"കുങ്കുമത്താത്ത" ( ഒരു സീരിയല്‍ ഗദ്ദാമയുടെ കഥ )



രു വാരാന്ത്യത്തില്‍ മകളെയും കൂട്ടി  ഷോപ്പിങ്ങിന് ഇറങ്ങാനിരിക്കുമ്പഴായിരുന്നു സലിം എന്നെ വിളിച്ചുപറയുന്നത്,"മനസ്സമാധാനമായി ഉറങ്ങിക്കോഭാര്യയുടെ പ്രസവശുശ്രൂഷക്ക് നീ പറഞ്ഞ ആള്‍ ശരിയായിട്ടുണ്ട്.അതും മലയാളിയായ ഹൌസ് മെയ്ഡ് " സമാധാനമായി​!​ഒരിക്കല്‍കൂടി  ഉമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത അറിഞ്ഞ അന്നുമുതല്‍ തുടങ്ങിയതാണ്‌, സഹായത്തിന് ആരെയെങ്കിലും കിട്ടാതെ ഈ അന്യനാട്ടില്‍ ഒറ്റക്ക് എന്തുചെയ്യും, നാട്ടില്‍ പോയാലോ എന്നൊക്കെയുള്ള ബേജാര്‍
 ​.​
കുങ്കുമത്താത്ത അങ്ങനെയാണ് ഞങ്ങളുടെ ഫ്ലാറ്റിലെത്തുന്നത് ഇരുനിറവും നല്ല തടിയുമുള്ള ഒരു മദ്ധ്യവയസ്കയായിരുന്നു അവര്‍​.​കുങ്കുമത്താത്ത എന്നത് അവരെ പരിഹസിക്കാന്‍ വേണ്ടി ആരോ വിളിച്ച പേര്‍ ആയിരുന്നില്ല, ഒരു കണ്ണീര്‍ സീരിയല്‍ കണ്ട് ആ സീരിയലിനോട് 'മുഹബ്ബത്ത്'  കൂടി അവര്‍ സ്വയം തിരഞ്ഞെടുത്തതായിരിന്നു അത്. സീരിയല്‍ കാണുന്ന എല്ലാവരും തന്നെ പെട്ടെന്ന് തിരിച്ചറിയും എന്നതായിരുന്നു ഇത്താത്ത അതിനു കണ്ടെത്തിയ ന്യായം. ഹൌസ് മെയ്ഡ് ആയി ജോലി ചെയ്യാന്‍ കഴിഞ്ഞ എല്ലാവീട്ടിലും  കുങ്കുമപ്പൂവ് സീരിയല്‍ കാണാനുള്ള 'മഹാഭാഗ്യം' ഉണ്ടായിട്ടുണ്ട് എന്ന് അവര്‍ അഭിമാനത്തോടുകൂടി നല്ലപാതിയോട് പറയുന്നത് ഞാന്‍ പലപ്പോഴും കേട്ടിരുന്നു. പ്രസവശുശ്രൂഷക്ക്  നില്‍ക്കാമോ എന്ന് ഇത്താത്തയോട് സലിം ചോദിച്ചപ്പോള്‍ അവര്‍ ആദ്യം ചോദിച്ചത് ശമ്പളം എത്ര റിയാല്‍ കിട്ടുമെന്നായിരുന്നില്ല, "സലീമേ വീട്ടില്‍ ഏഷ്യാനെറ്റ് കിട്ടുമോ" എന്നായിരുന്നു.
ഫ്ലാറ്റിലേക്ക് ആദ്യമായി കാലുകുത്തിയപ്പോള്‍ കുങ്കുമത്താത്ത നേരെ പോയത് ഓഫീസ് റൂമിലെ ടിവിയുടെ മുമ്പിലേക്ക് ആയിരുന്നു. ഏഷ്യാനെറ്റ് എത്രാമത്തെ  ചാനലിലാണ് എന്ന്ചോദിച്ചു മനസ്സിലാക്കിയതിനു ശേഷമാണ് അവര്‍ ഭാര്യയെ പരിചയപ്പെടുന്നത് തന്നെ.കുഞ്ഞിനെ കുളിപ്പിക്കുന്നതിനും അവരെ പരിചരിക്കുന്നതിനുമൊക്കെ ഇത്താത്തയുടെ കൈവേഗം അസാമാന്യമായിരുന്നു.ഒരു കുഴപ്പം മാത്രം​,സീരിയല്‍ തുടങ്ങിയാല്‍ പിന്നെ മറ്റെല്ലാം ഇത്താത്ത മറക്കും.ആ സമയം കുങ്കുമപ്പൂ സീരിയലിലെ പ്രൊഫസര്‍ ജയന്തിയും ജയന്തിയുടെ സ്വന്തം മകളും, പിന്നെ ലോകം മുഴുവന്‍ അറിഞ്ഞിട്ടും "ജയന്തി മാത്രം തിരിച്ചറിയാതെ" പോയ പൂര്‍വ്വബന്ധത്തിലെ മകളും മാത്രമാകും. ഓരോ ഡയലോഗും കാതുകൂര്‍പ്പിച്ച് കേള്‍ക്കുകയും അവയ്ക്കൊപ്പം ചുണ്ടനക്കുകയും കഥാഗതിക്കനുസരിച്ച് വിവിധ വികാരവിക്ഷോഭങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു അവര്‍. കുങ്കുമപ്പൂ സീരിയല്‍ ഒരു എപ്പിസോഡും വിടാതെ കാണുന്ന നല്ലപാതിക്ക് ഇതില്‍പ്പരം സന്തോഷം വേറെ ഉണ്ടായിരുന്നില്ല. സീരിയലിലെ  ഒരു ഡയലോഗും വിടാതെ ഇത്താത്ത അവള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു.​ പ്രസവിച്ചു കിടക്കുമ്പോള്‍ ടി വി കാണുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്ന്  അറിയുന്നതുകൊണ്ട് ജോലി ചെയ്ത എല്ലാ വീട്ടിലും താന്‍ ഇത് തന്നെ ആവര്‍ത്തിച്ചിരുന്നു എന്നും ഇത് സീരിയല്‍ കാണാതെ വിഷമിക്കുന്നവര്‍ക്ക് വേണ്ടിയുള്ള തന്റെ കടമയാണ് എന്നുമായിരുന്നു കുങ്കുമത്താത്തയുടെ വിശദീകരണം.ജോലി കഴിഞ്ഞുവരുമ്പോള്‍ ഒരു മണിക്കൂര്‍ ന്യൂസ് ഹവര്‍ അങ്ങിനെ എനിക്ക് മിസ്സ്‌ ആയി. "വാര്‍ത്തകള്‍ അവസാനിക്കുന്നില്ല" എന്ന ഒരു ചാനലിലെ അവസാന വാചകം എടുത്തുപറഞ്ഞ് അവര്‍ പറഞ്ഞു,

​​"അവര്‍ പറഞ്ഞത് ശെരിയാ മോനെ, വാര്‍ത്ത തീരൂല,അത് കിയാമം നാള്‍ വരെ ഉണ്ടാവും, ന്നാല്‍ ഈ സീരിയല്‍ അത് തീര്‍ന്നാല്‍ പിന്നെ കാണാന്‍ പറ്റൂല"
​.​
"ഒരു നാല്പത് ദിവസം വാര്‍ത്ത കണ്ടില്ലേല്‍ ഒന്നും വരൂല്ല മനുഷ്യാ,അവരത് കണ്ടോട്ടെ
,​ഒരു അരമണിക്കൂര്‍ അല്ലെ ഉള്ളൂ"."ബെസ്റ്റ്​!​കുങ്കുമത്താത്തക്ക് നല്ല പാതി കൂട്ട് " മനസ്സില്‍ പ്രാകി തല്‍ക്കാലം ക്ഷമയ്ക്ക് ദക്ഷിണ വെച്ചു. ചില ദിവസങ്ങളില്‍ അവര്‍ രുചികരമായ ഭക്ഷണം ഉണ്ടാക്കി ,അതിനു കാരണം കുങ്കുമപ്പൂ സീരിയലിലെ പ്രൊഫസര്‍ ജയന്തിക്ക്  സന്തോഷമുള്ള ദിവസമാണ് എന്നായിരുന്നു. കണ്ണീര്‍ സീരിയലായതുകൊണ്ട് രുചികരമായ ഭക്ഷണം കിട്ടുന്നത് ചുരുക്കമായിരുന്നു എന്നര്‍ത്ഥം.

ഒരിക്കല്‍ റൂമിലേക്ക് കയറിവന്നപ്പോള്‍ ഞാന്‍ കണ്ടത് അടുക്കളയില്‍ നിന്നും ഇത്താത്തയുടെ വെടിക്കെട്ട് ഡയലോഗ് ഡെലിവറി  ആയിരുന്നു.അലര്‍ച്ച കേട്ട് അടുക്കളയിലേക്ക് ഓടിയ ഞാന്‍ ആ രംഗം കണ്ട്  ഒരുവട്ടവും, പിന്നാലെ വന്ന കെട്ട്യോള്‍ രണ്ടുവട്ടവും ഞെട്ടി. കയ്യില്‍ ഒരു വാക്കത്തി എടുത്ത് അവര്‍ കോഴിയെ വെട്ടി വെട്ടി എന്തൊക്കെയോ പറഞ്ഞു കൊണ്ട് ദേഷ്യം തീര്‍ക്കുകയായിരുന്നു.അമ്പത്തി ഒന്ന് വെട്ടില്‍ ഒരാളെ തീര്‍ത്തത് സത്യമാവും എന്ന് എനിക്ക് അന്നാണ് നേരില്‍ മനസ്സിലായത്. നൂറ്റിയൊന്ന്‍ വെട്ടില്‍ ഒരു കോഴി ദേ മലര്‍ന്നു കിടക്കുന്നു!! ചോദിച്ചപ്പോള്‍, സീരിയലിലെ പ്രൊഫസറുടെ സ്വന്തം മകള്‍, ശാലിനി എന്ന വളര്‍ത്തുമകളെ ദ്രോഹിച്ചതിനു പകരം വീട്ടുകയായിരുന്നു എന്നാണ് മറുപടി തന്നത്.

സീരിയല്‍ നായകന്‍ ജയിലില്‍ പോയപ്പോഴായിരുന്നു ഞങ്ങള്‍ക്ക്  ഏറ്റവും നഷ്ടം വന്നത്, ആ ദു:ഖഭാരത്താല്‍,മിക്സി ഓണ്‍ ചെയ്തുവെച്ച് നായകന്‍റെ ജയില്‍വാസം സ്വപ്നം കണ്ടപ്പോള്‍ അത് കേടായിക്കിട്ടി.വാഷിംഗ് മെഷീന്‍ നിര്‍ത്താതെ  തിരിഞ്ഞപ്പോള്‍ നീല കളറുള്ള ഷര്‍ട്ടിനു പുതിയ നിറം കൈവന്നു.കടുകിന് പകരം ചായപ്പൊടി പൊട്ടിച്ചപ്പോള്‍ ഒരു പുതിയ രസക്കൂട്ട്‌ തീന്‍മേശയില്‍ വന്നു. കുങ്കുമത്താത്തയുടെ സ്വഭാവം ശെരിക്കും അറിയാവുന്നതുകൊണ്ട്,കത്തി ​,​കൊടുവാള്‍ എന്നിവയൊക്കെ ഷെല്‍ഫില്‍ പൂട്ടിവെക്കാന്‍ ഞാന്‍ പറയേണ്ടിവന്നില്ല , അവള്‍ അത് കണ്ടറിഞ്ഞു ചെയ്തു. അല്ലേലും അടുക്കള സാധനങ്ങള്‍ക്ക് മക്കളെക്കാള്‍ പ്രിയമാണല്ലോ വീട്ടമ്മമാര്‍ക്ക്. എന്തായാലും സീരിയലില്‍ നല്ല സീന്‍ വരാത്ത ദിവസങ്ങളില്‍ മക്കളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ഞാന്‍ അവളോട്‌ ചട്ടം കെട്ടി.

നല്ല പൊടിക്കാറ്റ് വന്നു ഡിഷ്‌ ഇളകി ചാനല്‍ കട്ട് ആയപ്പോള്‍ എനിക്ക് സന്തോഷമായി, കുറച്ചു സ്വസ്ഥത കിട്ടുമല്ലോ, ഉടനെയൊന്നും നന്നാക്കണ്ട, പൈസയും ലാഭം,സ്വസ്ഥതയും ഫ്രീ. അങ്ങിനെയൊക്കെ സന്തോഷിച്ച് ലാപ്പില്‍ ഫേസ്ബുക്കിലെ സ്റ്റാറ്റസുകളില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു, ചുമലില്‍ ആരോ തട്ടുന്നതുപോലെ തോന്നിയത്. മോളാവും എന്ന് കരുതി തിരിഞ്ഞുനോക്കിയപ്പോള്‍ കുങ്കുമത്താത്ത കണ്ണിറുക്കി നാണത്തോടെ ചിരിക്കുന്നു. പടച്ചോനെ അവള്‍ കണ്ടാല്‍ മാനം പോയത് തന്നെ!!! അല്‍പ്പം മാറിയിരുന്ന് എന്താ എന്ന് ചോദിച്ചു.
"മോനെ ഇതില്‍ ഇന്റര്‍നെറ്റ് ഉണ്ടോ"
"ഉണ്ടല്ലോ എന്താ കാര്യം? അല്‍പ്പം നീരസത്തോടെ ഞാന്‍ ചോദിച്ചു.
"എന്നാല്‍ ഇതൊന്നു കുത്തിക്കേ www,asianetlive.com.അക്ഷരങ്ങള്‍ ഓരോന്ന് കൂട്ടി വായിച്ചപ്പോള്‍ നെറ്റ് ബ്രൌസര്‍ പോയത് അവിടേക്കായിരിന്നു. മിസ്സായ  സീരിയലിന്റെ ബാക്കി ഭാഗം ഇന്റര്‍നെറ്റ് വഴി കിട്ടുമെന്ന് ഉപദേശിച്ചുകൊടുത്തവരെ എന്‍റെ കയ്യില്‍ കിട്ടിയാല്‍...........!! അപ്പോള്‍ത്തന്നെ കൂട്ടുകാരനെ വിളിച്ച് ചാനല്‍ ശരിയാക്കി അത് നന്നാക്കി കൊടുത്ത കൂട്ടുകാരന് അവര്‍ സന്തോഷപൂര്‍വ്വം ഉണ്ടാക്കിക്കൊടുത്ത അത്രയും രുചിയുള്ള ജ്യൂസ്   ജീവിതത്തിലിന്നേവരെ ഞാന്‍ കുടിച്ചിട്ടില്ല .
 ​ ​
ഒരു വ്യാഴാഴ്ച ഉമ്ര നിര്‍വഹിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ഇത്താത്ത പറഞ്ഞു
 ​,"മോന്‍ നാളെ വെള്ളിയാഴ്ചയാണ് പോണത് എങ്കില്‍ എനിക്കും വരായിരുന്നു, ആ രുദ്രന്‍ മോന്‍ വെട്ടും കൊണ്ട് കിടക്കുമ്പോള്‍ അത്  എന്തായിന്നറിയാതെ ഞാന്‍ വന്നാല്‍ ശരിയാവൂല. ഏതായാലും പോകുകയല്ലേ അവനും കൂടി ഒന്ന് ദുആരക്കണെ മോനെ"  ഒരു നല്ല കാര്യത്തിന് പോവുമ്പോള്‍ "പ്രാകി പോവല്ലേ ഇക്ക" എന്ന് അവള്‍ പറഞ്ഞതുകൊണ്ട് മാത്രം ഞാന്‍ ക്ഷമിച്ചു.ഒരിക്കല്‍ ഞാന്‍ നാട്ടില്‍ പോവുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഏതായാലും ഇത്രയും കൊല്ലായി,ഇനിയിപ്പം ഈ സീരിയല്‍ കഴിഞ്ഞിട്ടു പോവാം മോനേ" എന്നായിരുന്നു മറുപടി. 

സീരിയലും കരച്ചിലും  കുങ്കുമത്താത്തയുടെ വിശേഷങ്ങളുമൊക്കെയായി നാല്‍പത് ദിവസം അതിവേഗം കടന്നുപോയി. സീരിയല്‍ നായിക കരയുന്നതിനേക്കാള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ടാണ്‌ ഇത്താത്ത അന്ന് പോയത്.ഞങ്ങളെ വിട്ടുപിരിയുന്ന വിഷമത്തിലായിരുന്നില്ല,​അടുത്തതായി ജോലിചെയ്യാന്‍ പോകുന്നത് ഈജിപ്ഷ്യന്‍ ദമ്പതികളുടെ വീട്ടിലേക്കായിരുന്നു. അവിടെ മലയാളം ചാനല്‍ കിട്ടില്ലല്ലോ, ​ഇത്താത്ത പോയി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ജോലി കഴിഞ്ഞുവന്ന് റൂമിലേക്ക് കയറിയ ഞാന്‍ ആ സംസാരം കേട്ട് ഞെട്ടി!!

"ചേട്ടാ ആരും കാണാതെ പിറകുവശത്തെ വാതിലില്‍ക്കൂടി കയറി വന്നാല്‍ മതി,ആരും കാണില്ല"​.​മറുതലക്കല്‍ എന്തൊക്കെയോ അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍.

 "ഇല്ല ഇവിടെയില്ല,​ ജോലി കഴിഞ്ഞുവരാന്‍ ഇനിയും സമയമെടുക്കും,​എനിക്ക് മടുത്തു ഈ  ദുഷ്ടന്റെ കൂടെയുള്ള ജീവിതം, നമുക്ക് ഒളിച്ചോടാം ചേട്ടാ...​"

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച്, അതും പോരാഞ്ഞ് പാണ്ടിലോറി കയറി എന്ന അവസ്ഥയിലായി ഞാന്‍.​രണ്ടു കുട്ടികളുടെ ഉമ്മയായിട്ടും അവള്‍ പറയുന്നത് കേട്ടില്ലേ,​ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടും എന്ന്, നേരെ അടുക്കളയില്‍ ചെന്ന് ഒരു കത്തിയെടുത്ത് അവളുടെ റൂമിലേക്ക് ചെന്നു.
 ഒന്നുകില്‍ അവള്‍ അല്ലേല്‍ ഞാന്‍... ബെഡ്റൂമില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ച, അവള്‍ കുഞ്ഞിനെ മുലയൂട്ടുന്നതായിരുന്നു.
​"​എന്താ ഇക്കാക്ക ഇങ്ങള്‍ക്കും ആ താത്തന്‍റെ ജിന്ന് കൂടിയോ? ഇത് ന്താ കത്തിയുമായി​...?" ​
അവള്‍ കണ്ടില്ലേ ഒന്നും അറിയാത്തപോലെ!​
​"​ആരോടാടീ നീ ഫോണില്‍ കിന്നരിക്കുന്നത്,​വേഗം പറ ​.."​
​ ​
 ഞാന്‍ നൂറ് ഡിഗ്രി ചൂടില്‍ തിളച്ചു​. "ഞാനാരോടും ഒന്നും പറഞ്ഞില്ല മന്‍സ്യാ, ഇങ്ങള്‍ക്ക് എന്താ വട്ടായോ?"ഇവള്‍ അല്ലേല്‍ പിന്നെ ആരെ ശബ്ദമാണ് ഞാന്‍ കേട്ടത്?​നേരെ ഓഫീസ് റൂമിലേക്ക് ചാടി ​.​അവിടെ  എന്‍റെ പുന്നാരമോള്‍ ഉണ്ട് ആരുമായോ കത്തിവെക്കുന്നു എന്നെ കണ്ടതും അവള്‍ പറഞ്ഞു​,
"​ഉപ്പ വന്നു പിന്നെ വിളിക്കാം ട്ടോ "
എന്‍റെ രക്തം വീണ്ടും എന്തിനോവേണ്ടി തിളച്ചു. ഏഴു വയസ്സ് തികഞ്ഞില്ല​,​അതിനിടക്ക് മകള്‍ ആരോ ഒരുത്തനുമായി ഒളിച്ചോടാന്‍ പോകുന്നു. ​എന്നിലെ പിതാവ് സ്ലോമോഷന്‍ വിട്ടു ഫാസ്റ്റ് ഫോര്‍വേര്‍ഡില്‍ ഉണര്‍ന്നു.​ഒറ്റച്ചാട്ടത്തിനു അവളുടെ ഫോണ്‍ കൈക്കലാക്കി ആര്‍ക്കാ അവള്‍ ഫോണ്‍ ചെയ്തത് എന്ന് നോക്കി.അങ്ങേ തലക്കല്‍ കുങ്കുമത്താത്തയായിരുന്നു, സീരിയലിന്റെ ഇന്നത്തെ കഥ പറഞ്ഞു കൊടുക്കുകയായിരുന്നു മോള്‍.വീണ്ടും കുങ്കുമത്താത്തയുടെ പ്രേതം ഇപ്പോഴും  ഇവിടെയൊക്കെ കറങ്ങി നടക്കുന്നു എന്ന് എനിക്ക് മനസ്സിലായി.

നാട്ടില്‍ ഒരു  മലയോരഗ്രാമമായിരുന്നു  കുങ്കുമത്താത്തയുടെ സ്വദേശം.​ഗള്‍ഫില്‍ വന്നിട്ട് പത്തുവര്‍ഷത്തിലധികമായി​.​ഒരേയൊരു മകള്‍ അനിയത്തിയുടെ വീട്ടില്‍ താമസിച്ചു പഠിക്കുന്നു. ​
ഭര്‍ത്താവ് എന്നേ അവരെ ഉപേക്ഷിച്ചുപോയി.മകളെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിക്കണം,
​ ​അവരുടെ ഗ്രാമത്തില്‍ പത്താംതരം  കഴിഞ്ഞു ആരും ഇല്ലായിരുന്നു. അപ്പോഴേക്കും ബ്രോക്കര്‍മാര്‍ കെട്ടിച്ചു കൊടുക്കുമോ എന്ന് ചോദിച്ചു വരും. കല്യാണത്തിനു സ്മ്മതിചില്ലേല്‍ പെണ്ണിന് എന്തോ കുഴപ്പമുണ്ട് എന്ന് ഏഷണി പറഞ്ഞുപരത്തും.  പഠിപ്പ് ഇല്ലാത്തതുകൊണ്ടാണ് താന്‍ ഇതുപോലെയായത്, ഉലകം മുഴുവന്‍ വാള്‍ എടുത്താലും മകള്‍ക്ക് ഒരു ജോലി കിട്ടിയാലേ മറ്റൊരുത്തന്‍റെ കൂടെ പറഞ്ഞയക്കൂ,​അവള്‍ക്ക് ജോലികിട്ടുന്നതുവരെ കഴിയുന്നതും പിടിച്ചു നില്‍ക്കണം,അത് കൊണ്ടാണ് ആദ്യം ഗദ്ദാമയായി വന്ന വീട്ടില്‍ നിന്നും ചാടിപ്പോയി പല വീട്ടിലും ഒളിച്ചു  താമസിക്കുന്നത്, "കുങ്കുമത്താത്തയുടെ കഥ മറ്റൊരു സീരിയലാണ് മക്കളെ" എന്ന് അവര്‍ പറയുമായിരുന്നു. 

മാസങ്ങള്‍ക്കുശേഷം ശേഷം കുങ്കുമത്താത്ത ഒരിക്കല്‍ക്കൂടി ഞങ്ങളെ തേടിവന്നു .മറ്റുള്ളവരെ ശുശ്രൂഷിച്ചും അടുക്കളപ്പാത്രങ്ങള്‍ കഴുകിയും മകളെ പഠിപ്പിക്കാന്‍ ഒരുക്കൂട്ടിയ പണമെല്ലാം ഒരു അറബിയുടെ വീട്ടില്‍ ജോലി ചെയ്തുവരികേ അവിടെയുള്ള ഇന്തോനേഷ്യക്കാരി ഗദ്ദാമ മോഷ്ടിച്ച് കടന്നുകളഞ്ഞു. അതും പറഞ്ഞ് അവര്‍ വിതുമ്പിക്കരഞ്ഞു.കഴിയുന്ന സഹായം അവര്‍ക്ക് നല്‍കി യാത്രയാക്കിയതില്‍ പിന്നെ അവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

പ്രൊഫസര്‍ ജയന്തിയെയും,കാമുകനേയും മരുമകനെയും സഹികെട്ട് സീരിയലിന്‍റെ സംവിധായകന്‍ തന്നെ കൊലപ്പെടുത്തിയതോടെ മെഗാ സീരിയല്‍ അവസാനിച്ചുവെന്ന് ഭാര്യ ദു:ഖത്തോടെ പറഞ്ഞപ്പോഴാണ്  ഞാന്‍ വീണ്ടും കുങ്കുമത്താത്തയെ ഓര്‍ത്തത്.
 ​ ​സലീമിനോട് ചോദിച്ചപ്പോള്‍ കുങ്കുമപ്പൂവ് സീരിയല്‍ തീര്‍ന്നാലേ നാട്ടില്‍ പോവൂ എന്ന് കട്ടായം പറഞ്ഞ അവര്‍ക്ക് നിതാഖാത്ത് വില്ലനായി മുന്നില്‍ അവതരിച്ചപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ നാട്ടില്‍ പോകേണ്ടിവന്നു എന്നും,​ തര്‍ഹീലില്‍ (ജയില്‍) കഴിഞ്ഞുവന്ന ഒരു ദിവസം അവര്‍ സലീമിനെ വിളിച്ചുവെന്നും പറഞ്ഞു.
"എന്തായാലും ആ സീരിയല്‍ അവസാനിക്കുമ്പോള്‍ അവര്‍ ഇവിടെ ഇല്ലാഞ്ഞത് നന്നായി,
​ ​അല്ലേല്‍ ഒരു ഹാര്‍ട്ട് അറ്റാക്ക് നമ്മള്‍ കാണേണ്ടി വന്നേനെ"
സലീമിന്റെ തമാശ എന്നില്‍ ചിരി പടര്‍ത്തി എങ്കിലും സ്വന്തം ദു:ഖം മറക്കാന്‍ സീരിയലില്‍ സന്തോഷം കണ്ടെത്തുന്ന ഒരു പാവം ഇത്താത്തയെയും ഉപ്പയില്ലാതെ വളര്‍ന്നു സ്വന്തം കാലില്‍ നിന്നു കൊണ്ട് ഉമ്മയെ പൊന്നു പോലെ നോക്കാന്‍ സ്വപ്നം കണ്ടു നടന്ന അവുരുടെ  മകളുടെ അസ്തമിച്ച പ്രതീക്ഷയും ഒരു വേദനയായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.(ശുഭം )

ചിത്രങ്ങള്‍ :(റിനു ഗോകുലം)

122 comments:

  1. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ജോലി കഴിഞ്ഞുവന്ന് റൂമിലേക്ക് കയറിയ ഞാന്‍ ആ സംസാരം കേട്ട് ഞെട്ടി!!

    "ചേട്ടാ ആരും കാണാതെ പിറകുവശത്തെ വാതിലില്‍ക്കൂടി കയറി വന്നാല്‍ മതി,ആരും കാണില്ല"​.​മറുതലക്കല്‍ എന്തൊക്കെയോ അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍.

    "ഇല്ല ഇവിടെയില്ല,​ ജോലി കഴിഞ്ഞുവരാന്‍ ഇനിയും സമയമെടുക്കും,​എനിക്ക് മടുത്തു ഈ ദുഷ്ടന്റെ കൂടെയുള്ള ജീവിതം, നമുക്ക് ഒളിച്ചോടാം ചേട്ടാ...​"

    ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ച്, അതും പോരാഞ്ഞ് പാണ്ടിലോറി കയറി എന്ന അവസ്ഥയിലായി ഞാന്‍.​രണ്ടു കുട്ടികളുടെ ഉമ്മയായിട്ടും അവള്‍ പറയുന്നത് കേട്ടില്ലേ,​ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടും എന്ന്, നേരെ അടുക്കളയില്‍ ചെന്ന് ഒരു കത്തിയെടുത്ത് അവളുടെ റൂമിലേക്ക് ചെന്നു.
    ഒന്നുകില്‍ അവള്‍ അല്ലേല്‍ ഞാന്‍... ബെഡ്റൂമില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ച :)

    ReplyDelete
  2. കുങ്കുമത്താത്ത കലക്കി ...............

    ReplyDelete
    Replies
    1. ആദ്യ വായനക്ക് നന്ദി അന്‍വര്‍ക്ക

      Delete
  3. സമ്മതിച്ചു മോനെ നിന്നെ , സമ്മതിച്ചു ..
    മുമ്പ് എന്റെ അടുത്ത വീട്ടിലേക്ക് വിരുന്നു വന്നിരുന്ന "തിങ്കൾ മുതൽ വ്യാഴം വരെ" എന്നൊരു താത്താനെ ഓർമ്മ വന്നു..

    ReplyDelete
    Replies
    1. ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ സന്തോഷം അഷ്‌റഫ്‌ ക്ക

      Delete
  4. നന്നായിട്ടൂണ്ട് .. അഭിനന്ദനങ്ങള്‍

    ReplyDelete
  5. ഈശ്വരാ , ഇങ്ങനെയും ഉണ്ടോ ഭര്‍ത്താക്കന്മാര്‍ ,ഇതിനെയാണോ കാള പെട്ടെന്ന് കേട്ടാല്‍ കയറെടുക്കും എന്ന് പറയുന്നത് ,,

    ReplyDelete
  6. കൊള്ളാല്ലോ കുങ്കുമത്താത്ത !

    ReplyDelete
  7. ഒരു കാര്യം മനസ്സിലായി ..ഇത് കണ്ടത് മുഴുവൻ ആണുങ്ങൾ ആണ് ! വെറുതെ വിഴുപ്പ് ഭാര്യയുടെയും ഒരു കുങ്കുമതാത്തയുദെയും താളീൽ ഇട്ടു ..:P

    ReplyDelete
    Replies
    1. കഥ അതിന്റെ ശെരിയായ രീതിയില്‍ മനസ്സിലാക്കിയിരുന്നു എങ്കില്‍ ഇങ്ങിനെ ഒരു അഭിപ്രായം ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നുന്നു, പ്രവാസ ജീവിതത്തിന്‍റെ വേദനകള്‍ മറക്കാന്‍ പലരും ബ്ലോഗും എഫ് ബിയും ഒക്കെ ആശ്രയിക്കുമ്പോള്‍ ഈ കഥാ നായിക ഒരു സീരിയലില്‍ കൂടി മനസ്സിനെ റിലാക്സ് നല്‍കുന്നു. കഥയുടെ പത്തു വര്‍ഷമായിട്ടും അവര്‍ എല്ലാം വിട്ടു പിടിച്ചു നില്‍ക്കുന്നത് മകളെ ഒരു നിലയിലെത്തിച്ചു സ്വസതമായി ജീവിക്കാനാണ്. ഇത് ആണുങ്ങള്‍ കാണുന്നില്ല എന്ന വാദം എനിക്ക് ഇല്ല , ഫേസ്ബുക്കില്‍ കുങ്കുമപ്പൂവ് എന്ന് വെറുതെ ഒന്ന് സേര്‍ച്ച്‌ ചെയ്ത് നോക്കൂ ,അതിലെ ഓരോ കഥാപാത്രത്തിനും ഫാന്‍സും ഗ്രൂപ്പും ഒക്കെയുണ്ട് ,അതിലെ അട്മിന്‍സ് ഒക്കെ ആണുങ്ങളും ആണ്. അവരുടെ വിഴുപ്പല്ല ഞാന്‍ അലക്കിയത് ,അവരിലെ നന്മയുള്ള ഒരു മനസ്സിനെയാണ് കാണിച്ചത് :) നന്ദി വായനക്കും അഭിപ്രായത്തിനും

      Delete
  8. സ്വന്തം സങ്കടങ്ങള്‍ മറക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതി ...... നന്നായി എഴുതി ......

    ReplyDelete
  9. (സീരിയല്‍ കാണാതെ വിഷമിക്കുന്നവര്‍ക്ക് വേണ്ടിയുള്ള തന്റെ കടമയാണ് എന്നുമായിരുന്നു കുങ്കുമത്താത്തയുടെ വിശദീകരണം.)(വാര്‍ത്ത തീരൂല,അത് കിയാമം നാള്‍ വരെ ഉണ്ടാവും, ന്നാല്‍ ഈ സീരിയല്‍ അത് തീര്‍ന്നാല്‍ പിന്നെ കാണാന്‍ പറ്റൂല".)("എന്നാല്‍ ഇതൊന്നു കുത്തിക്കേ www,asianetlive.com.അക്ഷരങ്ങള്‍ ഓരോന്ന് കൂട്ടി വായിച്ചപ്പോള്‍ നെറ്റ് ബ്രൌസര്‍ പോയത് അവിടേക്കായിരിന്നു.) ("മോന്‍ നാളെ വെള്ളിയാഴ്ചയാണ് പോണത് എങ്കില്‍ എനിക്കും വരായിരുന്നു, ആ രുദ്രന്‍ മോന്‍ വെട്ടും കൊണ്ട് കിടക്കുമ്പോള്‍ അത് എന്തായിന്നറിയാതെ ഞാന്‍ വന്നാല്‍ ശരിയാവൂല. ഏതായാലും പോകുകയല്ലേ അവനും കൂടി ഒന്ന് ദുആരക്കണെ മോനെ" ഒരു നല്ല കാര്യത്തിന് പോവുമ്പോള്‍ "പ്രാകി പോവല്ലേ ഇക്ക" എന്ന് അവള്‍ പറഞ്ഞതുകൊണ്ട് മാത്രം ഞാന്‍ ക്ഷമിച്ചു.) (കുങ്കുമത്താത്തയുടെ പ്രേതം ഇപ്പോഴും ഇവിടെയൊക്കെ കറങ്ങി നടക്കുന്നു എന്ന് എനിക്ക് മനസ്സിലായി.).(സീരിയലില്‍ നല്ല സീന്‍ വരാത്ത ദിവസങ്ങളില്‍ മക്കളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ഞാന്‍ അവളോട്‌ ചട്ടം കെട്ടി.) ഫൈസു പെരുത്തിഷ്ടായിട്ടോ... നല്ല നിരീക്ഷണപാടവം. സീരിയലിന് പുറത്തൊരു നര്‍മ്മം രചിച്ച് വീണ്ടും മിടുക്ക് തെളിയിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി നസീമ ,,ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം,

      Delete
  10. ഇങ്ങൾക്ക്‌ ആ സീരിയൽ കഴിഞ്ഞതിൽ വല്ലാത്ത വേദനയുണ്ട് മനസ്സിലായി.. അതല്ലേ "കുങ്കുമക്കാക്ക", 'കുങ്കുമത്താത്ത' എന്നാ കഥയെഴുതി ആ വിഷമം പ്രകടിപ്പിച്ചത്.. ഹമ്പട കേമാ.. :D
    സംഭവം എന്തായാലും നന്നായി.. :)

    ReplyDelete
    Replies
    1. നന്ദി ഫിറോസ്‌ വായനക്കും അഭിപ്രായത്തിനും

      Delete
  11. .. hi,
    Avatharanam valare ishtapettu....

    ..keep it up....

    ReplyDelete
  12. കുങ്കുമപ്പൂവ് പോലെ ഇതും ഒരു സീരിയല്‍ ആക്കി അവതരിപ്പിക്കാന്‍ സ്കോപ്പുണ്ടായിരുന്നു ! കുങ്കുമതാത്ത പോലെ കുങ്കുമചേച്ചിമാരും ചേട്ടന്മാരും ഒക്കെ നമുക്ക് ചുറ്റുവട്ടത്ത് പല രീതിയില്‍ ഇഷ്ടംപോലെ കാണാം.
    ഈ സീരിയല്‍ കാരണം എത്ര അതിഥികള്‍ക്ക് ശാപവചനങ്ങളും പ്രാക്കും കിട്ടിയിട്ടുണ്ടാവും ? എത്ര കുഞ്ഞുങ്ങള്‍ക്ക്‌ നേരത്തിനു ഭക്ഷണം കിട്ടാതിരുന്നിട്ടുണ്ടാവും ?
    ഇതേ വിഷയത്തില്‍ പതിമൂന്നു കൊല്ലം മുന്‍പ് എഴുതിയ ഒരു മിനിക്കഥ ഇവിടെ വായിക്കാം
    ഇവിടെ അമര്‍ത്തുക

    ReplyDelete
    Replies
    1. വായിച്ചു കാലിക പ്രസക്തമായ കഥ

      Delete
  13. അഭിനന്ദനങ്ങള്‍

    ReplyDelete
  14. അഭിനന്ദനങ്ങള്‍

    ReplyDelete
  15. എന്റെ നഷ്ടം !!! ഇങ്ങിനെ ഒരു സീരിയലുണ്ടായിട്ട് ഞാനറിഞ്ഞില്ലല്ലോ ഫൈസൽക്കാ !!

    സൂപ്പർ അവതരണം കോയാ !! :)

    ReplyDelete
    Replies
    1. ഹഹ ഫേസ്ബുക്കില്‍ തന്നെ ഇരുന്നോ ഇതൊന്നും കാണണ്ട :)

      Delete
  16. കുങ്കുമ താത്ത പ്രൊഫസർ ജന്തിയേക്കാൾ ഫേമസ് ആവും ഇനി....
    എന്നെത്തെയും പോലെ മനോഹരമായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ ... സസ്നേഹം..

    ReplyDelete
  17. ഈ വളിപ്പൻ കഥ കാണാൻ ഓവർടൈം കളയുന്ന കുംകുമകുണ്ടന്മാർ വരെയുള്ളപ്പോൾ ഈ പാവത്തിനെ നമുക്കെങ്ങിനെ കുറ്റപ്പെടുത്താനാവും. അതതിന്റെ ചെറുഹൃദയത്തിൽ സ്നേഹിക്കപ്പെടുന്നത് നന്മയുടെ കഥാപാത്രങ്ങൾ മാത്രം.

    നന്നായി ഇപ്പൊ ഇങ്ങനെ ഒരു കഥ പറഞ്ഞതിൽ.

    ReplyDelete
  18. കുങ്കുമ താത്താനെ ബെർതെ കുറ്റം പറേണതെന്തിന്? എന്തോരം വീട്ടമ്മമാർ കണ്ണിലെണ്ണയൊഴിച്ചിരുന്ന് കണ്ടതാണെന്നറിയാമോ..

    ഇങ്ങള എഴുത്ത് സിരിപ്പിച്ചു..!

    ReplyDelete
    Replies
    1. ഹഹ ഇങ്ങള്‍ക്ക് സങ്കടായില്ലേ :)

      Delete
  19. അപ്പോൾ കുങ്കുമപ്പൂവ് അവസാനിച്ചോ !!!!!!!!!

    ദൃശ്യം കണ്ടപ്പോഴാണ് ആശ ശരത്ത് എന്ന കഴിവുള്ള അഭിനേത്രിയെ അറിഞ്ഞത് . ദൃശ്യത്തിലൂടെ കഴിവുതെളിയിച്ച അവർക്ക് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രമാണ് കുങ്കുമപ്പൂവിൽ കിട്ടിയത് . അവരുടെ തിരക്കുകാരണം ആളെ കിട്ടാതെ വന്നതാവണം കൊലപാതകത്തിന് കാരണമായത്.....

    കുങ്കുമത്താത്ത ഒരു ഉഗ്രൻ കഥാപാത്രം തന്നെ , അവരുടെ ജീവിതം ഒരു തമാശപോലെ പറഞ്ഞുതുടങ്ങിയെങ്കിലും, അതൊരു പൊട്ടിച്ചിരിയിലേക്ക് വളർത്താതെ ജീവിതം കെട്ടിപ്പെടുക്കാൻ ഗൾഫ് നാടുകളിൽ പോയി അദ്ധ്വാനിക്കേണ്ടിവരുന്ന പാവപ്പെട്ട സഹോദരിമാരെക്കുറിച്ചും, ഒന്നും നേടാതെ കബളിപ്പിക്കപ്പെട്ട് അവർ മടങ്ങേണ്ടി വരുന്ന അവസ്ഥയും അവതരിപ്പിച്ച് മനസ്സിലൊരു വിഷാദം സൃഷ്ടിക്കുന്നു ഈ പോസ്റ്റ്.....

    ReplyDelete
    Replies
    1. കഥയിലൂടെ എന്തു പറയാന്‍ ആഗ്രഹിച്ചുവോ അത് മാഷ് കണ്ടെത്തി സന്തോഷം ഈ വായനക്ക് , പ്രോത്സാഹനത്തിനും

      Delete
  20. ഹാവൂ .. ഒരു കൂട്ടമരണത്തിന്‍റെ സങ്കടം ഇങ്ങിനെ തീര്‍ന്നു.
    എന്നാലും പാവം കുങ്കുമത്താത്തയെ നാട്ടിലേക്ക് കയറ്റി വിടാനായിരുന്നോ ഈ നിതാഖാത്ത് അവതരിച്ചത്..?

    ReplyDelete
    Replies
    1. പ്രവാസത്തിന്റെ വേദനകള്‍ !!

      Delete
  21. കഴിഞ്ഞയാഴ്ച്ച ലുലുമാളില്‍ പോയപ്പോള്‍ കുങ്കുമപ്പൂവിന്റെ കഥ നാലഞ്ച് കസ്റ്റമേര്‍സ് ഉച്ചത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സ്ത്രീകളല്ല, പുരുഷശിങ്കങ്ങള്‍!!!!!!

    .......എന്നാലും പാവം കുങ്കുമത്താത്ത

    ReplyDelete
    Replies
    1. ഹഹ എല്ലാവരും ഒരു മിച്ചു കാണുന്ന സീരിയല്‍ ::)

      Delete
  22. അപ്പോൾ കുങ്കുമപ്പൂവ് അവസാനിച്ചോ? ജീവിതം കെട്ടിപ്പെടുക്കാൻ ഗൾഫ് നാടുകളിൽ പോയി അദ്ധ്വാനിക്കേണ്ടിവരുന്ന പാവപ്പെട്ട സഹോദരിമാരെക്കുറിച്ചും, ഒന്നും നേടാതെ കബളിപ്പിക്കപ്പെട്ട് അവർ മടങ്ങേണ്ടി വരുന്ന അവസ്ഥയും അവതരിപ്പിച്ച് മനസ്സിലൊരു വിഷാദം സൃഷ്ടിക്കുന്നു ഈ പോസ്റ്റ്.....

    ReplyDelete
    Replies
    1. നന്ദി ഇത്ത വായനക്കും അഭിപ്രായത്തിനും

      Delete
  23. ഫൈസൽ ഭായ് തുടക്കം തന്നെ ആകെ ഒരു ചിന്താക്കുഴപ്പത്തിലാക്കി അവസാനം വരെ ആ നില തുടർന്ന് കൊണ്ടുപോയ ഈ കുറി ചിന്തക്കും ഒപ്പം നർമ്മത്തിനും വക നല്കി എന്നു കുറിച്ച് നിര്ത്തുന്നു കാരണം ഡെസ്ക്ടോപ്പ് മകനു പ്രോജെക്റ്റ്‌ വർക്ക്‌ ചെയ്യാൻ കൈക്കലാക്കി ഇനി മൊബൈൽ തന്നെ ശരണം. ആശംസകൾ

    ReplyDelete
    Replies
    1. കഷ്ടപെട്ടിട്ട് ആണേലും വായിച്ചല്ലോ സന്തോഷം

      Delete
  24. "ചേട്ടാ ആരും കാണാതെ പിറകുവശത്തെ വാതിലില്‍ക്കൂടി കയറി വന്നാല്‍ മതി,ആരും കാണില്ല".മറുതലക്കല്‍ എന്തൊക്കെയോ അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങള്‍.
    പഹയാ, ആളെ പേടിപ്പിക്കാനായിട്ട് ഇറങ്ങിയതാല്ലെ...


    കുങ്കുമ താത്തയുടെ കഥ തന്മയത്വത്തോടെ അവതരിപ്പിച്ചു...

    ReplyDelete
  25. 'കുങ്കുമത്താത്ത'... പേര് കിടു!!
    സംഭവങ്ങൾ ഒരു സീരിയൽ രൂപത്തിൽത്തന്നെ രസായി അവതരിപ്പിച്ചു.
    മകൾ ഫോണിൽ പറഞ്ഞു കൊടുത്തത് ആരും പ്രതീക്ഷിക്കാത്തതും!
    ഇവിടെ നിന്ന ഹോം നേഴ്സ് സീരിയൽ കാണണമെന്ന ആവശ്യം പറഞ്ഞപ്പോൾ നിങ്ങൾ എത്ര സീരിയൽ കാണാറുണ്ട്‌ എന്ന് ഞാൻ ചോദിച്ചു..അപ്പോഴതാ വരുന്നു അഞ്ചാറ് പേരുകൾ.ഇത്രയേ കാണാറുള്ളൂ എന്നും..

    ReplyDelete
  26. കുങ്കുമത്താത്ത..................... :)
    കലക്കി..

    ReplyDelete
  27. സ്ത്രീകള്‍ മാത്രമല്ല ,പുരുഷന്മാരും ആ സീരിയല്‍ കാണാറുണ്ട്‌ .പിന്നെ സീരിയലല്ലേ ,സ്ത്രീകള്‍ വീട്ടില്‍ കൂടുതല്‍ നേരം ചെലവഴിക്കുന്നത് കൊണ്ട് കാണുന്നതാവും ..ക്ഷമിച്ചു കളയാം അല്ലെ ..നര്‍മ്മമധുരമായി എഴുതി ..

    ReplyDelete
    Replies
    1. അതെ ക്ഷമിച്ചേക്കാം അല്ല പിന്നെ

      Delete
  28. പാവം കുങ്കുമത്താത്ത

    ReplyDelete
  29. ഈ സാധനം ഒട്ടേറെ സ്ത്രീകളെ കരയിപ്പിച്ചു. ഇപ്പൊഴും പലരും നെടുവീര്‍പ്പിടുന്നു. സ്ത്രീകളെ ഇത്രക്ക് ആകര്‍ഷിച്ച ഒരു സീരിയല്‍ അടുത്ത കാലത്ത് വേറെ ഉണ്ടായിട്ടില്ല.

    ReplyDelete
  30. ഗംഭീര വിരുന്നായി കുങ്കുമ താത്ത..
    സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ടി. വി യുടെ മുന്നില്‍ പിടിച്ചിരുത്താന്‍ ഈ സീരിയലിനു കഴിഞ്ഞിട്ടുണ്ട് എന്നൊരു രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.. ഫൈസല്‍ ബായിക്കും ഏറെ പരിചയമുള്ള ഒരു സുഹൃത്ത്‌ പ്രൊഫസര്‍ ജയന്തിയുടെ ഫാന്‍ ആണ്.. ടി. വി. യില്‍ കാണാന്‍ കഴിയാതെ പോയ എപ്പിസോഡ് ഡൌണ്‍ലോഡ് ചെയ്തു കാണുന്ന ആ സുഹൃത്തിനെ നമുക്ക് കുങ്കുമകാക്ക എന്ന് വേണമെങ്കില്‍ വിളിക്കാം..

    വളരെ രസകരമായ വായാനാനുഭവം.. അവസാനം കുങ്കുമതാത്ത ഒരു നൊമ്പരമായി..

    കുങ്കുമ താത്തയുടെ കഷ്ട്ടപ്പാടുകള്‍ തീരണെ എന്നാ പ്രാര്‍ത്ഥനയോടെ..

    ReplyDelete
    Replies
    1. ഹാഹ്ഹഹ് ആ ആള്‍ ഈ കമന്റ് കാണേണ്ട :)

      Delete
  31. ഞാന്‍ എഴുതുന്ന കമന്റ് ഫൈസല്‍ബാബുവിനും,ഇത് വായിക്കുന്നവര്‍ക്കും
    ചിലപ്പോള്‍ വിചിത്രമായി തോന്നിയേക്കാം.

    ഞാന്‍ കുങ്കുമപ്പൂവ് എന്ന സീരിയലിന്‍റെ സ്ഥിരം പ്രേക്ഷകനായിരുന്നു.
    ശ്രീമതി പത്മശ്രീനായര്‍ (ഓപ്പോള്‍) മുകളിലെ കമന്റില്‍ 'കുങ്കുമക്കാക്ക' എന്നുപറഞ്ഞ് തോണ്ടിയത്ഈ 'അക്കാകുക്ക' എന്ന എന്നെത്തന്നെയാണ്.
    അതിന് അവര്‍ക്കുള്ളത് ഞാന്‍ കൊടുത്തോളാം.. ഹും..!!

    ഇനി ഫൈസല്‍ബാബുവിനോട്‌,
    കുങ്കുമപ്പൂവ് എന്ന സീരിയലിന്‍റെ ഒരു സ്ഥിരം പ്രേക്ഷകനല്ലാത്ത
    ഒരാള്‍ക്ക് ഇങ്ങിനെ ഒരു നര്‍മ്മം എഴുതിപ്പിടിപ്പിക്കാന്‍ കഴിയില്ല.
    ഒരു പാവം ഗദ്ദാമയെ പ്രതിയാക്കി ഇങ്ങിനെ ഒരു സാഹസം ചെയ്യുമ്പോള്‍
    ഇക്കാര്യം ഓര്‍ക്കണമായിരുന്നു. കാരണം, സീരിയലിലെ സംഭവങ്ങള്‍
    വള്ളിപുള്ളി വിടാതെ പറഞ്ഞിടത്ത് കഥാകൃത്തിന്റെ കള്ളിപൊളിഞ്ഞു.

    സ്ത്രീകളും,പുരുഷന്മാരും പ്രായഭേദമന്യേ കണ്ടിരുന്ന ഒരു സീരിയല്‍ തന്നെയായിരുന്നു ഈ ;കുങ്കുമപ്പൂവ്' എന്ന് അതിന്‍റെ റേറ്റിംഗില്‍ നിന്നും
    വ്യക്തമായ കാര്യമാണ്. ഒരു നല്ല കഥയുള്ള സിനിമ കാണാമെന്നും,
    ഒരു നല്ല കഥയുള്ള സീരിയല്‍ (പുരുഷന്മാര്‍ക്ക്) കാണരുതെന്നും
    പറയുന്നതിനോട് (ചില അഭിപ്രായങ്ങളില്‍ സീരിയല്‍ കാണുന്ന പുരുഷന്മാരെ
    പരിഹസിച്ചിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു) പ്രതിഷേധിക്കുന്നു.

    പിന്നെ, ഈ സീരിയലിന്‍റെ സ്ഥിരം പ്രേക്ഷകന്‍ എന്നനിലയില്‍ സീരിയലിലെ
    കഥാ സന്ദര്‍ഭങ്ങളും, കുങ്കുമതാത്തയുടെ ആഗമനവും,നിര്‍ഗമനവും,
    കഥാകൃത്തിന്റെ ഉമ്ര യാത്രയും,നിതാഖാത്തും ഒന്നും പൊരുത്തപ്പെടുന്നില്ല.
    മകള്‍ ഫോണിലൂടെ പറയുന്ന ഒരു ഒളിച്ചോട്ടസന്ദര്‍ഭം ഈ കാലയളവിലൊന്നും
    സീരിയലില്‍ ഉണ്ടായിട്ടില്ല.
    കഥയില്‍ ചോദ്യമില്ല,എന്നതിനാലും കഥാകൃത്ത്‌ മിസ്റ്റര്‍:ഫൈസല്‍ബാബു
    എന്‍റെ പ്രിയസ്നേഹിതന്‍ ആയതിനാലും വെറുതെവിടുന്നു... ഹും..!!

    സീരിയല്‍ മുഴുവന്‍ സകുടുംബം കണ്ട് ആസ്വദിച്ചു ഒരു മിസ്കീന്‍ ഗദ്ദാമയുടെ
    തലയില്‍ ഉള്ള വിഴുപ്പുകളെല്ലാം കെട്ടിവെച്ചു ഇങ്ങിനെ എഴുതിവിടുമ്പോള്‍
    ഒരു കാര്യം ഓര്‍ക്കുക. പടച്ചോന്‍ ഒരാള്‍ മേളിലുണ്ട്.. ങാ..!!

    ഇനി കാര്യത്തിലോട്ട് വരാം..
    'കുങ്കുമത്താത്ത' തഹര്‍ത്തു..ട്ടാ..
    മൈ ഡിയര്‍ ഫൈസല്‍ബാബൂ.. അഭിനന്ദനങ്ങള്‍....!!

    ReplyDelete
    Replies
    1. അക്കുക്കാക്ക :)
      വിശദമായ അഭിപ്രായത്തിനും വായനക്കും നന്ദി : ഈ സീരിയല്‍ ഒരു എപിസോടും ഞാന്‍ കണ്ടിട്ടില്ല എന്ന വാദം ഒന്നും എനിക്കില്ലജോലി കഴിഞ്ഞു വരുമ്പോള്‍ കുടുമ്പം ഈ സീരിയല്‍ ഇരുന്നു കാണുമ്പോള്‍ വല്ലപ്പോഴും ഇത് കാണാറുണ്ട്‌ ,എന്നാല്‍ ഈ മെഗാ സീരിയലിന്റെ കഥ അറിയാന്‍ എല്ലാ എപ്പിസോഡും കാണേണ്ട കാര്യം ഒന്നുമില്ല വല്ലപ്പോഴും ഒന്ന്‍ നോക്കിയാല്‍ മതി.അത്രയും ഫാസ്റ്റ് ആയിട്ടാണല്ലോ കഥ മുന്നേറുന്നത് :) അക്കുക്കയുടെ സംശയത്തിനുള്ള മറുപടി അക്കു ക്കായുടെ കമനിട്ല്‍ തന്നെയുണ്ട്
      പിന്നെ,

      " ഈ സീരിയലിന്‍റെ സ്ഥിരം പ്രേക്ഷകന്‍ എന്നനിലയില്‍ സീരിയലിലെ
      കഥാ സന്ദര്‍ഭങ്ങളും, കുങ്കുമതാത്തയുടെ ആഗമനവും,നിര്‍ഗമനവും,
      കഥാകൃത്തിന്റെ ഉമ്ര യാത്രയും,നിതാഖാത്തും ഒന്നും പൊരുത്തപ്പെടുന്നില്ല.
      മകള്‍ ഫോണിലൂടെ പറയുന്ന ഒരു ഒളിച്ചോട്ടസന്ദര്‍ഭം ഈ കാലയളവിലൊന്നും
      സീരിയലില്‍ ഉണ്ടായിട്ടില്ല. "സ്ഥിരമായി ഈ സീരിയല്‍ കണ്ടിരുന്നേല്‍ അക്കുക്കാക്ക പറഞ്ഞ അമളി പറ്റില്ലായിരുന്നു :)

      ഓപ്പോളേ ഓടിക്കോ ബാക്കി അക്കുക്കാക്ക നേരിട്ട് തരും ഇനി നിങ്ങളായി നിങ്ങളെ പാടായി ,:)

      Delete
  32. ടി.വി വീട്ടിലില്ലാത്തവർക്ക് സമാധാനം...കുങ്കുമതാത്തമാരെ കൊണ്ട് വീടുകൾ നിറയുന്നു..നന്നായി താത്താടെ കഥ

    ReplyDelete
  33. സരസം..! ഗംഭീരം..
    പ്രവാസത്തിന്റെ ചിരിയും കണ്ണീരും...
    അവതരണമികവിന് പ്രത്യേകം അഭിനന്ദനങ്ങള്‍...!

    ReplyDelete
  34. ചിരി വന്നില്ല. പകരം , നിതാഖാത്ത് മൂലം ലക്‌ഷ്യം നഷ്ടപ്പെട്ട 'കുങ്കുമതാത്ത' പോലെയുള്ള അനേകം പാവങ്ങളുടെ സ്ഥിതി ഓര്‍ത്തുപോയി ! പാവം ജന്മങ്ങള്‍ ! നല്ലോരെഴുത്ത് ഫൈസല്‍ !

    ReplyDelete
  35. ചിരിയും കരച്ചിലുമായി കുങ്കുമത്താത്ത.... നന്നായി എഴുതി ഫൈസല്‍
    അഭിനന്ദനങ്ങള്‍

    ReplyDelete
  36. കുങ്കുമത്താത്ത ഇഷ്ടപ്പെട്ടു.
    പുരുഷന്മാർക്ക് സിഗരട്ട് വലിക്കാം കള്ളുകുടിക്കാം ഇതൊക്കെ ആരോഗ്യത്തിനു ഹാനീകരം ഹാനീകരമല്ലാത്ത ഒരു ദുശ്ശീലം സ്ത്രീകൾക്കും ആയിക്കോട്ടെന്നേ

    ReplyDelete
  37. തുടങ്ങിയത് മെഗാ സീരിയല്‍ ആയി എങ്കില്‍ അവസാനിക്കുമ്പോള്‍ റിയല്‍ സ്റ്റോറി ആയല്ലോ.... ആശംസകള്‍

    ReplyDelete
    Replies
    1. വീണ്ടും കണ്ടതില്‍ സന്തോഷം വിഗ്നേഷ്

      Delete
  38. പുരുഷന്മാര്‍ സീരിയല്‍ കാണുന്നതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അത്രയ്ക്കും സുന്ദരികളെയല്ലേ ഓരോ സീരിയലിലും കുത്തി നിറക്കുന്നത്.

    പോസ്റ്റ് തകര്‍ത്തു... ശരിക്കും...

    ReplyDelete
  39. ഞാന്‍ ആറേഴു കൊല്ലമായി ടി.വി കാണാറില്ല. അതുകൊണ്ട് അത്രയും സമാധാനം.
    ദുഫായിലെ റൂമില്‍ ടി.വിയില്ല. നാട്ടില്‍ അവധിക്കുപോകുംപോള്‍ വൈകിട്ട് ഏഴിനും ഒന്‍പതിനും ഇടയ്ക്ക് ഒരു വീട്ടിലും കേറിചെല്ലില്ല. എന്തിനു സ്വന്തം വീടിന്‍റെ ഹാളില്‍ പോലും :)

    ReplyDelete
    Replies
    1. നന്ദി ജോസ് നീ ഭാഗ്യവാന്‍ :)

      Delete
  40. സരസമായി എഴുതി.
    ടീവി കാണാന്‍ പറ്റാതെ കബ്യൂട്ടറിനെ സമീപിക്കുന്നത് കൂടുതല്‍ രസമായി.
    അവസാനം വരെ വായിക്കാന്‍
    നല്ല ഒഴുക്കായിരുന്നു.

    ReplyDelete
  41. നാട്ടിലെത്തിയാൽ മുടങ്ങാതെ കേൾക്കാറുള്ളതായിരുന്നു കുങ്കുമപ്പൂവ്‌.. കണ്ണുകൾ ഫോണിനകത്തെ എഫ്ബിയിലും മറ്റുമായിരിക്കും.. " അതൊന്നടച്ചു വെച്ച്‌ ഇതിരുന്ന് കണ്ടൂടെ പെണ്ണേ " എന്ന ശാസനകൾ ഓരൊ ബ്രെയ്ക്കിലും കിട്ടിക്കൊണ്ടേയിരിക്കും.. ഓരൊ സീരിയലിനും അനുസരിച്ച്‌ അതാത്‌ സമയങ്ങളിലെ ജോലികൾ ചിട്ടപ്പെടുത്തുന്നവരാണു മിക്കവരും.. വീട്ടിലെ ടെൻഷനുകൾ മറന്ന് സീരിയലിലെ ടെൻഷനുകൾ പങ്കുവെക്കുവരുടെ കൂട്ടത്തിലൊന്ന് തലവെച്ചാലറിയാം സീരിയലിന്റെ മായകാഴ്ച്ചകൾ.. കുങ്കുമതാത്ത മനസ്സോട്‌ ചേർന്ന് നിൽക്കുന്നു.. ആശംസകൾ

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം ടീച്ചര്‍

      Delete
  42. ഇതൊന്നും കേട്ട് ഞാൻ സീരിയൽ എഴുത്ത് നിർത്താൻ പോകുന്നില്ലാ.എപ്പിസോഡിനു 5000 വച്ച് കിട്ടിയാൽ പുളിക്കുമോ....ഫൈസല്‍ ബാബു കഥക്ക് അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ഒരിക്കലും പുളിക്കില്ല :) നന്ദി ചന്തു വെട്ടാ വായനക്കും അഭിപ്രായത്തിനും

      Delete
  43. ഫൈസൂ, കൊട് കൈ!
    'കുംകും'ത്താത്ത മരിച്ചതറിഞ്ഞ് അനേകം പേര്‍ മനസ്സില്‍ മരിച്ച നാട്ടിലാ നമ്മള്‍ തിരിച്ചു പോകേണ്ടത്..
    നന്നായിരിക്കുന്നു!

    ചന്തുവേട്ടാ, നിര്‍ത്തണ്ട. എഴുത്തൊരു കഴിവാണ്. അതിനെ ഒഴിവാക്കരുത്‌.

    ReplyDelete
    Replies
    1. നന്ദി കണ്ണൂരാന്‍ വായനക്കും അഭിപ്രായത്തിനും

      "ചന്തുവേട്ടാ, നിര്‍ത്തണ്ട. എഴുത്തൊരു കഴിവാണ്. അതിനെ ഒഴിവാക്കരുത്‌."
      കണ്ണൂരാന്‍ തന്നെ ഇത് പറയണം :)

      Delete
  44. കുങ്കുമത്താത്തമാരെകൊണ്ട് ചാനലുകള്‍ ഗതി പിടിക്കുന്നു. കുടുംബങ്ങളുടെ കണ്ണുകളും മനസ്സും ഒരു സ്ക്രീനിലേക്ക് ചുരുങ്ങുന്നു. നന്നായി ചിരിപ്പിച്ചു ചിന്തിപ്പിച്ചു ഫൈസല്‍

    ReplyDelete
  45. പരിഹാസത്തിലൂടെ മറ്റൊരു ജീവിതത്തെ പറഞ്ഞു ഫൈസല്‍ ആശംസകള്‍

    ReplyDelete
  46. അങ്ങനെയുമുണ്ട് ചില ജീവിതങ്ങൾ
    അവർക്ക് അവരുടെ വേദനകൾ പറയാൻ
    നേരമില്ല .അവർ വേറെ ഏതോ ലോകത്തായിരിക്കും.അതുകൊണ്ട്
    അവർ മറ്റുള്ളവർക്ക് ഭാരമാവാറില്ല ....നല്ല
    രചന ആശംസകൾ .

    ReplyDelete
  47. വളരെ രസകരമായ ഒരു വായന സമ്മാനിച്ചൂട്ടൊ. കുങ്കുമതാത്ത വെറും ഒരു സങ്കല്പ കഥാപാത്രമാവില്ലെന്നറിയാം. ഇത് പോലെ വൈകുന്നേരം 6.30 നു സൂര്യയില്‍ ഒരു സീരിയല്‍ ഉണ്ട്. സന്ധ്യക്ക് ഞങ്ങള്‍ ടി.വി വെക്കാറില്ല. ആ കാരണത്താല്‍ ആ സീരിയല്‍ കാണാന്‍ കഴിയാതെ എന്റെ വീട്ടില്‍ വന്ന ജോലിക്കാരി പിണങ്ങി പോയി. കുങ്കുമതാത്ത പക്ഷെ അങ്ങിനെ ചെയ്തില്ലാല്ലൊ. സീരിയല്‍ ഇല്ലെങ്കിലും ജീവിക്കാന്‍ വേണ്ടി ഈജിപ്തിലേക്ക് പോയില്ലെ? പാവം..

    ReplyDelete
    Replies
    1. ഇടവേളക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം അനശ്വര

      Delete
  48. കളിയും തമാശയുമായി ഒരു ജനതയുടെ ഒരു വല്ലാത്ത
    തരം ദോഷ വശത്തിന്റെ നേർപകർപ്പാണ് ഇത്തവണ
    ഫൈസു വെച്ച് കാച്ചിയിരിക്കുന്നത്...
    മറ്റുള്ളവരുടെ ദു:ഖങ്ങളും ,സങ്കടങ്ങളും
    ആർത്തിയോടെ വീക്ഷിക്കപ്പെടുന്ന ഒരു സ്പെഷ്യാലിറ്റി ജനുസ് ...!

    പിന്നെ
    ഏഷ്യക്കാരോളം ഇങ്ങിനെ ഇത്തരം സോപ്പ് സീരിയലുകളിൽ
    അടിമപ്പെട്ട ഒരു ജനത ലോകത്തിൽ എങ്ങുമില്ല എന്നാണ് കഴിഞ്ഞവർഷം
    ലണ്ടനിൽ നടത്തിയ ഒരി സർവ്വേ വെളിപ്പെടുത്തിയത്..!

    ReplyDelete
    Replies
    1. അങ്ങിനെയും ഒരു സര്‍വേ നടന്നോ ?? എന്നാല്‍ ഇതില്‍ അത്ഭുതമില്ല

      Delete
  49. കഥകളോടുള്ള മലയാളിയുടെ താൽ‌പ്പര്യമായിരിക്കും ഇത്തരം സീരിയലുകൾക്ക് പിന്നാലെ പായാൻ എല്ലാവരേയും പ്രേരിപ്പിക്കുന്നത്. അത് കഥകൾ മാത്രമായി മനസ്സിൽ കൊണ്ടു നടന്നാൽ കുഴപ്പമില്ല...
    ആശംസകൾ...

    ReplyDelete
  50. 'കുങ്കുമ താത്തയിലൂടെ' സീരിയൽ പുഴുക്കളെ സരസമായി വർണ്ണിച്ചു . ആശംസകൾ

    ReplyDelete
  51. നിരുപദ്രവകരമായ ഒരു addiction...

    ReplyDelete
  52. ഈ താത്തയെ കാണാന്‍ വൈകി. രസകരമായ തുടക്കം നല്‍കി താത്ത കൂടെകൂടി അവസാനം നേരിയ വേദനയായി താത്ത പിരിയാതെ കൂടെ തന്നെ ഉണ്ട്. ഇതില്‍ ചില പ്രവാസ ചിന്തകളുടെ മര്‍മ്മം ഞാന്‍ കണ്ടു . നര്‍മ്മം കണ്ടതേയില്ല. നന്നായി അവതരിപ്പിച്ചു എന്നത് തന്നെയാണ് ഈ പോസ്റ്റിന്റെ മികവ്.

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ ഈ സൂക്ഷ്മ വായനക്കും അഭിപ്രായത്തിനും

      Delete
  53. ​("മോന്‍ നാളെ വെള്ളിയാഴ്ചയാണ് പോണത് എങ്കില്‍ എനിക്കും വരായിരുന്നു, ആ രുദ്രന്‍ മോന്‍ വെട്ടും കൊണ്ട് കിടക്കുമ്പോള്‍ അത് എന്തായിന്നറിയാതെ ഞാന്‍ വന്നാല്‍ ശരിയാവൂല.)
    ഹ..ഹാ.. !! വളരെ മനോഹരമായിട്ടുണ്ട് ഈ ' കുങ്കുമാതാത്ത '...!
    ആശംസകള്‍ ...!

    ReplyDelete
    Replies
    1. നന്ദി രാജേഷ് ,, ബ്ലോഗിലേക്ക് വന്നതിലും അഭിപ്രായം പറഞ്ഞതിലും .

      Delete
  54. ..ഇതുവയിക്കാന്‍ വൈകി പോയി

    കുങ്കുമാതാ കലക്കി ഫൈസല്‍ ഭായ്

    സത്യം പറഞ്ഞാല്‍ ഇത് അവസാനിച്ചു കഴിഞ്ഞുള്ള പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ തോന്നി ആരയിരുന്നു പ്രേക്ഷകര്‍

    ReplyDelete
  55. ഞാന്‍ ഒരു തുടക്കക്കാരനാ .....കുങ്കുമത്താത്ത വായിച്ചു.
    രസിപ്പിച്ചു ....പിന്നെ ആ താത്തയുടെ കഥ ശെരിയ്ക്കും ഒരു സീരിയല്‍ ആക്കിക്കൂടെ?
    തുടര്‍ന്നും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
    Replies
    1. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി ,

      Delete
  56. ആക്ഷേപഹാസ്യം അത്രക്കും രൂക്ഷമായൊരു പ്രതികരണമാണെന്ന് തെളിയിക്കുന്നു ഈ പോസ്റ്റ്‌. താങ്കള്‍ ബ്ലോഗിനെ എത്രമാത്രം സീരിയസായി കാണുന്നു എന്നറിയുമ്പോള്‍ അനല്‍പമായ സന്തോഷം മാത്രം.
    ഈ പോസ്റ്റ്‌ വായിച്ചാല്‍ കമന്റിടാതെ പോവുന്നതെങ്ങനെ!

    ReplyDelete
  57. കുങ്കുമതാത്ത വളരെ നന്നായിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍ ഫൈസല്‍ ബാബു..

    ReplyDelete
    Replies
    1. ഇഷ്ടം അറിയിച്ചതിനു നന്ദി ഉണ്ണിയേട്ടാ

      Delete
  58. പൊളിച്ചു ഫൈസല്‍ ഭായ്......കുങ്കുമാത്താത്തറോക്സ്.....

    ReplyDelete
  59. ഡാഷ്ബോര്‍ഡില്‍ കാണാത്തതുകൊണ്ട് വായിക്കാന്‍ താമസിച്ചുപോയി.
    കാലികപ്രസക്തിയുള്ള രചന.
    വാരികകളിലെ പൈങ്കിളിനോവല്‍ യുഗത്തിന് മാന്ദ്യം ഭവിച്ചപ്പോള്‍ സീരിയല്‍ യുഗത്തിന്‍റെ അരങ്ങേറ്റം....
    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. വൈകിയെങ്കിലും വായിച്ചല്ലോ സന്തോഷം .

      Delete
  60. kashtamdu njanivide ethan vayki.....comment ezhuthan samayamilla bakki koody vayikkatte

    ReplyDelete
  61. ഇതിപ്പോഴാണ് വായിക്കുന്നത്. സംഭവം രസകരമായി എഴുതി. പ്രവാസ ജീവിതത്തിലെ ഒരു രസകരമായ കാഴ്ച്ച. അവസാനം സീരിയല്‍ പോലെ വിഷമത്തിലാക്കി

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.