ഒരു ദര്‍ശന സുഖവും സൈനാത്തയുടെ ഇറച്ചിപത്തിരിയും!!
"എന്താ ഇക്കാക്ക ഉറക്കം വരുന്നില്ലേ? എന്നേം മക്കളെയും വിട്ടു നിക്കണതിലുള്ള സങ്കടംണ്ടെന്നറിയാം എന്ത് ചെയ്യാം എല്ലാ സൌഭാഗ്യങ്ങളും പടച്ചോന്‍ ഒന്നിച്ചു തരില്ലല്ലോ ? ഇങ്ങള് പോയിട്ട് വേഗം വന്നാല്‍ മതി".
"മൂസൂട്ടി സമയം എത്ര എടുത്താലും വേണ്ടിയില്ല പൈസയും പ്രശനമില്ല സംഗതി നീ എന്നെയൊരു സുന്ദരനാക്കണം!. പഴയ വി എം കുട്ടി പാട്ടിനു കത്രിക കൊണ്ട് താളമിട്ട് തലമുടിയില്‍ താജ്മഹല്‍ പണിതുകൊണ്ടിരിക്കുമ്പോള്‍ മൂസ്സൂട്ടി എന്നെയൊരു നോട്ടം. ഇത് ഞാന്‍ തന്നെയല്ലേ എന്ന് ഉറപ്പു വരുത്താനാവും.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്തത് അവളെയും മക്കളെയും പിരിഞ്ഞിരിക്കുന്നതിലുള്ള വിഷമം കൊണ്ടാണന്നാവും ആ പാവം വിചാരിച്ചത് , പിറ്റേന്ന് നടക്കുന്ന ബ്ലോഗര്‍ ഓഫ് ദി വീക്കില്‍ പങ്കെടുക്കുന്ന ടെന്‍ഷനാനെണന്ന് എനിക്കെല്ലേ അറിയൂ. അടുത്ത ദിവസം നടക്കാന്‍ പോകുന്ന ഷൂട്ടിംഗ് ഓര്‍ത്ത് ഇരിക്കാനും വയ്യ കിടക്കാനും വയ്യ, എന്നാലും എന്താകും റിയാസിനു എന്നോട് ചോദിക്കാനുണ്ടാവുക?. സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ കിടുകിടെ വിറച്ചു മൈക്ക് താഴെ പോവുമോ?
വടക്ക് നോക്കി യന്ത്രം സിനിമയിലെ ശ്രീനിവാസനെപ്പോലെ ഞാന്‍ ഡയലോഗ് പഠിക്കാന്‍ തുടങ്ങി. "പ്രേക്ഷകരെ ഞാനൊരു കലാകാരനാണ്, ചിത്രകാരനാണ്,നന്നായി ബ്ലോഗെഴുതുകയും പാടുകയും ചെയ്യും, പക്ഷെ ഇപ്പോള്‍ പാടുന്നില്ല, ഞാന്‍ പാടിയിട്ട് നിങ്ങളുടെയൊക്കെ ഉറക്കം കെടുത്തുന്നത് ശരിയല്ലല്ലോ."
"എന്താ പടച്ചോനെ ന്‍റെ ഇക്കാക്കക്ക് പറ്റിയത് ? ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന മനുഷ്യനാ നാളെ കഴിഞ്ഞു ഗള്‍ഫില്‍ക്ക് തന്നെ തിരിച്ചു പോവാനുള്ളതാണല്ലോ എല്ലാം കൈവിട്ടോ റബ്ബേ", അവളുടെ നെടുവീര്‍പ്പ് അട്ടഹാസമായപ്പോഴാണ് സ്വബോധം തിരിച്ചു വന്നത്. ലെഫ്റ്റും റൈറ്റും യു ടേണ്‍ അടിച്ചും എങ്ങിനെയോ നേരം വെളുപ്പിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ ബാര്‍ബര്‍ മൂസ്സകുട്ടി യുടെ കടയിലെത്തി കറങ്ങുന്ന കസേരയിലിരുന്നു ഞാന്‍ പറഞ്ഞു.
"മൂസൂട്ടി സമയം എത്ര എടുത്താലും വേണ്ടിയില്ല പൈസയും പ്രശനമില്ല സംഗതി നീ എന്നെയൊരു സുന്ദരനാക്കണം!. പഴയ വി എം കുട്ടി പാട്ടിനു കത്രിക കൊണ്ട് താളമിട്ട് തലമുടിയില്‍ താജ്മഹല്‍ പണിതുകൊണ്ടിരിക്കുമ്പോള്‍ മൂസ്സൂട്ടി എന്നെയൊരു നോട്ടം. ഇത് ഞാന്‍ തന്നെയല്ലേ എന്ന് ഉറപ്പു വരുത്താനാവും.
"എന്താടാ വല്ല പെണ്ണും കാണാന്‍ പോകുണ്ടോ ജ്ജി" ?
"ഒന്നിനെ തന്നെ മേച്ച് നടക്കാന്‍ പറ്റണില്ല അപ്പോഴാ അന്റെ രണ്ടാം കെട്ട് ഇത് അതൊന്നും അല്ല സംഗതി വേറെയാ ".
താടിയിലും തലമുടിയിലുമുള്ള കലാപരിപാടികള്‍ കഴിഞ്ഞപ്പോള്‍ അവിടെ നിന്നും വീട്ടിലെത്തി കുളിച്ചു പൌഡറിട്ട് കണ്ണാടിയായ കണ്ണാടിയിലൊക്കെ വിവിധ ആംഗിളില്‍ പോസ്സ് ചെയ്തു സ്പ്രേ പൂശുമ്പോള്‍ അവളുടെ വക പിന്നെയും ഡയലോഗ്
"ഇന്നെ പെണ്ണ് കാണാന്‍ വന്നപ്പംപോലും ഇങ്ങള് ഇത്ര ഒരുങ്ങി കാണില്ല, ഇതൊക്കെ കണ്ടാല്‍ തോന്നും ഇങ്ങളെ സിനിമേല്‍ ക്ക് എടുത്തന്ന്. എന്തായാലും ആ സ്പ്രേ തീര്‍ക്കണ്ട അതിന്റെ മണമൊന്നും ക്യാമറയില്‍ പതിയൂല ഇങ്ങള് വേഗം പോവാന്‍ നോക്കി "
"അതിന്റെയൊരു കുറവാണ് ഞാനിപ്പം അനുഭവിക്കുന്നത് അസൂയക്കും കഷണ്ടിക്കും നിനക്കും മരുന്നില്ലാത്തത് കൊണ്ട് തല്‍ക്കാലം ഞാന്‍ പോയി വരാം ട്ടോ".
"അതിന്റെയൊരു കുറവാണ് ഞാനിപ്പം അനുഭവിക്കുന്നത് അസൂയക്കും കഷണ്ടിക്കും നിനക്കും മരുന്നില്ലാത്തത് കൊണ്ട് തല്‍ക്കാലം ഞാന്‍ പോയി വരാം ട്ടോ".
രണ്ടു മണിക്ക് കോഴിക്കോട് അരയടത്തു പാലത്ത് എത്തിയപ്പോള്‍ റിയാസിനെ വിളിച്ചു നോക്കി
" പ്രദീപ് മാഷും സിയാഫ് ക്കയും റെയില്‍വേ സ്റ്റേഷനിലുണ്ട്, അവരുടെ കൂടെ വരൂ "
അപ്പോഴാണ് ഞാന്‍ മാത്രമല്ല വേറെയും പുലികള്‍ ഷൂട്ടിങ്ങിനുണ്ട് എന്ന് മനസ്സിലായത്. ഉടനെ പ്രദീപ് മാഷേ കുത്തിവിളിച്ചു.
"ഹലോ ഞാന്‍ മാഷല്ല, മാഷ് വണ്ടിയോടിക്കുകയാണ് ഇത് സിയാഫ് ആണ് നീ എവിടെയാ ഫൈസല്‍ "
സിയാഫ് ക്കയുടെ ശബ്ദം കേട്ടപ്പോള്‍ സന്തോഷമായി. ഒത്തിരി നാളായി 'കഥവണ്ടിയുടെ ഡ്രൈവറെ' നേരിലൊന്ന് കാണാനാഗ്രഹിക്കുന്നു.
നടക്കാവിലെത്തിയപ്പോള്‍ പ്രദീപ് മാഷ് ബൈക്കിലും പിറകില്‍ സിയാഫ്ക്കയും സ്വീകരിക്കാനിരിക്കുന്നു. ഒരു ബ്ലോഗര്‍ മറ്റൊരു ബ്ലോഗറെ ആദ്യമായി കണ്ടാല്‍ എന്തു ചെയ്യും? അതെ അത് തന്നെ കെട്ടിപ്പിടുത്തം. നട്ടുച്ച നേരത്ത് നടക്കാവിലെ ആലിംഗനം ആരൊക്കെയോ ഹിഡന്‍ ക്യാമറയില്‍ പകര്‍ത്തുന്നു എന്നതൊന്നും ശ്രദ്ധിക്കാതെ ഞങ്ങള്‍ നേരെ ദര്‍ശന ടി വി സ്റ്റുഡിയോയിലെത്തി. അവിടെ ബ്ലോഗര്‍ റിയാസ് കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്നെ എല്ലാവരും കൂടി നാട്ടു വര്‍ത്തമാനവും ബ്ലോഗും, പോസ്റ്റിനെയും കുറിച്ചുമൊക്കെ ഗംഭീര ചര്‍ച്ചയില്‍ മുഴുകി, എന്റെ കത്തിയും സിയാഫ്ക്കയുടെ കൊടുവാളും തമ്മില്‍ ബലാബലം തീപ്പൊരി പാറിക്കുന്നതിനിടയില്‍ റിയാസിന്‍റെ ക്ഷമ കെട്ടു,
"ആദ്യം ആരെയാണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചു നേരെ മേയ്ക്കപ്പ് റൂമിലേക്ക് വന്നോളൂട്ടോ". അതും പറഞ്ഞു റിയാസ് രക്ഷപെട്ടു. അപ്പോഴാണ് പാവം പ്രദീപ് മാഷ്‌ന്‍റെ മുഖത്തേക്ക് ഞാനൊന്ന് ഇടംകണ്ണിട്ട്നോക്കിയത്.
"ഞാനൊരു പാവം സ്കൂള്‍ മാഷാണ് എന്നെ വിടൂ എന്ന രീതിയിലാണ് മാഷിന്റെ ഇരുത്തം.
"ആദ്യം നീ പൊയ്ക്കോ ഫൈസല്‍" , സിയാഫ് ക്ക വക ഉപദേശം.അങ്ങിനെ രണ്ടും കല്‍പിച്ചു ഞാന്‍ മേയ്ക്കപ്പ് റൂമിലെത്തി.
"ഹേ നിങ്ങളെ അധികം മെയ്ക്കപ്പ് ചെയ്യേണ്ട കാര്യമില്ല ആളൊരു സുന്ദരനല്ലേ" ( ഇത് ആ മെയ്ക്കപ്പ് മാന്‍ എന്നോട് പറഞ്ഞതാട്ടോ സത്യം!! ) .ഷൂട്ടിങ്ങിന്‍റെ ആദ്യ ഘട്ടം അങ്ങിനെ അവിടെ അവസാനിച്ചു. പിന്നെ സ്റ്റുഡിയോയിലെത്തി അവിടെ റിയാസ് സ്വത സിദ്ധമായ പുഞ്ചിരിയോടെ ഒരു പിടി ചോദ്യവുമായി എന്നെ അറ്റാക്ക് ചെയ്തു. ഒരു വിധം കുഴപ്പമില്ലാതെ ഷൂട്ടിംഗ് കഴിഞ്ഞു ഞാന്‍ പുറത്തുവന്നു. അടുത്ത ഊഴം കാത്തു നില്‍ക്കുന്ന സിയാഫ് ക്കയുടെ അടുത്തെത്തി, അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. സിയാഫ്ക്കയുടെ കൈ വിറക്കുന്നു,
"സിയാഫ് ക്ക നിങ്ങള്‍ പേടിക്കണ്ട ധൈര്യമായി ചെല്ല് "
"ആര്‍ക്കാടാ പേടി? ഇത് പേടിച്ചു വിറക്കുന്നതൊന്നും അല്ല, മൊബൈല്‍ വൈബ്രേറ്റ് ചെയ്യുന്നതാണ് " എന്നിട്ട് ഫോണെടുത്തു എന്‍റെ നേരെ നീട്ടി. പിന്നെ സിയാഫ്ക്കയും ആ മേയ്ക്കപ്പ് റൂമില്‍ കയറി.ആ സമയം ഞാനും പ്രദീപ് മാഷും പുറത്ത് നാട്ടുവര്‍ത്തമാനവും പറഞ്ഞിരിന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്നു " ഹാവൂ അങ്ങിനെ അതും കഴിഞ്ഞു "
"ആരാ മനസ്സിലായില്ല ? ഞാന്‍ ചോദിച്ചു"
"എടാ ഇത് ഞാനാ സിയാഫ് "
അപ്പോഴാണ് ഞാന്‍ ശെരിക്കും സിയാഫ്ക്കയെ നോക്കിയത് " മേയ്ക്കപ്പ് മാന്‍ സിയാഫ്ക്ക യെ സുന്ദരനാക്കിയത് കണ്ടപ്പോള്‍ പറക്കും തളികയിലെ മണവാളനെയാണ് എനിക്ക് ഓര്‍മ്മ വന്നത്.ഹോ എന്തൊരു ഗ്ലാമര്‍".
റിയാസിനോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയപ്പോള്‍ മാഷ് പറഞ്ഞു
" നമുക്ക് വരയ്ക്കല്‍ കടപ്പുറം പോവാം ഫോളോ മീ". അങ്ങിനെ മാഷേ പിന്തുടര്‍ന്നു ഞങ്ങള്‍ വരയ്ക്കല്‍ കടപ്പുറത്തു എത്തി, ശാന്തമായ കടപ്പുറത്ത് കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. അപ്പോഴേക്കും സിയാഫ്ക്കയുടെ ട്രെയിന്‍ വരാനുള്ള സമയമായിരുന്നു, ഒരു ചായ കുടിച്ചു പിരിയാം എന്ന ആശയം ആദ്യം പറഞ്ഞത് മാഷായിരുന്നു.
"എന്നാല്‍ പിന്നെ നമുക്ക് സൈനാത്തയുടെ ഹോട്ടലില്‍ പോയാലോ?". പ്രമേയം ഏക സ്വരത്തില്‍ പാസ്സാക്കി, ഒരു കാലത്ത് കുപ്രസിദ്ധമായ ബംഗ്ലാദേശ് കോളനിയുടെ ആധുനിക മുഖവും കണ്ടു നേരെ സീനാ ഹോട്ടലില്‍ ഈറ്റാന്‍ കയറി. ക്യാഷ് കൌണ്ടറില്‍ തന്നെ സൈനാത്ത ഇരിപ്പുണ്ടായിരുന്നു ,
"സൈനാത്ത ഇത് പ്രശസ്ത ബ്ലോഗ്ഗര്‍ സിയാഫ് ഇദ്ദേഹം മംഗലാപുരത്തു നിന്നും വന്നതാണ്, എന്താണ് ഇത്ത ഇന്നത്തെ സ്പെഷ്യല്‍ ?"
സ്വതസിദ്ധമായ ചിരിയോടെ സൈനാത്ത വെയിട്ടര്‍ക്ക് ഓര്‍ഡര്‍ കൊടുത്തു ,
നിമിഷങ്ങള്‍ക്കകം അന്നത്തെ സ്പെഷ്യല്‍ വിഭവമായ മത്തിയുടെ പഞ്ഞി പൊരിച്ചതും കോഴി നിറച്ചതും നേര്‍ത്ത പത്തിരിയും കല്ലുമ്മക്കായ നിറച്ചതും ഇറച്ചിപത്തിരിയും കൊണ്ട് തീന്‍ മേശ നിറഞ്ഞു. എല്ലായിടത്തും വന്നപോലെ സീനാ ഹോട്ടലിലും ബംഗാളി വല്‍ക്കരണം വന്നിട്ടുണ്ട് എന്ന് ആ ഹോട്ടലിലെ വെയിറ്റേഴ്സിനെ കണ്ടപ്പോള്‍ മനസ്സിലായി. മൂക്കറ്റം തട്ടി അതിനു മുകളില്‍ ഒരു കട്ടന്‍ ചായയും കുടിച്ചു സിയാഫ് ക്കയോടും പ്രദീപ് മാഷോടും യാത്ര പറഞ്ഞു ഊര്‍ക്കടവിലേക്ക് തിരിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നി, ഇനി ഇത് പോലൊരു കൂടിച്ചേരല്‍ എന്നാവും. ഓര്‍ക്കാന്‍ ഒരു പിടി ഓര്‍മ്മകളുമായി വീണ്ടും പ്രവാസത്തിലേക്ക്.
"മൂസൂട്ടി സമയം എത്ര എടുത്താലും വേണ്ടിയില്ല പൈസയും പ്രശനമില്ല സംഗതി നീ എന്നെയൊരു സുന്ദരനാക്കണം!. പഴയ വി എം കുട്ടി പാട്ടിനു കത്രിക കൊണ്ട് താളമിട്ട് തലമുടിയില്‍ താജ്മഹല്‍ പണിതുകൊണ്ടിരിക്കുമ്പോള്‍ മൂസ്സൂട്ടി എന്നെയൊരു നോട്ടം. ഇത് ഞാന്‍ തന്നെയല്ലേ എന്ന് ഉറപ്പു വരുത്താനാവും.
ReplyDelete"എന്താടാ വല്ല പെണ്ണും കാണാന്‍ പോകുണ്ടോ ജ്ജി" ?
"ഒന്നിനെ തന്നെ മേച്ച് നടക്കാന്‍ പറ്റണില്ല അപ്പോഴാ അന്റെ രണ്ടാം കെട്ട് ഇത് അതൊന്നും അല്ല സംഗതി വേറെയാ ".
ഹ..ഹ..കൈ വിറച്ചതല്ല
ReplyDeleteമൊബൈൽ വ്യ്ബ്രറ്റെ ചെയ്തത് ആണ്.
വിശേഷങ്ങള നന്നായി എഴുതി.ഉടനെ
പോസ്റ്റ് ഇട്ടോളാം എന്ന് സത്യം ചെയ്തത്
പബ്ലിക് ആയി എല്ലാവരും കേട്ടത്
ആണല്ലോ....
ഞാൻ ഇന്റർവ്യൂ കണ്ടിരുന്നു..വിറയൽ
ഒക്കെ ഭംഗി ആയി ടച്ച് അപ്പ് ചെയ്തിരുന്നു
ഫൈസൽ ഇനിയും എഴുതൂ..ആശംസകൾ
ആദ്യ പ്രതികരണത്തിന് നന്ദി വിന്സന്റ് ചേട്ടാ !!
Deleteബ്ലോഗ്ഗര്‍ ഓഫ് ദി വീക്ക് ആയി തിരിച്ചെത്തിയ വകയില്‍ ദുഫായിയില്‍ ഇങ്ങക്ക് പൌരസ്വീകരണം കിട്ടി എന്ന് കേട്ടത് ശരിയാണോ?
ReplyDeleteഹഹഹ ശെരിയാണ് :)
Deleteഫൈസൽ , ഇന്നാണ് ദർശന ടിവിയിലെ പ്രോഗ്രാം കാണാൻ കഴിഞ്ഞത്. നന്നായിട്ടുണ്ട് ട്ടോ... ഒപ്പം അതിന്റെ അതിന്റെ പിന്നാമ്പുറകഥയും ടെൻഷനും ... :)
ReplyDeleteനന്ദി കുഞ്ഞൂസ്
Delete.................:)-
ReplyDeleteസൂപ്പര്‍ !! നീ പൊന്നപ്പനല്ലടാ തങ്കപ്പനാ ,തങ്കപ്പന്‍ !! .. ( ഖുന്ഫുധയുടെ അഭിമാനതാരത്തിനു എല്ലാ ആശംസകളും !!
ReplyDeleteതങ്കപ്പാ :):)
Delete"ഹേ നിങ്ങളെ അധികം മെയ്ക്കപ്പ് ചെയ്യേണ്ട കാര്യമില്ല ആളൊരു സുന്ദരനല്ലേ" ( ഇത് ആ മെയ്ക്കപ്പ് മാന്‍ എന്നോട് പറഞ്ഞതാട്ടോ സത്യം!! )
ReplyDeleteസുന്ദരാ......
ബ്ലോഗ് പുലികൾക്കെല്ലാം ആശംസകൾ.
ReplyDeleteFaisal,
ReplyDeleteodichonnu vaayichu vishadamaaya oru orathikaranavumaayi vaikaathe yethaam. Aashansakal
കാത്തിരിക്കുന്നു :)
Delete"ഇന്നെ പെണ്ണ് കാണാന്‍ വന്നപ്പംപോലും ഇങ്ങള് ഇത്ര ഒരുങ്ങി കാണില്ല, ഇതൊക്കെ കണ്ടാല്‍ തോന്നും ഇങ്ങളെ സിനിമേല്‍ ക്ക് എടുത്തന്ന്. എന്തായാലും ആ സ്പ്രേ തീര്‍ക്കണ്ട അതിന്റെ മണമൊന്നും ക്യാമറയില്‍ പതിയൂല ഇങ്ങള് വേഗം പോവാന്‍ നോക്കി ..ആശംസകൾ...............
ReplyDeleteസത്യം പറഞ്ഞാല്‍ ആ മേക്കപ്പ് മാന്‍ ചതിയാ ചെയ്തത്
ReplyDeleteഫൈസലിന്റെ ഉള്ള സൌന്ദര്യം അയാള്‍ കുറച്ചുകളഞ്ഞു
......ഇതെപ്പടി!!
ഹഹ അത് കലക്കി
Delete"ആരാ മനസ്സിലായില്ല ? ഞാന്‍ ചോദിച്ചു"
ReplyDelete"എടാ ഇത് ഞാനാ സിയാഫ് "
അപ്പോഴാണ് ഞാന്‍ ശെരിക്കും സിയാഫ്ക്കയെ നോക്കിയത് " മേയ്ക്കപ്പ് മാന്‍ സിയാഫ്ക്ക യെ സുന്ദരനാക്കിയത് കണ്ടപ്പോള്‍ പറക്കും തളികയിലെ മണവാളനെയാണ് എനിക്ക് ഓര്‍മ്മ വന്നത്.ഹോ എന്തൊരു ഗ്ലാമര്‍" :)
(Y)
അപ്പോഴാണ് പാവം പ്രദീപ് മാഷ്‌ന്‍റെ മുഖത്തേക്ക് ഞാനൊന്ന് ഇടംകണ്ണിട്ട്നോക്കിയത്.
ReplyDelete"ഞാനൊരു പാവം സ്കൂള്‍ മാഷാണ് എന്നെ വിടൂ എന്ന രീതിയിലാണ് മാഷിന്റെ ഇരുത്തം.
അത് സത്യമായിരുന്നു. (ബാക്കിയെല്ലാം കളവാണെന്ന് ഒരുമാതിരി രാഷ്ട്രീയക്കാരെപ്പോലെ ദുര്‍വ്യാഖ്യാനം ചെയ്യരുത്. ഹും) :P
ഹഹ ഇല്ലാട്ടോ ഒരു ദുര്‍വ്യാഖ്യാനവും ഇല്ലേ ..........
Deleteബ്ലോഗർ ഓഫ് ദി വീക്കിന്റെ പിന്നാമ്പുറവിശേഷങ്ങൾ രസിച്ചു വായിച്ചു. നർമ്മത്തിന്റെ പൊട്ടും പൊടിയും ആസ്വാദ്യകരം. നന്ദി.
ReplyDeleteവായനക്ക് തിരിച്ചും :)
Deleteന്റെ സുന്ദരാ.. അങ്ങനെ അന്നേം സില്മെലെടുത്തു.. പാവങ്ങള്ക്ക് സൌന്ദര്യം കൊടുത്താൽ ഇതാ കുയപ്പം അല്ലെ?? :P
ReplyDeleteഭാവുകങ്ങൾ സഹോദരാ...
ഹഹഹ അന്നേം സില്മേല്‍ എടുക്കും , ഒടുക്കത്തെ അലക്കല്ലേ അന്റെ കണ്ണൂര്‍ പാസന്ജരില്‍
Deleteപ്രോഗ്രാം കണ്ടിരുന്നു....... നന്നായിരുന്നു.
ReplyDeleteനന്ദി ...
Deleteബ്ലോഗര്‍ ഓഫ് ദി വീക്ക് .....
ReplyDeleteപോസ്റ്റ് വായിച്ച്പ്പോ അജിത്തേട്ടന്‍ എഴുതിയ കമന്‍റ് കിറു കൃത്യമാണെന്ന് മനസ്സിലായി.അതുകൊണ്ട് അത് എന്‍റേം കൂടി കമന്‍റായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു ...
ReplyDeleteആഹഹഹ സ്വീകരിച്ചിരിച്ചെ :)
Deleteഹഹഹ അങ്ങനെ എല്‍ദോനെ ഛെ എല്‍ദോന്‍ മാരെ സില്‍മേല്‍ എടുത്ത കഥ അസ്സലായി
ReplyDeleteകൊമ്പാ !!!!!!!!!!!!!!!!!!
Deleteഹഹ
ReplyDeleteരസകരമായി അവതരിപ്പിച്ചു.ആശംസകള്‍
ReplyDeleteനന്ദി ഈ വായനക്ക്
Deleteഈ എഴുത്തിനെ പോലെ
ReplyDeleteതന്നെ അതെഴുതിയ ആളും ടിപ് ചുള്ളൻ തന്നെ..
നേരിട്ട് ദർശനയിൽ ദർശിച്ച് ഒരു മിത്രത്തിനെ കണ്ടറിഞ്ഞതിൽ
സന്തോഷം , ഒപ്പം ബൂലോഗ പരോൾ കഴിഞ്ഞ് തിരിച്ചെത്തിയതിലും കേട്ടൊ ഭായ്
ഹഹ സന്തോഷം മുരളിയേട്ടാ
Deleteആശംസകൾ :)
ReplyDeleteനന്ദി ജെഫൂ
Deleteപരുവാടി ഗംഭീരം.. അങ്ങനെ എല്ലാരേം സിൽമെലെടുത്തു..
ReplyDeleteഹഹ ഹ
Deleteഞാൻ കണ്ടിരുന്നു ട്ടാ .. നന്നായി .
ReplyDeleteസിയാഫിനോട് കട്ടക്ക് നിന്നൂല്ലേ ... കത്തിയിൽ . ഞാൻ തോറ്റ ഏരിയ ആണത് . മാഷ് പിന്നെ എപ്പോഴും പാവം .
എന്തെ മൻസൂ പറഞ്ഞത് .. സിയാഫിനോട് കളിക്കാൻ നിക്കണ്ടാ ന്നോ
Deleteഹഹ എന്നോടാ കളി :)
Deleteദര്‍ശനയിലെ ഇന്റര്‍വ്യൂ ഗംഭീരമായി. ഇതില്‍ പറഞ്ഞപോലെയുള്ള ടെന്‍ഷന്‍ ഒന്നും ഇന്റര്‍വ്യൂവില്‍ വന്നില്ല..
ReplyDeleteഎല്ലാവിധ ആശംസകളും.
നന്ദി ധ്വനി..
Deleteനടക്കട്ടെ,നടക്കട്ടെ
ReplyDeleteനടക്കട്ടെ :)
Deleteഹി ഹി കൊള്ളാം .... :). ഹോ ഇങ്ങനെയും ചില കാണാപ്പുറം കഥകളോ ....!!!.സൈനാത്തയുടെ കടയിലെ പലഹാരങ്ങള്‍ എന്റെ വായും കണ്ണും നിറച്ചു ... :( .
ReplyDeleteമത്തിയുടെ മുട്ടയാണോ പഞ്ഞി എന്ന് പറഞ്ഞത് .
ReplyDeleteപോസ്റ്റ് സൂപ്പര്‍
പോസ്റ്റ് വന്ന ദിവസം മുതൽ അഭിപ്രായമെഴുതാതെ ഇവിടെയൊക്കെ ഉണ്ടായിരുന്നു.
ReplyDeleteഈ പോസ്റ്റിന്റെ ആദ്യഭാഗമൊവിച്ച് മറ്റ് ഭാഗങ്ങളെല്ലാം ഞാൻ നേരിട്ട് അനുഭവിച്ചതാണ്.ഞാൻ നേരിട്ട് കാണാത്ത സ്വന്തം വീടും,ബീടരും വരുന്ന ആദ്യഭാഗമാണ് എനിക്കീ പോസ്റ്റിൽ കൂടുതൽ ഇഷ്ടമായത്. കാരണം, സ്വന്തം ബീടരേക്കാൾ ബ്ലോഗെഴുത്തിനും, അതിലൂടെ കിട്ടിയ അഭിമുഖത്തിനും വലിയ പ്രാധാന്യം നൽകുന്ന ത്യാഗധനനായ ഒരു ബ്ലോഗറെ നമുക്കു കാണാം. നോക്കൂ... വീട്ടുകാരേക്കുറിച്ചുള്ള ആകുലതകളല്ല അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നത്, പകരം ബ്ലോഗെഴുത്തിനെക്കുറിച്ച് പിറ്റേന്നു നടക്കുന്ന അഭിമുഖത്തിൽ താൻ എന്തു പറയും എന്ന് ആലോചിച്ചാണ് അദ്ദേഹം ആകുലചിത്തനാവുന്നത്. ഇതാ ഒരു കമ്മിറ്റഡ് ബ്ലോഗർ എന്നു പറഞ്ഞു പോവുന്നത്.
മേക്കപ്പ് മേനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഞാനും സാക്ഷിയാണ്. മുടിഞ്ഞ ഗ്ലാമർ കണ്ട് അസൂയ മൂത്ത മേക്കപ്പ് മാൻ ശരിക്കുള്ള ഗ്ലാമർ മുക്കാൽ ഭാഗവും കുറച്ച് ചതിച്ചു കളഞ്ഞു. മറ്റൊരാളുടെ മുഖത്ത് വല്ലാതെ വെളുത്ത പെയിന്റ് വാരിത്തേക്കുകയും ചെയ്തു
പ്രധാനപ്പെട്ട ഒരു കാര്യം വിനയംകൊണ്ട് ഫൈസൽ പറയാതിരുന്നത് ഞാൻ പറയാം - സിയാഫ് അബ്ദുൾ ഖാദിർ, ഫൈസൽ ബാബു എന്നീ പ്രശസ്ത ബ്ലോഗർമാർ കോഴിക്കോട് പട്ടണത്തിൽ എത്തിയ വിവരം എങ്ങിനെയോ ഇവരുടെ ആരാധകർ മണത്തറിഞ്ഞു. അതോടെ ഈ രണ്ട് പ്രശസ്ത ബ്ലോഗർമാരെ കാണാനും , ഒന്നു തൊടാനും, ഓട്ടോഗ്രാഫ് വാങ്ങാനും ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. ബ്ലോഗർമാർ വരക്കൽ കടപ്പുറത്തേക്ക് നീങ്ങിയ വിവരമറിഞ്ഞ് ആരാധകർ കടപ്പുറത്തേക്ക് ഓടിയെത്തി.... സൈനത്താത്തയുടെ റെസ്റ്റാറണ്ടിലുണ്ടെന്നറിഞ്ഞ് അവിടെയും ആരാധകപ്രളയമുണ്ടായി, പട്ടു തെരുവിൽ ആരാധകർ നിറഞ്ഞ് റോഡ് ബ്ലോക്കായി. പോലീസും ഫയർ ഫോഴ്സും ആരാധകരെ നിയന്ത്രിക്കാൻ പാടുപെട്ടു......!!!!!!!
എന്തായാലും ഒരു കാര്യം ഉറപ്പാണ് - ഞാൻ സിനിമയിൽ അഭിനയിച്ചില്ലെങ്കിലും, അഭിമുഖത്തിനെത്തിയ ഈ രണ്ടുപേരോടൊപ്പം കുറേസമയം ചിലവഴിക്കാനായത് ജീവതത്തിലെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. പിരിയാൻ നേരം ഞാൻ സിയാഫിനോട് ചോദിച്ചത് ആവർത്തിക്കുന്നു - ഇനി എന്നാണ് ഇതുപോലെ......
ഹ ഹ മാഷമ്മാരോടാ കളി
Deleteഹഹഹ
Deleteമാഷമ്മാരെ ഒന്ന് സൂക്ഷിച്ചോണേ എന്ന് ഞാന്‍ പറഞ്ഞതായിരുന്നു ഫൈസലിനോട്. കേട്ടില്ല.
ഹഹ എന്റമ്മോ ഒടുക്കത്തെ കമന്റ് .. മാഷേ ചിരിച്ചു ഒരു വഴിക്കായി :)
DeleteOho kozhikkodu Mammootti vannapppol polum ithra thirakkundaayittillaathre..
DeleteKamala Hassanum Aravind Swamiyum vannappozhallaathe ithrayum college kumaarikalude idi undaayathum ippozhaanathre...
---- Jokes apart -- hats off to u....
May be sometime I too will join you for a Blog meet .. pure veggie, anganeyokke ulla oru anthareeksham undaakumpol ariyikkoo.. Faisal.. u have my no...
ഇത് കലക്കീലോ!! സത്യത്തില്‍ ആ വീഡിയോ കണ്ടിട്ട അജിത്തേട്ടന്‍ പറഞ്ഞ കമെന്റിനോട് യോജിക്കാന്‍ തോന്നുന്നുണ്ട് ;). സൈനത്തെന്റെ കടേലെ കല്ലുമ്മക്കായ!!
ReplyDeleteഅതെ അതിന്റെ രുചി ഒന്ന് വേറെ തന്നെ :)
Deleteരസം, രസകരം.
ReplyDeleteആശംസകൾ.
സുന്ദരന്റെ ദര്ശന സുഖം അനുഭവിച്ചു ട്ടോ , സിയാഫിന്റെതും പ്രദീപ് മാഷിന്റെതും കണ്ടിട്ടില്ല, ആ ലിങ്കും തപ്പി നടക്കുകയാണ്
ReplyDeleteനന്ദി അഷ്റഫ് ക്ക
Deleteസുന്ദരാ....
ReplyDeleteഷൂട്ടിംഗ് അനുഭവവും സുഹൃത് സംഗമവും നന്നായി അവതരിപ്പിച്ചു. ബീടരുടെ ആശങ്കകളും രസകരമായി.
ഇത് പോലൊരു കൂടിച്ചേരല്‍ എന്നാവും?? അതാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്
നാട്ടില്‍ ഉണ്ടായിട്ടും കാണാതെ പോയല്ലോ വേണുവേട്ടാ
Deleteപടച്ചോനെ ആ റിയാസ് ഇക്കയുടെ അടുത്ത് നിന്നും ജീവനോടെ രക്ഷപെട്ടോ ...ഭാഗ്യം ..ഹി ഹി ..
ReplyDeleteഅല്ല ഈ ഫൈസല്‍ ഇത്ര വലിയ പുലി ആരുന്നോ ? :)
ഹഹ ഹ് :)
Deletesso... njaan idkku vannappol ee post kandillallo... enikkariyaavunna ella blogukalilum ellaa aazhchayum oru otta pradishinam nadathunna swabhaavam unde...
ReplyDeleteenikkiahtappetta comment അസൂയക്കും കഷണ്ടിക്കും നിനക്കും മരുന്നില്ലാത്തത് കൊണ്ട് തല്‍ക്കാലം ഞാന്‍ പോയി വരാം ട്ടോ thanne thanne....
congrats mashe... proud of u.
വാക്കുകള്‍ ഇല്ല സന്തോഷ് ഈ സ്നേഹത്തിനു .
Deleteനല്ല വിവരണം. എല്ലാം കണ്മുന്നില്‍ കണ്ടത് പോലെയുണ്ട് . എന്നാലും റിയാസ് ചോദ്യങ്ങള്‍ ചോദിച്ചു ഈ പാവത്തിനെ ഇങ്ങനെ വെള്ളം കുടിപ്പിക്കണമായിരുന്നോ. എന്നാലും ഫൈസല്‍ ഭായ് വീട്ടിലെ മേക്കപ്പ് പോരാഞ്ഞിട്ടാണോ അവിടെ കൂടി ചെന്ന് മേക്കപ്പ് ചെയ്തത് . ഹ ഹ
ReplyDeleteനന്ദി പ്രവാഹിനി .
Deleteപിന്നെ സുന്ദരന്‍ ആണെന്ന് എനിയ്ക്ക് തോന്നിയിട്ടില്ല. ആ മേക്കപ്പ്മാന് കണ്ണ് കാണാഞ്ഞിട്ടാ ഹ ഹ (ചുമ്മാ)
ReplyDeleteനര്‍മ്മം നിറഞ്ഞ അവതരണം. നല്ല പോസ്റ്റ്.
ReplyDeleteനന്ദി ഇലഞ്ഞി :)
Deleteഅനുഭവവും അവതരണവും നന്നായി.
ReplyDeleteറിയാസ് അലി സാഹിബിനെ നമുക്കും ഒന്ന് പെടുത്തണം.
മീറ്റുകൾ ഇങ്ങനെയെങ്കിലും കാണാമല്ലോ.
് പൊന്നും കുടത്തിനു പോട്ടോ ? "
ഹല്ലപിന്നെ :)
Deleteദര്ശന വീഡിയോ അന്ന് തന്നെ കണ്ടിരുന്നു. നല്ല അഭിമുഖമായിരുന്നു. ബ്ലോഗ് ലോകത്തെപറ്റിയും എഫ് ബി ബോഗ് കൂട്ടായ്മയെ പറ്റിയും പ്രസക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും തന്നെയായിരുന്നു. ഈ പോസ്റ്റ് കൂടി വായിച്ചപ്പോള്‍ അതിനൊരു പൂര്‍ണ്ണതയും കൈവന്നു. അഭിമുഖത്തില്‍ പറയുന്നുണ്ടല്ലോ നര്‍മമാണ് ഫൈസലിനു ഏറെ ഇഷ്ടം എന്ന്. ദര്‍ശനയിലെ ദര്‍ശനം വിവരിക്കുന്ന ഈ പോസ്റ്റിലും നര്‍മ്മം നന്നായി അവതരിപ്പിച്ചു കൊണ്ട് അത് ഫൈസല്‍ ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു.
ReplyDeleteനന്ദി സലാം ജി ഈ വാക്കുകള്‍ക്ക്
Deleteഇതാണല്ലേ ഇങ്ങളു പെട്ടീലായ(വിഡ്ഢി പെട്ടീൽ) കഥ.........
ReplyDeleteഞമ്മക്ക് പെരുത്ത് പുടിച്ചിരിക്കണ്.
ഞമ്മക്കും :)
Deleteമുന്പ് എൽദോയെ സിനിമയിലെടുത്ത പോലെ ഈ റിയാസ് പ്പം എല്ലാരെയും ദർശനയിലെടുക്കാണല്ലോ :)
ReplyDeleteറിയാസിന് ഇപ്പോള്‍ എല്‍ദോമാരെ മതി . ബുജികള്‍ പറയുന്നത് ബുജികള്‍ക്ക് തന്നെ മനസ്സിലാകാത്ത കാലമല്ലേ ഇത് :)
ReplyDeleteനിമിഷങ്ങള്‍ക്കകം അന്നത്തെ സ്പെഷ്യല്‍ വിഭവമായ മത്തിയുടെ പഞ്ഞി പൊരിച്ചതും കോഴി നിറച്ചതും നേര്‍ത്ത പത്തിരിയും കല്ലുമ്മക്കായ നിറച്ചതും ഇറച്ചിപത്തിരിയും കൊണ്ട് തീന്‍ മേശ നിറഞ്ഞു....
ReplyDeleteഹി ഹി കൊള്ളാം .... :).
വീണ്ടും വരാം
സസ്നേഹം,
ആഷിക് തിരൂർ
നന്ദി ആഷിക് .
ReplyDeleteinterview nannayittund ....... koode sainathaye avatharipichathum.......................nattile nalla nalla ormakal aashamsikkunuuu :)
ReplyDeleteപോസ്റ്റ് സ്ക്രിപ്റ്റിംഗ് പോലെ വിഷ്വലൈസ് ചെയ്യാനാകുന്നു. രസമായി എഴുതി.
ReplyDelete(പ്രദീപ് മാഷ് ഈ പോസ്റ്റിന്റെ കാര്യവും ചാലിയാര്‍ തുരുത്തിലെ ബ്ലോഗേര്‍സ് മീറ്റ് മിസ്സ് ആയ കാര്യവും സൂചിപ്പിച്ചു. ആ പോസ്റ്റില്‍ എഴുതിയ കമെന്റില്‍ അത് രണ്ടും തമ്മില്‍ എനിക്ക് തെറ്റിയതാണ്.)
നന്ദി ജോസ്
Delete" കൈ വിറച്ചതല്ല
ReplyDeleteമൊബൈൽ വ്യ്ബ്രറ്റെ ചെയ്തത് ആണ്" ഈ വാചകം വായിച്ചു ഞാൻ കുറെ ചിരിച്ചു. കൊള്ളാം ഫൈസൽ. വിശേഷങ്ങൾ നർമ്മവും മർമ്മവും കൈവിടാതെ ഇങ്ങനെ പങ്കുവയ്ക്കുന്ന ശൈലി മനോഹരം. ആശംസകൾ.
നന്ദി അമ്പിളി
Deleteതാങ്ക്യൂ
ReplyDeleteആളൊരു പുലി ആണല്ലേ....:)
ReplyDeleteഇത്തിരി വൈകി ആണ്' ഈ സൈറ്റില്‍ എത്തിയത്. ബ്ലോഗറെ പോലെ തന്നെ എഴുത്തും സുന്ദരം
ReplyDeleteബാബുക്ക സത്യം പറ.............ഇങ്ങളെ കൈ അല്ലെ വിറചത്
ReplyDeleteഒരു സീൻ ഒന്ന് സീൻ രണ്ട് ട്രീറ്റ്മെന്റ്....
ReplyDeleteഓരോ ഫ്രെയിമിലും ചിരിമുത്തുകൾ...
തുടക്കം ഗംഭീരമായി...
ആശംസകൾ...
നല്ല രസായി...........................
ReplyDeleteഎന്‍റെ കണ്ണില്‍പ്പെട്ടില്ലല്ലോ എന്നത് ഇപ്പോഴാണ് മനസ്സിലായത്!
ആശംസകള്‍
സൈനാത്തായുടെ കടയിലെ പലഹാരങ്ങളെ പറ്റി പറഞ്ഞ് കൊതിപ്പിച്ച് ഒരു പോസ്റ്റ് വായിപ്പിച്ചു... കൊള്ളാം :) ശോ... ന്നാലും ഫൈസലേ, സുന്ദരനായതും, സില്‍മേലെടുത്തതും വളരെ പെട്ടെന്നായിരുന്നൂല്ലേ? കേമായിട്ടോ!!!
ReplyDelete