മീന്‍ ചാറും ചാലിയാറും പിന്നെ ബൂലോക ചാരന്മാരും!!

രു മടക്കയാത്രക്കുള്ള ഒരുക്കത്തിന്‍റെ അവസാന നാളുകളിലായിരുന്നു ആ ഫോണ്‍ വന്നത്  , 
" ഹെലോ അസ്സലാമുഅലൈക്കും  കേയ്ഫല്‍ ഹാല്‍ " 
അങ്ങിനെ കേള്‍ക്കുന്ന ഒരേയൊരു സ്വരം വട്ടപ്പൊയിലിന്‍റെതാണ്. "പിന്നെ  ഞാന്‍ ആറു ദിവസത്തെ  ലീവിന് വരുന്നുണ്ട് , നമുക്ക് എവിടേക്കെങ്കിലും ഒരു ടൂര്‍ പോകണം"  ജബ്ബാര്‍ക്ക ആയത് കൊണ്ട് നടന്നത് തന്നെ ,  മുന്നൂറ്റി അറുപത്തിയാറ്  ദിവസവും  തൊട്ടടുത്ത്  ഉണ്ടായിട്ടും ഒന്ന് കാണാന്‍ വരാത്ത ആളാണ്‌  ആറുദിവസത്തെ ഒഴിവില്‍ വന്നിട്ട് ടൂര്‍ പോകുന്നത് .അത് കൊണ്ട് അതത്ര കാര്യമാക്കാതെ സുഖമായി കിടന്നുറങ്ങി.! 

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും വിളി . നാട്ടില്‍ എത്തിട്ടോ ,, നമുക്ക് ഒന്ന് കൂടെണ്ടേ ? ജബ്ബാര്‍ക്കതന്നെയായിരുന്നു  ഫോണില്‍. "ഒരു ടൂര്‍ പോവാന്‍ ഇനി സമയം ഇല്ല ,എന്നാല്‍ നമുക്ക് ഒന്ന് കൂടാം" . നേരിട്ട്  കാണാത്ത വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നു നാട്ടില്‍ ,അങ്ങിനെയാണ് ചാലിയാര്‍ പുഴയുടെ നടുക്കുള്ള തുരുത്തില്‍ ഒരു മീറ്റ് ആയാലോ എന്ന ചിന്ത പോയത്.

ചാലിയാറിലെ തുരുത്ത് ഒരു വിദൂര ദൃശ്യം                  
         
പുഴയുടെ ഒത്തനടുക്ക് അഞ്ചു സെന്റില്‍ താഴെ പരന്നുകിടക്കുന്ന ഒരു തുരുത്തുണ്ട് . ദൂരെ നിന്നും നോക്കിയാല്‍ അതൊരു കാട്പിടിച്ചു നില്‍ക്കുന്ന പറമ്പാണ് എന്ന്  തോന്നുമെങ്കിലും അതൊരു ചെറിയ കൃഷിയിടമാണ് , ആര്‍ക്കും അവകാശ വാദമില്ലാത്ത ആരുടേയും സ്വന്തമല്ലാത്ത ആ ഭൂമിയില്‍  കൃഷി ചെയ്തു നൂറുമേനി വിളയിക്കുന്നത്  ഞങ്ങളുടെ നാട്ടിലെ കരീംക്കയും ഹൈദരും ചേക്കുകാക്കയുമൊക്കെയാണ്. സ്വന്തമായുള്ള കൈതോണിയില്‍ ദിവസവും തുഴഞ്ഞുവന്ന്‍  അവര്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നു . വാഴയും  കപ്പയും പയറും തണ്ണിമത്തനുമൊക്കെ ആ തുരുത്തിലുണ്ട്. കൃഷി തുടങ്ങിയാല്‍ വിളവെടുക്കുന്നതിനു മുമ്പേ ഒരു പക്ഷേ എല്ലാം നശിച്ചേക്കാം. അര മീറ്റര്‍ ഉയരത്തില്‍ വെള്ളം പൊങ്ങിയാല്‍ ആ തുരുത്തു മുങ്ങും ,അതോടെ അതിലെ വിളകളും നശിക്കും. ഇതൊന്നും അറിയാഞ്ഞിട്ടല്ല അവരവിടെ കൃഷി ചെയ്യുന്നത്. ലാഭമായാലും നഷ്ടമായാലും കൃഷിയോടുള്ള അടങ്ങാത്ത സ്നേഹമാണ്  ഇങ്ങിനെയൊരു സാഹസത്തിന് അവരെ പ്രേരിപ്പിക്കുന്നത്.കുട്ടിക്കാലത്ത് വേനല്‍ കാലങ്ങളില്‍ ഞങ്ങളുടെ കളി സ്ഥലമായിരുന്നു ആ തുരുത്ത്. വേനലില്‍ ചാലിയാര്‍ വറ്റുമ്പോള്‍ അരക്ക്  താഴെ മാത്രമേ വെള്ളം കാണൂ,അതു കൊണ്ട് തന്നെ  ഒഴിവു ദിനങ്ങളിലെ ഫുട്ബോള്‍ ഗ്രൌണ്ടും, കളി സ്ഥലവുമൊക്കെയായിരുന്നു ആ തുരുത്ത്. മണല്‍ വാരല്‍ വ്യാപകമായതോടെ തുരുത്തിനോട് ചേര്‍ന്ന ആ മണല്‍ തട്ട് അപ്രത്യക്ഷമായി. പുഴയുടെ ആഴം കൂടിയതോടെ അവിടേക്ക് എത്താന്‍ തോണിയില്ലാതെ പോവാന്‍ സാധിക്കാതെയുമായി. 
                                        തുരുത്തിലെ പച്ചക്കറി തോട്ടം 
അറിയാവുന്ന നമ്പറിലൊക്കെ കുത്തിവിളിച്ചു .പെട്ടൊന്നുള്ള തീരുമാനമായതിനാല്‍ പലരും തിരക്കിലാണ് എന്ന മറുപടിയാണ് കിട്ടിയത്. എങ്കിലും  സഹീര്‍ മജ്ദാലും ( 20 mile ഡോട്ട് കോം ) ശ്രീജിത്ത് കൊണ്ടോട്ടിയും(നിലപാട് ) .ഇസ്മായില്‍ ചെമ്മാടും ( ചെമ്മാട് എക്സ്പ്രസ് )  ഫൈസല്‍ കൊണ്ടോട്ടിയും ( സഫ മര്‍വ്വ ) പതിനാറു കിലോമീറ്റര്‍ മാത്രം   ദൂരമുള്ള കൊണ്ടോട്ടിയില്‍ നിന്നും "ഒരു പറക്കും തളിക കാറില്‍ "  ഒന്നര മണിക്കൂര്‍ കൊണ്ട് അതിവേഗം ബഹുദൂരം താണ്ടി വീട്ടിലെത്തി. വഴിയെ റഷീദ് പുന്നശ്ശേരിയും (പുന്നശ്ശേരി )  വട്ടപ്പൊയിലും ( പുഴയോരത്ത് , വട്ടൂസ് )  പിന്നെ ഷബീര്‍ തിരിച്ചിലാനും ( തിരിച്ചിലാന്‍ )  ഊര്‍ക്കടവ്കാരന്റെ  വീട്ടില്‍ ഹാജര്‍ പറഞ്ഞു. 
                                                 
"ഒക്കെ വലിയ വലിയ ആള്‍ക്കാരാണ് എന്താ ഇവര്‍ക്കൊക്കെ കൊടുക്കുക പടച്ചോനെ ??  ഗസ്റ്റുകള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തുടങ്ങിയ ആധിയാണ്  നല്ല പാതിക്ക്." ചിക്കനും മട്ടനും തിന്നു മടുത്തു വരുന്നവരാണ് ഗള്‍ഫുകാര്‍ അത് കൊണ്ട് നമുക്ക് നാടന്‍ കൊടുക്കാം" അങ്ങിനെ അരമണിക്കൂറിനകം നാടന്‍  കപ്പയും മത്തിയും റെഡിയായി. 
                                        
മീറ്റിന്റെ ആദ്യ ചടങ്ങായ ഈറ്റിന് തുടക്കം കുറിച്ച്കൊണ്ട്, ചായയും  പലഹാരവും കഴിച്ച്, എല്ലാവരും തോണിയിലേക്ക് കയറി, ചെറിയ തോണിയില്‍ കയറില്ല എന്ന പുന്നശ്ശേരിയുടെ ഭീഷണി മാനിച്ചു ഒരു വലിയ മണല്‍ തോണി തന്നെ ഒരുക്കി നിര്‍ത്തിയിരുന്നു, തുഴയാന്‍ രണ്ടു പരിചയക്കാര്‍ വേറെയും. കൂടും കുടുക്കയും തോണിയില്‍ എത്തിച്ചു. അങ്ങിനെ ആ മണല്‍ തോണി ബ്ലോഗര്‍മാരെയും വഹിച്ചുകൊണ്ട് തുരുത്തിനു നേരെ തുഴഞ്ഞു നീങ്ങി.
                                        പുന്നശ്ശേരി വിത്ത്‌ മത്തിക്കറി 
വലിയ തോണിയാണ് എങ്കിലും ഉള്ളില്‍ ഭയമുള്ള  ഒന്ന് രണ്ട് പേര്‍ ആ തോണിയില്‍ ഉണ്ടായിരുന്നു. (വധ ഭീഷണി ഭയന്നു തല്‍ക്കാലം  ആളെ പറയുന്നില്ല ) വൈകുന്നേരമായതിനാല്‍ നല്ല ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. തോണിയിലെ ചര്‍ച്ചക്ക് തുടക്കമിട്ടത്  ശ്രീജിത്തായിരുന്നു .ഫെയിസ്ബുക്ക് സ്റ്റാറ്റസുകളും ബ്ലോഗ്‌ മാന്ദ്യവും വരാന്‍ പോകുന്ന ഓണ്‍ ലൈന്‍ മീറ്റുമൊക്കെയായി ചര്‍ച്ച ചൂടുപിടിച്ചു, അതിനിടയ്ക്ക് തോണിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഷബീര്‍ തിരിച്ചിലാന്‍ ഒരു ശ്രമം നടത്തിയെങ്കിലും നീളമുള്ള കഴുക്കോല്‍ എടുത്തുപൊക്കാനുള്ള മിനിമം ആരോഗ്യമുണ്ടായിട്ട് മതി അങ്ങിനെയൊരു സാഹസം എന്ന് സ്വയം തിരിച്ചറിഞ്ഞ് ആരുമറിയാതെ ചര്‍ച്ചയില്‍ മുഴുകി. 
        ടൈറ്റാനിക്ക് യാത്രക്ക്  തയ്യാറായി നില്‍ക്കുന്നു (വട്ടപ്പൊയിലിന്റെ സുരക്ഷാ പരിശോധന) 

      സത്യമായിട്ടും എനിക്ക് പേടിയില്ല .ഈ തോണിയാത്രയൊക്കെ എനിക്ക് ദേ ഇതാ ( പുന്നശ്ശേരി ) 
അരമണിക്കൂര്‍ യാത്രക്ക് ശേഷം ഞങ്ങള്‍ ആ തുരുത്തിലെത്തി, നാടോടിക്കാറ്റിലെ ശ്രീനിവാസനെപ്പോലെ കര കണ്ടപ്പോള്‍ ഒരോരുത്തരായി കരയിലേക്ക് എടുത്തുചാടി.സ്ഥിരം മതില്‍ ചാടി പരിചയമുള്ള പുന്നശ്ശേരിക്ക് പക്ഷേ അവിടെ ചാട്ടം പിഴച്ചു . മുട്ടറ്റം വെളളത്തില്‍ മുങ്ങിച്ചാവാന്‍ പോയ പുന്നശ്ശേരിയെ സഹീര്‍ ഒരുവിധം കരക്കെത്തിച്ചു. അങ്ങിനെ ആ കൊച്ചു ദ്വീപ്‌ മുഴുവനും ബ്ലോഗര്‍മാര്‍  ചുറ്റിക്കറങ്ങി കണ്ടു.ആര്‍ക്കോ വേണ്ടി കുലയ്ക്കുന്ന  വാഴക്കുലകളിലേ സാമ്രാജ്യത്വ വിരുദ്ധ വികസനനയങ്ങളെ കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്ന ശ്രീജിത്ത് കൊണ്ടോട്ടിയും ഫൈസല്‍ കൊണ്ടോട്ടിയും, ചെമ്മാട് എക്സ്പ്രസില്‍ ഒരു പോസ്റ്റ്‌ എങ്ങിനെ കൃഷി ചെയ്യാമെന്നു ഇസ്മായില്‍ ചെമ്മാടും , ഒരു മൂന്നാം ആദ്യരാത്രിക്ക് കെട്ടിയോള്‍ സമ്മതിക്കുമോ എന്ന ഒടുക്കത്തെ അതിമോഹ ചിന്തയില്‍  തിരിച്ചിലാനും. ഇനി എങ്ങിനെ തിരിച്ച് അക്കരെയെത്താം എന്ന ആശങ്കയില്‍ പുന്നശ്ശേരിയും, ആകെ കിട്ടിയ ആറുദിവസം ഇങ്ങിനെ കോഞ്ഞാട്ടയായല്ലോ എന്ന ചിന്തയില്‍ വട്ടപ്പൊയിലും ഇവരെയൊക്കെ ഇനി എത്ര സഹിക്കണം എന്ന ടെന്‍ഷനില്‍ ഞാനും നില്‍ക്കുമ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. 
"കത്തി താഴെയിടൂ ജബ്ബാര്‍ക്ക നിങ്ങളെ ഫൈസല്‍ ബാബുവാ പറയുന്നത് കത്തി താഴെയിടാന്‍!!" 
ദൂരെ ആ തുരുത്തിനെ ലക്‌ഷ്യം വെച്ച് ഒരാള്‍ തോണി തുഴഞ്ഞു വരുന്നു. വല്ല മാവോ തീവ്രവാദികളുടെയും മീറ്റ്‌ ആണോ എന്നറിയാന്‍ വരുന്ന സി ഐ ഡി കളാവും ? അങ്ങിനെ ഒരു ഗംഭീര കണ്ടുപിടുത്തം നടത്തിയത് പുന്നശ്ശേരിയായിരുന്നു. ആകാംക്ഷക്ക് വിരാമമിട്ട് തോണി ഞങ്ങള്‍ക്ക് അരികെയെത്തി. അടുത്തുവന്നപ്പോഴാണ് ആളെ മനസ്സിലായത്, ചാലിയാറില്‍ മീന്‍ പിടിച്ചും ആ തുരുത്തില്‍ കൃഷി ചെയ്തും ഉപജീവനം നടത്തുന്ന ചേക്കുകാക്കയായിരുന്നു അത് , പതിവുപോലെ വൈകുന്നേരം കൃഷി നനയ്ക്കാന്‍ വന്നതായിരുന്നു അദ്ധേഹം.കൃഷി രീതികളെ കുറിച്ചും ചേക്കുകാക്കയുടെ ജീവിതരീതിയേകുറിച്ചുമായി പിന്നെ കുശലന്വേഷണം.

                                E ലോകത്തെ മാവോയിസ്റ്റുകള്‍ :)

                                 ഇതാണ് ദ്വീപിലെ കര്‍ഷകരില്‍ ഒരാള്‍ 
  
                                  

                                 വട്ടപ്പൊയിലിന്റെ വാഴക്കുല മോഷണം 

    വാഴയാണോ വാഴക്കുലയാണോ ആദ്യം ഉണ്ടായത് . ഇസ്മായില്‍ ചെമ്മാടിന്റെ ഗവേഷണം 

വര്‍ത്തമാനത്തിടയില്‍ മറന്നുപോയ ഈറ്റിന്റെ കാര്യം ഓര്‍മ്മിപ്പിച്ചത് ഫൈസല്‍ കൊണ്ടോട്ടിയായിരുന്നു, പോര്‍ട്ടബിള്‍ തീന്‍ മേശ റെഡിയാവാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല, എല്ലാവര്‍ക്കും വിളമ്പി ഈറ്റ് മത്സരം ആരംഭിച്ചു.ആ തുരുത്തില്‍ നിന്നും കഴിച്ചത് കൊണ്ടാണോ  ശ്രീമതിയുടെ കൈപ്പുണ്യമാണോ എന്തോ നല്ല രുചി തോന്നി കപ്പക്കും മത്തി കറിക്കും.കൊണ്ട് വന്നതെല്ലാം ഒരു മീന്‍ മുള്ള് പോലും ബാക്കിവെക്കാതെ നിമിഷങ്ങള്‍ കൊണ്ട് ക്ലീന്‍ ക്ലീന്‍ ആക്കി കയ്യില്‍ തന്നു എല്ലാവരും. പിന്നെ പല പോസിലുള്ള ഫോട്ടോ സെഷനായിരുന്നു, പുഴയുടെ സൗന്ദര്യം  മുഴുവന്‍ ഒപ്പിയെടുക്കാന്‍ പലരും മത്സരിക്കുന്നത് കണ്ടു.
                             കപ്പയും മത്തിക്കറിയും റെഡി to ഈറ്റ് 

കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല, മ്ഗരിബ് ബാങ്ക് വിളിച്ചപ്പോള്‍ മടക്കയാത്ര തുടങ്ങി, കരയിലെത്തി പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടിയിരുന്നു, 
                                തുരുത്ത് - ഒരു  പ്രഭാത ദൃശ്യം 
തൊട്ടപ്പുറത്ത് ചാലിയാര്‍ പാലത്തിലെ അബ്ദുക്കയുടെ തട്ടുകടയില്‍ കയറി കട്ടന്‍ ചായയും ഓംലെറ്റും കഴിച്ചു  പുറത്തിറങ്ങിയപ്പോള്‍  വട്ടപ്പൊയില്‍ അടുത്തു തന്നെയുള്ള ഒരു കളിമണ്‍ പാത്രക്കടയില്‍ കയറി. പ്രാവാസജീവിതത്തില്‍ ഒന്നും സമ്പാദിക്കാത്ത മുപ്പര്‍ക്ക്  സമ്പാദ്യ ശീലം വളരുമോ എന്ന് പരീക്ഷിക്കാന്‍ ഒരു കാശി തൊണ്ട് ( കോയിന്‍ കളക്ഷന്‍ ബോക്സ് ) വാങ്ങി.അങ്ങിനെ ഊര്‍ക്കടവിലെ കാശിതൊണ്ട്  കടലുകള്‍ കടന്ന്‍ ജിദ്ധയിലേക്കും. പലതും കൂടെ വാങ്ങാന്‍ ഉണ്ടായിരുന്നു എങ്കിലും റിയാലിന്‍റെ മൂല്യമോര്‍ത്തപ്പോള്‍ ഓരോരുത്തരായി പിന്‍വലിഞ്ഞു ,അങ്ങിനെ  ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി   ചരിത്ര പ്രസിദ്ധമായ ചാലിയാര്‍ ബ്ലോഗ് മീറ്റിന്  തിരശ്ശീല വീണു. ശുഭം!! 

116 comments:

  1. നാടോടിക്കാറ്റിലെ ശ്രീനിവാസനെപ്പോലെ കര കണ്ടപ്പോള്‍ ഒരോരുത്തരായി കരയിലേക്ക് എടുത്തുചാടി.സ്ഥിരം മതില്‍ ചാടി പരിചയമുള്ള പുന്നശ്ശേരിക്ക് പക്ഷേ അവിടെ ചാട്ടം പിഴച്ചു . മുട്ടറ്റം വെളളത്തില്‍ മുങ്ങിച്ചാവാന്‍ പോയ പുന്നശ്ശേരിയെ സഹീര്‍ ഒരുവിധം കരക്കെത്തിച്ചു. അങ്ങിനെ ആ കൊച്ചു ദ്വീപ്‌ മുഴുവനും ചുറ്റിക്കറങ്ങി കണ്ടു.ആര്‍ക്കോ വേണ്ടി കുലയ്ക്കുന്ന വാഴക്കുലകളിലേ സാമ്രാജ്യത്വ വിരുദ്ധ വികസനനയങ്ങളെ കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്ന ശ്രീജിത്ത് കൊണ്ടോട്ടിയും ഫൈസല്‍ കൊണ്ടോട്ടിയും, ചെമ്മാട് എക്സ്പ്രസില്‍ ഒരു പോസ്റ്റ്‌ എങ്ങിനെ കൃഷി ചെയ്യാമെന്നു ഇസ്മായില്‍ ചെമ്മാടും , ഒരു മൂന്നാം ആദ്യരാത്രിക്ക് കെട്ടിയോള്‍ സമ്മതിക്കുമോ എന്ന ഒടുക്കത്തെ അതിമോഹ ചിന്തയില്‍ തിരിച്ചിലാനും. ഇനി എങ്ങിനെ തിരിച്ച് അക്കരെയെത്താം എന്ന ആശങ്കയില്‍ പുന്നശ്ശേരിയും, ആകെ കിട്ടിയ ആറുദിവസം ഇങ്ങിനെ കോഞ്ഞാട്ടയായല്ലോ എന്ന ചിന്തയില്‍ വട്ടപ്പൊയിലും ഇവരെയൊക്കെ ഇനി എത്ര സഹിക്കണം എന്ന ടെന്‍ഷനില്‍ ഞാനും നില്‍ക്കുമ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. ....................

    ReplyDelete
    Replies
    1. ഇവരെയൊക്കെ ഇനി എത്ര സഹിക്കണം എന്ന ടെന്‍ഷനില്‍ ഞാനും നില്‍ക്കുമ്പോഴാണ് അത് ശ്രദ്ധയില്‍ പെട്ടത്. ....................
      എന്ത് ? ഈ മുകളിലുള്ളത് വായിച്ചിട്ടില്ല.....
      നോക്കട്ടെ അതെന്താണെന്ന് ?

      Delete
  2. യാത്ര ,പുതിയ കാഴ്ചകള്‍ അതും സൌഹൃദം നുകര്‍ന്നുകൊണ്ട്. അതില്‍പ്പരം മറ്റൊരാനന്ദം വേറെയുണ്ടോ ഇക്ക. സുഖം നിറഞ്ഞൊരു പോസ്റ്റ്‌.

    ReplyDelete
  3. അങ്ങനെയൊരു ബ്ലോഗ് മീറ്റ് ചാലിയാര്‍ തുരുത്തില്‍.,എല്ലാം പെട്ടെന്നായിരുന്നല്ലോ.

    ReplyDelete
    Replies
    1. അതെ , എല്ലാം പെട്ടന്നായിരുന്നു

      Delete
  4. ആ തുരുത്ത് പെരുത്ത് ഇഷ്ടായി.. ഈ എഴുത്തും..

    ReplyDelete
    Replies
    1. ഈ അഭിപ്രായം അറിഞ്ഞപ്പോള്‍ എനിക്കും

      Delete
  5. നല്ല അനുഭവം, വിവരണം.
    ആശംസകൾ.

    ReplyDelete
  6. നല്ല ചിത്രങ്ങളും അതിനേക്കാള്‍ മനോഹരമായ എഴുത്തും.
    എന്നും ഈ സൌഹൃദങ്ങള്‍ നിലനില്‍ക്കട്ടെ എന്നാശിക്കുന്നു..

    ReplyDelete
    Replies
    1. തീര്‍ച്ചയായും അഷ്‌റഫ്‌ക്ക

      Delete
  7. നമ്മൾ നടത്തിയ ചെങ്കടൽ ദ്വീപിലെ മീറ്റ് പോലെ രസകരമായ ഒരു മീറ്റായിരുന്നു അല്ലേ?.. വിവരണം മനോഹരമായി. "പുഴയുടെ ഒത്തനടുക്ക് അഞ്ചു സെന്റില്‍ താഴെ പരന്നുകിടക്കുന്ന ഒരു തുരുത്തുണ്ട് " എന്നെഴുതിക്കണ്ടു.. അഞ്ച് സെന്റ്‌ കണ്ടാൽ പോരല്ലോ?..

    ReplyDelete
    Replies
    1. അതെ രസകരമായ അനുഭവം തന്നെയായിരുന്നു ,അത് , പിന്നെ ഒരു ഏകദേശ വിസ്ത്രിതി പറഞ്ഞതാണ് ഒരു പക്ഷേ കൂടുതല്‍ ഉണ്ടാവും ,

      Delete
  8. അങ്ങനെയൊരു ബ്ലോഗ് മീറ്റ് ചാലിയാര്‍ തുരുത്തില്‍.,എല്ലാം പെട്ടെന്നായിരുന്നല്ലോ.

    ReplyDelete
  9. മീറ്റിന്റെ ആദ്യ ചടങ്ങായ ഈറ്റിന് തുടക്കം കുറിച്ച്കൊണ്ട്, ചായയും പലഹാരവും കഴിച്ച്, എല്ലാവരും തോണിയിലേക്ക് കയറി....

    അടുത്ത മീറ്റിനു വിളി കാത്തിരിക്കുന്നു ...
    സസ്നേഹം,
    ആഷിക്ക് തിരൂർ

    ReplyDelete
    Replies
    1. നാട്ടില്‍ ഉണ്ടേല്‍ തീര്‍ച്ചയായും വിളിക്കാം ട്ടോ

      Delete
  10. എന്നെ വിളിച്ചില്ല,ഇവിടെ ആരും ഒന്നും തന്നില്ല.ആ പോട്ടെ .ആശംസകള്‍

    ReplyDelete
    Replies
    1. സിയാഫ്ക്ക വിളിച്ചപ്പോള്‍ ഒക്കെ തിരക്കിലായി അല്ലെ ,,,അടുത്ത തവണ നോക്കാം

      Delete
  11. തികച്ചും അവിചാരിതമായി അണിയറയിൽ അണിഞ്ഞൊരുങ്ങിയ ഒരു മീറ്റ്‌
    അധികമാരും ഇല്ലെങ്കിലും ബ്ലോഗിലെ പുലികളിൽ പലരും ഉണ്ടായിരുന്നല്ലോ
    സംഭവം വളരെ മനോഹരമായി ഫൈസൽ പറഞ്ഞു. അവിടവിടെ ഒന്ന് രണ്ടു
    അക്ഷരപ്പിശകുകൾ ഒഴിച്ചാൽ വളരെ നന്നായി. ചിത്രങ്ങൾ അതിഗംഭീരം.
    കുട്ടിക്കാലത്ത് വേനല്‍ കാലങ്ങളില്‍ ഞങ്ങളുടെ കളി സ്ഥലമായിരുന്നു ആ തുരുത്ത്. വേനലില്‍ ചാലിയാര്‍ വറ്റുമ്പോള്‍ അരക്ക് താഴെ മാത്രമേ വെള്ളം കാണൂ,അതു കൊണ്ട് തന്നെ ഒഴിവു ദിനങ്ങളിലെ ഫുട്ബോള്‍ ഗ്രൌണ്ടും, കളി സ്ഥലവുമൊക്കെയായിരുന്നു ആ തുരുത്ത്. ചുരുക്കത്തിൽ പഴയകാല സ്മരണകൾ ബ്ലോഗർമാർക്കൊപ്പം ഒന്നു പുതുക്കാനും ഈ ചെറു മീറ്റ്‌ ഇടയാക്കി അല്ലെ!
    "അങ്ങിനെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി ചരിത്ര പ്രസിദ്ധമായ ചാലിയാര്‍ ബ്ലോഗ് മീറ്റിന് തിരശ്ശീല വീണു." കൊള്ളാം.
    പോരട്ടെ പുതിയ ബ്ലോഗു വിശേഷങ്ങളും മീറ്റു വിശേഷങ്ങളും !!!
    എല്ലാവർക്കും ആശംസകൾ.
    എഴുതുക അറിയിക്കുക.

    ReplyDelete
    Replies
    1. അക്ഷര തെറ്റുകള്‍ ശെരിയാക്കിയിട്ടുണ്ട് , വിശദമായ അഭിപ്രായത്തിനു നന്ദി

      Delete
  12. Ormayil sookshikkunna ou manOhara dinatthinu nandi.

    ReplyDelete
  13. Ormayil sookshikkunna ou manOhara dinatthinu nandi.

    ReplyDelete
  14. വിളിച്ചിട്ടും വരാതിരുന്ന ഒരു കരിങ്കാലിക്ക് ഇപ്പോള്‍ അസൂയമൂത്തിട്ട് നില്‍ക്കക്കള്ളിയില്ല.....

    മുമ്പ് ഈ തുരുത്ത് ഇക്കരെ ഫൈസലിന്റെ വീട്ടുവളപ്പില്‍ നിന്ന് നോക്കി ആസ്വദിച്ചിട്ടുണ്ട്. നിലമ്പൂര്‍ കാടുകളില്‍ നിന്ന് ജലസമൃദ്ധിയുമായി പുറപ്പെടുന്ന ആ സര്‍വ്വാംഗമനോഹരി എടവണ്ണപ്പാറയും, അരീക്കോടും കടന്ന് ഊര്‍ക്കടവിലെത്തുമ്പോള്‍ ഒന്നു നിശ്ചലയാവും.... പിന്നെ ചാലിയത്തെ അഴിമുഖത്തെത്തി അറബിക്കടലിന്റെ ചെവിയില്‍ അപൂര്‍വ്വമായ സാഹോദര്യത്തിന്റെ കാഴ്ചകള്‍ സ്വകാര്യം പറയും.....

    ReplyDelete
    Replies
    1. മാഷ്‌ കൂടി ഉണ്ടായിരുന്നു എങ്കില്‍ എന്ത് രസകരമായിരുന്നു , അടുത്ത തവണ നോക്കാം

      Delete
  15. പ്രദീപ്‌ മാഷേ സെയിം പിഞ്ച്...വീട്ടില്‍ ആളില്ലാതതിനാലും വടകരയില്‍ നിന്ന് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കൊണ്ട് ഞാന്‍ അവസാനം ഈ മീറ്റ്‌ വേണ്ടാന്നു വെച്ചതാണ്...അത് ഭയങ്കര നഷ്ടമായിയെന്നു ഇപ്പോള്‍ മനസ്സിലായി :-(

    ReplyDelete
    Replies
    1. മുങ്ങിയതല്ലേ ശജീര്‍ , ഇനി എന്നെങ്കിലും നമുക്ക് കൂടാം

      Delete
  16. ശ്രീജിത്ത് കൊണ്ടോട്ടിയുടെ കാറില്‍ കയറിയ എല്ലാരും ദിഖ്റും സലാത്തും ചെല്ലികൊണ്ടായിരുന്നു വണ്ടിയില്‍ ഇരുന്നത്. :)

    വളരെ മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിന് ഏല്ലാവര്‍ക്കും നന്ദി. പൂളക്കും മത്തിക്കും ഫൈസലിനും.

    ReplyDelete
  17. വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്കും ചാലിയാര്‍ തുരുത്തില്‍ എത്തിയപോലെ ഒരു സുഖം...

    ReplyDelete
  18. എന്റെ ആറു ദിവസത്തില്‍ ഈ അരദിവസം സൂപ്പര്‍ !!! നന്ദി ഫൈസല്‍ ..
    പിന്നെ കൂടെ തോണിയില്‍ കയറിയ എല്ലാ
    "ഈ " പഹയന്മാര്‍ക്കും !!

    ReplyDelete
  19. എന്നെ എങ്ങാനും വിളിചിരുന്നേൽ കാണാമായിരുന്നു ..







    എന്നെ അല്ലാതാരെയാ

    ReplyDelete
    Replies
    1. ഹഹ്ഹ ദീപ ഇനിയും ഉണ്ടാവും അവസരം ട്ടോ

      Delete
  20. ആദ്യം മനസ്സ് പോയത് തുരുത്തിലെ കൃഷിയിലേക്കാണ് . ചാലിയാറിന്റെ കരയിൽ ഇങ്ങിനെ കൃഷി ചെയ്തിരുന്ന പലരെയും എനിക്ക് അടുത്തറിയാം . ഞാനും കൂടുമായിരുന്നു അത് നനക്കാൻ അവരോടൊപ്പം . ഇന്ന് തീരമില്ല . എല്ലാം പുഴയെടുത്തു . അതുകൊണ്ടാവാം ഇത്തിരി തുരുത്ത് പുഴ തന്നെ ഒരുക്കി കൊടുത്തത് .

    നിങ്ങളെ ചാലിയാർ മീറ്റ്‌ ഞാൻ അസൂയയോടെ നോക്കി കണ്ടു ഫൈസൽ. അതിലൊരു ഭാഗമാവാൻ പറ്റാത്ത നിരാശയും .

    ReplyDelete
    Replies
    1. മന്‍സൂ ശെരിക്കും നിങ്ങളെ മിസ്‌ ചെയ്തു ,

      Delete
  21. അങ്ങനെ വേണം ഇങ്ങക്കൊക്കെ!, ആളും താമസോം ഒന്നും ഇല്ലാത്ത സ്ഥലത്ത്, ഓണക്ക കപ്പേം ചാളക്കറീം തിന്ന് തോണിയില്‍ ഇരുന്നു പേടിച്ച് ഒരു ദിവസം പോയില്ലേ??!!, അങ്ങനെത്തന്നെ വേണം.

    ലേബല്‍ : കിട്ടാത്ത മുന്തിരി

    ReplyDelete
  22. എത്ര മനോഹരമായ വിവരണം. ആ തുരുത്ത് ശരിക്കും കൊതിപ്പിച്ചു. അവസാനത്തെ ഫോട്ടോ അതിമനോഹരം..

    ReplyDelete
  23. കപ്പേം മത്തീം..എല്ലാരുടേം വീക്ക്നസ്സിൽ കേറിപ്പിടിച്ചു...
    ഇനീം മീറ്റും ഈറ്റും നടക്കട്ടെ..ആശംസകൾ

    ReplyDelete
  24. അപ്പോൾ ബൂലോഗത്ത്
    കൊട്ടിഘോഷിക്കാതെ ഇങ്ങനേയും ഒരു സംഗമം നടന്നുവോ..?
    ഞങ്ങളഒക്കെ നാട്ടിലെത്തുമ്പോഴെന്താണ് ഭായ് ,നിങ്ങളൊന്നും ഇതുപോലൊരു കൂ‍ടിച്ചേരൽ നടത്താത്തത്...?
    എന്തായാലും ഇങ്ങിനെ ചാലിയാർ മീറ്റും
    ഈറ്റും കൊതിയോടെ കണ്ടുതീർത്തു...കേട്ടൊ ഭായ്

    ReplyDelete
    Replies
    1. എല്ലാം പെട്ടന്നായിരുന്നു മുരളിയേട്ടാ നേരില്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന ഒരാളാണ് ഏട്ടന്‍ ,എന്നെങ്കിലും ആ ആഗ്രഹം നടക്കുമായിരിക്കും അല്ലെ

      Delete
  25. കോഴിക്കോട് കടാപ്പുറത്ത് വെച്ചാ ഫൈസലിന്റെ ഈ പോസ്റ്റിന്റെ കാര്യം പ്രദീപ്‌ മാഷ് സൂചിപ്പിച്ചത്. വായിച്ചും ഫോട്ടോ നോക്കിയും നെടുവീര്‍പ്പ് ഇടുകയല്ലാതെ വേറെ വഴിയില്ലെന്നും അന്നു വിളിച്ചപ്പോള്‍ പോകാന്‍ കഴിയാഞ്ഞത് തീരാ നഷ്ടമായിപ്പോയി എന്നും പറഞ്ഞു. നിങ്ങള്‍ ഒത്തുകൂടിയ സമയത്ത് നാട്ടില്‍ എത്താന്‍ കഴിയാഞ്ഞത് എന്‍റെ വിധിയായി ഞാനും സമാധാനിക്കുന്നു.

    മനോഹരമായി പ്രെസന്റ് ചെയ്ത ഈ പോസ്ടിനെക്കാള്‍ മീറ്റിനുള്ള വെന്യൂ തിരഞ്ഞെടുത്തതിനാണ് ഫൈസലിന് എന്‍റെ അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ദു:ഖമുണ്ട് ജോസ് നേരില്‍ കാണാന്‍ കഴിയാഞ്ഞതില്‍

      Delete
  26. സന്തോഷം.
    നല്ല പോസ്റ്റും ചിത്രങ്ങളും

    ReplyDelete
    Replies
    1. നന്ദി രോസ്ലി ജി ഈ വായനക്ക്

      Delete
  27. നല്ല വിവരണം. ബഷീർ ജി പറഞ്ഞ പോലെ അത് അഞ്ചു സെന്റ്‌ അല്ല. ഏകദേശം അര എക്കറോ അതിൽ കൂടുതലോ കാണും. മുമ്പ് റെഗുലേറ്റർ വരുന്നതിനു ആ മുമ്പ് ആ തുരുത്തിനു ചുറ്റും ഒരു പാട് സ്ഥലം മണൽ തിട്ടയായി കിടന്നിരുന്നു.

    ReplyDelete
  28. മനോഹരമായി എഴുതി. എന്നെന്നും ഓർമ്മിക്കാൻ ഇത്തരം ഒത്തുചേരലുകളേ ഉണ്ടാവൂ. കൂട്ടായ്മയേക്കാൾ വലുത്‌ കൂട്ടായ്മ മാത്രം.
    ആശംസകൾ.

    ReplyDelete
  29. വായിച്ചു കൊതിമൂക്കുക - അത്ര തന്നെ :)

    ReplyDelete
  30. വീണ്ടും ഒരു തോണിയാത്ര ചെയ്ത അനുഭവം--- ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ ഒരാണ്‍ ബ്ലോഗ്ഗര്‍ ആയി തന്നെ ജനിക്കണം---എന്ന് തോന്നിപ്പോയി---

    ReplyDelete
  31. അങ്ങനെയൊരു ബ്ലോഗ് മീറ്റ് ചാലിയാര്‍ തുരുത്തില്‍.. .. ... ......അത് കൊണ്ടാണ് എന്നോട് അടുത്ത ദിവസം വന്നാല്‍ മതി എന്ന് പറഞ്ഞത് ...ഹും. എനിക്ക് അത് മിസ്സായി ..

    ReplyDelete
  32. മനോഹരമാക്കി... :)

    ReplyDelete
  33. ബൂലോക ജീവിതം സമ്മാനിച്ചത് ഫൈസലിനെ പോലെ ചില നല്ല സുഹൃത്തുകളെയാണ്. ഇത്തരം ഹൃദ്യമായ വിവരണങ്ങള്‍ വായിച്ചാല്‍ ഇതിലൊന്നും ഭാഗഭാക്കാകാന്‍ യോഗമില്ലല്ലോ ദൈവമേ എന്നാദ്യം മനസ്സില്‍ പറയും. ചെറിയ തോതില്‍ കണ്ണൊന്നു നിറയും എന്ന് പറഞ്ഞാല്‍ അതും നുണയാവില്ല. ആ തുരുത്തും വശ്യ സൌന്ദര്യം വഴിയുന്ന ചാലിയാറും നിറമുള്ള ചിത്രങ്ങളായി മനസ്സില്‍ കുടിയേറി.

    നല്ല സുഹൃത് സംഗമം. നല്ല വിവരണം

    ReplyDelete
    Replies
    1. നേരില്‍ കാണാന്‍ കഴിയാത്ത വിഷമം മറച്ചു വെക്കുന്നില്ല വേണുവേട്ടാ

      Delete
  34. ഭയങ്കര സെറ്റപാ ഫുഡ്‌ ഒക്കെ ഉണ്ടെന്നു പറഞ്ഞാ വിളിച്ചു വരുത്തിയത്.
    പത്ത് രൂപയുടെ മത്തി മുളകിട്ടതും കപ്പയും സൽക്കരിച്ചതും പോരാ,,
    എന്നെ കൊണ്ട് ഫോടോ എടുപ്പിച്ചു.
    ലെൻസും ഡിസ്പ്ലേയും പോയ പാട്ട ഫോണ്‍ കയ്യിൽ തന്നു പറയുവാ
    ആ മലയും പുഴയും പാലവും ഒക്കെ ഒറ്റ ഫ്രെയിമിൽ കിട്ടണമെന്ന്.
    അഹങ്കാരത്തിനൊക്കെ ഒരു പരിധിയില്ലേ :)

    ReplyDelete
    Replies
    1. ഹഹ്ഹ എന്നിട്ട് ഈ ഫോട്ടോക്ക് എന്താടാ കുഴപ്പം :)

      Delete
  35. നന്നായിട്ടുണ്ട്. വിവരണം പോലെ മനോഹരം തന്നെ ഫോട്ടോ കാപ്ഷന്സും. :)

    ReplyDelete
  36. ചാലിയാറില്‍ തന്നെ കടവ് റിസോര്‍ട്ടിനടുത്ത് ഇത് പോലെ ചിലപ്പോള്‍ ഇതിനെക്കാള്‍ അല്പം വലിയ മറ്റൊരു തുരുത്ത് ഉണ്ട്. വായിച്ചു തുടങ്ങിയപ്പോള്‍ അതായിരിക്കുമെന്നാണ് തോന്നിയത്. അതിനു അഭിമുഖമായുള്ള ഞങ്ങളുടെ "പുഴക്കര" പോകുമ്പോള്‍ തുരുത്തില്‍ പോകാന്‍ എന്നും ആഗ്രഹിക്കാറുണ്ട്. ഫൈസല്‍ വിളിച്ച്ചിരുന്നെങ്കില്‍........ ആശിച്ചു പോയി.

    ReplyDelete
    Replies
    1. പെട്ടന്നു തീരുമാനിച്ചതായിരുന്നു , വിട്ടു പോയതില്‍ ക്ഷമ ചോദിക്കുന്നു ഇക്ക .

      Delete
  37. കാണാൻ താമസിച്ചു പോയി ക്ഷമിക്കണം ...
    നന്നായിട്ടുണ്ട് വിവരണം ....
    അല്പം അസൂയയും ട്ടോ

    ReplyDelete
    Replies
    1. വൈകിയെങ്കിലും വായിച്ചല്ലോ സന്തോഷം

      Delete
  38. വിവരണം കേട്ടപ്പോള്‍ അവിടെയൊക്കെ ഒന്ന് കാണണം എന്ന് തോന്നുന്നു. എന്നാണാവോ അതൊക്കെ നടക്കുക.

    ReplyDelete
  39. ശരിക്കും കൊതിപ്പിച്ചു....................................

    ReplyDelete
  40. ആഹാ ഇങ്ങനെ ഒരു മീറ്റും നടന്നോ എപ്പോ

    ReplyDelete
    Replies
    1. അങ്ങിനെയും സംഭവിച്ചു കോമ്പാ :)

      Delete
  41. ഫൈസലിക്കാ ങ്ങളിങ്ങനെ കൊതിപ്പിക്കല്ലീം, ഈമാതിരി പരിപാടികൾ കാണുമ്പോളും വായിക്കുമ്പോളും എനിക്കുണ്ടാവുന്ന ആ മാനസികാനന്ദവും സന്തോഷവും എത്രയാണെന്ന് ങ്ങൾക്കൊന്നും ഊഹിക്കാൻ പറ്റും ന്ന് തോന്ന്ണില്ല. ഞാനതൊക്കെ അടക്കിപ്പിടിച്ചിരിക്കാൻ തുടങ്ങീട്ട് നാലു കൊല്ലം കഴിഞ്ഞു.
    എന്തായാലും ഭയങ്കര രസം ഇത്തരം കൂട്ടുകൂടലുകൾ വായിക്കുമ്പോൾ.!

    'വലിയ തോണിയാണ് എങ്കിലും ഉള്ളില്‍ ഭയമുള്ള ഒന്ന് രണ്ട് പേര്‍ ആ തോണിയില്‍ ഉണ്ടായിരുന്നു. (വധ ഭീഷണി ഭയന്നു തല്‍ക്കാലം ആളെ പറയുന്നില്ല )'

    ആർക്കുള്ള വധഭീഷണി ? പറയുന്നവനോ പറയാൻ കാരണമായവനോ ?
    ഹാഹാഹാഹാ.
    ആശംസകൾ.

    ReplyDelete
    Replies
    1. മനു ,,എന്നേലും നമുക്കും വേണം ഇതുപോലെയൊരു ഒത്തുകൂടല്‍ .

      Delete
  42. ഈ തുരുത്തിൽ ഒന്ന് കാലുകുത്തിയിട്ട് തന്നെ ഇനി ബാക്കി കാര്യം. മത്തിക്കറിയും കപ്പയും നിര്ബന്ധം. ആ ....ഹ

    ReplyDelete
    Replies
    1. നാട്ടില്‍ ഉണ്ടേല്‍ നമുക്ക് കൂടാം മനാഫ് ക്ക .

      Delete
  43. ഹൃദ്യമായ അവതരണം.. ഓരോ വരിയും ആസ്വദിച്ചു തന്നെ വായിച്ചു.. ഇല്ലാത്ത കാശുണ്ടാക്കി, വട്ടി പലിശക്കും മേടിച്ചു ഊട്ടിയും കൊടൈക്കനാലും, പിന്നെ വിദേശ പര്യടനവും നടത്തുന്ന പലരും നമ്മുടെ ചുറ്റുമുള്ള പ്രകൃതി സൌന്ദര്യം കാണാതെ പോകുന്നു.. ദൈവത്തിന്‍റെ സ്വന്തം നാട്ടിന് ഉള്ള സൌന്ദര്യം വേറെ ഏതു നാടിനുണ്ടാവും.? ലാഭ നഷ്ട്ട കണക്കുകള്‍ നോക്കാതെ,ആരുടേയും സ്വന്തമല്ലാത്ത ഭൂമിയില്‍ ആത്മ സംതൃപ്തിക്ക് വേണ്ടി കൃഷി ചെയ്തു നൂറുമേനി വിളയിക്കുന്ന കരീംക്കയും ഹൈദരും ചേക്കുകാക്കയുമോടൊക്കെ വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു..


    ReplyDelete
    Replies
    1. ഇവരൊക്കെ ഇഷ്ട്ടമായതില്‍ എനിക്കും സന്തോഷം ട്ടോ ...

      Delete
  44. കൊള്ളാം. ഈറ്റ് ആൻഡ് മീറ്റ്.. വിവരണം.. മത്തിക്കറിയും കപ്പയും എല്ലാം ആരും കഴീക്കുന്നു. (കിട്ടാത്തപ്പോൾ ) ഹും.

    ReplyDelete
  45. ഇതാണ് ഗ്രാമീണ സൗന്ദര്യവും സൗരഭ്യവും.ഓരോ വാക്കിലും ബിംബങ്ങളിലും ചിത്രങ്ങളിലും തുടിച്ചു നില്‍ക്കുന്നുണ്ട് അത്.അന്യം നിന്നു പോകുന്ന ഈ കൂട്ടായ്മകള്‍ ശ്ലാഘനീയമാണ്.

    ReplyDelete
  46. ഓ ..ഇതൊക്കെ നമ്മൾ ബഹിഷ്കരിച്ച മീറ്റ്‌ ആ ..:(

    ReplyDelete
  47. മനോഹരമായിലോ ഊര്‍ക്കടവുകാരാ :). നല്ല വിവരണം, ചിത്രങ്ങള്‍ പിന്നെ സ്നേഹക്കൂട്ടയ്മയുടെ ഒരു നല്ല അനുഭവവും... :)

    ReplyDelete
    Replies
    1. ഇഷ്ടമായതില്‍ സന്തോഷം ആര്‍ഷ

      Delete
  48. മുങ്ങികൊണ്ടിരിക്കുന്ന കരകളുടെ ഇടയില സഹൃദത്തിന്റെ ഒരു തുരുത്ത്‌

    ReplyDelete
  49. ഈറ്റ് ആൻഡ് മീറ്റ്...
    ങാ നടക്കട്ടെ, ഒരിക്കൽ ചാലിയാറിൽ ഞാനും ലാന്റ് ചെയ്യും.. ഇ.അ.

    ReplyDelete
    Replies
    1. കാത്തിരിക്കുന്നു . അവസരമുണ്ടാവട്ടെ

      Delete
  50. വായിച്ച് സന്തോഷിച്ചുവെങ്കിലും ഈ മീറ്റ് ഞാന്‍ അംഗീകരിക്കുന്നില്ല... അംഗീകരിക്കുന്നില്ല... ങാ..
    അംഗീകരിക്കുന്നില്ല.

    ReplyDelete
  51. മിനിപിസിOctober 11, 2013 at 8:54 AM

    മുള്ളുപോലും ബാക്കിവെയ്ക്കാതെ കഴിച്ച മീന്‍കറിയും , കപ്പയും ............വായില്‍ വഞ്ചിയോടിക്കാന്‍ പാകത്തിന് വെള്ളം ..........ഹായ് ! വളരെ നന്നായി വിവരിച്ചിരിക്കുന്നു ഈ മീറ്റ്‌ ആന്‍ഡ്‌ ഈറ്റ്‌ !

    ReplyDelete
  52. എഴുത്തു വഴിയും വായനക്കാരനെ കൊതിപ്പിക്കുന്ന 'ഭീകരന്'..
    ആശംസകൾ നേരുന്നു.....

    ReplyDelete
    Replies
    1. അടുത്തുണ്ടായിട്ടും നമ്മള്‍ കാണാതെ പോയല്ലോ മുബാറക്ക്‌ :)

      Delete
  53. ചാലിയാറിന്റെ ഭംഗി കണ്ടില്ലെങ്കിലും ആസ്വദിക്കാന്‍ സാധിച്ചു. നന്ദി വിശദമായ മീറ്റിനും ഈറ്റിനും ..തിരയുടെ ആശംസകള്‍

    ReplyDelete
  54. നന്നായി. മനോഹരം എഴുത്ത്.
    ഇനിയും ഇതുപോലെ കൂടാൻ പറ്റട്ടെ.
    എല്ലാ ആശംസകളും ഇക്ക.

    ReplyDelete
  55. ചെറിയൊരു ബ്ലോഗ് മീറ്റ് തരപ്പെട്ടു അല്ലേ? കൊള്ളാം :)

    ReplyDelete
  56. വിവരണം ഉഷാറായിക്കണ് ..

    ReplyDelete
    Replies
    1. നന്ദി സിദ്ധീക്ക് ഇക്ക

      Delete

  57. ഇനി ഞാനെങ്ങനെ ചാലിയാര് തുരുത്ത് കാണാതിരിയ്ക്കും ! അത് പോലെയാണ് ഫൈസലിന്റെ എഴുത്ത് ചാലിയാറിന്റെ ഈ തുരുത്തിനെ പറ്റിയും, ചേക്കുകാക്കയെ പറ്റിയും അവിടെ വിളയുന്ന ലഭേച്ഛയില്ലാത്ത കൃഷിയെ പറ്റിയുമൊക്കെ വല്ലാത്തൊരു മോഹനചിത്രം എന്റെ മനോഭിത്തിയിൽ ഒട്ടിച്ചു വച്ചുകളഞ്ഞത്. പിന്നെ കാശുക്കുടുക്ക വാങ്ങാനുള്ള ആഗ്രഹം മിസ്റ്റർ ജബ്ബാര് ഒരിയ്ക്കൽ ഫേസ്ബൂക്കിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിനു ചോട്ടിൽ ഞങ്ങളുടെ നാട്ടിൽ വന്നാൽ വാങ്ങാൻ കഴിയുമെന്ന് ഞാൻ കമന്റ്‌ ചെയ്യുകയും ചെയ്തത് ഓർക്കുന്നു. സമ്പാദിച്ച് സമ്പാദിച്ചു കക്ഷി ഇനിയും ബല്ല്യ പണക്കാരനാവട്ടെ! അല്ലേ? എന്തായാലും ഇത്തരം കൂടിക്കാഴ്ചകൾ സൗഹൃദം അമൂല്യമാക്കും. ആശംസകൾ.

    ReplyDelete
    Replies
    1. ഹഹ നന്ദി അമ്പിളി :) ,,വട്ട്പോയില്‍ നല്ല കാശുകാരനായിട്ടു വേണം കുറച്ചു കാശ് കടം വാങ്ങാന്‍

      Delete
  58. ചാലിയാറിന്‍റെ കരയില്‍ വന്നു നിങ്ങളുടെയെല്ലാവരുടെയും ഒപ്പം കപ്പയും,മീന്‍കറിയും കഴിച്ച പ്രതീതി..!!

    എല്ലാ കൂട്ടുകാര്‍ക്കും സംഘാടകന്‍ ഫൈസല്‍ബാബുവിനും ഇമ്മിണി
    ബല്ല്യ ഒരു ഹായ്.. !!

    സന്തോഷം.. :))))))))))))

    ReplyDelete
  59. ബ്ലോഗ്ഗിൽ എനിക്ക് മിസ്സായ പോസ്റ്റുകൾ എത്രയാ..
    ആ നാട്ടിൻ പുഴയോരം വല്ലാതെ കൊതിപ്പിക്കുന്നു.
    പിന്നെ,കേട്ടിയോളോട് പറയണം മീൻകറി മണ്‍ചട്ടിയിൽ മാത്രേ വെക്കാവൂ എന്ന്.

    ReplyDelete
    Replies
    1. ഹഹ്ഹ പറഞ്ഞിട്ടുണ്ട് കേട്ടോ ,, മീൻകറി മണ്‍ചട്ടിയിൽ ഉണ്ടാക്കിയാതാവട്ടെ അടുത്ത മീറ്റ്‌ സ്പെഷ്യല്‍ :)

      Delete

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുത്തിനെ പ്രോത്സാഹിപ്പിക്കും.!!. അതെന്തായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു !!.

Powered by Blogger.