ഏപ്രില്‍ ഫൂള്‍

അനീസ്‌ ബായിയെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ ..ഒരു ചെറിയ പുഞ്ചിരിയുമായി എപ്പോഴും കാണും പെട്രോള്‍ പമ്പില്‍ .തമ്മില്‍ കണ്ടാല്‍  ആദ്യ ചോദ്യം എന്തൊക്കെ വിശേഷം സുഗമാണോ .സുഖം തന്നേ അല്ലേ .. ...ഒരുമലയാളിഅല്ലെങ്കിലും അയാള്‍ക് അറിയുന്ന ആകെ രണ്ടു വാക്കാണിത്  ..ഡല്‍ഹിക്കാരനായ അനീസ്‌ ബായി എന്റെ ഓഫീസിനു തൊട്ടടുത്തുള്ള ഒരു പെട്രോള്‍ സ്റ്റേഷനില്‍ ജോലിയാണ്
....അതുകൊണ്ട് തന്നേ ബായിയെ കാണാത്ത ദിവസങ്ങള്‍ കുറവും. ..ഞങ്ങളുടേ സ്വകാര്യ സംഭാഷണങ്ങള്‍ അരങ്ങേറുന്നത് മഗരിബ് നമസ്കാരത്തിനായി പള്ളിയില്‍ വരുമ്പോഴാണ് ..ബായിടെ ഏറ്റവും വലിയ 2 ആഗ്രഹങ്ങളില്‍ ..ഒന്ന് ഇന്ത്യ ഒട്ടാകെ സഞ്ചരിക്കണം പിന്നേ സ്വന്തമായി ഒരു വീടും . "ഇപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി ഒരു ചെറിയ കൂരയിലാണ് താമസം .ഒരു വീടുവെക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഇവിടേ കഷ്ട്ടപെടുന്നത് ..അത് ശരിയായാല്‍ പിന്നേ ഇവിടേ ഒരു നിമി ഷവും ഫൈസല്‍ ബായി ഞാന്‍ നില്കില്ല" ഇടയ്ക്കിടയ്ക്ക് ബായി പറയും ..മൂപ്പര്‍ക് എന്നും രാവിലയാണ് ഡ്യൂട്ടി .ആ ഒരു സുഖം ഉള്ളതിനാല്‍ രാത്രി നന്നായി ഉറങ്ങാന്‍ പറ്റുമത്രേ.. അന്നു ഞങ്ങളുടേ പതിവ് മീറ്റിംഗില്‍ എന്നോട് പറഞ്ഞു ".ഇനി നാളെ മുതല്‍ എന്നേ കാണാന്‍ കഴിയില്ല" ഞാന്‍ ചോദിച്ചു 'എന്ത് പറ്റി അനീസ്‌ ബായി' ? "ഇന്ന് മുതല്‍ എനിക്ക് രാത്ര്യാണ് ഡ്യൂട്ടി". അല്പം ദേഷ്യവും സങ്കടവും ആ വാകില്‍ എനിക്ക് ഫീല്‍ ചെയ്തു .രാത്രി ഡ്യൂട്ടി ചെയ്തിരുന്ന പാകിസ്താനി തനിക്കു ആവില്ല എന്ന് കഫീലിനോട് (സ്പോന്സര്‍ )പരാതിപെട്ടു ..അവനുമായി ഞാന്‍ പണ്ടേ സുഗത്തില്‍ അല്ല ..എനിക്ക് പാരവെച്ചു അവന്‍ മോര്‍ണിംഗ് ഡ്യൂട്ടി എടുത്തു ...നളെ ഏപ്രില്‍ ഒന്നല്ലേ വിഡ്ഢി ദിനത്തില്‍ എനിക്കു കിട്ടിയ സമ്മാനം.".. അപ്പോള്‍ അതാണ് കാര്യം ..'ബായി രാത്രി അല്ലേ സുഖം ജോലിയും കുറയും ചെയ്യും ഉറങ്ങുകയും ചെയ്യാം ...ഞാന്‍ ആശ്വസിപ്പിച്ചു .."കൊള്ളാം അവിടേ കൊതുക് കടി കൂടുതല്‍ ആണെങ്കിലും പേടിക് ഒരു കുറവും ഉണ്ടാവില്ല .. എങ്ങിനേ സമയം തള്ളി നീക്കും"?... "ഒറ്റക് നേരം പുലരുവോളം എങ്ങിനേ ഞാന്‍" ....ബായ് നിരാശയോടെ പറഞ്ഞു ..ഞങ്ങള്ടെ സംസാരം പിന്നയും മറ്റെന്തോക്കയോ വിഷയങ്ങളമാ യി കുറച്ചു നേരം കൂടി നീണ്ടു നിന്നു ..അന്ന് രാത്രി ബായി മനസ്സില്ലാ മനസ്സോടേ തന്റെ ജോലി ഏറ്റടുത്തു.സമയം രാത്രി ഒരു മണി ആയിക്കാണും പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വന്ന ഒരാള്‍ പെട്രോള്‍ ശരിക്കും നിറയുന്നില്ല എന്ന് ബായിയ്യോടു പറഞ്ഞു ."ചിലപ്പോള്‍ ടാങ്കില്‍ പെട്രോള്‍ കുറവായിരിക്കും" അതും പറഞ്ഞു അയാള്‍ പോയി ..അപ്പോള്‍ ബായികും ഒരു സംശയം ഇനി ടാങ്കില്‍ പെട്രോള്‍ കുറവായിരികുമൊ ?അതോ വല്ല എയരുംകുടുങ്ങിയോ ? സംശയം തീര്‍ത്തു കളയാം ..ചുണ്ടില്‍ എരിയുന്ന സിഗരെട്ടുമായി ബായി പെട്രോള്‍ ടാന്കിന്റെ അടപ്പ് തുറന്നു..


സിഗരട്ടിന്റെ  പുകയില്‍ നിന്ന്  തീ ആളികത്തിയതും .ഒരു ഭീമാകാരമായ ശബ്ദതോടെ ബായി പുറത്തെയ്ക് തെറിച്ചതും ഒരുമിച്ചായിരുന്നു ..സമയം വൈകിയതിനാല്‍ ആരും റോഡില്‍ ഉണ്ടായിരുന്നില്ല ..അത് വഴി വന്ന ഒരു നല്ല സുഹുര്‍ത്ത് ആ രംഗം കണ്ടു ഉടനെ തന്റെ റൂമില്‍ ഓടിച്ചെന്നു വിവരം പറഞ്ഞു .."അനീസ്‌ ബായ് അപകടത്തില്‍ പെട്ടു ഓടി വാ നമുകെന്തെങ്കിലും ചെയ്യാം" ...അയാള്‍ പറഞ്ഞു ..പക്ഷേ എല്ലാവരും അയാളേ കളിയാക്കി .."പോടാ നീ ഞങ്ങളെ ഫൂള്‍ ആക്കാതെ പോ ഇന്ന് ഏപ്രില്‍ ഫൂള്‍ ആണെന്ന് അറിഞ്ഞില്ല എന്നാണോ നീ വിജാരിച്ചത് ?" അവര്‍ അയാളേ കണകിനു കളിയാകി ..ഇനി എന്ത് ചെയ്യും റബ്ബേ ?.എന്ത് പറഞ്ഞു ഇവരെ വിശ്വസിപ്പികും ?" .അയാള്‍ നാല് പാടും ഓടി ..ഫയര്‍ ഫോര്‍സിന് വിവരം അറിയിക്കാന്‍ നമ്പറും ഇല്ല ...നേരിട്ട് പോകുക തന്നേ ...അയാള്‍ ഓടി ..കഴിയുന്ന അത്ര വേഗത്തില്‍ ..എല്ലാവരും അറിഞ്ഞു വന്നോപോള്‍ എല്ലാം കഴിഞ്ഞിരുന്നു .മണികൂറുകള്‍ ആ പമ്പില്‍ ജീവനുമായി മല്ലടിച്ച് ബായി  കഴിഞു ..ജീവന്റെ ഒരു നാളം മാത്രം ബാക്കി വെച്ച് അയാള്‍ പിടഞ്ഞു  .ഒരു ഉറപ്പിനു വേണ്ടി ആശുപത്രിയില്‍ കൊണ്ടുപോയി . .തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അവസനിപിച്ചു നാലാം ദിനം ബായ് യാത്രയായി എന്നന്നേയ്ക്കുമായി .. .ഒരല്പം നേരത്തേ അയാളെ ആശുപത്രിയില്‍ എത്തിചിരുന്നെന്കില്‍ ?.....ഇനി ഒരു വിഡ്ഢി ദിനത്തിലും ഇത്തരം ഒരപകടം ഉണ്ടാകതിരിക്കട്ടേ ആ നശിച്ച ദിനം കൊണ്ട് വന്നവന്റെ തലയില്‍ .......................?   

12 comments:

  1. വിഡ്ഢിദിനത്തില്‍ ഇങ്ങിനെ എന്തെല്ലാം ദുരന്തങ്ങള്‍..
    ഇവിടെയും വായിച്ചു ഒരെണ്ണം.
    അനീസ്‌ഭായിയുടെ ചിത്രം മനസ്സില്‍ കോറിയിട്ട എഴുത്ത്.
    ആശംസകള്‍.

    ReplyDelete
  2. ഒരു വീടിനു വേണ്ടി ആഗ്രഹിച്ച് അവസാനം ഒരു ദുരന്തമായി അവസാനിച്ച അനീസ്‌ ഭായുടെ ചിത്രം മനസ്സില്‍ തട്ടും വിധം പറഞ്ഞിട്ടുണ്ട് ഫൈസല്‍.
    ഇന്നുമുഴുവന്‍ ആ ചിത്രം മനസ്സിനെ വേട്ടയാടും.

    ReplyDelete
  3. ബായിടെ ഏറ്റവും വലിയ 2 ആഗ്രഹങ്ങളില്‍ ..ഒന്ന് ഇന്ത്യ ഒട്ടാകെ സഞ്ചരിക്കണം പിന്നേ സ്വന്തമായി ഒരു വീടും .
    touching!

    ReplyDelete
  4. @mayflower ഇടയ്ക്കിടയ്ക് ഇവിടേ എത്തി നോക്കുന്നതു അറിയാറുണ്ട് നന്ദി ട്ടോ .
    @ചെറുവാടി ..ചില ആളുകളുടെ വേര്‍പാട് ഒരു പാട് കരയിപ്പികും ..
    @ മനാഫ്‌ ക്ക ആ ആഗ്രഹം പലപോഴും പങ്കുവെക്കുമായിരുന്നു..
    @ റിയാസ്‌ ..സുഖം തന്നേ അല്ലേ ഒരികല്‍ കൂടി കണ്ടതില്‍ സന്തോഷം ...

    ReplyDelete
  5. വളരെ touching ആയ അനുഭവക്കുറിപ്പ് ആയി ഫൈസല്‍. ഭായിയുടെ പൂവണിയാത്ത ആ സ്വപ്നനവും ജീവിത മരണങ്ങളുടെ ആകസ്മികതയും വല്ലാതെ മനസില്‍ തട്ടി.

    ReplyDelete
  6. really touching..

    engane orupad anubhavam undakum alle.. especially in gulf


    ezhuthoo, eniyum ezhuthoo....

    best of luck.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. സങ്കടമായല്ലോ........

    ReplyDelete
  9. വല്ലാതെ നൊമ്പരപ്പെടുത്തി .
    സംഭവിച്ച ദിനത്തിന്റെ കാര്യത്തിലെ വേവലാതി പലപ്പോഴും തോന്നാറുണ്ട്
    അതുപോലെ
    എത്രയെത്ര ആളുകള് നമുക്കിടയിൽ ദിനേന ആഗ്രഹങ്ങളെ പ്രതീക്ഷകളെ അവശേഷിപ്പിച്ചു കടന്നു പോകുന്നുവല്ലേ ..
    ഒരിക്കൽ നമ്മളും ..
    അല്ലാഹു രക്ഷിക്കട്ടെ

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.