തുലാമാസത്തിലെ ഇടിയും മഴയുമുള്ള ഒരു സന്ധ്യയില്‍ ശരീരം അല്‍പ്പം "ചൂടാക്കാന്‍" അടുത്തുള്ള കള്ളുഷാപ്പില്‍ കയറിയതായിരുന്നു അയാള്‍ ...എരിവുള്ള കറിയും കൂട്ടി നാടന്‍ മിക്സിംഗ് പട്ടച്ചാരായമടിച്ചു തലയ്ക്കു ലഹരിപിടിച്ചു തുടങ്ങിയപ്പോഴണു പുറത്തെ ബഹളം അയാളുടെ ചെവിയിലുമെത്തുന്നത് ..എന്നാല്‍ പിന്നെ ഒന്ന് പോയിനോക്കിയിട്ടു തന്നെ കാര്യം ,,അഴിഞ്ഞ തുണി അരയില്‍ മുറുക്കി അതിനടിയിലെ നീളന്‍ ട്രൌസര്‍ കാണാന്‍കഴിയും വിധം മുണ്ടും മടക്കിക്കുത്തി അയാള്‍ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നു ..ഷാപ്പില്‍ നിന്നും അധികം ദൂരയല്ലാത്ത സമീപത്തെ വീടിനടുത്തെ ഇടവഴിയില്‍ നിന്നായിരുന്നു ആ ബഹളം.വേച്ചു വേച്ചു ഒരുകാലിലും ഒന്നരക്കാലിലുമായി ആള്‍ക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ , അവിടെക്കൂടിയവരെല്ലാം ഒരുത്തനെയിട്ടു തല്ലുന്നു .......
കാര്യം തിരക്കിയപ്പോള്‍ അവനാ നാട്ടുകാരനല്ലന്നും തൊട്ടടുത്ത നാട്ടില്‍ നിന്നും അവിടെ ഇടയ്ക്കിടെ വരുന്ന കള്ളനാണെന്നും ആരോ പറയുന്നത് കേട്ടു ,ഇവിടെ ഇത്രയും കള്ളന്‍ മാരുണ്ടാവുമ്പോള്‍ പുറത്ത് നിന്നും ഒരു കള്ളനെ ഇമ്പോര്‍ട്ട് ചെയ്യേണ്ട കാര്യമില്ലല്ലോ ,എന്നാല്‍ തന്റെ വകയും കിടക്കട്ടേ ഒന്ന് ..അയാള്‍ ജനക്കൂട്ടത്തെ തള്ളി മാറ്റി ,അവശാനായ കള്ളനെ നോക്കി ആഞൊരടി .."അള്ളോ ന്റമ്മോ" എന്നൊരു നിലവിളിയായിരുന്നു ആ അടിക്കു ശേഷം അവിടെ ക്കൂടിയവര്‍ കേട്ടത്..അല്‍പ്പം മുമ്പ് കയറ്റിയ "പട്ട" യുടെ ബലത്തില്‍ അയാള്‍ ആഞ്ഞടിച്ചത് കള്ളനെയായിരുന്നില്ല ,കള്ളനെ പിടിച്ചത് ലൈവ് ആയി മൊബൈല്‍ വഴി ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തു കൊണ്ടിരിക്കുന്ന പയ്യനെയായിരുന്നു ,, ഇനിയുമൊരങ്കത്തിനു മോഹമില്ലാഞ്ഞിട്ടല്ല ഈ കണ്ടീഷനില്‍ ഒരു ശ്രമവും കൂടി നടത്തിയാല്‍ ,കള്ളനൊപ്പം താനും ഫേസ്ബുക്കില്‍ "ലൈക്കും" എന്ന് തലോച്ചോറിലെ ലഹരി കേറാത്ത കണ്ട്രോള്‍ റൂമില്‍ നിന്നും സന്തേഷം വന്നതിനാലോ എന്തോ തല്‍ക്കാലം ഇടവഴിയിലെ മുള്ളുവേലിക്കരികില്‍ നിന്നും "സദാചാരക്കളി" കാണാന്‍ അയാള്‍ ഒന്നൊതുങ്ങി നിന്നു...
സംഭവമറിഞ്ഞു അല്‍പ്പം വൈകിയാണെങ്കിലും നാട്ടുകാര്‍ പിടിച്ച "കള്ളനെ" പിടിക്കാനെത്തിയ പോലീസുകാരകട്ടെ നിസ്സഹായരായി നോക്കി നില്‍ക്കാതെ വീണ്ടും വീണ്ടും ആരോടെക്കെയോയുള്ള ദേഷ്യം തീര്‍ക്കാന്‍ കള്ളന്റെ സിക്സ് പാക്ക് മസില്‍ ബോഡിക്ക് മേലെ "താജ്മഹല്‍ മഹല്‍" പണിയുന്ന യുവതുര്‍ക്കികളെ ഓരോരുത്തരെയും വിരട്ടിയോടിക്കാന്‍ തുടങ്ങി ,,കണ്ടു കൊണ്ടിരിക്കുന്ന പരിപാടിയില്‍ തടസ്സം സൃഷ്ട്ടിക്കുന്നവന്‍ ആരായാലെന്താ ,,രണ്ടു ചോദിച്ചിട്ട് തന്നെ കാര്യം . ,രണ്ടാമതൊന്നു ആലോചിക്കാതെ നേരെ ചെന്നയാള്‍ പോലീസേമാന്റെ കൈക്കൊരു പിടുത്തമിട്ടു പറഞ്ഞു..
"വേണ്ട സാറേ തടയണ്ട ,, ഈ പഹയന്‍ കുറച്ചു അടികൊള്ളേണ്ടവനാ ,,ഇന്നാട്ടില്‍ ഇത്രയും "കള്ളന്മാരുണ്ടാവുമ്പോള്‍" ഇവിടെ വന്നു കക്കാന്‍ ധൈര്യം കാണിക്കുന്ന ഇവന്‍ ചില്ലറക്കാരനല്ല" ..
"ഇവനെ വെറുതെ വിടരുത് ,,എന്താടാ നോക്കി നിക്കണത് കൊടുക്കടാ ആ തലമണ്ടക്ക് നാലെണ്ണം കൂടി" ' അകത്ത് കയറിയ "മറ്റവന്‍" മര്യാദക്ക് നിവര്‍ന്നു നില്‍ക്കാന്‍ അനുവദിക്കുന്നില്ലങ്കിലും നാവിന്റെ ലൈസന്‍സ് കട്ട് ചെയ്തിരുന്നില്ല ..
"എടൊ താനാരാ അങ്ങോട്ട് മാറിനില്‍ക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്യണം ,തടസ്സം നില്‍ക്കാതെ ഒന്ന് പോയി തന്നേ ,,
"സാറന്മാര്‍ അതൊക്കെ പറയും ഇങ്ങള് അടിക്കിനെടാ ..എന്ത് വന്നാലും ഞാനുണ്ട് കൂടെ" ,,..അടിച്ച പട്ടയാണ് അയാളെക്കൊണ്ട് അത് പറയിപ്പിക്കുന്നത് എന്ന് മനസ്സിലായ പോലീസ് ഏമാന്മാര്‍ അയാളെ മാറ്റി നിര്‍ത്തി പറഞ്ഞു
"കുറേ നേരമായില്ലേ നിങ്ങളൊക്കെ കൂടി ഇങ്ങിനെ ഇടിക്കാന്‍ തുടങ്ങിയിട്ട് ..ഇനിയും അടികൊണ്ടാല്‍ അയാള്‍ക്ക് എന്തെങ്കിലും പറ്റും മാറി നില്‍ക്ക് അയാളെ ഉടന്‍ ഹോസ്പിറ്റലിലെത്തിക്കണം .
."ഹും സാറേ ഇവന്‍ ഏറി വന്നാല്‍ അങ്ങ് ചാകുമായിര്‍ക്കും അത്രയല്ലെയുള്ളൂ ,ആ മരണം ഞാന്‍ ഏറ്റെടുത്തു എന്താ പോരെ ?" ,
ഇത്രയും കാലത്തെ സര്‍വീസ് ജീവിതത്തില്‍ ആദ്യമായി ഒരു കൊലപാതകം നടക്കുന്നതിനു മുമ്പേ കുറ്റം ഏറ്റെടുക്കുന്നത് ലൈവ് ആയി കേട്ട കോണ്‍സ്റ്റബിള്‍ പ്രസാദ് സാര്‍ ആദ്യം ഒന്നമ്പരന്നു .പിന്നെ അല്‍പ്പം ദേഷ്യത്തോടെ അയാളോട് പറഞ്ഞു ..എടൊ ഇയാളാങ്ങാന്‍ മരിച്ചു പോയാല്‍ താന്‍ തൂങ്ങും തന്നോടാ പറഞ്ഞെ ഒന്ന് മാറിനില്‍ക്കാന്‍ കള്ളു.കുടിച്ചാല്‍ വയറ്റില്‍ കിടക്കണം മാറ് മാറ് ..".അപ്പോള്‍ ഇങ്ങക്ക് ഇന്നേ വിശ്വാസമില്ല" അയാള്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോഴാണ് താന്‍ നേരത്തെ ഒന്ന് പൊട്ടിച്ച അതെ പയ്യന്‍ നേരത്തെ "കിട്ടിയതൊന്നും പോരാഞ്ഞിട്ടു വീണ്ടും തന്റെ "പെര്‍ഫോര്‍മന്‍സും " കൂടി മൊബൈലില്‍ ഷൂട്ടിംഗ് ചെയ്തു കൊണ്ടിരിക്കുന്നതു ശ്രദ്ധയില്‍ പെട്ടത് .ഉടനെ അതു വാങ്ങി സാറന്മാരെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു .."ഞാന്‍ നല്ല അന്തസ്സുള്ള തറവാട്ടില്‍ പിറന്നവനാ ഇനി വാക്കു പാലിച്ചില്ലാ എന്ന് മാത്രം പറയരുത് .ഞാനിപ്പറഞ്ഞതൊക്കെ ഈ മൊബൈലിലുണ്ട് ന്നാ പിടിച്ചോ ഒന്നാം നമ്പര്‍ തെളിവ് ഹല്ല പിന്നെ". അല്‍പ്പം കൂടി സമയം കഴിഞ്ഞപ്പോള്‍ കൂടുതല്‍ പോലീസ് എത്തി "കള്ളനെ " വണ്ടിയില്‍ എടുത്തിട്ട് ഹോസ്പിറ്റലിലേക്ക് പോയി. അയാള്‍ പഴയൊരു സിനിമാ പാട്ടും പാടി നേരെ വീട്ടിലേക്കും !!
പിറ്റേന്ന് നാടും നഗരവുമുണര്‍ന്നത് തലേദിവസം "സാഹസികമായി" നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ച കള്ളന്‍റെ മരണവാര്‍ത്തയുമായായിരുന്നു ..ഒന്നാം പ്രതിയെ തേടി പോലീസ് ചാനലുകാര്‍ക്കൊപ്പം അയാളുടെവീട്ടില്‍ എത്തിയപ്പോഴാണ്. ലോകം മുഴുവന്‍ അറിയപ്പെട്ട് കൊണ്ടിരിക്കുന്ന കൊലക്കേസിലെ പ്രതിയാണ് താനെന്നു അയാള്‍ക്ക് മനസ്സിലായത് .. പോലീസ് ജീപ്പില്‍ കയറി സ്റ്റേഷനിലേക്ക് പോകുമ്പോഴും അയാള്‍ക്കു സംശയം മര്യാദക്ക് ഒന്ന് എണീറ്റു നിന്ന് ഒരുത്തനെ അടിക്കാന്‍ കെല്‍പ്പില്ലാത്ത താന്‍ എങ്ങിനെ ഒരാളെ അടിച്ചു കൊന്നു ഒന്നാം പ്രതിയായി എന്നതായിരുന്നു !!
വേണ്ട സാറേ തടയണ്ട ,, ഈ പഹയന്‍ കുറച്ചു അടികൊള്ളേണ്ടവനാ ,,ഇന്നാട്ടില്‍ ഇത്രയും "കള്ളന്മാരുണ്ടാവുമ്പോള്‍" ഇവിടെ വന്നു കക്കാന്‍ ധൈര്യം കാണിക്കുന്ന ഇവന്‍ ചില്ലറക്കാരനല്ല" ..
ReplyDeleteഇതാണ് ഇന്നത്തെ ലോകം. പറഞ്ഞതു ഹാസ്യമായിട്ടാണെങ്കിലും കാര്യമോരുപാട് ഈ കഥക്കകത്തുണ്ട്. ലൈക്കും കമ്മന്റും വാങ്ങാന്‍ ലൈവ് വീഡിയോ ഫേസ് ബുക്കില്‍ അപ് ലോടുന്ന ചെറുപ്പക്കാരന്‍ മുതല്‍ പിറ്റേന്ന് ഒന്നാം പ്രതിയായ കള്ളുകുടിയന്‍ വരെ ഇന്നിനെ പ്രതിനിധീകരിക്കുന്നു. സമാന സംഭവമുണ്ടായത് നമ്മുടെ അടുത്ത നാട്ടിലുമാണല്ലോ.. കേമായി..ട്ടോ..
ReplyDeleteനർമ്മത്തിലൂടെ ആണെങ്കിലും അമർഷം ശരിക്കും അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ..
ReplyDeleteകൊടിയത്തൂര്‍- ചെറുവാടി വഴി ഊര്ക്കടവ് !!
ReplyDeleteഎല്ലാര്‍ക്കിട്ടും ഒന്ന് താങ്ങി അല്ലെ ?????
>> "ഇവനെ വെറുതെ വിടരുത് ,,എന്താടാ നോക്കി നിക്കണത് കൊടുക്കടാ ആ തലമണ്ടക്ക് നാലെണ്ണം കൂടി" ' അകത്ത് കയറിയ "മറ്റവന്‍" മര്യാദക്ക് നിവര്‍ന്നു നില്‍ക്കാന്‍ അനുവദിക്കുന്നില്ലങ്കിലും നാവിന്റെ ലൈസന്‍സ് കട്ട് ചെയ്തിരുന്നില്ല >>
ReplyDeleteഹഹഹ. തന്നെയും വെറുതെവിടരുത്.
അല്ലേല്‍ ഞങ്ങള്‍ മല്ലൂസിന്റെ പരിപ്പെടുക്കും താന്‍!
അവതരിപ്പിച്ച രീതിക്ക് നൂറില്‍ നൂറു തരുന്നു.
മറ്റന്നാളെ വീണ്ടും വരും!
ടി (സമാന) സംഭവത്തില്‍ മരിച്ചത് ഞങ്ങളുടെ നാട്ടുകാരനും അയല്‍നാട്ടുകാരുടെ കൈ കൊണ്ടും ആയത് കൊണ്ട് ഒരല്പം കണ്ടറിഞ്ഞാണ് വായിച്ചത്. കഥയാക്കിയെങ്കിലും സംഭവം നന്നായിട്ടുണ്ട്. എന്നാണാവോ മനുഷ്യര്‍ സഹജീവികളെ മനുഷ്യരായി കാണാന്‍ തുടങ്ങുക.
ReplyDeleteരസമുള്ള എഴുത്ത്
ReplyDeleteപറഞ്ഞത് ഹാസ്യമാനെങ്കിലും ,അടുത്തിടെ നടന്ന ചില സംഭവങ്ങള്‍ കഥയില്‍ കാണുന്നുണ്ട്... പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന ആളെ രക്ഷിക്കുന്നതിനു പകരം അത് മൊബൈലില്‍ പകര്തുന്നവര്‍ക്കും കൊടുത്തു ഒരു കൊട്ട്...
ReplyDeleteനന്നായിട്ടുണ്ട്.... ഹാസ്യവും , ഹാസ്യത്തില്‍ പൊതിഞ്ഞ അമര്‍ഷവും....
അഭിനന്ദനങ്ങള്‍..
എല്ലാവരും അടിക്കുകയാണു.. അടി കൊള്ളുന്നതെന്നാണാവോ
ReplyDeleteഈ വിഷയത്തില്‍ ഇതിനധികം കുറെ പോസ്റ്റുകള്‍ വായിച്ചെങ്കിലും ഇതുകലക്കി
ReplyDeleteചിരിയില്‍ക്കാള്‍ അധികം ചിന്തിക്ക്കേണ്ട സമകാലിക സദാചാരം
ഇന്നത്തെ കാലത്ത് കൊട്ടേ ന്ടവര്‍ക്ക് എല്ലാം കൊട്ട് കൊടുത്ത് പഹയാ നീ
ആശംസകളോടെ കൊമ്പന്‍
നമ്മള്‍ വായിച്ചു ഞെട്ടിയ ചില യാഥാര്‍ത്ഥ്യങ്ങള്‍!
ReplyDeleteസദൃശമായ ചില കാര്യങ്ങള്‍ ഇങ്ങനെയും പറയാം എന്ന് കാണിച്ചു തന്നതിന് ആശംസകള്‍.
സരസമായ ശയിലി.
പ്രതിയെ കിട്ടിയതു കൊണ്ടിനി കേസ്സും കുണ്ടാമണ്ടിയൊന്നും വേണ്ടല്ലോ...അസ്സല്‍ അവതരണം.
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteചിരിപ്പിക്കുകയും കൂടെ ചിദ്ധിപ്പിക്കുകയും ചെയ്തതില്‍ സന്തോഷം..
ReplyDeleteനല്ല അവതരണം .
ആശംസകള്‍.
ഫൈസലിന്റെ അവതരണ രീതി ഓരോ പോസ്റ്റ് കഴിയുമ്പോഴും മിനുങ്ങി മിനുങ്ങി വരുന്നുണ്ട്.
ReplyDeleteആ കുടിയനെ മാഹിയിലെങ്ങാണ്ട് കണ്ടു മറന്ന പോലെ..
ഫൈസലിന്റെ അവതരണം വളരെ നന്നായിട്ടുണ്ടേ...ഇങ്ങനെ നിക്കര്‍ കാണാന്‍ പാകത്തില്‍ മുണ്ട് മടക്കി കുത്തിയ മാന്യന്മാരാന് സന്ധ്യ കഴിഞ്ഞാല്‍ നാട് ഭരിക്കുന്നത്...അത് കൊണ്ട് അമ്മ പെങ്ങന്മ്മാര്‍ ഉള്ള നാട്ടുകാര്‍ ജാഗ്രതൈ...ആശംസകള്‍...........
ReplyDeleteപ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteകളിയും കാര്യവും നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍!പോസ്റ്റില്‍ കൊടുത്ത ചിത്രം വളരെ ഇഷ്ടമായി.
നടന്ന സംഭവം ആണല്ലേ?
മനുഷ്യനെ മൃഗമാക്കുന്ന ഈ വിഷ ദ്രാവകം എന്തിനാ,നമ്മുടെ നാട്ടില്‍?ഇതൊന്നു നിരോധിച്ചാല്‍ എത്ര സ്ത്രീകളും മക്കളും അനുഗ്രഹിക്കുമെന്നോ!
സസ്നേഹം,
അനു
ഷുക്കൂര്‍ പറഞ്ഞ പോലെ കഥ പോലെ അല്ല കാര്യമായ വായിച്ചത്.
ReplyDeleteകാരണം കഥ വന്ന വഴി ഞങ്ങള്‍ക്ക് പരിചയം ഉള്ളതാണല്ലോ.
പക്ഷെ സംഭവത്തിലെ കളിയും കാര്യവും പോലീസ് തീരുമാനിക്കട്ടെ.
കഥയിലേക്ക് വന്നാല്‍ അവതരണം നന്നായി.
അഭിനന്ദനങ്ങള്‍ ഫൈസല്‍.
നന്നായിട്ടുണ്ട് !
ReplyDeleteവിഷയം പഴയതാണെങ്കിലും വിവരണം കലക്കി
ReplyDeleteനല്ല അവതരണം...ചിന്തിക്കേണ്ട ആനുകാലികപ്രസക്തമായ പ്രമേയം.. നല്ല ശൈലി...അഭിനന്ദനങ്ങൾ..
ReplyDeleteകഥയായി കാണുന്നില്ല . മലയാളി വായിച്ചു ഞെട്ടിയ , ഈ അടുത്തു നടന്ന ആ സംഭവത്തെ നല്ലയൊരു ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteസൂക്ഷിക്കുക, സദാചാര പോലീസിങ്ങുള്ള കാലമാ..!!
ReplyDeleteനാമൂസ് പറഞ്ഞപോലെ സൂക്ഷിക്കുക സദാചാര പ്പോലീസുണ്ട്.ഇത് ഒന്ന് തിരുത്തിപ്പരഞ്ഞാല്‍ സദാ ...ചാരപ്പോലീസുണ്ട് !
ReplyDeleteനല്ല അവതരണം.ആശംസകള്‍ !
ഞാന്‍ വായിക്കാന്‍ വൈകിയത് നന്നായി
ReplyDeleteഇന്നലെ ശരദ് പവാറിനെ മുഖത്തടിച്ച സര്‍ദാര്‍ ജി യും പറഞ്ഞു
ഞാന്‍ കൊല്ലുംയിരുന്നെന്നു ..
അയാള്‍ക്കും ഇതേ ഗതി വരുമോ ???
സദാചാരപ്പോലീസ്...
ReplyDeleteപാതിരാത്രി സൂര്യനുദിച്ചാൽ കാണാം ഇവരെവിടെ ആണെന്ന്.
സദാചാര പോലീസുകര്‍ക്കുള്ള ഈ കുത്ത് ഇഷ്ടായി...മോനെ ഫൈസലേ കല്ല് ഷാപ്പില്‍ ഇരിക്കുന്ന ഫോട്ടോ എഡിറ്റ് ച്യ്താല്‍ ആളെ മനസ്സിലാകില്ല എന്ന് കരുതിയോ?
ReplyDeleteDear faisalbabu..പ്രിയ സുഹൃത്ത് എന്റെ രണ്ടാമത്തെ ബ്ലോഗില്‍ (വാക്കകം)comment-ഇട്ടത് വായിച്ചു.നന്ദി ട്ടോ ."ഒരിറ്റ്" ബ്ലോഗിന്റെ പ്രശ്നങ്ങള്‍ ഇപ്പോളില്ല.അങ്ങോട്ട് ക്ഷണിക്കുന്നു,സവിനയം.
ReplyDeleteഅയാള്‍ ജനക്കൂട്ടത്തെ തള്ളി മാറ്റി ,അവശാനായ കള്ളനെ നോക്കി ആഞൊരടി .."അള്ളോ ന്റമ്മോ" എന്നൊരു നിലവിളിയായിരുന്നു ആ അടിക്കു ശേഷം അവിടെ ക്കൂടിയവര്‍ കേട്ടത്..അല്‍പ്പം മുമ്പ് കയറ്റിയ "പട്ട" യുടെ ബലത്തില്‍ അയാള്‍ ആഞ്ഞടിച്ചത് കള്ളനെയായിരുന്നില്ല ,കള്ളനെ പിടിച്ചത് ലൈവ് ആയി മൊബൈല്‍ വഴി ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തു കൊണ്ടിരിക്കുന്ന പയ്യനെയായിരുന്നു ..
ReplyDeleteഹി ഹി വായിച്ചു തുടങ്ങിയപ്പോള്‍ എന്താണ് സംഭവം എന്നറിയാതെ വരികളിലൂടെ പോകുമ്പോഴാണ് ഈ വരികള്‍ എത്തിയത് അടി കഴിഞ്ഞു കിട്ടിയ ആളെ മനസ്സിലായപ്പോള്‍ ചിരി നിര്‍ത്താന്‍ പറ്റിയില്ല ,, അയാള്‍ പറഞ്ഞത് ഇവിടെ കറക്റ്റ് ആയി ഈ വീഡിയോ പകര്തിയവാന്‍ അടി കിട്ടാന്‍ അര്‍ഹനാ .. നന്നായിരിക്കുന്നു .. വീണ്ടും പ്രതീക്ഷിക്കുന്നു കിടിലന്‍ പോസ്റ്റുകള്‍ ..
ആശംസകള്‍ വാരി വിതറി കൊണ്ട് റഷീദ് മോന്‍ എം ആര്‍ കെ . ഫ്രം റിയാദ് ..
http://apnaapnamrk.blogspot.com/
പോസ്റ്റിന്റെ ത്രെഡ് ഒരു ആനുകാലിക സംഭവമേയല്ലെന്നു മനസ്സിലായി.ഫോട്ടോയുടെ മോന്ത ആര് മാന്തിയതാ? സൂക്ഷിച്ചോളൂ അതിന്റെ യഥാര്‍ത്ഥ ഉടമ കണ്ടാല്‍ ഇത് പോലെയാവില്ല മാന്തുന്നത്.ഏതായാലും നന്നായി
ReplyDeleteഇതിനാണ് വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് കോട്ടിന്റെ പോക്കറ്റില്‍ വച്ചെന്ന് പറയുന്നത്. അല്ലേ ഫൈസല്‍ ഭായി. :-) ആശംസകള്‍!
ReplyDeleteസദാചാര പോലീസ് ചമയുന്നവരുടെ ഉള്ളം ഫൈസല്‍ ആദ്യ കമന്റില്‍ തന്നെ പറഞ്ഞിരിക്കുന്നു.
ReplyDelete'ഈ പഹയന്‍ കുറച്ചു അടികൊള്ളേണ്ടവനാ ,,ഇന്നാട്ടില്‍ ഇത്രയും "കള്ളന്മാരുണ്ടാവുമ്പോള്‍" ഇവിടെ വന്നു കക്കാന്‍ ധൈര്യം കാണിക്കുന്ന ഇവന്‍ ചില്ലറക്കാരനല്ല" ..'
നന്നായി പറഞ്ഞിരിക്കുന്നു ഫൈസല്‍.
ഈ കൊട്ട് കൊള്ളാല്ലോ.. :) ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ നാട്ടില്‍ നടക്കും, ആരാ ചോദിയ്ക്കാന്‍! ഒരുത്തനെ കൊന്നാലെന്താ, ആ നാട്ടിലെ സദാചാരം കാത്തുസൂക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ലേ !!
ReplyDeleteസംഭവം കഥയായി അല്ലെ ? കൊള്ളാം.
ReplyDeleteഎഴുത്ത് നന്നായീ ഫൈസല്‍.
ReplyDeleteഅവിടെയും ഇവിടെയും ഒക്കെ ‘താങ്ങി, താങ്ങി’
മൊന്നോട്ടു പോകട്ടെ..!
ആശംസകളോടെ...പുലരി
ഇതൊക്കെ തന്നെയാണു സംഭവിച്ചു കൊണ്ടീരിക്കുന്നത്....'
ReplyDeleteപാകത്തിനു കിട്ടുന്നവർ പ്രതിയും കള്ളന്മാരുമെല്ലാമാവുമ്പോൾ മറ്റുള്ളവർ നാട്ടിൽ വിലസി നടക്കുന്നു,,,.
ബ്ലോഗിന്റെ മെയിൻ ഫോട്ടൊ പ്രത്യേകം ഇഷ്ടപ്പെട്ടു,,,,
ആശംസകൾ
വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........
ReplyDeletesarasmayichila sathyangal vilichu paranju.. ashamsakal
ReplyDeleteചിരിച്ചും ചിന്തിച്ചും വായിച്ചു.. കാലികമായ സംഭവങ്ങളെ കൂട്ടിയിണക്കിയുള്ള രസകരമായ എഴുത്ത് ഫൈസല്‍ ഭായ്... :)
ReplyDeleteവളരെ രസകരമായി തന്നെ ഈ വിഷയം അവതരിപ്പിച്ചു ....... ഇനും ഇതിനു മുന്‍പും പലതവണ കേട്ട സംഭവം എഴുത്തിന്റെ ശൈലികൊണ്ട് വേറിട്ട് നില്‍ക്കുന്നു.....ചിരിപ്പിക്കുന്ന എഴുത്തു കൂടെ ചിന്തിപ്പിക്കുന്നതും .....
ReplyDeleteസമൂഹത്തില്‍ നിന്നും ഒരേട് ....വളരെ നന്നായി ,സംഭവിക്കുന്നതും സംഭവിക്കാന്‍ പോവുന്നതും ആണ് ഇവയൊക്കെ .....ഇന്നത്തെ കാലത്ത് കുറ്റവാളിയാകുവാന്‍ അധിക സമയമൊന്നും വേണ്ട എന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട് ....
ReplyDeleteഅങ്ങിനെ മൂഫരു ഫ്രതിയായി.. ഹല്ലേ..
ReplyDeleteകള്ള് മൂത്താല്‍ ഇങ്ങനെ ചില കുഴപ്പങ്ങളുണ്ട് ...
ReplyDeleteകേറി ആളാവും. പൊല്ലാപ്പ് വാങ്ങി തലേല്‍ വെക്കും ...
ഇന്നാട്ടില്‍ ഇത്രയും "കള്ളന്മാരുണ്ടാവുമ്പോള്‍" ഇവിടെ വന്നു കക്കാന്‍ ധൈര്യം കാണിക്കുന്ന ഇവന്‍ ചില്ലറക്കാരനല്ല" ..
ഇത് സ്വയമ്പന്‍ ... ആശംസകള്‍
ഈയിടെ നടന്ന ചില സംഭവങ്ങള്.. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.കൊള്ളാം
ReplyDeleteപല കൊട്ടുകളാല്‍ സമ്പന്നമായി. രസകരമായ എഴുത്തിനു നന്ദി.
ReplyDeleteവഴിയെ പോയ എന്തരോ എടുത്ത് വേണ്ടാത്ത എവിടെയോ വെച്ചു എന്ന് പറയുന്നപൊലെ..!!!
ReplyDeleteആ സംഭവ കഥയിലെ വഴിത്തിരിവ് പകല്‍ പോലെ വ്യക്തം......ഇനി എന്താകുമെന്നു കാത്തിരുന്നു കാണാം നമുക്ക്....
ReplyDeleteഎഴുത്ത് നന്നായി............ആശംസകള്‍
കള്ളുകുടിയന്റെ വാക്കുകള്‍ ശരിക്കും ലൈവായി കാണുന്നപോലെ തോന്നി.ഇങ്ങനെയാണോ കൊടിയത്തൂരും സംഭവിച്ചത്?
ReplyDeleteകഥ കൊള്ളാം ട്ടോ...കഴിഞ്ഞ ദിവസം ആളുകള്‍ ആളറിയാതെ ഒരു പാവത്തിനെ എടുത്തു ചാര്‍ത്തിയത് വായിച്ചിരുന്നു ...അത് നടന്നത് ഇത് നര്‍മത്തില്‍ ചാലിച്ചു നന്നായി അവതരിപ്പിച്ചു ..അഭിനന്ദനങ്ങള്‍ ...
ReplyDeleteഫോട്ടോയിലെ മുഖം മാറ്റിയത് നന്നായി ..ഇപ്പൊ ഫൈസല്‍ ആണെന്ന് ആരും കരുതൂല്ല...
അടി കൊള്ളേണ്ടവന്‍ തന്നെ ,കൊള്ളട്ടെ അല്ലെ ,ആശംസകള്‍ ,,,
ReplyDeleteതങ്ങള്‍ക്ക് കിട്ടാത്തത്തത് ഒരുത്തന്‍ അനുഭവിക്കുന്നത് കാണുപോഴുള്ള അസൂയ തന്നെയാണു ആളുകളെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. ഒളിച്ചിരുന്ന് അന്യന്റെ വീട്ടിലെക്ക് നോക്കുക, അവരെ പറ്റി അപവാദം പറയുക, ഇതൊക്കെയാണു നാട്ടിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ സ്ഥിരം ഏര്‍പ്പാട്. അന്യന്റെ കാര്യത്തില്‍ അനാവശ്യമായ് ഈ തലയിടല്‍ നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വ്യാധിതന്നെയാണു.എങ്ങനെ ചികിത്സിച്ചു മാറ്റാമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇനിയും ഷഹീദ് ബാവമാര്‍ ഉണ്ടാകും.
ReplyDeleteVery nice!
ReplyDeleteഈ നല്ല അവതരണത്തോടൊപ്പം ആ ക്ലൈമാക്സാ...കലക്കിയത് കേട്ടൊ ഫൈസൽ
ReplyDeleteനര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചു. നമ്മുടെ സമൂഹത്തിലെ നിത്യകാഴ്ച്ചകളില്‍ നിന്നും ഒരു ഏട്!
ReplyDelete@മോന്‍സ് :ആദ്യ കമന്ടിനു നന്ദി ,ചില സത്യങ്ങള്‍ പറയാന്‍ ശ്രമിച്ചു എന്നു മാത്രം ,,
ReplyDelete@ജെഫു :നന്ദി
@വട്ടപ്പോയില്‍ :റൂട്ട് അങ്ങോട്ടും മാറ്റിയൊ ?
@കണ്ണൂരാന്‍ :ഈ ആശ്രമത്തിലെക്ക് വന്നല്ലോ നന്ദി
@ശുക്കൂര്‍ ,
@സുരേഷ് സര്‍ : ഈ ആദ്യവരവിനു നന്ദി
@പേര് പിന്നെപറയാം : നന്ദി
@കാദു :നന്ദി ഈ വായനക്കും വരവിനും
@മജീദ് ഒല്ലൂര്‍ :നന്ദി
@കൊമ്പന്‍ :നന്ദി ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും
@എക്സ് പ്രവാസിനി :നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി
ReplyDelete@ഇസ്ഹാക്ക് :നന്ദി
@ആഫിക്കന്‍ മല്ലു :നന്ദി
@നന്ദി :ആത്മാര്‍തമായ ഈ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി ...ഹ്രദയത്തില്‍ നിന്നും..
@മേയ്ഫ്ലവര്‍എല്ലാ പോസ്റ്റുകളും സമയം കണ്ടെത്തി അഭിപ്രായങ്ങള്‍ എഴുതി പ്രോല്‍സാഹിപ്പിക്കുന്നതിനു നന്ദി
@ഷാനവാസ്: ഇക്ക നന്ദി
@അനു ;അഭിപ്രായത്തിനു നന്ദി
@ചെറുവാടി :ഈ വായനക്ക് നന്ദി ..
@നൌഷു :നന്ദി
@ഷാജു .നന്ദി
ReplyDelete@സീത :നന്ദി
@ഹാശിക്ക് :നന്ദി
@നമൂസ് :നന്ദി ഈ ആതമാര്‍ത്ഥ നിറഞ്ഞ വായനക്ക്
@മുഹമദ് ഇരിമ്പില്‍ :നന്ദി
@പുന്നശ്ശേരി :നന്ദി
@അലി :നന്ദി
@ഷാജീര്‍ :നന്ദി കൂടെ ഒരു നല്ല വിവാഹ
ജീവിതാശംസകളും
@റഷീദ് :നന്ദി
@ഹനീഫ് ക്ക .നന്ദി
@സ്വപ്നജാലകം :നന്ദി
@തിരിച്ചിലാന്‍ :നന്ദി
@ലിപി :നന്ദി
@വി പി :നന്ദി
@പുലരി :നന്ദി
@നസീഫ് :നന്ദി
@വിനയന്‍ :നന്ദി
@സല്‍വ :നന്ദി ഈ വായനക്ക്
ReplyDelete@ശ്രീ ;നന്ദി
@ഉമ്മു അമ്മാര്‍ :നന്ദി ഈ വായനക്ക്
@സുനില്‍ :നന്ദി
@മനാഫ് :നന്ദി ഈ കമന്റിനും വരവിനും
@വേണുഗോപാല്‍ :നന്ദി
@കുസുമം :നന്ദി
@അഷ്‌റഫ് :നന്ദി
@ആയിരങ്ങളില്‍ :നന്ദി
@അത്തോളി :നന്ദി
@അരീക്കോടന്‍ :മാഷേ നന്ദി.
@കൊച്ചുമോള്‍ :നന്ദി
@സിയാഫ് :നന്ദി
@മുല്ല :നന്ദി ഈ തിരക്കിലും ബ്ലോഗ് വായനക്ക് സമയം കണ്ടെത്തിയതിനു..
@സ്മിത :നന്ദി
@മുരളി മുകുന്ദന്‍ :മുരളിയേട്ടാ ഈ വായനക്ക് നന്ദി
@മിനി :നന്ദി
@സുബൈദ :നന്ദി
ഒരു പോസ്റ്റില്‍ ഇത്രേം കൊട്ട്.......കൊള്ളാം.
ReplyDeleteമദ്യം തിന്മകളുടെ മാതാവ് ..
ReplyDeleteമുന്നേ വായിച്ചിരുന്നു .
അന്ന് കമന്ടിയില്ലാ എന്ന് തോന്നുന്നു ..
ഇപ്പോഴും കമന്റെണ്ട എന്നാ തോന്നിയത് .
എന്നാലും ഈ
"മദ്യം തിന്മകളുടെ മാതാവ് ."
തന്നെയല്ലേ ..
അതെങ്കിലും ഒന്ന് പറഞ്ഞു പോകാം എന്ന് തോന്നി