എന്റെ ചിറകൊടിഞ്ഞ കിനാക്കള്‍ അഥവാ, ഒരു ആല്‍ബം നായകന്റെ കദന കഥ.
എന്റെയുള്ളിലെ ഭയം മെല്ലെ തലപൊക്കി എന്നോട് തന്നെ ചോദിക്കുന്നു ? ഇവന് ആര് ? പ്രത്യക്ഷമായോ പാരോക്ഷമായോ എനിക്ക് ആരോടും ശത്രുതയില്ല. കുറച്ചു കാലമായി ബ്ലോഗില്‍ പോസ്റ്റ് എഴുതാത്തത് കൊണ്ട് ആവഴിക്കും ആരുടെയും ഭീഷണി കാണുന്നില്ല. ഇനി ഫേസ്ബുക്കില്‍ നിന്ന് വല്ലവരും?"പലരെ കുറിച്ചും പോസ്റ്റ് എഴുതുമ്പോള്‍ ഓര്‍ക്കണമായിരുന്നു " എന്ന ക്യാപ്ഷനില്‍ കയ്യും കാലും ഒടിഞ്ഞ ഒരു സെല്‍ഫിക്ക് വകയുണ്ടാവുമോ എന്ന ആശങ്കയില്‍ ഞാനയാളെ ഒളികണ്ണിട്ടു നോക്കും. അപ്പോഴേക്കും മൂസൂട്ടി എന്റെ തല പിടിച്ച് ഇടത്തോട്ടോ വലത്തോട്ടോ തിരിച്ചു കാഴ്ച്ച മറക്കും. ഇയാള്‍ ഇത്രമാത്രം ശ്രദ്ധിക്കാന്‍ ഞാന്‍ എന്താണാവോ ഇയാളോട് ചെയ്തത് ..
സമയം, ചില പോസ്റ്റുകള്‍ക്ക് ഫെസ്ബുക്കില്‍ കിട്ടുന്ന ലൈക് പോലെ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നു. ചുണ്ടിലേക്ക് നീണ്ടു കിടക്കുന്ന മുടിയെ ഒതുക്കി, മീശയില്‍ താജ്മഹല്‍ പണി പൂര്‍ത്തിയാക്കി, ബ്രഷ് കൊണ്ട് മുടിയൊക്കെ നീക്കി പൌഡറും ഇട്ടു, എന്നെ ഒരു "സില്‍മാ"നടനാക്കി മൂസൂട്ടി കസേരയില്‍ നിന്നും ഇറക്കിവിട്ടു.
ഞാന്‍ പതിയെ കസേരയില്‍ നിന്നും ഇറങ്ങി. പുറത്തു നല്ല മഴ പെയ്യുന്നു. കുട എടുക്കാത്തതിനാല്‍ ഞാന്‍ അവിടെ തന്നെ നിന്നു. അയാള്‍ എന്നെ തന്നെ നോക്കുന്നു, ഇടി വെട്ടിയവനെ പാമ്പ് കടിച്ച് കിടക്കുമ്പോള്‍ പാണ്ടി ലോറി കേറിയ പോലെയായി എന്റെ അവസ്ഥ.
"ഹെലോ " മൂപ്പര് എന്നോട്. ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു ഞാനും "എന്തൊക്കെ സുഖല്ലേ?" എന്നൊരു ചോദ്യമെറിഞ്ഞ് ഒന്ന് സിങ്കാവാന്‍ ശ്രമിച്ചു .
"നിങ്ങള്‍ എവിടെയാ? ഞാന്‍ ഇത് വരെ നിങ്ങളെ കണ്ടിട്ടില്ലല്ലോ?". നെഞ്ചില്‍ കുത്തുന്ന ചോദ്യം.നാടിനെയും നാട്ടാരെയും ഇത്ര മേല്‍ സ്നേഹിക്കുന്ന എന്റെ ദേശ സ്നേഹം ഒരു വരുത്തന് ചോദ്യം ചെയ്യുന്നു,
"ഞാനീ നാട്ടുകാരന് തന്നെയാ, കുറച്ചു കാലം ഇവിടെന്നു മാറി ഗള്‍ഫില്‍ പോയി ന്നെ ഉള്ളൂ". ഞാന്‍ കുറച്ചു അരിശത്തോടെ പറഞ്ഞു.
"നിങ്ങളെ കാണാന്‍ നല്ല ഭംഗിയുണ്ട് കേട്ടോ " എന്റെ ബോധം പോയില്ലാന്നെ ഉള്ളൂ, ഇതൊന്നും കേള്‍ക്കാന്‍ ഭാര്യ അടുത്തില്ലാതെ പോയല്ലോ ,, എനിക്ക് ഫീലിംഗായി.
"താങ്ക്യൂ " ഞാന്‍ പറഞ്ഞു . ഇപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. മൂപ്പര് ആള് അത്ര അപകടകാരിയല്ല,
"നിങ്ങള്‍ക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടോ ?" ദാ വരുന്നു അടുത്ത ഉണ്ട, ഇങ്ങിനെ, എപ്പോഴും എപ്പോഴും ഇയാള്‍ എന്തിനാണാവോ എന്നെയിങ്ങിനെ സുഖിപ്പിച്ചു ഞെട്ടിക്കുന്നത് .
"പിന്നേ ഞാന്‍ നല്ലൊരു നടനാണ്. ജീവിതമാകുന്ന നാടകത്തില്‍ നന്നായി അഭിനയിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ലക്ഷ്യം എന്നാണല്ലോ മഹാനായ ആരോ പറഞ്ഞത്."
"എന്താ കാര്യം?" ഞാന്‍ ചോദിച്ചു.
"ഞാന്‍ ഒരു സംവിധായകനാണ്."മൂപ്പരെ ഡയലോഗ്.
പിന്നേം ഞാന്‍ ഞെട്ടി,എന്താ പടച്ചോനെ ഞാന്‍ കേള്‍ക്കുന്നത്,,ആദ്യായിട്ടാ ഒരു സംവിധായകനെ നേരിട്ട് കാണുന്നത് ,,
"ഒന്നും തോന്നരുത് ട്ടോ,കുറെ കാലായിട്ട് സിനിമയൊന്നും കാണാത്തത് കൊണ്ട് പെട്ടന്നു ആളെ മനസ്സിലായില്ല.ഏതു സിനിമയാ അവസാനായിട്ടു ചെയ്തത്". ഒരു സംവിധായകനെയാണല്ലോ ഞാന്‍ ഇങ്ങിനെ പേടിയോടെ സംശയിച്ചത്.ഞാന്‍ എന്നോട് തന്നെ മാപ്പ് പറഞ്ഞു.
"ഞാനേ അത്ര വലിയ സംവിധായകന് ഒന്നും അല്ല, ആല്‍ബം ഉണ്ടാക്കുക, ടെലി ഫിലിം സംവിധാനം ഇതൊക്കെയേ ആയിട്ടുളൂ "
"എല്ലാംചെറുതില് നിന്നാണല്ലോ വലുതാവുന്നത്" ഒരു വഴിക്ക് പോവല്ലേ കിടക്കട്ടെ ഫ്രീ ആയി എന്റ കൊമ്പ്ളി മെന്റ്സ്.
"നായകനാവാന്‍ ഇഷ്ടം പോലെ ചെക്കന്മാര് ഈ അങ്ങാടിക്ക് ഇറങ്ങിയാല്‍ കിട്ടും. പക്ഷെ പക്വതയും ഗ്ലാമറും ഒക്കെ വേണ്ടേ? അതിപ്പോ എല്ലാര്ക്കും കിട്ടൂലല്ലോ, ഇങ്ങള്ക്ക് അതുണ്ട്
ഞാന്‍ തേടി നടന്ന എന്റെ കഥയിലെ നായകന്". സംവിധായകന്റെ ഈ വാക്ക് കേട്ടപ്പോള്‍ മഴയുടെ തണുപ്പില്‍ ഉറങ്ങി കിടന്ന രോമങ്ങള്‍ എണീറ്റ് നിന്ന് സംവിധായകനു ഒരു നമസ്കാരം പറഞ്ഞു !! .
"കഥയൊന്നും ഇപ്പൊ പറയണ്ട എന്തു വേഷമായാലും അഭിനയിക്കനല്ലേ ഞാന്‍ റെഡി." ഞാന്‍ വിനയ കുനയനായി.
"എങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു ഷൂട്ടിംഗ് ലൊക്കേഷനില്‍ വാ".
അങ്ങിനെ ഞാന്‍ ഗമയോടെ വീട്ടിലെത്തി.
പൂമുഖപടിയില്‍ എന്നെയും കാത്തിരിക്കുന്ന എന്റെ പ്രിയതമയോട് ഞാന്‍ പറഞ്ഞു,
"എടീ എന്നെ സില്മേല് എടുത്തെടീ"
അവള് അത് കേട്ടതായി നടിച്ചത് പോലുമില്ല.അല്ലേലും മുറ്റത്തെ മുല്ലക്ക് സ്മെല് ഇല്ലല്ലോ.
"തക്കാളി എവിടെ ? പച്ചമുളക് ? ഇഞ്ചി ? ഒന്നും കൊണ്ടോന്നില്ലല്ലേ ? പിന്നെ നിങ്ങള്‍ എന്തിനാ അങ്ങാടിയില്‍ പോയത്?" ശെരിയാണ് സംവിധായകന്റെ ഓഫറില്‍ ഞാന്‍ എല്ലാം മറന്നിരുന്നു.
"അത് ഇന്ന് ഹര്‍ത്താലാണ്, നീ അറിഞ്ഞില്ലേ കണ്ണൂരില്‍ ആരോ വെട്ടും കുത്തും ഒക്കെ ചെയ്തു. അപ്പൊ തന്നെ ഹര്‍ത്താലും കിട്ടി". ഞാന്‍ അഭിനയം ഇപ്പോഴേ പ്രാക്ടീസ് ചെയ്തു തുടങ്ങി യെങ്കിലും അവള്‍ക്ക് എന്നെ അറിയുന്നത് കൊണ്ട് അതപ്പടി തള്ളി, എന്നിട്ട് ഒരു ഒടുക്കത്തെ പഞ്ചു ഡയലോഗ് ..
"എനിക്കും മക്കള്‍ക്കുമുള്ള ചോറും കറിയും ഇവിടെ റെഡിയാണ്. ഹര്‍ത്താല്‍ തീര്‍ന്നിട്ട് വല്ലതും കൊണ്ട് തന്നാല്‍ വെച്ചുണ്ടാക്കി തരാം".
കിടക്കാന്‍ നേരം ഞാന്‍ അവളോട് പറഞ്ഞു. "എടീ അഭിനയം സിമ്പിളാണ് പക്ഷെ പവര്‍ ഫുള്‍ ആണ് ,,നിനക്ക് മനസ്സിലാവുന്നുണ്ടല്ലോ ല്ലേ"
ചെന്ന് അഭിനയിക്ക് നിങ്ങളെ സ്വഭാവം വെച്ച് നോക്കിയാല്‍ അതിനു വലിയ പ്രയാസം ഉണ്ടാകില്ല. അതും പറഞ്ഞു അവള് ഉറങ്ങി.
ഞാന്‍ അഭിനയിക്കുകയാണ്. നായികയുമായി സല്ലപിക്കുമ്പോഴാണ് വില്ലന്‍ കടന്നു വരുന്നത്. അഭിനയം എന്നത് ഉള്ളില്‍ നിന്നും വരേണ്ടതാണ്. അമാന്തിച്ച് നിന്നാല്‍ വില്ലന്‍ നായികയെ കൊണ്ട് പോവും. ഞാന്‍ സകല ശക്തിയുമെടുത്ത് കാല് കൊണ്ട് വില്ലനെ തൊഴിച്ചു .
"ന്റെ പടച്ചോനെ" എന്ന അട്ടഹാസവും പിന്നെ ഒരു കരച്ചിലും. അവള് നിലത്ത് വീണു കിടക്കുന്നു.
എന്ത് പറ്റി എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. എങ്കിലും മിണ്ടിയില്ല.
"ഓരോന്ന് ആലോചിച്ചു കിടക്കും, എന്നിട്ട് ഉറക്കത്തി മനുഷ്യന് സ്വസ്ഥത തരില്ല."
"എടീ അഭിനയം ...."
"സിമ്പിളാണ് പക്ഷെ പവര്‍ ഫുള്‍ ആണെന്നല്ലേ പറയാന്‍ വരുന്നത്, നാളെ യാവട്ടെ ഉമ്മയോട് പറഞ്ഞു നിങ്ങളെ സൂക്കേട് ഞാന്‍ മാറ്റുന്നുണ്ട്" .
രണ്ടു ദിവസം അങ്ങിനെ കടന്നു പോയി.ഒരു വൈകുന്നേരം പൂമുഖത്ത് മഴയുടെ സൌന്ദര്യം ആസ്വദിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംവിധായകന്റെ ഫോണ്‍'
"അല്ലാ ഒരു വിവരവും ഇല്ലല്ലോ പെട്ടന്നു ഷൂട്ടിംഗ് തുടങ്ങണം, റംസാന് മുമ്പേ റിലീസ് ചെയ്യണം, നിങ്ങള്‍ നാളെ വാ, നമുക്ക് കാര്യങ്ങള്‍ ഒക്കെ ഒന്ന് സംസാരിക്കണ്ടേ"?
പിറ്റേന്ന് ഞാന്‍ സംവിധായകന് പറഞ്ഞ സ്ഥലത്ത് എത്തി. ഒരു സിഗരറ്റിനു തീ കൊളുത്തി.
എവിടെ നായികയും വില്ലനുമൊക്കെ ? കഥ,സ്ക്രിപ്റ്റ്, ക്യാമറ സ്റ്റാര്‍ട്ട് ആക്ഷന്‍ ക്യാമറ" ഇതൊന്നും കാണുന്നില്ലല്ലോ? ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ച് ചോദിച്ചു.
"അതൊക്കെ വരും.നായിക കൊല്ലം സുജാതയാണ്, അറിയുമോ? രണ്ടാമത് ഒന്നും ആലോചിക്കാതെ ഞാന്‍ "നോ" പറഞ്ഞു.
"ഐ എ സ് ഓഫീസര്‍ ആയിരുന്നു.പോലീസ് വേഷത്തില്‍ അവരെ കാണാന്‍ ഒരു സംഭവമാ"
"ഇങ്ങിനെയൊരു ഐ എ എസ് ഓഫീസറെകുറിച്ച് ഞാന്‍ ഇത് വരെ കേട്ടിട്ടില്ലല്ലോ" ഞാന്‍ പറഞ്ഞു.
"അപ്പോള്‍ എന്റെ ഓടെടാ വെടികൊള്ളും എന്ന ആല്‍ബം കണ്ടില്ല അല്ലെ. അതിലെ നായികയുടെ വേഷമാണ് ഈ ഐ എ സ് ഓഫീസര്‍."
"ഒലക്ക"ഞാന്‍ മനസ്സില്‍ പറഞ്ഞു . എങ്കില്‍ കഥ പറയൂ ഞാന്‍ അക്ഷമനായി.
"അതായത് ഒരു നാട്ടില്‍ പാവപെട്ട ഒരു രണ്ടു പെണ് കുട്ടികളും, ഒരു ആണ് കുട്ടിയും ബാപ്പയും ഉമ്മയുമടങ്ങിയ ഒരു കൊച്ചു കുടുംബം. മഹല്ലിലെ പ്രസിഡന്റിന്റെ വീട്ടിലാണ് അവരുടെ ആധാരം, പണയം വെച്ചിരിക്കുന്നത്. മൂത്തമോള് ഏതോ വലിയ അറബിക് കോളേജില്‍ പഠിക്കുന്നു, ഏക മകനു ഹാര്‍ട്ടിന് അസുഖമാണ് ,അങ്ങിനെയിരിക്കുമ്പോഴാണ് ചെറുപ്പത്തില്‍ നാട് വിട്ട അവരുടെ അമ്മായിന്റെ മോന് ബോബെയില്‍ നിന്നും വരുന്നത്, അയാള്‍ ബോംബെയില്‍ വലിയ പുത്തന്‍ പണക്കാരനായിട്ടു തിരിച്ചു വന്നു."
"എന്നിട്ട് അയാള്‍ ഒരു സിനിമ പിടിക്കുന്നു,അവസാനം അയാള്‍ ആ പാവപെട്ട വീട്ടിലെ കുട്ടിയെ നിക്കാഹ് കഴിക്കുന്നു ഇതല്ലേ കഥ?" ഞാന്‍ ഇടക്ക് കയറി കഥ പൂരിപ്പിച്ചു .
"അതെങ്ങിനെ തനിക്ക് മനസ്സിലായി ? ഞാന്‍ ഈ കഥ ആരോടും പറഞ്ഞിട്ടില്ല പിന്നെ എങ്ങിനെ?"
അവിടെ പാലുകാച്ചല്‍ ഇവിടെ വിവാഹം, ഇവിടെ വിവാഹം അവിടെ പാലുകാച്ചല്‍ ,,അഴകിയ രാവണന്റെ തിരക്കഥ കഥ ലവ് ജിഹാദാക്കി മാറ്റി അല്ലെ ഗൊച്ചു കള്ളാ " ഞാനയാളെ ഒന്ന് ഇടം കണ്ണിട്ടു നോക്കി.
അപ്പൊ കഥയായി ഇനി ? ഞാന്‍ ചോദിച്ചു.
"നമുക്ക് പ്രതിഫലത്തെ കുറിച്ച് ഒക്കെ ഒന്ന് സെറ്റില്‍ മെന്റ് ആക്കണ്ടേ"? ഹൊ എനിക്ക് വയ്യ ഡബിള്‍ പ്രൈസ് അടിച്ചു.എന്റെ സമയം തെളിഞ്ഞെന്നാ തോന്നുന്നത്.
"എനിക്ക് അങ്ങിനെ കണക്കൊന്നും ഇല്ല,നിങ്ങള്‍ എല്ലാവര്ക്കും കൊടുക്കുന്നത് തന്നാല്‍ മതി" ഞാന്‍ വിനീതനായി പറഞ്ഞു.
"അയ്യടാ അങ്ങട്ട് തരുന്ന കാര്യം ആരാ പറഞ്ഞത്? .ഇതിനൊക്കെ കുറെ ചിലവുണ്ട് ഇങ്ങോട്ട് തരുന്ന കാര്യമാ ഞാന്‍ പറയുന്നത്."
"ഒരു ആല്‍ബം ഇറക്കാന്‍ ചുരുങ്ങിയത് രണ്ടു ലക്ഷം രൂപ ചിലവാണ് ,നായകനും വില്ലനും സഹ നടനുമൊക്കെ ഓരോരുത്തരും ഒരു അമ്പതിനായിരം വെച്ച് തന്നാണ് സാധാരണ ആല്‍ബം ഇറക്കുന്നത്. നിങ്ങളായതോണ്ട് നമുക്ക് ഒരു നാല്പതിനായിരം വെച്ച് അട്ജസ്റ്റ് ചെയ്യാം.
പിന്നെ സംഘട്ടനം,ഡാന്‍സ് ഇവിടെയൊക്കെ നമ്മള് ബംഗാളികളെ കൊണ്ട് ചെയ്യിക്കും.അവരാവുമ്പോള്‍ വല്ല പത്തോ അഞ്ഞൂറോ വെച്ച് ചെലവു ചുരുക്കാം, അതും കൂടി കേട്ടപ്പോള്‍ "പകച്ചു പോയി എന്റെ യുള്ളിലെ നായകന്". മൂസൂട്ടിയുടെ ബാര്‍ബര്‍ ഷോപ്പ് മുതല്‍ ഇത് വരെയുള്ള കാര്യങ്ങള്‍ ഒന്നോര്ത്തെടുത്തു. ഹമ്പടാ ഗള്‍ഫു കാരെ ലവലാക്കാനുള്ള പരിപാടിയാ'
"ഹൊ നിങ്ങളെ സമ്മതിക്കണം, ഭയങ്കര ബുദ്ധിയാ,ഞാന്‍ പറഞ്ഞു, ഇന്നിപ്പോ ഞായര്‍ അല്ലെ, ബാങ്ക് തുറക്കില്ല ഞാന്‍ രണ്ട് മൂന്നു ദിവസം കഴിഞ്ഞു "അഫിനയിക്കാന്‍" വരാം ട്ടോ" അതും പറഞ്ഞു വേഗം സ്ഥലം കാലിയാക്കി.
അങ്ങാടിയിലെ ചെസ്സ് ഷെഡില്‍ വെച്ച് ഞാനീ കഥ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനോട് പറഞ്ഞു.
"എടാ നിനക്കറിയുമോ അവന് സംവിധായകന് ഒന്നും അല്ല ,ഗള്‍ഫില്‍ നിതാഖാത്ത് വന്നപ്പോള്‍ കേറി വന്നതാ,എല്ലാരും കുഴി മന്ദിയും,ഇന്റീരിയര്‍ ഡിസൈനുമൊക്കെയായി പിടിച്ചു നിന്നപ്പോള്‍ മൂപ്പര് കണ്ടെത്തിയ പണിയാണ് ആല്‍ബം പിടുത്തം"
നേര്‍ത്ത മഴ ചാറ്റലും കൊണ്ട് വീട്ടിലേക്ക് നടക്കുമ്പോള്‍,എന്റെ യുള്ളില്‍ നിന്നും ആരോ പറയുന്നത് പോലെ തോന്നി " എന്താടാ ദാസാ ഇത്രേം കാലായിട്ട് നിനക്കീ ബുദ്ധി തോന്നാഞ്ഞേ"
-----------------------------------------------------------------------------ശുഭം .
This comment has been removed by the author.
ReplyDeleteവളരെ നന്നായി എഴുതി ..
ReplyDeleteനന്ദി അബ്ദുല്‍ ജലീല്‍ ആദ്യ വായനക്ക്
Deleteഅഫിനയിക്കാത്തത് കൊണ്ട് ഞമ്മൾ രക്ഷപ്പെട്ട്
ReplyDeleteഅദ്ദെന്നെ
ഭായീ
നന്നായിൻ കെട്ടാ
ആൽബം പിടിത്തക്കാർ ഇങ്ങന്നെ ആണു 😜
ഹഹഹ :)
Deleteഹ ഹ രസകരമായി എഴുതി .ഇത് വെച്ചൊരു സിനിമയെടുക്കാമല്ലോ :) അഭിനയിക്കാൻ താല്പര്യമുള്ളവരെ നിര്മ്മാതക്കളായി വെച്ച് തന്നെയാണ് ഈ ലോക്കൽ ആൽബങ്ങളും ചെറു സിനിമകളുമൊക്കെ പുറത്തിറങ്ങുന്നത് .
ReplyDeleteനന്ദി മുനീര്‍ നമുക്ക് ചുറ്റും കാണുന്ന ചിലത് :)
Deleteഹ ഹ രസകരമായി എഴുതി .ഇത് വെച്ചൊരു സിനിമയെടുക്കാമല്ലോ :) അഭിനയിക്കാൻ താല്പര്യമുള്ളവരെ നിര്മ്മാതക്കളായി വെച്ച് തന്നെയാണ് ഈ ലോക്കൽ ആൽബങ്ങളും ചെറു സിനിമകളുമൊക്കെ പുറത്തിറങ്ങുന്നത് .
ReplyDeleteഅപ്പൊ ഇതിനിടയിൽ സിനിമേൽ അഭിനയിക്കാനും പോയി അല്ലെ. ഇത് മുഴുവനും സ്വപ്നം തന്നെയോ ഫൈസൽ.... അതോ.... പാവം ഷബ്ന.....
ReplyDeleteഎന്തായാലും ഈ സിനിമാക്കഥ സൂപ്പർ കോമഡി ആയിട്ടുണ്ട്. പിന്നെ ആദ്യം കൊടുത്ത മേരീടെ ഫോട്ടോയും സൂപ്പർ.
ഹഹഹ് ചില നീറുന്ന വേദനകള്‍ :)
Deleteനർമ്മഭാസുരമായ രചന. ഉന്മേഷകരമായ വായന. നന്ദി.
ReplyDeletenandhi ഉസ്മാന് ക്ക വായനയ്ക്കും വരവിനും
Deleteഅനുഭവം പോലെ ഹാസ്യസാന്ദ്രം. ഇങ്ങിനെ ഒരു മഹാ സംഭവത്തിന്റെ വക്കത്തുകൂടെ നടന്നുപോയിട്ടുണ്ടെന്ന് വ്യക്തം.... വിനയകുനയനായ ഒരു നായകനോടാണ് നിതാഖാത്ത്കാരന്റെ ഈ കളി.. എന്നാലും ദാസാ..
ReplyDeleteതീര്‍ച്ചയായും അനുഭവത്തില്‍ നിന്നും ഒരു പോസ്റ്റ് :) നന്ദി വായനക്കും അഭിപ്രായത്തിനും
Deleteരസകരമായി-ആശംസകള്‍.... ചുരുക്കത്തില്‍ ലോകത്തുള്ള സര്‍വ ബാര്ബരന്മാരും വായാടികള്‍ ആണല്ലേ.....!
ReplyDelete:) :) നന്ദി അന്നൂസ്
Deleteഹഹ ഓരോ തട്ടിപ്പുമായി ഓരോരുത്തർ വരും.അതിലൊന്നും വീഴരുത് ട്ടോ.നിങ്ങൾ കണ്ട തുക്കടാ ആൽബത്തിൽ ഒന്നും അഭിനയിക്കേണ്ട ആളല്ല.നിങ്ങള്‍ ലെവെൽ വേറെയാ.മിനിമം ഒരു ആർട്ട് ഫിലിമിൽ എങ്കിലും അഭിനയിക്കെണ്ടാതാ.അതിനുള്ള കഴിവും ഗ്ലാമറും നിങ്ങല്ക്കുണ്ട്.ഒരു മുവ്വായിരം ദിര്‍ഹം ഇറക്കാൻ പറ്റുമെങ്കിൽ ഞാൻ അവസരം തരം
ReplyDeleteഹഹ ഒടുക്കത്തെ താങ്ങ് :)
Deleteആ ഊർക്കടവ് പഞ്ചായത്തിലെ അരിമണി മുഴുവൻ പെറുക്കിയെടുത്തുകൊടുത്തിരുന്നെങ്കിൽ ബീവി കഞ്ഞിയെങ്കിലും വച്ചു തന്നേനെ!
ReplyDeleteഹഹഹ :)
Deleteരസകരമായ വായന.. :)
ReplyDeleteനന്ദി ഡോക്ടര്‍ വായനക്കും വരവിനും
Deleteസത്യം പറയണം, ഫൈസലിന് പൈസ എത്ര പോയി ? :D :D :D രസായിട്ടോ, ചിരിപ്പിക്കാനും ചിരിക്കാനും അല്ലെങ്കിലും നിങ്ങളുടെ അടുത്ത ട്യൂഷന് വരണം
ReplyDeleteഇഷ്ടം സ്നേഹം മാത്രം എന്നും കൂടെ കൂടുന്ന വായനക്ക്
DeleteHaawoo faisal um raksha pettu .ee nammal um raksha pettu.kaaranam aabinayichirunnenkil nammal kandu kodukkendath? ? Haaaa...
ReplyDeleteHaawoo faisal um raksha pettu .ee nammal um raksha pettu.kaaranam aabinayichirunnenkil nammal kandu kodukkendath? ? Haaaa...
ReplyDeletekollaaaaaaaaam, nannayirikkunnu, chirichupoyi
ReplyDeleteനന്ദി ഇത്ത :)
Deleteനർമ്മം മേമ്പൊടി ചാർത്തി എഴുതിയ അനുഭവം ( ? ) ഉഷാരായിട്ടുണ്ട് . അക്ബർക്കാന്റെ അനിയനല്ലേ അപ്പോൾ പിന്നെ എങ്ങനെ നന്നാവാതിരിക്കും..ഏതായാലും പറ്റിപ്പിൽ പെട്ടില്ലല്ലോ സൗന്ദര്യം മാത്രമല്ല ബുദ്ധിയും ഉണ്ടല്ലേ....ബ്ലോഗ് എഴുത്ത് നിർത്താതെ കൊണ്ട് പോകുന്നതിന് അഭിനന്ദനങ്ങൾ...
ReplyDeleteനന്ദി ഉമ്മു ജാസിം :)
Deleteഒരു വാര്‍ത്തമാനകാല കഥനത്തെ ചിരിമുത്തുകളില് കോര്‍ത്തെഴുതി. വളരെ നന്നായി
ReplyDeleteനന്ദി സലാം ജി .
Deleteനാട്ടിലെ പണാര്ത്തിയുള്ള വില്ലന്മാര്ക്ക് ബംഗാളിയും,ഗള്‍ഫുക്കാരനും നല്ല കോമ്പിനേഷനാണല്ലോ?!നായകനാവാന്‍ കൊതിക്കുന്നവര്‍ കരുതിയിരിക്കുക!
ReplyDeleteഅപകടം വരുന്ന വഴികള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു!
അക്ഷരത്തെറ്റുകള്‍ ഉണ്ട്.കഴുത്തില്‍,കാഴുത്തില് അങ്ങനെ......
ആശംസകള്‍
നന്ദി സര് ,,വായനക്കും അഭിപ്രായങ്ങള്‍ക്കും !
Deleteകൊള്ളാംട്ടോ..
ReplyDeleteകൊള്ളാംട്ടോ..
ReplyDeleteനന്ദി സ്വപ്ന ജി :)
Deleteനർമസുന്ദരമായ അനുഭവം ക്ഷ രസിച്ചു.
ReplyDeleteനന്ദി പ്രദീപ് ജി
Deleteഹഹ, സംഭവം സൂപ്പറായിട്ടുണ്ട് ട്ടാ
ReplyDelete(വായിച്ച് അവസാനം എത്തിയപ്പഴാണ് സമാധാനം ആയത്. അഭിനയിച്ചില്ലല്ലോ. അല്ലെങ്കില്‍ അതുംകൂടെ കാണേണ്ടിവന്നേനെ)
ഹഹഹ ആ ഭാഗ്യം ഇല്ലാതെ പോയി ല്ലേ :)
Deleteഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ പോകുന്നുണ്ട് ,നായകനായി അഭിനയിക്കാമോ ?
ReplyDeleteഎന്നെ പറ്റുമോ സഖാവേ
Delete(ഇതിനു വളിച്ച ഒരു മറുപടി പ്രതീക്ഷിക്കുന്നു) :D
ഹഹ സിയാഫ്ക്ക പറഞ്ഞാല്‍ പറഞ്ഞതാ ഞാന്‍ റെഡി :)
Deleteനമ്മുടെ ചുറ്റുവട്ടങ്ങളില്‍ സര്‍വസാധാരണമായി നടക്കുന്ന പ്രമേയം നര്‍മ്മരസത്തോടെ അവതരിപ്പിക്കുവാന്‍ ഫൈസലിന് കഴിഞ്ഞിട്ടുണ്ട്.അഭ്രപാളിയില്‍ മുഖം കാണിക്കുവാന്‍ ആഗ്രഹമില്ലാത്ത ആരുംതന്നെ ഉണ്ടാവുകയില്ല .സ്വപ്നത്തില്‍ ചവിട്ടേറ്റ് ഭാര്യ നിലംപതിച്ചത് പല സിനിമകളിലും, കഥകളിലും വായിച്ചത് കൊണ്ട് വിരസത തോന്നിപ്പിച്ചു .തുടക്കത്തില്‍ തന്നെ കഥയുടെ പര്യവസാനം എന്താകുമെന്നും മനസിലാക്കാനും കഴിഞ്ഞു .ആശംസകള്‍
ReplyDeleteനന്ദി റഷീദ് ഭായ് വായനക്കും അഭിപ്രായത്തിനും
Deleteഹ ഹ നീ അതിനിടയിൽ സിനിമയിലും ഒരു കൈ നോക്കിയോ. ഹെനിക്കു വയ്യ..
ReplyDeleteപുതുമുഖങ്ങളെ വെച്ചു സിനിമാ പിടിക്കാന്‍ പോകുന്ന പലരും പ്രയോഗിക്കുന്ന രീതിയാണ് ഇത്. ചില്ലറ പോയിക്കിട്ടും.
ReplyDeleteഅതെന്നെ :)
Deleteനിങ്ങ തലവെച്ച് കൊടുത്തിട്ട്, പടം റിലീസ് ആകാത്തതിന്റെ ദണ്ണം അല്ലേ...
ReplyDeleteഏതായാലും സംഗതി ഇഷ്ടപ്പെട്ടു. എഡിറ്റ് ചെയ്തു വരുമ്പോള്‍ നായിക അതിപ്രശസ്തരായ ശാലു..സരിത...ഈ ഗണത്തിലെ ആരേലും ആയാല്‍ നിങ്ങള്‍ ഫെമെസ് ആയി ഫൈസൂ....
ഹഹഹ് ജോസൂ ചിരിപ്പിച്ചു :)
Deleteമലയാള സിനിമക്ക് ഭാവിയിലെ ഒരു നായകനെ നഷ്ടപ്പെട്ടു :)
ReplyDeleteഇതിങ്ങനെ നിർത്താതെ കൊണ്ട് പോകുന്നല്ലോ. അത് തന്നെ വല്യ കാര്യം ഫസലേ
നന്ദി ജെഫു :)
Deleteഹെന്റെ റബ്ബേ
ReplyDeleteകഷ്ടിച്ചു രക്ഷപ്പെട്ടൂന്നു പറഞ്ഞാൽ മതി!
സംഭവം കലക്കീട്ടോ!
അപ്പോൾ ഇനി ബ്ലോഗ് ഉഷാറാക്കാൻ തീരുമാനിച്ചല്ലേ!
ഈ അഭിനയോം സില്മേ ഒന്നും നമുക്കു പറ്റില്ലെട്ടോ !
ഈ ബ്ലോഗു തന്നേ ശരണം!
പോരട്ടെ പുതിയ ചുവരെഴുത്തുകൾ!
ആശംസകൾ
മാഷെ ഈ ഫേസ്ബൂക്കിൽ കി ടന്നു ചുറ്റിക്കറങ്ങി സമയം
കളയാതെ ഇങ്ങനെ വല്ലതും പടച്ചു വിടെന്റെ കൽബെ !!
ഫിലിപ്പ് ഏരിയൽ
നന്ദി ഫിലിപ് സാര്‍ ഈ സ്നേഹ തലോടലിനു :)
Deleteവെള്ളിത്തിരയില്‍ മുഖം കാണിക്കാന്‍ വേണ്ടി പൈസ അങ്ങോട്ട് കൊടുത്തു അഭിനയിക്കേണ്ട അവസ്ഥയിലായി അല്ലെ.. ഒന്ന് പരീഷിക്കാമായിരുന്നു. !!
ReplyDeleteവെറുതെ കിടപ്പുള്ള പണം ഉണ്ടായിരുന്നേല്‍ ഒരു കൈ നോക്കാമായിരുന്നു ല്ലേ :)
Deleteകുറെ ചിരിച്ചു. അല്ലാ... ബാർബര്‍മാർ എല്ലാവരും വാപോയ വെട്ടുകത്തികളാണു ല്ലേ? എനിക്ക് ഇഷ്ടപ്പെട്ട ഒരു വാചകം ഇതാണ് " സമയം, ചില പോസ്റ്റുകള്‍ക്ക് ഫെസ്ബുക്കില്‍ കിട്ടുന്ന ലൈക് പോലെ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നു. ...: ഹ ഹ ഹ വന്നവഴി മറക്കാത്ത ലേഖകൻ മുഖപുസ്തകത്തെ വെറുതെ വിടാഞ്ഞത് നന്നായി. അനുഭവത്തിന്റെ വെളിച്ചത്തിൽ നടന്ന സംഭവം പോലെയാണ് ഒന്നും വിടാതെ ഹാസ്യം കലർത്തി ഈ ആൽബം ബ്ലോഗിൽ റിലീസ് ചെയ്തിരിക്കുന്നത്. ആശംസകൾ ഫൈസൽ. എന്നത്തേയും പോലെ ഏറെ ഇഷ്ടായി. ഒരു കാര്യം ചോദിച്ചോട്ടെ " അപ്പ എൽദൊയെ സിൽമേലെടുത്തല്ലേ?"
ReplyDeleteഹഹഹ് എല്‍ദോ പാവം :)
Deleteനല്ല ആൽബ നിർമ്മാണ വിവരണം
ReplyDeleteനിർമ്മാണ സഹായിയായി അങ്ങിനെ അഭിനയം
തകർത്തു അല്ലേ
പിന്നെ മുടക്കിയ കാശ് മുതലാക്കിയില്ലേ ഭായ്...ഏത്..?
പണം മുടക്കും എന്നോടാ കളി :)
Delete"ഹൊ നിങ്ങളെ സമ്മതിക്കണം, ഭയങ്കര ബുദ്ധിയാ ;)
ReplyDeleteഫൈസല്‍ ഭായ്...... അലക്കി പൊളിച്ചലറി.....
ReplyDeleteഎന്താ എഴുത്ത്.... കമ്പോടുകമ്പ് നര്‍മ്മം വാരി വിതറിയ രചന.....
ഓരോ തട്ടിപ്പുകള്‍ ഫൈറ്റും പിടിച്ചു വരുന്ന വരവേ......
കാശു കുറച്ചു പൊടിഞ്ഞേനെ...... അഫിനയവും പഠിക്ക്യാറന്നു....... ഫാക്യമില്ല.... അടുത്ത വരവിനു നോക്കാം.......
നര്‍മ്മത്തിന്റെ രാജാവിനു ആശംസകൾ.....
നന്ദി വിനോദ് :) വായനക്കും ഇഷ്ടപെട്ടു എന്നറിഞ്ഞതിലും
Deleteഅല്ലേലും നിങ്ങ ഭയങ്കര ഗ്ലാമറാ ട്ടാ
ReplyDeleteഞാനും ഒരു പടം പിടിക്കുന്നുണ്ട്, മേല്‍പ്പറഞ്ഞ ബംഗാളികളും ണ്ടാകും കൂടുന്നോ ?
കാശ് തന്നാ നായകനാക്കാ ;)
ഹഹഹ :)
Deleteഹഹ.. ഫൈസൂക്കാ...കലക്കി... :)
ReplyDeleteനന്ദി ഫിറോസ് :)
Deleteഭാര്യക്ക് ഒരു ചവിട്ട് കിട്ടിയത് മിച്ചം(അതിന്റെ ബാക്കി ഭാഗം അടുത്ത പോസ്റ്റായിട്ട് പോരട്ടെ !!)
ReplyDeleteസ്ത്രീ പീഢനവും നടന്നു അതിനിടക്ക്. സൂക്ഷിച്ചൊയ്
ReplyDeleteഹഹ്ഹ ചുമ്മാ :)
Deleteപുളുവടിയല്ല സ്വന്തം ജീവിതാനുഭവമാണെന്ന് വരികളുടെ ആ ഒരു ഇതിൽ നിന്ന് മനസ്സിലാവുന്നു. അങ്ങിനെ ഒരു നിമിഷംകൊണ്ട് നാളത്തെ നവീൻപോളി വീണുടഞ്ഞ് പീസ് പീസായി അല്ലെ.........
ReplyDeleteഹഹഹ മാഷേ സത്യം :)
Deleteസംഭവം നടക്കാതെ പോയത് ഫാഗ്യംന്ന് കരുത്യാ മതി. അല്ലെങ്കില്‍ ആ സംവിധായകനിലൂടെ മറ്റൊരു സന്തോഷ് പണ്ഡിറ്റിനെ കൂടി സഹിക്കേണ്ടി വന്നേനെ..
ReplyDeleteഹഹ ഈ ഭാഗ്യം ഇല്ലാതെ പോയല്ലോ :)
Deleteഇക്കാടെ പുതിയ കഥയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
ReplyDeleteഅതേതായാലും സൂപ്പര്‍ കഥയായി.... ആശംസകള്‍
നന്ദി ശിഹാബ് :)
Deleteപുളുവടി ഗംഭീരമായി ഫൈസൽ!!!!
ReplyDeleteഹാസ്യത്തിനും നർമത്തിനും ഉള്ളിൽ മറഞ്ഞു കിടക്കുന്ന ഒരു "സങ്കടം" കഥയിൽ കണ്ടു. അത്രയ്ക്കും ആഗ്രഹിച്ചതല്ലേ. നായികയുമൊത്ത് ആടിപ്പാടി നടക്കുന്നത്. ഒക്കെ. സാരമില്ല. എല്ലാം ശരിയാകും. കഥ നന്നായി ( കഥയാണോ അനുഭവമാണോ?)
ReplyDeleteകഥ പോലെ പറഞ്ഞെങ്കിലും ഇത് സത്യത്തിൽ നടക്കുന്നതാണ്. അടുത്തിടെ ഒരു ആൽബം (പാട്ട്) സംവിധായകനെ കണ്ടിരുന്നു. ഇതിനൊക്കെ ആര് പണവുമായി വരും എന്ന് ഞാൻ ചോദിച്ചു. സംവിധായകൻ പറയുകയാണ് "ചേട്ടാ കാശും കൊണ്ട് ആളുകൾ നിൽക്കുവാ. ആകെ ഒന്നോ രണ്ടോ തവണ ടി.,വി, ചാനലിൽ വരും അത്ര തന്നെ. അവന്മാര്ക്ക് (അവളുമാർക്കും) അത് മതി."
ഫൈസലേ ഒരു നാൽപ്പതിനായിരം രൂപ ഞാൻ കരുതി വച്ചിട്ടുണ്ട്.
ഹഹഹ് ബിപിന്‍ ജി സങ്കടം ഒന്നും ഇല്ല :) എന്നാലും ................;)
Deleteഅതേയ്..
ReplyDeleteഎല്ലാരോടും കൂടി തുറന്നുപറയാ..
ഈ ഊര്‍ക്കടവ് വാഴക്കാടിന്റെ അടുത്തൊന്നും അല്ല ട്ടോ..
ഒരുപാട് ഒരുപാട് ഒരുപാട് ദൂരണ്ട് രണ്ടും തമ്മില്‍..
(ശ്ശ് ഫൈസല്‍ഭായ്.. ഒരു അയ്യായിരം മതി..
അഭിനയിക്കണോ.. ഞാന്‍ നിതാഖാത് കഴിഞ്ഞെത്തിയതൊന്നുമല്ല.. )
;) ;) :P
ഹഹഹ നീ വാടാ :) ഉപ്പയോട് സമ്മത പത്രം വാങ്ങി വേണം എന്ന് മാത്രം :)
Deleteഒരു ചാൻസ് ചോദിച്ച് ഈമെയിലയക്കാൻ വിചാരിച്ചതായിരുന്നു. !
ReplyDeleteപിന്നെന്താ വന്നോളൂ ;)
Deleteആല്‍ബം പരിപാടി ഇപ്പോയും ഉണ്ടോ ? ആള്രൂപന് പറഞ്ഞ പോലെ പുളു അസ്സലായി
ReplyDeleteനന്ദി ശരീഫ് :)
Deleteആദ്യമായാണ് ഫൈസൽക്കയുടെ ബ്ലോഗ്ഗിൽ വരുന്നത്......ജീവിതം മൊത്തം അഭിനയമാണല്ലോ അല്ലെ.പിന്നെ എന്തിനു മറ്റൊരു അഭിനയം.
ReplyDeleteVery good
ReplyDeleteThanks
അനുഭവങ്ങൾ ആരേയും അഭിനയിപ്പിക്കും
ReplyDeleteഎന്നാലും അഭിനയിക്കാനാവാത്ത സങ്കടം
തീരെഉണ്ടാവാനിടയില്ല
ആസങ്കടമെല്ലാം വില്ലനിട്ട് ( ഭാര്യക്ക്)കൊടുത്ത ചവിട്ട് ആലോചിക്കുബഴേ പോയിട്ടുണ്ടാവും..ല്ലേ..!!
ഹ ഹ ഹ് ഹാാ