ഹലിയിലെ ഡാം - മരുഭൂമിയിലെ വിസ്മയം!!

മരുഭൂമിയിലെ വിസ്മയം .
ചോക്കുമലയില്‍ ഇരിക്കുന്നവന്‍ ചോക്ക് അന്വേഷിച്ചു പോയത് പോലെയാണ് കഴിഞ്ഞ വെള്ളിയാഴ്ചയിലെ ദിനം. ജിദ്ദയില്‍ നിന്നും വന്ന ചില ബ്ലോഗ്‌ പുലികളുടെ കൂടെ ഫര്‍സാന്‍ ദ്വീപില്‍ പോവാനായിരുന്നു പരിപാടി. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ചില തിരക്കുകള്‍ കാരണം അത് നടന്നില്ല. കുട്ടികളെയും കെട്ട്യോളെയും പറഞ്ഞു കൊതിപ്പിച്ചിട്ട് യാത്ര നടക്കാത്ത നിരാശയില്‍ നിന്നും രക്ഷപ്പെടാനാണ് കൂട്ടുകാരന്‍ ഫൈസല്‍ ഒരു ചെറിയ ട്രിപ്പ്‌ പ്ലാന്‍ ചെയ്തത്.



ഖുന്‍ഫുധ- ജിസാന്‍  ഹൈവേയില്‍ കുറെ ദിവസമായി റോഡിന്റെ ഒരു വശം പണി നടന്നു കൊണ്ടിരിക്കുകയാണ് . ഇവിടെ നിന്നും 90 കിലോമീറ്റര്‍ അപ്പുറത്തുള്ള  ഡാമില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ജിദ്ധയിലേക്ക് ശുദ്ധജലം കൊണ്ട് പോവുന്ന പണിയായിരുന്നു അത്. ഇടക്കിടെ ഈ ബിഗ്‌ പ്രൊജകറ്റിനെ കുറിച്ച്  കേട്ടിരുന്നു എങ്കിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ മഴ മാത്രം കിട്ടുന്ന ഇവിടെ നിന്നും ഇത്രയും കാശ് മുടക്കികൊണ്ട് പോവാന്‍ മാത്രം ജലം ഈ ഡാമില്‍ നിന്നും കിട്ടുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്, നമ്മള്‍ എന്ത് ചിന്തിച്ചിട്ടെന്താ ,, വിവരമുള്ളവര്‍ ചുമ്മാ കാശ് കടലില്‍ എറിയില്ല ല്ലോ :)
ഡാമിലെ  കാഴ്ച്ച
ഡാം കാണാന്‍ കഴിഞ്ഞ വര്‍ഷം പോയിട്ട് ഒന്നും നടക്കാതെ തിരികെവന്നതായിരുന്നു, പണി നടക്കുന്ന ഏഴയലത്ത് പോലും കാണാന്‍ അന്ന് സെക്യൂരിറ്റി അനുവദിച്ചില്ല. അത് കൊണ്ട് തന്നെ വലിയ കാഴ്ച്ചയൊന്നും പ്രതീക്ഷിക്കണ്ട എന്ന് ശ്രീമതിക്ക് ആദ്യം തന്നെ നിര്‍ദ്ദേശവും കൊടുത്തിരുന്നു.അങ്ങിനെയാണ് കെ കെ പി പി ( കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി ) പ്രതിജ്ഞ ചൊല്ലി ഫൈസലിന്റെ കൂടെ ശഹബിലുള്ള ഡാം കാണാന്‍ യാത്രതിരിക്കുന്നത്.
ഫിലു - ഫിദല്‍ - ഫോട്ടോ പോസ് :)
ജിസാന്‍ - ഖുന്ഫുധ ഹൈവേയില്‍ കൂടി 80 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഹലി എന്ന ചെറിയ സിറ്റിയില്‍ എത്താം അവിടെ നിന്നും തിരിഞ്ഞു ശഹബ് എന്ന ഗ്രാമവും കടന്ന്‍ വേണം ഡാമില്‍ എത്താന്‍. നന്നേ ഇടുങ്ങിയ റോഡും ബെല്ലും ബ്രേക്കും ഇല്ലാതെ വരുന്ന ബദവികളെയും പിന്നിട്ടു യാത്ര തുടര്‍ന്നു, ഹൈവേ വരെ നല്ല കാലാവസ്ഥയായിരുന്നു  ശഹബ് കഴിഞ്ഞതോടെ പൊടിക്കാറ്റ് കൊണ്ട് മുന്നോട്ടു കാണാതെയായി. ഏതു നിമിഷവും മഴപെയ്യും എന്ന പ്രതീതിയുള്ള കാലാവസ്ഥ.
ഡാമിനു മുകളില്‍ നിന്നുള്ള മരുഭൂമി കാഴ്ച്ച
ഡാമിനെകുറിച്ചുള്ള ഏകദേശ വഴിയെ മനസ്സിലുള്ളൂ !! അത് കൊണ്ട് വഴിയരികില്‍ ആരോടേലും ചോദിക്കാം എന്ന് വെച്ചാല്‍ പൊടിക്കാറ്റ് മൂലം ആരെയും പുറത്തു കാണുന്നുമില്ല.കുറച്ചു മുന്നോട്ടു പോയപ്പോള്‍ ഒഴിഞ്ഞ ഒരു പെട്രോള്‍ പമ്പില്‍ മൂന്ന്  യമനികള്‍ ഇരുന്നു വെടിപറയുന്നു, ഞങ്ങളുടെ കാര്‍ നിര്‍ത്തിയതും അവരില്‍ രണ്ടു പേര്‍ ഓടിക്കളഞ്ഞു. ഒരാള്‍  എന്തും നേരിടാന്‍  തയ്യാറെടുക്കുന്നത് പോലെ നില്കുന്നു.വിസയോ മറ്റു യാത്രാ രേഖകളോ ഇല്ലാതെ സമീപത്തുള്ള മസ്രയില്‍ കൃഷിചെയ്യുന്നവരാണവര്‍. സുരക്ഷാ ഉദ്യോഗസ്ഥരാണെന്നു കരുതി പേടിച്ചോടിയവരായിരുന്നു മറ്റു രണ്ട് പേര്‍ . അയാള്‍ പറഞ്ഞ വഴിയെ കുറച്ചുകിലോ മീറ്റര്‍ കൂടി യാത്രചെയ്തപ്പോള്‍ വഴി ഡാമിലെ കവടാത്തില്‍  തീര്‍ന്നു.
ഫിലു "റോക്സ് " :)
ഡാമിലെ ജോലിക്കാരുടെ ലേബര്‍ ക്യാമ്പും പിന്നിട്ടു മുന്നോട്ടു പോയാല്‍ കുത്തനെയുള്ള കയറ്റമാണ്. ഭാഗ്യം,, മുകളിലേക്ക് സസന്ദര്‍ശകര്‍ക്ക്  പ്രവേശനമുണ്ട്. അവധിദിനമായിരുന്നിട്ടും വളരെ കുറഞ്ഞപേരെ അവിടെയുണ്ടയിരുന്നുള്ളൂ ,.താഴെ നല്ല ചൂട് ആയിരുന്നുവെങ്കില്‍ ഡാമിന് മുകളില്‍ നല്ല തണുപ്പും ചുറ്റുമുള്ള മലകളില്‍ നിന്നും വരുന്ന നേരിയ തണുപ്പുള്ള കാറ്റുമായിരുന്നു, ദൂരെ അല്‍ബാഹയിലെ മലകളില്‍ നിന്നും പല കൈവഴികളിലായി ഒഴുകി വരുന്ന മഴ വെള്ളത്തെ തടുത്ത് നിര്‍ത്തുന്നതിനായി നിര്‍മ്മിച്ച ഡാം കണ്ടാല്‍ ഇടുക്കിയിലെ അണക്കെട്ട് പോലെ തോന്നിക്കും. രണ്ട് മലകള്‍ക്കിടയില്‍ കൂടി ഒരു ഭീമന്‍  തടയണ. പ്രകൃതിക്ക് കോട്ടം തട്ടാത്ത നിര്‍മ്മാണ പ്രവര്‍ത്തനം. 240 കോടി റിയാല്‍ ചിലവില്‍ നിര്‍മ്മിച്ച ഡാം സാമ്പത്തികമായി നോക്കിയാല്‍ ഒരു ലാഭവും കാണില്ല,എങ്കിലും ജലം പാഴായി കടലില്‍ ലയിക്കാന്‍ അനുവദിക്കാതെ സംരക്ഷിച്ചു നിര്‍ത്തുന്ന ഭരണാധികാരികളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
വ്യൂ പോയിന്റ് ബാല്‍ക്കണി 

എമര്‍ജന്‍സി ബോട്ട് 
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ട് ബോട്ടുകള്‍ ഡാമിന് മുകളിലുണ്ട്.എവിടെയും കാണാത്ത മറ്റൊരു പ്രത്യേകത ഡാമിന്റെ രണ്ടു വശങ്ങളിലും നടുക്കുമായി ഒരുക്കിയ ലിഫ്റ്റ്‌ ആണ് . അത് വഴി ഡാമിന്റെ ഏറ്റവും അടിയിലേക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും . അത് പോലെ രണ്ടു സ്ഥല ങ്ങളിലായി വ്യൂ പോയിന്റ് ബാല്‍ക്കണികളുമുണ്ട് . പടവുകള്‍ കയറി മുകളിലെത്തിയാല്‍ ചുറ്റുമുള്ള മലകളിലേക്കും ഡാമിലേക്കും കിട്ടുന്ന ദര്‍ശന സുഖം ഒന്ന്‍ വേറെ തന്നെ!.
ദൂരെ പൊട്ടു പോലെ കാണുന്നവരാണ് , ഡാമില്‍ കല്ലെറിയുന്നത് .
ഡാമിന് നടുക്കെത്തിയപ്പോള്‍ മറ്റൊരു കാഴ്ച കണ്ടു രണ്ടു സാഹസികര്‍ മലയുടെ മുകളില്‍ കയറി താഴെയുള്ള തടാകത്തിലേക്ക് കല്ലെറിഞ്ഞു കളിക്കുന്നു, അടിയൊന്നു തെറ്റിയാല്‍ രണ്ടു പേരയും പിന്നെ താഴെ വലയിട്ടു നോക്കിയാല്‍ മതിയാവും, അതിനു മാത്രം അപകടം പിടിച്ച സ്ഥലത്തു നിന്നാണ് അവര്‍ കല്ലെറിഞ്ഞു രസിക്കുന്നത്.

നോ കമന്റ്സ്  :)



വീണ്ടും വരും - വരാതിരിക്കാന്‍ പറ്റില്ല 

കാഴ്ച്ചകള്‍ കണ്ടു സമയം തീര്‍ന്നതറിഞ്ഞില്ല. ഇടത്ത് വശത്തു ചുട്ടുപൊള്ളുന്ന മരുഭൂമി, എതിര്‍ വശത്ത് മനോഹരമായ ജലാശയം. ഡാമിന് മുകളില്‍ തണുത്ത കാലാവസ്ഥ , താഴെ നല്ല ചൂട് , ഒരു നാണയത്തിന്‍റെ ഇരുവശം എന്നതിനു പ്രകൃതി നേരിട്ട് കാണിച്ചു തരുന്ന ചില ദൃഷ്ടാന്തങ്ങള്‍!. വര്‍ഷത്തില്‍ അപൂര്‍വ്വമായി ലഭിക്കുന്ന മഴ.ചുട്ടുപൊള്ളുന്ന  മരുഭൂമിയെ തണുപ്പിച്ചു കിലോ മീറ്ററുകള്‍ സഞ്ചരിച്ച് ഇവിടെ വീണ്ടും ഒന്നായി തീരുന്നു.എവിടെയോ വായിച്ചത് ഓര്‍ക്കുന്നു "മരുഭൂമിയും കടലും ഒരു പോലെയാണ്.കരയില്‍ ഉള്ളതെല്ലാം കടലിലുണ്ട് . കാട്ടില്‍ ഉള്ളതെല്ലാം മരുഭൂമിയിലുമുണ്ട് . മഗ്രിബ്  ബാങ്ക് കൊടുക്കുന്നു,നേരം ഇരുട്ടി തുടങ്ങിയപ്പോള്‍ ഞങ്ങളും മടക്കയാത്രക്കൊരുങ്ങി, തൊട്ടടുത്ത്‌ ഇത്രയും നല്ല കാഴചകള്‍ ഉണ്ടായിട്ടും കിലോ മീറ്റര്‍ അകലെയുള്ള കാഴ്ചകള്‍ തേടിയുള്ള യാത്ര മിസ്സ്‌ ആയതില്‍ ഒട്ടും സങ്കടം തോന്നാതെയുള്ള സന്തോഷമായ  മടക്കയാത്ര !!

81 comments:

  1. മരുഭൂമിയിൽ നിധി ഉണ്ട് എന്ന് പറയുന്നത് ഇതിനെ ആണോ.. മനോഹരമായ വിവരണം..കാഴ്ചകൾ അതിലേറെ സുന്ദരം..ഇനി അടുത്ത യാത്ര അങ്ങോട്ടാവാം..

    ReplyDelete
  2. ദുരെ നിന്ന് കല്ലെറിയുന്നവരെ കാണാന്‍ പറ്റിയില്ല. എന്റെ കണ്ണൊക്കെ അടിച്ചു പോയെന്നാ തോന്നുന്നേ.
    വിവരണം അല്പം ചെറുതാക്കിയോ എന്നൊരു സംശയം.

    ReplyDelete
    Replies
    1. :) കണ്ണിന്റെ കുഴപ്പമല്ല റാംജി ..പ്രഫഷണല്‍ ക്യാമറ അല്ലാത്തത് കൊണ്ട് അത്രയൊക്കെയെ വ്യക്തമായുള്ളൂ ..അതാ

      Delete
  3. മരുഭൂമിയിലെ വിസ്മയങ്ങള്‍! അങ്ങിനെ ഞാന്‍ ഫര്‍സാന്‍ ദ്വീപും ഹലിയും കണ്ടു.... നന്നായി എഴുതി ഫൈസല്‍ :) :)

    ReplyDelete
    Replies
    1. കാനഡ കാഴച്ചകള്‍ക്ക് മുമ്പില്‍ ഇതൊക്ക എന്ത് :)നന്ദി മുബി

      Delete
  4. ലളിതം...സുന്ദരം...വിവരണം.

    ReplyDelete
  5. വിവരനണം നന്നായിട്ടുണ്ടു... എനിക്കു കൂടെ വരാൻ പറ്റാഞ്ഞതു വലിയ നഷ്ട്മായി ഫൈസൽ....

    ReplyDelete
    Replies
    1. നന്ദി അഫ്സല്‍ ,, നിന്നെ ശെരിക്കും മിസ്സ്‌ ചെയ്തു :)

      Delete
  6. മരുഭൂമികാണണം എന്നത് വളരെക്കാലത്തെ ആഗ്രഹമാണ്. ജയ്സാൽമീറും ദുബായ് ഡെസെർട്ട് സഫാരിയുമൊക്കെ മനസ്സിലുണ്ട്.വിവരണം നന്നായി..ചിത്രങ്ങളും ഉഗ്രൻ

    ReplyDelete
    Replies
    1. ആഗ്രഹം സഫലീകരിക്കട്ടെ :)

      Delete
  7. Excellent Post.. Congrats Faisal..
    ഫിലു "റോക്സ് " - Super Pose!!

    ReplyDelete
    Replies
    1. നന്ദി ബഷീര്‍ക്ക ,,അടുത്ത ട്രിപ്പ്‌ ഇങ്ങോട്ടാവാം

      Delete
  8. അങ്ങനെ ഞാന്‍ കേട്ടിട്ടുപോലുമില്ലാത്ത ഒരു ഡാമും കണ്ടു ...നല്ല വിവരണം
    ഫോട്ടോസും കൊള്ളാം ..

    ReplyDelete
  9. വിവരണവും,ഫോട്ടോകളും അസ്സലായിട്ടുണ്ട്.....
    ആശംസകള്‍

    ReplyDelete
  10. ശേഖരിക്കുന്ന ഓരോ തുള്ളി വെള്ളവും അവര്‍ക്ക് അമൂല്യമാണ്. (പെട്ടെന്നു നിര്‍ത്തിയത് പോലെ)

    ReplyDelete
    Replies
    1. മനപൂര്‍വ്വം ചുരുക്കിയതാണ് :)

      Delete
  11. മരുഭൂമി കരുതിവെച്ചിരിക്കുന്ന വിസ്മയങ്ങള്‍..!!

    ഹൃദ്യഹാരിയായ വിവരണം, ആകര്‍ഷകമായ ചിത്രങ്ങള്‍.

    ReplyDelete
  12. നല്ല അറിവുകൾ... ചിത്രങ്ങൾ മനോഹരം.
    ആശംസകൾ...

    ReplyDelete
  13. ആശംസകൾ ഫൈസൽ ഭായ്.
    മനോഹരം !

    ReplyDelete
  14. കാഴ്ചകളും അനുഭവങ്ങളും പങ്കുവെച്ചതില്‍ സന്തോഷം... ആശംസകള്‍.

    ReplyDelete
  15. സൌദി അത്ഭുതങ്ങള്‍! മരുഭൂമിയിലെ അണക്കെട്ട്!

    ReplyDelete
  16. മരുഭൂമിയിൽ ഇത്തരം ഡാമുകളൊന്നുമില്ല എന്നായിരുന്നു ഞാൻ ധരിച്ചുവെച്ചിരുന്നത്. മരങ്ങളോ കാടുകളോ ഇല്ലാത്ത മലകൾക്കിടയിൽ ഇത്ര വലിയ ജലശേഖരം അത്ഭുതകരം തന്നെ!. വിവരണം തീരെ കുറഞ്ഞുപോയപോലെ ..... ചിത്രങ്ങൾ ഭംഗിയായി.....

    ReplyDelete
    Replies
    1. നന്ദി മാഷേ ,, വിവരണം കൂട്ടി പോസ്റ്റിനു നീളം കൂട്ടണ്ട എന്ന് കരുതി ,, അടുത്തതില്‍ ശെരിയാക്കാംട്ടോ :)

      Delete
  17. മനോഹരമായ ഫോട്ടോസും വിവരണവും..മോള് ഇതുവിടെയാ കയരിയിരിക്കുന്നെ..ഫോട്ടോ കണ്ടാല വളരെ ഉയരത്തിലാണെന്ന് തോന്നും ..ആശംസകൾ ..!!

    ReplyDelete
    Replies
    1. കുറച്ചു ഉയരത്തില്‍ തന്നെയാണ് :) ഡാമിന്റെ ഒരു വശത്തുള്ള മലയില്‍ ,,നന്ദി രാജേഷ്.

      Delete
  18. അടുത്തൊന്നുമല്ലല്ലോ... അല്ലെങ്കില്‍ ഞങ്ങളും വന്നേനെ...

    മരുഭൂമിയിലെ ഡാമില്‍ ഇത്രയും വെള്ളമോ...! അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളും മനോഹരമായ വിവരണവും... ആശംസകള്‍ ഫൈസല്‍...

    ഞങ്ങളും പണ്ട് ഒരു ഡാം കാണാന്‍ പോയിരുന്നു... പക്ഷേ, വെള്ളം ഇല്ലായിരുന്നു അന്ന്... അതിന്റെ കഥ ഇവിടെയുണ്ട്...



    ReplyDelete
    Replies
    1. അഞ്ഞൂര്‍ കിലോമീറ്റര്‍ അല്ലെ ഉള്ളൂ വരൂ വിനുവേട്ടാ നമുക്ക് പോവാം

      Delete
  19. ഇതൊരു പുതിയ അറിവാണ്...
    നന്നായി എഴുതി...

    ReplyDelete
  20. ജല സാന്നിധ്യം മരുഭൂമിയിലെ മനോഹര കാഴ്ചയാണ്. അതൊരു ഡാമിന്റെ രൂപത്തിലാകുമ്പോൾ പിന്നെ എന്തു പറയാൻ. ഡയറിയിൽ കുറിച്ചു ഫൈസൽ...

    ReplyDelete
    Replies
    1. വരണം കാത്തിരിക്കുന്നു

      Delete
  21. Nannayi viwaranam , faisoo ..good pictursum...

    ReplyDelete
  22. മരുഭൂമിയില്‍ ഡാം ഉണ്ടെന്നത് ആദ്യ അറിവാണ് .........വളരെ മനോഹരമായ കുറിപ്പ് .നല്ല ചിത്രങ്ങള്‍ .ഫിലുമോള്‍ ,ഫിദല്‍ മോന്‍ നന്നായി പോസ് ചെയ്തിരിക്കുന്നു. ഇനിയും കൂടുതല്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുന്നു....ആശംസകള്‍ !

    ReplyDelete
  23. മഹത്തായ ചരിത്രങ്ങള്‍ ഉറങ്ങിയും ഉണര്‍ന്നും ഇരിക്കുന്ന അതിവിശാലമായ ഒരു സമ്പന്ന രാജ്യം !!
    ഒരു ആയുസ്സിനു കണ്ടു തീര്‍ക്കാന്‍ പറ്റാത്ത അത്ര കാഴ്ചകള്‍ !!
    ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം കാണിച്ചു കൊടുക്കുന്ന സ്ഥലങ്ങള്‍ !!
    നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാണ് !

    ReplyDelete
    Replies
    1. ശരിയാണ് ഇസ്മായില്‍ ഭായ് ,, കാണാത്ത കാഴ്ചകള്‍ ധാരാളം , ഒരു ഭാഗ്യം നിങ്ങള്‍ക്കും ഉണ്ടാവട്ടെ

      Delete
  24. മനോഹരമായിരിക്കുന്നു വിവരണവും ചിത്രങ്ങളും. നല്ല യാത്രാവിവരണം.
    ആശംസകൾ...

    ReplyDelete
  25. നല്ല കാഴ്ചകൾ ..
    അതിനുമപ്പുറമുള്ള അവതരണം ..ഹൃസ്വം ..എന്നാൽ നന്നായി തന്നെ അവതരിപ്പിച്ചു .
    വൈകിയാണ് ഇവിടെയെത്തിയത് ..
    ഇഷ്ടമായ് ഹലിയിലെ ഡാം ..പിന്നെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങളും

    ReplyDelete
  26. മരുഭൂമിയിലെ ഡാം!! മഴകൊണ്ടും കണ്ടും മുടിയുന്ന നമുക്ക് ഒരു പാഠം...ഫൈസലാനി യാത്രാവിവരണം ഹൃദ്യം...

    ReplyDelete
  27. ഫൈസൽ ഈ യാത്രാ വിവരണം വളരെ നന്നായി
    തലക്കുറിയിൽ പറയും പോലെ ഇതൊരു വിസ്മയക്കാഴ്ച തന്നെ!
    നന്നായിപ്പറഞ്ഞു. മരുഭൂമിയിലും ഇത്ര വലിയ തടാകമോ!!
    ശരിക്കും വിസ്മയിപ്പിച്ചു എന്നു തന്നെ പറയട്ടെ
    ഫിലുവിനെ ആ പാറക്കെട്ടിനു മുകളിൽ ഇരുത്തി എടുത്ത പടം
    ഒപ്പം മറ്റു പടങ്ങളും മനോഹരമായി ചിത്രീകരിച്ചു, ആരാണോ
    ഈ ഫോട്ടോഗ്രാഫർ!!
    പിന്നെ ലേബലിൽ നാടന്‍ കാഴ്ചകള്‍ എന്ന് കണ്ടു അതെങ്ങനെ
    ശരിയാകും ഇത് വിദേശ ക്കാഴ്ച അല്ലെ മാഷെ, ഈ നാടൻ നാടൻ
    എന്ന് പറയുന്നതും ഈ മറു നാടനും അല്ലെങ്കിൽ ഈ വിദേശിയും
    തമ്മിൽ ഒരു അന്തരവും ഇല്ലേ!! അതോ മലയാള ഭാഷക്കൊരു
    പുതിയ പരിണാമമോ മറ്റോ സംഭവിച്ചതാണോ!!!
    എന്തായാലും സംഭവം അടിപൊളി
    എഴുതുക അറിയിക്കുക
    അല്പ്പം വൈകിയെങ്കിലും ഒരു മെയിൽ വിടാൻ തോന്നിയല്ലോ
    സന്തോഷം
    പൊന്നോമനകൾ ഫിലുവിനും ഫിദലിനും ഞങ്ങളുടെ സ്നേഹം അറിയിക്കുക
    ഫിലിപ്പ് ഏരിയലും കുടുംബവും
    p s : പിന്നെ വിവരണത്തിലെ ഫൈസലും വിവരണക്കാരൻ ഫൈസലും ഒരു ചെറിയ കണ്‍ഫ്യൂഷൻ !!!

    ReplyDelete
    Replies
    1. ഹഹ നന്ദി ഫിലിപ്പ് ജി ,,
      ഖുന്ഫുധ ഒരു നാടന്‍ ഗ്രാമം പോലെ തന്നെയാണ് ,, ഹലി അതിനേക്കാള്‍ വലിയ ഉള്‍പ്രദേശവും ,,ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ കാഴ്ചകള്‍ നാടന്‍ തന്നെ ,,, നന്ദി ഈ സേനഹ വരവിനും അഭിപ്രായത്തിനും.

      Delete
  28. നല്ല വിവരണം. അവിടെ വന്ന ഒരനുഭൂതി സ്നേഹത്തോടെ പ്രവാഹിനി

    ReplyDelete
  29. ചിത്രങ്ങള്ക്ക് താഴെയുള്ള ചെറു വിവരണം കാഴ്ചക്ക് മനോഹരം ..

    ReplyDelete
  30. മരുഭൂമിയിലും ഇത്രയും സുന്ദരവും വിശാലവുമായ ജലാശയം. !!!

    ചിത്രങ്ങള്‍ ചേര്‍ത്തു നന്നായി ഒരുക്കിയ ഈ ഡാം യാത്രാ വിവരണം ഇഷ്ടമായി. ഒന്നുകൂടി ഒന്ന് മൊഞ്ച് വരുത്താമായിരുന്നു എന്ന് കൂടി തോന്നി.

    ReplyDelete
    Replies
    1. ശെരിയാക്കാം വേണുവേട്ടാ :) ഇഷ്ടം ഈ വരവിനു

      Delete
  31. കൈയെത്തും ദൂരത്തെ കാഴ്ചകൾ കാണാൻ താമസിച്ചു പോയി. അല്ലേ? ചിത്രങ്ങൾ. ഫിലു പാറപ്പുറത്ത്, നല്ല കാഴ്ച.

    ഇങ്ങിനെ വെറുതെ പറഞ്ഞു പോകലല്ല വായനക്കാർ പ്രതീക്ഷിയ്ക്കുന്നത്. അൽപ്പം നീട്ടി, വിശദീകരിച്ച്, ലേശം പൊടിപ്പും തൊങ്ങലുമെല്ലാം വച്ച്, രസകരമായി ഉള്ള അവതരണം.

    അത്തരത്തിൽ ഉള്ള ഒരു സ്പാർക്ക് (തീപ്പൊരി) ആ യമാനികളെ കണ്ട വിവരണത്തിൽ കണ്ടു. അപ്പോൾ എഴുതാൻ കഴിയും.

    നല്ല എഴുത്തുകൾ വീണ്ടും പ്രതീക്ഷിയ്ക്കുന്നു.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഈ വാക്കുകള്‍ എനിക്ക് കൂടുതല്‍ നന്നായി എഴുതാന്‍ പ്രേരണനല്‍കും . നന്ദി ബിപിന്‍ ജി

      Delete
  32. വലെരെനന്നായിട്ടുണ്ട് കേട്ടതിലും അപ്പുറം

    ReplyDelete
    Replies
    1. അടുത്തു തന്നെയാണ് :) ഒന്ന് പോയി നോക്കൂ

      Delete
  33. ഇവിടെ ഡാമും ഉണ്ടോ, പുതിയ അറിവ് തന്നതിന് വളരെ നന്ദി. വിവരണം ഏറെ ഹൃദ്യം.

    ReplyDelete
  34. മരുഭൂമിയിലെ അണക്കെട്ടും ജലാശയവും
    ഒരു മായാക്കാഴ്ച്ച തന്നെയായി ഫൈസൽ
    ദൃശ്യവൽക്കരിച്ചിരിക്കുകയാണല്ലോ ഇവിടെ

    ReplyDelete
    Replies
    1. അവധി കഴിഞ്ഞു വന്നു അല്ലെ :) സന്തോഷം

      Delete
  35. ശരിക്കും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെ!
    വിവരണം എന്നത്തേയും പോലെ രസകരം..
    ആശംസകൾ ഫൈസൽ.

    ReplyDelete
  36. വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്

    ReplyDelete
  37. യാത്രാവിവരണം നന്നായിരിക്കുന്നു. മനോഹരമായ ചിത്രങ്ങളും വിവരണവും.

    ReplyDelete
  38. യാത്ര വിവരണവും ചിത്രങ്ങളും നാന്നായിരിക്കുന്നു...
    അഭിനന്ദനങ്ങൾ....
    --

    ReplyDelete
  39. വിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു..

    ReplyDelete
  40. കാണാക്കാഴ്ചകൾ കണ്ടത് പോലെ...

    ReplyDelete
  41. puthiyoru sthalam koodi parichayappedaan ee ezhuthiloode saadichu. Faisalkka nalla vivaranam..

    ReplyDelete
  42. പെട്ടെന്ന് തീർന്ന് പോയതിൽ സങ്കടം ഉണ്ട്‌ നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  43. അവിടെ പോയ ഒരു പ്രതീതി ജനിപ്പിച്ച രചനാ പാടവം ..beautiful... very realistically narrated

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.