മലപ്പുറത്തിന്‍റെ മരുമകളെക്കുറിച്ച്!!.


നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലിലൂടെ ജീവിതത്തിന്‍റെ അനാഥത്വം അത്രമേല്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കോറിയിട്ട ഷെമിയുടെ പുതിയ നോവലാണ്‌ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച   "മലപ്പുറത്തിന്‍റെ മരുമകള്‍"!.
മസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തിന്‍റെ മണ്ണിലെ റജിലയെന്ന മരുമകളുടെ ജീവിത ഗന്ധിയായ കഥ പറയുന്ന നോവല്‍ പക്ഷെ പൂര്‍ണ്ണമായും വായനയെ ത്ര്‍പ്തി പെടുത്താനായിട്ടില്ല എന്നതാണു വായനാനുഭവം.

സാധാരണ നോവലുകളില്‍ നിന്നും വ്യതസ്തമായ ചില ഭാഷാ പ്രയോഗങ്ങള്‍ നോവലിന്‍റെ തുടക്കത്തില്‍ വായനക്കാരെ കഥയിലേക്ക് ആകര്‍ഷിക്കുമെങ്കിലും പിന്നീടെപ്പോഴോ അത് കഥാകാരി തന്നെ കൈവിട്ടുപോയി. ഡിസി ബുക്സിലെ അലമാരയില്‍ "മലപ്പുറത്തിന്‍റെ മരുമകള്‍" എന്ന തലകെട്ടോടെ കണ്ട പുസ്തകം വായിക്കുന്നതിനു മുന്നേയുണ്ടായ മുന്‍ ധാരണ ഒട്ടും തെറ്റിയില്ല വിഷയം സ്ത്രീധനവും പീഡനവുമൊക്കെ പ്രമേയമാക്കിയ പണ്ടെങ്ങോ കണ്ടു മറന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കഥാ പ്രമേയം ! .
സ്വന്തം അമ്മയെ കൊന്ന ഹരിയെന്ന മകന്‍റെ കൊലപാതക കാരണങ്ങളന്വേഷിച്ചു ആതിരയിലൂടെ മുന്നേറി , റജിലയിലൂടെ വികസിച്ച് ,ഹരിയുടെയും റജിലയിലൂടെയും മരണത്തോടെ അവസാനക്കുന്നതാണ് കഥ സാരം . മലപ്പുറത്തെ നാട്ടിന്‍ പുറത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടി വരുന്ന കഥാ പശ്ചാത്തലത്തില്‍ നിന്നും ഒട്ടും മാറാതെ തന്നെ കഥാകാരി കഥയവസാനിപ്പിച്ചുവെങ്കിലും , വായനയില്‍ പലയിടത്തും വല്ലാത്ത കൃതൃമത്വം അനുഭവപ്പെടുന്നതാണ് എന്‍റെ വായനാനുഭവം.

സ്ത്രീ സുരക്ഷ നിയമങ്ങളും ,ശാസ്തീകരണവും ഏറ്റവും അനുകൂലമായ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഈയടുത്തു വന്ന മുത്വലാക് നിയമം വരെയുണ്ടായിട്ടും നിയമങ്ങളെ കാറ്റില്‍ പറത്തി സമൂഹത്തിലെ പകല്‍ മാന്യന്മാര്‍ വിവാഹത്തെ തങ്ങള്‍ക് ലാഭാമുണ്ടാക്കാനുള്ള ഒന്നാം തരം "ബിസിനസായി മാറ്റുന്നു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും. മകനെ പഠിപ്പിച്ചു ഡോക്ടറാക്കണം , പഠനത്തില്‍ അത്രയൊന്നും തെളിഞ്ഞു നില്കാത്ത മകനു പക്ഷെ പണം കൊടുത്തു ഡോക്ടര്‍ ആവാന്‍ ഏറ്റവും എളുപ്പമുള്ള വഴി ഒരു വിവാഹം കഴിപ്പിക്കുകയും സ്ത്രീധനമെടുത്തു അതില്‍ ഡോക്ടര്‍ ബിരുദം വിലക്ക് വാങ്ങുകയുമാണ്. കാര്യം കഴിയുമ്പോള്‍ വലിച്ചെറിയുകയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്യുന്ന പുരുഷ കേന്ത്രീകൃത സമൂഹത്തിലെ തിന്മകളെയാണ് വേറിട്ട അവതരണ ശൈലിയിലൂടെ നോവലിസ്റ്റ് മലപ്പുറത്തെ മരുമകളിലൂടെ അവതരിപ്പിക്കുന്നത് . ആ ശ്രമത്തില്‍ ഒട്ടു മിക്കവാറും കഥാകാരി വിജയിച്ചു എന്ന് നിസ്സംശയം പറയാം. എങ്കിലും ഇത്തരം വിഷയങ്ങള്‍ ഒരുപാട് പ്രേമേയങ്ങളായി വന്നിട്ടുള്ളതിനാല്‍ വായനക്കാര്‍ അതെത്രെത്തോളം പുതുമയാണ് എന്ന കാര്യം സംശയമാണ് .
മലപ്പുറത്തിന്‍റെ മണ്ണിലെ പശ്ചാത്തലം പ്രമേയമാക്കുമ്പോള്‍ കഥ മാത്രമല്ല സംസാര ഭാഷയും അതിനോട് ഒട്ടിച്ചേരണം , എന്നാല്‍ വേണ്ടത്ര ഹോം വര്‍ക്ക് ആ കാര്യത്തില്‍ കഥാകാരി കാണിച്ചോ എന്ന് സംശയമാണ്. സംസാര ഭാഷ പലപ്പോഴും കഥാകാരിയുടെ നാടായ കണ്ണൂര്‍ സ്ലാങ്ങിലെക്ക് വഴിമാറുമ്പോള്‍ വായന അരോചകമാവുന്നു.
വ്യക്തിപരമായ ചിന്തകളും ആശയങ്ങളും സമൂഹത്തോട് സംവദിക്കാന്‍ ഏറ്റവും നല്ല ഉപാധി എഴുത്ത് തന്നെയാണ്. അതു കൊണ്ടായിരിക്കാം ബിച്ഛമ്മുത്തയെന്ന കഥപാത്രത്തിലൂടെ നോവലിസ്റ്റ് തന്‍റെ ഫെമിനിസ്റ്റ് ചിന്തകളെ വായനക്കാരുടെ മനസ്സിലേക്കെറിയുന്നത്. അത് പക്ഷേ ചിലയിടങ്ങളിലെല്ലാം പ്രഹസനമായി തീരുന്നു.എങ്കിലും ഇത്രയും വിദ്യാഭ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ സമൂഹത്തോട് ബിച്ഛമ്മു ഉയര്‍ത്തുന്ന ഏകപക്ഷീയമായ ചോദ്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട് എന്ന് പറയാതെ വയ്യ.
പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ പറയുന്ന പോലെ കഥാന്ത്യം വായനാക്കാരിലേക്ക് വിട്ടു കൊടുത്ത് കൊണ്ടാണ് കഥ അവസാനിക്കുന്നത്.
നടവഴിയിലെ നേരറിവുകള്‍ അവസാന താളുകള്‍ മടക്കിയാലും ഒരുപാടു ദിനങ്ങള്‍ അതിലെ ഓരോ കഥാ പാത്രവും വായനക്കാരെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കും , ഈ നോവലലെന്തോ അത്തരത്തിലൊരു ഫീൽ നൽകുന്നില്ല ഷെമിയുടെ ആദ്യ നോവലിന്റെ പ്രതീക്ഷയോടെ "മലപ്പുറത്തെ മരുമകളെ വായനാമുറിയിലേക്ക് കൊണ്ട് വന്നതാവാം " അത്രക്ക് ഇഷ്ടപെടാതെ പോയത്. വെറുതെവായിച്ചു പോവാന്‍ പറ്റിയ ഒരു ശരാശരി നോവല്‍ മാത്രമാണ് ഷെമിയുടെ ഈ നോവല്‍ എന്റെ അനുഭവത്തിൽ !.
ഫൈസല്‍ ബാബു.
നടവഴിയിലെ നേരുകളെകുറിച്ചെഴുതിയ വായനാനുഭവം ഇവിടെ വായിക്കാം

10 comments:

  1. നിഷ്പക്ഷമായിട്ടുള്ള ഒരു നിരൂപണം എന്ന് തോന്നി. എങ്കിലും പുസ്തകം വായിക്കാതെ കൂടുതൽ പറഞ്ഞാൽ ശരിയാവില്ലല്ലൊ. കേട്ട് പരിചയിച്ച പ്രമേയങ്ങൾ ആവുമ്പോൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ എഴുത്തിലെ പ്രത്യേകത കൊണ്ട് കുറെ പരിഹരിക്കാൻ കഴിയും.

    ReplyDelete
  2. അടുത്തിടെ വായിച്ച ഒരു നല്ല ആസ് അവലോകനം . നന്ദി ഈ പരിചയപ്പെടുത്തലിനു

    ReplyDelete
  3. സത്യസന്ധമായ വിലയിരുത്തൽ. ബാക്കി നോവൽ വായിച്ചിട്ട് പറയാം

    ReplyDelete
  4. Nalla parichayappeduthal Faisal. Pusthakam vayikkanam. Oorkkadavu blog veendum unarnnu alle.. valare santhosham. ASHAMSAKAL

    ReplyDelete
  5. ഇന്ന് 05.10.2019 ന് ഈ പുസ്തകത്തിന്റെ ഈ പുസ്തകത്തിന്റെ പ്രമോഷനു വേണ്ടി ഡി.സി ബുക്സ് ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട് . എഴുത്തുകാരിയും പങ്കെടുക്കുന്നുണ്ട്. ആ പരിപാടിയുടെ നോട്ടീസ് കണ്ടാണ് പുസ്തകം ശ്രദ്ധിച്ചത് . ഈ കുറിപ്പ് വായിച്ചതോടെ പുസ്തകത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടി - ബാക്കി പുസ്തകം വായിച്ചിട്ട് പറയാം

    ReplyDelete
  6. വായിച്ചിട്ടില്ല... ഫൈസലിന്റെ  അഭിപ്രായം തന്നെയാണ് നോവൽ വായിച്ച മറ്റു ചിലരും പറഞ്ഞു കേട്ടത്. 

    ReplyDelete
  7. സുധിയുടെ കോളാമ്പിയിൽ നിന്നുമാണ് വരുന്നത്.
    പുസ്തകത്തെ കുറിച്ചുള്ള നിരൂപണ ശൈലി ഇഷ്ടപ്പെട്ടു ഇകഴ്‌ത്തേണ്ടതും പുകഴ്ത്തേണ്ടതും തരം തിരിച്ചു പിടിച്ച പോലുണ്ട്. പുസ്തകം വായിച്ചിട്ടില്ല.

    ReplyDelete
  8. ഷെമിയെ ഇതുവരെ വായിച്ചിട്ടില്ല ...
    ഈ പുസ്തകത്തെ നന്നായി വിലയിരുത്തിയിരുന്നു 

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.