ഖുന്‍ഫുധയിലെ വോട്ടുവര്‍ത്തമാനങ്ങള്‍ !!.

 ഖുന്‍ഫുധ പ്രവാസികള്‍ക്ക്  ഈ വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെ കുറിച്ച് എന്താണ് പറയാനുള്ളത് ? പഴയ കാല  പ്രവാസികളുടെ വോട്ടനുഭവങ്ങള്‍ എന്തൊക്കെയാവും? യാത്രക്കിടയില്‍ കണ്ടുമുട്ടിയവരും, സൌഹൃദവലയത്തില്‍ പെട്ടവരുമായി    മലയാളം ന്യൂസിന് വേണ്ടി നടത്തിയ "ഇലക്ഷന്‍  വര്‍ത്തമാനത്തില്‍" നിന്നും !!
         
 (28/102015 മലയാളം ന്യൂസില്‍  പ്രസിദ്ധീകരിച്ചത് !!.)

തദ്ദേശ സ്വയം ഭരണത്തിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം..മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യതസ്തമായി സോഷ്യല്‍ മീഡിയകളെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. പല സ്ഥാനാര്‍ത്ഥികളുടെയും പ്രൊഫൈല്‍ പിക്ച്ചറും ടൈം ലൈനുകളും ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദകളായി മാറിക്കഴിഞ്ഞു.  ലോക സഭ - നിയമ സഭ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വീറും വാശിയുമുണ്ട് ഈ തിരഞ്ഞെടുപ്പിന് .പ്രാദേശിക ,മത ജാതി കുടുംമ്പ വിഷയങ്ങള്‍ വരെ നിര്‍ണ്ണായക സ്വാധീനം ചൊലുത്തുന്ന തിരഞ്ഞെടുപ്പില്‍ നാട്ടിലുള്ളവരെപ്പോലെ പ്രവാസികളും ഏറെ ആവേശത്തോടെയാണ് ഈ തിരഞ്ഞെടുപ്പിന് കാണുന്നത്.

പേരാമ്പ്ര സ്വദേശിയായ മുഹമ്മദ് ഇരുപത്തിയഞ്ചു വര്‍ഷത്തിലധികമായി ഖുന്ഫുധയിലെ ഒരു മസ്രയില്‍ ജോലിചെയ്ത് വരുന്നു.പഞ്ചായത്ത് ഇലക്ഷന്‍ എന്നാല്‍ മുഹമ്മദു ഇക്കാക്ക്  ആവേശമാണ്, ഇത്രയും വര്‍ഷമായിട്ടും ആകെ നാല് തവണയെ വോട്ടു ചെയ്യാന്‍ ഭാഗ്യം കിട്ടിയിട്ടുള്ളൂ , അതില്‍ നിരാശയുണ്ട് എങ്കിലും വോട്ട് ചെയ്യാന്‍ കഴിയില്ല എന്ന വിഷമം മറക്കുന്നത് നാട്ടിലെ പരിചയക്കാരോടു  കത്ത് വഴിയും ഫോണിലൂടെയുമൊക്കെവിവരങ്ങള്‍ അന്വേഷിച്ച് അറിഞ്ഞാണ് ആദ്യ കാലങ്ങളില്‍ ഇലക്ഷന്‍ വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്..ഇലക്ഷന്‍ ഫലം വരുന്ന ദിവസം സ്പോണ്‍സാറിനോട്  എന്തെങ്കിലും കാരണം  പറഞ്ഞു കുറച്ചു അകലെയുള്ള കൂട്ടുകാരുടെ അടുത്തുള്ള റൂമില്‍  പോവും. ഇലക്ഷന്‍ റിസള്‍ട്ടറിഞ്ഞു അതിനു ശേഷം കൂടെയുള്ള വരോട് വിശദമായ ചര്‍ച്ചയും കഴിഞ്ഞായിരിക്കും മടക്കം.

ഖുന്‍ഫുധയിലെ ബൂഫിയയില്‍ തിരക്കിലാണ് അറുപതിനടുത്തു പ്രായമുള്ള അവറാന്‍ അലി.എത്ര തിരക്കിലാണെങ്കിലും ഇലക്ഷന്‍ എന്ന് കേട്ടാല്‍ ഇദ്ധേഹത്തിനു ആവേശമാണ് .പ്രവാസലോകത്ത് കാല്‍നൂറ്റാണ്ടിലേറെയായി എങ്കിലും ഒരു ഇലക്ഷന് പോലും നാട്ടില്‍ പോവാതിരുന്നിട്ടില്ല. തിരഞ്ഞെടുപ്പ് മുന്‍കൂട്ടി അറിഞ്ഞു അവധിക്കാലം മാറ്റിവെക്കും, തിരഞ്ഞെടുപ്പും കഴിഞ്ഞു സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണവും നല്‍കിയിട്ടേ നാട്ടില്‍ നിന്നും മടങ്ങുകയുള്ളൂ !!.ഏറ്റവും വീറും വാശിയുമുള്ള തിരഞ്ഞെടുപ്പ് ഏതൊന്നു ചോദിച്ചാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തന്നെ എന്നതില്‍ അവറാന്‍ അലിക്കും തര്‍ക്കമില്ല.

നിമ്രക്കടുത്ത്  ട്രാക്ടര്‍  മെക്കാനിക്കാണ് തിരുവനന്തപുരം സ്വദേശിയായ രാജു. തിരഞ്ഞെടുപ്പിനെ കുറിച്ച് പക്ഷെ രാജുവിന്റെ അഭിപ്രായം പക്ഷേ വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ചിരിച്ചു കാണിക്കുകയും കാര്യ സാധ്യത്തിനും മാത്രമാണ് രാഷ്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വരുന്നത് എന്ന് രാജു വിശ്വസിക്കുന്നു.അത് കൊണ്ട് തന്നെ ഇലക്ഷന്‍ സമയത്ത് നാട്ടില്‍ ഉണ്ടാവുകയാണെങ്കില്‍ വോട്ട് ചോദിച്ചു വരുന്നവരെ വഴിയില്‍ വെച്ച് തന്നെ മടക്കിഅയക്കും. ജനാധിപത്യത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടല്ല മറിച്ച് ജനപ്രതിനിധികള്‍ എന്ന്  പറഞ്ഞു വരുന്നവരുടെ ഇരട്ടത്താപ്പിനോടുള്ള പ്രതിഷേധം മാത്രമാണ് ഇതെന്ന് രാജുവിന്റെ മൊഴി.

നാല്പത് വര്‍ഷമായി സുബൈര്‍ മൌലവി പ്രവാസത്തില്‍. ആകെ ഒരു തവണമാത്രമാണ് വോട്ട് ചെയ്യാന്‍ ഭാഗ്യം ലഭിച്ചത്. എങ്കിലും ഇലക്ഷന്‍ എന്ന് പറയുമ്പോള്‍ മൌലവിക്ക് ആവേശമാണ്. പ്രവാസത്തിന്റെ ആദ്യ കാലത്ത് തിരഞ്ഞെടുപ്പ് അടുത്താല്‍ വിവരങ്ങള്‍ അറിയാന്‍ കത്തുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.പ്രദേശിക തിരഞ്ഞെടുപ്പായാതിനാല്‍ രാഷ്ട്രീയത്തിനു പുറമേ പല ഘടകങ്ങളും നിര്‍ണ്ണായകമാണ് എന്നതിനാല്‍ നാട്ടില്‍ നിന്നും വരുന്ന കത്തുകളിലെ പ്രധാന  വിഷയവും ഇതാവും.മലയാളം ന്യൂസ്‌ തുടങ്ങിയത് മുതല്‍ നാട്ടിലെ വിവരങ്ങളും തിരഞ്ഞെടുപ്പ് വാര്‍ത്തകളും കിട്ടാന്‍ ജിദ്ദയില്‍ നിന്നും വരുന്നവരുടെ കയ്യിലെ പത്രത്തിനായി കാത്തിരിപ്പാണ്. പ്രവാസം നിര്‍ത്തുന്നതിനു മുമ്പ്  ഇവിടെ നിന്നും ഒരു വോട്ട് ചെയ്യണം എന്നാണു മൌലവിയുടെ ആഗ്രഹം. പ്രവാസികള്‍ക്ക് വോട്ട്  എന്നത് ഉടനെയൊന്നും  നടക്കാന്‍ പോവുന്നില്ല എങ്കിലും പ്രതീക്ഷയിലാണ്  മൌലവി ഇപ്പോഴും.

നിയമസഭ, ലോക സഭാ ഇലക്ഷന്‍ പോലെയല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍. അത്  കൊണ്ട് തന്നെ ഇലക്ഷന്‍ സമയത്ത്  നാട്ടില്‍ ഉണ്ടായാല്‍ പലരുടെയും മുഖം കാണേണ്ടി വരും. ഏറ്റവും അടുത്ത്അറിയുന്നവര്‍  തമ്മില്‍ തന്നെയാവും മത്സരം.ആരെയും പിണക്കാനുമാവില്ല.അത്  കൊണ്ട് തന്നെ ഈ സമയം നാട്ടില്‍ നിന്നാല്‍ അത്ര ശരിയാവില്ല  എങ്കിലും, പ്രവാസലോകത്തിരുന്നു  പരമാവധി  ഇലക്ഷനു വേണ്ടി ക്യാമ്പയിന്‍ ചെയ്യാറുണ്ട്.സി എച് മജീദ്‌  തിരൂരങ്ങാടിയുടെ ഇലക്ഷന്‍ നയം ഇങ്ങിനെ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ എത്തിക്കുന്നവര്‍ക്കും ഉണ്ടാവില്ലേ ചിലതൊക്കെ പറയാന്‍?. പതിനെട്ടു വര്‍ഷമായി ഖുന്‍ഫുധയില്‍ പത്ര വിതരണം നടത്തുന്ന അഷ്‌റഫ്‌ കൊടുവള്ളി, ജീവിതത്തില്‍ ഇന്നേവരെ വോട്ട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും റൂമിലെ സഹ പ്രവര്‍ത്തകരുമായി ചേര്‍ന്ന്  എന്നും ഇലക്ഷന്‍ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യും. ഇലക്ഷനായാല്‍  ഉള്‍ഗ്രാമങ്ങളിലുള്ള മലയാളികള്‍ പത്രത്തിനായുള്ള കാത്തിരിപ്പാണ്, റിസള്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്ന ദിവസം എല്ലാ വാര്‍ത്തകളും വായിച്ചു തീര്‍ത്തതിനു ശേഷമേ പത്ര വിതരണത്തിനായി  പുറപ്പെടൂ.. ഒരു  ദിവസം പോലും അവധിയില്ലാത്തവരാണ്  പത്ര വിതരണക്കാര്‍ എങ്കിലും പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ ഗള്‍ഫില്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും എന്ത് വന്നാലും വോട്ടു ചെയ്യും" അഷ്‌റഫ്‌ പറയുന്നു.

എത്ര തവണവോട്ടു ചെയ്തിട്ടിണ്ട്‌ ? എന്ന ചോദ്യത്തിന് ഓമനകുട്ടന്റെ  മറുപടി  ,, വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്തവന്  വോട്ടു ചെയ്യാന്‍ കഴിയുമോ എന്നാണു. മുപ്പത് വര്‍ഷമായി പ്രവാസിയായിട്ട്, വിദേശത്തുള്ളവരുടെ പേര്‍ വോട്ടര്‍ ലിസ്റ്റില്‍ ചേര്‍ക്കാന്‍ അവസരം വന്നത് കൊണ്ട്  ഈ വര്‍ഷം വോട്ടര്‍ ലിസ്റ്റില്‍ കയറിക്കൂടാന്‍ കഴിഞ്ഞുവെങ്കിലും കന്നിവോട്ട് ചെയ്യാന്‍ സമയമായില്ല എന്ന് തോന്നുന്നു.ഈ തിരഞ്ഞെടുപ്പിനു നാട്ടില്‍ പോവാന്‍ കഴിഞ്ഞില്ല എങ്കിലും ഒരു  പൌരന്‍ എന്ന നിലയില്‍ വോട്ടര്‍ ലിസ്റ്റില്‍ ഉള്‍പെട്ടതില്‍ സന്തോഷമുണ്ട് .അടുത്ത  തിരഞ്ഞെടുപ്പില്‍ എന്തായാലും  വോട്ടു ചെയ്യാന്‍ ശ്രമിക്കുമെന്നു ഇദ്ദേഹം പറയുന്നു.

ന്യൂജന്‍ പ്രവാസികളുടെ വോട്ടിംഗ് എങ്ങിനെയാവും? ഖുന്ഫുധയില്‍ ഫോട്ടോ ഗ്രാഫര്‍ആയി  ജോലി ചെയ്യുകയാണ് ഫൈസല്‍ കൊണ്ടോട്ടി. ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകനായ ഫൈസല്‍ പക്ഷേ വോട്ടു ചെയ്യാന്‍ കഴിയാത്തതൊന്നും  ഒരു വിഷമമായി എടുക്കുന്നേഇല്ല. സോഷ്യല്‍ മീഡിയകളില്‍  കൂടി പ്രചരണം നടത്തി പരമാവധി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയാണ് ഈ  തിരക്കുകള്‍ക്കിടയിലും. വാട്സ് ആപ്പില്‍ നാട്ടിലും മറുനാട്ടിലുമുള്ള  പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഉണ്ടാക്കി നാട്ടിലെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയുന്നു.ഇലക്ഷന്‍ തന്ത്രങ്ങള്‍ കൈമാറുന്നു. ഇലക്ഷന്‍ ആയതിനാല്‍ ജോലി സമയം കഴിഞ്ഞാലും മൊബൈലും വാട്സ് ആപ്പുമായി  ഏറെ സമയം ചിലവഴിക്കും  .അത് മൂലം  ഉറക്കസമയം  കുറഞ്ഞു എന്നാലും വേണ്ടിയില്ല പാര്‍ട്ടിക്ക് വേണ്ടിയല്ലേ ,,, ഫൈസല്‍ വാചാലനായി.

നാടിന്റെ പുരോഗതിയില്‍ എന്നപോലെ തന്നെ  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിലും പ്രവാസികള്‍ ഏറെ പങ്കുവഹിക്കുന്നു . പ്രവാസികള്‍ക്ക് വോട്ടു സംവിധാനം ഗള്‍ഫ് രാജ്യങ്ങളിലുണ്ടായാല്‍ ഭരണത്തില്‍  നിര്‍ണ്ണായക സ്വാധീനംചൊലുത്താന്‍ കഴിയും എന്നത് തര്‍ക്കമില്ല. പക്ഷെ അത് എന്നാണു യാഥാര്‍ത്യമാവാന്‍  പോകന്നത് പ്രവാസ ലോകത്ത് ഏവരും ഉറ്റു നോക്കുന്നതും പ്രതീക്ഷയോടെ കാത്തിരിക്കുന്നതും അത്തരം ഒരു നല്ല സുദിനത്തിനാവും !!

ഫൈസല്‍ ബാബു.

24 comments:

 1. പ്രവാസികളിൽ ഭൂരിപക്ഷമായ സാധാരണക്കാരുമായി നടത്തിയ ഇന്റർവ്യൂ രസിച്ചു...

  ഞാനും ഒരേയൊരു വോട്ടേ ചെയ്തിട്ടുള്ളൂ ഇതു വരെ... മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്... ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ... ഇപ്പോൾ വോട്ടർ പട്ടികയിൽ പേരു പോലുമില്ല...

  ReplyDelete
 2. 50% വനിതാ സംവരണം ഇവരൊന്നും അറിഞ്ഞിട്ടില്ലേ?

  ReplyDelete
 3. അല്ല മാഷെ എഴുതി എഴുതി ഒരു രാഷ്ട്രീയക്കാരനായി മാറുന്ന ലക്ഷണം കാണുന്നുണ്ടല്ലോ! ഗുഡ് ! നന്നായിപ്പറഞ്ഞു! ഇനി എഴുതിയെഴുതി ഒരു
  പത്രക്കാരനോ പത്രമുടമയോ ആവുക!
  ആശംസകൾ

  ReplyDelete
 4. മലയാളം ന്യുസിന്റെ ഒരു മുഖ പടവും സ്ക്രീൻ ഷോട്ട് ആദ്യം ചേർത്ത് അതിനു താഴെ താങ്കളുടെ കുറിപ്പിന്റെ പടം കൊടുത്താൽ ഈ മലയാളം ന്യൂസ്‌ കാണാത്തവർക്കും ഒന്ന് കാണാമല്ലോ!!!
  താങ്കളുടെ പത്രത്താളിൽ പരസ്യം പതിക്കുന്നതല്ലാതെ അതിനൊരു മറുപടി കമാന്നൊരു മറുപടി പോലും എഴുതുന്നില്ലല്ലോ ഈയിടെയായി!
  സ്ഥിരം വരവുകാർക്കത്തു മുഷിച്ചിൽ ഉണ്ടാക്കും അതിനിനി ഇട കൊടുക്കേണ്ട കേട്ടോ എന്നൊരു മുന്നറിയിപ്പും ഒപ്പം കിടക്കട്ടെ!
  സുഖല്ലേ മാഷെ!
  സസ്നേഹം ഫിലിപ്പ് ഭായ്

  ReplyDelete
 5. പ്രവാസികള്‍ക്ക് വോട്ടിനായി ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല. മൊത്തം വോട്ട് തന്നെ ഓണ്‍ ലൈനാകുന്ന കാലമാണ് വരാന്‍ പോകുന്നത്.

  ReplyDelete
 6. പ്രവാസികൾക്ക് മാത്രമായി ഒരു പാ്രട്ടി ഉണ്ടാക്കി യാലോ. ?

  ReplyDelete
 7. പ്രവാസമലയാളികളുടെ പ്രതീക്ഷകളും സങ്കൽപ്പങ്ങളും ഒക്കെ ഇതിൽ തെളിയുന്നുണ്ട്.. പ്രവാസത്തിലെ രാഷ്ട്രീയക്കാറ്റ് ഏതു ദിശയിലേക്കാണടിക്കുക എന്ന സൂചനപോലും ഇല്ലാതെ അവസാനിപ്പിച്ചത് ലേഖകന്റെ മനസ്സിലും 'പ്രതീക്ഷയോടെ കാത്തിരിക്കുന്നതും അത്തരം ഒരു നല്ല സുദിനത്തിനു' വേണ്ടിയാവാം...

  ReplyDelete
 8. പ്രവാസമലയാളികളുടെ പ്രതീക്ഷകളും സങ്കൽപ്പങ്ങളും ഒക്കെ ഇതിൽ തെളിയുന്നുണ്ട്.. പ്രവാസത്തിലെ രാഷ്ട്രീയക്കാറ്റ് ഏതു ദിശയിലേക്കാണടിക്കുക എന്ന സൂചനപോലും ഇല്ലാതെ അവസാനിപ്പിച്ചത് ലേഖകന്റെ മനസ്സിലും 'പ്രതീക്ഷയോടെ കാത്തിരിക്കുന്നതും അത്തരം ഒരു നല്ല സുദിനത്തിനു' വേണ്ടിയാവാം...

  ReplyDelete
 9. നന്നായി എഴുതി ആശംസകൾ

  ReplyDelete
 10. പ്രവാസി വോട്ടു ചര്‍ച്ച ഇഷ്ടമായി , പ്രവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ ഇനിയും ഒരു മാര്‍ഗം നമ്മള്‍ക്ക് തുറന്നു തരുവാന്‍ ആരും തയ്യാറാവുന്നില്ല എന്നത് മാത്രമാണ് സഘ്ടം , ഞാനും പത്തു കൊല്ലമായി വോട്ടു ചെയ്തിട്ട്

  ReplyDelete
 11. അപ്പൊ ഒരു രാഷ്ട്രീയക്കാരനായോന്നു ഒരു സംശയം. ചുമ്മാതല്ല ഫൈസലിനെ ബ്ലോഗുകളിലൊന്നും കാണാനില്ല. ഖുൻഫുധയിലെ വോട്ടുവിശേഷങ്ങൾ നന്നായിരുന്നു കേട്ടോ ആശംസകൾ.

  ReplyDelete
 12. രാഷ്ട്രീയകക്ഷികളെയൊന്നും നോവിക്കാതെ നല്ലൊരു പത്രപ്രവര്‍ത്തകന്‍റെ ചാതുര്യതോടെ നടത്തിയ"ഇലക്ഷന്‍ വര്‍ത്തമാനം" അഭിനന്ദനീയം!
  'പത്രധര്‍മ്മം' പുലരട്ടെ!
  ആശംസകള്‍

  ReplyDelete
 13. നാട്ടിലുള്ളവരോപ്പം (അതോ അതിനേക്കാള്‍ കൂടുതലോ..?) ആവേശം തന്നെയുണ്ട് പ്രവാസികള്‍ക്ക് . പക്ഷേ വോട്ടു ചെയ്യാനുള്ള സംവിധാനം മാത്രമില്ല :(

  ReplyDelete
 14. എന്‍റെ പ്രവാസകാലത്ത് ഒരു തെരഞ്ഞെടുപ്പ് വരാത്തതില്‍ ഞാൻ സന്തോഷവാനാണ്......പത്തു വര്‍ഷത്തേ ഭാരതപര്യടനകാലത്തും ഒരു തെരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടില്ല...... ഓണത്തിനും വിഷുവിനും വന്നില്ലെങ്കിലും ഇലക്ഷന് എത്തും......
  മറ്റു സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ വരെ സസൂക്ഷമം നിരീക്ഷിക്കുന്ന പ്രവാസികളുടെ രാഷ്ട്രീയ നീരീക്ഷണങ്ങള്‍ കിടയറ്റതാണ്......
  നന്നായി എഴുതി .....അനുഭവങ്ങൾ ആവേശമായി അനുഭവപ്പെട്ടു......
  നന്മകള്‍ നേരുന്നു......

  ReplyDelete
 15. ഇവിടെ അങ്ങനെയുള്ള ചൂടൊന്നും ഇല്ല. ആദ്യം ഓരോ ഗാങ് വന്ന് നോട്ടീസൊക്കെ തന്നിട്ടു പോയി. പഴയതുപോലുള്ള ചുമരെഴുത്തുകൾ ഇല്ല. ഇSയ്ക്കിടയ്ക്ക എല്ലാവരുടേയും പോസ്റ്റ്‌ റുകൾ കാണാം. ഒച്ചയും ബഹ ളവും തീരെ കുറവ്. ഒച്ചയുമായി വരുന്നവർ റെക്കാർഡ് ചെയ്തു വച്ച പാട്ടും പാടി അങ്ങു പൊയ്ക്കോളും.. ബോക്സിലായതുകൊണ്ട് ഒന്നും തിരിയില്ല. നമ്മൾക്ക് അത് മനസ്സിലാക്കിത്തരണമെന്ന് അവർക്ക് നിർബ്ബന്ധവുമില്ല. ഇലക്ഷനാണെന്ന ഒരു പ്രതീതിയൊന്നും ഇല്ല .

  ReplyDelete
 16. അത്ര വലിയ ചൂടും ശുഷ്കാന്തിയുമൊന്നും ഇവിടെ മൂന്തോട്ടിൽ കാണാനില്ല...കുറേ ഫ്ലെക്സുകളും പോസ്റ്ററുകളും കാണാം...

  ReplyDelete
 17. ആഘോഷം തീര്‍ന്നു

  ReplyDelete
 18. എന്നിട്ട് ഈ ജയിക്കുന്നവരൊക്കെ കൂടി ജനങ്ങളെ പിഴിയും.

  ReplyDelete
 19. ഞാന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആവട്ടെ...എല്ലാ ഇന്ത്യക്കാര്‍ക്കും ഓണ്‍ലൈന്‍ വോട്ട് സൌകര്യം ഏര്‍പ്പെടുത്തും....ഈ ബാലറ്റും പിപ്പറ്റും പണിമുടക്കി മെഷീനുകളും എല്ലാം നിര്‍ത്തലാക്കണം (അപ്പോഴേ ഇലക്ഷന്‍ ഡ്യൂട്ടിയും ഇല്ലാതാവുകയുള്ളൂ...അതോണ്ടാ)

  ReplyDelete
 20. ബൈ ഇലക്ഷനുകളുടെവരെ തിരഞ്ഞെടുപ്പു ജോലികൾ എന്നെത്തേടി വരാറുണ്ട്. ഇലക്ഷൻ ജോലികളിൽ പങ്കെടുക്കാൻ കഴിയുന്നത് മഹാഭാഗ്യമായി കാണുന്നു. കാരണം പല പ്രദേശങ്ങളിലെ പലതരം ആളുകൾ, അവിടുത്തെ രാഷ്ട്രീയക്കാർ ഇവരുമായൊക്കെ അടുത്തിടപഴകാൻ നല്ല അവസരമാണത്. രണ്ടു ദിവസത്തെ അത്യദ്ധ്വാനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്തെല്ലാമോ നേടിയെന്ന തോന്നലാണ്. ഇലക്ഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ നാട്ടിലെ ബൂത്തിൽ ചെന്ന് വോട്ടുചെയ്യുകയും പുറത്തിറങ്ങി നാട്ടുകാരുമായി ഇത്തിരി ഇടപെട്ട് അത് ആസ്വദിക്കുകയും ചെയ്യണമെന്ന അഭിപ്രായക്കാരനാണ് ഞാൻ . ഓൺലൈൻ വോട്ടിംഗിൽ ആ ആനന്ദം കിട്ടുമെന്ന് തോന്നുന്നില്ല..... പ്രവാസികൾക്ക് നഷ്ടപ്പെടുന്ന നാടിന്റെ സന്തോഷമാണ് ഇലക്ഷൻ...

  ReplyDelete
 21. പ്രദീപ്‌ മാഷ്‌ പറഞ്ഞത് പോലെ, പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്ന ഒരു പാട് ആഘോഷങ്ങളിലും സന്തോഷങ്ങളിലും പെട്ട മറ്റൊന്നാണ് ഇലക്ഷന്‍, നല്ല രസമുണ്ട്, പലരുടെയും അഭിപ്രായങ്ങള്‍ വായിക്കാന്‍ ,

  ReplyDelete
 22. പ്രദീപ്‌ മാഷ്‌ പറഞ്ഞത് പോലെ, പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്ന ഒരു പാട് ആഘോഷങ്ങളിലും സന്തോഷങ്ങളിലും പെട്ട മറ്റൊന്നാണ് ഇലക്ഷന്‍, നല്ല രസമുണ്ട്, പലരുടെയും അഭിപ്രായങ്ങള്‍ വായിക്കാന്‍ ,

  ReplyDelete
 23. എന്തുകൊണ്ടോ എന്റെ പേരും , ഭാര്യയുടെ പേരും
  ഈ അവലോകനം കൊള്ളാല്ലോ ഭായ്
  പിന്നെ
  ഇപ്പോഴും വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടില്ല.
  അതുകൊണ്ട് ഇത്തവണ തെരെഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ വന്ന
  കാരണം വീണ്ടും എനിക്ക് വോട്ട് ചെയ്യുവാൻ പറ്റി , 11 കൊല്ലത്തിന്
  ശേഷം വീണ്ടും ഒരു സമ്മതിദാനം

  ReplyDelete
 24. നിയമസഭാ ഇലക്ഷനാകാറായല്ലോ.വേഗം അടുത്ത പോസ്റ്റിട്‌ ഇക്ക

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.