സൂപ്പര്‍ ബ്ലോഗറും ചുട്ട മീനും !!
"അല്ല നിങ്ങള്‍ ഇന്ന് ചെല്ലും എന്ന് അവനോടു പറഞ്ഞിരുന്നോ " ഞാന്‍ ചോദിച്ചു ,
"അതെ" ..("വെറുതെയല്ല അവന്‍ ഫോണ്‍ എടുക്കാത്തത് ,ഈ പട്ടിക്കാട്ടില്‍ വെറുതെ വിളിച്ചു വരുത്തി ഉള്ള ഇമേജ് കളയണ്ട എന്ന് കരുതിക്കാണും" ഫൈസല്‍ പറഞ്ഞ 'സ്വകാര്യം' അദ്ദേഹം കേട്ടുവോ ആവോ ) ,
"എന്തായാലും നമുക്ക് പോയി നോക്കാം ,ഒന്നുമില്ലേലും ആ സ്ഥലമൊന്നു കാണാമല്ലോ" .
അങ്ങിനെ ഞാന്‍ ക്യാപ്റ്റനായി കാര്‍ നിസ്സാറിനെ തേടി കുതിച്ചു ..
ഇരുപതു കിലോമീറ്റര്‍ ഓടിക്കാണും ,വള്ളിക്കുന്നിന്റെ ഫോണിലേക്ക് നിസ്സാര്‍ തിരിച്ചു വിളിച്ചു ,,ഞങ്ങള്‍ക്ക് കൂടി കേള്‍ക്കാന്‍ വേണ്ടിയാവണം സ്പീക്കര്‍ ഫോണിലിട്ടായിരുന്നു സംസാരം
"ഹലോ അസ്സലാമു അലൈക്കും"
"വ അലൈക്കുമുസ്സലാം "
"ഞാന്‍ കുളിക്കുകയായിരുന്നു ,ഇപ്പോഴാ മിസ്സ് കാള്‍ കണ്ടത് "
"ഓ അത് സാരമില്ല ,,ഞങ്ങള്‍ അങ്ങോട്ട് വരികയാണ് .നീയിപ്പം അവിടെ ഉണ്ടാവല്ലോ ല്ലേ " "ഇങ്ങോട്ട് വരണ്ട ഞാന്‍ ഇവിടെ ഹമുക്കാണ്"
"ഹമുക്കോ ?
"അതെ"
അത് കേട്ടപ്പോള്‍ വള്ളിക്കുന്നിനൊരു സംശയം ,നിസ്സാര്‍ തന്നെ കളിയാക്കുകയാണോ ? എന്താ അവന്‍ "ഹമുക്ക്" എന്ന് പറഞ്ഞത് ,അത് വരെ ഹൈ വോള്‍ട്ടേജില്‍ ആയിരുന്ന അദ്ധേഹം പെട്ടൊന്ന് മുല്ലപ്പെരിയാര്‍ സമരം പോലെ ഡൌണ്‍ ആയി.. വണ്ടി സൈഡിലൊതുക്കി ഞാന്‍ പറഞ്ഞു
",ഇവിടെ ഒമക്ക് എന്നൊരു സ്ഥലമുണ്ട് ,അത് നമ്മുടെ മലബാരീങ്ങള്‍ 'ശുദ്ധമലയാളത്തില്‍' പറഞ്ഞു പറഞ്ഞു "ഹമക്കു" ആക്കിയതാണ് ,നിസ്സാര്‍ അവിടെയായിരിക്കും ഉള്ളത് ,പക്ഷെ അവിടെ പോവണമെങ്കില്‍ വന്ന വഴി വണ്ടി തിരിച്ചു വിടണം ,എന്നിട്ട് വേറെ വഴിയില്‍ നൂറ്റി ഇരുപതു കിലോമീറ്റര്‍ ഓടണം " ,,അപ്പോഴാണ് അദ്ധേഹത്തിനു അല്‍പ്പമൊന്നു ആശ്വാസമായത് .. അങ്ങിനെ ഓടിയ അത്രയും ദൂരം തിരിച്ചു വന്നു ഞങ്ങള്‍ 'ഒമക്ക്' ലക്ഷ്യമാക്കി യാത്ര തിരിച്ചു . ഒമക്കില്‍ എത്തിയപ്പോള്‍ നിസ്സാര്‍ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു ,,അവിടെയൊരു സൂപ്പര്‍ മാര്‍ക്കറ്റ് സ്വന്തമായി നടത്തുകയാണവന്‍,സ്വകാര്യ വര്‍ത്തമാനത്തിനു ശേഷം നിസ്സാര്‍ പറഞ്ഞു ,
"ഇവിടെ നല്ല മീന്‍ ചുട്ടത് കിട്ടും ,അതും സാധാരണ ചുടല്‍ അല്ല ഒരു പ്രത്യേക രീതിയില്‍ ,ഈ മീന്‍ ഫ്രൈ വളരെ പ്രശസ്തമാണ് ,,റിയാദില്‍ന്നും ദമാമില്‍ നിന്നുമൊക്കെ ആളുകള്‍ ഇത് കഴിക്കാന്‍ വരാറുണ്ട് .,,മാത്രവുമല്ല അത് പാചകം ചെയ്യുന്നത് സ്ത്രീകളാണ്"..
സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഇങ്ങനെ പരസ്യമായി കച്ചവടം ചെയ്യാറില്ലല്ലോ ..അത് കേട്ടപ്പോള്‍ എനിക്കും ഒരു ആകാംക്ഷയായി എങ്കിലതൊന്നു പരീക്ഷിച്ചുനോക്കാം ,ഞങ്ങള്‍ അങ്ങോട്ട് നടന്നു ,,നടത്തത്തിനിടെ പിറകില്‍ നിന്നും ഒരു തോണ്ടല്‍ ,,ഫൈസലാണ് ,ഞാന്‍ ചോദിച്ചു
"എന്തേ" ??
"എടാ നിസ്സാര്‍ പറഞ്ഞത് കേട്ടില്ലേ അവിടെയുള്ളത് സെയില്‍സ് ഗേള്‍മാരാണ് നീ ആ പോക്കറ്റ് ചീര്‍പ്പ് താ ഞാന്‍ ഒന്ന് ഗ്ലാമര്‍ ആവട്ടെ" ..ഞാന്‍ കൊടുത്ത ചീര്‍പ്പിലവന്‍ മുടിയൊതുക്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒന്ന് കൂടി ഒരുങ്ങി വരാമായിരുന്നു ,പുതിയ ഷര്‍ട്ടിടാതെ വന്നതും ഇന്‍സൈഡ് ചെയ്യാഞ്ഞതും അബദ്ധമായല്ലോ , ,,എന്നാലും വേണ്ടിയില്ല ഉള്ളത് വെച്ച് പരമാവധി സ്റ്റൈലില്‍ നടക്കാം .. വള്ളിക്കുന്നും നിസ്സാറും മുമ്പിലും,ഞങ്ങള്‍ പിറകിലുമായി അവിടെയെത്തി . നാട്ടില്‍ നാം കാണുന്നതു പോലെ നിര നിരയായി പുല്ലു കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ തട്ടുകടകള്‍ ,അവിടെ യുള്ള തെര്‍മോക്കോള്‍ ബോക്സില്‍ നിറയെ ഫ്രഷ് മീനുകള്‍ .നിസ്സാറിനു പരിചയമുള്ള ഒരു കടയില്‍ കയറി ഞങ്ങള്‍ക്ക് ആവശ്യമുള്ള മീന്‍ തിരഞ്ഞെടുത്ത് ക്ലീന്‍ ചെയ്തു ..അപ്പോഴും ഞാനും ഫൈസലും തിരഞ്ഞു കൊണ്ടിരുന്നത് നിസ്സാര്‍ പറഞ്ഞ സെയില്‍സ് ഗേള്‍സുമാരെയായിരുന്നു ..
"ദാ അവിടെയുള്ള ആ സ്ത്രീ യുടെ അടുത്ത് കൊടുത്താല്‍ മതി അവര്‍ ഫ്രൈ ചെയ്തു തരും" .. ഹാവൂ ആശ്വാസമായി വളയിട്ട കൈ കൊണ്ട്ദാമീന്‍ഫ്രൈഅടിക്കാന്‍പോകുന്നു ,,
വള്ളിക്കുന്നിനെയും നിസ്സാറിനെയും തള്ളി മാറ്റി ക്ലീന്‍ ചെയ്ത മീനുമായി ഞാനും ഫൈസലും അവിടേക്ക് കുതിച്ചു ,,, കറുപ്പിനേഴഴകുള്ള അറുപതില്‍ കുറയാത്ത പ്രായമുള്ള ഒരു വലിയുമ്മ വെളുത്ത "പല്ലു കൊണ്ട് ലൈറ്റ് ഓണ്‍" ചെയ്തു നാണത്തിലൊരു ചിരി .
"ഡാ ഇതാണ് നിസ്സാര്‍ പറഞ്ഞ സെയില്‍സ് ഗേള്‍ " ഫൈസല്‍ പറഞ്ഞു . എന്നിട്ട് എന്നയവന്‍ ഒടുക്കത്തെയൊരു നോട്ടം....സെയില്‍സ് ഗേളിന്‍റെ സൗന്ദര്യം കണ്ട 'ഞെട്ടല്‍' മാറുന്നതിനു മുമ്പേ അവര്‍ പറഞ്ഞു
"കിലോ പത്തു റിയാല്‍" .
"ഓക്കേ സമ്മതം" മീന്‍ അവരുടെ കയ്യില്‍ കൊടുത്തപ്പോള്‍ ഞാന്‍ ഫൈസലിനോട് പറഞ്ഞു
"നീ അവരുടെ ഒരു ഫോട്ടോ എടുക്ക് ".. അവന്‍ ക്യാമറ ഓണാക്കി ഫോട്ടോ എടുക്കാന്‍ തുടങ്ങിയതും ഒരലര്‍ച്ച ,,
"ഫോട്ടോ എടുക്കരുത് ,എനിക്കിഷട്ടമല്ല" ,,,,അസര്‍ ബാങ്ക് കൊടുക്കാനായിട്ടും അവരുടെയൊരു അഹങ്കാരം കണ്ടില്ലെ ,,മിസ്സ് വേള്‍ഡ് ആണെന്നാ വിചാരം.( എന്‍റെ പിറു പിറുപ്പ് മലയാളത്തില്‍ ആയത് ഭാഗ്യം ......) നിസ്സാര്‍ പറഞ്ഞത് ശരിയായിരുന്നു ,,പ്രത്യേക തരം അടുപ്പിലാണ് മീന്‍ ചുടുന്നത് ,തറയില്‍ നിന്നും കെട്ടി പൊക്കിയ മണ്ണുകൊണ്ട് ഉണ്ടാക്കിയ കലത്തില്‍ മീനിട്ടു മൂടിവെക്കുന്നു ,അതിനപ്പുറത്തുള്ള അടുപ്പിലാണ് കനലിടുന്നത് ..അതിന്റെ ചൂടില്‍ നിന്നുമാണ് മീനുള്ള കലത്തില്‍ ചൂട് വരുന്നതും വേവുന്നതും .പ്രഷര്‍ കുക്കറിന്റെ പഴയ മോഡല്‍ ..
"ഹോക്കിന്‍സ് മുതലാളി ഇവിടുന്നായിരിക്കും പ്രഷര്‍ കുക്കര്‍ കണ്ടു പിടിച്ചത്" പൊരിവെയിലത്ത് എന്റെ വളിച്ച തമാശ കേട്ടു ഫൈസല്‍ മുഷ്ട്ടി ചുരുട്ടി !!.വര്‍ഷങ്ങളായി ഇവരീ കുലത്തൊഴില്‍ ചെയ്യുന്നവരാണ്.പാരമ്പര്യമായി കിട്ടിയ കൈപുണ്യം..സ്നേഹം നിറഞ്ഞ പരിചരണം..വരുന്ന കസ്റ്റമേഴ്സിനെ സ്വന്തം അതിഥികളെപ്പോലെയുള്ള സ്വീകരണം .ഗ്രാമീണ ജനങ്ങളുടെ എല്ലാ നല്ല ഗുണങ്ങളും ഞങ്ങളവിടെ കണ്ടു .ഇതൊക്കെയാവാം ദൂരെ ദിക്കില്‍ നിന്നും ആളുകളെ ഇങ്ങോട്ടാകര്‍ഷിക്കാന്‍ കാരണം .
"നിങ്ങള്‍ ഇങ്ങനെ കാത്തിരിക്കണം എന്നില്ല പള്ളിയില്‍ പോയി വന്നോളൂ ..അപ്പോഴേക്കേ ഇത് വേവുകയുള്ളൂ" . ദേ വരുന്നു അടുത്ത വെടി...അപ്പോഴേക്കും ജുമുഅയുടെ സമയമായിരുന്നു .ഞങ്ങള്‍ പെട്ടെന്ന് പ്രാര്‍ത്ഥന കഴിയുന്ന ഒരു പള്ളി അന്വേഷിച്ചപ്പോള്‍ നിസ്സാര്‍ പറഞു
"പത്തു കിലോമീറ്റര്‍ പോയാല്‍ ഒരു പള്ളിയുണ്ട് അവിടെ കുതുബവേഗം കഴിയും .".ഇരുപതു കിലോമീറ്റര്‍ ഓടിയാലും വേണ്ടിയില്ല പെട്ടന്നു കഴിയുമല്ലോ .." തല്ക്കാലം വള്ളിക്കുന്നിനോട് പറയണ്ട ചിലപ്പോള്‍ അവിടെ പോകാന്‍ സമ്മതിക്കില്ല" ..ഫൈസലിന്റെ ഈ ഐഡിയ കൊള്ളാമെന്നു എനിക്കും തോന്നി ,,നിസ്കാരം കഴിഞ്ഞു വന്നപ്പോള്‍ എല്ലാം റെഡിയായിരുന്നു , ചുട്ടമീനും റൊട്ടിയും തൈരും കൂട്ടി ഞങ്ങള്‍ ഭക്ഷണം കഴിച്ചു .ഹട്ടില്‍ ഞങ്ങള്‍ക്കിരിക്കാന്‍ അവര്‍ സുഫ്രയും പുല്‍ പായയും വിരിച്ചു തന്നു .ജീവിതത്തില്‍ ഇത്രയും രുചിയില്‍ മീന്‍ കഴിക്കുന്നത് ആദ്യമായിട്ടായിരിന്നു ..അപ്രതീക്ഷിതമായി നിസ്സാര്‍ ഒരുക്കി തന്ന ഈ വിരുന്നിനു നന്ദി പറഞ്ഞു ഞങ്ങള്‍ യാത്ര ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു ,,,
"ഞങ്ങള്‍ അടുത്തയാഴ്ച ഫാമിലിയുമായി വരാം നിസ്സാര്‍ ഉണ്ടാകില്ലേ" ....(എന്തോ അതിനു ശേഷം നിസ്സാറിനു അവന്റെ ടെലിഫോണ്‍ നമ്പര്‍ തരാന്‍ ഒരു സ്ലോമോഷന്‍.).. തിരിച്ചു കുന്‍ഫുധയിലേക്കുള്ള യാത്രയില്‍ കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മരുഭൂമി കണ്ടപ്പോള്‍ വള്ളിക്കുന്നിനൊരു മോഹം ,ഒന്നു രണ്ടു ഫോട്ടോ എടുക്കണം ,,അങ്ങിനെ നട്ടുച്ച രണ്ടു മണിക്ക് ഞങ്ങള്‍ മരുഭൂമിയില്‍ ഇറങ്ങി ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഒരു ഹോണ്‍ അടി ..തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സ്വദേശിയാണ് ,,എന്നെ കൈ കാട്ടി വിളിച്ചു പറഞ്ഞു ,,,
"താല്‍" (ഇവിടെ വാ ) ഞാന്‍ അടുത്ത് ചെന്നപ്പോള്‍ കാര്യം തിരക്കി ,,ഫോട്ടോ എടുക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ ,അയാള്‍ കൂടെയുള്ളയാളോട് പറയുന്നത് കേട്ടു .
."മിസ്ക്കീന്‍ ,തലാത്ത ഹുനൂദ് ഈജി സക്രാന്‍ ..(അങ്ങിനെ ,പാവം മൂന്നു ഇന്ത്യക്കാര്‍ കൂടി വട്ടന്മാരായി )...അതും പറഞ്ഞു അവര്‍ വണ്ടി വിട്ടു പോയി ..ഇനിയും ഇവിടെ നിന്നാല്‍ സൗദിയിലെ കുതിരവട്ടമായ തായിഫ് ഹോസ്പിറ്റലില്‍ പുതുതായി മൂന്നു അഡ്മിഷനും ഉണ്ടാവുമോ എന്ന് ഒരു ഉള്‍ഭയം ഉണ്ടായതിനാല്‍ വള്ളിക്കുന്നിനെയും ഫൈസലിനെയും തന്‍ജ്ജത്തില്‍ കാറില്‍ കയറ്റി വണ്ടി നിര്‍ത്താതെ കുന്‍ഫുധയിലേക്ക് ...!!! ശുഭം .
നടത്തത്തിനിടെ പിറകില്‍ നിന്നും ഒരു തോണ്ടല്‍ ,,ഫൈസലാണ് ,ഞാന്‍ ചോദിച്ചു
ReplyDelete"എന്തേ" ??
"എടാ നിസ്സാര്‍ പറഞ്ഞത് കേട്ടില്ലേ അവിടെയുള്ളത് സെയില്‍സ് ഗേള്‍മാരാണ് നീ ആ പോക്കറ്റ് ചീര്‍പ്പ് താ ഞാന്‍ ഒന്ന് ഗ്ലാമര്‍ ആവട്ടെ" ..ഞാന്‍ കൊടുത്ത ചീര്‍പ്പിലവന്‍ മുടിയൊതുക്കുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നി ഒന്ന് കൂടി ഒരുങ്ങി വരാമായിരുന്നു ,പുതിയ ഷര്‍ട്ടിടാതെ വന്നതും ഇന്‍സൈഡ് ചെയ്യാഞ്ഞതും അബദ്ധമായല്ലോ ,...
നീ ചെയ്യുന്നത് വല്യ ദ്രോഹമാണെഡാ ..
ReplyDeleteമുമ്പൊരു കുന്‍ഫുധ നോമ്പ് തുറ എഴുതി വട്ടാക്കിയതാ .
മീനൊന്നും പറ്റിയിട്ടല്ല. എന്നാലും ഈ ചുടുന്നതും , അതിന്‍റെ ഒരുക്കങ്ങളും , ആ ചുറ്റുപ്പാടും പിന്നെ മരുഭൂമിയും ആകെ എന്നെ വല്ലാതെ കൊതിപ്പിക്കുന്നു. എന്നേലും അവിടെ എത്തിപ്പെടാണേല്‍ ഇതൊക്കെ അവിടെ വേണം. അല്ലേല്‍ ഊര്‍ക്കടവില്‍ കാല് കുത്തില്ല നീ.
എന്നാലും ആ സെയില്‍സ് ഗേള്‍ സംഭവം രസായി. ഈ ഖുത്ബ പെട്ടൊന്ന് തീരുന്ന പള്ളി എല്ലാരുടെയും വീക്നെസ് ആണല്ലേ ..
പതിവ് നര്‍മ്മം ചേര്‍ന്ന പോസ്റ്റ് നന്നായി.
നൊസ്റ്റാള്‍ജിയ യടിപ്പിച്ച പോസ്റ്റുകള്‍ എഴുതുന്ന ആളല്ലേ ,,ഒരു പ്രതികാരമാണെന്നു കൂട്ടിക്കോ ...ഹല്ല പിന്നെ
Deleteഇനിയെങ്കിലും ഇന്‍ ചെയ്തു സ്റ്റയില്‍ അയി പോവണം ഫൈസലേ. ഏതു നേരത്തും സയില്സ് ഗേള്‍സ് മുന്നില്‍ വന്നു പെടാം. ഫോട്ടോ എടുത്തു തടി കേടാക്കാതിരിക്കുക. നര്‍മം അതിര് കവിയാതെ പക്വമായി അവതരിപ്പിച്ചു.
ReplyDeleteഎഴുത്ത് കൂടുതല്‍ ഇരുത്തം കൈവരിക്കുന്നു. ഇഷ്ടമായി.
ഗള്‍ഫില്‍ എത്തി അതും സൌദിയില്‍ എന്നിട്ടും ആ പഴയ പണി മറന്നിട്ടില്ല മുടി ചീകലും പാന്റിന്റെ ഉള്ളില്‍ കയ്യിട്ടു ഷര്‍ട്ട് ശേരി ആക്കലും ഹി ഹി . കൊള്ളാം ഈ യാത്രാ വിവരണം ആശംസകള്‍ ഇക്കോ
ReplyDeleteനല്ല നര്‍മ്മം...ഇഷ്ടായി.
ReplyDeleteആവശ്യത്തിന് നര്‍മ്മം ചേര്‍ത്തു ചുട്ടെടുത്ത ഈ അനുഭവക്കുറിപ്പ് ചുട്ട മീന്‍ പോലെ തന്നെ രുചിയുള്ളതായി ഫൈസല്‍...
ReplyDeleteഇതിന്റെ പേരും നന്നായി. എവിടെ ചെന്നാലും ഡീസന്റ് ബോയ്സ് ആകാന്‍ ശ്രമിക്കുക. സൈല്‍സ് ഗേള്‍ എന്ന് കേള്‍ക്കുമ്പോഴേക്കും ഇത്ര ആക്രാന്തം പാടില്ല...
ആശംസകള്‍
ഹായ്,
ReplyDeleteഈ യാത്ര വിവരണം ഇഷ്ടമായി,നന്നായിട്ടുണ്ട്,
"ഹമുക്" കാണാനും,ച്ചുട്ടമീന്‍ കഴിക്കാനും കൊതിയകുന്നുണ്ട്....
നല്ല ഫോട്ടോസ് ..
ആശംസകള്‍.
..............
ഇല്ല ഇപ്പോം ഞാന്‍ ഒന്നും പറയുന്നില്ല .....:))
ReplyDeleteവലിയ മഹാന്മ്മാരുമോക്കെയായി ചങ്ങാത്തം ഉള്ളവരോട് നമ്മള്‍ സാധാരണക്കാരന്‍ എന്നാ പറയാനാ :)
ReplyDeleteഒക്കെ വായിച്ചു ആസ്വദിക്കുക അത്രതന്നെ!!!
എഴുത്ത് ഇഷ്ടമായി കേട്ടോ.
ആദ്യമായാണ് ഇവിടെ.
എന്തായാലും ആ മീന്‍ കഴിക്കാന്‍ ഒരിക്കല്‍ ഒത്താല്‍ മതിയായിരുന്നു...!
ReplyDeleteകുഴപ്പമില്ലായിരുന്നൂ വായിക്കാൻ. കാരണം ങ്ങളുടെ ആ പഴയ സാധനം ണ്ടലോ ഞാൻ വായിച്ചത്. അത്രയ്ക്കങ്ങ് കോമഡി വന്നില്ല. എന്നാലും കൊള്ളാം ആ സെയിൽസ് ഗേൾസിന്റെ കാര്യങ്ങൾ. ആശംസകൾ.
ReplyDeleteകുഴപ്പമില്ലായിരുന്നൂ വായിക്കാൻ. കാരണം ങ്ങളുടെ ആ പഴയ സാധനം ണ്ടലോ ഞാൻ വായിച്ചത്. അത്രയ്ക്കങ്ങ് കോമഡി വന്നില്ല. എന്നാലും കൊള്ളാം ആ സെയിൽസ് ഗേൾസിന്റെ കാര്യങ്ങൾ. ആശംസകൾ.
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായി .. പാവം ആ വള്ളിക്കുന്നിനെയും വട്ടാക്കി അല്ലെ?? ഇഷ്ടപ്പെട്ടു..നല്ല വിവരണം..
ReplyDeleteമനസ്സിലൊരു മീന്‍ പൊരിഞ്ഞു
ReplyDeleteഒരു മരു യാത്ര വരഞ്ഞു!
മീന്‍ ചുട്ടെടുക്കുന്നതിന്‍റ ഒരു പടം പ്രതീക്ഷിച്ചു
ReplyDeleteകൂടുതല്‍ ഫോട്ടോ ചേര്‍ത്തിട്ടുണ്ട് !!
Deleteകൊള്ളാം.. വിവരണം നന്നായി. ചുട്ട മീനിന്റെ മണം... :)
ReplyDeleteവിവരണത്തില്‍ ഒരു ഗ്രാമീണ ടൌച്ചപ്പ് ഉണ്ടെന്നു പറയാതെ വയ്യ ...നന്നായി ആശംസകള്‍
ReplyDeleteചില രുചികള്‍....
ReplyDeleteനന്നായിട്ടുണ്ട് !
ReplyDeleteമസാല പാകത്തിന് ചേര്‍ത്ത ചുട്ടമീന്‍ അടിപോളിയായീട്ടോ. പള്ളിയില്‍ പോയി "ആമീന്‍" പറയുമ്പോള്‍ മനസ്സില്‍ മുഴുന്‍ ആ മീന്‍ ആയിരുന്നിരിക്കണം.
ReplyDeleteസ്വന്തം നാടായ ഊര്ക്കടവിലെ പുഴമീന്‍ കഴിക്കാന്‍ യോഗമില്ലേലും 'ഹമുക്ക്'ലെ കടല്മീന്‍ തിന്നാന്‍ എങ്കിലും ഒത്തല്ലോ...അതും നല്ല 'കരിവള'യിട്ട കൈകള്‍ കൊണ്ട് പൊരിച്ചത്....
ReplyDelete(മൂന്നു ഹമുക്കുകള്‍ ഹമുക്കില്‍ എന്നാക്കാമായിരുന്നു ടൈറ്റില്‍)...
ബഷീറിന്റെ ആ മരുഭൂവിലെ ഫോട്ടോ കണ്ടപ്പോഴേ എനിക്ക് തോന്നിയതാ, എന്തോ കുഴപ്പമുണ്ടെന്നു...
വട്ടപ്പോയില്‍ പറഞ്ഞ പോലെ, ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല.....:)
നന്നായിട്ടുണ്ട്. ആശംസകള്‍..
ReplyDeleteഈ മീന്‍ കച്ചോടത്തില്‍ നിങ്ങള്‍ മൂന്നു പേര്‍ക്കും ഷെയര്‍ ഉണ്ടെന്നും ബിസിനസ് വര്‍ധിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് ഈ പോസ്റ്റിനുപിന്നിലെന്നും ശക്തിയായി സംശയിക്കുന്നു.
ReplyDeleteഎന്നാലും എന്റെ ഫൈസലേ തൈകിളവികളെയും നീ വെറുതെ വിടില്ല അല്ലെ ? ഞാന്‍ മീന്‍ കഴിക്കാത്തത് കൊണ്ട് ആ പൊരിച്ച മീന്‍ എന്നെ കൊതിപ്പിക്കുന്നില്ല :-) പക്ഷെ നര്‍മം നല്ല രുചിയുണ്ടായിരുന്നു ..."ഫോട്ടോ എടുക്കരുത് ,എനിക്കിഷട്ടമല്ല" ,,,,അസര്‍ ബാങ്ക് കൊടുക്കാനായിട്ടും അവരുടെയൊരു അഹങ്കാരം കണ്ടില്ലെ " ഇത് വല്ലാത്തൊരു ഉപമയായി പോയി :-)
ReplyDelete."മിസ്ക്കീന്‍ ,തലാത്ത ഹുനൂദ് ഈജി സക്രാന്‍ ..HAHA APPO NALLA CHUTTA MEEN KANJU UNDAAYIRUNNO KOODE HMMA
ReplyDeleteവിവരണം നന്നായിട്ടുണ്ട്,
ReplyDeleteആശംസകള്‍
എന്റെ ഭായി ചുമ്മ അല്ലാ ആ ബഷീർ ഭായി ആകെപ്പാടെ ഒരു തരം ലതായി എഴുതുന്നത്, നിങ്ങളെ അല്ലെ കൂട്ട്
ReplyDeleteആ അറബി സുന്ദരി ചുട്ടുതന്ന
ReplyDeleteമീനിനേക്കാൾ സ്വാദുണ്ട് ഈ സൂപ്പർ എഴുത്തിന്...കേട്ടൊ ഫൈസൽ
മരുഭൂമിയിലെ ഗ്രാമത്തിന്റെ
സൌന്ദര്യം മുഴുവൻ ഒപ്പിയെടുത്ത്
ഞങ്ങൾക്ക് നർമ്മത്തിന്റെ മേമ്പൊടിചേർത്ത് വിളമ്പിയിരിക്കുകയാണല്ലോ ഇവിടെ അല്ലേ ഭായ്.
അപ്പൊ അന്നത്തെ ജുമാ നിസ്കാരം പോയിക്കാണും... ശരീരം മാത്രമായിരിക്കും പള്ളിയില്‍...ല്ലേ... :)
ReplyDeleteഎഴുത്തു തുടരട്ടെ...
ഇതിനെ കുറിച്ച് ഇപ്പൊ ഒരഭിപ്രായം പറയുന്നില്ല ഞാനൊരു പോസ്റ്റ് തന്നെ ഇടണം എന്ന് കരുതി ഇരിക്കുകയാ
ReplyDeleteചുട്ട മീനും ചോറും തൈരും കുറച്ചു സ്നേഹവും ,,വിവരണം നന്നായി ..
ReplyDeletefaisal bhai kaise ho? hope ke acchche hoP!
ReplyDeletefaisal bhai kaise ho? hope ke acchche hoP!
ReplyDeleteഫൈസല്‍, കുന്‍ഫുധ വിശേഷങ്ങളും ഹമുക്ക് വിശേഷങ്ങളും ഭംഗിയായിയെഴുതി. നിങ്ങള്‍ നട്ടുച്ചക്ക് ബംഗാളികളെ പോലെ വിജനമായ സ്ഥലത്ത് ഫോട്ടോ എടുക്കുന്നത് കണ്‌ടാവും ആ സൌദി അങ്ങനെ പറഞ്ഞതല്ലേ?
ReplyDelete<< കറുപ്പിനേഴഴകുള്ള അറുപതില്‍ കുറയാത്ത പ്രായമുള്ള ഒരു വലിയുമ്മ വെളുത്ത "പല്ലു കൊണ്ട് ലൈറ്റ് ഓണ്‍" ചെയ്തു നാണത്തിലൊരു ചിരി >>
ReplyDeleteഹമുക്ക് വിശേഷങ്ങള്‍ ഇങ്ങനെ രസകരമായി അവതരിപ്പിച്ചാല്‍ ഏത് ഹമുക്കും ചിരിക്കും ..
ഹും..! ചുട്ട മീനിന്റെ മണം..!
ReplyDeleteഅഞ്ചാറു പോട്ടം കൂടി ഇടാര്‍ന്നു.
ആശംസകളോടെ ..പുലരി
ആ ഫ്രൈ ചെയ്ത മീനിന്റെ പടം കൂടി കൊടുക്കാമായിരുന്നു...സൂപ്പര്‍ ബ്ലോഗറും സൂപ്പര്‍ ഫ്രൈ ഫിഷും ഹ ഹ
ReplyDeleteഫൈസല്‍, നന്നായി എഴുതി. രസകരമായ ഒരു അനുഭവമായിരുന്നു അത്. ആ യാത്രയെക്കുറിച്ച് ഞാനൊരു കുറിപ്പ് എഴുതി വെച്ചിട്ട് കുറെ നാളായി. ആനുകാലിക സംഭവങ്ങളുടെ തിരക്കിനിടയില്‍ പോസ്റ്റാന്‍ സമയം കിട്ടിയിട്ടില്ല :)
ReplyDeleteഫോട്ടോകളെവിടെ? മീനിന്റെ പൊടിപോലുമില്ലെല്ലോ? ഫോട്ടോ എടുക്കുന്നതെനിക്കിഷ്ടമില്ലെന്ന് മീന്‍ പറഞ്ഞോ? അതോ മീന്‍ കണട് കണ്ണ് തള്ളിയോ? തീറ്റി കഴിഞ്ഞ് ബാക്കിയായ ആ മുള്ളീന്റെ ഫോട്ടോയെങ്കിലും..? (അതിന് മുള്ളെവിടെ ബാക്കി!!)
ReplyDeleteഎഴുത്ത് ഇഷ്ടമായി
ReplyDeleteചുട്ട മീനിന്‍റെ രുചി വായില്‍ നിന്ന് പോകുന്നില്ല .. ഇനി പോകുമ്പോള്‍ നമ്മളെ കൂടി വിളിക്കണേ ...
ReplyDeleteവീണ്ടും വരാം .. സ്നേഹാശംസകളോടെ ....
ആഷിക് തിരൂര്‍ ..
അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍...
ReplyDeleteചുമ്മാ ഞങ്ങളെ കൊതിപ്പിക്കാന്‍...
ആ ഹിന്ദിക്കാര് കാണണ്ട.
ReplyDelete3 idiots എന്നതിന് പകരം സലാസ ഹംകൂസ് എന്ന പേരില്‍ സിനിമയെടുത്തേക്കും.
ഡാ ഫൈസൂ, മീനിന്റെ മുള്ളെങ്കിലും താഡേയ് !
അപ്പോള്‍ ഇവിടെ ഇങ്ങിനേയും ഒരു പരിപാടി ഉണ്ട് അല്ലെ? ഏതു തരാം മീനായിരുന്നു?
ReplyDeleteപ്രഷര്‍ കുക്കര്‍ പരിപാടി വായിച്ചപ്പോള്‍ മീന്‍ വെന്ത മണം വന്നു.
ഒതുക്കത്തോടെ നര്‍മ്മം അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു.
ആ ചുട്ട മീന്‍ തിന്ന പോലെ ആയി. മീനിന്റെ ഫോട്ടോയെങ്കിലും കൊടുക്കാമായിരുന്നു.
ReplyDeleteയാത്ര വിവരണം ഇഷ്ടായി,ച്ചുട്ടമീന്‍ കഴിക്കാനും കൊതി.
ReplyDeleteഅവിടന്ന് മീന്‍ തിന്നാന്‍ ആഗ്രഹമുണ്ട് ചുടുന്ന കിളവിയെ കണ്ടാല്‍ .................
ReplyDeleteനല്ല ചുട്ട കോയീന്റെ അല്ല ,മീനിന്‍റെ മനം .........കൊതിപ്പിച്ചു ..........വിഭവവും വിവരണവും ...........ആശംസകള്‍ ...........
ReplyDeleteരസകരമായ യാത്രാവിവരണം...
ReplyDeleteമീനിന്റെ ഫോട്ടോ കൊടുക്കാഞ്ഞത് തന്നെ ഭാഗ്യം ഇല്ലേല്‍ കാണായിരുന്നു......:)
ReplyDeleteആ മീന്‍ചുട്ടതിന്റെ മണം ഇങ്ങു വരെ എത്തി..!!
യാത്ര വിവരണം കൊള്ളാം ട്ടോ ...!!
പിന്നെ ആ വലിയുമ്മക്ക് പിടിച്ചു കാനൂല്ല ഇന്‍ ചെയ്തു സ്റ്റയില്‍ ആയിട്ട് പോകാഞ്ഞത്...:)
ഊര്‍ക്കടവുകാരാ കൊള്ളാം കേട്ടോ മീന്‍ചുടീല്‍. ഈ മീന്‍ ചുടുന്നിടത്തു ചെന്നാലും കുറുക്കന്‍ കോഴിക്കൂട്ടില്‍ നോക്കുന്നത് എന്തിനാ? :-)
ReplyDeleteമീന്‍ കൊള്ളാം. നല്ല എഴുത്ത്. നാവില്‍ രുചിയൂറുന്നു
ReplyDeletehttp://konikal.blogspot.in/
മീന്‍ കൊള്ളാം. നല്ല എഴുത്ത്. നാവില്‍ രുചിയൂറുന്നു
ReplyDeletehttp://konikal.blogspot.in/
നടത്തത്തിനിടെ പിറകില്‍ നിന്നും ഒരു തോണ്ടല്‍ ,,ഫൈസലാണ് ,ഞാന്‍ ചോദിച്ചു
ReplyDelete"എടാ നിസ്സാര്‍ പറഞ്ഞത് കേട്ടില്ലേ അവിടെയുള്ളത് സെയില്‍സ് ഗേള്‍മാരാണ് നീ ആ പോക്കറ്റ് ചീര്‍പ്പ് താ ഞാന്‍ ഒന്ന് ഗ്ലാമര്‍ ആവട്ടെ"
Rasakaramaya post!
Congrats!
ഭക്ഷണം പണ്ട് മുതല്‍ക്കേ ഒരു വീക്ക്നെസ്സ് ആയതു കൊണ്ട് നമ്മക്ക് ഈ പോസ്റ്റ് പെരുത്തിഷ്ടായി കേട്ടോ ചങ്ങായി.
ReplyDeletechutta meenum,arabi thaathamaarum nannaayi .. :)
ReplyDeleteപ്രിയപ്പെട്ട ഫൈസല്‍,
ReplyDeleteനര്‍മരസം ചാലിച്ചെഴുതിയ പോസ്റ്റ് നന്നായി...! പലേ ലോകം...പലേ രീതികള്‍..! അറുപതു കഴിഞ്ഞ സ്ത്രീകള്‍ക്കും നല്ല ഭംഗിയുണ്ട്. :)
സസ്നേഹം,
അനു
ഞാനിന്നലെ വായിച്ചു..കമന്റ് ഇന്നിടാം എന്ന്കരുതി...:)
ReplyDeleteഇതിന്റെ ബാക്കി ഞാന്‍ ബഷീറിന്റെ ബ്ലോഗില്‍ വായിച്ചിരുന്നു
ReplyDeleteവളരെ ഇഷ്ട്ടപെട്ടു ..നന്നായി പറഞ്ഞു പച്ചയായ ആവിഷ്കാരത്തിന് ഹൃതയം നിറഞ്ഞ ഭാവുകങ്ങള്‍
അസര്‍ ബാങ്ക് കൊടുക്കാനായിട്ടും അവരുടെയൊരു അഹങ്കാരം കണ്ടില്ലെ ,,മിസ്സ് വേള്‍ഡ് ആണെന്നാ വിചാരം....
ReplyDeleteകൊള്ളാം.. നാട്ടുകാരാ... :)
ഖുന്ഫുതയെയും സമീപ ഗ്രാമങ്ങളെയും കുറിച്ച് എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.നാഗരികതയില്‍ നിന്നൊക്കെ ഒരു പാട് 'വര്ഷം' പിറകിലുള്ള കുഗ്രാമം എന്നാണവന്‍ പറഞ്ഞിരുന്നത്. ബ്ലോഗ് വായിച്ചപ്പോള്‍ അവിടത്തെ ആദിമ നിവാസികളെ കാണാന്‍ എനിക്കും കൊതിയാകുന്നു.
ReplyDeleteനന്നായെഴുതി.
നല്ല വിവരണം......
ReplyDelete>>>>>>>>ജീവിതത്തില്‍ ഇത്രയും രുചിയില്‍ മീന്‍ കഴിക്കുന്നത് ആദ്യമായിട്ടായിരിന്നു ..<<<
ReplyDeletereally ?!!!!!!
സലാം ഫൈസല്‍,
ReplyDeleteനല്ലൊരു ഗ്രാമ യാത്ര അല്ലേ. എന്തായാലും രസകരം ആയി കേട്ടോ.
ആ ചുട്ട മീന്റെ ഫോട്ടോ കൊടുക്കാമായിരുന്നു.
ആശംസകള്‍ നേരുന്നു...സസ്നേഹം..
"ചുട്ട മീന്‍" തിന്നാന്‍ പോയിട്ട് അറബി പെണ്ണുങ്ങളുടെ കയ്യീന്നു "ചുട്ട അടി" കിട്ടാഞ്ഞത് ഫാഗ്യം...
ReplyDeleteമാഷെ നിങ്ങളുടെ ബ്ലോഗ് ഓപ്പണാകാന്‍ കുറെ സമയമെടുക്കുന്നു....കുറെ ഗാഡ്ജറ്റുകള്‍ ഉള്ളത് കൊണ്ടാവും ല്ലേ....?
നല്ല യാത്രാ വിവരണം...നിങ്ങളെ രണ്ടു പേരെയും എങ്ങനെ ബഷീര്‍ വള്ളിക്കുന്ന് സഹിച്ചു?
ReplyDeleteഏയ്, ബഷീർ വള്ളിക്കുന്ന് ഒരു ചുട്ട മീനിലും, ഒരു ബ്ളാക്ക് ബ്യൂട്ടിയിലും വീഴുന്ന ആളാണെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. പക്ഷെ, എന്നെക്കാൾ അദ്ദേഹത്തോട് അടുപ്പമുള്ള ഫൈസു തീർത്തു പറഞ്ഞാൽ വിശ്വസിയ്ക്കാതിരിയ്ക്കുന്നത് എങ്ങനെ? :)
ReplyDeleteഹ ..ഹ ..ഫൈസല്‍ രസം ആയി
ReplyDeleteഎഴുതി....
അസര്‍ ബാങ്ക് കൊടുക്കാന്‍ ആയിട്ടും....
എനിക്ക് ആ ഭാഗം വല്ലാതെ ഇഷ്ടപ്പെട്ടു....
നല്ല യാത്രാവിവരണം. ആ യാത്രയില്‍ ഉണ്ടായിരുന്നതുപോലെ, ചുട്ട മീനിന്‍റെ മണവും ഫോട്ടൊ എടുക്കാന്‍ സമ്മതിക്കാതിരുന്ന പാചകക്കാരിയുടെ മുഖഭാവവുമൊക്കെ അനുഭവിച്ചതുപോലെ തന്നെ തോന്നി. ചുട്ട മീനിന്‍റെ ഫോട്ടൊ ഇടാതിരുന്നതില്‍ ഒരു പരിഭവമില്ലാതില്ല.
ReplyDeleteഹായ്,
ReplyDeleteബ്ലോഗില്‍ ഒരു വര്ഷം തികക്കുന്ന്ന എന്റെ പ്രിയ സുഹ്ര്തിന്‍ എന്റെ ജന്മദിനാശംസകള്‍ ..
ഇനിയും ഒരുപാടു ജന്മദിനങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു..
എനിക്ക് ഏറ്റവും ഇഷ്ടപെട്ടവ, സ്റാര്‍ സിങ്ങരിലെ............
ഒരു ഗള്‍ഫ് വീട്ടമ്മയുടെ.........
സുലൈമാനൊരു വിശേ..............
ആലീയും കനരെട്ടനും ............
കുന്ഫുധയിലെ നോമ്പുതുറ ........
....................................................
...............................................
ഇനിയും വളരെ മികച്ച കഥകളും, അനുഭവങ്ങളും, തമാശകളും, യാത്രാവിവരണവും ..... ഉണ്ടാകട്ടെ , ഒരുപാട ജന്മദിനങ്ങള്‍ ആശംസിക്കുന്നു .....
.......................
........ഭാരിഷ് ........
........dropes .......
......................
ഇനിപോയി വരുമ്പോള്‍ വലിയൊരു അയക്കൂറഫ്രൈ കൊണ്ടുത്തരണേ.
ReplyDeleteഅങ്ങിനെ ,പാവം മൂന്നു ഇന്ത്യക്കാര്‍ കൂടി വട്ടന്മാരായി )...അതും പറഞ്ഞു അവര്‍ വണ്ടി വിട്ടു പോയി ..ഞാന്‍ കരുതി ക്യാമറായും തട്ടി അവര്‍ പോകുംന്ന്....
ReplyDeleteഈ പോസ്റ്റും ഇഷ്ടമായി......
ReplyDeleteആഹാ,മീനിനെ പറ്റി കേട്ടാപ്പോഴേ വായില്‍ വെള്ളം വന്നു, നല്ല കുറിപ്പ്, സത്യസന്ധമായ എഴുത്ത്!
ReplyDeleteഒമക്കും ,ഹമുക്കും,ഹമക്കുംഎന്നാലും മൂന്നു വട്ടന്മാരാക്കീലോ!
ReplyDeleteരസകരം!!!
ആശംസകള്‍