ബിച്ചാവയുടെ തിരോധാനം ഒരു ഫ്ലാഷ് ബാക്ക് .
വര- ഇസ്ഹാഖ് |
കൊടുവള്ളിക്കാരന്‍ അബ്ദുക്കായിന്‍റെ കഫ്ത്തീരിയയില്‍ നിന്നും സാന്റ് വിച്ചും കട്ടന്‍ ചായയും കുടിക്കുമ്പോഴായിരുന്നു നാട്ടില്‍ നിന്നും ബിച്ചാവയെ അന്വേഷിച്ചു ഒരു കാള്‍ വന്നത്. ബിച്ചാവ ഇവിടെ എത്തിയോ എന്നതായിരുന്നു അവര്‍ക്ക് അറിയേണ്ടത്.അന്വേഷിച്ചു പറയാം എന്ന് സമാധാനപ്പെടുത്തി ഫോണ്‍ കട്ട് ചെയ്തു ഞങ്ങള്‍ ബിച്ചാവയുടെ മൊബൈല്‍ ഫോണിലേക്ക് റിംഗ് ചെയ്തു. ഓഫായ ഒരു മൊബൈല്‍ ഫോണിലേക്ക് കോള്‍ ഡൈവേര്‍ട്ട് ചെയ്തതു കൊണ്ടോ റിംഗ് ടോണ്‍ അങ്ങിനെ മാറ്റിയത് കൊണ്ടോ ആവാം സ്വിച്ച് ഓഫ് എന്ന പല്ലവി വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്തോ ഒരു ഭയമെന്നെ പിടികൂടി.
തലേന്ന് രാത്രി ആംബുലന്‍സ് സൈറണ്‍ മുഴക്കി പോവുന്നത് കണ്ടിരുന്നു എന്ന് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വരുന്ന ബലദിയ * യിലെ ബംഗാളി പയ്യന്‍ പറഞ്ഞതുകേട്ട് ഞങ്ങള്‍ ഹോസ്പ്പിറ്റലിലേക്ക് തിരിച്ചുവെങ്കിലും അന്ന് നടന്ന റോഡ്‌പകടത്തില്‍ മരണപെട്ട അഞ്ചു പേരില്‍ മലയാളികള്‍ ആരുമില്ല എന്ന് രാജിസ്റ്റര്‍ നോക്കി സിസ്റ്റര്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത് .നാട്ടില്‍ നിന്നും തുടരെ ഫോണ്‍ കോളുകള്‍ വന്നപ്പോഴാണ് ബിച്ചാവക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്നു മനസ്സ് പറഞ്ഞു തുടങ്ങിയത്..അന്ന് അപകടത്തില്‍ പെട്ട വാഹനത്തില്‍ ബിച്ചാവ ഉണ്ടായിരുന്നുവെന്നും നാട്ടില്‍ നിന്നും കൊണ്ട് വന്ന സാധനങ്ങളടക്കം താനാണ് ആ കാറില്‍ കയറ്റിവിട്ടത് എന്ന് കൂട്ടുകാരന്‍ തറപ്പിച്ചു പറഞ്ഞത് മുതലാണ് ബിച്ചാവയെ തിരോധാനം മലയാളികളുടെ ഇടയില്‍ വാര്‍ത്തയാവുന്നത്.
വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു എന്ന് അറിയാം എന്നാല്‍ അതില്‍ ബിച്ചാവയില്ല എന്ന് മോര്‍ച്ചറിയിലെ രേഖകള്‍ പരിശോധിച്ചു കൊണ്ട് സൂക്ഷിപ്പ്കാരന്‍ അബു അഹമ്മദ് കൂടി സാക്ഷ്യ പ്പെടുത്തിയപ്പോള്‍ ബിച്ചാവയെകുറിച്ചുള്ള അന്വേഷണം വഴിമുട്ടി. ബിച്ചാവയില്ലാതെ അങ്ങിനെ ദിവസങ്ങളും ആഴ്ചകളും കടന്നുപോയി,വിളിച്ചിട്ട് കാര്യമില്ല എന്ന് കരുതിയിട്ടാവും പിന്നെ വല്ലപ്പോഴുമായിട്ടായിരുന്നു നാട്ടില്‍ നിന്നും ബിച്ചാവയെ തേടിയുള്ള ഫോണ്‍ കോളുകള്‍. ബിച്ചാവയുടെ തിരോധാനം ദുരൂഹതകള്‍ ബാക്കിവെച്ചു രാവും പകലും പിച്ചവെച്ചുവെങ്കിലും ഞങ്ങളുടെ ഡോമിനോസ് കളിയിലും വ്യാഴാഴ്ചയിലെ ഗാനമേളകളിലും ബിച്ചാവയുടെ അസാന്നിദ്ധ്യം ശരിക്കും അനുഭവപെട്ടു.
ബിച്ചാവയെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് സിറ്റിക്കപ്പുറം പത്തുനാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ അവന്റെ കഫീല്‍* ന്‍റെ വിവാഹത്തില്‍ പങ്കടുത്തു മടങ്ങുമ്പോഴായിരുന്നു . തിരികെ വരുമ്പോള്‍ തകരാറു സംഭവിച്ച വാഹനത്തില്‍ നിന്നും ഞാനും ബിച്ചാവയും കൂടെയുള്ളവരും ഇറങ്ങി നടക്കാന്‍ തുടങ്ങി. ദൂരെനിന്നും പ്രധാനറോഡ് ദൃശ്യമായെങ്കിലും നടക്കാന്‍ തുടങ്ങിയപ്പോഴായിരിന്നു അതിന്റെ ദൂരംഅറിയാന്‍ തുടങ്ങിയത്.താന്‍ നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ട് പോയിട്ട് അവസാനം പുലിവായല്ലോ എന്ന് തോന്നിയത് കൊണ്ടാവും ഓരോ കഥകളും നാട്ടുവര്‍ത്തമാനവും പറഞ്ഞു അവന്‍ ഞങ്ങളെ ബോറടിപ്പിക്കാതെ നടത്തത്തില്‍ കൂട്ടി. മൈസൂര്‍ കല്യാണത്തിന്‍റെ ഇരയായിരുന്നു ബിച്ചാവയുടെ ഉമ്മ.അവന്റെ ജനനത്തിനു ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മയെ തനിച്ചാക്കി ഉപ്പ എങ്ങോട്ടോ പോയപ്പോള്‍ ജന്മ നാട്ടിലേക്ക് തന്നെ തിരിച്ചു വണ്ടികയറി എന്നത് മാത്രമാണ് ബിച്ചാവയുടെ ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍.
കാലത്തിനൊപ്പം ബാല്യവും കൌമാരവും യൌവ്വനത്തിനു വഴിമാറിയപ്പോള്‍ ബോംബെയിലെ ഒരു ട്രാവല്സില്‍ ഓഫീസ് ബോയി ആയി മാറുകയും.ഹജ്ജ് വാളണ്ടിയറായി ഒരിക്കല്‍ മക്കകാണാനും, അവിടെ വെച്ച് കണ്ട സൌദിയുമായി പരിചയപ്പെട്ടു ഒരു വിസയൊപ്പിച്ചു ഇവിടെയെത്തിയതുമൊക്കെയായിരുന്നു ബിച്ചാവയുടെ ജീവചരിത്രം.ബോംബെയിലെ ചുവന്ന തെരുവിന്റെ നീറുന്ന കഥയും മാര്‍വാടികളാല്‍ ജീവിതം ബലികൊടുക്കേണ്ടി വന്ന ചേരിയിലെ യുവാക്കളുടെ കഥയുമൊക്കെ ബിച്ചാവ ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞു ഞങ്ങളെ പ്രധാനറോഡിലെത്തിച്ചു.
ബിച്ചാവയെ കുറിച്ചുള്ള ഓര്‍മ്മകളൊന്നുമില്ലാതെ കിടന്നുറങ്ങിയ ഒരു രാത്രിയില്‍ തുടരെ തുടരെയുള്ള മിസ്‌കോളില്‍ നിന്നുമായിരുന്നു വീണ്ടുമവന്റെ തിരോധാനത്തിനു ഒരു ചെറിയ വിരാമമിടുന്നത്.തൊട്ടപ്പുറത്ത് കിടന്നുറങ്ങുന്നവരെ ശല്യം ചെയ്യാതെ മുറിക്ക് പുറത്തിറങ്ങി മിസ് കോള്‍ വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ അത് ബിച്ചാവയായിരുന്നു. ബോംബെയില്‍ സുഖമായി എത്തി എന്ന് പറഞ്ഞു ബിച്ചാവ ചിരിച്ചു. ഇത്രയും കാലം എവിടെ പോയി എന്ന് അരിശത്തോടെ ചോദിച്ചപ്പോള്‍ ബിച്ചാവ ആ കഥ ഇങ്ങിനെ പറഞ്ഞു തുടങ്ങി.
"അന്ന് നാട്ടില്‍ നിന്നും വന്ന സാധനങ്ങളുമായി രാത്രി ഞാന്‍ കയറിയ കാര്‍ യാത്രക്കിടയില്‍ അപകടത്തില്‍ പെട്ടു, പിന്‍ സീറ്റിലിരുന്ന ഞാന്‍ എങ്ങിനെയോ ദൂരേക്ക് തെറിച്ചുവീണു, തൊട്ടപ്പുറത്ത് ആംബുലന്‍സ് വരുന്നതും ആളുകള്‍ കൂടുന്നതുമൊക്കെ പാതി ബോധത്തില്‍ അറിയുന്നുണ്ടായിരുന്നു. ഒന്ന് നിലവിളിക്കാന്‍ ശബ്ദമോ ,ആംഗ്യം കാണിക്കാനുള്ള ആവതോ ഇല്ലാത്തതിനാല്‍ ഇരുട്ട് മൂടിയ ആ രാത്രി എന്നെ ആരും കണ്ടില്ല, പിന്നീടെപ്പോഴോ ബോധം വന്നപ്പോള്‍ നേരം പുലര്‍ന്നിരുന്നു, പുറമേ അധികം പരുക്കുകളൊന്നുമില്ലങ്കിലും വേദനിക്കുന്ന ശരീരവുമായി ഞാന്‍ തൊട്ടടുത്ത പെട്രോള്‍ പമ്പിലേക്ക് നടക്കുമ്പോഴായിരുന്നു ഒരു പൊതി എന്‍റെ കണ്ണില്‍ പെട്ടത്. ആ പൊതി നിറയെ നോട്ടുകെട്ടുകളായിരുന്നു.ഞാന്‍ എത്ര കൊല്ലം ജോലി ചെയ്താലും ലഭിക്കാത്ത അത്രയും വലിയ തുക.ആരും കാണാതെ അതെടുത്തു ഞാന്‍ പോയത് എയര്‍പോര്‍ട്ട് സിറ്റിയിലേക്കായിരുന്നു.അവിടെ വെച്ച് ഞാന്‍ ആ പൈസ കുഴല്‍ പണമായി നാട്ടിലേക്ക് കടത്താന്‍ ഏല്‍പ്പിച്ചു, നല്ലൊരു സംഖ്യ ചിലവാക്കി കള്ള പാസ് പോര്‍ട്ടില്‍ ഇന്നലെ ബോംബെയിലിറങ്ങി"
ബിച്ചാവ പറഞ്ഞവസാനിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു " എന്നിട്ട് നീ ആ പണമൊക്കെയെന്തു ചെയ്തു?" അതിനുള്ള മറുപടി ചിരിയായിരുന്നു.രണ്ടോ മൂന്നോ ദിവസം കൊണ്ട് അത് നാട്ടിലേക്ക് വിടും എന്നാണു പറഞ്ഞത്. ഞാന്‍ നാട്ടിലെത്തിയിട്ടു വിളിക്കാംട്ടോ" അങ്ങിനെ പറഞ്ഞു ഫോണ്‍ കട്ടാക്കിയതിനു ശേഷം ഒരിക്കല്‍ പോലും ബിച്ചാവ എന്നെ വിളിച്ചില്ല. ഇത്രയും കാലം ബിച്ചാവയുടെ നാട്ടിലെ വിലാസം ചോദിക്കാതിരുന്നത് വലിയ മണ്ടത്തരമായി തോന്നിയത് അന്നാണ്.
ബിച്ചാവയുടെ ആ വലിയ രഹസ്യം എന്നെ ദിവസങ്ങളോളം നിദ്രാവിഹീനനാക്കി. മനസ്സില്‍ വല്ലാതെ പിരിമുറക്കം വന്ന ഒരു നാളില്‍ ഈ കാര്യം ഞാനെന്‍റെ കൂട്ടുകാരോട് പറഞ്ഞുവെങ്കിലും ഒരാള്‍ പോലും ഈ കഥ വിശ്വസിക്കാന്‍ തയ്യാറായില്ല. ഞാന്‍ കണ്ട ഏതോ ഒരു ദു:സ്വപനമായി അവരതിനെ കളിയാക്കി. അതിനുള്ള കാരണവും ബിച്ചാവതന്നെയായിരുന്നു. അവന്റെ സത്യ സന്ധതയിലും ആത്മാര്‍ത്തഥയിലും അവര്‍ക്ക് അത്രക്ക് വിശ്വാസമായിരുന്നു.ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍ അവരെന്‍റെ മുന്നിലേക്കിട്ട് തന്നപ്പോള്‍ ഞാനും അത് വിശ്വസിച്ചു പോയി.അല്ല മനസ്സിനെ വിശ്വസിപ്പിച്ചു "അതെ അതൊരു സ്വപ്നമായിരിക്കണം".
എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്‍റെ മനസ്സിലെ ബിച്ചാവ എന്ന കൂട്ടുകാരനെ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു, ഒരു പക്ഷെ അവന്‍ വലിയ പണക്കാരനായിക്കാണും. ധനം കയ്യില്‍ വന്നാല്‍ പിന്നെ ആളുകളുടെ സ്വഭാവം മാറുക സ്വാഭാവികം. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കൂടെ പിറപ്പായ അവന്റെ ഉമ്മയെ മൈസൂര്‍ സുല്ത്താനയായി വാഴിച്ചു അവന്‍ സുഖമായി ജീവിക്കട്ടെ.!!.
പ്രവാസത്തിലെ വീണുകിട്ടിയ ഒരു ചെറിയ ഇടവേളയില്‍ ആകാശവാണിയുടെ മുമ്പിലെ കാറ്റാടിമരത്തിലിരുന്നു അറബിക്കടലിലെ അസ്തമയ സൂര്യന്‍ വിടചൊല്ലുന്നത് കണ്‍കുളിര്‍ക്കെ കാണുമ്പോഴായിരുന്നു കടലയും ഇഞ്ചിമിട്ടായിയും ഒരു ചെറിയ സഞ്ചിയില്‍ നിറച്ചു തലയില്‍ പാതി മറച്ച തൂവാലയും നീട്ടിവളര്‍ത്തിയ താടിയുമായി അയാള്‍ വരുന്നത്. കൊറിക്കാന്‍ കടലമണികള്‍ വാങ്ങി, കൊടുത്ത പൈസയുടെ ബാക്കി വാങ്ങുന്നതിനിടയില്‍ ഞങ്ങളുടെ അടുത്തുകൂടെ ചെളിയും തെറുപ്പിച്ച് കടന്നു പോയ ഇന്നോവ കാറിനെ നോക്കി അയാള്‍ പറഞ്ഞു
"കള്ള സുബറുകള്‍ ഒരു വണ്ടിണ്ടായാല്‍ ഒക്കെ ആയീന്നാ ബിചാരം. അന്റെ വാപ്പാനെ വാങ്ങാനുള്ള കായി ന്‍റെ കയ്യില്ണ്ടായിരുന്നു എന്താ ചെയ്ക കായി അയക്കന്‍ പറഞോന്‍ അത് തിന്നു. യോഗല്യ , ഹമുക്ക് ത്ഫൂ !!"
പിന്നെയും പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പി അതും കഴിഞ്ഞു മഞ്ഞപല്ലു കാട്ടി ഉറക്കെ ചിരിച്ചും, വ്യാഴാഴ്ചകളില്‍ ഞങ്ങള്‍ പാടാറുള്ള ഭക്തിഗാനം ഉറക്കെ നീട്ടി പാടിയും അപ്പുറത്തിരിക്കുന്ന യുവ മിഥുനങ്ങള്‍ക്കരികിലേക്ക് അയാള്‍ നടന്നു നീങ്ങി.
ശുഭം.
മനോഹരമായ കഥ.. ഒഴുക്കോടെയുള്ള അവതരണം..
ReplyDeleteവായിച്ചു കഴിഞ്ഞപ്പോൾ വെറുതെ ആഗ്രഹിക്കുന്നു, ആ കടല വില്പനക്കാരൻ ബിച്ചാവ ആവാതിരിക്കട്ടെ.. ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കൂടെ പിറപ്പായ അവന്റെ ഉമ്മയെ മൈസൂര്‍ സുല്ത്താനയായി വാഴിച്ചു അവന്‍ സുഖമായി ജീവിക്കട്ടെ.!!.
രാവിലെ തന്നെ മനോഹരമായ ഒരു വായനാസുഖം സമ്മാനിച്ച ഫൈസലിക്ക , നന്ദി.. :)
നന്ദി ഫിറോസ് ,ആദ്യ പ്രതികരണത്തിനും വായനക്കും ,
Deleteഫൈസൽ വളരെ മനോഹരമായി ഈ അവതരണം.
ReplyDeleteമുകളിലെ കമന്ടു കാരൻ പറഞ്ഞതു പോലെ അങ്ങനെ
ആവാതിരുന്നെങ്കിൽ എന്ന് ആശിച്ചു! പക്ഷെ വിധി
അതിനെ തടുക്കാൻ ആർക്കാ കഴിയുക. എങ്കിലും
ആ കഥാകാരനെ സന്തത സഹചാരിയെ അയാള്
അറിയാതെ പോയല്ലോ ! കഥ മുഴുവൻ വായിച്ചപ്പോൾ
ആ കൂട്ടുകാരനോട് കുറേക്കൂടി സഹതാപം തോന്നി!
ഇതു സത്യാ കേട്ടോ ഭായി
നല്ലൊരു ദിനം നേരുന്നു
ആശംസകൾ
Philip Ariel
നന്ദി സര്‍ , വായനക്കും അഭിപ്രായത്തിനും.
Deleteഫൈസൽ, ചെറിയ ത്രെഡിൽ നിന്നും ഒരു നല്ല കഥ മെനഞ്ഞടുത്തിരിക്കുന്നു...ഭാവുകങ്ങൾ!
ReplyDeleteനന്ദി സലിംക്ക .
Deleteഫൈസൽ വളരെ യാഥാര്ത്യവും ആയി ചേർന്ന് നില്ക്കുന്ന കഥ അവസാന ഭാഗം ഭ്രാന്തിനും യാചകനും ഇടയിൽ കൊരുത്ത സന്ദരഭം ഗംഭീരം ആയി
ReplyDeleteനന്ദി ബൈജു .
Deleteബിച്ചാവയുടെ കഥ മനോഹരം ഫൈസൽഭായ്. അനുഭവങ്ങളിൽ നിന്ന് പറിച്ചെടുത്തതായിരിക്കുമെന്നത് കൊണ്ട് ജീവനുള്ള കഥാപാത്രങ്ങൾ കഥക്ക് കരുത്തേകി..ഇനിയും പുതിയ കഥകൾ എഴുതാൻ എല്ലാ ആശംസകളും നേരുന്നു
ReplyDeleteനന്ദി മുനീര്‍, നമുക്ക് ചുറ്റും കാണുന്ന ചില കാഴ്ചകള്‍.
Deleteബിച്ചാവയുടെ കഥ ഹൃദയസ്പര്‍ശിയായി. സത്യസന്ധതയില്‍ നിന്നും ഒരു നിമിഷം വ്യതിച്ചലിച്ചുപോയ ബിച്ചാവയുടെ മനസ്സും ശിഷ്ടജീവിതവും വളരെ ചുരുങ്ങിയ വരികളില്‍ പകര്‍ത്തപ്പെട്ടപ്പോള്‍ കഥകഴിഞ്ഞിട്ടും ബിച്ചാവയെക്കുറിച്ച് സഹതപിച്ച് അസ്വസ്ഥമായ മനസ്സോടെ ഇരുന്നുപോയി. കഥയിലെ ഗുണപാഠം ഏറെ അഭിനന്ദനാര്‍ഹം.
ReplyDeleteസന്തോഷം നല്‍കുന്ന വാക്കുകള്‍ , നന്ദി വായനക്കും വരവിനും.
Deleteഅവസാനം ഇച്ചിരീം കൂടി സംഭവബഹുലം ആക്കാമായിരുന്നു. പിന്നെ കഥാപാത്രങ്ങള്‍ക്ക് ഇങ്ങനത്തെ പേരൊക്കെ എവിടുന്ന് കിട്ടുന്നു?
ReplyDeleteനന്ദി ഫീനിക്സ്
Deleteഅവസാനമാണ് ശരിക്കും കഥയായത്....
ReplyDeleteനന്ദി അനീഷ് .
Deleteബിച്ചാവയോടൊപ്പം
ReplyDeleteപല ജീവിച്ചിരിക്കുന്നവരേയും
കോർത്തിണക്കി , മനോഹരമായ ഒരു
കഥയായി ഇതിനെ ഫൈസൽ അവതരിപ്പിച്ചിരിക്കുന്നു....
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം ,
Deleteഇത് ശരിക്കും നടന്നതാണോ അതോ കഥയാണോ??എന്തായാലും ഒരു ത്രില്ലര്‍ സിനിമയ്ക്കുള്ള സ്കോപ് ഉണ്ട്..കുറച്ചു മാറ്റങ്ങള്‍ വരുത്തിയാല്‍..അവസാനം വരെ ഒരു ആകാംക്ഷ നിലനിര്‍ത്താന്‍ പറ്റിയില്ല..അതിലും കൂടി എന്തെങ്കിലും ചേര്‍ത്തിരുന്നെങ്കില്‍ എനിക്ക് പെരുത്ത് ഇഷ്ടമായേനെ
ReplyDeleteകഥയില്‍ അല്‍പ്പം കാര്യം !!,, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
Deleteജീവിതത്തിൽ ഇതുപോലെ പലർക്കും പല കടുത്ത അവസ്ഥകളും മുന്നിൽ വന്ന് പെട്ടേക്കാം...
ReplyDeleteഅതിജീവിക്കുവാനുള്ള മനശക്തി ഉണ്ടാകട്ടെ അവർക്കെല്ലാം.. ഈ എനിക്കും...
കഥ വളരെ ഇഷ്ടമായി..
ആശംസകൾ...
നന്ദി ഗിരീഷ് വായനക്കും അഭിപ്രായത്തിനും.
Deleteനല്ല അവതരണം.....രസകരമായി വായിച്ചു പോകാന്‍ പറ്റി.....കഥയെക്കാളുപരി നടന്ന സംഭവം പോലെ തോന്നി......(മൈസൂര്‍ കല്യാണത്തിന്‍റെ ഇരയായിരുന്നു ബിച്ചാവയുടെ ഉമ്മ.) എന്താണീ മൈസൂര്‍ കല്യാണം....ഞാന്‍ കേട്ടിട്ടില്ലാത്തത് കൊണ്ട് ചോദിക്കയാണ് കേട്ടോ...
ReplyDeleteനന്ദി അനൂസ് ,
Deleteജീവിതം
ReplyDeleteഅതെ :)
DeleteISHTAAYI
ReplyDeleteനന്ദി.
Deleteആശംസകൾ
ReplyDeleteസന്തോഷം.
Deleteകിട്ടുന്ന പണം പെട്ടെന്നും എളുപ്പവും ആയി അയക്കാനുള്ള വഴി തെരഞ്ഞെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കഥ.
ReplyDeleteഅനുഭവം പോലെ ലളിതമായി പറഞ്ഞ കഥ ഇഷ്ടപ്പെട്ടു.
അതെ അര്‍ഹിക്കുന്നത് ആഗ്രഹിക്കുക !!.
Deleteതലേലെഴുത്ത് അമര്‍ത്തിച്ചെരച്ചാല്‍ മാറുമോ എന്ന് ഒരു നാടന്‍ പഴമൊഴിയുണ്ട്. ഈ കഥയൊക്കെ വായിക്കുമ്പോള്‍ അതാണോര്‍മ്മ വരുന്നത്. ബിച്ചാവചരിതം വളരെ നന്നായി എഴുതി.
ReplyDeleteഅതെ വിധിച്ചതേ വരൂ !! നന്ദി.
Deleteകഥ ഇഷ്ടപ്പെട്ടു.നന്നായിരിക്കുന്നു.
ReplyDeleteഅത്യാഗ്രഹം കുടികെടുത്തും എന്നുപറയുന്നത് ഇതാണ്....
സത്യസന്ധമായുള്ള സമ്പാദ്യത്തിനു മാത്രമേ നിലനില്പുള്ളൂ.പരസ്പരബന്ധമില്ലാതെ പുലമ്പുന്ന അയാളുടെ വാക്കുകളും അര്‍ത്ഥപൂര്‍ണ്ണമാണ്........
രചനാശൈലി ലളിതസുന്ദരമാണ്..
അവസാനം, ബിച്ചാവയാണോ അയാള്‍ എന്ന സന്ദേഹം അനുവാചകരിലും സൃഷ്ടിച്ചുകൊണ്ട്.........
ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുണ്ട്.
ആശംസകള്‍
നന്ദി ,,,ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, തെറ്റ് കാണിച്ചതില്‍ അതിലേറെ,
Deleteപ്രവാസജീവിതത്തിൽ കണ്ടുമറന്ന ഏതോ ഒരു വ്യക്തിയെ കഥയിലേക്ക് പകർത്തി എന്ന് ഊഹിക്കുന്നു. അവസാനവരികളിൽ കഥ ശരിക്കും നല്ല കഥയുടെ നിലവാരത്തിലേക്ക് ഉയർന്നു. വലിയ സ്വപ്നങ്ങൾ നെയ്തു തകർന്നു പോവുന്ന ഇത്തരം നിരവധി ബിച്ചാവമാർ നമുക്കു ചുറ്റും ജീവിക്കുന്നു. ആ കഥ നന്നായി പറഞ്ഞു.
ReplyDeleteകഥയെ എപ്പോഴും സൂക്ഷമ നിരീക്ഷണം നടത്തുന്നതാണ് മാഷിന്റെ വായന, നന്ദി.
Deleteഎനിക്ക് ആകാംക്ഷയുടെ വിഹിതം നല്കി കഥ പറച്ചിൽ നിർത്തിക്കളഞ്ഞു ഫൈസൽ. നൊമ്പരങ്ങളുടെ ചിത്രങ്ങൾ അനേകമുള്ള പ്രവാസമെന്ന പുസ്തകത്തിലെ " ബിച്ചാവ"യുടെ ചിത്രം ഫൈസലിന്റെ ഓർമ്മകളിലെ പോലെ തന്നെ ഈ കഥയിലും, അതിലൂടെ വായനക്കാരുടെ കണ്ണിലും തെളിഞ്ഞു നില്ക്കുന്നു. അത് അവതരണത്തിന്റെ മികവു തന്നെ എന്ന് നിസ്സംശയം പറയാം.അഭിനന്ദനങ്ങൾ ഈ നല്ല ശൈലിയ്ക്ക്.
ReplyDeleteനന്ദി അമ്പിളി ,, കഥയെ സ്വീകരിച്ചതില്‍ സന്തോഷം.
Deleteഅനുഭവങ്ങളിലൂടെയുള്ള ആവിഷ്കാരത്തിന് തീവ്രതയേറും..
ReplyDeleteഅതാണ് ഈ കുറിപ്പിന്‍റെ പ്രത്യേകത.
ബിച്ചാവ ഒരു സഹനത്തിന്‍റെ പ്രതിനിധിയായി ആള്‍ക്കൂട്ടത്തിലേയ്ക്ക്
മറയുന്നത് വായനക്കാരുടെ മനസ്സില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടാണ്.
മിഴിവോടെ തനതായ ശൈലിയില്‍ ഫൈസല്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍,
വായനാസുഖത്തിന്‍റെ ഒളിവെട്ടം..
അഭിനന്ദനങ്ങള്‍.!!
നന്ദി എന്ന ഒറ്റ വാക്കില്‍ ഒതുക്കുന്നില്ല , ഷെയര്‍ ചെയ്ത് വായനക്കാരെ കൂട്ടിയതിനു ,വായിച്ചതിനു ഒക്കെ ,,
Deleteബിച്ചാവയുടെ കഥ നന്നായി അവതരിപ്പിച്ചു ഫൈസല്‍... അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി മുബി ,വായനക്ക്
Deleteഅവസാന പാരഗ്രാഫ് നന്നായിട്ടുണ്ട്. ഇതു ഭാവത്തിനും യോജിക്കാവുന്ന ഒരു ഡയലോഗ്. കല്ലുകടികൾ ഇല്ലാതെ ഒറ്റ ഒഴുക്കിൽ വായിക്കാൻ കഴുയുന്ന കഥ. ആശംസകൾ ഫൈസൽ.
ReplyDeleteനന്ദി ജെഫു ഇഷ്ടം അറിയിച്ചതില്‍ .
Deleteവളരെ മനോഹരമായ കഥ...ആശംസകൾ ....!!
ReplyDeleteനന്ദി രാജേഷ് ,,
Deleteബിച്ചാവയെക്കുറിച്ചുള്ള കഥ പറച്ചില്‍ ഇഷ്ടപ്പെട്ടു. ആ കടല വില്‍പ്പനക്കാരന്‍ ബിച്ചാവയായിരിക്കാം എന്ന് ഞങ്ങള്‍ തീരുമാനിക്കട്ടെ അല്ലേ..അങ്ങനെ ആവാതിരിക്കട്ടെ.ഡോമിനോസ് കളി എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ബിച്ചാവയേയും കാണുന്നില്ല...
ReplyDeleteഡോമിനോസ് കട്ടകള്‍ വെച്ചൊരു കളിയാണ് , ഗൂഗിള്‍ ചെയ്‌താല്‍ കിട്ടും , നന്ദി തുമ്പി വായനക്കും അഭിപ്രായത്തിനും .
Deleteമനോഹരാമായി എഴുതി ഫൈസല്‍.
ReplyDeleteഅവസാന പാരഗ്രാഫാന് കഥയുടെ മാറ്റ് കൂട്ടിയത്.
നന്ദി ജോസ് .
Deleteകഥയാണോ അനുഭവനാണോയെന്ന് തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കഥാകൃത്ത് പ്രയോഗിക്കുന്ന ഈ രചനാ കൌശലം കൊള്ളാം.....നല്ല വായനാനുഭവം നല്കുന്ന രചന. ആശംസകള്‍
ReplyDeleteനന്ദി അനുരാജ് .
Deleteഅര്‍ഹിക്കാത്ത, അദ്വാനിക്കാത്ത,രൂപ അനുഭവിക്കുവാന്‍ ആവില്ല എന്ന യാഥാര്‍ഥ്യം കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു .സാമ്പത്തിക പരാധീനതകള്‍ കുമിഞ്ഞുകൂടുന്ന സന്ദര്‍ഭങ്ങളില്‍ പലരും ആഗ്രഹിക്കുന്നതാണ് എവിടെ നിന്നെങ്കിലും കുറെയേറെ രൂപ കിട്ടിയെങ്കില്‍ എന്ന് അങ്ങിനെ ആഗ്രഹിക്കുന്നത് ആ വ്യക്തിയുടെ അല്ലലില്ലാതെ ജീവിക്കുവാനുള്ള കൊതിക്കൊണ്ടാണ് .സമൂഹത്തില്‍ എത്രയെത്ര ബിച്ചാവമാര്‍ ജീവിക്കുന്നു .ആശംസകള്‍
ReplyDeleteഅതെ ചില സാഹചര്യങ്ങള്‍ നമ്മെ അപകടത്തില്‍ ചാടിക്കും,
Deleteആദ്യം ഫൈസല്‍ താങ്കള്‍ക്കു ഒരു മനം നിറഞ്ഞ ആശംസ അറിയിക്കട്ടെ.....പിന്നെ അക്കൂസിനും എന്നെ ഈ കഥയുടെ ഉള്ളിലേക്ക് കൈപിടിച്ച് നടത്തിയതിനു .......കഥയെക്കുറിച്ച്; ബിച്ചാവ ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല ജീവിതത്തിന്‍റെ സുഖത്തിലേക്ക് കാലെടുത്തുവെക്കാന്‍ ഏതു വഴിയിലൂടെയും പണക്കാരനാകാന്‍ മോഹിക്കുകയും അവസാനം ഒന്നുമാകാതെ വിധിയെ പഴിച്ചു ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന ഒരു സാധാരണ വ്യക്തി........പിന്നില്‍ നടന്നുവരുന്ന ഒരേ മനസ്സുള്ളവര്‍ക്ക് ഒരു താക്കീതും സന്ദേശവും ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു ....ഈ നല്ല രാവിലെ എന്‍റെ ഉറക്കത്തിന്‍റെ ആലസ്യം കളയുകയും ശുഭചിന്തകള്‍ നിറക്കുകയും ചെയ്ത ബിച്ചാവക്കും,കഥാകാരനും അഭിനന്ദങ്ങള്‍ ...
ReplyDeleteനന്ദി പീറ്റര്‍ ,സന്തോഷം നല്‍കുന്ന വാക്കുകള്‍ എഴുത്തിനു ഊര്‍ജ്ജം നല്‍കുന്ന പ്രോത്സാഹനത്തിനു ,
Deleteഅവതരണം വളരെ നന്നായിട്ടുണ്ട് ഫൈസല്‍ ഭായ്. ബിച്ചാവയുടെ ഫോണ്‍ സംഭാഷണത്തില്‍ മാത്രം സ്വാഭാവികത നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെട്ടു. ആ സംസാരം ബിച്ചാവ എന്ന കഥാപാത്രം പറയുന്നതുപോലെയല്ല, മറിച്ച് എഴുത്തുകാരന്‍ പറയുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഒരു പക്ഷെ എനിക്ക് അങ്ങനെ തോന്നിയതാകാം. താങ്കളുടെ ഭാവനയും അവതരണവും ഭാഷയും വേറിട്ടുനില്‍ക്കുന്നു. ഒരു നല്ല വായനാസുഖം ലഭിച്ചു. ആശംസകള്‍.
ReplyDeleteതെറ്റുകള്‍ കാണിച്ചതില്‍ സന്തോഷം , നന്ദി ഒരുപാട് .
Delete"Bichava"........oru nermayayi alinjillathavumpozhum............"OORKADAVIL" vedhanayayi.......................
ReplyDeleteനന്ദി Sreekaruva Karuva
Deleteഭംഗിയായ അവതരണം. ഒട്ടും മടുപ്പിക്കുന്നില്ല. ബ്ലോഗുകളിൽ ഇതുപോലുള്ള രചനകൾ അപൂർവ്വം.
ReplyDeleteനന്ദി ഹരിനാഥ്.
Deleteബിച്ചാവ യെ കോടീശ്വരന്‍ ആക്കി കഥ അവസാനിപ്പിച്ചിരുന്നു എങ്കില്‍ കഥ പരാജയം എന്ന് ഞാന്‍ പറഞ്ഞേനെ ..ഈ മരുഭൂമിയിലെ ചുടു കാറ്റില്‍ പൊടിയുന്ന വിയര്‍പ്പിനെ ചതിച്ചു ജീവിക്കാന്‍ ഒരാളെയും അനുവദിക്കുകയില്ല ....ബിച്ചാവയെ നന്നായ് അവതരിപ്പിച്ചിരിക്കുന്നു ......
ReplyDeleteനന്ദി modhan kattoor വായനക്കും അഭിപ്രായത്തിനും
Deleteമനോഹരമായി എഴുതി.
ReplyDeleteനന്ദി സര്‍ .
Deleteഒഴുക്കുള്ള ഭാഷ. ഇനിയും എഴുതാനാവട്ടെ.
ReplyDeleteനന്ദി :)
Deleteഫൈസല്‍ ഭായ് ഇഷ്ട്ടത്തോടെ ...
ReplyDeleteനന്ദി വിജിന് .
DeleteEthaanu Mine jeewitham....
ReplyDeleteനന്ദി ഇത്ത ,
Deleteevideyo kettu maranna oranubhavam........
ReplyDeleteകേട്ടിരിക്കാം ,,പലതില്‍ ചിലത് , നന്ദി
Deleteമൈസൂര്‍ കല്യാണങ്ങളെക്കുറിച്ചുള്ള ഒരു പ്രോഗ്രാം കുറെ നാള്‍ മുന്‍പ് ടി.വി.യില്‍ കണ്ടിരുന്നു ..അതുകൊണ്ട് .ഇത് വായിച്ചപ്പോള്‍ ബിച്ചാവയും,അവന്‍റെ ഉമ്മയെയും ഉള്‍ക്കൊള്ളാനായി ...നന്നായിരിക്കുന്നു ഫൈസല്‍ .
ReplyDeleteനന്ദി മിനി.
Deleteമനോഹരമായി എഴുതി..ഹൃദയസ്പര്‍ശിയായ കഥ
ReplyDeleteനന്ദി സാജന് .
Deleteകഥയല്ല...ആഖ്യാനം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ReplyDeleteനല്ല എഴുത്ത്. പറയാതെ വയ്യ.
നന്ദി മനോജ് , ഈ പ്രോത്സാഹനത്തിനു ,
Deleteനല്ല പറച്ചിലായിരുന്നു കെട്ടോ
ReplyDeleteഇഷ്ടായി
ഒറ്റയിരിപ്പിന് വായിച്ച് തീർത്തു
ആശംസകൾ
നന്ദി ഷാജു .
Deleteകഥ ഇഷ്ടപ്പെട്ടു,സസ്പെന്‍സോടു കൂടി, കഥാപാത്രങ്ങള്‍ ഒരു സിനിമയിലെന്ന പോലെ മനസ്സില്‍ തെളിയുന്നുണ്ട് .ആശംസകള്‍ ..!
ReplyDeleteസന്തോഷം ആദര്‍ശ് ഇഷ്ടമായതില്‍ .
Deleteസൂപ്പർ കഥ ഇത് പോലെ എന്റെ വപ്പയ്ക്കും ഒരനുഭവം ഉണ്ടായതായി പറഞ്ഞിരുന്നു .കുറച്ചു കാശുമായി അവൻ അപ്രത്യക്ഷനായി ദിവസങ്ങള്ക്ക് ശേഷം അവൻ മരുഭൂമിയിൽ ഉണങ്ങി തരിച്ച ഒരു ജഡം മാത്രമായി മാറിയെന്നു പറയുന്നത് കെട്ടു . അർഹിക്കാത്തത്
ReplyDeleteആഗ്രഹിക്കരുത് ... എഴുത്ത് തുടരുക
നന്ദി ഷംസുദ്ദീന്‍,,പറയപ്പെടാത്ത കഥകള്‍ എത്ര ?
Deleteപ്രവാസത്തിന്‍റെ ഉണക്കച്ചൂരുള്ള വിശദാംശങ്ങള്‍! വല്ലാത്തൊരു ബിച്ചാവ! വല്ലാത്തൊരു തിരോധാനവും!! All the best.
ReplyDeleteനന്ദി ഇന്ടിമേറ്റ് . വരവിനും വായനക്കും.
Deleteഅക്ലിഷ്ടസുന്ദരമായ ആഖ്യാനശൈലി ആകര്‍ഷകം.
ReplyDeleteനന്നായി കഥ...അത് ബിച്ചാവ ആയിരുന്നോ...? ആകാം ആകാതിരിക്കാം അല്ലെ...?
ReplyDeleteനന്ദി റോസിലി ജി .
Deleteഫൈസല്‍ ഭായ്....
ReplyDeleteകഥ കൊള്ളാം ട്ടാ...
"ഹഖ്" എന്നു പറയുന്നൊരു സംഭവം ഉണ്ടല്ലോ...
നന്ദി ,,, ഒരു ഇടവേളക്ക് ശേഷം വീണ്ടും കണ്ടതില്‍ ഏറെ സന്തോഷം.
Deleteചില ജീവിതങ്ങള്...
ReplyDeleteനല്ലൊരു വായന സാധ്യമായി
നന്ദി ശിഹാബ്
Deleteവളരെ ആകാംക്ഷയോടെ വായിച്ചു തീർത്തു. ഒറ്റയിരുപ്പിന്. ബ്ലോഗുകളിൽ ഇത്തരം രചനാസൌഭഗം വിരളമായേ കാണാനാവൂ.
ReplyDeleteനന്ദി ഈ അനുഭവത്തിന്.
ഇനിയുമെഴുതൂ, മാഷേ... ആശംസകള്‍
ReplyDeleteയോഗ നിയോഗങ്ങൾക്കിടയിൽ മനുഷ്യൻ നിസ്സഹായൻ തന്നെ...
ReplyDeleteഇഷ്ടം ഫൈസൽക്ക...
സംഗതി കലക്കി. ബിചാക്ക നമ്മുടെ നാട്ടിലെ പലരെയും ഓര്മിപ്പിക്കുന്നു. യോഗമില്ലാത്ത കുറെ പേര്....ലളിതമായി കുറഞ്ഞ വാക്കുകളിൽ ഒരു കഥ. പെരുത്തിഷ്ടായി...
ReplyDeleteഇഷ്ടായി
ReplyDeleteSUPER
ReplyDelete