മമ്മൂട്ടി ഇന്‍ അബ്ദുക്കാസ്‌ തട്ടുകട

                                                                  
   സ്ക്കൂളിലെ അവധി ദിനങ്ങള്‍ നോക്കിയാണ് ചാലിയാറിനക്കരെയുള്ള പറമ്പില്‍ തേങ്ങയിടാന്‍ ഉപ്പ പ്ലാന്‍ ചെയ്യാറ് ,, അതി രാവിലെ തോണി തുഴഞ്ഞു നല്ല വീതിയുള്ള പുഴ അക്കരെ പറ്റാന്‍ മാത്രമല്ല എനിക്കിഷ്ടം ,,പുഴക്കക്കരയുള്ള അബ്ദുക്കയുടെ ഹോട്ടലില്‍ നിന്നും പൊറോട്ടയും പുഴമീന്‍ മുളകിട്ടതും ,പറമ്പില്‍നിന്ന് മാങ്ങയും പേരക്കയുമൊക്കെ പറിച്ചു തിന്നാനും കിട്ടുന്ന നല്ലൊരു അവസരംകൂടിയാണത് .,അക്കരയ്ക്കു പോവാനുള്ള ദിവസങ്ങളില്‍ രാവിലെ തന്നെ ഉമ്മയുടെ കാലിച്ചായ മാത്രം അകത്താക്കി ,ഓടിപ്പോയി തോണിയില്‍ കയറി അതിന്റെ അമരത്തിലിരിക്കാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു ,..
       

   വീട്ടില്‍ സ്വന്തമായി ഉണ്ടായിരുന്ന തോണിയില്‍ ഗമയില്‍ ഇരിക്കുന്നതും തുഴയുന്നതും ഇന്നത്തെ പ്രാഡോ കാറില്‍ ഇരിക്കുന്നതിനെക്കാളും വലിയ കാര്യമായിട്ടാണ് എനിക്ക് തോന്നിയിരുന്നത് ,പൊതു കടത്ത് തോണിക്കു വേണ്ടി മണിക്കൂറുകള്‍ കാത്തു നില്‍കുന്ന വിദ്യാര്‍ത്ഥികളുടെയും ,കോഴിക്കോട്ടങ്ങാടിയില്‍ ചരക്കെടുക്കാനും ,വിവിധാവശ്യങ്ങള്‍ക്കുമായി പോകുന്നവരുടെ മുന്നിലൂടെ "തോണി ഓണര്‍" ആയി ( ആര്‍ സി ഓണറേക്കാളും ഗമയില്‍ ...)തുഴഞ്ഞു പോകുമ്പോള്‍ ,ബസ്സ്‌സ്റ്റോപ്പില്‍ അക്ഷമരായി ബസ്സുകാത്തു നില്‍ക്കുന്നവരുടെ മുമ്പില്‍ കൂടി ലക്ഷറി കാര്‍ ഓടിക്കുന്നവന്റെ അഹങ്കാരമായിരുന്നു മുഖത്ത്...,


   അക്കരെയുള്ള പറമ്പില്‍ ഹരിദാസേട്ടന്റെ കയ്യിലെ നീളം കൂടിയ കൊടുവാള്‍ കൊണ്ടുള്ള ഗംഭീര പെര്‍ഫോമന്‍സില്‍ അടര്‍ന്നു വീഴുന്ന തേങ്ങകള്‍ അടുക്കി പെറുക്കി തോണിയില്‍ കയറ്റി ഇക്കരയുള്ള തറവാട്ടു വീട്ടില്‍ എത്തിക്കുകയാണ് പ്രധാന ദൌത്യം ..ഒഴിവു ദിനത്തിലെ കൂട്ടുകാരുമൊത്തുള്ള ഫുട്ബോള്‍ കളിയും അതുകഴിഞ്ഞു പുഴയില്‍ മണിക്കൂര്‍ നീണ്ടു നില്‍കുന്ന കുളിയും ,കടത്തു തോണി കാത്തു നില്‍ക്കുന്ന കടവിന്റെ തൊട്ടടുത്തുള്ള അത്തിമരത്തിന്റെ ഏറ്റവും ഉയരം കൂടിയ ചില്ലയില്‍ നിന്നും തോണിയും കാത്തു നില്‍ക്കുന്നവര്‍ കാണ്‍കെ പലതവണ മലക്കം മറിഞ്ഞ് പുഴയില്‍ ആര്‍പ്പുവിളികളോടെ വീണ് അവര്‍ക്ക് മുമ്പില്‍ ഹീറോ ചമയുന്നതും , പുഴക്ക് നടുവിലെ വാട്ടര്‍ ബോള്‍ കളിയും നഷ്ട്ടമാകുമെങ്കിലും ,തേങ്ങാ വലിക്കുന്നതിനീടെ ക്ഷീണം അഭിനയിച്ച് ഹരിദാസേട്ടനെ മണിയടിച്ചു ഇടയ്ക്കിടയ്ക്ക് വലിച്ചിടുന്ന ഇളനീരും ,അബ്ദുക്കായ്ടെ കടയിലെ സ്വാദ് നിറഞ്ഞ ഐറ്റംസ്‌ നാസ്തയും അതിനു മുമ്പില്‍ ഒന്നുമല്ല ...
                                                                                                                                 
   പുഴയോട് ചേര്‍ന്നു ഓലമേഞ്ഞ ഷെഡില്‍ ആണ് അബ്ദുക്കയുടെ "ഫൈവ് സ്റാര്‍" ഹോട്ടല്‍, ചാലിയാറില്‍ മണല്‍ വാരുന്ന തൊഴിലാളികളുടെ വിശപ്പടക്കാനുള്ള ഏക ആശ്രയമായിരുന്നു അത് ,,വട്ടമുഖവും ചാടിയ വയറും മുഖത്ത് എപ്പോഴുംവെട്ടി തിളങ്ങുന്ന നൂറു വാട്ട്സ് ബള്‍ബിന്റെ ചിരിയുമായിരുന്നു അബ്ദുക്കായുടെ ട്രേഡ്മാര്‍ക്ക് എംബ്ലം ..ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ "അബ്ദു" എന്ന വിളിക്കുന്ന അബ്ദുക്കായ്ടെ കൈപുണ്യം നിറഞ്ഞ ഭക്ഷണം രുചിക്കാത്തവര്‍ ഞങ്ങളുടെ നാട്ടില്‍ അപൂര്‍വം....കാലത്തിന്റെ അനിവാര്യമായ മാറ്റത്തിനൊപ്പം അബ്ദുക്കയും മാറി ,ചാലിയാറില്‍ മണല്‍ എടുക്കല്‍ പഞ്ചായത്ത് ഏറ്റെടുക്കുകയും പഴയ കടത്തുതോണിയെ പഴങ്കഥയാക്കി പുഴയ്ക്ക് കുറുകേ പാലം വരികയും ചെയ്തപ്പോള്‍ അബ്ദുക്ക തന്റെ തട്ടകംപുഴവക്കില്‍ നിന്നും പാലത്തിന്റെ ഒരരികിലേക്ക് പറിച്ചുനട്ടു. . ...
                                                                                                           
   പുഴമീന്‍ കറിക്കു പകരം ഇപ്പോള്‍ പഴം പൊരിച്ചതും ,ഉള്ളിവടയും ,നെല്ലിക്ക ഉപ്പിലിട്ടതും ,ഓംലറ്റും കട്ടന്‍ചായയും .അബ്ദുക്കാന്റെ സ്പെഷ്യല്‍ വിഭവമായ അവില്‍ മില്‍ക്കും ആ തട്ടുകടയിലെ അതിഥികള്‍ക്കുള്ള കൊതിയൂറുന്ന വിഭാവങ്ങളായി ,, വൈകുന്നേരങ്ങളില്‍ ഊര്‍ക്കടവ് പാലത്തിന്റെ ഇരുകരകളിലും എത്തുന്ന പ്രണയജോഡികളും ഒരു വശം മലയോട് ചേര്‍ന്നൊഴുകുന്ന ചാലിയാറിന്റെ പ്രക്രതി സൌന്ദര്യം കാമറയില്‍ പകര്‍ത്താനെത്തുന്ന നവ മിധുനങ്ങളും ,പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക് ചുണ്ടയിട്ടു "കൈനനയാതെ മീന്പിടിക്കുന്നവരും" അബ്ദുക്കാന്റെ തട്ടുകടയില്‍ ഒരു സലാം കൊടുക്കാതെ പോകാറില്ല ...തട്ടുകടയുടെ പിറകില്‍ നിരത്തിയിട്ട കസേരയില്‍ ഇരുന്നു പുഴയില്‍ നിന്നും വരുന്ന നേര്‍ത്ത കാറ്റും കൊണ്ട് ചാലിയാറിന്റെ സൌന്ദര്യം ആസ്വദിച്ച് കട്ടന്‍ കാപ്പിയും ഓംലറ്റും കഴിക്കാതെ പോകാന്‍ ആര്‍ക്കാണ് കഴിയുക , തൊട്ടടുത്തുള്ള സമാന്തര തട്ടുകടകള്‍ക്കോ ,ആധുനിക സംവിധാനമുള്ള ഫാസ്റ്റ്‌ ഫുഡ്‌ സെന്റെറിനോ അബ്ദുക്കായുമായി ഒരു കൈ മത്സരിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല ....രാത്രി മോരുവെള്ളം കുടിക്കരുത് എന്ന് പഴമക്കാര്‍ പറയുമെങ്കിലും ,ആ സുന്ദരകുട്ടപ്പന്‍ മാരായ വെളുത്ത കുപ്പികള്‍ കാണുമ്പോള്‍ ഒരു ഗ്ലാസ്സ് കുടിക്കാതെ പോകാന്‍ എനിക്കാവാറില്ല ...കല്യാണം കഴിഞ്ഞ ആദ്യ നാളില്‍ പ്രാണസഖിയെ സുഖിപ്പിക്കാന്‍ അവിടുത്തെ പരിപ്പുവടയും മാങ്ങഉപ്പിലിട്ടതും ആരും കാണാതെ മടിശീലയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടയില്‍ വീട്ടിലെ ചെക്ക് പോസ്റ്റില്‍ ഇക്കാക്കമാരുടെ കുട്ടിപട്ടാളം കയ്യോടെ പിടികൂടിയത് ശ്രീമതി ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട് സ്വതസിദ്ധമായ പുഞ്ചിരിയോടെയും നിമിഷനേരം കൊണ്ടു എല്ലാവരെയും ആദ്യ കാഴ്ചയില്‍ തന്നെ തമാശകള്‍ പറഞ്ഞു കയ്യിലെടുക്കാനുള്ള അബ്ദുക്കാന്റെ കഴിവ് പലപ്പോഴും എനിക്കൊരു അത്ഭുതമാണ് . ....


   അന്നും സൂര്യന്‍ ഒരല്‍ഭുതവും കാണിക്കാതെ കിഴക്കുനിന്നും പടിഞ്ഞാറോട്ട് നടക്കാന്‍ തുടങ്ങി ..എന്നാല്‍ ഊര്‍ക്കടവ് കാര്‍ക്ക് അന്നൊരു സ്പെഷ്യല്‍ എപ്പിസോഡ് ആയിരുന്നു. കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ടോടി ..എല്ലാരും ഓടുന്നത് കണ്ടപ്പോള്‍ കാര്യം പിന്നെ തിരക്കാം എന്നും കരുതി ഞാനും ..പാലത്തിന്റെ മറുകരയില്‍ എത്രവേഗം കൊണ്ടാണ് എത്തിയത് എന്നറിയില്ല .ആണുങ്ങളും പെണ്ണുങ്ങളും ,അടല്‍ത്സും നോണ്‍ അടല്‍ത്സും ഒക്കയുണ്ട് ആ കാഴ്ച കാണാന്‍ ..ആരെങ്കിലും വെള്ളത്തില്‍ പോകുകയോ തോണിമറയുകയോ ഒക്ക ഉണ്ടായാലാണ് സാധാരണ ഇങ്ങനെ ബഹുജന പങ്കാളിത്തം ഉണ്ടാവാറ്....എന്നാല്‍ ഇത് അതൊന്നും ആയിരുന്നില്ല ..അബ്ദുക്കാന്റെ തട്ടുകടയില്‍  സാക്ഷാല്‍ നമ്മുടേ സ്വന്തം മമ്മുക്ക !....
                                                                     
   "വിശ്വസിച്ചാലും ഇല്ലെങ്കിലും" അതായിരുന്നു അന്ന് അത് കാണാന്‍ കഴിയാത്തവര്‍ക്ക് അബ്ദുക്ക പിന്നീടതിനു കൊടുത്ത മറുപടി ...മമ്മുക്ക അവിടെ എന്തിനു വന്നു? ..അബ്ദുക്കാന്റെ തട്ടുകടയിലെ വിഭവങ്ങള്‍ രുചിച്ചു നോക്കി "മമ്മൂട്ടി ടേസ്റ്റ് ബഡ്സ് " തുടങ്ങാനായിരി‍ക്കുമോ ? അതോ ഇനി വല്ല ഫാന്‍സ് അസോസിയേഷന്‍കാരും അദ്ധേഹത്തിനു വല്ല സ്വീകരണവും ഏര്‍പ്പാടാക്കിയോ അല്ലങ്കില്‍ ഇത് വെറും മമ്മൂട്ടി വേഷം കെട്ടിയ വല്ല മിമിക്രിക്കാരുടെ പറ്റിക്കല്‍ പരിപാടിയോ മറ്റോ ആണോ ...നിങ്ങളെപ്പോലെ എനിക്കും അറിയാന്‍ മുട്ടീട്ട് വയ്യ.......


   ആള്‍ക്കൂട്ടത്തെ തള്ളിമാറ്റി ഒരു വിധം അബ്ദുക്കാന്റെ കടയിലെത്തിയ ഞാനും ആ കാഴ്ച്ചകണ്ടു
അബ്ദുക്കാന്റെ കടയില്‍ ഒരു സുന്ദരിയോടൊപ്പം മമ്മുക്ക ഇരിക്കുന്നു .കൂടെ വേറയും കുറെ പേര്‍ ..സ്ക്രിപ്റ്റ്‌ വായനയും മേയ്ക്കപ്പും കട്ടും ആക്ഷനും ഒക്കെ കൂടി ആകെ ബഹളം ...സിനിമാ ഷൂട്ടിംഗ് ആണ് അതെന്നു പെട്ടെന്ന് മനസ്സിലായി ,പാലേരി മാണിക്യം എന്ന സിനിമ യിലെ ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മമ്മൂട്ടി ഊര്‍ക്കടവില്‍ എത്തിയത്‌ ..അതൊന്നു കാണാന്‍ ചിലര്‍ മരത്തിന്റെ മുകളില്‍ ,വേറെ ചിലര്‍ പാലത്തിന്റെ കൈവരിയില്‍ ,മമ്മുക്കാ എന്ന് സ്നേഹപൂര്‍വ്വം ചിലര്‍ ...ഒന്ന് നോക്കിയാല്‍ മതി ,സ്വര്‍ഗം കിട്ടിയ പോലെ എന്ന രീതിയില്‍ വേറെ ചിലര്‍ ഉച്ചത്തില്‍ ആര്‍പ്പുവിളിക്കുന്നു ...ഷൂട്ടിംഗ് കാണാന്‍ കഴിയാത്തചിലര്‍ "എന്തൊരു ജാഡ നമ്മളെപ്പോലെ അല്ല്ലാത്ത എന്താ ഇയാള്കുള്ളത് " എന്നു സ്വയം ആശ്വസിക്കാന്‍ അദ്ധേഹത്തെ കുറ്റം പറയുന്നു .ആകെക്കൂടി ഒരു ശ്രീനിവാസന്റെ "കഥപറയുമ്പോള്‍ സ്റ്റൈല്‍" ...കൂടുതല്‍ ആ ജനസാഗരത്തില്‍ നിന്നാല്‍ ആകെ കിട്ടിയ ഇരുപതു ദിവസത്തെ ലീവിലെ വിലപ്പെട്ട സമയം മമ്മൂട്ടിയും കൂട്ടരും കൊണ്ടുപോകും എന്ന് തോന്നിയതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ അവിടുന്ന് മുങ്ങി എന്നെങ്കിലും സമയം കിട്ടുമ്പോള്‍ വെള്ളിത്തിരയില്‍ കാണാമല്ലോ.....


   അവസാന ലീവിന്റെ വൈകുന്നേരവും ഞാന്‍ പതിവ് പോലെ ശ്രീമതിയുടെ വൈകുന്നേര ചായ സ്നേഹപൂര്‍വ്വം നിരസിച്ചു കൊണ്ട് അബ്ദുക്കാന്റെ കടയിലെത്തി ,ഇനി ഈ കട്ടന്‍ ചായയും ഓംലറ്റും കിട്ടണമെങ്കില്‍ എന്റെ കുന്ഫുധയിലെ ബോസ്സ് കനിയണമല്ലോ അത് ചിലപ്പോള്‍ വര്‍ഷമോ അതിലധികമോ ആവും .. "അബ്ദുക്കാ ഒരു ചായ" എന്ന് പറഞ്ഞു ഒരു കസേര വലിച്ചിട്ട് ഇരുന്നു .."ആ കസേരയില്‍ ഇരിന്നു ചായ കുടിക്കണമെങ്കില്‍ ഇരട്ടി പൈസയാകും ട്ടോ അത് മമ്മൂട്ടി ഇരുന്ന കസേരയാ" അബ്ദുക്കാന്റെ ചിരിച്ച്കൊണ്ടുള്ള  വാണിങ്ങ് കേട്ട് ഞാനപ്പോഴാണ് അതിലേക്ക് നോക്കിയത് "മമ്മൂട്ടി ഫാന്‍സു കാര്‍ക്ക് മാത്രം" എന്ന് അതില്‍ എഴുതി വെച്ചിരിക്കുന്നു ആ കസേര ഒരു നിധി പോലെ സൂക്ഷ്യ്ക്കുകയാണയാള്‍ ..., പാലേരിമാണിക്ക്യം സിനിമ ഇന്നലെ കാണുമ്പോള്‍ ഞാന്‍ അക്ഷമയോടെ തിരയുകയായിരുന്നു ..എന്റെ നാടും അബ്ദുക്കാന്റെ തട്ടുകടയും വെള്ളിത്തിരയില്‍ മിന്നി മറയുന്നത് ..ചുമ്മാ പുളുവടിയല്ല ദാ കണ്ടു നോക്ക്യേ ചില രംഗങ്ങള്‍ .....


                                                          

                                               

                                                       

                                                                     

47 comments:

  1. കല്യാണം കഴിഞ്ഞ ആദ്യ നാളില്‍ പ്രാണസഖിയെ സുഖിപ്പിക്കാന്‍ അവിടുത്തെ പരിപ്പുവടയും മാങ്ങഉപ്പിലിട്ടതും ആരും കാണാതെ മടിശീലയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടയില്‍ വീട്ടിലെ ചെക്ക് പോസ്റ്റില്‍ ഇക്കാക്കമാരുടെ കുട്ടിപട്ടാളം കയ്യോടെ പിടികൂടിയത് ശ്രീമതി ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട് .....

    ReplyDelete
  2. ടി.പി .അഷ്‌റഫ്‌ വാഴക്കാട്July 7, 2011 at 1:37 AM

    അക്ഷര സുല്‍ത്താന്റെ പതിനേഴാം ചരമ വാര്‍ഷികദിനത്തില്‍ ഊര്‍ക്കടവിനെറെ ഓരത്ത്കൂടെ ഓര്‍മ്മകളുടെ കയ്പിടിപ്പിച്നടത്തിയ പ്രിയ കൂട്ടുകാരാ ...
    ജിദ്ദയില്‍ ഇന്നുണ്ടായ കഠിന ചൂടില്‍ നിന്നും എന്നെ കൊണ്ട് പോയി അബ്ദുകാന്റെയ്‌ തട്ടുകടയിലെ മോര് വെള്ളം കുടിപ്പിചു ദാഹമകറ്റിയ നിനക്ക് സ്നേഹത്തിന്റെയ്‌ ഭാഷയില്‍ ഒരു നല്ല നമസ്കാരം ..

    ReplyDelete
  3. രണ്ട് വീഡിയോ ക്ലിപ്പിട്ട് ആളെ പറ്റിച്ചുവല്ലെ?.അപ്പൊ സിനിമയില്‍ തട്ടുകടയില്ലെന്നര്‍ത്ഥം?...ഞാന്‍ പണ്ടു ഫാറൂഖ കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒളവണ്ണയില്‍ “മുറപ്പെണ്ണ്” എന്ന പടത്തിന്റെ ഷൂട്ടിങ്ങ് കാണാന്‍ പോയതോര്‍മ്മ വന്നു. നീന്തലറിയാന്‍ പാടില്ലാതിരുന്നിട്ടും മറ്റു കുട്ടികളുടെ കൂടെ തോണിയില്‍ അക്കര പോയി ഷൂട്ടിങ്ങ് കണ്ടു. പ്രേം നസീറിനെയും,അടൂര്‍ ഭാസിയെയും നെല്ലിക്കോട് ഭാസ്കരനെയുമൊക്കെ നേരില്‍ കണ്ടത് അന്ന് വലിയ അല്‍ഭുതമായിരുന്നു!.എന്നാലും വിന്‍സന്റ് മാഷിന്റെ ഡയറക് ഷനും ക്യാമറ വര്‍ക്കും നോക്കിക്കാണാനായിരുന്നു അന്നും എനിക്ക് താല്പര്യം.കാളപൂട്ട് രംഗത്ത് ക്യാമറ സ്റ്റാന്റില്‍ നിന്നെടുത്ത് കയ്യില്‍ പിടിച്ച് വിന്‍സന്റ് മാഷ് ഒരു ഷോട്ടെടുത്തു നോക്കി. എന്നാല്‍ ചളി ക്യാമറയുടെ ഫില്‍ട്ടറില്‍ വീണതും ആ ഷോട്ട് നഷ്ടപ്പെട്ടതും ഇന്നും ഓര്‍മ്മ വരുന്നു.

    ReplyDelete
  4. അബ്ദുക്കായുടെ തട്ടുകടയെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങള്‍ അതി മനോഹരമായി വര്‍ണിച്ചിരിക്കുന്നു.
    കൂട്ടത്തില്‍ ആളൊരു Michael Phelps ആണെന്നും മനസ്സിലായി കേട്ടോ..
    ഇത്രയും കുറഞ്ഞ കാലയളവ്‌ കൊണ്ട് എഴുത്തില്‍ ഉണ്ടായ ഈ ഫ്ലോ അഭിനന്ദനാര്‍ഹമാണ്.

    ReplyDelete
  5. ഹും. നശിപ്പിച്ചു!
    ക്യാമറ ആ പെണ്ണിലേക്ക് ഫോക്കസ്‌ ചെയ്യാമായിരുന്നു.

    (സത്യം പറ. കാലുകള്‍ കാണാന്‍ പോയതല്ലേ?)

    ReplyDelete
  6. നന്നായ് വിവരണം. സിനിമ ഞാന്‍ കണ്ടിട്ടുണ്ട്. ഗ്രാമഭംഗി ആവോളം ഉണ്ട്. പക്ഷെ നോവലിന്റെ അത്ര നന്നല്ല. നോവല്‍ വായിച്ച് പോകുമ്പോള്‍ ഒരുപാട് ഡൈമന്‍ഷ്യനില്‍ നമുക്ക് ചിന്തിക്കായിരുന്നു. സിനിമേല്‍ രഞ്ജിത്ത് മമ്മുട്ടിയെ ഹൈലൈറ്റ് ചെയ്തു.

    ആശംസകളോടെ...

    ReplyDelete
  7. പോസ്റ്റ്‌ വായിച്ചപോള്‍ ഒരു സിനിമ കണ്ടപോലെ തോന്നി.
    വളരെ സരസമായി എഴുതി..

    ReplyDelete
  8. വിശ്വസിച്ചാലും ഇല്ലെങ്കിലും .. താന്കള്‍ എഴുതിയതില്‍ വെച്ച് ഏറ്റവും സുന്ദരമായ പോസ്റ്റു .. വളരെ മനോഹരമായി എഴുതിയിരിക്കുന്നു... തോണിയാത്രയും തോണി ഓണരുടെ ആ അഹങ്കാരം പറച്ചിലും..തേങ്ങാ പറിക്കല്‍ യത്നവും കൂടാതെ ഇതിലെ കഥാനായകന്‍ അബ്ദുക്കാന്റെ തട്ടുകടയും അവിടുത്തെ വിഭവങ്ങളും അതിന്റെ സ്വാദും ഒക്കെ കൂടി വല്ലാത്തൊരു പ്രതീതി സമ്മാനിച്ച്‌.. ഊര്‍ക്കടവ് കടവില്‍ കാറ്റ് കൊള്ളാന്‍ എത്തിയവരെ വര്‍ണ്നിച്ചതും അടിപൊളി .. അപ്പൊ ഞമ്മക്കും പോന്നോട്ടെ ഒരു ഓംലറ്റും ചായയും..മൈ ഫ്ലവര്‍ പറഞ്ഞ പോലെ കുറഞ്ഞ കാലയളവിനുള്ളിലെ എഴുത്തിലുള്ള പുരോഗതി അസൂയാ വഹം തന്നെ ആശംസകള്‍.. ഒത്തിരി നന്ദി ഒരു നല്ല കാഴ്ച എഴുത്തിലൂടെ സമ്മാനിച്ചതിനു,,...ഇതൊക്കെയല്ലേ പ്രവാസത്തിനിടയില്‍ നമ്മില്‍ കുളിരണിയിക്കുന്ന നാം ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന നാടിന്റെ ഓര്‍മ്മകള്‍ .. ഭാവുകങ്ങള്‍..

    ReplyDelete
  9. അതു ശരി...പക്ഷേ എനിക്കിഷ്ടപ്പെട്ടത് ആ പഴയ കാര്യങ്ങളാണ്.ഞന്മ്മക്കും ണ്ട് ഒരു സിനിമാക്കാരന്റെ കഥ പറയാന്ന്...ലക്ഷ്ദ്വീപ് അടുത്ത ഭാഗത്തില്‍!!!

    ReplyDelete
  10. നല്ല വിവരണം ഫൈസല്‍. വളരെ ഇഷ്ടമായി.
    "അന്നും സൂര്യന്‍ ഒരല്‍ഭുതവും കാണിക്കാതെ കിഴക്കുനിന്നും പടിഞ്ഞാറോട്ട് നടക്കാന്‍ തുടങ്ങി ..എന്നാല്‍ ഊര്‍ക്കടവ് കാര്‍ക്ക് അന്നൊരു സ്പെഷ്യല്‍ എപ്പിസോഡ് ആയിരുന്നു. കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ടോടി"

    നല്ല ഒഴുക്കോടെ അതിമനോഹരമായി എഴുതി.
    ആശംസകള്‍

    ReplyDelete
  11. ഇവനൊക്കെ ഒരുവീമാനം ഉണ്ടായിരുന്നെങ്കില്‍ ഇവന്‍റെഅഹങ്കാരം എന്താകുമായിരുന്നു ഒരു തോണി യുണ്ടായപ്പോള്‍ ഇത്രക്ക്

    പോസ്റ്റ് അടിപൊളി

    ReplyDelete
  12. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു.വീഡിയോ കണ്ടു..അവസാനം
    നായകന്‍ മുങ്ങി എന്ന് പറയുമ്പോലെ കൂരിരുട്ടു ആണല്ലോ...ഊര്‍ കടവില്‍ ....ഹ..ഹ..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  13. നന്നായിരിക്കുന്നു പോസ്റ്റ്‌..സംഭവങ്ങളെല്ലാം കലക്കി. രസകരമായി അവതരിപ്പിച്ചു .. ആശംസകള്‍..

    ReplyDelete
  14. പറ്റിച്ചുകളഞ്ഞല്ലോ ഫൈസൽ..?

    ReplyDelete
  15. അബ്ദുസ് തട്ടുക അങ്ങിനെ ലോക പ്രസിദ്ധമായി.

    ഒരു നാടിന്റെ ചരിത്രവും യാഥാര്‍ത്ഥ്യവും പഴമയും പുതുമയും സമന്വയിപ്പിച്ച് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പോസ്റ്റ് രസകരമാക്കി അവതരിപ്പിച്ചു.

    അഭിനന്ദനങ്ങള്‍
    .

    ReplyDelete
  16. കല്യാണം കഴിഞ്ഞ ആദ്യ നാളില്‍ പ്രാണസഖിയെ സുഖിപ്പിക്കാന്‍ അവിടുത്തെ പരിപ്പുവടയും മാങ്ങഉപ്പിലിട്ടതും ആരും കാണാതെ മടിശീലയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടയില്‍ വീട്ടിലെ ചെക്ക് പോസ്റ്റില്‍ ഇക്കാക്കമാരുടെ കുട്ടിപട്ടാളം കയ്യോടെ പിടികൂടിയത് ശ്രീമതി ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട് .....
    ഹഹ ..നീ ആളു കൊള്ളാമല്ലോ ..അത് അന്ന് ...ഇന്ന് നീ അവള്‍ പറഞ്ഞാല്‍ .കമ്പിളി പുതപ്പേ ...കമ്പിളി പുതപ്പേ ..എന്ന് അലമുറയിടും ..നന്നായി പറഞ്ഞുട്ടോ ..

    ReplyDelete
  17. നല്ല എഴുത്ത്...അഭിനന്ദനങ്ങള്‍

    ReplyDelete
  18. നല്ല അവതരണം ... വീഡിയോ ക്ലിപ്പിലൊന്നും ആ കട കാണാന്‍ കഴിഞ്ഞില്ലല്ലോ .... യാത്രയില്‍ ആ പാലം ഉള്‍പ്പെടുത്താനാവുമല്ലെ അവര്‍ വന്നത് !

    ReplyDelete
  19. എഴുത്ത് ഭംഗിയായിട്ടുണ്ട് ട്ടാ. പ്രത്യേകിച്ചും മമ്മൂക്ക വരുന്നതിനും മുന്നേ ഉള്ള ഭാഗങ്ങള്‍ :)

    പഷ്കേ....മമ്മൂക്കകഥ ചെറുത് വിശ്വസിക്കണോ എന്നതിനെ പറ്റി ചിന്തിക്കുന്നുണ്ട്. ഹ്ഹ് ആ വീഡിയോ ക്ലിപ്പ് ഇട്ടില്ലാരുന്നെങ്കില്‍ വിശ്വസിച്ചേനെ. ക്ലിപ്പില്‍ മമ്മൂക്കേടെ ശബ്ദം മാത്രല്ലേ ള്ളൂ. പിന്നെ വേണേല്‍ “ദേ...ആ പോയ വണ്ടി” അതിനകത്ത് മമ്മൂക്ക ആണെന്ന് പറയാം. (( ചുമ്മാ))

    അപ്പൊ ആശംസോള് മാഷേ
    കാണാം :)

    ReplyDelete
  20. നാലഞ്ചു പോസ്റ്റുകള്‍ കൊണ്ട് തന്നെ ബ്ലോഗിങ്ങിന്റെ ടെക്നിക് ഫൈസല്‍ കയ്യിലാക്കി എന്ന് തോന്നുന്നു. ആ ക്ലിപ്പില്‍ മമ്മൂട്ടിക്ക് പരിപ്പുവട എടുത്തു കൊടുക്കുന്ന ആളാണോ അബ്ദുക്ക? നന്നായി അവതരിപ്പിച്ചു.

    എന്റെ സുഹൃത്ത് അക്ബര്‍ പറഞ്ഞ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത്. "ഒരു നാടിന്റെ ചരിത്രവും യാഥാര്‍ത്ഥ്യവും പഴമയും പുതുമയും സമന്വയിപ്പിച്ച് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പോസ്റ്റ് രസകരമാക്കി അവതരിപ്പിച്ചു".

    ReplyDelete
  21. നല്ല വിവരണം. പഴയ അനുഭവങ്ങള്‍ പലതും ഓര്‍മയില്‍ വന്നു.
    രസകരമായിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  22. നന്നായിട്ടുണ്ട്..., നാടിനെ കുറിച്ച്, പ്രത്യേകിച്ച് ചാലിയാറിനെ കുറിച്ചു പറയാൻ ആള് കേമനാണ് :D

    ReplyDelete
  23. nammalude ellavarudem pazhaya ormakalilekke kondupokunna avatharanam

    ReplyDelete
  24. വളരെ നല്ല അവതരണം. ദുബൈയിലെ ചൂടത്ത് അബ്ദുക്കാന്റെ മോരുവെള്ളം കുടിച്ച് ഒരു നിർവ്രുതി. ഇനിയും പറയൂ നാട്ടിലെ നാടൻ വർത്താനങ്ങൾ...

    ReplyDelete
  25. നർമ്മാവതരണത്തോടെ നന്നായി എഴുതിയിരിക്കുന്നു ...കേട്ടൊ ഭായ്

    ReplyDelete
  26. നല്ല വിവരണം. കഥ വായിച്ച പോലെ തോന്നുന്നു.

    ReplyDelete
  27. ഫൈസലേ ,
    ഇത്തവണ എന്നെ പറ്റിക്കാന്‍ പറ്റില്ല. വരുന്നോ..ഞാനിതാ ചെറൂപ്പ കഴിഞ്ഞു ഊര്‍ക്കടവിലേക്ക് തിരിയുന്നു. ദേ..അവിടെത്താനായി. അബുക്കയുടെ തട്ടുകട കാണുന്നു. അടുക്കി വെച്ച കോഴിമുട്ടകള്‍ എന്നെ നോക്കി ചിരിക്കുന്നു. ഒരു ഡബിള്‍ ഇങ്ങു പോരട്ടെ. ഹാ ഹ . എന്ത് രുചി. ഉള്ളിയും മുളകുമിട്ട് . തകര്‍ത്തു.
    ഈ പോസ്റ്റ്‌ ഞാന്‍ ഗള്‍ഫില്‍ നിന്ന് വായിച്ചിരുന്നു എങ്കില്‍ സൗദിയില്‍ വന്നു പെരുമാറിയേനെ ഞാന്‍.
    ഗംഭീരമായി ട്ടോ. നല്ല ഭംഗിയായി പറഞ്ഞു.

    ReplyDelete
  28. ഞാനിന്നു അബുക്കയുടെ കടയില്‍ പോയി ഒരു പഴംപൊരി തിന്നു, ഈ ബ്ലോഗ്‌ വായിച്ചതി ന ശേഷം. പോസ്റ്റിന്റെ രുചി എന്തായാലും പഴംപൊരിക്കില്ല

    ReplyDelete
  29. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ഈ ഓര്‍ക്കടവ് പാലത്തില്‍ വണ്ടി നിര്‍ത്തി കുറേനേരം പുഴയുടെ ഭംഗി നോക്കി നിന്നിട്ടുണ്ട്
    നല്ല അവതരണവും ..............നന്നായി ഈ പോസ്റ്റ്‌ .. നാടിന്‍റെ മായാത്ത ഓര്‍മ്മകള്‍ .................

    ReplyDelete
  30. നാടും നാട്ടിലെ വിശേഷങ്ങളും ഇഷ്ടമായ്.കൂടുതല്‍ മനോഹരമായത് തട്ടുകട വിവരണം തന്നെ.ആശംസകളോടെ....

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. പ്രിയപ്പെട്ട ഫൈസല്‍,
    മനോഹരമായ വരികള്‍...
    ഇത്രയും മനോഹരമായ ഒരു നാട്ടിലാണോ താമസിക്കുന്നത്?ഈ സിനിമ ടിവിയില്‍ കാണിച്ചപ്പോള്‍ ചില ഭാഗങ്ങള്‍ കണ്ടു!ആ പുഴയാണോ നിങ്ങളുടെ നാട്ടിലെ പുഴ?
    ഇത്രയും സുന്ദരമായി സ്വന്തം നാടിനെ പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങള്‍!
    അച്ഛന്‍ ഞങ്ങള്‍ കുട്ടികളെ തോണിയില്‍ തുഴഞ്ഞു കനോലി കനാലില്‍ കുറെ ദൂരം വെള്ളത്തിലൂടെ തന്ന യാത്രയുടെ ആ ഊര്‍ജം ഇപ്പോഴും എന്റെ സിരകളില്‍!
    സ്വന്തമായി ഒരു വഞ്ചി വേണമെന്ന മോഹം എപ്പോഴും ഉണ്ടായിരുന്നു!:)
    സുഹൃത്തേ,താങ്കള്‍ എത്ര ഭാഗ്യവാനാണ്!ഈശ്വരന്‍ എനിക്ക് ഒരു കടല്‍ മുഴുവന്‍ സമ്മാനിച്ചിട്ടുണ്ട്-കണി കണ്ടുണരാന്‍!
    ഇനിയും എഴുതു.....
    ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  33. @ tp ashraf ..ആദ്യ കമനിട്നു നന്ദി
    @മുഹമ്മദ്‌ കുട്ടി ..അപ്പോള്‍ ഇതായിരുന്നു ചെറുപ്പത്തില്‍ കലാപരിപാടികള്‍ അല്ലെ ?
    നന്ദി .
    !@മെയ്‌ ഫ്ലവര്‍ ..ഈ പ്രോല്സാഹനത്തിനു ആയിരം നന്ദി
    @ കണ്ണൂരാന്‍ ..ഹേയ് ഞാന്‍ ആളു ഡീസെന്ടാ ...
    @മുല്ല ..
    നോവല്‍ഞാന്‍ വായിച്ചിട്ടില്ല .സിനിമ കണ്ടു എനിക്ഷ്ട്ടായി .വരവിനു നന്ദി
    @ തണല്‍ ..നന്ദി
    @ ഉമ്മു അമ്മാര്‍ .ഈ നല്ല വാക്കുകള്‍ക്ക് നന്ദി
    @അരീകാടന്‍ ..മാഷെ എന്നാല്‍ വേഗം വന്നോട്ടെ ആ കഥ
    @സലാം ...ഒരു പാട് നന്ദി ,,
    @ കൊമ്പന്‍ ..അഹങ്കാരം കൊമ്പന്റെ കുത്തകയാണോ ? നന്ദി ഒരായിരം ..
    @എന്റെ ലോകം ....മുങ്ങിയത്‌ ഞാനാ ..ആ ക്ലിപ്പ് കണ്ടപ്പോള്‍ ...നന്ദി

    ReplyDelete
  34. @ജെഫു ..നന്ദി..ഈ വരവിന്
    @മൊയ്തീന്‍ ..ഹേയ്...
    @അക്ബര്‍ ..നന്ദി
    @ഹരി ..മാറ്റം നല്ലതിനാണ് ..നന്ദി
    @അജിത്‌ ..ഏട്ടാ നന്ദി
    @ലിപി ..കട കാണാഞ്ഞപ്പോള്‍ എനിക്കും സങ്കടം തോന്നി .
    @ചെറുത്..വിശ്വസിച്ചേ പറ്റൂ ...ഇഷ്ടായി ഈ വരവ്
    @വള്ളിക്കുന്നു ..ബഷീര്‍ക്ക ഒരു പാട് നന്ദി
    @വി പി :നന്ദി
    @ബെന്ജാലി: ഈ സ്നേഹത്തിന് നന്ദി
    @ബ്ലോഗന്‍ :നന്ദി ഈ ആദ്യവരവിനു

    ReplyDelete
  35. @മുരളി ..മുരളിയേട്ടാ സുഗല്ലേ
    @കുസുമം :നന്ദി
    @ചെറുവാടി :നാട്ടില്‍ പോയി വിലസുകയാണ് അല്ലെ
    @നസീര്‍ : നന്ദി
    @ഹനീഫ :ഇക്ക അബ്ദുവിനോട് ഒരു സലാം പറയണേ
    @വട്ടപ്പൊയില്‍:നാട്ടില്‍ നിന്ന് വന്നു അല്ലെ
    @സങ്കല്‍പ്പങ്ങള്‍ :നന്ദി
    @അനുപമ :ഭാഗ്യംഅനുഭവിക്കാനും ഒരു യോഗം വേണ്ടേ ..പ്രവാസം എന്നാണാവോ അവസാനിക്കുക നന്ദി വീണ്ടും വരിക

    ReplyDelete
  36. @ജയരാജ് :നന്ദി ഈ വരവിനു

    ReplyDelete
  37. ഒരു സിനിമക്കുള്ള സ്കോപ്പുണ്ട്.

    ReplyDelete
  38. @ സിദ്ദിക്ക ..നന്ദി ഈ വരവിനു

    ReplyDelete
  39. അസ്സലായിട്ടുണ്ട് കേട്ടോ ...കൂടുതല്‍ എഴുതുക .നാഥന്‍ അനുഗ്രഹിക്കട്ടെ .
    പ്രാര്‍ത്ഥനയോടെ സൊണെറ്റ്

    ReplyDelete
  40. സോനറ്റ് ..ഒരു പാട് നന്ദി ..ഈ അഭിപ്ര്യായത്തിനും പ്രോത്സാഹനത്തിനും ...

    ReplyDelete
  41. puthiya ezhuthu onnum kanunnilla
    http://bloggersworld.forumotion.in

    ReplyDelete
  42. നന്നായിട്ടുണ്ട് ഫൈസല്‍ ...
    അബ്ദുക്കയുടെ ചായക്കടയില്‍ നിന്ന് ഒരു കട്ടന്‍ചായ കുടിച്ച പ്രതീതി

    ReplyDelete
  43. ഫൈസലിനെ വായിക്കുന്നത് രസകരമാണ്. -ഇത്തവണ ഇരിപ്പിടത്തില്‍ നിന്നാണ് ലിങ്ക് കിട്ടിയത്. ഇനി പോസ്റ്റുകള്‍ മിസ്സാവാതെ നോക്കും.

    ReplyDelete
  44. മമ്മൂട്ടി വരും മുന്പ് വരെയുള്ള ഭാഗം കേമമായി എഴുതി....
    പാലേരി മാണിക്യം വായിച്ചും സിനിമ കണ്ടും മന്സ്സ് വല്ലതെ അസ്വസ്ഥമായിട്ടുണ്ട്, എന്‍റെ...

    ReplyDelete
  45. ഇതൊക്കെ ഒരു പാട് തവണ വായിച്ചതാ ..
    ഇനിയും വായിക്കാം
    അത്രയ്ക്ക് മനോഹരമാണ് ..നാടിനെ പോലെ തന്നെ
    കഴിഞ്ഞ വെക്കേഷന് ഫ്ലൈറ്റിൽ വെച്ച് പാലേരി മാണിക്യം കണ്ടപ്പോ അത് കൊണ്ട് ഫൈസലിനെ ഓര്ക്കുകയും ചെയ്തു

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.