ധര്‍മ്മ പുരാണം ലേറ്റസ്റ്റ് വേര്‍ഷന്‍ !.

ധര്‍മ്മ പുരാണം ലേറ്റസ്റ്റ് വേര്‍ഷന്‍ !.

ഹസ്തിനപുരത്തെ മഹാരാജാവിനു ട്വീറ്റാന്‍ മുട്ടി !!.
ഭായിയോം ബഹനോം !!. ആരെവിടെ എന്റെ ടാബ് കൊണ്ട് വരൂ !!..
പടച്ചറബ്ബേ എന്തോ പണി കിട്ടാന്‍ പോവുന്നുണ്ട് !!. പ്രൈവറ്റ് സിക്രട്ടറി തലയില്‍ ചൊറിഞ്ഞു കൊണ്ട് ടാബ് കൊണ്ട് വന്ന്‍
അക്കൌണ്ട് തുറന്നു, ടാബില്‍ കൈ വിരല്‍ കൊണ്ട് തലോടി ട്വീറ്റി !!..പ്യാരാ ദേശ് വാസിയോം ,,നാളെ മുതല്‍ ഹമാരാ രാജ്യത്തില്‍ പുതിയ അഞ്ഞൂറ് /ആയിരം നോട്ടു നഹീഹെ !!.
വിവരം കേട്ടു ആദ്യം ഞെട്ടിയത് സിക്രട്ടറി തന്നെയായിരുന്നു ..
മഹാരാജന്‍ !!..എന്ത് ഗുലുമാലാ ആപ്,ലോക് ഈ കര്‍ത്തുന്നത് ,ജനങ്ങള്‍ ബഹുത്ത് കഷ്ടപെടില്ലേ ? ..
കോട്ടില്‍ ഒളിപ്പിച്ച ഉള്ളിത്തോല്‍ ഒന്നു ഞെക്കി പിഴിഞ്ഞ് കണ്ണീര്‍ വരുത്തിയിട്ട് ദര്‍ബാര്‍ ഹാളില്‍ പോയി അവിടെ കൂടി നില്‍ക്കുന്ന മന്ത്രി പുംഗവന്മാരോടും നാട്ടുകാരോടും പറഞ്ഞു ,,
നിങ്ങള്‍ക്കറിയാമോ..ഈ രാജ്യത്തിന്‌ വേണ്ടി ഞാന്‍ എന്തൊക്കെയോ ത്യാഗം ചെയ്യാന്‍ പോവുന്നത് എന്ന് !!.. നിങ്ങള്‍ക്ക് വേണ്ടി പെട്രോള്‍ വില കൂട്ടി..അതിര്‍ത്തിയിലെ പട്ടാളക്കാരെ പട്ടിണിക്കിട്ട് ,,ന്റെ മാതാവിന്റെ ഇറച്ചി തിന്നവനെ അടിച്ചു കൊന്നു ...ഭരണപരിഷ്കാരങ്ങള്‍ എല്ലാം ചെയ്തത് ആര്‍ക്ക് വേണ്ടിയാണ് ? എന്റെ പ്യാര ദേശവാസികളായ നിങ്ങള്‍ക്ക് വേണ്ടി !!..എന്നിട്ടും നിങ്ങളെന്നെ ......വാക്കുകള്‍ മുഴുമിപ്പിക്കാതെ അദ്ദേഹം പൊട്ടിക്കരഞ്ഞു !!.
മഹാരാജന്‍ അയ്യേ ഇതെന്താ കൊച്ചു കുട്ടികളെപോലെ !!അതൊക്കെ പിന്നെ ഞങ്ങള്‍ക്കറിയില്ലേ നിങ്ങ നിഷ്കൂ ആന്നെന്നു !!! ഗൊച്ചു ഗള്ളാ..സോറി ഗൊച്ചു മഹാരാജാവേ !!.

സഭപിരിഞ്ഞു !!. സിക്രട്ടറിയും മഹാരാജാവും ഒറ്റക്കായി !!.
എങ്ങിനെ ഉണ്ടായിരുന്നു എന്റെ ഭരണ പരിഷ്കാരം !!.രാജാവ് ചോദിച്ചു !!.
ഇങ്ങളെ ഞമ്മള്‍ സമ്മതിച്ചു "എന്റെ വല്യാപ്പ തുഗ്ലക്ക് സാഹിബ് പണ്ട് ഇങ്ങനെയായിരുന്നു ..മൂപ്പര് ഭരിക്കുന്ന രാജ്യത്തെ തലസ്ഥാനം ഒരോറ്റ ദിവസം കൊണ്ട് അവിടെ നിന്ന് വേറെ സ്ഥലത്തേക്ക് മാറ്റി...
അതിനെന്താ കുഴപ്പം ? മഹാരാജാവിനു ഒന്നും മനസ്സിലായില്ല ..
പേര് മാറ്റുന്നതിന് പകരം ,,അവിടെ ഉള്ള എല്ലാരോടും മൂപ്പര് കൂടും കുടക്കയും എടുത്തു പുതിയ തലസ്ഥാനത്തേക്ക് പോവാന്‍ പറഞ്ഞു !!!നിങ്ങള്‍ ഇപ്പൊ ചെയ്ത പോലെ ഹിഹി ..
ചുപ് രഹോ ഇത് അത് പോലെയല്ല ...ഹമാരാ ലക്ഷ്യം കള്ളനോട്ടു തടയലാണ് !!..
രാജ്യം സാമ്പത്തികമായി തകരും പ്രഭോ !!!..സിക്രട്ടിയുടെ ഉപദേശമൊന്നും മഹാരാജാവിന് സ്വീകാര്യമായിരുന്നില്ല !!.
ഗെറ്റ് ലോസ്റ്റ്‌ ഫ്രം ഹിയര്‍ !!..

ഇനി അവിടെ നിന്നാല്‍ സംഗതി കൈ വിട്ടുപോകുമെന്നു കരുതിയ സിക്രട്ടറി അവിടെ നിന്നും സ്ഥലം കാലിയാക്കി..

പുതിയ പോസ്റ്റിലേക്ക് ആളെ നിയമിക്കാന്‍ മഹാരാജാവ് ഉത്തരവിട്ടു...
യോഗ്യതകള്‍ ഇതൊക്കെയായിരുന്നു !!.
ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിഷ്കാരങ്ങള്‍ ഉപദേശിക്കുന്നയാളായിരിക്കും അടുത്ത സിക്രട്ടറി !!.
വാട്സ് ആപ്പില്‍ കൂടി വിവരമറിഞ്ഞു ആയിരകണക്കിന് ആളുകള്‍ മൈതാനത്ത് തടിച്ചു കൂടി .അക്കൂട്ടത്തില്‍ ലുലുമോളുടെ ഇന്റര്‍ വ്യൂവില്‍ പോയി തലകറങ്ങിയവരും ഉണ്ടായിരുന്നു !!. പലരെയും ഒറ്റയടിക്ക് സി വി പോലും നോക്കാതെ തിരിച്ചയച്ചു !!!. അവസാനറൌണ്ടില്‍ മൂന്ന് പേര്‍ മാത്രമായി !!.ഒരൊറ്റ ചോദ്യം മതി ജീവിതം മാറ്റി മറിക്കാന്‍ ജസ്റ്റ് ഡിസംബര്‍ താറ്റ്‌ !!..കോട്ടിട്ട ഗോപി കൈ വീശി പറഞ്ഞു !.
മഹരാജാവ് സിംഹാസനത്തില്‍ ഉപവിഷ്ടനായി !!
ആട്ടെ രാജ്യത്തിന് വേണ്ടി നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങള്‍ നിങ്ങളുടെ ഐഡിയ അനുസരിച്ച് എനിക്ക് മെയില്‍ ചെയ്യൂ !!.
അവശേഷിക്കുന്ന മൂന്ന് പേരും ഉടന്‍ ലാപില്‍ നിന്നും മെയില്‍ ചെയ്തു !!!.
ഇറച്ചി രാജ്യവ്യാപകമായി നിരോധിക്കും,,എന്നിട്ട് ആഗോള കുത്തകയായ ബംബാനിക്ക് നല്‍കും എല്ലാവര്‍ക്കും ശുദ്ധമായ പല്ലിനിടയില്‍ കുടുങ്ങാത്ത ഇറച്ചി കഷ്ണം അതാണ്‌ ഞാന്‍ കാണുന്ന ഇറച്ചിപുരം !!.ഒന്നാമത്തെ മെയില്‍ ഇതായിരുന്നു .

ഹും കൊള്ളാം ...മഹാരാജാവിനു ഇഷ്ടപെട്ടു !!.
മഹാരാജാവിനെ എപ്പഴും പുകഴ്ത്തുന്ന പ്രജകള്‍ മാത്രം ഉള്ളതാണ് ഞാന്‍ കാണുന്ന രാജ്യം !.
അപ്പൊ മറ്റുളവര്‍ എന്ത് ചെയ്യും ?
ഒന്നുകില്‍ അവരെ തല്ലികൊല്ലണം !!അല്ലങ്കില്‍ അയല്‍രാജ്യത്തേക്ക് പോവട്ടെ !! നോ മോര്‍ ഓപ്ഷന്‍ !!..ഹും ഇതും കൊള്ളാം !!,,രാജാവിന് സന്തോഷായി !.

മൂന്നാമത്തെ ആളുടെ മെയില്‍ പരിശോധിക്കൂ !!!.

"മയില്‍ ദേശീയ പക്ഷിമാത്രമല്ല ..ഇണചേരാതെ വംശം നിലനിര്‍ത്തുന്ന അത്ഭുത ജീവിയാണ് ,,,അത് നമ്മുടെ രാജ്യത്തിന്റെ ഐശ്വര്യം നിലനിര്‍ത്തും !!എല്ലാ വീട്ടിലും സൌജന്യമയില്‍ ..അവക്ക് കുടിക്കാന്‍ ഒക്സിന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറം തള്ളുകയും ചെയ്യുന്ന ഗോക്കളുടെ മൂത്രം കൊടുക്കണം ,,,ചാണകം ദേശീയ ഭക്ഷണമായി പ്രഖ്യാപിച്ചാല്‍ ചിലവു കുറയും ...സാമ്പത്തികമായി രാജ്യം വളരും .ആവോലി ചാളമത്തി ഇതൊക്കെ ഇനി ഭക്ഷിക്കാന്‍ പാടില്ല ,,,എല്ലാം കോപം കിട്ടുന്ന ഏര്‍പ്പാടാണ് ....അത് പോലെ "വതാന്ജലി" എന്നപേരില്‍ ശുദ്ധാമായ ,ചാണകം , എലി മൂത്രം ,,ഗോ മൂത്രം ..മയില്‍ ഫേഷ്യല്‍ തുടങ്ങി നമ്മുടെ സ്വന്തം പേരില്‍ ഒരു വലിയ കമ്പനി, അതിന്റെ വരുമാനം മഹാരാജാവിന്റെ ഖജനാവിലേക്ക് വരുത്തുകയും ചെയ്യാം"

മൂന്നാമത്തെ മെയില്‍ വായിച്ച മഹാരാജാവ് ശെരിക്കും സന്തോഷവാനായിരുന്നു !...
ഇയാളില്‍ ഒരു മികച്ച ഒരു ശാസ്ത്രക്നജന്‍ ഒളിഞ്ഞു കിടപ്പുണ്ട് .ഒരു നല്ല സാമ്പത്തിക വിദഗ്ധനും .ദീര്‍ഘ വീക്ഷണവുമുള്ളവാനാണിവന്‍..ഇവന്‍ മതിയിനി എന്റെ സിക്രട്ടറിയായിട്ടു !!...
ഏറെ നാളത്തിനു ശേഷം മഹാരാജന്‍ അന്ന് സുഖമായി ഉറങ്ങി!!.
പിറ്റെന്നാള്‍ രാവിലെ വീണ്ടും ട്വീറ്റി.
മെ ആജ് ജര്‍മ്മനി മെ ജാരഹാഹും ...അത് പെട്രോള്‍ ഓര്‍ ഡീസല്‍ പൂരാ ഫുള്‍ കരോ നാളെ മേം പെട്രോള്‍ വില കൂട്ടും ഹേ!!..
ഇത് കേട്ട്


പ്രജകള്‍ ആരും ഞെട്ടിയില്ല ,,കാരണം ഇപ്പോഴും എപ്പോഴും ഞെട്ടി ഞെട്ടി അവര്‍ക്കത് ശീലമായിരുന്നു !!..ഇപ്പൊ എന്ത് കേട്ടാലും ആരെ തല്ലികൊന്നാലും അവര്‍ക്ക് അത് സാധാരണ വാര്‍ത്തയായി മാറിയതിനാല്‍ മഹാരാജാവിന്റെ പള്ളിയുറക്കവും പള്ളി വേട്ടയും സുഖമായി പോവുന്നു !!. (ശുഭം )

23 comments:

  1. ഇതില്‍ ഞാന്‍ നര്‍മ്മം കണ്ടില്ല. മര്‍മ്മത്തിനു ചില കുത്തുകള്‍ മാത്രം കണ്ടു. അന്യായത്തിനു നേരെ വിരല്‍ ചൂണ്ടാന്‍ ഒരു എതിര്‍ നിര ഇല്ലാതാവുമ്പോള്‍ ഭരിക്കുന്ന രാജാക്കന്മാര്‍ക്ക് ധാര്‍ഷ്ട്യം കൂടുക തന്നെ ചെയ്യും. രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ എന്നെങ്കിലും ആ കുട്ടി പുനര്‍ജനിക്കുമെന്ന് പ്രത്യാശിക്കാം.

    ReplyDelete
    Replies
    1. അതെ എന്നും ഒരുപോലെയാവില്ല ചരിത്രം,,നല്ല പുലരിക്കായി കാതോര്‍ക്കാം,

      Delete
  2. വളരെ നന്നായിട്ടുണ്ട്.! എല്ലാ സ്വേച്ഛാധിപതികളും തന്‍റെ രാജ്യത്തെ ചിന്തകരേയും കവികളേയും ഭയപ്പെട്ടിരുന്നത് ഇതുകൊണ്ടൊക്കെ തന്നെയാവും.!ഇനിയും തുടരുക.!

    ReplyDelete
    Replies
    1. തുടരാതെ പറ്റില്ലല്ലോ നന്ദി പ്രിയാ വായനക്ക് ,

      Delete
  3. ആക്ഷേപഹാസ്യം എന്നാൽ ഇതു തന്നെ. ചിരിച്ചു ചിരിച്ചു വയ്യാതായി. മനോരമ ചാനലിൽ തിരുവാ എതിർവാ എന്ന പരിപാടി പോലെ. നർമ്മം കൈകാര്യം ചെയ്യുക എളുപ്പമല്ല. ഫൈസൽ അനായേസേന അതു വായനക്കാർക്കായി നൽകി. വളരെ ആസ്വദിച്ചു. ആശംസകൾ ഫൈസൽ. ഇനിയുമേറെ പോസ്റ്റുകൾ ഈ ബ്ലോഗിൽ പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. കുറെ കാലത്തിനു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം.

      Delete
  4. വന്നിട്ട് പോണൂ... ഒപ്പ്

    ReplyDelete
  5. നർമ്മത്തിൽ കൊള്ളുന്ന ആക്ഷേപ ഹാസ്യത്തിലൂടെ നല്ല ആവിഷ്കാരം ...
    ആദ്യ കമന്റിൽ വേണുമാഷ് പറഞ്ഞ പോലെ എതിർക്കാൻ പറ്റിയ എതിരാളി
    വരുന്നത് വരെ ഇനിയും ട്വീറ്റുകൾ വന്നു കൊണ്ടിരിക്കും ..!

    ReplyDelete
  6. ചിരിക്കാനും ചിന്തിക്കാനും!!

    ReplyDelete
  7. അതെ...... ആക്ഷേപഹാസ്യം അസലായിരിക്കുന്നു ഫൈസൽ. കാലികപ്രസക്തം. അമ്പിളി പറഞ്ഞിരിക്കുന്നപോലെ തിരുവാ എതിർവായിലെ സംഭാഷണം പോലെ.

    ReplyDelete
    Replies
    1. നന്ദി ഗീതാജി ....കുറെ കാലത്തിനു ശേഷം ബ്ലോഗ്‌ ഒന്ന് പൊടി തട്ടിയെടുത്ത് ,,

      Delete
  8. “മേരേ പ്യാരേ ദേശ്‌വാസിയോ...” ഞാൻ പോണൂ ഫൈസൽഭായ്... ആ വാക്യം എവിടെ കണ്ടാലും പേടിയാണിപ്പോൾ...

    ReplyDelete
  9. എന്‍റെ ട്വീറ്റ് ഭഗവാനെ, ഇങ്ങേരു ചെയ്യുന്നത് എന്തെന്ന് ഇങ്ങേര്‍ക്ക് നന്നായിയറിയാം, ഈ രാജാവിന്‌ നല്ല ശിക്ഷ കൊടുക്കേണമേ. ആമേന്‍.

    ReplyDelete
  10. ഇന്ദ്രപ്രസ്ഥവാസിയായിരുന്ന ധര്‍മ്മപുരാണകര്‍ത്താവിനും ആദ്യകാലത്ത്‌ കുറെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു....
    ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete
  11. രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാൻ ആരും തയാറാകുന്നില്ല എന്നതാണ് സത്യം. ധർമ്മപുരാണം ഒക്കെ ഞാൻ കോളേജിൽ പഠിയ്ക്കുമ്പോൾ വായിച്ചതാണ് എന്നാൽ അന്ന് അതോപോലൊക്കെ നടക്കുമോ എന്ന് ചിന്തിച്ചിരുന്നു.ഇപ്പോഴത്തെ കാഴ്ചകൾ അതൊക്കെ നടക്കും എന്നു ഉറപ്പിക്കുന്നു . ഒ.വി വിജയൻ മാഷിന്റെയൊക്കെ ദീർഘ വീക്ഷണമേ ... ഒരു രാജ ഗുരുവും അയാളുടെ ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിതമാകുന്ന ജനവും ..കൂടെ അപദാനങ്ങൾ വാഴ്ത്തിപ്പാടാൻ മാധ്യമ വേശ്യകളും ...കഷ്ടം
    നല്ല എഴുത്ത് ..ആശംസകൾ

    ReplyDelete
    Replies
    1. അതെ അറംപറ്റിയ പോലെ ഒരു ധര്‍മ്മ പുരാണം !!.. നന്ദി വായനക്ക് .

      Delete
  12. adipoli, melparanja commentukale sadhookarikkunna ezhuth, valare nannayirikkunnu

    ReplyDelete
  13. പൊളിച്ചൂ ട്ടോ.... പണ്ടെന്നോ വായിച്ച ധർമ്മ പുരാണത്തിന്റെ ആവിഷ്കാരവും അതിലെ വിവാദമായിരുന്ന ‘ഫ്രീക്കൻ ഭാഷ’യും അനുസ്മരിപ്പിക്കുന്ന ബ്ലോഗ്. അന്ന് അതിലെ ആക്ഷേപം അതിഭാവുകത്വമായി തോന്നിയിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് വളരെ പ്രസക്തമാണെന്ന് ഈ ലേഖനം ഓർമ്മിപ്പിച്ചു. ഏതായാലും വളരെ നന്ദി ; ആ സ്മരണകൾ ഉണർത്തിയതിന്.

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.