പവിത്രേട്ടനെ തേടി ഒരു യാത്ര !.


പവിത്രേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍  എനിക്കാരുമല്ലായിരുന്നു, പവിത്രേട്ടന്‍ മരണപെട്ടതുമുതലാണ്‌ ഞാന്‍ അദ്ദേഹത്തെ അറിയുന്നതും  കൂട്ട് കൂടുന്നതും!!.

ഒരു പെരുന്നാളിന്‍റെ  അവധിയില്‍ മയങ്ങുമ്പോഴാണ്‌ ഓമനകുട്ടന്‍ എന്നെ വിളിക്കുന്നത്.
"നീ വാ ആശുപത്രിയില്‍ ഒരു മലയാളിയെ മരിച്ച നിലയില്‍ കൊണ്ടുവന്നിരിക്കുന്നു ആരാ എവിടുന്നാ എന്നൊന്നും അറിയില്ല നമുക്ക് ഒന്ന് അന്വേഷിച്ചാലോ ?
പവിത്രേട്ടനെ കുറിച്ച് ഞാന്‍ അറിയാന്‍ തുടങ്ങുന്നത് അന്ന് മുതലായിരുന്നു.അറുപത് കിലോ മീറ്റര്‍ അകലെയുള്ള ഒരിടത്ത് നിന്നാണ് പവിത്രേട്ടന്‍റെ മൃതദേഹം ആശുപത്രിയിലെത്തുന്നത്. മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റിയതിനു ശേഷം കൂടെയുണ്ടായിരുന്ന യമനി സ്ഥലം വിടുകയായിരുന്നുവത്രേ.തിരിച്ചറിയാന്‍ ഇഖാമയുടെ (റെസിഡന്റ് പെര്‍മിറ്റ്‌ ) കോപ്പി മാത്രമേയുള്ളൂ.ഇത് വെച്ച് പവിത്രേട്ടന്‍റെ വിലാസം കണ്ടുപിടിക്കുക എന്നത് അത്ര സുഖകരമല്ല, എങ്കിലും ഒരു ശ്രമം നടത്തിനോക്കാനായിരുന്നു ഞങ്ങളുടെ ആ യാത്ര!!. 



യാത്രതുടങ്ങുമ്പോള്‍ ഒരേയൊരു ലക്‌ഷ്യം മാത്രമേയുണ്ടായിരുന്നുള്ളൂ.. പവിത്രേട്ടന്‍റെ മരണംവീട്ടുകാര്‍  അറിഞ്ഞില്ലെങ്കില്‍ അവരെ അറിയിക്കണം. മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ആരെങ്കിലുമുണ്ടേല്‍ അവരോട് കാര്യം തിരക്കണം. ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു ഞങ്ങളുടെ അന്വേഷണത്തിന്റെ തുടക്കം. കാരണം അവിടെയുള്ള ഒരു ഡിസ്പെന്‍സറിയില്‍ നിന്നുമാണ് പവിത്രേട്ടനെ ഞങ്ങുടെ സിറ്റിയിലെ ആശുപത്രിയിലേക്ക് കൊണ്ട് വന്നത്. എങ്കില്‍ തീര്‍ച്ചയായും അവരാ പോലീസ് സ്സ്റ്റേഷനില്‍ വിവരമറിയിച്ചുകാണും.

ആ പ്രതീക്ഷ അസ്ഥാനത്താവാന്‍ അധിക സമയം വേണ്ടിവന്നില്ല.മരണം അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങളുടെ  കൈവശമുള്ള ഇഖാമയുടെ കോപ്പി മാത്രമേ അവരുടെയും കയ്യിലുമുണ്ടായിരുന്നുള്ളൂ . അതിലെ സ്പോണ്‍സര്‍  എന്നിടത്ത് ഒരു  കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ എവിടെയാണ് അവരുടെ ക്യാമ്പ് എന്നത് അവര്‍ക്കും അറിയില്ലായിരുന്നു. അവിടെയുള്ള ഒന്ന് രണ്ട് സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ല.മൂന്ന് നാല് മണിക്കൂറായി ഞങ്ങള്‍ പവിത്രേട്ടനെയും തിരക്കിയിറങ്ങിയിട്ട്, നല്ല വിശപ്പും ദാഹവും, അടുത്തുള്ള ഒരു പമ്പില്‍ നിര്‍ത്തി പെട്രോള്‍ അടിക്കുമ്പോള്‍ ഒരു പ്രതീക്ഷയുമില്ലാതെയാണ് ജീവനക്കാരനോട്  ചോദിക്കാന്‍ തോന്നിയത്, "പവിത്രേട്ടന്‍റെ  കമ്പനിയുടെ ലേബര്‍ ക്യാമ്പ് അറിയാമോ" എന്ന്,

"നിങ്ങള്‍ പറയുന്ന കമ്പനിയാണോ എന്നൊന്നും അറിയില്ല ഇവിടെ  സാധനങ്ങള്‍ വാങ്ങാന്‍ കുറച്ച് ശ്രീലങ്കക്കാര്‍ വരാറുണ്ട്  അവര്‍ക്ക് അറിയാമായിരിക്കും ചിലപ്പോള്‍" പമ്പില്‍ ജോലി ചെയ്യുന്ന തിരൂര്‍ക്കാരന്‍ തന്ന ആദ്യത്തെ ക്ലൂ !. അയാള്‍ പറഞ്ഞ വഴിയെ കുറച്ചു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഞങ്ങളൊരു  ക്യാമ്പിലെത്തി. ആരെയാണോ തിരഞ്ഞുനടക്കുന്നത് അവരെ ദൈവം ഞങ്ങളെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു .ശെല്‍വത്തെ ഞങ്ങള്‍ക്ക്  പരിചയപ്പെടുത്തിയത് അവിടുത്തെ വാച്ച് മാന്‍ ആയിരുന്നു.അയാള്‍ക്ക് കഴിഞ്ഞ ദിവസം നടന്ന മരണത്തെകുറിച്ച് അറിയാം പക്ഷേ അത് ആരാണെന്നോ   എങ്ങിനെയാണെന്നോ   ഒന്നും അറിയില്ലായിരുന്നു.അയാളുടെ കൂട്ടുകാരന്‍ പറഞ്ഞ ഒരു ചെറിയ അറിവ് മാത്രം.

ദമ്മാമില്‍ നിന്നും പെരുന്നാള്‍ അവധിക്ക് വരുന്ന കൂട്ടുകാരേനെ കാത്തിരിക്കുകയായിരുന്നു ശെല്‍വവും കൂട്ടുകാരും. അവര്‍ക്ക് വേണ്ടി തയ്യാറാവുന്ന കോഴിക്കറിയുടെ ഗന്ധം അവിടെയാകെ പരക്കുന്നുണ്ടായിരുന്നു, ഈ അവസരത്തില്‍ പവിത്രേട്ടനെ കണ്ടെത്താന്‍ അയാള്‍ വരും എന്ന് തീരെ കരുതിയില്ല. മാത്രമല്ല ഞങ്ങള്‍ തിരയുന്ന പവിത്രേട്ടന്‍  തന്നെയാണ് ശെല്‍വത്തിനറിയാവുന്ന ഇന്നലത്തെ മരണം എന്നും തീര്‍ച്ചയുമില്ല  . എങ്കിലും ഞങ്ങളുടെ എങ്ങുമെത്താത്ത അന്വേഷണത്തെ കുറിച്ച് കേട്ടതിനാലാവാണം ശെല്‍വം ഞങ്ങള്‍ക്കൊപ്പം വന്നു.

നേരത്തെപോയ പോലീസ്സ്റ്റേഷന് അടുത്തുകൂടിയായിരുന്നു ആ യാത്ര, മെയിന്‍ റോഡു കടന്നു പിന്നീടത്  മരുഭൂമിയില്‍ കൂടിയായി, ഉച്ച സമയമായതിനാല്‍ നല്ല മണല്‍കാറ്റും. എങ്കിലും പിന്തിരിയാന്‍ മനസ്സ് വന്നില്ല. അര മണിക്കൂര്‍ യാത്രക്ക് ശേഷം ശെല്‍വം ഞങ്ങളെ ക്യാമ്പില്‍ എത്തിച്ചു. ഞങ്ങള്‍ക്ക് തെറ്റിയില്ല അത് പവിത്രേട്ടന്‍റെ ക്യാമ്പ് തന്നെയായിരുന്നു . അധികമൊന്നും സൗകര്യമില്ലാതെ വിജനമായ മരുഭൂമിയില്‍ ഒറ്റപെട്ട് കിടക്കുന്ന  ഒരു ചെറിയ കണ്ടെയ്നര്‍  ക്യാമ്പ്.  ശ്രീലങ്കക്കാരും ബംഗാളികളും മാത്രമായിരുന്നു തൊഴിലാളികള്‍. അവര്‍ക്കിടയില്‍ ഏക മലയാളിയായി പവിത്രേട്ടനും.ഒന്ന് മനസ്സു തുറന്നു സംസാരിക്കാനോ സങ്കടങ്ങള്‍ പങ്കുവേക്കാനോ സ്വന്തം ഭാഷ അറിയുന്ന  ആരും ഇല്ലാതെ പവിത്രേട്ടന്‍ എങ്ങിനെ ജീവിച്ചുവോ ആവോ.?

നെഞ്ച് വേദനവന്നാണ് പവിത്രേട്ടന്‍ മരിച്ചത് എന്ന് കൂടെയുള്ളവര്‍ പറഞ്ഞു. .പോലീസ് അന്വേഷണമോ മറ്റോ വന്നാല്‍ തെളിവ് നശിക്കണ്ട എന്ന് കരുതി  പുറമേ നിന്നും മുറിയവര്‍ പൂട്ടിയിരുന്നു . പക്ഷേ ഞങ്ങള്‍ക്ക് അത് തുറന്നേ പറ്റൂ. പവിത്രേട്ടനെ കുറിച്ച് എന്തെങ്കിലും വിവരം അവിടെ നിന്നും കിട്ടും. ഞങ്ങള്‍ എമ്പസ്സി ഉദ്യോഗസ്ഥരാണെന്നും പോലീസ് പറഞ്ഞിട്ട് വരികയാണെന്നുമൊക്കെ ഒരു ചെറിയ കളവു പറഞ്ഞപ്പോള്‍   ബംഗാളികള്‍ പൂട്ട്‌ തുറന്നു തന്നു . മുറിയിലെത്തിയ എനിക്കും ഓമനകുട്ടനും ആദ്യം കാണാനായത് നിര്‍ത്താതെ റിംഗ് ചെയ്യുന്ന മൊബൈലാണ്. വിറയ്ക്കുന്ന കൈകളോടെ അത് എടുത്തു നോക്കി. നാട്ടില്‍ നിന്നും പവിത്രേട്ടന്‍റെ ഭാര്യയുടെ അന്‍പത്തി മൂന്നാമത്ത മിസ്‌ കോള്‍ ആയിരുന്നു അത്.

പവിത്രേട്ടനെ തിരക്കി  വീണ്ടും വീണ്ടും ആ ഫോണിലേക്ക് റിംഗ് ചെയ്ത് കൊണ്ടിരിക്കുന്ന അവരോട് നിങ്ങള്‍ വിളിക്കുന്ന പവിത്രേട്ടന്‍ ഈ ലോകത്ത് നിന്നും പോയി എന്നു എങ്ങിനെ പറയും. പവിത്രേട്ടന്‍  നാട്ടില്‍ നിന്നും വന്നിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. മക്കളുടെകൂടെ എവിടെയൊക്കെയോ കറങ്ങിയ ഫോട്ടോ ആല്‍ബം തറയില്‍ വീണു കിടക്കുന്നു. സ്യൂട്ട് കേസും ഒരു പരന്ന പാത്രത്തില്‍ കുറച്ചു വെള്ളവും മറ്റൊരു  ഭാഗത്ത്.അവസാനമായി ഫോണില്‍ വിളിച്ചത് മകള്‍ക്കാണെന്ന്  തോന്നുന്നു.ഫോണില്‍  ഇവിടെയുള്ള ഒരു മലയാളിയുടെയും നമ്പറില്ലായിരുന്നു  . പവിത്രേട്ടന് ഇവിടെ  അധികമാരുമായും ബന്ധമുണ്ടായിരുന്നില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ക്യാമ്പ് വിട്ടു ഞങ്ങള്‍ തിരിച്ചു വരുമ്പോള്‍ അവിടെ നിന്നും കുറിച്ച  നമ്പറില്‍ വിളിച്ചപ്പോള്‍ ഏതോ ശ്രീലങ്കക്കാരനായിരുന്നു. പവിത്രേട്ടന്‍റെ അടുത്ത കൂട്ടുകാരന്‍.രണ്ടു മൂന്നു ദിവസമായി പവിത്രേട്ടന്‍ വിളിക്കാഞ്ഞതിലുള്ള പരിഭവം പറഞ്ഞു. പിന്നെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ പൊട്ടിക്കരച്ചിലായി. അതിനിടക്ക് ഞങ്ങളുടെ  കൂട്ടുകാരന്‍ സേവ്യറെ വിട്ടു എംമ്പസ്സിയില്‍ നിന്നും അഡ്രസ്സ് എടുത്തിരുന്നു. തൃശ്ശൂര്‍ ആയിരുന്നു പവിത്രേട്ടന്‍റെ വീട്. ആകെയുള്ള ഒരു ബന്ധു എന്ന് പറയുന്നത് ദമ്മാമിലുള്ള അനിയന്റെ മകനും.പുതുതായി വന്നതിനാല്‍ അവനു ഞങ്ങളുടെ അരികിലേക്ക് വരാനോ എന്തെങ്കിലും ചെയ്യാനോ കഴിയുമായിരുന്നില്ല.

പവിത്രേട്ടന്‍റെ മരണമറിയുന്നവര്‍ ഞങ്ങളിപ്പോള്‍ മൂന്നു നാല് പേരെയുള്ളൂ.ഒരു മരണ കാരണം അന്വേഷിച്ചു പോയ ഞങ്ങള്‍ക്കെപ്പോഴോ പവിത്രേട്ടന്‍ സ്വന്തത്തിലുള്ള ആരോ ആണെന്ന തോന്നലായിരുന്നു. പ്രതീക്ഷയോടെ കഴിയുന്ന ഒരു കുടുംബത്തിലെ ഏക ആശ്രയാമായിരുന്നു പവിത്രേട്ടന്‍റെ മരണം ഉള്‍കൊള്ളാന്‍ അവര്‍ക്കാവുമായിരുന്നില്ല. അതാവും അത് ഏട്ടന്‍ തന്നെ എന്ന് ഉറപ്പല്ലേ എന്ന് പലതവണ വീട്ടുകാര്‍ ഞങ്ങളോട് ചോദിച്ചിരുന്നത് . പവിത്രേട്ടനെ നാട്ടിലെത്തിക്കാനായി പിന്നെ ഞങ്ങളുടെ ശ്രമം.അതിന്റെ ഉത്തരവാദിത്തം ഓമനകുട്ടന്‍റെ പേരില്‍ അധികാരപ്പെടുത്തി നാട്ടില്‍ നിന്നും ലെറ്റര്‍ വരുത്തി.

ഒരിക്കല്‍ അമാറയില്‍ ഈ ആവശ്യത്തിനു പോയപ്പോഴായിരുന്നു ഓഫീസറുടെ ചോദ്യം  "മീന്‍ ഹാദാ പവിത്രന്‍  ? അഹു വല്ല ജമാഹ ?" ( ഈ പവിത്രന്‍ നിന്റെ സഹോദരനാണോ അതോ കുടുംബമോ ?)
"അതെ സാര്‍ എന്റെ സഹോദരനാണ്"
"കെയ്ഫ് ഇന്‍ത മുസ്ലിം ഹുവ മിസീഹ ?) അതെങ്ങിനെ നീ മുസ്ലിമും അവന്‍ ക്രിസ്ത്യനുമല്ലേ?)
"അല്ല സാര്‍ ഞങ്ങളുടെ പൂര്‍വ്വികരെ തേടിപോയാല്‍ ഞങ്ങളൊക്കെ ഒരു കുടുംബത്തില്‍ പെടും എല്ലാവരും സഹോദരന്‍ മാര്‍ തന്നെ!.. കേട്ടയുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. പിന്നെപറഞ്ഞു " ഹിന്ദികളില്‍ നിന്നും കുറെ പഠിക്കാനുണ്ട് മാഷാ അള്ളാ . നിങ്ങള്‍ ചെയ്യുന്നതിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ !..അവിടുത്തെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹവും ഒരു പാട് സഹായിച്ചു. അങ്ങിനെ രണ്ടു മാസത്തെ പരിശ്രമം വിജയം കണ്ടു.രേഖകള്‍  പൂര്‍ത്തിയാക്കി പവിത്രേട്ടന്‍റെ മൃതദേഹം  നാട്ടിലെ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു.

പവിത്രേട്ടനെ വീണ്ടും  ഓര്‍ക്കാനുള്ള കാരണം കൂടി പറഞ്ഞവസാനിപ്പിക്കാം. ഈദ് ദിനത്തില്‍ വന്ന ഒരു ഫോണ്‍ കോള്‍ പവിത്രേട്ടന്‍റെ വീട്ടില്‍ നിന്നുമായിരുന്നു.

" ഫൈസല്‍ എന്നെ ഓര്‍മ്മയുണ്ടോ ഞാന്‍ പവിത്രേട്ടന്‍റെ.........!   ഇന്ന് നിങ്ങള്‍ക്ക് പെരുന്നാള്‍ അല്ലെ ? ഞാന്‍ ചാച്ചന്റെ സെമിത്തേരിയില്‍ പോയിരുന്നു.പള്ളിയില്‍ നിങ്ങള്‍ക്കൊക്കെ വേണ്ടി  പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. നിങ്ങളെയും ഓമനകുട്ടനെയും ചാച്ചന്റെ ഓര്‍മ്മകളുള്ളിടത്തോളം കാലം മറക്കില്ല . ദൈവം എന്നും കൂടെയുണ്ടാവും " അതായിരുന്നു ഉള്ളടക്കം. സഹായം നല്‍കിയവരെ മറക്കാതിരിക്കുകയെന്ന പവിത്രേട്ടന്‍ പഠിപ്പിച്ച ഒരു നല്ല പാഠം മുറുകെ പിടിക്കുന്ന ആ വീട്ടുകാരോടുള്ള സ്നേഹത്തിനു മുന്നില്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു .

88 comments:

  1. ഇങ്ങനെ എത്രയെത്ര പവിത്രന്മാര്‍...മറന്നു തുടങ്ങിയവര്‍ ..ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവര്‍ ..അങ്ങനെ പ്രവാസത്തിന്‍റെ പല പ്രയാസ മുഖങ്ങള്‍. എങ്കിലും വളരെ സന്തോഷം തോന്നുന്നു മനസ്സില്‍ ഇനിയും നന്മ ബാക്കിയുള്ളവര്‍ ലോകത്ത് ഉണ്ടെന്നു അറിയുമ്പോള്‍

    ReplyDelete
    Replies
    1. നന്ദി ദീപ ആദ്യ വായനക്കും അഭിപ്രായത്തിനും

      Delete
  2. വളരെയധികം ഹൃദയസ്പര്‍ശിയായി തോന്നിയ
    ഒരു അനുഭവക്കുറിപ്പ്..!

    തിരക്കുപിടിച്ച ജോലിത്തിരക്കുകള്‍ക്കിടയിലും സമയം
    കണ്ടെത്തി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി
    പങ്കെടുക്കുന്ന എല്ലാ പ്രവാസിസുഹൃത്തുക്കള്‍ക്കും
    അഭിനന്ദനങ്ങള്‍ ...

    സ്നേഹിതന്‍ ഫൈസല്‍ബാബുവിനും,
    ഓമനക്കുട്ടനും നന്മകള്‍ നേരുന്നു,,

    ReplyDelete
  3. ഈ സല്പ്രവൃത്തികള്‍ തുടരുക, പ്രിയ ഫൈസല്‍.
    അനുഗ്രഹാശിസ്സുകള്‍!

    ReplyDelete
    Replies
    1. തീര്‍ച്ചയായും ദൈവം സഹായിക്കട്ടെ !. നന്ദി അജിത്‌ ഏട്ടാ

      Delete
  4. This comment has been removed by the author.

    ReplyDelete
  5. അല്പം ക്ളേശം സഹിചെങ്കിലും നല്ലൊരു കൃത്യം ചെയ്തതിൽ ഉള്ള സംതൃപ്തി ഒന്ന് വേറെ തന്നെ അല്ലെ ഭായ്
    ഓഫീസറുടെ വാക്കുകൾ വീണ്ടും കുറിക്കട്ടെ!
    "ഹിന്ദികളില്‍ നിന്നും കുറെ പഠിക്കാനുണ്ട് മാഷാ അള്ളാ . നിങ്ങള്‍ ചെയ്യുന്നതിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ !..
    മരുഭൂമിയെങ്കിലും അവിടെയും നന്മകൾ നിറഞ്ഞ സഹായ ഹസ്തം നീട്ടുന്ന ചിലർ ഇനിയും ഉണ്ടെന്നത് ആശക്ക്‌ വക നല്കുന്നു.

    ഇത്തരക്കാരുടെ തലമുറ ഇവിടെ ഇനിയും വർദ്ധിക്കട്ടെ എന്ന് ആശംസിക്കുന്നു. May such tribe increase!
    ഫൈസലേ ഈ ഇടവേള പ്രസന്റ് വളരെ ഹൃദയസ്പർശി ആയിരുന്നു. ആശംസകൾ
    ഓമനക്കുട്ടനും ഫൈസലിനും നന്മകൾ നേരുന്നു. അപ്പോൾ ഇനി ബ്ളോഗിൽ സജീവം ആകാൻ തീരുമാനിച്ചു അല്ലെ്!
    ഫിലിപ്പ് വി ഏരിയൽ

    ReplyDelete
    Replies
    1. തീര്‍ച്ചയായും സജീവമാകും ,,ഹൃദയം തുറന്ന ഈ പ്രോത്സാഹനത്തിനു വാക്കുകള്‍ ഇല്ല .

      Delete
  6. Nammude poorvikare thedi pokumpol avar namuk sahodaranmar thanne.. aa sahodaryam manushya manasukalil nila ninnenkil... ennum pachayaayi..... Heart touching .....

    ReplyDelete
  7. അറിയപ്പെടാതെ പോകുന്ന ഇത്തരം മരണങ്ങള്‍ വേണ്ടപ്പെട്ടവരെ അറിയിച്ചു വേണ്ടത് ചെയ്ത് കൊടുക്കുന്നത്കൊണ്ട് നമുക്ക് കിട്ടുന്ന ഒരു സംതൃപ്തി - അത് ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു ഫൈസലിക്കാ. ഒരു അറബിയെങ്കിലും ഹിന്ദികളില്‍ നിന്ന് പഠിക്കാന്‍ ഉണ്ടെന്നു പറഞ്ഞല്ലോ സമാധാനം! നന്മകള്‍.

    ReplyDelete
  8. കഥയാണെന്നാണ് ആദ്യം കരുതിയത്.പേപ്പര്‍ കട്ടിങ് കണ്ടപ്പോഴാണ് വിശാസമായത്. ഈ ജീവിതത്തില്‍ ഇത്തരം ചില പ്രവൃത്തികളെ എന്നും ഓര്‍ക്കാന്‍ ബാക്കി നില്‍ക്കൂ.അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. നന്ദി സര്‍ വായനക്കും അഭിപ്രായത്തിനും.

      Delete
  9. മിച്ചം വരുന്ന കർമ്മ ഫലങ്ങൾ ,
    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.

    ReplyDelete
  10. മനുഷ്യത്വത്തിന്‍റെ കരള്‍ തുടിപ്പെന്നു പറഞ്ഞോട്ടെ ?റോഡില്‍ ,വഴിവക്കില്‍ ,പാതയോരങ്ങളില്‍ അപകടപ്പെട്ടു ചോരയൊലിക്കുന്ന ജീവന്‍ ഒരിറ്റ് കനിവിനു പിടപിടക്കുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ മടിക്കുന്നവരുള്ള ഇക്കാലത്ത് മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത സൗരഭ്യം ഇതാ ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ ...

    ReplyDelete
    Replies
    1. നന്ദി ഇക്ക ,,ഈ മനം നിറഞ്ഞ അഭിപ്രായത്തിന് .

      Delete
  11. ഞങ്ങളുടെ പൂര്‍വ്വികരെ തേടിപോയാല്‍ ഞങ്ങളൊക്കെ ഒരു കുടുംബത്തില്‍ പെടും എല്ലാവരും സഹോദരന്‍ മാര്‍ തന്നെ!.. കേട്ടയുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു.

    !!
    നന്മകള്‍ നേരുന്നു ഫൈസല്‍.

    ReplyDelete
  12. എല്ലാവരും സഹോദരന്‍ മാര്‍ തന്നെ!.. ഈ വാക്കുകൾ വരികൾക്കിടയിൽ പ്രകാശം വിതറുന്നു..

    നിങ്ങള്‍ ചെയ്യുന്നതിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ !.

    ആശംസകൾ ഫൈസൽ ഭായ്..

    ReplyDelete
  13. ഇത്തരം നല്ല കർമ്മങ്ങൾക്കെന്നും ഫലം കിട്ടും...!

    ReplyDelete
  14. ഇക്ക..,
    അഭിനന്ദനീയം തന്നെ,

    ReplyDelete
  15. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.
    ജീവതത്തില്‍ അവസാനം വരെ സമാധാനം നല്‍കുന്ന പ്രവൃത്തി

    ReplyDelete
  16. ഇത്തരത്തിൽ പലരേയും സഹായിച്ചതായി അറിയാം .....
    എല്ലാവരേയും സഹോദരന്മാരായി കാണുന്ന ഇത്തരം നന്മകൾ നമ്മുടെ സമൂഹവും പകർത്തിയിരുന്നെങ്കിൽ......

    ReplyDelete
  17. ഞാനിന്നലെ അഭിപ്രായമിട്ടിരുന്നു..പക്ഷെ കാണാനില്ല.. ഹൃദയസ്പർശിയായ അവതരണം..അനുഭവം പങ്കു വെച്ചതിനോടോപ്പം തന്നെ സാമൂഹ്യപ്രവർത്തനത്തിന്റെ മാതൃക മറ്റുള്ളവരിലേക്കെത്തിക്കുകയും ചെയ്തു..മുന്നോട്ടുള്ള പാതയിൽ നല്ലത് വരാൻ എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
    Replies
    1. നന്ദി മുനീര്‍ :) കമന്റ് ഗൂഗിള്‍ വിഴുങ്ങിയതാവും , വീണ്ടും വന്നതില്‍ ഏറെ സന്തോഷം.

      Delete
  18. valare nalla nubavakkurippu and a salute for your attitude brother

    ReplyDelete
  19. ഹിന്ദികളില്‍ നിന്നും കുറെ പഠിക്കാനുണ്ട് മാഷാ അള്ളാ . നിങ്ങള്‍ ചെയ്യുന്നതിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ !..

    അത്രയേ പറയാനുള്ളൂ ഇക്കാ..

    സ്നേഹം മാത്രം..

    ReplyDelete
  20. സല്‍പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ മനസ്സില്‍ നിര്‍വൃതി ഒന്നുവേറെത്തന്നെയാണ്...........
    നല്ലകാര്യങ്ങള്‍ ചെയ്യുന്നവരിലേക്ക്‌ സര്‍വ്വശക്തന്‍റെ അദൃശ്യകരങ്ങള്‍ സഹായമായി നീണ്ടുകൊണ്ടേയിരിക്കും!
    ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ് ,,, അനുഭവം സാക്ഷി

      Delete
  21. അഭിനന്ദനങ്ങള്‍ ...
    ഒപ്പം ആശംസകളും..

    ReplyDelete
  22. "കെയ്ഫ് ഇന്‍ത മുസ്ലിം ഹുവ മിസീഹ ?) അതെങ്ങിനെ നീ മുസ്ലിമും അവന്‍ ക്രിസ്ത്യനുമല്ലേ?)
    "അല്ല സാര്‍ ഞങ്ങളുടെ പൂര്‍വ്വികരെ തേടിപോയാല്‍ ഞങ്ങളൊക്കെ ഒരു കുടുംബത്തില്‍ പെടും എല്ലാവരും സഹോദരന്‍ മാര്‍ തന്നെ!.. കേട്ടയുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. പിന്നെപറഞ്ഞു " ഹിന്ദികളില്‍ നിന്നും കുറെ പഠിക്കാനുണ്ട് മാഷാ അള്ളാ . നിങ്ങള്‍ ചെയ്യുന്നതിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ !..
    ഈ ആശയമാണ് കൂടുതല്‍ ഇഷ്ട്ടമായത്.....ആശംസകള്‍, പ്രിയ ഫൈസല്‍......

    ReplyDelete
  23. നന്മ വറ്റാത്തവര്‍ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ടെന്നറിയുന്നത് തന്നെ സന്തോഷമുള്ള കാര്യം.

    ആശംസകള്‍, മാഷേ

    ReplyDelete
  24. Manassil thattiya vaakkukal. . Vaakkukal kondu ella bhavukangalum nerunnu..

    ReplyDelete
  25. സന്മനസ്സുള്ളവർക്ക് സമാധാനം. ദൈവം അവരോടുകൂടെ...
    ഈ നന്മ വറ്റാതിരിക്കട്ടെ...
    ആശംസകൾ...

    ReplyDelete
  26. സന്മനസ്സുകൾക്ക്‌ നന്ദീം സ്നേഹോം അറിയിക്കട്ടെ...എല്ലാവിധ നന്മകളും ആശംസിക്കുന്നു

    ReplyDelete
  27. പ്രിയ ഫൈസൽ ഇത്ര മാത്രം

    ReplyDelete
  28. പ്രിയ ഫൈസൽ ഹൃദയ സ്പർശിയായി ഈ സേവനങ്ങൾക്ക് ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ

    ReplyDelete
    Replies
    1. നന്ദി ബൈജു :ഈ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക്

      Delete
  29. ഫൈസൽ, ഹൃദയത്തിൽ തട്ടുന്ന കുറിപ്പ്...എന്താ പറയേണ്ടതെന്നറിയില്ല. ജീവിക്കാൻ വേണ്ടി ഇങ്ങനെ എത്രയോ പവിത്രന്മാർ ലോകത്തിന്റെ ഓരൊരോ കോണുകളിൽ...
    നല്ല മനസ്സുള്ളവർക്ക് എന്നും നല്ലതേ വരൂ. ആശംസക്ൾ!!

    ReplyDelete
    Replies
    1. അതെ പലരില്‍ ചിലര്‍ ,, നന്ദി സതീഷ്‌

      Delete
  30. വായിച്ചു കണ്ണ് നിറഞ്ഞു പോയി..സല്പ്രവൃത്തികള്‍ തുടരുക ഫൈസല്‍ ഭായ്..ദൈവം അനുഗ്രഹിക്കട്ടെ..നന്മകള്‍

    ReplyDelete
  31. നന്മ വറ്റാത്ത സമൂഹത്തിനു സല്യൂട്ട്

    ReplyDelete
  32. ഇനിയുമിനിയും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സന്മനസ്സു കാണിക്കുക . സര്‍വ്വശക്തന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും .
    സ്നേഹം മാത്രം ..!

    ReplyDelete


  33. ഞാൻ ഒരു കമന്റും വായിച്ചില്ല ..
    കാരണം അവരൊക്കെ ഇട്ടതു ഇത് തന്നെയാവും ..

    "അല്ല സാര്‍ ഞങ്ങളുടെ പൂര്‍വ്വികരെ തേടിപോയാല്‍ ഞങ്ങളൊക്കെ ഒരു കുടുംബത്തില്‍ പെടും എല്ലാവരും സഹോദരന്‍ മാര്‍ തന്നെ!.. കേട്ടയുടനെ അദ്ദേഹം കെട്ടിപ്പിടിച്ചു. പിന്നെപറഞ്ഞു " ഹിന്ദികളില്‍ നിന്നും കുറെ പഠിക്കാനുണ്ട് മാഷാ അള്ളാ . നിങ്ങള്‍ ചെയ്യുന്നതിന് ദൈവം തക്ക പ്രതിഫലം നല്‍കട്ടെ !..

    ReplyDelete
    Replies
    1. നന്ദി അഷ്‌റഫ്‌ ഈ വായനക്കും വരവിനും

      Delete
  34. നന്നായി ഫൈസല്‍.... ഒരുപാട് സന്തോഷം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ!

    ReplyDelete
  35. മനസ്സു തൊട്ടു

    ReplyDelete
  36. നന്മ. അതാണ്‌ ഫൈസൽ നിങ്ങൾ.

    ReplyDelete
  37. കുടുംബത്തിന്‍റെ ഭദ്രതക്കു വേണ്ടി, ഉറ്റവരുടെയും ഉടയവരുടെയും ഓര്‍മ്മകള്‍ നെഞ്ചോട്‌ അടുക്കിപ്പിടിച്ചു, കടല്‍ കടന്നെത്തുന്ന എത്രയോ പവിത്രേട്ടന്‍മാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.. ആപത്തില്‍ സഹായിക്കാന്‍ ദൈവദൂതന്‍മാരായി, താങ്കളെ പോലെയുള്ളവരെ നിയോഗിക്കുന്നു..

    സ്വന്തം കഷ്ട്ടപ്പാടുകള്‍ക്കിടയിലും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത് പ്രവാസികള്‍ തന്നെയാണ്.. കാരണം പ്രവാസികളുടെ വേദനകള്‍ പരസ്പരം മനസ്സിലാക്കാന്‍ അവര്‍ക്കെ കഴിയൂ..

    പവിത്രേട്ടനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്‌ ഒരു നൊമ്പരക്കുറിപ്പ് ആയി..
    ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി ഈ സല്പ്രവര്‍ത്തി ചെയ്ത ഫൈസല്‍ ബായ്‌ക്കും കൂട്ടുകാര്‍ക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ.. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. !!!

    ReplyDelete
    Replies
    1. മനസ്സു നിറഞ്ഞ ഈ അനുഗ്രഹത്തിന് പകരം തരാന്‍ വാക്കുകള്‍ ഇല്ല

      Delete
  38. ദൈവം നേരിട്ടല്ല അശരണരായവരെ സഹായിക്കുക ...ചില നന്മ നിറഞ്ഞ ഹൃദയങ്ങളിലൂടെയാണ് .....ആ നന്മ കൈമോശം വരാതെ കാത്തു സൂക്ഷിക്കൂ ,ഫൈസല്‍ ......എന്‍റെ പ്രാര്‍ഥനകള്‍ !

    ReplyDelete
    Replies
    1. നന്ദി മിനി :) ദൈവം അനുഗ്രഹിക്കട്ടെ

      Delete
  39. കണ്ണ് നനയിച്ചല്ലോ ഫൈസലേ... നന്മ മാത്രം നേരുന്നു...

    ReplyDelete
  40. കണ്ണുകള്‍ നിറയാതെ, നെഞ്ചു വിങ്ങാതെ ഇതു വായിക്കാനൊത്തില്ല, പ്രവാസികളായി കഴിയുന്ന ആയിരകണക്കിനു സഹോദരങ്ങള്‍ക്കു വേണ്ടി അതേ നിമിഷം പ്രാര്‍ത്ഥിച്ചു...നിങ്ങള്‍ക്ക് നല്ലതു മാത്രമേ വരൂ ഫൈസല്‍...നന്മയിലേക്കുള്ള നിങ്ങളുടെ വഴികള്‍ തുറന്നു കിടക്കട്ടെ..

    ReplyDelete
  41. ഞാനും കുറച്ചു കാലം ജോലി ആവശ്യത്തിനായി ഇതുപോലുള്ള മരുഭൂമിയിൽ ജീവിച്ചിട്ടുണ്ട് അവിടുന്ന് ഒരു പ്രാവശ്യം മുടി മുറിക്കാൻ പോയത് 40 km ദൂരം .........................................
    ഞാനും വേറെ രണ്ടു മലയാളികളും മാത്രം .....
    അവിടെ ചുറ്റും മരുഭൂമി അന്തമില്ലാതെ കിടക്കുന്നു കടുത്ത പൊടിക്കാറ്റും ഒപ്പം കൊടും ചൂടും 50 നു മുകളിൽ

    ReplyDelete
  42. കാതോർക്കുന്ന കാലൊച്ചകളിലേക്കു
    കൂട്ടികെട്ടിയ മരവിച്ച വിരലുകൾ...

    ReplyDelete
    Replies
    1. അതെ അതാണ് ജീവിതാന്ത്യം

      Delete
  43. വായിച്ചു. ഹൃദയം കരയുന്നു. പ്രിയ ഫൈസല്‍ നന്ദി.

    ReplyDelete
  44. "....നാട്ടില്‍ നിന്നും പവിത്രേട്ടന്‍റെ ഭാര്യയുടെ അന്‍പത്തി മൂന്നാമത്ത മിസ്‌ കോള്‍ ആയിരുന്നു അത്..." കണ്ണ് നിറഞ്ഞു പോയി ഫൈസല്‍.
    മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ ലോകത്ത് ഇനിയും ഉണ്ടെന്നു അറിയുമ്പോള്‍ സന്തോഷം തോന്നുന്നു.

    ReplyDelete
  45. Eniyum orupaadu nanmakal cheyyan allahu aroghiyawum aayussum thannu anughrahikkette ennu prarthikunnu .

    ReplyDelete
  46. കുന്ഫൂധയിലെ ഒരു പൊതു പ്രവര്‍ത്തകന്‍ എന്നതിലുപരി തികഞ്ഞ ഒരു മനുഷ്യസ്നേഹിയാണ് ഫൈസല്‍ എന്നത് ഗതകാല അനുഭവക്കുറിപ്പുകളില്‍ നിന്നും അറിഞ്ഞതാണ്. ഇവിടെയും അതാവര്‍ത്തിക്കുന്നു. പ്രവാസ പാതയില്‍ കാലിടറുന്നവരും കുഴഞ്ഞു വീഴുന്നവരും നിരവധി. അവര്‍ക്ക് ഒരു കൈതാങ്ങാവുന്നതിലപ്പുറം പുണ്യവൃത്തി മറ്റെന്താണ് ? തുടരുക. ഈ സല്‍പ്രവൃത്തികള്‍.

    ReplyDelete
    Replies
    1. നന്ദി വേണുവേട്ടാ തിരക്കിനിടയിലും ഈ ബ്ലോഗിലേക്കുള്ള തിരിഞ്ഞുനോട്ടത്തിനു .

      Delete

  47. സന്മനസ്സുള്ളവർക്ക് ഭൂമിയിലെന്നും സമാധാനം, അത് കൊണ്ട് ഫൈസലിനും.
    സഹായിക്കുന്നവരെ ഓർക്കുക എന്നതും നല്ല മനസ്സിനെ തന്നെയാണ് കാണിക്കുന്നത്.നല്ല വായനാനുഭവം. ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ്. മനസ്സിലെ നന്മ ചോരാതെ കാക്കാൻ ഫൈസലിനു എന്നും സാധിയ്ക്കട്ടെ.ആശംസകൾ

    ReplyDelete
  48. ദൈവത്തിന്‍റെ കണിക ഒളിച്ചിരിക്കുന്നത് മാനവ ഹൃദയങ്ങളില്‍..... അത് തിരിച്ചറിയുന്നവര്‍ നന്മ നിറഞ്ഞവര്‍...
    ഇത്തരം അനുഭവങ്ങള്‍ പങ്കു വക്കുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെ.
    ഗദ്ദാമ സിനിമ കണ്ടതാണ് ഓര്‍മ വന്നത്... അതിലെ ശ്രീനിവാസന്‍റെ കഥാപാത്രം ഇതുപോലെ...

    ReplyDelete
  49. ഈ നല്ല മനസ് ഒരിക്കലും കൈമോശം വന്നുപോകാതിരിക്കട്ടെ .., ഒരിക്കല്‍ ഇതിനുള്ള പ്രതിഫലം കിട്ടും ,

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.