സരിതാ നായര്‍ ടു ലക്ഷ്മി നായര്‍.

 സോഷ്യല്‍ മീഡിയകള്‍ എന്തെങ്കിലുമൊന്നു ആഘോഷിക്കണമെങ്കില്‍ രണ്ട് മൂന്ന് കാരണങ്ങള്‍ ഉണ്ടാവും .സെലിബ്രിറ്റികളെ കുറിച്ച് പറയാനും പ്രതികരിക്കാനും ഞാനടക്കമുള്ള മലയാളികളെ കഴിഞ്ഞേ ലോകത്തില്‍ ആരുമുള്ളു..സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മറിയ ഷറപ്പോവയുടെ ഫെസ്ബുക്ക് സ്റ്റാറ്റസില്‍ പച്ച മലയാളത്തില്‍ സച്ചിനെ പരിചയപ്പെടുത്തുന്നതിലും ,പാകിസ്ഥാന്‍ പട്ടാള മേധാവിയുടെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ന്യൂ ജനറെഷന്‍" E"മിസൈല് വാക്കുകള്‍ കൊണ്ട് കൊന്നു കൊലവിളിച്ചതും ,ഞാനും ഞാനുമെന്റെയാളും ആ നാല്പതുപേരുമായിരുന്നല്ലോ ..


മാറിവന്ന രണ്ടു മുന്നണിയുടെയും തലവേദന രണ്ടു സ്ത്രീകളായിരുന്നു എന്നതും രണ്ടും നായര്‍ സമുദായം ആണെന്നതുമൊക്കെ യാദ്രിശ്ഛികമാവാം.ഒരു സമുദായത്തിലെ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്യുമ്പോള്‍ ആ സമുദായത്തെ മുഴുവനായി പഴിചാരുന്നതും ആ വിഭാഗം മുഴുവന്‍ മോശമാണ് എന്നരീതിയില്‍ പ്രചരിപ്പിക്കുന്നതും ഇതാദ്യമല്ല . ഒരു പക്ഷെ ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടതും ഇനിയും കേള്‍ക്കാനിരിക്കുന്നതുമൊക്കെ മുസ്ലിം സമുദായമാവാം. ഇപ്പോള്‍ ഓടി കൊണ്ടിരിക്കുന്ന"കര്‍ട്ടണിനു പിറകിലെ പ്രഭാഷണ പരമ്പരയില്‍ നടക്കുന്ന പൊങ്കാലകള്‍ ഏറ്റവും അവാസനത്തെ ഉദാഹരണം .

ഒരു വിവാദമുണ്ടായാല്‍ മലയാളിയുടെ മൌസ്പോയിന്റ് ആദ്യം പോവുന്നത് പ്രസ്തുത വ്യക്തിയുടെ സോഷ്യല്‍ മീഡിയ പേജിലേക്കായിരിക്കും.സദാചാരത്തിന്റെ കാവലാളുകളും.സമാധാനത്തിന്‍റെ അപ്പോസ്തലന്‍മാരും "സത്യ സന്ധമായ ആദര്‍ശം" സ്വന്തം വാളില്‍ ഒട്ടിച്ചുവെച്ചതൊക്കെ എത്ര വേഗമാണ് മറക്കുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകളൊക്കെ എവിടെയോ മണ്ണിട്ട്‌ മൂടിയിട്ടാണ് പ്രതിഷേധത്തിന്‍റെയും പിറവി.മനസ്സില്‍ എത്ര വലിയ ആരാധനയുള്ള വരായാലും ശരി..വിവാദമുണ്ടായാല്‍ ലാലേട്ടനാണോ .ഗോപിയേട്ടനാണോ കുഞ്ചാക്കോ ബോബാനാണോ എന്നൊന്നും നോക്കില്ല അലക്കലോടലക്കല്‍. നായര്‍ സമുദായത്തില്‍ പണ്ട്കാലത്തുണ്ടായിരുന്ന വിവാഹ സമ്പ്രദായങ്ങളുടെ അടിവേരുകള്‍ തേടി തുടങ്ങുന്നതാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ലക്ഷ്മി നായരുടെ "കുക്കറി" പോസ്റ്റുകളുടെ അടിയിലെ ഓരോ അശ്ലീല കമന്റുകളും.

സരിതാനായരും ലക്ഷ്മി നായരും ചെയ്തത് ഒരേ കുറ്റമല്ല.കേരള രാഷ്ടീയത്തില്‍ ഏറെ കോളിളക്കം സൃഷ്‌ടിച്ച സോളാര്‍ കേസുമായി കേട്ടുകൊണ്ടിരുന്ന ഒരു നാമം പിന്നീട് ആ പേര് പോലും കേള്‍ക്കുമ്പോള്‍ തലകുനിക്കേണ്ട രീതിയിലേക്ക് വന്നത് സ്വകാര്യതയുടെ സീമന്ത രേഖകള്‍ ലംഘിച്ച അശ്ലീല ബ്ലാക്ക് മെയില്‍ ട്വിസ്റ്റ്‌ലൂടെയാണ് .രഹസ്യമായും പരസ്യമായും ക്ലിപ്പുകള്‍ തേടി അലഞ്ഞ മലയാളിയുടെ കപട സദാചാരം കണ്ടു മറന്നിട്ടു അധികമായില്ല.


ഫേസ്ബുക്ക് സുഹൃത്ത് ദിലീപ് എഴുതുന്നു : ഒരുപാട്‌ ഷെയർ ചെയ്യപ്പെട്ട ഫോട്ടോയാണ്‌. ബിന്ദുകൃഷ്ണയും ചെന്നിത്തലയും തമ്മിലെ ഐ കോണ്ടാക്റ്റ്‌. അടിക്കുറിപ്പുകൾ ഒരുപാടുണ്ടായി. ഒക്കെ ലൈംഗികച്ചുവയുള്ളത്‌. ആർത്തുചിരിക്കുന്ന ഒരുപാട്‌ പേരെ കമന്റ്‌ ബോക്സുകളിലും കണ്ടു. ആർക്കും സ്ത്രീവിരുദ്ധമായ ഒന്നും അതിൽ ദർശിക്കാൻ കഴിഞ്ഞില്ലാ..
ബിന്ദു കൃഷ്‌ണ ആരെയും ജാതി പറഞ്ഞ്‌ ആക്ഷേപിച്ചിരുന്നില്ല. കുടുംബസ്ഥാപനത്തിന്‌ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയിരുന്നില്ല. ആകെ ചെയ്ത തെറ്റ്‌ ഒരു പാർട്ടിയുടെ അറിയപ്പെടുന്ന നേതാവായി എന്നതാണ്‌. എന്നിട്ടും ഒരു സ്ത്രീപക്ഷ വിടുവായരേയും ആ വഴിക്ക്‌ കണ്ടില്ല. സ്ത്രീ സിംഹങ്ങളടക്കം ഇതിന്റെ പേരിൽ കിട്ടാവുന്നത്ര ലൈക്കും അണ്ണന്മാരുടെ ഇക്കിളിക്കമന്റുകളും വാരിക്കൂട്ടി..
പക്ഷേ ലക്ഷ്മി നായരെ പറഞ്ഞപ്പോൾ പൊള്ളി. ശരീരത്തിനപ്പുറം സ്ത്രീയുടെ സ്വത്വത്തെക്കുറിച്ച്‌ വാചാലരായി. ഞാനിട്ടാൽ വള്ളിക്കളസമാകുന്നതും നീയിട്ടാൽ ബർമ്മുഡയാകുന്നതും എഫ്‌ ബിയിൽ സർവ്വസാധാരണം. ഞാനത്‌ കാര്യമാക്കാറില്ല. ഒരവസരം വന്നപ്പോ ഓർത്തൂന്നേ ഉള്ളൂ..

ഉന്നത പദവിയിലിരിക്കുന്ന അതും നാളെ ഭാവി തലമുറയെ വളര്‍ത്തുന്നതില്‍ സുപ്രധാന കണ്ണിയാവുകയും ചെയ്യേണ്ട ലക്ഷ്മിനായരെ പോലെയുള്ള ഒരാള്‍ "നിന്റെ തന്തകയറി ഇറങ്ങിയതു കൊണ്ടാണ് സീറ്റ് തന്നത് എന്നൊക്കെ പറയുകയും ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുമ്പോള്‍ പ്രധിഷേധം ഉയരുക സ്വാഭാവികം.സരിത സാമ്പത്തിക ക്രമക്കേട് കാണിച്ചപ്പോള്‍ ലക്ഷ്മി നായര്‍ വിദ്യാഭ്യാസ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതില്‍ അമ്പേ പരാജയപെട്ടു.രണ്ടു പേരും തമ്മിലുള്ള സാമ്യം ഉന്നത പിടിപാടുകള്‍ കൊണ്ട് ഇലക്കും മുള്ളിനും കേടില്ലാതെ രക്ഷപ്പെടും എന്നതുമാണ് .അതെന്തെങ്കിലുമാവട്ടെ ,,,വിവാദം എവിടെയുണ്ടോ 
അവിടെ
 ഇനിയും പുതുതായി കണ്ട് പിടിക്കാനിനിരിക്കുന്ന കമന്റും സ്റ്റാറ്റസുകളുമായി 
ഞാനും നിങ്ങളുമടങ്ങുന്ന സോഷ്യല്‍ മീഡിയ 
പടയാളികളുണ്ട്. പ്രതിഷേധം മന്യമായിട്ടാണോ എന്ന്   മാത്രം 
ചോദിക്കരുത്.കാരണം ഇത് ന്യൂ ജന്‍ കാലമാണ് .വെണമെങ്കില്‍ വഴിമാറി നടന്നോളൂ.അല്ലങ്കില്‍ ചെവിപൊത്തിക്കോളൂ !!.

31 comments:

  1. This comment has been removed by the author.

    ReplyDelete
  2. Thikachum kaalochithamaaya oru. Kuri.
    Thanks for the link.
    Phonil Malayalam kuri varunnilla.sorry.

    ReplyDelete
  3. Thikachum kaalochithamaaya oru. Kuri.
    Thanks for the link.
    Phonil Malayalam kuri varunnilla.sorry.

    ReplyDelete
  4. നല്ല വിലയിരുത്തൽ ഫൈ സൂ ...

    ReplyDelete
  5. നല്ല വിലയിരുത്തൽ

    ReplyDelete
  6. നന്നായിട്ടുണ്ട് , സത്യസന്ധമായ വിലയിരുത്തൽ

    ReplyDelete
  7. നിരീക്ഷണം കാലികപ്രസക്തം

    ReplyDelete
  8. സ്നേഹിച്ചാൽ നക്കിക്കൊല്ലും
    വെറുപ്പിച്ചാൽ ഞെക്കിക്കൊല്ലും
    നമ്മുടെ ന്യൂജന്മാരുടെ ഒരുകാര്യം
    രണ്ടായാലും മരണം ഉറപ്പാ...
    ബല്ലാത്തജാതി പഹയന്മാരന്നെ..,,
    ഏതായാലും കൊട്ടിയത്‌ ന്യൂജന്മാർക്കിട്ടാ
    ഇങ്ങളും ഒന്ന് കരുതിയിരുന്നോളിട്ടാ...!!!😍😍😀😀

    ReplyDelete
  9. ഫേസ്ബുക്കിൽ കയറാറേയില്ലാത്തതിനാൽ ഇപ്പോ വലിയ അസഹിഷ്ണുത തോന്നാറില്ല.നല്ല രീതിയിൽ നടക്കുന്ന ആരേയും വെറും വെറുതേ നവയുഗ ട്രോളന്മാർ ട്രോളാറില്ലല്ലോ.ഈ രണ്ട്‌ ലക്ഷ്മിമാരും അത്ര നല്ലവരൊന്നുമല്ലാത്തതിനാൽ രണ്ട്‌ മുന്നണിയിലേയും വല്യേട്ടന്മാർ ഹെൽപ്പ്‌ ചെയ്തോളും.എന്തൊരു സ്വാധീനമാ ഈ രണ്ട്‌ സ്ത്രീകൾക്കും.അത്ഭുതം തോന്നുന്നു.

    ReplyDelete
  10. ഇത്തരം കൊണ്ടാടലുകളിൽ ഇടതനും വലതനും നാം ഉൾപ്പെടുന്ന മലയാളി സമൂഹവും ഉത്തരവാദികൾ..എഴുത്തിന്‌ ആശംസകൾ..












    ReplyDelete
  11. ഇത് രണ്ടും താരതമ്യപെടുത്താൻ കഴിയില്ല. ആകെയുള്ള പൊതു സ്വഭാവം സോഷ്യൽ മീഡിയ 'കൊണ്ടാടുന്നു'' 'എന്ന താണ്. അത് കുറച്ചൊക്കെ രസകരം തന്നെയാണ്. പിന്നെ മാനസിക വൈകല്യം നിറഞ്ഞ ആളുകൾ അത് മറ്റൊരു തരത്തിൽ എടുത്തു ചുറ്റുപാട് മലീമസം ആക്കും. ഇന്നലെ ഒരു പോസ്റ്റ് കണ്ടു. പഴയ കാല മുസ്ലിം സ്ത്രീകളും പുതിയ കാല മുസ്ലിം സ്ത്രീകളും. പണ്ട് തലയിൽ തട്ടമൊക്കെ ഇട്ടു ബ്ലൗസും ഇട്ട ഒരു സ്ത്രീ. പുതിയ താകട്ടെ പർദ്ദ ഇട്ടു കണ്ണിന്റെ ഭാഗം മാത്രം കാണിക്കുന്ന മൂന്നു സ്ത്രീകൾ. കാലം മാറുന്നതിന് അനുസരിച്ചു സമൂഹം എങ്ങോട്ടു പോകുന്നു എന്നൊരു ചെറിയ സറ്റയർ. പക്ഷെ അതിനു വന്ന കമന്റ് ഹൊറിബിൾ. രണ്ടു ഗ്രൂപ്പ് ആയി തിരിഞ്ഞു ചെറിയ തോതിൽ ഒരു ഗ്രൂപ്പ് യുദ്ധം. ഇതാണെന്നു ഇന്ന് എല്ലാറ്റിലും കാണുന്നത്.
    എന്നിരുന്നാലുംസോഷ്യൽ മീഡിയയിൽ വരുന്ന കൂടുതൽ സാധനങ്ങളും രസകരമായതാണ്‌. അപ്പോൾ ആലോചിക്കാറുണ്ട് ഇത്രയും രസകരമായ സാധനങ്ങൾ ഉണ്ടാക്കാനും ആസ്വദിക്കാനും കഴിയുന്ന മലയാളികൾ ആണോ മറ്റേ രീതിയിൽ പോകുന്നത് എന്ന്.

    ReplyDelete
    Replies
    1. അതും ഒരു രസമാണ് ..എന്നാലും ചിലത് കാണുമ്പോള്‍ പറയാതെ വയ്യ

      Delete
  12. നായരാണോ, തിയ്യരാണോ, ഹിന്ദുവാണോ, മുസൽമാനാണോ, പുരുഷനാണോ, സ്ത്രീയാണോ എന്നതൊന്നുമല്ല വിഷയം.....
    നാം ജീവിക്കുന്ന പുര കത്തുകയാണ്. നമ്മെ സംരക്ഷിക്കാൻ വന്നവരൊക്കെ പുരക്ക് തീയിട്ട് കഴുക്കോൽ ഊരിയെടുത്ത് ഓടുകയാണ്. വല്ലപ്പോഴുമൊക്കെ ചില വിവാദങ്ങൾ കൊഴുക്കുമ്പോൾ നമ്മൾ ആ വിവരം അറിയുന്നു എന്നു മാത്രം.....

    ReplyDelete
  13. മധ്യ വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ സ്മാര്‍ട്ട് ആകുന്നതും ആകര്‍ഷകമായി വസ്ത്രം ധരിക്കുന്നതും നമ്മുടെ പുരുഷ കേസരികള്‍ക്ക് പിടിക്കുന്നില്ല .ലക്ഷ്മി നായര്‍ക്കെതിരെയുള്ള മുറവിളി ഈ പശ്ചാത്തലത്തില്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ . ഹോട്ടലില്‍ പണിയെടുപ്പിച്ചു, ജാതിപ്പേര് വിളിച്ചു തുടങ്ങിയ ആരോപണങ്ങള്‍ വെറും പുകമറയായി മാത്രമേ തോന്നുന്നുള്ളൂ . അവരുടെ സ്ഥാപനം പണ്ട് തൊട്ടേ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് പഠിക്കാതെ ബിരുദം നേടാനുള്ള ഒന്നാണ് . നാരായണന്‍ നായര്‍ ചെയ്തപ്പോള്‍ ശരി ,ലക്ഷ്മി ചെയ്തപ്പോള്‍ തെറ്റ് എന്നൊരു നീതി ബോധം എനിക്കില്ല .പോരെങ്കില്‍ ബാലന്‍റെ ഭാര്യയുടെ കോളേജില്‍ നടന്ന ദാരുണ സംഭവങ്ങള്‍ക്ക് ശേഷം നടന്ന പ്രക്ഷോഭങ്ങള്‍ക്ക് അവസാനമാണ് ലോ അക്കാദമി സമരം തുടങ്ങുന്നത് .ചിലതൊക്കെ കൂട്ടി വായിച്ചേ പറ്റൂ .

    ReplyDelete
  14. ഇവർക്കൊക്കെ എന്താ സ്വാധീനം... എല്ലാം കപടമല്ലേ... വളരെ സത്യസന്ധമായ വിലയിരുത്തൽ ആണ് ഫൈസൽ ഈ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
    ആശംസകൾ ഫൈസൽ.

    ReplyDelete
  15. നല്ല എഴുത്ത്.വളരെ നല്ല വിലയിരുത്തല്‍.!

    ReplyDelete
  16. സോഷ്യല്‍ മീഡിയകള്‍
    എന്തെങ്കിലുമൊന്നു ആഘോഷിക്കണമെങ്കില്‍
    രണ്ട് മൂന്ന് കാരണങ്ങള്‍ ഉണ്ടാവും .സെലിബ്രിറ്റികളെ
    കുറിച്ച് പറയാനും പ്രതികരിക്കാനും ഞാനടക്കമുള്ള മലയാളികളെ കഴിഞ്ഞേ ലോകത്തില്‍ ആരുമുള്ളു...!
    വിവാദം എവിടെയുണ്ടോ അവിടെ
    ഇനിയും പുതുതായി കണ്ട് പിടിക്കാനിനിരിക്കുന്ന
    കമന്റും സ്റ്റാറ്റസുകളുമായി ഞാനും നിങ്ങളുമടങ്ങുന്ന
    സോഷ്യല്‍ മീഡിയപടയാളികളുണ്ട്. പ്രതിഷേധം മന്യമായിട്ടാണോ
    എന്ന് മാത്രം ചോദിക്കരുത്.കാരണം ഇത് ന്യൂ ജന്‍ കാലമാണ് !!

    മലയാളിയുടെ മാത്രം സ്വന്തമായ ഗുണഗണങ്ങൾ ...

    ReplyDelete
  17. വിവാദങ്ങള്‍ വിട്ടൊഴിയാതെ മലയാളക്കര...

    ReplyDelete
    Replies
    1. അതില്ലേല്‍ മലയാളി ഇല്ലാലോ :)

      Delete
  18. വന്നല്ലോ അടുത്തത്...”പ്രമുഖന്‍”!!!

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.