ്റിങ്ങും , ഡബ്ബിംഗ് സൌണ്ടും സൂപ്പര്‍..... അവതരണവും കലക്കി...
ആശംസകള്‍...
ശുഭയാത്രേ നേരുന്നു...
This comment has been removed by the author.
ReplyDeleteഫൈസലേ ... ഇജ്ജ് ഒരു സംഭാവാന്നു ഇപ്പൊ മനസ്സിലായി ... ഈ യാത്ര പെരുത്ത് ഇഷ്ടായി .. ആവശ്യത്തിനു ലീവ് തരാത്ത ബോസ്സിന്റെ കാതിന്റെ കീഴെ ടപേ.. ടപേ .. എന്ന് രണ്ടു പൊട്ടിക്കാന്‍ എനിക്കും തോന്നാറുണ്ട് .... എന്താ ചെയ്യാ ,,,,, അരി പ്രശ്നല്ലേ ... വിട്ടു കള... ആശംസകള്‍
ReplyDeleteകഴിഞ്ഞ വര്‍ഷത്തെ ചെറിയ പെരുന്നാളിന് (2010 - 1431H) ജിദ്ദ ഐ.ഡി.സി. വിനോദയാത്ര സംഘടിപ്പിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാനും മകനും അവന്റെ ഭാര്യയും അവരോടൊപ്പം കൂടി. ഇവിടെ വിവരിച്ച പോലെ ആകര്‍ഷണം ഫര്സാന്‍ ദീപു തന്നെയായിരുന്നു. അബ്ഹയിലും പോയി രണ്ടു ദിവസം കൊണ്ട് മടങ്ങി വരുമെന്നും സംഘാടകര്‍ പറഞ്ഞു. ദീപിലെ കടലില്‍ ഇറങ്ങണമെന്നുള്ളവര്‍ അതിനുള്ളത് കരുതണമെന്ന് ഒരു സുഹൃത്ത് പറഞ്ഞു. ഫര്സാന്‍ യാത്ര നിരാശാജനകമായിരുന്നു. കഠിനമായ വെയിലില്‍ നിന്നും രക്ഷ നേടാന്‍ പറ്റിയ സ്ഥലമോ അധികം ഇല്ല. എങ്കിലും രാവിലെ എത്തിയ ഞങ്ങള്‍ ചായ കുടിക്കാനും മറ്റുമായി ഈത്തപ്പഴ മരത്തിനു ചുവട്ടില്‍ ക്യാമ്പ് ചെയ്തു. അവിടെ വെച്ച് എന്റെ മൊബൈലില്‍ ഞാന്‍ കുറച്ചു ഫോട്ടോസ് എടുത്തു. കൂടാതെ കടലില്‍ ഞങ്ങള്‍ കുറച്ചു പേര്‍ ഇറങ്ങിയതും. വിശദീകരണം ചുരുക്കുന്നു.
ReplyDeleteരണ്ടാം (ബലി) പെരുന്നാളിന് റൂമില്‍ ഇരിക്കെ എനിക്ക് ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നു. വല്ലാത്ത ചതിയാണ് സമദ് ഭായ് നിങ്ങള്‍ ചെയ്തതെന്ന് പറഞ്ഞു കൊണ്ട്. കാര്യം തിരക്കിയപ്പോള്‍ അന്ന് ഫര്സാന്‍ ദീപില്‍ നിന്നും ഞാന്‍ എടുത്തിരുന്ന ഫോട്ടോകള്‍ ഫേസ് ബുക്കില്‍ നിന്നും കണ്ട് ആകൃഷ്ടരായി കുടുംബ സമേതം ഫര്സാന്‍ ദീപില്‍ ചെന്ന് പെട്ടപ്പോള്‍ ആണ് എന്നെ വിളിച്ചു പരിഭവം പറഞ്ഞത്. പോകുന്നതിനു മുമ്പ് എന്നെ വിളിക്കാന്‍ തോന്നാത്തതിനു സ്വയം കുറ്റപ്പെടുത്തി തമാശ പറഞ്ഞു ഫോണ്‍ വെച്ചു.
ഈ പോസ്റ്റില്‍ ഉള്ള വീഡിയോ ക്ലിപ്പിങ്ങിലെ വിശദീകരണ ശൈലിയും നര്‍മ്മവും ശബ്ദവും എനിക്ക് വളരെ ഇഷ്ടമായി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഇഷ്ടപെട്ടു! ക്ളിപ്പിംഗിലെ ഓഡിയോ വളരെ ബോധിച്ചു!
ReplyDeleteബിജു ഡേവിസ്
ഒരുപാടു ഒരുപാടു ഇഷ്ട്ടമായി ... വീണ്ടും വരാം..സസ്നേഹം ...
ReplyDeleteഎല്ലാനന്മകളും നേരുന്നു നല്ലൊരു യാത്രക്കായി..........
ReplyDeleteവീണ്ടും കാണാം........
ഇക്ക അടിപൊളി ആയിട്ടുണ്ടെ .. അവതരണം നന്നായി ഇഷ്ട്ടപെട്ടു ... നാളികേരം ഉണ്ടായിട്ടും അത് പറിക്കാന്‍ ആളെ കിടാത്ത സ്വന്തം നാടയാ കേരളത്തിലേക്ക് .. ഹ ഹ കൊള്ളാം .. സത്യമാ ..
ReplyDeleteനാട് വിട്ട നമ്മള്‍ക്ക് നാടിനോടുള്ള കമ്പം പറഞ്ഞ തീരൂലാ .. എന്റെ എല്ലാ വിധ ആശംസകളും .
തുടര്‍ന്നും പ്രതീക്ഷികുന്നു ഇക്കയുടെ സൂപ്പര്‍ ബ്ലോഗുകള്‍
ബൈ എം ആര്‍ കെ
അണ്‍ ലിമിറ്റഡ് ടൈമിലേ വീഡിയോ കാണാന്‍ പറ്റൂ.
ReplyDeleteപതിവ് പോലെ ചിരിപ്പിക്കുന്ന അവതരണം.
നാട്ടില്‍ പോയി മോനൂസിനെയും കണ്ട് തിരിച്ചു വരൂ..
വളരെ മനോഹരമായിട്ടുണ്ട് ഈ യാത്രാ വിവരണവും വീഡിയോ എഡിറ്റിങ്ങും , സൌണ്ട് മിക്സിങ്ങും എല്ലാം.
ReplyDeleteരസകരം ഈ യാത്രാവിവരണം...'സഞ്ചാരം'പലതും കണ്ടിട്ടുണ്ട്.ഇനിയുമൊരു വിനോദയാത്രക്ക് മംഗളം ...
ReplyDeleteഇത് കലക്കിട്ടോ.. ഹസന്‍ മഞ്ചേരിയുടെ വിവരണം രസ്സായി... :D
ReplyDeleteവീഡിയോ കാണാന്‍ പറ്റില്ല..ഓഫീസില്‍ആണ്..കണ്ടിട്ട് വൈകുന്നേരം കമന്റാം...
ReplyDeleteപോയേലും സ്പീഡില്‍ തിരിച്ചുപോന്നു എന്നു സാരം..!
ReplyDeleteഓരോരോ..ബാലചാപല്യങ്ങള്...!
ഇന്ത്യന്‍ ലേബര്‍ അവതരണം നന്നായി.
ആശംസകളോടെ..പുലരി
എഴുത്തും, വീഡിയോയും, വിവരണവും , എഡിറ്റിങ്ങും എല്ലാകൂടി സംഗതികളെല്ലാം സൂപ്പറായി..പറയാതെ വയ്യ ശബ്ദം അതിസുന്ദരം..നല്ല അവധിക്കാലവും നേരുന്നു.
ReplyDeleteഇപ്പോള്‍ നിന്റെ ബ്ലോഗ്ഗില്‍ വന്നപ്പോള്‍ നാട്ടിലെത്തിയ പോലെ. കവണക്കല്ല് പാലവും ചാലിയാറും ഇങ്ങിനെ നിറഞ്ഞുനില്‍ക്കുന്നത് കണ്ടാല്‍ പോരെ ഉള്ള സമാധാനം പോകാന്‍ . ഞാന്‍ ഇനി നിന്റെ പോസ്റ്റ് വായികുന്നില്ല . :-)
ReplyDeleteശരി . വായിച്ചു. അപ്പോള്‍ ദേ കിടക്കുന്നു അപ്സര തീയേറ്റര്‍. അത് അടുത്ത നൊസ്റ്റാള്‍ജിയ. എത്ര തിക്കിയതാ അവിടെ. അവിടെ ടിക്കറ്റ് ബന്ദായാല്‍ "സംഘം " തീയേറ്ററിലേക്ക് ഓടും. ഒരു ഷോര്‍ട്ട് കട്ട് ഉണ്ട്. അറിയുമായിരിക്കും :-)
എന്റെ മൂഡ് പോയി. ഫര്‍സാന്‍ ദ്വീപിനെ പറ്റിയൊക്കെ നേരിട്ട് പറയാം.
ഡാ ഫൈസലേ മൂന്നു മാസത്തെ ലീവ് ചോദിച്ചിട്ട് മൂന്നു ദിവസത്തെ ലീവ് മാത്രം തന്ന അറബീടെ കാലിന്റെ ചോട്ടിലേക്ക് അന്‍റെ ഇഖാമ എറിഞ്ഞു കൊടുത്ത് ആപാസ് പോര്‍ട്ട് വാങ്ങി അറബിയുടെ തലയിലെ വട്ടും അടിച്ചു മാറ്റി നാട്ടില്‍ പോ തേങ്ങ ഉണ്ടായിട്ടും ഇടാന്‍ ആളില്ലാത്ത ഊര്കടവിലെ എല്ലാ തെങ്ങിലും അറബിയുടെ വട്ട് തളപ്പാക്കി ഓരോ തേങ്ങാ കുലയും അറബിയുടെ കയ്യാണെന്ന് കരുതി വെട്ടി ഇട് നിന്റെ കലിപ്പും തീരും നാട്ടുക്കാരെ തേങ്ങ ഇടാന്‍ ആളില്ലാത്ത ബുദ്ധി (ഉണ്ടെങ്കില്‍ )മുട്ടും തീരും അതിനെ ക്കാളും അപ്പുറം നീ എയുതുന്ന നര്‍മ്മം വായിച്ചു ചിരിച്ചു ആറാം ഭാരിക്ക് വേദന ഇളകിയ ഞങ്ങളെ വേദനയും മാറും അല്ല പിന്നെ
ReplyDelete"തഞ്ചാരം" കലക്കി. ഒരു ഇന്ത്യ ലേബര്‍ അവതരണം അതിലും കലക്കി.
ReplyDeleteനല്ല വിവരണം
ReplyDeleteആശംസകള്‍
ഇപ്പോള്‍ ആണ് വായിച്ചത് കൊള്ളാം കേട്ടാ ..
ReplyDeleteഅവതരണം അടിപൊളി ആയിട്ടുണ്ടെ .ഒരുപാടു ഇഷ്ട്ടമായി . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ReplyDeleteഇഷ്ടപ്പെട്ടു...നല്ല എഡിറ്റിംഗ്....
ReplyDeleteകടലിന്റെ നിറം മാറ്റം ഒരു സംഭവം ആണല്ലോ..
അത് കണ്ടു അങ്ങ് മടങ്ങി അല്ലെ?
ദ്വീപു കാണാന്‍ പോയതു ഉഗ്രനായി പറഞ്ഞു വീഡിയോസ് അടിപൊളി .. അതിലെ വിവരണം വളരെ രസകരമായി സൌണ്ടും..അടിപൊളി ആയിട്ടുണ്ട് .. ലൈബ്രറിയുടെ പേരും യൂണിവേര്സിറ്റിയുടെ പേരും കലക്കി... അപ്പൊ ഇനി നാട്ടിലേക്ക് .. അവധിക്കാലം അടിപൊളിയാകട്ടെ നല്ല പോസ്റ്റുകളുമായി തിരികെ ..ആശംസകള്‍.(.ജീവതത്തില്‍ ആദ്യമായി ഒരു സുബഹി നമസ്ക്കാരത്തില്‍ ജമാഅത്ത് ആയി പങ്കെടുത്ത "സന്തോഷം " പരസ്പരം പങ്കുവെച്ചു കൊണ്ട് ) കൊള്ളാം ...:)
ReplyDeleteഒതുക്കത്തോടെയുളള വിവരണത്തിനും ദൃശ്യത്തിനും നന്ദി. മൂന്നാഴ്ചയെങ്കിലും കിട്ടിയല്ലോ. പെരുന്നാള്‍ കൂടി പുതിയ വിശേഷങ്ങളൊക്കെ അവിടെനിന്നു തന്നെ പോസ്റ്റുമെന്ന പ്രതീക്ഷയോടെ. അവധിക്കാലം ഹാപ്പിഹാപ്പിയാകട്ടെ.
ReplyDeleteപത്രത്തിൽ വായിച്ചറിഞ്ഞ് എപ്പോഴെങ്കിലും ഫർസാൻ ദ്വീപിലേക്ക് ഒരു യാത്ര കൊതിച്ചിരുന്നു. അതൊഴിവായിക്കിട്ടി.
ReplyDeleteയാത്രയും വിവരണവും നന്നായി ചിരിപ്പിച്ചു. കമന്ററി അതിഗംഭീരം.
കലക്കി മോനെ ഫൈസലെ!.ഞാന്‍ മനസ്സില്‍ കണ്ടത് ഇജ്ജ് മരത്തില്‍ കണ്ടു. ആസ്യാനെറ്റിലൂടെ അന്റെ തഞ്ചാരം ഉസാറായി.ഹസ്സന്‍ കൊരട്ടയിലിന്റെ ( ജോര്‍ജ്ജറിയണ്ട!)ചിത്രീകരണവും ഹസ്സന്‍ മഞ്ചേരിയുടെ വിവരണവും (അലിയാര്‍ മാഷിനും പാരയോ?)ഇന്ത്യന്‍ ലേബര്‍ റിലീസും എല്ലാം കലക്കി,അല്ലകലങ്ങി മറിഞ്ഞു!.ഇനിയിപ്പോ നാട്ടിലെ തേങ്ങയിടല്‍ ആരു ചിത്രീകരിക്കും? ഇതു കണ്ടപ്പോ എന്റെ ബ്ലോഗ് ഇനി വീഡിയോ രൂപത്തില്‍ തുടര്‍ന്നാലോ എന്നും തോന്നിപ്പോയി. ചെറിയൊരു കുസൃതി ഞാനും ഫേസ് ബുക്കില്‍ ഇട്ടിട്ടുണ്ട്. പറ്റിയാല്‍ ഒന്നു കാണുക.നാട്ടിലാവുമ്പോള്‍ വലിയ രസം തോന്നില്ല എന്നാലും. ഇതാണ് ലിങ്ക്. തല്‍ക്കാലം കോപി പേസ്റ്റിക്കോ. http://www.facebook.com/photo.php?v=274163349283584
ReplyDeleteതാങ്കള്‍ തകര്‍ക്കുകയാണല്ലോ..?
ReplyDeleteസംഭവം കലക്കി കയ്യില്‍ തന്നു..
ReplyDeleteവീഡിയോയും വിവരണവും എല്ലാം ഒന്നിനൊന്നു മിച്ചം..
വീഡിയോ ബ്ലോഗിങ്ങ് എന്ന പുതിയ രീതി തകര്‍ത്തു..
ഞാനും ഈ രീതിയില്‍ മാറ്റിപ്പിടിചാലോ..
അത്യാവശ്യം വീഡിയോ എടിറ്റിങ്ങോക്കെ ഇച്ചും അറിയേ...
"ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു, ഈ സംരംഭം മെഗാ ഹിറ്റാക്കി മാറ്റിയ
എല്ലാവര്ക്കും എന്റെ അസൂയാര്‍ഹമായ അഭിനന്ദനങ്ങള്‍...
ഒരു കാര്യം വിട്ടുപോയി...
ReplyDeleteമ്മളെ ഊര്ക്കടവിന്റെ പുതിയ ഫോടോ ചീറി...
മുമ്പ് രണ്ടു തവണ അബഹ വരെ എത്തിയപ്പോഴും ഫര്‍സാന്‍ ദ്വീപ് കൂടി ആയാലോ എന്നാ ചിന്ത ഉണ്ടായിരുന്നു .
ReplyDeleteഇവിടെ നിന്നും അത്ര ദൂരം വന്നിട്ട് അവിടം സന്ദര്‍ശിക്കാന്‍ കഴിയാതെ വന്നതില്‍ നിരാശയും. ഇപ്പോള്‍ എല്ലാം മാറിക്കിട്ടി. നമ്മള്‍ ഈ ബഹ്‌റൈന്‍ പാലം കൊണ്ട് കഴിഞ്ഞു പൊക്കോളാം.
പുതിയ രീതി കൊള്ളാം കേട്ടോ. ..........
ഫൈസല്‍ യാത്രാ വിവരണവും വീഡിയോയും എല്ലാം നന്നായി ...:)
ReplyDeleteഫൈസല്‍ കാ...
ReplyDeleteസംഭവം കലക്കിയോന്നു പറയണോ...?
വാട്ട് എ രസം...കേള്‍ക്കാനും കാണാനും പിന്നെ വായിക്കാനും..
ബ്ലോഗിങ്ങിലെ ഈ പുതിയ ഐറ്റം അടിപൊളി..
ഒരു ഉപ്പും ചാക്ക് നിറയെ അആശംസകള്‍..!
:) :)
പ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteവളരെ മനോഹരമായി എഴുതിയിരിക്കുന്ന പോസ്റ്റ് !കടലിന്റെ നിറം മാറ്റം....തൊട്ടടുത്ത് നിന്നും കടല്‍ കാണുന്ന പ്രതീതി....രസകരമായ സ്ക്രിപ്റ്റ്.....ശുദ്ധമായ ഭാഷയിലെ അവതരണം...ഈ പോസ്റ്റ് നന്നേ രസിച്ചു!:)ഒരു ചേഞ്ച് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?
ശുഭ യാത്ര,സുഹൃത്തേ!നാട്ടു വിശേഷങ്ങളുടെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു!
മോനുസ്സിനെ ആദ്യമ്മായി കാണാന്‍ പോവുകയല്ലേ.......അവധിക്കാലം പ്രിയപ്പെട്ടവരോടപ്പം! ഇന്ഷ അള്ള!
സസ്നേഹം,
അനു
ഫൈസലേ യാത്ര വിവരണം ഇഷ്ടായി..നീ അല്ലാതെ ബോസ്സിന്റെ അടുത്ത് ഇങ്ങനെ സത്യങ്ങള്‍ പറയുമോ? മൂന്നാഴ്ച എങ്കില്‍ മൂന്നാഴ്ച ..നാട്ടില്‍പോയി മോന്റെ കൂടെ അടിച്ചു പൊളിച്ചു വാ. ആശംസകള്‍
ReplyDeleteതഞ്ചാരം തുടരട്ടെ...ആശംസകള്‍
ReplyDeleteഫൈസല്‍ ഭായ്, അതിഗംഭീരം..ചിരിച്ചു കുഴഞ്ഞു..ദേ ഇങ്ങനെ വേണം എഴുതാന്‍...ഹ..ഹ..ഹ..ആശംസകള്‍..
ReplyDeleteവിവരണം അതീവ രസകരം. കിടിലന്‍ സംഭവങ്ങളുമായി തിരിച്ചു വരൂ.
ReplyDeleteരസകരമായ വിവരണം.
ReplyDeleteപ്രത്യേകിച്ചു ഇതില്‍ പറഞ്ഞിരിക്കുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍...
ആശംസകള്‍..
ഇങ്ങക്കൊരു ജമാഅത്തും
ReplyDeleteഞമ്മക്കൊരു തഞ്ചാരവും..:)
ശുഭയാത്രേ നേരുന്നു...
ഹുയാംഗ് സാംഗ്,ഇബ്ന്‍ ബത്തൂത്ത,സന്തോഷ് ജോണ് കുളങ്ങര,ഇപ്പോള്‍ ഫൈസലും സഞ്ചാര സാഹിത്യകാരന്മാര്‍ ഏറുക തന്നെയാണ്.നടക്കട്ടെ,നടത്തം തുടരട്ടെ
ReplyDeleteവിവരണം കലക്കി കേട്ടോ.
ReplyDeleteആശംസകള്‍.
പുതുമയുണ്ട്
ReplyDeleteവളരെ രസകരമായി അവതരിപ്പിച്ചു
ഇത്ര തിരക്കായിട്ടും ഒരു പാട് സീറ്റ് ബാക്കി കാണുന്നുണ്ടല്ലോ
ബോസ്സ് മൂന്നാഴ്ച മാത്രം ലീവ് തന്നത് കഷ്ടമായിപ്പോയി
ബോസ്സ് മലയാളിയാനങ്കില്‍
ഇത് കണ്ടാല്‍ ചിലപ്പോള്‍ ലീവ് കൂട്ടിത്തരാന്‍ സദ്യതയുണ്ട്
പ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteഎന്നത്തേയും പോലെ അവസാനം തന്നെ ഞാന്‍ ഇവിടെ എത്തി. ഹിഹിഹിഹിഹി
കുറച്ചു മുമ്പ് വായിച്ചിരുന്നു. പക്ഷെ വിഡിയോ മുഴുവന്‍ കാണുവാന്‍ സാധിച്ചില്ല. അതിനാല്‍ ആണ് കമന്റ്സ് ഇടാഞ്ഞത്. യാത്ര ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഇതു കണ്ടപ്പോള്‍ എനിക്കും അങ്ങോട്ട് പോകാന്‍ ഒരാശ. പക്ഷെ ഈ പറഞ്ഞ പോലെ ലീവിന് ചെന്നാല്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ഇതൊക്കെ മറക്കാം. പിന്നെ തിരിച്ചു വന്നാല്‍ അടുത്ത പ്രാവശ്യം ആവാം എന്ന് വെക്കും. ഹിഹിഹിഹി
യാത്ര വിഡിയോ വിവരണം വളരെ ഇഷ്ട്ടമായി.നല്ല രീതിയില്‍ എടുത്തിട്ടുണ്ട്. യാത്രകള്‍ തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..
www.ettavattam.blogspot.com
നിരാശപ്പെടുത്തിയതില്‍ അമര്‍ഷം ഉണ്ട്.
ReplyDeleteനല്ല വിവരണം ....
ReplyDeleteഈ പോസ്റ്റ് ഡാഷ് ബോര്‍ഡില്‍ കണ്ടിരുന്നില്ല
അങ്ങനെ ടൂര്‍ പ്രോഗ്രാം കഴിഞ്ഞു അല്ലെ. കണ്ടതും കൂടി പറയാമായിരുന്നു. വീഡിയോ ഒക്കെ ആറ് കാണുന്നു ഇവിടെ ഓഫീസില്‍. ഇപ്പോള്‍ ഊര്ക്കടവിലാണോ?
ReplyDeleteആശംസകള്‍.
അപ്പോൾ അതും സംഭവിച്ചു! :D
ReplyDeleteവിവരണം നന്നായിട്ടുണ്ട്..ആശംസകൾ..
ReplyDelete@വി പി .നന്ദി
ReplyDelete@പഥികന്‍ ,നന്ദി ഈ വായനക്ക്
@പുന്നശ്ശേരി ..നന്ദി ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍
@വട്ടപ്പോയില്‍ :തീര്‍ച്ചയായും അന്ന് ജിദ്ധ യില്‍ വെച്ച് കണ്ടതില്‍ ഒരു പാട് സന്തോഷമായി
@കാധു :ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
@വേണുഗോപാല്‍ :ഹഹഹ് പൊട്ടിക്കല്ലേ പറഞ്ഞ പോലെ അരി പ്രശ്നമാ
@കാരാടന്‍ :എങ്ങിനെ നന്ദി പറയണം എന്നറിയില്ല ഈ തിരക്ക് പിടിച്ച സമയത്തും ബ്ലോഗില്‍ വന്നു വിശദമായി കമന്റിയതിനു ..ഒരു പാട് നന്ദി
@ബിജു :നന്ദി
ReplyDelete@വഴിയോരക്കാഴ്ചകള്‍ : നന്ദി വീണ്ടും കാണാം ..
@റെയില്‍ ഡ്രോപ്സ്: കാണാം കാണണം !!!!
@എം ആര്‍ കെ :നന്ദി വായനക്ക്
@മേയ്ഫ്ലവര്‍:നന്ദി ഈ വായനക്കും ആശംസകള്‍ക്കും
@അഷ്‌റഫ് :നന്ദി
@മുഹമ്മദു കുട്ടി :ഇഷ്ടമായെന്നറിഞ്ഞതില്‍ നന്ദി
@ലിപി :നന്ദി
@എന്റെ ലോകം :തീര്‍ച്ചയായും കാണണം നന്ദി ഈ പ്രോത്സാഹനത്തിന്
@പ്രഭാന്‍ :അതെ അതാണ് ഉണ്ടായത്
@ജെഫു :നന്ദി ഈ സ്നേഹവാത്സല്യങ്ങള്‍ക്ക്
@ചെറുവാടി :ഹഹഹ കൊച്ചുകള്ളന്‍ ഒന്നും മറന്നില്ല അല്ലെ ....നന്ദി
ReplyDelete@കൊമ്പന്‍ :ആഗ്രഹമില്ലാഞ്ഞിട്ടല്ല ഇഷ്ട്ടാ ,,നാട്ടില്‍ പോയിട്ട് എത്രയാന്നു വെച്ചാ പട്ടിണി കിടക്കുക ,,,നന്ദി വായനക്കും അഭിപ്രായത്തിനും !!
@അക്ബര്‍ :നന്ദി
@ഷാജു >>മീറ്റില്‍ കാണാന്‍ കഴിഞ്ഞല്ലോ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായിരുന്നു അത് .നന്ദി
@ആചാര്യന്‍ :നന്ദി ഈ വായനക്ക്
@ഫവാസ് :നന്ദി
@എന്റെ ലോകം ::നന്ദി ഒരിക്കല്‍ കൂടി വായിച്ചു കമന്റിയതിനു
@ഉമ്മു അമ്മാര്‍ :നന്ദി വിശദമായ കമന്റിനും ആശംസകള്‍ക്കും
@എം അഷ്‌റഫ് :നന്ദി
ReplyDelete@അലി :അങ്ങിനെ ഒഴിവാക്കുകയൊന്നും വേണ്ട കേട്ടോ ...യാത്ര ഒരു രസം തന്നെ .നന്ദി
@കുട്ടിക്ക ...ഞാന്‍ കണ്ടു ആ വീഡിയോ നല്ല എഡിറ്റിംഗ് ,,നന്ദി വായനക്ക്
@നാമൂസ് :നന്ദി
@മോന്‍സ് :നന്ദി ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും
@ഹാഷിക് :തീര്‍ച്ചയായും ഇനി വരുമ്പോള്‍ വിളിക്കണം ട്ടോ ..നന്ദി
@രമേശ് :കമന്റിനേക്കാള്‍ ഒരു പാട് സന്തോഷമായത് നിങ്ങളുടെ വായനക്കാണ്...നന്ദി
@മുസാഫിര്‍ :വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി
ReplyDelete@അനുപമ :വിശദമായ കമന്റിനും അഭിപ്രായങ്ങള്‍ക്കും ഒരു പാട് നന്ദി :ഈ പ്രോത്സാഹനം ഒരു പാട് സന്തോഷം നല്‍കുന്നു
@ദുബായിക്കാരന്‍ :അതെ ഒരു കിട്ടിയത് കൊണ്ട് തൃപ്തി പ്പെടാം അല്ലെ ....നന്ദി
@അജിത് :നന്ദി
@ഷാനവാസ്:ഇക്ക നന്ദി ഈ പ്രോത്സാഹനത്തിനു
@സലാം :തീര്‍ച്ചയായും...നന്ദി
@എക്സ് പ്രവാസിനി :നന്ദി ഈ വായനക്ക് .
@ഈസ്‌ഹാക് :നന്ദി
ReplyDelete@ഹനീഫ് :ഹഹഹ അത്രയ്ക്ക് വേണോ ???നന്ദി
@തെച്ചിക്കോടന്‍ :നന്ദി
@ആരോഫ് :വായനക്ക് നന്ദി
@ഷൈജു :നന്ദി ,,വൈകിയാണെങ്കിലും വായിച്ചല്ലോ സന്തോഷമായി
@കാട്ടില്‍:എനിക്കും ...നന്ദി
@നാരദന്‍ :നന്ദി ഈ വായനക്ക്
@ഷുക്കൂര്‍:എന്നാലും ഒഴിവുണ്ടാകുമ്പോള്‍ ഒന്ന് കാണന്നേ...നന്ദി
@ബെന്ജാലി:നന്ദി
@റിഷ്:നന്ദി
@അരുണ്‍ :ഇപ്പോഴെങ്കിലും പേര് പറഞ്ഞല്ലോ ...തീര്‍ച്ചയായും വായിക്കാം കേട്ടോ
ഫർസാൻ ദ്വീപിലേക്ക് ഒരു യാത്ര ഞങ്ങളും പോയിരുന്നു.. ആ കപ്പൽ യാത്രയും ബോട്ട് യാത്രയുമൊക്കെ ഓർത്തുപോയി.
ReplyDeleteപോസ്റ്റിലെ കമ്ന്ട്രിയും വീഡിയോയും രസകരമായി.. നല്ല അവതരണം ...
ഞങ്ങളൂടെ യാത്ര ഇവിടേയണ്ണ്ട്.
http://yathrayathra.blogspot.com/2010/10/blog-post.html
എല്ലാ ആശംസകളും
faisal bai,,,,, avatharanam kollam,,,, iniyum pratheekshikkunnu,,,
ReplyDelete@നസീഫ് .....കണ്ടു നല്ല അവതരണം നന്ദി
ReplyDelete@മുസ്തു : നന്ദി ഈ വായനക്ക്
വീഡിയോഗ്രാഫിയടക്കമുള്ള ഈ യാത്രാപുരാണം ഇന്നാണ് വായിച്ചത് ..
ReplyDeleteപിന്നെ എന്തായാലും മൂന്നെങ്ങ്യ്യേ മൂന്ന് ആഴ്ച്ച തന്നല്ലോ അല്ലേ
നന്ദി മുരളി ജി :)
Deleteഹായ്! ഇത് ഇഷ്ടപ്പെട്ടു....
ReplyDeleteനന്ദി എച്ചുമു
Deleteവിവരണം നന്നായി. വീഡിയോ കണ്ടില്ല. തുറക്കാന്‍ കുറെ നേരമെടുക്കുന്നു.
ReplyDeleteനന്ദി റാംജി വായിച്ചല്ലോ സന്തോഷം .
Deleteഏറ്റവും ആകർഷകമായത് വീഡിയോകൾ തന്നെ. വീഡിയോകളിലെ വിവരണത്തിലുടനീളം കലർത്തിയ നർമം ശരിക്കും ശരിക്കും ആസ്വദിച്ചു.....
ReplyDeleteനന്ദി മാഷേ :)
Deleteവിവരണം കൊള്ളാം..:)
ReplyDeleteനെറ്റിനു നല്ല സ്പീഡ് ആയതുകൊണ്ടാവാം
വീഡിയോ കാണാന്‍ പറ്റണില്ല ...:(
ഒരു ബ്രോഡ് ബാന്ഡ് കണക്ഷന്‍ ഒക്കെ എടുക്കൂ കൊച്ചുമോളെ :)
Deleteതഞ്ചാരം :)
ReplyDeleteവിവരണം വായിച്ചു.,വിഡിയോയും മുഴുവനും കണ്ടു..നന്നായിട്ടുണ്ട്.
ReplyDeleteആശംസകള്‍
നന്ദി സര്‍ സമയം ചിലവഴിച്ചതിന് .
Delete