ഫ്രൈഡേ ഫിഷിംഗ്
വെള്ളിയാഴ്ച്ചയിലെ ഒഴിവു സമയം ആസ്വദിക്കാന്‍ തുടങ്ങുന്നത് വൈകുന്നേരമാണ് ..പതിവ് പോലെ നാല് മണിക്ക് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു വെളിപാട് ഇന്ന് മീന്‍ പിടുത്തം ആയാലോ ?..ഉടന്‍ സുഹുര്‍ത്ത് ശിഹാബുമായി പുറത്തിറങ്ങി .."എങ്ങോട്ടാ ഫേസ് ബുക്കും ഗൂഗിളും കൂടി ? " പിറകിലെ അശരീരി റൂമിലേ പ്രയാസി സുഹുര്‍ത്തിന്റെതാണ്..."എങ്കില്‍ ഓര്‍ക്കൂട്ടായ താനും വാ",എന്ന് പറയാനാണ് തോന്നിയത് .പക്ഷേ സമാധാനപരമായ ബാച്ചിലേഴ്സ് ലൈഫിന് വിട്ടുവീഴ്ച വളരെ അത്യാവശ്യമാണ് എന്ന് ഒരു എക്സ് പ്രവാസിയുടെ ഉപദേശം മനസ്സിലോര്‍ത്ത് , കാറില്‍ കയറി നേരേ വെച്ച് പിടിച്ചു മീന്‍ മാര്‍ക്കറ്റിലേക്ക്
"അല്ല "നിങ്ങള്‍ മീന്‍ പിടിക്കാനോ മീന്‍ വാങ്ങാനോ പോകുന്നത് ..?" സുഹുര്‍ത്തിന്‍റ് ചോദ്യം.
"ഡാ ചുമ്മാ കൊക്ക വെള്ളത്തില്‍ ഇട്ടാല്‍ മീന്‍ കിട്ടുല അതിനു നല്ല ഇരയും കോര്‍ക്കണം ...വാ വല്ലതും കിട്ടുമോ എന്ന് നോക്കാം" അതും പറഞ്ഞ് നേരെ നടന്നു അലിക്കയുടെ മീന്‍ കടയിലേയ്ക്ക് .
"കുറച്ചു ചെമ്മീന്‍ വേണമായിരുന്നു" ..ആളു കുറഞ്ഞ ആ കടയിലേക്ക് ഒരു "വലിയ ഇര" വന്നു ചാടിയപ്പോള്‍ , കിട്ടിയപ്പോള്‍ അലിക്കയുടെ മുഖം നൂറു വാട്ട് പ്രകാശത്തില്‍ വെട്ടി തിളങ്ങി ..
"അല്ല "നിങ്ങള്‍ മീന്‍ പിടിക്കാനോ മീന്‍ വാങ്ങാനോ പോകുന്നത് ..?" സുഹുര്‍ത്തിന്‍റ് ചോദ്യം.
"ഡാ ചുമ്മാ കൊക്ക വെള്ളത്തില്‍ ഇട്ടാല്‍ മീന്‍ കിട്ടുല അതിനു നല്ല ഇരയും കോര്‍ക്കണം ...വാ വല്ലതും കിട്ടുമോ എന്ന് നോക്കാം" അതും പറഞ്ഞ് നേരെ നടന്നു അലിക്കയുടെ മീന്‍ കടയിലേയ്ക്ക് .
"കുറച്ചു ചെമ്മീന്‍ വേണമായിരുന്നു" ..ആളു കുറഞ്ഞ ആ കടയിലേക്ക് ഒരു "വലിയ ഇര" വന്നു ചാടിയപ്പോള്‍ , കിട്ടിയപ്പോള്‍ അലിക്കയുടെ മുഖം നൂറു വാട്ട് പ്രകാശത്തില്‍ വെട്ടി തിളങ്ങി ..
"എത്രയാ വേണ്ടത് ?" അടുത്ത ചോദ്യം ..അതിനു മറുപടി പറഞ്ഞത് ശിഹാബായിരുന്നു ..പറഞ്ഞത് പക്ഷേ വായ കൊണ്ടായിരുന്നില്ല രണ്ട് വിരലുകള്‍ ഉയര്‍ത്തി ആഗ്യം കാണിച്ചായിരുന്നു......
"മോനേ ഒരു രണ്ടു കിലോ ഇവര്‍ക്ക് കൊടുക്കു"... അലിക്ക തന്‍റെ ശിഷ്യ നോട് അരുളി .
"ഇത് ഫ്രെഷാ ട്ടോ ..ഇന്ന് വന്നതാ ....ആരാ ജിദ്ദയില്‍ നിന്നും വല്ല ഗസ്റ്റും വരുന്നുണ്ടോ? രണ്ടു കിലോക്ക് എഴുപതു റിയാലാ അത് കൊണ്ട് പറഞ്ഞതാ" ..പടച്ചോനേ വെറും രണ്ടു ചെമ്മീന്‍ വേണ്ടിടത്ത് ഇയാള് ദേ രണ്ടു കിലോ തൂക്കുന്നു ..ഇടപെട്ടില്ലങ്കില്‍ കാര്യം അപകടമാ ...അത് വരെ സൈല്ന്റായ ഞാന്‍ വളരെ താഴ്മയോടെ പറഞു.
"യ്യോ അതല്ല ഞങ്ങള്‍ക് രണ്ടു മൂന്നു ചെമ്മീന്‍ വേണം ഒന്ന് ചൂണ്ടയിടാനാ "..മുഖത്ത് നോക്കാന്‍ അല്പം ചമ്മല്‍ ഉള്ളതുകൊണ്ട് അല്പം ആംഗിള്‍ തെറ്റിച്ചാണ് പറഞ്ഞത് ..പെട്ടന്നായിരുന്നു അലിക്കയുടെ ശബ്ദത്തിന്റെ "സംഗതികള്‍" മാറിയത് ...."ഡാ അതില്‍ നിന്നും ഒന്ന് രണ്ടെണ്ണം എടുത്തു കൊടുക്ക് ഓരോരുത്തന്‍ മാര് വരും മനുഷ്യനെ മിനക്കെടുത്താന്‍ "...അത് തന്നെയാവും പറഞ്ഞത് എന്നു മനസ്സിനെ വിശ്വസിപ്പിച്ചു മൂപ്പര്‍ അധികം "ടെമ്പോ" കൂട്ടുന്നതിനു മുമ്പ് അതും വാങ്ങി നേരേ കടല്‍ കരയിലേക്ക് വെച്ച് പിടിച്ചു .. .
"ഒരു രക്ഷയുമില്ല മീന്‍ നമ്മളെക്കാളും വലിയ വില്ലന്‍ മാരാ ..ഇര തിന്നുന്നതല്ലാതെ കുടുങ്ങുന്നില്ല" .. ഞാന്‍ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു
"സത്യത്തില്‍ നിങ്ങള്‍ക്ക് മീന്‍ പിടിക്കാന്‍ അറിയോ? ജീവിതത്തില്‍ എന്നെങ്കിലും നിങ്ങള്‍ ശരിക്കും മീന്‍ പിടിച്ചിട്ടുണ്ടോ ? ...സുഹുര്‍ത്തിന്‍റെ ചോദ്യം കൊണ്ടത് നെഞ്ചില്‍ മാത്രം ആയിരുന്നില്ല മറ്റു പലയിടത്തും കൂടി ആയിരുന്നു ..
"എടാ ചാലിയാറിന്റെ അടുത്തു താമസിക്കുന്നവരേയാണോ മീന്‍ പിടിക്കാന്‍ പടിപ്പികുന്നത്" എന്ന ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട് അത് നിനക്കറിയുമോ" ? (അങ്ങിനെ വിട്ടുകൊടുത്താല്‍ ശരിയാകില്ല അവന്‍ ഇനിയും കൂടുതല്‍ ഡയലോഗും) .. വലിയ പ്രതീക്ഷയൊന്നും ഇല്ലങ്കിലും ചൂണ്ടല്‍ പിന്നെയും കരയിലും വെള്ളത്തിലുമായി പലതവണ കയറിയിറങ്ങി ..പെട്ടൊന്നതാ ചൂണ്ടല്‍ ആരോ വലിക്കുന്നത് പോലെ ഒരു ഫീലിംഗ് .ഇത് അത് തന്നെ ആരോ കെണിയില്‍ പെട്ടിരിക്കുന്നു പതുക്കെ വലിച്ചപ്പോള്‍ കൊക്കയില്‍ തൂങ്ങി കിടക്കുന്നു ഒരു കിലോയോളം തൂക്കം വരുന്ന ഒരു മീന്‍ ....ബ്ലോഗില്‍ നൂറു കമന്റ് തികയുബോള്‍ ബൂലോകര്‍ക്കുണ്ടാകുന്ന ഉണ്ടാകുന്ന സന്തോഷം പോലെ ഞാന്‍ ആകാശത്തിനും ഭൂമിക്കും ഇടയില്‍ പാറി നടക്കുകയാണോ എന്ന് തോന്നി .
."ഡാ എനിക്കെതിരെ ഉള്ള എല്ലാ കളിയാക്കലും ഇതോടേ നിര്‍ത്തണം .." പിന്നെ എന്തൊക്കെയാ പറഞ്ഞതെന്നു എനിക്ക് തന്നെയറിയില്ല ..
"ഹും ഇതേതോ സോമാലിയയില്‍ നിന്നും വന്ന മീനാ പട്ടിണി കിടന്നു ആക്രാന്തം കൊണ്ട് കുടുങ്ങി പോയതാകും ." .അവന്‍ വിടുന്ന മട്ടില്ല ..
"ശരി നീ ഒരു ഫോട്ടോ എടുക്കു എനിക്ക് ഇതോന്നു ഫേസ് ബൂക്കിലും ബ്ലോഗിലും കയറ്റണം "...
"ന്റമ്മോ എന്തൊരു അഹങ്കാരം ഒരു മീന്‍ കിട്ട്യപ്പോള്‍ ഇയാള്‍ക്ക് വട്ടായോ" ?എനിക്ക് കിട്ടിയതു മൂപ്പര്‍ക് വലിയ ഇഷ്ട്ടമായില്ല എന്ന് ആ മുഖം കണ്ടാലറിയാം .. അസ്സൂയകൊണ്ടാവും പ്രാകി കൊണ്ടാണവന്‍ എന്‍റെ മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങിയത് ...ഞാന്‍ ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ നിന്ന് പല പോസ്സിലും ഫോട്ടോ എടുപ്പിച്ചു . മീന്‍ അപ്പോഴും ചൂണ്ടലില്‍ കിടന്നു പിടയുന്നുണ്ടായിരുന്നു .ഫോട്ടോഗ്രാഫിയില്‍ ആവേശം മൂത്തപ്പോള്‍ അവന്‍ പറഞ്ഞു ,
"നിങ്ങള്‍ ഒന്നും കൂടി വെള്ളത്തിനോട് ചേര്‍ന്ന് നില്‍ക്ക് എന്നാലേ ഇതിനൊരു ഒറിജിനാലിറ്റി ഉണ്ടാകു" ..ശിഹാബിന്റെ അഭിപ്രായം ശരിയാണെന്നു എനിക്കും തോന്നി .ഞാന്‍ വെള്ളത്തിലിറങ്ങി ഫോട്ടോക്ക് പോസ്സു ചെയ്തു ..
പെട്ടന്നതാ അവന്‍ ഊറിച്ചിരിക്കുന്നു ..ഞാന്‍ താഴോട്ടു നോക്കുമ്പോള്‍ മീന്‍ ഇല്ല വെറും ചൂണ്ടല്‍ മാത്രം ..
".മീന്‍ അതിന്റെ വഴിക്ക് പോയി ഇനി ഇങ്ങോട്ട് പോര് ."..അവന്‍ വീണ്ടും വീണ്ടും ചിരിക്കുന്നു .ഫോളോവേഴ്സ് നഷ്ടമായ ബ്ലോഗറെ പ്പോലെ ഞാനും. ഇനി എന്ത് ചെയ്യും ...മടങ്ങി വരുന്ന വഴിക്കു ഞാന്‍ അത് തന്നെ ആലോചിച്ചു ...പണിയുണ്ട് ഫോട്ടോ ഉണ്ടല്ലോ അത് വച്ച് ഫേസ് ബുക്കില്‍ ഷൈന്‍ ചെയ്യാം മീന്‍ കിട്ടിയ കാര്യം എല്ലാരും അറിയട്ടെ .(മീന്‍ പോയത് ആരും അറിയണ്ട) ...ഉടന്‍ ഫേസ് ബുക്കില്‍ ആ മീനിനെ ഞാന്‍ പൂമാലയിട്ട് ഫ്രെയിം ചെയ്തു ..പിറ്റേന്ന് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോള്‍ കൂടുകാരന്‍ വീണ്ടും ചിരി ..ഞാന്‍ ചോദിച്ചു എന്താടാ കാര്യം ? നീ പറ വല്ല മെഗാ സീരിയലും അവസാനിക്കുന്നത് സ്വപ്നം കണ്ടോ ?
അതല്ല ...അവന്‍ പിന്നയും ചിരിക്കുന്നു വാ ഞാന്‍ കാണിച്ചു തരാം ഇങ്ങോട്ട് നോക്കു ..ഫേസ് ബുക്കില്‍ ആഫോട്ടോക്ക് വന്ന കമ്മ്ന്‍റ് കണ്ടു ഞാന്‍ ഞെട്ടി .."മരു ഭൂമിയെലവ്ടയാടാ മീന്‍ കിട്ടുക നീ പോയി ഫോട്ടോഷോപ്പ് പടിച്ചുവാ ..വെറുതെ ആളെ പറ്റിക്കാന്‍ .."
മീന്‍ പിടുത്തം എന്ന് കേട്ടാല്‍ എനിക്ക് പിരി കയറും.
ReplyDeleteപറഞ്ഞ പോലെ ചാലിയാറിന്‍റെ തീരത്തുള്ളവരെ മീന്‍ പിടിത്തം പഠിപ്പിക്കണോ എന്നാല്‍ ചൊല്ലുണ്ട് അല്ലേ.
സംഗതി നല്ല രസായിട്ട് പറഞ്ഞു ട്ടോ. നര്‍മ്മവും നന്നായി.
എനിക്കും തോന്നുന്നു ഒരു ചൂണ്ടയുമായി ഒന്ന് ഇറങ്ങാന്‍.
ആദ്യം ചേട്ടന്‍ ചാലിയാരുമായി കടന്നു. ഇപ്പോള്‍ അനിയന്‍ നാട് മൊത്തം അടിച്ചു മാറ്റി! ഇനിയും പലതും കാണാന്‍ ഒരു ചൂണ്ടയുമായി ഞാനും ഈ കടവത്ത്, നല്ല മീനിനെ പിടിച്ചു തരൂ, പിടിച്ചു തന്ന മീനുകള്‍ കൊള്ളാം.ആശംസകള്‍
ReplyDeleteഅപ്പോ മീന്‍പിടുത്താണല്ലേ ജ്യാലി....?
ReplyDeleteഹും നടക്കട്ടെ നടക്കട്ടെ....
മീന്‍ ചാടി പോയതിനു ശേഷമുള്ള ഒരു ഫോട്ടോ കൂടി എടുത്ത് ഇവിടെ പോസ്റ്റാമായിരുന്നു...
-------പോയ----------പോലെ
എന്നു ടൈറ്റിലും കൊടുക്കായിരുന്നു...
ഹി ഹി...ഞാനോടീട്ടാ.
സത്യം പറഞ്ഞോ.. ഇത് അലിക്കയുടെ കടയില്‍നിന്ന് വാങ്ങി ചൂണ്ടയില്‍ കൊളുത്തിയതല്ലേ?... തൂക്കം വരെ ക്ര്ത്യമായി പറഞ്ഞത്കൊണ്ട് ചോദിച്ചതാ... ഏതായാലും സംഗതി കലക്കി. മീന്‍ കിട്ടിയപ്പോ അടിച്ച ഡയലോഗുകളെല്ലാം ഇഷ്ടപ്പെട്ടു.
ReplyDeleteI miss it....
ReplyDeleteFishing and u??? hehehe
It was better to make curry with that 3 chemmeeen...
നന്നായി രസിച്ചു ........ഭാവുകങ്ങള്‍ ..
ReplyDeleteതവളയെ ഇരയായി കോര്‍ത്തിട്ടു ഞാന്‍
കുറെ നേരം പുഴവക്കതിരുന്നു .....
ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല
ഒന്ന് കൊത്തുക പോലും ചെയ്തില്ല
ചെറ്റ മീനുകള്‍ ......
പിന്നീടു മനസ്സിലായി "കള്ളതവള"
തോണി കൊമ്പത്ത് കയറി ഇരിക്കുക യായിരുന്നു ..!!
റീ എന്‍ട്രി അടിച്ച പാസ്പോര്‍ട്ട് കയ്യില്‍ കിട്ടിയ പ്രവാസിയെ പോലെ തിളങ്ങി .....അതു ശരിയാ അതൊരു ഒന്നൊന്നര സന്തോഷം തന്നയാ ....good post ..all the best
ReplyDeleteഅപ്പോ മീൻപിടുത്തമാണ് ജ്വാലി!
ReplyDeleteവെറുതെയല്ല ഇവിടെയൊക്കെ ചാലിയാറിന്റെ ചൂര്.. ന്നാലും ഇഷ്ടായിട്ടോ..
അപ്പൊ കൈയ്യിലിരുന്ന ചെമ്മീനും പോയി, പിടിച്ച മീനും പോയി....
ReplyDeleteഇനി സത്യം പറ ഫോട്ടോഷോപ്പ് പഠിച്ചുല്ലേ.. :D
അപ്പോ മീൻ പിടുത്തമാണല്ലെ ജ്യോലി... പിന്നെ ആ മുഗം എന്നത് ഒന്നു മാറ്റി മുഖം ആക്കിയേക്ക് അല്ലെങ്കിലെ ജോലി മീൻ പിടുത്താ ഇനി കടാപ്പുറത്തുകാരുടെ ഭാഷയും കൂടി ആയാല്.. മോശമല്ലെ.. ഏതായാലും പോസ്റ്റു കലക്കി .. ഇനിയും വന്നോട്ടെ .. ഇങ്ങനെയുള്ള രസികൻ പോസ്റ്റുകൾ ഭാവുകങ്ങൾ...
ReplyDeleteചെറുപ്രായത്തിൽ ഞാനും കുറേ മീൻ പിടിക്കാൻ പോയിട്ടുണ്ട്,തോട്ടിലും, കുളത്തിലും, പാടത്തെ കുഴികളൂലുമൊക്കെ.. ഒന്നുപോലും എനിക്ക് സ്വന്തമായി കിട്ടിയിട്ടീല്ല. ഒരിക്കൽ മാത്രം കിട്ടീ ....അത് തവ്വളയെ ആയിരുന്നു.
ReplyDeleteമരുഭൂമിയിലെ മീൻ പിടുത്തം കലക്കി...
@ചെറുവാടി ..അങ്ങിനേയും പറയാം ..മീന്‍ പിടുത്തം ഒരു രസം തന്നേ ...നന്ദി\..
ReplyDelete@ഹനീഫ് ക്ക ...ചതിക്കല്ലേ ....
@റിയാസ് ....ആലോചിക്കഞ്ഞതല്ല ..അപ്പോഴത്തെ മാനസിക അവസ്ഥ....(ശുക്രന്‍....)
@ഷബീര്‍ ..ഇത് തന്നേയാ ഇപ്പോള്‍ എല്ലാരും പറയുന്നത് ..എന്താ എന്നറിയില്ല എന്നേ ആര്‍ക്കും വിശ്വാസം ഇല്ല ..കയ്യിലിരിപ്പ് കൊണ്ടായിരിക്കും ...
@ഷെമി..... നിന്നെ ഞങ്ങള്‍ നന്നായി മിസ്സ് ചെയ്യുന്നു.....ആ രസകരമായ നാളുകള്‍ ഇനി തിരിച്ചു വരുമോ ?....
@നടരി ...പിന്നീടു മനസ്സിലായി "കള്ളതവള"
തോണി കൊമ്പത്ത് കയറി ഇരിക്കുക യായിരുന്നു ..!! അത് കലക്കി .നല്ല തമാശ
@മെയ് ഫ്ലവര്‍ ...അതേ..അതും ഒരു രസമല്ലേ ..ഒരു ഡയറി കുറിപ്പുപോലെ ..ഒരിക്കല്‍ കൂടി നന്ദി
@ സുബൈര്‍ ...അനുഭവം ഗുരു
@ ബെന്ജാലി ..ഒരു കൈത്തൊഴില്‍ പഠിക്കുന്നത് നല്ലതല്ലേ ...നമ്മള്‍ പ്രവാസികള്‍ എപ്പോള്‍വേണമെങ്കിലും പിരിഞ്ഞുപോകേണ്ടവരല്ലേ...
@ ലിപി ...ഒരു പാട് നന്ദി ....ഇവിടേ വന്നതില്‍...ഫോട്ടോഷോപ്പിന് ഇത്ര പ്രാധാന്യം അന്നാണ് മനസ്സിലായത് ...
@ ഉമ്മു അമ്മാര്‍ ...തെറ്റു തിരുത്തി ധീരധയോടെ മുന്നോട്ടു ...നന്ദി വന്നതില്‍ ..
@കുറ്റൂരി..തവളയെ കിട്ടിയാലും അതും ഒരു ഹരമാണ് .....നന്ദി വീണ്ടും വരിക ..
മീന്‍പിടുത്തം കലക്കി ട്ടോ..
ReplyDeleteആശംസകള്‍.ആദ്യമായിട്ടാണു ഇവിടെ.വീണ്ടും വരാം.
ReplyDeleteമീന്‍ പിടുത്തം തന്നെ ജോലിയായാലും കുഴപ്പമൊന്നും ഇല്ലാട്ടോ. അതൊരു കുറച്ചില്‍ ആണെന്നത് നമ്മുടെ ഒരു മുന്‍വിധി തന്നെ. ഇത് ഏതായാലും രസകരമായി. ആഴ്ചയില്‍ കിട്ടുന്ന ഒരു ഒഴിവു ദിവസം രസമാക്കാന്‍ പറ്റിയ നല്ല ഒരു ഐഡിയ തന്നെ ഈ ഫിഷിംഗ്. രണ്ടുണ്ട് ഗുണവു. കൊത്തിയാലും കൊത്തിയില്ലെങ്കിലും ഇങ്ങിനെ രസകരമായ ഒരു പോസ്റ്റും ഇടാം. നാല ഹ്യൂമര്‍ സെന്‍സ്. ഇഷ്ടമായി.
ReplyDeleteആ പോട്ടത്തില്‍ കാണുന്ന മീന്‍ ഒരു കിലോയോ?? അണ്‍ വിശ്വസിക്കബിള്‍.
ReplyDeleteഫോട്ടോ കണ്ട് കമന്‍റിയവനെ തെറ്റ് പറയാന്‍ പറ്റില്ല. മരുഫൂമി മാത്രേ കാണാനുള്ളൂ.
എന്തായാലും സംഭവം അടിപൊളിയായിട്ട് പറഞ്ഞു.
"നിങ്ങള്‍ ഒന്നും കൂടി വെള്ളത്തിനോട് ചേര്‍ന്ന് നില്‍ക്ക് എന്നാലേ ഇതിനൊരു ഒറിജിനാലിറ്റി ഉണ്ടാകു"
ReplyDeleteഇത് വായിച്ചിട്ട് ഒരു കാര്യം പെട്ടെന്ന് ചോദിയ്ക്കാന്‍ തോന്നി ....
"സത്യം പറഞ്ഞാല്‍ മീന്‍ പിടിത്തം അറിയാമോ" ? ഹ ഹ !
ചുമ്മാ പറഞ്ഞതാ കേട്ടോ...നന്നായി ചിരിപ്പിച്ചു. !
ഞാനിവിടെ എത്തിനോക്കിപ്പോണു. മീന്‍കറി കൂട്ടാന്‍ നാളെ വരാം
ReplyDeleteഎന്താണേലും മരുഭൂമീലെ മീനിനെ പിടിക്കാനും പഠിച്ചല്ലോ...
ReplyDelete@ എക്സ് ... മുല്ല ..നന്ദി വന്നതിനും മിണ്ടിയതിനും
ReplyDelete@സലാം.....ഏയ് എന്ത് കുറച്ചില്‍ ..എല്ലാ ജോലിക്കും അതിന്റേതായ അന്ധ്സ്സുണ്ട് .. നന്ദി വീണ്ടും വന്നതില്‍ ..
@ ചെറുത്..അതുതന്നെയാ സംഭവിച്ചത് ..ആരും വിശ്വസികുന്നില്ല ..
@ വില്ലജ് മാന്‍ ..അതു എനിക്ക് ഇഷ്ട്ടായിട്ടോ...നന്ദി
@ കുസുമം ...സ്നേഹ സന്ദര്‍ശനത്തിനു നന്ദി
അപ്പോ ഗല്‍ഫില്‍ പോയാലും പണി ചൂണ്ടയിടല്‍ തന്നെ!.കൊള്ളാം വിവരണം അസ്സലായിട്ടുണ്ട്.ആരോ പറഞ്ഞ പോലെ ആ 3 ചെമ്മീന്‍ കൊണ്ടൊരു കറി വെക്കാമായിരുന്നു.ചെറുപ്പത്തില്‍ ഒത്തിരി മീനിനെ ഇങ്ങനെ പിടിച്ചിരുന്നു.ഞാഞ്ഞൂലായിരുന്നു ഇര. അതു കോര്‍ക്കാന്‍ ഇത്തിരി പാടാ. മനസ്സിലൊരു വിഷമവും തോന്നും.പിന്നെ എന്തെങ്കിലും കൊത്തുന്നതു വരെയുള്ള ആ കാത്തിരിപ്പിനൊരു രസമുണ്ട്. ചിലപ്പോള്‍ ഒന്നും കിട്ടാതെയും മടങ്ങേണ്ടി വരും.
ReplyDeleteThis comment has been removed by the author.
ReplyDeleteoru kathigan urangi kidakkunnu
ReplyDeleteകൊള്ളാല്ലോ ഈ മീന്‍ പിടുത്തക്കാരന്‍ .അപ്പോള്‍ ചാലിയാറിന്റെ തോഴന്‍ ആണല്ലേ ?എന്തായാലും സംഗതി കലക്കി .നര്‍മത്തില്‍ p h d ആണെന്ന് തോന്നുന്നു ..കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുക ..ആശംസകള്‍ .
ReplyDeleteThis comment has been removed by the author.
ReplyDelete@കുട്ടിക്ക .നന്ദി വിശദമായ കമന്റിന്
ReplyDelete@നജീബ് :നന്ദി
@സോനറ്റ് :ഈ വരവിനു വിശദമായ വായനക്ക് ,ഹൃദയംനിറഞ നന്ദി >>>
kalakki
ReplyDeleteമീന്‍ പിടുത്തം സംഗതി ജോറായി പക്ഷെ ഫോട്ടോ കുറിക്ക് കൊണ്ടില്ല ശ്രദ്ധിക്കാമായിരുന്നു ഫോട്ടോക്ക് പോസ്സു ചെയ്യുമ്പോള്‍
ReplyDeleteആ ഫോട്ടോ ആണല്ലോ ഇതിലെ ഹൈലൈറ്റ് !!
Deleteചാലിയാറിന്റെ നാട്ടുകാര്‍ക്ക് മരുഭൂമിയിലെ മീന്‍പിടുത്തം ഒരു മീന്‍പിടുത്തമാണോ...... നന്നായി എഴുതി.
ReplyDeleteഇപ്പോഴാ വായിച്ചത്.. ഏറെ രസിച്ചു..
ReplyDeleteഅന്നും ഇതുതന്നെയായിരുന്നു തൊഴിലല്ലേ... :)
ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് മീന്‍ പിടുത്തം പടിപ്പിക്കണ്ട ..
ReplyDeleteഈ ബനാന ടോക്ക് എവിടെയോ വായിച്ചിട്ടുണ്ട്. മൂത്ത ചാലിയാറില്‍ ആണെന്ന് തോന്നുന്നു :)
വെള്ളിയാഴ്ച വിശേഷം രസകരമായി പറഞ്ഞു. ആശംസകള്‍
വീണ്ടും പഴയ ആ മധുരിക്കും ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തി .. അന്ന് പിടിച്ചതും തിന്നു കൂട്ടിയ തുമായ മീനിന്റെ കണക്ക് ഇന്നും അറിയില്ല .. ഇനി എന്നാണു ഒരിക്കല്‍ കൂടി ? അവതരണം ഉഷാര്‍ ആയി ..
ReplyDeleteമീന്‍ എത്ര കിലോയാന്നാ........
ReplyDeleteഇനി ഇപ്പൊ രണ്ടു മൂന്നു മാസം ചാലിയാറിൽ മുങ്ങി തപ്പി നോക്ക് .. മീന കിട്ടിയാലും ഇല്ലെങ്കിലും വായിച്ചു ചിരിക്കാൻ എന്തെങ്കിലും കിട്ടുമല്ലോ
ReplyDeleteശരിക്കും ഈ മീന്‍ ആ ചെമ്മീന്‍ വാങ്ങാന്‍ പോയിടത്തുന്നു വാങ്ങീതല്ലേ ? ? നല്ല അവതരണം മാഷെ :)
ReplyDelete