ഫിഫ.മാന്ത്രിക മലയിലെ മായാവിസ്മയങ്ങള്‍.

വിനോദ സഞ്ചാരമല്ല ..ഫിഫയിലെ സാധാരണ ജീവിതം .
മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ചത് .
ഫുട്ബോളുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന "ഫിഫ"യെന്ന പദം ഒരു നൊമ്പരമായി മാറിയത്‌ തികച്ചും അവിചാരിതമായിരുന്നു.സൌദി അറേബ്യയില്‍ നിരോധനമുള്ള "ഗാത്ത്"എന്ന ലഹരി ഇല കടത്തിയതുമായി ബന്ധപെട്ട കേസില്‍ വിധി കാത്തു കിടക്കുന്ന പ്രവാസിക്ക് നിയമസഹായത്തിനായി ഒരിക്കല്‍ ജയിലില്‍ പോവേണ്ടി വന്നു. പ്രവാസത്തിലെ ചതിക്കുഴികളെ  മനസ്സിലാക്കാതെ ഗാത്ത് കടത്തിയ കേസില്‍ അറസ്റ്റിലായതായിരുന്നു അയാള്‍.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗദിയിലെത്തിയ ആ നിര്‍ഭാഗ്യവാന്‍ സൌദി അറേബ്യയിലെ യമനുമായി അതിര്‍ത്തി പങ്കിടുന്ന ജസാനില്‍ നിന്നും ജിദ്ദയിലേക്ക് പോവുന്ന ട്രക്കിലെ ഡ്രൈവറായിരന്നു. ജസാനിലെ ജയിലുകളില്‍ എളുപ്പത്തില്‍ പണക്കാരാനാവാന്‍ മോഹിച്ചോ ചതിയില്‍ കുടുങ്ങിയോ ഇങ്ങിനെ വിധി കാത്തു കിടക്കുന്ന നിരവധി പേരുണ്ട്.നിരോധിത ലഹരിയായ ഗാത്ത് കൃഷി ചെയ്യാന്‍ അനുമതിയുള്ള സൌദിഅറേബ്യയിലെ ഏക പ്രദേശമാണ് "ഫിഫ" 

വാഴിയോര കാഴ്ച്ചകള്‍ ...കഴുതപ്പുറത്ത്

ഉണ്ണിയേട്ടനും പിന്നെ ച്ങ്ക്സും 

ചുരം 


ചുരത്തിലെ അപകടകരമായ പാര്‍ക്കിംഗ് 
മലയാളികള്‍ക്കിടയില്‍  "ഗാത്ത്" മല എന്ന പേരിലാണ് ഫിഫ അറിയുന്നത് എങ്കിലും സൌദിഅറേബ്യയിലെ ഏറ്റവും പ്രക്രതി രമണീയവും പ്രപഞ്ചവിസ്മയങ്ങളിലൊന്നുമാണ് ഫിഫ മല നിരകള്‍. സമുദ്ര നിരപ്പില്‍ നിന്നും 12000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഫിഫ അത് കൊണ്ട് തന്നെ സഞ്ചാരികളെ കൊതിപ്പിക്കുന്നു. "അമ്പിളി മാമന്റെ ചങ്ങാതി "യെന്നും .ഭൂമിയിലെ സ്വര്‍ഗ്ഗമെന്നും ,മാന്ത്രിക ഫിഫ യെന്നുമൊക്കെ ഈ പ്രദേശത്തിനു വിളിപ്പേരുണ്ട് .
ഫിഫ 

കുന്നിന്‍ മുകളിലെ നിര്‍മ്മിതികള്‍ 


സൌദിയുടെ മര്‍മ്മപ്രധാന പട്ടണങ്ങളിലൊന്നായ ജസാനോട് ചേര്‍ന്നാണ് ഫിഫയുടെ സ്ഥാനം. ജിദ്ദ - ജസാന്‍ ഹൈവേയില്‍ സബിയയില്‍ നിന്നും വഴിമാറി ഐദാബി വഴിയാണ് ഫിഫയുടെ ചുരം തുടങ്ങുന്നത്.പതിവ് യാത്രസംഘത്തിന്‍റെ കൂടെയാണ് ഈ തവണയും ഫിഫയിലേക്ക് പോവുന്നത് എന്നതാണ് ഏറെ സന്തോഷം.യാത്രയില്‍ ഏറ്റവും ആവശ്യമായ ഒന്നാണ് സഹയാത്രികരുടെ മാനസിക ഐക്യവും യോജിപ്പും.അല്ലങ്കില്‍ വെറും ബോറടിയാവും യാത്രകള്‍. നാളിതുവരെയുള്ള യാത്രകളിലെ സന്തോഷവും ഇത് തന്നയാണ്.
ഫിഫയുടെ ആകാശക്കാഴ്ചകള്‍ ..ഉയരത്തില്‍ നിന്നും ഒരു സെല്‍ഫി 

ഈദ് നമസ്കാരം - ഗൂഗിളില്‍ നിന്നും .


ഭൂമിയിലെ സ്വര്‍ഗ്ഗം .

സെല്‍ഫി ദുരന്തങ്ങള്‍ ഉണ്ടാവുന്ന വഴി !.
ജിദ്ദയില്‍ നിന്നും റഷീദ് തലേന്ന് തന്നെ ഖുന്‍ഫുധയിലെത്തിയിരുന്നു.നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നതാണ്‌ ഫൈസല്‍.മൂന്നു പേരും രാവിലെ എട്ടുമണിക്ക് തന്നെ യാത്ര തുടങ്ങി.ഖുന്‍ഫുധയില്‍ നിന്നും 400 കിലോമീറ്ററിലധികം ദൂരമുണ്ട് ഫിഫയിലേക്ക്.ദേശീയ പാത കടന്നു പോവുന്നത് ഒമക്കിലെയും അല്‍ബിര്‍ക്കിലേയും മനോഹരമായ കടല്‍ തീരങ്ങളില്‍ കൂടിയാണ്.പന്ത്രണ്ടു മണിയോടെ ബേയ്ഷിleത്തി.അവിടെയാണ് ഉണ്ണിയേട്ടനുള്ളത്.വര്‍ഷങ്ങളായുള്ള അടുപ്പമാണ് ഉണ്ണിയേട്ടനുമായി.ഖുന്‍ഫുധയില്‍ നിന്നും ജോലിമാറി പോയതില്‍ പിന്നെ ഉണ്ണിയേട്ടനെ കണ്ടിട്ടില്ല. ഫിഫയെ കുറിച്ച് ഉണ്ണിയേട്ടന് കൂടുതലറിയാം . ഉച്ച പ്രാര്‍ത്ഥന കഴിഞ്ഞു ഉണ്ണിയേട്ടനുമായി ഞങ്ങള്‍ ഫിഫയിലേക്ക് തിരിച്ചു.

യമനിലെ യുദ്ധത്തിനായി സൈനിക വൂഹങ്ങളും പടക്കോപ്പുകളും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളും കടന്നു പോവുന്നതിനാല്‍ പലയിടത്തും സുരക്ഷാസേന പരിശോധനയും ട്രാഫിക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐദാബി പോലീസ്,സൈനിക ചെക്ക്പോസ്റ്റ്‌കള്‍  കടന്നു വേണം ചുരംകയറാന്‍. അവിടെനിന്നും  ഉണ്ണിയേട്ടന്‍റെ സുഹൃത്തായ  സിദ്ദീഖ് ഇക്കയെയും കൂടെ കൂട്ടിയാതോടെ  ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന സംഘമായി ഫിഫയിലേക്ക് തിരിച്ചു.


ഡ്രൈവിംഗ് നന്നായി പരിചയമുള്ളവര്‍ക്കെ ഫിഫ മല കയറാന്‍ കഴിയൂ .ഫോര്‍ വീല്‍ ഡ്രൈവ് വാഹനമില്ലങ്കില്‍ ചിലപ്പോള്‍ ചുരം പണിതരും. അത്രക്ക് കുത്തനെയാണ് റോഡ്‌.പലസ്ഥലത്തും കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രമേ കടന്നു പോവാന്‍ സൗകര്യമുള്ളു.അതി വേഗത്തില്‍ വാഹനം ഓടിച്ചു ഇറക്കുന്നതും കയറ്റുന്നതുമൊക്കെ ഇവിടെയുള്ള സ്വദേശികളുടെ വിനോദമായതിനാല്‍ അത്തരം ഒരു അപകട സാധ്യത മുന്‍കൂട്ടി കാണണം.ഇരുപത് കിലോമീറ്റര്‍ ദൂരമുള്ള ചുരത്തില്‍ എവിടെയും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല.ചുരത്തിലെ പകുതി ദൂരം പിന്നിടുമ്പോള്‍ തന്നെ ഫിഫയുടെ മനോഹര ദ്രശ്യങ്ങള്‍ സഞ്ചാരികളെ കൊതിപ്പിക്കും.വീതി കുറഞ്ഞ റോഡില്‍ റഷീദ് സാഹസികമായി വാഹനമൊതുക്കി.തട്ട് തട്ടായി തിരിച്ച മലമുകളുടെ മടിതട്ടില്‍ മനോഹരമായ കുഞ്ഞു വീടുകള്‍. അവിടെ തികച്ചും പ്രകൃതിക്കനുയോജ്യമായ രീതിയിലാണ് അവയുടെ നിര്‍മ്മാണം. സെല്‍ഫി എടുത്തും ഇടക്കൊക്കെ ചുരം നടന്നു കയറിയും ഞങ്ങള്‍ ഫിഫയിലെത്തി.

മലമുകലിലെക്കുള്ള സഞ്ചാരം ഈ ക്യാരെജ് വഴി .
വിവിധ മലകള്‍ക്കിടയിലായി പരന്നു കിടക്കുകയാണ് ഫിഫ.അസര്‍ നമസ്കാര സമയമായതിനാല്‍ കടകള്‍ അടഞ്ഞു കിടക്കുന്നു.ഗാത്ത് ചെടികള്‍ കൃഷി ചെയ്യുന്നത് കാണുകയാണ് ഒരു അജണ്ട എന്നതിനാല്‍ ഉണ്ണിയേട്ടന്‍ പറഞ്ഞവഴി ഞങ്ങള്‍ പിന്തുടര്‍ന്നു. 
ഗാത്ത് ചെടികള്‍

പുതിയ സൌഹാര്‍ദ്ദം- 
കുറച്ചു ദൂരം ചെന്നപ്പോഴാണ് ആ കാഴ്ച്ച കാണുന്നത് .വളരെ ഉയരത്തില്‍ നിന്നും ഒരു കുട്ട കയര്‍ വഴി ഇറങ്ങിവരുന്നു.താഴെ ഒരാള്‍ അതില്‍ നിന്നും സാധനങ്ങള്‍ നിറക്കുന്നു.അത് വീണ്ടും മുകളിലേക്ക് തന്നെ കയറിപ്പോവുന്നു.അത്രയും ഉയരത്തിലുള്ള ഒരു മലയില്‍ എങ്ങിനെയാണ് കൊണ്ഗ്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് എന്നതിനുള്ള ഉത്തരം അതിലുണ്ടായിരുന്നു. ഫിഫയുടെ പല ഭാഗത്തും ഇപ്പോഴും ഇവരുടെ ജീവിതം ഇങ്ങിനെയാണ്‌.ഇതൊക്കെ വന്നത് ഈ അടുത്ത കാലത്താണ് ഇതിനും മുന്നേ കയര്‍ വഴിഇറങ്ങിയും കയറിയുമാണ്‌ പൂര്‍വ്വികര്‍ പുറം നാടുകളിലേക്ക് ബന്ധപെട്ടിരുന്നത്" ഫിഫയിലെ ഈ സാഹസിക ജീവിതം ഇപ്പോഴും പലഭാഗത്തുമുണ്ട്. കയറില്‍ കൂടി സാഹസികമായി സഞ്ചരിക്കുന്ന സ്വദേശി ബാലന്‍റെ ചിത്രം ഈയടുത്ത് അറബി പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.
മാന്ത്രിക വിസമയം .
ഫിഫയിലെ ഏറ്റവും ഉയരത്തിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍ ഗാത്ത് തോട്ടങ്ങള്‍ കാണുന്നത്.കഞ്ചാവു ചെടിയോടു സാമ്യമുള്ളതാതാണ് ഗാത്ത്   ചെടികളും. ഇളം കുങ്കുമ നിറത്തിലുള്ള അതിന്‍റെ തളിരിലയാണ് ലഹരിയായി ഉപയോഗിക്കുന്നത്.ഇത് വ്യാപകമായി കൃഷി ചെയ്യാന്‍ അനുവാദം ഉണ്ടെങ്കിലും ഫിഫയുടെ പുറത്ത് കൊണ്ട് പോവുന്നതും വില്പന നടത്തുന്നതും വധശിക്ഷ വരെ ലഭിക്കാവുന്ന വന്‍ ശിക്ഷയാണ്. ഫിഫയില്‍ തന്നെ റോഡ്‌ സൈഡില്‍ നിന്നു ഇത്  ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ ഇതിനു വിലക്കില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഫിഫയിലെ ആദിമ വാസികളുടെ ഈ വരുമാന മാര്‍ഗ്ഗം ഇപ്പോഴും വിലക്കില്ലാതെ തുടരുന്നു.ലഹരി എന്നതിനപ്പുറം ലൈംഗിക ഉത്തേജനം എന്ന നിലയിലും ഗാത്ത് ചെടികള്‍ ഉപയോഗിക്കുന്നുണ്ട്.


ഗാത്ത് ചെടികള്‍ വില്‍ക്കുന്ന യമനികളില്‍ നിന്നും പലരും അത് വാങ്ങി ക്കൊണ്ട് പോവുന്നുണ്ട്.അമ്പതു റിയാല്‍ മുതലാണ്‌ വില തുടങ്ങുന്നത്. കൂടുതല്‍  അവിടെ നില്‍ക്കാതെ ഞങ്ങള്‍ ഫിഫയുടെ ഏറ്റവും ഉയരത്തിലേക്ക് തിരിച്ചു. അവിടേക്കുള്ള യാത്ര ഏറ്റവും ദുര്‍ഘടമാണ്.കോടമഞ്ഞു കാഴ്ചകളെ മറക്കുന്നു.മാത്രമല്ല കൊടും വളവുകളും കുത്തെനെയുള്ള വീതികുറഞ്ഞ റോഡും പരിചയക്കുറവുമെല്ലാം ഉള്ളില്‍ ഭയമുണ്ടാക്കി.എങ്കിലും രണ്ടും കല്പിച്ചു റഷീദ് മലമുകളിലേക്ക് വാഹനമോടിച്ചു. 

കിട്ടി മക്കളെ കിട്ടി :)


ഇന്നോളം നടത്തിയ യാത്രകളില്‍ നിന്നും ഇങ്ങിനെയൊരു കാഴ്ച്ച ആദ്യമായിട്ടായിരുന്നു.മേഘത്തിന്‍റെ മടിത്തട്ടില്‍ ഇരുന്നു താഴെ ഫിഫയുടെ താഴ്ചാരം നോക്കിക്കാണുക എന്നത് മറക്കാത്ത അനുഭവമാണ്. താഴ്വരയിലെ വീടുകള്‍ ഒരു പൊട്ടു പോലെ കാണുന്നുണ്ട് . ഇടക്കിടെ മേഘങ്ങള്‍ അവയെ തലോടി കടന്നു പോവുന്നു. മാജിക്കല്‍ ഫിഫയെന്നത് ഒരു ആലങ്കാരിക പദപ്രയോഗമാവില്ലെന്ന് ഉറപ്പാണ് .ഫിഫ നല്‍കുന്ന മാസ്മരികതക്ക് ഇതിനേക്കാളെന്ത് പേരാണ് വിളിക്കേണ്ടത് ?നിലാവുള്ള രാത്രിയില്‍ അമ്പിളിയമ്മാവന്‍റെ മടിത്തട്ടിലിരുന്നു ഈ മേഘങ്ങളോടു സല്ലപിക്കാന്‍ ആരാണ് കൊതിക്കാത്തത്‌. എത്ര കണ്ടാലും വര്‍ണ്ണിച്ചാലും
 മതിയാവില്ല ഫിഫയുടെ പ്രണയ ഭാവം 


സമയം സന്ധ്യയായി.ഇനിയും വൈകിയാല്‍  ചുരമിറങ്ങാന്‍ ബുദ്ധിമുട്ടാവും. മാത്രമല്ല ശക്തമായ കോടമഞ്ഞു കാഴ്ചകളെ മറക്കുന്നുണ്ട്,ഫിഫയുടെ മറുഭാഗം യമനാണ് .ബോംബിങ്ങിന്‍റെ ശബ്ദങ്ങള്‍ ഇടയ്ക്കിടെ കേള്‍ക്കുന്നു.ഉയരം കൂടുതലുള്ള ഫിഫമല നിരകള്‍ സുരക്ഷിതമാണോ എന്നിറിയില്ല.ഏതു നിമിഷവും ഒരു മിസൈല്‍ ഫിഫയെ കവര്‍ന്നെടുത്തേക്കാം !!.

 കയറിയതിനേക്കാള്‍ പ്രയാസമായി തോന്നി ചുരം ഇറങ്ങാന്‍ .കോടമഞ്ഞു കൊണ്ടാണോ എന്നറിയില്ല പലയിടത്തും റോഡ്‌ നനഞ്ഞിരിക്കുന്നു. സൂക്ഷിച്ചില്ലേല്‍ പൊടിപോലും കണ്ടു പിടിക്കാനില്ലാത്ത വിധം  അഗാധമായ കൊക്കയിലേക്ക് പതിച്ചേക്കാം..


താഴെയുള്ള ചെക്ക് പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയാണ് .ഗാത്ത് ചെടിയുടെ ഇലകളാണ് കൂടുതല്‍ സമയമെടുത്തു പരിശോധിക്കുന്നത് .വാഹനത്തിന്‍റെ എല്ലാ ഭാഗവും സൂക്ഷ്മപരിശോധന കഴിയാന്‍ ചില സമയത്ത് മണിക്കൂറുകള്‍ തന്നെ വേണ്ടി വരും .അത് കൊണ്ട് തന്നെ ഫിഫയില്‍ പോകുന്നവര്‍ ഒരു  കൌതുകത്തിനു പോലും ഇലകള്‍ കൊണ്ട് വരാന്‍ ശ്രമിക്കരുത് .കടുത്ത ശിക്ഷയാവും  പിന്നീട് അനുഭവിക്കേണ്ടിവരിക.

പ്രവാസത്തിലെ സ്വകാര്യ അഹങ്കാരം --റഷീദും ഞാനും പിന്നെ ഫൈസലും .അധികമൊന്നും ബുദ്ധി മുട്ടില്ലാതെ പരിശോധനകളെല്ലാം കഴിഞ്ഞു 
സുരക്ഷിതമായി  .ഐദാബിയിലെത്തി.    സിദ്ദീക്ക് ഇക്കയുടെ കുടുംബമൊരുക്കിയ വിഭവ സമ്രദ്ധ
ഭക്ഷണവും കഴിച്ചു ഉണ്ണിയേട്ടനോട് യാത്രാമൊഴി പറഞ്ഞു വാഹനം പിന്നിടുമ്പോള്‍ അമ്പിളിയാമ്മവന്‍റെ അയല്‍ വാസി പറയുന്നുണ്ട്" ഒരിക്കല്‍ കൂടി വരണമെന്നും ഒരു നിലാവുള്ള രാത്രി മുഴുവന്‍ ആ മടിത്തട്ടിലിരിക്കണമെന്നും !!. 

അമ്പിളിയമ്മാവന്റെ മടിത്തട്ടില്‍ .

17 comments:

 1. Hey Faisal,
  Valare nannaayi we vivaranam.
  Nice pics.
  Keep it up
  Best Regards
  ~ philip
  Via phone sorry no Malayalam.

  ReplyDelete
 2. വളരെ ഹൃദ്യമായി എഴുതി.ചിത്രങ്ങളും കൌതുകമുണര്‍ത്തി. ഫിഫയും ഗാത്ത് ചെടികളും കാണുവാന്‍ ഒരുപക്ഷെ ഒരിക്കലും സാധിക്കാന്‍ പോകുന്നില്ലാത്ത മോഹം നിറച്ചതിനു നന്ദി.
  ആശംസകള്‍... ഭായ്

  ReplyDelete
  Replies
  1. നന്ദി അനൂസ് :) എന്നെങ്കിലും ഒരു പ്രവാസിയായി സൌദിയില്‍ വന്നാല്‍ കാണാംട്ടോ <3

   Delete
 3. നല്ല വിശദമായ യാത്രാവിവരണം. വായിക്കാൻ ഏറെ കൗതുകമായി... ഒപ്പം ചിത്രങ്ങളും . നല്ല പ്രകൃതിരമണീയമായ സ്ഥലം. സാഹസികമായ യാത്ര ആയിരുന്നു അല്ലെ..
  നല്ല വിവരണം ഫൈസൽ. ആശംസകൾ.

  ReplyDelete
  Replies
  1. ഒരല്‍പം സാഹസികത ..എന്നാലും അടുത്ത വരവില്‍ പോയികാണൂ ...

   Delete
 4. മനോഹരമായ വിവരണവും നയനമികവാർന്ന ഫോട്ടോസുകളും ഓരോവരി വായിച്ചെടുക്കുബോഴും ഈ യാത്രയിൽ ആറാമനായി നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്ന ഒരു തോന്നൽ..,, അല്ല
  അതൊരു തോന്നൽ മാത്രമല്ല ശെരിക്കും നിങ്ങളെപ്പോലെ ഞാനും അവിടെയെല്ലാം കണ്ടുവന്നപോലെ.... സന്ത്യം താങ്ക്സ്‌ ഫൈസൽക്കാ

  ReplyDelete
 5. നല്ല ഒരു യാത്രാകുറിപ്പ്.അറിയപ്പെടാത്ത സൗദിയുടെ ഈ ഭാഗം പരിചയപ്പെടുത്തിയതിനു നന്ദി..ആശംസകൾ
  ReplyDelete
 6. സൗദിയിലായിരുന്നപ്പോള്‍ "ഗാത്ത് മല" യെന്നൊക്കെ കേട്ടിരുന്നെങ്കിലും ഫൈസലിന്‍റെ കുറിപ്പാണ് ആ സ്ഥലത്തെ കുറിച്ച് കൂടുതല്‍ പറഞ്ഞു തന്നത്... നന്ദി :)

  ReplyDelete
 7. super. ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളെ കുറിച്ച് കേൾക്കുമ്പോഴാ യാത്രയ്ക്കുള്ള പൂതി പെരുകുന്നത് ഫൈസൽ :D

  ReplyDelete
 8. വിവരണം നന്നായി.
  എന്നാലും ഒളിച്ചു നിന്നെങ്കിലും ഒരു ഇല തിന്നു കാണുമെന്ന്കരുതുന്നു.

  ReplyDelete
 9. ഭൂമിയിലെ ഒരു സ്വർഗ്ഗത്തിൽ പോയി
  അമ്പളിമാമന്റെ മടിത്തട്ടിൽ ഇരുന്ന്
  ഗാത്ത് ചെടികളുടെ ഇലകൾ തിന്നുവാനുള്ള
  മോഹം പൂവണിഞ്ഞതിൽ ഇത്തിരി അസൂയയുണ്ടെന്ന്
  കൂട്ടിക്കോ (ഹ..ഹാഹ് )
  വളരെ ഹൃദ്യമായി തന്നെ കൌതുകമുണര്‍ത്തിയ സഞ്ചാര
  വിവരണങ്ങളും , അതി മനോഹരമായ ചിത്രങ്ങളും സഹിതം
  ഫിഫയും ഗാത്ത് ചെടികളും മറ്റുമൊക്കെ പരിചയപ്പെടുത്തി തന്നതിന്
  ഒരുപാട് സന്തോഷമുണ്ട് കേട്ടോ ഭായ്

  ReplyDelete
 10. ഫിഫയുടെ മാസ്മരിക സൗന്ദര്യം അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കണ്ട് അസൂയ തോന്നി. ഇങ്ങനെയൊക്കെ ചുറ്റിക്കറങ്ങി കാഴ്ചകളൊക്കെ സ്വന്തമാക്കിയിട്ട് പ്രവാസിയുടെ ദുഃഖം എന്നൊക്കെ പറയുമ്പോഴാ....

  ReplyDelete
 11. നല്ല കൂട്ടുകാരുമൊത്ത്‌ നല്ലൊരു യാത്ര നടത്തിയതിനെ ത്രില്ലും സന്തോഷവും ഇക്കയുടെ എഴുത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.ഇനിയും ത്രസിപ്പൻ യാത്രകൾ നടത്താൻ കഴിയട്ടെ.(ബിബിൻ സർ ചോദിച്ചത്‌ തന്നെ ഞാനും ചോദിക്കട്ടെ.ഒതുക്കത്തിൽ വിലക്കപ്പെട്ട ആ ഇല കഴിച്ചെന്ന് കരുതുന്നു.)

  ReplyDelete
 12. ഈ ഫിഫയും മറ്റേ ഫിഫയും തമ്മില്‍ എന്തെങ്കിലുംബന്ധമുണ്ടോ?

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.