|
ഗ്രാമീണ കാഴ്ചകള്‍ |
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്, ചില യാത്രകള്‍ നമ്മള്‍നേരത്തെ തയ്യാറാക്കി നടത്തുന്നു ചിലത് അപ്രതീക്ഷിതവും , തനോമയിലേക്കുള്ള യാത്ര തികച്ചും അവിചാരിതമായിട്ടായിരുന്നു, ജിദ്ദയില്‍ നിന്നും സുഹുര്‍ത്ത് റഷീദും കുടുംബവും വാരാന്ത്യത്തില്‍ ഞങ്ങളെ കാണാന്‍ വന്നതായിരുന്നു, ഖുന്ഫുദയിലെ അവരുടെ കറക്കമൊക്കെ കഴിഞ്ഞു രാത്രി 12 മണിക്കാണ് പഴയ
ഫര്‍സാന്‍ യാത്രാ മെമ്പര്‍മാര്‍ വീണ്ടും ഗൂഡാലോചന നടത്തിയത്, അന്ന് പെണ് പടയെ കൊണ്ട് പോവാതെ അടിച്ചു പൊളിച്ചു വന്നു പോസ്റ്റ് ഇട്ട മുന്‍ അനുഭവമുണ്ടായതിനാല്‍ ബാച്ചി ആയി പോവാന്‍ ഒരു നിലക്കും സമ്മതിക്കില്ല എന്ന് സ്ത്രീജനങ്ങള്‍ അത്താഴ ചര്‍ച്ചയില്‍ ഭീഷണിമുഴക്കിയതിനാല്‍ ഒരേയൊരു കണ്ടീഷനില്‍ സമ്മതം മൂളി, രാവിലെ എട്ടു മണിക്ക് കുളിച്ചു മാറ്റി കുട്ടികളെയൊക്കെ സുന്ദരിമാരും സുന്ദരന്‍മാരുമാക്കി നിര്‍ത്തിയാല്‍ കൂടെ കൊണ്ട് പോവാം!!. എട്ടു മണിക്ക് പറഞ്ഞാലേ ഒരുക്കം കഴിഞ്ഞു ഒന്‍പതു മണിക്ക് ഇറങ്ങൂ എന്ന് കരുതിയാണ് അങ്ങിനെ പറഞ്ഞത്. എന്നാല്‍ ജീവിതത്തില്‍ ആദ്യമായി എന്നെ ഞെട്ടിച്ചു ഉമ്മു ഫില്‍സ ഏഴു മണിക്ക് തന്നെ എണീറ്റ് ഒരുക്കം തുടങ്ങി എട്ടു മണിക്ക് തന്നെ റെഡിയായി നിന്നു.കൂടെ വരാനുള്ള ഫൈസലിനെ വിളിക്കാന്‍ പോയ റഷീദ് പക്ഷെ വന്നത് ഒന്‍പതു മണിക്കാണ്. സമയം വൈകിയതിന്‍റെ രഹസ്യം രണ്ടുപേരും ഇത് വരെ പുറത്തുവിട്ടിട്ടില്ല.
ആണ്പട വൈകിയത് ആഘോഷമാക്കുകയാണ് പെണ് പ്രജകള്‍. ഉച്ചത്തില്‍ പാട്ട് വെച്ച് ഫൈസല്‍ അതിനെ മറികടന്നു. അബഹയാണ് ഞങ്ങളുടെ ലക്‌ഷ്യം എങ്കിലും ഒരു യാത്രാസംഘം ഗ്രൂപ്പില്‍ ഒരിക്കല്‍ ജബ്ബാര്‍ക്ക ( വട്ടപൊയില്‍ ) തനോമയെ കുറിച്ച് ഒരു ടൂര്‍ കുറെ മുമ്പ് പ്ലാന്‍ ചെയ്തിരുന്നു, അന്ന് പക്ഷെ അത് നടന്നില്ല, ഒരു വഴിക്ക് പോവുകയല്ലേ എന്നാല്‍ തനോമ വഴി അബഹക്ക് പിടിക്കാം എന്ന് തീരുമാനം വരുന്നത് അങ്ങിനെയാണ്. ഖുന്ഫുധ യില്‍ നിന്നും ഖമീസ് ഹര്‍ബ് വഴി ഒരു ഷോര്‍ട്ട് റോഡുണ്ട്. 270 കിലോമീറ്റര്‍ കൊണ്ട് അബഹ എത്താം, പോവുന്ന വഴിക്ക് തര്‍ബാന്‍ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു പോയാല്‍ മെയിന്‍ റോഡില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സദാ സമയവും ഭൂമിക്കടിയില്‍ നിന്നും തിളച്ചു മറയുന്ന ജലം പ്രവഹിക്കുന്ന ഒരു സ്ഥലമുണ്ട്. അത് കാണുകയും ചെയ്യാം, എന്നാല്‍ അവിടെയെത്തിയപ്പോള്‍ ആദ്യം അവിടെ കണ്ടിരുന്ന സൈന്‍ബോര്‍ഡ് കാണുന്നില്ല , വെള്ളിയാഴ്ചയായത് കൊണ്ട് ഒന്ന് ചോദിക്കാന്‍ ആരെയും കിട്ടിയതുമില്ല. ആ അത്ഭുതം പിന്നെ കാണിച്ചു തരാം എന്ന് സംഘാംഗങ്ങളെ അറിയിച്ചുവെങ്കിലും നിരാശപൂണ്ട ഒരു മൂളക്കത്തില്‍ പെണ് പട തല്‍ക്കാലം ഒതുങ്ങി.
|
പാതി വഴിയിലെ ഒരു കാഴ്ച |
ബാരിക്ക് കഴിഞ്ഞാണ് തനോമയിലേക്ക് തിരിയേണ്ടത് എന്നായിരുന്നു കൂട്ടുകാരന്‍ പറഞ്ഞത്. തനോമയിലേക്ക് രണ്ടു വഴികളുണ്ട് മഹായില്‍ വഴിയും ബാരിക്ക് വഴിയും. മഹായില്‍ വഴിയുള്ള റോഡ് വീതികൂടിയതും ഹൈവേയുമാണ്. ബാരിക്ക് വഴി പോയാല്‍ എളുപ്പം എത്താം എങ്കിലും ഏറ്റവും റിസ്ക് പിടിച്ച യാത്രയാവും അത്. എന്നാല്‍ അതിനെ കുറിച്ചൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, മഹായില്‍ വഴി എങ്ങിനെ പോവും എന്ന് ബാരിക്കില്‍ എത്തുന്നതിനു മുമ്പ് ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ മൂപ്പര്‍ വഴികാട്ടിയത് ബാരിക്ക് സിറ്റിയില്‍ നിന്നും തിരിഞ്ഞു പോവാനാണ്. അത് ഫോളോ ചെയ്യാം എന്നാല്‍ എളുപ്പം എത്താം എന്ന തീരുമാനം വരുന്നത് അങ്ങിനെയാണ്, പ്രാധാന റോഡ് കഴിഞ്ഞു വഴികാണിച്ചത് വീതി കുറഞ്ഞ റോഡില്‍ കൂടിയാണ്, ഗ്രാമത്തില്‍ കൂടി വളഞ്ഞും പുളഞ്ഞും കയറ്റം കയറിയുമൊക്കെയാണ് വഴി, തനോമ ഇത് തന്നെയല്ലേ എന്ന് സംശയം വന്നുവെങ്കിലും പത്തു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഈ വഴി മെയിന്‍ റോഡിലേക്ക് ചേരും എന്ന് ഗൂഗിള്‍ കാണിച്ചതിനാല്‍ അത് വരെ പോയി ഒന്നും കണ്ടില്ലെങ്കില്‍ തിരച്ചു മടങ്ങാനാണ് "കോക്ക്പിറ്റില്‍" നിന്നും വന്ന നിര്‍ദ്ദേശം.
|
ചുരമിറങ്ങി വരുന്ന ഒരു കാര്‍ ( ഗൂഗിളില്‍ നിന്നും ) |
മെയിന്‍ റോഡിലേക്ക് കയറി തനോമയിലേക്ക് 35 കിലോമീറ്റര്‍ എന്ന് കാണിച്ചപ്പോള്‍ സമാധാനമായിരിക്കുമ്പോഴാണ് ഒരു മരണമണി മുഴങ്ങുന്നത്. അത് തന്നെ പെട്രോള്‍ ഇല്ല, അടുത്ത് പെട്രോള്‍ പമ്പുകള്‍ കണ്ടെങ്കിലും വെള്ളിയാഴ്ച്ച പളളിയില്‍ പോവാനായി എല്ലാംഅടച്ചിട്ടിരിക്കുന്നു, എങ്കിലും വഴിക്ക് കണ്ട ഒരു പമ്പില്‍ നിര്‍ത്തി അവിടെയുള്ള ബംഗാളിയുടെ റൂം കണ്ടു പിടിച്ചു അവനെ സോപ്പിട്ടു റഷീദ് കാര്യം സാധിച്ചു(മിടുക്കന്‍ ). യാത്ര വീണ്ടും മുന്നോട്ട്.വിജനമായ പാതകള്‍ പിന്നിട്ടു അവസാനം റോഡ് അവസാനിച്ചു. എന്ത് ചെയ്യണം എന്ന് ഗൂഗിളും പറയുന്നില്ല. കുന്നം കുളമില്ലാത്ത മാപ്പായി മാറി കുറച്ച് നേരം ഗൂഗിള്‍. അപ്പോഴാണ് ഞങ്ങളെ പോലെ വഴിമുട്ടിയ സ്വദേശിയും അവിടെ കിടന്നു കറങ്ങുന്നത് കണ്ടത്. അവര്‍ കാര്‍ തിരിച്ചപ്പോള്‍ ഞങ്ങളും തിരിച്ചു, കിലോമീറ്റര്‍ പിന്നോട്ട് വന്നപ്പോള്‍ ഗൂഗിള്‍ ഉണര്‍ന്നു മറ്റൊരു വഴി കാണിച്ചു തന്നു. അഞ്ചു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വീണ്ടും തനോമയിലേക്കുള്ള വഴിയിലേക്ക് അത് കൂടി ചേര്‍ന്നു.
|
" ഒടുക്കത്തെ പണിയായി പോയല്ലെടെ ഇത് "( റഷീദ് ).. (" ഇപ്പോ ശെരിയാക്കി തരാ,, മാപ്പ് ഒന്ന് നോക്കട്ടെ: ഫൈസല്‍.) |
ഒന്ന് രണ്ടു വളവുകള്‍ കഴിഞ്ഞപ്പോള്‍ വഴി വീണ്ടും ഇടുങ്ങിവന്നു. കഷ്ട്ടിച്ചു രണ്ടുവാഹനങ്ങള്‍ക്ക് കടന്നു പോവാം. ചുരം കയറുംതോറും വഴികള്‍ പിന്നെയും ചെറുതായി കാര്‍ തിരിക്കാന്‍ പോലും സ്ഥലമില്ലാത്തത്ര ചെറുതായി റോഡ് പലസ്ഥലങ്ങളിലും, എതിരെ ഒരു വാഹനം വന്നാല്‍ വഴികൊടുക്കുക പ്രയാസം. കൊടും വളവും നേര്‍ കുത്തനെയുള്ള കയറ്റവും മാത്രമാണ് ഈ ചുരം, ഇടക്ക് ഒന്ന് നിര്‍ത്താനോ കാഴച്ചകള്‍ കാണുവാനോ ഒക്കെയുള്ള സ്ഥലങ്ങള്‍ തീരെ കുറവാണ്. എവിടെയും അപകടമുന്നറിയിപ്പോ സിഗ്നലുകളോ ഇല്ല. മഹായില്‍ വഴിയുള്ള ചുരം വന്നത് കൊണ്ടാവാം ഇത് ഉപേക്ഷിച്ചത് എന്ന് തോന്നുന്നു, അപകടം പിടച്ച ചുരമാണ് എങ്കിലും മനോഹരമായ കാഴ്ച്ചകള്‍ കണ്ടപ്പോള്‍ തിരിച്ചു പോരാന്‍ തോന്നിയില്ല. വരുന്നിടത്ത് വച്ച് കാണാം എന്ന് പറഞ്ഞു റഷീദ് ധൈര്യം തരുന്നുണ്ട് എങ്കിലും വാഹനമോടിക്കുന്ന അവന്റെ ടെന്‍ഷന്‍ ശെരിക്കും അറിയാമായിരുന്നു. ഇടക്ക് കിട്ടിയ ഒന്ന്‍ രണ്ടു വ്യൂ പോയിന്റില്‍ നിന്നും കുറച്ചു ഫോട്ടോകള്‍ ഒക്കെ പകര്‍ത്തി ഞങ്ങള്‍ പെട്ടന്നു യാത്ര തുടര്‍ന്നു, നട്ടുച്ച നേരത്തും നല്ല തണുപ്പ്,
|
എപ്പോഴും അടിയാണ് എങ്കിലുംഇപ്പോള്‍ വല്യ സ്നേഹത്തിലാ ( ഫിദലും ഫിലുവും ) |
|
ജുനിയര്‍ സീനിയര്‍ :) |
കൂറ്റന്‍ പര്‍വതങ്ങളുടെ ഒരു കുഞ്ഞു പട്ടണമാണ് തനോമ. ചുരത്തില്‍ പല സ്ഥലങ്ങളിലുംവലിയ പാറകള്‍ വഴിയിലേക്ക് തെന്നി നില്‍ക്കുന്നു, താഴേക്ക് വീഴുമോ എന്ന് തോന്നിപോവും പലതും കണ്ടാല്‍. ചുരം കയറി മുകളില്‍ എത്തിയാല്‍ മുന്‍സിപാലിറ്റിയുടെ റസ്റ്റ് ഹൌസ് ഉണ്ട്, 15 റിയാല്‍ കൊടുത്താല്‍ ഒരു മണിക്കൂര്‍ അവിടെ വിശ്രമിക്കാം, ( കൂടെ പര്‍ദ്ദയിട്ടവര്‍വേണം എന്ന് മാത്രം- ബാച്ചികള്‍ പേടിക്കേണ്ട താഴെ അവര്‍ക്ക് ഫ്രീ ആയി റോഡില്‍ ഇരിക്കാം).അവിടെ നിന്നും നോക്കിയാല്‍ തനോമയുടെ സൌന്ദര്യം ആസ്വദിക്കാം, അടുത്തുതന്നെ വിശാലമായ ഒരു പാര്‍ക്കുമുണ്ട്.റസ്റ്റ് ഹൌസില്‍ വെച്ച് പരിചയപെട്ട യമനിപയ്യനോട് ഈ ചുരം കയറി എന്ന് പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതപെട്ടു, കാണിച്ച അബദ്ധത്തെകുറിച്ച് പറയുകയും ചെയ്തു, അധിക ദിവസവും അവിടെ മഴയുണ്ടാവുമത്രെ, അങ്ങിനെ വന്നാല്‍ ചുരത്തില്‍ കൂടി യാത്ര അസാധ്യമാവും. നിരവധി അപകടങ്ങള്‍ ഇങ്ങിനെ അവിടെ ഉണ്ടായിട്ടുണ്ട്. പല അപകടങ്ങളും നടന്നു മണിക്കൂറുകള്‍ കഴിഞ്ഞാണ് പുറംലോകമറിയുന്നത് പോലും. തനോമയിലേക്ക് ഈ വഴി തിരഞ്ഞെടുക്കുന്നവര്‍ നല്ല വാഹനവും ഡ്രൈവിംഗില്‍ എക്സ്പീരിയന്‍സ് ഉള്ളവരും ആയാല്‍
നിലവിളി യന്ത്രത്തിന്‍റെ സഹായമില്ലാതെ തിരിച്ചു വരാം എന്ന് ചുരുക്കം.
|
ചുരത്തിലെ ഒരു വളവ് (ഗൂഗിളില്‍ നിന്നും ) |
തനോമ മരുഭൂമിയിലെ കര്‍ണ്ണാടകയോ തമിഴ് നാടോ ഒക്കെയായി തോന്നാം.നാടന്‍ കാഴ്ചകള്‍ക്കും പച്ചപ്പിനും കാവല്‍ നില്‍ക്കുന്ന പര്‍വതങ്ങള്‍കൊണ്ട് സമ്പന്നമായ ഒരു ചെറുപട്ടണം. കോടമഞ്ഞും മഴയും തൊട്ടുരുമ്മി കിന്നാരം പറയുന്നതാവാം തനോമയിലെ പതിവ് കാഴ്ചകള്‍.കൃഷിയിടങ്ങളും ചെറിയ ചെറിയ അരുവികളും പ്രക്രതിക്ക് കോട്ടം വരുത്താതെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമുള്ള മനോഹരമായ സ്ഥലം. തണുപ്പുള്ള കാലാവസ്ഥയാണ് ഇവിടുത്തെ അനുഭവം. പഴയകാല ആഭരണങ്ങളും തനോമയിലെ പാരമ്പര്യരീതികളും പരിചയപെടുത്തുന്ന ചെറു മ്യൂസിയം പെരുന്നാള്‍ അവധിയില്‍ മാത്രമേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുള്ളൂ.
|
തനോമ (റസ്റ്റ് ഹൌസിലെ ഒരു വിദൂര കാഴ്ച ) |
തനോമയില്‍ നിന്നും വന്ന വഴിയെ തിരിച്ചു പോവുന്ന കാര്യം ചിന്തിക്കുകയേ വേണ്ടാത്തതിനാലും ലക്‌ഷ്യം അബഹയിലെ കാര്‍കാബിനായതിനാലും ഞങ്ങള്‍ അവിടെ നിന്നും മടങ്ങി, 135 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ബില്‍ അസ്മര്‍ വഴി ചുരമിരങ്ങി അബഹയിലെത്താം, വഴിയില്‍ കോടയും മഴയുമുള്ളതിനാല്‍ വൈകിയാണ് അബഹയിലെത്തിയത്. അബഹയില്‍ നിന്നും തിരിച്ചു മഹായില്‍ വഴി ഖുന്ഫുധയിലെത്തിയപ്പോള്‍ രാത്രി 12 മണി. നാട്ടിലെ ഭൂമി മാത്രമല്ല സൌദിയിലെ ഭൂമിയും ഉരുണ്ടതാണ് എന്ന് ഒരിക്കല്‍ കൂടി നല്ല പാതിയെ വിശ്വസിപ്പിച്ചു വരുന്ന വഴിക്ക് രണ്ടു കടായി ചിക്കനും വാങ്ങി കൊടുത്ത് , ഫൈസലിന്റെ വെള്ളിയില്ലാത്ത ഒരു ഗാനത്തോടെ ഈ ടൂര്‍ പരിപാടി ഔദ്യോഗികമായി പിരിച്ചുവിട്ടു .(ശുഭം )
This comment has been removed by the author.
ReplyDeleteയാത്രകൾ അപൂർവമായി ലഭിക്കുന്ന സൗഭാഗ്യമണ്. പരിചയപ്പെടുത്തലിനു സന്തോഷം...ഫോട്ടോസ് ഉഗ്രൻ...സമാന പ്രദേശങ്ങൾ കേരളത്തിലുമുണ്ടെന്നു തോന്നിപോയി.....ഞാനിതിനു പേരു നല്കിയാൽ ഇങ്ങനെയായിരിക്കും...‘ഒരു വെള്ളിയാഴ്ച്ചയിലെ തനോമ’
ReplyDeleteആദ്യ വായനക്ക് നന്ദി അനൂസ്
Deleteപ്രിയ ഫൈസല്‍, അടിപൊളി യാത്ര.. നമ്മള്‍ ഒരുമിച്ചു പ്ളാന്‍ ചെയ്തു. നിങ്ങള്‍ ഒറ്റയ്ക്ക് പോയി.. സാരമില്ല.. മറ്റൊരു ട്രിപ്പ് നമുക്ക് പ്ളാന്‍ ചെയ്യാം.
ReplyDeleteനിങ്ങള്‍ വരൂ നമുക്ക് ഒരിക്കല്‍ കൂടി പോവാം !! .
Deleteന്തേ ആ പടംസ് ഒന്ന് കൂടി വലുതാക്കാത്തെ?
ReplyDeleteമലകളുടെ മനോഹരമായ ചിത്രങ്ങള്‍ .. ഇത് ഒമാനിലെ മലനിരകളോട് വളരെ സാമ്യം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടും അവതരണലാളിത്യം കൊണ്ടും കൂടെ യാത്രചെയ്തപോലെ തോന്നി..
ReplyDeleteഞങ്ങൾ പ്ലാൻ ചെയ്യുന്നു, ഫൈസൽ നടപ്പിലാക്കുന്നു....ഇവിടെയും അത് തന്നെ സംഭവിച്ചു....
ReplyDeleteയാത്രയുടെ ത്രില്ൽ കിട്ടി...ഇത്തിരി സാഹസികത ഒക്കെ രസല്ലേ....ഉഗ്റൻ
ഹഹഹ് ,, ഒരവസരം കിട്ടിയപ്പോള്‍ ഒന്ന് പോയി നോക്കിയതാണ് , വരൂ നമുക്ക് പോവാം ഒരിക്കല്‍ കൂടി
Deleteനല്ല വിവരണം ,സുന്ദരന്‍ ചിത്രങ്ങള്‍
ReplyDeleteനന്ദി റോസിലി :)
Deleteയാത്രകള്‍ ആസ്വദിക്കൂ.... അര്‍മാദിക്കൂ..
ReplyDeleteഅല്ല പിന്നെ :)
Delete"കൂറ്റന്‍ പര്‍വതങ്ങളുടെ ഒരു കുഞ്ഞു പട്ടണമാണ് തനോമ. ചുരത്തില്‍ പല സ്ഥലങ്ങളിലുംവലിയ പാറകള്‍ വഴിയിലേക്ക് തെന്നി നില്‍ക്കുന്നു, താഴേക്ക് വീഴുമോ എന്ന് തോന്നിപോവും പലതും കണ്ടാല്‍........"
ReplyDeleteപഴയ പോലെ ഒരു വീഡിയോ / ഓഡിയോ വെർഷൻ കൂടെ ആവാമായിരുന്നു ...
ഹഹ സമയം വേണ്ടേ അഷ്‌റഫ് ഇക്ക :)
Delete
ReplyDeleteയാത്ര നന്നായി, വിവരണവും. പിന്നെ ചിത്രങ്ങളും.
ആശംസകൾ.
നന്ദി ഡോകടര്‍
Deleteജീവിതത്തിലെ വലിയ സൗഭാഗ്യങ്ങൾ ....
ReplyDeleteകുടുംബവും, കൂട്ടുകാരമൊത്ത്, അറിയാത്ത ഭൂമിയുടെ, ആത്മാവുതേടിയുള്ള യാത്രകൾ എത്ര മനോഹരമായ അനുഭവമാണ് .....
അത് അനുഭവിച്ചവരുടെ ലളിതഭാഷയിലുള്ള വിവരണങ്ങളും ആസ്വാദ്യകരം....
നന്ദി മാഷേ ,,കൂടെ യാത്ര ചെയ്തതിനു
Deleteസചിത്രവിവരണം നന്നായി... :-)
ReplyDeleteനന്ദി സംഗീത്
Deleteഎന്തായാലും ഇത്തവണ ബാച്ചികളായി പോവാന്‍ ഒത്തില്ലല്ലോ. എനിക്കതുമതി.
ReplyDeleteയാത്രകള്‍ ഇനിയും കൂടെക്കൂടെ നടക്കട്ടെ.
വിവരണം നന്നായി.
ഹഹ റാംജി :)
Deleteനല്ല യാത്രാവിവരണം. ചിത്രങ്ങളും.
ReplyDeleteനന്ദി ഹരിനാദ്
Deleteമരുഭൂമിക്കിടയിലും നട്ടുച്ചയ്ക്ക് തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളുണ്ട് എന്ന് കേൾക്കുമ്പോൾ അതിശയം തോന്നു. ഇത്തരം കാഴ്ച്ചകളൊന്നും കാണാൻ കഴിയാത്തതിലുള്ള അസൂയയും.
ReplyDeleteഅതെ മരുഭൂമി ഒരു വിസ്മയമാണ് . അതിലേറെ ഒരു അത്ഭുതവും . നന്ദി
Deleteയാത്ര നന്നായിരിക്കുന്നു.
ReplyDeleteസ്വന്തമായെടുക്കുന്ന ഫോട്ടോകൾ കൊടുക്കുന്നതായിരിക്കും ഗൂഗിളിൽ നിന്നും അടിച്ചുമാറ്റിയിടുന്ന ചിത്രങ്ങളേക്കാൾ വായനക്കാർക്ക് ആസ്വാദ്യത. അതിലിത്തിരി ക്ലാരിറ്റി കുറഞ്ഞാലും കുഴപ്പമില്ലാട്ടൊ.
ആശംസകൾ...
ഗൂഗിള്‍ ഫോട്ടോയില്‍ കണ്ട സ്ഥലങ്ങളില്‍ നിര്‍ത്തി ഒരു ഫോട്ടോ എടുക്കാനുള്ള സൗകര്യം ഇല്ലായിരുന്നു , മാത്രമല്ല പാര്‍ക്ക് ചെയ്യാതിരിക്കാന്‍ വേണ്ടി അവര്‍ അതൊക്കെ അടച്ചു വെച്ചതായിരുന്നു ,ഒരു പക്ഷേ അപകടം പേടിച്ചാവും . എന്നാലും പരമാവധി ശ്രമിച്ചാണ് ഇത്രയും ഒപ്പിച്ചത് , നന്ദി വി കെ
Deleteനല്ല വിവരണം.... വാക്കുകൾ ചിത്രങ്ങളേക്കാൾ മനോഹരമായി പ്രകൃതിയെ വരച്ചുകാട്ടി എന്നു തോന്നുന്നു
ReplyDeleteനന്ദി സുമു
Deleteകണ്ടിട്ടില്ലെങ്കിലും കണ്ട പ്രതീതി. നല്ല വിവരണം ഫൈസൽ. ഇനിയുമാവാം യാത്രകളും വിവരണങ്ങളും.
ReplyDeleteനന്ദി അമ്പിളി വരവിനും പ്രോത്സാഹനത്തിനും ,.
Deleteയാത്രാ വിവരണം നന്നായിരുന്നു. അടുത്ത യാത്ര ഇതിലും കേമമാകട്ടെ..
ReplyDeleteനന്ദി ഗിരീഷ്
Deleteവിവരണവും ഫോട്ടോയും ചില അടിക്കുറിപ്പുകളും എല്ലാം കലക്കി... (Y )
ReplyDelete:) നന്ദി ഫിറോസ്
Deleteനല്ലൊരു യാത്രാ വിവരണം....അവസാനം അല്പം ധൃതി കാണിച്ചു ഒന്ന് തീര്‍ക്കാന്‍ ല്ലേ...
ReplyDelete:) ,, നീട്ടിവലിച്ചു എഴുതി ബോര്‍ ആക്കണ്ട എന്ന് കരുതി ,
Deleteമലകളുടെ മനോഹരമായ ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കിലും കണ്ട പ്രതീതി..
ReplyDeleteമരുഭൂമി ഇതു വരെയും കണ്ടിട്ടില്ല.. ഇപ്പോൾ കണ്ട പോലെ
ReplyDeleteനന്ദി അമ്മു
Deleteജൂനിയേഴ്സിനെ വരെ പങ്കെടുപ്പിച്ച
ReplyDeleteഈ മരുഭൂമിയിലെ യാത്രാ വിരുന്നൂട്ട് ,
മരുഭൂമികളിൽ അനുഭവപ്പെടുന്ന ഒരു വേറിട്ട
വിഭവം തന്നെയാണല്ലോ. ഈ സഞ്ചാര വിവരണം
ഫൈസൽ ആയത് നല്ല രുചിയോടെ വിളമ്പി തരുകയു ചെയ്തു.
നന്ദി മുരളിയേട്ടാ
Deleteനല്ല വിവരണം... വായിച്ചു സന്തോഷിച്ചു..
ReplyDeleteനന്ദി എച്മു
Deleteതനോമയിലേക്ക് ഒരു യാത്ര പോയത് പോലെയുണ്ട് ...നന്നായി എഴുതി :)
ReplyDeleteനന്ദി സുമയ്യ
Deleteനല്ല അവതരണം..ഒരിക്കൽ അത് വഴി കറങ്ങിയ ഓർമ്മകൾ ഒരിക്കൽ കൂടി തിരിച്ചു തന്നു ഈ പോസ്റ്റ്..
ReplyDelete:) വരൂ പോവുകയല്ലേ ഒരിക്കല്‍ കൂടി ?
Deleteonnum paryaan illa kalakki kalanu iniyum ezuthanam tanx ee link thanathinu
ReplyDeleteനന്ദി അന്‍സു
Deleteനട്ടുച്ചയ്ക്കും അവിടെ തണുപ്പനുഭവപ്പെട്ടു എന്ന് കേട്ടത് പുതുമയായിതോന്നി. പിന്നെ പച്ചപ്പ് നിറഞ്ഞ പ്രദേശം എന്നൊക്കെ വായിച്ചിട്ടും ഒരു ചിത്രം കാണാത്തതില്‍ ഖേദം തോന്നി. വിവരണം നന്നായി.
ReplyDeleteപോസ്റ്റ് നീളം ഭയന്ന്‍ വെട്ടിക്കുറച്ചതാണ് , നന്ദി തുമ്പി
Deletegollam manoharamaya vivaranam
ReplyDeleteനന്ദി ,, ഈ വഴി വന്നതില്‍
Deleteഎന്തായാലും വൈകിയെങ്കിലും ഈ കുറി കാണാൻ
ReplyDeleteകഴിഞ്ഞതിൽ ബഹുത്ത് സന്തോഷ് ഹൈ !!
എന്നാലും എന്റെ ഇക്കാ മ്മളെ അറീക്കാതെ ഇങ്ങള് പോയല്ലോ!
പോയി സാരമില്ല!
പോയ കഥയെങ്കിലും കുറിപ്പിട്ടപ്പോൾ പറയാൻ വിട്ടതിൽ പെരുത്ത ദുഃഖം ഉണ്ട് കേട്ടോ!
അത് ഞാൻ ശരിക്ക് പറഞ്ഞല്ലോ അതുകൊണ്ട് അതിനി ഇവിടെക്കുറിച്ച് മുഷിപ്പിക്കുന്നില്ല.
സംഭവം നന്നായി അവതരിപ്പിച്ചു,
എന്തായാലും എവിടെയോ ഒരു അപൂർണ്ണതയാണ് എനിക്കു
അനുഭവപ്പെട്ടത്, കുറെ ചിത്രങ്ങൾ കൂടി ചേർത്തിരുന്നെങ്കിൽ
ആരോ പറഞ്ഞത് പോലെ സ്വന്തം പടപ്പെട്ടിയിൽ നിന്നും
എടുത്തത് തന്നെ ചേർത്താൽ അത് കുറേക്കൂടി അനുയോജ്യം ആകുമായിരുന്നു
പിന്നെ, എനിക്കു തോന്നിയത്, അല്പ്പം ദൃതിയിൽ കാര്യങ്ങൾ പറഞ്ഞതുപോലെ, കാര്യങ്ങൾ, കഥകൾ പെട്ടന്ന് പറഞ്ഞവസാനിപ്പിച്ചത് പോലെ തോന്നി.
എന്നാലും അതൊരു സാഹസിക യാത്ര എന്ന് കേട്ടപ്പോൾ അല്പം ഭയം തോന്നി കേട്ടോ!!
സൂക്ഷിക്കണേ!! അത് നമ്മുടെ നാടല്ല കേട്ടോ!!!
പോരട്ടെ ഇനിയും പുതു സഞ്ചാരക്കഥകൾ
ആശംസകൾ
ഉണ്ണിക്കിടാങ്ങൾക്ക് ഈ അങ്കിളിന്റെ ഒരു പൊന്നുമ്മ
എന്തായാലും പോട്ടം എടുക്കാൻ അടങ്ങി നിന്നല്ലോ!!
നന്നായി !!!
ഒന്ന് രണ്ടു അക്ഷരപ്പിശകുകൾ കണ്ടു നോക്കുക തിരുത്തുക
നന്ദി സാര്‍ വിശദമായ അഭിപ്രായത്തിനും ഈ സ്നേഹത്തിനും. ഗൂഗിള്‍ ഫോട്ടോയില്‍ കണ്ട സ്ഥലങ്ങളില്‍ നിര്‍ത്തി ഒരു ഫോട്ടോ എടുക്കാനുള്ള സൗകര്യം ഇല്ലായിരുന്നു , മാത്രമല്ല പാര്‍ക്ക് ചെയ്യാതിരിക്കാന്‍ വേണ്ടി അവര്‍ അതൊക്കെ അടച്ചു വെച്ചതായിരുന്നു ,ഒരു പക്ഷേ അപകടം പേടിച്ചാവും . എന്നാലും പരമാവധി ശ്രമിച്ചാണ് ഇത്രയും ഒപ്പിച്ചത്- പോസ്റ്റുകളെ സൂക്ഷമമായി വായിക്കുകയും ഉപദേശം നല്‍കുകയും ചെയ്യുന്ന ഈ മനസ്സിനു പകരം തരാന്‍ വാക്കുകള്‍ ഇല്ല .
Deleteവായിച്ചു, നന്നായിരിക്കുന്നു...
ReplyDeleteതുടരുക...
നന്ദി ലാസര്‍
Deleteഫൈസല്‍ ഭായ് ഭൂമിയില്‍ നിന്നും തിളച്ചു മറിഞ്ഞു പ്രവഹിക്കുന്ന ഈ നീരുരവയെ കുറിച്ച് ഞാന്‍ ഇതിനു മുന്‍പ് എവിടെയോ വായിച്ചിട്ടുണ്ട് ... പക്ഷെ അതൊന്നു കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
ReplyDeleteഎന്തായാലും അടുത്ത തവണ ആ വഴിയൊക്കെ ഒന്ന് വരണം എന്ന് പ്രതീക്ഷിക്കുന്നു.
യാത്രാ വിവരണം എന്നത്തേതും പോലെ വളരെ നന്നായിരിക്കുന്നു.
നന്ദി റിയാസ്.. വരൂ നമുക്ക് പോവാം ! .
ReplyDeleteഈ പോസ്റ് ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്.......
ReplyDeleteവായിച്ചപ്പോള്‍ പെട്ടന്നെനിക്ക് പത്തുമുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് സൌദിയിലെ അല്‍ബിഷയ്ക്കടുത്തുള്ള അല്‍ ഖത്താമിലെ പ്രകൃതിദൃശ്യങ്ങളാണ്ഓര്‍മ്മവന്നത്.മലകളും,അരുവികളും ഉള്ള തക്കാളിയും,മാതളനാരകങ്ങളും,മുന്തിരിത്തോപ്പുകളും അങ്ങനെയങ്ങനെ
പലവിധ പച്ചപ്പുകളും തിങ്ങിനിറഞ്ഞ ആഗ്രാമപ്രദേശം.സ്നേഹം നിറഞ്ഞ
ഗ്രാമവാസികള്‍..ഊഷ്മളമായ ഓര്‍മ്മകള്‍.......ആ ഓര്‍മ്മകളിലേക്ക് എത്തിച്ചതില്‍ നന്ദിയുണ്ട്....
നന്നായിരിക്കുന്നു ഫോട്ടോകളും,വിവരണവും.
വിവരണം ചുരുക്കി എഴുതാന്‍ ശ്രമിച്ചു എന്ന പരാതി മാത്രം..............
ആശംസകള്‍
സൌദിഅറേബ്യയില്‍ ഉണ്ടായിരുന്നു എന്നത് പുതിയ അറിവാണ് കേട്ടോ ... ബിഷക്ക് അടുത്ത് തന്നെയാണ് അബഹയും തനോമയും . നന്ദി സര്‍ .
Deleteനല്ല വിവരണം,ഫോട്ടോകള്‍ സ്ഥലത്തെ കൂടുതല്‍ പരിചയപ്പെടുത്തുന്നു,ബാച്ചി എന്തെന്ന് മനസ്സിലായില്ല.
ReplyDeleteനന്ദി ഷറഫ്... ബാച്ചിലേഴ്സ് എന്നത് ചുരുക്കി ബാച്ചിയാക്കിയതാണ് കേട്ടോ :)
Deleteയാത്രകള്‍ ശരിക്കും അനുഗ്രഹമാണ്. ഭാഗ്യവാന്‍...
ReplyDeleteനല്ല വിവരണം.
ReplyDeleteഞാൻ ആദ്യമായി വന്നതാണു.
ബാക്കിയുള്ള പോസ്റ്റുകളൊക്കെ വായിക്കട്ടെ.
മൂകാംബികയിൽ നിന്നും കുടജാദ്രിയിലേക്കുള്ള മൂന്നു തവണ നടത്തിയ യാത്രകൾ ഓർത്തു.