നടവഴിയിലെ നേരുകള്‍ !! ജീവിതാവസ്ഥകളുടെ ഒരു നേര്‍കാഴ്ച്ച !!.

കോഴിക്കോട് ഡി സി ബുക്സില്‍ വെച്ച് അവിചാരിതാമായിട്ടാണ് നടവഴിയിലെ നേരുകള്‍ കണ്ണിലുടക്കുന്നത്.എഴുത്തുകാരിയുടെ  പടം പുറം ചട്ടയില്‍ വലുതായി  കൊടുത്തുകൊണ്ട്  ഒരു നോവല്‍. ഒരു  കൌതുകത്തിനു വേണ്ടി  മാത്രം അതിന്റെ  ആദ്യ പേജുകള്‍ ഒന്ന്  മറിച്ചുനോക്കി .അവിടെയുമുണ്ടായിരുന്നു ഒരു പുതുമ .സ്വന്തം കൈപടയില്‍  ഇങ്ങിനെ കുറിച്ചിരിക്കുന്നു "എന്റെ ബാല്യം തെരുവിലായിരുന്നു,അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി എക്കാലത്തെക്കും തെരുവിലെ ബാല്യങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്" ഷെമി---- പിന്നെയൊന്നും നോക്കിയില്ല നോവല്‍ എങ്ങിനെയാണെങ്കിലും അതിന്റെ വരുമാനം ഒരു  നല്ല കാര്യത്തിന് വേണ്ടി യാണല്ലോ ചിലവഴിക്കാന്‍ പോവുന്നത്. അങ്ങിനെയാണ് നടവഴിയിലെ നേരുകളുമായി ഷെമിയോടൊപ്പം തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചത് .


ഓര്‍ക്കാന്‍ അത്ര രസകരമായ സംഭവങ്ങള്‍ ഒന്നുമായിരിക്കില്ല  തെരുവിലെ ബാല്യങ്ങള്‍ക്കും അനാഥകള്‍ക്കും പറയാനുണ്ടാവുക.ജീവിതത്തില്‍ കൈപ്പേറിയ അനാഥത്വം  നേരിട്ടനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് ഒരു പക്ഷേ നടവഴിയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ കെട്ട്കഥയോ അതിശയോക്തിയോ ഒക്കെയായി അനുഭവപ്പെടാം. എന്നാല്‍  നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ ഇത്തരം നിരവധി ജീവിക്കുന്ന കഥാപാത്രങ്ങള്‍ ഇന്നും നാം കാണാതെ  പോവുകയോ മന:പൂര്‍വ്വം ക്ണ്ടില്ലെന്നു  നടിച്ചു പോവുകയോ ചെയ്യുന്നു എന്നതാണ്  സത്യം .

ദുബായിലെ ആശുപത്രിയില്‍ നിന്നും ദേഹം വിട്ടകന്ന നായികയുടെ "ആത്മാവാണ്"  കഥയിലേക്ക്  വായനക്കാരെ കൂട്ടി കൊണ്ട് പോവുന്നത്.കണ്ണൂരിന്റെ  ഉള്‍നാടന്‍  ഗ്രാമത്തില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു വലിയ ദരിദ്ര കുടുംബം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ കഴിയാതെ  മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈ നീട്ടിയും,സ്വന്തമായി തൊഴിലെടുത്തും ദിവസത്തില്‍ ഒരു  നേരമെങ്കിലും വയറു നിറയെ ഭക്ഷണം കഴിക്കാന്‍ കഴിയാതെ ജീവിതമെന്ന വലിയ ചോദ്യ ചിഹ്നത്തിനു മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന കുറെ പാഴ് ജന്മങ്ങളുടെ നേര്‍ കാഴ്ചയാണ് ഈ നോവലിന്റെ പ്രമേയം.

ആണ്‍മക്കളും പെണ്മക്കളുമായി പല മക്കള്‍ ഉണ്ടായിട്ടും ജീവിതത്തില്‍ ഒരു ഗുണവും ഇല്ലാതെ പോവുക.അസുഖവും ആശുപത്രിയുമായി, കിട്ടുന്ന പണം മുഴുവന്‍ അതിനായി ചിലവഴിക്കേണ്ടി വരിക.തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ക്ക്  വിധേയരാവുകയും ചെയ്യുന്ന ഒരു സാധാരണ തെരുവ് കുടുംബം. വാടക കൊടുക്കാനില്ലാത്തതിനാല്‍ തെരുവിലേക്ക് കുടിയേറിവരേണ്ടി വരികയും  ശിഷ്ട ജീവിതം തെരുവിലും പീടികകോലായിലും റെയില്‍വേ സ്റ്റേഷനിലുമായി കഴിയേണ്ടി വരുന്ന കുടുംബ നാഥനും, കഷ്ടപാടുകള്‍ക്ക്  മുന്നിലും ,കാല്‍ കാശിനു ഉപാകാരപ്പെടാത്ത കുടുബ മഹിമയും പറഞു നടക്കുന്ന, എന്നാല്‍ ദാരിദ്രത്തിന്റെ നീര്‍ക്കയത്തിലും സമൂഹത്തിന്റെ കഴുകന്‍ കണ്ണില്‍ നിന്നും പെണ്മക്കളെ സംരക്ഷിക്കാന്‍ പെടാപാട് പെടുന്ന കുടുംബ നാഥയുമൊക്കെ ഓരോ  താളിലും വായനക്കാരുടെ മനസ്സില്‍  ദയനീയതയുടെ കനല്‍ കോരിയിടുന്നു .

നടവഴിയിലെ ആദ്യാവസാനം ശുഭകരമായ എന്നാല്‍ മനസ്സിനല്‍പ്പം ആശ്വാസകരമായ് ഒരു നല്ല വാര്‍ത്തയും പ്രതീക്ഷിക്കരുത്. നായികയുടെ ജീവിതത്തിലെ ഓരോ  നേട്ടത്തിനും അല്പായുസ് മാത്രം. വയറു നിറച്ചു ഭക്ഷണം കഴിച്ച ഒരു ദിനവും ഹാജറയുടെയോ സഹോദരിമാരുടെയോ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല . അതിനൊപ്പം മനോരോഗിയായ  സഹോദരി, വിദ്യാഭ്യാസം നേടി ഉന്നതിയിലെത്തിയിട്ടും വീട്ടുകാരെ തിരിഞ്ഞു നോക്കാതെ, തന്നിഷ്ടത്തിനു  ജീവിക്കുന്ന മൂത്ത സഹോദരന്‍ , മദ്യത്തിനും മയക്കുമരുന്നിനും അടിമയായി മാനസിക വൈകല്യമുള്ള കൂടെ പിറപ്പിനെ പീഡിപ്പിക്കുന്ന വേറെരു സഹോദരന്‍. കളവും ചതിയുമായി നടക്കുന്ന എന്നാല്‍ ഉള്ളില്‍ അല്‍പമെങ്കിലും നന്മയുള്ള അനിയന്‍., അങ്ങിനെ ഒട്ടനവധി കഥാപാത്രങ്ങള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്  ഈ നോവലില്‍ .

സമൂഹത്തില്‍ ഏറ്റവും അധികം മാറ്റി നിര്‍ത്തിയവരാവും ഏറ്റവും ചൂഷണത്തിനും വിധേയരാവുക എന്നത് ഒരനിഷേധ്യ സത്യമാണ്.ചോദിക്കാനും പറയാനും ആരും ഇല്ലാത്തവരാവുമ്പോള്‍ ആ നിസ്സഹായത മുതലെടുക്കാന്‍ പ്രത്യേകിച്ചും ഒരുപാട് പേര്‍ വരും. ഇവിടെയും സ്ഥിതി വിഭിന്നമല്ല. ദാരിദ്രത്തിനൊപ്പം,അനാഥത്വം കൂടി യാവുമ്പോള്‍ അത്  വിവരണാധീതമായിരിക്കുകയും ചെയ്യും.

നേര്‍ രേഖയില്‍ അധികം വളച്ചുകേട്ടോ ഫ്ലാഷ് ബാക്കോ ഇല്ലാതെ ഒരു ഒഴുക്കന്‍ മട്ടിലാണ് കഥയുടെ മുന്നേറ്റം.അതൊരു പക്ഷേ സാധാരണവായനക്കാരെ വായന മുഷിപിക്കാതെ മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കും. തുടക്കം മുതല്‍ വായനക്കാരെയും തന്റെ കുടുംബത്തിന്റെ  കൂടെ കൂട്ടികൊണ്ട് പോവാന്‍ നോവലിസ്റ്റിനു കഴിയുന്നു എന്നത് ഒരു പ്രധാന സവിശേഷതയായി എനിക്ക് തോന്നുന്നു. എങ്കിലും പകുതിയോളം വായനയെത്തുമ്പോഴാണ് കഥയില്‍ കൂടുതല്‍ മുഴുകുവാനും കഥാന്ത്യത്തെ കുറിച്ച്  അറിയാനുള്ള ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് .

സമൂഹത്തിലെ പല ഉച്ച നീചത്വങ്ങള്‍ക്കെതിരെയും ശക്തമായി നിലകൊള്ളുന്നു ഈ നോവല്‍.ബാല പീഡനം. അനാഥാലയങ്ങളുടെ അസമത്വം,,ഒറ്റപെട്ട് പോവുന്ന സ്ത്രീകള്‍ക്ക് നേരെ നീങ്ങുന്ന കഴുകന്‍ കണ്ണുകള്‍. കപട പ്രേമം, ചതി. അങ്ങിനെ ഒരു പാട് സമൂഹ തിന്മകള്‍ക്കെതിരെ പൊള്ളുന്ന വാക്കുകള്‍ കോറിയിടുന്നു ഷെമി എന്ന കഥാകാരി.
കഥയുടെ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞു നില്‍ക്കുന്ന മാതാപിതാക്കളുടെ മരണവും അതിനു ശേഷമുള്ള ഒറ്റപ്പെടലും ഒന്ന്‍ കൂടി ആഴത്തില്‍ സ്പര്‍ശിക്കാമായിരുന്നു എന്നു വായനയില്‍ തോന്നി.

ഈ നോവലില്‍ ഓരോ താളിനും ഓരോ കഥപറയാനുണ്ട്, നോവലിന്റെ ഏതു പേജിലും ഉള്ളു നോവുന്ന ഒരു അനാഥകുട്ടിയുടെ പിടക്കുന്ന ഹൃദയമുണ്ടെന്നും പറയാം. ഇത്രയും അനുഭവങ്ങള്‍ ഓര്‍ത്തുവെക്കാനും അത് വികാരതീവ്രമായി അവതരിപ്പിക്കാനും കഥാകാരി കാണിച്ച കയ്യടക്കവും സൂക്ഷമതയും അഭിനന്ദിക്കാതെ വയ്യ!!.

"പ്രസവിക്കുകയും പാല്‍ ചുരത്തുകയും ചെയ്യുന്ന പശുവിനെ വാങ്ങുന്നവന്‍ വില്‍ക്കുന്നയാള്‍ക്കാണ് പണം കൊടുക്കേണ്ടത്.എല്ലാ വസ്തുവകകളും അങ്ങിനെ തന്നെയാണ്, പിന്നെങ്ങിനെയാണ് ഇങ്ങിനെയൊരു തലയില്ലാ നയം ഉണ്ടായത് ? " സ്ത്രീധനമെന്ന മാഹാ വിപത്തിനെതിരെ ഇതിലും കുറഞ്ഞ വാക്കുകളില്‍ എങ്ങിനെയാണ് ശക്തമായി പ്രതികരിക്കുക.?നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ആദ്യ രണ്ടു പേജുകളിലേക്ക് മടങ്ങി. ഇത്രക്കും അവിശ്വസിനീയമായ ജീവിതപ്രതി സന്ധികളെ അതിജീവിച്ച കഥാ നായികക്ക് പിന്നെടെന്ത് സംഭവിച്ചു എന്നതിന്റെ ഉത്തരം അതിലുണ്ടായിരുന്നു.

ഒരു മാസ്റ്റര്‍ പീസ്‌ എന്നോ, ക്ലാസിക് നോവല്‍ എന്നോ ഒന്നും പുകഴ്ത്തി പറയാന്‍ മാത്രം ഈ  നോവലുണ്ട് എന്ന് തോന്നുന്നില്ല.എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു  പറയാം. ഒരിക്കലും കാണാനോ കേള്‍ക്കാനോ ഇഷ്ട പെടാത്ത ഒത്തിരി സംഭവങ്ങളിലൂടെ കടന്നു പോവുന്ന നോവല്‍.സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്ക് നേരെ ഒരു ചോദ്യമായി വായനാലോകത്ത് എന്നുമുണ്ടാവും.


59 comments:

 1. തിരക്കിനിടയിലും ഈ നോവൽ വാങ്ങി വായിയ്ക്കുകയും അതിനെ പ്രമോട്ട്‌ ചെയ്യുകയും ചെയ്ത ഫൈസലിക്കയ്ക്ക്‌ നല്ല നമസ്കാരം...

  തെരുവിലെ അനാഥബാല്യത്തിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്‌ വളരെ അസാധ്യം തന്നെ.

  വർഷങ്ങളായി വാങ്ങിവെച്ചിരിയ്ക്കുന്ന ബുക്കുകൾ പോലും വായിച്ചിട്ടില്ല.ഇപ്പോൾ ഇടവേളകളില്ലാതെ ചെയ്യുന്ന ഓൺലൈൻ വായനയ്ക്ക്‌ പകരമായി വാങ്ങി വെച്ചതും, ദിവ്യ കൊണ്ടുവന്നതുമായ ബുക്സ്‌ വായിക്കാൻ ഈ റിവ്യൂ എന്നെ പ്രേരിപ്പിയ്ക്കുന്നു.

  'നടവഴിയിലെ നേരുകൾ' വാങ്ങി വായിച്ചിട്ട്‌ അഭിപ്രായം പറയാം.

  ഷെമിയ്ക്ക്‌ നല്ലത്‌ വരട്ടെ.

  ReplyDelete
  Replies
  1. നന്ദി സുധീ ആദ്യം വായനക്കും അഭിപ്രായത്തിനും.

   Delete
 2. ഷെമിയുടെ എഴുത്തിലെ സത്യസന്ധതയും ആത്മാർത്ഥതയും അമ്പരപ്പിച്ചു ..ഈ ചെറു പ്രായത്തിൽ ഇത്രയേറെ അനുഭവങ്ങളെ കുറിച്ചുവെക്കാൻ സാധിച്ചത് വലിയ കാര്യമാണ് അതാണ് ഇതിനെ വേറിട്ട് നിർത്തുന്നതും .. അവലോകനം നന്നായി ഫൈസൽ !

  ReplyDelete
 3. അനുഭവങ്ങളിൽ നിന്നുള്ള എഴുത്തിന് തീക്ഷണത കൂടും തന്നയുമല്ല ചേരിയിലെ കഥകൾക്ക് വായനക്കാരെ സന്തോഷിപ്പിക്കുവാൻ യാതൊന്നും ഉണ്ടാകുകയുമില്ല.വേദനാജനകമായ ജീവിതത്തെ തുറന്നെഴുതുമ്പോൾ വായനക്കാർക്ക് എങ്ങിനെ സന്തോഷിക്കുവാനാവും . താഴെകിടയിലുള്ളവരുടെ ജീവിതത്തിലേക്ക് ഒന്ന് എത്തി നോക്കിയാൽ അറിയാനാവും ജീവിതത്തിൽ അവർ അനുഭവിക്കുന്ന കഷ്ടതകൾ .എഴുത്തിനെ കുറിച്ചുള്ള കുറിപ്പ് പുസ്തകം വായിക്കുവാൻ പ്രേരണ നൽകുന്നുണ്ട് ആശംസകൾ

  ReplyDelete
  Replies
  1. അതെ തീര്‍ച്ചയായും!!!. നന്ദി റഷീദ് ഭായ്.വിശദമായ അഭിപ്രായത്തിനു .

   Delete
 4. നോവൽ വായിച്ചില്ല.പക്ഷെ ആസ്വദനം നന്നായി വരച്ചുകാട്ടി. ഇനി ആ ബുക്ക് സ്വന്തം മാക്കണം ഓഗസ്റ്ററിലെ അവധിയിൽ വാങ്ങിച്ചോളാം. നന്ദി ഫൈസൂ

  ReplyDelete
  Replies
  1. വായിച്ചു നോക്കൂ !! നഷ്ടമാവില്ല .

   Delete
 5. നോവൽ വായിച്ചില്ല.പക്ഷെ ആസ്വദനം നന്നായി വരച്ചുകാട്ടി. ഇനി ആ ബുക്ക് സ്വന്തം മാക്കണം ഓഗസ്റ്ററിലെ അവധിയിൽ വാങ്ങിച്ചോളാം. നന്ദി ഫൈസൂ

  ReplyDelete
 6. നടവഴിയിലെ നേരുകൾക്കൊപ്പം നടന്ന അനുഭവങ്ങൾ ആകർഷകമായി വരച്ചിട്ടു. നന്നായി.

  ReplyDelete
 7. കേട്ടിരുന്നു ഈ നോവലിനെ പറ്റി. ഉടനെ വായിക്കും.. :)

  ReplyDelete
 8. "പ്രസവിക്കുകയും പാല്‍ ചുരത്തുകയും ചെയ്യുന്ന പശുവിനെ വാങ്ങുന്നവന്‍ വില്‍ക്കുന്നയാള്‍ക്കാണ് പണം കൊടുക്കേണ്ടത്.എല്ലാ വസ്തുവകകളും അങ്ങിനെ തന്നെയാണ്, പിന്നെങ്ങിനെയാണ് ഇങ്ങിനെയൊരു തലയില്ലാ നയം ഉണ്ടായത് ?" ഇങ്ങിനെ തലയില്ലാത്തതും തല തിരിഞ്ഞതും തല അറുക്കപ്പെട്ട പാവം ഇരയുടെ അവകാശത്തേക്കാൾ തല അറുത്തെടുത്ത കൊലയാളിയുടെ മനുഷ്യാവകാശത്തെ സംരക്ഷിക്കണമെന്ന് ഘോരഘോരം വാദിക്കുന്നതുമായ നിയമങ്ങൾ പൂർവാധികം ശക്തി പ്രാപിച്ചു വരുന്ന കാലഘട്ടമാണ് ഇത്. ഈ പുസസതക ത്തിനെ പറ്റി കഴിഞ്ഞ ഷാർജ ബുക്ക് ഫെയറിൽ വച്ച് കേട്ടിരുന്നു. വായിച്ചിട്ടില്ല. വായിക്കണം.

  ReplyDelete
  Replies
  1. അതെ ,,നിയമങ്ങള്‍ മാത്രം പോര അത് നടപ്പിലാക്കാനുള്ള ആര്‍ജ്ജവം കൂടി വേണം ..നന്ദി ഗിരിജാജി .

   Delete
 9. ee review book vayikkan prerippikkunnu, munushyasnehiyaya kathakarikkoppam manushyasnehiyaya oru vayanakkaranum ennan ee review vayichappol enikku thonniyath

  ReplyDelete
  Replies
  1. സ്നേഹം മാത്രം ഈ വാക്കുകള്‍ക്ക്

   Delete
 10. വാങ്ങണം... വായിക്കണം...

  ReplyDelete
 11. വാങ്ങണം... വായിക്കണം...

  ReplyDelete
 12. പുസ്തകത്തെപ്പറ്റിയും,എഴുത്തുകാരിയെക്കുറിച്ചും അനുവാചകനില്‍ താല്പര്യം ജനിപ്പിക്കുംവിധത്തില്‍ ഹൃദ്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  തീര്‍ച്ചയായും "നടവഴികളിലെ നേരുകള്‍"വാങ്ങണം, വായിക്കണം എന്ന് ഞാനും നിശ്ചയിച്ചിരിക്കുന്നു!
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ അങ്ങയുടെ ലൈബ്രറിയിലേക്ക് തീര്‍ച്ചയായും ഒരു മുതല്‍ കൂട്ടാവും ഈ പുസ്തകം ..

   Delete
 13. ഒറ്റവാക്കിൽ പറഞ്ഞാൽ വായിക്കാൻ പ്രേരിപ്പിക്കുന്ന ആസ്വാദനം..ആശംസകൾ

  ReplyDelete
 14. സത്യസന്ധമായ ജീവിതാവിഷ്കാരത്തിന് സാഹിത്യത്തിന്റെ തൊങ്ങലുകളൊന്നും ആവശ്യമില്ല. ഈ പുസ്തകത്തെക്കുറിച്ച് അറിയില്ലായിരുന്നു. പരിചയപ്പെടുത്തലിന് നന്ദി

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. , 2016 അറ്റ്‌ 6:09 പ്പ്മ്മ്
  ചിലപോൾ സാഹിത്യ പരമായി എടുത്തുപറയത്തക്ക മേന്മയൊന്നും ഈ പുസ്തകത്തിനുണ്ടാവില്ല പക്ഷേ എല്ലാ കുറവുകളെയും അതിജീവിക്കുന്ന ജീവിതാനുഭവങ്ങളുടെ തീവ്രത നടവഴിയിലെ നേരുകൾക്കുണ്ട്‌. എഴുതുന്ന അവസ്ഥ, വരികളിലെ സത്യസന്ധത ഒക്കെ എടുത്തുപറയേണ്ടതുണ്ട്‌. എങ്കിലും പടവെട്ടി നേടിയ ജീവിതവിജയം ഒരു പ്രചോദനമായി മറ്റുള്ളവരിലേക്ക്‌ പകരുന്നതിൽ പുസ്തകം പരാജയപ്പെട്ടുപോയി എന്ന് പറയേണ്ടിയിരിക്കുന്നു.

  ReplyDelete
 17. , 2016 അറ്റ്‌ 6:09 പ്പ്മ്മ്
  ചിലപോൾ സാഹിത്യ പരമായി എടുത്തുപറയത്തക്ക മേന്മയൊന്നും ഈ പുസ്തകത്തിനുണ്ടാവില്ല പക്ഷേ എല്ലാ കുറവുകളെയും അതിജീവിക്കുന്ന ജീവിതാനുഭവങ്ങളുടെ തീവ്രത നടവഴിയിലെ നേരുകൾക്കുണ്ട്‌. എഴുതുന്ന അവസ്ഥ, വരികളിലെ സത്യസന്ധത ഒക്കെ എടുത്തുപറയേണ്ടതുണ്ട്‌. എങ്കിലും പടവെട്ടി നേടിയ ജീവിതവിജയം ഒരു പ്രചോദനമായി മറ്റുള്ളവരിലേക്ക്‌ പകരുന്നതിൽ പുസ്തകം പരാജയപ്പെട്ടുപോയി എന്ന് പറയേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി ജോസ് സത്യസന്ധമായ അഭിപ്രായത്തിനു .

   Delete
 18. ഷാർജ ബുക്ക് ഫയറിൽ ബുക്കും, രചയിതാവിനെയും നേരിട്ട് കണ്ടിരുന്നു. പക്ഷെ പൈസ കൂടുതലെന്ന തോന്നൽ ഉണ്ടായത് കൊണ്ട് വാങ്ങിയില്ല.വാങ്ങണം, വായിക്കണം.
  നല്ല പരിചയപ്പെടുത്തൽ....നന്ദി ....

  ReplyDelete
  Replies
  1. പൈസ കൂടിയാലും അതൊരു നല്ല കാര്യത്തിനാണ് ചിലവാക്കുന്നത് എന്ന് ആലോചിച്ചാല്‍ നഷ്ടം വരില്ല . വായിച്ചു നോക്കൂ

   Delete
 19. നല്ല അവലോകനം ഫൈസൽ... താമസിയാതെ പുസ്തകം വാങ്ങി വായിക്കണം...

  ReplyDelete
  Replies
  1. വാങ്ങി വായിച്ചു നോക്കൂ ..

   Delete
 20. എഴുത്തിലെ സത്യസന്ധത എടുത്തു പറയേണ്ടതാണ്.. ബുക്ക് വായിച്ചിരുന്നു. ഇഷ്ടം :)

  ReplyDelete
  Replies
  1. അതെ സത്യസന്ധമായ അവതരണം.

   Delete
 21. കഴിഞ്ഞ ദിവസം ഈ ബുക്ക്‌ വാങ്ങി. വായിക്കാനായി എടുത്തു വച്ചെങ്കിലും ഇതുവരെ തുടങ്ങിയില്ല. ഫൈസലിന്റെ ഈ വരികളിലൂടെ ഉടനെ വായിക്കാൻ തോന്നുന്നു. ഈ പരിചയപ്പെടുത്തലിനു നന്ദി ഫൈസൽ.

  ReplyDelete
  Replies
  1. സമയം പോലെ തുടങ്ങി നോക്കൂ :)

   Delete
 22. പുസ്തകം വായിച്ചിട്ടില്ല്ല. എങ്ങനെയും വായിക്കണം എന്ന് തോന്നിപ്പിക്കുന്നു ഈ എഴുത്ത്

  ReplyDelete
  Replies
  1. നിരാശ പെടില്ല വായിച്ചു നോക്കൂ

   Delete
 23. ബുക്ക്‌ വായിക്കണം എന്ന് പണ്ടേ തോന്നിയിരുന്നു....ആസ്വാദനം പിന്നെയും അതിനു പ്രേരിപ്പിക്കുന്നു....

  ReplyDelete
  Replies
  1. ആണോ എന്നാല്‍ ഇനി വൈകിക്കേണ്ട

   Delete
 24. ‘ഒരിക്കലും കാണാനോ കേള്‍ക്കാനോ
  ഇഷ്ട പെടാത്ത ഒത്തിരി സംഭവങ്ങളിലൂടെ
  കടന്നു പോവുന്ന നോവല്‍.സമൂഹത്തിലെ ഉച്ച
  നീചത്വങ്ങള്‍ക്ക് നേരെ ഒരു ചോദ്യമായി വായനാലോകത്ത് എന്നുമുണ്ടാവും...”

  കഥാകാരിയായ ഷെമിയേയും ,
  നോവലിനേയും നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി മുരളിയേട്ടാ ..ഈ ഹൃദയം നിറഞ്ഞ വരികള്‍ക്ക് .

   Delete
 25. കഴിഞ്ഞ അവധിക്ക് എയർപോർട്ടിലെ ഡിസി ബുക്സിൽ അന്വേഷിച്ചു, പക്ഷെ ഈ പുസ്തകം കിട്ടിയില്ല. എന്തായാലും ഞാൻ വാങ്ങും, എപ്പോഴെങ്കിലും

  ReplyDelete
  Replies
  1. വാങ്ങി വായിക്കൂ അജിത്‌ ഏട്ടാ ക്ഷമ കൂടും :)

   Delete
 26. 2 ദിവസം മുൻപ്‌ പനി പിടിച്ചു കിടന്നപ്പോൾ വായിക്കാൻ തുടങ്ങി. ഇപ്പോൾ പകുതി കഴിഞ്ഞു.. എന്നും വൈകുന്നേരമായി വീടെത്താൻ കാത്തിരിക്കുന്നു. ബാക്കി വായിച്ചു തീർക്കാൻ.. എന്റെ പെണ്മനസിനെ ഇത്രയേറെ പിടിച്ചുലച്ച ഒരു നോവൽ ഇല്ല.. അതൊരുപക്ഷെ 'ആത്മകഥാപരം' എന്ന വാക്കാവാം. ഇത്രയേറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇപ്പോളും ഉയർന്നു കത്തുന്നൊരു മെഴുകുതിരി നാളമായത്തിൽ പ്രിയ നൊവലിസ്റ്റിനു സല്യൂട്ട്..

  ReplyDelete
  Replies
  1. സത്യം !!നന്ദി വായനക്കും അഭിപ്രായത്തിനും .

   Delete
 27. ബുക്ക് ഇനിയും എനിക്ക് സ്വന്തമായിട്ടില്ല. തീർച്ചയായും വായിക്കണം.

  ReplyDelete
 28. ബുക്ക് ഇനിയും എനിക്ക് സ്വന്തമായിട്ടില്ല. തീർച്ചയായും വായിക്കണം.

  ReplyDelete
  Replies
  1. വായിച്ചു നോക്കൂ നഷ്ടമാവില്ല .ഇഷ്ടം ഈ വരവിനു .

   Delete
 29. ഈ നോവലിനെ ഇതിലും നന്നായി പരിചയപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നില്ല
  നോവൽ വായിച്ചിട്ടില്ല അടുത്ത തവണ നാട്ടിൽ പോകുബോൾ വാങ്ങി വായിക്കണം
  അതോടൊപ്പം തന്നെ താൻ ചെയ്യുന്ന ഏതൊരു
  കാര്യവും ഒരു നന്മയുടെ ഭാഗമാഗണമെന്ന താങ്കളുടെ ആ വ്യഗ്രതയെയും ഒരോ നന്മയുടെയും ഭാഗവാക്കാവണമെന്ന നന്മ നിറഞ്ഞ ആ മനസ്സിനേയും അഭിനന്ദിക്കതെ വയ്യ..
  നന്ദി ഫൈസൽക്കാ.. ആശംസകൾ

  ReplyDelete
  Replies
  1. തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം ഫിറോസ്‌ ...വായിക്കുക അറിയിക്കുക .നന്ദി ഈ വഴി വന്നതില്‍

   Delete
 30. ഷെമിയ തപ്പി ഇറങ്ങിയതാണ്, അത് ഈ ബ്ലോഗിലെത്തിച്ചു..... ഈ നൂറ്റാണ്ടിലും ബ്ലൊഗ് ലോകം സജീവമാണെന്നറിഞ്ഞതിൽ അതിലേറെ സന്തോഷം....... ഇവിടെ എനിക്ക് ഷെമിയെന്ന എഴുത്തുകാരിയുടെ എഴുത്തിന്റെ ഭാവങ്ങളും അത് വായനക്കാരിൽ ഉണ്ടാക്കിയ ചിന്തകളും,അഭിപ്രായങ്ങളും വായിക്കാൻ സാധിച്ചു. ഒന്നു രണ്ടു വാചകങ്ങളും അഭിപ്രായങ്ങളും ഞാൻ കടമെടുക്കുന്നതിൽ വിരോധം ഇല്ലെന്ന് വിശ്വസിക്കുന്നു ഫൈസൽ ബാബു ജി...................

  ReplyDelete
  Replies
  1. സന്തോഷം നല്‍കുന്ന വാക്കുകള്‍ സപ്ന ...വന്നതിലും വായിച്ചതിലും ഒത്തിരി നന്ദി

   Delete
 31. ഇന്ന് ഞാൻ ബ്ലോഗുകളിൽ സജീവമല്ല, പക്ഷെ എന്റെ എഴുത്തുകൾ പത്രങ്ങളിലും വീക്കിലികളിലും സജീവം! കൂടെ എന്റെ പുസ്തകങ്ങൾ , പാചകക്കുറിപ്പുകൾ ഇവക്ക് കൂടുതൽ സന്ദർശകരെ കൊണ്ടുവരാൻ , കുറുക്കുവഴികളും , ഗ്രൂപ്പുകളും ഉണ്ടെങ്കിൽ എങ്ങിനെ എന്ന് പറഞ്ഞു തരൂ. sapnageorge.com - Sapna George – Swapnangal ഇവിടേക്കാണ് എനിക്ക് സന്ദർശകരെ, വായനക്കാരെ കൊണ്ടുവരേണ്ടത് !

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.