ആലിയും കണാരേട്ടനും പിന്നെ കബറിലെ ചോദ്യവും ..

                                                                




എന്തായാലും ഒരടി ഇന്നും ഫര്‍ളായും (നിര്‍ബന്ധമായും ) കിട്ടും ...ഇന്നലെയും ക്ല്ലാസ്സില്‍ പോയില്ല ..ചെത്തയ് തോട്ടില്‍ മിനിഞ്ഞാന്നത്തെ മഴ വെള്ളത്തില്‍ ഏറ്റു മീന്‍ കയറിയത്‌ മദ്രസ്സയിലേക്ക് വരുമ്പോള്‍ അസൈന്‍ ആണ് പറഞ്ഞത് മദ്രസ്സന്റെ പടിപ്പുര കാണാത്ത ആ പഹയന് എന്തും പറയാമല്ലോ ..അടി ഞാന്‍ തന്നെ കൊള്ളണം ..മീന്‍ പിടിക്കാന്‍ പോയി എന്ന് ഉസ്താദ് അറിഞ്ഞാല്‍ അടി ഇരട്ടിയാകും .വരട്ടെ വായില്‍ വരുന്ന എന്തെങ്കിലും അപ്പോള്‍ വിളിച്ചു പറയാം ..ഈയിടയായി ഇടയ്ക്കിടയ്ക്ക് ഈ അടി കിട്ടിയില്ലെങ്കില്‍ ഒരു മാതിരി ഉപ്പില്ലാത്ത ഇല്ലാത്ത സാള്‍ട്ട് മംഗോട്രീ പോലയാ .. "നോ ട്ടേയ്സ്റ്റി നോ ഹെല്‍ത്തി " ഇതൊക്കെ ആലോചിച്ചു കൊണ്ടാണ് ആലി അന്ന് കിടക്കപ്പായില്‍ നിന്നും പ്രഭാതവന്ദനം ചൊല്ലി വെള്ള കുപ്പായവും തൊപ്പിയും വെച്ച് അടികൊണ്ടാലും വേദന അറിയാതിരിക്കാന്‍ കട്ടി ജീന്‍സും വലിച്ചു കേറ്റി മദ്രസ്സയിലേയ്ക്ക് മാര്‍ച്ച്‌ പാസ്റ്റ് നടത്തിയത് ..


ഹാജര്‍ പട്ടികയിലെ ആദ്യാക്ഷരം തുടങ്ങുന്നത് തന്നെ ആലിയിലാണ് ..
"ആലി "...."ഹാജര്‍ ഉസ്താദേ" "ഓഹോ നീ ഹാജരുണ്ടോ?: "നീ ഒന്ന് ഇങ്ങട്ട് വാ ഒന്നന്നെ കാണട്ടെ" അറുക്കാന്‍ കൊണ്ട് പോകുന്ന ആടിന്‍കുട്ടികള്‍ പേടിച്ചു മുന്‍ കാലുകള്‍ നിലത്തമര്‍ത്തി ബ്രൈക്കിട്ടു നില്‍ക്കുന്നതു പോലെ ആലിയും ഒന്ന് ബ്രയ്ക്കില്‍ കാലമര്‍ത്തി ,പിന്നെ മൈക്കല്‍ ജാക്സണ്‍ സ്റ്റൈലില്‍ ഒരു ഡാന്‍സ് സ്റ്റെപ്പിട്ടു മുന്നോട്ടു നടന്നു


"എവിടെയായിരുന്നോടാ നീ ഇന്നലെ ? "
രേഡിയേറ്റരില്‍ വെള്ളമില്ലാതെ ഹീറ്റായി നിന്നുപോയ കാര്‍ പോലെ ഉസതാദ് ഹൈട്ടെമ്പ്രെച്ചറിലാണ് ..അടിയുടെ കാര്യത്തില്‍ ഏതായാലും ഒരു തീരുമാനമായി, ഇനി അതിന്റ പവര്‍ കുറക്കാന്‍ രണ്ടും കല്പിച്ചു ആലി അല്പം സെന്ടിയടിച്ചു പറഞ്ഞു


"ഉസ്താദേ ഇന്നലെ ന്റെ വലിയുമ്മ മരിച്ചു പോയി ..അതാ വരാഞ്ഞെ " പറഞ്ഞു കഴിഞ്ഞില്ല ചൂരല്‍ ആലിയുടെ കൈവെള്ളയില്‍ ഒരു മിന്നല്‍ വിസിറ്റ് നടത്തി ...അപ്രതീക്ഷിത ആക്രമണമായതിനാല്‍ ആലി ,വേദനകൊണ്ട് പുളയുമ്പോള്‍ അറിയാതെ ചോദിച്ചു പോയി "വലിയുമ്മ മരിക്കണതു തെറ്റാണോ ഉസ്താദേ ?


"തെറ്റല്ല ..പക്ഷേന്കില്‍ അന്‍റെ വെല്ലീമ്മ മരിച്ചാല് ഈ പള്ളീക്കല്ലെടാ മയ്യത്ത് കൊണ്ട് വരല്? " ആ മയ്യത്ത് ഞാനല്ലെടാ നിസക്കരിക്കല്? .ഇന്നലെ ഒരു മയ്യത്തും ഈ പള്ളിക്കാട്ടില്‍ക്ക് വന്നിട്ടില്ല .."മേലാല്‍ വല്ലിമ്മ മരിച്ചാല്‍ എന്നോട് പറയാതിരിക്കാനും കൂടിയാ ഈ അടി! പോയി ബെന്ജിന്റെ മോളില്‍ കേറി നിക്ക് "!!! ബെഞ്ചില്‍ കയറി നില്‍ക്കുക എന്നാല്‍ ഇതിലും വലിയ ഒരു നാണക്കേട് വേറന്താ ..വേണ്ടിയിരുന്നില്ല വലിയുംമ്മാനേ ഈ ഉസ്താദ്ഉള്ളപ്പോള്‍ മരിപ്പിക്കേണ്ടിയിരുന്നില്ല്ല ..ആലി അതിനു മുകളില്‍ കയറി നിന്നപ്പോള്‍ 'ആത്മാര്‍ഥമായി' ഖേദിച്ചു ..

ബെഞ്ചിന്റെ മുകളില്‍ നിന്ന് കൊണ്ട് അടുത്ത ക്ലാസ്സിലേക്ക് നോക്കിയപ്പോഴുണ്ട് തന്റെ മനസ്സാക്ഷി കീപ്പറും ഇതേ പോസില്‍ ബെഞ്ചില്‍ കയറി 'അങ്ങിനെ നീ മാത്രം അടി വാങ്ങി അഹങ്കരിക്കണ്ട എന്ന മട്ടില്‍ തന്നേ നോക്കുന്നു' "ഡാ എന്ത് പറ്റി" ? ദൂരദര്‍ശനില്‍ ഞായറാഴ്ച മാത്രം വരുന്ന ബാധിരര്‍ക്കുള്ള വാര്‍ത്തപോലെ ആഗ്യം കാണിച്ചു ആലിയും കൂട്ടുകാരനുമായി വാര്‍ത്താ വായന സംപ്രേഷണം തുടങ്ങി ...പരസ്പരം മതി മറന്ന ഇണക്കുരുവികളുടെ ലോഹ്യ പ്രകടനം കൂടുതല്‍ സമയം നീണ്ടു നിന്നില്ല ,വാര്‍ത്താവായന കണ്ട ഉസ്താദ് ഒരു പരസ്യം കൊടുത്തു രണ്ടിനെയും പിടിച്ചു പുറത്താക്കി ക്ലാസ്സ്‌ തുടര്‍ന്നു ...


ഹൌസ് ഡ്രൈവര്‍ ഇച്ചിച്ചതും മെക്കാനിക്‌ കല്പിച്ചതും എന്‍ജിന്‍ പണി എന്ന് പറഞ്ഞത് പോലെ ആലിയും കൂട്ടുകാരനും മദ്രസ്സയില്‍ നിന്നും പതുക്കെ മുങ്ങി ...പോകുമ്പോള്‍ ആലി ചോദിച്ചു "അന്നെ എന്തിനാ പുറത്താക്കിയത്? യ്യ് ന്നലെ ന്റെ കൂടെ മീന്‍ പിടിക്കാനൊന്നും വന്നീല്ലായിരുന്നല്ലോ ? "ഡാ കുറേ ദിവസം മുമ്പേ ഉസ്താദു എന്റെ കോഞാട്ടയായ ലൈഫ് കണ്ടിട്ട് , ന്നെ നന്നാക്കാന്‍ ഒരു ബുക്ക് തന്നിരുന്നല്ലോ .."ജീവിതം തെറ്റും ശെരിയും എന്ന പേരുള്ള ബുക്ക്‌ ..അത് ഞാന്‍ എനിക്ക് കിട്ടിയ അന്ന് തന്നെ കിടക്കന്റെ അടിയില്‍ ടെപ്പോസിറ്റ് ചെയ്തു" "പിന്നേ അത് വായിച്ചിട്ട് വേണല്ലോ ഞാന്‍ നന്നാകാന്‍ ? ന്റെ ബാപ്പയും ബാപ്പന്റെ ബാപ്പയും വിചാരിച്ചിട്ടു ഞാന്‍ നന്നായില്ല പിന്നല്ലേ ബുക്ക്‌ വായിച്ചിട്ട് ഞാന്‍ നന്നാകണത് "? "കുറേ ദിവസമായി ഉസ്താദ് അത് തിരിച്ചു ചോദിക്കുന്നു .ഇന്ന് അത് മടക്കി കൊടുത്തപ്പോള്‍ ന്നോടൊരു ചോദ്യം "ടാ അനക്ക് ഇതില്‍ നിന്നും എന്താ മനസ്സിലായെ എന്ന് , ഞാന്‍ പറഞ്ഞു " ഉസ്താദെ ഇതില്‍ കൊറേ തെറ്റുംണ്ട് കൊറേ ശെരിയും ണ്ട് " ."അത് പറഞ്ഞതെന്നെ നിക്ക് ഓര്‍മ്മയുള്ളൂ അടിച്ചതും ബെഞ്ചില്‍ കേറിയതും ഒന്നും ഓര്മ്മയില്ല അമമാതിരി അലക്കല്ലേ മൂപ്പര് തന്നത് " മൂപ്പരെ വീടരെ ആലോചിച്ചിട്ടാ യിരിക്കും ന്നെ അടിച്ചത് അതാ ഇത്ര വേദന " ..:ആ ബുക്കിന്റെ പേര് കേട്ടാല്‍ തന്നേ അറിയൂലെ അതില്‍ തെറ്റുണ്ടാകും എന്ന് വായിക്കണ്ട കാര്യംണ്ടോ,പക്ഷെ ഉസ്താദിന് ഫീല്‍ ചെയ്തത് അയാളെ കളിയാക്കാന്നാ " ?..


ഓരോരോ കിന്നാരവും പറഞ്ഞു രണ്ടു പേരും അങ്ങിനെ പുതുതായി റിലീസ് ആയ സിനിമയും കണ്ട് കവലയില്‍ എത്തിയപ്പോള്‍ നേരം ഏറെ വൈകിയിരുന്നു .അപ്പോഴാണ് അന്നത്തെ മതപ്രഭാഷണം ശ്രദ്ദയില്‍ പെട്ടത് ..മരണവും അനന്തര ജീവിതവും കബറിലെ ശിക്ഷയും ആയിരുന്നു വിഷയം ..കബറില്‍ കിടക്കുമ്പോള്‍ മലക്കുകള്‍ വരുമെന്നും അവര്‍ ചിലചോദ്യങ്ങള്‍ ചോദിക്കും എന്നും ഒക്കെ കേട്ടപ്പോള്‍ ആലിക്കു ഒരു ഡൌട്ട് ? ഇത് സത്യമാകുമോ? എന്തായിരിക്കും ചോദിക്കുക ? എങ്കില്‍ അത് തന്നേ ഒന്നു പരീക്ഷിച്ചാലോ? ആ ഒടുക്കത്തെ സംശയം മനസ്സില്‍ കിടന്നങ്ങനെ ചെങ്ങറ സമരം പോലെ നീണ്ടു പോയി ...


ഒരുച്ച നേരം പള്ളിക്കാട്ടില്‍ കൂടി ആലി തന്റെ വീട്ടിലേയ്ക്ക് മൂളിപ്പാട്ടും പാടി പോകുമ്പോള്‍ ആണ് അത് ശ്രദ്ദയില്‍ പെട്ടത് .ഒരു കബര്‍ ആരെയോ പ്രതീക്ഷിച്ചു നില്‍ക്കുന്നു ,അത് കണ്ടപ്പോള്‍ ആലി യുടെ മനസ്സിലേ ഇന്‍ബോക്സിലെക്ക് ഒരു 'എസ്സ് എം എസ്സ് 'ഡെലിവറിയായി ..അന്ന് രണ്ടും കല്പിച്ചു ആലി ആ തീരുമാനം എടുത്തു ..കബറില്‍ കയറി ഒന്ന് കിടക്കുക തന്നേ ,മലക്കുകള്‍ വരുമെന്നും ചോദ്യം ചോദിക്കും എന്നും ഉസ്താദ് പറഞ്ഞത്‌ സത്യമാണോ എന്നറിയാലോ ?ഇനി സത്യമായാലോ ? ചോദ്യം ചോദിക്കുമ്പോള്‍ മറുപടി ഇല്ലാതെ കുഴയാന്‍ പാടില്ലല്ലോ ,അവിടെ പ്രതീക്ഷിക്കാവുന്ന എല്ലാ ചോദ്യവും ഉത്തരവും മനസ്സില്‍ പല തവണ കാണാപാഠം പഠിച്ചിട്ടും ,ആള്‍ താമസം ഇല്ലാത്ത തലയില്‍ ഒന്നും കയറിയില്ല ..കൈവെള്ളയില്‍ എഴുതിയാലും തുണ്ട് കടലാസില്‍ കോപ്പി അടിച്ചാലുംശെരിയാകില്ല ഇരുട്ടത്ത്‌ എങ്ങിനെ മന്സ്സില്ലാകും...


ജീവിതത്തില്‍ ആദ്യമായി ആലിയുടെ തലയില്‍ ആ പ്രശ്നം 'കോയാസ് മായാസ്‌ചന്ദനത്തിരി' പോലെ പുകഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ബാപ്പാന്റെ മൊബൈല്‍ ഫോണ്‍ ആലിയുടെ റഡാര്‍ ചെക്കിങ്ങില്‍ പെട്ടത്. പിന്നേ ഒന്നും നോക്കിയില്ല പഴഞ്ചന്‍ കോപ്പിയടിക്ക് പകരം മോഡേണ്‍ കോപ്പിയടി പരീക്ഷണം നടത്താന്‍ ചോദ്യവും ഉത്തരവും അതില്‍ റെക്കോര്‍ഡ് ചെയ്തു.ഇനി ആരെ പേടിക്കാന്‍ ? ഒരു ഇയര്‍ ‍ഫോണെടുത്ത് ചെവിയില്‍ വെച്ചാല്‍ രാത്രി ഒരു മലക്കും കാണില്ല ...എല്ലാം സെറ്റപ്പ് ആക്കി രാത്രി ഏകദേശം പതിനൊന്നു മണിക്ക് ആലി നേരെ പള്ളിക്കാട്ടിലെ കബറില്‍ കയറി കിടന്നു ....അര മണിക്കൂര്‍ കിടന്നിട്ടും ഒരു മലക്കും തന്നെ തേടി വരാത്തതിനാല്‍ ,ആലി അസ്വസ്ഥാനായി ...ഒന്നും കൂടി കാത്തിരിക്കാം , ബോറടി മാറ്റാന്‍ ,മൊബൈല്‍ ഫോണില്‍ ബ്രിക്ക് ഗെയിമു കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ..ഒരു കാലടിയൊച്ച ആലിയുടെ കാതില്‍ മുഴങ്ങിയത് ...ഉടന്‍ അത് നിര്‍ത്തി മൊബൈല്‍ ,'ചോദ്യംമോഡി'ലേക്ക് മാറ്റി എല്ലാം റെഡിയായിരുന്നു ..ശബ്ദം അടുത്തടുത്തു വരുന്നു .ഒപ്പം ആലിയുടെ കല്ബും ഉച്ചത്തില്‍ ചെണ്ട കൊട്ടാന്‍ തുടങ്ങി .."മരണം വാതില്ക്കലോരുനാള്‍..മന്ജലുമായ്‌ വന്നു നില്‍ക്കുമ്പോള്‍ " ..പടച്ചോനേ ഇതെന്താ മലക്കുകള്‍ പാട്ടും പാടിയാണോ കബറില്‍ വരുന്നത് ? ഞാന്‍ പഠിച്ച ചോദ്യം അറബിയിലാണല്ലോ ഇതിപ്പം മലയാളി മലക്കാണല്ലോ റബ്ബേ വരുന്നത്‌ ,പാട്ട് വീണ്ടും ശ്രദ്ധി ക്കുന്നതിനിടയില്‍ ആലി നെടുവീര്‍പ്പിട്ടു ..കബറില്‍ നിന്നും മെല്ല തല പൊക്കി നോക്കിയപ്പോള്‍ മലക്ക്‌ അതാ ഒരു ടോര്‍ച്ചും അടിച്ചു തന്റെ നേരില്‍ വന്നടുക്കുന്നു "ന്റെ അള്ളോ" മൊബൈലും ഇയര്‍ഫോണും ഒക്കെ ഈ മലക്ക് കാണുമല്ലോ .കോപ്പിയടി ഇനി നടക്കില്ല ആപ്പോള്‍ താന്‍ ഇനി നരകത്തില്‍ തന്നേ .. ആലി ആകെ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കി ജോലി വാങ്ങിയവനെപ്പോലെ അന്തം വിട്ടു നിന്നു. വരേണ്ടത് റോട്ടിന്മേല്‍ തങ്ങില്ലല്ലോ ..എന്തും നേരിടാന്‍ ആലി വാര്‍മപ്പ്‌ ആയി നിന്നു .ആ ആള്‍ രൂപം അടുത്ത് വന്നപ്പോള്‍ ആലിക്ക് ചിരി വന്നു . ഇത് മലക്കല്ലല്ലോ ,തൊട്ടടുത്ത റബ്ബര്‍ കമ്പനിയില്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞു വരുന്ന അയല്‍വാസി എക്സ് മിലിട്ടറി കണാരേട്ടനല്ലേ ? ലഡാക്കിലെ യുദ്ധവും പട്ടാളട്രയിനിങ്ങും ഒറ്റയ്ക്ക് ഒളിപ്പോര് നടത്തിവിജയം വരിച്ച 'ധീര' കഥയും ബഡായി പറയുന്ന ഇയാള്‍ പേടി മാറ്റാന്‍ ഉറക്കേ പാട്ടും പാടി വരുന്നത് കണ്ടപ്പോള്‍ ചിരിക്കാതെ എന്ത് ചെയ്യും ഏതായാലും കാണാരേട്ടന്റേ കൂടെ കമ്പനി കൂടി ഇനി വീട്ടില്‍ പോകാം ..മലക്ക് ഇനി വരും എന്നു തോന്നുന്നില്ല ..കാണാരേട്ടന്‍ ആലി കിടക്കുന്ന കബറിന്റെ അടുത്തെത്തിയപ്പോള്‍, നീട്ടിയൊരു വിളി ...കാണാരേട്ടാ ?...കൂരാ കൂരിരുട്ടില്‍ ജ്നമനാ പേടി ട്രേഡ്മാര്‍ക്കായ കണാരേട്ടന്‍ ഒന്ന് തിരഞ്ഞു നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല ,ചിലപ്പോള്തോന്നിയതായിരിക്കും ..അപ്പോഴാണ് വീണ്ടും ആ അശിരീരി ..."കണാരേട്ടാ .."


പേടിച്ചു വിറച്ചു അയാള്‍ ആ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് വെറുതെ തന്‍റെ എട്ടുകട്ട എവറഡി ടോര്‍ച്ച് ഒന്ന് ഫോക്കസ് ചെയ്തപ്പോഴുണ്ട് കബറില്‍ നിന്നും ഒരു തല ഉയര്‍ന്നു വരുന്നു ..അയ്യോ "കാലന്‍" അയാള്‍ ഉറക്കെ നിലവിളിച്ചു " പേടിക്കണ്ട കണാര ഇത് ഞാനാ ...അത് മുഴുവന്‍ കേള്‍ക്കാനുള്ള ചാര്‍ജ് കണാരേട്ടന്റേ ബോഡിയില്‍ ഇല്ലാത്തതിനാല്‍ ആളുടെ ബാറ്ററി അവിടെ ഡൌണ്‍ ആയി ..കബറില്‍ നിന്നും കയറി വന്ന ആലി കണ്ടത് സ്വിച്ച് ഓഫായി കിടക്കുന്ന കാണാരേട്ടനെയാണ് ... ഒന്ന് തട്ടി വിളിച്ചു വീണ്ടും കണാരേട്ടനെ ചാര്ജാക്കി ആലി പറഞ്ഞു "കാണാരാ നടക്കു നമുക്ക് പോകാം " തന്റെ ജീവന്‍ എടുക്കാന്‍ വന്ന കാലന്‍ അയ്യാളുടെ കൂടെ നടക്കാന്‍ കൂടി പറഞ്ഞപ്പോള്‍ പിന്നേ വെള്ളത്തില്‍ വീണ മൊബൈല്‍ പോലെ കാണാരേട്ടന്‍ ഫുള്‍ ടൈം ഓഫായി ..മൂന്നാം നാള്‍ ആശുപത്രിയില്‍ ബോധം തെളിഞ്ഞപ്പോള്‍ കണാരേട്ടന്‍ ആദ്യം കണ്ടത് തനിക്ക് കാവല്‍ നില്‍ക്കുന്ന ആലിയെയാണ് .. സഹതാപ പൂര്‍വ്വംതന്നെ നോക്കുന്ന ആലിയെ സ്നേഹപൂര്‍വ്വം അടുത്ത് വിളിച്ചു കാണാരേട്ടന്‍പറഞ്ഞു ..പോടാ കബറാലീ ..;ന്റെ മുമ്ബീന്നു .... ! .

64 comments:

  1. പേടിച്ചു വിറച്ചു അയാള്‍ ആ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് വെറുതെ തന്‍റെ എട്ടുകട്ട എവറഡി ടോര്‍ച്ച് ഒന്ന് ഫോക്കസ് ചെയ്തപ്പോഴുണ്ട് കബറില്‍ നിന്നും ഒരു തല ഉയര്‍ന്നു വരുന്നു ..അയ്യോ "കാലന്‍" അയാള്‍ ഉറക്കെ നിലവിളിച്ചു " പേടിക്കണ്ട കണാര ഇത് ഞാനാ

    ReplyDelete
  2. നല്ല പോസ്റ്റ്..ഫൈസൽ ഏത് നാട്ടുകാരനാ? കോഴിക്കോടാണോ?

    ReplyDelete
  3. പേടിപ്പിച്ചു കളഞ്ഞല്ലോ. നന്നായി ട്ടോ.

    ReplyDelete
  4. കബാരാലി ആളു കൊള്ളാലോ ഇനി മയ്യത്തിന്റെ കൂടെ ഒരു ലാപ് കൂടി അടക്കം ചെയ്യാം അല്ലെ ആലിയുടെ ഭുദ്ധി അപാരം തന്നെ

    ReplyDelete
  5. ഹ ഹ ഹാ...കബ്‌റാലി കലക്കി.

    ReplyDelete
  6. നന്നായിട്ടുണ്ട്...അയ്യോ "കാലന്‍"

    ReplyDelete
  7. കൊള്ളാം .... നന്നായിട്ടുണ്ട്

    ReplyDelete
  8. നര്‍മ്മം കൊള്ളാം ......

    ReplyDelete
  9. valare nannayittunde,

    orupad ishtamayi,

    ReplyDelete
  10. എന്നാലും..ഖബറിലൊക്കെ പോയി കെടക്വാന്ന് വച്ചാ‍..! അതും രാത്രീല്..!
    ഇരുട്ടത്ത് ടോര്‍ച്ചടിച്ചുവരുന്ന കണാരനെ കിടന്ന കിടപ്പില്‍ മനസ്സിലായതു പാക്യം..!
    പിന്നെ അങ്ങേരുടെ ആ..എട്ടു കട്ട ടോര്‍ച്ച് ഇല്ലാരുന്നെങ്കില്‍ കഷ്ട്ടായേനെ!
    ഉം... ഇഷ്ടപ്പെട്ടിരിക്കണു..!
    ആശംസകള്‍...!

    ReplyDelete
  11. കാലാ.... ;)
    ഇങ്ങനുള്ള പോസ്റ്റുകളില്‍‍ സാധാരണ വിവരണം വരാറ് “കണാരേട്ട”നെ പറ്റിയാണ്. കണാരേട്ടന്‍‍റെ ഒടുക്കത്തെ ധൈര്യത്തെ പറ്റി എഴുതിയിട്ട് ക്ലൈമാക്സില്‍‍ ഇങ്ങനൊരു സംഭവവും വച്ച് പിടിപ്പിക്കും. ആലിയുടെ റൂട്ടിലൂടെ പറഞ്ഞത് നന്നായി. എന്നാലും രാത്രീലൊറ്റക്ക് കബറീല്‍‍ കേറി കിടക്കാനൊക്കെ ധൈര്യം കാണിക്കണേല്‍‍........!!

    "നോ ട്ടേയ്സ്റ്റി നോ ഹെല്‍ത്തി " 'കോയാസ് മായാസ്‌ചന്ദനത്തിരി' പോലുള്ള പുതിയ ചില പ്രയോഗങ്ങള്‍‍ രസിച്ചൂട്ടാ, അതൊക്കെ അധികാവാതേം ശ്രദ്ധിക്കണം. :)
    അപ്പൊ ആശംസോള്.

    ReplyDelete
  12. ഇന്‍റെ ഫൈസലൂട്ടിക്ക് വണ്ടിപ്പണിയാണോ പരിപാടി..? അല്ല, ഈ 'എഞ്ചിന്‍ ' പണിനെ പറ്റി പറഞ്ഞപ്പോള്‍ ഒരു തംസയം.

    ആലിയുടെ വികൃതികള്‍ രസിച്ചു വായിച്ചു. പിന്നെ, ഉപമകളില്‍ പുതുമ പരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
    ഇടക്ക് വീണ്ടും വരാം.
    {മാര്‍ക്ക് പറയാന്‍}

    ReplyDelete
  13. നല്ല സുന്ദരമായ രചന..സമ്മതിച്ചു ഭായ്, നര്‍മ്മം നന്നായി ആസ്വദിച്ചു..ഇനിയും പോരട്ടെ ഇത്തരം രചനകള്‍..എന്തായാലും മരിക്കും..അപ്പോള്‍ ചിരിച്ചു തന്നെ അങ്ങ് മരിക്കാം..ന്താ...

    ReplyDelete
  14. പകുതി വരെ അതീവ രസകരമായി.
    എന്നാല്‍ അതുകഴിഞ്ഞ് ബോറായി തോന്നി എന്ന് തുറന്നു പറയാന്‍ എന്നെ അനുവദിക്കുക.
    ആശംസകള്‍

    ReplyDelete
  15. നന്നായിരുന്നു.

    ReplyDelete
  16. യെസ് ടേയ്സ്റ്റി യെസ് ഹെല്‍ത്തി.......

    "കണാരേട്ടാ .."

    ReplyDelete
  17. ഈ നര്‍മം ഊതിക്കാച്ചിയതാണ്..
    വരികളില്‍ വിരിഞ്ഞു കിടക്കുന്ന ചിരിപ്പൂക്കള്‍ അതിമനോഹരം..
    ശരിക്കും രസായി.
    എല്ലാ വിധ ആശംസകളും നേരട്ടെ..

    ReplyDelete
  18. സംഗതിയൊക്കെ കൊള്ളാം .പക്ഷെ പഴയതും പുതിയതും യോജിക്കാത്ത പോലെ.മൊബൈലൊക്കെ ഉള്ള സ്ഥിതിക്ക് എട്ട് കട്ട ടോര്‍ച്ച് മാറ്റി മറ്റേ പുതിയ ബ്രാന്റ് കൊടുക്കാമായിരുന്നു. ഇനിയിപ്പോ കണാരേട്ടന്‍ പഴഞ്ചനും ആലി മോഡേണും ആവുമോ?.അപ്പോ പിന്നെ മദ്രസ്സ ഇങ്ങനെയാവില്ലല്ലോ?.കഥയില്‍ ചോദ്യം പാടില്ല!.എന്നാലും ചിരിപ്പിച്ചു.

    ReplyDelete
  19. ആദ്യ ഭാഗം വായിച്ചു കുറെ ചിരിച്ചു .. ആമുസ്ലിയാരും നമ്മുടെ ആലിയും രസിപ്പിച്ചു
    രസകരമായി നര്‍മ്മത്തില്‍ ചാലിചെഴുതിയത് അതി മനോഹരം... അല്ല ഒരു സംശയം ആ ഖബരാലി താങ്കളാണോ ???/ ഞാന്‍ ഓടി ...

    ReplyDelete
  20. പ്രിയപ്പെട്ട ഫൈസല്‍,
    പോസ്റ്റിന്റെ ആദ്യ ഭാഗം വളരെ ഇഷ്ടമായി....നര്‍മം വളരെ നന്നായി വഴങ്ങുന്നു!കുട്ടികളുടെ വികൃതികള്‍ ശരിക്കും രസിച്ചു!
    ഇനിയും എഴുതുക...
    സസ്നേഹം,
    അനു

    ReplyDelete
  21. "ജീവിതം തെറ്റും ശെരിയും", ആ ബുക്കിന്റെ പേര് കേട്ടാല്‍ തന്നേ അറിയൂലെ അതില്‍ തെറ്റുണ്ടാകും എന്ന് വായിക്കണ്ട കാര്യംണ്ടോ" :D

    ReplyDelete
  22. രസകരം..മദ്രസ കഥകൾ......

    ReplyDelete
  23. കബറാലി കബര്‍ സോറി കളം നിറഞ്ഞാടി... :)

    ReplyDelete
  24. ഹ ഹ ഹാ..

    കബരാലിയെ ച്ച് ഷ്ടായി..
    നല്ല പോസ്റ്റ്‌..

    ആശംസകള്‍ ഫൈസല്‍ കാ..

    www.kachatathap.blogspot.com

    ReplyDelete
  25. എനിയ്ക്കു ഇഷ്ടായി ഖബരിലും നര്‍മ്മം വിതച്ച ഈ ഖബരാളി യെ സോറി ഈ എഴുത്തിനെ ........ ആശംസകള്‍

    ReplyDelete
  26. കൊള്ളാം വളരെ രസകരമായ പോസ്റ്റ്

    ReplyDelete
  27. രസകരമായ പോസ്റ്റ്.
    ആശംസകള്‍

    ReplyDelete
  28. ശരിക്കും നടന്നതുപോലെ വിവരിച്ചിരിക്കുന്നു. നല്ല രസിച്ചു ഈ നര്‍മ്മം. പോസ്റ്റിടുമ്പോള്‍ മെയില്‍ തരണം.

    ReplyDelete
  29. ഹി ഹി.. കൊല്ലം..പക്ഷെ ആ അവസാനം പറഞ്ഞത് എന്നതാന്നു മനസ്സിലായില്ല....

    ReplyDelete
  30. പ്രിയ ഫൈസലെ, നന്നായി ചിരിച്ചു. ആ നിലക്ക് പോസ്റ്റ്‌ വിജയം തന്നെ. ആദ്യഭാഗങ്ങള്‍ ആണ് കൂടുതല്‍ നന്നായത്. ആ ക്ലാസ്സിലെ രംഗങ്ങള്‍ വളരെ റിയല്‍ ആയി പറഞ്ഞു. നന്നായി രസിച്ചു. കുറച്ചു കൂടി സമയമെടുത്ത്‌ അതെ ടെമ്പോ നില നിര്‍ത്തി ബാക്കി ഭാഗങ്ങളും എഴുതിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി.

    ReplyDelete
  31. ആദ്യത്തെ ഭാഗം എഡിറ്റ്‌ ചെയ്തു രണ്ടാം ഭാഗത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാമായിരുന്നു. ഇതും നന്നായി രസിച്ചു കേട്ടോ..തമാശ എഴുതി ഫലിപ്പിക്കുക എന്നത് ചില്ലറ കാര്യം അല്ലാലോ ഇക്ക

    ReplyDelete
  32. കഥപറയുന്നതില്‍ വിജയിച്ചിരിക്കുന്നു ...നര്‍മം നന്നായി വഴങ്ങുന്നുണ്ട് ..വായനക്കിടയില്‍ഉറക്കെ ചിരിച്ചു പോയി ...അത് എഴുത്ത്കാരന്റെ വിജയം !!.ആശംസകള്‍ കൂടെ പ്രാര്‍ത്ഥനയും
    സൊണെററ്

    ReplyDelete
  33. ഫൈസല്‍ബാബു, ഞാന്‍ ഇവിടെ ആദ്യവരവാണ്. ഇനിയും വരാം. നന്നായി പറഞ്ഞിരിക്കുന്നു കഥകള്‍ രസകരം. നിങ്ങള്‍ ഊര്‍ക്കടവ് ആണോ? ഞാന്‍ ജന്മനാ നിലമ്പൂര്‍ സ്വദേശി ആണെങ്കിലും ഇപ്പോള്‍ താമസം പൂവാട്ടുപറമ്പില്‍ ആണ്. പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്.

    ReplyDelete
  34. ആദ്യഭാഗം വളരേ നന്നായി. നർമ്മം ആരോഗ്യത്തിന് നല്ലതാണല്ലോ, മുസ്ല്യാരുടെ പണിഷ്മെന്റ് ചില നൊസ്റ്റാൾജിക് ചിന്തകളുണർത്തി!

    ReplyDelete
  35. @എഡിറ്റര്‍ :മാഷെ ഈ വരവിനു നന്ദി കേട്ടോ !!
    ജില്ല മലപ്പുറം ..കൂടുതല്‍ ബന്ധം കോഴിക്കോടുമായി
    അതായത്‌ ചോറ് ഇവിടയും കൂറ് അവിടെയും !!!!!
    @വി പി :ഇക്കാ ഇനി എന്തെല്ലാം പേടിക്കാന്‍ കിടക്കുന്നു
    @കൊമ്പന്‍ :ഏന്‍ ഐഡിയ ഈസ്‌ ചേഞ്ച്‌ യുവര്‍ ലൈഫ്
    @അരീക്കാടന്‍ :മാഷെ ബ്ലോഗ്‌ ശെരി ആയി അല്ലെ ...
    @അളിയന്‍ :നന്ദി ..വീണ്ടും വരുമല്ലോ
    @നൌഷു :നൌഷു സുഗല്ലേ...
    @ ഹാഷിക്‌ :നന്ദി ഒരിക്കല്‍ കൂടി
    @അക്ഞ്ഞാത സുഹുര്‍ത്തിനു നന്ദി
    @നികു:തിരിച്ചും ഒരു സ്മൈലി ::
    @പ്രഭ ::പ്രഭേട്ടോ വായിച്ചു ആ കിടിലന്‍ പോസ്റ്റ്
    @ചെറുത്:എല്ലാരും പോകുന്ന റൂട്ട് ഒന്ന് മാറ്റി പിടിച്ചതാ ..കരക്കടുത്തു എന്നറിഞ്ഞതില്‍ സന്തോഷം
    ഇനിയും കാണാലോ ല്ലേ;;;;;

    ReplyDelete
  36. നല്ല രസികന്‍ പോസ്റ്റ്...കലക്കി...ശരിക്കും ചിരിപ്പിച്ചു..എന്‍റെ ഹൃദയത്തില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍.

    ReplyDelete
  37. എഴുത്തിൻറെ ശൈലി കൊളളാം... വളരെ നല്ല പോസ്റ്റ്........

    ReplyDelete
  38. വായന സരസമായി
    ഇത്തരം കഥാപാത്രങ്ങള്‍ കാണും എല്ലാ നാട്ടിലും
    മദ്രസാ പഠന കാലം ഇത്തരം ഓര്‍മകളാല്‍ സംപന്നമാനല്ലോ
    ഭാവുകങ്ങള്‍

    ReplyDelete
  39. @നാമൂസ്‌ :ഹൌസ് ഡ്രൈവര്‍ മാരുടെ കഷ്ട്ടപ്പാട് ഞാന്‍ പറഞ്ഞു തരണോ?-നന്ദി
    @ഷാനവാസ്‌ :ഇക്ക സുഗല്ലേ ,ആ നായാട്ട് കഥ വായിച്ചു ഞാനും കുറെ ചിരിച്ചു
    @തണല്‍ :ബോറടിച്ചോ ?അപ്പോള്‍ ഞാന്‍ വിജയിച്ചു !!നന്ദി കേട്ടോ
    @അലി :ഒരിക്കല്‍ കൂടി നന്ദി !പുതിയ പോസ്റ്റ്‌ ഇല്ലേ ?
    @അജിത്‌ :ഏട്ടാ ഞാനും ഈ കമന്റു കൊണ്ട്‌ ഹെല്‍ത്തി ....
    @മേയ്ഫ്ലോവെര്‍: ഇഷ്ട്ടമായി എന്നറിഞ്ഞപ്പോള്‍ സന്തോഷം
    @പൊന്മള:നന്ദി
    @കുട്ടിക്ക: ഇക്ക കഥയല്ലേ എന്നാലും ചോദ്യം ആവാം :നന്ദി
    @ഉമ്മു അമ്മാര്‍ :യ്യ്യോ ഞാന്‍ ആ ടൈപ്പ് അല്ലെ ...ഞാന്‍ പേടിതൊണ്ടനാ
    @അനു: അനു ഒരികല്‍ കൂടി നന്ദി ഈ അഭിപ്രായങ്ങള്‍ക്ക്
    @ലിപി :ഹഹ സന്തോഷം കണ്ടതില്‍
    @മുല്ല :നന്ദി വീണ്ടും കണ്ടതില്‍ :

    ReplyDelete
  40. @yiam said...നന്ദി ..
    @ജെഫു :നാട്ടിലോ ഇവിടെയോ? നന്ദികേട്ടോ
    @മുസാഫിര്‍ :നന്ദി വന്നതിലും കമന്‍റുകള്‍ക്കും
    @ബഡായി : നന്ദി
    @ഷാജു : നന്ദി ഒരിക്കല്‍ കൂടി
    @കോമണ്‍സെന്സ് :ആദ്യമായിട്ടാ കാണുന്നത് ,തുടക്കം ഗംഭീരം !!
    @കുസുമം:ചേച്ചി ഇഷ്ടമായെന്നറിഞ്ഞപ്പോള്‍ ഒരു പാട് സന്തോഷം!! തീര്‍ചായയും അറിയിക്കാം കേട്ടോ !!
    @ഇന്‍റിമേറ്റ്‌ :യ്യോ അത് അത് തന്നെ !!മനസ്സിലായോ ?
    @സലാം :ഒരു പാട് നന്ദി കേട്ടോ തെറ്റുകള്‍ കാണിച്ചു തന്നതിന് വീണ്ടും പ്രോല്സാഹിപ്പിക്കുമല്ലോ?

    ReplyDelete
  41. "പേടിച്ചു വിറച്ചു അയാള്‍ ആ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് വെറുതെ തന്‍റെ എട്ടുകട്ട എവറഡി ടോര്‍ച്ച് ഒന്ന് ഫോക്കസ് ചെയ്തപ്പോഴുണ്ട് കബറില്‍ നിന്നും ഒരു തല ഉയര്‍ന്നു.." ദിത് കലക്കി.. ഞാന്‍ ഇവിടെ ആദ്യമാ... നന്നായിരിക്കുന്നു മാഷേ....

    ReplyDelete
  42. ബെഞ്ചിന്റെ മുകളില്‍ നിന്ന് കൊണ്ട് അടുത്ത ക്ലാസ്സിലേക്ക് നോക്കിയപ്പോഴുണ്ട് തന്റെ മനസ്സാക്ഷി കീപ്പറും ഇതേ പോസില്‍ ബെഞ്ചില്‍ കയറി 'അങ്ങിനെ നീ മാത്രം അടി വാങ്ങി അഹങ്കരിക്കണ്ട എന്ന മട്ടില്‍ തന്നേ നോക്കുന്നു' ...കുട്ടികളുടെ ഈ നിഷ്കളങ്കത എനിക്കിഷ്ടമായി.

    ReplyDelete
  43. mad|മാഡ് :നന്ദി അനിയാ ഈ സ്നേഹാശംസകള്‍ക്ക്:
    @സോനെറ്റ്‌ :എങ്ങിനെ അറിയിക്കും ഇവിടെ വന്നതിലെ ഈ സന്തോഷം !!
    @ഏറനാടന്‍ :അതെ ഊര്‍ക്കടവില്‍ തന്നേ,,പൂവാട്ടു പറമ്പോ ? അപ്പോള്‍ നമ്മള്‍ അടുത്താണല്ലോ?,,,നന്ദി ...
    @ചീരാമുളക് :ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
    @നെല്ലിക്ക :ആദ്യ വരവിനു ഒരായിരം നന്ദി .
    @ഓര്‍മ്മകള്‍ :നന്ദി
    @പുന്നശ്ശേരി :റഷീദ്‌ഭായ്‌ ..സുഗല്ലേ ?
    @ജയകുമാര്‍ :നന്ദി
    @കൊച്ചുബിബി :നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും
    @നജീബ :ഇഷ്ട്ടമായി ഈ വരവിനു !!

    ReplyDelete
  44. നര്‍മ്മത്തില്‍ ചാലിച്ചുള്ള ഈ അവതരണം ഒത്തിരി ഇഷ്ടമായി.
    ആശംസകള്‍.

    ReplyDelete
  45. രസകരമായ അവതരണം11

    ReplyDelete
  46. @അഷ്‌റഫ്‌ : നന്ദി ഈ ആദ്യവരവിനു
    @സലിം : സലിം ഭായ്‌ നന്ദി ,,

    ReplyDelete
  47. ":ആ ബുക്കിന്റെ പേര് കേട്ടാല്‍ തന്നേ അറിയൂലെ അതില്‍ തെറ്റുണ്ടാകും എന്ന് വായിക്കണ്ട കാര്യംണ്ടോ"

    നല്ല പോസ്റ്റ്‌..രസകരമായ അവതരണം.....

    ReplyDelete
  48. @ അസീസ്‌ ,അസീസ്‌ ബായ്‌ ഒരിക്കല്‍ കൂടി നന്ദി ,,ഈ സ്നേഹത്തിനും സന്ദര്‍ശനത്തിനും ,,,

    ReplyDelete
  49. കണാരേട്ടൻ കണ്ട കാലൻ...!
    അപ്പോൾ നർമ്മവും നന്നായി വഴൺഗു അല്ലെ ഗെഡീ

    ReplyDelete
  50. @മുരളിയേട്ടാ ,,ബിലാത്തിയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം !!

    ReplyDelete
  51. >>ഹൌസ് ഡ്രൈവര്‍ ഇച്ചിച്ചതും മെക്കാനിക്‌ കല്പിച്ചതും എന്‍ജിന്‍ പണി എന്ന് പറഞ്ഞത് പോലെ <<

    ഇതാണ്‌ കിടു...

    ബാക്കിയൊന്നും നന്നായില്ല എന്നല്ല.. ഇതെനിക്ക് ഏറെ ഇഷ്ടായി.. :)

    ReplyDelete
  52. vannu vannu pazham chollilum kaivechu thudangiyallo eeshwara... enthaayaalum kalakki maashe..

    ReplyDelete
  53. @sandynair :എല്ലാ പോസ്റ്റും വായിച്ചുവല്ലേ ,,,നന്ദി കേട്ടോ ..നര്‍മ്മം നിങ്ങള്‍ക്കും വഴങ്ങുന്നു ആ പോസ്റ്റു നല്ല രസായീട്ടോ !!

    ReplyDelete
  54. ഫൈസല്‍...ഓരോന്ന്
    വായിക്കുക ആയിരുന്നു...
    നല്ല എഴുത്ത്..ആശംസകള്‍...

    ReplyDelete
  55. @ ente lokam: നന്ദി ഈ ഹൃദയം നിറഞ്ഞ വായനക്ക് !! ഈ ആത്മാര്‍ത്ഥത യുള്ള വാകുകള്‍ക്ക് !! പുതിയ പോസ്റ്റ്‌ ഇടൂട്ടോ !!!

    ReplyDelete
  56. ഇന്നാണ് വായിച്ചത..... നന്നായിട്ടുണ്ട്.... പഴയ മദ്രസ്സയിലും തൊട്ടു വക്കിലോക്കെ പോയി വന്ന അനുഭവം......

    ആശംസകള്‍...

    ReplyDelete
  57. വായിച്ചു കൊല്ലം പിന്നെ ഫോറം കൂടുതല്‍ രസകരമാക്കിയിട്ടുണ്ട്

    http://bloggersworld.forumotion.in/
    visit and promote

    ReplyDelete
  58. കൊള്ളാലോ
    മലപ്പുറം കാരനാകും അല്ലെ ????
    നന്നായിട്ടുണ്ട് ട്ടോ

    ReplyDelete
  59. ആ ടോര്‍ച്ചില്ലായിരുന്നെങ്കിലോ......യ്യോ!

    ReplyDelete
  60. ഈ പോസ്റ്റാണ് ഈ ബ്ലോഗിലെ എന്റെ ആദ്യ വായന

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.