നിതാഖാത്തും ഇന്ത്യന്‍ എംമ്പസിയും -അറിവിലേക്കായി ചില ചിന്തകള്‍.!!
ആറു മാസങ്ങള്‍ക്കുമുമ്പ് പത്രത്താളുകളിലും ടെലിവിഷന്‍ , വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു സൗദി അറേബ്യയിലെ നിതാഖാത്തും അനുബന്ധ ചര്‍ച്ചകളും. സൗദി അറേബ്യയില്‍ എന്തോ വലിയ യുദ്ധസമാനമായ അന്തരീക്ഷമാണ് എന്നും, കര്‍ശനപരിശോധന മൂലം ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്നില്ല, താമസസ്ഥലങ്ങളില്‍ വരെ കയറി പരിശോധന നടത്തുന്നതുകാരണം പലരും പട്ടിണിയാണ് എന്നുംവരെ ആവേശത്തില്‍ ന്യൂസ് ഹവറുകാര്‍ സ്ക്രോള്‍ ന്യൂസ് പായിപ്പിച്ചു. പ്രവാസലോകത്തിലെങ്ങും ഒരു ശോകഭാവം. തിരിച്ചു വരുന്നവരെ സ്വീകരിക്കാനും സൗദിയിലെ "ഗുരുതര പ്രതിസന്ധി" അപ്ഡേറ്റ് ചെയ്യാനും ചാനലുകള്‍ മത്സരിച്ചു. ചെറിയ തോതിലെങ്കിലും റിയല്‍ എസ്റ്റേറ്റ് രംഗവും ഒന്ന് തണുത്തു. അപ്രതീക്ഷിതമായ നിയമം പല പ്രവാസികുടുംബങ്ങളിലും നിരാശയുടെ കരിനിഴല്‍ വീഴ്ത്തി, ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് നിതാഖാത്ത് കാലാവധി നീട്ടിയ വാര്‍ത്ത ഭരണാധികാരിയുടെ ആശ്വാസമുള്ള വാക്കുകളായി പുറത്തു വന്നത് പലര്‍ക്കും പുതിയ പ്രതീക്ഷ നല്‍കി.
ഉമ്ര വിസയ്ക്കു വന്ന് വര്‍ഷങ്ങളോളം രേഖകള്‍ ഇല്ലാത്തവര്‍ക്ക് പോലും നിയമാനുസൃതമായ വിസയിലേക്ക് മാറാം.അതുപോലെ ശമ്പളമോ ജോലിയോ നല്‍കാതെ പീഡിപ്പിക്കുന്ന സ്പോണ്‍സര്‍മാരില്‍ നിന്നും അവരുടെ അനുവാദമില്ലാതെതന്നെ സുരക്ഷിതമായ മറ്റ് കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ സ്പോണ്‍സര്‍ഷിപ്പ് മാറാം. ലേബര്‍, മസ്ര (കൃഷിപ്പണി), ഹൗസ് ഡ്രൈവര്‍ തുടങ്ങിയ വിസയിലുള്ളവര്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള പ്രൊഫഷനിലേക്ക് മാറാം. (നാട്ടില്‍നിന്നും "ഫ്രീ" വിസക്ക് കയറിവരുന്ന
എന്‍ജിനീയര്‍മാര്‍ക്കുപോലും അവരുടെ ഇക്കാമയില്‍ (റെസിഡന്റ്റ് പെര്‍മിറ്റ്)ഉണ്ടായിരുന്നത് ലേബര്‍ അല്ലെങ്കില്‍ മസ്ര ഒക്കെയായിരുന്നു. ഇതിനു സര്‍ട്ടിഫിക്കേറ്റോ ഫീസോ ( ഇളവു വരുന്നതിനു മുമ്പ് പ്രൊഫഷന്‍ മാറുന്നതിനായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ എമ്പസിയിലും സൗദി മിനിസ്ട്രി ഓഫ് എക്സ്ടെര്‍ണലിലും സ്റ്റാമ്പ് ചെയ്തു 1000 റിയാല്‍ ഫീയും
അടക്കേണ്ടിയിരുന്നു) ഇല്ലാതെ എല്ലാ രേഖകളും ശരിയാക്കാം. അത് മാത്രമല്ല ഇത്തരം രേഖകള്‍ ഇല്ലാത്തവര്‍ക്ക് അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഇല്ല എങ്കില്‍ സ്വദേശത്തേക്ക് മടങ്ങാവുന്നതാണ് .ഇങ്ങിനെ മടങ്ങുന്നവര്‍ക്ക് മറ്റു വിസകളില്‍ തിരിച്ചുവരുന്നതില്‍ 5 വര്‍ഷം വരെ കാത്തിരിക്കണമെന്ന നിയമവും ഇളവു ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ യാതൊരു പഴികള്‍ക്കും ഇടവരാത്തരീതിയിലായിരുന്നു ആ നിയമം കൊണ്ടുവന്നിരുന്നത്.നിയമപ്രശ്നങ്ങളിലും തൊഴില്‍ നൂലാമാലകളില്‍ കുടുങ്ങിയവര്‍ക്കും ഇത്രയും നല്ലൊരവസരം ഇനി കിട്ടില്ല എന്നതാണ് സത്യം.
ഇളവുകാലാവധിക്കുള്ളില്‍ വിവിധ രേഖകള്‍ ശരിയാക്കി കൊടുക്കുന്നതിനായി വളരെ വലിയ സംവിധാനമായിരുന്നു ഭരണാധികാരികള്‍ ഒരുക്കിയിരുന്നത്. രാവിലെ 7 മണി മുതല്‍ രാത്രി വൈകി 10 മണി വരെ ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ജോലി ചെയ്തു, ആഴ്ചയിലെ ഏഴു ദിവസങ്ങളും അവര്‍ക്ക് പ്രവൃത്തിദിനമായിരുന്നു. ലേബര്‍ ഓഫീസര്‍ മുതല്‍ ക്ലാര്‍ക്കുമാര്‍ വരെ സജീവമായി രംഗത്തുവന്നു അതോടൊപ്പം സ്വദേശികള്‍ തങ്ങളുടെ വിദേശതൊഴിലാളികളുടെ രേഖകള്‍ ശരിപ്പെടുത്തുന്നതിനായി പാസ്പോര്‍ട്ട് ഓഫീസുകളിലും ലേബര്‍ ബ്യൂറോകളിലും മണിക്കൂറുകള്‍ ചിലവഴിക്കുന്നതും സ്ഥിരം കാഴ്ചകളായിരുന്നു.സ്വദേശികളെക്കുറിച്ച് കൂടുതല്‍ ആദരവ് തോന്നിയ ദിവസങ്ങളായിരുന്നു അത്.
എയര്‍ ഇന്ത്യയുടെ കാര്യം പറയുമ്പോഴുണ്ടാകുന്ന ഒരു തരം നിസ്സംഗതയാണ് പലപ്പോഴും ഇന്ത്യന്‍ എംബസി യുടെ കാര്യം പറയുമ്പോഴും മിക്കവരിലും ഉണ്ടാവാറുള്ളത്. ഇന്ത്യന്‍ എംബസിയല്ലേ, ഒക്കെ കണക്കാ എന്ന മട്ടിലായിരുന്നു പലരും.എന്നാല്‍ അവിശ്വസനീയമായ പ്രവര്‍ത്തനമായിരുന്നു ഈ കാലത്ത് ഇന്ത്യന്‍ എംബസികാഴ്ചവച്ചത് എന്ന് പറയാതെവയ്യ. ഇളവുവന്ന തൊട്ടടുത്ത ദിവസം തന്നെ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ എമ്പസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങള്‍ക്കും പ്രാദേശിക പ്രവാസി കൂട്ടായ്മക്കും ഇ-മെയില്‍ വഴിയും ഫോണ്‍ വഴിയും മെമ്പര്‍മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അറിയിച്ചു കൊടുത്തു.എംബസികള്‍ക്ക് പുറമേയുള്ള പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി പാസ്പോര്‍ട്ട് അനുവദിക്കുന്നതിനും
തൊഴില്‍പരമായ പ്രശ്നങ്ങളില്‍ പരാതി ബോധിപ്പിക്കുന്നതിനുമായി അഞ്ഞൂറും ആയിരവും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പ്രവാസികൂട്ടായ്മകളുടെ സഹായത്തോടെ ക്യാമ്പയിന്‍ നടത്തുകയുംവേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു .ഈ കാലയളവില്‍ പലതവണ എംബസി വെല്‍ഫെയര്‍ വിംഗ് തുടരെത്തുടരെ സ്ഥിതിഗതികള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. ഏത് പാതിരാത്രിയിലും പേര്‍സണല്‍ ഫോണിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും അവരനുവദിച്ചു. E C പാസ്പോര്‍ട്ട് അനുവദിക്കാനും അത് ലഭിച്ചവര്‍ക്ക് വിസയടിച്ച് നാട്ടില്‍ പോവുന്നതിനുമുള്ള അവസരം ഒരുക്കുന്നതില്‍ ഇന്ത്യന്‍ എംബസിയോളം കഠിനപ്രയത്നം നടത്തിയ മറ്റൊരു എംബസിയും ഉണ്ടാവില്ല എന്ന് തോന്നുന്നു.
ശ്രദ്ധേയമായ ഒന്നായിരുന്നു വിവിധ കമ്പനികള്‍ക്ക് വിദഗ്ദ്ധതൊഴിലാളികളെ കണ്ടെത്താന്‍ അവസരമൊരുക്കിയ ലേബര്‍ സെലക്ഷന്‍ ക്യാമ്പ്. ജിദ്ദ എംബസിയില്‍ ഒരുക്കിയ ഈ തൊഴില്‍മേളയില്‍ നിരവധിപേര്‍ക്ക് തൊഴില്‍ കണ്ടെത്താനും അതതു കമ്പനികളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും കഴിഞ്ഞു. അതുപോലെ, ഒരാള്‍ പോലും അവസരം പ്രയോജനപ്പെടുത്താതെ പോവരുത് എന്ന ഉറച്ച തീരുമാനം നടപ്പിലാക്കിയപ്പോള്‍ അതൊരു ചരിത്രവിജയമായി മാറുകയായിരുന്നു. ജിദ്ധ ഇന്ത്യന്‍ എംബസിയില്‍ വെല്‍ഫെയര്‍ എന്ന ഒരു സെക്ഷന്‍ ഉണ്ട് എന്ന് പ്രവര്‍ത്തനത്തില്‍ക്കൂടി കാണിച്ചുകൊടുത്ത ഉദ്യോഗസ്ഥനായിരുന്നു ശ്രീ. എസ് ഡി മൂര്‍ത്തി. മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹം ശ്രീലങ്കയിലേക്ക് സ്ഥലം മാറി പോയപ്പോള്‍ പ്രവാസസംഘടനകള്‍ അദ്ദേഹത്തിനു നല്‍കിയ യാത്രയയപ്പ് വികാര നിര്‍ഭരമായിരുന്നു. ഇത്രയും അര്‍പ്പണമനോഭാവമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇതിനുമുമ്പ് ജിദ്ദ ഇന്ത്യന്‍ എംബസിയില്‍ വന്നിട്ടില്ല എന്നതായിരുന്നു അതിനു കാരണം. കാര്യങ്ങള്‍ അല്‍പ്പംകൂടി വേഗതയിലാക്കാന്‍ അദേഹത്തെ രണ്ടാഴ്ച ശ്രീലങ്കയില്‍നിന്നും തിരിച്ചുവിളിച്ചതും വളരെ പ്രയോജനപ്പെട്ടു.
ഫിലിപ്പൈന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങളുടെ എംബസിയില്‍ പോയാലേ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ സാധിക്കൂ. പ്രവാസിവിഷയങ്ങള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പലരും എടുത്തുപറയുന്ന ഒന്നാണ് ഫിലിപ്പൈന്‍ എംബസിയുടെ പ്രവര്‍ത്തനം. എന്നാല്‍ നിതാഖാത്ത് പരിഹരിക്കുന്നതില്‍ അവര്‍ എത്രയോ പിറകില്‍ പോയി എന്നതാണ് വസ്തുത. E C പാസ്പോര്‍ട്ട് എടുക്കാന്‍ വന്നവര്‍ തമ്മില്‍ പലതവണ വാക്ക് തര്‍ക്കവും
സംഘര്‍ഷവും അവിടെ പതിവായിരുന്നു. നിതാഖാത്ത് സമയപരിധി വീണ്ടും നീട്ടണം എന്ന് നിരവധി രാഷ്ട്രങ്ങള്‍ വീണ്ടും ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലായിരുന്നു.മറ്റു മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയിലെ പ്രവാസിസംഘടനകള്‍ വ്യത്യസ്തമാകുന്നത് അവരുടെ പ്രവര്‍ത്തനസ്വഭാവം കൊണ്ടാണ്. മാധ്യമശ്രദ്ധ ലഭിക്കാനും പേരിനും പ്രശസ്തിക്കും വേണ്ടി "ഷോകള്‍" കാഴ്ചവയ്ക്കുകയായിരുന്നില്ല നിതാഖാത്ത് കാലയളവില്‍ അവര്‍ ചെയ്തത്. സോഷ്യല്‍ മീഡിയകളില്‍ കൂടിയും ചെറുലഘുലേഖകളില്‍ കൂടിയും അടക്കം വിവിധ സംഘടനകള്‍ ബോധവല്‍ക്കരണം നടത്തി. ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ സംഘടനാപ്രവര്‍ത്തകര്‍ ഭക്ഷണവും സൗകര്യങ്ങളും എത്തിച്ചു.
ജാതി മത രാഷ്ട്രീയ ചിന്തകള്‍ മറന്ന് എല്ലാവരും ഒന്നിച്ചു കൈകോര്‍ത്തപ്പോള്‍ നിരവധി പേര്‍ക്ക് അതൊരു ആശ്വാസത്തിന്റെ തണലായി.പലരും നിയമക്കുരുക്കില്‍ നിന്നും രക്ഷപെട്ടു നാടണഞ്ഞു. അന്യനാടുകളിലെത്തുമ്പോള്‍ എല്ലാം മറന്ന് ഒന്ന് എന്ന് ചിന്തിക്കാന്‍ സാധിക്കുന്ന ഇത്തരം സംഘടനാ സാരഥികള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.അടുത്ത് പരിചയമുള്ള പലരും ഇത്തരത്തില്‍ ദിവസങ്ങളോളം സ്വന്തം ജോലിക്ക് അവധി നല്‍കി ഇവരെ
സഹായിക്കാനിറങ്ങിയത് ഈ അവസരത്തില്‍ സ്മരിക്കുകയാണ്.
കര്‍ശനമായ പരിശോധനയും നിയമ നടപടികളും ഉണ്ടാവും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇഖാമ കാലാവധി കഴിഞ്ഞവരെമാത്രമാണ് ആദ്യ ഘട്ടത്തില്‍ നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നത് .ശരിയായ പ്രൊഫഷന്‍ അല്ലാത്തവര്‍ക്ക് ഒരവസരം കൂടി കൊടുത്തുകൊണ്ടുള്ള പരിശോധനയാണ് ഇപ്പോള്‍. ഇത്രയൊക്കെ ശക്തമായ മുന്നറിയിപ്പുകളും പ്രചരണങ്ങളും ഉണ്ടായിട്ടും ഒന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ നിസ്സംഗത പാലിച്ചവരുമുണ്ട് എന്ന് പറയാതെ വയ്യ.മുഹറം ഒന്നിന് കാലാവധി അവസാനിച്ചതിനുശേഷം ശക്തമായ പരിശോധന വന്നപ്പോള്‍ മാത്രം ബോധോദയം വന്നവരാണവര്‍.ഇനി എങ്ങിനെ നാട് പിടിക്കും എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍.
ഇവിടെ ഒരു കാര്യം പലരും മന:പൂര്‍വ്വം മറക്കുന്നു,ലക്ഷക്കണക്കിന് പേര്‍ക്ക് അന്നം നല്‍കുന്ന നാടാണ് ഗള്‍ഫ് രാജ്യങ്ങള്‍.മറ്റുരാഷ്ട്രങ്ങളിലുള്ളതുപോലെ അവര്‍ക്കും അവരുടേതായ ചില നിയമങ്ങളും ഭരണ സംവിധാനങ്ങളും ഉണ്ട്.അത്തരം നിയമങ്ങള്‍ അനുസരിക്കുക എന്നത് ഇവിടെ തൊഴില്‍ തേടി വരുന്നവരുടെ ബാധ്യതയാണ്.അത് അവഗണിക്കുക എന്നത് ആ രാഷ്ട്രത്തോട് ചെയ്യുന്ന അനാദരവും.
മരുഭൂമിയില്‍ ഒട്ടക ജീവിതം നയിച്ചിരുന്ന ഹാറൂണിനെയും അലിയേയും ഓര്‍ക്കുന്നുണ്ടാവുമല്ലോ?നിതാഖാത്ത് വന്നപ്പോള്‍ ഹാറൂണിന്‍റെ ഒട്ടകജീവിതത്തിനു വിരാമമായി.നല്ലവനായ അയാളുടെ സ്പോണ്സര്‍ റിലീസ് നല്‍കുകയും, ഹറൂണിന്‍റെ കഥയറിഞ്ഞ ഒരു സുമനസ്സ് അദ്ധേഹത്തിന്റെ കമ്പനിയില്‍ ജോലി നല്‍കുകയും ചെയ്തു. അലി - ഒരു രേഖയും കയ്യില്‍ ഇല്ലാത്തതിനാല്‍ മറ്റു വഴികള്‍ ഇല്ലാതെ കൃഷിയിടത്തില്‍ കഴിഞ്ഞു വരുന്നതിനിടെ പരിശോധനയില്‍ പെടുകയും സ്വദേശമായ യമനിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു . നിതാഖാത്തിന്‍റെ രണ്ടു അവസ്ഥാന്തരങ്ങള്‍ !!.
നിതാഖാത്തിനെപ്പറ്റി നിറം ചേര്‍ത്ത വാര്‍ത്തകള്‍ മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളു. ഇത്രയും പോസിറ്റീവ് ആയിട്ട് ആദ്യമായാണ് വായിക്കുന്നത്. എംബസിയെപ്പറ്റി വായിച്ച് ഏറെ സന്തോഷമായി
ReplyDeleteആദ്യ വായനക്കും അഭിപ്രായത്തിനും നന്ദി അജിത് ഏട്ടന്‍ ,
Deleteഇതെന്തായാലും പുതിയ അറിവുകള്‍ ആണ് .. ശരിക്കും സത്യാണോ ഇത് ..ങേ ..എന്തായാലും ആശ്വാസകരമാണ് ഈ വാര്‍ത്തകള്‍
ReplyDeleteതീര്‍ച്ചയായും പ്രവീണ്‍ , നിതാഖാത്ത് വന്നപ്പോള്‍ എല്ലാ രേഖകളും ഉള്ളവര്‍ക്ക് സ്തിഥി മെച്ചപെടുത്താന്‍ സാധിക്കും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. നന്ദി ഈ വായനക്കും അഭിപ്രായത്തിനും.
Deleteനല്ല കുറിപ്പ് ഫൈസല്‍ ബായി ... ഇപ്പോഴും എല്ലാറ്റിലും കുറ്റം മാത്രം കണ്ടെത്തുന്നത് നമ്മുടെ മാത്രം ഒരു കുറ്റമായിപ്പോയി . ഈ കാലയളവില്‍ വിയര്‍പ്പൊഴുക്കിയ പ്രവാസി സംഘടനകളെയും എമ്പസ്സിയെയും അനുമോദ ചേ മതിയാവൂ
ReplyDeleteനന്ദി ജബ്ബാര്‍ജി
Deleteയാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ ഊതിപ്പെരുപ്പിച്ച വാര്‍ത്തകളില്‍ വിശ്വസിക്കുമ്പോള്‍ ആരും ഒരു രാജ്യത്തേയും അവിടത്തെ നിയമത്തേയും സംശയദൃഷ്ടിയോടെ നോക്കിപ്പോകും. അത്തരം സന്ദര്‍ഭങ്ങളിലാണ് ഇങ്ങിനെയുള്ള വിശകലനങ്ങള്‍ ഒരു ചൂട്ടുവെളിച്ചം പോലെ വായനക്കാരന് പ്രയോജനമാകുന്നത്. തീര്‍ച്ചയായും നിതാഖാത്ത് എന്ന വാക്ക് പ്രവാസികുടുംബങ്ങളുടെ നാവുകളില്‍ പേടിപ്പെടുത്തുന്ന ഒരു പകര്‍ച്ചവ്യാധിപോലെ പടരുന്നുണ്ട്.
ReplyDeleteനിതാഖാത്തിന്റെ ഗുണവശങ്ങള്‍ തികച്ചും നീതിയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തിയ ഒരു വലിയ വിഭാഗം പ്രാവാസികള്‍ ഉണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. അതുപോലെത്തന്നെയാണ് ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും എമ്പസിയേയും കുറിച്ചുള്ള ധാരണകളും. കാര്യങ്ങള്‍ വ്യക്തമായും ലളിതമായും വിശദീകരിച്ചുകൊണ്ട് തക്കസമയത്ത് തന്നെ ഇറക്കിയ ഈ പോസ്റ്റ് വളരെയധികം അഭിനന്ദനാര്‍ഹമാണ്. ആശംസകളോടെ..
അതെ പലരും കാടടച്ചു വെടിവെക്കുന്നു എന്ന് കെട്ടിട്ടുണ്ട് ,കാര്യങ്ങള്‍ മനസ്സിലാക്കാതെ .......... നന്ദി ഈ വായനക്ക്
Deleteകാര്യങ്ങളുടെ നേരായ വിശകലനം. നല്ല ലേഖനം.
ReplyDeleteഇതിന്റെ നേര്‍വിപരീതമായ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ കേട്ടത്...പ്രത്യേകിച്ചും ഇന്ത്യന്‍ എംബസിയേയും അവിടുത്തെ ഉദ്യോഗസ്ഥരേയുമെല്ലാം മാധ്യമങ്ങള്‍ കുറേക്കാലം കൊന്നു കൊല വിളിക്കുകയായിരുന്നല്ലോ...വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ മലയാള മാധ്യമങ്ങളുടെ അത്രയും കഴിവ് വേറെ ആര്‍ക്കെങ്കിലും ഉണ്ടോ അല്ലേ...?!
ReplyDeleteThis comment has been removed by the author.
Deleteഅതെ ,,,നാം കേട്ടതായിരുന്നില്ല വാര്‍ത്തകള്‍ , നന്ദി വായനക്ക്
Deleteനല്ലത് ചെയ്താല്‍ അംഗീകരിക്കണം.അഭിനന്ദിക്കണം.ഈ ഉദ്യമം ഉചിതമായി.
ReplyDeleteനന്ദി ... ഈ വായനക്ക്
Delete<<<
ReplyDeleteഇത്രയൊക്കെ ശക്തമായ മുന്നറിയിപ്പുകളും പ്രചരണങ്ങളും ഉണ്ടായിട്ടും ഒന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ നിസ്സംഗത പാലിച്ചവരുമുണ്ട് എന്ന് പറയാതെ വയ്യ.മുഹറം ഒന്നിന് കാലാവധി അവസാനിച്ചതിനുശേഷം ശക്തമായ പരിശോധന വന്നപ്പോള്‍ മാത്രം ബോധോദയം വന്നവരാണവര്‍.ഇനി എങ്ങിനെ നാട് പിടിക്കും എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍.
>>>
പിന്നെയും അവർ സഊദി ഭരണകൂടത്തെയും ഇന്ത്യൻ എംബസിയെയും പഴിക്കുന്നു...!!!
ചിലര്‍ ഇങ്ങനെയൊക്കെയാണ് ..... നന്ദി അഭിപ്രായത്തിനു
Deleteസത്യസദ്ധവും ആത്മാര്‍ത്ഥ്വുമായ റിപ്പോര്‍ട്ടിംങ്
ReplyDeleteനാട്ടിൽ പത്രമാധ്യമങ്ങൾ വളച്ചൊടിച്ച് പുറത്തുവിടുന്ന വാർത്തകളുടെ പുകമറക്കുള്ളിൽ നിൽക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇത്തരം കാര്യങ്ങളേക്കുറിച്ച് നല്ല വ്യക്തത ഉണ്ടാക്കുന്നു നേരനുഭവങ്ങളിൽ നിന്ന് കുറിക്കുന്ന ഇത്തരം ലേഖനങ്ങൾ......
ReplyDeleteനന്ദി പ്രദീപ് മാഷ് ..
Deleteമാധ്യമങ്ങളുടെ നിറം പിടിപ്പിച്ച വാര്‍ത്തകള്‍ക്കുമപ്പുറമാണ് സത്യാവസ്ഥ എന്നറിയാമായിരുന്നെങ്കിലും ഇത്രയും വ്യക്തമായൊരു നേര്‍ചിത്രം ലഭിക്കുന്നത് ഇത് വായിച്ചപ്പോഴാണ്. ഭര്‍ത്താവിന്‍റെ സ്പോണ്‍സര്‍ഷിപ്പിലുള്ള സ്ത്രീകള്‍ക്ക് ജോലിചെയ്യാനാവില്ല, അതുവഴി ഈ വിഭാഗം അധികവും അധ്യാപികമാരായി ജോലിചെയ്യുന്ന ഒരുപാട് സ്കൂളുകളുടെ പ്രവര്‍ത്തനം പരുങ്ങലിലാണെന്നത് നേരുതന്നെയാവും അല്ലേ? നല്ലൊരു ശ്രമം ഫൈസല്‍, നന്ദി.
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി ,,,\
Deleteവളരെ നല്ലൊരു ലേഖനം ബായി. വിഷമത്തോടെയാണ് പല വാര്‍ത്തകളും വായിച്ചത്.. പക്ഷെ, ഇതില്‍ പോസിടിവ് ചിന്തകള്‍ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.... ആശംസകള്‍..
ReplyDeleteനന്ദി ആര്‍ഷ
Deleteവളരെ ശുഭോദര്‍ക്കമായ ഒരു ലേഖനം.
ReplyDeleteഇതുവരെ കണ്ടതൊന്നും കാഴ്ച ആയിരുന്നില്ല അല്ലെ?
അതെ ചിലവാര്‍ത്തകള്‍ ഇങ്ങിനെയും
Deleteസത്യം എന്തെന്നറിയാതെ എന്ത് കേട്ടാലും അതിന് പിന്നാലെ ഓടുന്നത് ഒരു പതിവായിട്ടുണ്ട്.
ReplyDeleteവിവരങ്ങള്‍ നന്നായി പറഞ്ഞു.
നന്ദി രാംജി
Deleteവ്യക്തവും വിശദവുമായ ലേഖനം. അറിയാത്തവ പലതും അറിഞ്ഞു.
ReplyDeleteനന്ദി അമ്പിളി
Deleteചില തെറ്റിദ്ധാരണകൾ മാറുന്നതിനും
ReplyDeleteകൂടുതൽ കാര്യങ്ങൾ അറിയുന്നതിനും
ഈ കുറിപ്പു സഹായിച്ചു. നന്ദി :-)
സൗദിയെപറ്റി പുറംലോകത്ത്, പ്രത്യേകിച്ച് കേരളത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ പലതും അസത്യമായിരുന്നെന്നു ഇവിടെ എത്തിയപ്പോള്‍ ആണ് മനസിലായത്. നിതാഖാത്തും അത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ അതിലെ നന്മകള്‍ ഒന്നും ആരും അറിഞ്ഞതും ഇല്ല.... ഈ ലേഖനം ശ്രദ്ധേയമായി. !!
ReplyDeleteനന്ദി ഉണ്ണിയേട്ടാ :)
Deleteകാര്യങ്ങളെ നല്ല രീതിയിലും സമീപിക്കാം എന്നതിന്റെ ഏറ്റവും നല്ല തെളിവ്.എങ്കിലും ഇത് കൊണ്ട് ബുദ്ധിമുട്ടുകയും നേരത്തേതിന്റെ പകുതി ശമ്പളത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേരെ എനിക്ക് നേരിട്ടറിയാം
ReplyDeleteനന്ദി ഷറഫ്
Deleteവിശദമായ, പ്രസക്തമായ നല്ലൊരു കുറിപ്പ്.
ReplyDelete"നിയമങ്ങള്‍ അനുസരിക്കുക എന്നത് ഇവിടെ തൊഴില്‍ തേടി വരുന്നവരുടെ ബാധ്യതയാണ്.അത് അവഗണിക്കുക എന്നത് ആ രാഷ്ട്രത്തോട് ചെയ്യുന്ന അനാദരവും."
വളരെ ശരി.
നന്ദി ശ്രീ
Deleteനല്ലൊരു കുറിപ്പ് - പല കാര്യങ്ങളിലും യഥാര്‍ത്ഥമായ വിവരങ്ങള്‍ അറിയാതെ പോകുന്നു എന്നതിന് ഉത്തമ ഉദാഹരണം തന്നെ ഇത്! നന്ദി, ഈ വിവരങ്ങള്‍ പങ്കു വെച്ചതിന്!
ReplyDeleteവായനക്ക് നന്ദി നിഷ
Deleteനിതാഖത്ത് എന്ന 'കരിനിയമ'ത്തിന്റെ തനിനിറം അത്ര കറുപ്പായിരുന്നില്ലെന്ന് ഇപ്പോഴാണ് തിരിഞ്ഞത്. നന്ദി.
ReplyDeleteഅതെ അത്രക്ക് കറുപ്പല്ല
Deleteലേഖനം വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതായി, ബോധവൽക്കരണത്തിൽ ചില ബ്ലോഗുകളും പങ്കാളികളായി എന്ന് പറഞ്ഞാലും തെറ്റാവില്ല. ഊർക്കടവിനു നന്ദി.
ReplyDeleteനന്ദി ജലീല്‍ ജി
Deleteഅംഗീകാരം അര്‍ഹിക്കുന്ന ലേഖനം ... അഭിനന്ദനങ്ങള്‍
ReplyDeleteനന്ദി മുജീബ്
Deleteഈ ലേഖനം വളരെ നന്നായി ഫൈസല്‍. ഇത് തികച്ചും ആവശ്യമായിരുന്നു.
ReplyDeleteനന്ദി എച്മു
Deleteകേട്ടറിഞ്ഞതിൽ നിന്നും വളരെ വ്യത്യസ്തമായ അറിവുകൾ.. നല്ല ലേഖനം ഫൈസൽ..
ReplyDeleteഈ നിതാഖാത്തിനെപ്പറ്റി ഇത്ര വിശകലമായി
ReplyDeleteപറഞ്ഞത് എന്തുകൊണ്ടൊ ഞാൻ കാണാതെ പോയല്ലോ
എനിക്കെല്ലാം ഇത് പുതുയറിവുകളായിരുന്നു കേട്ടൊ ഫൈസൽ ഭായ്
നന്ദി മുരളിയേട്ടാ
DeleteThis comment has been removed by the author.
ReplyDeleteഅറിയാത്ത പലതും മനസ്സിലാക്കി തന്ന ലേഖനം. ഫൈസലിന്റെ ബ്ലോഗ്ഗിലെ തന്നെ മികവുറ്റ ഒരു ലേഖനം എന്ന് ഇതിനെ വിശേഷിപ്പിക്കാം. വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ നമ്മുടെ രാജ്യത്ത് പലരും കേറി വന്നു പലതും ചെയ്തു കൂട്ടുന്നത് വാര്‍ത്തകളില്‍ നിറയുമ്പോള്‍ മറ്റു രാജ്യങ്ങളും ആ ഗണത്തില്‍ പെടും എന്ന് കരുതുന്നവര്‍ക്ക് മാത്രമേ നിതാഖത്ത് പോലുള്ള വിഷയങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാകൂ. മതിയായ രേഖകളോടെ വേണം ഇവിടെ ജീവിക്കാനും ജോലി ചെയ്യാനും എന്നൊരു രാജ്യം ശഠിക്കുന്നത് കരിനിയമമായി കാണാന്‍ കഴിയില്ല. ലേഖനം നന്നായി.
ReplyDeleteആഴത്തിലുള്ള വായനക്ക് നന്ദി വേണുവേട്ടാ
Delete