ദി കാര്‍ !! റീ ലോഡ് വേര്‍ഷന്‍ !.
പ്രവാസത്തില്‍ വീണുകിട്ടിയ ഒരവധിക്കാലത്തില്‍ ഞാനും കൂട്ടുകാരനും കൂടി ഒരിക്കല്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അത്യാവശ്യം സ്പീഡ് ഉണ്ട്. അതിനേക്കാള്‍ വേഗത്തില്‍ ഡ്രൈവിംഗ് സ്കൂളിന്റെ L ബോര്‍ഡ് വെച്ച് ഒരു കാര്‍ ഓവര്‍ടെയ്ക് ചെയ്തു കടന്നു പോയി.
"ലൈസന്‍സ് കിട്ടുന്നതിനു മുമ്പേ ഇത്രക്ക് അഹങ്കാരം ,ഇനി അത് കിട്ടിക്കഴിഞ്ഞാല്‍ എന്താവും sthithi ? എന്‍റെ കാര്‍ പിറകിലാക്കിയതിന്‍റെ ദേഷ്യം ഞാന്‍ മുറുമുറുപ്പില്‍ തീര്‍ത്തു .
ഞങ്ങളിപ്പോള്‍ ഒരു വയലിനു നടുവിലൂടെയുള്ള റോഡില്‍ കൂടിയാണ് യാത്ര.തൊട്ടു മുന്നിലായി ആ കാറും. പെട്ടന്നു എന്തോ പറഞ്ഞു മുന്നോട്ടു നോക്കിയപ്പോള്‍ കാര്‍ കാണുന്നില്ല."ഇതെന്തു മാജിക്ക്"? ഞാന്‍ അവനോട് ചോദിച്ചു.സംഗതി ശരിയാണല്ലോ, അവനും അതിശയിച്ചു.കാര്‍ അല്‍പ്പം സ്പീഡ് കുറച്ചു ഞങ്ങളാ കാറിനെ തിരഞ്ഞു .
പെട്ടന്നാണ് അത് കണ്ടത്.നല്ല സ്പീഡില്‍ പോയ കാര്‍ വയലിലേക്ക് ചാടിയിരിക്കുന്നു. നിലവിളി ശബ്ദം ഇടൂ എന്ന് ആരോ ഉറക്കെ പറയുന്നപോലെ. എന്നിലെ രക്ഷകന്‍ സടകുടഞ്ഞെഴുന്നേറ്റു, കാര്‍ സൈഡിലേക്ക് ഒതുക്കി നിര്‍ത്തി.
ഡ്രൈവര്‍ സീറ്റിലുള്ളത് ഒരു സ്ത്രീയായിരുന്നു."ഒന്ന് പിടിക്കൂ" എന്ന് പറഞ്ഞു കൈ നീട്ടി.ഞാന്‍ കൈകൊടുത്തു .അപ്പോഴാണ് ഞാനാ നഗ്ന സത്യം മനസ്സിലാക്കിയത്. എഴുപത് കിലോയുള്ള ഞാനോ എന്നെപ്പോലെ പത്തു പേരോ പിടിച്ചാല്‍ അവരെ കാറില്‍ നിന്നും പുറത്തേക്കിറക്കാന്‍ പറ്റില്ല. അത്രക്ക് തടിയാണവര്‍ക്ക്.
"പറ്റി പോയി ...ബ്രേക്കിന് പകരം ആക്സിലേറ്റര്‍ കൊടുത്തു"...അതും പറഞ്ഞു യഥാര്‍ത്ഥ സൈക്കിളില്‍ നിന്നുള്ള ചിരിയും രോദനവും.
സംഗതി അപകടമാണെങ്കിലും ആ തടിയും ചമ്മിയ അവരുടെ മുഖവും പിന്നെ കാറിന്‍റെ കിടപ്പും കണ്ടപ്പോള്‍ എനിക്കും ചിരിവന്നു ..കൂടെയുള്ളവന്‍ കരയുകയാണെന്നായിരുന്നു ആദ്യം വിചാരിച്ചത് ,,പിന്നെ ,മനസ്സിലായി അവന്‍ എല്ലാം കണ്ടു അട്ടഹസിക്കുകയായിരുന്നുവെന്ന് .
"ഇത് ഞമ്മളെ കൊണ്ട് കൂട്ടിയാല്‍ കൂടൂല്ല ബായി, ആരേലും വിളിക്കാം". കാറിനുള്ളില്‍ നിന്നും അപ്പോഴും ഞങ്ങളില്‍ പ്രതീക്ഷിയര്‍പ്പിച്ചു നോക്കുകയാണ് അവര്‍. അപ്പോഴാണ് തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ കുറെ ന്യൂജന്‍സ് പന്ത് കളിക്കുന്നത് കണ്ടത്.
ആക്സിടന്റ്റ് വിവരം വരെ അറിയിച്ചു.പിള്ളേര്‍ ഓടി വന്നു ,,,
"എല്ലാവരും മാറി നില്‍ക്കി" കൂട്ടത്തില്‍ ഏറ്റവും മൂത്തയാള്‍, തെല്ലൊരു ഊറ്റത്തില്‍ പറഞ്ഞു..
എഴിഞ്ചു ചൈനാ ഫോണ്‍ എടുത്തു എന്തൊക്കെയോ ഞെക്കി,എന്നിട്ട് കൂട്ടത്തില്‍ നോക്കിനില്ക്കുന്നവന്‍റെ നേരെ നീട്ടി....
"മുഴുവന്‍ പിടിച്ചോളണം ,,വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇടാനുള്ളതാണ്" ആ കാറിലെ സ്ത്രീ പടമാവുന്നതിനു മുമ്പേ അവരെ രക്ഷിക്കൂ എന്ന് പറയണം എന്നുണ്ടായിരുന്നു.എന്നാല്‍ അതും വാട്സ്ആപില്‍ ഇട്ടു എന്നെ ഒരു മൂരാച്ചിപിന്തിരിപ്പന്‍ ആക്കുമോ എന്ന് ഭയന്നു ഞാന്‍ മാറിനിന്നു.

കാറിലുള്ള ആ തടിമാടിയായ ഇത്തയെ എല്ലാവരും കൂടി താങ്ങിപ്പിടിച്ചു അടുത്തുള്ള വീട്ടില്‍ കൊണ്ട് പോയി കിടത്തി. വെള്ളം കൊടുക്കാനും, തടവി കൊടുക്കാനും വിവരംതിരക്കാനും എന്തൊരു "ആത്ഥമാര്‍ത്തതയാണ് അവര്‍ക്ക്"..
"എടാ നമ്മള്‍ വിചാരിച്ചപോലെയൊന്നും അല്ല കാര്യങ്ങള്‍ ,,ചുമ്മാ ഫെസ്ബുക്കില്‍ പറയുന്നത് പോലെയല്ല,ഇന്നത്തെ തലമുറയൊന്നും മനസ്സാക്ഷി നശിക്കാത്ത നല്ല കുട്ടികളാണ്" ഞാനവനോടു പറഞ്ഞു.
"അടുത്ത ജന്മത്തിലെങ്കിലും ഒരു ഇത്തയായി ജനിക്കാന്‍ പ്രാര്‍ത്ഥിക്ക് "അതായിരുന്നു അവന്‍റെ മറുപടി".

ന്യൂജന്‍ ആങ്ങളമാരെല്ലാം ആവേശത്തിലാണ്..എല്ലാവര്‍ക്കും സഹായിക്കാന്‍ മാത്രം തടിയും വണ്ണവുമുള്ളതിനാല്‍ ആര്‍ക്കും നിരാശപെടേണ്ടി വന്നില്ല.അതിനേക്കാള്‍ നല്ല കാഴ്ചയായിരുന്നു സഹായികളെല്ലാം കൂടി വിവിധ ആംഗിളില്‍ അവരോടപ്പം നിന്നു സെല്ഫി എടുക്കാനുള്ള തിരക്ക്.
"അല്ലഡാ നമുക്ക് പോവല്ലേ?" അപ്പോഴാണ് കാഴ്ച്ചക്കാരനായ എനിക്ക്സ്ഥ ലകാല ബോധം വന്നത്.
"ശരി പോവാം" ..അത് പറഞ്ഞു കാറില്‍ കയറുമ്പോഴാണ് പിന്നില്‍ നിന്നും ഒരു അശിരീരി..
"അല്ല അങ്ങിനെയങ്ങ് പോയാലോ ? ഇവരെ ആശുപത്രിയില്‍ കൊണ്ട് വിട്ടിട്ട് പോയാല്‍ മതി" ..
അത് കേള്‍ക്കാത്തപോലെ കാര്‍ സ്റ്റാര്ട്ടാക്കിയപ്പോഴാണ് ആ ഞെട്ടിക്കുന്ന ലൈവ് വാര്‍ത്ത ഒരുത്തന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേട്ടത്
"കാറിടിച്ച് തെറിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ചവരെ "ഇഡിയറ്റ് വാട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ" തടഞ്ഞു വെച്ചിരിക്കുന്ന വീഡിയോയാണ് നിങ്ങള്‍ കാണുന്നത് .ഇത് നിങ്ങള്‍ അംഗമായ എല്ലാ ഗ്രൂപ്പിലും ഷെയര്‍ ചെയ്യുക.ഇത്തരം സാമൂഹ്യ ദ്രോഹികളെ വെറുതെ വിടരുത്" ..അങ്ങിനെ പോവുന്നു..ചെക്കന്‍റെ പ്രഭാഷണം..

"എന്താ ചെയ്യുക" ഞാന്‍ അവനോട് ചോദിച്ചു,,
"എന്ത് ചെയ്യാനാ,,ഇവരെ കാറില്‍ കയറ്റി വിട്ടാല്‍ മദര്‍ തെരേസക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാനാവും നീ,,കയറ്റിയില്ലങ്കില്‍ ഹിറ്റ്‌ലര്‍ന്റെ പിന്‍ഗാമിയും ..ഡിം!!!
ഞങ്ങളുടെ സമ്മതത്തിനൊന്നും കാത്തു നില്‍ക്കാതെ അവര്‍ "ആയമ്മയെ" പൊക്കിയെടുത്തു കാറില്‍ കയറ്റി.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ഇത്ത "കാതില്‍" ആ സ്വകാര്യം പറഞ്ഞത് ,,
എന്‍റെ കൂടെ ഒരാളും കൂടി ഉണ്ടായിരുന്നു.ഡ്രൈവിംഗ് മാസ്റ്റര്‍,,മൂപ്പര് ആ കാറില്‍ തന്നെയുണ്ടാവും".
സംഗതി ശരിയാണല്ലോ,,ഞങ്ങള്‍ വേഗം, മറിഞ്ഞു കിടക്കുന്ന കാറിനരികിലേക്ക് ഓടി,ഉള്ളിലേക്ക് തലയിട്ടു നോക്കിയപ്പോള്‍ ഒരാളുണ്ട് ട്യൂബ് ലൈറ്റ് ഓണ്‍ ചെയ്തപോലെ ഞങ്ങളെ നോക്കി ചിരിക്കുന്നു...
ഞാനും അവനും ഡോര്‍ ഒരു പൊക്കിപ്പിടിച്ചു ഒരു വിധം കയറാന്‍ സഹായിച്ചു.
ഇത്തയെ കണ്ടപ്പോള്‍ ചിരിയാണ് വന്നതെങ്കില്‍ ഇയാളെ കണ്ടപ്പോള്‍ ശരിക്കും കരഞ്ഞുപോയി..മെലിഞ്ഞുന്തി എല്ല് മാത്രം കാണുന്ന ഒരു പാവം..ആകെ ക്കൂടി നോക്കിയാല്‍ ഒരു പത്തുമുപ്പത് കിലോ കാണും..സ്റ്റയറിംഗ് പിടിക്കാന്‍ പോലും ആരോഗ്യം ഇല്ലാത്ത ഒരു സാധു..

"ഇത്രയും നേരം കാറില്‍ തന്നെ നിന്നിട്ടും നിങ്ങളെന്തേ ഒന്ന് വിളിക്കാഞത്?" ഞാന്‍ അയാളോട് ചോദിച്ചു.
"ഞമ്മളെ ഒന്നും ആര്‍ക്കും വേണ്ട..ആവശ്യമുള്ളവരെ നിങ്ങളൊക്കെ കൂടി എടുത്ത് കൊണ്ട് പോയില്ലേ . " മൂപ്പരെ പന്ജ് ഡയലോഗ്.

"നിങ്ങള്‍ക്ക് വല്ല അസ്വസ്ഥതയും ഉണ്ടോ ഞങ്ങള്‍ എന്തായാലും ഇത്തയെ ആശുപത്രിയില്‍ കൊണ്ട് പോവുകയാണ്" ബെസ്റ്റ് ..എട്ടിന്‍റെ പണി തന്ന നീയാണഡാ റിയല്‍ ഫ്രണ്ട്.ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു.കട്ടകലിപ്പിലെ ചിരി!!
"മാഷില്ലാതെ ഞാന്‍ നിങ്ങളെ കൂടെ എവ്ടെക്കും വരൂല്ല "കാറില്‍ നിന്നും ഇത്തയുടെ ഭീഷണികൂടിയപ്പോള്‍ ഞാന്‍ കീഴടങ്ങി.
ആശുപത്രിയാത്രക്കിടയില്‍ ഞാന്‍ മാഷോട് ചോദിച്ചു

"ആക്ചലി എന്താ സംഭവിച്ചത്?"
"ഓവര്‍ ലോഡ് ആണ് ഭായി...ഒരു തട്ടില്‍ അമ്പത് കിലോ യുടെ കട്ടയും മറ്റേ തട്ടില്‍ നൂറു ഗ്രാമും വെച്ചാല്‍ എന്ത് സംഭവിക്കും ? തുലാസ് ഒരു ഭാഗത്തേക്ക് ചായും.അത് തന്നെ ഇവിടെയും സംഭവിച്ചു.വെരി സിമ്പിള്‍"
"ഇന്‍ഷൂറന്‍സ് കിട്ടില്ലേ"? അത് ചോദിച്ചത് ചങ്ങായിയായിരുന്നു ..
"പിന്നേ തടിച്ച ഒരു പെണ്ണ് മെലിഞ്ഞ ഒരാളെ മേലേക്ക് മറിഞ്ഞു വീണു പരിക്ക് പറ്റിയാല്‍ കിട്ടുന്ന ഇന്‍ഷൂറന്‍സ് പോളിസിയൊന്നും ഇത് വരെ നമ്മുടെ നാട്ടില്‍ ഇല്ല" " സന്തോഷായി ഗോപി"നീ വണ്ടി വിട്"ചങ്ങാതി തിരക്ക് കൂട്ടി.
കാര്‍ മെഡിക്കല്‍ കോളേജിന്‍റെ പടിവാതില്‍ക്കലെത്തിയപ്പോള്‍ ഇത്തയുടെ അടുത്ത ഡയലോഗ്.
"ഇവടെ പറ്റൂല ഇത് ഗവണ്മെന്റ് ആശുപത്രിയല്ലേ ഞാന്‍ ഇറങ്ങൂല ഇങ്ങള്‍ വല്ല പ്രൈവറ്റ് ആശുപത്രിയിലും കൊണ്ട് പോവൂ!!.
കിട്ടാനുള്ളത് ഓട്ടോ പിടിച്ചും വരും എന്ന് പറയുന്നത് എത്ര ശെരിയാണ്. ആകെ കിട്ടിയ ലീവിന്‍റെ ഒരു ദിവസമാണ് ഇങ്ങിനെ പോവുന്നത്.

അടുത്ത രംഗം നഗരത്തിലെ സ്വകാര്യ ആശുപത്രി -കാര്‍ നേരെ എമര്‍ജന്‍സി സെക്ഷനില്‍ നിന്നു.എന്തോ വലിയ നിധി കിട്ടിയപോലെ സെക്യൂരിറ്റിക്കാര്‍ ഓടി വരുന്നു.സ്ട്രെക്ച്ചറുമായി യൂണിഫോമിട്ട മൂന്നുനാല് പേര്‍.ഐ സി യു വില്‍ അപകട ലൈറ്റ് കത്തുന്നു, ആകെ ജഗപൊക!!.
എടാ സംഗതി സീരിയസ് ആയെന്നാ തോന്നുന്നത്,ഇതിനു മാത്രം എന്താ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇവിടെ സംഭവിച്ചത്? ഒരു ഫസ്റ്റ് എയിഡ് കൊടുത്തു വിടാവുന്ന കേസല്ലേ ഉള്ളൂ" ഞാനവന്‍റെ മുഖത്തേക്ക് നോക്കി.
രണ്ടുപേരെയും കിടത്തി സ്ട്രെക്ച്ചര്‍ പയ്യന്‍ മാര്‍ അകത്തേക്ക് കൊണ്ട് പോയി.
"നമുക്ക് വിട്ടാലോ ? ഞാന്‍ അവനോടു ചോദിച്ചു.അതിനുത്തരം അവനല്ല പറഞ്ഞത്.ഒരു മധുര പതിനേഴുകാരി സിസ്റ്ററായിരുന്നു.
"സര്‍ ഒരു നിമിഷം" ഞാന്‍ തിരിഞ്ഞു നോക്കി എന്നെക്കാള്‍ വേഗത്തില്‍ അവനും!!!.
എനിക്ക് രോഗികളുടെ കുറച്ചു ഡീറ്റയില്‍സ് വേണം"
"അതിനെന്താ തരാലോ" അവന്‍ ആ കിളിമൊഴിയില്‍ വീണു. ചോദ്യങ്ങള്‍ക്ക് കാതോര്‍ത്തു.
ഉണ്ടായ സംഭവങ്ങളൊക്കെ അവന്‍ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു.എല്ലാം ആ "കൊച്ച്"വള്ളി പുള്ളി വിടാതെ എഴുതിയെടുത്തു.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ സുന്ദരി എന്നോടായി അടുത്ത ചോദ്യം
"സര്‍ എന്ത് ചെയ്യുന്നു"
"ഗള്‍ഫിലാ" അവന്‍ ഇടക്ക് കേറി പറഞ്ഞു!!.സുന്ദരി എന്നെ ആകെ ഉഴിഞ്ഞൊരു നോട്ടം !!. ഇപ്പൊ ശരിയാക്കി തരാം എന്നല്ലേ ആ നോട്ടത്തിന്‍റെ അര്‍ത്ഥം?..
അകത്തേക്ക് കൊണ്ട് പോയവരെ പുറത്തേക്ക് കൊണ്ട് വന്നാല്‍ ഞങ്ങള്‍ക്ക് പോവാമായരിന്നു.ഇതിപ്പോ സകല വിവങ്ങളും കൊടുത്തതിനാല്‍ മുങ്ങാന്‍ പറ്റില്ല.ക്ഷമിക്കുക തന്നെ !!.

ഞാന്‍ എന്‍റെ കൂടെ വന്നവനെ നോക്കി.അവന്‍ അതിലെ പോവുന്ന കിളികളെ നോക്കി !!.അങ്ങിനെ ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ വന്നു.
"സര്‍" എത്ര മനോഹരമാണ് ആ വിളി!!. തേനും പാനും ഒഴുകിയ ആ വിളിയോടോപ്പം അയാള്‍ ഒരു കുറിപ്പ് നീട്ടി.
സര്‍ ആ കൌണ്ടറില്‍ കൊടുത്തോളൂ !!.
അത് കൊടുത്താല്‍ പോവാമയിരിക്കും..ഞാന്‍ അങ്ങോട്ട് നടന്നു.അവിടെ കൊടുത്തു.ഉത്തരവിനായി കാത്തിരുന്നു.

സര്‍ ഒരു പതിനായിരം അഡ്വാന്‍സ് ചെയ്തോളൂ!..ബാക്കി പൈസ ടെസ്റ്റുകള്‍ കഴിഞ്ഞു തന്നാല്‍ മതി!.
ഡിം !! ന്തോ തല കറങ്ങുന്നത് പോലെ..ഒരു കാര്യവുമില്ലാതെ ചാടിക്കയറി പുറപ്പെട്ടതിന്‍റെ സൈഡ് എഫക്റ്റ്!!.
ബില്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ പിന്നേം ഞെട്ടി!!
എം ആര്‍ ഐ സ്കാന്‍ !. രക്തപരിശോധന !! ഐ സി യു ചാര്‍ജ് ,,ഡോക്ടര്‍മാരുടെ ഫീസ് മുതല്‍ ട്രോളിയുന്തിയതിനുവരെ ചാര്‍ജ്ജ് ഉണ്ട് !!അതൊക്കെ പൊറുക്കാം!!. എന്നാല്‍ ഏറ്റവും അടിയില്‍ ഒരു അഞ്ഞൂറ് രൂപയുടെ ബില്‍ കണ്ടു!.
"കസ്റ്റമര്‍ ഇന്‍ഫോര്‍മേഷന്‍ കലക്ടിംഗ് ഫീസ് !!..അത് കാണിച്ചു ഞാന്‍ അവനോടു പറഞ്ഞു "എടാ ഇതിന്‍റെ പണമെങ്കിലും നീ താ നീയല്ലേ ആ സുന്ദരിയോട് കൂടുതല്‍ സംസാരിച്ചത് !!.
"ഓ പിന്നെ ഒരു അഞ്ഞൂറ് റിയാല്‍ ചിലവായതിനാണോ നീ ഇങ്ങിനെ കണക്ക് പറയുന്നത് !!..വേഗം കൊടുത്തു സ്ഥലം കാലിയാക്ക് !അല്ലേല്‍ ഇനിയും വരും നില്‍ക്കുന്നതിനും ഇരിക്കുന്നതിനുമൊക്കെ ബില്‍!!.
സംഗതി ശരിയാണ്!! ഈ കുരിശു ചുമന്നാല്‍ കീശ കാലിയാവും.രണ്ടു പേര്‍ക്കും ഒരു കുഴപ്പവുമില്ല എന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിച്ചു,നിര്‍ബന്ധ ഡിസ്ചാര്‍ജ്ജ് വാങ്ങിച്ചു ആശുപത്രിക്ക് പുറത്തെ ഗേറ്റിലെത്തിയപ്പോള്‍ ഇത്ത പറഞ്ഞു!.
ഏതായാലും കോഴിക്കോട് അങ്ങാടി വരെ വന്നതല്ലേ "എല്ലാര്‍ക്കും കൂടി സാഗര്‍ ഹോട്ടലില്‍ നിന്നും ഒരു ബിരിയാണി കൂടി കഴിച്ചു പിരിയാം"

ഞാന്‍ അവനെ നോക്കി!അതിലുണ്ടായിരുന്നു എല്ലാം !! എല്ലാ അര്‍ത്ഥത്തിലുമുള്ള എല്ലാം !!.
(ശുഭം)
(ശുഭം)
ഫൈസലിക്കയുടെ ഗൾഫ് അനുഭവം ആണെന്ന് കരുതിയാ വായന തുടങ്ങിയത്.
ReplyDeleteപല ഭാഗങ്ങളിലും ചിരി വന്നു.
ഇത് സത്യത്തിൽ ഫൈസലിക്കയ്ക്ക് സംഭവിച്ചതാണെങ്കിൽ എന്റെ കടുത്ത വിഷമവും അമർഷവും രേഖപ്പെടുത്തുന്നു.
haha :) നന്ദി സുധി ഓടിപിടിച്ചെത്തി വായിച്ചതിനു ..
Deleteസംഭവം വളരെ രസകരമായി അവതരിപ്പിച്ചെങ്കിലും ഇതിൽനിന്നും ഒരു കാര്യം ഗുണപാഠമായികിട്ടി..,, വേലിമ്മേൽ കിടക്കുന്ന പാംബിനെ എടുത്തു തോളത്തിടരുത്..,,
ReplyDeleteനന്ദി ഫിറോസ് :)
Deleteഅവസാനം അവിശ്വസനീയമായി തോന്നി .പയ്നായിരം ,അതും നിന്റെ പോക്കറ്റീന്ന്? ലേശം മയത്തിലൊക്കെ ...
ReplyDeleteസിയാഫ്ക്കക്ക് വേണ്ടി കുറച്ചു ഡിസ്കൌണ്ട് ചെയ്യാം അല്ലെ :)
DeleteThis comment has been removed by the author.
ReplyDeleteഉസാറായി... സിയാഫ് ഭായീന്റെ ചോദ്യാണ് ചോദ്യം...
ReplyDelete:) സിയാഫ്ക്ക മ്മളെ മുത്തല്ലേ :)
Deleteവീര നായകനായി ഒരു തടിച്ച തരുണിയെയെയും മാഷെയും രക്ഷപ്പെടുത്തി കൊണ്ട് വന്നിട്ടാണോ ഈ പതിനായിരത്തിന്റെ എച്ചി കണക്കു പറയുന്നത്? ലജ്‌ജാവാഹം. അറ്റ്ലീസ്റ്റ് ഗൾഫ് അല്ലേ? കൂട്ടുകാരൻ പറഞ്ഞത് പോലെ just 500 റിയാൽ.
ReplyDeleteഎന്നാലും വീണു കിടക്കുന്ന ആ ഫോട്ടോ ഫൈസൽ എടുക്കാഞ്ഞത് മോശമായിപ്പോയി. പിന്നെ വയലിൽ ഇത്തയുമായി നിൽക്കുന്ന ഒരു സെൽഫിയും.
ഇത്തയുടെ അവസാനത്തെ തീരുമാനം ഗംഭീരമായി. സാഗറിലെ ബിരിയാണി.
രസകരമായി എഴുതി.
എവിടായിരുന്നു ഫൈസൽ ഇത്രയും കാലം?
ഇടക്ക് വന്ന അവധിക്കാലം, പിന്നെ കുറച്ചു തിരക്കും..ഇനി യിവിടെയൊക്കെ കാണും :) ബിപിന്‍ ചേട്ടന്റെ വായിക്കാതെ വിട്ട പോസ്റ്റുകളിലൂടെയായിരുന്നു രണ്ടു മൂന്ന് ദിവസമായി.
DeleteThis comment has been removed by the author.
ReplyDeleteഇത്തിരി കൂട്ടിയല്ലോ .അവസാനം മോഡി സ്റ്റയില്‍ ആയി
ReplyDelete:) നന്ദി വായനക്കും വരവിനും
Deleteകുറെ കാലത്തിന് ശേഷം ഊര്‍ക്കടവില്‍ ഒരൊച്ചയും അനക്കവുമുണ്ടായി...
ReplyDeleteവന്ന വഴി മറക്കാന്‍ പാടുണ്ടോ മുബി :)
Deleteമുബി പറഞ്ഞപോലെ " ഊർക്കടവ്" ഒച്ചയും, അനക്കവും ആയതിൽ സന്തോഷം ഫൈസൽ. ഈ ഫോട്ടോയൊക്കെ എങ്ങനെ? ശരിക്കും നടന്നതോ.. അതോ ... പല അപകടങ്ങളും നടന്നാൽ ആൾക്കാർ രക്ഷപെടുത്താനോ , ആസ്പത്രിയിലെത്തിക്കാനോ മുന്നോട്ടു വരാത്തതിന് കാരണം ഇതാവാം.
ReplyDeleteഎന്നാലും ഇതൊരു പാവം ഇത്ത. അതോണ്ട് നിങ്ങൾ രണ്ടാളും രക്ഷപ്പെട്ടു. ഇത്രയും ല്ലേ ചിലവാക്കിച്ചുള്ളൂ.
നന്ദി ഗീതാജി :) വരവിനും അഭിപ്രായത്തിനും.
Deleteഇതൊരു പാഠമാണ് മക്കളേ പാഠം.. എല്ലാ ഗൾഫ്കാർക്കും പാഠം...
ReplyDeleteഎന്നാലും ഫൈസൽഭായ്... തിരക്കെന്ന് പറഞ്ഞപ്പോൾ ഇതായിരുന്നു കാരണമെന്ന് അറിഞ്ഞില്ലാട്ടോ... :)
ഹഹ വിനുവേട്ടാ :)
Deleteമണ്ടി ബെര്യോ...മണ്ട്യേര്യോ...ഊര്‍ക്കടവിന്റെ ഷട്ടര്‍ പൊങ്ങി!!!!
ReplyDeleteതല്‍ക്കാലം ഒന്ന് പൊക്കി മാഷേ ...അരീക്കോടന്‍ വിശേഷങ്ങള്‍ വായിച്ചു കൊണ്ടിരിക്കുകയാണ് :)
Deleteഇത്ത മനസ്സാക്ഷിയുള്ളവരായിരിക്കാം അതു അടുത്ത എപ്പിസോഡ് കണ്ട് തീരുമാനിക്കാം അല്ലേ?
ReplyDeleteകാഴ്ചക്കാരന്‍ കാര്യക്കാരാവേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍...
ആശംസകള്‍
അയ്യോ അടുത്ത എപ്പോസോഡിനു വകുപ്പില്ല :) ഇത് ചുമ്മാ ഒരു സ്റ്റാര്‍ട്ടിംഗ് പോസ്റ്റ് ,,കുറെ ഇടവേളക്ക് ശേഷം
Deleteവായിച്ച് കുറച്ച് കുറച്ച് ചിരിച്ചു. ന്യൂജെൻ പിള്ളാര് വെറെ ലെവൽ ആണ്.
ReplyDeleteഇഷ്ടായി
നന്ദി ആദി വായനക്കും അഭിപ്രായത്തിനും.
Deleteകളിയും കാര്യവും.. ഇന്നത്തെ കാലത്ത് ഇതൊരു അത്ഭുതമല്ല..എന്തായാലും സംഭവിച്ചത് രസകരമായ അപകടം തന്നെ..!
ReplyDeleteപ്രവാസ കഥകള്‍ വായിച്ചു മനസ് മരവിച്ചു ഇരികുകയാണ് ..:( ..
Deleteകളിയും കാര്യവുമായി ചിരിപ്പിച്ചുകൊണ്ട്
ReplyDeleteവീണ്ടും ബൂലോകത്തിലേക്ക് ഡ്രൈവ് ചെയ്ത
വന്നതിൽ സന്തോഷിക്കുന്നു
വീണ്ടും കണ്ടതില്‍ ഒത്തിരി സന്തോഷം മുരളിഏട്ടാ <3
Deleteസാഗറിലെ ബിരിയാണി കഴിച്ചു ഒരു സിനിമയ്ക്ക് കൂടെ പോയാൽ ഉഷാറായി..അസ്സലായി എഴുത്ത്..ആശംസകൾ
ReplyDelete