മരുഭൂമിയിലൊരു മാമ്പഴക്കാലം..!!!

                              (10/5/2012 ല്‍ മിഡില്‍ ഈസ്റ്റ്‌ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് )

ആഴ്ച കുന്‍ഫുധ ഞങ്ങള്‍ക്ക് സമ്മാനിച്ചത്‌ മനോഹരമായ ഒരു ഉത്സവക്കാഴ്ച്ചയായിരുന്നു ,കുന്‍ഫുധക്ക് ചുറ്റുമുള്ളത് നിറയെ ഗ്രാമങ്ങളാണ് ,കൃഷിയും ആട് വളര്‍ത്തലുമൊക്കെയാണ് ഗ്രാമീണരുടെ മുഖ്യവരുമാനം ,അത്യാവശ്യ കാര്യങ്ങള്‍ക്കും ആശുപത്രി ,ഷോപ്പിംഗ്‌ എന്നിവയ്ക്കൊക്കെ വേണ്ടിയാണവര്‍ കുന്‍ഫുധ ടൌണിനെ ആശ്രയിക്കുന്നത് ,,ഇത്തവണ ഈ ഗ്രാമവാസികളുടെ കൃഷിയിടങ്ങളെ ദൈവം അനുഗ്രഹിച്ചത് മാമ്പഴക്കാലത്തിലൂടെയായിരുന്നു ,പതിവിനു വിപരീതമായി ഈ വര്‍ഷം നൂറു മേനി വിളഞ്ഞപ്പോള്‍ അവര്‍ അതൊരു ആഘോഷമാക്കി മാറ്റി ,കുന്‍ഫുധക്ക് ചുറ്റുമുള്ള നാല്‍പ്പതിലധികം മസ്ര (കിഷിയിടങ്ങള്‍) കളില്‍ നിന്നും വന്ന വ്യതസ്തമായ മാങ്ങകള്‍ "കുന്‍ഫുധ മാമ്പഴോല്‍സവം" എന്നു പേരിട്ട എക്സിബിഷനില്‍ പ്രദര്‍ശനത്തിനായി എത്തി ,


നാട്ടില്‍ കാണുന്ന തത്തമ്മ ചുണ്ടന്റെയും ഉളര്‍മാങ്ങയുടെയും ,പുളിമാങ്ങയുടെയുമൊക്കെ സൌദി വേര്‍ഷന്‍ കണ്ടപ്പോള്‍ , ഞങ്ങളുടെ ബാല്യത്തില്‍ ,വീടിനു തൊട്ടടുത്ത പറമ്പിലെ പഞ്ചാര മാവിലെ മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തി ,കുഞാപ്പാക്കയുടെ പലചരക്ക് പീടികയിലെ ഉപ്പ് പെട്ടിയില്‍ നിന്നും ഉപ്പ് മോഷ്ട്ടിച്ചു അതും കൂട്ടി തിന്നുന്ന പഴയകാലത്തിലേക്ക്‌ അറിയാതെ മനസ്സ് ഓര്‍മ്മകളുടെയൊരു   സഞ്ചാരത്തിലേക്ക്‌ പോയി .

ഓരോ സ്റ്റാളുകള്‍ക്ക് മുമ്പിലും കൃഷിയിടത്തിന്‍റെ സ്ഥലവും ,അവര്‍ വില്‍ക്കുന്ന മാമ്പഴങ്ങളുടെ പേരുമൊക്കെ അറബിയില്‍ വിശദമായി എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നു .ഏഴു കിലോ വരെ തൂക്കം വരുന്ന ബോക്സിനു നാല്‍പതു റിയാല്‍ മുതല്‍ എണ്പതു റിയാല്‍ വരെയാണ് വില ,,സെയില്‍സ് മാന്‍മാരൊക്കെ സ്വദേശികള്‍ മാത്രം ,അവരില്‍ ഗ്രാമീണര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെയുള്ളതു കൌതുകം തോന്നി ,(എത്ര ഉയര്‍ന്ന റാങ്കില്‍ ഉള്ള വരാണെങ്കിലും കച്ചവടം അറബികള്‍ ഏറെ ഇഷ്ടപെടുന്നവരാണ്, രംസാനിലും ,വിശേഷ ദിവസങ്ങളിലും ഇങ്ങനെ സ്വദേശികള്‍ സൂക്കില്‍ കച്ചവടം ചെയ്യുന്നത് കുന്‍ഫുധയിലെ ഒരു സ്ഥിരം കാഴ്ചയാണ് ,).


പരിചയമുള്ള ചിലരെ സ്റ്റാളുകളില്‍ കണ്ടപ്പോള്‍ അവര്‍ സ്നേഹപൂര്‍വ്വം ഒന്ന് രണ്ടു മാമ്പഴങ്ങള്‍ സമ്മാനിച്ചു ,,സന്തോഷപൂര്‍വ്വം വല്ലതും തരുമ്പോള്‍ ഔപചാരികതക്കു വേണ്ടി നിഷേധിച്ചാല്‍ പോലും അവര്‍ക്ക് മനസ്സില്‍ ഒരു നീരസത്തിനു വഴിയൊരുക്കും എന്നൊരു മുന്‍ അറിവുള്ളതിനാല്‍ നിഷേധിച്ചില്ല ..യാതൊരു കൃത്രിമ വളങ്ങളോ ,മരുന്ന് തളിയോ ഇല്ലാത്ത ഈ മാമ്പഴം രുചിയുടെ കാര്യത്തില്‍ ഒന്ന് വേറിട്ട്‌ നില്‍ക്കും എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല ,



ഈ നൂറുമേനി വിള വെടുപ്പിനെ ഇത്തവണ കുന്‍ഫുധക്കാര്‍ വരവേറ്റതു തികഞ്ഞ ഉത്സവ പ്രതീതിയോടെയായിരുന്നു ,,വിശാലമായ മൈതാനത്തില്‍ വിരിച്ച പരവതാനിക്കു ചുറ്റും വര്‍ണ്ണ ദീപങ്ങള്‍ കൊണ്ട് അലംകൃതമാക്കിയിരിക്കുന്നു. പ്രദര്‍ശനത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം നിര്‍വഹിച്ചത് കുന്‍ഫുധ അമീര്‍ ആയിരുന്നു ,അതിനു ശേഷം ഗ്രാമീണ കലാകാരന്‍മാര്‍ പരമ്പരാഗത രീതിയില്‍ ഗാനങ്ങള്‍ ആലപിക്കുകയും നാടന്‍ സംഗീതത്തിനു താളാത്മകമായ രീതിയില്‍ ചുവടു വെക്കുക്കയും ചെയ്തു ..നല്ല വിളവെടുപ്പ് നല്‍കി അനുഗ്രഹിച്ച ദൈവത്തിനു സ്തുതിയും നന്ദിയുമായിരുന്നു ഈരടികളില്‍ നിറഞ്ഞു നിന്നത് ,എല്ലാവരുടെ മുഖത്തും നിറഞ്ഞ സന്തോഷവും പുഞ്ചിരിയും മാത്രം,,.സുരക്ഷക്കായി റെസ്ക്യൂ സേനകളും പോലീസ് വിഭാഗങ്ങളുമൊക്കെയായി ഉത്സവക്കാഴ്ചകള്‍ തികച്ചും അവസ്മരണീയമായ ഒരനുഭവം തന്നെയായിരുന്നു ,പ്രവാസ ജീവിതത്തില്‍ അവിചാരിതമായി വീണുകിട്ടിയ  മരുഭൂമിയിലെ ഒരു മാമ്പഴക്കാലം..!!!

62 comments:

  1. പ്രവാസ ജീവിതത്തില്‍ അവിചാരിതമായി വീണുകിട്ടിയ മരുഭൂമിയിലെ ഒരു മാമ്പഴക്കാലം..!!!

    ReplyDelete
  2. മരുഭൂമിയിലും മാമ്പഴക്കാലം .കൊള്ളാല്ലോ കാര്യം..സ്വൌദിയില്‍ വ്യത്യസ്ഥമായ പല കാഴ്സ്ചകളുമുണ്ടെന്ന് മനസ്സിലാകുന്നത് ബ്ലോഗ്ഗിലൂടെ ഇതു പോലുള്ള വിശേഷങ്ങള്‍ കാണുമ്പോഴാണ്.

    ReplyDelete
    Replies
    1. മുനീര്‍ ബായ്,,
      ആദ്യ വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി ...

      Delete
  3. റിപ്പോർട്ടിങ്ങും മോശമില്ലല്ലോ ഫൈസൽ ഭായ്.. മാമ്പഴവിശേഷങ്ങൾ നന്നായിരിക്കുന്നു.

    ReplyDelete
  4. കുന്‍ഫുധ വിശേഷങ്ങളും മാമ്പഴമധുരവും നല്ല രസം വായിക്കാന്‍.

    ReplyDelete
  5. അപ്പോള്‍ അവിടെയും നല്ല മാമ്പഴം കിട്ടുമോ ഹോ ഹോ...നല്ല മാമ്പഴത്തിന്റെ സ്വാദുള്ള വായന...ആശംസകള്‍....

    ReplyDelete
  6. ഹാ.. അത് കൊള്ളാല്ലോ.. ഇത്തരം ഗ്രാമങ്ങളും ഗ്രാമീണ അറബ് ജീവിതങ്ങളും ഒക്കെ പകര്‍ത്തുന്ന കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. നമുക്കിങ്ങനെ ഒക്കെ അല്ലെ ഇതൊക്കെ അറിയാന്‍ പറ്റൂ

    ReplyDelete
  7. മരുഭൂമിയെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങള്‍ മാറി മറിയുകയാണ്.... മാമ്പഴവിശേഷങ്ങളിലൂടെ മരുഭൂമിയെ , അറബ് ജീവിതങ്ങളെ അറിയുന്നു.....

    ReplyDelete
  8. മരുഭൂമിയിലെ മാമ്പഴക്കാലം മനസ്സില്‍ മധുരം നിറച്ചു.

    ReplyDelete
  9. hai,..

    "marubhoomiyiloru mambazhakkalam " kollaaam..

    .......

    ReplyDelete
  10. കൊതിപ്പിച്ചു.. മരുഭൂമിയിലെ മാമ്പഴക്കാലം ഹൃദ്യമായവതരിപ്പിച്ചു.

    ReplyDelete
  11. വായിച്ചു കേട്ടോ !!മാങ്ങ കൊതിച്ചിയായ എനിക്കിത് എത്രത്തോളം ഇഷ്ടായിട്ടുണ്ടാകും എന്ന് പറയണോ ??വായില്‍ വെള്ളമൂറികെട്ടോ !!!നന്നായി എഴുതി ...ആശംസകള്‍ !

    ReplyDelete
  12. മരുഭൂമിയിലെ എന്തിനും സാധാരണ ഭൂമിയിലെക്കാളും ഇരട്ടി ഫലം ആയിരിക്കും ...വെയിലിനു ചൂട് ഇരട്ടി ,പാമ്പിനും തേളിനും വിഷം ഇരട്ടി , കാരയ്ക്കയ്ക്കും മാമ്പഴത്തിനും മധുരം ഇരട്ടി ...:)))

    ReplyDelete
    Replies
    1. എന്നാല്‍ റിയാലിന് മാത്രം പതിനാലു ഇരട്ടിയും. അത് മാത്രം രമേശ്‌ ഭായി പറഞ്ഞില്ല

      Delete
    2. അക്ബര്‍ ഭായ്, അതു പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല.

      Delete
    3. നമ്മുടെ നാട്ടിലെ മാമ്പഴത്തിനു തന്നാവും ഇരട്ടി മധുരം ...:))

      Delete
  13. സൗദി അറേബ്യയില്‍ മാങ്ങാ ഉത്സവം!
    കേരളത്തില്‍ മരുഭുമിയില്‍ കാണപ്പെടുന്ന കുരുവികള്‍! (കടപ്പാട് : Speech in ECO Senate - Focus Jeddah by Ahmed Kutty Madani)
    കുന്ഫുധ വിശേഷങ്ങള്‍ ഇനിയും പ്രദീക്ഷിക്കട്ടെ.

    ReplyDelete
  14. <<>>

    എന്ത് വെറുതെ കിട്ടിയാലും ഒഴിവാകരുത് പഹയാ.....

    ഞാനും ആ ടൈപ്പാ...ഒരു പെട്ടി ജിദ്ദയിലേക്ക്‌ വിട്...എന്റെ അഡ്രസ്സില്‍....

    ReplyDelete
  15. അതിശയം തോന്നുന്നു ഇതൊക്കെ കേട്ടിട്ട്. നമ്മുടെ നാട്ടിലൊക്കെ എത്ര മാങ്ങയും ചക്കയും ഉണ്ടായിട്ടെന്താ? ഇതു പോലൊരു ഉത്സവം കാണാനില്ലല്ലോ?. പ്രവാസികള്‍ക്കങ്ങിനെയും മനസ്സൊന്നു തണുപ്പിക്കാനായി!. റിപ്പോര്‍ട്ടിങ്ങ് വളരെ നന്നായി. ആശംസകള്‍!.

    ReplyDelete
  16. മരുഭൂമിയിലൊരു മാമ്പഴക്കാലം എന്ന പോസ്റ്റിന്റെ തലകെട്ട് തന്നെ വായനക്കാരനെ ഇവിടേയ്ക്ക് നയിക്കും. വന്നപ്പോഴോ ശരിക്കും മാമ്പഴം കൊണ്ടൊരു വിരുന്നു നല്‍കി.
    വളരെ നന്നായിരിക്കുന്നു.

    ഫൈസല്‍ , ശ്രി ബഷീര്‍ വള്ളിക്കുന്ന്, മനാഫ്‌ ഭായ്, സലിം ഭായ് തുടങ്ങിയവരുടെ ഈയിടെ പോസ്റ്റ്‌ ചെയ്ത യാത്ര വിവരണങ്ങള്‍ നാട്ടിലെ ഇട്ടാവട്ടത്തു കഴിഞ്ഞു കൂടുന്ന ഞങ്ങളെ അറേബ്യന്‍ മണലാരണ്യത്തിലെ വിവിധ ഭാഗങ്ങള്‍ കൈപിടിച്ച് നടത്തി കാണിച്ചു തന്നു. ഹമുക്ക് , കുന്ഫുധ തുടങ്ങി നിരവധി സ്ഥലങ്ങളും അവിടുത്തെ ഭൂപ്രകൃതിയും സാംസ്കാരിക തലങ്ങളും മനസ്സില്‍ മായാതെ കുറിച്ചിടാന്‍ ഈ പോസ്റ്റുകള്‍ക്കായി എന്ന് പറയാതെ വയ്യ.

    അഭിനന്ദനങള്‍ ഫൈസല്‍

    ReplyDelete
  17. അവിടായിരുന്നേല്‍ ഇതൊക്കെ വായിച്ചു വട്ടായേനെ.

    ഞാനിപ്പോള്‍ നല്ല നാടന്‍ മാങ്ങയില്ലേ..മധുരമുള്ള ആ ചെറിയ പടുമാങ്ങ എന്ന് പറയുന്ന സാധനം , അത് കഴിച്ചോണ്ട് നില്‍ക്കാണ്
    മാമ്പഴ വിശേഷം നന്നായി ഫൈസല്‍

    ReplyDelete
  18. ഫൈസലേ, നിന്റെ പോസ്റ്റുകളില്‍ കൂടി 'കുന്‍ഫുധ' വിശേഷങ്ങള്‍ വായിച്ചു കരാമയും ബാര്‍ ദുബായിയും പോലെ കുന്‍ഫുധയും വളരെ പരിചയമുള്ള ഒരു സ്ഥലമായി മാറിയല്ലോ !!. ഇന്ഷ അല്ല ആ റെയില്‍ ഒന്ന് ശരിയാകട്ടെ എന്നിട്ട് ഞാനും വരുന്ന്ടുനു കുന്‍ഫുധയിലേക്ക് :-) പോസ്റ്റ്‌ ഇഷ്ടായി...മാങ്ങകളുടെ കുറച്ചു ഫോട്ടോസും കൂടി ഇടാമായിരുന്നു.

    ReplyDelete
  19. നാട്ടില്‍ കാണുന്ന തത്തമ്മ ചുണ്ടന്റെയും ഉളര്‍മാങ്ങയുടെയും ,പുളിമാങ്ങയുടെയുമൊക്കെ സൌദി വേര്‍ഷന്‍ കണ്ടപ്പോള്‍ , ഞങ്ങളുടെ ബാല്യത്തില്‍ ,വീടിനു തൊട്ടടുത്ത പറമ്പിലെ പഞ്ചാര മാവിലെ മാങ്ങ കല്ലെറിഞ്ഞു വീഴ്ത്തി ,കുഞാപ്പാക്കയുടെ പലചരക്ക് പീടികയിലെ ഉപ്പ് പെട്ടിയില്‍ നിന്നും ഉപ്പ് മോഷ്ട്ടിച്ചു അതും കൂട്ടി തിന്നുന്ന പഴയകാലത്തിലേക്ക്‌ അറിയാതെ മനസ്സ് ഓര്‍മ്മകളുടെയൊരു സഞ്ചാരത്തിലേക്ക്‌ പോയി.

    പ്രവാസ ജീവിതത്തില്‍ അവിചാരിതമായി വീണുകിട്ടിയ മരുഭൂമിയിലെ ഒരു മാമ്പഴക്കാലം നല്ല രീതിയിൽ ഞങ്ങൾക്കെത്തിക്കുകയും അതൊരു ഉത്സവമായി ആഘോഷിക്കുകയും ചെയ്ത ഫൈസലിക്കായ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ആശംസകൾ.

    ReplyDelete
  20. ഫൈസൽ ബാബു.. മരുഭൂമിയിലെ മാമ്പഴ ഉത്സവത്തെക്കുറിച്ചുള്ള വിവരണം വളരെ നന്നായിരിയ്ക്കുന്നു. ഈ വർഷം എല്ലാ സ്ഥലങ്ങളിലും മാവുകൾ നല്ല വിളവ് നൽകുന്നുണ്ടെന്ന് തോന്നുന്നു..നാട്ടിലൊഴികെ..അവിടെ മാവുകൾ വെട്ടി നശിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ..

    കഴിഞ്ഞ ആഴ്ച ഡൽഹിയിൽനിന്നും മുറാദാബാദ് എന്ന സ്ഥലത്തെ ഒരു ഉൾഗ്രാമത്തിലേയ്ക്ക് ഒരു യാത്ര പോയിരുന്നു..ജീവിതത്തിൽ ആദ്യമായാണ് ഇത്രയും വലിയ മാവിൻതോട്ടങ്ങൾ ഞാൻ അവിടെ കാണുന്നത്.. എല്ലാ മാവുകളിലും കണ്ണിമാങ്ങകൾ നിറയെ കായ്ച്ചുകിടക്കുന്ന കാഴ്ച മറക്കുവാനേ കഴിയുന്നില്ല.. അതൊക്കെ കാണുമ്പോഴാണ് ബാല്യത്തിലെ മാമ്പഴക്കാലങ്ങൾ ഒരു നഷ്ടസ്വപ്നങ്ങളായി ഓർമ്മയിലേയ്ക്ക് കയറി വരുന്നത്..

    ആ ഓർമ്മകളിലേയ്ക്ക് ഒരു മടക്കയാത്രകൂടി സമ്മാനിയ്ക്കുന്നു ഈ മാമ്പഴപോസ്റ്റും.. ഹൃദ്യമായ ആശംസകൾ.

    ReplyDelete
  21. ഇത് വായിച്ചപ്പോ എന്റെ മനസിലും ഒരു മാമ്പഴക്കാലം...

    ReplyDelete
  22. Reportങ്ങിലും കൈവെച്ചു അല്ലെ? നല്ലത് വരട്ടെ

    ReplyDelete
  23. മരുഭൂമിയുടെ മാമ്പഴ മഹിമ പുതിയ അറിവായിരുന്നു..

    ReplyDelete
  24. മണലാരണ്യ ത്തിലെ
    മധുവൂറുന്ന
    മനോഹരമായ
    മാമ്പഴാ കാലത്തെ
    മാലോകര്‍ക്ക് മുന്പില്‍
    അവതരപ്പിച്ച ഫൈസലിനു നന്ദി
    അന്ന് ഞങ്ങള്‍ നിന്റെ അടുത്ത നിന്ന് തിരിച്ചു പോരുമ്പോള്‍ കുറച്ചു വാങ്ങിയിരുന്നു

    ReplyDelete
  25. മാമ്പഴക്കാലം ,വീണ്ടും ,,മധുരമൂറുന്ന അനുഭവത്തിനു നന്ദി ..

    ReplyDelete
  26. കൊള്ളാലോ... ഇവിടെയുമുണ്ടല്ലേ..

    ReplyDelete
  27. ബൂലോകത്തും മാമ്പഴോത്സവം ..:)

    ReplyDelete
  28. ഫൈസല്‍., മരുഭൂമിയില്‍ വിളയിച്ചെടുക്കുന്ന വിളകളെ കുറിച്ച്‌ പ്രത്യേകിച്ചും കാര്‍ഷിക വിളകളെ കുറിച്ചും നാണ്യ വിളകളെ കുറിച്ചും പുറം നാട്ടുകാര്‍ അറിയുമ്പോള്‍ തീര്‍ച്ചയായും അത്ഭുതപ്പെടും... സൌദി അറേബ്യയിലും കൃഷിക്കനുയോജ്യമായ ധാരാളം പ്രദേശങ്ങളുണ്‌ട്‌. നമുക്ക്‌ മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന പല പഴങ്ങളും പച്ചക്കറികളും ഇപ്പോള്‍ സ്വദേശികള്‍ തന്നെയാണ്‌... എന്തായാലും ഈ പഴങ്ങളുടെ രാജാവിന്‌റെ ഉത്സവം കെങ്കേമമായി നടക്കട്ടെ...മാമ്പഴം എനിക്കേറ്റവും ഇഷടമുള്ള പഴമാണെന്നതും ഈ പോസ്റ്റ്‌ എനിക്ക്‌ മധുരതരമാക്കി... ആശംസകള്‍

    ReplyDelete
  29. മരുഭൂമിയിലെ മാമ്പഴക്കാലത്തിനു തിളക്കം കൂടുതലാ.
    അത് മനസ്സിനും കണ്ണിനും മധുരം തരും!

    ReplyDelete
  30. ഒരു കാല ഘട്ടത്തില് പല ചരക്കു
    കടയിലെ ഉപ്പ് ചാക്കുകളുടെ മുഴുവന്‍
    'കുത്തക കച്ചവടം' ഈ മാങ്ങാ തീനി
    പിള്ളാര്‍ക്ക് ആയിരുന്നു അല്ലെ?
    ഞങ്ങളും എത്ര തവണ ഉപ്പ് വാരിക്കൊണ്ട്
    ഓടിയിട്ടുണ്ട് ചെറുപ്പത്തില്‍..!!
    ഫൈസലിന്റെ മാമ്പഴക്കാലം വിശേഷങ്ങള്‍
    കുട്ടിക്കാലത്തേക്ക് കൂടി വായനക്കാരെ
    കൊണ്ടു പോയി കേട്ടോ..അഭിനന്ദനങ്ങള്‍..

    ReplyDelete
  31. മാമ്പഴത്തിനോട്‌ ഇതു വരെ തോന്നാത്ത ഒരു പ്രത്യേക സ്നേഹം ഇതു കാണുമ്പോള്‍ തോന്നുന്നു.
    മരുഭൂമിയുടെ ഈ വസന്തോല്സവത്തിനും അത് നമ്മുടെ കണ്ണുകളിലെത്തിച്ച ഫൈസലിക്കാക്കും ഒരായിരം ആശംസകള്‍.

    ReplyDelete
  32. മനസ്സിലും മധുരമൂറും ആ മാമ്പഴക്കാലം ഓര്‍ത്ത്‌ പോയി..കുന്ഫുധ മാമ്പഴക്കാഴ്ചകള്‍ കണ്ടു നാവില്‍ വെള്ളമൂറുന്നു ..ആശംസകള്‍

    ReplyDelete
  33. ഈ കുന്‍ഫുധ ആകെ ഒരു സംഭവം ആണല്ലോ ? ഫൈസല്‍ ഭായ്‌, പറഞ്ഞു പറഞ്ഞ് നിങ്ങള്‍ കുന്‍ഫുധയുടെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആയി മാറുമോ? വീണ്ടും ഉണ്ടാകട്ടെ മധുരമൂറുന്ന ഒരു മാമ്പഴക്കാലം.

    ReplyDelete
  34. മരുഭൂമിയിലും മാമ്പഴക്കാലം.. !!
    വിവരണം നന്നായി...

    ReplyDelete
  35. മാമ്പഴക്കാലവും കാഴ്ചകളും ഹൃദ്യമായി..

    ReplyDelete
  36. ഹോ രണ്ട്‌ മൂവാണ്ടന്‍ മാങ്ങ തിന്ന പ്രതീതി .................:)

    ReplyDelete
  37. മാമ്പഴക്കാലം........

    ReplyDelete
  38. മരുഭൂമിയിലെ ഒരു മാമ്പഴക്കാലം..!!!
    കൊള്ളാല്ലോ...വിവരണം നന്നായി...

    ReplyDelete
  39. മാമ്പഴവിശേഷങ്ങൾ കൊള്ളാം ഫൈസലെ ..!!
    >>>പരിചയമുള്ള ചിലരെ സ്റ്റാളുകളില്‍ കണ്ടപ്പോള്‍ അവര്‍ സ്നേഹപൂര്‍വ്വം ഒന്ന് രണ്ടു മാമ്പഴങ്ങള്‍ സമ്മാനിച്ചു ,,സന്തോഷപൂര്‍വ്വം വല്ലതും തരുമ്പോള്‍ ഔപചാരികതക്കു വേണ്ടി നിഷേധിച്ചാല്‍ പോലും അവര്‍ക്ക് മനസ്സില്‍ ഒരു നീരസത്തിനു വഴിയൊരുക്കും എന്നൊരു മുന്‍ അറിവുള്ളതിനാല്‍ നിഷേധിച്ചില്ല <<< അത് മോശമായിപ്പോയി എന്തേലും അവിടുന്ന് കാശ് കൊടുത്തു വാങ്ങുന്നതിന് പകരം ഓസിനു കിട്ടിയതും കൊണ്ട് വന്നൂല്ലേ ...:)

    ReplyDelete
  40. മരുഭൂമിയിലെ മാമ്പഴ വിശേഷങ്ങള്‍ നന്നായി.........

    ReplyDelete
  41. ഇവിടം വിട്ട് അങ്ങോട്ട്‌ വന്നാലോ എന്ന് ഒരു ആശ!!

    ReplyDelete
  42. താങ്കൾ ഇങ്ങനെ ഖുൻഫുദയെ കുറിച്ച് പറയുമ്പോൾ അവിടേക്കുള്ള എന്റെ പ്രണയം കൂടിവരുന്നുണ്ട്,
    ഒരിക്കൽ അവിടം ഒന്ന് കാണണം
    നന്നായി വിവരിച്ചു
    ആശംസകൾ

    ReplyDelete
  43. നാട്ടിൽ തലസ്ഥാനത്തെ ഒരു മാമ്പഴക്കാലത്തെ കുറിച്ച് വാർത്ത കേട്ടതെ ഉള്ളൂ..
    ഇതായിപ്പോൾ വീണ്ടും വേറൊരു മാമ്പഴക്കാലത്തെ കുറിച്ച് വായ്ച്ചിരിക്കുന്നൂ...!

    ReplyDelete
  44. ........................

    Aaashamsakal ennum ..

    .......................

    ReplyDelete
  45. മാമ്പഴക്കാലം എന്നും നമ്മള്‍ മനസ്സില്‍ സൂക്ഷിക്കുന്നു .
    നല്ല പോസ്റ്റ്‌. എങ്കിലും സ്ഥലം വിശദമാക്കണം .
    അതില്‍ അപൂര്‍ണ്ണത അനുഭവപ്പെട്ടു

    ReplyDelete
  46. പ്രിയപ്പെട്ട ഫൈസല്‍,
    ഇന്നും നല്ല മധുരമുള്ള നീരുകുടിയന്‍ മാമ്പഴം വീണു കിട്ടി. മൂവാണ്ടന്‍ മാവ് നിറയെ മാങ്ങയുണ്ട്. കിളികള്‍ക്ക് കുശാല്‍...!
    നാട്ടില്‍ മാമ്പഴം,ചക്ക ഉത്സവങ്ങള്‍ നടക്കുന്നു. അവധിക്കാലം കഴിയുന്നതിനു മുന്‍പ് ആഘോഷവേളകള്‍ ഉഷാറായിരുന്നു.
    മരുഭൂമിയില്‍ മാമ്പഴക്കാലം ആദ്യമായി കേള്‍ക്കുന്നു. ഈ വാര്‍ത്ത പങ്കു വെച്ചതിനു അഭിനന്ദനങ്ങള്‍ !
    അല്പം കൂടെ വിശദമായി എഴുതാമായിരുന്നു.
    സസ്നേഹം,
    അനു

    ReplyDelete
  47. നല്ല വിവരണം. കേരളത്തില്‍ പക്ഷെ ഇത്തവണ മാമ്പഴം കുറവാണ്. ഇടയില്‍ മഴ പെയ്തതുകൊണ്ടാണെന്നു തോന്നുന്നു. നല്ല നാട്ടുമാങ്ങ ഒക്കെ കിട്ടുന്നത് അല്ലെങ്കില്‍ത്തന്നെ വളരെ അപൂര്‍വം.

    ReplyDelete
  48. നേരില്‍ കണ്ടത് പോലെ അനുഭവിച്ചു.

    ReplyDelete
  49. ഹ ഹ ഹ സന്തോഷം ഇഷ്ടമായി ആശംസകള്‍

    ReplyDelete
  50. പോസ്റ്റ്‌ ഇഷ്ടമായി.

    ReplyDelete
  51. മാമ്പഴ മധുരം........

    ReplyDelete
  52. കനകക്കുന്ന് കൊട്ടാരത്തില്‍ മാത്രമേ മാമ്പഴ ഉത്സവവും,ചക്ക ഉത്സവവും ഒക്കെ ഉള്ളെന്നാ വിചാരിച്ചതു. അങ്ങ് കുന്‍ഫുധയിലും ഉണ്ടല്ലേ?..മാമ്പഴം കിട്ടിയപ്പോള്‍ കുഞ്ഞാപ്പാക്കായുടെ പീടിക അന്വേഷിച്ചോ?ഉപ്പ് കക്കാന്‍ ...

    ReplyDelete
  53. ഞട്ടെ... മാങ്ങ തിന്ന മധുരം ആണ് ആ ശബ്ദം :)

    ReplyDelete

  54. മരുഭൂമിയിലെ ഒരു മാമ്പഴക്കാലം..!!! അസ്സലായി ഫൈസൽ. സൗദിയിലും കർഷക ഗ്രാമങ്ങളുണ്ട് എന്നത് പുതിയ അറിവായി. നല്ല അവതരണത്തിന് ആശംസകൾ.

    ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.