ലോകോളേജിലെ സുന്ദരികളും ഗള്‍ഫിലെ കുപ്പായവും.!!

സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ്‌ യൂണിഫോം ധരിക്കാന്‍, പത്താം ക്ലാസ് കഴിഞ്ഞാല്‍ അതില്‍ നിന്നൊരു  മോചനം കിട്ടും എന്ന് കരുതിയത് തെറ്റി , പ്രീഡിഗ്രി കഴിഞ്ഞു  ജെ ഡി റ്റി യില്‍ പഠിക്കുമ്പോള്‍ ദാ വരുന്നു വീണ്ടും യൂണിഫോം എന്ന കുരിശ്..മലാപറമ്പിലെ പ്രോവിഡന്‍സ് കോളേജിലെ സുന്ദരികള്‍ക്ക് മുന്നിലൂടെയും വെള്ളിമാട് കുന്നിലെ ലോകോളേജ്  പെണ് പടയുടെ പിറകെയും പൊടി മീശവളര്‍ന്ന പയ്യന്‍സ്  നീല നിറമുള്ള ഷര്‍ട്ടും ഇട്ടു പോവുന്നത്  അണ്സഹിക്കബിള്‍ ആയിരുന്നതിനാല്‍ ഞങ്ങളുടെ പൂര്‍വികര്‍ താവഴിയായി കൈമാറിവന്ന ഒരു വാടക റൂം ഉണ്ടായിരുന്നു ക്യാമ്പസിന് തൊട്ടു താഴെ. മാസം 50 രൂപ കൊടുത്താല്‍ അവിടെ ഷര്‍ട്ടും പാന്റ്സും തൂക്കാനുള്ള ഒരു ഹുക്ക് കിട്ടും, നല്ല അടിപൊളി ഡ്രസ്സില്‍ വന്നു അതവിടെ അഴിച്ചുവെച്ച്  യൂണിഫോം ഇട്ടു ക്ലാസില്‍ പോവറായിരുന്നു പതിവ് . അതാവുമ്പോള്‍ കോഴിക്കോട് ഇറങ്ങുന്ന സിനിമകള്‍ ആരെയും പേടിക്കാതെ കാണുകയും ചെയ്യാം ലോകോളേജില്‍ പഠിക്കുന്നവരാണ് എന്ന ലുക്കും കിട്ടും. ഇങ്ങിനെയൊക്കെയാണേലും ഇത് ദഹിക്കാത്ത മൂരാച്ചി പിന്തിരിപ്പന്‍ ജൂനിയേഴ്സ്‌ റാഗ് ചെയ്തതിനു പകരമായി സീനിയേഴ്സിന്‍റെ കള്ളക്കളികള്‍ ഒറ്റുകൊടുക്കുമായിരുന്നു.അത് കൊണ്ട് തന്നെ പ്രിന്‍സിപ്പല്‍  ഇടക്കിടക്ക് വാടക റൂമില്‍ മിന്നല്‍  റെയ്ഡ് നടത്തുകയും "സ്ഥാവരജംഗമ ഷര്‍ട്ടുകള്‍" കണ്ടുകെട്ടുകയും ചെയ്യാറുണ്ട് .ഒരിക്കല്‍ ഇക്കാക്ക ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന പുത്തന്‍ ഷര്‍ട്ടും പാന്റും ഇട്ടു കോളേജ് കുമാരികളുടെ മുന്നിലൂടെ സ്റ്റാര്‍ ആയി നടന്നു ഷര്‍ട്ടും അഴിച്ചുവെച്ച് ക്ലാസില്‍ പോയി. വൈകീട്ട് ബീച്ചില്‍ കറങ്ങാനായി അലി മാഷുടെ കണക്ക് ക്ലാസ്സ് കട്ടുചെയ്തു റൂമില്‍ എത്തിയപ്പോള്‍ എന്‍റെ ഡ്രസ്സ് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു !!.'താക്കോല്‍ ദ്വാരം' കൂടെയുള്ളവരോടൊക്കെ ചോദിച്ചങ്കിലും  എല്ലാവരും കൈമലര്‍ത്തി. പ്രിന്‍സിയോട് ചോദിച്ചാല്‍ മിക്കവാറും പണികിട്ടും. വീട്ടില്‍ അറിഞ്ഞാല്‍ അടിയില്‍ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കണ്ട. ചുരുക്കിപ്പറഞ്ഞാല്‍ സരിതക്കും സോളാറിനും ഇടയില്‍ പെട്ട രാഷ്ട്രീയക്കാരെപ്പോലെയായി അവസ്ഥ.

കാലം കുറെ കഴിഞ്ഞു. ഓരോ തവണയും ജെ ഡി റ്റി ക്കു മുന്നിലൂടെ പോകുമ്പോഴും അന്ന് ഉപ്പയുടെ കയ്യില്‍ നിന്ന് കിട്ടിയ അടിയും കുറെ കാലം ഇക്കാക്ക്  മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറിയതും ഓര്‍ത്തുപോവും എന്നാലും ആരാവും ആ ഷര്‍ട്ടും പാന്റ്സും അടിച്ചുമാറ്റിയത് ?

വര്‍ഷങ്ങള്‍ക്കിപ്പുറം ഫേസ്ബുക്കില്‍  PEOPLE  MAY YOU KNOW  എന്ന നോട്ടിഫിക്കേഷനില്‍ കൂടി അന്ന് കൂടെ പഠിച്ച ഞങ്ങളുടെ ഗ്യാങ്ങില്‍ പെട്ട കൂട്ടുകാരേനെ ഫ്രണ്ട് ആയി കിട്ടി. കുറെ കാലത്തിനു ശേഷം തമ്മില്‍ കണ്ടപ്പോള്‍ ഏറെ ചാറ്റ് ചെയ്തത് അന്നത്തെ ക്യാമ്പസ് ജീവിതമായിരുന്നു .ചര്‍ച്ച എന്റെ ഷര്‍ട്ടില്‍ എത്തിയപ്പോള്‍ അവന്‍ ഒരു കുമ്പസാരം നടത്തി.

"എടാ അത്  പ്രിന്‍സി എടുത്തതൊന്നുമല്ല പെണ്കിളികളെ മുന്നില്‍ കൂടിയുള്ള നിന്റെ ചെത്ത്  ഒന്ന് കുറക്കാന്‍ വേണ്ടി  അന്ന് നിന്റെ പുതിയ ഡ്രസ്സ് റൂമില്‍ നിന്നും മാറ്റി ദേവദാസ് ചായക്കടയുടെ പിറകില്‍  ഒളിപ്പിച്ചുവെച്ചതായിരുന്നു ഞങ്ങള്‍, രണ്ടു ദിവസം കഴിഞ്ഞു തിരികെ തരാം എന്നും കരുതിയായിരുന്നു,ഡ്രസ്സിന്റെ പേരില്‍ നിന്റെ ചിലവില്‍ ബ്ലൂഡയമണ്ടില്‍ മമ്മൂട്ടിയുടെ പടം കാണാം എന്നൊക്കെ കരുതിയായിരുന്നു അങ്ങിനെ ചെയ്തത് . എന്നാല്‍  പിറ്റേദിവസം അവിടെ നിന്നും മറ്റാരോ നിന്റെ ഡ്രസ്സ്  അടിച്ചുമാറ്റി, ഞങ്ങള്‍  കുറെ തിരഞ്ഞുവെങ്കിലും കണ്ടില്ല ,ഏതോ ആക്രിക്കാരായ ആണ്‍കുട്ടികള്‍ എടുത്തതാവണം, സോറി ഡാ,, എപ്പോഴെങ്കിലും  നേരില്‍ കാണുമ്പോള്‍ ഇത് തുറന്നു പറയണം എന്ന് കരുതിയതാ പക്ഷെ നമ്മള്‍ രണ്ടും രണ്ട് വഴിക്കായത് കൊണ്ട് പറ്റിയില്ല, ഒരു കുറ്റബോധം എന്നും മനസ്സില്‍ ഉണ്ടായിരുന്നു നീ പൊറുക്കണം",

"പൊറുക്കണോ ? എന്തൊക്കയാടാ ഞാന്‍ പൊറുക്കേണ്ടത് ?   ഷര്‍ട്ട്‌ പോയതിനു ഉപ്പയുടെ ചൂരല്‍ കൊണ്ട്  കിട്ടിയ അടി ഞാന്‍ മറക്കണോ ? എന്ത് കൊണ്ട്  സുരേഷിന്റെ ഡ്രസ്സ് പോയില്ല ,എന്ത് കൊണ്ട്  ഫില്‍സറിനു തല്ലുകിട്ടിയില്ല , എന്‍റെ സ്വന്തം ഇക്ക , ഞങ്ങളെ പൊന്നു ഇക്ക ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന ഡ്രസ്സ്‌ കണ്ട അണ്ണന്‍ മാര്‍ക്ക് കൊടുത്തത് ഞാന്‍ മറക്കണോ ? മറക്കാം ഡാ ഞാന്‍ മറക്കാം !! എന്നിലെ ഗോഡ്ഫാദര്‍ എന്‍ എന്‍ പിള്ള ഉണര്‍ന്നു ഇങ്ങിനെയൊരു ഡയലോഗ്   പറയാന്‍ തുനിഞ്ഞെങ്കിലും അവന്റെ  ആത്മാര്‍ത്ഥമായ കുമ്പസാരത്തില്‍ ഞാന്‍ വീണുപോയി. !!!!

ഇത്രയുമൊക്കെ അവന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലെ ആം ആത്മി  പുറത്തു ചാടി, എനിക്കുമുണ്ടല്ലോ അവനോട് പറയാന്‍,
"എടാ ഒരിക്കല്‍ നിനക്ക് ഞങ്ങള്‍ എല്ലാരും കൂടി ഒരു വലിയ പാര്‍ട്ടി തന്നത് ഓര്‍മ്മയുണ്ടോ ?
"അതെ സീനാ ഹോട്ടലില്‍ വെച്ച്" ?
"അന്ന് കല്ലുമ്മക്കായും കോഴി നിറച്ചതും ഒക്കെ നമ്മള്‍ വെട്ടി മുണുങ്ങി, ഓര്‍മ്മയുണ്ടോ?"
"അതെ ഏകദേശം രണ്ടായിരം രൂപ നീ എനിക്ക് വേണ്ടി പൊട്ടിച്ചു അന്ന്.  ഈ സ്നേഹം മനസ്സിലാക്കാതെയാണ ല്ലോടാ ഞാന്‍ നിന്റെ ഷര്‍ട്ട് ....അവന്‍ വീണ്ടും സെന്റിയിലേക്ക് പോയി, കുറെ നേരത്തെ  മൗനത്തിനു ശേഷം അവന്റെ മെസേജ്  ..".സോറി എഗയ്ന്‍ ഡാ" അതും പറഞ്ഞു
എന്‍റെ ചാറ്റ്‌ വിന്‍ഡോയില്‍  സങ്കട സ്മൈലികളുടെ ജില്ലാ സമ്മേളനം!!!!.

"എടാ ഞാന്‍ പറഞ്ഞു തീര്‍ന്നില്ല , ഞാന്‍ തുടര്‍ന്നു."അന്ന്  നിനക്ക് ഞങ്ങള്‍ തന്ന ആ ട്രീറ്റ് നിന്റെതന്നെ കാശ് ആയിരുന്നെടാ, നിന്റെ  ഉപ്പ വലിയങ്ങാടിയില്‍ വില്‍ക്കാന്‍ കൊടുത്തയച്ച അടക്കവിറ്റ കാശ് നീ കരുതും പോലെ  ബസ്സില്‍ നിന്നും പോക്കറ്റടിച്ചു പോയതായിരുന്നില്ല, അത് ഞാനും യാസറും അടിച്ചുമാറ്റിയതായിരുന്നു .. അതും പറഞ്ഞു ഞാന്‍ ഒരു  സംസ്ഥാന സമ്മേളനത്തിനുള്ള സ്മൈലി തിരിച്ചയച്ചു എന്നിട്ട് അവന്റെ പ്രതികരണത്തിനായി കാത്തിരുന്നു .

നല്ല നാല് ചീത്ത പ്രതീക്ഷിച്ചിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് ദാ വരുന്നു അവന്റെ മറുപടി,
"അതൊന്നും സാരമില്ലടാ എല്ലാമാസവും ഇത് പോലെ എന്റെ പോക്കറ്റടിച്ചു പോവാറുണ്ടെന്നു    ഉപ്പക്കറിയാം,അത് കൊണ്ട് എനിക്ക് കുഴപ്പമൊന്നും വന്നില്ല. പോക്കറ്റടിയുടെ പേരും പറഞ്ഞു   മാസം തോറും ഞാന്‍ ഉപ്പയെ പറ്റിക്കും ഒരുമാസം നിങ്ങള്‍ എന്നെയും !!അതും പറഞ്ഞു അവന്‍  കൂളായി ചാറ്റ് ബോക്സ് ക്ലോസ് ചെയ്തു .. കടുവയെ പിടിച്ച കിടുവ ഇപ്പോള്‍  ഞാനോ അവനോ ?

77 comments:

 1. കടുവയെ പിടിച്ച കിടുവ ഇപ്പോള്‍ ഞാനോ അവനോ ? :)

  ReplyDelete
 2. വിദ്യാര്‍ത്ഥി ജീവിത കാലത്ത് ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ എന്നും മനസ്സില്‍ പച്ച പിടിച്ച് നില്‍ക്കും.കാരണം അത് ജീവിതത്തിലെ സുവര്‍ണ്ണ കാലമാണ്.

  ReplyDelete
  Replies

  1. നന്ദി വെട്ടത്താന്‍ ജി

   Delete
 3. ഞാനും കുറെ പിന്നിലേക്ക് നടന്നു. നല്ല എഴുത്ത് അറിയാതെ ചുണ്ടിൽ ഒരു ചിരിപൊടിഞ്ഞു.ആശംസകൾ

  ReplyDelete
 4. ഇപ്പോൾ ഓർക്കുമ്പോൾ നല്ല രസം തോന്നുന്നില്ലേ...? അതാണ് ആ കാലം. എത്ര മറക്കാൻ ശ്രമിച്ചാലും മാക്കാൻ കഴിയാത്തവിധം നമ്മളിൽ ലയിച്ചു ചേർന്ന നല്ല കുറേ ജീവിതകാലം.....!

  ReplyDelete
  Replies
  1. അതെ ചിലതൊന്നും മനസ്സില്‍ നിന്നും മായില്ല

   Delete
 5. കടുവയെ പിടിച്ച കിടുവ. ആ സംസ്ഥാന സമ്മേളനത്തിന്റെ സ്മൈലി ഉഷാറായി. ഓര്‍മ്മകള്‍ക്കെന്തൊരു മധുരം.

  ReplyDelete
 6. ഇനിയിപ്പം ജെ.ഡി.റ്റിക്ക് മുന്നിലൂടെ പോവുമ്പോൾ എനിക്കും ഓർക്കാൻ ഒരു വകയായി ...
  മധുരതരം ഈ വിദ്യാർത്ഥിജീവിതകാലം ...........

  ReplyDelete
 7. എന്നിലെ ഗോഡ്ഫാദര്‍ എന്‍ എന്‍ പിള്ള ഉണര്‍ന്നു ഇങ്ങിനെയൊരു ഡയലോഗ് പറയാന്‍ തുനിഞ്ഞെങ്കിലും അവന്റെ ആത്മാര്‍ത്ഥമായ കുമ്പസാരത്തില്‍ ഞാന്‍ വീണുപോയി. !!!! Nice time to read such a beautiful nostalgic emotions..congrats

  ReplyDelete
 8. കടുവയും കിടുവയും എല്ലാം മേളിച്ചിരുന്ന വിദ്യാര്‍ത്ഥിക്കാലം രസമായിരുന്നു.

  ReplyDelete
  Replies
  1. അതെ എല്ലാം രസമുള്ള ഓര്‍മ്മകള്‍

   Delete
 9. കടുവാക്കഥയും കിടുവാക്കഥയും നന്നായി. ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള അടവുകള്‍ .. കുട്ടിക്കാലം കുസൃതികളുടെ കാലം തന്നെ.. രസകരമായി എഴുതി..

  ReplyDelete
 10. സുന്ദരമായ ബാല്യകാല ഓർമ്മകൾ............!!

  ReplyDelete
 11. ശരിക്കുമെന്നും സുന്ദരമാണ് പഠനക്കാലം...ഒന്നുമോര്‍ക്കാതെ മറ്റേതോ ലോകത്തില്‍ പാറിനടക്കും ശലഭങ്ങളെന്ന പോല്‍!!! rr

  ReplyDelete
 12. മൊത്തത്തില്‍ കിടുവകള്‍ ആണല്ലോ... ;)

  ReplyDelete
  Replies
  1. അതെ ആകെ മൊത്തം കിടുവ മയം :)

   Delete
 13. മൊത്തം മോശക്കാരല്ല
  അതിനിടയില്‍ സരിതയും സോളാറും തലകാണിച്ചല്ലോ!
  രസകരമായി...............
  ആശംസകള്‍

  ReplyDelete
 14. സ്കൂള്‍-കോളേജ് വിദ്യാഭ്യാസകാലത്തെ ഇത്തരം അനുഭവങ്ങളെയെല്ലാം അന്ന് നമ്മള്‍ ദേഷ്യത്തോടെയൊ സങ്കടത്തോടെയോ ആയിരിക്കും കണ്ടിട്ടുണ്ടാവുക...കുറേ കാലം കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ടതും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതും ഇത്തരം ഓര്‍മ്മകളായിരിക്കും...

  ReplyDelete
  Replies
  1. അതെ സംഗീത് , എല്ലാം രസകരമായ ഓര്‍മ്മകള്‍

   Delete
 15. "പൊറുക്കണോ ? എന്തൊക്കയാടാ ഞാന്‍ പൊറുക്കേണ്ടത് ? ha ha Anjooraane munnil kandu!
  Aashamsakal.

  ReplyDelete
 16. ഇത് കൊള്ളാമല്ലോ...പാരക്ക് പാര!

  ReplyDelete

 17. നിന്റെ നാച്വർ അനുസരിച്ച് ഇത് ഏറ്റവും ചെറുതാകും ..ആ വല്യ വല്യ കുരുത്തക്കേടും കൂടെ പോന്നെട്ടെ ..

  ReplyDelete
 18. ക്യാമ്പസ്‌ കാലം...സുന്ദര കാലം

  ReplyDelete
  Replies
  1. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...........അല്ലെ !

   Delete
  2. അതെ , തീര്‍ച്ചയായും

   Delete
 19. Replies
  1. നന്ദി കുര്യച്ചന്‍

   Delete
 20. കടുവയെ പിഠിച്ച കിടുവ അവനോ നീയോ എന്നറിയില്ല ... എന്നാലും ഷര്‍ട്ട് ഇട്ടു കൊണ്ട് ചെത്തി നടക്കാന്‍ പറ്റിയില്ലല്ലോ പാവം ആയി പോയി...

  ReplyDelete
  Replies
  1. :) ഒക്കെ ഓരോരോ തമാശകള്‍ ഇത്ത

   Delete
 21. ഇത്ര ഭയങ്കരനാന്ന് വിചാരിച്ചില്ല.. ഉം..
  ചിരിപ്പിച്ചതില്‍ സന്തോഷം.. കേട്ടോ..

  ReplyDelete
  Replies
  1. കുഞ്ഞു കുഞ്ഞു വില്ലത്തരങ്ങള്‍

   Delete
 22. സരിതക്കും സോളാറിനും ഇടയില്‍ പെട്ട രാഷ്ട്രീയക്കാരെപ്പോലെയായി അവസ്ഥ.............very very nice to read

  ReplyDelete
 23. കലക്കി ഇക്കാ.. മനോഹര പോസ്റ്റ്‌.. (y) :)

  ReplyDelete
 24. നന്നായി എഴുതി. വായിപ്പിച്ചു.

  ReplyDelete
 25. നന്നായി എഴുതി. വായിപ്പിച്ചു.

  ReplyDelete
 26. ‘"എടാ ഞാന്‍ പറഞ്ഞു തീര്‍ന്നില്ല , ഞാന്‍ തുടര്‍ന്നു."അന്ന് നിനക്ക് ഞങ്ങള്‍ തന്ന ആ ട്രീറ്റ് നിന്റെതന്നെ കാശ് ആയിരുന്നെടാ, നിന്റെ ഉപ്പ വലിയങ്ങാടിയില്‍ വില്‍ക്കാന്‍ കൊടുത്തയച്ച അടക്കവിറ്റ കാശ് നീ കരുതും പോലെ ബസ്സില്‍ നിന്നും പോക്കറ്റടിച്ചു പോയതായിരുന്നില്ല, അത് ഞാനും യാസറും അടിച്ചുമാറ്റിയതായിരുന്നു .. അതും പറഞ്ഞു ഞാന്‍ ഒരു സംസ്ഥാന സമ്മേളനത്തിനുള്ള സ്മൈലി തിരിച്ചയച്ചു എന്നിട്ട് അവന്റെ പ്രതികരണത്തിനായി കാത്തിരുന്നു .‘


  അപ്പോൾ ആളത്ര ശരിയല്ല്യായിരുന്നു അല്ലേ ഭായ്
  പൂത്തുലഞ്ഞ ആ ഭൂതകാല കലാലയ ജീവിതങ്ങളിലെ ആ ആവേശമൊക്കെ
  ഇന്നുണ്ടായിരുന്നുവെങ്കിൽ എന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോകുന്ന ഒരു കാര്യം
  തന്നെയാണ്
  നന്നായി എഴുറ്റീട്ടാ‍ാ

  ReplyDelete
  Replies
  1. ഹഹ ഓക്കേ ഓരോ തമാശകള്‍

   Delete
 27. ആ ഡ്രസ് മോഷ്ടിക്കപ്പെട്ടപ്പോള്‍ എങ്ങനെയാകും ആ പെണ്‍പിള്ളേരുടെ മുന്നിലൂടെ പോയതെന്നാണ് ഞാനിപ്പൊ ചിന്തിക്കുന്നത്.! :)

  ReplyDelete
 28. എന്‍.എന്‍.പിള്ളയെ ഏറെ നാളുകള്‍ക്കുശേഷം ഓര്‍മ്മിപ്പിച്ചു.
  കലാലയ ജീവിതത്തിലെ വികൃതികള്‍ ഇല്ലെങ്കില്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സുഖമുള്ളത് ഒന്നും ബാക്കിയുണ്ടാവില്ല അല്ലേ...........

  ReplyDelete
  Replies
  1. അതെ ജോസ് ചിലതെല്ലാം എത്ര രസകരമായ ഓര്‍മ്മകള്‍

   Delete

 29. ഓർമ്മകൾക്കെന്തു സുഗന്ധം... ജീവിതത്തിൽ നിന്നും നർമ്മം നിറഞ്ഞ ഒരേട്‌ ഫൈസൽ തുറന്നു വച്ചിരിയ്ക്കുന്നു... ഇത്തിരി ചിരിയ്ക്കാൻ ഒത്തിരി ഓർക്കാൻ ഉതകിയ അനുഭവക്കുറിപ്പ് വളരെ ഇഷ്ടമായി.

  ReplyDelete
 30. പഴയത് പലതും ഓര്‍മ്മിച്ചു... :-) കൊള്ളാം...

  ReplyDelete
 31. കടുവയും കിടുവയും...രണ്ടു പേരും കൊള്ളാം...കൂട്ടുകാര് ആയാൽ ഇങ്ങനെ വേണം....അല്ലെ ഫൈസൽ...

  ReplyDelete
 32. ഹഹഹ.. മധുരമൂറും ഓര്‍മ്മകള്‍! സങ്കട സ്മൈലികളുടെ ജില്ലാ സമ്മേളനമല്ലാ... കള്ളന്മാരുടെ സംസ്ഥാന സമ്മേളനം!!!! :)

  ReplyDelete
 33. >>>ചുരുക്കിപ്പറഞ്ഞാല്‍ സരിതക്കും സോളാറിനും ഇടയില്‍ പെട്ട രാഷ്ട്രീയക്കാരെപ്പോലെയായി അവസ്ഥ.<<<
  നിക്ക്നിക്ക് ആ അവസ്ഥ എങ്ങിനായിരിക്കുമെന്നു ഞാനൊന്നു ഇമാജിന്‍ ചെയ്ത് നോക്കട്ടേ ട്ടാ ...:)

  ReplyDelete
  Replies
  1. ഹഹ കൂടുതല്‍ ആലോചിക്കണ്ടട്ടോ :)

   Delete
 34. അപ്പോൾ അങ്ങനെയൊക്കെയാണ്‌ കാര്യങ്ങൾ...

  ReplyDelete
  Replies
  1. അതെ അങ്ങിനെയൊക്കെയായിരുന്നു അത് :) നന്ദി ഹരി

   Delete
 35. ഓര്‍മ്മകള്‍ മരിക്കുമോ?....
  അഭിവാദ്യങ്ങള്‍....

  ReplyDelete
  Replies
  1. മരിക്കാതിരിക്കട്ടെ !!..

   Delete
 36. ഓര്‍മ്മകള്‍ ഇല്ലായിരുന്നെ ആരേലും എഴുതുമായിരുന്നോ.....?
  അല ഫൈസല്‍ ഇക്ക എഴുതുവാരുന്നോ ?

  സംഭവം നിങ്ങള് ചെത്ത് പയ്യനാ അല്ലെ.... ഗള്ളാ..........

  ReplyDelete
 37. കടുവയും കിടുവയും പിന്നെ രെുപിടി ഓര്‍മ്മകളും. നന്നായിട്ടുണ്ട്.

  ReplyDelete
 38. രസകരമായ വായന സമ്മാനിച്ചു. ഒപ്പം സ്വന്തം അനുഭവങ്ങളെ ഓര്‍മ്മിപ്പിക്കുകയും..
  ഏകദേശം ഇത് പോലെ എല്ലാവരും ഒപ്പിച്ചുകാണുമെന്നാ എനിക്ക് തോന്നുന്നത്. ആണ്‍കുട്ടികളില്‍ രണ്ടുമൂന്ന് പേര്‍ സ്ഥിരമായി ഞങ്ങളുടെ ബാഗില്‍ നിന്നും ദിവസേന പത്ത് രൂപ വെച്ച് എടുക്കുമായിരുന്നൂട്ടൊ. ഒരു ദിവസം എന്റെ ബാഗില്‍ നിന്നാണെങ്കില്‍ പിറ്റേന്ന് അടുത്ത കുട്ടി..അങ്ങിനെ...[ലാസ്റ്റ് ബെഞ്ചേഴ്സിന്റെ മാത്രം...] മോഷണമല്ല. അറിഞ്ഞുകൊണ്ടുള്ള പിടിച്ചു പറിക്കല്‍.. ലാസ്റ്റ് ഡേ ഞങ്ങള്‍ക്ക് ചാന്‍സ് കിട്ടി. ഒരു വലിയ സംഖ്യ അവരുടെ കയില്‍ നിന്ന് കിട്ടി. അവര്‍ക്ക് ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് വലിയ ട്റീറ്റ് കൊടുത്തു...ഒക്കെ ഒന്ന് ഓര്‍ത്തുപോയി

  ReplyDelete
 39. രണ്ടു ചങ്ങാതിമാരും മിടുക്കന്മാര്‍ പിന്നിട്ട വഴികളില്‍ നാം ബാക്കി വെച്ച പലതും ഓര്‍മ്മച്ചെപ്പില്‍ നിന്നും ഇത് പോലെ പകര്‍ത്തി എഴുതുമ്പോള്‍ അത് ഹൃദ്യമായ വായന നല്‍കുന്നു എന്ന് മാത്രമല്ല അറിയാതെ വായനക്കാരനും അവന്റെ ഭൂതകാല വിശേഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു . പോസ്റ്റ്‌ ഇഷ്ട്ടായി ഫൈസല്‍

  ReplyDelete
 40. എത്ര മനോഹരമായ ഓർമകൾ......... നാളുകൾ എത്ര പിന്നിട്ടാലും ഓർമകളിൽ നിന്നും മായാത്ത ചിലത് ..മറക്കാൻ കഴിയാത്തത്..മറക്കാൻ ഇഷ്ട്മില്ലാത്തത്.... എല്ലാം വീണ്ഡും പൊടിതട്ടി ഓർമിക്കുവാൻ അവസരം ഒരുക്കിയതിൽ നന്നി.........

  ReplyDelete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.