സുലൈമാനൊരു വിശേഷ കാവ്യം

                                                                          


പ്രിയത്തില്‍ ,സുലൈമാന് ,


അനക്കു സുഖം തന്നെയല്ലെ. ഇവിടേ വന്ന അന്നുതന്നെ ഞാന്‍ നിനക്ക് മിസ്സ്‌ അടിക്കാന്‍ തുടങ്ങിയതാ ,ജ്ജി നാട്ടില്‍ നിന്നും ആര് മിസ്സിയാലും അയ്ന്റെ പിന്നാലെ മോട്ടോര്‍ സൈക്കളെ ടുത്തു ബിടുന്ന സ്വഭാവം അന്റെ അളിയന്‍ മിസ്സടിച്ചു പൈസ കടം ചോയ്ച്ച അന്ന് മുതല്‍ നിര്‍ത്തി എന്നറിയുന്നത് കൊണ്ടാണു അനക്ക് ഞാന്‍ എഴുതുന്നത് ,ജ്ജി പേടിക്കണ്ടാ ഞാന്‍ പൈസയൊന്നും ചോദിക്കാനല്ല ഈ കത്തെഴുതുന്നത്,

ഞാന്‍ ഇവിടെ സുഖമായി എത്തി .,എന്നോടാ അവരുടെ കളി ..ഇജ്ജന്മം പള്ളീല്‍ കേറാത്ത എന്നയാ അവര്‍ സല സല എന്നും പറഞ്ഞു പേടിപ്പിക്കുന്നത് ...ഉന്തി തള്ളിയിട്ടാലും പടിഞ്ഞാറോട്ട് വീഴാത്ത എന്നയാ അവര്‍ മൂന്നു തവണ പിടിച്ചതും നമസ്കരിപ്പിച്ച് ,പിന്നെ ഇക്കാമ വാങ്ങി നാട്ടില്‍ കയറ്റിയതും ...അതു കൊണ്ട് ഒരു ഗുണം ഉണ്ടായി .

ന്റെ കമ്പനി വണ്ടിയിലെ ടയര്‍ മ്മളെ ഇലക്ട്രോണിക് കടയിലെ സെയില്‍സ്മാന്‍ അബ്ദുറഹിമാന് നൂറു റിയാലിന്റെ ജീപ്പാസു ടോര്‍ച്ചിനു പകരം നല്‍കി പുരാതന കാലത്തെ ബാര്‍ട്ടര്‍  സിസ്റ്റം  തിരികെ കൊണ്ടുവരാന്‍ നോക്കിയത് ഞാന്‍ പോന്നപ്പോഴാ കള്ള മസ്രി മുദീര്‍ അറിഞ്ഞത്, അല്ലങ്കില്‍ ഞാന്‍ ഇപ്പളും കുബ്ബുസും തിന്നു ആ പോലീസ് സ്റ്റേഷനില്‍ ജ്ജി കാണാന്‍ വരണതും കാത്തുകിടക്കുന്നുണ്ടാവും ,പടച്ചോന്‍ കാത്തു ,ഇന്നലെ ഇഷാ സലക്ക് പള്ളിയില്‍ കയറി വുളു എടുക്കുമ്പൊഴാ ഓര്‍മ്മ വന്നത് ഇത് നമ്മുടെ സൌദി അല്ലല്ലോ എന്ന് ഇബ്ടെന്തു മുതവ്വ .അപ്പം ഇറങ്ങി ഞാന്‍ അവിടെ നിന്ന് , ...ന്നോടാ കളി ....ഇപ്പം എന്താ സുഖം ..എന്നും രാവിലെ ഇക്കാമ തപ്പണ്ട ,ലേബര്‍കാര്ഡു‍വേണ്ട ,ലൈസെന്‍സും .ഇസ്തിമാറയും വേണ്ട .. നേരം വൈകി വരുമ്പോഴുള്ള ."ഹിമാര്‍" ഗീതം കേള്‍ക്കണ്ട ,...

പിന്നെ ജ്ജി ന്റെ റൂമില്‍ പോകുകയാണെങ്കില്‍ കട്ടിലിന്റെ അടിയില്‍
കുറച്ചു ,ഡോര്‍ ലോക്കും .കുറച്ചു ഇലക്ട്രിക് കേബിളുകളും ഒരു പത്തിരൂപത് സ്വിച്ച് ബോര്‍ഡും ഉണ്ട് .എന്റെ സര്‍വീസ്‌ മണിയായി ഞാന്‍ തന്നെ പലപ്പോഴായി മൂപ്പര് പുറത്തു പോയപ്പോള്‍ നമ്മുടെ കടയില്‍ നിന്നും എടുത്തതാ .നമ്മളെന്തിനാ മുധീറിനെ ബുദ്ധി മുട്ടാക്കുന്നത് . ഇത്രയൊക്കെയേ എന്നോട് പറ്റൂ ..അതു നീ ഡോര്‍ ട്ടു ഡോര്‍ വിടണം, ഞാന്‍ പെട്ടൊന്ന് കേറി പോന്നത് കൊണ്ട് നീ വാങ്ങിയ 'പഞ്ഞി'യൊന്നും കൊണ്ടോന്നീല്ലാലോ അതും അതിന്റെ കൂടേ ഇട്ടോ ഡോര്‍ ട്ടു ഡോര്‍ ആകുമ്പോള്‍ നിനക്ക്‌ അവിടെ തന്നെ കാശും കൊടുക്കാലോ കിലോക്ക് എട്ടു റിയാലേഉള്ളത്രെ ,

ഞാന്‍ മിനിഞ്ഞാന്ന് സക്കരിയനെ കണ്ടു .അനക്ക് ഓര്‍മ്മയില്ലേ പോക്കറ്റടിച്ചവന്റെ കൈ വെട്ടുന്നത് കാണാന്‍ പോയി അതു കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഇക്കാമയും പേഴ്സും പോക്കറ്റടിച്ചു പോയ വകയില്‍ ഫ്രീ ആയി നാട്ടിലെത്തിയ സക്ഷാല്‍ സക്കരിയ, ഓന്‍ ന്നോട് പറയുകയാ ."ഇന്ക്ക് ഗള്‍ഫില്‍ വരണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല പിന്നെ എത്രയാ ഇവടെ പട്ടിണി കിടക്കുകയാ ന്നു വിചാരിച്ചു കേരിയ്താ" എന്ന് .ജ്ജി മ്മളെ സംസൂനെ കാണലുണ്ടോ ..ഒരു ചാക്ക് പത്രകെട്ടു ഒന്നായി അടിച്ചു മാറ്റുമ്പോള്‍ സെക്യൂരിറ്റി ക്യാമറയില്‍ കൂടി അതു കണ്ടു തീവ്രവാദി എന്ന തെറ്റിധരിച്ചു പിടിച്ച ,സാലറി എല്ലാ മാസവും കട്ടായി കൊണ്ടിരിക്കുന്ന പാവം സംസൂനെ ...ഞാന്‍ ചോദിച്ചതായി പറയണം ,

പിന്നെ ഒരാളുടെ മുഖം എനിക്ക് മറക്കാനെ കഴിയില്ല .കഴിഞ്ഞ നോമ്പിന് എനിക്കറിയാത്ത പണിയായ നോമ്പ്പിടിത്തം കഴിയാത്തതിനാല്‍ അസര്‍ നമസ്ക്കാര സമയത്ത് റൂമില്‍ കയറി കഞ്ഞി കുടിച്ചു കൊണ്ടിരുന്ന എന്നെ കൊണ്ട് അതെ കഞ്ഞിക്കലം തലയില്‍ വെപ്പിച്ചു ഗോളാന്തര വാര്‍ത്തയിലെ ഒടുവിലിനെ പ്പോലെഎന്നെയും  നിന്റെയ്യോക്കേ മുമ്പില്‍ കൂടി നടത്തിച്ച ആ മഹാനായ മനുഷ്യനെ ...അന്ന് സൂക്കില്‍ നിന്നും കിട്ടിയ ഇരുന്നൂര്‍ ചാട്ടവാറടി കൊണ്ട് ചുമലിലുണ്ടുണ്ടായ പാട് ഇന്നലെ ന്റെ  കെട്ടിയോള്‍ ഹാജറ കണ്ടു ..ഗള്‍ഫില്‍ പോയാപ്പോള്‍ എന്തോരം മസിലാങ്ങള്‍ക്ക് എന്ന് കേട്ടപ്പോള്‍ ഞാന്‍ നാണം മൂലം കാല്‍ വിരല്‍ കൊണ്ട് നിലത്ത് ചിത്രം വരച്ചുപോയി ..അല്ലങ്കില്‍ നഖം ആ കശ്മലന്മാര്‍ വേണ്ടാത്തത് ബ്ലൂടൂത്ത്‌ ചെയ്യുമ്പോള്‍ പിടിച്ച് എടുത്തു കളഞ്ഞത് അവള്‍ കാണുമായിരുന്നു ...

അതൊക്കെ പോട്ടെ എനിക്കവിടെ പരമസുഖം ..പുഴയില്‍ ഇഷ്ട്ടം പോലെ മണലുണ്ടായതു കൊണ്ട് കഞ്ഞി കുടിച്ചു പോകന്നു ...അവിടേ പാതിര വരെ ടെലിവിഷനും നോക്കി ഉറക്കമിളച്ചതു കാര്യമായി ...രാത്രി പുഴയില്‍ ഇറങ്ങി രാവലെയാവുംബോഴെയ്ക്കും ച്ചിരി മണല്‍ വാരി വീട് മുഴുവനാക്കാത്ത നിന്നെപ്പോലത്തെ ഗള്‍ഫ് കാര്‍ക്ക് എത്തിച്ചു കൊടുത്തു ഞാന്‍ ഒരത്താണിയാകുന്നു ..ബ്ലാക്ക്‌ മണല്‍ അടിക്കുമ്പോള്‍ അവിടുന്ന് പണ്ട് ബില്ലടിക്കാതെ സാധനങ്ങള്‍ വില്‍കുന്ന അതെ എഫക്റ്റ് ..അനക്കും അന്നെ പോലത്തെ ഗള്‍ഫും കെട്ടി പിടിച്ചു കഴിയുന്ന എല്ലാ മാന്യന്മാര്‍ക്കും വേണ്ടി വ്യായാഴ്ച്ച മ്മള്‍ നേരം വെളുക്കും വരെ പാടിയിട്ടും സംഗതികള്‍ വരാതെ അവസാനം മൈക്കിനും കമ്പ്യൂട്ടറിനും ചീത്ത പറയാറുള്ള റൂമില്‍ വെച്ച് പാടാന്‍ ഒരു പാട്ട് തരാം ....കാഫു മല കണ്ട പൂങ്കാറ്റെ  ..ഛെ മാറി പോയി ...

കടലിന്‍റെയക്കരെ പോയോരെ 
ഖല്‍ബുകള്‍ തിങ്ങി നിറഞ്ഞവരെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുഹൂറും കിസ്സ പറഞ്ഞാട്ടേ...

കുബ്ബൂസ് നിങ്ങള്‍ തിന്നാറുണ്ടോ
ഫൂലും തമീസും കഴിക്കാറുണ്ടോ
കാലത്തെണീറ്റിട്ടു നാസ്ഥാ കഴിക്കാതെ
ജോലിക്ക് പോണോരെ കാണാറുണ്ടോ.

താല്ലാജ കോഴി കഴിക്കാറുണ്ടോ
ഫ്രീസറിലെ മത്തി തിന്നാറുണ്ടോ
കുബ്ബൂസും പട്ടാണി കടലയും കൂട്ടി
ശാപ്പാട് ഗംഭീരമാക്കറുണ്ടോ

കവറോള്‍ നിങ്ങള്‍ ധരിക്കരുണ്ടോ
സേഫ്റ്റി തൊപ്പി നിങ്ങള്‍ വെക്കാറുണ്ടോ
52 ഡിഗ്രീ ചൂടില്‍ വിയര്‍ക്കുമ്പോള്‍
നാട്ടീലെ മഴയെ ഓര്‍ക്കാറുണ്ടോ

മൂട്ട കടി നിങ്ങള്‍ കൊള്ളാറുണ്ടോ
കൂര്‍ക്കംവലി നിങ്ങള്‍ കേള്‍ക്കാറുണ്ടോ  
മൂടിപ്പുതച്ചു ഉറങ്ങുമ്പോള്‍ നിങ്ങളെ
മിസ്സ്‌ കാള്‍ ശല്യം ചെയ്യാറുണ്ടോ

ഉറൂബെന്നു നിങ്ങള്‍ കേള്‍ക്കാറുണ്ടോ.
തര്‍ഹീലില്‍ നിങ്ങള്‍ പോയിട്ടുണ്ടോ
ജവാസാത്ത് പോലീസെത്തുന്ന നേരത്ത് ,
അട്ടത്തു കേറിയൊളിക്കാറുണ്ടോ

കടലിന്‍റെയക്കരെ പോയോരെ 
ഖല്‍ബുകള്‍ തിങ്ങി നിറഞ്ഞവരെ
കാരക്ക കായ്ക്കുന്ന നാട്ടിന്റെ
മധുഹൂറും കിസ്സ പറഞ്ഞാട്ടേ....



സ്നേഹപൂര്‍വ്വം ...അന്റെ ചങ്ങായി ....മിസ്സ്‌കാള്‍ വേണ്ട പൈസ അയച്ചാല്‍ മതി .
 
 
 
ചിത്രം ..ഗൂഗിള്‍ വഴി മോഷണം

69 comments:

  1. ഇന്നലെ ഇഷാ സലക്ക് പള്ളിയില്‍ കയറി വുളു എടുക്കുമ്പൊഴാ ഓര്‍മ്മ വന്നത് ഇത് നമ്മുടെ സൌദി അല്ലല്ലോ എന്ന് ഇബ്ടെന്തു മുതവ്വ .അപ്പം ഇറങ്ങി ഞാന്‍ അവിടെ നിന്ന് , ...ന്നോടാ കളി ....ഇപ്പം എന്താ സുഖം ..എന്നും രാവിലെ ഇക്കാമ തപ്പണ്ട ,ലേബര്‍കാര്ഡു‍വേണ്ട ,ലൈസെന്‍സും .ഇസ്തിമാറയും വേണ്ട .. നേരം വൈകി വരുമ്പോഴുള്ള ."ഹിമാര്‍" ഗീതം കേള്‍ക്ണ്ട ,...

    എന്‍റെ ഫൈസലേ.. തകര്‍ത്തു ട്ടോ ഈ വരികള്‍. ചിരിച്ച് ഒരുമാതിരി ആയി .
    ആ പള്ളീന്ന് ഇറങ്ങി പോന്നത് ഹ ഹ .
    പിന്നെ അവസാനത്തെ പാട്ട് .
    അതും സൂപ്പര്‍ .
    ഈ നാട്ടപാതിരക്ക് വായിച്ചത് വെറുതെ ആയില്ല

    ReplyDelete
  2. ഇത് കലക്കിട്ടോ... പാട്ടും രസ്സായി. :))

    ReplyDelete
  3. ഒരു ഗള്ഫുകാരന്റെ ജീവിത നൊമ്പരങ്ങളും ആത്മാനുഭൂതിയും തമാശ ജനിപ്പിക്കുന്ന വാക്കുകളില്‍ കൂടി ചിത്രീകരിച്ചത് വളരെയധികം നന്നായി. ഗള്‍ഫില്‍ ജീവിച്ചവര്‍ക്കും ജീവിക്കുന്നവര്‍ക്കും മറ്റുള്ളവരേക്കാള്‍ കൂടുതലായി ഇത് അസ്വതിക്കാന്‍ കഴിയും, കൂടെ നൊമ്പരപ്പെടാനും. ആശംസകള്‍ അറിയിക്കുന്നു.

    ReplyDelete
  4. "കടലിന്റെയിക്കര വന്നോരെ..
    ഖല്‍ബുകള്‍ വെന്തു പൊരിഞ്ഞോരേ..
    തെങ്ങുകള്‍ തിങ്ങിയ നാടിന്റെ ഓര്‍മയില്‍ മുങ്ങിയ നിങ്ങടെ കഥ പറയൂ.."
    ഈ പാട്ട് എനിക്ക് വളരെയിഷ്ട്ടമാണ്.കേട്ടിട്ട് വര്‍ഷങ്ങളായി.പക്ഷെ,ഓരോ വരികളും ഹൃദ്ധിസ്ഥമാണ് ഇപ്പോഴും.അതിലെ വാക്കുകള്‍ കരയാതെ കരയിക്കാറുണ്ട്.
    പാരഡി കൊള്ളാം..

    ReplyDelete
  5. ഫൈസല്‍ ഭായ്........തകര്‍ത്തു........
    ആ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോയത്............ഹ ഹ..........
    അവസാനത്തെ പാടു കൂടി ആയപ്പോള്‍ സംഗതി കിടിലന്‍ ആയി.........

    ReplyDelete
  6. തകര്‍ത്ത് കളഞ്ഞല്ലോ മാഷേ !!!!

    ReplyDelete
  7. ഹ ഹ ഹ അപ്പൊ പ്രവാസം മടുത്തു തുടങ്ങി അല്ലെ.

    ReplyDelete
  8. പൊളിച്ചടുക്കിക്കളഞ്ഞല്ലോ... ശുദ്ദഗതിക്കാരന് ഗള്‍ഫ് എന്നും തടവറയാണ്. ഇതുപോലെ കള്ളത്തരങ്ങള്‍ ഉള്ളോര്, ആസ്മയുടെ അസുഖം ഉള്ളോരൊക്കെ അടിച്ചുകയറിയങ്ങ് പോകും..

    സൂപ്പറായിട്ടുണ്ട് ട്ടോ....

    ReplyDelete
  9. കഫീലിനെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ സര്‍വീസ് മണിയെടുത്തത് കണ്ടു പിടിച്ചിരുന്നെങ്കില്‍? നേരത്തെ തന്നെ മസില് കൂടെണ്ടാതായിരുന്നു. അത് നോമ്പിനാണൊത്തത്. ഗുണപാഠം: പല നാള്‍ കള്ളന്‍..................... കഥ ജോറായി.

    ReplyDelete
  10. വളരയതിഗം നന്നായി ഇനിയും ഒരുപാട് നര്മങ്ങള്‍ ഉള്ളവ ഉണ്ടാവട്ടെ [സാദത്ത്‌ പരപ്പനങ്ങാടി

    ReplyDelete
  11. പൈസ ചോദിക്കാനല്ലാന്ന് ആദ്യം തന്നെ പറഞ്ഞതുകൊണ്ടാണ് മുഴുവനും വായിക്കാമെന്ന് വച്ചത്. കൊള്ളാല്ലോ ഈ സ്റ്റൈല്...ആ പാട്ട് സൂപ്പര്‍.

    ReplyDelete
  12. ഹ്ഹ്ഹ്ഹ്ഹ് സംഭവം സെറ്റപ്പായിട്ടുണ്ട്.
    ആ പാട്ടില്ലേ പാട്ട്.....അവസാനത്തെ.....അതും കൊള്ളാം

    അപ്പൊ സര്‍വ്വീസ് മണി മൊത്തം കിട്ട്യോ? ഇങ്ങളാണ് ശരിക്കും ഗള്‍‍ഫന്‍ :പ്

    ReplyDelete
  13. കട്ടവന്റെ കൈ വെട്ടുന്നത് കണ്ടു നില്‍ക്കുമ്പോള്‍ അവിടെ പോക്കറ്റടി ...നല്ല തമാശ

    ReplyDelete
  14. >> കട്ടിലിന്റെ അടിയില്‍
    കുറച്ചു ,ഡോര്‍ ലോക്കും .കുറച്ചു ഇലക്ട്രിക് കേബിളുകളും ഒരു പത്തിരൂപത് സ്വിച്ച് ബോര്‍ഡും ഉണ്ട് .എന്റെ സര്‍വീസ്‌ മണിയായി ഞാന്‍ തന്നെ പലപ്പോഴായി മൂപ്പര് പുറത്തു പോയപ്പോള്‍ നമ്മുടെ കടയില്‍ നിന്നും എടുത്തതാ .നമ്മളെന്തിനാ മുധീറിനെ ബുദ്ധി മുട്ടാക്കുന്നത് <<
    ___________________________________
    ഒക്കെ കണ്മുന്‍പില്‍ കാണുംപോലെ തോന്നിപ്പിച്ചു ഭായീ. വേദന പടര്‍ന്ന പോസ്റ്റ്‌. നന്നായി.

    ReplyDelete
  15. നന്നായി എഴുതിയിട്ടുണ്ട്...കേട്ടൊ ഭായ്

    ReplyDelete
  16. ഒരു സാദാ പ്രവാസിയുടെ കളികളും കള്ളക്കളികളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു.

    അഭിനന്ദനങ്ങൾ!

    ReplyDelete
  17. രസകരമായി അവതരിപ്പിച്ചു.. ആശംസകള്‍..

    ReplyDelete
  18. ഇഞ്ഞ് പൊളപ്പന്‍ തന്നെയാണല്ലോ കുമാരാ ....
    ആശസകള്‍ തുടര്‍ന്നും വെമ്ബത്തരം കാട്ടുവാന്‍ ....

    ReplyDelete
  19. ഇങ്ങള് കലക്കീന്..രാവിലെ തന്നെ ചിരിച്ചു ചിരിച്ചു മനുഷ്യന്റെ കൊടല് പുറത്തു വന്നു !!സംഗതി ഇല്ലാതെ പാടിയ പാരഡിയും സൂപ്പര്‍..അപ്പോള്‍ വീണ്ടും കാണാം..

    ReplyDelete
  20. നല്ല രസികന്‍ പോസ്റ്റ്. അവസാനത്തെ കവിതയും കൊള്ളാം

    ReplyDelete
  21. തമാശയില്‍ പൊതിഞ്ഞത് ആണെങ്കിലും നൊമ്പരം ഉണര്‍ത്തുന്ന പോസ്റ്റ്‌. നന്നായി അവതരണം. ആശംസകള്‍.

    ReplyDelete
  22. നാട്ടിലെ പുഴയില്‍ മണല്‍ ഉള്ളത് കൊണ്ടാ പലര്‍ക്കും ഒരു ധൈര്യം!
    ഇവിടെ ഗള്‍ഫില്‍ നിന്ന് അടിച്ചോടിച്ചാലും അവിടെ ഗള്‍ഫുകാര് ഉണ്ടല്ലോ എന്ന ഒറ്റ പ്രതീക്ഷ...
    (താങ്കള്‍ക്ക് മണല്‍ ഇല്ലെങ്കിലും പേടിക്കണ്ട.പാരടി എഴുതി ജീവിക്കാം പ്രത്യകിച്ചു തെരഞ്ഞെടുപ്പ് സീസണില്‍..)

    ReplyDelete
  23. എന്ത് അലക്കാ ചങ്ങായീ ഇത് ഒടുക്കത്തെ അലക്ക് അന്നേ നേരില്‍ കുനിച്ചു നിറുത്തി കൂമ്ബിനിടിക്കും ചിരിച്ചു ബാരിയില്‍ വേദന വന്നു
    അല്ല ചങ്ങായീ ഇത് കണ്ടു അന്റെ കര്നോര്‍ അന്നോട്‌ പ്രവാസം മതിയാക്കാന്‍ പറയുമോ

    ReplyDelete
  24. നല്ല രീതിയില്‍ ഒരു പ്രവാസിയുടെ ജീവിത കഷ്ടപ്പാടുകള്‍ വരച്ചു കാണിച്ചിരിക്കുന്നു മാത്രവുമല്ല പ്രവസികളെല്ലാം സുഖ ജീവിതം നയിക്കുന്നു എന്ന നമ്മുടെ ആളുകളുടെ ഇടയിലുള്ള തെറ്റായ ധാരണയെ "ചാട്ടവാറടി കൊണ്ട് ചുമലിലുണ്ടുണ്ടായ പാട് ഇന്നലെ ന്റെ കെട്ടിയോള്‍ ഹാജറ കണ്ടു ..ഗള്‍ഫില്‍ പോയാപ്പോള്‍ എന്തോരം മസിലാങ്ങള്‍ക്ക് " കളിയാക്കാനും താങ്കള്‍ മറന്നില്ല .നന്നായിരിക്കുന്നു .ആശംസകള്‍

    --

    ReplyDelete
  25. ഉസാറായി മോനെ.ജ്ജ് ഞ്ഞിം എയ്ത്,ഞമ്മള് ബായിക്കാം.ന്ത്യേ?

    ReplyDelete
  26. നൊമ്പരം ചിരിയില്‍ ഒളിപ്പിച്ചു പറഞ്ഞപ്പോള്‍ അസ്സലായിട്ടോ

    .. നേരം വൈകി വരുമ്പോഴുള്ള ."ഹിമാര്‍" ഗീതം കേള്‍ക്കണ്ട ,...

    ഈ ശൈലിയും
    കടലിന്‍റെയക്കാരെ പോയോരെ
    ഖല്‍ബുകള്‍ തിങ്ങി നിറഞ്ഞവരെ
    കാരക്ക കായ്ക്കുന്ന നാട്ടിന്റെ
    മധുഹൂറും കിസ്സ പറഞ്ഞാട്ടെ..

    ഈ മിക്സിങ്ങും ഒക്കെ ചേര്‍ന്ന് എല്ലാ സംഗതികളും ഒത്തു വന്നപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഉള്ള പസ്റ്റ്‌ തന്നെയായി.

    ReplyDelete
  27. ജ്ജ് കലക്കി മറ്‌ച്ചി.....പാട്ട് അയിലേറെ ഉസാറായി...

    ReplyDelete
  28. ചിരിച്ച് വായിക്കാനും ചിന്തിച്ച് ചിരിക്കാനും..
    ചിരിച്ചാലും ചിന്തിച്ചാലും നൊമ്പരംകിനിയുന്ന ശൈലി..ഗംഭീരമായി സുഹൃത്തെ..!
    ആശംസകള്‍.

    ReplyDelete
  29. tp.ashraf vazhakkadJune 17, 2011 at 9:49 PM

    നിന്റെ ബ്ലോഗെഴുത്ത്ഉഗ്രന്‍ കഥയും കവിതയും പാട്ടും പറച്ചിലും .. ഗവ് രവം ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രമിക്കുമല്ലോ ....

    ReplyDelete
  30. .“ഇന്ക്ക് ഗള്‍ഫില്‍ വരണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല പിന്നെ എത്രയാ ഇവടെ പട്ടിണി കിടക്കുകയാ ന്നു വിചാരിച്ചു കേരിയ്താ”
    നർമ്മം പല ഭാഗത്തും മികച്ച നിലവാരം പുലർത്തി..നന്നായിരുന്നു..

    ReplyDelete
  31. ഒത്തിരി ഇഷ്ടപ്പെട്ടു ..
    മര്‍മം അറിഞ്ഞുള്ള
    നര്‍മം തന്നെ ...

    ചാര്‍ളി ചാപ്ലിന്‍ കഥ
    പോലെ ....മനസ്സില്‍ തറച്ചു
    കേട്ടോ ...

    ആശംസകള്‍ ....

    ReplyDelete
  32. ഫൈസല്‍... കലക്കിട്ടോ....
    ഇന്ക്ക് ഒര്പാട് ഇഷ്ടായിട്ടോ അന്‍റെ ആ..പാട്ട്.

    ReplyDelete
  33. എത്താന്‍ വൈകി .. പ്രവാസിയുടെ അങ്കലാപ്പും വേര്‍പാടും എല്ലാം നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ വേറിട്ടൊരു പോസ്റ്റ്‌... അവസാനത്തെ പാരഡി അടിപൊളി .. ആശംസകള്‍..ഇനിയും പോരട്ടെ ഇത്തരം നല്ല എഴുത്തുകള്‍....

    ReplyDelete
  34. ഗള്‍ഫ്‌ ദുഖമാണുണ്ണീ.....

    നാടല്ലോ സുഖപ്രദം..!

    .

    ReplyDelete
  35. അപ്പോ..ചുരുക്കി പറഞ്ഞാല്‍ ങ്ങളും ന്നപ്പോലെ സൌദീന്ന് കുറ്റീം പറിച്ച് പോന്ന് നാട്ടില് കട്ടകാര്‍ന്ന് പോകാണല്ലെ?? കലക്കിട്ടോ..ഇത് വായിച്ചപ്പം ങ്ങളാണ് കന്തറ പാലത്തിന്റെ താഴത്ത് മുതവ്വനെ കണ്ട് പാഞ്ഞത് എന്ന് ഇപ്പോ ഇച്ച് മനസ്സിലായീ......

    ReplyDelete
  36. വായിച്ചിട്ട് ഒന്നും പറയാതെ പോകാന്‍ തോന്നുന്നില്ല... സൂപ്പര്‍ .... തല്‍കാലം അത് മതി... എനിക്കിഷ്ടായി.... ഇനിയും പ്രതീക്ഷിക്കുന്നു....

    ReplyDelete
  37. Nice funny article all the best

    ReplyDelete
  38. @ ചെറുവാടി :പോസ്റ്റിട്ട് ആദ്യ മിനുട്ടില്‍ തന്നെ കമന്റിയതിനു ആയിരം നന്ദി
    @ലിപി : നന്ദി ....
    @വി പി : ആദ്യവരവിനും അഭിപ്രായത്തിനും നന്ദി
    mayflower:പാട്ട് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
    @അസീസ് ..നന്ദി
    @നൌഷു ..നന്ദി
    @അക്ബര്‍ ..ഹ ഹ മടുത്തു ..
    @ ഇഷ്ടായിട്ടോ ഒരു പാട്
    @ഹനീഫ ..നന്ദി
    @അന്‍വര്‍ ....വീണ്ടും കാണാം
    @അണ്ണാറക്കണ്ണന്‍ ...നന്ദി
    @അജിത്തെട്ടന്‍..അങ്ങിനെ തുടക്കം കൊടുത്തത് നന്നായി അല്ലേ

    ReplyDelete
  39. @ചെറുത്‌..ഇങ്ങളെ പോലെ ഞാനും ഒരു ഗള്‍ഫന്‍
    @ഹരി :നന്ദി
    @കണ്ണൂരാന്‍:ഒക്കെ കണ്മുന്‍പില്‍ കാണുംപോലെ തോന്നിപ്പിച്ചു ഭായീ. വേദന പടര്‍ന്ന പോസ്റ്റ്‌....ഇഷ്ടായിട്ടോ ഈ വരികള്‍
    @മുരളിയേട്ടാ ..നന്ദി
    @ അലി ..ആദ്യ വരവിനു നന്ദി
    @സമീര്‍: നന്ദി
    @ ഒരു യാത്രികന്‍: നന്ദി
    @ ശ്രീ ...നന്ദി
    @ സുബൈര്‍:ഹ ഹ ഇഷ്ട്ടായി
    @ദുബായിക്കാരന്‍: ശുക്രന്‍ ...

    ReplyDelete
  40. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്ങല്പികമാണോ
    അതോ നമ്മുടെ ഇടയിലുല്ലവരോ ..........................................

    ReplyDelete
  41. @കുസുമം ....നന്ദി
    @ഷാനവാസ്..ഇക്ക വരവിനു ഒരു പാട് നന്ദി
    @തണല്‍ ....ന്റെ തണലേ ആ വഴിക്കും ഒരു കൈ നോക്കാം അല്ലേ ....
    @കൊമ്പന്‍ ,...നിങ്ങളെ ആ പോസ്റ്റിന്റെ അടുത്ത് പോലും എത്താന്‍ എനിക്കാവില്ല ...നന്ദി ഒരു പാട്
    @ അനിയന്‍ സാര്‍ നന്ദി
    @ മാറുന്ന മലയാളി ...നന്ദി
    @മുഹമ്മദുകുട്ടി ...ഇക്ക ഒരു പോസ്റ്റിടു ..
    @സലാം ....വിശദമായ വായനക്ക് നന്ദി
    @പുന്നെയ്ക്കാടന്‍ ..നന്ദി
    @അരീക്കാടന്‍ ...മാഷേ നന്ദി
    @ ഈസ്‌ഹാക്ക്‌ ..നന്ദി
    @ ടി.പി. നന്ദി
    @ അനശ്വര ..നന്ദി
    @ എന്റെലോകം ....വരവിനു നന്ദി
    @ അഫ്സല്‍ ...കുഫിധയിലെ ..സുഹുര്തിനു നന്ദി
    @ഉമ്മു അമ്മാര്‍ ....ഇഷ്ട്ടമായ്ടിനു നന്ദി
    @മുല്ല ....നന്ദി
    @ അളിയന്‍ ..നന്ദി
    @ സുലൈമാന്‍ @ ഒളവട്ടുര്‍ ..നന്ദി

    ReplyDelete
  42. പ്രിയപ്പെട്ട ഫൈസല്‍,
    നര്‍മവും മണലാരണ്യത്തിലെ വേദന നിറഞ്ഞ ജീവിതം നര്‍മത്തില്‍ അവതരിപ്പിച്ചത് നന്നായിരിക്കുന്നു!എഴുത്തില്‍ പുതുമയുണ്ട്!പാരഡി ബഹു ജോര്‍!
    ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  43. @ ഖുന്ഫുദ...ആളെ അറിയില്ലേ ....
    @ അനുപമ ....പ്രോല്സാഹനത്തിനു നന്ദി

    ReplyDelete
  44. ഫൈസലിക്കോ പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ നര്‍മ്മത്തിലൂടെ അതി മനോഹരമായി തന്നെ അവതരിപ്പിച്ചു .. ഡെയിലി ചീത്ത വിളിച്ച എന്റെ സൌദിയെ മലയാളി ഹോട്ടലില്‍ കൊണ്ട് പോയി
    മസാല ദോശയില്‍ മസാല കൂട്ടി കൊടുത്തു വയറിളക്കം പിടിപ്പിച്ചവനാ ഞാന്‍ ഹി ഹി അത്ര ഒക്കെയല്ലേ നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റൂ .. ഇഷ്ട്ടമായി ..
    ആശംസകളോടെ റഷീദ് എം ആര്‍ കെ .
    http://apnaapnamrk.blogspot.com/

    ReplyDelete
  45. @ rsheed ഹഹ മലയാളി ഹോട്ടലില്‍ കയറി ഒന്ന് മസാലദോശ കഴിച്ചാല്‍ മതി ...മസാല കൂട്ടണം എന്നില്ല ..നന്ദി വന്നതിനു

    ReplyDelete
  46. adipoliayittunde,very nice.

    songum kollam.

    ALL THE BEST.

    ReplyDelete
  47. its a really good one.. keep writing!

    ReplyDelete
  48. @അനോണി:നന്ദി ഈ വായനക്ക്

    ReplyDelete
  49. vedikkattu jimittu ,,,,,,,,,,kollatta .ippazha kande veendum varaam

    ReplyDelete
  50. ഫൈസലിക്ക.. പ്രവാസത്തിന്‍റെ കള്ളത്തരങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു.. ഓരോ വരികളിലും നര്‍മ്മമുണ്ട്.. അല്ലാ ഇതില്‍ ആത്മകഥാംശം ഇല്ലല്ലോ ലെ?? ഒരു പാടിഷ്ടായി ഈ എഴുതുന

    ReplyDelete
  51. ഞാന്‍ ഇപ്പോഴാണ് വായിക്കുന്നത്. കൃത്യമായ സംഭവങ്ങള്‍ നല്ല രസത്തോടെ അവതരിപ്പിച്ചു. നിസ്സാരന്‍ ചോദിച്ചത്‌ പോലെ ഒന്നും ഇല്ലല്ലോ അല്ലെ.
    സക്കറിയ നാട്ടിലെത്തിയത്‌ വായിച്ചപ്പോള്‍ അറിയാതെ ചിരി പൊട്ടിപ്പോയി.

    ReplyDelete
  52. ഹി ഹി ഹി.........കൊള്ളാല്ലോ...........അഭിനന്ദനം

    ReplyDelete
  53. ചിരിപ്പിച്ചു കൊല്ലാന്‍ തന്നെയാണ് ഭാവം അല്ലേ? ചിരിക്കിടയിലും പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ഒളിച്ചിരിപ്പുണ്ട്...

    ReplyDelete
  54. ഫൈസൽ , രസകരമായി പറഞ്ഞിരിക്കുന്നു.... പാട്ടും നന്നായിട്ടുണ്ട്.

    പുതിയ പോസ്റ്റാണോ എന്ന് കരുതി വന്നതാ,,, :)))

    ReplyDelete
  55. കലക്കീട്ടാ പോസ്റ്റ്‌... ..പാട്ടും കൊള്ളാം

    ReplyDelete
  56. ആ നമ്പര്‍ കിട്ടിയാല്‍ സേവ് ചെയ്തു ബ്ലോക്ക്‌ ചെയ്യാമായിരുന്നു .
    മിസ്‌ അടിച്ചു പൈസ ചോദിക്കില്ലല്ലോ .
    ഹ ഹ ....

    ReplyDelete
  57. അപ്പോ ഇങ്ങനെയൊക്കെയാണു അല്ലേ? കൊള്ളാം...
    പാരഡി ഉഷാറായിട്ടുണ്ട്.

    ReplyDelete
  58. hi faizalka njan oru puthanprvasiyanenkilulum ithu vayichapol orupad chirichu . nattil atow driver joli cheythirunnavar galfil vannalulla anubhavam onneyuthanam. settuvinu labhmundaki koduthadallathe onnum sambhadichittundavilla ennalum ivide vannal paryum o ea 1000 kuluvak vendiyanu ivanmarude attum thuppum kelkunnathennu...so adipoli, iniyum eyuthuka vayikan njan njangal redy....

    ReplyDelete
  59. "ഗള്‍ഫില്‍ പോയാപ്പോള്‍ എന്തോരം മസിലാങ്ങള്‍ക്ക് എന്ന് കേട്ടപ്പോള്‍ ഞാന്‍ നാണം മൂലം കാല്‍ വിരല്‍ കൊണ്ട് നിലത്ത് ചിത്രം വരച്ചുപോയി "
    ഹി ഹി ..ചിരിപ്പിച്ചു ചിരിപ്പിച്ചു ആളെ കൊല്ലല്ലേ
    കത്തിനേക്കാൾ കൂടുതൽ പാട്ടാണ് എനിക്കിഷ്ടായത് ..

    ReplyDelete
  60. ജീവിതത്തില്‍ ഒരിക്കലും പള്ളിമുറ്റം പോലും കണ്ടിട്ടില്ലാത്തവര്‍ പള്ളിയില്‍ പോകുന്നത് കണ്ടിട്ടുണ്ട്..... പ്രവാസ നൊമ്പരങ്ങള്‍ നര്‍മ്മത്തിന്‍റെ മേമ്പോടിയില്‍ അവതരിപ്പിച്ചപ്പോള്‍ നല്ല വായാനാ സുഖം....

    ReplyDelete
  61. കാവ്യം പഴയതാണെങ്കിലും എന്നും ജീവനുള്ള വരികള്‍ ...
    ഓര്‍മപ്പെടുത്തിയതിനു പെരുത്ത്‌ നന്ദി !
    നല്ല ആശംസകള്‍ ,വൈകിയ വായനക്ക് ക്ഷമാപണത്തോടെ ...
    @srus..

    ReplyDelete
  62. നാട്ടിലെ ഇന്നത്തെ സ്ഥിതിയില്‍ ഈ കഥയുടെ പ്രസക്തി കൂടിയിട്ടേയുള്ളൂ!
    നാട്ടില്‍ കോളല്ലേ.അല്പം വക്രബുദ്ധിയും,വാക്സാമര്‍ത്ഥ്യവും,കൈബലവും,ആള്‍ബലവും ഉള്ളോര്‍ക്ക്.ഒരു ശിക്ഷയേയും ഭയപ്പെടേണ്ട.ഏതു കുഴിയില്‍ വീണാലും
    രക്ഷിക്കാന്‍ ആളുണ്ട്.ഗള്‍ഫില്‍ കുറ്റത്തിന് കടുത്ത ശിക്ഷയല്ലേ.കൈവെട്ട്,
    തലവെട്ട്‌.ഓര്‍ക്കുമ്പോള്‍ തന്നെ കിടിലം കൊള്ളുന്നു.തലവെട്ട്‌ കണ്ടിട്ടുണ്ട്...
    ദീരപള്ളി മൈതാനത്ത്......
    ഇവിടെവന്ന് ചങ്ങാതി ചെയ്യുന്ന പണികളെ പോലെയുള്ളത് ചെയ്യാന്‍ ധൈര്യമില്ലാത്തോര് അവിടത്തന്നെ നില്‍ക്കാ നല്ലത് ജന്മം മുഴുവന്‍ കഷ്ടപ്പെട്ട് കിട്ടുന്നതൊക്കെ ഇങ്ങോട്ടയച്ച്..........
    .........
    നര്‍മ്മം രസിപ്പിച്ചു ഈ പോസ്റ്റ് കാണാന്‍ വൈകിപ്പോയി.
    ആശംസകള്‍


    ReplyDelete

  63. ഹൃദയംനിറഞ്ഞ ഓണാശംസകള്‍

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.