E ചന്തയിലെ നാട്ടുവര്‍ത്തമാനങ്ങള്‍ !.

കാക്കത്തൊള്ളായിരം പേര്‍ സ്വന്തമായി വായിക്കാനും എഴുതാനും ഉപയോഗിക്കുന്ന അനന്തവിശാലമായ ഫേസ്ബുക്കില്‍ ഒരാഴ്ചയില്‍ കടന്നു പോവുന്ന സ്റ്റാറ്റസുകളെകുറിച്ച് പറയുക എന്നത്  സമുദ്രത്തിലെ തിരകള്‍ എണ്ണുന്നതിനു സമാനമാവും. എന്തിനും ഏതിനും സ്വന്തമായി അഭിപ്രായവും തീരുമാനങ്ങളും എഴുതാന്‍ നമ്മള്‍ മലയാളികളോളം മറ്റാരും ഉണ്ടാവില്ല എന്ന് തോന്നുന്നു, ന്യായവും അന്യായവും കുറ്റവും ശിക്ഷയുമൊക്കെ വിധിക്കാനുള്ള ജനകീയ കോടതിയായി ഫേസ് ബുക്ക് ചുമരുകള്‍ മാറുന്നു എന്നൊരിക്കല്‍ എഴുതിയിരുന്നു, കഥയും കവിതയും പ്രണയവും പ്രതിഷേധവും മുതല്‍ പാരവെപ്പും പണികൊടുക്കലും മാത്രമല്ല വിവാഹവും ആത്മഹത്യയും വരെ നടക്കുന്ന E ചന്തയായി ഫേസ് ബുക്ക് മാറുമ്പോഴും ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍ നല്‍കുന്ന സമയം കൊല്ലല്‍ വിസ്മരിക്കാന്‍ സാധിക്കില്ല.

മലയാളികള്‍ക്ക് ഫേസ് ബുക്ക് സ്റ്റാറ്റസ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മൌസ് നീങ്ങുന്നത്  , അബ്ബാസ് കുബ്ബൂസിന്‍റെ വാളിലേക്കായിരിക്കും, പ്രവാസി ജീവിതത്തെ ചെറിയ ചെറിയ നോട്ടുകളിലൂടെ സാധാരണക്കാരുടെ ജീവിതത്തെ പച്ചയോടെ അവതരിപ്പിച്ചപ്പോള്‍ സമാനതകളില്ലാത്ത സ്വീകാര്യതയായിരുന്നു ഫേസ് ബുക്കില്‍.സാധാരണ പ്രവാസികളുടെ പ്രധാനഭക്ഷണമായ ഖുബ്ബൂസിനെ വരികളില്‍കൂടി പ്രവാസികളുടെ E മേശയില്‍ എത്തിച്ചത് കൊണ്ടാവാം, ഈ കഴിഞ്ഞ വാരം നടന്ന അബ്ബാസിന്‍റെ ജന്മദിനം ഖുബ്ബൂസ് ഡേ ആണെന്ന് വരെപലരും സ്റ്റാറ്റസ് ഇട്ടു ആഘോഷിച്ചത്.   
"അക്ഷയതൃതീയ ദിനത്തില്‍
സ്വര്‍ണം വാങ്ങിയാല്‍
വര്‍ഷം മുഴുവന്‍ അഭിവൃദ്ധിയെന്നു
സ്വർണക്കട മുതലാളി ....
വർഷം മുഴുവൻ തൊഴിലെടുത്താലും
രണ്ടറ്റം കൂട്ടി മുട്ടിക്കാൻ
ഉള്ള സ്വർണം പണയം വെക്കണമെന്ന്
തൊഴിലാളി." ആഭരണങ്ങള്‍ക്ക് പിറകെ പോവുന്ന മലയാളികളെ കുറഞ്ഞ വരികളില്‍ കൂടി വിമര്‍ശിക്കുകമാത്രമല്ല ഇവിടെ ചെയ്യുന്നത്.  തങ്ങളുടെ ഉല്‍പ്പന്നങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ 
"വിശ്വാസത്തെ"  കൂട്ട് പിടിച്ചുനടത്തുന്ന ചില കച്ചവടതന്ത്രങ്ങളെ തുറന്നു കാണിക്കുക കൂടിയാണ്. 

അബ്ബാസില്‍ നിന്നും നമുക്ക് എഴുത്തിന്റെ വഴിയില്‍ കൂടി E ലോകത്ത് വായനക്കാരുടെ "ഓപ്പോള്‍" ആയ പദ്മ ശ്രീ നായരിലേക്ക് വരാം. കഴിഞ്ഞ വാരം പങ്കുവെച്ച ഈ സ്റ്റാറ്റസ് ഒന്ന് വായിച്ചു നോക്കൂ,,

"ഗംഗയിൽ സ്നാനം ചെയ്ത്, കാശീനാഥനെ തൊഴണം..
ശഹാദത് കലീമ ചൊല്ലി നിസ്കരിക്കണം..
മാമോദീസ മുങ്ങി, മുട്ടിപ്പായി കുരിശു വരച്ചു പ്രാർത്ഥിക്കണം...
ഇവിടെവിടെയെങ്കിലും എനിക്കായൊരു സ്വർഗ്ഗ കവാടം തുറക്കാതിരിക്കില്ല..
മതങ്ങളെ ബഹുമാനിക്കുക.. മതത്തിനുമപ്പുറത്തുള്ള മനസ്സിനെ സ്നേഹിക്കുക.
ശുഭദിനം പ്രിയരേ...
  അതെ മതത്തിനുമപ്പുറമുള്ള മനസ്സിനെ സ്നേഹിക്കല്‍ തന്നെയല്ലേ യഥാര്‍ത്ഥ മതം. അത് മനസ്സിലാക്കാന്‍ നാം എന്നിട്ടും വൈകിപോവുന്നു.  


സമാനമായ ഒരു സ്റ്റാറ്റസ് കൂടി വായിക്കാം, നേരെത്തെ വായിച്ചത്  ഒരു ആഗ്രഹമായിരുന്നു എങ്കില്‍ ഇതൊരു അനുഭവമാണ് , ഇന്ന് നമുക്ക് അന്യമായ എന്നാല്‍ ചിന്തയില്‍ നിറയേണ്ട ഒരു വിചാരം, അഷ്‌റഫ്‌ സല്‍വ എഴുതുന്നു , 
മുമ്പ് ഞാൻ പഠിച്ച "ഇന്ദു " സ്കൂളിൽ ( ജി. എൽ പി എസ് മൊറയൂർ ) ഇടയ്ക്കിടെ ഉണ്ടായിരുന്ന ഏതോ മിഷൻ വകയുള്ള അന്നദാനത്തിനു ഇല ഇടുമ്പോൾ , എന്റെ അടുത്തിരിക്കുന്ന സൈദലവിയും , മുന്നിലിരിക്കുന്ന സുലൈഖയും ഇല മലർത്തി വെയ്ക്കും, കാരണം
"അത് ഇന്ദുക്കളെ ഭാഗം ആണ് , ഞമ്മൾ മുസില്മീങ്ങളെ ഭാഗം ഇതാണ് എന്ന് പറയും "
വലത്തോട്ടു മുണ്ട് ഉടുത്തിരുന്ന എന്നോട് അന്ന് മജീദ്‌ ചോദിക്കും
"ഇജ്ജ് ഇന്തുവാ ?"
എന്നാലും അന്ന് സൈദലവിയുടെ ഇന്റിമേറ്റ്‌ പ്രകാശനും, സുലൈഖാക്ക് കൊത്തം കല്ല്‌ കളിക്കാൻ എന്നും കൂട്ട് വിനോദിനിയും, മജീദിന് കൂട്ട് ഗോപിയുമായിരുന്നു,
ഇന്നിപ്പോൾ കാലം മാറി ,
ഇലയുടെ ഏത് ഭാഗത്തും ആര്ക്കും ഉണ്ണാം ,
ഇടത്തോട്ടും വലത്തോട്ടും മുണ്ടെടുക്കാം ,
പക്ഷെ
ഹൃദയത്തിൽ ഹിന്ദുവിനും മുസ്ലിമിനും
ഇടതും വലതും ഉണ്ട്.
അകവും പുറവും ഉണ്ട് 
" -വാക്കുകള്‍ അല്ല ഹൃദയ വിശാലത കൂടി ഉണ്ടെങ്കിലെ അകവും പുറവും ഒന്നായി  കാണാന്‍ കഴിയൂ അങ്ങിനെയൊരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  !! . 


 ഒരു സഹോദരിയുടെ ദൈവത്തോട് പരിഭവിക്കുന്ന ഇന്നത്തെ വാചകം ഇങ്ങിനെ
"ഒരു പൂവിതള്‍ നുള്ളും ലാഘവത്തോടെ നീയെന്‍ ഇഷ്ട്ടങ്ങളെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റുന്നതെന്തിനാണെന്‍ പടച്ചവനെ!!   നുള്ളിയെടുക്കാന്‍ ആദ്യം കുറെ ഇഷ്ടം തന്ന ദൈവത്തെ ഓര്‍മ്മവന്നത്  ഇഷ്ടം തിരിച്ചെടുത്തപ്പോഴാണോ? നഷ്ടം വരുമ്പോള്‍ മാത്രം നാം ദൈവത്തെ ആശ്രയിക്കുന്നു എന്നത് കൂടി ഈ വരികളില്‍ കൂടി വായിക്കാം.

പ്രവാസിയായ അക്ബര്‍ അലിയുടെ പരിഭവം നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് മിസ്സ്‌ അടിക്കുന്നവരോടാണ് എങ്ങിനെ എന്നറിയണോ ദാ ഇങ്ങിനെ,

" നാട്ടിൽ നിന്നും ഗൾഫിലേക്ക് വിളിക്കാൻ 10 രൂപയാണ് ഫോണ്‍ ചാർജ്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിക്കാൻ 15 മുതൽ 20 രൂപയോളം വരും.
.എന്നിട്ടും നാട്ടിൽ നിന്നും മിസ്‌ കോളും ഗൾഫിൽ നിന്നും ഫോണ്‍ കോളും മാത്രം പോയിക്കൊണ്ടിരിക്കുന്നു..
എന്താ കാരണം ??? ..ഉത്തരം ഒന്നേ ഉള്ളൂ..നാട്ടിലെ കാശ് അദ്ധ്വാനിച്ചിട്ടു കിട്ടുന്നതാണ്. ഗൾഫിൽ അത് "റിയാൽ മരങ്ങളിൽ" നിന്നും യഥേഷ്ടം പറി ച്ചെടുക്കുന്നതും--"നാട്ടില്‍നിന്നും മിസ്സ്‌ അടിക്കുന്നവര്‍ ഈ സ്റ്റാറ്റസ് കാണാന്‍ വഴിയില്ല :)


കളിയില്‍ കാര്യമുണ്ട് എന്ന് പറയുന്നത് പോലെ തന്നെയല്ലേ ഫേസ് ബുക്ക് പ്രതിഷേധങ്ങള്‍?  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ റിലയന്‍സ് കീഴ്ടക്കാന്‍ പോവുന്നു എന്നറിഞപ്പോള്‍ പ്രദീപ്‌ കുമാര്‍ പറയുന്നു " 

"പൊതുമേഖലാ ബാങ്കിങ് സ്ഥാപനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സേവനങ്ങള്‍ക്കായി ജനങ്ങള്‍ ഇനിമുതല്‍ സമീപിക്കേണ്ടത് വന്‍കിട കോര്‍പറേറ്റ് കമ്പനിയായ റിലയന്‍സിനെയാണുപോലും !!!!!!!!!!!
അതായത് സാധരണക്കാരന്റെ നികുതിപ്പണം കൊണ്ടുകൂടി കെട്ടിപ്പെടുത്ത ഈ പൊതുമേഖല എന്നു പറയുന്ന സാധനം ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും ഏതേലുമൊക്കെ കുത്തക മുതലാളിമാരുടെ കൈയ്യിലിരിക്കുമെന്ന് ....ആനുകൂല്യങ്ങൾ കൂടുതൽ കിട്ടുമെന്ന വാഗ്ദ്ധാനം കിട്ടിയിട്ടാണെന്നു തോന്നുന്നു - ഇതിനെതിരെ ഈ ബാങ്ക്-എൽ.ഐ.സി ജീവനക്കാരുടെ സംഘടനകളൊന്നും കമാന്നു മിണ്ടുന്നില്ല. പത്രമുതലാളിമാരിൽ വർഗബോധമുണർന്നതുകൊണ്ട് അവരും  വെണ്ടക്ക നിരത്തുന്നതായി കാണുന്നില്ല. അല്ല കുറച്ചുകാലമായി ഈ സേവിക്കൽ പരിപാടിയൊക്കെ നിർത്തി ഒരുമാതിരി ബ്ളേഡ് മുതലാളിമാരെപ്പോലെ ഈ പറയുന്ന പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങൾ സാധാരണക്കാരോടും, പാവങ്ങളോടും ഇടപഴകുന്നതു കണ്ടപ്പോഴേ ഇത് എന്തിനുള്ള പുറപ്പാടാണെന്ന് നമ്മളും തിരിച്ചറിയേണ്ടതായിരുന്നു.ഇനി പറഞ്ഞിട്ട് കാര്യമില്ലണ്ണാ കാര്യമില്ല - എല്ലാം ഏകദേശം കൈവിട്ടു പോവുകയാണ് -- കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന് കണ്ടറിയാം !! .

പെണ്പിള്ളാരെ കുറിച്ച്  അച്ചൂസിനു പറയാനുള്ളത് കേള്‍ക്കൂ !! ഇതിലെ അവസാനത്തെ വരികള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്നത്തെ വര്‍ത്തമാനകാലത്ത്  അതൊരു അതിശയോക്തിയല്ല എന്ന് തോന്നുന്നു.

ഈ പെണ്‍പിള്ളേരുടെ ഓരോരോ പേടികളേ ..
ആള്‍ക്കൂട്ടത്തിനിടെ ആള്‍ക്കാരെ പേടി ..
ഒറ്റയ്ക്കിരുന്നാല്‍ ഏകാന്തതയെ പേടി ..
ചൂടത്ത് വിയര്‍ക്കുമെന്ന പേടി ..
കാറ്റടിച്ചാല്‍ ദുപ്പട്ട പറക്കുമെന്ന പേടി ..
ആരും തിരിഞ്ഞുനോക്കിയില്ലെങ്കില്‍ സ്വന്തം മുഖത്തിനെ പേടി ..
ആരെങ്കിലും നോക്കിയാല്‍ നോക്കുന്നവന്റെ കണ്ണിനെ പേടി ..
കുട്ടിക്കാലത്ത് അച്ഛനമ്മമാരെ പേടി ..
വഴിയിലൂടെ പോകുമ്പോള്‍ പുകയടിച്ച് മുഖഭംഗി പോകുമെന്ന പേടി ..
മഴ പെയ്താല്‍ നനയുമെന്ന പേടി ..
ഇങ്ങനെ പേടിച്ചു പേടിച്ച് ഈ പെണ്‍കുട്ടികള്‍ അവരുടെ
കല്യാണം കഴിയുന്നതുവരെ ഭയന്നുകൊണ്ടേയിരിക്കും ..
എന്നിട്ടോ ?
"ഇവര് കെട്ടുന്ന പയ്യനെയാണ് ഈ പെമ്പിള്ളേരു ഏറ്റവും കൂടുതല്‍ പേടിപ്പിക്കുന്നതും" അവസാനം പറഞ്ഞത്  അച്ചൂസിന്‍റെ  സ്വന്തം അനുഭവമാണോ ആവോ !!  


എന്നാലും ലിബിന്‍സന്റെ ഈ കണ്ടു പിടുത്തം  ഒരു ഒന്നൊര സംഭവം തന്നെ , 
"ജീവിതത്തിലെ ചില സന്തോഷനിമിഷങ്ങള്‍ അങ്ങനെയാണ് !!
കേരളത്തിലെ വൈദ്യൂതി പോലെ... !!
വരുന്നതും പോകുന്നതും ആരുമറിയില്ല !!
ജീവിതത്തിലെ ചില സന്താപനിമിഷങ്ങള്‍ അങ്ങനെയാണ് !!
കനത്ത മഴയ്ക്ക് വെട്ടുന്ന മിന്നല്‍ പോലെ...!!
കുലച്ചു നില്‍ക്കും തെങ്ങിന്‍ തലപ്പ്‌ വരെ കരിച്ചുകളയാന്‍ കെല്‍പ്പുള്ളവ " !!-


തുടക്കത്തില്‍ പറഞ്ഞവാചകത്തിലേക്ക് വരാന്‍ , ബഷീര്‍ വള്ളിക്കുന്നു  പറയുന്നത് ഒന്ന് വായിച്ചാല്‍ മതിയാവും ഫേസ്ബുക്കിനെ കൊണ്ടുള്ള ദോഷം ! 

"ഫിലിപ്പീൻ യുവതിയുമായുള്ള ഫേസ്ബുക്ക്‌ പ്രണയം തകർന്നതിനെത്തുടർന്ന് മലയാളി യുവാവ് ആത്മഹത്യ ചെയ്തെന്ന് !!.. ഇതുപോലെ ഫേസ്ബുക്ക്‌ പ്രണയം തുടരുന്ന പൊട്ടന്മാർ ഇനിയും ഉണ്ടെങ്കിൽ അഡ്രസ്‌ തരൂ.. ഓരോ കുപ്പി എൻഡോസൾഫാൻ അയച്ചു തരാം. എത്ര പെട്ടെന്ന് വടിയാവുന്നുവോ അത്രയും നല്ലത്.."

 എന്തിനും രണ്ടുവശങ്ങള്‍ ഉണ്ട് എന്നാണല്ലോ , നല്ലതും ചീത്തയും നാം തിരിച്ചറിയണം,അതിനാണ് നമുക്ക് വിവേകബുദ്ധി ദൈവം തന്നത്. അല്ലേല്‍ ഇത് പോലെയൊക്കെ സംഭവിക്കും എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു. 
ഒരു റീ വാല്‍ മുറി,
" പണ്ടൊക്കെ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ വേലികള്‍ക്കപ്പുറത്തില്‍ നിന്നും   ഉച്ചത്തിലുള്ളകലഹം കേള്‍ക്കാമായിരുന്നു, ഇന്ന് അയല്‍ വാസികള്‍ തമ്മില്ള്ള തര്‍ക്കം ഫേസ്ബുക്ക് വാളില്‍ കൂടി നാട്ടുകാരെ അറിയിച്ചു കലിപ്പ് തീര്‍ക്കുന്നു, ഈ അടുത്തു ഫേസ്ബുക്കില്‍ കണ്ട രണ്ടു കുടുംബ തര്‍ക്കത്തോട് കടപ്പാട്. അല്ലേലും നാടോടുമ്പോള്‍ ഫേസ്ബുക്ക് എന്നാണല്ലോ  പുതുമൊഴി !! . ( ശുഭം ) 

83 comments:

  1. ങേ !!...

    ന്യൂ ജനറേഷന്‍ ബ്ലോഗ്‌ !!...

    കൊള്ളാല്ലോ ഫൈസലിക്കാ... ;)

    ReplyDelete
    Replies
    1. :) കിടക്കട്ടെ ഒന്ന് ഇങ്ങിനെയും

      Delete
  2. പുതിയ പരിജയം ..നന്നായിരിക്കുന്നു ഫൈസൂ...

    ReplyDelete
  3. സ്റ്റാറ്റസ്കളിളുടെ ഒരു യാത്രയല്ലേ.. നന്നായി

    ReplyDelete
  4. അവലോകനം അസ്ഥാനത്തായില്ല,
    എല്ലാം പരിചയമുള്ള എഴുത്തുകാരും,എഴുത്തുകളും...
    നിരീക്ഷണപാടവത്തോടെയുള്ള പരിചയപ്പെടുത്തലുകള്‍
    തുടരട്ടെ...

    അഭിവാദ്യങ്ങള്‍..!!

    ReplyDelete
  5. നാടോടുമ്പോള്‍ സ്റാറ്റസിലൂടെ... കൊള്ളാം ബായീ കലക്കി :)

    ReplyDelete
  6. കൊള്ളാട്ടോ സ്റ്റാറ്റസ് അവലോകനം :) :)

    ReplyDelete
  7. ഫൈസലേ...നിനക്ക്‌ ഒരു പണിയുമില്ലല്ലേ..

    ReplyDelete
    Replies
    1. ഹഹ അത് കൊണ്ടല്ലേ ഇങ്ങിനെയൊരു പണി കൊടുക്കുന്നത് :)

      Delete
  8. നിക്ക് വയ്യ....
    (പുലി കൂട്ടിൽ പെട്ട എലിയെപോലെയായ എന്റെ കാര്യമാണ് കഷ്ടം )
    സ്നേഹം

    ReplyDelete
    Replies
    1. :) നിങ്ങള്‍ എലിയാണെന്ന് ആര് പറഞ്ഞു ? പുലി തന്നെ

      Delete
  9. നന്നായിരിക്കുന്നു, ഫേസ്ബുക്ക് സ്റ്റാറ്റസ്സുകളില്‍ നിന്നും ഇത്ര മനോഹരമായ പോസ്റ്റ് ഉണ്ടാക്കാമോ... ഗള്‍ഫിലേക്ക് മിസ്സ് കാള്‍ അടിക്കുന്നതിനു മറ്റൊരു കാരണം കൂടി ഉണ്ട്..വിളിക്കുമ്പോഴെല്ലാം ഗള്‍ഫ് കാര്‍ പറയും, ഇതു നെറ്റില്‍ നിന്നാ കാള്‍ റേറ്റ് വളരെ കുറവാ, നാട്ടില്‍ നിന്നും വിളിച്ചു വെറുതെ കാശു കളയണ്ടെന്നു..അതു കൊണ്ട് ഞാനിനിയും മിസ്സ് കാള്‍ അടിക്കും :)

    ReplyDelete
    Replies
    1. ഹഹ ഹല്ലപിന്നെ ,,, നന്ദി ഗൌരി വായനക്കും അഭിപ്രായത്തിനും

      Delete
  10. Ellatthinum oru avalokanathinu sadyatha undu alle

    ReplyDelete
  11. ആഹാ പൊളിച്ചല്ലോ... (y)

    ReplyDelete
  12. കൌതുകകരമായ അവതരണവും നിരീക്ഷണങ്ങളും.. രസകരം.

    ReplyDelete
  13. നല്ല ഐഡിയായാണെല്ലൊ മാഷെ!
    കൊള്ളേണ്ടത്‌ കൊള്ളാനും തള്ളേണ്ടത്‌ തള്ളാനും കാണിച്ച സൂക്ഷ്മതയും,മിടുക്കും അഭിനന്ദനാര്‍ഹം!!
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനം കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു . നന്ദി.

      Delete
  14. രസകരമായി വായിച്ചു പോയി....സന്തോഷം അറിയിക്കുന്നു.....

    ReplyDelete
  15. അത് നന്നായി.
    ചില പരീക്ഷണങ്ങള്‍ കൂടി വേണമല്ലോ അല്ലെ?

    ReplyDelete
  16. നന്നായിട്ടുണ്ട് ഈ ഉദ്യമം. ആശംസകള്‍.

    ReplyDelete
  17. ഫേസ് ബുക്കിലൂടെ ബ്ലോഗിന്റെ ജനകീയത വർദ്ധിപ്പിക്കാനുള്ള ശ്രമം അഭിനന്ദനീയം. പോസ്റ്റിൽ പരാമർശിക്കപ്പെട്ടവർ, കമന്റുകൾ സ്ഥായിയായി നിൽക്കുന്ന ബ്ലോഗിന്റെ സദ്ഗുണം തിരിച്ചറിയുമെന്ന് തന്നെ കരുതാം.

    ReplyDelete
    Replies
    1. നന്ദി വിഡ്ഢിമാന്‍ , ഈ വായനക്ക്

      Delete
  18. ഗുണം വരാന്‍ എഴുതിയത് എന്ന് വായിച്ചപ്പോളേ മനസിലായി. ഇഷ്ടം

    ReplyDelete
  19. ലിതാണ് 2014 ലെ ഹിറ്റ് പോസ്റ്റ് ട്ടാ

    ReplyDelete
  20. അപ്പൊ ശരി... ഇനി ഫേസ്ബുക്കിൽ വച്ച് കാണാം....

    ReplyDelete
    Replies
    1. ഞാന്‍ കുറെയായി തിരയുന്നു , എഫ് ബി ഐഡി :)

      Delete
  21. " നാട്ടിൽ നിന്നും ഗൾഫിലേക്ക് വിളിക്കാൻ 10 രൂപയാണ് ഫോണ്‍ ചാർജ്. ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിക്കാൻ 15 മുതൽ 20 രൂപയോളം വരും.
    .എന്നിട്ടും നാട്ടിൽ നിന്നും മിസ്‌ കോളും ഗൾഫിൽ നിന്നും ഫോണ്‍ കോളും മാത്രം പോയിക്കൊണ്ടിരിക്കുന്നു..‘
    എന്താ കാരണം ??? ..ഉത്തരം ഒന്നേ ഉള്ളൂ..നാട്ടിലെ കാശ് അദ്ധ്വാനിച്ചിട്ടു കിട്ടുന്നതാണ്. ഗൾഫിൽ അത് "റിയാൽ മരങ്ങളിൽ" നിന്നും യഥേഷ്ടം പറി ച്ചെടുക്കുന്നതും--"നാട്ടില്‍നിന്നും മിസ്സ്‌ അടിക്കുന്നവര്‍ ഈ സ്റ്റാറ്റസ് കാണാന്‍ വഴിയില്ല :)

    മുഖ പുസ്തകത്തിന്റെ ചുമരിലൊട്ടിച്ചാൽ
    തീരുന്ന ഒരു തരം എടവാറ്റുകളായി തീർന്നിരിക്കുന്നു
    ഈ പുത്തൻ കാലഘട്ടം അല്ലേ ഭായ്

    ReplyDelete
  22. മുഖപുസ്തകത്തിൽ അധികനേരം ചിലവഴിക്കാൻ സമയം കിട്ടാത്ത എന്നെപ്പോലുള്ളവർ പല നല്ല നല്ല സ്റ്റാറ്റസുകളും കാണാതെ പോവുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തെല്ലാം കുഴപ്പങ്ങൾ ചൂണ്ടിക്കാണിച്ചാലും അതിനെയൊക്കെ തരണം ചെയ്യാനാവുന്ന ഒരു പോസിറ്റീവ് വശം മുഖപുസ്തകത്തിനുണ്ട്. ചിന്തകളുടെ കൊച്ചുകൊച്ചു നുറുങ്ങകളിലൂടെ അൽപ്പം നർമ്മത്തിന്റെ മധുരം ചാലിച്ച് എത്രവേഗമാണ് ഈ അത്ഭുതപ്പുസ്തകം ഒരുപാട് മനസ്സുകളുമായി സംവദിക്കുന്നത്. ഫേസ് ബുക്ക് നീണാൾ വാഴട്ടെ......

    ReplyDelete
    Replies
    1. നന്ദി മാഷേ ,,വിശദമായ അഭിപ്രായത്തിന് .മൈക്രോ ബ്ലോഗ്‌ തന്നെയാണല്ലോ ഫേസ്ബുക്ക് ഇപ്പോള്‍, മാറ്റം ഉള്‍കൊള്ളാന്‍ നമുക്ക് കഴിയട്ടെ .

      Delete
  23. അന്നേരത്തെ മനസ്സിന്‍ തോന്നലുകളാണ് എഴുത്ത്..മറവും,ഒളിവുമില്ലാതെ മനസ്സിലെന്താണോ അതെഴുതാന്‍ ഉള്ള ഒരു ചുമര്..............വായിക്കാന്‍ ..തിരുത്താന്‍ ഫൈസലും..സന്തോഷം വളരെ..rr

    ReplyDelete
  24. മനുഷ്യര്‍ക്ക്‌ സമാധാനമായൊരു സ്റ്റാറ്റസ് പോലും പറ്റില്ലല്ലോ ഈശോയെ ..ഈ മനുഷ്യനെക്കൊണ്ട് തോറ്റൂ

    ReplyDelete
    Replies
    1. ഹഹ അങ്ങിനെ വെറുതെ വിടില്ല നോക്കിക്കോ :)

      Delete
  25. This comment has been removed by the author.

    ReplyDelete
  26. ഇത് കൊള്ളാം ട്ടോ... ഇഷ്ടായി..

    ReplyDelete
  27. ഒരു നിമിഷത്തെ തോന്നലാവാം ഫേസ് ബുക്ക്‌ വാളിലെ ഒരു ദിവസത്തെ സ്റ്റാറ്റസ്. എങ്കിലും ചില സ്റ്റാറ്റസുകൾ മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്യും..

    ReplyDelete
  28. കൊള്ളാം.ഇങ്ങനെ വിസ്തരിച്ചു വായിക്കാനും അതിനെപ്പറ്റി വിചാരിക്കാനും സമയം കിട്ടുനത് തന്നെ വലിയ കാര്യം.

    ReplyDelete
  29. ഈ മുഖ പുസ്തകത്തിൽ വളരെ വിരളമായി മാത്രം കയറിയിറങ്ങാറുള്ള ഒരാൾ.
    എന്നാൽ ബ്ളോഗ് പോസ്ടിടുമ്പോൾ ബ്ളോഗിൽ നിന്നും അവിടെ എത്താറണ്ടു
    എന്നാലും പലപ്പോഴും വാളിൽ കുറിപ്പിടുക വളരെ ചുരുക്കം, പക്ഷെ ചിലതിനു പ്രതികരിക്കാറണ്ട്.

    ഫൈസലിന്റെ ഈ കുറിപ്പ് മുഖ പുസ്തകത്തിൽ സൊറ പറച്ചിലിനൊപ്പം ചില ഗൗരവമായ സംഗതികളും വരാറുണ്ട് എന്ന സത്യം വിളിച്ചറിയിക്കുന്നു. എന്നാൽ ചിലപ്പോൾ അത് അതിർത്തി ലംഘനം നടത്തുന്നതും ചിലയിടങ്ങളിൽ കാണാറുണ്ട്‌. എന്തായാലും ഏതിനും എന്തിനും രണ്ടു വശം ഉണ്ടല്ലോ. ഫൈസൽ എടുത്തു കാട്ടിയവ ചിരിക്കും ചിന്തക്കും വക നൽകുന്നു എന്നു എടുത്തു പറയട്ടെ.
    എഴുതുക അറിയിക്കുക കുറിപ്പിടുമ്പോൾ ലിങ്ക് എന്റെ പേർസണൽ മെയിലിൽ അയക്കാൻ മറക്കേണ്ട കേട്ടോ. നല്ലൊരു വാരാന്ത്യം കാംഷിക്കുന്നു

    ReplyDelete
    Replies
    1. അതെ ശരിയാണ് ,പലപ്പോഴും മനംമടുക്കുന്ന പോസ്റ്റുകളും ചളികളും കൊണ്ട് നിറയുന്നു എന്നതും ഒരു സത്യമാണ്. നല്ലതിനെ സ്വീകരിക്കുക. നന്ദി വീണ്ടും ഒരു വലിയ വായനയുമായി എത്തിയതില്‍.

      Delete
  30. ഈ ഫൈസുന്റെ ഒരു കാര്യം...സ്റ്റാറ്റസ് അവലോകനത്തില്‍ വരെയെത്തി. സ്റ്റാറ്റസ് വളരെയധികം വായിക്കാറില്ലാത്ത ഞാന്‍ ഇവിടുന്ന് എല്ലാം വായിച്ചു. അച്ചൂസിന്റേം, ഓപ്പോളുടേയും സ്റ്റാറ്റസ് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  31. രസായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു..

    ReplyDelete
  32. "പണ്ടൊക്കെ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ വേലികള്‍ക്കപ്പുറത്തില്‍ നിന്നും ഉച്ചത്തിലുള്ളകലഹം കേള്‍ക്കാമായിരുന്നു, ഇന്ന് അയല്‍ വാസികള്‍ തമ്മില്ള്ള തര്‍ക്കം ഫേസ്ബുക്ക് വാളില്‍ കൂടി നാട്ടുകാരെ അറിയിച്ചു കലിപ്പ് തീര്‍ക്കുന്നു"

    സുക്കറണ്ണന്‍ ഇതൊക്കെ അറിയുന്നുണ്ടോ, ആവോ..,

    നല്ല നിരീക്ഷണം... നല്ല പോസ്റ്റ്.., :)

    ReplyDelete
    Replies
    1. hahha അണ്ണന് മലയാളം അറിയാഞ്ഞത് ഭാഗ്യം.

      Delete
  33. കൃത്യമായ നിരീക്ഷണങ്ങള്‍, അവലോകനങ്ങള്‍..
    ഹോ ഇനിയിപ്പോ എന്തെഴുതുമ്പോഴും രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരിക്കുന്നു.. രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു..

    പോസ്റ്റ്‌ ഇഷ്ട്ടായിട്ടോ... എഴുത്തുകാര്‍ക്ക് പ്രചോദനമാകുന്ന ഇത്തരം പോസ്റ്റുകള്‍ ഇനിയും പിറവിയെടുക്കട്ടെ.. അഭിവാദ്യങ്ങള്‍.. !!!

    ReplyDelete
    Replies
    1. ഹഹ ഒരു പരീക്ഷണം... ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

      Delete
    2. ഇത്രേം സ്റ്റാറ്റസുകളോ! ഫൈസലിന്റെ ക്ഷമ അപാരം. രസകരമായ പോസ്റ്റ്‌.

      Delete
  34. നാടോടുമ്പോള്‍ ഫേസ്ബുക്കിനു നടുവേക്കൂടെ അല്ലേ....
    കേട്ടാലറയ്ക്കുന്ന തന്തയ്ക്കും തള്ളയ്ക്കും വിളികളുടെ നാറ്റം കാരണം അടുക്കാന്‍ പറ്റാത്ത ഒന്നായ് മാറിക്കൊണ്ടിരിക്കുന്നു സമൂഹത്തിൽ പല നല്ല കാര്യങ്ങളും പ്രചരിപ്പിക്കാന്‍ അനന്തസാധ്യതയുള്ളയീ പുസ്തകം.!

    ReplyDelete
  35. E-ചന്ത ആ പ്രയോഗം ഇഷടമായി.ശരിക്കും ചന്ത തന്നെയാണ്.നമുക്കെന്താണോ ആവിശ്യം അത് മാത്രം മേടിക്കുക.വേണ്ടെങ്കിൽ അടുത്ത മഴക്ക് മുൻപ് വീട് പിടിക്കുക. :)

    ReplyDelete
  36. എന്തൊരു നിരീക്ഷണപാവം ! അത്ഭുതം തോന്നുന്നു. .

    ReplyDelete
  37. എന്തൊരു നിരീക്ഷണപാവം ! അത്ഭുതം തോന്നുന്നു. .

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.