ദൈവത്തിന്റെ നാട്ടിലെ മാലാഖമാര്‍ ..


2011 ഡിസംബര്‍ ഒന്‍പതിന്റെ തണുപ്പുള്ള രാത്രയില്‍ കോട്ടയം ജില്ലയിലെ ഉള്‍ഗ്രാമത്തിലെ വീട്ടിലേക്കൊരു ഫോണ്‍ കാള്‍ വരുന്നു ..കല്‍ക്കട്ടയിലെ എ.എം ആര്‍ ഐ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന രമ്യയുടെതായിരുന്നു അത് .രണ്ടാഴ്ച്ച കഴിഞ്ഞു വരാനിരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരുന്നതും ,വീട്ടു വിശേഷങ്ങളുമൊക്കെ പങ്കുവെച്ചു അവസാനിപ്പിച്ച ഫോണ്‍ കാളിനു ശേഷം ആ സാധു കുടുംബത്തിനെ തേടി വന്നത് താങ്ങും തണലുമായ അവരുടെ മകളുടെ ഓര്‍ക്കാപ്പുറത്തുണ്ടായ ദേഹവിയോഗ വാര്‍ത്തയായിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് കൊല്‍ക്കട്ടയിലെ എ എം ആര്‍ ഐ .ഹോസ്പിറ്റലില്‍ നടന്ന ദുരന്തം,നിര്‍ദ്ധന കുടുംമ്പത്തിന്റെ താങ്ങും തണലുമായ മലയാളി സിസ്റ്റര്‍ മാരായ പി കെ ,വിനീതയും ,രമ്യ രാജപ്പനും ,ദുരന്തത്തില്‍ പെട്ട എട്ടു പേരെ രക്ഷിച്ചശേഷം മരണത്തിന് കീഴടങ്ങിയത് ആരും മറക്കാനാടിയില്ല . അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഹെഡ് ലൈന്‍ ന്യൂസ്‌ ആയിരുന്നു അന്ന് ആ വാര്‍ത്ത , കേരളത്തിന്‍റെ അഭിമാനമായി രക്തസാക്ഷിത്വം വരിച്ച ഈ മാലാഖക്കുട്ടികളുടെ സഹപാഠികള്‍ ഇന്നൊരു സമരത്തിലാണ് .

സാധാരണ പനി വന്ന രോഗി മുതല്‍ എയിഡ്സ് രോഗികളെ വരെ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെയും സ്വന്തം ആരോഗ്യംപോലും വകവെക്കാതെയും എട്ടു മുതല്‍ പതിനഞ്ചു മണിക്കൂര്‍ വരെ തുടര്‍ച്ചയായി യാതൊരു നീരസവും കൂടാതെ ഡ്യൂട്ടി ചെയ്യുന്ന ഈ വെള്ളരി പ്രാവുകള്‍ നമ്മുടെയൊക്കെ നിത്യ ജീവിതത്തില്‍ ചെയ്യുന്ന സേവനം എത്ര വലുതാണ്‌ ..,,തികച്ചും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന സമരം ഗുണ്ടകളെ വരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു ,,,മൊബൈല്‍ ഫോണില്‍ പാട്ടുമിട്ട് എട്ടു മണിക്കൂര്‍ ജോലി ചെയ്തു വൈകുന്നേരം അഞ്ഞൂറും അറുന്നൂറുംഉറുപ്പിക കൂലി വാങ്ങി പോകുന്ന അന്യ സംസ്ഥാനക്കാര്‍ വിലസുന്ന ദൈവത്തിന്റെ നാട്ടില്‍ നഴ്സുമാര്‍ മിനിമം വേതന വര്‍ധനക്ക് വേണ്ടി നടത്തുന്ന ഈ പോരാട്ടം ,ഒരു പാര്‍ട്ടിക്കൊടി ചരിഞ്ഞാല്ലോ ഒരു തെരുവ് പട്ടി ചത്താലോ ഹര്‍ത്താലുമായി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളെന്തേ ഏറ്റെടുക്കുന്നില്ല? , നിസ്സാരമായ സംഭവങ്ങള്‍ പോലും ഊതിപ്പെരുപ്പിച്ച് മണിക്കൂറുകള്‍ ചര്‍ച്ച നടത്തുന്ന ന്യൂസ്‌ ചാനലുകളില്‍ ഈ വാര്‍ത്തകള്‍ വെറും ടൈം അഡ്ജസ്റ്റ് ചെയ്യാനുള്ള സ്ക്രോള്‍ ന്യൂസ്‌ മാത്രമാണ് .

"മാധ്യമങ്ങളെ കണ്ണ് തുറക്കൂ" എന്ന പ്ലക്കാര്‍ഡുമായി എറണാകുളത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിന് മുമ്പില്‍ ഇവര്‍ സമരം ചെയ്യുന്ന ചിത്രം കാണാനിടയായി ,,അണ്ണാഹസാരെ യുടെ സമരം ഒരു പരിധി വരെ അധികാരികള്‍ക്ക് മുമ്പിലും ജനശ്രദ്ധയിലും കൊണ്ട് വരാന്‍ പത്രമാധ്യമങ്ങളും,ദൃശ്യമാധ്യമങ്ങളും ,സോഷ്യല്‍ നെറ്റ് വര്‍ക്കുകളും വഹിച്ച പങ്കു ചെറുതല്ല ,,ആ ഒരു പ്രതീക്ഷയിലാവം അവരാ പ്ലക്കാര്‍ഡുടുയര്‍ത്താന്‍ കാരണം ..ചെറിയ തലവേദനയ്ക്ക് പോലും ആയിരങ്ങള്‍ ഫീസായി വാങ്ങുന്ന ആശുപത്രി മുതലാളി മാരുടെ മുമ്പില്‍ ഈ മാലാഖമാര്‍ നടത്തുന്ന സമരം എന്തെ ഇടതനും വലുതനും കാണാതെ പോകുന്നു ,,അല്ലങ്കിലും ആശുപത്രികള്‍ മറ്റെന്തിനെക്കാളും ലാഭം കൊയ്യുന്ന ബിസിനസ്സ് ആണല്ലോ അപ്പോള്‍ പിന്നെ ,ഇവര്‍ക്കൊക്കെ ആ അകിടിന്‍ ചുവട്ടിലെ പണമെന്ന ചോരയിലെ കൌതുകം കാണൂ ..

ഒരു മണിക്കൂര്‍ ഓപ്പറേഷന്‍ ചെയ്തു ലക്ഷങ്ങള്‍ പോക്കറ്റിലാക്കി കൈ കഴുകി ഡോക്റ്റര്‍മാര്‍ പോകുമ്പോള്‍ അതേരോഗിയെ ദിവസങ്ങള്‍ പരിചരിക്കുന്ന സിസ്റ്റര്‍മാരുടെ ജീവിതമെന്തേ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു ? ചാനല്‍ ചര്‍ച്ചയില്‍ ഒരു ഹോസ്പിറ്റല്‍ മുതലാളി പറഞ്ഞത് ,വേണമെങ്കില്‍ രോഗികളുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ചു വേതനം കൂട്ടാമെന്നാണ് .സമൂഹത്തിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ,,ശവത്തിനെപ്പോലും "കച്ചവടം" ചെയ്യുന്ന ഇവരില്‍ നിന്നും കൂടുതല്‍ വല്ലതും പ്രതീക്ഷിച്ച പൊതു ജനമാണ് വിഡ്ഢികള്‍ ..കൃത്യ നിര്‍വ്വഹണത്തിലെ പിഴവിന്റെ പേരില്‍ ഏതെങ്കിലും രോഗിയോ ബന്ധുക്കളോ ഒന്ന് തറപ്പിച്ചു നോക്കിയാല്‍ മിന്നല്‍ പണിമുടക്ക്‌ നടത്തി രോഗികളെ പെരുവഴിയിലാക്കുന്ന 'ഐ. എം. എ.' പോലും ഇവര്‍ക്കെതിരെ എസ്മ പ്രയോഗിക്കണം എന്ന് പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ല ..

നാടൊട്ടുക്കും ഡെങ്കിപ്പനിയും പകര്‍ച്ച വ്യാധിയും പടര്‍ന്നു പിടിച്ചു ജനം നെട്ടോട്ടമോടുന്ന സമയത്തില്‍ പോലും മിന്നല്‍ പണിമുടക്ക്‌ നടത്തി "മുങ്ങിയ" ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ചെയ്യുന്ന ജനാധിപത്യ സമരത്തോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ എന്തു എത്തിക്സ് ആണുള്ളത് ? കേരളത്തില്‍ ഏകദേശം ഏഴു ലക്ഷത്തോളം നഴ്സുമാര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക് ,ഇവരില്‍ കേരളത്തില്‍ ജോലിചെയ്യുന്നത് വെറും എണ്‍പതിനായിരത്തില്‍ താഴെ മാത്രമാണ്, മിനിമം വേതനം വാങ്ങുന്നതോ വെറും ഏഴു ശതമാനവും .!!ബാക്കിയുള്ളവര്‍ക്ക് കൂടി ഇത് നല്‍കാനുള്ള ഉത്തരവാദിത്വമെങ്കിലും സര്‍ക്കാര്‍ കാണിക്കണം വിദേശ രാജ്യങ്ങളില്‍ ഏറ്റവും ഡിമാന്ടുള്ളത് ഇന്ത്യന്‍ സിസ്റ്റര്‍മാര്‍ക്കാണ് ,അവിടെ അവരുടെ സേവനം ബന്ധപ്പെട്ടവര്‍ ആദരവോടെയാണ് കാണുന്നത് ..തൊഴിലിടങ്ങളില്‍ വേണ്ടത്ര സുരക്ഷിതത്തമില്ലാതെ ജോലി ചെയ്യുന്ന ഈ വിഭാഗം സമരം ചെയ്യുന്നത് തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്കാണ് .അത് കൊണ്ട് തന്നെ പൂര്‍ണ്ണമായും ജന പിന്തുണ ഇവര്‍ക്കുണ്ടാവാണം.. കോഴ്സും ട്രയിനിങ്ങും കഴിഞ്ഞിറങ്ങിയ ഒരു നേഴ്സ് ആശുപത്രിയില്‍ ആയിരം രൂപ മാസശമ്പളത്തിനാണ് ജോലിയില്‍ പ്രവേശിക്കുന്നത് ..വേദനിക്കുന്ന കോടീശ്വരന്‍മാരോട് ഒരു അപേക്ഷ മാത്രം ,ഇത്രയും "വലിയ" ശമ്പളം നല്‍കി ദയവുചെയ്ത് ഇവരെ അപമാനിക്കരുത് .!!

57 comments:

 1. വേദനിക്കുന്ന കോടീശ്വരന്‍മാരോട് ഒരു അപേക്ഷ മാത്രം ,ഇത്രയും "വലിയ" ശമ്പളം നല്‍കി ദയവുചെയ്ത് ഇവരെ അപമാനിക്കരുത് .!!

  ReplyDelete
 2. തൊഴിലുറപ്പ് പദ്ധതിയ്ക്ക് പോലും ഇതിനെക്കാള്‍ വരുമാനമുണ്ട്. പക്ഷെ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകാരോട് ആര്‍ പറയും ഇത്?

  ReplyDelete
 3. നീതി ലഭിക്കട്ടെ എല്ലാവര്‍ക്കും.
  അവര്‍ക്കുവേണ്ടിയുള്ള ബ്ലോഗിലെ ശബ്ദം നന്നായി ഫൈസല്‍ .
  ആശംസകള്‍

  ReplyDelete
 4. ശരിക്കും അവഗണന അനുഭവിക്കുന്ന വിഭാഗമാണിവർ..!
  അവരുടെ അവകാശങ്ങൾക്ക് നീതിയുണ്ട്
  അതിനു നേരേ കണ്ണടക്കുന്നത് അനീതിയാണ്.
  ആരോടു പറയാൻ..!
  'പട്ടി കുരച്ചാൽ പടി തുറക്കുമൊ..!!'

  ആശംസകളോടെ...പുലരി

  ReplyDelete
 5. നഴ്സുമാര്‍ക്ക് വേണ്ടിയുള്ള ഈ ശബ്ദം നന്നായി.. അവഗണിക്കപ്പെടുന്ന വിഭാഗമാണവര്‍.., ഒരു ആശുപത്രിയുടെ ആത്മാവാണ്‍ നെഴ്സുമാര്‍ എന്ന് വിശേഷിപ്പിക്കാം, കാരണം രോഗികള്‍ ചിലസമയങ്ങളില്‍ ഈശ്വരനെ കാണുന്നത് ഇവരിലൂടെയാണ്‍.

  ReplyDelete
 6. വളരെ പ്രസക്തിയുള്ള ഒരു വിഷയമാണ് ഫൈസല്‍ ഇത്തവണ തിരഞ്ഞെടുത്തത്. വിദ്യാസമ്പന്നരായിട്ടും ഗതികേടുകൊണ്ട് ചൂഷണവ്യവസ്ഥക്കു കീഴ്പ്പെടേണ്ടി വരുന്ന ഒരു വിഭാഗത്തിനു വേണ്ടി സംസാരിച്ചത് നന്നായി ഫൈസല്‍

  ReplyDelete
 7. സോഷ്യൽ നെറ്റ്വർക്ക്കുകൾ വഴി നഴ്സുമാരുടെ സമരത്തിന് നല്ല പിന്തുണ കിട്ടിക്കഴിഞ്ഞു. പക്ഷേ ഫേസ്ബുക്കിലും ബ്ലോഗുകളിലും ഘോരഘോരം വാദിക്കുന്നതു കൊണ്ട് മാത്രം സമരം വിജയിക്കാനോ മനേജ്മന്റുകളുടെ കണ്ണു തുറപ്പിക്കാനോ കഴിയില്ല എന്നതാണ് വാസ്തവം..

  ReplyDelete
 8. പ്രസക്തമായ ഒരു വിഷയം നന്നായി പറഞ്ഞു ഫൈസല്‍

  ആതുര ശുശ്രൂഷ രംഗത്ത് അഹോരാത്രം കഷ്ട്ടപെടുന്ന ഈ സഹോദരിമാര്‍ . തൊഴിലിടങ്ങളില്‍ അവര്‍ അനുഭവിക്കുന്ന വിവിധ യാതനകള്‍ . പ്രഭാതങ്ങളില്‍ ചായക്കൊപ്പം വായിച്ചു തള്ളുന്ന കേവല വാര്‍ത്തകള്‍ മാത്രമായിരിക്കുന്നു നമുക്കതെല്ലാം

  ReplyDelete
 9. വൈകിപ്പോയ സമരം...ഇനിയെങ്കിലും നമുക്ക് അവര്‍ക്കായി ഒരുമിക്കാം

  ReplyDelete
 10. തീര്‍ത്തും അവഗണിക്കപ്പെടുന്ന നേഴ്സുമാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ നമ്മുടെ നാട്ടിലെ നേതാക്കന്മാര്‍ക്കും മാധ്യമങ്ങള്‍ക്കും ഒന്നും സമയം ഇല്ല. ഇനി മാധ്യമങ്ങളില്‍ ചര്‍ച്ച വെച്ചാല്‍ തന്നെ ഹോസ്പിടല്‍ മുതലാളിമാരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ആയിരിക്കും ചര്‍ച്ചയുടെ പോക്ക്. ഹോസ്പിടല്‍ അടച്ചിട്ടു സമരത്തെ നേരിടും എന്ന് പറഞ്ഞ മുതലാളിമാരുടെ സാമൂഹിക പ്രതിബദ്ധത നാം കണ്ടതല്ലേ!! കാലിക പ്രസക്തിയുള്ള ഈ ലേഖനം നന്നായി ഫൈസലേ.

  ReplyDelete
 11. പതിവിനു വിപരീതമായി ഗൌരവുമുള്ള വിഷയം തിരഞ്ഞെടുത്തതിനു അഭിനന്ദനങ്ങള്‍...
  അവര്‍ക്ക് വേണ്ടി ശബ്ദിക്കുക എന്നത് നമ്മള്‍ കൊടുക്കുന്ന ഔദാര്യമല്ല, മറിച്ച് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്, ബാധ്യതയാണ് ... കാരണം സ്വരക്ഷ പോലും നോക്കാതെ അവര്‍ പണിയെടുക്കുന്നത് നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണ്...

  ReplyDelete
 12. വളരെ നന്നായി,ഈ സംരംഭം. കോടികളുടെ ലാഭം കൊയ്യുന്ന സ്റ്റാര്‍ ഹോസ്പിറ്റലുകളിലെ അനീതികള്‍ ആരും അറിയാതെ പോകുകയാണല്ലോ പതിവ്‌. മാറ്റങ്ങളുണ്ടാകണം.

  ReplyDelete
 13. സ്വന്തം സ്റ്റാഫിനെ പരിഗണിക്കാത്തവരാണ് നാടിനെ ‘സേവിക്കാൻ‘ നടക്കുന്നത്!

  ReplyDelete
 14. മനസ്സറിഞ്ഞ് സമൂഹത്തെ സേവിക്കെണ്ടവരുടെ മനസ്സു മടുക്കാതെ നോക്കേണ്ടേ?

  ReplyDelete
 15. പ്രസക്തം, പക്ഷെ മാധ്യമങ്ങള്‍ അടക്കം ആരും കണ്ണ് തുറക്കില്ല, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവ മാലാഖമാരുടെ വിധി കണ്ടു കണ്ണും കാതും കൊട്ടിയടച്ചിരിക്കുന്ന സമൂഹത്തിനു മുമ്പില്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങട്ടെ.

  ആശംസകളോടെ...

  ReplyDelete
 16. ഒരു മാറ്റം അനിവാര്യമായിരിക്കുന്നു, പലരും ഇത്തരം വിഷയങ്ങള്‍ ചര്ചേക്കേടുക്കുന്നില്ല, താങ്കളുടെ ഈ വിഷയത്തിലുള്ള പ്രതികരണം വളരെ നന്നായിരിക്കുന്നു മാത്രമല്ല ഇതൊരു സാമൂഹിക പ്രശ്നം കൂടിയാണ്,
  കണ്ണു തുറപ്പിക്കാന്‍ ഇത് മൂലം കഴിയട്ടെ എന്നാശംസിക്കുന്നു ....

  ഒരു മണിക്കൂര്‍ ഓപ്പറേഷന്‍ ചെയ്തു ലക്ഷങ്ങള്‍ പോക്കറ്റിലാക്കി കൈ കഴുകി ഡോക്റ്റര്‍മാര്‍ പോകുമ്പോള്‍ അതേരോഗിയെ ദിവസങ്ങള്‍ പരിചരിക്കുന്ന സിസ്റ്റര്‍മാരുടെ ജീവിതമെന്തേ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു ? ചാനല്‍ ചര്‍ച്ചയില്‍ ഒരു ഹോസ്പിറ്റല്‍ മുതലാളി പറഞ്ഞത് ,വേണമെങ്കില്‍ രോഗികളുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ചു വേതനം കൂട്ടാമെന്നാണ് .സമൂഹത്തിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ,,ശവത്തിനെപ്പോലും "കച്ചവടം" ചെയ്യുന്ന ഇവരില്‍ നിന്നും കൂടുതല്‍ വല്ലതും പ്രതീക്ഷിച്ച പൊതു ജനമാണ് വിഡ്ഢികള്‍ .

  ReplyDelete
 17. ഗൗരവമുള്ള ഒരു വിഷയം അത്യന്തം ഗൗരവത്തോടെ തന്നെ വിശദമായി പറഞ്ഞു. നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. പക്ഷെ എത്രയെത്ര നല്ല സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകൾ ബ്ലോഗ്ഗിൽ നിത്യേന ഉണ്ടാവുന്നു. ഒന്നിനും സ്അമൂഹം പ്രതികരിക്കുന്നില്ലല്ലോ എന്നാലൊചിക്കുമ്പോൾ വിഷമം തോന്നുന്നു. നന്നായി കാര്യങ്ങൾ പറഞ്ഞു. ആശംസകൾ.

  ReplyDelete
 18. നല്ല പോസ്റ്റ്‌

  ദൈവത്തിന്റെ നാട്ടിലെ മാലാഖമാര്‍ക്ക് നീതി ലഭിക്കട്ടെ....

  ReplyDelete
 19. നന്നായി ഭായി ഇതിന് നിങ്ങളെ കൂടെ സമരം വിളിക്കാന്‍ ഞാനുമുണ്ട്

  ReplyDelete
 20. കാലികം,ഗൗരവതരം ...!
  ഫൈസലത് നന്നായി പറഞ്ഞു.:)

  ReplyDelete
 21. അത്യധികം ചൂഷണത്തിന് വിധേയമാകുന്ന നഴ്സുമാര്‍ തീര്‍ച്ചയായും സമരത്തിനിരങ്ങിയത് ന്യായംതന്നെ. പക്ഷെ അവരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് ലക്ഷങ്ങള്‍ പ്രതിഫലംവാങ്ങുന്ന ഡോക്ടര്മാരുടെത് കുറച്ചുകൊണ്ടോ ലാഭത്തില്‍ നിന്നെടുതോ ആവില്ല. PINNE?
  കാലിക പ്രസക്തിയുള്ള ലേഖനം

  ReplyDelete
 22. സാമൂഹിക പ്രശ്നങ്ങളില്‍ സമചിത്തതയോടെ സന്മനസ്സോടെ ഇടപെടാന്‍ ബ്ലോഗര്‍മാര്‍ക്കും അവകാശമുണ്ട്. അവരത് ചെയ്യുന്നുമുണ്ട്.
  ഈ തിരക്കുപിടിച്ച നെട്ടോട്ടത്തിനിടയില്‍ ഒരു ചെറിയ ഒരു ചലനം എങ്കിലും ജനമനസ്സുകളില്‍ ഇത്തരം വാക്കുകള്‍ ഉണ്ടാക്കിയാല്‍ അത് തന്നെ സുകൃതം.
  അഭിനന്ദനങ്ങള്‍ ഫൈസല്‍ ഭായ്‌ ..

  ReplyDelete
 23. നല്ലത് ചിന്തിക്കുന്നതും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും അഭിനന്ദനം അര്‍ഹിക്കുന്നു

  ReplyDelete
 24. പ്രിയപ്പെട്ട ഫൈസല്‍,
  വളരെ നന്നായി, സമകാലീന പ്രശ്നത്തോടുള്ള ഈ പ്രതികരണം. തുടക്കം വളരെ ഇഷ്ടമായി!
  കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന പറഞ്ഞ പോലെ, അധികാരികള്‍ മാലാഖമാരുടെ രോദനങ്ങള്‍ക്ക്‌ ഇനിയും കാതോര്‍ക്കുകയാകും.
  സേവനമനസ്സോടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉണ്ട്,കേട്ടോ ! എന്റെ അനിയന്‍ തന്നെ ഉദാഹരണം! വലിയ ശമ്പളം വേണ്ട എന്ന് വെച്ചു, മാധവ സേവ മാനവ സേവ എന്ന സത്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ ഡോക്ടര്‍. അച്ഛന്‍ എന്നും ഞങ്ങളെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു....പാവങ്ങളെ കരുണയോടെ പരിചരിക്കണം എന്ന്!
  എല്ലാം ശുഭമായി പര്യവസിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
  ഈ പോസ്റ്റിനു ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
  സസ്നേഹം,
  അനു

  ReplyDelete
 25. റൈന്‍ ..........February 26, 2012 at 2:52 PM

  ഹായ്,

  ആശംസകള്‍, ഇതുവരെയുള്ള പോസ്റ്റില്‍ നിന്നും വിത്യസ്തമായി ഗൌരവമുള്ള വിഷയമെടുത് അവതരിപിച്ചത്‌.
  വളരെ വളരെ നന്നായട്ടണ്ട്.

  ........

  ReplyDelete
 26. വളരെ പ്രസക്തിയുള്ള വിഷയം.നന്നായി.ആശംസകൾ..

  ReplyDelete
 27. നമ്മള്‍ ഓരോരുത്തരും പൊന്നിട്ടു പൂജിക്കേണ്ടാവര്‍ ആണ് ഈ മനുഷ്യ ദാസികള്‍ സ്വന്തം മക്കള്‍ പ്പോലും അറപ്പോടെ കാണുന്ന പല മാരാ വ്യാധികളും സ്ന്ഹത്തോടെ പരിചരിക്കുന്ന ഇവരെ കാണാന്‍ ഒരുത്തനും ഇവര്‍ക്ക് നീതി ലഭിക്കട്ടെ ഫൈസല്‍ വേറിട്ട ഈ വിഷയം ഭൂലോകത്തേക്ക് കൊണ്ട് വന്നതിനു സ്പെഷല്‍ അഭിനന്ദനങ്ങള്‍

  ReplyDelete
 28. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ. സമയോചിതമായ ലേഖനം.

  ReplyDelete
 29. സ്വന്തം ആശുപത്രി ജീവനക്കാരെ കബളിപ്പിക്കുന്നവരാണു നാടിനെ സേവിക്കുന്നു എന്ന വ്യാജേന മുതലക്കണ്ണീരോഴുക്കുന്നത്.
  ലേഖനം നന്നായി.

  ReplyDelete
 30. പ്രസക്തമായ കാര്യങ്ങള്‍..

  ReplyDelete
 31. ഈ മാലാഖമാരുടെ കാര്യം വളരെ കഷ്ടത്തിലാണ്‌. വളരെ പ്രൊഫഷണലായ ഒരു ജോലിക്ക്‌ മാന്യമായ വേതനമില്ല എന്ന് പറയുന്നത്‌ വിരോധാഭാസമാണ്‌. എവിടെയാണ്‌ പിഴച്ചെതെന്ന് മനസ്സിലാവുന്നില്ല. ഫൈസല്‍ കാലികപ്രസക്തമായ ഒരു ലേഖനം കെട്ടോ ... ആശംസകള്‍

  ReplyDelete
 32. കാലിക പ്രസക്തിയുള്ള ലേഖനം തന്നെ സന്‍ശയമില്ല.പക്ഷെ ഇതു വായിക്കുന്ന ബ്ലോഗര്‍മാരെല്ലാം ഒരേസ്വരത്തില്‍ ഇതെല്ലാം അംഗീകരിക്കുന്നവരുമാണ്.ബൂലോകത്തിനു പുറത്ത് ഇതു ചര്‍ച്ച ചെയ്യപ്പെടാന്‍,സര്‍ക്കാരും ആശുപത്രി മുതലാളിമാരും ആശുപത്രി ഉപഭോഗ്ദാക്കളും ഇതു ഗൌരവമായി എടുക്കാന്‍ നമ്മളെന്തു ചെയ്യണം?

  ReplyDelete
 33. ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു ഇടമായി മാറിയിരിക്കുന്നു നമ്മുടെ കൊച്ചു കേരളം. പാവം മുതലാളിമാരെ ദ്രോഹിക്കാന്‍ ആരും മിനക്കെടേണ്ട.. അവര്‍ക്ക് എല്ലാ സംരക്ഷണവും സമൂഹം നല്‍കും.. ഇങ്ങനെ ഒരു ഇടത്തെ ആണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചു നാം ദൈവത്തെ അപമാനിക്കുന്നത്.. ഇത് പോലെ പുകയുന്ന മറ്റൊരു കൂട്ടരാണ് , സ്വകാര്യ സ്കൂള്‍ അധ്യാപകര്‍.. ഇനി അവരുടെ ഊഴം ആണ്..ആശംസകളോടെ,

  ReplyDelete
 34. വളരെ നന്നായി ഫൈസല്‍.അവസരോചിതമായി.
  നാടൊട്ടുക്കും വ്യാപിക്കുന്ന നഴ്സുമാരുടെ സമരത്തില്‍ നിന്നും മുതലാളിമാര്‍ ഒരു പാഠം പഠിച്ചെങ്കില്‍..

  ReplyDelete
 35. നീതി പീഠം പോലും ഈ..മാലാഖമാര്‍ക്ക് വേണ്ടി കണ്ണ് തുറക്കുന്നില്ല.
  കാലിക പ്രസക്തമായ ഈ..വിഷയത്തെ സാമൂഹ്യ പ്രതിബദ്ദതയോടെ അവതരിപ്പിച്ചു...
  നന്നായി ഫൈസല്‍..ഭായ്..അഭിനന്ദനങ്ങള്‍............;;;

  ReplyDelete
 36. വളരെ പ്രസക്തമായ ലേഖനം.

  ReplyDelete
 37. ചർച്ച അർഹിക്കുന്ന ഒരു വിഷയം തിരഞ്ഞെടുത്തതിൽ ആശംസകൾ..!!

  ReplyDelete
 38. ലാഭം മാത്രം ലാക്കാക്കുന്ന മുതലാളി അതി ക്രൂരനായിരിക്കും.
  ആ മുതലാളി മലയാളികൂടിയാണെങ്കില്‍ അവന്‍ മുതലാളിമാരുടെ മുതലാളിയായിരിക്കും

  (കഫേയിലെ ഒരു സിസ്റ്റത്തില്‍ നിന്ന് കമന്റ് ഇട്ടപ്പോള്‍ വേറെ ഏതോ യൂസര്‍ നേമില്‍ പോസ്റ്റ്‌ ആയി. അത് കൊണ്ട് ഡിലീറ്റി വീണ്ടും ഇടുന്നു. )

  ReplyDelete
 39. കാലിക പ്രസക്തിയുള്ള ഈ ലേഖനം

  ReplyDelete
 40. സേവന വേതനവ്യവസ്ഥകള്‍ പരിഷ്ക്കരിക്കണമെന്ന്‍ ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം. ഫൈസല്, പോസ്റ്റിന് നന്ദി.

  ReplyDelete
 41. ഏതൊരു സമര മുഖത്തു നിന്നും കേള്‍ക്കുന്ന ശബ്ദം അത് എന്റെതും കൂടെയാണെന്ന ബോധം സമൂഹത്തിനു എന്നുണ്ടാകുന്നുവോ അന്നേ ഇത്തരം പ്രശ്നങ്ങളില്‍ ശരിയായൊരു സമരം പോലും രൂപപ്പെടുകയോള്ളൂ..

  ReplyDelete
 42. ആതുരസേവനരംഗത്ത് മലയാളി(ഭാരതീയ)മാലാഖമാരായ നേഴ്സുമാരുടെ ഗുണഗനങ്ങൾ തങ്കലിപികളിലാണ് ഈ പാശ്ചാത്യരാജ്യങ്ങളിലൊക്കെ എഴുതിവെച്ചിട്ടുള്ളത്..
  പക്ഷേ നമ്മുടെ നാട്ടിൽ മാത്രം അവർ തീർത്തും അവഗണിക്കപ്പെടുന്നതെന്ത് കൊണ്ട്..?
  ഫൈവ് സ്റ്റാറുകളിലെയൊക്കെ യഥാർത്ഥ സ്റ്റാറുകൾ ഇവരൊക്കെയാണേന്ന് ആ കോടീശ്വർന്മാരൊക്കെ ഇനി എന്നാണാവോ തിരിച്ചറിയുക അല്ലേ..?

  ReplyDelete
 43. വളരെ താമസിച്ചു ആണെങ്കിലും ഈ സമരത്തിന്‌ തന്നെ
  അവര്‍ക്ക് ധൈര്യം കിട്ടിയത് ഈ മേഖലയിലേക്ക് കടന്നു വന്ന
  male nurse വിഭാഗത്തിന്റെ സഹകരണവും പ്രതികരണവും
  കൊണ്ടാണ്..

  അത് മനസ്സിലാക്കിയ മാനെജുമെന്റുകള് ഇപ്പോള്‍
  male നേഴ്സുമാരെ ജോലിക്ക് വെയ്ക്കാന് മടിക്കുകയും ഉള്ളവരെ
  പറഞ്ഞു വിട്ടാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് പുതിയ ഒരു
  മാര്‍ഗം ആയി കാണുന്നു...

  അഭിനന്ദനങ്ങള്‍ ഫൈസല്‍ ഈ നല്ല എഴുത്തിനു...‍ ‍

  ReplyDelete
 44. blogil puthiya post..... URUMIYE THAZHANJAVAR ENTHU NEDI...... vayikkane......

  ReplyDelete
 45. വായിച്ച അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി ..

  ReplyDelete
  Replies
  1. Dear Faisal,
   This is the first time I am reading your blog.
   This particular subject is not limited to Nurses alone. I know a teacher working for a school (BA +BEd) for Rs.1,000!
   Our attitude to white color jobs is the problem. You can find many engineers working for 5,000 to 10,000 rupees in Kerala, while the masons working under them are drawing daily wages of 600 to 700 per day! The first one salary and the second one is wage!
   I could see a powerfull blogger in you (like Vallikkunnu?).
   All the best wishes.

   Delete
  2. പ്രിയ ലതീഫ്‌ സര്‍ ,,
   ഈ കമന്റ് എന്നെ ഏരെ സന്തോഷിപ്പിക്കുന്നു ...നന്ദി ഈ വായനക്കും ആദ്യ വരവിനും അഭിപ്രായങ്ങള്‍ക്കും ...

   Delete
 46. സമരം ഇനീം തുടരുന്നു. തൃശ്ശൂരിലെ ഒളരിക്കര മദേഴ്സ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ സമരത്തിലാണു. എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സുമാരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു......

  വളരെ ഭംഗിയായി എഴുതി.അഭിനന്ദനങ്ങള്‍.

  ReplyDelete
 47. ചൂഷണം സമസ്ത മേഖലയിലും

  ReplyDelete
 48. നന്നായി ഞങ്ങള്‍ നേഴ്സുമാരുടെ വിഷമങ്ങള്‍ പറഞ്ഞു,,,,,ആരെങ്കിലുമൊക്കെ ഇതുപോലെ എഴുതുകയും,പ്രതികരിക്കുകയും ചെയ്യുന്നത് നല്ലതാണ്,,,,

  ReplyDelete
 49. This comment has been removed by the author.

  ReplyDelete
 50. ദിവസവും എഴുന്നുറു മുതല്‍ ആയിരം വരെ മുടക്കി അയക്കൂറ വാങ്ങി കറി വെക്കാം..പതിനായിരങ്ങള്‍ കൊടുത്ത് വസ്ത്രത്തിന്‍ മോടി കൂട്ടാം..പക്ഷെ ആശുപത്രിയില്‍ ചലം മുതല്‍ രക്തക്കറ വരെ മായ്ക്കും കൈകളില്‍ വിശപ്പടക്കാന്‍ കൊടുക്കാന്‍ വയ്യ..അതാണി ലോകം..അദ്ദാണ് നമ്മള്‍..rr

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.