ചെത്തയ് തോടും വീടിനു തൊട്ടുപിറകിലെ പുഴയും പാലത്തിന്റെചോട്ടിലെ വിശാലമായ കളി സ്ഥലവും ,തനി നാടന്‍ ഗ്രാമീണരും ഉള്ള എന്റെ ഊര്‍ക്കടവ് എന്ന കൊച്ചു ഗ്രാമം കഴിഞ്ഞാല്‍ എനിക്കെറ്റവും ഇഷ്ട്ടം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ സ്വന്തം നാട് പോലെ കാണുന്ന കുന്‍ഫുധ എന്ന സൌദിയിലെ ഈ കൊച്ചു പട്ടണമാണ് (കുന്ഫുധയെ ഒരു ഗ്രാമം എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് ഏറെയിഷ്ട്ടം) തിരക്ക് പിടിച്ചോടുന്ന വാഹനങ്ങളോ ,ആര്‍ക്കും ആരെയും ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും സമയം കിട്ടാത്ത നഗരത്തിന്റെ വീര്‍പ്പുമുട്ടലോ ഇല്ലാതെ ,ഊര്‍ക്കടവിനെ പ്പോലെ തികച്ചും ശാന്തമാണ് കുന്‍ഫുധയിലെ ജീവിതവും ,ജിദ്ദക്കും ജിസാനും മദ്ധ്യേ കിടക്കുന്ന ഈ കൊച്ചു "ഗ്രാമത്തിലെ" പ്രവാസികളില്‍ ഭൂരിഭാഗവും മറ്റെല്ലാ സ്ഥലത്തെയും പോലെ മലയാളികള്‍ തന്നെ കയ്യടക്കിയിരിക്കുന്നു .വലിയ മള്‍ട്ടി നാഷന്‍ കമ്പനികളോ,ഹൈപ്പര്‍ മാര്‍ക്കറ്റുകളോ ഷോപ്പിംഗ് മാളുകളോ ഇവിടെയില്ല. എന്തിനു നല്ല നാടന്‍ ഭക്ഷണം കിട്ടുന്ന ഒരു മലയാളി ഹോട്ടല്‍ പോലും !! എങ്കിലും ഞങ്ങള്‍ സന്തുഷ്ട്ടരാണ് കേട്ടോ !!, .
പയ്യെ പയ്യെ വികസനമെത്തി നോക്കുന്ന കുന്‍ഫുധയില്‍ , മഹാഭൂരിഭാഗവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ,പരസ്പരം സ്നേഹിക്കാന്‍ മാത്രം അറിയുന്ന കുറെ നല്ല മനുഷ്യര്‍ ...ദുഃഖങ്ങളില്‍ പരസ്പരം പങ്കുചേരുകയും ഒരു കൈ സഹായം ആവശ്യമുള്ളപ്പോള്‍ കൈ മെയ് മറന്നു സഹായിക്കാനും മാത്രം അറിയുന്ന സാദാ പ്രവാസികള്‍ . മരണം ,അപകടം മുതലായ അവസരങ്ങളില്‍ എല്ലാം മറന്നു കൂടപ്പിറപ്പുകളെപ്പോലെ ആശ്വാസത്തിന്റെ സാന്ത്വനവുമായി ഓടിയെത്തുന്നവര്‍ , പരദേശികളെ സ്വന്തം അതിഥികളെപ്പോലെ കാണുന്ന ഇവിടുത്തെ നല്ലവരായ സ്വദേശികള്‍ ഇതൊക്കെയാണ് കുന്‍ഫുധയില്‍ ഞാനിഷ്ടപ്പെടുന്നത് !!
ഇത് റംസാന്‍ ,പുണ്യങ്ങളുടെ പൂക്കാലം,ഞങ്ങള്‍ കുന്‍ഫുധക്കാര്‍ക്ക് ഇന്ന്ഏറ്റവുസന്തോഷമുള്ള ഒരു വെള്ളിയാഴ്ച ,കഴിഞ്ഞചിലവര്‍ഷങ്ങളായി ഓരോറംസാനുംഞങ്ങള്‍ക്കിങ്ങനെയാണ്,റംസാനിലെ ഏതെങ്കിലും ഒരുദിവസം ഞങ്ങളെല്ലാവരും ഒരിടത്ത് ഒത്തുകൂടും, ജോലിത്തിരക്കിനിടയില്‍ പരസ്പരം കണ്ടു മുട്ടാന്‍ കഴിയാത്ത ഒരേ നാട്ടുകാര്‍ ..കൂടെ പഠിച്ചവരോ മുമ്പ് ഒന്നിച്ചു ജോലി ചെയ്തവരോ ആയവര്‍ .. ,പല നാടുകളില്‍ നിന്നും വന്നു ഇവിടെവെച്ചു കൂടെപ്പിറപ്പുകളെ പ്പോലെയായവര്‍ !! അങ്ങിനെ എല്ലാവരും ചേര്‍ന്നൊരു സമാഗമം !! പ്രവാസത്തില്‍ മെമ്പര്‍ഷിപ്പെടുത്ത പുതിയ മുഖങ്ങളും പ്രവാസത്തില്‍ പെന്‍ഷന്‍ വാങ്ങുന്ന പഴയ മുഖങ്ങളും ഇവിടെ ഒത്തു കൂടി, വിശേഷങ്ങള്‍ പങ്കു വെക്കുന്നു , നോമ്പ്തുറയും കഴിഞ്ഞു വലിയൊരു ആത്മ ബന്ധം സ്ഥാപിച്ചു പരസ്പരം പിരിയുന്നു !! ജാതി മത രാഷ്ട്രീയ സ്ഥലകാല വേര്‍തിരിവുകളില്ലാത്ത ഒരു സ്നേഹ സംഗമം, ഈ കണ്ടു മുട്ടലിന് ,അവസരമൊരുക്കുന്നതോ, ഇത്തരം ചിന്തകള്‍ക്കധീതമായി പ്രവാസികളുടെ നന്മ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇവിടുത്തെ ഏക പ്രവാസി സംഘടനയായ കുന്‍ഫുധ പ്രവാസി അസോസ്സിയേഷനും,(പല സംഘടനകളുടെയും വളര്‍ച്ചയും തളര്‍ച്ചയും കണ്ടു ,അത്തരം വിഭാഗീയതകള്‍ ഇല്ലാതെ ദീര്‍ഘ വീക്ഷണത്തോടെ ഞങ്ങളുടെ അബ്ദുറഹ്മാന്‍ക്കയുടെ ശ്രമഫലായി രൂപം കൊണ്ട ഒരു കൂട്ടായ്മ )
റംസാനിനു മുമ്പേ തുടങ്ങുന്ന കൂടിയാലോചന ,ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്തങ്ങള്‍. അതവര്‍ വളരെ ഭംഗിയായി നിര്‍വ്വഹിക്കും ,ഒരു വീട്ടില്‍ വിശേഷ ദിവസം വന്നാല്‍ അതിഥികളെ എങ്ങിനെ സ്വീകരിക്കുന്നുവോ അതേ ആത്മാര്‍ത്ഥതയില്‍ സഹപ്രവര്‍ത്തകരെ സ്വീകരിക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കാനും കുശലാന്വേഷണങ്ങളാരായാനും ഓരോരുത്തരും വാശിയോടെ മത്സരിക്കുന്നു . ഇത്രയുംവര്‍ഷം കുന്ഫുധഎനിക്ക്സമ്മാനിച്ചതു കുറെനല്ലആത്മാര്‍ത്ഥസുഹുര്‍ത്തുക്കളെയുംഊര്‍ക്കടവിലെപ്പോലെ നിഷകളങ്കരായ കുറെ മനസ്സുകളുടെ സ്നേഹ സാന്ത്വനവുമാണ് ,
ഇവിടുത്തെ നയനമനോഹരമായ ,കടല്‍ തീരവും ,ഒഴിവു ദിനങ്ങളിലെ കടലിലെ വിസ്തരിച്ചുള്ള കുളിയും,മീന്‍പിടുത്തവും ഒക്കെ പ്രവാസത്തിന്‍റെ വീര്‍പ്പുമുട്ടലില്‍ നിന്നും മനസ്സിനെ ശാന്തമാക്കുന്ന ഒരു നല്ല അനുഭവം തന്നെയാണ് ,കുന്ഫുധയുടെ ഒരു ഭാഗം ചെങ്കടല്‍ ആണ് !! എങ്ങിനെയാണാവോ ഈ കടലിനു ആ പേര് വന്നത് ? തിരകളില്ലാത്ത,പുഴപോലെ തോന്നിപ്പിക്കുന്ന , ഈ കടല്‍ക്കരയിലിരിക്കുമ്പോള്‍ വീടിനു പിറകിലൂടെയോഴുകുന്ന ഞങ്ങളുടെ പുഴക്കരികിലാണോ ഞാനെന്നു തോന്നിപ്പോകും !! , ചാലിയാറിനെപ്പോലെ ഇവളും എപ്പോഴും ശാന്തമാണ്, എല്ലാവരെയും സേന്ഹപൂര്‍വം മാത്രം തലോടുന്ന ഈ കടലമ്മയെ സായാഹ്നങ്ങളിലെ ഇളം കാറ്റിലങ്ങനെ കൌതുകപൂര്‍വ്വം നോക്കിയിരിക്കുമ്പോള്‍ മനസ്സങ്ങനെ അറിയാതെ ടെന്‍ഷന്‍ ഫ്രീ ആയി പോവാറുണ്ട്!!
കടലില്‍ നിന്നും കുന്‍ഫുധയെ അരഞ്ഞാണമണിയിച്ചപോലെയൊഴുകുന്ന കൈ തോട്ടിലെ കൈവരികളിലൊന്നില്‍ അസര്‍ നമസ്ക്കാരവും കഴിഞ്ഞു സൂര്യന്‍ ചുകപ്പ് കുപ്പായം അഴിച്ചുവെച്ച് രാത്രി ഡ്യൂട്ടി ചന്ദ്രന് കൈമാറുന്നതും നോക്കിയിരിക്കുമ്പോഴാണ് മൊബൈല്‍ റംസാന്‍ സ്പെഷ്യല്‍ റിംഗ്‌ടോണ്‌മായി ചിലച്ചത് , ഹാജിയാരാണ് വിളിച്ചത് അറുപതില്‍ അധികം പ്രായവും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ പതിനെട്ടിന്റെ ആവേശവും ഉള്ള ഹാജിയാര്‍ ഞങ്ങള്‍ക്കെല്ല്ല്ലാവര്‍ക്കും ഇഷ്ടപെട്ടെ അവറാനാജിയാണ് ,അദ്ദേഹം ഞങ്ങളുടെ "തറവാട്ടു കാരണവരാണ് "!!
"ഇന്ന് മീറ്റിംഗ് ഉണ്ട് നോമ്പ് ഇവിടുന്നു തുറക്കാം ,കാസിമിനെയും കൂട്ടി വേഗം വാ " ഹാജിയാര്‍ വിളിച്ചാല്‍ പിന്നെ നിരസിക്കനാവില്ല ഞങ്ങള്‍ കുന്‍ഫുധക്കാര്‍ക്ക് !! ഹാജിയാരുടെ റൂമില്‍ എത്തിയപ്പോള്‍ എല്ലാരും ഉണ്ടവിടെ ,നോമ്പ് തുറക്കു ശേഷം, വരാന്‍ പോകുന്ന നോമ്പുതുറയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പ്രസിഡന്റ് ഓമനക്കുട്ടനും സെക്രട്ടറി ആബിദും ഒന്നും കൂടി വിലയിരുത്തി ,സേവ്യറിനെ കണ്ടില്ലല്ലോ ?ഇടയ്ക്കുഹാജിയാരുടെഅന്വേഷണം , സുരേഷ് എത്താന്‍ അല്‍പ്പം വൈകിയിരുന്നു .രാജേന്ദ്രനും ബാലകൃഷണനും കുഞ്ഞുമുഹമ്മദ് മൌലവിയും , മുനീറും ,സ്റ്റുഡിയോ ആബിദും കക്കോടിയും നേരത്തേയെത്തി !! പി എസ്സും സുബൈര്‍ മൌലവിയും ജോലിത്തിരക്ക് കാരണം വന്നിട്ടില്ല , ഉമ്മയുടെ മരണം കാരണം അന്‍വര്‍സാദത്ത്‌നാട്ടില്‍പോയിരിക്കുന്നുസ്റ്റുഡിയോഫൈസല്‍ ,കൂനി ,സാലിഹ് ,കമറു , മുഹമ്മദാലി എല്ലാവര്‍ക്കും ഓരോരോ ഉത്തരവാദിത്തങ്ങള്‍ നല്‍കി വെള്ളിയാഴ്ച ബീച്ചിലെ പുല്ലു വിരിച്ച മണല്‍ തിട്ടയില്‍ കാണാം എന്നും പറഞ്ഞു പിരിയാന്‍ നേരം ഹാജിയാര്‍ ഒന്നും കൂടി ഓര്‍മ്മിപ്പിച്ചു "എല്ലാവരെയും ക്ഷണിക്കല്‍ നിന്റെയും മുഹമ്മദാലി ന്റെയും ഡ്യൂട്ടി യാണ് അത് മറക്കണ്ട !! (യ്യോ ആളു വന്നില്ലെങ്കില്‍ !! ക്ഷണിക്കാഞ്ഞിട്ടാ എന്ന് പറയില്ലേ ഉള്ളൊന്നു കാളി !!)
സമയംഅഞ്ചരകഴിഞ്ഞു,തിരക്ക്പിടിച്ചുബീച്ചില്‍എത്തിയപ്പോള്‍ ,സുരേഷും ,കൂനിയും ,ബാലകൃഷ്ണനും റഹീമുമൊക്കെ കാത്തിരിക്കുന്നു,തൊട്ടു പിന്നാലെ മുഹമ്മദാലിയും വന്നു ,കാര്‍പെറ്റുകള്‍ ഓരോന്നായി നിലത്ത് വിരിച്ചുതുടങ്ങി!,സമയം അല്‍പ്പം കൂടി കഴിഞ്ഞപ്പോള്‍ ,ഓമനക്കുട്ടനും ഹാജിയാരും ,ആബിദും,സേവ്യറും,എത്തി രംഗം സജീവമാക്കി ,ജിദ്ദയില്‍ നിന്നും ജിസാനിലെക്കുള്ള വഴി ആക്സിട്ന്റായിഹോസ്പിറ്റലില്‍കിടക്കുന്ന"ബാബു"വിനെസന്ദര്‍ശിച്ചുള്ളവരവായിരുന്നു,
അവരുടേത് ,വെള്ളവും ,ഫ്രൂട്ട്സുമായി കാസിമും ,സാലിഹും , എല്ലാ കാര്യങ്ങള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ഞങ്ങളുടെ മോസ്റ്റ് സീനിയര്‍ പി എസ്സും ,സുബൈര്‍ മൗലവിയും കക്കൊടിയും ,കുന്ഫുദക്കാരുടെ വിശേഷ ദിവസങ്ങളില്‍ കൊതിയൂറും വിഭവങ്ങളൊരുക്കി സ്വദേശികളുടെ പ്രിയങ്കരനായ റഷീദ് തയ്യാറാക്കിയ ചിക്കന്‍ മന്ദിയുമായി സ്റ്റുഡിയോഫൈസലും,കൂടി വന്നപ്പോള്‍ ഒരു കല്യാണവീട്ടിലെ തലേദിവസത്തെ പ്രതീതി ,ഓരോരുത്തരും ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ ഒരുനോമ്പ്തുറ , കടലില്‍ നിന്നും വരുന്ന കാറ്റ് പുറത്തെചൂടിനെ ശമിപ്പിച്ചു ,അതിഥികള് ഓരോരുത്തരും എത്തി തുടങ്ങി ,
ബാങ്ക്കൊടുത്തപ്പോള്‍ എല്ലാവരുമൊന്നിച്ചുള്ള നോമ്പുതുറ .പിന്നെ പരസപരം പരിചയപ്പെടല്‍ ,തമാശകളും, വിശേഷങ്ങളും പങ്കുവെച്ചു സമയം പോയതറിഞ്ഞില്ല , മഗ് രിബുനമസ്ക്കാരവും കഴിഞ്ഞു പരസ്പരം സലാം ചൊല്ലിപിരിയുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷവും വിഷമവും, എല്ലാവരും വിടപറഞ്ഞു പോയിട്ടും അവിടെ തന്നെ കുറച്ചു നേരം ഇളം കാറ്റേറ്റിരിക്കുമ്പോഴാണ് ,റിയാദില്‍ നിന്നും ഷമീറിന്റെ കോള്‍ വന്നത് , എല്ലാ വിശേഷങ്ങളും ഒറ്റവീര്‍പ്പില്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ ഇതില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവനു ഒരു പാട് വിഷമം ,!!കുന്‍ഫുധയെ കുറിച്ച് കുറച്ചു കാലമെങ്കിലും പരിചയപ്പെട്ടവര്‍ക്ക് അങ്ങിനെയാണ് , ഇവിടെ കുറച്ചു കാലം തങ്ങിയവര്‍ക്കൊക്കെ ഇതൊരു സ്വന്തം നാട് പോലെയും !!
ഹായ് വളരെ ഇഷ്ടായി ഈ എഴുത്ത്. കുന്‍ഫുദയ്ക്ക് എന്റെ ആശംസകള്‍. നന്മകളുടെ കുന്‍ഫുദ ഇനിയും പലര്‍ക്കും തണലേകി ഗ്രാമനഗരമായിത്തന്നെ തുടരട്ടെ. റമദാന്‍ ആശംസകള്‍ കുന്‍ഫുധ പ്രവാസി അസോസ്സിയേഷനും ചങ്ങാതിക്കൂട്ടത്തിനും.
ReplyDelete@ajith :അജിത്‌ഏട്ടാ,ആദ്യ കമന്റിനു നന്ദി
ReplyDelete-----------------------------
കടലില്‍ നിന്നും കുന്‍ഫുധയെ അരഞ്ഞാണമണിയിച്ചപോലെയൊഴുകുന്ന കൈ തോട്ടിലെ കൈവരികളിലൊന്നില്‍ അസര്‍ നമസ്ക്കാരവും കഴിഞ്ഞു സൂര്യന്‍ ചുകപ്പ് കുപ്പായം അഴിച്ചുവെച്ച് രാത്രി ഡ്യൂട്ടി ചന്ദ്രന് കൈമാറുന്നതും നോക്കിയിരിക്കുമ്പോഴാണ് മൊബൈല്‍ റംസാന്‍ സ്പെഷ്യല്‍ റിംഗ്‌ടോണ്‌മായി ചിലച്ചത്....
കുന്‍ഫുധയിലെ നോമ്പ് തുറ വര്‍ത്തമാനം വളരെ ഇഷ്ടായി..പിന്നെ ഈ സുഹൃത്ത് കൂട്ടം എന്നും ഇതുപോലെ നില്‍ക്കട്ടെ..ഈ ചെറിയ ഒത്തു കൂടലുകള്‍ ആണല്ലോ പ്രവാസിയുടെ പ്രയാസങ്ങളില്‍ നിന്നുള്ള ഒരാശ്വാസം..എന്റെ പുതിയ പോസ്റ്റും പ്രവാസിയെ കുറിച്ചാണ്..സമയം കിട്ടുമ്പോള്‍ വായിക്കണേ !!
ReplyDeleteഫൈസലേ,
ReplyDeleteസുന്ദരമായ ഈ കുറിപ്പിന് ആദ്യം തന്നെ അഭിനന്ദനങ്ങള്‍ .
ഞാന്‍ പലപ്പോഴും സ്വപ്നം കാണുന്ന ഒരു പരിസരത്തെയാണ് ഫൈസല്‍ ഇവിടെ വരച്ചിട്ടത്. സൌഹൃദത്തിന്റെ പൂക്കാലം. ഉമ്മുല്‍ ഖുവൈന്‍ എന്ന എമിറേറ്റ്സില്‍ ഇതുപോലൊരു ചുറ്റുപാടില്‍ ജീവിച്ച എനിക്ക് ഈ കുറിപ്പിന്റെ ആത്മാവ് മനസ്സിലാകും. ആ നാട് വിട്ടതിന് ശേഷം ഒരിക്കല്‍ പോലും അതുപോലൊരു സംതൃപ്തി പ്രവാസം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് വായിച്ചപ്പോള്‍ ഞാനും ഓര്‍ത്തുപോയി ആ കാലത്തെ കുറിച്ച്. കുന്‍ഫുധയെപോലെ ഇത്തരം കൊച്ചു ഗ്രാമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മിക്ക സ്ഥലത്തും ഉണ്ട്. ഊടുതലും സൗദിയില്‍ തന്നെ എന്നാണ് തോന്നുന്നത്.
ഊര്‍ക്കടവ് എന്ന എനിക്കും കൂടി ഇഷ്ടപ്പെട്ട നിങ്ങളുടെ നാടിനെ കൂടി ഓര്‍ത്ത കുറിപ്പ് അതുകൊണ്ടുതന്നെ ഞാനും ഏറെ ഇഷ്ടപ്പെടുന്നു. ഒപ്പം ആ പാലത്തിന്റെ ചിത്രവും മഴയത്ത് അതുവഴിയുള്ള യാത്രയും തട്ടുകടയിലെ ഭക്ഷണവും എല്ലാം ഇതോടൊപ്പം മനസ്സില്‍ ചേര്‍ത്ത് വായിച്ചപ്പോള്‍ ഏറെ ഹൃദ്യം. മതസൌഹാര്‍ദം നിറഞ്ഞ ആ നോമ്പ് തുറക്കും ഉണ്ട് രുചി കൂടുതല്‍. അവറാന്‍ ഹാജിയോട് എന്‍റെ സലാം പറയുക.
ഒപ്പം പ്രവാസ ജീവിതത്തെ സ്നേഹം കൊണ്ടും കര്‍മ്മം കൊണ്ടും സമ്പന്നമാക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹാന്യോഷണങ്ങളും.
നോമ്പു തുറ വിശേഷങ്ങള്‍ അസ്സലായി,കൂട്ടത്തില്‍ ചേര്‍ത്ത ഫോട്ടോകളും. ആശംസകള്‍ നേരുന്നു.
ReplyDeleteനാട് വിട്ട് ജീവിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം കൂട്ടായ്മകളിലെ മാധുര്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ നുണയാന്‍ കഴിയൂ..ആ മധുരം എഴുത്തില്‍ കാണാനുണ്ട്.
ReplyDeleteകുന്‍ഫുധ എന്ന പേര് ആദ്യം കേള്‍ക്കുകയാണ്.
ആശംസകള്‍.
നാട് പോലെ തോന്നിക്കുന്ന ഈ ചുറ്റുപാട് ഏറെ അനുഭൂതിയുണ്ടാക്കും അല്ലെ. നല്ല പോസ്റ്റ്, ഈ സന്ദര്‍ഭത്തില്‍.
ReplyDeleteജയ് കുന്‍ഫുധാ ..:)
ReplyDeleteവിശേഷങ്ങള്‍ വായിച്ചു സന്തോഷിക്കുന്നു :)
ആദ്യമായി അഭിനന്ദനം അറിയിക്കുന്നു, കുന്ഫുധയെ പരിചയപ്പെടുതിയത്തിനും നോമ്പ് തുറവിശേഷങ്ങള്‍ പങ്കു വെച്ചതിനും.
ReplyDeleteകുന്ഫുധയെക്കുറിച്ചു വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ഓടിയെത്തിയത് സലാലയാണ്.
സ്വന്തം നാടോളം ഞാന്‍ സ്നേഹിച്ച എന്‍റെ സലാല.
നല്ലൊരു വായനാനുഭവം നല്‍കി കുന്ഫുധയിലെ ഇഫ്താറിലൂടെ. മനോഹരമായിരിക്കുന്നു ഫൈസല്‍. എവിടെയൊക്കെയോ പങ്കെടുത്ത ഇഫ്താറുകളുടെ ഓര്‍മ്മയും നല്‍കി.. ആശംസകള്‍..
ReplyDeleteനല്ല വിവരണം
ReplyDeleteഇത്തരം മീറ്റുകള്‍ മനസ്സിന് ശെരിക്കും കുളിരാണ്. സന്തോഷത്തിന് വേറെ അന്ന് പിന്നെ ഒന്നും വേണ്ട,
കുന്‍-ഫുധ എന്ന് കേട്ടിടുണ്ട്... വനിടില്ലാ, ഒരിക്കല്‍ എന്തായാലും ഇനി ആ ഗ്രാം ഒന്ന് കാണാന്‍ വരും,
തായിഫിലും അബഹയിലും പോയിടുണ്ട്, അവിടേയും ഇതു പോലെ കൂറെ ഗ്രാമങ്ങളുണ്ട്
ആശംസകള്‍
Good.villages are same,
ReplyDeletecities are also same but,only in vices
i like u r qunfudha.
ReplyDeletekeep u r friendship.
All the very best...
പ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteഈ പ്രവാസ ലോകത്തിലെ നോയമ്പ് തുറ എത്ര മനോഹരം!ഇതില്‍ സ്ത്രീകള്‍ പങ്കെടുക്കുകയില്ലേ?ഒരു പാട് മോഹമുണ്ട്,ഒരു നോയമ്പ് തുറയില്‍ പങ്കെടുക്കാന്‍!
ഫോട്ടോസ് എത്ര മനോഹരം...കടല്‍ കാറ്റ് കൊണ്ടു, ഒരു നോയമ്പ് തുറ...ആ കാറ്റ് എന്നിലും കുളിര്‍ കോരി...
നന്നായി എഴുതി,ഫൈസല്‍...
റമദാന്‍ കരീം!
സസ്നേഹം,
അനു
കുന്‍ഫുധയെപറ്റി മുന്പേ കേട്ടിരുന്നു. ഈ വിവരണം വായിച്ചപ്പോള്‍ നന്മയുടെ ഉറവു വറ്റാത്ത ഒരു സുന്ദര ഗ്രാമമാണ് കുന്‍ഫുധ എന്നും മനസ്സിലായി. ഒത്തുകൂടലുകള്‍, അതും നല്ലൊരു കാര്യത്തിനുള്ളതാവുമ്പോള്‍ എന്നും പരസ്പര വിശ്വാസവും സ്നേഹവും വര്‍ദ്ദിപ്പിക്കാന്‍ ഉതകുന്നതാണ്. ഈ നാട് നമ്മുടെ ഊര്‍ക്കടവ് പോലെതന്നെ എന്നും ഒരു നന്മഗ്രാമമായി നിലനില്‍ക്കട്ടെ..
ReplyDeleteഅവിടെ വന്നു ഒരു ഇഫ്താറില്‍ പങ്കെടുക്കണം എന്നും താങ്കളെ പരിചയപ്പെടണം എന്നും ഉള്ളില്‍ മോഹം.
ReplyDeleteസത്യം..! കൊതിയാവുന്നു അവിടെയെത്താന്‍..!
ReplyDeleteസ്നേഹം വിളമ്പുന്ന സൌഹ്യദങ്ങളും, പുണ്യ മാസത്തിന്റെ പരിശുദ്ധിയും,കുന്‍ഫുധ യുടെ നിഷ്കളങ്കതയും നിങ്ങളുടെ കൂട്ടായ്മക്ക് എന്നെന്നും കരുത്തേകട്ടെ..!
ഒത്തിരിയൊത്തിരിയാശംസകള്‍..!!
റമദാനിന്റെ സന്ദേശം ഇത് തന്നെ .. അത് വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു ... ആശംസകള്‍..
ReplyDeleteവാചാലമായ ആ ഫോട്ടോസ് എല്ലാം പറയുന്നു. സീനറിക് ആയ വിവരണവും. കുന്‍ഫുദയിലെ ആ സൌഹൃദക്കൂട്ടായ്മയുടെ ഊഷ്മളത വായനക്കാരന് അവുഭവേദ്യമാക്കുന്ന എഴുത്ത്. നല്ല എഴുത്ത് മാത്രമല്ല, ഈ കൂട്ടായ്മയിലെ ആത്മാര്‍ഥത നിറഞ്ഞ ഒരു മനസ്സും കൂടിയാണ് ഫൈസല്‍ എന്ന് ബോധ്യപ്പെടുത്തുന്നു. ചെങ്കടല്‍ കരയില്‍ നിന്നുള്ള ആ സായാഹ്നക്കാറ്റ് വായനക്കാരനെയും തലോടുന്നു.
ReplyDeleteകുന്‍ഫുധ എന്ന പേര് ഞാനും ആദ്യം കേള്‍ക്കുകയാണ്. ആ കൂട്ടായ്മയുടെ വിശേഷങ്ങള്‍ പങ്കുവച്ചതിനു നന്ദിയുണ്ട്....
ReplyDeleteസൂര്യന്‍ ചുകപ്പ് കുപ്പായം അഴിച്ചുവെച്ച് രാത്രി ഡ്യൂട്ടി ചന്ദ്രന് കൈമാറുന്നതും
ReplyDelete:):)
കുന്‍ഫുദ കാണിച്ചു തന്നതിന് നന്ദി.
ReplyDeleteകുറിപ്പ് ചെറുതെങ്കിലും മനോഹരം.
ചാലിയാറിനെപ്പോലെ ഇവളും എപ്പോഴും ശാന്തമാണ്, എല്ലാവരെയും സേന്ഹപൂര്‍വം മാത്രം തലോടുന്ന ഈ കടലമ്മയെ സായാഹ്നങ്ങളിലെ ഇളം കാറ്റിലങ്ങനെ കൌതുകപൂര്‍വ്വം നോക്കിയിരിക്കുമ്പോള്‍ മനസ്സങ്ങനെ അറിയാതെ ടെന്‍ഷന്‍ ഫ്രീ ആയി പോവാറുണ്ട്!!
ReplyDeleteഒരു പ്രവാസിക്ക് ഇതില്പരം ഇനിയെന്ത് വേണം ?
ഖുന്ഫുടക്ക് എന്റെ സ്നേഹ സലാം
കുന്‍ഫുധയെ പരിചയപ്പെടുത്തിയതിനു നന്ദി .പിന്നെ ആ മീന്‍ പിടുത്തം പോസ്റ്റും കലക്കി
ReplyDeleteകുടു കുടാ ചിരിപ്പിക്കുന്ന പതിവ് പോസ്റ്റില്‍ നിന്ന് മാറി ഗ്രഹുതുരത്വ സ്മരണ കളിലൂടെ പ്രവാസത്തിന്‍ സന്തോഷ നിമിഷങ്ങളെ രംസാനിന്റെ പുണ്യ ത്തില്‍ സ്നേഹ ബന്ധങ്ങളുടെ കൂടി ചെരലുകലുമായി നല്ല ഒരു പോസ്റ്റ് അഭിനന്ദനങ്ങള്‍
ReplyDeleteനോമ്പ്തുറ എവിടാഎയും ഒരു അനുഭവം തന്നെ.
ReplyDeleteനല്ല അവതരണം .... :)
ReplyDeleteഞാനും ആദ്യായിട്ടാ ഇങ്ങട്..കുൻഫുധയുടെ സൌന്ദര്യം ആസ്വദിച്ചു...ഞാനും ഒരു സൌദി പ്രവാസിനിയാണേ...ഞാൻ താമസിക്കുന്ന സ്ഥലം വച്ച് നോക്കുമ്പോ കുൻഫുധ ഒരു ഠൌൺ ആണല്ലോ മാഷേ...ഹിഹി..പങ്കു വച്ച കുറേ നല്ല ഓർമ്മകൾക്ക് നന്ദി ആശംസകൾ
ReplyDeleteസുന്ദരമായ സൌഹൃദ സായാഹ്നങ്ങള്‍, കടല്‍ക്കാറ്റേറ്റൊരു ഇഫ്താറും. ഫൈസലിന്‍റെ ഈ എഴുത്തിന് ഒരു പ്രത്യേക സുഖമുണ്ടേ. ഇതിനു മുന്നേയുള്ള പോസ്റ്റുകളിലെ വിഷയമാവാം ഇങ്ങനെയൊരു എഴുത്തിനെ അകറ്റി നിര്‍ത്തിയത് എന്ന് തോന്നുന്നു.
ReplyDeleteആശംസകള്‍ :)
ഇതുപോലൊരു സ്ഥലമുണ്ട്...എന്റെ ബാല്യകാല സ്മരണകളില്‍...ഫുജൈറ, ഒരു ചെറു ഗ്രാമം. കുന്‍ഫുദയെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കോര്‍മ വന്നത് ആ സ്ഥലമാണ്. നല്ല രചന.
ReplyDeleteഹായ് ഫൈസല്‍ഭായ് ഈ എഴുത്ത് വളരെ നന്നായി , സന്തോഷം , ഇഷ്ടമായി നന്ദി പലര്‍ക്കും അറിയാത്ത ഒരു യുറോപ്യന്‍ പേരിനോട് സാമ്യമുള്ള സൗദിയിലെ നമ്മുടെ കുന്ഫുധയെ പറ്റി ലോകം മുഴുവനും അറിയിക്കാന്‍ ഈ എഴുത്ത് തിരഞ്ഞെടുത്തതില്‍, റംസാന്‍ പുണ്യ മാസത്തില്‍ നോമ്പ് തുറയില്‍ ഒരു സൌഹ്രദ സംഗമം നടത്തിയ കൊന്ഫുധ പ്രവാസി അസോസിയേഷന് മറ്റ് സുഹ്രതുക്കള്‍ക്കും നന്ദി പറയാതിരിക്കാന്‍ വയ്യ ഇനിയും ഇതുപോലുള്ള പരിപാടികളും അതിനോട് അനുബന്തിച്ചുള്ള എഴുത്തുകളും പ്രതീക്ഷിക്കുന്നു എല്ലാ നന്‍മകളും നേരുന്നു.........
ReplyDeleteനോമ്പു തുറ വിശേഷങ്ങള്‍ .നന്നായി എഴുതി..കുൻഫുധയിൽ ഒന്നു വരണം.അവിടെ ഒക്കെ ഒന്നു കാണാൻ...:)
ReplyDeleteകുൺഫുദ വിശേഷങ്ങൾ നന്നായിട്ടെഴുതി.
ReplyDeleteപണ്ട് ഞാനും വന്നിട്ടുണ്ട് കുൺഫുദയിലെ ഒരു ആശുപത്രിയിൽ ഒന്നുരണ്ടു പ്രാവശ്യം. അന്നവിടങ്ങളിൽ കറണ്ടില്ലായിരുന്നു. ആശുപത്രിയിൽ ജനറേറ്റർ ഓടിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അവിടെ കറണ്ടൊക്കെ ഉണ്ടോ..?
ആശംസകൾ...
കു൯ഫുദയെ പരിചയപ്പടുത്തിയതിനു നന്ദി.-ഒരു പുതുമുഖം..
ReplyDeleteകാണാത്ത കരയുടെ വിശേഷങ്ങള്‍ കേട്ടതില്‍ സന്തോഷം
ReplyDelete. നല്ല പോസ്റ്റ്, വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു ... ആശംസകള്‍.. കുന്ഫുധയെ പരിചയപ്പെടുതിയത്തിനും നോമ്പ് തുറവിശേഷങ്ങള്‍ പങ്കു വെച്ചതിനും....
ReplyDeleteഈ കൂട്ടായ്മയുടെ വിശേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു..
ReplyDeleteഒരു ശരാശരി പ്രവാസിയുടെ മനസ്സ് ഈ പോസ്റ്റില്‍ കാണാം....എല്ലാ അഭിനന്ദനങ്ങളും..
good luck
ReplyDeletegood!!!
ReplyDeleteif u like my blog
blosomdreams.blogwpot.com
plz follow and support me!
good!!!
ReplyDeleteif u like my blog
blosomdreams.blogwpot.com
plz follow and support me!
നോമ്പ് തുറ പോസ്റ്റ് ഇഷ്ടായി..സൗഹൃദങ്ങളുടെ മാധുര്യം പങ്കുവെച്ചതും ഹൃദ്യമായി..നല്ല പോസ്റ്റ്...
ReplyDeleteഎഴുത്ത് ഇഷ്ടമായി.. റമദാന്‍ കരീം ..
ReplyDeleteകുന്‍ഫുധയെ അറിഞ്ഞ എഴുത്ത്.അതിനെ കണ്മുന്നിലെക്കേത്തിച്ച ചിത്രങ്ങള്‍ .രണ്ടും വളരെ നന്നായി.ആശംസകള്‍ ..
ReplyDeleteവര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ കണ്ട കോണ്‍ഫുദ ഈ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലേക്ക് കടന്നു വന്നു ..
ReplyDeleteനന്മ നിറഞ്ഞ ഈ മനസ്സുകള്‍ ക്ക് എല്ലാ ആശംസകളും !
കുന്‍ഫുധ-മനോഹരമായി ഈ കുറിപ്പ്. ഊർക്കടവു കഴിഞ്ഞാൽ ഈ ഗ്രാമമാണെനിക്കിഷ്ടം എന്നു പറഞ്ഞ ആ ആർജ്ജവവും നന്നായി.
ReplyDeleteഅതിമനോഹരമായ ഈ കുറിപ്പുകൾ വായ്ച്ചപ്പോൾ ഞാനും സന്തുഷ്ട്ടനാണ് കേട്ടോ ഫൈസൽ.
ReplyDeleteകൊള്ളാം ഇതെനിക്ക് ഒരു പാടിഷ്ട്ടമായി
ReplyDeleteസുഹൃത്തെ ,പുതിയ ആളാണ്.ബ്ലോഗുകള്‍ പലതും കണ്ടെത്തുന്നേയുള്ളൂ.അങ്ങിനെ ഇവിടെയും എത്തി.ഇനിയും വരാം.താങ്കളുടെ പോസ്റ്റിനു അഭിനന്ദനങ്ങള്‍!
ReplyDeletehridayam niranja perunnal aashamsakal............
ReplyDeleteനല്ല വിവരണം. ഇഷ്ടമായി. ഓണാശംസകള്‍
ReplyDeleteകുൻഫുദ ഒരു പ്രത്യേക പേര്. നന്ദി,കുൻഫുദയെക്കുറിച്ച് വിവരണത്തിന്.
ReplyDelete@ദുബായിക്കാരന്‍ :: നന്ദി കേട്ടോ <<വായിച്ചു ആ രസകരമായ ദുബായിക്കഥ <
ReplyDelete@ചെറുവാടി : തിരക്കിനിടയിലും ഈ വിശദമായ കമന്റ് എഴുതിയതനു നന്ദികേട്ടോ
@മുഹമ്മദ് കുട്ടി : ഇക്ക വീണ്ടും കണ്ടതില്‍ സന്തോഷം ,,സുഗല്ലേ ,,
@മയ്ഫ്ലവര്‍ :എന്ത് പറ്റി ? പുതിയ പോസ്റ്റു ഒന്നും കാണുന്നില്ലല്ലോ : നന്ദി ഈ സ്നേഹസന്ദര്‍ശനത്തിന്
@വ.പി : അതേ അതും ഒരു അനുഭവമാണ്
@രമേശ് ജി :ഒരു പാട് സന്തോഷായി ഈ ബ്ലോഗില്‍ വന്നതിനു
@അഷ്‌റഫ് :സലാല യെക്കാള്‍ ഭംഗി ഈ കുന്ഫുധക്കുണ്ട് എന്ന് തോന്നുന്നില്ല ആ കുറിപ്പ് എനിക്കും ഇഷ്ടായി :നന്ദി
@ജെഫു :നന്ദി ഈ അഭിനന്ദനങ്ങള്‍ക്ക്
@ഷാജു :തീര്‍ചായയും വാ .അഭഹയും കുന്ഫുധയും അധികം ദൂരമില്ല :വരുമ്പോള്‍ വിളിക്കണേ
@ഹനീഫ്‌ക്ക :നാട്ടില്‍ നിന്നും വന്നു അല്ലെ :ഇനി പുതിയ പോസ്റ്റിട്ട് ബൂലോകം നിറയട്ടെ
@അനു :ആദ്യാംയി നന്ദി പറയുന്നു :സ്ത്രീകളും പങ്കെടുക്കാറുണ്ട് പക്ഷെ ഇങ്ങനെ പബ്ലിക്കായിട്ട് ഇല്ല എന്നേയുള്ളൂ: ഓണാശംസകള്‍
@മോന്‍സ് :ഊര്ക്കടവ് ഒരു സംഭവമല്ലേ ,,,,, നന്ദിട്ടോ ,,വാ ഒരിക്കല്‍ ഇങ്ങോട്ട് :നേരില്‍ കാണാലോ
@തണല്‍ : ഇസ്മായില്‍ക്കാ എന്നെങ്കിലും സൌദിയില്‍ വരുമ്പോള്‍ കാണണെ,,
ReplyDelete@പ്രഭന്‍: നന്ദി ഈ വരവിനു
@ഉമ്മു അമ്മാര്‍ :ആശംസകള്‍ ..ഈദിന്റെയും ഓണത്തിന്റെയും !!
@സലാം :സലാംജി ...ഈ സ്നേഹക്കുറിപ്പിന് എങ്ങിനെ നന്ദി പറയണം !!
@ലിപി :എവിടയാ പുതിയ പോസ്റ്റു ഒന്നും ഇല്ലേ ?നന്ദി
@കുമാരന്‍ :നന്ദി ട്ടോ ഈ ആദ്യ വരവിനു
@മനോജ് :മനോജേട്ടാ നന്ദി
@റഷീദ് :റശീദ് ജി ,,ഈ കമന്റിനു ഒരു പാട് നന്ദി
ഈ പേര് (കുന്‍ഫുദ) ഞാനും ആദ്യമായി കേള്‍ക്കുകയാണ്. ഈ വിശേഷങ്ങളില്‍ ഞാനും അങ്ങിനെ മുഴുകി ഇല്ലാതായി.. അഭിനന്ദനങ്ങള്‍..
ReplyDelete@mallu :ആ ആഫ്രിക്കന്‍ സവാരി അടിപൊളി കേട്ടോ
ReplyDelete@കൊമ്പന്‍ :കൊമ്പന്‍സേ ഇടയ്ക്കു അല്പ്പം സീരയസു ആകുന്നതും ഒരു രസംമല്ലേ ,,നന്ദി വീണ്ടും കാണില്ലേ ?
@മാഷേ ,,അഞ്ഞൂറ് പോസ്റ്റ് തികച്ചതിന്റെയ് സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു !!
@naushu :ഹായ് ട്ടോ
@സീത :ആദ്യവരവിനും അഭിപ്രായത്തിനും നന്ധിട്ടോ ....സീത അപ്പോള്‍ ഇതിലും ചെറിയ ഏതോ ഒരു സ്ഥലതാല്ലേ ...നല്ല ബ്ലോഗാണ് ഞ്ഞാന്‍ വായിക്കാറുണ്ട് കേട്ടോ ..
@ചെറുത്: ചെറുതെ ,എന്താ പോസ്റ്റൊന്നും ഇടാതെ മുങ്ങി നടക്കുന്ന്നെ ? വേഗം നോക്കൂട്ടോ
@നജീബ :ഫുജൈറ യെ പരിചയപ്പെടുത്തിയതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി
------------------------------
@റിയ :ഈ വരവിനു ,സ്നേഹവും ആത്മാര്‍ത്ഥതയും നിറഞ്ഞ ഈ പ്രോത്സാഹനത്തിനു,,തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിന് ഒരു പാട് ഹൃദയം നിറഞ്ഞ നന്ദി !!
ReplyDelete@സലിം :സലീംഭായി ,,ഇത്രയോക്കെയല്ലേ നമുക്കും ചെയ്യാന്‍ പറ്റൂ !!൧
@ജുവൈരിയ: തീര്‍ച്ചയായും വരണം കേട്ടോ ..നന്ദി ഈ ആദ്യ വരവിനും അഭിപ്രയങ്ങള്‍ക്കും
@വി കെ : ഇപ്പോള്‍ ആ പഴയ കുന്ഫുധയല്ല ..പുരോഗതിയുടെ പാതയിലാണ് .നന്ദി
@സ്മിത :നന്ദി ഈ ആദ്യവരവിനു
@അര്‍ജുന്‍ മാഷേ നമ്സക്കാരം ,,,നന്ദി
@നെല്ലിക്ക : നന്ദി ,,പുതിയ പോസ്റ്റ് ഇല്ലേ ?
@വില്ലേജ്‌മാന്‍:നന്ദി ഈ വരവിനും അഭിപ്രായത്തിനും
@അരുണ്‍ :സംശയമെന്താ നല്ല ബ്ലോഗല്ലേ ...തീര്‍ച്ചയായും വരാംട്ടോ
@അനശ്വര : നന്ദി ഈ അഭിപ്ര്യായത്തിനു ,,
ReplyDelete@ശ്രീ ,,സുഗല്ലേ ,,ഈ വരവിനു നല്ല നന്ദി
@ആറങ്ങോട്ടുകര: നന്ദി ,,
@വട്ടപ്പോയില്‍ : ഇടയ്ക്കു വാ കുന്ഫുധക്ക് ,,
@ശ്രീ നാഥന്‍ ,,നന്ദി ഈ അഭിനന്ദനങ്ങള്‍ക്ക്
@മുരളി ,,മുരളിയേട്ടാ ,,ബിലാതിയില്‍ സുഗല്ലേ ,,
@ എം ആര്‍ കെ ,,നന്ദീ ,,,,
@മുഹമ്മദ് കുട്ടി ,, ഞാനും ഒരു തുടക്കക്കാരനാ കേട്ടോ ,,
@ജയകുമാര്‍ ,,നന്ദി ഈ അഭിപ്രായത്തിനും വരവിനും
@കുസുമം :ചേച്ചി ഈ വരവിനും അഭിപ്രായത്തിനും
ReplyDelete@മോയിദീന്‍ :നന്ദി വീണ്ടും വരുമല്ലോ ,,
@ബഷീര്‍ ,,ബഷീര്‍ ജി നന്ദി ഈ വരവിനു ,,
Faizal mashe, manoharamaayirikkunnu.. ezhuthum varnnanayum... Onavum Ramzanum Vishuvum Chrishumasum ellaam namukkullil nanmakaleyundaakkaananu athu marannu thammiladippikkuvaan shramikkunnavare namukkum marakkaam. Abhinandanangal.
ReplyDelete@sandynair :ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ഈ അഭിപ്രായത്തോട് ഒരു പാട് നന്ദി
ReplyDeleteഞാന്‍ സൌദിയില്‍ മദീനയില്‍ ആണ് .കുന്‍ ഫുദയിലെ വിശേഷങ്ങള്‍ വായിച്ചപ്പോള്‍ വല്ലാത്ത അസൂയ തോന്നി .ശാന്തമായ അന്തരീഷത്തില്‍ അങ്ങിനെയൊന്നു കൂട്ട് കൂടാന്‍ ഇവിടെ വന്നതിനു ശേഷം ഇതുവരെ കഴിഞ്ഞില്ല .പിന്നെ ഹറം ഉള്ളത് കൊണ്ട് ഇല്ല വേദനകളും അലിഞ്ഞു ഇല്ലാതാകും .സൌദിയിലെ ഗ്രാമങ്ങളില്‍ ഉള്ള നല്ല വിശേഷങ്ങള്‍ എഴുതു ആശംസകള്‍
ReplyDeleteസമയംഅഞ്ചരകഴിഞ്ഞു,തിരക്ക്പിടിച്ചുബീച്ചില്‍എത്തിയപ്പോള്‍ ,സുരേഷും ,കൂനിയും ,ബാലകൃഷ്ണനും റഹീമുമൊക്കെ കാത്തിരിക്കുന്നു,തൊട്ടു പിന്നാലെ മുഹമ്മദാലിയും വന്നു ,കാര്‍പെറ്റുകള്‍ ഓരോന്നായി നിലത്ത് വിരിച്ചുതുടങ്ങി!,സമയം അല്‍പ്പം കൂടി കഴിഞ്ഞപ്പോള്‍ ,ഓമനക്കുട്ടനും ഹാജിയാരും ,ആബിദും,സേവ്യറും,എത്തി രംഗം സജീവമാക്കി.
ReplyDeleteഫൈസലിക്കാ കൊതിയാവുന്നു ഇങ്ങനേയുള്ള വിവരണങ്ങൾ വായിക്കുമ്പോൾ, എനിക്ക് വീട്ടിൽ ചടഞ്ഞിരിക്കുന്നതിന്റെ ദുഖം മുഴുവൻ വരുന്നത്,ഇത്തരം സൗഹൃദ സംഗമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിലാണ്. അതിത്തരം പോസ്റ്റുകൾ വായിക്കുമ്പോൾ അധികരിക്കുന്നു. സന്തോഷമായി ഫൈസലിക്കാ. ആശംസകൾ.
കുന്‍ഫുധയെപോലെ ഇത്തരം കൊച്ചു ഗ്രാമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ട് എന്നത് പുതിയ അറിവാണ്. തുടരുക ഈ കുന്‍ഫുധ വിശേഷങ്ങള്‍.....
ReplyDeleteഅതീവ ഹൃദ്യം.... ഈ വിവരണം
ReplyDeleteകഴിഞ്ഞ കൊല്ലം ഈ കാലത്ത് ആണ് ഞാന്‍ ബ്ലോഗ്ഗ് എഴുത്ത് തുടങ്ങിയത്. അന്ന് പരിചയ കുറവ് മൂലം ഇവിടെ എത്തിയിരുന്നില്ല.. ഇപ്പോഴാണ് വായിക്കുന്നത്
ഈ സൌദിനാട്ടു വിശേഷം രൊമ്പ നല്ലായിരുക്ക്....
ReplyDeleteഈ റംസാനിൽ കുൻഫുദക്കാര്ക്ക് ഫൈസലിനെയും ഫൈസലിനു കുൻഫുദയും മിസ്സാകുമല്ലോ
ReplyDeleteഒരല്പം നേരത്തെ തന്നെ ആശംസകൾ
റംസാൻ കരീം ..
ഞാനും അറിഞ്ഞല്ലോ കുൻഫുധയെ. ലളിതമായ ഒരു പിടി ജീവിതങ്ങളെ, അവ കൈമാറുന്ന സ്നേഹത്തെ, മലയാളി മനസ്സിന്റെ ഐക്യത്തെ. നഗരതിന്മകൾ തീണ്ടാതെ ഈ സ്നേഹതീരം അതിന്റെ നന്മകളോടെ,വിശുദ്ധിയോടെ നീണാൾ വാഴട്ടെ! നല്ല എഴുത്തിനു ആശംസകൾ ഫൈസൽ. .
ReplyDeleteകുൻഫുധ സൌദിയിൽ ആണല്ലേ.കുറച്ചു ദിവസ്സം മുൻപ് ഒരു ഫോട്ടോ കണ്ടിരുന്നു-ഇപ്പോയനാണ് മനസ്സിലായത്.വളരെ വൈകിയ ആശംസകൾ
ReplyDelete