കഥയല്ലിതു ജീവിതം...

                                                         
"കോഫി ഓര്‍ ട്ടി" ?
ആ ശബ്ദം കേട്ടപോള്‍ മുസ്തഫ മെല്ലെ തലയുയര്‍ത്തി നോക്കി .എയര്‍ ഹോസ്റ്റ്സ് ആണ് ..
സര്‍ "ട്ടി ഓര്‍ കോഫി" അവര്‍ പിന്നെയും ആവര്‍ത്തിച്ചു ..
"നോ താങ്ക്സ് "
അയാള്‍ വീണ്ടും വിമാനത്തിലെ സൈഡ് സീറ്റില്‍ ഒന്ന് കൂടി ചരിഞ്ഞിരുനു ..കുറേ ദിവസത്തെ ക്ഷീണം ഉണ്ട് , മാസങ്ങളായുള്ള ഉറക്കമില്ലായ്മ അയാളെ മാനസികമായി വല്ലാതെ തളര്‍ത്തിയിരിക്കുന്നു.. ഇനിയും രണ്ടു മൂന്നു മണിക്കൂര്‍ ഉണ്ടെന്നു തോന്നുന്നു..അപ്പുറത്തെ സീറ്റില്‍ ഉള്ളവര്‍ നല്ല ആഘോഷത്തിലാണ് സ്വന്തം നാട്ടിലേയ്ക്ക് പോകുന്നതിന്റെ സന്തോഷമാണ് പലര്‍ക്കും ...
"എന്താ ഒരു മൂഡ്‌ ഓഫ്‌ "
"ഏയ് ഒന്നുമില്ല " തൊട്ടടുത്ത സീറ്റിലേ യാത്രക്കാരനാണ് ..വിമാനം കയറിയപ്പോഴേ അയാള്‍ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..അയാളുടേ തുടര്‍ന്നു വരാവുന്ന പല ചോദ്യങ്ങള്‍ക്കും മറുപടി പറയാനുള്ള മാനസിക അവസ്ഥ ഇല്ലാത്തതിനാലാവാം അങ്ങിനേ പറഞൊഴിവാകാനാണയാള്‍ക്ക് തോന്നിയതു. ....
"ഇക്കാലത്ത് ഒരു വിസ കിട്ടാനുള്ള പാട് ങ്ങക്കറിയില്ലേ ഇവിടേ വെറുതേ നടക്കാനും വേണം ദിവസവും അഞ്ഞൂറ് രൂപ ..ഈ വീട്ടു ചിലവും കുട്ടികളുടേ പഠിപ്പും ഒക്കക്കൂടി ഇപ്പോള്‍ തന്നേ വലിയ ബുദ്ധിമുട്ടാണ് .ഇങ്ങള് ആ താഴത്തെ പറമ്പ് കച്ചവടമാക്കിയാല്‍ തല്‍ക്കാലം പണമൊക്കെ ഒക്കും ബാക്കി ന്‍റെ പണ്ടവും വിറ്റോളി" ..അവളുടേ വാക്ക് ആദ്യമൊന്നും കാര്യമാക്കിയില്ല ...ഒരു കണക്കിനു.അവള്‍ പറയുന്നതും ശെരിയാ ഇനിയും പിടിച്ചുനില്‍ക്കണമെങ്കില്‍
 കടല്‍ കടന്നു ഒരു പരീക്ഷണം നടത്തുകതന്നെ .രണ്ടും കല്‍പിച്ച് ഓര്‍മ്മവച്ച നാള്‍ മുതല്‍ കളിച്ചു വളര്‍ന്ന വീടിന്റെ മുമ്പിലെ സ്ഥലവും വിറ്റ് ഗള്‍ഫിന്റെ സൌഭാഗ്യം തേടി സൌദിയിലെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി .
"എന്തൊരു തണുപ്പ്‌ നിങ്ങള്‍ സെറ്റര്‍ ഒന്നും വാങ്ങിയ്ട്ടില്ലാ" ? വിമാനത്തില്‍ നിന്നും പരിചയപെട്ട സഹയാത്രികന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ നേരം ചോദിച്ചു
."ഇല്ല ഞാന്‍ ആദ്യമായാ ഇവിടേക്ക് .ഒന്നും അറിഞ്ഞരുന്നില്ല ഇവിടേ നല്ല ചൂടാണ് എന്ന് കേട്ടിരുന്നു ഇത് വല്ലാത്ത തണുപ്പ് തന്നേ ചുണ്ടുകള്‍ പൊട്ടുന്നു" .
"ആരെങ്കിലും വരുമോ കൂട്ടാന്‍ ?
" ഇല്ല ഒരു നമ്പര്‍ തന്നിട്ടുണ്ട് ഇറങ്ങിയാല് ‍അതില്‍ വിളിക്കാനാണ് ട്രാവല്‍സില്‍ നിന്നും പറഞ്ഞത് " കീശയില്‍ നിന്നും ഫോണ്‍നമ്പര്‍ എടുത്തു അയാള്‍ക്കു നല്‍കി "നിങ്ങള്‍ ഒന്ന് വിളിക്ക് .എനിക്ക് അറബി അറിയില്ല ആരെയും പരിചയവുമില്ല" അയാള്‍ ആ നമ്പര്‍ വാങ്ങി അതില്‍ വിളിച്ചിട്ടുപറഞ്ഞു ..
"ഇപ്പോള്‍ വരുമത്രേ ഇവിടെ തന്നേ ഇരുന്നോ ..എനിക്ക് പോവാനുള്ള കാര്‍ വന്നു .ഞാന്‍ പോകട്ടെ എല്ലാം നന്നായി വരും" ..
അതും പറഞ്ഞു അയാള്‍ എവിടയ്ക്കോ പോയി ......സമയം പിന്നെയും കടന്നുപോയി ..പലരും വരുന്നു പോകുന്നു .ആ കൊടും തണുപ്പില്‍ മുസ്തഫ തന്നേ തേടി വരുന്ന തന്റെ മുതലാളിയുടെ മുഖം തേടുകയായിരുന്നു ..നീണ്ട കാത്തിരിപ്പിനൊടുവില്‍ അയാളെ തേടി ആ മനുഷ്യന്‍ എത്തി ..സലാം പറഞ്ഞു പിന്നേ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു ..ഒന്നും മനസിലായില്ലെങ്കിലും എല്ലാത്തിനും തലയാട്ടി അയാള്‍ക്കൊപ്പം വണ്ടിയില്‍ കയറി .. കുത്തനെയുള്ള ചുരം ഇറങ്ങി താഴെ എത്തിയപ്പോള്‍ കൊടും ചൂട് ..കാലാവസ്തയുടെ ഈ മാറ്റം അയാളില്‍ കൌതുകം ഉണര്‍ത്തി .. മണിക്കൂറുകള്‍ പിന്നിട്ട യാത്ര ,വിശപ്പും ദാഹവും ഉണ്ട് ..വിമാനം ഇറങ്ങിയാല്‍ നാട്ടിലേക്ക് വിളിക്കണംന്നു കരുതിയിരുന്നു ..അതു നടന്നില്ല ....കാര്‍ മെയിന്‍ റോഡില്‍ നിന്നും വഴിമാറി മരുഭൂമിയില്‍ അറ്റാമില്ലാത്ത മണല്‍ പരപ്പില്‍ കൃത്യമായ വഴികള്‍ ഒന്നുമില്ലാതെ അങ്ങിനെ നീങ്ങുകയാണ് ...പടച്ചോനേ സൂപ്പര്‍മാര്‍കെറ്റ് എന്നും പറഞ്ഞു ഇതിപ്പോള്‍ എവിടെക്കാണാവോ ഇയാള്‍ തന്നെയും കൊണ്ടുപോകുന്നത് വിശപ്പിനൊപ്പം പേടിയും തന്നേ പിടികൂടിയോ ?..പല വിധചിന്തകളില്‍ നിന്നും അയാള്‍ ഉണര്‍ന്നത്‌ ആ വാഹനം ഒരു ചെറിയ ഹോട്ടല്‍ പോലെ തോന്നിക്കുന്ന ഒരു കെട്ടിടത്തിനു മുമ്പില്‍ വന്നു നിന്നപ്പോഴാണ് , പുറത്തു വിശ്രമിക്കാനും കൂടെ ഒരു ചെറിയ മുറിയും മാത്രം ഉള്ള കെട്ടിടം .വിശാലമായ ആ മരുഭൂമിയില്‍ ഈ ഒരു ഒറ്റ കെട്ടിടം വല്ലാത്തൊരു കാഴ്ച്ച തന്നേ...
"മലയാളി ആണല്ലേ ..പുതിയ ആളാ ? ശബ്ദം കേട്ടു തിരഞ്ഞു നോക്കിയപ്പോള്‍ പഴയ പാന്‍റും മുഷിഞ്ഞ ഷര്‍ട്ടും ഇട്ട ഒരു കുറിയ മനുഷ്യന്‍ .ഈ മരുഭൂമിയില്‍ ഇയാളെങ്ങനെ കഴിയുന്നു ? .ഇതും ഗള്‍ഫ്‌ തന്നെയാണോ ? ഒരു നിമിഷം ആലോചിച്ചുപോയി..
"വാ ഒരു ചായ കുടിക്കാം ഇയാളിനി കുറച്ചു ശീശയോക്കെ വലിച്ചിട്ടെ ഇവിടുന്നു പോകു
"നാട്ടില്‍ എവിടയാ" .."ഇയാളാണോ നിങ്ങളുടെ സ്പോന്‍സര്‍?" ."എന്തേ നിങള്‍ ആരോടും അന്വേഷിക്കാതെയാണോ ഈ വിസക്ക് പോന്നത് ?" ഒന്നിന് പിറകേ ഒന്നോന്നായി അയാള്‍ പലതും ചോധിച്ചുകൊണ്ടേയിരുന്നു ...
"മുസ്തഫാ നിങ്ങളേ ആരോ ചതിയില്‍ പെടുത്തിയതാ ..ഇവിടയൊന്നും സൂപ്പര്‍ മാര്കെറ്റ്‌ പോയിട്ട് വെള്ളം പോലും കിട്ടാത്ത സ്ഥലങ്ങളാ" ... ഏതൊ ഒരു ഉള്‍നാട്ടിലാണ് തന്റെ ജോലി എന്ന് ആ സംസാരത്തില്‍ നിന്നും തിരിച്ചറിഞ്ഞപ്പോള്‍ അയാളുടെ വിശപ്പും ദാഹവും എവിടയോ ഓടിയൊളിച്ചു ....അയാളോട് യാത്രയും പറഞ്ഞു വാഹനത്തില്‍ കയറിയത് നിരാശയോടെയായിരുന്നു. വൈകുന്നേരത്തോടെ അവര്‍ ലക്ഷ്യ സ്ഥാനത്തെത്തി ..
                                                      കുറേ ചാക്കും കമ്പുകളും കൊണ്ട് മറച്ചു ഒരു ചെറിയ കുടില്‍ അതില്‍ ഒരു കട്ടിലും തലയിണയും ,കഷ്ട്ടിച്ചു ഒരാള്‍ക്ക്‌ നിന്നു തിരിയാന്‍ പോന്ന ആ ചെറിയ കൂരയില്‍ മുസ്തഫയെ വിട്ടു സ്പോണ്‍സര്‍ എന്തൊക്കയോ പറഞു തിരകെ പോയി .. ..താന്‍ ഒരു വലിയ അപകടത്തിലാണ് പെട്ടിരിക്കുന്നത് , ഏതോ വിജനമായ ആര്‍ക്കും അത്ര പെട്ടന്നു എത്തിപ്പെടാന്‍ കഴിയാത്ത ഈ മരുഭൂമിയില്‍ ഇനി മുതല്‍ തന്റെ ജീവിതം ഹോമിക്കപെടുമോ? ..ഒന്നും സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയില്‍ അയാളാ രാത്രി കഴിച്ചു കൂട്ടി .. വാതിലില്‍ ഒരു ശബ്ദം കേട്ടാണ് പിറ്റേ ദിവസം മുസ്തഫ ഉണര്‍ന്നത് ..തന്നെ ഇന്നലെ ഇവിടേ എത്തിച്ച ആ മനുഷ്യനാണ് ..കയ്യില്‍ ഒരു വലിയ പ്ളാസ്റ്റിക് ബാഗില്‍ ഭക്ഷണവും ഒരു ജഗ്ഗില്‍ വെള്ളവുമൊക്കയായിട്ടയിരുന്നു അയാളുടെ വരവ് .പുറത്തിറങ്ങാന്‍ ആംഗ്യം കാണിച്ചപ്പോള്‍ കൂടെ നടന്നു ..താമസിക്കുന്ന കൂരയുടെ തൊട്ടടുത്തുള്ള ആട്ടിന്‍ കൂട്ടിലെയ്ക്കാണ് അവര്‍ നടന്നത്‌ .ഒരു വടി കയ്യില്‍ കൊടുത്ത് അയാള്‍ ആടുകള്‍ക് പിറകേ പോകാന്‍ ആക്ഞാപിച്ചു ..തിരിച്ചൊന്നും പറയാന്‍ അറിയാത്തതിനാല്‍ അവറ്റകളെയും കൊണ്ടു നടന്നു ...അപ്പോള്‍ ഇതാണ് തന്റെ ജോലി ..ഇനി ഇവരാണ് തന്റെ കൂട്ടുകാര്‍ ..റബ്ബേ എന്തൊരു പരീക്ഷണം ..എന്താണ് ചെയ്യേണ്ടത് വന്ന വഴിയോ നില്‍കുന്ന സ്ഥലമോ അറിയില്ല ,,തന്റെ ഫോണും കാത്തിരിക്കുന്ന മക്കളും ഭാര്യയും....വേണ്ടിയിരുന്നില്ല .എല്ലാം വിധി ..
.മരുഭൂമിയില്‍ രാവലെ മുതല്‍ അലഞ്ഞുതിരിഞ്ഞു വയ്കുന്നേരം കൂടണയുമ്പോഴേക്കും ക്ഷീണം ഉറക്കത്തിനു വഴിമാറും ..ഉണക്ക റൊട്ടിയും വെള്ളവും കഴിക്കുന്നത്‌ മിക്കവാറും പാതി ഉറക്കത്തിലായിരിക്കും . ..രാവിലെ വീണ്ടും തലേ ദിവസത്തെ തനിയാവര്‍ത്തനം ..ഇപ്പോള്‍ താന്‍ എല്ലാത്തിനോടും പൊരുത്തപ്പെട്ടിരിക്കുന്നു ..ദിവസങ്ങള്‍ അങ്ങിനെ കടന്നുപോയി ,ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരാറുള്ള സ്പോണ്‍സര്‍ മാത്രമായിരുന്നു അയാള്‍ കാണാറുള്ള ഏക മനുഷ്യന്‍ ഒരാഴ്ചക്കുള്ള ഭക്ഷണവുമായ്ട്ടാണ് അയാളുടെ വരവ് ..ആടുകളുടെ എണ്ണം എടുത്തു അതില്‍ ചിലതിനെ വണ്ടില്‍ കയറ്റി അയാള്‍ പോകും ആഴച്ചയില്‍ മാത്രം താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായിരി‍ക്കുമോ? ഈ മനുഷ്യന്‍ വന്നുപോകുന്നത് ..ചില വൈകുന്നേരങ്ങളില്‍ തൊട്ടടുത്തുള്ള പാറയില്‍ കയറി മുസ്തഫ ഒറ്റക്ക് കരയും ..അല്പം മനസ്സമാധാനം കിട്ടാന്‍ ആടുകളോട് മലയാളത്തില്‍ എന്തൊക്കയോ സംസാരിക്കും ..അതായിരു‍ന്നു പിന്നീടുള ദിനങ്ങള്‍ ..
           ഒരു നാള്‍ സ്പോണ്സര്‍ വന്നപ്പോള്‍ കൂടെ ഒരാള്‍ കൂടിയുണ്ടായിരുന്നു .സലാം പറഞ്ഞപ്പോള്‍ നാട്ടുകാരനെ പോലെ തോന്നിച്ചു ദിവസങ്ങള്‍ക്കു ശേഷം .തന്റെ ഭാഷ സംസാരിക്കുന്ന ഒരാളെ കണ്ടപ്പോള്‍ പൊട്ടി കരയാനാണ് തോന്നിയത്‌ ...എല്ലാ സങ്കടങ്ങളും കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു
"ഇവന്‍ ആളു ശെരിയില്ല എത്രയും പെട്ടന്നു ഇവിടെ നിന്ന് രക്ഷപെട്ടോ ? ഇല്ലങ്കില്‍ നിങ്ങളുടെ ജീവിതം ഈ മണ്ണില്‍ തീരും ഇയാള്‍ ശമ്പളവും തരില്ല അതു കിട്ടീട്ട് നിങ്ങള്‍ കുടുംബവും പോറ്റില്ല "ഇക്കൂട്ടത്തിലുള്ള മറ്റു ആടുകളുടെ വിലയേ നിങ്ങള്‍ക്കും ഇയാള്‍ തരുന്നുള്ളൂ" ..".ഇത് പോലൊരു ഉള്നാട്ടിലുള്ള ഇവന്റെ കൃഷി സ്ഥലത്താ എന്റെ അനിയന്റെ ജോലി അവനെ കാണാനാ ഞാന്‍ ഇവന്റെ കൂടെ പോകുന്നത്‌" .."എല്ലാം വിധി യാണ് പടച്ചോനോട് പ്രാര്‍ഥിക്കു എന്തെങ്കിലും വഴി കാണും . " ..യാത്ര പറയുമ്പോള്‍ അയാള്‍ ഒന്നും കൂടി ഒര്മിപിച്ചു
:"എങ്ങിനെയെകിലും രക്ഷപെടാന്‍ നോക്ക്" .....അന്നു കിടന്നിട്ട് ഉറക്കം വന്നില്ല ..എങ്ങിനെയും ഇവിടുന്നു ചാടുക തന്നേ . എങ്ങോട്ട് പോകും ? എവിടേയെത്തും ? ആലോചന നീണ്ടപ്പോള്‍ അയാള്‍ തീരുമാനിച്ചു .രണ്ടും കല്പിച്ചു പോകുക തന്നെ മരണം മരുഭൂമിയില്‍ ആണെന്കില്‍ അങ്ങിനെ .ഇനിയും ഇവിടെ നില്‍ക്കാന്‍ തനിക്കുകഴിയില്ല കുറച്ചു വെള്ളവും അല്‍പ്പം റൊട്ടിയും കയ്യില്‍ കരുതി പിറ്റേന്ന് അവിടെ നിന്നും മുസ്തഫ നടക്കാന്‍ തുടങ്ങി ,കൃത്യമായ വഴിയോ ലക്ഷ്യമോ ഇല്ലാതെ ആവുന്നത്ര വേഗത്തില്‍ ..കുറേ നടക്കും പിന്നേ വിശ്രമിക്കും.. ..വീണ്ടും നടത്തം ..സന്ധ്യ മയങ്ങിയപ്പോള്‍ അകലെ എവ്ടയോ ഒരു ലൈറ്റ് തെളിയുന്നത് അയാള്‍ക്കാശ്വസമായി ..അത് ലക്ഷ്യമാക്കി നടക്കുക തന്നേ ...രാത്രി യാത്ര അസാധ്യമായതിനാല്‍ അവിടെ തന്നേ കഴിച്ചുകൂട്ടി രാവിലെ വീണ്ടും നടത്തം ..അങ്ങിനെ ദിവസങ്ങളുടെ യാത്ര അയാളെ ഏതോ ഒരു പ്രധാന വഴിയില്‍ എത്തിച്ചു ...മനസ്സിലെ സന്തോഷം അടങ്ങുന്നതിന് മുന്പേ ഒരു വാഹനം അയാള്‍ക് മുമ്പില്‍ നിര്‍ത്തി ..
".ഇകാമ എടുക്കു ? നീ ഹിന്ദിയോ ? ബന്ഗാളിയോ? അതൊരു പോലീസ് വാഹനമായിരുന്നു ..ഒന്നും പറയാനറിയില്ല . ആഗ്യം കാണിക്കാനുള്ള ആരോഗ്യം പോലുംമില്ലായിരുന്നു ....ആ വാഹനത്തില്‍ കയറ്റി അവര്‍ നേരേ പോയത് ..ഗ്രാമത്തിലെ മലായളികള്‍ ജോലി ചെയ്യുന്ന ഒരു ഹോട്ടലില്‍ ..പോലീസുകാരന്‍ അവരോട് അയാളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കാന്‍ നിര്‍ദേശിച്ചു ..എല്ലാം കേട്ട ആ നല്ല ഓഫിസര്‍ പിന്നേ രക്ഷകനായി.. അടുത്തുള്ള പാസ്പോര്‍ട്ട് ഓഫീസില്‍ ഹാജരാക്കി .പിന്നേ ജയിലില്‍ നിന്നും ജയിലിലേക്ക് ..ആരുടെയോക്കേ കാരുണ്യം കൊണ്ട് അവസാനം ഔട്ട്‌ പാസ്സും വാങ്ങി ഇപ്പോള്‍ ഇതാ സ്വന്തം നാട്ടിലെയ്ക്കും .....
"ഫാസ്റ്റെന്‍ യുവര്‍ സീറ്റ്‌ ബെല്‍റ്റ്‌ പ്ലീസ് " ചിന്തയില്‍ നിന്നും ഉണര്‍ന്നത് വീണ്ടും ആ ശബ്ദം കേട്ടാണ് ..വിമാനം ഇറങ്ങാന്‍ പോകുന്നു ..അടുത്തുള്ളവരൊക്കെ ബാഗും ലഗേജുമായി തിക്കി തിരക്കി ഇറങ്ങി ..പിന്നാലെ അയാളും .എമിഗ്രേഷന്‍,കസ്റ്റംസ് പരശോധനയും കഴിഞ്ഞു പുറത്തേക്കിറങ്ങുംമ്പോള്‍ അവിടെ ,ഗള്‍ഫില്‍ നിന്നും വരുന്ന ഉറ്റവരെയും അവരുടെ കൂടയൂള്ള വലിയ പെട്ടികളിലും അക്ഷമയോടെ കാത്തിരിക്കുന്നവരില്‍ കാണില്ലെന്ന്ഉറപ്പുണ്ടായിരുന്നിട്ടും അയാള്‍ തിരയുകയായിര്‍ന്നു .തന്റെ പ്രിയപ്പെട്ട മക്കളെയും പ്രിയതമയെയും.......

                       ( മാസങ്ങള്‍ക്ക് മുമ്പ്‌ കുന്ഫുധയിലെ ജവാസാത്ത് ജയിലില്‍ ഔട്ട്‌ പാസ്സിനായി കാത്തു കിടന്ന ആ പാവം മനുഷ്യനെ ഇവിടുത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു കയ് സഹായം നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ...അയാള്‍ പങ്കുവെച്ച വേദന നിറഞ്ഞ ജീവിതാനുഭവത്തിലൂടെ ഒരു എളിയ സഞ്ചാരം )

27 comments:

  1. ആടുജീവിതങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നു..
    തുടര്‍ന്നും ഇത്തരം സേവനങ്ങള്‍ ചെയ്യാന്‍ അല്ലാഹു തുണയ്ക്കട്ടെ..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  2. വായിച്ചു. ഇഷ്ടപെട്ടോ എന്ന് ചോദിച്ചാല്‍ ശരിക്കൊരു ഉത്തരം പറയാന്‍ വയ്യ. കാരണം; ഈയിടെ മാത്രം പുറം‍ലോകത്ത് ശ്രദ്ധിക്കപെട്ട ബെന്ന്യാമിന്‍‍റെ ആടുജീവിതത്തിലെ രംഗങ്ങള്‍ അത് വായിച്ചിട്ടുള്ളവരുടെ മനസ്സില്‍ തീക്ഷണ്മായി പതിഞ്ഞിട്ടുണ്ട്. ഇത് വായിക്കുമ്പോഴും മനസ്സ് സഞ്ചരിക്കുന്നത് ആടു ജീവിതത്തിലൂടെ ആയിരുന്നു.
    അനുഭവം പങ്കുവച്ചതിന് നന്ദി
    നല്ല പോസ്റ്റുകള്‍ പ്രതീക്ഷിച്ച് വീണ്ടും വരും. കാണാം :)

    ReplyDelete
  3. ഫൈസല്‍
    നന്നായി ഈ കുറിപ്പ്.
    ഒരാളുടെ അനുഭവം ആകുമ്പോള്‍ പ്രത്യേകിച്ചും,
    ആ നിര്‍ഭാഗ്യവാന്റെ സങ്കടത്തെ നന്നായി വരച്ചിട്ടിട്ടുണ്ട് വരികളിലൂടെ.
    രക്ഷപ്പെട്ടു എന്നറിയുമ്പോഴുള്ള ആശ്വാസവും.

    ReplyDelete
  4. അൽഹംദുലില്ലാ

    ReplyDelete
  5. വല്ലാത്തൊരു നൊമ്പരമുണര്‍ത്ത്, ബെന്ന്യാമന്‍റെ ആട്ജീവിതത്തിലെ വരികള്‍പോലെ.. ആ സഹോദരന്‍റെ മരുഭൂമിയിലെ മാനസ്സീകവസ്ഥയായിരുന്നു മനസ്സില്‍ നിറഞ്ഞത്..

    ReplyDelete
  6. ആടു ജീവിതം വായിക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ഇത്തരം ഒരു കഥ എന്‍റെ ആദ്യ വായനയാണ്, അത്തരം ഒരവസ്ഥ ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല ...

    ReplyDelete
  7. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു, ഈ പോസ്റ്റ്‌. അപ്പോള്‍ ഇതും ഗള്‍ഫ് തന്നെ. അല്ലെ?

    ReplyDelete
  8. ആടു ജീവിതത്തിന്റെ ഒരു മീനിയേചര്‍ രൂപം തന്നെയായി. കഥയാണെന്ന് കരുതി തന്നെയാണ് വായിച്ചത്. പകുതി കഴിയുമ്പോഴേക്ക് ഇത് ഹൃദയ രക്തം ഇറ്റുന്ന കഥയാണെന്ന് മനസ്സിലായി. നന്നായി പറഞ്ഞു

    ReplyDelete
  9. സത്യം പറയട്ടെ, ഞാന്‍ ആടു ജീവിതം ഈയിടെയാണ് വായിച്ചത്. അല്പം കൂടി ബാക്കിയുണ്ട്. തുടക്കം കണ്ടപ്പോള്‍ അതിന്റെ കോപ്പിയാണോ എന്നു സംശയിക്കുകയും ചെയ്തു!. ഏതായാലും അനുഭവം പങ്കു വെച്ചതിനു നന്ദി!

    ReplyDelete
  10. "ആടു ജീവിതം" ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു ഞാന്‍.ഈ പോസ്റ്റ് വായിക്കുമ്പോള്‍
    കണ്‍മുമ്പില്‍ ആ കഥയിലെ നജീബായിരുന്നു മനസില്‍...നന്നായി എഴുതി

    ReplyDelete
  11. ഈയിടെ എല്ലാവരുടേയും മനസ്സില്‍ ഉടക്കിയ ബെന്യാമിന്റെ ഒരു നോവലായിരുന്നു 'ആടുജീവിതം'. അത് ഫൈസല്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഈ കഥയിലെ പല രംഗങ്ങള്‍ക്കും ആടുജീവിതവുമായി സാമ്യം തോന്നുന്നു. മരുഭൂമിയില്‍ പ്രതീക്ഷകള്‍ അസ്ഥമിച്ച് ഒറ്റപ്പെടുന്നവന്റെ കഥകള്‍ക്കെല്ലാം സാമ്യമുണ്ടെന്ന് തോന്നുന്നു. ആശംസകള്‍...

    ReplyDelete
  12. ആട് ജീവിതം എന്ന ഒരു നോവല്‍ ഞാന്‍ ഇതിനു മുമ്പ് വയ്ക്കുകയോ അറിയുകയോ ഉണ്ടായിരുന്നില്ല .ഈ പോസ്റ്റിലെ mayflower മുതല്‍ ഷബീര്‍ വരെയുള്ളവരുടെ കമന്റില്‍ നിന്നും ആ നോവല്‍എങ്ങിനെയും വായിക്കണം എന്നു വല്ലാതെ മോഹിച്ചു ,പരിശ്രമത്തിനൊടുവില്‍ .അത് കിട്ടിയ അന്ന് തന്നേ ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കുകയും ചയ്തു....അതിലെ നജീബും ,ഹക്കീമും ,ഈ കഥയിലും മുസ്തഫയുടെ ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുന്നു ..ബിന്യാമിന്‍ അതില്‍ തുടക്കത്തില്‍ ഇങ്ങിനെ പറയുന്നു ,"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ് "...ശെരിയാണ് അനുഭവിച്ചവനെ അതിന്റെ വിലയറിയൂ ... ഇതിലെ കഥാ പാത്രം നാട്ടില്‍ എത്തിയോ എന്ന കാര്യം എനിക്ക്പ്പോഴും സംശയമാണ്
    കാരണം ..വഴി മാറി കുന്ഫുദയില്‍ എത്തിയ അയാളെ ,കുന്ഫുധ ജയിലില്‍ നിന്നും ജിദ്ദയില്‍ കൊണ്ട് പോകുമെന്നും അവിടെ നിന്നും തിരിച്ചു അയാളുടെ സ്പോന്‍സര്‍ ഉള്ള സ്ഥലത്തെ അടുത്തുള്ള ജയിലില്‍ ഹാജരാക്കും എന്നുമായിര്ന്നു ഞങള്‍ക്ക് അറിയാന്‍ കഴിഞ്ഞതു..ഇവിടയു ള്ള കുറച്ചു ദിവസം ഒരു വലിയ ആശ്വാസമായി നില്‍ക്കാന്‍ കഴിഞ്ഞെങ്കിലും ..അയാളുടേ പിന്നീടുള്ള ഭാവി എന്തായി എന്നറിയില്ല .."ഫയ്സല്‍ ,നിങ്ങളൊക്കെ ച്യ്ത ഈ സഹായം ഒരിക്കലും മറക്കില്ല നാട്ടില്‍ എത്തിയാല്‍ എന്തായാലും വിളിക്കും " ഇതായിരുന്നു പോകുമ്പോള്‍ അയാള്‍ കരഞ്ഞു കൊണ്ട് പറഞ്ഞത്‌ .. ആ വിളി ഇതുവരെ
    വന്നിട്ടില്ല ....ബിനിയാമിന്റെ നോവല്‍ വായ്ച്ചപ്പോള്‍ എനിക്കും ഒരു പേടി ...ഹമീദിനെ പോലെ അയാള്‍ വീണ്ടും ...?ഇല്ല ഞാന്‍
    അങ്ങിനെ വിശ്വസികുന്നില്ല ...അയാള്‍ ഉണ്ടാകും നാട്ടില്‍ എവിടേയോ ..പ്രാര്‍ഥിക്കു ..

    ReplyDelete
  13. മിക്കവരുടേയും അഭിപ്രായത്തില്‍ “ആട്ജീവിതം” വരാനുള്ള കാരണം മനസ്സിലായില്ലെ :)
    മാത്രവുമല്ല ബെന്ന്യാമിന്‍‍റെ ആ നോവലിനെ പറ്റി ചര്‍ച്ചകളും, ബെന്ന്യാമിന് പുരസ്കാരങ്ങളും, ബഹുമതികളുമൊക്കെയായി ഇപ്പോള്‍ ആട്ജീവിതം വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നു. പുതിയ സിലബസിലൂടെ ഇത് വിദ്യാലയങ്ങളില്‍ പാഠനവിഷയവും ആകുന്നു.

    നല്ലത് മാത്രം സംഭവിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കാം
    പ്രാര്‍ത്ഥനകള്‍!

    ReplyDelete
  14. ഇതു പോലെ എത്രയോ കഥന അനുഭവങ്ങള്‍ കഥകള്‍ ആയി കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ശ്രീ ബിന്യാം എഴുതിയ ആട് ജീവിതം വായിക്കുമ്പോള്‍ നാം മറ്റൊരു മനസ്സിന് ഉടമയായി മാറും. അത് പോലെ ഇവിടേയും ഈ അനുഭവ കഥ വായിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നു പോയി.. വലിയവനായ റബ്ബ് എല്ലാവരെയും ഇങ്ങനെയുള്ള ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കട്ടെ!
    (aameen)

    www.ettavattam.blogspot.com

    ReplyDelete
  15. ആട് ജീവിതം വായിക്കാതെ തന്നെ ഇങ്ങനെയൊരു പോസ്റ്റ്‌ എഴുതാന്‍ സാധിച്ചു വെങ്കില്‍ വളരെ നല്ല ചുവടു വെപ് തന്നെ .പ്രവാസിയുടെ അനുഭവത്തില്‍ വേദനയും പരിഭവങ്ങളും തന്നെ എപ്പോളും കൂട്ടുണ്ടാവുക ... പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ പ്രവാസികള്‍ തന്നെ തിരിച്ചറിഞ്ഞു ഇങ്ങനെയുള്ള സഹായം നല്‍കാനുള്ള ആ മനസ്സ്‌ അത് പ്രവസികള്‍ക്കെ കാണൂ .. എഴുത്ത് നന്നായി വരുന്നു മനസിനെ വല്ലാതെ ഉടക്കിയ ഒരു പോസ്റ്റ്‌ .ഇനിയും എഴുതുക ധാരാളം ആശംസകള്‍ .........

    ReplyDelete
  16. വരളുന്ന തൊണ്ടയില്‍ ഒരിറ്റു വെള്ളം പകരുന്നവന്‍ , പ്രതീക്ഷയറ്റ സന്ദര്‍ഭങ്ങളില്‍ ഒരു കൈ സഹായിക്കുന്നവന്‍, നമ പൂക്കുന്നിടം ദൈവം തീര്‍ച്ചയായും കൈയൊപ്പ്‌ വെക്കും. അഭിനന്ദനങ്ങള്‍

    ReplyDelete
  17. ഏറ്റവും ശക്തമായ നിയമങ്ങൾ ഉണ്ടെന്നവകാശപ്പെടുന്ന രാജ്യങ്ങളിലാണ്‌ ഇത്തരം ചതികൾ ഏറ്റവും കൂടുതൽ നടക്കുന്നത്. ആണുങ്ങളുടെ കാര്യമോ പോട്ടെ, സ്വന്തം കുഞ്ഞുങ്ങൾക്ക് മൂന്നുനേരം ഭക്ഷണം കൊടുക്കാനായി മാത്രം ഗൾഫിൽ പോകുന്ന എത്രയോ അമ്മമാർ ഇതിലും വലിയ ചതിക്കുഴികളില്പെട്ട് മാനസികമായും ലൈംഗികമായും പീഡനങ്ങൾ അനുഭവിച്ച്
    മരണത്തിനേക്കാൾ ഭീകരമായ നരകജീവിതം നയിക്കാൻ വിധിക്കപ്പെടുന്നുണ്ട്. അവരിൽ ഭൂരിപക്ഷത്തിന്റേയും നിലവിളികൾ പോലും ആരും കേൾക്കുന്നില്ല-അല്ലെങ്കിൽ കേട്ടില്ലെന്ന് നടിക്കുന്നു.



    ഒറ്റയിരുപ്പിന്‌ ആടുജീവിതം വായിച്ചു തീർത്ത ആ തണുത്ത രാത്രി ഓർമ്മിപ്പിച്ചു ഈ പോസ്റ്റ്.

    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  18. മരുഭൂമിയില്‍ ഇനിയുമുണ്ടാകും ഇങ്ങനെ കുറെ ജീവിതങ്ങള്‍ നമ്മളറിയാതെ. ഇന്നലെ ഗദ്ദാമ എന്ന സിനിമേലും കണ്ടു ഒരാളെ ബഷീര്‍. പടച്ചോന്‍ കാക്കട്ടെ.
    ആശംസകളോടെ

    ReplyDelete
  19. ആടു ജീവിതം ബെന്യാമിന്‍ എഴുതിയത്. ഒരാളുടെ ആനുഭവം അറിഞ്ഞ് ആയാളില്‍ നിന്നും കിട്ടിയ അയാള്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നാണല്ലോ. ഇത് യഥാര്‍ത്ഥമായ അനുഭവം. ആടുജീവിതം പോലെ തന്നെ . മനസ്സിനെ
    വേദനിപ്പിക്കുന്നു. ഈ എഴുത്ത്.

    ReplyDelete
  20. ആടുജീവിതങ്ങള്‍ അവസാനിക്കുന്നില്ല..നജീബുമാര്‍ ഇനിയും ഉണ്ടാവാം. ലോകത്തിന്റെ പല ഭാഗങ്ങളിലും ..


    നല്ല പോസ്റ്റ്‌..ഭാവുകങ്ങള്‍.

    ReplyDelete
  21. അകമഴിഞ്ഞ ഈ പ്രോല്സാഹനത്തിനു എല്ലാവര്ക്കും ഒരു പാട് നന്ദി ..

    ReplyDelete
  22. ആടുജീവിതത്തെ പോലെ പ്രവാസത്തിന്റെ പച്ചയായ പ്രയാസങ്ങൾ....

    ReplyDelete
  23. athe anubhavikkathavarrku
    ellaam kadha aanu....
    nannayi ezhuthi faisal..

    ReplyDelete
  24. God bless u.


    nannayi ezhuthii

    eniyum nalla kadhakalum, anubhavangalum, narmmavum pradheekshikkunnu..

    my best wishes..always..
    riya.f

    ReplyDelete
  25. ഇത് എല്ലായിടത്തും എല്ലാ കാലത്തും ചില മനുഷ്യര്‍ നേരിടേണ്ടി വന്നിട്ടുണ്ട്......
    വളരെ നന്നായി എഴുതി കേട്ടോ.

    ReplyDelete
  26. മുമ്പ് വായിച്ചിരുന്നു ..എങ്കിലും വീണ്ടും വായിച്ചു .
    നമ്മുടെ അനുഗ്രഹങ്ങൾ ബോധ്യപ്പെടാൻ
    ദൈവത്തോട് നന്ദിയുള്ളവനാകാൻ..
    ഇത്തരം ജീവിതങ്ങളിൽ നിന്നെങ്കിലും നാം പഠിക്കേണ്ടിയിരിക്കുന്നു

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.