നീണ്ട പ്രവാസജീവിതത്തില്‍ നിന്നും അനുവദിച്ചു കിട്ടിയ പരോള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു ഞാന്‍. തുലാമാസത്തിലെ മഴയുടെ സംഗീതമാസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോഴാണ് അലാറമടിച്ചത്. ചാടി എണീറ്റ് ജീന്‍സ് എടുത്തിട്ടു ഓടാന്‍ ഒരുങ്ങുമ്പോഴാണ് അടിച്ചത് അലാറമല്ലെന്നും ഞാനിപ്പോള്‍ നാട്ടിലാണെന്നും ഇതു വരെ കേട്ടത് പ്രിയതമയുടെ പ്രഭാത ഭേരിയാണെന്നും മനസ്സിലായത് . അലാറം നിര്‍ത്താതെ അടിക്കുകയാണ്. ഇതെന്താ റിപീറ്റ് മോഡിലാണോ.
"എടീ നീ ഒന്നു നിര്‍ത്തി നിര്‍ത്തി പാടൂ. എന്നാല്ലല്ലേ ഭാവം വരൂ."
"അതേയ് മതി ഉറങ്ങിയത്, ഗള്‍ഫിന്നു ഉറങ്ങിയതൊന്നും പോരെ ? എണീറ്റ് വന്നാട്ടെ നേരം എത്രയായിന്നാ വിചാരം?. നാട്ടിലെത്തിയാല്‍ പിന്നെ ഇങ്ങള് ചേകനൂര്‍ന്റെ കൂടെ കൂട്യോ ? സുബഹിയും ളുഹുറും ഒന്നും ഇല്ലേ ?"
ദേ വീണ്ടും അലാറം. ഞാന്‍ എണീക്കാതെ ഈ അലാറം ഓഫാകില്ലെന്നു ഉറപ്പാ.
ഗള്‍ഫില്‍ എനിക്ക് ഗൂര്‍ക്കാ പണിയാണെന്നാ ഇവളുടെ വിചാരം ,, പന്ത്രണ്ടു മണിക്കൂര്‍ ജോലിയും കഴിഞ്ഞു ഭക്ഷണവും വസ്ത്രമലക്കലും, പോരാത്തതിന് ബ്ലോഗിലും ഫേസ്ബുക്കിലും കറങ്ങി സകല ബ്ലോഗിനും കമന്റി എഫ് ബിയില്‍ പച്ചവെള്ളത്തിന്റെ ഫോട്ടോക്ക് പോലും ലൈക്കും അടിക്കുറിപ്പുമെഴുതി എന്റെ "ഭാവന" "നയന്‍താരയായി" ഉറക്കം പോയതൊക്കെ ഇവളുണ്ടോ അറിയുന്നു ?. എങ്കിലും "സമാധാനപരമായ കുടുംബജീവിതത്തിനു അനുസരണ ശീലം വളരെ അത്യാവശ്യമാണെന്ന്" അച്ഛനില്ലാത്ത അമ്മയുടെ പ്രസിഡണ്ട് ശ്രീ ശ്രീ ഗുരു ഇന്നസെന്റ്ചേട്ടന്‍ ഒരു സിനിമയില്‍ ഡയലോഗിയതു മനസ്സിലോര്‍ത്തുകൊണ്ട് , എണീറ്റ് പൂമുഖത്തെ ചാരുപടിയിലിരുന്ന് ടെറസില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളിലേക്കങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ഒരു 'മാരണം' കുടയും ചൂടി കയറിവരുന്നത്. എന്‍റെ ബാല്യകാല സുഹൃത്തും നാട്ടുകാരുടെ പരസഹായിയും ആയ ആലിയായിരുന്നു അത് .
"എന്താഷ്ട്ടാ ഇത്, ഒന്ന് പുറത്തിറങ്ങി നോക്ക് ഇന്നലത്തെ മഴയില്‍ മ്മളെ അബ്ദുക്കന്റെ പറമ്പിലുള്ള ഉളര്‍ മാവ് റോട്ടില്‍ക്ക് വീണു റോഡാകെ ബ്ലോക്ക് ആയി കിടക്കുകയാണ് ,വാ പോയി നോക്കാം !! നാട്ടിലെത്തിയാല്‍ അവധി കഴിഞ്ഞു പോകുന്നത് വരെ എന്റെ കൂട്ട് അവനാണ് ,അവന്‍ വിളിച്ചാല്‍ പിന്നെ പോവാതിരിക്കാന്‍ പറ്റുമോ ? മാത്രമല്ല എന്റെ കുഞ്ഞു പെങ്ങളുടെ കല്യാണത്തിനു അളിയന്‍ വീട്ടിലേക്ക് കയറുമ്പോള്‍ ,സ്വീകരിക്കാന്‍ ബൊക്ക ക്ക് പറഞ്ഞയച്ചിട്ട് ,ബൊക്ക കിട്ടാഞ്ഞതിനാല്‍ 'റീത്ത്' വാങ്ങി വന്നു ആതമാര്‍ത്ഥത കാണിച്ച എന്റെ ബെസ്റ്റ് ഫ്രന്റ് .
" എന്നാല്‍ വാ ഒന്നു പോയിനോക്കാം"
"നീയന്താടാ പെണ്ണ് കാണാന്‍ പോകാണോ ? പോയി ഒരു കത്തിയെടുത്തു വാ അവിടെ കുറച്ചു പണിയുണ്ട്" .അപ്പോഴാണ് ഞാന്‍ ആ കാര്യം ഓര്‍ത്തത് ,വെറും കയ്യോടെ അവിടെ ചെന്നാല്‍ നാട്ടുകാര്‍ കളിയാക്കും .ഓടിപ്പോയി ഒരു കത്തിയുമെടുത്തു അവനോടൊപ്പം അവിടെയെത്തിയപ്പോള്‍ ഞങ്ങള്‍ കണ്ടത് , കുട്ടിക്കാലത്ത് സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും അബ്ദുക്കയുടെ വീട്ടില്‍ അയാളില്ലാത്ത സമയം നോക്കി മാവില്‍ കല്ലെറിഞ്ഞ് ,സ്കൂള്‍ കുട്ടികളെ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ' കെ.എം. എസ് ബസ്സിനെ' കല്ലെറിയാനുള്ള പരിശീലനം നേടിയ ഉളര്‍മാവുണ്ട് റോഡിലേക്ക് വീണു കിടക്കുന്നു. ! വഴിയിലെ തടസ്സം മാറ്റുന്നതും ഒരു പുണ്യപ്രവര്‍ത്തിയാണെന്ന് പഠിപ്പിച്ച ഗുരുക്കന്‍മാരെ മനസ്സില്‍ ധ്യാനിച്ച് , റോഡിലേക്ക് വീണ മാവ് മുറിച്ചു മാറ്റുന്നവരുടെ കൂടെ ഞങ്ങളും കൂടി.
ചില്ലകള്‍ നിറയെ മുളിയെറുമ്പാണ്. ആലിയെ കടിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവ എന്നെയാണ് കടിക്കുന്നത് . അല്‍മറായി തൈരില്‍ മുക്കി ഉണക്ക കുബ്ബൂസ് തിന്നു വീര്‍ത്ത എന്റെ ബോഡി അവറ്റകള്‍ക്ക് നന്നായി പിടിച്ചെന്നു തോന്നുന്നു .എല്ലാം സഹിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തനം മുന്നോട്ട് പോകുമ്പോഴായിരുന്നു ഒരു ആള്‍ട്ടോ കാറ് ഹോണ്‍ മുഴക്കി അവിടെയെത്തിയത്..റോഡിന്റെ ഒരരികിലൂടെ കഷ്ടിച്ച് കാറിനു കടന്നു പോകാം ,അതില്‍ കൂടി അയാള്‍ ധൃതിയില്‍ കാറ് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഞങ്ങളുടെ കൂട്ടത്തിലെ ഒരു "സാമൂഹികന്‍" അയാളെ തടഞ്ഞത് .
" ഞങ്ങള്‍ കുറച്ചാളുകള്‍ ഈ പണിയൊക്കെ എടുക്കുന്നതു ഇങ്ങള് കണ്ടില്ലേ ,,കുറച്ചു വെയ്റ്റ് ചെയ്യ് ,,ഞങ്ങള് ഇതൊക്കെ മാറ്റിയിട്ട് പോയാല്‍ മതി". " റോഡ് എന്താടാ ഇങ്ങളെ തറവാട് സ്വത്താണോ ? മാറിനില്‍ക്ക് ഇത് റോഡാണെങ്കില്‍ ഞാന്‍ ഇത് വഴി പോകും ".എന്തും സഹിക്കാം പക്ഷെ തറവാട് തൊട്ടു കളിച്ചാല്‍ വിവരം അറിയും. ,,,മലയാളം ഡിക്ഷ്ണറിയില്‍ സുരേഷ് ഗോപി പോലും കണ്ടു പിടിക്കാത്ത തെറിയുടെ പൂരമായിരുന്നു പിന്നീടങ്ങോട്ടുമിങ്ങോട്ടും. വാക്ക് പയറ്റ് വാള്‍ പയറ്റിലെത്താന്‍ പിന്നെ അധികസമയം വേണ്ടി വന്നില്ല ,,ഇങ്ങിനെയൊരു കലഹം കാണാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ സന്തോഷം പൂണ്ട് ഞാനും !! .അതിനിടയില്‍ ആലി പോയി കാറിലിരിക്കുന്ന നാരിയെയും നാല് തെറിവിളിച്ചു ,അതും കൂടെ ആയപ്പോള്‍ ,മഹിളാമണി നേരെ പോലീസ്‌സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു...അധികം വൈകാതെ അവിടെയെത്തിയ ഏമാന്‍മാര്‍ പ്രശനത്തില്‍ ഇടപെട്ട് ,കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരെ കേസെടുത്തു രംഗം ശാന്തമാക്കി ,,
ഒന്നൊന്നര മണിക്കൂറിനു ശേഷം വീട്ടിലെത്തി ടെലിവിഷന്‍ ഓണ്‍ ചെയ്തു റിമോട്ടില്‍ വിരല്‍ അമര്‍ത്തി ഞങ്ങളുടെ നാട്ടിലെ പ്രാദേശിക കേബിള്‍ ടി,വി, ചാനല്‍ തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത കണ്ടത് .."ഊര്‍ക്കടവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജമീലയെയും ഡ്രൈവറെയും മാരകായുധങ്ങളുമായി ഒരു കൂട്ടമാളുകള്‍ ആക്രമിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു .അക്രമത്തിനു പിന്നില്‍ ഗൂഡാലോചനയെന്നു സംശയം. അക്രമികള്‍ക്ക് വിദേശസഹായം ലഭിച്ചു എന്ന് പോലീസ് സംശയിക്കുന്നു .അക്രമസ്ഥലത്ത് നിന്ന് കണ്ടെടുത്ത 'റ' കത്തി വിദേശ നിര്‍മ്മിതം..ലോക്കല്‍ ജേര്‍ണലിസ്റ്റിന്റെ വാര്‍ത്ത കണ്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത് .എന്നാല്‍ ,തുടര്‍ന്ന് വന്ന രംഗം കണ്ടപ്പോഴാണ് ഞാന്‍ ശെരിക്കും ഞെട്ടിയത് ,,അവന്‍ കാണിച്ച ആ 'റ' കത്തി എന്റെതാണ് ,സൗദി അറേബ്യയില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള മുല്ലുക്കിയ എരിയുന്ന റ ശെയ്പ്പില്‍ ഉള്ള അവന്‍ പറയുന്ന ആ കത്തി , ഞാന്‍ നാട്ടിലേക്ക് വരുമ്പോള്‍ നാല്‍പ്പതു കിലോ ലഗേജു തികക്കാന്‍ ജിദ്ധയില്‍ നിന്നും പത്തു റിയാല്‍ കൊടുത്തു വാങ്ങിയതായിരുന്നു. ബഹളം നടക്കുമ്പോള്‍ അതും പിടിച്ചു ഞാന്‍ തെക്കും വടക്കും നടക്കുന്ന രംഗമാണവന്‍ എക്സ്ക്ലുസിവ് ന്യൂസ് ആയി മാറി മാറി കാണിച്ചു കൊണ്ടിരിക്കുന്നത് . അതായത് അവന്‍ പറഞ്ഞ തീവ്രവാദി ഞാന്‍ തന്നെ !!.
ഇനിയെന്ത് പുലിവാലണാവോ വരാന്‍ പോകുന്നത് എന്ന് ആലോചിച്ച് അന്തം വിട്ടിരിക്കുമ്പോഴാണ് ശ്രീമതിയുടെ വരവ്. "അല്ലാ ഇങ്ങളെ ഫോട്ടോ ഒക്കെ ടി.വി,യിലും ണ്ടോ ,,ഇങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു .."നീയെന്നെ സമ്മതിക്കാന്‍ പോണതേയുള്ളൂ ബാക്കി കൂടി കാണ് ,ഞാന്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു പീഡനക്കേസിലെ പ്രതിയാണ് " . അപ്പോഴാണ് അവളും ആ വാര്‍ത്ത കാണുന്നത് .."അല്ല ഇങ്ങളെ ചങ്ങായി എന്ത്യേ പീഡിപ്പിക്കാന്‍ അറിയാതെ സ്ഥലം വിട്ടോ ?മൂപ്പരെ ഫോട്ടോ ഒന്നും ഇതില്‍ കാണുന്നില്ലല്ലോ ? അപ്പോഴാണ് ഞാന്‍ ആലിയെക്കുറിച്ച് ആലോചിച്ചത് .പറഞ്ഞത് പോലെ അവന്‍ എവിടെപ്പോയി ? പോലീസ് വന്നതറിഞ്ഞു എല്ലാവരും മുങ്ങിയപ്പോള്‍ ആദ്യം സ്ഥലം വിട്ടത് അവനായിരുന്നു .
" ഇതിനൊക്കെ ങ്ങള്‍ക്ക് നേരംണ്ട് ,നിങ്ങള് കൊണ്ടോന്ന ആ കോയന്‍സ് വിറ്റ് ഒരു നെക്ക്ലയ്സ് വാങ്ങി തരാന്‍ പറഞ്ഞാല്‍ അന്നേരം ങ്ങള്‍ക്ക് ചെവി കേള്‍ക്കില്ല ".(ഹാവൂ ഇന്നിത് പറയാന്‍ ഇവള്‍ മറന്നല്ലോ എന്ന് വിചാരിച്ചത് വെറുതെയായി).
പിറ്റേന്ന് രാവിലെ പുതപ്പ് വലിച്ചു മൂടി അധികം കിടക്കേണ്ടി വന്നില്ല ,,രാവിലെത്തെ കണി ഒരു പോലീസ്കോണ്‍സ്റ്റബിള്‍ ആയിരുന്നു .." ഫൈസല്‍ ബാബു വാണോ പേര് ?
" അതെ സാര്‍ എന്താ കാര്യം ?
"വാ സ്റ്റേഷന്‍ വരെ ഒന്ന് പോകാം ,എസ് ഐ ക്ക് ഒന്ന് പരിചയപെടണംന്ന് " പഴയ എസ് ഐ സാര്‍ ഉപ്പയുടെ ഒരു പരിചയക്കാരനായിരുന്നു .ഒരു പക്ഷെ എന്നെപ്പറ്റിയൊക്കെ പറഞ്ഞു കാണും ,മാത്രമല്ല ഞാനിപ്പോള്‍ സ്വന്തമായി ഇ മെയിലും ബ്ലോഗും ഒക്കെയുള്ള മുതലാളിയല്ലേ ,ഇനി എന്റെ ബ്ലോഗ് വായിച്ചു ഒരു നല്ല കമന്റ് നേരില്‍ തരാനാണെങ്കിലോ ? അതൊക്കെയാലോചിച്ചപ്പോള്‍ "സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ ഞാനിപ്പോള്‍ മാനത്ത് കേറിപ്പോകും " എന്ന ഹാപ്പി പരസ്യ വാചകമാണോര്‍മ്മവന്നത് .
ഫസ്റ്റ് ഇമ്പ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇമ്പ്രെഷന്‍ എന്നാണല്ലോ ..യാര്‍ഡ്‌ലി പൌഡറും റോയല്‍ മിറാജ് സ്പ്രേയും അടിച്ചു ഒരു മണവാളന്‍ സ്റ്റൈലില്‍ നേരെ സ്റ്റേഷനിലെത്തി റിസപ്ഷനില്‍ ഉള്ള സാറിനെ കൈവണങ്ങി താഴ്ന്നു. നേരെ സബ് ഇന്‍സ്പെക്ടര്‍ സാറിന്റെ അടുത്തെത്തി.വെളുത്തു തടിച്ചു കണ്ണട ധരിച്ച കട്ടിമീശയുള്ള ഒരു ജെന്റില്‍മാന്‍ ഇന്‍സ്പെക്ടര്‍."നമസ്കാരം സാര്‍". പത്രം വായിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ഒന്ന് തലപൊക്കി വളരെ താഴ്മയോടെപറഞ്ഞു "ഇരിക്കൂ" .ഹാവൂ വലിയ കുഴപ്പമില്ല . അദ്ധേഹത്തിന്റെ ഈ പെരുമാറ്റം കണ്ടപ്പോള്‍ ഞാന്‍ സ്റ്റേഷനില്‍ തന്നെയാണോ നില്‍ക്കുന്നത് എന്ന് സംശയിച്ചു.
"ഉം പറയൂ എന്താണ് വന്നത് ?"
" ഞാന്‍ ഊര്‍ക്കടവില്‍ നിന്നും വരികയാണ് ,"സാറിന് എന്നെ കാണണമെന്നു പറഞ്ഞു ,എന്താ സാര്‍ കാര്യം?"
" എണീക്കടോ അവിടുന്ന് ? ഇങ്ങട്ട് മാറി നില്‍ക്ക് ,,(സോറി എനിക്ക് തെറ്റിയില്ല ഞാന്‍ സ്റ്റേഷനില്‍ തന്നെയാണ് വന്നത് !!.) അപ്രതീക്ഷിതമായ ആ അറ്റാക്കില്‍ എത്രവേഗം കൊണ്ടാണ് ഞാന്‍ ആ കസേരയില്‍ നിന്നും എണീറ്റത് എന്ന് എനിക്ക് തന്നെ അറിയില്ല ..അതിനു കാരണം ഇന്നലെത്തെ വിഷയമാണ് എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് .പിന്നീട് തിരിച്ചും മറിച്ചും ചോദ്യങ്ങളുടെ ഒരു മാരത്തോണ്‍ തന്നെയായിരുന്നു ..ആദ്യ ചോദ്യം ചെയ്യലിനു ശേഷം സാര്‍ എനിക്ക് ഒരു പ്രൊമോഷന്‍ തന്നു നേരെ സി ഐ യുടെ അരികിലെത്തിച്ചു .അദ്ദേഹം ഇങ്ങോട്ട് വല്ലതും ചോദിക്കുന്നതിനു മുന്‍പേ ഞാന്‍ അങ്ങോട്ട് കേറി പറഞ്ഞു .."സാര്‍ ഞാന്‍ ഈ കേസില്‍ നിരപരാധിയാണ് ,സംഭവം നടന്ന സമയത്ത് ഞാന്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് എന്നാല്‍ ഞാന്‍ ആരെയും ആക്രമിച്ചിട്ടില്ല.തൊട്ടു മുകളിലെ പറമ്പില്‍ കയറി എല്ലാം നോക്കി ക്കാണുകയായിരുന്നു ,സാര്‍ ഒരു കാര്യം കൂടി ആ സ്ത്രീയെ ആരും കയറിപ്പിടിച്ചിട്ടില്ല ..അവരെ ചിലര്‍ ചീത്തപറഞ്ഞു എന്നത് മാത്രമാണ് സത്യം "
അതിനു മറുപടി ഒരു തുറിച്ചു നോട്ടം മാത്രമായിരിരുന്നു പിന്നെ കയ്യിലെ ലാത്തിവടി ഒന്ന് കറക്കിയിട്ട് ഒരു ചോദ്യം
"നിനക്ക് എന്താണ് ജോലി ?
"സൗദിയില്‍ ആണ് സാര്‍ " തലയുയര്‍ത്തി അല്പം അഭിമാനത്തോടെ ഞാന്‍ പറഞ്ഞു .
"അതറിയാം അവിടെ എന്താണ് ജോലി ? ആയുധം കടത്താണോ ?" ആ 'റ' കത്തിയാണ് ഏമാന്റെ എയിം എന്ന് എനിക്ക് മനസ്സിലായി. ഒരു കാര്യവുമില്ലാതെ ആ കത്തി വാങ്ങാന്‍ തോന്നിയ നിമിഷത്തെ ശപിക്കുമ്പോഴായിരുന്നു സാറിന്റെ അടുത്ത ചോദ്യം
"നിനക്ക് തടിയന്റവിട നസീറിനെയും ശഫാസിനെയും അറിയുമോ? "
ഇമ്മാതിരി ചോദ്യം കേട്ട് ചിരിക്കാതെ എന്ത് ചെയ്യും ..ഇവരെയൊക്കെ ഞാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ കളവാകും . പ്രത്യേകിച്ച് ഒരു വിഷയവും ഇല്ലാതാവുമ്പോള്‍ ചാനലുകാര്‍ ഇടയ്ക്കിടക്ക് "എഫ് ഐ ആറും" "കുറ്റപത്രവുമൊക്കെ"യായി ചര്‍ച്ചക്കിടുന്ന തീവ്രവാദികള്‍..പക്ഷെ അവരും ഞാനും തമ്മില്‍ എന്ത് ബന്ധം ?
"ചോദിച്ചത് കേട്ടില്ലേ നസീറിനെയും ശഫാസിനെയും അറിയുമോ എന്ന് ?"
"ഇല്ല സാര്‍ ,കൊമ്പനെയും വട്ടപ്പോയിലിനെയും അറിയാം" അലറിവിളിച്ചുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി ( രണ്ടു പേരും ദയവുചെയ്ത് എന്നോട് ക്ഷമിക്കണം)
"ആരാടാ അവരൊക്കെ ?"
"അവരൊക്കെ ബ്ലോഗേര്‍സ് ആണ് സാര്‍"
" ബോമ്പേഴ്സൊ ???
"അല്ല സാര്‍ "ബ്ലോഗേര്‍സ്" .തൂലിക പടവാളാക്കി അനീതിക്കെതിരെ പോരാടുന്ന ബൂലോകത്തെ അറിയപ്പെടുന്ന മിതവാദികള്‍.".
ചിരിച്ചു കൊണ്ടുള്ള എന്റെ മറുപടിയില്‍ അതുവരെ ഗൌരവത്തില്‍ എന്നെ ചോദ്യം ചെയ്ത സി ഐ സാര്‍ അല്‍പ്പമൊന്ന് തണുത്തു ,പിന്നെ തോളില്‍ തട്ടിപ്പറഞ്ഞു ,
"എടൊ നിനക്കിവിടെ നിന്നും പോവണംന്നുണ്ടെങ്കില്‍ ,ആരോടെങ്കിലും ജാമ്യത്തില്‍ എടുക്കാന്‍ വരാന്‍ പറ"
"അല്ല സാര്‍ എനിക്കിതുവരെയറിയില്ല എന്താണ് എന്റെ പേരിലുള്ള കേസ് എന്ന് "
അതിനു ഒരു മറുപടിയും പറയാതെ അദ്ദേഹം തൊട്ടടുത്ത റൂമില്‍ പോയി ഒരു ലിസ്റ്റുമായി വന്നു ..സാറ് അല്‍പ്പം സംതിംഗ്സ് വാങ്ങുന്ന ആളാണെന്നു തോന്നുന്നു .ആ ലിസ്റ്റില്‍ ഉള്ളതൊക്കെ വാങ്ങി കൊടുത്താല്‍ ചിലപ്പോള്‍ എനിക്ക് പോകാമായിരിക്കും.
"ന്നാ പിടി" ഇത് വായിച്ചു നോക്ക് " സന്തോഷത്തോടെ ഇരുകയ്യും നീട്ടി അത് വാങ്ങി ഞാന്‍ വായിച്ചു നോക്കി
മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ആക്രമണം..(പടച്ചോനെ അതെപ്പോള്‍ ? )
ഗൂഡാലോചന ( ആലിയുമായി മരം മുറിച്ചു മാറ്റിയത് ആയിരിക്കും )
വിദേശനിര്‍മ്മിത ആയുധങ്ങള്‍ കൈവശം വെക്കല്‍ ,(ഈ റ കത്തി കൊണ്ട് ഞാന്‍ കുടുങ്ങിയല്ലോ റബ്ബേ )
പൊതുവഴിയി തടസ്സപ്പെടുത്തല്‍ ( ചത്താലും ഇനി റോഡു ബ്ലോക്ക് തീര്‍ക്കാന്‍ ഞാനില്ലേ )
മാനഹാനി ,ധന നഷ്ട്ടം ...അങ്ങിനെ നിരവധി ..അതൊക്കെ സഹിക്കാമായിരുന്നു എന്നാല്‍ അവസാനത്തെ പരാതിയാണ് എന്നെ ശെരിക്കും ഞെട്ടിച്ചത് .സ്ത്രീ പീഡനം...... !! ..എല്ലാം കൂടി ചുരുങ്ങിയത് ഒരു നാല് ജീവപര്യന്തം കിട്ടാനുള്ള വകുപ്പുണ്ട് ..
ഇനിയുള്ള എന്റെ ഭാവിഎന്താകും ? സൗദിയില്‍ എന്നെ കാത്തിരിക്കുന്ന ബോസ്സ് ,,വല്ലതും വായിക്കാന്‍ ഉണ്ടാവും എന്ന് തെറ്റിദ്ധരിച്ചു അബദ്ധത്തില്‍ പെട്ടുപോയ എന്റെ ബ്ലോഗിലെ ഫോളോവേഴ്സ് ഇവരോടൊക്കെ ഞാന്‍ എന്തു സമാധാനം പറയും ?
ഒരു വക്കീലിന്റെ സഹായത്തോടെ ജാമ്യത്തില്‍ ഇറങ്ങി വീട്ടിലേക്കു പോകുമ്പോള്‍ എന്റെ തലയില്‍ ഒരു ബള്‍ബുകത്തി ,കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുക. വക്കീലിനോട് ആലോചിച്ചപ്പോള്‍ അത് മാത്രമാണ് വഴി എന്ന് അയാളും ഉപദേശം തന്നു ,,അങ്ങിനെ ഞാന്‍ വീട്ടിലേക്കു പോകാതെ റൂട്ട് പ്രസിഡണ്ടിന്റെ വീട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ഗെയ്റ്റ് കടന്നു മുറ്റത്തെത്തിയപ്പോള്‍ കസേരയില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നു പാമ്പ്. ശരിക്കും ഒരു രാജ വെമ്പാല. എന്നെ കണ്ടതോടെ മൂപ്പര്‍ ഒന്ന് ചീറ്റി.
"എന്താടാ നിനക്ക് ഇവടെ കാര്യം."
"ഞാന്‍ ആക്രമിക്കാന്‍ വന്നതല്ലേ".എന്നു പറഞ്ഞു ഞാന്‍ സമാധാനത്തിന്റെ വെള്ളക്കൊടി വീശിക്കാണിച്ചു . അതോടെ പ്രസിഡന്റിന്റെ പത്തി ഒന്ന് താന്നു. അതിനിടയില്‍ ലേഡി രാജ വെമ്പാല വാതില്‍ക്കല്‍ ഒന്നെത്തി നോക്കിയിട്ട് അകത്തേക്ക് വലിഞ്ഞുവെങ്കിലും രാജവെമ്പാല ഗൌരവത്തില്‍ തന്നെ. ഞാന്‍ മെല്ലെ ഒരു പാമ്പാട്ടിയുടെ മെയ്‌വഴക്കത്തോടെ അടുത്തേക്ക് ചെന്നു, ഇല്ല കുഴപ്പമില്ല. ഇതു ട്യൂണ്‍ ചെയ്തു എടുക്കാവുന്നതെ ഉള്ളൂ. നടന്ന സംഭവവും കേസിന്റെ കാര്യവും പറഞ്ഞപ്പോള്‍ അവിടുന്നും കിട്ടി വേറൊരു ലിസ്റ്റ് .പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവാന ( അതും ഉറുപ്പിക വേണ്ട റിയാല്‍ മതി ,,അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഈന്തപ്പനയില്‍ കയറി വെറുതെ പറിക്കാന്‍ കിട്ടുന്ന ഒന്നാണല്ലോ , ) .സോപ്പ് ചീര്‍പ്പ് കണ്ണാടി മുതല്‍ ചെവിയില്‍തോണ്ടി വരെയും ,ചീനച്ചട്ടി മുതല്‍ കെ എല്‍ എഫ് വെളിച്ചെണ്ണ യടക്കം നാട്ടില്‍ കിട്ടാത്ത സകലതും ഞാന്‍ ഗള്‍ഫില്‍ പോയാല്‍ അയച്ചു കൊടുക്കണം. (ഇതിലും ഭേദം ആ സ്റ്റേഷനില്‍ കിടക്കുന്നതായിരുന്നു ) ഇതൊക്കെ പോരാഞ്ഞ് ആങ്ങളയുടെ മകന് ഒരു വിസയും. ( ഒരു ആട് വിസ ഞാന്‍ വിചാരിച്ചാലും ഒപ്പിക്കാം ,വേറൊന്നും കൊടുത്തില്ലേലും അത് ഞാന്‍ കൊടുക്കും , ) അങ്ങിനെ എല്ലാം പറഞ്ഞു കോംപ്രമൈസാക്കി കേസും പിന്‍വലിപ്പിച്ചു ,
എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി വീണ്ടും പ്രവാസത്തിലേക്ക് .(ശുഭം )
നിനക്ക് തടിയന്റവിട നസീറിനെയും ശഫാസിനെയും അറിയുമോ? "
ReplyDeleteഇമ്മാതിരി ചോദ്യം കേട്ട് ചിരിക്കാതെ എന്ത് ചെയ്യും ..ഇവരെയൊക്കെ ഞാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ കളവാകും . ചോദിച്ചത് കേട്ടില്ലേ നസീറിനെയും ശഫാസിനെയും അറിയുമോ എന്ന് ?"
"ഇല്ല സാര്‍ ,കൊമ്പനെയും വട്ടപ്പോയിലിനെയും അറിയാം" അലറിവിളിച്ചുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി ( രണ്ടു പേരും ദയവുചെയ്ത് എന്നോട് ക്ഷമിക്കണം)
"ആരാടാ അവരൊക്കെ ?"
"അവരൊക്കെ ബ്ലോഗേര്‍സ് ആണ് സാര്‍"
" ബോമ്പേഴ്സൊ ???
"അല്ല സാര്‍ "ബ്ലോഗേര്‍സ്" .തൂലിക പടവാളാക്കി അനീതിക്കെതിരെ പോരാടുന്ന ബൂലോകത്തെ അറിയപ്പെടുന്ന മിതവാദികള്‍
ന്നാ പിച്ചോ കണ്ണൂസിന്റെവക മൂന്നുകുല തേങ്ങ!
ReplyDelete(ബാക്കി തേങ്ങ വായിച്ചിട്ടിടാം)
ഞമ്മക്കിട്ടു തന്നെ കൊട്ടി അല്ലെ പഹയാ .............സാരമില്ല !
ReplyDeleteഇതാ പറഞ്ഞത് പ്രവാസി നാട്ടില്‍ പോയാല്‍ പുറത്തിറങ്ങരുത് എന്ന് ..
കൊമ്പന്റെയും വട്ടപൊയിലിന്റെയും പേര് കേട്ടിട്ടാണ് സി ഐ ഏമാൻ തണുത്തത് അല്ലേ..?? അപ്പോ ഇവരെ കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങളൂണ്ട്.. അല്ലെ..!!
ReplyDeleteവായിച്ച് ചിരിച്ചു..!!
ഞാനൊരു കഥ പറയാം; രാജ്യത്തെ മൃഗശാലയില്‍ നിന്നും കാണാതെ പോയ കടുവയെ പിടിക്കാന്‍ രാജ്യം അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സഹായം തേടി. പക്ഷെ, അവര്‍ രണ്ടുപേരും 'കടുവ' ശത്രു രാജ്യത്തേക്ക് കടന്നു കളഞ്ഞതായി പ്രഖ്യാപിച്ച് രംഗം കാലിയാക്കി. അതെ സമയം നമ്മുടെ പോലീസ് ആ വെല്ലുവിളിയെ ചങ്കൂറ്റത്തോടെ ഏറ്റെടുത്തു. ആ ദൌത്യം വിജയകരമായി നിറവേറ്റി. ശേഷം കടുവയെ കോടതിയില്‍ ഹാജരാക്കുന്നു. കടുവയെ കണ്ട കോടതി, സംശയം പ്രകടിച്ചപ്പോള്‍ ഈ 'കഴുത' ഞാന്‍ കടുവയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട് എന്നായിരുന്നു പോലീസ് ഭാഷ്യം........!
ReplyDeleteഇക്കണക്കിനു കുറ്റവാളികളെ കാണാതെ പോവുകയും, നിരപരാധികളെ അപരാധികളായി ചിത്രീകരിക്കുകയും കാണുമ്പോള്‍. മിക്കപ്പോഴും, കടുവയോളം ഭീകരത ആരോപിച്ചു പിടിക്കുന്നവനില്‍ പൂച്ചയുടെ തന്നെയും ക്രൌര്യം ഇല്ലാ എന്നും വരികില്‍ കുഴപ്പം കഴുതക്കോ പോലീസ് സംവിധാനങ്ങള്‍ക്കോ..? അതും പോരാഞ്ഞ് ഇത്തരം വാര്‍ത്തകളും ചിത്രങ്ങളും ജനങ്ങളിലെത്തിക്കുന്ന ഒരു വലിയ കൂട്ടം മാധ്യമ പ്രവര്‍ത്തകരും/സ്ഥാപനങ്ങളും വേറെയും. നാലാം തോന്നു പോലും നാലാം തൂണ്‍..! ഹാ കഷ്ടം..!!!
നര്‍മ്മം എങ്കിലും, നല്ലൊരു ധര്‍മ്മം നിര്‍വഹിക്കുന്നുണ്ട് ഈ എഴുത്ത്.
ആശംസകള്‍..!
കിടിലന്‍ സംഭവം തന്നെ ..
ReplyDeleteഹും ഏതായാലും സംഗതി "കൊമ്പ്ലകസാക്കിയ " സ്ഥിതിക്ക് രക്ഷപ്പെട്ടു അല്ലെ
ReplyDeleteനര്‍മ മനോഹരമായ പോസ്റ്റ് :)
കൊമ്പന്‍ ,വട്ടപ്പോയിലന്‍ ,പേര് രണ്ടും കാണാതെ പഠിച്ചു ഞാനും .ഗള്‍ഫില്‍ അല്ലെങ്കിലും നാട്ടില്‍ പോകുമ്പോള്‍ കേസില്‍ കുടുങ്ങിയാല്‍ എടുത്തു വീശാല്ലോ ,നര്‍മ്മത്തിന്റെ പൂമ്പൊടി വിതറിയ പോസ്റ്റ് ,,ആശംസകള്‍ ,
ReplyDeleteകത്തിയുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആ രംഗം ഞാന്‍ ആലോചിച്ചു നോക്കി...."കിരീട"ത്തില്‍ കൊച്ചിന്‍ ഹനീഫ നടക്കുന്നത് പോലെ......ആളു ഫൈമസ് ആവണമെങ്കില്‍ ഒരു പീഡനക്കേസില്‍ ഒക്കെ കുടുങ്ങുന്നത് നല്ലതാ.....
ReplyDeleteപോലീസിനോട് "കൊമ്പനും വട്ടപ്പോയിലും" ആണ് തടിയന്റെവിട നസീറും ശഫാസും എന്ന് പറഞ്ഞത് കൊടും ചതിയായിപ്പോയി....അവര്‍ക്കിനി നാട്ടില്‍ പോവാന്‍ പറ്റുമോ ബാബു.....അവര്‍ക്ക് ഞാന്‍ അനുശോചനം നേരുന്നു...
This comment has been removed by the author.
ReplyDeleteമുത്തങ്ങ ആദിവാസി സമരത്തില്‍ ഒരു ആദിവാസി ഒരു വെട്ട് കത്തിയും പിടിച്ച ങ്ങനെ നടക്കുന്നുണ്ടായിരുന്നു. ഇതും അതും പോലെയൊക്കെത്തന്നെ ആയിരിക്കുമല്ലോ.. നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ReplyDeleteസരസമായി പറഞ്ഞു, കൊമ്പനും വട്ടപോയിലനും പോലീസിലും ഫൈമസ് ആയല്ലോ..
ReplyDeleteനീ ഒരു സംഭവം തന്നെ ആണ് കേട്ടോ.
ReplyDeleteസംഗതി ജോറായി ...
ReplyDeleteഒരു മാസം ലീവിന് നാട്ടില്‍ ചെന്നാല്‍ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കണം
പുരിന്ച്ചതാ ......ബ്ലോഗ് ..കൊമ്പന്‍ .. ഈ വക സാധനങ്ങള്‍ ഒക്കെ ഉപയോഗിച്ച്
ഇപ്രാവശ്യം തടി തപ്പി .... ഇനിയെങ്കിലും ഓര്‍മ്മയിരിക്കട്ടെ ഞമ്മടെ നാട് കേരളം ആണെന്ന് ..
നല്ല നര്‍മ്മം ... ആശംസകള്‍
"...ഉറുപ്പിക വേണ്ട റിയാല്‍ മതി ,,അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഈന്തപ്പനയില്‍ കയറി വെറുതെ പറിക്കാന്‍ കിട്ടുന്ന ഒന്നാണല്ലോ..!
ReplyDeleteഎന്തിനാ ഈ പനയില്‍ ഒക്കെ വലിഞ്ഞു കേറണത്..? ഇവ്ടെ, തുഫായിലേക്കുവാ..!
ബെര്‍തേ ചോട്ടീന്ന് വാരിയെടുക്കാം...!!
എഴുത്ത് നന്നായിരിക്കണ് ട്ടോ..!
ഇനിയെങ്കിലും പൊണ്ടാട്ടിക്ക് ഒരു നെക്ലേസ് വാങ്ങിക്കൊടുത്തൂടെ..?
പുതുവത്സരാശംസകളോടെ..പുലരി
അപ്പോള്‍ നിസാരക്കാരനല്ല ഈ ഫൈസല്‍?
ReplyDeleteഒരു പീഡനക്കേസിലെ പ്രതിയാണ് അല്ലെ?
എഴുത്ത് നന്നായിട്ടുണ്ട്.
ആസ്വദിച്ചു വായിച്ചു.
പുതുവത്സരാശംസകള്‍ നേരുന്നു മുന്‍കൂട്ടിതന്നെ.
എന്തായാലും.... പുലുവടി രസായിട്ടുണ്ട്...
ReplyDeleteആദ്യത്തെ ജീന്‍സ്, ഈന്തപനയില്‍ നിന്ന് റിയാല്‍, അനഗനെ തുടങ്ങി ഓരോ നര്‍മ്മവും നന്നായിട്ടുണ്ട്....
രസിപ്പിച്ചു , ചിരിപ്പിച്ചു...
ആശംസകള്‍..
അസ്സല് എഴുത്ത്. ചിരിച്ചു.
ReplyDeleteപക്ഷെ നേര്‍ത്ത നൊമ്പരവും ഉണ്ടാക്കി.
നര്‍മ്മം അസ്സലായി ...ഒരു 'S' മോഡല്‍ കത്തി കിട്ടീട്ടുണ്ട് ഇതേവരെ ആളെ കണ്ടെത്തിയിട്ടില്ല പോലീസിനു ..അവസാനം അതും 'റ'പോലാകുമോ,ആവോ ? ആര്‍ക്കറിയാം !!അപ്പോള്‍ പ്രവാസികള്‍ നാട്ടില്‍ പോയാല്‍ പുറത്തിറങ്ങരുത് ല്ലേ...ഇന്നത്തെ ദിവസം ചിരിയില്‍ ആണ് തുടങ്ങിയത് ..വായിച്ച് നല്ല ചിരിച്ചൂട്ടോ....!
ReplyDeleteവല്യപെട്ടിയുമായി നാട്ടിൽ പോക്ക്, വാടക വണ്ടിയിൽ കറങ്ങൽ, ആൽബം പിടിക്കൽ, നിറയെ കടവുമായി മടക്കയാത്ര, എന്നിങ്ങനെയുള്ള പ്രവാസികളുടെ പതിവ് ആഢംഭരങ്ങളുടെ കൂടെ ഒരു പീഢനക്കേസ് കൂടെയുണ്ടാക്കുന്നതാണ് ഇന്നത്തെ ട്രെൻഡ്...!!
ReplyDeleteushaar...
ReplyDeleteinnu nattil pokunnu... ee post vayichu chiricha mughavumayi angu pokam... :)
അസ്സലായി. ഓരോ വരികളിലും നിറഞ്ഞു നില്‍ക്കുന്ന നര്‍മ്മ സംഭവങ്ങള്‍ ഭാവനയില്‍ കണ്ടുനോക്കി. ശരിക്കും ചിരിവന്നു. അടിപൊളിയായി എഴുതി. സ്ത്രീ പീഡനത്തിന്റെ ഓര്‍മ്മയില്‍ വീണ്ടും പ്രവാസം.. "ഇനിയെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കുമലോ" എന്ന് ഭാര്യയുടെ അലാറം വീണ്ടും മുഴങ്ങിയോ. :) അഭിനന്ദനങ്ങള്‍..
ReplyDeleteകൊമ്പന്റെ പേര് പറഞ്ഞിട്ടും പോലീസുകാരന്‍ നിന്നെ വെറുതെവിട്ടെന്നു ഞങ്ങള്‍ വിശ്വസിക്കണം അല്ലെ.... ?
ReplyDeleteപോസ്റ്റ് കലക്കീട്ടാ.... :)
വളരെ രസകരമായി എഴുതി. നന്നായി ആസ്വദിച്ചു. ഇതിലെ 'highlight' കൊമ്പനും വട്ടപ്പൊയിലും ആണ് എന്നതില്‍ സംശയമില്ല.
ReplyDeleteഹഹഹ്ഹഹാ കൊമ്പന്‍ സായിപ്പിനേയും മ്മടെ വട്ടപൊയില്‍ഭായിയേയും പിടികിട്ടാ പുള്ളികളായി ലിസ്റ്റില്‍ ചേര്‍ക്കാന്‍ ഒന്ന് പറഞ്ഞലോഹിഹിഹി
ReplyDeleteസമ്പവം രസായി,
ഒരു ബ്ലോഗറുടെ കഥ
നല്ല അനുഭവ വിവരണം..ഏതായാലും വലിയ പരിക്കില്ലാതെ രക്ഷ പെട്ടല്ലോ???അത് തന്നെ സന്തോഷം..ഇനി എങ്കിലും നാട്ടില്‍ ഇറങ്ങി നടക്കുമ്പോള്‍ കത്തികള്‍ ഒന്നും എടുക്കേണ്ട കേട്ടോ...ചാനലുകാര്‍ പൊതിയും..തമ്മില്‍ കാണാം എന്ന് പറഞ്ഞു എന്നെ കൊതിപ്പിച്ചിട്ടു മരം വെട്ടാന്‍ പോയില്ലേ??അത് കൊണ്ടും കൂടി ആവാം ഈ അക്കിടി..ആശംസകള്‍..
ReplyDeleteവായിച്ചപ്പോഴേ മനസിലായി പുളുവാണെന്ന്. എന്നാലും നര്‍മ്മം കലക്കി.
ReplyDelete"നീയെന്നെ സമ്മതിക്കാന്‍ പോണതേയുള്ളൂ ബാക്കി കൂടി കാണ് ,ഞാന്‍ ഇപ്പോള്‍ അറിയപ്പെടുന്ന ഒരു പീഡനക്കേസിലെ പ്രതിയാണ് "
ReplyDeleteവേറുതെയല്ലഫാര്യയില്‍നിന്ന് ഒരു കള്ളനെ പുറത്താക്കിയ പോലെ ബ്ലോഗ് ഗ്രൂപ്പില്‍ നിന്ന് താങ്കളെ ഒഴിവാക്കുന്ന കാര്യം സജീവപരിഗണനയില്‍ ആണ്.
ഏതായാലും ഭാവന കൂടുതല്‍ നയന്‍ താര ആകണ്ട. അവസാനം സുരേഷ്'ഗോപി' ആവാന്‍ സാധ്യത ഉണ്ട് .
(വളരെ രസകരമായി എഴുതി കേട്ടോ...ശരിക്കും സംഭവ കഥ പോലെ തോന്നിച്ചു. അതാണ് കഥാകൃത്തിന്റെ വിജയം.
ആശംസകള്‍ )
തട്ടാതെ മുട്ടാതെ ഇങ്ങെത്തീലോ. അതു തന്നെ ഭാഗ്യം. രണ്ടു ബ്ലോഗെഴുത്തുകാരെ സുഖിപ്പിച്ചിട്ട് എന്തോ കാര്യമുണ്ട്.... കാത്തിരുന്നു കാണാം.
ReplyDeleteഅഭിനന്ദനങ്ങള്‍...
രാവിലെ ആ കൊയിനും എടുത്തു ശ്രീമതിയെ കൂട്ടി
ReplyDeleteഒരു നെക്ലസ് യാത്ര പോവാതെ ഈ പണിക്കൊക്കെ പോയില്ലേ
അത് തന്നെ വേണം..നര്‍മം നന്നയി..അഭിനന്ദനങ്ങള്‍..
നര്‍മ്മം കൊള്ളാം. ഇഷ്ടപ്പെട്ടു
ReplyDeleteഅല്‍മറായി തൈരില്‍ മുക്കി ഉണക്ക കുബ്ബൂസ് തിന്നു വീര്‍ത്ത എന്റെ ബോഡി അവറ്റകള്‍ക്ക് നന്നായി പിടിച്ചെന്നു തോന്നുന്നു .
ReplyDeleteഉപമാകളൊക്കെ അസ്സലായിരിക്കുന്നു. കാര്യങ്ങളൊക്കെ കുറെ അറിയാം എന്നതിനാല്‍ പോസ്റ്റ് വായിക്കുമ്പോള്‍ കൂടുതല്‍ ഉത്സാഹം തോന്നി. നല്ല രസകരമായ വിവരണം ആക്ഷേപഹാസ്യത്തിലൂടെ കാര്യങ്ങളും നന്നായി പറഞ്ഞിരിക്കുന്നു.
പുതുവത്സരാശംസകള്‍.
ന്നാലും ന്റെ പൈസലേ ... ഇന്ജു ഇത്ര പെട്ടന്നും ഫെമാസാവുന്നു ഞാന്‍ ഒറക്കത്തില്‍ പ്പോലും വിജാരിച്ചില്ല
ReplyDeleteആകെ പത്തൊന്‍പത് ദിവസത്തെ ലീവ് അതിലൊരു സംഗം ചേരല്‍ ഗൂഡാലോചന സ്ത്രീ പീഡനം തടിയന്ടവിടെ നസീര്‍ ന്റെമ്മോ അന്നേ സമ്മതിക്കണം
ഞാന്‍ നാട്ടില്‍ പോക്ക് വേണ്ടാന് വെച്ച് ഹഹഹ് സൂപ്പെര്‍
ഹി ഹി അലാറം അടിച്ചത് കേട്ടപ്പോള്‍ ജീന്‍സ് എടുത്തു ഓടിയത് വായിച്ചു കുറെ ചിരിച്ചു എല്ലാം കൊണ്ടും അടി പൊളി പോസ്റ്റ് കൂടുതല്‍ പ്രതീക്ഷിക്കുന്നു ബൈ റാസ്
ReplyDeleteഅല്ല ചങ്ങായീ,ഇവിടെയൊക്കെ പുളിയുറുമ്പ് എന്നാണ് പറയുക. നമ്മുടെ ഭാഷകള്‍ തമ്മില്‍ ഇത്ര അന്തരം കാണുമോ?. ന്നാലും കൊമ്പനേയും വട്ടപ്പോയിലിണേയും മാത്രം പ്രമോട്ടു ചെയ്തത് നാന്നായില്ല!. എല്ലാ പുലികളെയും ഏമാന്നു കാണിച്ചു കൊടുക്കാമായിരുന്നു.ഏതായാലും അടുത്ത പോസ്റ്റിലേക്ക് ഇപ്പോള്‍ തന്നെ റിക്രൂട്ട്മെന്റ് തുടങ്ങിക്കോ. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteഅങ്ങിനെ അവധിക്കാലം അവിസ്മരണീയമായി അല്ലേ?
ReplyDeleteഎഴുത്തില്‍ ചിരിയുടെ പൂത്തിരികള്‍ കൂടുന്നുണ്ട്..സന്തോഷം.
നന്നായിട്ടുണ്ട്. സംഗതി നര്‍മ്മമാണേലും അല്പം കാര്യമുണ്ട്. ഫൈസലിനെയും ബഷീറിനെയും നസീറിനെയുമൊക്കെ വളരെ എളുപ്പത്തില്‍ തീവ്രവാദിയാക്കി മുദ്ര കുത്താം. കേസ് തെളിയാന്‍ ഏഴും എട്ടും വര്‍ഷങ്ങള്‍ എടുക്കും. അവര്‍ക്ക് നഷ്ടപ്പെട്ട ജീവിതം ആരു തിരിച്ച് കൊടുക്കും,എന്ത് നഷ്ടപരിഹാരമാണു പകരം വെക്കുക.
ReplyDeleteപുതുവത്സരാശംസകള്‍ സുഹൃത്തേ...
നാട്ടില്‍ വന്നപ്പോള്‍ തീവ്രവാദവും പോലീസുമൊക്കെ ആയി നടക്കുകയായിരുന്നു, അല്ലെ? അത് കൊണ്ടായിരിക്കും (ഷാനവാസ് പറഞ്ഞ പോലെ ) കാണാമെന്ന് പറഞ്ഞിട്ട് ഒന്ന് വിളിക്കുക പോലും ചെയ്യാതിരുന്നത്. നര്‍മ്മം ഉഗ്രനായിരിക്കുന്നു, ആശംസകള്‍
ReplyDeleteനര്‍മ്മം അസ്സലായി ..
ReplyDeleteവായിച്ചു ചിരിച്ചു
അവിടെ കുടുങ്ങിയിരുന്നങ്കില്‍ വല്ലതും വായിക്കാന്‍ ഉണ്ടാവും എന്ന് തെറ്റിദ്ധരിച്ചു അബദ്ധത്തില്‍ പെട്ടുപോയ എന്റെ ബ്ലോഗിലെ ഫോളോവേഴ്സ് ഇവരോടൊക്കെ ഞാന്‍ എന്തു സമാധാനം പറയും ?
ഇനിയും ഇതുപോലെ നര്‍മ്മത്തില്‍ ചാലിച്ച നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
ആശംസകള്‍
( അതും ഉറുപ്പിക വേണ്ട റിയാല്‍ മതി ,,അത് ഞങ്ങള്‍ പ്രവാസികള്‍ക്ക് ഈന്തപ്പനയില്‍ കയറി വെറുതെ പറിക്കാന്‍ കിട്ടുന്ന ഒന്നാണല്ലോ , )
ReplyDeleteസംഭവം പെരുത്തിഷ്ടായി,.. മ്മളെ ഊര്‍ക്കടവിന്റെ കഥയല്ലേ.. നാലും ഈ ചെറിയ ലീവിനിടയില്‍ ഇത്രയും ഒപ്പിചെടുത്തല്ലോ... നര്‍മത്തില്‍ ചാലിച്ച ഈ എഴുത്ത് അസൂയാര്‍ഹം...
ഹ..നല്ല കോളായി നാട്ടിവന്നപോ അല്ലേ..
ReplyDeleteവളരെ രസകരമായി തോന്നി. ഒഴുക്കോടെ അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteഹ ഹ ..
ReplyDeleteഇത് സംഭവം അടിപൊളിയായിട്ടുണ്ട്..
//അടിച്ചത് അലാറമല്ലെന്നും ഞാനിപ്പോള്‍ നാട്ടിലാണെന്നും ഇതു വരെ കേട്ടത് പ്രിയതമയുടെ പ്രഭാത ഭേരിയാണെന്നും മനസ്സിലായത് //
ReplyDeleteഇത് അന്ന് വുളു എടുക്കുന്നതിനിടയില്‍ ഇറങ്ങി ഓടിയത് പോലായല്ലോ...
ഓരോരോ ഗുലുമാലേയ്....! “റ”തിരിച്ചിട്ടാല്‍ ചന്ദ്രക്കലയായിട്ടും ഉപയോഗിക്കാം!
മര്‍മ്മം,നര്‍മ്മം എല്ലാം നന്നായി...
നവവത്സരാശംസകള്‍.
പുളുവടിയിലൂടെയുള്ള നര്‍മ്മം ഇഷ്ടപ്പെട്ടു .
ReplyDeleteടീവിയില്‍ പീഡന വാര്‍ത്ത വന്നതിന്റെ പിന്നാലെ പോലീസ് വന്നപ്പോള്‍ അത് എസ് ഐ ക്ക് പരിചയപ്പെടാന്‍ ആയിരിക്കും എന്നോര്‍ത്ത് സന്തോഷിച്ചത് അല്പം കടന്ന കയ്യായി പോയി .സ്വാഭാവിക ജീവിതത്തില്‍ അങ്ങനെ സന്തോഷമാണോ വരുക ?
അത് പോലെ " മാവില്‍ കല്ലെറിഞ്ഞ് ,സ്കൂള്‍ കുട്ടികളെ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്ന ' കെ.എം. എസ് ബസ്സിനെ' കല്ലെറിയാനുള്ള പരിശീലനം നേടിയ ഉളര്‍മാവുണ്ട്"
ഇവിടെ മാവ് രണ്ടു തവണ ഉപയോഗിച്ചത് കല്ലുകടി ഉണ്ടാക്കുന്നു ..ബാക്കി ചേരുവകളെല്ലാം നന്നായി ..പുതുവത്സരാ ശംസകള്‍
ഇതൊരു കലക്കന്‍ സംഭവാണല്ലോ ചങ്ങായി ..എന്തായാലും രക്ഷപ്പെട്ടല്ലോ ഭാഗ്യം.
ReplyDeleteനാട്ടില്‍ പോവുമ്പോ കുറച്ചു മുന്‍കരുതലുകള്‍ വേണം അല്ലെ .
തൊട്ടതിനെയൊക്കെ തീവ്രവാദമാക്കുന്ന അധികാരികളുടെ തലക്ക് ഒരു കൊട്ട്..
ReplyDeleteഭാവുകങ്ങള്‍..
ഹഹ നല്ലൊരു അനുഭവം..എന്നിട്ട് വിസ കൊടുത്തോ...അത് കൊടുത്തേക്കണം ഹല്ലാ പിന്നെ
ReplyDeletehappy new year
ReplyDeleteകുറച്ചു നാൾ കാണാതിരുന്നപ്പോ നാട്ടിൽ പോയിട്ടുണ്ടാവുമെന്നു കരുതീർന്നു...ന്നാലും ശ്ശോ... :)
ReplyDeleteനർമ്മത്തിലൂടെ ചിന്തയ്ക്കുള്ള വക നൽകി..
പുതുവത്സരാശംസകൾ
കഥയിലെ നര്‍മ്മം ആസ്വദിച്ചു, നന്നായി ചിരിച്ചു. പുളുവടി മര്‍മ്മത്ത് തന്നെ കൊണ്ട് എന്ന്! ഇതിലൊളിഞ്ഞിറ്റ്രിക്കുന്ന സത്യം എന്നാണാവോ നമ്മുടെ മാധ്യമങ്ങളും അതേറ്റേടുത്ത് ചര്‍ച്ചകളില്‍ നുണക്കഥകളുമായി രംഗം കൊഴുപ്പിക്കുന്നവരും മനസ്സിലാക്കുന്നത്? എത്രമാത്രം നിരപരാധികളാണ് ജീവിതത്തിന്റെ നല്ല കാലം ചെയ്യാത്ത തെറ്റിന് തടവില്‍ക്കിടന്ന്, കുറ്റവാളിയെന്ന പേരും പേറി നരകിച്ചു തീര്‍ക്കുന്നത്!!
ReplyDeleteആക്ഷേപഹാസ്യത്തിലൂടെ നന്നായി പറഞ്ഞിരിക്കുന്നു :) പുതുവത്സരാശംസകൾ
ReplyDeleteവായിച്ചു ചിരിച്ചു..പുതുവത്സരാശംസകൾ
ReplyDeleteപ്രവാസി പ്രവാസിയുടെ പണിയെടുക്കണം. നാട്ടുകാരുടെ പണിയെടുത്താല്‍ ഇത് പോലെ പണി കിട്ടും.. ഇനി ശ്രദ്ധിക്കുമല്ലോ ... :) ആ കോയിന്‍ എന്ത് ചെയ്തു ?
ReplyDeleteഅടുത്ത ആഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുകയാണ്.എന്തായാലും ഇത് ഓര്‍മ്മയില്‍ വെക്കാം.
ReplyDeleteഅവതരണം രസകരമായിട്ടുണ്ട്.
ബാല്‍ ഇപ്പോഴും ഫൈസലിന്റെ കോര്‍ട്ടില്‍ ആണ്. ഒരു വിസ അങ്ങ് കൊടുക്കന്നെ..
ആശംസകള്‍ ...........
അടുത്ത ആഴ്ച നാട്ടില്‍ പോകാന്‍ ഇരിക്കുകയാണ്.എന്തായാലും ഇത് ഓര്‍മ്മയില്‍ വെക്കാം.
ReplyDeleteഅവതരണം രസകരമായിട്ടുണ്ട്.
ബാല്‍ ഇപ്പോഴും ഫൈസലിന്റെ കോര്‍ട്ടില്‍ ആണ്. ഒരു വിസ അങ്ങ് കൊടുക്കന്നെ..
ആശംസകള്‍ ...........
നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞുള്ള വിശേഷങ്ങളാണ് ഫൈസല്‍ പോസ്റ്റുകള്‍.
ReplyDeleteഅതെപ്പോഴും നല്ല ആസ്വാദനമാകുന്നു.
നേരത്തെ വായിച്ചിരുന്നു. പോസ്റ്റ് ഇഷ്ടായി.
പുതുവര്‍ഷം സന്തോഷകരമല്ലേ.. ചങ്ങായീ..?
പ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteഹൃദ്യമായ നവവത്സരാശംസകള്‍ !
അവധിക്കാലം മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നു! അപ്പോള്‍ കോയിന്‍സ് ഒത്തിരി സൂക്ഷിക്കുന്നുണ്ട് അല്ലെ? നോട്ടഡ് !
നര്‍മത്തില്‍ ചാലിച്ച പോസ്റ്റ് ശരിക്കും രസിച്ചു വായിച്ചു!
അഭിനന്ദനങ്ങള്‍ !
സസ്നേഹം
അനു
സംഗതി കളവാണ്.... ഒരു സംശയവുമില്ല... സുമുഖനായ ഫൈസല്‍ബാബുവിന്റെ പാവം മുഖം കാണുമ്പോള്‍ ഒരു ഏമാനും വിരട്ടാന്‍ തോന്നുകയില്ല എന്ന കാര്യം ഉറപ്പ്. പിന്നെ വിരട്ടി എന്നൊക്കെ പറയുന്നത് കളവ്... റ-കത്തിയും കൊണ്ട് ഫൈസല്‍ബാബു നടന്നാല്‍ അത് തീവ്രവാദി സ്റ്റൈല്‍ ആവുകയില്ല.... ഒരു പാവം നിത്യഹരിത നായകന്‍ നടക്കുന്നതുപോലെ ഉണ്ടാവും..... അതും കളവ്...-മൊത്തത്തില്‍ പറഞ്ഞാല്‍ ഭാവനയുടെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സംഗതി ഭംഗിയാക്കി കേട്ടോ.... ഓരോ വരികളിലും, പദങ്ങളിലും ചേര്‍ത്തു വെച്ച മുനയുള്ള ഹാസ്യം ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കുന്നു....- എവിടെയൊക്കെയാണ് കൊണ്ടു കൊളുത്തിയത്- നമ്മുടെ വട്ടാപൊയിലും, കൊമ്പനും.... ബ്ലോഗെഴുത്തും... പ്രവാസവും... ബോംബേഴ്സ് പ്രയോഗവും....
ReplyDeleteശരിക്കും ആസ്വദിച്ചു....
സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് മാവിന് കല്ലെറിഞ്ഞത് മുതല്‍..ഇന്നത്തെ കാലത്തെ കമടക്ക് വരെ വളരെ രസകരമായി അവതരിപ്പിച്ചു ..അതും സ്വന്തം ലേബലില്‍ തന്നെ .. നിരപരാധിയെ അപരാധി ആക്കുന്നതും..പോലീസ് സ്റ്റേഷനും..പണ്ടത്തെ കൂട്ടുകാരും..എല്ലാം ഉഗ്രനായി... കൂട്ടത്തില്‍ ഭാര്യക്കിട്ടു താങ്ങിയതും.. പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങളും അറിയിച്ചു തന്നു അല്ലെ..നാട്ടില്‍ പോയാല്‍ നാട് നന്നാക്കാന്‍ ഇറങ്ങരുത്, ഇറങ്ങിയാല്‍ തന്നെ സൌദി കത്തി കയ്യില്‍ പിടിക്കരുത് ,പോലീസ് കേസില്‍ അകപ്പെട്ടാല്‍ കൊമ്ബന്റെയും വട്ടപ്പോയിലിന്റെയും പേര് ഓര്‍മ്മയില്‍ ഉണ്ടായിരിക്കുക ,പോലീസ് സ്റ്റേഷനില്‍ പോകുമ്പോള്‍ യാര്‍ഡ്‌ലി പൌഡറും റോയല്‍ മിറാജ് സ്പ്രേയും അടിച്ചു ശേഷം പോകുക..
ReplyDeleteനര്‍മ്മത്തില്‍ ചാലിച്ച പോസ്റ്റ് മര്‍മ്മം ഉള്ള പോസ്റ്റ് ആശംസകള്‍..
ആക്ഷേപഹാസ്യത്തിലൂടെ നന്നായി പറഞ്ഞിരിക്കുന്നു :)
ReplyDeleteപുളുവടിയിലെ...നര്‍മ്മ-പ്രയോഗങ്ങള്‍ നന്നായിട്ടുണ്ട്...
ReplyDeleteഭാവുഗങ്ങള്‍....
ഒരു കോപ്പി എടുത്തു പഞ്ചായത്ത് പ്രസിഡന്ടിനു അയക്കട്ടെ.അവര്‍ ബ്ലോഗ് വായിക്കുകയില്ലെന്ന ധൈര്യത്തില്‍ പോസ്ടിയതല്ലേ?ഒരു മാനനഷ്ട കേസ് കൂടി തീര്‍പ്പാക്കാന്‍ കുറെ കാഷ് കൂടി കരുതിക്കോ......ഇത്തവണ പാര്‍ടിക്കും കൊടുക്കേണ്ടി വരും
ReplyDeleteപോസ്റ്റ് നന്നായി നല്ല നര്‍മ്മം
ഇവിടെ വരാന്‍ വൈകിയത് മനപ്പൂര്‍വ്വമല്ല ട്ടോ.സാഹചര്യങ്ങളാണ്...നര്‍മ്മം തുളുമ്പി വായനക്കാരെ ഒരു വരി പോലും വിട്ടു കളയാതെ വായിക്കാന്‍ പ്രചോദിപ്പിക്കുന്ന പോസ്ട്.എഴുത്തിന്റെ
ReplyDeleteമാസ്മരിക പ്രസന്നതയും ഒഴുക്കും താളാത്മകതയും ചേര്‍ന്നൊരുക്കിയ ഈ കുളിരിലും ചൂടിലും 'കൊമ്പനും'വട്ടപ്പൊയി'ലും വായിച്ചപ്പോള്‍ മനസ്സില്‍ ചിരിപൊട്ടി. വളരെ സന്തോഷം.അഭിനന്ദനങ്ങള്‍ !
ഹായ്,
ReplyDeleteപതിവുപോലെ നന്നായിട്ടുണ്ട്,കൂടുതല്‍ പ്രതീക്ഷിക്കുന്നു.
പീഡന പ്രതിയെ ഇനി സൂക്ഷിക്കണം അല്ലെ ,ഹും..
നല്ല നര്‍മ്മം.പുതിയ പോസ്ടിനായി കാത്തിരിക്കുന്നു.
..ആശംസകള്‍ ..
hi,
ReplyDeletebest wishes.
i am waiting for new...m
@കണ്ണൂരാന്‍ : ആദ്യം തേങ്ങ അടിച്ചതിനു നന്ദി
ReplyDelete@വട്ടപ്പോയില്‍ :കിടക്കെട്ടെ ഒരു കൊട്ട് നിങ്ങള്‍ക്കും ,,ഇഷ്ട്ടമുള്ള വരെ യല്ലേ കൊട്ടാന്‍ പറ്റൂ ?നന്ദി .
@ആയിരങ്ങളില്‍ ഒരുവന്‍ :രക്ഷപ്പെടാന്‍ ഒരു നമ്പര്‍ ,,നന്ദി
@നമൂസ് :പ്രിയപ്പെട്ട നാമൂസ് ,,ഒരു പാട് നന്ദി ഈ വിശദമായ കമന്റിനും പ്രോല്‍സാഹനത്തിനും ..
@ഫൈസു .നന്ദി
@പുന്നശ്ശേരി :ഡാന്ക്യു ഡാന്ക്യു!!
@സിയാഫ് ..ഇങ്ങേനെ ചില പൊടിക്കൈകള്‍ കയ്യിലുള്ളത് നല്ലതാ ...നന്ദി
@ഐക്കരപ്പടിയന്‍ :ഞാനും ഒരു അനുശോചനം നേരുന്നു ...നന്ദി
ReplyDelete@ശുക്കൂര്‍ ...അയ്യോ എന്നെ ആക്കൂട്ടത്തില്‍ പെടുത്തിയോ ? നന്ദി
@ഇളയോടന്‍ .നന്ദി ഈ വായനക്ക്
@വഹിജു :പക്ഷെ എനിക്ക് അതിന്റെ അഹങ്കാരമൊന്നു മില്ലാട്ടോ ...നന്ദി ഈ വായനക്ക് ..
@വേണുജി : ഹാഹ്ഹ അനുസരിച്ചോളാമേ..നന്ദി
@പ്രഭന്‍ : ദുഫായില്‍ക്ക് വരുന്നുണ്ട് ഞാന്‍ ,ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ ? നന്ദി ..
@അഷറഫ് :ഇക്ക നന്ദി ഈ വായനക്ക് ,,
khaadu :നന്ദി ഈ വായനക്കും അഭിപ്രായങ്ങള്‍ക്കും ,
ReplyDelete@പൊട്ടന്‍ ,,നന്ദി
@കൊച്ചുമോള്‍ :അതെ ഇനി ആ കത്തിയുടെ ഒരു കുറവും കൂടിയേ ബാക്കിയുള്ളൂ ..നന്ദി ട്ടോ
@അലി :ഹഹഹ ,,നന്ദി ...
@ഷെബീര്‍ :പോയിട്ട് വാ നല്ലൊരു അവധിക്കാലം നേരുന്നു
@ജെഫു :അലാറം മുഴങ്ങാതിരിക്കുമോ ? നന്ദി ജെഫു വീണ്ടും വായിച്ചതിനു ..
@നൌശു ;വിശ്വസിച്ചാലും ഇല്ലെങ്കിലും !!നന്ദി ..
@സമദ് ..ഇക്ക നന്ദി ..തിരക്കിനിടയിലും ഇവിടേയ്ക്ക് വന്നു നോക്കിയതിന്..
@shaaju .ഹഹാ അത് വഴിക്കും ഒന്ന് നോക്കിയാലോ ? നന്ദി
ReplyDelete@ഷാനവാസ് .ഇക്ക ഒരു പാട് മോഹിച്ചിരുന്നു ഒന്ന് കാണാന്‍.നടന്നില്ല ..അടുത്ത തവണയാകാം അല്ലെ (ഇന്ഷ .അള്ള )നന്ദി
@സേതു ലക്ഷ്മി : നന്ദി ഈ വായനക്ക്
@തണല്‍ :ഇസ്മായില്‍ ജി ബ്ലോഗും പൂട്ടി പ്പോയോ ? പുതിയ പോസ്റ്റുകള്‍ കാണുന്നില്ല എന്ത് പറ്റി ? നന്ദി ഈ വായനക്ക്
@അഷ്‌റഫ് :ഇക്ക ഒരു വിധം ഇങ്ങെത്തി ...നന്ദി
@എന്റ ലോകം :നന്ദി വിന്‍സെന്റ് ചേട്ടാ ...
@കുസുമം :നന്ദി
ReplyDelete@റാംജി:ഒരു പാട് സന്തോഷം തിരക്കിനിടയിലും ഈ കൊച്ചു ബ്ലോഗില്‍ വന്നതിനും വായിച്ചതിനും .
@കൊമ്പന്‍ :ഹഹഹ..ഇനി നിനക്ക് നാട്ടില്‍ പോവാന്‍ കഴിയും എന്ന് തോന്നുന്നില്ല ...നന്ദി
@റഷീദ് ;നന്ദി
@മുഹമ്മദ് കുട്ടി :ഇക്ക ഭാഷ ഏതായാലും കാര്യം മനസ്സിലായാല്‍ പോരെ..നന്ദി ഈ വായനക്ക്
@മേയ്ഫ്ലവര്‍:നന്ദി ഈ പ്രോത്സാഹനത്തിനും എല്ലാ പോസ്റ്റുകളും വായിക്കുനതിനും .
@മുല്ല :അതെ അതാണ് സത്യം ..നന്ദി ഈ വായനക്ക്
@വി.പി,.അതെ ഇക്ക കാണാന്‍ പറ്റിയില്ല ..അടുത്ത തവണയാവട്ടെ ..നന്ദി ...
@ആരോഫ് :നന്ദി ഈ നല്ല അഭിപ്ര്യായത്തിനു..
@ഹക്കീം :നാട്ടില്‍ പോയാല്‍ എന്തൊക്കെ കാണണം? നന്ദി ..
ReplyDelete@സങ്കല്പങ്ങള്‍ :നന്ദി ..
@മിനി :നന്ദി ഇ വായനക്ക് ..
@ ഇസ്മായില്‍ :നന്ദി .ഈ ആദ്യവരവിനു ..
@ഇസ്ഹാക്ക് :നന്ദി .ആദ്യ പോസ്റ്റുകള്‍ വരെ ഓര്‍മ്മിച്ചു വെച്ചതിനു ..
@രമേഷ് ജി :നന്ദി തെറ്റുകള്‍ചൂണ്ടിക്കാണിച്ചതിന്..
@മല്ലു :അതെ ചില മുന്‍ കരുതല്‍ നടപടികള്‍ നല്ലതാ ...
@മജീദ് :നന്ദി ..വായനക്ക്
@ആചാര്യന്‍ :നന്ദി ഈ വായനക്ക്
@ജുവൈരിയ :തിരിച്ചും ഒരു ഹാപ്പി ന്യൂ ഇയര്‍ ..നന്ദി
@സീത :നന്ദി ..വീണ്ടും വന്നതിനും വായനക്കും
@ചീരാമുളകു :നന്ദി ..
ReplyDelete@ബെന്ജാലി..നന്ദി വായനക്ക് ..
@പഥികന്‍ :നന്ദി
@ബഷീര്‍ :നന്ദി വീനടും കണ്ടതില്‍ ..
@അസീസ് :നന്ദി
@ചെറുവാടി :നന്ദി
@അനുപമ :ഹാഹ്ഹ ,,അത് പെട്ടന്നു നോട്ടു ചെയ്തു അല്ലെ ...നന്ദി
@@പ്രദീപ് :പ്രദീപ് സര്‍ ..ഒരു പാട് സന്തോഷമായി ഈ ബ്ലോഗില്‍ വന്നതിന് ,,ശെരിക്കും സര്‍പ്രൈസ് ആയി ..
@ഉമ്മു അമ്മാര്‍ :നന്ദി ഈ വായനക്ക്
@മോഹിയുദ്ധീന്‍ :നന്ദി ഈ വരവിനു
@സഹീര്‍ :നന്ദി
@നാരദന്‍ :ഹാഹഹ ചതിക്കല്ലേ ....നന്ദി
@മുഹമ്മദ് കുട്ടി :ഇക്ക സുഖമല്ലേ? നന്ദി
@റെയിന്‍ ദ്രോപ്സ് :നന്ദി ..തീര്‍ച്ചയായും പേടിക്കണം ..
@അനോണിമസ്:നന്ദി
എഴുത്ത് നന്നായിട്ടുണ്ട്.
ReplyDeleteആസ്വദിച്ചു വായിച്ചു.
സംഗതി പുളുവടികണക്കെ രസിക്കുമ്പോഴും അതേ ചുളുവിൽ കാര്യങ്ങളും അസ്സല്ലായി പറഞ്ഞിക്കുന്നു കേട്ടൊ ഭായ്
ReplyDeleteഎന്താപ്പൊ ഫൈസലിക്കാ ഞാൻ പറയ്വാ? നല്ല ഗമണ്ടൻ സാധനായിട്ടുണ്ട്. പിന്നെ ചുളുവിൽ കൊമ്പനേയും വട്ടപ്പോയിലിനേയും അങ്ങ്ട് ഫേയ്മസാക്കി അല്ലെ ? എന്തായാലും കുറിക്കു കൊള്ളുന്ന രിതിയിൽ തന്നെ അവതരിപ്പിച്ചു ഈ ആക്ഷേപഹാസ്യം. ആശംസകൾ.
ReplyDeleteപുളുവടി നല്ല ഇഷ്ടായി. ഒരു പുളുവടിയിലൂടെ കുറെ കാര്യങ്ങള്‍ പറഞ്ഞു. എന്തായാലും ഈ പോസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് കാണണ്ട..
ReplyDelete:)
ചിരിച്ചു ചിരിച്ചു മണ്ണുകപ്പി എന്ന് പറഞ്ഞാല്‍ പോര, നിന്നെ സമ്മതിച്ചു മോനേ, നീ ആണ് ബ്ലോഗ്ഗര്‍.
ReplyDeleteഉവ്വ്,ഉവ്വ്........അപ്പടി വിശ്വസിച്ചു
ReplyDeleteഎന്തെല്ലാം പുളുവടികളുമായിട്ടായിരിക്കും ഈ പ്രാവശ്യം വരിക ? എന്തെങ്കിലും ഒക്കെ നല്ല വകുപ്പ് കിട്ടട്ടെ എന്നാശംസിക്കുന്നു
ReplyDeleteനല്ല ഒഴുക്കോടെ വായിച്ചു. ബ്ലോഗ് കൂട്ടുകാർക്ക് കൂടി തല്ലു മേടിച്ചു കൊടുക്കാൻ നടത്തിയ ശ്രമം കൊള്ളാം.
ReplyDeleteവളരെ വൈകിയ ഒരാശംസ
ReplyDelete