പൊന്നാട മഴ സീസണ്‍ രണ്ട് !! .


ള്‍ഫില്‍ ഒരു സംഗീത പരിപാടി !! അതും അറിയപ്പെടുന്ന സിനിമാ നടന്മാരും പിന്നണി ഗായകരും ചേര്‍ന്ന് .
"എന്താ പോവല്ലേ?" ചങ്ങാതിയുടെ ചോദ്യം.
"എപ്പോ പോയി എന്ന് ചോദിച്ചാല്‍ മതി."വാ നോക്കാം.
വൈകുന്നേരം. പരിപാടി നടക്കുന്ന സ്കൂള്‍ ഗ്രൌണ്ടില്‍ ഹാജര്‍.റോഡു നിറച്ചും ആണും പെണ്ണും സമാധാനപരമായി ക്യൂ നില്‍ക്കുന്നു.പൊള്ളുന്ന ചൂടിലും ഇത്രയും അച്ചടക്കത്തോടെയും ക്ഷമയോടെയും ആളുകള്‍ ക്യൂ  നില്‍ക്കുന്നത് ബിവറേജസിന് മുന്നിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. "വെല്‍ഡന്‍ മൈ ബോയ്സ് " എന്നിലെ ജോസ് പ്രകാശ് മന്ത്രിച്ചു .
ഒരാള്‍ പിറകില്‍ നിന്നും" ടിക്കറ്റ് എടുത്തോ ? വേണേല്‍ ഞാന്‍ തരാം" !!.
നിരക്ക് കേട്ട്  ഞാന്‍ ഞെട്ടി !!! . നാല് പേര്‍ക്ക് 300 റിയാല്‍ എന്ന് പറഞ്ഞാല്‍ ഏകദേശം അയ്യായിരം രൂപ! സ്റ്റാന്ഡിങ്ങില്‍ ടിക്കറ്റ് എടുത്താല്‍ ഒരു പാട് അകലത്തിലാവും,മാത്രവുമല്ല എം ജി യും മഞ്ചുവാര്യരും നിവിന്‍ പോളിയുമൊക്കെ വരുന്നതല്ലേ,, സ്ക്രീനില്‍ കാണുന്നവരെ ജീവനോടെ കാണണമെങ്കില്‍ വി ഐ പി ടിക്കറ്റ് തന്നെയെടുക്കണം" ചങ്ങാതിമാരുടെ പ്രമേയം പാസ്സാക്കല്‍!!.
ടിക്കറ്റ് എടുത്തു ഗ്രൗണ്ടിലേക്ക് കടക്കുമ്പോള്‍ വളണ്ടിയര്‍ പയ്യന്‍ ഞങ്ങളെ നോക്കി ഒരു  മാതിരി ചിരി!!.അതെന്തിനായിരിക്കും?  കിടക്കട്ടെ ഒരു സസ്പെന്‍സ്!.പിന്നെ പറയാം.
വി ഐ പി യായി ഏറ്റവും മുന്നില്‍ ഞെളിഞ്ഞിരുന്നു. സമയം ഏഴു, എട്ട് , ഒന്‍പതാവാന്‍ പോവുന്നു.
നല്ല ചൂട്,, അതറിഞ്ഞു കൊണ്ടാവും പരിപാടിയുടെ ബാക്കിയായ  പ്രോഗ്രാം നോട്ടീസ് കസേരയില്‍ വിതറികിടക്കുന്നു. തിരിഞ്ഞു നോക്കി !! എല്ലാവരും വീശലോട് വീശല്‍!..ഹോ എന്തൊരു താളാത്മകത!!.
വല്ലാത്ത ദാഹം !!, ചങ്ങാതിമാര്‍ക്കും നല്ല ദാഹമുണ്ട്.വെള്ളം വാങ്ങാന്‍ ആര് പോവും ? ഇനി അത് വാങ്ങാന്‍ പോവുമ്പോഴേക്കും ആ എംജിയണ്ണന്‍ എങ്ങാനും വന്നാലോ?
രണ്ടും കല്‍പ്പിച്ചു ഞാന്‍ തന്നെ വെള്ളം വാങ്ങാന്‍ പുറത്തേക്ക് കടന്നു !!.. വഴിയില്‍ ആ വളണ്ടിയര്‍ പയ്യന്‍ വീണ്ടും ചിരിക്കുന്നു!!. തിരിച്ചു വരുമ്പോഴും അതെ  ചിരി !!!. ,,ആക്ചലി ഇവന് എന്തേലും കുഴപ്പമുണ്ടോ? ആ പോട്ടെ നമ്മുടെ വിഷയം അതല്ലല്ലോ :)

"സംഗീത മഴ" എന്നാണു പരിപാടിയുടെ പേര് !.ഇങ്ങിനെ പോയാല്‍ ഇത് "സങ്കടമഴയാവും" ആകാംക്ഷയോടെ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് വന്നു! സംഗീത മഴയല്ല നല്ല കൂവല്‍ മഴ!...സ്റ്റാന്ഡിംഗ് ടിക്കറ്റ് എടുക്കാത്തത് വന്‍ നഷ്ടമായി,, കൂടെ കൂടി നാല് ഓരിയിടാമായിരുന്നു .! വി ഐ പി ആയിപോയില്ലേ കൂവാന്‍ പറ്റില്ലല്ലോ കുറച്ചു സമയം മസില്‍ പിടിച്ചിരുന്നു!. കൂയ് കൂയ് !! പരിപാടി തുടങ്ങടാ ഹുവേ !!..ആ കൂട്ടസാധകത്തില്‍ ഞാനും കൂടി !! ഹോ എന്തൊരു ആശ്വാസം.
സ്റ്റേജിനു ഇരുവശവും സ്ഥാപിച്ച വലിയ LCD സ്ക്രീനില്‍ സംഗീത മഴയുടെ പരസ്യം മാത്രം. കൂവലിനു ശക്തി കൂടി! മസില് പിടിച്ചിരുന്ന പല വി ഐ പി കളും ലോക്കല്‍സിന്റെയൊപ്പം ചേര്‍ന്നപ്പോള്‍ സ്റ്റേജില്‍ ലൈറ്റ് തെളിഞ്ഞു !!.
"ഗുഡ് ഈവനിംഗ് ലേഡീസ് ആന്‍ഡ്‌ ജന്റിന്‍ മാന്‍" കോട്ടും സ്യൂട്ടുമിട്ട ഒരു ജെന്റില്‍മാന്‍ സ്റ്റേജില്‍ പ്രത്യക്ഷനായി!. കൂവലിന് അല്‍പ്പം ശാന്തി !!! സമാധാനം.
"നട്ടപാതിരാക്കു ഗുഡ്മോണിംഗ് പറഞ്ഞു കളിക്കാതെ പരിപാടി തുടങ്ങടെ" !! പിറകില്‍ നിന്നും അശരീരി!.
"ഞാന്‍ വി നാരായന്‍ സംഗീത മഴയുടെ രണ്ടാം സീസണിലേക്ക് സ്വാഗതം.........പിന്നെ നോണ്‍ സ്റ്റോപ് അനൌണ്സ്!! അവസാനം വായ കടഞ്ഞത് കൊണ്ടാണോ എന്നറിയില്ല. അവതാരകയെ സ്വാഗതം. ചെയ്തു മൈക്ക് കൈമാറി!!.
"നല്ലൊരു കയ്യടിയോടെ നമുക്ക് പരിപാടിയിലേക്ക് കടക്കാം!. സുന്ദരിയുടെ കിളിനാദം!!.
"സ്റ്റേജില്‍ ഒരു കൊച്ചു കലാകാരിയുടെ നൃത്തം!.ആ കൊച്ചു മിടുക്കി ആരാ എന്നറിയണ്ടേ? ഇതാ ഈ ക്ലിപ്പ് കാണൂ !!! അവതാരകന്റെ അലര്‍ച്ച.

"ക്ലിപ്പ് " "ക്ലിപ്പ് " എല്ലാവരുടെയും കണ്ണ് സ്ക്രീനിലേക്ക് തിരിഞ്ഞു.. ക്ലിപ്പ് ക്ലിപ്പ് എന്ന് പറഞ്ഞതല്ലാതെ ക്ലിപ്പ് വന്നില്ല. ക്ലിപ്പ് വൈകിയപ്പോള്‍ ക്ലാപ്പ് നിന്നു നല്ല "ക്ലൂപ്പ്" വരാന്‍ തുടങ്ങി.
"ക്ഷമിക്കണം ക്ലിപ്പ് പിന്നെ വരും. തല്‍ക്കാലം നൃത്തം നടക്കട്ടെ!!!.. പാവം കൊച്ച്, ക്ളിപ്പില്ലാതെ ഡാന്‍സ് കളിച്ചു .
"മനോഹരമായ ഈ നൃത്തം അവതരിപ്പിച്ച  കൊച്ചു കലാകാരിയെ ഞങ്ങള്‍ ആദരിക്കുന്നു.അതിനായി ഇവിടെയെത്തിയ ഉന്നത പോലീസ് മേധാവിയെ ഞാന്‍ വേദിയിലേക്ക് ക്ഷണിക്കുന്നു".വി നാരായന്‍ വക വീണ്ടും അനൌണ്സ്!.
വേദിയിലേക്ക് കുറെ വി വി ഐ പികള്‍ കടന്നു വരുന്നു.,,,,സംഗീതമഴ സീസണിനെ കുറിച്ച് രണ്ട് മിനുട്ട് വാനോളം പൊക്കി പറഞ്ഞു അവതാരകന്‍, പാവം അറബി,അതൊക്കെ കേട്ടുപുള്ളിക്കാരന്‍ വിചാരിച്ചുകാണും അങ്ങേരെ വാഴ്ത്തുകയാണെന്ന്. അവസാനം പൊന്നാട വന്നു, വിശിഷ്ടഅതിഥികളെ നോക്കുകുത്തികളാക്കി സംഘാടകന്‍  "ചുരളീധരന്‍ പാലിയം" ആ പുണ്യ കര്‍മ്മം നിര്‍വ്വഹിച്ചു. അപ്പോള്‍ പിന്നെ ഈ അറബിയെയും പരിവാരങ്ങളെയും സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്തിനായിരുന്നു എന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടാവും അല്ലെ !! ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങള്‍ ഈ ലോകത്തുണ്ട്.അതിന്റെ കൂടെ ഇതും കൂടെ ചേര്‍ത്തോളൂ !!.

അറബികളെ ഇറക്കിവിട്ടു അനൌണ്സ്ചേട്ടായി വീണ്ടും സ്റ്റേജില്‍..".അടുത്തത് നമ്മള്‍ ഏറെ കാത്തിരിക്കുന്ന മഞ്ചുവാര്യര്‍ ഇതാ സ്റ്റേജില്‍ !!നല്ലൊരു കയ്യടി കൊടുക്കാം "
മഞ്ചുവാര്യര്‍സ്റ്റേജിലേക്ക് കടന്നു വരുന്നു ."ഗുഡ് ഈവനിംഗ് ഫ്രണ്ട്സ്,മഞ്ചുവാര്യരുടെ ശബ്ദം കേട്ടപ്പോള്‍ എല്ലാവരും നിറഞ്ഞ കയ്യടി. അപ്പോഴാണ്‌ അത് സംഭവിച്ചത് !!

സ്റ്റേജില്‍ ആകെ ഇരുട്ട് ,കരണ്ട് പോയതാണ്"
ഗള്‍ഫിലും പവര്‍ കട്ടോ ? എന്റെ അക്കിപ്പാറ അമ്മച്ചിയേ!!  അടുത്തുള്ള ചങ്ങാതിയുടെ നിലവിളി .
പത്തുമിനുട്ട് കഴിഞ്ഞപ്പോള്‍ കറന്റ് വന്നു, ചമ്മല്‍ അട്ജസ്റ്റ് ചെയ്തു അയാള്‍ വീണ്ടും മൈക്കില്‍. കൂടെ നില്‍ക്കുന്ന അവതാരകയെ എന്തേലും പറയാന്‍ സമ്മതിക്കാതെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി.ഇയാളെന്താ നികേഷ് കുമാറിന് പഠിക്കുകയാണോ ?
"നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മഞ്ചുവാര്യര്‍ ഇതാ വീണ്ടും  ഈ പ്രവാസ ഭൂമിയില്‍..
മഞ്ചുവാര്യരുടെ നൃത്തം കാണുന്നതിനു മുന്നേ മഞ്ചുവാര്യര്‍ ആരെന്നറിയണ്ടേ ഇതാ ഞങ്ങള്‍ തയ്യാറാക്കിയ ഈ ക്ലിപ്പ് കാണൂ !!.
"തലച്ചോറില്ലേ പഹയാ അനക്ക്,,മ്മളെ മഞ്ചുവാര്യരേ അറിയാത്തോന്‍ ഈ ലോകത്തുണ്ടാവോടാ,,,ഓന്റൊരു ക്ലിപ്പ് " തൊട്ടടുത്ത്‌ ഇരിക്കുന്ന കോഴിക്കോടന്‍ വി ഐപി യുടെ കമന്റ്!!.
മഞ്ചുവാര്യര്‍ സ്റ്റേജില്‍ ക്ലിപ്പ് വുരുന്നതും കാത്തിരുന്നു, ദാ വരുന്നു ക്ലിപ്പ് , മഞ്ചുവാര്യര്‍ പാടത്ത് കൂടി ഓടുന്നു ചാടുന്നു,പിന്നെ വലിയ കാറില്‍ കയറുന്നു നമ്മുടെ അവതാരകന്റെ മടിയില്‍ കയറിയിരിക്കുന്നു.അയാള്‍ക്ക് മുത്തം കൊടുക്കുന്നു,,,, ഹോ എനിക്ക് വയ്യ!!..ഞെട്ടണ്ട !! സംഗതി സത്യമാണ്, പക്ഷേ അത് നിങ്ങള്‍ വിചാരിച്ച മഞ്ചുവാര്യര്‍ അല്ല പിന്നെയോ? ആദ്യം ഡാന്‍സ് കളിച്ച കൊച്ചിന്റെ ക്ലിപ്പ് വന്നത് ഇപ്പോഴായിരുന്നു.,,പരിപാടിയില്‍ മാറ്റം വരുത്താന്‍ സംഘാടകര്‍ക്ക് അധികാരമുണ്ട് . ടിക്കറ്റ് എടുത്തു അത് കാണാന്‍ വന്നവര്‍ മിണ്ടാതെ ക്ലാപ്പ് അടിച്ചു അവിടെങ്ങാനും ഇരുന്നോളണം!! ങ്ങാ !!

ക്ളിപ്പില്ലാതെ തന്നെ മഞ്ചുവാര്യരും നൃത്തം ചെയ്തു!! ഒന്നല്ല രണ്ടു കിടിലന്‍ പെര്‍ഫോമന്‍സ്!!. മൂന്നാമത്തെ നൃത്തത്തിന്റെ പശ്ചാത്തലം വിവരിച്ചു വി നാരായന്‍ വീണ്ടും സ്റ്റേജില്‍!!..ഇതാ വരുന്നു ഒരിക്കല്‍ കൂടി നമ്മുടെ സ്വന്തം മഞ്ചുവാര്യര്‍!!.. ഒന്ന് രണ്ട് മൂന്ന് തവണ ,,,, മഞ്ചുവേ കൂയ് !!.. പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ "കോട്ടയം ഫാഷയില്‍" പറഞ്ഞാല്‍ പുള്ളിക്കാരി പുള്ളിക്കാരിയുടെ പാട്ടിനു പോയി !!...അങ്ങിനെ വിട്ടാല്‍ പറ്റുമോ? വി നാരായന്‍ ,, മെയ്ക്കപ്പ് റൂമില്‍ പോയി കയ്യോടെ കൂട്ടികൊണ്ട് വന്നു, ചുരളീധരന്‍ പാലിയത്തിനെ കൊണ്ട് ഒരു പൊന്നാട അണിയിപ്പിച്ചു കൊടുത്തു!! ഹാവൂ ഇപ്പോഴാ ശ്വാസം നേരെ വീണത് !!.ഡാന്‍സ് ഇല്ലേലും പൊന്നാട കൊടുത്തല്ലോ !!.എല്ലാത്തിനും ശശിയായി ക്ഷമിക്കണം സാക്ഷിയായി പാവം ആ അറബി വീണ്ടും സ്റ്റേജില്‍ വന്നു ഇറങ്ങിപ്പോയി !!.

എം ജി യും സംഘവും സ്റ്റേജില്‍,, നിറഞ്ഞ കയ്യടി !! മലയാളത്തിന്റെ മഹാഗായകന്റെ അനുഗ്രഹീത ശബ്ദത്തില്‍ ഒരു ഭക്തിഗാനം !!!.അത് കഴിഞ്ഞു രഞ്ജിനി ജോസ് !! കൊള്ളാം, പൊന്നാടയുമായി ഈ വഴി ഇനിയും വരാതിരിക്കട്ടെ ആ രണ്ടു ചേട്ടന്‍മാരും എന്ന് പറഞ്ഞു നാക്ക് വെളിയിലേക്ക് ഇട്ടില്ല ദാവരുന്നു വീണ്ടും പൊന്നാട !!!.

ഇത്തവണ ആര്‍ക്കാണാവോ പൊന്നാട !! പൈല്‍സ് രോഗത്തിന് അത്യാധുനിക രീതിയില്‍ ചികിത്സചെയ്യുന്ന ഒരു ഡോകടര്‍ ഉണ്ടത്രെ ഇവിടെ, പുള്ളിയെ ആദരിക്കുകയാണ് !!..,,ബീഫ്നിരോധനത്തിനെതിരെ  പ്രതിഷേധിക്കാന്‍ ബീഫ് തിന്ന് പൈല്‍സ് വന്നവരും!! ബീഫ് ഹറാമാക്കി കോഴി തിന്നു ഈ അസുഖം വന്നവരുമുള്ള പ്രവാസലോകത്ത്  ഏറ്റവും നല്ല കൃഷിതന്നെയാണ് ഈ പൈല്‍സ് ക്ലിനിക്ക് !!ആദരിച്ചേ മതിയാവൂ !!. ഒരു വഴിക്ക് പോവുകയല്ലേ കിടക്കട്ടെ ഒരു ലക്ഷം രൂപയും ശില്‍പ്പവും!!..നിറഞ്ഞ കൂവലിനിടയില്‍, പൊന്നാട അണിയാന്‍ ചുരളിസര്‍ വീണ്ടും  കുപ്പായം മാറ്റി വന്നു !!..ഈ തവണയെങ്കിലും ഒരു പൊന്നാട കൊടുക്കാം എന്ന് കരുതി വന്ന ഹോണറബിള്‍ ഗസ്റ്റ്പാവം അറബി വീണ്ടും പാലാരി വട്ടം ശശിയുടെ അമ്മാവനായി !!.അപ്പോഴാണ്‌ ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.. ഈ ഡോകടറുടെ ആശുപത്രിയാണല്ലോ ഇവന്മാരുടെ പ്രധാന സ്പോണ്സര്‍മാരില്‍ ഒരാള്‍!!അതായത്  പരസ്പര സഹായ സഹകരണ പ്രാഞ്ചി അവാര്‍ഡ് ഡ്രാമ!!.
കോപ്രായം തുടര്‍ന്നപ്പോള്‍ പണം ഏതായാലും പോയി ഇനി സമയവും പോവണ്ട എന്ന് കരുതി ചിലരൊക്കെ കസേര കാലിയാക്കാന്‍ തുടങ്ങി!! .അപ്പോഴാണ്‌ അറിയിപ്പ് വന്നത്. "ഇവിടെ കൂടിയവരില്‍ നിന്നും പരിപാടിയുടെ അവസാനത്തില്‍ ഒരു നറുക്കെടുപ്പ് നടത്തും, അതിലെ വിജയികള്‍ക്ക് ഒരു വജ്രാഭരണം സമ്മാനമായി കിട്ടും !! . പരിപാടി മുഴുവന്‍ കാണികളെ  പിടിച്ചു നിര്‍ത്താനുള്ള സൈക്കളോടിക്കല്‍ മൂവ്മെന്റ് !!.

നമ്മള്‍ കാത്തിരിക്കുന്ന അജുവര്‍ഗ്ഗീസ് ഇതാ വരുന്നു !! കോട്ട്മുക്രി യുടെ അട്ടഹാസം !! അജു ഇതാ നിങ്ങള്‍ക്കിടയില്‍ നിന്നും വരുന്നു !!! ...
"അജൂ അജൂ" !!
"അജു ഇവിടെയാണോ അവിടെയാണോ ആകാശത്താണോ  ഇടത്താണോ വലത്താണോ? സ്പോട്ട് ലൈറ്റുകള്‍ ഗ്രൌണ്ടിന്റെ നാനാ ദിക്കിലും തിരഞ്ഞു !! അജു പോയിട്ട് അജുവുന്റെ പൂടപോലും എങ്ങും കണ്ടില്ല !!,,അജൂ അജൂ എന്ന്  വിളിച്ചു സ്റ്റേജിനു ചുറ്റും ഓടി നടന്നു പുള്ളിക്കാരന്റെ കാലു തളര്‍ന്നപ്പോള്‍  എം ജി ഇടപെട്ടു !!
"അജു വരുമ്പോള്‍ വരട്ടെ നമുക്ക് പാട്ട് തുടരാം" കൊട് കൈ,, അങ്ങിനെ വീണ്ടും സംഗീതമഴയിലേക്ക് ! രണ്ട് പാട്ട് കഴിഞ്ഞപ്പോള്‍ ദാ വരുന്നു  അജു സ്റ്റേജിലേക്ക് !!.
"ദാ വരുന്നു  നമ്മുടെ അജു വര്‍ഗ്ഗീസ് !! നല്ലൊരു കയ്യടികൊടുക്കൂ !!,,,അവതാരകന്‍ സദസ്യരോട് !!
കാണികളാരാ മക്കള്‍ !!! കൂവല്‍ കൊണ്ട് തുലാഭാരം നടത്തി അജുവിനെ സ്വാഗതം ചെയ്തു !,
അജു വര്‍ഗ്ഗീസ് "ക്ഷമിക്കണം, ഞാന്‍ ഇവിടെ വന്നപ്പോള്‍ എന്നോട് സ്റ്റേജില്‍ കയറാന്‍ സമയമായിട്ടില്ല ഒന്നൂടെ കറങ്ങി വരാന്‍ പറഞ്ഞു അങ്ങിനെ ഞാന്‍ കിട്ടിയ ചാന്‍സില്‍ ഒന്ന് "കറങ്ങി".ട്രാഫിക് ബ്ലോക്കില്‍ പെട്ടു, ഞാന്‍ നിരപരാധിയാണ് " അയാം ദി സോറി അളിയാ ചുമ്മാ തെറ്റിദ്ധരിച്ചു.. !!.
പരിപാടിയില്‍ നേരം വൈകി വന്ന അജു വര്‍ഗ്ഗീസിനെ പൊന്നാട അണിയിക്കാന്‍ ദാ വരുന്നു ചുരളീധരനും അവതാരക പ്രാഞ്ചിയും വീണ്ടും സ്റ്റേജില്‍ !!.കിട്ടേണ്ടത് കിട്ടിയപ്പോള്‍ അജു വീണ്ടും "കറങ്ങാന്‍" പോയി
"പാട്ട് തുടരുന്നു. അടുത്തത്  ഒരു മെലഡിയാണ് " മൈക്ക് കയ്യിലെടുത്തതും അവതാരം വീണ്ടും സ്റ്റേജില്‍ "നമ്മള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍പോളി ഓണ്‍ സ്റ്റേജ് !! പ്ലീസ് പുട്ട് യുവര്‍ ഹാന്ട്സ് ടു ഗെതെര്‍"  ഇനി കയ്യടിയുടെ പോരായ്മകൊണ്ട് മൂപ്പര് നേരം വൈകണ്ട!! ശക്തമായി തന്നെ കയ്യടിച്ചു"
സദസ്യരെ അഭിവാദ്യം ചെയ്തു നിവിന്‍ എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും അവതാരകന്‍ വീണ്ടും ഇടപെട്ടു. തട്ടത്തിന്‍ മറയത്തെ ഡയലോഗ് കേള്‍ക്കാന്‍ വേണ്ടി മാത്രം  ഇവിടെ വന്ന ഈ പ്രേക്ഷകര്‍ക്ക് വേണ്ടി ആ ഡയലോഗ് ഒന്നൂടെ പറയിപ്പിച്ചു !! അത്  കേട്ടതും പിറകില്‍ നിന്നും ആരോ സ്നേഹത്തോടെ വിളിക്കുന്നത് കേട്ടു " മലരേ ........"

പൊന്നാട വരട്ടെ !! വന്നു,, ഒന്നല്ല ഇരുപത്തിയഞ്ചു പൊന്നടകള്‍ !!ആദ്യം എംജിക്ക് , പിന്നെ കൂടെ വന്നവര്‍ക്കും റൂം ബോയിക്കും വരെ, സ്റ്റേജില്‍ തബലവായിക്കുന്നവനും കര്‍ട്ടന്‍ വലിക്കുന്നവനും പൊന്നാട, പൊന്നാടയിട്ട്  തളര്‍ന്ന ചുരളീധരനും, അവതാരക പ്രാഞ്ചിക്കും വരെ നിവിന്‍ പോളിയെ കൊണ്ട് പൊന്നാട അണിയിപ്പിച്ചു !!. ശ്രീനിവാസന്‍ പറഞ്ഞപോലെ ഒരു ഹാരം അങ്ങോട്ടും ഒരു ഹാരം ഇങ്ങോട്ടും !!

ദ്വയാര്‍തഥങ്ങങ്ങളുള്ള അശ്ലീല ചുവയുള്ള കുറച്ച് കോമഡിയായിരുന്നു അടുത്ത ഐറ്റംസ് !!കുടുംബ സമേതം പരിപാടി കണ്ട് കൊണ്ടിരുന്ന ചിലരൊക്കെ അതോടെ പയ്യെ ചെവി പൊത്തി സ്ഥലം കാലിയാക്കി !.. അതിനിടയില്‍ പ്രാഞ്ചിയുടെ ആഹ്വാനം " ഈ തമാശ കേട്ടിട്ടും ആര്‍ക്കും ചിരിവരുന്നില്ലേ കോമഡി കഴിഞ്ഞു ഒന്ന് ചിരിക്കൂ ചിരിക്കൂ !!. ഡിം !!.

ഇനിയും ഇവിടെ നിന്നാല്‍ ശെരിക്കും വട്ടാകും !! സ്ഥലം കാലിയാക്കാം,,കൂടെ വന്നവരെയും കൂട്ടി പുറത്തു കടന്നു!! വാതില്‍ക്കല്‍ ആ വളണ്ടിയര്‍ പയ്യന്‍ വീണ്ടും ചിരിക്കുന്നു,, നിങ്ങളെ എല്ലാരെയും ഞങ്ങള്‍ പൊന്നാട തന്നു  പറ്റിച്ചേ എന്ന ചിരി,,  അല്ല കൊലച്ചിരി!! .:)
---------------------------------------------------------------------------------------- ശുഭം

33 comments:

  1. സംഗതി രസകരമായി എഴുതി ട്ടോ- ആശംസകള്‍ ഭായ്...!!!!!!!!!!!!!!

    ReplyDelete
    Replies
    1. എന്റെ അക്കിപ്പാറ അമ്മച്ചിയേ!! ഹഹഹഹ്

      Delete
    2. നന്ദി അനൂസ് ആദ്യ വായനക്ക് !!.

      Delete
  2. ഒന്നും പറയുന്നില്ലാ... കൊളമായ് അല്ലെ .

    ReplyDelete
  3. പെട്ടു എന്ന് പറഞ്ഞാൽ ഇതാണ്....!!

    ReplyDelete
  4. ദുരനുഭവത്തെ ചിരിയിൽ ചാലിച്ചവതരിപ്പിച്ചത് രസകരമായി.

    ReplyDelete
  5. ഇത്തരം ചില പരിപാടികളില്‍ ചെന്നുപ്പെട്ടാലുള്ള അവസ്ഥ രസകരമായി അവതരിപ്പിച്ചു.തലയൂരിപ്പോകാനും വിഷമം.
    ക്ഷമയ്ക്കും ഒരതിരില്ലേ അല്ലേ?!!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ .. തട്ടിപ്പ് എന്ന് പറയാന്‍ പറ്റില്ല എന്നാല്‍ ചിലര്‍ക്ക് ആളാവാന്‍ ചില കാട്ടി കൂട്ടലുകള്‍.

      Delete
  6. ഗള്‍ഫില്‍ നടക്കുന്ന,അല്ലാ എവിടേയും നടക്കുന്ന ,ഇത്തരം പരിപാടികളുടെ ലക്ഷ്യം തന്നെ ചിലരുടെ ഒക്കെ ആത്മ സാക്ഷാല്‍ക്കാരമാണ്

    ReplyDelete
  7. അല്ലെങ്കിലും ഇമ്മാതിരി പരിപാടിക്ക് പോയി സമയവും കാശും കളയണോ, റിമോട്ടും കയ്യില് പിടിച്ചു റൂമില് ആ ബ്ലാങ്കറ്റിന്റെ ചോട്ടില്‍ കിടന്നാണ് ഞാന്‍ എല്ലാ "ദുഫായി പരിപാടികളും " കാണാറുള്ളത്,

    ReplyDelete
  8. സംഗീത മഴ എന്ന പരിപാടി ഇങ്ങിനെ ഒരു സങ്കടമഴയായതില്‍ വളരെ സന്തോഷിക്കുന്നു.. കൈയിലെ കായി കളയാതെ കിടന്നുറങ്ങാമായിരുന്നില്ലേ കൊയാ..?
    എന്തായാലും വായനക്കാരെ രസിപ്പിക്കാന്‍ ഒരു പ്രമേയം കിട്ടിയില്ലേ.. ആ കായി മൊതലായി...

    ReplyDelete
  9. ദുരനുഭവങ്ങൾ നർമത്തിൽ കാണുമ്പോൾ പോയ കാശ് അല്പമെങ്കിലും മുതലായി എന്ന് തോന്നുന്നില്ലേ? നമ്മ ആരാ മോൻ?

    ReplyDelete
  10. ഇനിയും ഇനിയും വി.ഐ.പി പാസ് എടുത്ത് ചമ്മാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.........

    ReplyDelete
  11. അപ്പൊ ഇതാണോ താരങ്ങളുടെ സ്റ്റേജ് ഷോ ന്നൊക്കെ പറെണത് ഫൈസൽ. മൊത്തം പറ്റീരായിപ്പോയല്ലോ. രസകരമായി വിവരണം. ചില സ്റ്റേജ് ഷോസ് ചാനലിൽ കാണുമ്പോൾ തോന്നിയിട്ടുണ്ട് എന്തൊരു അറുബോറൻ പ്രോഗ്രാം എന്ന്.

    ReplyDelete
  12. സങ്കടമഴയുടെ വിവരണം രസകരവും ആസ്വാദ്യവും.

    ReplyDelete
  13. എന്തായാലും സംഗീത മഴ ചൊരിഞ്ഞപ്പോൾ
    അതു സങ്കട മഴയായി മാറിയതിൽ സങ്കടം ഇല്ലാതില്ല.
    അതിനെയും ഇവിടെ മുതലാക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നല്ലേ!

    "ടിക്കറ്റ് എടുത്തു ഗ്രൗണ്ടിലേക്ക് കടക്കുമ്പോള്‍ വാളണ്ടിയര്‍ പയ്യന്‍
    ഞങ്ങളെ നോക്കി ഒരു മാതിരി ചിരി!!.അതെന്തിനായിരിക്കും?"
    എന്തായാലും അതിനുത്തരം അകത്തു കയറിയപ്പോഴേ പിടികിട്ടിയല്ലേ!

    കൊള്ളാം മൊത്തത്തിൽ സംഭവം കലക്കി എന്നു പറഞ്ഞാൽ മതി!
    എന്തായാലും സംഘാടകർ ഇതിനകം ഓടി രക്ഷപ്പെട്ടു കാണും അല്ലെ!
    അതോ കായ് കൊടുത്തു അകത്തു കേറിയവരോ ഓടിയത്?
    എല്ലാവർക്കും ഇതൊരു പാഠം തന്നെ!! കൊള്ളാം അസ്സലായി കേട്ടോ മാഷെ!

    ReplyDelete
  14. എന്തായാലും പൊന്നാടക്ക് പഞ്ഞം വന്നില്ലല്ലോ
    അണ്ടനും അഴകോടനും എല്ലാം കിട്ടി ഓരോ പൊന്നാട! കൊള്ളാം!

    ഒരു ഷെയർ ബട്ടണ്‍ ബ്ലോഗിൽ പിടിപ്പികെന്റെ മാഷെ!
    ഷെയർ ചെയ്യാൻ പറ്റുന്നില്ല
    ആശംസകൾ
    ഫിലിപ്പ് ഏരിയൽ
    ​സിക്കിന്ത്രാ ബാദ്

    ReplyDelete
  15. ഇങ്ങക്ക് അങ്ങനെന്നെ മാണം.. :D
    കലക്കി ഇക്കാ... :)

    ReplyDelete
  16. ആ പയ്യന്റെ ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. തരികിട താരനിശകൾ.

    ReplyDelete
  17. കാശ് കൊടുത്ത് ഇമ്മാതിരി പ്രാഞ്ചി കളുടെ പൊന്നാട പരിപാടി മേലാല്‍ കാണാന്‍ പോകരുത്.

    ReplyDelete
  18. എന്നുമെന്നോണം പ്രവാസികളെ തേടിയെത്തി
    തനി വളിപ്പ് പരിപാടികൾ നടത്തുവാനായും , പൊന്നും പൊന്നടയും
    തരപ്പെടുത്തുവാനായും ധാരാളം താര പദവിയിലുള്ളവരും , അല്ലാത്തവരും
    ആയവർ ലോകം മുഴുവൻ മല്ലു സമാജങ്ങളുള്ളിടത്തെല്ലം പതിവായി വന്ന് ,
    നടത്തുന്ന കാഴ്ച്ചകളുടെ ഒരു പച്ചയായ അവലോകനം തന്നെയാണിത് കേട്ടൊ
    ഫൈസൽ ഭായ്

    ReplyDelete
  19. ഹ ഹ ഇതുവരെ ഇങ്ങനെ പരിപാടികള്‍ക്ക് പോകാത്തത് കൊണ്ട് കൊഴപ്പല്ല്യ

    ReplyDelete
  20. സംഭവം ജോറയി...... ദുരവസ്ഥനല്ല കഥയാക്കി മാറ്റിയത് ഗംഭീരമായി....... പണ്ട് ബാംഗ്ലൂർ വച്ച് യേശുദാസിന്‍റെ ഗാനമേള കേള്‍ക്കാന്‍ പോയപ്പോള്‍ ദാസ് സാറിന്‍റെ പാട്ടിന്‍റിടയില്‍ കിട്ടിയ അഞ്ചു കിലോ വെള്ളിയുടെ ഓര്‍മ്മയാല്‍ പരിപാടി ടിവിയിലെ കാണൂ....ആശംസകൾ നേരുന്നു...

    ReplyDelete
  21. ഫൈസൽഭാ‍യ്... ഇനി ഇങ്ങനെയൊരു ഏടാകൂടത്തിന് ചാടിപ്പുറപ്പെടില്ലല്ലോ... :)

    ReplyDelete
  22. അജു, നിമ്പോളി, മഞ്ജു വാര്യർ, പൈൽസ് പ്രാഞ്ചി, പാലാരിവട്ടം ശശിയുടെ അമ്മാവൻ, പവർ കട്ട്, പൊന്നാട ഇതൊക്കെ ഇഷ്ടം പോലെ കാണാൻ പറ്റിയില്ലേ. ഫാഗ്യവാൻ!

    ReplyDelete
  23. ഇതൊന്നും നമ്മുക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ലെ ല്ലേ ഫൈസൽ...!!!!
    അവസാനം ഒരു സസ്പൻസ്സും ല്ലേ....???

    ReplyDelete
  24. വായിച്ചിരുന്നു.കമന്റ്‌ ചെയ്യാൻ ബ്ലോഗർ സമ്മതിച്ചില്ല.

    ReplyDelete
  25. ആ പുതപ്പിച്ച സാധനം ബാക്കിയുണ്ടേല്‍ പറഞ്ഞ മതി, ഞാന്‍ ഇവിടെ ഒരു പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്

    ReplyDelete
  26. സംഗീത മഴ പൊന്നാട മഴയും വാ മൊഴിയും മാത്രമായി അല്ലേ?

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.