വധശിക്ഷയും കാത്ത് ഇരുപത്തിയൊന്നു ദിനങ്ങള്‍.

ധശിക്ഷയാണോ  നിരപരാധിയായി വെറുതെ വിടുമോ എന്നറിയാതെ ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.ഒരു കാര്യം ഉറപ്പായിരുന്നു  തങ്ങളുടെ കൂടെയുള്ള പതിനെട്ടു പേരില്‍ ഒരാളുടെ ജീവിതം ആരാച്ചാരുടെ വാളിനരയാവും. അത് ആരാവും എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.മരണത്തിനും ജീവിതത്തിനും ഇടക്കുള്ള ഈ അനിശ്ചിതത്വം മരണത്തെക്കാള്‍ എത്ര ഭയാനകം.

രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കിട്ടിയ അവധിയില്‍ സ്വന്തം മണ്ണിലേക്കുള്ള യാത്ര ജയിലിലേക്കുള്ള പറിച്ചു നടലായിരിക്കുമെന്നു ദിനേശന്‍ ഒരിക്കലും കരുതിയിരുന്നില്ല. നിറഞ്ഞ പുഞ്ചിരിയുമായി പടിപ്പുരയില്‍ കാത്തിരിക്കുന്ന ഭാര്യയെയും ജനിച്ചിട്ട്‌ ഇത് വരെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത മകളെയും ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ആ ജയിലിനുള്ളില്‍  ഉറക്കെയൊന്നു  കരയണമെന്നു തോന്നി. നാട്ടിലേക്ക് പോകുന്നതിനായി ആയിരം കിലോമീറ്റര്‍ അകലെയുള്ള പട്ടണത്തിലെ എയര്‍പോര്‍ട്ടിലേക്ക് ബസ്സ് കയറുമ്പോള്‍ കൂട്ടിനു കിട്ടിയത് ഹബീബിനെയാണ്.  ഒരാഴ്ച്ച കഴിഞ്ഞു നടക്കാന്‍ പോവുന്ന വിവാഹത്തില്‍ പുതുമണവാളനാവാനുള്ള ഉത്സാഹത്തിലായിരുന്നു അവന്‍. ബസ്സില്‍ കയറി സീറ്റിലിരുന്നയുടെനെ തന്നെ നാട്ടിലേക്ക് വിളിച്ചു താന്‍ വരുന്ന വിവരവും യാത്രാവിശേഷങ്ങളുമൊക്കെ കൂട്ടുകാരോട് വാതോരാതെ സംസാരിക്കുകായിരുന്നു  ഹബീബ്.

വാരാദ്യമായതു കൊണ്ടാവാം ബസ്സില്‍ യമനികളും സുഡാനികളും പാകിസ്ഥാനികളും ബംഗാളികളുമൊക്കെയായി പതിനെട്ടുപേരെ ഉണ്ടായിരുന്നുള്ളൂ .  മണിക്കൂറുകള്‍ മരുഭൂമിയിലൂടെ യാത്രചെയ്താലാണ്  അടുത്ത പട്ടണത്തിലെത്തുക .വിജനമായ പാതയില്‍ പൊടിക്കാറ്റു വീശിയാല്‍ പിന്നെ യാത്രയുടെ വേഗത കുറയും എന്ന് കരുതിയാവണം  നഗരത്തിലെ അവസാന ചെക്ക് പോയിന്റും കടന്നപ്പോള്‍ ഫിലിപ്പിനോ ഡ്രൈവര്‍ വാഹനത്തിന്റെ വേഗം കൂട്ടി. അന്നന്നത്തെ അന്നത്തിനു വഴി തേടി എണ്ണപ്പാടത്തിലെത്തി അറിയാതെ ആട്ടിടയന്‍മാരവാന്‍ വിധിക്കപെട്ടവര്‍  ആടുകളെയും തെളിച്ചു മരുഭൂമിയിലേക്ക് നീങ്ങുന്നതും, അതിജീവനത്തിനായി അധിനിവേശം നടത്തി സ്വയം പരാജയം സമ്മതിച്ചു സ്വന്തം നാട്ടിലേക്ക് കൂടണയാന്‍ കാല്‍ നടയായിപോവുന്ന യമനികളുമൊക്കെയായിരുന്നു   ബസ്സിലെ പുറം കാഴ്ച്ചകളിലധികവും.
വെയിലിനു ചൂട് കൂടിയപ്പോള്‍ അയാള്‍ കര്‍ട്ടന്‍ നീക്കി ചെറുതായി ഒന്ന്‍ മയങ്ങാന്‍ ശ്രമിച്ചുവെങ്കിലും ബസ്സിനുള്ളിലെ പാകിസ്ഥാനികളുടെയും ബംഗാളികളുടെയും ഉച്ചത്തിലുള്ള ഫോണ്‍ സംസാരം കാരണം അതിനു വിഘ്നം വരുത്തി . തൊട്ടു മുമ്പിലെ ആളൊഴിഞ്ഞ സീറ്റിലേക്ക് മാറിയിരുന്നു ഹബീബ് അപ്പോഴും വാട്ട്സ് ആപ്പില്‍കൂടി ആരോടോ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അടുത്തുള്ള കൊച്ചു പട്ടണത്തിലെ പ്രവേശന കവാടത്തിലുള്ള  ചെക്ക് പോയിന്റില്‍ എത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്. പരിശോധനക്കായി ബസ്സില്‍ കയറിയ പോലീസുകാരന്‍ എല്ലാവരുടെയും യാത്രാ രേഖകള്‍ വാങ്ങി വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞു. പുറത്തെ വെയിലില്‍ വരിയായി നിര്‍ത്തിയതിനുശേഷം ഫിലിപ്പിനോ ഡ്രൈവറോട് ലെഗേജ് കാബിന്‍ തുറക്കാന്‍ പറയുകയും ഒരോരുത്തരോടുമായി സ്വന്തം ലെഗേജുകള്‍ കാണിച്ചു കൊടുക്കുവാനും നിര്‍ദ്ദേശിച്ചു . എല്ലാവരും അവരവരുടെ പെട്ടികള്‍ മാറ്റി വെച്ചിട്ടും ഒരു പെട്ടി മാത്രം അവിടെ അനാഥമായി കിടന്നിരുന്നു, മാറി മാറി ചോദിച്ചിട്ടും കോടിക്കണക്കിന് റിയാല്‍ വില വരുന്ന അതിലെ മയക്കുമരുന്നു പെട്ടിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല.  പെട്ടി ഒരു സ്വദേശിയുടെതാണെന്ന്  ഡ്രൈവറും,അത് ഡ്രൈവറുടെതാണെന്ന് അയാളും പറഞ്ഞതോടെ തമ്മില്‍ വാക്കേറ്റമായി.എല്ലാവരെയും ബസ്സില്‍ കയറ്റി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരാന്‍ ഡ്രൈവര്‍ക്ക് കല്‍പ്പന നല്‍കി അയാള്‍ പോലീസ് ജീപ്പില്‍ കയറി. സ്റ്റേഷനിലെത്തിയ അവര്‍ക്ക് നല്ല സ്വീകരണമായിരുന്നില്ല കിട്ടിയത്, യാത്രക്കാരുടെ  പേരുകള്‍ രജിസ്റ്ററില്‍ എഴുതി ഒപ്പിട്ടു നേരെ സെല്ലിനുള്ളിലേക്കായിരുന്നു അവരെ പറഞ്ഞയച്ചത്  .വളരെ കുറഞ്ഞ പേര്‍ക്ക് മാത്രം സൗകര്യമുള്ള ആ കുടുസ്സു മുറിയില്‍ മര്യാദക്ക് ഒന്ന് നടുനീര്‍ത്തുവാന്‍ പോലും ഇടം കിട്ടിയിരുന്നില്ല.ആരോ ഒരാള്‍ ചെയ്ത കുറ്റത്തിന് ആ ബസ്സിലെ എല്ലാവരും ഇരകളായിരിക്കുന്നുവെന്ന് അവര്‍ക്ക് മനസ്സിലായി . ഹബീബ് സെല്ലില്‍ കയറിയതുമുതല്‍ തുടങ്ങിയ കരച്ചിലായിരുന്നു. എത്ര പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറിഞത് !!.

വൈകുന്നേരത്തോടെ സെല്ലിന് പുറത്തുപോവാന്‍ കഴിയും എന്ന പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കികൊണ്ട് . പെട്ടിയുടെ ഉത്തരവദിത്വം ആരും ഏറ്റെടുക്കാനില്ലാത്തതു കൊണ്ട്  ശാസ്ത്രീയമായി കുറ്റം തെളിയുന്നത് വരെ ആരെയും വിടില്ല എന്ന് കൂടി കേട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ തളര്‍ന്നുപോയത് ഹബീബായിരുന്നു, വരന്‍ മയക്ക് മരുന്ന് കടത്ത് കുറ്റാരോപണത്തില്‍ പെട്ട് ജയിലിലായി എന്ന് നാട്ടിലറിഞ്ഞാല്‍ പിന്നെ ആ വിവാഹം നടക്കുമെന്നുള്ളഎല്ലാ പ്രതീക്ഷയും അയാളില്‍ അസ്തമിച്ചിരുന്നു. സത്യം എന്ത് തന്നെയായാലും കേസ് തെളിയുന്നത് വരെ പലരും സംശയത്തിന്റെ നിഴലില്‍ മാത്രമാവും തന്നെ കാണുക എന്നതായിരുന്നു അവരെ അലട്ടിയത്, അതിനേക്കാള്‍ കഷ്ടമായിരുന്നു അക്കൂട്ടത്തിലുണ്ടായിരുന്ന ബംഗാളിയുടെ അവസ്ഥ.  പത്തുവര്‍ഷത്തിനു ശേഷമായിരുന്നു അയാള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നത്.പലപ്പോഴും ഒറ്റക്ക് സംസാരിച്ചും ഉറക്കത്തില്‍ പിച്ചും പേയും പറഞ്ഞും അയാള്‍ ഒരു ഭ്രാന്തനെപ്പോലെ പെരുമാറി. തറയില്‍ ചതുരംഗകള്ളികള്‍ വരച്ച് ചെറിയ കല്ലുകള്‍ കൊണ്ട്  കളികളില്‍ ഏര്‍പെട്ടായിരുന്നു പാക്കിസ്ഥാനികള്‍ സമയം കളഞ്ഞതെങ്കില്‍ സദാ സമയവും ഉറങ്ങുകയായിരുന്നു സുഡാനികള്‍. മൂന്നു നേരവും കാറ്ററിംഗ് കമ്പനികൊണ്ട് വരുന്ന ഭക്ഷണമൊന്നും ദിനേശനോ ഹബീബോ കഴിച്ചിരുന്നില്ല, വിശപ്പില്ലാഞ്ഞിട്ടായിരുന്നില്ല  അത്, അത്രക്ക് വൃത്തികേടായിരുന്നു പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള മുറിയുടെ അവസ്ഥ, ഒന്ന് രണ്ട് തവണ അവിടെ ശര്‍ദ്ധിച്ചതിനു ശേഷം അവിടേക്ക് പോവാനുള്ള അറപ്പുകൊണ്ട്  വെള്ളവും  ജ്യൂസുമൊക്കെ  കുടിച്ചു അവര്‍ വിശപ്പടക്കി.

മൂന്നു ദിവസത്തെ പോലീസ് സ്റ്റേഷനിലെ താമസത്തിന് ശേഷം അവരെ കൊണ്ട് പോയത് കോടതിയിലേക്കും അതിനു ശേഷം പട്ടണത്തിലെ ജയിലിലേക്കുമായിരുന്നു.അതിനിടക്ക് നിരവധി തവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു , കടും കളര്‍  മുറിയിലെ ഇരുണ്ട വെളിച്ചത്തില്‍ കസേരയിലുരുത്തിയുള്ള ചോദ്യം ചെയ്യലും കൈകാലുകള്‍  ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് കോടതിമുറിയിലെ രണ്ടാം നിലയിലേക്ക് വേച്ചു വേച്ചുള്ള കയറിയിറങ്ങലുമായി കുറ്റാന്വേഷണം  നീണ്ടു പോയി. തിരിച്ചും മറിച്ചും ചോദിച്ചിട്ടും കൂടുതലൊന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാവാം ചോദ്യം ചെയ്യുന്നവരുടെ പ്രാക്കിലായിരുന്നു പലപ്പോഴും അതവസാനിച്ചിരുന്നത്. മയക്കുമരുന്ന്  ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ നടത്തിയ രക്തപരിശോധനപോലും വരാന്‍ ദിവസങ്ങളെടുത്തു.പെട്ടന്നു നാട്ടിലെത്താന്‍ കഴിയും എന്ന പ്രതീക്ഷകളൊക്കെ എന്നോ  അസ്തമിച്ചു,  ഫിംഗര്‍ പ്രിന്റ്‌ എടുത്ത ഫലം വരുമ്പോള്‍ ആളെ തിരിച്ചറിയാന്‍ കഴിയും എന്നറിഞ്ഞപ്പോള്‍  ഹബീബ് പൊട്ടിക്കരഞ്ഞുപോയി . അറിയാതെയാണെങ്കിലും  ആ പെട്ടികൈകൊണ്ട്  ഒരു വശത്തേക്ക് മാറ്റി വെച്ച നിമിഷത്തെ ശപിക്കുകയായിരുന്നു അവര്‍ .മയക്കുമരുന്നു കേസിന് പിടിക്കപെട്ടാല്‍ വധശിക്ഷയില്‍ കുറച്ചു ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ ഓര്‍മ്മപെടുത്തല്‍ ഇടക്കിടക്ക് മനസ്സിലേക്ക് കയറിവരുമ്പോള്‍ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ പോലും അവര്‍ക്കാവുമായിരുന്നില്ല.

ജയിലില്‍ ഉച്ചയൂണിനുശേഷമുള്ള കുറച്ചു സമയം വിശ്രമിക്കാറുള്ള ഹാളില്‍ വെച്ചായിരുന്നു അവര്‍ താജ് എന്ന സുഡാനി ആട്ടിടയനെ പരിചയപെട്ടത്.ദൂരെ മരുഭൂമിയിലെ മസ്രയിലെ ആട്ടിടയനായ അയാള്‍ ആ ജയിലില്‍ തങ്ങുന്നത് വിചിത്രമായ ഒരു കുറ്റത്തിന്‍റെ പേരിലായിരുന്നു. എന്തോമാരക രോഗം പിടിപെട്ട്  ആടുകള്‍ മൃതിയടഞ്ഞപ്പോള്‍  അര്‍ബാബിനെ കാത്തുനില്‍ക്കാതെ  അയാള്‍ അടക്കം ചെയ്തു. എന്നാല്‍ ഈ ആടുകള്‍ മരിച്ചതല്ല എന്നും ആര്‍ക്കോ പണത്തിനു വേണ്ടി  വിറ്റതാണ് എന്നുമാരോപിച്ചായിരുന്നു അയാളെ ജയിലിലാക്കിയത്, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ ആടിനെ മറിച്ചു വിറ്റതാണ് എന്ന് തന്നെ അയാള്‍ പറഞ്ഞത്രെ!!. ഉണക്കറൊട്ടിയും വെള്ളവും മാത്രം കഴിച്ചു ആടുകള്‍ക്കൊപ്പം കഴിയുന്നതിനേക്കാള്‍ നല്ലത് ,ജയിലിലാണേലും മാസത്തില്‍ കിട്ടുന്ന നൂറു റിയാല്‍ വേതനവും  മൂന്നു നേരമുള്ള ഭക്ഷണവും അയാള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടാവണം.  ഒരിക്കലും ശിക്ഷ കഴിഞ്ഞു പുറത്തുവരാതിരിക്കട്ടെ  എന്ന്  അഞ്ചു നേരവും നടത്തുന്ന താജിന്‍റെ പ്രാര്‍ത്ഥനയോ    ഒരപരാധവും ചെയ്യാതെ ജയിലില്‍ കഴിയുന്ന  പതിനെട്ടുപേരുടെ  പ്രാര്‍ത്ഥനയിലാണോ ദൈവം കനിയുക എന്നതായിരുന്നു ദിനേശിന്‍റെ ചിന്തകളില്‍.

പുറംലോകവുമായി വിട്ടു നിന്ന ഇരുപത്തിയൊന്നാം ദിവസത്തില്‍ വീണ്ടും കോടതിയില്‍ ഹാജരാക്കി. ജീവിതത്തിലേക്ക് തിരിച്ചു വരുന്ന പതിനേഴു പേരും മരണത്തിലേക്ക് കുതിക്കാന്‍ പോവുന്ന ഒരു ജീവന്റെയും വിധി വന്നത് അന്നായിരുന്നു. സ്വദേശിയുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ച യമനിയായിരുന്നു ആ മയക്ക് മരുന്ന് പെട്ടിയുടെ ഉടമ. തിരിച്ചറിയല്‍ രേഖകളും ഫിംഗര്‍ പ്രിന്റും സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ പ്രതി സ്വയം കുറ്റം സമ്മതിക്കുകയായിരുന്നുവത്രേ.പലപ്പോഴും പെട്ടിയുടെ ഉടമസ്ഥന്‍ ആരാണെന്ന് പലോരോടും അന്വേഷിച്ചു നടന്ന അയാള്‍ തന്നെയാണ് അതിന്റെ ഉടമ എന്ന്  അറിഞ്ഞപ്പോള്‍ പാക്കിസ്ഥാനികളില്‍ ഒരാള്‍ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി.

കോടതി നടപടികള്‍ക്ക് ശേഷം  അവരനുഭവിച്ചത്  യഥാര്‍ത്ഥ സ്വാതന്ത്രത്തിന്‍റെ വെളിച്ചമായിരുന്നു.ഇരുപത്തിയൊന്നു നാളില്‍ അനുഭവിച്ച തടവില്‍ നിന്നും മോചിതരായി പുറത്തിറങ്ങിയപ്പോള്‍ നിരപരാധിത്വം തെളിഞ്ഞ സന്തോഷത്തിലായിരുന്നു ഇരുവരും. ആ കറുത്ത  ദിനങ്ങളില്‍  ജയിലില്‍ വെച്ച്  പരിചയപ്പെട്ട താജിനെകുറിച്ചും, ഒരു നിമിഷത്തെ അവിവേകത്തില്‍ അയല്‍വാസിയെ കൊലപ്പെടുത്തി, ചെയ്ത തെറ്റില്‍ പാശ്ചാത്തപിച്ച്  മരണം വരിക്കാന്‍ ദിനങ്ങളെണ്ണിക്കഴിയുന്ന സ്വദേശിയോടുമൊക്കെ വിടപറഞ്ഞു  പുറത്തിറങ്ങി മുടങ്ങിയയാത്രക്കായി വീണ്ടും ബസ്സില്‍ കയറി. ,  മരുഭൂമിയില്‍ കൂടി നടന്നു പോവുന്ന താജ്മാരെ പിന്നിലാക്കി ബസ്സ് നീങ്ങുമ്പോള്‍ തങ്ങളുടെ ജയില്‍ വാസം വെറുമൊരു ദു:സ്വപ്നമായി മാത്രം കണ്ടുകൊണ്ടു ദിനേശന്‍ പതിയെ മയക്കത്തിലേക്ക് നീങ്ങി. പ്രതീക്ഷ അസ്തമിക്കാതെ വീണ്ടുമൊരു കല്ല്യാണ പന്തല്‍ കിനാവ്‌ കണ്ട് ഹബീബും !!. ( ശുഭം )

(പൂര്‍ണ്ണമായും ഇതൊരു കഥയല്ല )

97 comments:

 1. മരുഭൂമിയില്‍ കൂടി നടന്നു പോവുന്ന താജ്മാരെ പിന്നിലാക്കി ബസ്സ് നീങ്ങുമ്പോള്‍ തങ്ങളുടെ ജയില്‍ വാസം വെറുമൊരു ദു:സ്വപ്നമായി മാത്രം കണ്ടുകൊണ്ടു ദിനേശന്‍ പതിയെ മയക്കത്തിലേക്ക് നീങ്ങി.പ്രതീക്ഷ അസ്തമിക്കാതെ വീണ്ടുമൊരു കല്ല്യാണ പന്തല്‍ കിനാവ്‌ കണ്ട് ഹബീബും

  ReplyDelete
 2. ജീവിതത്തില്‍ നാം അറിയാതെ വന്നു ഭാവിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ , നിരപരാധിത്വം തെളിയിപ്പിക്കുവാന്‍ കഴിയാതെ കാരാഗ്രഹത്തില്‍ അകപെടുന്നവന്‍റെ മനസ്സിന്‍റെ രോദനം ഭയാനകമായ അവസതയാകും

  ReplyDelete
  Replies
  1. ആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി റഷീദ് .

   Delete
 3. കൊള്ളാം...വളരെ നന്നായിട്ടുണ്ട്...ഒരാൾ തെറ്റ് ചെയ്തതിന്റെ ഫലം കൂടെ നിൽക്കുന്നവർ കൂടി അനുഭവിക്കേണ്ടി വരിക; വളരെ ദുഖകരമായാ അവസ്ഥയാണ്...അത് പോലെ ആ ആട്ടിടയന്റെ അനുഭവം ...(ഉണക്കറൊട്ടിയും വെള്ളവും മാത്രം കഴിച്ചു ആടുകള്‍ക്കൊപ്പം കഴിയുന്നതിനേക്കാള്‍ നല്ലത് ,ജയിലിലാണേലും മാസത്തില്‍ കിട്ടുന്ന നൂറു റിയാല്‍ വേതനവും മൂന്നു നേരമുള്ള ഭക്ഷണവും അയാള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടാവണം.) ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടോ ..?

  ReplyDelete
  Replies
  1. കാലം പുരോഗമിച്ചിട്ടും ഇതിനൊന്നും വലിയ മാറ്റമില്ല രാജേഷ് ... നന്ദി വായനക്കും അഭിപ്രായത്തിനും

   Delete
 4. മുഴുവൻ അപരാധികളും രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വം മുറുകെ പിടിക്കുന്ന നമ്മുടെ രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ മഹത്വം വെളിവാക്കിത്തരുന്ന സന്ദർഭങ്ങളാണിത്. ചെയ്യാത്ത തെറ്റിന്റെ പേരിൽ നിരപരാധികളായ മനുഷ്യർ ശാരീരികമായും, മാനസികമായും അനുഭവിച്ച വേദനകൾ ഓർക്കുമ്പോൾ ഇപ്പോഴും വളരെ പ്രാകൃതമായ ശിക്ഷാസമ്പ്രദായങ്ങൾ പിന്തുടരുന്ന അറേബ്യൻ രാജ്യങ്ങളെക്കുറിച്ച് ഒട്ടും മതിപ്പ് തോന്നുന്നില്ല.....

  അനുഭവവും ഭാവനയും കൂടിക്കുഴഞ്ഞ രചന ലളിതം, സുന്ദരം . മഹാനായ അമേരിക്കൻ ചെറുകഥാകൃത്ത് ഒ.ഹെൻട്രിയുടെ കോപ്പ് ആൻഡ് ആൻന്തം എന്ന ചെറുകഥയിലെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു ഇവിടെ പറഞ്ഞ താജ് എന്ന ചെറുപ്പക്കാരന്റെ ജീവിതം......

  ReplyDelete
  Replies
  1. കഥയുടെ ആഴമറിഞ്ഞ അഭിപ്രായത്തിനു നന്ദി മാഷേ . സൂക്ഷ്മമായ വായനക്ക് പ്രത്യേകിച്ചും .

   Delete
 5. മരുഭൂമിയില്‍ കൂടി നടന്നു പോവുന്ന താജ്മാരെ പിന്നിലാക്കി ബസ്സ് നീങ്ങുമ്പോള്‍ തങ്ങളുടെ ജയില്‍ വാസം വെറുമൊരു ദു:സ്വപ്നമായി മാത്രം കണ്ടുകൊണ്ടു ദിനേശന്‍ പതിയെ മയക്കത്തിലേക്ക് നീങ്ങി. പ്രതീക്ഷ അസ്തമിക്കാതെ വീണ്ടുമൊരു കല്ല്യാണ പന്തല്‍ കിനാവ്‌ കണ്ട് ഹബീബും !!.
  ഫൈസൽ , വളരെ മനോഹരമായി എഴുതി ..ചില സത്യങ്ങൾ പലപ്പോഴും ഭയാനകമാണ് ..എന്താ പറയുക ആട് ജീവിതങ്ങൾ ....തുടർന്നും എഴുതുക

  ReplyDelete
  Replies
  1. നന്ദി ജോയ് . അതെ സത്യങ്ങള്‍ പലപ്പോഴും വിചിത്രമായി തോന്നും

   Delete
 6. ഓരോ ജീവിതവും ഓരോ യാത്രകളാണ്.. അപ്രതീക്ഷിത വഴികളിലൂടെയുള്ള അനന്തയാത്ര.. !!

  ഒറ്റയിരിപ്പിൽ പിടിച്ചിരുത്തി വായിപ്പിക്കുക എന്ന് പറഞ്ഞാൽ ഇതാണ്.. മനോഹരം.. :)

  ReplyDelete
  Replies
  1. നന്ദി ഫിറോസ്‌ , വായനക്കും അഭിപ്രായത്തിനും

   Delete
 7. എന്തൊരു അനുഭവം അല്ലേ?! ഇത്തരം കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് പെരുമഴക്കാലം എന്ന സിനിമയാണ്. അതില്‍ സലിം കുമാറിന്‍റെ ആമുഎളാപ്പ കഥാപാത്രം പറയുന്ന "സുഊദി അറേബ്യയാണ് നാട്, ശരീഅത്താണ്‌ കോടതി, ബെട്ടൂന്നു പറഞ്ഞാ ബെട്ടും!" എന്ന സംഭാഷണമാണ് ഇത് വായിച്ചപ്പോളും കാതുകളില്‍ മുഴങ്ങുന്നത്..

  ReplyDelete
  Replies
  1. ഓരോ രാഷ്ട്രത്തിനും ഓരോ നിയമങ്ങള്‍ :( നന്ദി വായനക്കും വരവിനും

   Delete
 8. ജീവിതയാത്രയിൽ അവിചാരിതമായി സംഭവിക്കുന്ന, സംഭവിച്ചേക്കാവുന്ന ഇത്തരം അനുഭവങ്ങൾ .............
  മാറ്റി മറിക്കുന്ന ജീവിതങ്ങൾ ........
  നിഷേധിക്കപ്പെടുന്ന നീതി ......
  പലയാത്രകളും ലക്ഷ്യത്തിൽ എത്താറില്ല ....
  ചിലത് ദൈവ കൃപ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുകയും ചെയ്യും.......
  നല്ല വായന തന്നതിന് നന്ദി ഫൈസൽ

  ReplyDelete
 9. ആദ്യന്തം സസ്പെൻസ് കീപ്പ് ചെയ്തുള്ള അവതരണം.... പൂർണ്ണമായ "കഥ" അല്ലെങ്കിലും ഇതൊരിക്കലും "അപൂർണ്ണമായ" കഥയും അല്ല.....

  അനിശ്ചിതങ്ങളുടെ ജീവിത യാത്രയിൽ ഇങ്ങനെയെന്തൊക്കെ നാം തരണം ചെയ്യണം... !!

  ReplyDelete
  Replies
  1. ചില അനുഭവങ്ങള്‍ കഥയായും , നന്ദി സമീര്‍

   Delete
 10. തീവ്രമായ അനുഭവങ്ങൾ ..
  എത്ര എത്ര ജന്മങ്ങൾ ഇങ്ങനെ ചെയ്യാത്ത തെറ്റിന് ഗല്ഫു നാടുകളിൽ ഉണ്ടാവും ..ഭാഷ അറിയാത്ത , സഹായത്തിനു ആരും എത്താൻ പോലും കഴിയാതിടത് . ക്രിസ്മസ് ആഖോഷിക്കാൻ കുറ്റവാളികളെ നാട്ടിൽ വിടുന്ന നമ്മുടെ നാട്ടില കേട്ട് കേൾവി പോലും ഉണ്ടാവില്ല ഇങ്ങനുള്ള സംഭവങ്ങൾ

  നല്ല പോസ്റ്റ്‌ ഫൈസൽ ഭായ് . അഭിനന്ദനങ്ങൾ . .

  ReplyDelete
  Replies
  1. അതെ ശരിയാണ് , ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

   Delete
 11. അതിഭീകരമായ അവസ്ഥയാണ് മുകളില്‍ വിവരിച്ചത്.. പ്രവാസികളില്‍ നിരപരാധികളായ ചിലര്‍ അപൂര്‍വ്വമായെങ്കിലും ഇങ്ങിനെയുള്ള ചതിക്കുഴികളില്‍ പെട്ട് ജീവിതം പൊലിഞ്ഞു പോയിട്ടുണ്ട്. നടുക്കത്തോടെയാണ് വായിച്ചുകൊണ്ടിരുന്നത്. എങ്കിലും അവസാനം മരുപ്പച്ച കണ്ട സന്തോഷം തോന്നി..

  ReplyDelete
  Replies
  1. നന്ദി ഇക്ക വരവിനും വായനക്കും

   Delete
 12. മറ്റൊരു രാജ്യം,മറ്റൊരു നിയമവ്യവസ്ഥ.നമ്മള്‍ നിസ്സഹായരാണ്. കൂട്ടിന് ദൈവസങ്കല്‍പ്പം മാത്രമേയുള്ളൂ.ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു

  ReplyDelete
  Replies
  1. അതെ പലപ്പോഴും നമ്മള്‍ നിസ്സാഹായര്‍ . നന്ദി വരവിനും വായനക്കും

   Delete
 13. സംഭവ്യം. നല്ല അവതരണം.
  ആശംസകൾ.

  ReplyDelete
 14. ഒന്നുമറിയാതെ കുടുങ്ങിപ്പോകുന്ന ഇത്തരം സംഭവങ്ങള്‍ ഇവിടെ കൂടുതലാണ് എന്നാണ് തോന്നിയിട്ടുള്ളത്. കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ഭാഷയോ സൌകര്യങ്ങളുടെ പോരായമയോ ഒക്കെയാകാം കാരണം. എന്തൊക്കെ ആയാലും ഇത്തരം അവസ്ഥകളില്‍ പെടുന്നവര്‍ പോലും ചിലപ്പോഴെങ്കിലും സ്വന്തം ജോലിസ്ഥലത്തെക്കാള്‍ ഭേദമായി ഭക്ഷണമെങ്കിലും കഴിക്കാന്‍ കഴിയുന്നു എന്ന ആശ്വാസം കണ്ടെത്തുമ്പോള്‍ ഒന്നോര്‍ത്തുനോക്കു അവരുടെ ജീവിതം.....
  നന്നായിരിക്കുന്നു ഫൈസല്‍.

  ReplyDelete
  Replies
  1. നാം കാണാതെ പോവുന്ന ഒരു പാട് ജന്മങ്ങള്‍ , നന്ദി റാംജി

   Delete
 15. കഥ മാത്രമല്ലിത് ഇതിലലപം കാര്യം ഉണ്ടെന്നും പറഞ്ഞല്ലോ
  എന്തായാലും സംഭവം വളരെ നന്നായിപ്പറഞ്ഞു കൊട്ടോ ഭായ്
  ഇടവേളകളിൽ കിട്ടുന്ന സമയം വെറുതെ കളയണ്ട കേട്ടോ പോരട്ടെ
  ഇതുപോലുള്ള ഹൃദയസ്പർശിയായ സംഭവങ്ങൾ അനുഭവങ്ങൾ കഥകൾ
  ആശംസകൾ

  ReplyDelete
  Replies
  1. നന്ദി സര്‍ , വിലപെട്ട അഭിപ്രായത്തിനും വായനക്കും .

   Delete
 16. സൌദിയാണ്. ഇതുപോലെ പലതും സംഭവിക്കാം. ആരുടേയും തെറ്റല്ല. അനുഭവിക്കാനുള്ളതൊന്നും വഴിയിൽ തങ്ങില്ലെന്നല്ലെ പറയാറ്. വായനക്കാരന്റെ ആകാംക്ഷ അവസാനം വരെ നില നിർത്തി.
  ആശംസകൾ...

  ReplyDelete
  Replies
  1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം വി കെ

   Delete
 17. കഥ എന്നതിനേക്കാള്‍ അനുഭവക്കുറിപ്പ് പോലെ വേദനിപ്പിച്ചു വായന. പ്രത്യേകിച്ച് താജിനെപോലുള്ളവരുടെ ദുരവസ്ഥ. മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി ജയില്‍വാസംവരെ ആഗ്രഹിക്കുന്ന തൊഴിലാളികള്‍ കുറവല്ല ഈ മണലാരണ്യത്തില്‍.

  ReplyDelete
  Replies
  1. നന്ദി ഇലഞ്ഞി വരവിനും വായനക്കും

   Delete
 18. യാതൊരു മനുഷ്യത്വവും ഇല്ലാത്ത നിയമങ്ങള്‍ തന്നെയല്ലേ.. അന്യനാട്ടില്‍ ഇങ്ങനെയൊക്കെ അകപ്പെട്ടുപോകുന്ന കഥകള്‍ കേള്‍ക്കുമ്പോഴാണ് നമ്മുടെ നിയമവ്യവസ്ഥിതിയുടെ മാനുഷികമുഖം എത്ര ദൈവീകമെന്നു മനസ്സിലാകുന്നത്.. ഇതുപോലെ വിചിത്രമായ മറ്റൊരനുഭവം മണിച്ചേട്ടന്റെ (മണി.മിനു) ഒരു കഥയില്‍ വായിച്ചിരുന്നു ഈ ഇടയ്ക്ക്.. പിശാചിന്‍റെ നിയമങ്ങള്‍..

  ReplyDelete
  Replies
  1. നിയമങ്ങള്‍ പൈശാചികം എന്ന് പറയാന്‍ പറ്റില്ല മനോജ് . ചില കുറ്റവാളികളെ കണ്ടെത്തുമ്പോള്‍ ചിലര്‍ക്ക് ചില പ്രയാസം ഉണ്ടാകുന്നു എന്നതാണ് സത്യം. കര്‍ക്കശമായ നിയമം നില നില്‍ക്കുന്നത് കൊണ്ടാണ് ഇവിടെ ഇത്രയും കുറ്റകൃത്യങ്ങള്‍ കുറയുന്നത് . നന്ദി വായനക്ക്

   Delete
 19. ഹബീബിനെ പോലെ ....പ്രതീക്ഷ അസ്തമിക്കാത്ത ഇതുപോലുള്ള നല്ല നല്ല വായനകള്‍ക്കായി കാത്തിരുന്നോട്ടെ?

  ReplyDelete
  Replies
  1. നന്ദി നിഴല്‍ ,വരവിനും വായനക്കും

   Delete
 20. ദുരിതം നീന്തിക്കടക്കാന്‍ എത്തുന്നവര്‍ അതിന്റെ കയത്തിലേക്ക് ഒഴികിപ്പോകുന്ന അവസ്ഥ. നിരപരാധികള്‍ ശിക്ഷിക്കപെടുക എന്നത് ഏതൊരു രാജ്യത്തിലെയും നിയമവ്യവസ്തയിലെ ന്യൂനതയാണ്. അതിനൊരു പരിഹാരം ഉണ്ടാകുന്നത് വരെ ലോകത്തിലെ ജയില്‍ ഭിത്തികള്‍ നിരപരാധികളുടെ കണ്ണുനീര്‍ വീണു പൊള്ളിക്കൊണ്ടിരിക്കില്ലേ. മനസ്സിനെ സ്പര്‍ശിച്ച പോസ്റ്റ്‌

  ReplyDelete
 21. കര്‍ശനമായ നിയമങ്ങള്‍
  ഇങ്ങനെയുള്ള ചില പോരായ്മകളുണ്ടെങ്കിലും നിയമരാഹിത്യത്തെക്കാള്‍ ഏറേ മെച്ചമാണ് നിയമങ്ങള്‍ ഉണ്ടായിരിയ്ക്ക എന്നതും അത് സൂക്ഷ്മമായി പാലിക്കപ്പെടുന്നു എന്ന് വരുന്നതും. മസ്രയെക്കാള്‍ ഭേദപ്പെട്ട ജയിലിനെ ഇഷ്ടപ്പെടുന്ന ആടുജീവിതം മനസ്സിനെ സ്പര്‍ശിച്ചു. നല്ല എഴുത്ത്, ഫൈസല്‍

  ReplyDelete
  Replies
  1. അതെ വാസ്തവം അജിത്‌ ഏട്ടന്‍ , , കര്‍ക്കശമായ നിയമം നില നില്‍ക്കുന്നത് കൊണ്ടാണ് ഇവിടെ ഇത്രയും കുറ്റകൃത്യങ്ങള്‍ കുറയുന്നത് . നന്ദി വായനക്ക്

   Delete
 22. വായിച്ചു... ഒന്നും പറയാന്‍ കഴിവില്ലാതാകുന്നു.. ഫൈസല്‍.
  ജീവിതം എത്രമാത്രം വിചിത്രവും ആലംബഹീനവുമായിത്തീരുന്നു..അല്ലേ?

  ReplyDelete
  Replies
  1. ചില ജീവിതങ്ങള്‍ ഇങ്ങിനെയും , നന്ദി എച്മു

   Delete
 23. നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ വരിക വലിയൊരു ദുഖം തന്നെയാണ് ...നിയമം കര്‍ശനമായ ഒരു നാട്ടില്‍ പ്രത്യേകിച്ചും !

  ReplyDelete
 24. മറ്റുള്ളവരുടെ അപരാധങ്ങൾ നാം അറിയാതെ
  നമ്മുടെ തലയിൽ വന്നാലുള്ള നിജ സ്ഥിതിയേക്കാൾ
  ദു:ഖകരമായ അവസ്ഥ പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണ് ,
  ഒപ്പം ആരോപണ വിധേയമായി പ്രാകൃതമായ ശിക്ഷാസമ്പ്രദമടക്കമുള്ള ചോദ്യം ചെയ്യലുകളുടെ ഇടയിൽ കിട്ടികൊണ്ടിരിക്കുന്ന വേദനയും...

  ഒരു അറേബ്യൻ യാഥാർത്ഥ്യത്തെ കഥയുടെ കുപ്പായമിട്ട്
  അവതരിപ്പിച്ച ഈ രീതിയും നന്നായിട്ടുണ്ട് കേട്ടൊ ഫൈസൽ

  ReplyDelete
  Replies
  1. ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ സന്തോഷം മുരളിയേട്ടാ

   Delete
 25. വേദനയോടെ വായിച്ചു. വെറും ഒരു കഥയല്ലെന്ന അറിയിപ്പ് കൂടി കേട്ടപ്പോള്‍....
  അതിലെ ഓരോരുത്തരുടെയും വേദനകള്‍ നമ്മുടേതു കൂടി ആവുന്ന രീതിയില്‍ പറയാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

  ReplyDelete
  Replies
  1. നന്ദി അനശ്വര , വരവിനും വായനക്കും

   Delete
 26. ജയിലിലാണേലും മാസത്തില്‍ കിട്ടുന്ന നൂറു റിയാല്‍ വേതനവും മൂന്നു നേരമുള്ള ഭക്ഷണവും അയാള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടാവണം...

  ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ആയതു കൊണ്ട് ഇത്തരം നിരവധി കാര്യങ്ങള്‍ കാനുന്നുണ്ടാവനം അല്ലെ...

  നന്നായി എഴുതി ഭായീ...ഏതായാലും നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടില്ലല്ലോ..അതെന്നെ .

  ReplyDelete
 27. ദിനേശനിലൂടെ നന്നായി പറഞ്ഞു ഡിയര്‍ ഫൈസ്! തുടരുക!

  ReplyDelete
 28. മുന്‍പും ഇതുപോലെയുള്ള കഥാനുഭവങ്ങള്‍ ഇവിടെ വായിച്ചിട്ടുണ്ട്.
  യാഥാര്‍ത്യത്തോട് അധികമൊന്നും കൂട്ടിച്ചേര്‍ത്ത് പൊലിപ്പിക്കാന്‍ ശ്രമിക്കാത്തതിനാലാവാം ഏറെ ഹൃദ്യമായി തോന്നി.

  ReplyDelete
  Replies
  1. നന്ദി ജോസ് . വായനക്കും അഭിപ്രായത്തിനും

   Delete
 29. ഒരാള്‍ കാരണം എത്ര പേര്‍ അനുഭവിച്ചു...? കഷ്ടം

  ReplyDelete
 30. പ്രവാസ ലോകത്ത് നിന്ന് കേട്ട നിരവധി കഥകളുടെ ഒരു മേളനം നല്ല ഒതുക്കത്തോടെ പറഞ്ഞു

  ReplyDelete
  Replies
  1. നന്ദി കൊമ്പന്‍ വരവിനും വായനക്കും

   Delete
 31. ഗൾഫ് രാജ്യത്തിലെ നിയമങ്ങളുടെ കാർക്കശ്യത്തെക്കുറിച്ചും മനുഷ്യത്വമില്ലായ്മയെക്കുറിച്ചും കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. 'പൂർണ്ണമായും ഇതൊരു കഥയല്ല' എന്ന ഫൈസലിന്റെ അടിക്കുറിപ്പ് അതിനു അടിവരയിടുന്നു. 'കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടണം' എന്ന കാർക്കശ്യവും ' ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്' എന്ന ഹൃദയവിശാലതയും എല്ലാം തകർക്കപ്പെടുന്നത് ആരുടെയൊക്കെ കൈകളാലാണ് ?

  നിയമക്കുരുക്കുകളിൽ കുടുങ്ങിയ നിരപരാധികളുടെ വ്യഥ, ചുരുങ്ങിയ വാക്കുകളിൽ എഴുതി ഫലിപ്പിക്കാനായി.

  രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കിട്ടിയ അവധിയില്‍ സ്വന്തം മണ്ണിലേക്കുള്ള യാത്ര ഒരിക്കലും ദിനേശന്‍റെ ജയിലിലേക്കുള്ള പറിച്ചു നടലായിരിക്കുമെന്നു കരുതിയിരുന്നില്ല. >> ഈ വാചകത്തിൽ ഒരു പിശകുണ്ടെന്ന് കരുതുന്നു. ജയിൽ ദിനേശന്റെയാണെന്നതു പോലെ ഒരു ധ്വനി. രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം കിട്ടിയ അവധിയില്‍ സ്വന്തം മണ്ണിലേക്കുള്ള യാത്ര ജയിലിലേക്കുള്ള പറിച്ചു നടലായിരിക്കുമെന്നു ഒരിക്കലും ദിനേശൻ കരുതിയിരുന്നില്ല.

  എന്നായാൽ ശരിയാവും.

  ReplyDelete
  Replies
  1. പിഴവുകള്‍ ചൂണ്ടി കാണിച്ചതില്‍ ഏറെ സന്തോഷം ,, സൂക്ഷ്മ വായനക്കും നിരീക്ഷണത്തിനും നന്ദി ...എഡിറ്റ്‌ ചെയ്തു !!. നന്ദി മനോജ്‌

   Delete
 32. നന്നായിട്ടുണ്ട് ഫൈസൂ... സൌദിയിലെ യാത്രകള്‍ക്കിടയില്‍ അറബി അറിയാത്ത എന്നെ ചെക്ക്‌ പോസ്റ്റില്‍ വെറുതെ മണിക്കൂറുകളോളം പിടിച്ചിടുന്ന പോലീസുകാരുടെ തമാശ ആസ്വദിക്കുന്ന (?) മാനസികാവസ്ഥ അനുഭവിചിട്ടുള്ളതിനാല്‍ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളുടെയും മാനസികസ്ഥിതി മനസ്സിലാക്കുവാന്‍ കഴിഞ്ഞു. വരികളില്‍ ഇടയ്ക്കെവിടെയോ 'വിഗ്നം' എന്ന് കണ്ടു ... അത് വിഘ്നം' എന്നല്ലേ !

  ReplyDelete
  Replies
  1. നന്ദി അംജത് , തെറ്റുകള്‍ കാണിച്ചതിനും വായനക്കും , ശരിയാക്കിയിട്ടുണ്ട്

   Delete
 33. സൗദിയിലെ അവസ്ഥകള്‍ നേരിട്ടറിഞ്ഞത് കൊണ്ട് ഇതൊരു അനുഭവക്കുറിപ്പ് പോലെയാണ് വായിച്ചത്.... ഇതുപോലെ എത്ര പേര്‍ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അവിടുത്തെ ജയിലുകളില്‍ കഴിയുന്നുണ്ടാകും?

  ReplyDelete
  Replies
  1. പലരില്‍ ഒരുവന്‍റെ കഥ .. നന്ദി മുബി .

   Delete
 34. വെയിലിനു ചൂട് കൂടിയപ്പോള്‍ അയാള്‍ കര്‍ട്ടന്‍ നീക്കി ചെറുതായി ഒന്ന്‍ മയങ്ങാന്‍ ശ്രമിച്ചുവെങ്കിലും ബസ്സിനുള്ളിലെ പാകിസ്ഥാനികളുടെയും ബംഗാളികളുടെയും ഉച്ചത്തിലുള്ള ഫോണ്‍ സംസാരം കാരണം അതിനു വിഗ്നം വരുത്തി..

  NANNAAYI AVATHARIPPICHU.

  ReplyDelete
  Replies
  1. നന്ദി ജാസിംകുട്ടി , ഏറെ കാലത്തിനു ശേഷം ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം :)

   Delete
 35. തികച്ചും അർത്ഥവത്തായ വാചകം കൊണ്ട് പൂർണ്ണമാക്കിയ രചന.
  അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത ജീവിതത്തിന്റെ അനിശ്ചിതത്വം മുതൽ ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞ് എത്തപ്പെടുന്ന നിസ്സഹായതയുടെ മൂർദ്ധന്യത്തിൽ എല്ലാം അവസാനിക്കുമെന്ന പ്രതീതിയിലെത്തിച്ച് ഒടുവിൽ വിട്ടയക്കപ്പെടുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മാധുര്യം ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചു.
  ഒരു പാട് ചോദ്യങ്ങളും ഓർമ്മപ്പെടുത്തലുകളും ഉൾകൊള്ളുന്നുണ്ട് എന്നതിനാൽ തന്നെ കേവലമൊരു വായനയ്കപ്പുറം ശ്രദ്ധയാകർഷിക്കപ്പെടട്ടെ..... ആശംസകൾ

  ReplyDelete
  Replies
  1. നന്ദി തൂലിക ,ഹൃദയം നിറഞ്ഞ നന്ദി

   Delete
 36. നിയമം കര്‍ശനമായ രാജ്യത്ത് വധശിക്ഷ ഉറപ്പായ കുറ്റം ആരോപിക്കപ്പെട്ട് തടവിലാക്കപ്പെടുന്നവന്‍റെ മാനസീക നില പറഞ്ഞറിയിക്കാന്‍ പറ്റാത്തതാവും, നിരപരാധിയാണ് എന്ന് ഉത്തമ വിശ്വാസം ഉണ്ടെങ്കില്‍പോലും. കഥ നന്നായി.

  ReplyDelete
  Replies
  1. നന്ദി സര്‍ വരവിനും അഭിപ്രായത്തിനും

   Delete
 37. കൊള്ളാം...വളരെ നന്നായിട്ടുണ്ട്...ഒരാൾ തെറ്റ് ചെയ്തതിന്റെ ഫലം മറ്റൊരാള്‍ ർ കൂടി അനുഭവിക്കേണ്ടി വരിക; വളരെ ദുഖകരമായാ അവസ്ഥയാണ്...

  ReplyDelete
 38. ഇത് ഒരു അനുഭവ വിവരണം പോലെ തോന്നിപ്പിച്ചു. അതെയോ?

  ReplyDelete
  Replies
  1. അനുഭവത്തില്‍ നിന്നും ഒരു കഥ തുമ്പി :)

   Delete
 39. ഒരാള്‍ അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വന്നത് നിരപരാധികളായ മനുഷ്യര്‍ . .:(
  ഇതൊരു കഥയായി തോന്നിയില്ലാ ..!

  ReplyDelete
 40. ന്നേം നൊമ്പരപ്പെടുത്തി :( ഇത്തരം അവസ്ഥകൾ എഴുതി മുഴുമിപ്പിക്കുന്നത്‌ എങ്ങനെയാണെന്നു പോലും ആലോചിക്കാറുണ്ട്‌ ഞാൻ...നീറി നീറി പുകയുന്ന പോലെ :(

  ReplyDelete
 41. സ്വതവേ നിയമങ്ങള്‍ക്ക് മാര്‍ദ്ധവം കുറവാണ്. ഇവിടെ 21 നാള്‍ മാത്രമാണ് തീര്‍ത്തും വിചാരണ നടപടികളുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിച്ചത്, അതുതന്നെയും അല്‍പ സ്വല്‍പം പ്രതീക്ഷയോടെ എന്നാല്‍ ഇപ്പോള്‍ ഒരോ കരിനിയമത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോകപ്പെടുന്ന യുവാക്കള്‍ ആയുസിന്റെ നല്ലൊരുകാലം വിചാരണ തടവുകാരായി മാറുന്നു.. പിന്നീട് നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്നു. അത്തരം സംഭവങ്ങളെ ഒന്ന് ഭാവനയില്‍കൊണ്ടുവരാന്‍ ഇത് ഉപകരിക്കും...

  ReplyDelete
 42. അപരാധികളായി മുദ്ര കുത്തപ്പെടുന്ന നിരപരാധികള്‍...
  നന്നായി എഴുതി...

  ReplyDelete
 43. കൂടുതലും ഈ ലോകത്ത്‌ നിരപരാതികള്‍ ആണല്ലോ ശിക്ഷകള്‍ അനുഭവികെണ്ടാതായി വരുന്നത് ...

  ReplyDelete
  Replies
  1. അതെ .. നന്ദി ജലീല്‍ ക്ക

   Delete
 44. വായിച്ചുതുടങ്ങിയപ്പോള്‍ വേദനയാണ് മനസ്സിലുണ്ടായിരുന്നത്.അവസാനം സന്തോഷിക്കുകയും ചെയ്തു.കാരണം സൌദി ജയിലിലാണല്ലോ!വിട്ടുപോരാന്‍......................
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സര്‍ വരവിനും അഭിപ്രായത്തിനും

   Delete
 45. ഇത് ഒരു അനുഭവ വിവരണം പോലെ തോന്നിപ്പിച്ചു. ........

  ReplyDelete
 46. ലാളിത്യമുള്ള എഴുത്ത് ...21 ദിവസം കഴിഞ്ഞു പോയതറിഞ്ഞില്ല..!

  ReplyDelete
 47. എത്താന്‍ കഴിയില്ലാത്ത സ്ഥലങ്ങളെ കുറിച്ച് വായിക്കാന്‍ ഇഷ്ടമാണ്...നല്ല യാത്രാ വിവരണം

  ReplyDelete
 48. ഇത്തരം നിരവധി സംഭവങ്ങള്‍ നാട്ടില്‍ നിന്നുള്ള എന്റെ ഗള്‍ഫ്‌ സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതില്‍ ചിലതൊക്കെ അവിശ്വസനീയം എന്ന് തോന്നിയിരുന്നെങ്കിലും ഇത്തരം കഥകള്‍ വായിക്കുമ്പോള്‍ എന്ത് കൊണ്ട് അന്നവര്‍ പറഞ്ഞത് നടന്നു കൂടാ എന്നൊരു ചിന്ത ഉടലെടുക്കുന്നു. എന്തായാലും ഗള്‍ഫ്‌ ജീവിതം തീഷ്ണമായ പല അനുഭവങ്ങളുടെയും കലവറ തന്നെയെന്നു ഊര്‍ക്കടവിലെ ഈ പോസ്റ്റ്‌ അടിവരയിടുന്നു.

  വായന വൈകി. ക്ഷമിക്കുക

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.