സാമൂഹ്യ സുരക്ഷാ പദ്ധതി !. ഓണ്‍ ലൈന്‍ വഴി എങ്ങിനെ അപേക്ഷിക്കാം ?

ഈ വര്‍ഷം മുതല്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലേക്ക് മാറിയ സുരക്ഷാ പദ്ധതിയുടെ നടപടി ക്രമങ്ങള്‍ വളരെ ലളിതാണ്. ആദ്യമായി പദ്ധതിയില്‍ ചേരുന്നവര്‍ ഈ വീഡിയോ കാണുക : 






മുന്‍വര്‍ഷങ്ങളില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം എങ്ങിനെ പുതുക്കാം എന്നറിയാന്‍ 





സാമൂഹ്യ സുരക്ഷ പദ്ധതിയെ കുറിച്ച് 

പ്രവാസം ഒരു നീർച്ചുഴിയാണ് , ഒരിക്കൽ എടുത്തു ചാടിയാൽ പിന്നെ നിന്തിക്കയറാൻ സമയമെടുക്കുന്ന ഒരു വലിയ ചുഴി , ആവശ്യങ്ങൾക്ക് മേൽ ആവശ്യങ്ങൾ കുന്നുകൂടുമ്പോള്‍  നാലു ചുമരുകൾക്കിടയിൽ ജീവിതമങ്ങിനെ എരിഞ്ഞു തീരും , അവസാനം ആവതില്ലാത്ത കാലത്ത് ചിലർ നാടണയും ചിലരതിനു മുന്നേ മണ്ണടയും!.

" പ്രവാസി " ആ വിളിയുടെ അർത്ഥ തലങ്ങൾ സന്ദർഭങ്ങൾക്കനുസരിച്ച് മാറി മാറി വരാനുള്ളതാണ് , ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ എയർലൈൻസ് കമ്പനികൾ അനുവദിച്ചതിലും ഒന്നോ രണ്ടോ കിലോ അധികം പെട്ടി കെട്ടി " പ്രിയപ്പെട്ടവർക്ക് സമ്മാനം കൊടുത്ത് സന്താഷം വാങ്ങുന്ന യാന്ത്രിക ജീവിതങ്ങളാണ് ഒട്ടുമിക്ക പ്രവാസങ്ങളും ,

" ഉപ്പയെന്നോ അച്ചനെന്നോ പദവി ചിലപ്പോഴൊക്കെ പ്രവാസി മക്കൾക്ക് കേവലം ഇമോ കോളുകളിലൂടെ കടന്നു പോവുന്ന വീഡിയോ കഥാപാത്രമാണിന്ന് .
പ്രവാസ ലോകത്തേക്ക് വന്നിട്ടിത്   ഒന്നര ദാശാബ്ദമാവുന്നു, സൗദി അറേബ്യയുടെ പ്രാന്ത പ്രദേശത്താണ് അന്നു മുതൽ ഇന്ന് വരെ. ചെറുതെങ്കിലും സാമുഹ്യ പ്രവർത്തനത്തിലെ അനുഭവങ്ങളും ജീവിതവും അത്രമേൽ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്, കണ്മുന്നില്‍ എരിഞ്ഞു തീര്‍ന്ന ഒരു പാട് ജീവിതത്തെ അറിഞ്ഞിട്ടുണ്ട്.

കേരളത്തിന്‍റെ  പ്രധാന സാമ്പത്തിക  സ്രോതസ്സുകളിലൊന്നാണ് പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം. എന്നാൽ പ്രവാസി പുനരധിവാസമടക്കം , ഈ വലിയ വിഭാഗത്തോട് മാറി മാറി വരുന്ന ഭരണകർത്താക്കൾ കാണിക്കുന്ന അവഗണന പുതുമയില്ലാത്ത പരാതിയാണിന്നും എന്ന് പറയാതെ വയ്യ .
വർദ്ധിച്ചു വരുന്ന അസുഖങ്ങളും , അപ്രതീക്ഷിതമായ അപകട മരണങ്ങളും ഇന്ന് പ്രവാസ ലോകത്തെ സ്ഥിരം വാർത്തയാണ്. ഒറ്റപ്പെടലിന്‍റെയും  സാമ്പത്തിക പരാധീനതക്കിടയിലും സ്വതം നഷ്ടപ്പെടുന്നവരാണ് പ്രവാസികള്‍ . ഇവിടെയാണ് വീണു പോവുന്ന പ്രവാസികളെ കൈ പിടിച്ചുയർത്താനും അവർക്കൊരു കൈതാങ്ങാവാനും സൗദി KMCC ഏഴ് വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച സുരക്ഷാ പദ്ധതി പ്രസക്തമാവുന്നത്.

കൃത്യമായ ആസൂത്രണമികവിലൂടെയും. കണിശമായ സൂക്ഷമതയിലൂടെയും കഴിഞ്ഞ 7 വർഷങ്ങൾ കൊണ്ട് KMCC ആവിഷ്ഈകരിച്ച ഈ  പദ്ധതി സൌദിഅറേബ്യയിലെ  പ്രവാസികള്‍ഏറ്റെടുത്തു കഴിഞ്ഞു. പതിനായിരത്തില്‍ താഴെ അംഗങ്ങളുമായി തുടങ്ങിയ പദ്ധതിയില്‍ ഇന്നു അരലക്ഷത്തോളം പേരാണ് അംഗങ്ങളായിട്ടുണ്ട്. പ്രവാസലോകത്തിരിക്കെ മരണമെന്ന  വിധിക്ക് കീഴടങ്ങിയ ഇരുനൂറിലധികം കുടംബങ്ങള്‍ക്കും ( ഓരോ കുടുംബത്തിനും  ആറുലക്ഷം രൂപയുടെ ധനസഹായം)  മാരകമായ അസുഖം കീഴ്പ്പെടുത്തിയ 700 ലധികം പ്രവാസി കുടുംബങ്ങള്‍ക്കും ഇന്നു ഈ പദ്ധതി ആശ്വാസമായിട്ടുണ്ട്. നാളിതുവരെ പന്ത്രണ്ടു  കോടിയിലധികം രൂപയുടെ ധനസഹായമെന്നത് അത്ര നിസ്സാരമായ ഒന്നല്ല.ഒരു പക്ഷെ ലോകത്തു തന്നെ പ്രവാസികള്‍ക്കായി ഇത്രയും സുതാര്യമായ ഒരു പദ്ധതി വേറെകാണില്ല!

കടം വന്നു കയറി ജപ്തി ഭീഷണിയില്‍ തളര്‍ന്നിരിക്കെ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട ഒരു പ്രവാസികുടുംബത്തിന്‍റെ സങ്കട കണ്ണീരാണ് ഈ കുറിപ്പെഴുതാന്‍ പ്രേരകം. പദ്ധതിയില്‍ അംഗമായിരുന്നു എന്നതിനാല്‍ മാത്രം ആ കുടുംബം ഇന്നു തെരുവിലേക്ക് ഇറങ്ങേണ്ടി വരില്ല. കടങ്ങളും ബാധ്യതകളും പേറി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന ആയിരക്കണക്കിനു പ്രവാസികളുടെ പ്രതിനിധികളിലോരാളായിരിക്കണം അയാള്‍ .
ഖുന്‍ഫുദ യില്‍ മാത്രം ഒരു വര്‍ഷത്തിനിടെ മൂന്നു മരണങ്ങള്‍ക്കും  . അര ഡസനോളം പേര്‍ക്ക് വിവിധ രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കുമായി കാല്‍ക്കോടിയിലധികം രൂപയുടെ ധന സഹായമാണ് കെ എം സി  സി ഈ പദ്ധതിയിലൂടെ നല്‍കിയത് .
അത് കൊണ്ട് തന്നെ  ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ഈ പദ്ധതി കൂടുതല്‍ പേരിലെത്തിക്കണം. ഈ കാരുണ്യ പ്രവര്‍ത്തനം ആരും അറിയാതെ പോവരൂത് !!. 

5 comments:

  1. Upakarapradhamaya post.
    Ashamsakal Faisal

    ReplyDelete
  2. ഹലോ ഫൈസൽ ഭായ്
    അൽപ കാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇവിടെ എത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം വളരെ ഉപകാരപ്രദമായ കുറിപ്പ് പ്രവാസി മലയാളികളിൽ ഇനിയും അറിയാതെ ഇരിക്കുന്ന പലർക്കും ഇത് പ്രയോജനപ്പെടും എന്നതിൽ സംശയമില്ല

    കുറിപ്പ് ചേർത്തതിൽ വളരെ നന്ദി.

    എൻറെ സോഷ്യൽ സൈറ്റുകളിൽ ഇത് ഷെയർ ചെയ്യുന്നു.

    നന്ദി നമസ്കാരം
    Philip Ariel
    #pvariel
    PS;
    Blogs sap വാട്ട്സപ്പ് ഗ്രൂപ്പ് വഴി ഇവിടെ എത്തി

    ReplyDelete
  3. പ്രവാസികൾ ഉപകാരപ്പെടുത്തട്ടെ.

    ReplyDelete
  4. പ്രവാസികൾക്ക് ഉപകകാരമാവട്ടെ
    സർവശക്തൻ ദീർഘായുസ്സ് നൽകട്ടെ

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.